വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)/Archive 3
മായ്ക്കൽ ഫലകം
തിരുത്തുക"ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരായതിനാൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്."
http://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%97%E0%B5%8D എന്ന പേജ് ഇടയ്ക്കിടെ തുറക്കുമ്പോളെല്ലാം കാണുന്ന ഹൃദയഭേദകമായ കാഴ്ച! വിഷമം ആ ബ്ലോഗിനെക്കുറിച്ചുള്ള പേജ് സ്ഥിരപ്പെടുത്താത്തതിലല്ല. റിലയബിലിറ്റിക്കുവേണ്ടിയുള്ള മലയാളം വിക്കിയുടെ ശുഷ്കാന്തിയിൽ അഭിമാനമുണ്ട്. പക്ഷേ, സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യവും അറിവിന്റെ മഹാസാഗരമായ വിക്കിയുടെ നിസ്വാർത്ഥമായ പങ്കുവെക്കൽ നയങ്ങളാലും ആകർഷിക്കപ്പെട്ട് അതേ ട്രാക്കിൽ ഒരു കൈത്തോട് വെട്ടിയുണ്ടാക്കിയവർക്ക് മേൽ വാചകമുണ്ടാക്കുന്ന വേദന വലുതാണ്. അതൊന്ന് പരിഷ്കരിച്ച്, "വിക്കിയിലേക്ക് ചേർക്കാനുള്ള യോഗ്യതയുണ്ടോയെന്ന് പരിശോധിച്ചു കൊണ്ടിരിക്കുന്നു"എന്നോ മറ്റോ ആക്കിയിരുന്നെങ്കിൽ എത്ര നന്നായേനേ..!
- മായ്ക്കാനായി നിർദ്ദേശിക്കുന്ന ലേഖനങ്ങൾക്ക് അക്കാര്യം ഫലകത്തിൽ നൽകുന്നതുതന്നെയാണ് ശരിയായ രീതി എന്നു കരുതുന്നു. നയങ്ങൾക്ക് എതിരായതിനാൽ എന്ന വാക്യത്തെ നിഷ്പക്ഷമാക്കി, നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ എന്നു മാറ്റി. --Vssun (സംവാദം) 02:36, 8 ഓഗസ്റ്റ് 2012 (UTC)
നയരൂപീകരണവുമായി ബന്ധമില്ലാത്തതിനാൽ പഞ്ചായത്തിലെ നിർദ്ദേശങ്ങൾ എന്ന ഭാഗമാണ് ഈ ചർച്ചക്ക് യോജിച്ചയിടം എന്നു കരുതുന്നു. --Vssun (സംവാദം) 02:38, 8 ഓഗസ്റ്റ് 2012 (UTC)
നീക്കം ചെയ്യപ്പെട്ട ലേഖനങ്ങളുടെ സംവാദങ്ങൾ
തിരുത്തുകഇത്തരത്തിലുള്ള നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദത്താളുകൾ നിലനിർത്തേണ്ടതുണ്ടോ? ഇവ ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. എല്ലാവരുടേയും അഭിപ്രായം ആരായുന്നു. --Vssun (സുനിൽ) 14:49, 17 സെപ്റ്റംബർ 2011 (UTC)
- സുനിലിനോടു യോജിക്കുന്നു. സംവാദ താൾനിലനിർത്തുന്നതിൽ പ്രസ്ക്തിയുണ്ടെന്നു തോന്നുന്നില്ല. --Fuadaj 15:07, 17 സെപ്റ്റംബർ 2011 (UTC)
- സംവാദങ്ങൾ സൂക്ഷിച്ചു വയ്ക്കുകയാണ് നല്ലത്. അതേ താളിൽ തന്നെ വേണമെന്നില്ല. --ജുനൈദ് | Junaid (സംവാദം) 15:45, 17 സെപ്റ്റംബർ 2011 (UTC)
- ജുനൈദ് പറഞ്ഞതിനോട് യോജിക്കുന്നു. --വൈശാഖ് കല്ലൂർ 17:20, 17 സെപ്റ്റംബർ 2011 (UTC)
എവിടെ എങ്ങനെ സൂക്ഷിക്കണം എന്നതിന് ഒരു നിർദ്ദേശം തരാമോ? വിക്കിപീഡീയ നാമമേഖലയായിരിക്കും യോജിച്ചതെന്ന് കരുതുന്നു. അതിൽ നീക്കം ചെയ്യപ്പെട്ട പേരിന്റെ പേരിൽ ഉപതാളിലേക്ക് പേരുമാറ്റിയാൽ മതിയാകുമോ? അതിലേക്കുള്ള കണ്ണികൾ പ്രധാന താളിൽ ലിസ്റ്റ് ചെയ്യേണ്ടതുണ്ടോ? --Vssun (സുനിൽ) 18:40, 17 സെപ്റ്റംബർ 2011 (UTC)
- അതെ, വിക്കിനാമമേഖല തന്നെയായിരിക്കും ഉചിതം. പേരുമാറ്റൽ തന്നെ നടത്തണം, കാരണം അത് നാൾ വഴി സംരക്ഷിക്കും, പിന്നീടെപ്പോഴെങ്കിലും സംവാദത്തിന്റെ ലേഖനം പുനർജനിച്ചാൽ പഴയ സംവാദങ്ങൾ നാൾവഴികളോടെ തിരിച്ചു കൊണ്ടുവരികയും ചെയ്യാം. ഉപതാളുകൾ കണ്ടുപിടിക്കാനുള്ള സൗകര്യം വിക്കിയിൽ സ്വതേ ഉള്ളതിനാൽ പ്രധാന താളിൽ ലിസ്റ്റ് ചെയ്യണമോ എന്നതിനെ കുറിച്ച് ഉറപ്പില്ല, --ജുനൈദ് | Junaid (സംവാദം) 19:56, 17 സെപ്റ്റംബർ 2011 (UTC)
തീരുമാനം: വിക്കി:നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദം എന്ന താളിന്റെ ഉപതാളുകളായി ഇത്തരം സംവാദങ്ങൾ ശേഖരിക്കാം -- Vssun (സുനിൽ) 13:42, 24 സെപ്റ്റംബർ 2011 (UTC) |
നീക്കം ചെയ്ത പ്രമാണങ്ങൾക്കും ഇത് ബാധകമാക്കിക്കൂടെ? ഉദാ --കിരൺ ഗോപി 04:57, 7 ഡിസംബർ 2011 (UTC)
- നീക്കം ചെയ്യപ്പെട്ട പ്രമാണങ്ങളുടെ സംവാദങ്ങൾ എന്നൊരു വർഗ്ഗം വേണ്ടതാണ്. പിന്നീട് എല്ലാ ഉപയോക്താക്കൾക്കും വിലയിരുത്തുവാൻ അത് അത്യാവശ്യവുമാണ്. ലേഖനങ്ങളുടെ കാര്യത്തിൽ പെട്ടെന്നു തീരുമാനമാക്കിയതു പോലെ ഇതിൽ പെട്ടെന്നൊരു തീരുമാനം നല്ലത്. --റോജി പാലാ (സംവാദം) 18:36, 13 ജനുവരി 2012 (UTC)
- നിലവിൽ ഇതൊരു വർഗ്ഗമായല്ലല്ലോ നമ്മൾ ശേഖരിക്കുന്നത്. വിക്കിപീഡിയ നാമമേഖലയിലെ ഒരു താളിന്റെ ഉപതാളുകളായാണ് അത് ചെയ്യുന്നത്. വിക്കി:നീക്കം ചെയ്ത ലേഖനങ്ങളുടെ സംവാദം എന്ന തരത്തിൽ മറ്റു നാമമേഖലയിലുള്ള നീക്കം ചെയ്യപ്പെടുന്ന താളുകളുടെ സംവാദങ്ങൾക്കും താളുകളുണ്ടാക്കി, അതിന്റെ ഉപതാളുകളായി സംവാദങ്ങൾ ശേഖരിക്കാവുന്നതാണ്. --Vssun (സംവാദം) 13:25, 14 ജനുവരി 2012 (UTC)
- നീക്കം ചെയ്യപ്പെട്ട പ്രമാണങ്ങളുടെ സംവാദങ്ങൾ എന്നൊരു വർഗ്ഗം വേണ്ടതാണ്. പിന്നീട് എല്ലാ ഉപയോക്താക്കൾക്കും വിലയിരുത്തുവാൻ അത് അത്യാവശ്യവുമാണ്. ലേഖനങ്ങളുടെ കാര്യത്തിൽ പെട്ടെന്നു തീരുമാനമാക്കിയതു പോലെ ഇതിൽ പെട്ടെന്നൊരു തീരുമാനം നല്ലത്. --റോജി പാലാ (സംവാദം) 18:36, 13 ജനുവരി 2012 (UTC)
- തെറ്റിപ്പറഞ്ഞതാണ്. വർഗ്ഗമല്ല. നിലവിൽ നീക്കം ചെയ്ത പ്രമാണങ്ങളുടെ സംവാദങ്ങൾ ഇതിലൂടെ അത്യാവശ്യത്തിനു പുനസ്ഥാപിച്ചു ശേഖരിക്കുന്നതിൽ തെറ്റുണ്ടോ? --റോജി പാലാ (സംവാദം) 14:29, 14 ജനുവരി 2012 (UTC)
- അത്യാവശ്യമെങ്കിൽ മുൻപ് നീക്കം ചെയ്തവയും പുനസ്ഥാപിച്ച് പ്രദർശിപ്പിക്കുന്നതിൽ തെറ്റില്ല. --Vssun (സംവാദം) 14:40, 14 ജനുവരി 2012 (UTC)
നിലവിൽ ഇതിനായി ഉപയോഗിക്കുന്ന താളിന്റെ പേരുമാറ്റി വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം എന്നാക്കി, എല്ലാ മേഖലകളിൽ നിന്നുള്ള താളുകളേയും അതിന്റെ ഉപതാളുകളായി ശേഖരിക്കുകയും ചെയ്താലോ? --Vssun (സംവാദം) 16:00, 4 ഫെബ്രുവരി 2012 (UTC)
തീരുമാനം: പദ്ധതിതാളിന്റെ തലക്കെട്ട് വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം എന്നാക്കി. ഏതു മേഖലയിൽനിന്നുള്ള സംവാദത്താളുകളെയും ഈ താളിന്റെ ഉപതാളാക്കി ശേഖരിക്കാവുന്നതാണ് -- Vssun (സംവാദം) 02:03, 28 ഓഗസ്റ്റ് 2012 (UTC) |
എഴുത്തുകാരുടെ ശ്രദ്ധേയത - ഭേദഗതി
തിരുത്തുകകടത്തനാട്ട് നാരായണൻ എന്ന താൾ നീക്കം ചെയ്യാനുള്ള നിർദ്ദേശത്തെത്തുടർന്നുള്ള ചർച്ചയിൽ എഴുത്തുകാരുടെ ശ്രദ്ധേയതാനയത്തിൽ "സർക്കാർ നിയന്ത്രിത അക്കാദമികളിലെ അംഗത്വം" ശ്രദ്ധേയതാമാനദണ്ഡമാക്കി ഉൾപ്പെടുത്താൻ നിർദ്ദേശമുയർന്നിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള ഇതുവരെയുള്ള അഭിപ്രായങ്ങൾ മുകളിൽക്കൊടുത്ത കണ്ണിയിൽ വായിക്കാം. ഏവരുടേയും അഭിപ്രായം ക്ഷണിക്കുന്നു. --Vssun (സംവാദം) 11:22, 3 ഓഗസ്റ്റ് 2012 (UTC)
സർക്കാർ നിയന്ത്രിത അക്കാദമികളിലെ അംഗത്വം"- നിയമനം വിവാദമാകാത്ത പശ്ചാലത്തിൽ സാഹിത്യരംഗത്ത്(അതത് രംഗത്തെ) ശ്രദ്ധേയതയ്ക്കുള്ള നിദർശനമായി അതിനെ കണക്കാക്കാമെന്നാണ് എന്റെ അഭിപ്രായം ബിനു (സംവാദം) 05:08, 4 ഓഗസ്റ്റ് 2012 (UTC)
അനുകൂലം--Fotokannan (സംവാദം) 14:42, 4 ഓഗസ്റ്റ് 2012 (UTC)
- സർക്കാർ അക്കാദമികൾ എന്നു പറയുന്നവയെല്ലാം പെടുമോ അതോ കേരളസാഹിത്യ് അക്കാദമി മാത്രമേ പെടുകയുള്ളോ?--KG (കിരൺ) 06:36, 6 ഓഗസ്റ്റ് 2012 (UTC)
- ഇവിടെ ചർച്ച് ചെയ്യപ്പെടുന്നത് സാഹിത്യകാരൻമാരുടെ ശ്രദ്ധേയതയെക്കുറിച്ചല്ലേ.. സംസ്ഥാന-കേന്ദ്ര സാഹിത്യഅക്കാദമികളാണ് ഉദ്ദേശിക്കപ്പെടുന്നത്. --Vssun (സംവാദം) 07:49, 6 ഓഗസ്റ്റ് 2012 (UTC)
- ചോദിച്ചത് കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അല്ലതെ വേറെ മറ്റു അക്കാദമികൾ സാഹിത്യവുമായി ബന്ധമുള്ളത് ഉണ്ടോ എന്നറിയില്ല, ഉണ്ടങ്കിൽ അവയും ഉൾപ്പെടുമോ എന്നറിയാനാണ്.--KG (കിരൺ) 08:00, 6 ഓഗസ്റ്റ് 2012 (UTC)
കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമികളല്ലതെ വേറെ എഴുത്തധികാരികളില്ല ബിനു (സംവാദം) 07:33, 9 ഓഗസ്റ്റ് 2012 (UTC)
- എതിർക്കുന്നു സാഹിത്യത്തിൽ തനതായ സംഭാവന നൽകിയവരെ ശ്രദ്ധേയരായി കണക്കാക്കിയാൽ മതിയാകും, സർക്കാർ നോമിനികളെ ശ്രദ്ധേയരാക്കുന്നതിനോട് യോജിക്കുന്നില്ല.--KG (കിരൺ) 05:31, 28 ഓഗസ്റ്റ് 2012 (UTC)
- എതിർക്കുന്നു സർക്കാർ നോമിനികളെ ശ്രദ്ധേയരാക്കുന്നതിനോട് യോജിക്കുന്നില്ല. --ജേക്കബ് (സംവാദം) 21:50, 31 ഓഗസ്റ്റ് 2012 (UTC)
- എതിർക്കുന്നു ശ്രദ്ധേയതയ്ക്ക് 'സർക്കാർശ്രദ്ധ' മതിയാവില്ല.ജോർജുകുട്ടി (സംവാദം) 01:07, 1 സെപ്റ്റംബർ 2012 (UTC)
തീരുമാനം: അഭിപ്രായസമന്വയമില്ലാത്തതിനാൽ ഈ ഭേദഗതി തള്ളിയിരിക്കുന്നു -- Vssun (സംവാദം) 17:50, 10 സെപ്റ്റംബർ 2012 (UTC) |
താളുകൾ ആർക്കൈവ് ചെയ്യുന്നതിനു മുമ്പുള്ള ഏറ്റവും ചുരുങ്ങിയ കാലയളവു്
തിരുത്തുകവിക്കിപീഡിയയിലെ സംവാദത്താളുകൾ (ഉപയോക്തൃസംവാദത്താളുകൾ അടക്കം) നിലവറയിൽ ആർക്കൈവ് ചെയ്യുമ്പോൾ ഏറ്റവും ഒടുവിലെ മൂന്നുമാസത്തെയെങ്കിലും അഥവാ 100 KB യെങ്കിലും (ഏതാണു കുറവു് അതു്) താളിൽ നിലനിർത്തണമെന്നും അതൊഴിച്ചുള്ളതുമാത്രമേ നിലവറയിലേക്കു് ആർക്കൈവ് ചെയ്യാവൂ എന്നും ഒരു നയം ചർച്ചയ്ക്കും വോട്ടെടുപ്പിനും അംഗീകാരത്തിനുമായി സമർപ്പിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 10:12, 30 ജൂലൈ 2012 (UTC)
- ഉപയോക്തൃസംവാദത്താളുകളിൽ ഇടപെടുന്നതിനോട് യോജിക്കുന്നില്ല, സംവാദം പൂർത്തിയാക്കിയവ അല്ലെങ്കിൽ ഒരു നിശ്ചിത സമയ്ത്തിനുള്ളിൽ ചർച്ചകൾ നടക്കാത്ത ത്രെഡുകൾ നിലവറയിലേക്ക് നീക്കാം.--KG (കിരൺ) 11:44, 30 ജൂലൈ 2012 (UTC)
- എതിർക്കുന്നു അതൊക്കെ ആ ഉപയോക്താക്കളുടെ ചിന്തകൾക്ക് വിടുന്നതാവും നല്ലത്. --ശ്രീജിത്ത് കെ (സംവാദം) 15:44, 1 ഓഗസ്റ്റ് 2012 (UTC)
- ഉപയോക്തൃസംവാദത്താളുകൾ ഒഴിച്ചുള്ളവയ്ക്ക് ഈ നിയമം ബാധകമാക്കുന്നതിനെ അനുകൂലിക്കുന്നു. --Anoop | അനൂപ് (സംവാദം) 16:32, 1 ഓഗസ്റ്റ് 2012 (UTC)
- ഉപയോക്താവിന്റെ സ്വന്തം താൾ പോലെയല്ല ഉപയോക്തൃസംവാദതാൾ. അതിൽ പലപ്പോഴും ഭൂരിപക്ഷവും മറ്റുപയോക്താക്കളുടെ സംഭാവനയാണുണ്ടാവുക. മറ്റു പ്രധാന ലേഖനങ്ങളെ ബാധിക്കുന്ന ചർച്ചകളുടെ ആനുകാലികപ്രസക്തിയുള്ള ശകലങ്ങൾ ഇത്തരം താളുകളിൽ ധാരാളമായുണ്ടാവാം. നിലവറത്താളുകളിൽ ഒളിച്ചിരുന്നാൽ ഇത്തരം സംവാദശകലങ്ങൾ വിഷയം പിന്തുടർന്നുവരുന്ന ആളുകളുടെ കണ്ണിൽ പെടാതെ പോയെന്നു വരാം. അത്തരം അനുഭവങ്ങളും അതുമൂലം ചക്രം വീണ്ടും കണ്ടുപിടിക്കേണ്ടുന്ന സമയനഷ്ടങ്ങളും ധാരാളമായി അനുഭവപ്പെടുന്നതുകൊണ്ടാണു് ഇത്തരമൊരു നയനിർദ്ദേശത്തിനു തന്നെ ഒരുങ്ങിയതു്. സ്ഥിരമായി വിക്കിപീഡിയയിൽ വരുന്നവർക്കു് രണ്ടാഴ്ച്ചപോലും മാറിനിന്നാൽ തോന്നുന്ന ഭയാനകമായ അപരിചിതത്വം / (sense of loss of context) ഇതുവഴി വളരെ കുറയ്ക്കാം. വിശ്വപ്രഭ ViswaPrabha Talk 17:06, 1 ഓഗസ്റ്റ് 2012 (UTC)
- എതിർക്കുന്നു ഉപയോക്താവിന്റെ സംവാദത്താളിനായി നയം കൊണ്ടുവരുന്നതിനെ ശക്തമായി എതിർക്കുന്നു. ഒരു വ്യക്തിയുടെ ഉപയോക്തൃമണ്ഡലത്തിൽ പെട്ടതാണ് അദ്ദേഹത്തിന്റെ സംവാദത്താളും. അത് നിലവറയിലേക്ക് മാറ്റുന്നത് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടമാണ്.
