കേരളത്തിലെ ഒരു പത്ര പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമാണ് ആർ. ഗോപാലകൃഷ്ണൻ.

ആർ. ഗോപാലകൃഷ്ണൻ

ജീവിതരേഖ

തിരുത്തുക

'വീക്ഷണം' പത്രത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റർ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി 'പൂമ്പാറ്റ' കുട്ടികളുടെ മാസിക എഡിറ്റർ, യുറീക്ക, ബാലശാസ്ത്രം മാസികകളുടെ മാനേജിംഗ് എഡിറ്റർ , സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച വിശ്വ വിജ്ഞാനകോശത്തിന്റെ എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സീനിയർ പബ്ലിക്കേഷൻ ഓഫീസറായിരുന്നു.മൂന്നു ബാലസാഹിത്യ കൃതികൾ രചിട്ടുണ്ട്.പുസ്തക രൂപകല്പനയിൽ മികവു തെളിയിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയാണ് (2011 - )[1]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-20. Retrieved 2012-01-10.
"https://ml.wikipedia.org/w/index.php?title=ആർ._ഗോപാലകൃഷ്ണൻ&oldid=3624576" എന്ന താളിൽനിന്ന് ശേഖരിച്ചത്