ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

വടക്കേ മലബാറിൽ കെട്ടിയാടുന്ന ഒരു തെയ്യമാണ് മുക്രിത്തെയ്യം[1]. മാപ്പിളത്തെയ്യങ്ങളിൽ ഒന്നാണിത്.[2] കാസർഗോഡ് ജില്ലയിലെ കുമ്പള, മഞ്ചേശ്വരം ഭാഗങ്ങളിലാണ് ഈ തെയ്യം പ്രധാനമായും കാണുന്നത്. ഉമ്മച്ചിത്തെയ്യം, ബപ്പിരിയൻ തെയ്യം, പോക്കർ തെയ്യം, കോയിക്കൽ മമ്മദ് തെയ്യം (കലന്തർ മുക്രി), ആലിത്തെയ്യം തുടങ്ങിയവയാണ് മറ്റ് പ്രധാനപ്പെട്ട മാപ്പിളത്തെയ്യങ്ങൾ. ഈ തെയ്യങ്ങൾ സാധാരണ മുസ്ലിമിന്റെ പ്രേതക്കോലങ്ങളായിട്ടാണ് കാണുന്നത്. വിവിധ പേരുകളിൽ അറിയപ്പെടുന്ന ചാമുണ്ഡിത്തെയ്യവുമായി ബന്ധപ്പെട്ട കഥയാണ് മാവിലൻ സമുദായക്കാർ കെട്ടിയാടുന്ന ഈ തെയ്യങ്ങൾക്കുള്ളത്. കോപ്പാളന്മാരും മാപ്പിള തെയ്യങ്ങൾ കെട്ടിയാടാറുണ്ട്. കാസർകോഡ് ജില്ലയിൽ വെള്ളരിക്കുണ്ട് മാലോം കൂലോം ഭഗവതി ക്ഷേത്രം, കമ്പല്ലൂർ കോട്ട നായർ തറവാട്, മൗവ്വേനി കോവിലകം ദേവീ ക്ഷേത്രം തുടങ്ങിയ തെയ്യസ്ഥാനങ്ങളിലേക്ക് ഈ കോലം കെട്ടിയാടുന്നത്[3].

ഐതിഹ്യം

തിരുത്തുക

നാടുവാഴിയുടെ കാര്യസ്ഥനായിരുന്നു ആയോധനാ വീരനായ പോക്കർ. പോക്കറെ , നാടുവാഴിയുടെ സേവകന്മാർ ചതിച്ച് കൊല്ലുകയായിരുന്നു. മരണശേഷം പോക്കർ, മുക്രിപോക്കർ തെയ്യമായി എന്ന് ഐതിഹ്യം. [4]

പ്രധാന തെയ്യാട്ട സ്ഥലങ്ങൾ

തിരുത്തുക

കാസർഗോഡ്‌ ജില്ലയിൽ കുമ്പള ആരിക്കാടി കാവ്, നർക്കിലക്കാട് കാവ്, കമ്പല്ലൂർ കോട്ട ദേവസ്ഥാനം, പുലിക്കുന്നു ഐവർ പരദേവതാ കാവ്, മൌവ്വേനി കൂലോം, തൃക്കരിപ്പൂർ പേക്കടംകാവ്, മാലോത്ത്‌ കൂലോകം ദേവസ്ഥാനം, നീലേശ്വരം കക്കാട്ട് കാവ് എന്നിവിടങ്ങളിൽ മാപ്പിള തെയ്യങ്ങൾ കെട്ടിയാടുന്നു.

  1. [1] Archived 2018-01-03 at the Wayback Machine.|മാപ്പിളതെയ്യങ്ങൾ
  2. "ദൈവങ്ങൾ വരവായി, കെ.പി.ഗഫൂർ, പുഴ.കോം". Archived from the original on 2016-03-04. Retrieved 2021-08-17.
  3. [2] Archived 2018-01-03 at the Wayback Machine.|മാപ്പിളതെയ്യങ്ങൾ
  4. തെയ്യപ്രപഞ്ചം , ആർ.സി. കരിപ്പത്ത് ,


"https://ml.wikipedia.org/w/index.php?title=മുക്രിത്തെയ്യം&oldid=4023553" എന്ന താളിൽനിന്ന് ശേഖരിച്ചത്