“ | അതിൽ പലപ്പോഴും ഭൂരിപക്ഷവും മറ്റുപയോക്താക്കളുടെ സംഭാവനയാണുണ്ടാവുക | ” |
ഉപയോക്താക്കൾക്ക് നക്ഷത്രം നൽകുന്നതും മറ്റുള്ളവരാണ്. അതും നിലവറയിലേക്ക് മാറ്റണോ? --അഖിലൻ 16:26, 2 ഓഗസ്റ്റ് 2012 (UTC)
തീരുമാനം: സമവായമില്ലാത്തതിനാൽ ഈ നിർദ്ദേശം തള്ളിയിരിക്കുന്നു -- Vssun (സംവാദം) 17:55, 25 സെപ്റ്റംബർ 2012 (UTC) |
നിലവറകൾ
തിരുത്തുകപഞ്ചായത്തിലേയും മറ്റിതര നാമമേഖലകൾ(തിരഞ്ഞെടുത്ത ചിത്രം മുതലായവ) നിലവറയിലേക്ക് മാറ്റുന്നതിന് പ്രത്യേകിച്ച് നയം ഒന്നും ഇപ്പോൽ നിലവിലില്ല. ഇത് എങ്ങനെ കൈകാര്യം ചെയ്യണം? നിലവറയുടെ വലിപ്പം( എത്ര ഉപശീർഷകങ്ങളാവാം) തുടഞ്ഞിയവയെപ്പറ്റി തീരുമാനം എടുക്കണം. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.--കിരൺ ഗോപി 11:23, 3 ഫെബ്രുവരി 2012 (UTC)
- ഒരു പൊതു അഭിപ്രായം: നയരൂപീകരണത്താളിൽ ഇത്തരം അഭിപ്രായങ്ങൾ ആരായുന്നതിനു പകരം ഒരു കരടുനയം അവതരിപ്പിച്ച് സമവായത്തിലെത്തുന്നതായിരിക്കും പെട്ടെന്ന് തീരുമാനത്തിലെത്താനുള്ള വഴി എന്നുകരുതുന്നു.
- സംവാദത്താളുകളും പഞ്ചായത്തിലും മറ്റും വിഷയങ്ങളനുസരിച്ച് ചർച്ച നടക്കുന്നതിനാൽ ചർച്ചക്ക് തീരുമാനമായതിന് ഒരു മാസത്തിനു ശേഷമോ, ഒരുവർഷത്തിലധികമായി സംവാദത്തുടർച്ചയില്ലാത്തവയോ ആയവയെ നിലവറയിലേക്ക് നീക്കാം എന്ന് അഭിപ്രായപ്പെടുന്നു. നാൾവഴി പ്രധാനതാളിൽത്തന്നെ നിലനിൽക്കുന്നതായിരിക്കും നല്ലതെന്നും വിചാരിക്കുന്നു. ഉപശീർഷകങ്ങളുടെ എണ്ണത്തേക്കാളും താളിന്റെ വലുപ്പമായിരിക്കും നിലവറത്താളുകളിന്റെ നീളത്തിന്റെ മാനദണ്ഡമായി എടുക്കാവുന്നത്. അത്, മൂന്നര-നാലുലക്ഷം ബൈറ്റുകളിൽ നിജപ്പെടുത്താമെന്നും വിചാരിക്കുന്നു. (ഇത് ഏതാണ്ട് മൂന്നേമുക്കാൽ ലക്ഷം ബൈറ്റുകളുണ്ട്)--Vssun (സംവാദം) 15:08, 3 ഫെബ്രുവരി 2012 (UTC)
- ശരാശരി നാലുലക്ഷം ബൈറ്റുകൾ എന്ന ആശയം നല്ലതെന്ന് കരുതുന്നു.--കിരൺ ഗോപി 06:58, 6 ഫെബ്രുവരി 2012 (UTC)
ഇക്കാര്യത്തെക്കുറിച്ചുള്ള സമവായം ഇവിടെ ചേർത്താൽപ്പോരേ? --Vssun (സംവാദം) 02:11, 28 ഓഗസ്റ്റ് 2012 (UTC)
തീരുമാനം: ഉൾപ്പെടുത്തി -- Vssun (സംവാദം) 17:51, 25 സെപ്റ്റംബർ 2012 (UTC) |
ശ്രദ്ധേയത
തിരുത്തുകവിക്കിയിലെ ലേഖനങ്ങളിൽ ഏറ്റവും കൂടുതൽ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത് ശ്രദ്ധേയതയെ പറ്റിയാണ്. അതിൽ തന്നെ വ്യക്തികളുടെ ശ്രദ്ധേയതാ മാനദണ്ഡം. ഈ മാനദണ്ഡങ്ങൾ ഒരിടത്തും വ്യക്താമയി നിർവചിച്ചിട്ടില്ലാത്തതിനാൽ പലപ്പോഴും ആശയക്കുഴപ്പങ്ങൾക്ക് അത് വഴി വയ്ക്കുന്നു. നിലവിൽ എഴുത്തുകാർക്ക് മാത്രമാണ് ശ്രദ്ധേയതാ നയം രൂപീകരിച്ചിട്ടുള്ളത്. ഇത് പോലെ മറ്റ് മേഘലകളിലേക്കും ശ്രദ്ധേയതാ നയം രൂപീകരിക്കേണ്ടതായുണ്ട്. അഭിപ്രായങ്ങൾ പദ്ധതി താളിൽ ചർച്ച ചെയ്യാം--കിരൺ ഗോപി 11:40, 30 നവംബർ 2011 (UTC)
തിരഞ്ഞെടുത്ത ചിത്രത്തിനുള്ള മാനദണ്ഡങ്ങൾ
തിരുത്തുകഈ വിഷയത്തെക്കുറിച്ചുള്ള പഴയ ചർച്ച പത്തായത്തിൽ കാണുക
ഇതിനുമുൻപ് ചർച്ച ചെയ്ത് തീരുമാനമായ കാര്യമാണിതെന്ന് മുകളിൽ പറയുന്നുണ്ട്. എങ്കിലും ഇതുസംബന്ധിച്ച ചർച്ച കാണാൻ സാധിച്ചില്ല. മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ. എന്ന നയത്തിൽ മാറ്റം വരുത്തണമെന്ന് അഭിപ്രായമുണ്ട്. ചിത്രം ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചിരിക്കുകയും അതിന് വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം എന്ന മാനദണ്ഡത്തിന്റെ ആന്തരാർത്ഥത്തിനെതിരാണ് ആദ്യം പറഞ്ഞ മാനദണ്ഡം. തെരഞ്ഞെടുത്ത ചിത്രം പ്രധാന താളിൽ കൊടുക്കുമ്പോൾ അതിനോടൊപ്പം വിജ്ഞാനപ്രദമായ ഒരു വിക്കി താളിലേയ്ക്ക് ഒരു ലിങ്ക് കൊടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ലേഖനം എന്ന് വിവക്ഷിച്ചത് മലയാളം വിക്കിപ്പീഡിയയിലെ ലേഖനത്തെ തന്നെയാണെന്ന് കരുതുന്നു. അതിനാൽ ഈ മാനദണ്ഡങ്ങൾ താഴെ പറയുന്ന പ്രകാരം മാറ്റണമെന്ന് അഭിപ്രായപ്പെടുന്നു.
- മലയാളം വിക്കിപ്പീഡിയർ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം ചെയ്യാവൂ.
