സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റി
ബാംഗളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിതര ലാഭരഹിത സ്ഥാപനമാണു് സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റി. [1][2][3] ഇന്റർനെറ്റും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ പഠനം, ഗവേഷണം, സാമൂഹ്യസംവാദം തുടങ്ങിയ മേഖലകളാണു് ഈ സ്ഥാപനത്തിന്റെ പ്രവർത്തനരംഗം. ഡിജിറ്റൽ സമൂഹത്തിന്റെ ബഹുസ്വരത, ഇന്റർനെറ്റ് ഉപയോക്താക്കളും സമൂഹവുമായി പരസ്പരം പുലർത്തേണ്ട സാമൂഹ്യ ഉത്തരവാദിത്തം, വിദ്യാഭ്യാസരീതിശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധയൂന്നുന്നതാണു് സ്ഥാപനത്തിന്റെ നിലപാടുകൾ.
ചുരുക്കപ്പേര് | CIS |
---|---|
തരം | സർക്കാരിതര ലാഭരഹിത സ്ഥാപനം |
ആസ്ഥാനം | ബാംഗളൂർ, ഇന്ത്യ |
Location | |
വെബ്സൈറ്റ് | cis-india |
വിക്കിമീഡിയ പദ്ധതികൾ
തിരുത്തുക2012-മുതൽ വിക്കിമീഡിയ ഫൗണ്ടേഷൻ സി.ഐ.എസ്. എന്ന സ്ഥാപനവുമായി സ്വതന്ത്രവിജ്ഞാനപദ്ധതികളെ പിന്തുണയ്ക്കാനും മെച്ചപ്പെടുത്തുവാനുമായി ഒരു കരാറിൽ ഏർപ്പെട്ടു. മുഖ്യമായും, ഇന്ത്യൻ ഭാഷകളിലെ വിക്കിമീഡിയാ പദ്ധതികളുടെ അവസ്ഥയും പ്രചാരവും ഇന്ത്യയ്ക്കുള്ളിലും പുറത്തും പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണു് ഈ കരാർ രൂപപ്പെടുത്തിയതു്.[4]
അവലംബം
തിരുത്തുക- ↑ "Deconstructing 'Internet addiction'". The Hindu. Aug 30, 2009. Archived from the original on 2009-08-30. Retrieved 16 March 2010.
- ↑ "Internet, first source of credible information about A(H1N1) virus". The Hindu. August 16, 2009. Retrieved 16 March 2010.
- ↑ Verma, Richi (Jan 31, 2010). "Can't read, so use new tech to let books speak". The Times of India. Retrieved 16 March 2010.
- ↑ Announcement by Wikimedia Foundation
പുറമേക്കുള്ള കണ്ണികൾ
തിരുത്തുക- Centre for Internet and Society
- Tara Textreader, a boon for the visually-challenged - Times of India
- Does India need its own Bayh-Dole? - Indian Express
- Wiki’s worth, on a different turf - Live Mint
- When the virtual world gets a room - The Hindu Dec 22, 2009 Archived 2014-03-01 at the Wayback Machine.