വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/കൂടുതൽ വിവരങ്ങൾ

(വിക്കിപീഡിയ:WS2013/More എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആമുഖം   കൂടുതൽ വിവരങ്ങൾ   സമിതികൾ   വിന്യാസം   പരിപാടികൾ   പങ്കെടുക്കാൻ   പ്രായോജകർ   അവലോകനം

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരുത്തുക

മലയാളം വിക്കിമീഡിയ സമൂഹത്തിന്റെ വാർഷിക സംഗമമാണു് വിക്കിസംഗമോത്സവം. വിക്കിപീഡിയ ഉപയോക്താക്കളുടെയും വായനക്കാരുടെയും കൂട്ടായ്മയാണിത്. മലയാളം വിക്കിമീഡിയയുടെ സംഗമോത്സവത്തിന്റെ രണ്ടാമത്തെയാണ് 2013 ഡിസംബർ 21, 22 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്നത്. ആദ്യ സംഗമോത്സവത്തിന് ആതിഥ്യമരുളിയത് കൊല്ലം നഗരമാണ്. വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും, വിക്കി പദ്ധതികളിൽ താൽപര്യമുള്ള ഏവർക്കും വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാം.

ആലപ്പുഴ നഗരമദ്ധ്യത്തിലുള്ള രാധാ ഹാളിൽ 2013 ഡിസംബർ 21, 22 തീയതികളിലാണ് വിക്കിസംഗമോത്സവം 2013 നടക്കുക. ആദ്യദിനം വിക്കിവിദ്യാർത്ഥി സംഗമം, പൊതു സെമിനാർ തുടങ്ങിയവയാകും നടക്കുക. രണ്ടാം ദിനം വിക്കമീഡിയരുടെ കൂട്ടായ്മ, വിവിധ സമാന്തര ധാരകളിലായുള്ള പ്രബന്ധാവതരണങ്ങൾ വിക്കിമീഡിയ പദ്ധതികളുടെ അവലോകനം സമാപന സമ്മേളനം തുടങ്ങിയവ ഉണ്ടാകും.

വിക്കി സംഗമോത്സവത്തിലെ നിറഞ്ഞ ഉദ്ഘാടന വേദി

ആലപ്പുഴ ബസ് സ്റ്റാന്റിൽ നിന്നും 800 മീറ്റർ പടിഞ്ഞാറുമാറി വൈ.എം.സി.എ ജംഗ്ഷനും പാലത്തിനും വടക്ക്, വാടക്കനാലിന്റെ വടക്കുവശമാണ് ആലപ്പുഴ വൈ.എം.സി.എ ഹാൾ സ്ഥിതി ചെയ്യുന്നത്.

ബസ് മുഖാന്തരം തിരുത്തുക

തിരുവനന്തപുരം ഭാഗത്ത് നിന്നുള്ളവർ തിരുത്തുക

എറണാകുളം ഭാഗത്ത് നിന്നുള്ളവർ തിരുത്തുക

എറണാകുളം ബസ് സ്റ്റാന്റിൽ നിന്നും വൈറ്റില ബസ് സ്റ്റാന്റിൽ നിന്നും ഓരോ അര മണിക്കൂറിനിടയിലും ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസ്സുകൾ ഉണ്ട്. തിരുവനന്തപുരം, കൊല്ലം ഭാകത്തേക്ക് പോകുന്ന എല്ലാ ബസ്സുകളും ആലപ്പുഴ സ്റ്റാന്റിൽ കെയറുന്നതാണ്. സൂപ്പർ ഫാസ്റ്റ് ബസ്സിൽ ഏകദേശം ഒന്നര മണിക്കൂറേടുക്കും എറണാകുളത്തുനിന്ന് എത്തുവാൻ. ഈ വഴിയിൽ കെ.എസ്.ആർ.ടി.സി മാത്രമേ സേവനം നടത്തുന്നുള്ളൂ.

തീവണ്ടി മുഖാന്തരം തിരുത്തുക

ആലപ്പുഴ സ്റ്റേഷനിൽ നിന്നും കുറച്ചകലെയാണ് കെ.എസ്.ആർ.ടി.സി സ്റ്റാന്റും പരുപാടി നടക്കുന്ന സ്ഥലവും. തീവണ്ടി സ്റ്റേഷനുമുന്നിൽ തന്നെ പ്രൈവറ്റ് ബസ് സ്റ്റാന്റുണ്ട്. അവിടുന്ന് മിനിമം ചാർജ് കൊണ്ട് പരുപാടി നടക്കുന്ന് സ്ഥലത്ത് എത്താനാവും. ഓട്ടോ ആണെങ്കിൽ ഏകദേശം 30 രൂപയാവും (സാധാരണ ഓട്ടോക്കാർ മീറ്റർ ഇടാറില്ല).

ഭൂപടത്തിൽ തിരുത്തുക

ഓപൺ സ്ട്രീറ്റ് മാപ്പിൽ ഗൂഗിൾ മാപ്പിൽ

പങ്കെടുക്കാൻ തിരുത്തുക

പങ്കെടുക്കാൻ: പങ്കെടുക്കാനായി ഇവിടം സന്ദർശിക്കുക

പരിപാടികൾ തിരുത്തുക

പരിപാടികൾ