- ചിത്രം മലയാളം വിക്കിപ്പീഡിയയിലെ ഏതെങ്കിലും ലേഖനത്തിൽ ഉപയോഗിച്ചിരിക്കുകയും അതിന് വൈജ്ഞാനികമൂല്യം നൽകുകയും ചെയ്യണം. --അജയ് ബാലചന്ദ്രൻ (സംവാദം) 16:04, 8 ഡിസംബർ 2012 (UTC)
ഇതരവിക്കി എന്നത്, ഇവിടെ കോമൺസിനെയാണ് പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. (മറ്റേതെങ്കിലും വിക്കിസംരംഭങ്ങളിൽ ചേർത്താലും അത് കോമൺസിലേക്കോ മലയാളം വിക്കിപീഡിയയിലേക്കോ മാറ്റിയാലാണല്ലോ ഇവിടെ ഉപയോഗിക്കാനാകൂ.). ഏതെങ്കിലും ലേഖനത്തിൽ എന്നതിനർത്ഥം മലയാളം വിക്കിപീഡിയയിലെ ലേഖനം തന്നെയാണ്. അവ്യക്തതയുണ്ടെങ്കിൽ വ്യക്തമാക്കി എഴുതാം. --Vssun (സംവാദം) 18:09, 8 ഡിസംബർ 2012 (UTC)
ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ട ചിത്രമാകാൻ നാമനിർദ്ദേശം ചെയ്തതാണ് ഈ അഭിപ്രായമുണ്ടാകാൻ കാരണം. ഈ താളിൽ മാത്രമേ മലയാളം വിക്കിപ്പീഡിയയിൽ ഈ ചിത്രം ഉപയോഗിക്കുന്നുള്ളൂ!!! മാനദണ്ഡങ്ങളുടെ അവ്യക്തത കാരണം ചിത്രത്തെ അസാധുവാക്കാനും സാധിക്കുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 02:33, 9 ഡിസംബർ 2012 (UTC)
- മലയാളം വിക്കിപീഡിയയിലെ ലേഖനം എന്ന് വ്യക്തമാക്കി എഴുതിയാൽ പ്രശ്നം തീരുമെന്ന് കരുതുന്നു -- റസിമാൻ ടി വി 10:36, 9 ഡിസംബർ 2012 (UTC)
ലേഖനങ്ങളുടെ സംരക്ഷണം
തിരുത്തുകവിക്കിപീഡിയയിലെ ലേഖനങ്ങൾ ഏതൊരാൾക്കും തിരുത്താൻ പാകത്തിന് സ്വതന്ത്രമായിരിക്കണമല്ലോ. നശീകരണം തടയാനായി ലേഖനങ്ങൾ നിശ്ചിതകാലത്തേക്ക് സംരക്ഷിക്കാമെങ്കിലും അനന്തകാലത്തേക്ക് ഒരു ലേഖനവും സംരക്ഷിക്കപ്പെടരുതെന്ന് കരുതുന്നു. ഇക്കാര്യം നയത്തിൽ ഉൾപ്പെടുത്താനും നിലവിൽ അനന്തകാലത്തേക്ക് സംരക്ഷിക്കപ്പെട്ടിരിക്കുന്ന താളുകൾ പരിശോധിച്ച് സംരക്ഷണം ഒഴിവാക്കുകയോ കാലാവധി നിശ്ചയിക്കുകയോ വേണമെന്ന് കരുതുന്നു. --Vssun (സംവാദം) 17:57, 10 സെപ്റ്റംബർ 2012 (UTC)
- അനന്തകാലത്തേക്ക് സമ്പൂർണ്ണസംരക്ഷണം നൽകുന്നതിനോട് യോജിപ്പില്ല (പ്രധാനതാൾ, ചില ഫലകങ്ങൾ, ഉപയോക്തൃതാളുകൾ എന്നിവ ഒഴികെ) എന്നിരുന്നാലും അമിതാമായ് പാഴെഴുത്ത് തുടർച്ചയായി നടക്കുന്ന താളുകളിൽ ഭാഗിക സംരക്ഷണം അനന്തകാലത്തേക്ക് നൽകുന്നതിനോട് എതിർക്കുന്നില്ല.--KG (കിരൺ) 03:08, 11 സെപ്റ്റംബർ 2012 (UTC)
- ഇവിടെ ലേഖനങ്ങളുടെ കാര്യം മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്. പാഴെഴുത്തിന്റെ തുടരുന്ന കാലയളവനുസരിച്ച് സംരക്ഷണകാലാവധി ഉയർത്തി നിശ്ചയിക്കുകയാണ് വേണ്ടതെന്നു കരുതുന്നു. ഭാഗികസംരക്ഷണം പോലും അനന്തകാലത്തേക്ക് പാടില്ലെന്നാണ് എന്റെ അഭിപ്രായം. --Vssun (സംവാദം) 04:39, 11 സെപ്റ്റംബർ 2012 (UTC)
- അനുകൂലിക്കുന്നു അനന്തകാല സംരക്ഷണം നീക്കി സന്ദർഭത്തിനനുസരിച്ച് കാലാവധി നിശ്ചയിച്ചിട്ടുള്ള തരം സംരക്ഷണം മതിയെന്നാണ് എന്റെയും അഭിപ്രായം.--ഹിരുമോൻ (സംവാദം) 04:57, 11 സെപ്റ്റംബർ 2012 (UTC)
- അനുകൂലിക്കുന്നു ലേഖനതാളുകളിലെ അനന്തകാലസംരക്ഷണം ഒഴിവാക്കാം -- റസിമാൻ ടി വി 06:34, 11 സെപ്റ്റംബർ 2012 (UTC)
- വൈക്കം മുഹമ്മദ് ബഷീർ എന്നതാളിന്റെ നാൾവഴി കാണുക, ഇത്തരം താളുകൾ എങ്ങനെ കൈകാര്യം ചെയ്യും.--KG (കിരൺ) 12:12, 11 സെപ്റ്റംബർ 2012 (UTC)
- ഇത്തരത്തിലുള്ള മറ്റു താളുകളുണ്ട്. എം.ടി. വാസുദേവൻ നായർ മറ്റൊരു ഉദാഹരണമാണ്. നമുക്ക് സംരക്ഷിക്കാനുള്ള കാലാവധി ഒരുവർഷം വരെയുണ്ട്. കാലാവധി ഘട്ടം ഘട്ടമായി ഉയർത്തി നിശ്ചയിക്കുന്നതായിരിക്കും നല്ലത്. --Vssun (സംവാദം) 14:51, 11 സെപ്റ്റംബർ 2012 (UTC)
നിലവിൽ ചില ലേഖനങ്ങൾ (പ്രധാനതാൾ പോലുള്ള അപൂർവ്വം താളുകൾ ഒഴിച്ച്) സംരക്ഷിച്ചിരിക്കുന്നു എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഐപി എഡിറ്റ് നിരോധിച്ചിട്ടുണ്ട് എന്നതാണോ? അതോ ലോഗിൻ ചെയ്തവരെ കൂടെ നിരോധിച്ച ലെഖനങ്ങൾ ഉണ്ടോ?--ഷിജു അലക്സ് (സംവാദം) 15:26, 11 സെപ്റ്റംബർ 2012 (UTC)
- ഐപി എഡിറ്റ് നിരോധിച്ചിട്ടുണ്ട് എന്നത്--KG (കിരൺ) 15:37, 11 സെപ്റ്റംബർ 2012 (UTC)
- എതിർക്കുന്നു വിവാദപരമായ വിഷയങ്ങളെ സംബന്ധിച്ച താളുകളിൽ ഐ.പി. എഡിറ്റുകൾ അനുവദിക്കേണ്ടതെയില്ലെന്നാണ് എന്റെ അഭിപ്രായം. വൈകാരികമായ തിരുത്തലുകൾ ഒഴിവാക്കാൻ അത് ഉപകരിക്കും. ഈ താളുകളിൽ ലോഗിൻ ചെയ്ത് തിരുത്തിയാലെന്താണ് കുറവ്? --ജേക്കബ് (സംവാദം) 22:33, 11 സെപ്റ്റംബർ 2012 (UTC)
- തിരുത്തുന്നതിൽ പരമാവധി സ്വാതന്ത്ര്യം നൽകുക എന്നതാകണം വിക്കിപീഡിയ നയം. ലോഗിൻ ചെയ്തോ ചെയ്യാതെയോ തിരുത്തുക എന്നത് ഉപയോക്താവിന്റെ സ്വാതന്ത്ര്യമാണ്. --Vssun (സംവാദം) 09:13, 12 സെപ്റ്റംബർ 2012 (UTC)
- സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നതുപോലെതന്നെ അത് ദുരുപയോഗിക്കപ്പെടാതെ നോക്കാനും കടപ്പാടുണ്ട് എന്നാണെന്റെ പക്ഷം. --ജേക്കബ് (സംവാദം) 03:25, 13 സെപ്റ്റംബർ 2012 (UTC)
- തിരുത്തുന്നതിൽ പരമാവധി സ്വാതന്ത്ര്യം നൽകുക എന്നതാകണം വിക്കിപീഡിയ നയം. ലോഗിൻ ചെയ്തോ ചെയ്യാതെയോ തിരുത്തുക എന്നത് ഉപയോക്താവിന്റെ സ്വാതന്ത്ര്യമാണ്. --Vssun (സംവാദം) 09:13, 12 സെപ്റ്റംബർ 2012 (UTC)
അംഗത്വമെടുത്ത ഉപയോക്താക്കളെ ലേഖനങ്ങൾക്കുമേൽ അനന്തകാലത്തേക്ക് വിലക്കരുത് - ഇങ്ങനെയൊരു സമവായം ഈ ചർച്ചയിൽനിന്നെടുക്കാം. അത് നയത്തിൽച്ചേർക്കാം എന്നും കരുതുന്നു. --Vssun (സംവാദം) 01:48, 30 ജനുവരി 2013 (UTC)
- -- റസിമാൻ ടി വി 06:15, 30 ജനുവരി 2013 (UTC)
- നയത്തിൽച്ചേർത്തു. കൂട്ടത്തിൽ ആമുഖത്തിലും ചില്ലറ കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടുണ്ട്. --Vssun (സംവാദം) 11:40, 30 ജനുവരി 2013 (UTC)
അംഗത്വമെടുത്ത ഉപയോക്താക്കളെ ലേഖനങ്ങൾക്കുമേൽ അനന്തകാലത്തേക്ക് വിലക്കരുത് - ഇതൊന്നു വിശദമാകിയാൽ മനസിലാക്കാൻ എളുപ്പമ്നാകും. യൂസറെ തടയുന്ന കാര്യമാണൊ അതോ ലേഖനം സംരക്ഷിക്കുന്ന കാര്യമാണോ --പാപ്പൂട്ടി (സംവാദം) 11:47, 30 ജനുവരി 2013 (UTC)
- വിക്കി:സംരക്ഷണനയം#സമ്പൂർണ്ണസംരക്ഷണം എന്ന താളിൽ ചേർത്തിട്ടുണ്ട്. ഒന്നുനോക്കിയിട്ട് പറയാമോ? വ്യക്തമായില്ലെങ്കിൽ കൂടുതൽ വിശദമാക്കി എഴുതാം. --Vssun (സംവാദം) 12:46, 30 ജനുവരി 2013 (UTC)
അവിടെ കുഴപ്പമില്ല. ഇവിടെ വായിച്ചപ്പോൾ തോന്നിയ ആശയപ്പിശകാ--പാപ്പൂട്ടി (സംവാദം) 14:26, 30 ജനുവരി 2013 (UTC)
ലേഖനത്തിന്റെ ഉള്ളടക്കത്തിൽ മറ്റ് ഭാഷാവിക്കിയിലേക്കുള്ള കണ്ണി
തിരുത്തുകലേഖനത്തിന്റെ ഉള്ളടക്കത്തിൽ മറ്റ് ഭാഷാവിക്കിയിലേക്കുള്ള കണ്ണി നൽകരുത്. ഇതിനായി ഇന്റർവിക്കി കണ്ണി മാത്രം ഉപയോഗിക്കുക. എന്നത് നയമാകേണ്ടതല്ലേ. ഉദാ: [[w:Sabriye Tenberken|സബ്രിയ തെൻബർക്കനും]] കാന്താരി (സ്ഥാപനം) മാറ്റംഎന്ന ലേഖനത്തിൽ. --എഴുത്തുകാരി സംവാദം 13:54, 16 നവംബർ 2012 (UTC)
- ലേഖനങ്ങളിൽ ഇങ്ങനെ മറ്റു ഭാഷകളിലേക്ക് കണ്ണി നൽകരുതെന്നാണു എന്റെ അഭിപ്രായം. സംവാദം താളുകളിലും മറ്റും ഇങ്ങനെ കണ്ണി നൽകാം. ആരെങ്കിലും അവ നീലിപ്പിക്കും എന്ന പ്രതീക്ഷയോടെ അവ ചുവന്ന കണ്ണികളായി തന്നെ ഇരിക്കട്ടെ. --Anoop | അനൂപ് (സംവാദം) 14:20, 16 നവംബർ 2012 (UTC)
- ഇത്തരമൊരു നയം നല്ലതാണ്. അന്തർവിക്കി കണ്ണി അതിന്റെ സ്ഥാനത്തും അത്യാവശ്യമെങ്കിൽ മാത്രം മറ്റ് ലിങ്കുകൾ "പുറത്തേക്കുള്ള കണ്ണികൾ" എന്ന ഭാഗത്തും കൊടുക്കാം. ലേഖനത്തിന്റെ മുഖ്യഭാഗത്ത് കണ്ണികളില്ലാത്തതു തന്നെ നല്ലത് -- റസിമാൻ ടി വി 14:32, 16 നവംബർ 2012 (UTC)
അതെ അങ്ങനെ തന്നെയാണ് വേണ്ടത്. ഇതൊരു നയമായി രേഖപ്പെടുത്തണം. --ഷിജു അലക്സ് (സംവാദം) 17:23, 16 നവംബർ 2012 (UTC)
ലേഖനത്തിന്റെ ഉള്ളടക്കത്തിൽ ഇതരഭാഷാവിക്കികളിലേക്ക് കണ്ണികൾ നൽകരുതെന്ന് സമവായമായതായി രേഖപ്പെടുത്തുന്നു -- റസിമാൻ ടി വി 21:33, 30 ജനുവരി 2013 (UTC)
സ്ഥലപ്പേരുകൾ
തിരുത്തുകസ്ഥലപ്പേരുകളുടെ കാര്യത്തിൽ ആശയക്കുഴപ്പമൊഴിവാക്കാൻ ഇപ്പോൾ താളുകൾക്ക് മൂന്ന് രീതിയിൽ തലക്കെട്ടുനൽകുന്നതായി കാണുന്നു:
ഇവയിലേതെങ്കിലും ഒരു രൂപം ഉപയോഗിക്കാൻ സമവായമാവുകയും അത് ശൈലീപുസ്തകത്തിൽ ചേർക്കുകയും ചെയ്താൽ നന്നായിരിക്കും -- റസിമാൻ ടി വി 04:23, 5 ജനുവരി 2013 (UTC)
- മൂന്നാമത്തെ രൂപമാണ് കൂടുതൽ നല്ലതെന്ന് എന്റെ അഭിപ്രായം. വലയത്തോട് താല്പര്യമില്ലാത്താണ് എന്റെ ഇഷ്ടക്കേടിനു കാരണം :) --ഷിജു അലക്സ് (സംവാദം) 04:27, 5 ജനുവരി 2013 (UTC)
- സ്ഥലപ്പേരുകളുടെ കാര്യത്തിൽ വലയം ഇല്ലാത്തതായ മൂന്നാമത്തെ രൂപമാവും നല്ലത് ---ജോൺ സി. (സംവാദം) 04:49, 5 ജനുവരി 2013 (UTC)
- മൂന്നാമത്തേതിനെ അനുകൂലിക്കുന്നു. (ഇതിലൂടെ ഒരക്ഷരം കുറക്കുകയും ചെയ്യാം) --Vssun (സംവാദം) 04:58, 5 ജനുവരി 2013 (UTC)
- മൂന്നാമത്തെതിനെ അനുകൂലിക്കുന്നു. ഇഗ്ലീഷ് വിക്കിപ്പീഡിയയിൽ സാധാരണ ഉപയോഗിക്കുന്നത് ഇതായാണ് കണ്ടിട്ടുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:29, 5 ജനുവരി 2013 (UTC)
--Adv.tksujith (സംവാദം) 16:13, 5 ജനുവരി 2013 (UTC)
- മലയാളം വിക്കിപീഡിയയിൽ ഒന്നാമത്തെയല്ലേ കൂടുതൽ ഉപയോഗിക്കുന്നത്. ഉദാ: വർഗ്ഗം:ടെക്സസിലെ നഗരങ്ങൾ നോക്കുക. --ജേക്കബ് (സംവാദം) 18:40, 5 ജനുവരി 2013 (UTC)
- ടെക്സസിലെ നഗരങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളൊക്കെ ജേക്കബ് തന്നെ എഴുതിയതല്ലേ :) -- റസിമാൻ ടി വി 21:48, 30 ജനുവരി 2013 (UTC)
