വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2025
വിക്കിപീഡിയയിൽ വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് 1 മുതൽ 31 വരെ സ്ത്രീകളെക്കുറിച്ചുള്ള ലേഖനങ്ങൾ എഴുതാനായി ഒരു തിരുത്തൽ യജ്ഞം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നിലവാരത്തിലുള്ള ലേഖനങ്ങളാണ് ഈ യജ്ഞത്തിൻ്റെ ഭാഗമായി എഴുതുന്നത്. നിയമങ്ങൾതിരുത്തുകഒരു ലേഖനം പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
ലേഖനങ്ങൾ സമർപ്പിക്കുകതിരുത്തുകനിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. ഫൗണ്ടൻ ടൂളിൽ ചേർത്ത ലേഖനങ്ങൾ മാത്രമേ സംഘാടകർക്ക് വിലയിരുത്താൻ കഴിയൂ. പേര് ചേർക്കുകതിരുത്തുക2025 മാർച്ച് 1 - മാർച്ച് 31 11:59 വരെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പേര് ചേർക്കാം. നിങ്ങളുടെ പേര് ചേർക്കുന്നതിനായി തൊട്ടുതാഴെകാണുന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഫലകംതിരുത്തുകതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം: നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം: സമ്മാനങ്ങൾതിരുത്തുകവിജയികളെ തീരുമാനിക്കുന്നത് മൂന്ന് വിക്കിപീഡിയന്മാർ അടങ്ങിയ ജൂറിയാണ്. ആദ്യ മൂന്ന് വിജയികൾക്ക് 3000 രൂപ വീതം വിലമതിക്കുന്ന ആമസോൺ ഗിഫ്റ്റ് കാർഡുകളാണ് സമ്മാനം. ഓരോ ഉപയോക്താവിനും പത്ത് ലേഖനങ്ങൾ വരെ സൃഷ്ടിക്കുകയോ വികസിപ്പിക്കുകയോ ചെയ്യാം. തിരുത്തൽ യജ്ഞം സമാപിച്ചതിനു ശേഷം എഴുതപ്പെട്ട ലേഖനങ്ങളിൽ എത്രയെണ്ണത്തിന് തിരഞ്ഞെടുത്ത ലേഖനത്തിൻ്റെ നിലവാരം ഉണ്ടെന്ന് പരിശോധിക്കും. അവലംബത്തെറ്റുകൾ, യാന്ത്രികഭാഷ എന്നിവ ഉൾക്കൊള്ളുന്ന ലേഖനങ്ങൾ തിരസ്കരിക്കപ്പെടും. ഗുണനിലവാരമുള്ള ചിത്രങ്ങൾ, ആന്തരികകണ്ണികൾ എന്നിവ ലേഖനത്തിൽ ഉണ്ടായിരിക്കണം. പത്ത് തിരഞ്ഞെടുത്ത ലേഖനങ്ങൾ എഴുതിയ മൂന്നിൽ കൂടുതൽ പേരുണ്ടെങ്കിൽ, എഴുതിയ ലേഖനങ്ങളുടെ ഗുണമേന്മ പരിശോധിച്ച് ഏറ്റവും ഗുണമേന്മയുള്ള ലേഖനങ്ങൾ എഴുതിയ മൂന്ന് പേർക്ക് ഗിഫ്റ്റ് കാർഡുകൾ നൽകും. വിജയികൾ ആമസോൺ വെബ്സൈറ്റുമായി ബന്ധിപ്പിച്ച ഈ മെയിൽ വിലാസമോ, ആമസോൺ അക്കൗണ്ട് ഇല്ലാത്തപക്ഷം സമ്മാനക്കൂപ്പൺ അയച്ച് തരാനുതകുന്ന ഇന്ത്യയിലെ അഡ്രസോ സംഘാടകസമിതിയുമായി പങ്കുവയ്ക്കേണ്ടതുണ്ട്. സംഘാടനംതിരുത്തുക |