വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/പങ്കെടുക്കുവാൻ

ആമുഖം   കൂടുതൽ വിവരങ്ങൾ   സമിതികൾ   വിന്യാസം   പരിപാടികൾ   പങ്കെടുക്കാൻ   പ്രായോജകർ   അവലോകനം

2013 ഡിസംബർ 21, 22 തീയതികളിൽ ആലപ്പുഴ വൈ.എം.സി.എ യ്ക്ക് സമീപമുള്ള രാധാ കൺവൻഷൻ സെന്ററിലാണ് വിക്കിസംഗമോത്സവം നടക്കുന്നത്. ഒന്നാം ദിവസമായ ഡിസംബർ 21 ശനിയാഴ്ച രാവിലെ വിക്കിവിദ്യാർത്ഥി സംഗമവും ഉച്ചയ്ക് വിക്കിപീഡിയയും മലയാള ഭാഷയും എന്ന വിഷയത്തിൽ പൊതു സെമിനാറും മലയാളം വിക്കിപഡീയയുടെ പതിനൊന്നാം പിറന്നാൾ ആഘോഷവും നടക്കും. താല്പര്യമുള്ളവർക്ക് ഈ ദിവസത്തെ പരിപാടികളിൽ പങ്കെടുക്കാം.

രണ്ടാം ദിവസമായ ഡിസംബർ 22 ഞായറാഴ്ച വിക്കിസംഗമോത്സവം - വിക്കിമീഡിയരുടെ പ്രധാന സമ്മേളനവും വിവിധ വിഷയങ്ങളിലെ അവതരണങ്ങളും നടക്കും. വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നവർക്കും, വിക്കി പദ്ധതികളിൽ താൽപര്യമുള്ള ഏവർക്കും വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കാം. ഈ പരിപാടികളിൽ പങ്കെടുക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്കായി ഡിസംബർ 23 തിങ്കളാഴ്ച വിക്കിജലയാത്രയും സംഘടിപ്പിക്കുന്നുണ്ട്. (അപേക്ഷകരുടെ ബാഹുല്യം നിമിത്തം ജലയാത്ര രജിസ്ട്രേഷൻ അവസാനിപ്പിച്ചു)

  • പരിപാടികളുടെ വിശദാംശങ്ങൾക്കായി ഇവിടെ നോക്കുക.

പതിവ് ചോദ്യങ്ങൾതിരുത്തുക

വിക്കിസംഗമോത്സവം 2013 ൽ പങ്കെടുക്കുവാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ? പങ്കാളിത്തത്തെക്കുറിച്ച് കൂടുതൽ അറിയാൻ ദയവായി പതിവ് ചോദ്യങ്ങൾ വായിക്കുക.

ഓൺലൈൻ ആയി റെജിസ്റ്റർ ചെയ്യുവാനായിതിരുത്തുക

വിക്കിപീഡിയ സംസ്കാരത്തിനു് കഴിയുന്നത്ര അനുയോജ്യമായി, സമാനമായ മറ്റു വിക്കിമീഡിയ പരിപാടികളുടെ അതേ സമ്പ്രദായത്തിൽ തന്നെ വിക്കിസംഗമോത്സവവും വിജയകരമായി കൊണ്ടാടണമെന്നാണു് ഞങ്ങൾ ആഗ്രഹിക്കുന്നതു്. അതിന്റെ ഭാഗമായി, പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ഓരോ അംഗങ്ങളും മുൻകൂറായി രെജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ചു.തിരുത്തുക

ഡിസംബർ 15 വരെ മാത്രമായിരുന്നു പേര് രജിസ്റ്റർ ചെയ്യുവാൻ സമയമുണ്ടാകുമായിരുന്നത്.