- അതെ ആ ലേഖനങ്ങൾ ഞാൻ എഴുതിയതാണ് എന്നത് ശരിതന്നെ, പെട്ടെന്ന് കണ്ടപ്പോൾ ഉദാഹരിച്ചെന്നേയുള്ളൂ. കുറച്ച് കാലം മുമ്പ് ഇംഗ്ലീഷ് വിക്കിയിലെ ശൈലി (മൂന്നാമത്തെ) പിന്തുടരാനായിരുന്നു ഞാനും അനുകൂലിച്ചിരുന്നത്. എന്നാൽ അന്ന് വിക്കിസമൂഹം തീരുമാനമെടുത്തതനുസരിച്ചാണ് ഒന്നാമത്തെ ഉപയോഗിക്കുന്നത് എന്നതാണെന്റെ ഓർമ്മ. അതിന്റെ ചരിത്രമൊക്കെ തപ്പിപ്പിടിയ്ക്കണം. ഇനി ശൈലി തിരിച്ചുമാറ്റാനാണെങ്കിൽ ഇവിടുത്തെ ശൈലിക്കനുസരിച്ച് മാറ്റിയ പല ഫലകങ്ങളും വരെ മാറ്റേണ്ടി വന്നേക്കും (ഈയിടെ മെർജ് ചെയ്തപ്പോൾ ഒന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നു, കുറച്ചുകൂടി വേഗമുള്ള ഇന്റർനെറ്റ് കണക്ഷൻ കിട്ടുമ്പോൾ തപ്പിപ്പിടിച്ചു തരാം). ഇതെല്ലാം ഇനി തിരിച്ചു മാറ്റണ്ടതിന്റെ ആവശ്യമുണ്ടോ?നിലവിൽ കൂടുതൽ ഉപയോഗിക്കുന്നത് ആദ്യത്തെയാണെന്നു തെളിയിക്കണമെങ്കിലും കണക്കെടുക്കണം. --ജേക്കബ് (സംവാദം) 06:50, 31 ജനുവരി 2013 (UTC)
- മൂന്നാമത്തേതാണു നല്ലത്. --Anoop | അനൂപ് (സംവാദം) 08:57, 14 ജനുവരി 2013 (UTC)
- മൂന്നാമത്തേതിനോട് യോജിക്കുന്നു. - Hrishi (സംവാദം) 09:31, 14 ജനുവരി 2013 (UTC)
- ശൈലീപുസ്തകത്തിൽ ഉൾപ്പെടുത്തി. --Vssun (സംവാദം) 05:06, 2 ഫെബ്രുവരി 2013 (UTC)
ഒരേ പേരിൽ രണ്ടു സ്ഥലപ്പേരുകൾ ഒരു ജില്ലയിൽ വന്നാൽ മേൽപ്പറഞ്ഞ രീതിയിൽ എഴുതുന്നതിനു മാറ്റം വരില്ലേ ? ഉദാഹരണം : കോഴിക്കോട് ജില്ലയിൽ രണ്ട് payyoli -കൾ ഉണ്ട്. ഒന്ന് PT Usha -യുടെ പയ്യോളിയും, മറ്റൊന്ന് ഏകദേശം നാലഞ്ചു കി.മി കിഴക്ക് മാറി പേരാമ്പ്ര റോഡിലുള്ള പയ്യോളിയും. അങ്ങനെയുള്ള സ്ഥലപ്പേരുകൾ എഴുതുന്നതിനും ഒരു ശൈലി ആവശ്യമാണെന്ന് തോന്നുന്നു.--Raveendrankp (സംവാദം) 12:36, 6 ഫെബ്രുവരി 2013 (UTC)
പെട്ടന്നു നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങൾ
തിരുത്തുകപെട്ടന്നു നീക്കം ചെയ്യപ്പെടേണ്ടതിന്റെ മാനദണ്ഡങ്ങളും നടത്തിപ്പും ചെറിയരീതിയിൽ ഈ താളിൽ എഴുതിയിരിക്കുന്നു. ഇവ അനുയോജ്യമെങ്കിൽ വേണ്ട മാറ്റങ്ങളോടു കൂടി പകർത്താം. പകർത്തിയാൽ സംവാദങ്ങൾ ഇവിടെ തന്നെ തുടരാം. ഇവിടുത്തെ ഏകദേശ തർജ്ജമയാണിത്. --എഴുത്തുകാരി സംവാദം 14:10, 14 ഫെബ്രുവരി 2012 (UTC)
ഇത് ഇപ്പോൾ മലയാളം വിക്കിപീഡിയയിലെ ഔദ്യോഗികനയമാണ് -- റസിമാൻ ടി വി 06:30, 7 ഫെബ്രുവരി 2013 (UTC)
അവലംബം മലയാളത്തിൽ നൽകൽ
തിരുത്തുകലേഖനങ്ങളിലെ അവലംബങ്ങൾ പലതും യു,ആർ.എൽ കളോ, ഇംഗ്ലീഷ് പുസ്തകങ്ങളോ, പ്രബന്ധങ്ങളോ ആവാം. അവ അതേപടി ലേഖനത്തിൽ ചേർത്താൽ ഒരു മലയാളം ലേഖനത്തിൽ (അവലംബത്തിന്റെ ഭാഗത്ത്) വളരെയേറെ ഇംഗ്ലീഷ് വാക്കുകളും കാണപ്പെടും. ബോധി ധർമ്മൻ അതിന് ഒരു ഉദാഹരണമാണ്. ഇത് ഒഴിവാക്കാൻ അവലംബത്തിൽ "title = മലയാളം തലക്കെട്ട് " എന്ന രീതി പ്രോത്സാഹിക്കപ്പെടേണ്ടതല്ലേ..? --Adv.tksujith (സംവാദം) 03:43, 10 ഡിസംബർ 2011 (UTC)
- നല്ലതാണെന്ന് കരുതുന്നു. പരീക്ഷണമെന്ന നിലയിൽ ഇപ്പോൾ ചില ലേഖനങ്ങളിൽ (ഉദാഹരണം) മലയാളം തലക്കെട്ടോടെ ഇംഗ്ലീഷ് അവലംബങ്ങൾ നൽകുന്നുണ്ട്. എങ്ങനെയുണ്ടെന്ന് പറയുക. --Vssun (സംവാദം) 11:05, 2 ഡിസംബർ 2012 (UTC)
- അവലംബങ്ങളിലും ഗ്രന്ഥങ്ങളുടെയും രചയിതാക്കളുടെയും പേരുകളും മറ്റും മലയാളത്തിലാക്കാൻ നിർദ്ദേശിച്ചുകൊണ്ട് ശൈലീപുസ്തകത്തിൽ ചേർക്കാമെന്ന് കരുതുന്നു -- റസിമാൻ ടി വി 06:49, 7 ഫെബ്രുവരി 2013 (UTC)
- നിർബന്ധിക്കാനാകുമോ?--റോജി പാലാ (സംവാദം) 07:01, 7 ഫെബ്രുവരി 2013 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ നിന്ന് പകർത്തുന്ന ലേഖനഭാഗങ്ങളും ഇൻഫോബോക്സുകളുമെല്ലാം മലയാളമാകുന്നത് നിർബന്ധമാണല്ലോ റോജീ. അതുപോലെ ഇതും എന്ന് കരുതിയാൽ മതി. ലേഖനം വായിക്കുമ്പോൾ കാണാത്തതും തിരുത്തുമ്പോൾ മാത്രം കാണുന്നതുമായ കാര്യങ്ങളൊന്നും തർജ്ജമ ചെയ്യേണ്ടതില്ല. ഫലകങ്ങളുടെ പേരുകൾ, ഇൻഫോബോക്സ് ചരങ്ങൾ ഒക്കെ ഉദാഹരണമാണ്. എന്നാൽ ലേഖനം വായിക്കുന്ന ആൾക്ക് കാണാവുന്നതും ഇംഗ്ലീഷിൽ നിലനിർത്തുന്നതുകൊണ്ട് പ്രത്യേക ഗുണമൊന്നുമില്ലാത്തതും (ഉദാഹരണമായി, ശാസ്ത്രീയനാമങ്ങൾ തർജ്ജമ ചെയ്യാതെ വയ്ക്കുന്നത് കൂടുതൽ ശാസ്ത്രീയമാണെന്ന വാദം വരാം) ആയ കാര്യങ്ങൾ തർജ്ജമ ചെയ്യണമെന്നുതന്നെ കരുതുന്നു -- റസിമാൻ ടി വി 07:13, 7 ഫെബ്രുവരി 2013 (UTC)
- നിർബന്ധിക്കാനാകുമോ?--റോജി പാലാ (സംവാദം) 07:01, 7 ഫെബ്രുവരി 2013 (UTC)
- വിക്കിപീഡിയ ടൂൾബാറിലെ അവലംബം നൽകാനുള്ള ഉപകരണത്തിൽ മലയാളം നേരിട്ട് ടൈപ്പ് ചെയ്യാം. അതിനാൽ തന്നെ ഇതു വലിയ ഒരു പ്രശ്നമാകില്ലെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 07:20, 7 ഫെബ്രുവരി 2013 (UTC)
ടാക്സോബോക്സ് അടക്കം സാധിക്കുന്നവ എല്ലാം മലയാളം മതി.--Roshan (സംവാദം) 13:35, 7 ഫെബ്രുവരി 2013 (UTC)
- സാധിക്കുന്ന അവലംബങ്ങളെല്ലാം മലയാളത്തിലാണ് കൊടുക്കേണ്ടതെന്ന് ശൈലീപുസ്തകത്തിൽ ചേർക്കാം എന്ന് തീരുമാനമെടുക്കാമോ? ആ അഭിപ്രായത്തിനാണ് നിലവിൽ ഭൂരിപക്ഷ പിന്തുണ (എന്റെയും പിന്തുണയുണ്ട്). --അജയ് ബാലചന്ദ്രൻ സംവാദം 11:33, 13 മാർച്ച് 2013 (UTC)
ശൈലിയാക്കി മാറ്റുന്നു -- റസിമാൻ ടി വി 15:55, 13 മാർച്ച് 2013 (UTC)
അഭിനന്ദനം അറിയിക്കുന്നു--Roshan (സംവാദം) 17:13, 13 മാർച്ച് 2013 (UTC)
ശ്രദ്ധേയത/കേരളത്തിലെ ഗ്രന്ഥശാലകൾ
തിരുത്തുകകേരളത്തിൽ വളരെയധികം ഗ്രന്ഥശാലകൾ ഉണ്ട്. പലതും ശ്രദ്ധേയതയില്ലെന്ന കാരണത്താൽ ഒഴിവാക്കേണ്ടി വരുന്നുണ്ട്, ഇനിയും ഒഴിവാക്കേണ്ടി വരും. എന്നാൽ ശ്രദ്ധേയത തീരുമാനിക്കാനുള്ള മാനദണ്ഡങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുണ്ടാകുന്നു. അതുകൊണ്ട് ഈ വിഭാഗത്തിലെ ലേഖനങ്ങളുടെ ശ്രദ്ധേയത ഉറപ്പാക്കാനായി ചില മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുന്നു. അഥവാ ആരാധനാലയങ്ങൾക്കു നൽകുന്ന ഉദാരസമീപനം ഗ്രന്ഥശാലകൾക്കും നൽകാവുന്നതാണെങ്കിൽ അതിലും ഒരു തീരുമാനം ഉണ്ടായാൽ നന്നായിരുന്നു.--റോജി പാലാ (സംവാദം) 12:21, 7 ഡിസംബർ 2012 (UTC)
കേരളത്തിലെ ഗ്രന്ഥാലയങ്ങൾ എന്ന പേരിൽ ഒരു പ്രധാന താളുണ്ടാക്കുകയും അതിനു കീഴിൽ വിവിധ ജില്ലകളിലേതായി ഗ്രന്ഥശാലകളുടെ പേരുകൾ ഒന്നൊന്നായി ചേർക്കുകയുമാണു് അഭികാമ്യം. ഈ ലിസ്റ്റിൽ ഓരോന്നിനും നേരെ എന്തെങ്കിലും ശ്രദ്ധേയമായ വസ്തുതകൾ (ഒന്നോ രണ്ടോ വരിയെങ്കിലും) ഉണ്ടെങ്കിൽ അവ ചേർക്കുകയും ആവാം. ഏതെങ്കിലും ഗ്രന്ഥശാലയ്ക്കു് തനതായ ലേഖനം ലഭിയ്ക്കുവാൻ തക്ക ശ്രദ്ധേയതയുണ്ടെങ്കിൽ അവയെ തീർച്ചയായും പ്രത്യേകം ലേഖനങ്ങളിൽ ഉൾപ്പെടുത്തുകയുമാവാം. ഇങ്ങനെ വരുമ്പോൾ ഒടുവിൽ കേരളത്തിലെ മിക്കവാറും എല്ലാ ഗ്രന്ഥാലയങ്ങളുടേയും ലിസ്റ്റും അതിൽ തന്നെ പ്രധാനമായവയെക്കുറിച്ചുള്ള ലേഖനങ്ങളും സ്വയം വികസിച്ചുവരും.
ശ്രദ്ധേയതയെക്കുറിച്ചു് ഉഭയാഭിപ്രായമുള്ള ഒട്ടുമിക്ക വിഷയങ്ങളിലും ഇതേ രീതി സ്വീകരിക്കാവുന്നതാണു്. വിശ്വപ്രഭ ViswaPrabha Talk 12:56, 7 ഡിസംബർ 2012 (UTC)
- ഗ്രന്ഥശാലകളുടെ പട്ടിക തയ്യാറാക്കുകയും അവയിൽ നിന്ന് ലേഖനരൂപത്തിൽ വികസിപ്പിക്കാവുന്നതരത്തിൽ ശ്രദ്ധേയതയുള്ളവ അപ്രകാരം വികസിപ്പിക്കുകയും ചെയ്യണം എന്ന നിർദ്ദേശം സ്വാഗതാർഹമാണ്. ഒപ്പം അത്തരത്തിൽ താളുകളായി മാറാവുന്ന തരത്തിൽ ഉള്ള ശ്രദ്ധേയത എന്താണെന്ന് കൂടി ചർച്ച ചെയ്യണമല്ലോ.
- ഇക്കാര്യത്തിൽ തോന്നുന്നത് താഴെ പറയുന്നവയാണ്:
- ഗ്രന്ഥശാലകളുടെ പഴക്കം ശ്രദ്ധേയതയ്ക്ക് മാനദണ്ഡമാക്കാവുന്നതാണെന്ന് തോന്നുന്നു. സ്ഥാപിക്കപ്പെട്ടിട്ട് 25/50 വർഷമോ അതിന് മുകളിലോ വർഷമായ ഗ്രന്ഥശാലകളെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാം
- ശ്രദ്ധേയമായ പുരസ്കാരങ്ങൾ നേടിയ ഗ്രന്ഥശാലകളെ ശ്രദ്ധേയമായ ഗ്രന്ഥശാലയായി കണക്കാക്കുക.
- സ്വീകാര്യമായ പത്രങ്ങളുടെ പ്രാദേശിക പേജിലൊക്കെ ഗ്രന്ഥശാലകളെപ്പറ്റി വാർത്തകൾ ധാരാളം വരാറുണ്ട്. അവയെ അവലംബിമാക്കി ഗ്രന്ഥശാല ഉൾപ്പെടുത്താവുന്നതാണ്.
- ഇവിടെ നടക്കുന്ന ചർച്ചകളിൽ സമവായമുണ്ടാകുന്നവ ഈ താളിലേക്ക് ചേർക്കാവുന്നതാണ്.--Adv.tksujith (സംവാദം) 17:17, 7 ഡിസംബർ 2012 (UTC)
- കേരളത്തിലെ ഗ്രന്ഥാലയങ്ങൾ എന്ന പേരിൽ ഒരു പ്രധാന താളുണ്ടാക്കുകയും അതിനു കീഴിൽ വിവിധ ജില്ലകളിലേതായി ഗ്രന്ഥശാലകളുടെ പേരുകൾ ഒന്നൊന്നായി ചേർക്കുകയുമാണു് അഭികാമ്യം. ശരി. പക്ഷേ അതൊരു പട്ടിക ഉണ്ടാക്കുന്ന പോലെ ആദ്യം ഒരാൾ ചെയ്യേണ്ട പ്രവർത്തിയല്ലേ? എന്നാൽ പുതിയതായി ഒരു ലേഖനം ഒരു ഉപയോക്താവ് സൃഷ്ടിച്ചാൽ അതിനെ നിലനിർത്താൻ എന്തു ചെയ്യാം എന്നതാണ് ചോദ്യം? സൃഷ്ടിക്കപ്പെടുന്ന പുതിയ താൾ വേണ്ട, പകരം കേരളത്തിലെ ഗ്രന്ഥാലയങ്ങൾ എന്ന പേരിലുള്ള പ്രധാന താളിലേക്കു ചേർത്താൽ മതി എന്നാണോ?--റോജി പാലാ (സംവാദം) 06:20, 8 ഡിസംബർ 2012 (UTC)
- + 25 വർഷത്തിലധികം പ്രവർത്തനപാരമ്പര്യമുള്ളവ ഉൾപ്പെടുത്തി--റോജി പാലാ (സംവാദം) 06:51, 8 ഡിസംബർ 2012 (UTC)
ശ്രദ്ധേയമായ പുരസ്കാരങ്ങൾ എന്നു പറയുന്നതിൽ കേരള സർക്കാർ ഇതിനായി പുരസ്കാരം വല്ലതും നൽകുന്നുണ്ടോ. പഴക്കം മാത്രം നോക്കിയാൽ മതിയാകും. അല്ലാത്തവ പൊതുതാളിൽ ഉൾപ്പെടുത്തുക--Roshan (സംവാദം) 07:57, 8 ഡിസംബർ 2012 (UTC)
- കേരളത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമില്ലാത്ത ലൈബ്രറികൾ ഉണ്ടെങ്കിൽ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള ലൈബ്രറികൾ എന്നു നയത്തിൽ ഉൾപ്പെടുത്തുന്നതു നന്നായിരിക്കുമെന്നു തോന്നുന്നു. --റോജി പാലാ (സംവാദം) 10:24, 23 ഡിസംബർ 2012 (UTC)
- നയങ്ങൾ വല്ലതും ആയി എങ്കിൽ അത് ഒന്നു ക്രോഡീകരിച്ചാൽ നന്നായിരിക്കും.--സുഗീഷ് (സംവാദം) 20:44, 26 ഡിസംബർ 2012 (UTC)
- :)--സുഗീഷ് (സംവാദം) 18:16, 9 ഫെബ്രുവരി 2013 (UTC)
- ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ ഗ്രന്ഥശാലയെപ്പറ്റി പ്രസ്താവനയുണ്ടെങ്കിൽ (സുജിത്തിന്റെ നിർദ്ദേശം)
- കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ളവ (റോജിയുടെ നിർദ്ദേശം)
എന്നിവ ഇവിടെ ഉൾപ്പെടുത്തി. അവസാനനിർദ്ദേശം വന്നിട്ട് 3 മാസം കഴിഞ്ഞു. ഇതുവരെ ആർക്കും എതിർപ്പില്ലാത്തതിനാൽ ഇത് നയമാക്കുന്നു. എന്തെങ്കിലും ഭേദഗതി വേണമെങ്കിൽ മറ്റൊരു ചർച്ചയായി തുടങ്ങാവുന്നതാണ്.
