ശ്രീകൃഷ്ണൻ നാരായണൻ

ശ്രീകൃഷ്ണൻ നാരായണൻ



Wikipedia:Babel
en-4 This user is able to contribute with a very advanced level of English.


taஇந்தப் பயனரின் தாய்மொழி தமிழ் ஆகும்.
sa-1 एषः उपयोजकः सरल-संस्कृते लिखितुं शक्नोति.
hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
Search user languages

എന്റെ ഉപയോക്തൃ പേജിലേക്ക് സ്വാഗതം. എന്റെ പേര് ശ്രീകൃഷ്ണൻ നാരായണൻ. ജനിച്ചു വളർന്നത് കേരളത്തിൽ ആയിരുന്നെങ്കിലും കഴിഞ മുപ്പതിൽപ്പരം വർഷങ്ങളായി ചെന്നൈയിലാണ് താമസിക്കുന്നത്. ഏകദേശം മുപ്പത്തിയാറു വർഷത്തോളം ഞാൻ ജനറൽ ഇൻഷുറൻസ് വ്യവസായത്തിൽ ഇന്ത്യയിലും (സേലം, കോയമ്പത്തൂർ, ചെന്നൈ), ഐക്യ അറബ് എമിറേറ്റുകൾ (ദുബൈ) പ്രവർത്തിച്ച ശേഷം, ഇപ്പോൾ കരിയർ വിശ്രമത്തിലാണ്. 2010 മുതൽ ഞാൻ വിക്കിപീഡിയയുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അടുത്ത കാലം വരെ എന്റെ സംഭാവനകൾ വളരെ കുറവായിരുന്നു. 2023 സെപ്തംബർ 24-ന് തഞ്ചാവൂരിലെ തമിഴ് സർവ്വകലാശാലയിൽ നടന്ന തമിഴ് വിക്കിപീഡിയയുടെ 20-ാം വാർഷികാഘോഷത്തിൽ ഒരു പ്രതിനിധിയായി പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചു. എന്നെക്കൊണ്ട് കഴിയുന്ന സഹായം നൽകണമെന്ന ആഗ്രഹം എന്നിൽ പുനരുജ്ജീവിപ്പിക്കാനാണ് ഈ പരിപാടി പ്രചോദനം നൽകിയത്.

സഹ വിക്കിപീഡിയരുടെ സഹായകരവും സഹകരണരീതിയിലുമുള്ള പെരുമാററം സന്തോഷം ഉളവാക്കുന്നതാണ്. തങ്ങളുടെ ലക്ഷ്യപ്രാപ്തിക്ക് തടസ്സമാകുന്ന ഏതൊന്നും തുടച്ചു മാറ്റുവാൻ വേണ്ട എല്ലാ ശ്രമങ്ങളും നടത്തുന്നവരാണിവരെന്ന് അവരുടെ ദൃഢനിശ്ചയം വ്യക്തമാക്കുന്നു. തഞ്ചാവൂർ പരിപാടിയിൽ ഞാൻ സംവാദം ചെയ്ത മിക്കവരിലും ഈ മനോഭാവം പ്രതിഫലിച്ചിരുന്നു. ഈ പ്രശംസനീയ മനോഭാവം സമൂഹത്തിന് തങ്ങളാൽ കഴിയുന്ന നന്മകൾ ചെയ്യാനുള്ള ശക്തമായ പ്രേരണയുടെ ഫലമായിരിക്കാം.

പൊതുജനങ്ങളുടെ സന്നദ്ധ സേവനം അടിസ്ഥാനമാക്കി, ഒരു ബൃഹത്തായ വിവരശേഖരം നിർമ്മിച്ചു അതിലൂടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുകയും അറിവ് പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് വിക്കിപീഡിയ മാനവികതയ്ക്ക് ഒരു മഹത്തായ സേവനമാണ് അനുഷ്ടിച്ചു വരുന്നത്. അതിന്റെ അഭിമാനം ഓരോ വിക്കിപീഡിയന്റെയും മുഖത്ത് തിളങ്ങുന്നത് കാണാം.

എന്റെ കാഴ്ചയിൽ, വിക്കിപീഡിയ പൊതുജനങ്ങൾക്ക് അറിവ്ശേഖരത്തിന്റെ ഒരു നിധിയാകുന്നു. ധാരാളം വിവരങ്ങൾ നൽകാവുന്ന ഒരു തുറന്ന ഉറവിട വിജ്ഞാനകോശം കെട്ടിപ്പടുക്കുന്നത് സാധാരണ നേട്ടമല്ല. ഇത്, അറിവിനെക്കുറിച്ചുള്ള ഒരു സംസ്ക്രുത പഴഞ്ചൊല്ലിനെ[1] എനിക്ക് ഓർമ്മപ്പെടുത്തുന്നു. അത് ഇവിടെ രേഖപ്പെടുത്തുന്നു.

न चोरहार्यं न च राजहार्यं ।
न भ्रातृभाज्यं न च भारकारि ।
व्यये कृते वर्धते नित्यम् ।
विद्याधनं सर्वे धनात् प्रधानम् ।।

അർത്ഥം: വിദ്യാഭ്യാസമാകുന്നു സർവതിനും ഉപരി മികച്ച സമ്പത്ത്. അതിനെ ആരാലും മോഷ്ടിക്കാൻ കഴിയില്ല, ഏത് ഭരണകർത്താവിനും പിടിച്ചെടുക്കാൻ കഴിയില്ല. ഇത് സഹോദരങ്ങൾക്കിടയിൽ വിതരണം ചെയ്യാൻ കഴിയാത്തതും, ഭാരമില്ലാത്തതുമാകുന്നു. അത് തുടർന്നു മെച്ചപ്പെട്ടും വരുന്നു. പങ്കുവെക്കുന്തോറും അത് വികസിക്കുന്നു.!

അവലംബം തിരുത്തുക

  1. ശർമ്മ, കാശിനാഥ് (1880). സുഭാഷിത് രത്‌ന ഭാണ്ഡാഗരം. നിർണ്ണയ് സാഗർ പ്രസ്സ്.

സഞ്ചാരം തിരുത്തുക

ലോകം ചുറ്റി സഞ്ചരിക്കുന്നത് എനിക്കിഷ്ടമാണ്. കൂടാതെ, മാതൃഭൂമിയായ ഭാരതത്തിന്റെ പുറത്തു, ഞാൻ യുഎഇയിൽ മാത്രമാണ് താമസിച്ചിട്ടുള്ളത്. ഞാൻ ഇനിപ്പറയുന്ന രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sree1959&oldid=3982488" എന്ന താളിൽനിന്ന് ശേഖരിച്ചത്