തീരുമാനം: നയം സ്വീകരിച്ചു. ഇതുവരെയുള്ള ചർച്ചയുടെ അടിസ്ഥാനത്തിലുണ്ടായ സമവായം ഈ താളിൽ നയമായി ക്രോഡീകരിച്ചിട്ടുണ്ട്. താളിലേയ്ക്കുള്ള കണ്ണി ശ്രദ്ധേയത എന്ന താളിലും ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 15:02, 13 മാർച്ച് 2013 (UTC) |
സ്ഥിതിവിവരണക്കണക്കുകൾ
തിരുത്തുകമാറ്റം വരുന്ന സ്ഥിതിവിവരണക്കണക്കുകൾ ഉള്ള ലേഖനങ്ങൾ ഉണ്ടാവില്ലേ, Census Report -കളിൽ നിന്നും ചില മീഡിയകളിൽ നിന്നും മറ്റുമുള്ള വിവരങ്ങൾ കൊടുത്തിട്ടുള്ളവ ? അങ്ങനെയുള്ള ലേഖനങ്ങളെ "മാറ്റം വരുന്ന/വരുത്തേണ്ട സ്ഥിതിവിവരക്കണക്കുകൾ അടങ്ങിയ ലേഖനങ്ങൾ " എന്ന ഒരു വർഗം പുതുതായി സൃഷ്ടിച്ച് (അവയുടെ ഇപ്പോഴത്തെ വർഗ്ഗങ്ങളിൽ നിന്ന് മാറ്റം വരുത്താതെ തന്നെ ) അതിൽ ഉൾപ്പെടുത്തിയാൽ അവ പിൽക്കാലത്ത് വരുന്ന വിക്കിപീടിയന്മാർക്ക് എളുപ്പത്തിൽ കണ്ടുപിടിക്കാനും കാലാകാലങ്ങളിൽ മാറ്റം വരുത്താനും സഹായകരമായിരിക്കും എന്ന അഭിപ്രായമുണ്ട്.--Raveendrankp (സംവാദം) 05:33, 3 മാർച്ച് 2013 (UTC)
- വി:വിവരങ്ങൾ കാലാനുസരണം പുതുക്കേണ്ട എല്ലാ ലേഖനങ്ങളും എന്ന വർഗ്ഗം ഇപ്പോഴേ ഉണ്ട് -- റസിമാൻ ടി വി 09:39, 3 മാർച്ച് 2013 (UTC)
സ്ഥിതിവിവരക്കണക്കുകളും മറ്റും പല സ്ഥലങ്ങളിൽ പുതുക്കേണ്ട പ്രശ്നം ഒഴിവാക്കാനാണ് വിക്കിഡാറ്റ എന്ന പുതിയ പദ്ധതി വരുന്നത്. ഇപ്പോൾ തുടങ്ങിയിട്ടേ ഉള്ളൂ എങ്കിലും കാലക്രമെണ കോമൺസ് പോലെ അതും വിക്കിമീഡിയ പദ്ധതികളുടെ നട്ടെല്ലായി മാറും. --ഷിജു അലക്സ് (സംവാദം) 09:45, 3 മാർച്ച് 2013 (UTC)
റസിമാനും ഷിജു അലക്സിനും വിവരങ്ങൾ പറഞ്ഞുതന്നതിൽ നന്ദി അറിയിക്കുന്നു. ഒരു സംശയം പിന്നെയും ബാക്കിനിൽക്കുന്നു! റസിമാൻ പറഞ്ഞതുപോലെയുള്ള ഒരു വർഗ്ഗം എവിടെയാണ് ഉള്ളത് ? "വി:വിവരങ്ങൾ കാലാനുസരണം പുതുക്കേണ്ട എല്ലാ ലേഖനങ്ങളും"എന്നതിൽ ഞെക്കിയാൽ കാണുമെന്നല്ലാതെ contents -ലും സൂചികയിലും കാണുന്നില്ലല്ലോ. അത് ആമുഖത്തിൽ തന്നെ വേണമെന്ന അഭിപ്രായമുണ്ട്.--Raveendrankp (സംവാദം) 13:07, 5 മാർച്ച് 2013 (UTC)
- അതൊരു മറഞ്ഞിരിക്കുന്ന വർഗ്ഗമാണ്, വിക്കിപീഡിയ പരിപാലനത്തിൽ താല്പര്യമുള്ളവർ മാത്രം കണ്ടാൽ മതിയല്ലോ. ലിങ്ക് കിട്ടിയ സ്ഥിതിക്ക് അവിടുള്ള ലേഖനങ്ങളൊക്കെ നിങ്ങൾക്ക് ഇനി അപ്ഡേറ്റ് ചെയ്യാമല്ലോ -- റസിമാൻ ടി വി 13:15, 5 മാർച്ച് 2013 (UTC)
റസിമാൻ, എല്ലാ ലേഖനങ്ങളും ഇല്ലെങ്കിലും എന്നാലാവുന്നത് ചെയ്യാൻ പരമാവധി ശ്രമിക്കാം.--Raveendrankp (സംവാദം) 08:31, 6 മാർച്ച് 2013 (UTC)
സംശയനിവാരണം വരുത്തിയതിനാൽ ചർച്ച നിലവറയിലേയ്ക്ക് നീക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 07:25, 14 മാർച്ച് 2013 (UTC)
നഗരം പട്ടണം
തിരുത്തുകവർഗ്ഗീകരണകാര്യത്തിൽ നഗരവും പട്ടണവും പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്ന വാക്കുകളാണ്. (ഉദാഹണം: കേരളത്തിലെ നഗരങ്ങൾ / കേരളത്തിലെ പട്ടണങ്ങൾ) രണ്ടു വാക്കുകളും ഏറെക്കുറേ ഒരേ അർത്ഥം തന്നെ തരുന്നതിനാൽ വർഗ്ഗങ്ങൾക്കായി ഏതെങ്കിലുമൊന്ന് പൊതുശൈലിയായി സ്വീകരിക്കണം എന്നു കരുതുന്നു. എന്റെ അഭിപ്രായത്തിൽ പട്ടണങ്ങൾ എന്ന വാക്കിനെ പൊതുശൈലിയായി സ്വീകരിക്കാം എന്ന് നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 17:43, 25 സെപ്റ്റംബർ 2012 (UTC)
- അനുകൂലിക്കുന്നു നല്ല നിർദേശം. പൊതുശൈലി ഈ കാര്യത്തിൽ വേണ്ടതാണ്. പക്ഷേ ഈ രണ്ടു വാക്കുകളും സാധാരണ ഉപയോഗിക്കുന്നതു കൊണ്ട് ശരിയായ തിരിച്ചു വിടലുകൾ വേണം.--ഹിരുമോൻ (സംവാദം) 11:00, 4 ഒക്ടോബർ 2012 (UTC)
- നിഷ്പക്ഷംനഗരമല്ലേ കൂടുതൽ പ്രചാരമുള്ള പദം.വൻനഗരങ്ങൽ എന്നൊക്കെയല്ലേ സാധാരണപറയാറ്.
ബിനു (സംവാദം) 11:41, 4 ഒക്ടോബർ 2012 (UTC)
- നഗരം എന്നത് ചെറിയ പട്ടണങ്ങൾക്കായി ഉപയോഗിക്കാത്ത വാക്കാണ്. പട്ടണം എന്നത് ഏതിനും പൊതുവായി ഉപയോഗിക്കാവുന്നതും. --Vssun (സംവാദം) 11:53, 4 ഒക്ടോബർ 2012 (UTC)
മുനിസിപ്പാലിറ്റികൾക്ക് നഗരസഭ എന്ന പ്രയോഗമാണല്ലോ ഉള്ളത്. അപ്പോൾ നഗരം സ്വീകരിക്കുന്നതല്ലേ നല്ലത്. --Adv.tksujith (സംവാദം) 14:41, 16 നവംബർ 2012 (UTC)
- Question: കൊച്ചി പട്ടണം, കൊച്ചി നഗരം. ഇവയിൽ ഏതാണ് കേൾക്കാൻ സുഖം? ഏതാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്? എന്നാൽ അങ്കമാലി പട്ടണം എന്നതാണ് അങ്കമാലി നഗരത്തിനേക്കാൾ കേൾക്കാൻ സുഖം. --ശ്രീജിത്ത് കെ (സംവാദം) 12:59, 20 നവംബർ 2012 (UTC)
ലേഖനങ്ങൾക്കൊപ്പം വാലായി ഉപയോഗിക്കുക എന്ന ഉപയോഗത്തിനല്ല ഈ നിർദ്ദേശം. മറിച്ച് വർഗ്ഗീകരണത്തിനാണ്. അതുകൊണ്ട് ശ്രീജിത്തിന്റെ ചോദ്യം അപ്രസക്തമാണെന്ന് കുരുതുന്നു. കേരളത്തിലെ പട്ടണങ്ങൾ, കേരളത്തിലെ നഗരങ്ങൾ തുടങ്ങിയ വ്യത്യസ്തശൈലികൾ ഏകീകരിക്കുക എന്നതുമാത്രമാണ് ഉദ്ദേശ്യം. --Vssun (സംവാദം) 02:08, 21 നവംബർ 2012 (UTC)
- ലേഖനത്തിന്റെ വാലിൽ ഒന്നും വർഗ്ഗത്തിൽ വേറെ ഒന്നും ആക്കിയാൽ നല്ല വിശേഷമാകും. പിന്നെ അതിന്റെ പേരിൽ വേറെ ഒരു നയരൂപീകരണ ചർച്ചയും തുടങ്ങുന്നത് കാണേണ്ടി വരും. --ശ്രീജിത്ത് കെ (സംവാദം) 04:49, 21 നവംബർ 2012 (UTC)
ശ്രീജിത്ത് പറഞ്ഞ ഉദാഹരണങ്ങൾ വളരെ ശരിയാണ് ചിലവക്ക് പട്ടണവും ചിലതിന് നഗരവും ചേരും. പക്ഷേ കേരളത്തിലെ പട്ടണങ്ങളെ മൊത്തം ഒരു വർഗ്ഗത്തിന് താഴെക്കൊണ്ടുവരേണ്ടേ? എന്നാലല്ലേ വർഗ്ഗീകരണംകൊണ്ട് ഗുണമുണ്ടാവൂ? അപ്പോൾ ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കുക. തുടർന്ന് ആവശ്യമുള്ളവക്ക് category redirect ഉപയോഗിച്ച് തിരിച്ച് വിടുകയും ചെയ്യുക. --Vssun (സംവാദം) 08:51, 26 ജനുവരി 2013 (UTC)
- അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ സംവാദം 15:16, 13 മാർച്ച് 2013 (UTC)
വർഗ്ഗീകരണത്തിനായി പട്ടണങ്ങൾ എന്നുപയോഗിക്കാൻ തീരുമാനമെടുത്തു. --അജയ് ബാലചന്ദ്രൻ സംവാദം 06:57, 14 മാർച്ച് 2013 (UTC)
അഭിനേതാക്കളുടെ വിവക്ഷകൾ
തിരുത്തുകഒരേ പേരിൽ അറിയപ്പെടുന്ന നടീനടന്മാരെ വിവക്ഷിക്കുന്നതിൽ ഒരു നയം സ്വീകരിക്കാമെന്ന കരുതുന്നു. ഉദാ: അംബിക, മീന, കാർത്തിക എന്നീ പേരുകളിൽ ഒന്നിൽക്കൂടുതൽ നടിമാരുണ്ട്. നടിമാർ പൊതുവേ പല ഭാഷകളിലും അഭിനയിക്കുന്നവരായതിനാൽ ഭാഷാടിസ്ഥാനത്തിൽ വിവക്ഷിക്കുന്നത് എപ്പോഴും ഉചിതമാവില്ല. അവരുടെ യഥാർത്ഥ പേരും അവർ അറിയപ്പെടുന്ന പേരും ഒന്നല്ലെങ്കിൽ അവരുടെ യഥാർത്ഥ പേര് വലയത്തിൽ ഉൾപ്പെടുത്തുകയോ അവരുടെ മുഴുവൻ പേര് ഉപോയഗിക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും. ഉദാ: – മാളവിക (ശ്വേത കൊന്നൂർ), കാർത്തിക നായർ, കാർത്തിക മാത്യു. അവർ പ്രവർത്തിച്ച കാലഘട്ടമോ ജനനവർഷമോ വലയത്തിൽ ഉൾപ്പെടുത്തുന്നതും അനുയോജ്യമായിരിക്കും. ഇതിനെപ്പറ്റി കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. ഈ നയം ഒരേ പ്രവർത്തനമേഖലയിൽ വ്യാപരിക്കുന്ന ഒരേ പേരിലുള്ള വ്യക്തികൾക്കും സ്വീകരിക്കാവുന്നതാണ്. --Jairodz (സംവാദം) 07:15, 2 ഡിസംബർ 2012 (UTC)
- ആദ്യം പൂർണ്ണമായ യഥാർത്ഥപേരുപയോഗിക്കാൻ നോക്കുക.
- അത് മനസ്സിലാക്കാൻ പ്രയാസമാണെങ്കിൽ വലയത്തിൽ പ്രവർത്തനകാലഘട്ടവും മേഖലയും നൽകുക. ഉദാഹരണത്തിന് കാർത്തിക (1980-കളിലെ നടി)
യഥാർത്ഥപേര് മനസിലാക്കാനുതകുന്നതല്ലെങ്കിൽ അത് വലയത്തിൽ ചേർക്കുന്നതുകൊണ്ട് ഉപകാരമുണ്ടാവില്ലെന്ന് വിചാരിക്കുന്നു. അതുകൊണ്ട് വിളിപ്പേര് (യഥാർത്ഥപേര്) എന്ന രീതിയോട് അനുകൂലിക്കുന്നില്ല. --Vssun (സംവാദം) 11:13, 2 ഡിസംബർ 2012 (UTC)
Vssun-ന്റെ അഭിപ്രായത്തോട് യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 15:15, 13 മാർച്ച് 2013 (UTC)
- വ്യക്തിയുടെ പൂർണ്ണമായ യഥാർത്ഥ പേരുപയോഗിക്കാൻ ആദ്യം ശ്രമിക്കുക.
- അത് മനസ്സിലാക്കാൻ പ്രയാസമാണെങ്കിൽ വലയത്തിൽ പ്രവർത്തനകാലഘട്ടവും മേഖലയും നൽകുക.
എന്ന നയത്തിന് സമവായമുള്ളതായി കാണുന്നു. അഭിനേതാക്കൾക്കു മാത്രമല്ല, മറ്റു മേഖലയിലുള്ള ഒരേ പേരുള്ളവർക്കും ഒരേ നയം തന്നെ സ്വീകരിക്കാവുന്നതാണെന്ന അഭിപ്രായത്തിനും എതിർപ്പുണ്ടായിട്ടില്ല--അജയ് ബാലചന്ദ്രൻ സംവാദം 12:02, 15 മാർച്ച് 2013 (UTC)
തീരുമാനം: ശൈലീപുസ്തകത്തിൽ ചേർത്തു. --അജയ് ബാലചന്ദ്രൻ സംവാദം 12:02, 15 മാർച്ച് 2013 (UTC) |
വിവാദ വിഷയങ്ങളിൽ പത്രവാർത്തകൾ അവലംബമാക്കുമ്പോൾ
തിരുത്തുകവർത്തമാന പത്രങ്ങളെ വിശ്വാസ്യയോഗ്യമായ അവലംബമായിക്കണ്ട് വിക്കി ലേഖനങ്ങൾ തയ്യാറാക്കുന്ന രീതി നാം പിന്തുടരുന്നുണ്ട്. എന്നാൽ സമീപകാല പലസംഭവങ്ങളും അവ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതികളും ഏതാണ്ടെല്ലാ മാദ്ധ്യമങ്ങളുടെയും നിഷ്പക്ഷത, വിശ്വാസ്യത, സത്യസന്ധത തുടങ്ങിയവയെ ചോദ്യം ചെയ്യുന്നുണ്ട്. സി.പി.എം ന് എതിരായ വാർത്തകളുടെ കാര്യത്തിലാണ് ഈ പ്രശ്നം കൂടുതൽ കണ്ടുവരുന്നത്. ആ സാഹചര്യത്തിൽ ഏതെങ്കിലും ചില പത്രങ്ങളോ, ചാനലുകളോ മാത്രം അവലംബമാക്കി വിവാദ വിഷയങ്ങളിൽ ലേഖനമെഴുതുന്നത് എത്രത്തോളം സ്വീകാര്യമാണ് എന്ന് പരിശോധിക്കേണ്ടേ...?
ഉദാഹരണമായി ഫസൽ വധക്കേസ് എന്ന ലേഖനം വളരെ വൈദഗ്ദ്ധ്യത്തോടെ, ദേശാഭിമാനി ഒഴികെയുള്ള പത്രങ്ങളെ ആധാരമാക്കി തയ്യാറാക്കിയിട്ടുള്ള ഒന്നാണ്. കേസിന്റെ കുറ്റപത്രം നേരിട്ട് കണ്ടെഴുതിയത് എന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അതിന്റെ എഴുത്ത്. എങ്കിലും ഒരിടത്തും കുറ്റപത്രത്തിലേക്കുള്ള ലിങ്ക് നൽകിയിട്ടുമില്ല. പോലീസ് കേസെടുക്കുന്നതോ കുറ്റപത്രം തയ്യാറാക്കുന്നതോ ഒരു വിഷയത്തെ സംബന്ധിച്ച് ആത്യന്തിക സത്യമായിക്കൊള്ളണമെന്നില്ല മറിയക്കുട്ടി കൊലക്കേസും ഐ.എസ്.ആർ.ഒ. ചാരക്കേസും ഇതിനുദാഹരണമായി കാണാവുന്നതാണ്.
ആ ലേഖനത്തിൽ പറയുന്ന പല വസ്തുതകളെയും നിരാകരിച്ചുകൊണ്ട് പി.എം മനോജിന്റെ ഒരു ലേഖനം ദേശാഭിമാനിയിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചുവരുന്നുമുണ്ട്. അപ്പോൾ വിവാദ വിഷയങ്ങളിലെങ്കിലും പത്രമാദ്ധ്യമങ്ങളുടെ അവലംബം ചോദ്യം ചെയ്യാതെ സ്വീകരിക്കാൻ കേരളത്തിന്റെ സവിശേഷ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ കഴിയുമോ എന്ന വിഷയം ഗൌരവമായ ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു...? --Adv.tksujith (സംവാദം) 16:37, 21 ജൂൺ 2012 (UTC)
ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ആനുകാലികസംഭവങ്ങളെ ഉടൻതന്നെ വിക്കിപീഡിയയിലേക്കു് എഴുതിയിടുന്ന ശീലം തന്നെ പൊതുവേ അഭിലഷണീയമല്ല. അങ്ങനെ വേണ്ടെന്നല്ല, അതിലും എത്രയോ പ്രയോജനപ്പെടുന്ന മറ്റേതൊക്കെ വിഷയങ്ങൾ പാരാവാരം പോലെ വിക്കിയിലേക്കൊഴുകാൻ കാത്തിരിക്കുന്നുണ്ടു്. ആയിരക്കണക്കിനു് ആളുകൾ നിത്യേന എഡിറ്റു ചെയ്യാനുള്ള ഇംഗ്ലീഷ് വിക്കിയിലൊക്കെ ഇതു കൊള്ളാമായിരിക്കാം. പക്ഷേ, നമുക്കതു വേണോ?
ഒരു പത്രം മാത്രം ഒന്നും പരാമർശിക്കുന്നില്ല എന്നതുകൊണ്ട് മറ്റു പത്രങ്ങൾ എഴുതുന്നതു മുഴുവൻ അസത്യം എന്ന വാദഗതിയും സ്വീകരിക്കാനാവില്ല. ഒരാൾ എവിടെയെങ്കിലുമിരുന്നു് നിരാകരിച്ചുകൊണ്ടിരിക്കുന്ന അത്ര തന്നെയെങ്കിലും പ്രാമുഖ്യം ഒന്നിലുമേറെപ്പേർ പലയിടത്തുമിരുന്നു് എഴുതിക്കൊണ്ടിരിക്കുന്നതിനും കൊടുക്കാം എന്നതു് ജനാധിപത്യം അംഗീകരിക്കുന്ന ഒരു തത്വം തന്നെയാണു്. പത്രവാർത്തകൾ ഒരു രാജ്യത്തിന്റെ ആനുകാലികസംഭവങ്ങളുടെ മൊത്തം പ്രതിഫലനമാണു്. ഏതെങ്കിലും ഒരു വിഭാഗത്തിനു് പ്രതികൂലമായി ഒന്നൊഴികെ എല്ലാ പത്രങ്ങളും എഴുതിപ്പിടിപ്പിക്കുന്നുണ്ടെങ്കിൽപ്പോലും അവയുടെ ശരാശരി ചേർത്ത് ഉദ്ധരിക്കാനോ അവലംബിക്കാനോ മാത്രമേ ഒരു ഉപയോക്താവിനു കഴിയൂ. അതിനു നേരിട്ട് ഒരു പരിഹാരവുമില്ല. ചെയ്യാവുന്നതു്, തക്കതായ എതിർമൊഴികളും കഴിയാവുന്നത്രയിടങ്ങളിൽ നിന്നും ഉദ്ധരിക്കുവാനാവുമെങ്കിൽ, അതാണു്. അതല്ലെങ്കിൽ, ഈ എഴുതിയതൊക്കെ തെറ്റായിരുന്നു എന്നു സ്ഥാപിക്കാനാവുന്ന ഭാവിപരിണാമങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണു്.
ആത്മാർത്ഥമായും ജനങ്ങളുടെ അറിവിനുവേണ്ടി എഴുതുന്നവർക്കു ചെയ്യാവുന്നതു് ഇത്തരം വിഷയങ്ങൾ തൽക്കാലം മാറ്റി നിർത്തി, കൂടുതൽ ജ്ഞാനോപയുക്തതയുള്ള, കാലം കൊണ്ടോ ശാസ്ത്രം കൊണ്ടോ ഉറച്ചുപോയ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക എന്നതാണു്. അതല്ല, ഇതു തന്നെയാണു പ്രധാനം എന്നു തോന്നുന്നവർക്കു് ഒരു പക്ഷേ, അവരുടെ ആശയപ്രചരണോപാധിയായി വിക്കിപീഡിയ ഉപയോഗിക്കാം എന്ന വിശ്വാസമായിരിക്കാം ഉള്ളതു്. അവരെക്കുറിച്ചു ഹാ കഷ്ടം!
ആനുകാലികവാർത്തകളുടെ സത്യവും വാസ്തവികതയും തിരിച്ചറിയാൻ വേണ്ടി മാത്രം മലയാളം വിക്കിപീഡിയയിൽ ആളുകൾ വന്നെത്തിനോക്കുന്നിടത്തോളം നാം എന്തായാലും വളർന്നിട്ടില്ല. അത്തരം ആവശ്യങ്ങൾക്കു് ആളുകൾ പോയി നോക്കുക അവർക്കിഷ്ടപ്പെട്ടതോ (അല്ലെങ്കിൽ ഇഷ്ടമില്ലാത്തതോ) ആയ പത്രങ്ങളുടെ തന്നെ ഓൺലൈൻ സൈറ്റുകളായിരിക്കും.
ഇനി, ഒരു നയം എന്ന നിലയിൽ വേണമെങ്കിൽ നമുക്കു ചർച്ച ചെയ്താലോചിക്കാവുന്നതു്, ആനുകാലികപരിണാമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന, NPOV ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന, വിഷയങ്ങളെ വിക്കിയിൽ ചേർക്കണമോ എന്നതാണു്. ഇതെത്ര കണ്ട് പ്രായോഗികവും വസ്തുനിഷ്ഠവും ആകുമെന്നറിയില്ല. ചില പ്രധാന സംഭവങ്ങൾ, പ്രധാന വ്യക്തികളുടെ മരണങ്ങൾ തുടങ്ങിയവയ്ക്കു് ഏറ്റവും നല്ല അവലംബസ്രോതസ്സുകൾ അന്നാന്നത്തെ പത്രങ്ങളാണു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:02, 21 ജൂൺ 2012 (UTC)
- വിവാദമുയർത്തുന്ന ആനുകാലിക സംഭവങ്ങളെക്കുറിച്ച് എഴുതേണ്ടെന്ന അഭിപ്രായത്തോട് വിയോജിക്കുന്നു. അവ തിരക്കി ആരെങ്കിലും വിക്കിയിലത്തുമോ എന്നതിനേക്കാൾ നാം ശ്രദ്ധിക്കേണ്ടത് അവ ആരുടെയെങ്കിലും ശ്രദ്ധയിൽ പെട്ടാലത്തെ കാര്യമാണ്. ഗൂഗിളിംഗിൽ ആരും നേരെ ഏതെങ്കിലും സൈറ്റിലേക്കല്ലല്ലോ പോകുന്നത്. തിരഞ്ഞ് നോക്കുമ്പോൾ വിക്കിയിൽ എന്തെങ്കിലും ആ വിഷയത്തിൽ ഉണ്ടെങ്കിൽ അത് തീർച്ചയായും ആളുകൾ നോക്കും. അതാണല്ലോ നമ്മുടെ വിശ്വാസ്യത. അപ്പോൾ ഇത്തരം വിവാദ വിഷയങ്ങളിൽ ഒരു വിഭാഗം പത്രങ്ങളുടെ നിലപാട് എഴുതി പിടിപ്പിച്ച ലേഖനങ്ങൾ, ശരിയെന്നു കരുതി (വിക്കിയുടെ "ആധികാരികത" മൂലം) ആളുകൾ എടുത്താലത്തെ സ്ഥിതി ആലോചിക്കൂ..
- കേരളത്തിലെ മാദ്ധ്യമരംഗം നേരിടുന്ന ഒരു വെല്ലുവിളിയാണ് ഇവിടെ നമ്മളെയും ബാധിക്കുന്നത്. NPOV എന്നത് വിക്കിപീഡിയയിലൂടെ ആദ്യമായി എത്തുന്ന കാര്യമല്ല. മാദ്ധ്യമപ്രവർത്തനത്തിന്റെ ആണിക്കല്ലായി അതിനെ കാണാം. നിഷ്പക്ഷ പത്രപ്രവർത്തനം. 'ഉന്നതമായ നിലയിൽ' രാഷ്ട്രീയ വൽക്കരിക്കരിക്കപ്പെട്ടിരിക്കുന്ന കേരളത്തിൽ ഇന്ന് ഒരു പത്രവും ഇത്തരം നിഷ്പക്ഷ മാദ്ധ്യമ പ്രവർത്തനം നടത്തുന്നില്ലെന്ന് കാണാം. ദേശാഭിമാനി, ജനയുഗം, ഒരു പരിധിവരെ കേരളകൌമുദിയും ഇടതുപക്ഷത്തെ ന്യായീകരിച്ച് എഴുതുമ്പോൾ മനോരമ, മാതൃഭൂമി, വീക്ഷണം, മാദ്ധ്യമം തുടങ്ങിയ പത്രങ്ങൾ ഇടതുപക്ഷത്തെ എതിർത്തോ ഒപ്പം പലപ്പോഴും വലതുപക്ഷത്തെ ന്യായീകരിച്ചോ എഴുതുന്നു. പത്രങ്ങൾ ഓരോരുത്തരും അവരുടെ രാഷ്ട്രീയം മുൻനിറുത്തി എഴുതുന്നുവെന്ന് ചുരുക്കം. ഇതിനോടൊപ്പം ഓരോ പത്രത്തിനും അവരവരുടേതായ അപകടകരമായ ജാതി - മത - സാമുദായിക താല്പര്യങ്ങളും നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ വിവാദ വിഷയങ്ങളിലെവിക്കി ലേഖനങ്ങൾക്കുള്ള അവലംബമായി കേരള ദിനപത്രങ്ങൾ എടുക്കുന്നതിലെ സാംഗത്യമാണ് ഇവിടെ ചർച്ച ചെയ്യേണ്ടതെന്നാണ് തോന്നുന്നത്. മറ്റ് വിഷയങ്ങളിൽ ആ സ്രോതസ്സ് സ്വീകരിക്കാവുന്നതാണ്. --Adv.tksujith (സംവാദം) 01:43, 22 ജൂൺ 2012 (UTC)
- ഒരു വിഷയം വിവാദമാകുമ്പോഴല്ലേ അത് പലരും ശ്രദ്ധിക്കാനും ആ വിഷയങ്ങൾ വിക്കിലേഖനങ്ങൾ ആകുന്നതും. ആദ്യകാലങ്ങളിൽ അതായത് പത്രങ്ങളിൽ കത്തി നിൽക്കുന്ന സമയം കൂടുതൽ കഥകൾ വരുന്നു. അത് പല പത്രങ്ങളിൽ നിന്നും പല ആളുകൾ പല വീക്ഷണത്തിൽ നിന്നും ചേർക്കുമ്പോൾ മാത്രമാണ് ഒരു നല്ല ലേഖനം പിറക്കുന്നത്. അതുകൊണ്ട് കണ്ണുമടച്ച് അത്തരം പ്രവണതകളെ എതിർക്കേണ്ട എന്നു കരുതുന്നു. എന്നിരുന്നാലും ഒരു പരിധി നിശ്ചയിക്കുന്നത് നല്ലതായിരിക്കും.--സുഗീഷ് (സംവാദം) 18:10, 9 ഫെബ്രുവരി 2013 (UTC)
- ഇക്കാര്യത്തിൽ നയപരമായ ഒരു തീരുമാനമെടുക്കാൻ സാധിക്കുമോ? --അജയ് ബാലചന്ദ്രൻ സംവാദം 11:36, 13 മാർച്ച് 2013 (UTC)
- വിവാദവിഷയങ്ങളിൽ ഒരാൾ ദുഷ്ടലാക്കോടെ ഒരു തരത്തിലുള്ള പത്രവാർത്ത ചേർക്കുന്നുവെങ്കിൽ മറ്റു തരത്തിലുള്ള വാർത്തയും മലയാള പത്രങ്ങളിൽ നിന്നു തന്നെ ലഭിക്കും എന്നാണ് എന്റെ വിശ്വാസം. ഇപ്പോൾ പത്രങ്ങൾക്കു മാത്രമല്ല, ടെലിവിഷൻ ചാനലുകൾക്കും ഓൺലൈൻ ന്യൂസ് പോർട്ടലുകളുണ്ട്. വിവാദവിഷയങ്ങളിലും പത്രവാർത്തകൾ അവലംബമായുണ്ടെങ്കിൽ അത് നീക്കം ചെയ്യേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. ലേഖനത്തിൽ അസന്തുലിതമായ കാഴ്ച്ചപ്പാടാണ് വന്നിട്ടുള്ളതെങ്കിൽ {{POV}} ഫലകം ചേർക്കുകയും വിക്കി സമൂഹം എതിർ കാഴ്ച്ചപ്പാട് കാണിക്കുന്ന അവലംബങ്ങൾ ചേർത്ത് (വിവാദവിഷയത്തെപ്പറ്റി രണ്ടഭിപ്രായമുണ്ടെന്ന് വ്യക്തമാകത്തക്കവണ്ണം) താൾ ശരിപ്പെടുത്തിയെടുക്കുകയും ആണ് വേണ്ടതെന്ന് അഭിപ്രായപ്പെടുന്നു. ചുരുക്കത്തിൽ ഇപ്പോളുള്ള രീതിക്ക് മാറ്റം വരുത്തേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. മലയാളം പത്രങ്ങളെ അവലംബമായി സ്വീകരിച്ചുതന്നെ സന്തുലിതമായ താളുകൾ സൃഷ്ടിക്കാനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 15:41, 13 മാർച്ച് 2013 (UTC)
--Vssun (സംവാദം) 09:57, 14 മാർച്ച് 2013 (UTC)
വിവാദവിഷയമായ ആനുകാലിക സംഭവങ്ങൾ സംബന്ധിച്ചുള്ള ലേഖനങ്ങൾ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ എഴുതരുത് എന്ന അഭിപ്രായം സുജിത്ത് മാത്രമേ പ്രകടിപ്പിച്ചുള്ളൂ. ഒരാൾ (സുഗീഷ്) ഈ പ്രവണതയെ എതിർക്കേണ്ട എന്നും എങ്കിലും ഒരു പരിധി നിശ്ചയിക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു (പരിധി എന്തായിരിക്കണമെന്ന് വിശദീകരിച്ചില്ല). മൂന്നുപേർ (സുഗീഷിനെയും ഉൾപ്പെടുത്തിയാൽ നാല് - വിശ്വപ്രഭ, Vssun, ഞാൻ) വിവാദവിഷയത്തെക്കുറിച്ചുള്ള ലേഖനങ്ങൾക്ക് നിയന്ത്രണം വേണ്ട എന്നഭിപ്രായപ്പെടുകയോ പ്രായോഗികതയുടെ കാര്യത്തിൽ സംശയം പ്രകടിപ്പിക്കുകയോ (വിശ്വപ്രഭ) ആണ് ചെയ്തത്. അതിനാൽ നിയന്ത്രണം വേണ്ട (നിലവിലുള്ള സ്ഥിതി തുടരാം) എന്ന തീരുമാനമെടുക്കാനുള്ള സമവായമുണ്ട് എന്ന് കാണുന്നു. എതിർപ്പില്ലെങ്കിൽ ഇത് തീരുമാനമാക്കാം. --അജയ് ബാലചന്ദ്രൻ സംവാദം 12:16, 15 മാർച്ച് 2013 (UTC)
തീരുമാനം: നിലവിലുള്ള രീതിക്ക് ഭേദഗതി വരുത്തുവാനുള്ള സമവായമില്ല. --അജയ് ബാലചന്ദ്രൻ സംവാദം 15:15, 16 മാർച്ച് 2013 (UTC) |
ചെക്ക്യൂസർ - തിരഞ്ഞെടുപ്പ് മാനദണ്ഡവും കാലയളവും
തിരുത്തുകചെക്ക് യൂസർ തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശത്തിനും വോട്ടിംഗ് കാലയളവിനും ഒരു മാനദണ്ഡം ചുവടെ സമർപ്പിക്കുന്നു.
- മലയാളം വിക്കിപീഡിയയിൽ സിസോപ് ആയി തിരഞ്ഞെടുക്കപ്പെടുകയും 200 അഡ്മിൻ ആക്ഷനുകളെങ്കിലും നടത്തി പ്രവർത്തിപരിചയമുണ്ടായിരിക്കുകയും വേണം.
- വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 എഡിറ്റ് അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം
- പതിനെട്ട് വയസിനുമുകളിൽ പ്രായം, ഐഡന്റിറ്റി ഫൗണ്ടേഷൻ അംഗീകരിച്ചിരിക്കണം.
- മലയാളം വിക്കിയിലെ അഞ്ച് കാര്യനിർവ്വാഹകരോ സജീവ ഉപയോക്താക്കളോ നേരിട്ടറിഞ്ഞിരിക്കുന്ന ആളായിരിക്കണം
- തിരഞ്ഞെടുപ്പ് കാലയളവ് -14 ദിവസം.
- വിക്കിയിലെ ചെക്ക് യൂസർ നയങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാവൂ.
- മൂന്ന് മാസത്തിൽ കൂടുതൽ സജീവമല്ലെങ്കിൽ സ്വതേ ചെക്ക്യൂസർ സ്ഥാനം ഒഴിയേണ്ടതാണ് - ഇതിന് വോട്ടെടുപ്പ് പോലും വേണ്ട. ഇങ്ങനെ സ്ഥാനമൊഴിഞ്ഞാൽ പിന്നീട് തിരിച്ചുവരണമെങ്കിൽ വീണ്ടും തെരഞ്ഞെടുപ്പ് നടക്കണം
- ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം.
- കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകരുത്
ചർച്ചയ്ക്ക് ശേഷം ആത്യവശ്യ കൂടിചേർക്കലിന് ശേഷം ഒരു ഔദ്യോഗിക നയമാക്കാം. എല്ലാവരുടെയും അഭിപ്രായം ക്ഷണിക്കുന്നു, നന്ദി.--KG (കിരൺ) 11:35, 7 ഫെബ്രുവരി 2013 (UTC)
- കാലയളവ് മലയാളത്തിനായി മാത്രം ഉന്നയിച്ചതാണോ? മറ്റു വിക്കികളിൽ നിലവിലുണ്ടോ? സംശയമാണ്.--റോജി പാലാ (സംവാദം) 11:48, 7 ഫെബ്രുവരി 2013 (UTC)
- പൊതുവെ ഏഴ് ദിവസമാണ് മലയാളത്തിലെ വോട്ടിംഗ് കാലാവധി, എന്നാൽ ചെക്ക് യൂസറിന്റെ കാര്യത്തിൽ മിനിമം വോട്ടിംഗ് ഉണ്ട് അവ ലഭിക്കാൻ വേണ്ടി കോമൺസിലും മറ്റും ഇത് 14 ദിവസംവരെയാണ്. ഏഴ് ദിവസമേ ആകാവൂ എന്ന് സ്റ്റീവാർഡുകളും പരിമിതപ്പെടുത്തുന്നില്ല. അവർക്കും പൊതുവെ 14 ദിവസമാണ് അഭികാമ്യം.--KG (കിരൺ) 12:00, 7 ഫെബ്രുവരി 2013 (UTC)
- ഐഡന്റിഫിക്കേഷൻ നടന്നിരിക്കണം എന്ന് മുൻകൂർ നിബന്ധന വയ്ക്കേണ്ടതില്ല. അത് തിരഞ്ഞെടുപ്പിനുശേഷവും ആകാവുന്നതാണ്. വിക്കിപീഡിയയിൽ അംഗത്വത്തിന്റെ കാര്യത്തിൽ മാത്രമല്ല, തിരുത്തലുകളുടെ എണ്ണത്തിന്റെ കാര്യത്തിലും മിനിമം നിബന്ധന വയ്ക്കേണ്ടതുണ്ട്. ഇത് സിസോപ്പ് തിരഞ്ഞെടുപ്പിന്റെ മാനദണ്ഡത്തിന് തുല്യമാക്കുന്നതാവും നല്ലത് -- റസിമാൻ ടി വി 12:04, 7 ഫെബ്രുവരി 2013 (UTC)
- Doneതിരുത്തലുകൾ സൂചിപ്പിച്ചു--KG (കിരൺ) 12:16, 7 ഫെബ്രുവരി 2013 (UTC)
- ഐഡന്റിഫിക്കേഷന്റെ കാര്യം പറയാൻ വ്യക്തമായ കാരണങ്ങളുണ്ട്, ഐഡന്റിഫൈ ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ പലതവണയും സ്റ്റീവാർഡുകൾ നിർദ്ദേശം തള്ളിയിട്ടുണ്ട് അതൊഴിവാക്കൻ ആദ്യമേ അത് സൂചിപ്പിച്ചു, എന്തായാലും ഐഡന്റിഫൈ ചെയ്യണമല്ലോ? പിന്നെ നേരത്തേ ആക്കിയാൽ കുഴപ്പം കാണുന്നില്ല. മാത്രവുമല്ല വെറുതേ വരുന്ന നിർദ്ദേശങ്ങളെ സ്ക്രീൻ ചെയ്യാൻ എളുപ്പവുമായിരിക്കും.--KG (കിരൺ) 12:10, 7 ഫെബ്രുവരി 2013 (UTC)
- വിക്കിപീഡിയയിൽ അംഗത്വമെടുത്തിട്ട് ഒരു വർഷം എന്നത് ചിലപ്പോൾ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് വിക്കിപീഡിയയിൽ സജീവമായിട്ട് ഒരു വർഷം എന്നോ മറ്റോ ഉപയോഗിക്കുന്നതാകും നല്ലത്. ചില വിക്കിപീഡിയകൾ സീസോപ്പുകളെ മാത്രമേ ചെക്ക് യൂസർ ആകാവൂ എന്ന് നിർബന്ധിക്കുന്നവരാണു്.(ബ്യൂറോക്രാറ്റുകൾ ചെക്ക് യൂസർ ആവരുതെന്നും ചില വിക്കികളിൽ നിബന്ധനയുണ്ട്). മറ്റു ചില വിക്കികളിൽ അങ്ങനെ ഒരു നിബന്ധനയില്ല. ഇവിടെ സീസോപ്പുകൾക്കു മാത്രമേ ചെക്ക് യൂസർ പദവി നൽകാവൂ എന്നതു കൂടി ചർച്ചയിൽ പരിഗണിക്കണം. ഒപ്പം സ്ഥാനാർത്ഥി ഉപയോക്താവ് വിക്കിയിൽ പ്രവർത്തിച്ച സമയത്ത് അദ്ദേഹത്തെ ബ്ലോക്ക് ചെയ്യുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കിൽ അതുകൂടി യോഗ്യതാ പരിശോധനയിൽ പരിഗണിക്കണം എന്നൊരു അഭിപ്രായം കൂടി എനിക്കുണ്ട്. --Anoop | അനൂപ് (സംവാദം) 12:18, 7 ഫെബ്രുവരി 2013 (UTC)
- ഐഡന്റിഫിക്കേഷന്റെ കാര്യം പറയാൻ വ്യക്തമായ കാരണങ്ങളുണ്ട്, ഐഡന്റിഫൈ ചെയ്യാൻ വിസമ്മതിച്ചതിന്റെ പേരിൽ പലതവണയും സ്റ്റീവാർഡുകൾ നിർദ്ദേശം തള്ളിയിട്ടുണ്ട് അതൊഴിവാക്കൻ ആദ്യമേ അത് സൂചിപ്പിച്ചു, എന്തായാലും ഐഡന്റിഫൈ ചെയ്യണമല്ലോ? പിന്നെ നേരത്തേ ആക്കിയാൽ കുഴപ്പം കാണുന്നില്ല. മാത്രവുമല്ല വെറുതേ വരുന്ന നിർദ്ദേശങ്ങളെ സ്ക്രീൻ ചെയ്യാൻ എളുപ്പവുമായിരിക്കും.--KG (കിരൺ) 12:10, 7 ഫെബ്രുവരി 2013 (UTC)
- Done ചേർത്തു, ഒരു സംശയം നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തി അപ്പോഴും കാര്യനിർവാഹകനാകണൊ അതോ രാജിവച്ച ആളായാലും മതിയാകുമോ?--KG (കിരൺ) 12:33, 7 ഫെബ്രുവരി 2013 (UTC)
- ബ്യൂറോക്രാറ്റുകളെ അയോഗ്യരാക്കുന്ന പരിപാടി ചില വിക്കികളിലുണ്ടെന്നേ ഉള്ളൂ. ഇവിടെ അങ്ങനെ ചെയ്യേണ്ട യാതൊരാവശ്യവുമില്ല. സിസോപ്പായിരിക്കണം എന്ന നിബന്ധന ആവശ്യമില്ലെന്ന് കരുതുന്നു. അതുണ്ടെങ്കിൽ "വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ അതിൽ 1000 എണ്ണം ലേഖനങ്ങളിലായിരിക്കണം" എന്ന മാനദണ്ഡം redundant ആണ് -- റസിമാൻ ടി വി 12:47, 7 ഫെബ്രുവരി 2013 (UTC)
- അതുപോലെ ബ്ലൊക്ക് കഴിഞ്ഞ ഒരുവർഷം ലഭിച്ചിരിക്കരുത് എന്നോ നിലവിൽ ലഭിച്ചിരിക്കരുത് എന്നാണോ ഉദ്ദേശിച്ചത്.--KG (കിരൺ) 12:39, 7 ഫെബ്രുവരി 2013 (UTC)
- ഒരു വർഷം ബ്ലോക്ക് ഉണ്ടാകരുത് എന്ന് ഉൾപ്പെടുത്തി.--KG (കിരൺ) 14:03, 7 ഫെബ്രുവരി 2013 (UTC)
- സജീവത എങ്ങനെ quantify ചെയ്യും? വിക്കിപീഡീയയിൽ ചുരുങ്ങിയത് X തിരുത്തലുകൾ വരുത്തിയിട്ടുള്ള Y മാസങ്ങളെങ്കിലും ഉണ്ടായിരിക്കണം എന്ന് നിബന്ധന വച്ചാലോ? ജുനൈദിന്റെ ടൂൾ ഇതിനുപയോഗിക്കാം -- റസിമാൻ ടി വി 12:26, 7 ഫെബ്രുവരി 2013 (UTC)
- ഒരു വർഷം ബ്ലോക്ക് ഉണ്ടാകരുത് എന്ന് ഉൾപ്പെടുത്തി.--KG (കിരൺ) 14:03, 7 ഫെബ്രുവരി 2013 (UTC)
- കഴിഞ്ഞ ഒരു വർഷത്തിൽ കുറഞ്ഞത് 4 മാസമെങ്കിലും 20-ൽ കൂടുതൽ തിരുത്തൽ നടത്തിയിരിക്കണം എന്നാക്കിയാലൊ?--KG (കിരൺ) 12:39, 7 ഫെബ്രുവരി 2013 (UTC)
- സജീവതയുടെ ഡെഫിനിഷൻ മലയാളം വിക്കിപീഡിയയിൽ മാറ്റേണ്ട കാലമായിരിക്കുന്നു :) 6 മാസം, 50 തിരുത്ത് ഒക്കെ എങ്കിലും വേണം -- റസിമാൻ ടി വി 12:50, 7 ഫെബ്രുവരി 2013 (UTC)
- Done കാര്യനിർവാഹക പ്രവൃത്തി ഓപ്ഷനലാക്കി നൽകി.--KG (കിരൺ) 13:50, 7 ഫെബ്രുവരി 2013 (UTC)
ചെക്ക് യൂസർ ആകുവാൻ താഴെപ്പറയുന്ന കാര്യങ്ങൾകൂടി വേണമെന്നു് (ചർച്ചകൾക്കുശേഷം) നിബന്ധന വെക്കാവുന്നതാണു്.
- ചെക്ക് യൂസർ പ്രവൃത്തികൾ ചെയ്യാനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടായിരിക്കണം. (ഇതിനു് വളരെ കൂടുതൽ പ്രയത്നമൊന്നുമില്ല. പക്ഷേ, IP ranges, CIDR എന്നിവയെപ്പറ്റിയുള്ള അത്യാവശ്യം ധാരണയും ഇതിനെക്കുറിച്ച് മീഡിയാവിക്കി സഹായത്താളിലും വിക്കിപീഡിയയിലുമുള്ള വിശദാംശങ്ങൾ വായിച്ചറിഞ്ഞുള്ള പരിചയവും വേണം).
- ചെക്ക് യൂസർ സ്ഥാനാർത്ഥി ഒരു വ്യക്തിയെന്ന നിലയിൽ വിക്കിസമൂഹത്തിലെ സജീവമായ കുറച്ചുപേർക്കെങ്കിലും പൊതുവേ പരിചയമുള്ള ഒരാളായിരിക്കണം. (അതായതു് ഉപയോക്താവിന്റെ യഥാർത്ഥവ്യക്തിത്വം മലയാളം വിക്കിസമൂഹത്തിലെ ഏതാനും സജീവപ്രവർത്തകരെങ്കിലും മുൻകൂട്ടി തിരിച്ചറിഞ്ഞിരിക്കണം. മറ്റൊരു വഴിയിൽ പറഞ്ഞാൽ ചെക്ക് യൂസർ ആകുമ്പോൾ ഒരാൾക്കു് തങ്ങളുടെ തന്നെ അജ്ഞാതാവസ്ഥ ഉപേക്ഷിക്കേണ്ടി വരും).
- (ഇനിയും രൂപപ്പെടുത്തേണ്ട) ചെക്ക് യൂസർ പ്രവർത്തങ്ങളുടെ മാർഗ്ഗരേഖകൾ വായിച്ച് അവ അനുസരിച്ചുകൊള്ളാമെന്നും അവ അനുസരിച്ചു മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നും സമ്മതിച്ചിരിക്കണം.
- ദീർഘകാലത്തേക്കു് (ഉദാ: മൂന്നു മാസത്തിൽ കൂടുതൽ) വിക്കിപീഡിയയിൽ നിന്നും ഒഴിഞ്ഞുനിൽക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സ്വമേധയാ അതു മറ്റുള്ളവരെ അറിയിച്ച് തൽസ്ഥാനത്തുനിന്നു് വിരമിക്കാൻ തയ്യാറായിരിക്കണം. (ഈ നിർദ്ദേശം ഉപയോക്തൃനാമത്തിന്റെയും പാസ്‌വേർഡിന്റേയും അവിചാരിതമായ നഷ്ടപ്പെടൽ/കൈമാറ്റം എന്ന സാദ്ധ്യതയെ കരുതിയാണു്.)(ഈ നിർദ്ദേശം യോഗ്യതയ്ക്കു പകരം, മാർഗ്ഗരേഖയുടെ ഭാഗമാക്കി ചേർക്കാവുന്നതാണു്.) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 12:48, 7 ഫെബ്രുവരി 2013 (UTC)
@കിരൺ, റസിമാൻ. കഴിഞ്ഞ ഒരു വർഷത്തിൽ 6 മാസമെങ്കിലും 100-ൽ കൂടുതൽ തിരുത്തലുകൾ; ആകെ 3000 തിരുത്തലുകൾ (ഇതിൽ കുറഞ്ഞത് 1500 തിരുത്തലുകളെങ്കിലും ലേഖനങ്ങളിൽ) എന്നതാണ് കൂടുതൽ മെച്ചം എന്നാണ് എനിക്കു തോന്നുന്നത്. ബ്യൂറോക്രാറ്റ് ആണോ അല്ലയോ എന്നത് വിഷയമാക്കേണ്ടതില്ല എന്നും അഭിപ്രായമുണ്ട്.--അജയ് ബാലചന്ദ്രൻ സംവാദം 12:54, 7 ഫെബ്രുവരി 2013 (UTC)
- കാര്യനിർവാഹകനാകുന്ന വ്യക്തി ആയതിനാൽ 3000 തിരുത്തലുകൾ വേണ്ടി വരും, സജീവതയ്ക്കായി നിലവിലെ നയമായ കഴിഞ്ഞ ആറ് മാസം 100 തിരുത്ത് അല്ലെങ്കിൽ 10 അഡ്മിൻ പ്രവൃത്തി ഇവ ഉൾപ്പെടുത്തി.--KG (കിരൺ) 13:50, 7 ഫെബ്രുവരി 2013 (UTC)
ഈ സ്ഥാനം ലഭിച്ചാൽ അഡ്മിൻ സ്ഥാനം ഇല്ലാതാകുമോ. (വോട്ടെടുപ്പ് നിർത്തിയതാണെൽ മുകളിലെ നോട്ടീസ് മാറ്റണം). കൊള്ളാം. നിർജ്ജീവ കാര്യനിർവാഹകരെ നീക്കിയ പോലെ പിന്നെ നയം ഉണ്ടാക്കണ്ടല്ലോ--Roshan (സംവാദം) 12:51, 7 ഫെബ്രുവരി 2013 (UTC)
- അഡ്മിൻ സ്ഥാനം ഇല്ലാതാകില്ല, വോട്ടെടുപ്പ് നിലവിൽ നിർത്തിയിട്ടില്ല ഒരു തീരുമാനം ആകുന്നതുവരെ അതു തുടരും. ആളുകൾക്ക് അവരുടെ വോട്ടിംഗ് വിശകലനം ചെയ്യാനാണിത്.--KG (കിരൺ) 13:46, 7 ഫെബ്രുവരി 2013 (UTC)
- ബ്യൂറോക്രാറ്റുകൾ അയോഗ്യരാണ് എന്ന ഭാഗം നീക്കി. എതിർപ്പുണ്ടാവില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 13:49, 7 ഫെബ്രുവരി 2013 (UTC)
- ഫൗണ്ടേഷൻ വക തിരിച്ചറിയൽ നടക്കാതെ സ്റ്റ്യുവാഡ് ചെക്ക് യൂസർ ചക്രം പിടിപ്പിക്കില്ല എന്നേ ഉള്ളൂ. തിരിച്ചറിയൽ ചടങ്ങ് നാമനിർദ്ദേശം നടക്കുന്ന സമയത്ത് തുടങ്ങിയാലും മതിയാവും. രണ്ടു പേരെങ്കിലും ഒരേസമയം ചെക്ക് യൂസർ സ്ഥാനത്ത് ഒരേസമയം ഉണ്ടാവണം എന്നു നിർബന്ധമുണ്ട്. രണ്ടിൽ താണാൽ മറ്റേ ആളുടെ ചക്രവും ഊരണം. --ജ്യോതിസ് (സംവാദം) 14:07, 7 ഫെബ്രുവരി 2013 (UTC)
- ഒരാൾക്ക് കൂടുതൽ പദവികൾ ലഭിക്കുന്നത് ഭൂഷണമാകില്ല എന്ന് കരുതിയാകാം ബ്യൂറൊക്രാറ്റ് വേണ്ട എന്ന് അനൂപൻ നിർദ്ദേശിച്ചിരുന്നത്, മാത്രവുമല്ല ചെക്ക് യൂസർ തിരഞ്ഞെടുപ്പും അതിലെ തീരുമാനവും ഒരു ബ്യൂറോക്രാറ്റിന്റെ മേൽനോട്ടത്തിൽ തന്നെ നടത്തുന്നതാവും ഉചിതമെന്ന് കരുതുന്നു. --KG (കിരൺ) 14:40, 7 ഫെബ്രുവരി 2013 (UTC)
- അനൂപൻ നിർദ്ദേശിച്ചതല്ല, fact state ചെയ്തതാണെന്നാണ് എനിക്ക് തോന്നിയത്. ഇനി അനൂപനോടുതന്നെ ചോദിക്കണം :) ബ്യൂറോക്രാറ്റ് ചെക്ക് യൂസർ കൂടി ആവുന്നതിൽ ഞാൻ ഏതായാലും തെറ്റൊന്നും കാണുന്നില്ല -- റസിമാൻ ടി വി 14:48, 7 ഫെബ്രുവരി 2013 (UTC)
- CheckUsers are elected by the community; they are admins, but do not have any other "higher" local rights (segregation of duties) എന്ന നയം ജർമ്മൻ വിക്കിപീഡിയയിൽ ഉണ്ടെന്ന് ഇവിടെ കാണുന്നു. സീസോപ്പിനേക്കാൾ വലിയ ലോക്കൽ റൈറ്റ്സ് എന്റെ അറിവിൽ ബ്യൂറോക്രാറ്റ് മാത്രമാണു്. അതു കൊണ്ടാണു അങ്ങനെ ഒരു നിർദ്ദേശം വെച്ചത്. വേണമോ വേണ്ടയോ എന്നതൊക്കെ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടത് മലയാളം വിക്കി കമ്യൂണിറ്റിയാണു്. :) --Anoop | അനൂപ് (സംവാദം) 14:53, 7 ഫെബ്രുവരി 2013 (UTC)
- ജർമ്മൻ വിക്കിയുടെ സ്വന്തം നയമായിരിക്കണം. ഇംഗ്ലീഷ് വിക്കിയിലെങ്കിലും ചെക്ക് യൂസർമാരായ ബ്യൂറോക്രാറ്റുകളുണ്ട്. ഇവിടെയും അതിൽ പ്രശ്നമില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 14:59, 7 ഫെബ്രുവരി 2013 (UTC)
ഒരു ചെക്ക് യൂസർക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട യോഗ്യത അദ്ദേഹം നിക്ഷ്പക്ഷമതിയും, ധർമ്മം , നീതി, സത്യസന്ധത മുതലായ ഗുണങ്ങൾ ഉള്ളയാളും ആയിരിക്കണം എന്നതാണ്. ഇങ്ങനെയുള്ള ആളുകളെ കണ്ടുപിടിക്കണമെങ്കിൽ അവർ വിക്കിപീടിയയിൽ ഇതുവരെ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളും Way of Talks - ഉം നിരീക്ഷിച്ചാൽ ഒരു പരിധിവരെ കണ്ടെത്താൻ കഴിയുമെന്നു തോന്നുന്നു. പിന്നെ ഒരു ചെക്ക് യൂസർക്ക് മൂന്നു മാസത്തിൽ കൂടുതൽ തൻറെ ഡ്യൂട്ടി എന്തെങ്കിലും കാരണവശാൽ ചെയ്യാൻ പറ്റാതെ വന്നാൽ ആ കാലയളവിലേക്ക് ഒരു "Stand By Check User " -നെ വെക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു . ചെക്ക് യൂസർ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ തന്നെ "Stand By " - യെയും തിരഞ്ഞെടുക്കാവുന്നതാണ് . Hand Over - Take Over മാത്രം ചെയ്‌താൽ പോരേ ? പുതിയ ചെക്ക് യൂസർക്ക് വേണ്ട ഒരു ഇടക്കാല തിരഞ്ഞെടുപ്പും ഒഴിവാകുമല്ലോ.--Raveendrankp (സംവാദം) 02:24, 8 ഫെബ്രുവരി 2013 (UTC)
- താൽകാലികമായി ചെക്ക് യൂസറെ തിരഞ്ഞെടുക്കാൻ മെറ്റായിൽ അനുവദിക്കില്ല, അതു പോലെ തന്നെ ഒരാൾക്ക് മാത്രമായി ചെക്ക് യൂസർ അവകാശങ്ങളും നൽകില്ല. Stand byയെ വച്ചാലും അതിനും തിരഞ്ഞെടുപ്പ് പ്രക്രിയ ആവശ്യമാണ്.--KG (കിരൺ) 04:23, 8 ഫെബ്രുവരി 2013 (UTC)
- ഇപ്പോഴത്തെ നിർദ്ദേശങ്ങളിൽ ഇപ്പോഴും ചില വ്യക്തതയില്ലായ്മ അനുഭവപ്പെടുന്നു. വിക്കിപീഡിയയിൽ സജീവമായിട്ട് ഒരു വർഷം. കഴിഞ്ഞ ആറുമാസക്കാലയളവിൽ 100 എഡിറ്റ് അല്ലെങ്കിൽ 10 അഡ്മിൻ പ്രവൃത്തികൾ എന്ന നിർദ്ദേശവും *സിസോപ്പ് ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കണം എന്ന നിർദ്ദേശവും തമ്മിൽ ഒരു പൊരുത്തമില്ലായ്മ. വിക്കിപീഡിയയിൽ സജീവമായി ഒരു വർഷം കഴിഞ്ഞ് സീസോപ്പ് ആയി തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ 10 അഡ്മിൻ പ്രവൃത്തികൾ നടത്തിയാൽ ഉടൻ ചെക്ക്‌യൂസർ സ്ഥാനാർത്ഥിയാകാൻ യോഗ്യനായി എന്നാണോ ഉദ്ദേശിക്കുന്നത്? സ്വന്തം ഐഡന്റിറ്റി ഏതെങ്കിലും സജീവ അഞ്ച് കാര്യനിർവാഹകർക്ക് വെളിപ്പെടുത്തണം. ഇതെങ്ങനെ വെളിപ്പെടുത്തും? ഏതൊക്കെ ഐഡന്റിറ്റി ആണു വെളിപ്പെടുത്തേണ്ടത്. ഇക്കാര്യത്തിലും വ്യക്തത വേണമെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 05:54, 8 ഫെബ്രുവരി 2013 (UTC)
- സിസോപ്പ് ആകണം എന്നത് ഒരു മാനദണ്ഡമായും, സജീവതയ്ക്കുള്ള മാനദണ്ഡമായാണ് 100 എഡിറ്റ് അല്ലെങ്കിൽ 10 അഡ്മിൻ പ്രവൃത്തികൾ കൊടുത്തത്. ഉപയോക്താവിന്റെ യഥാർത്ഥവ്യക്തിത്വം മലയാളം വിക്കിസമൂഹത്തിലെ ഏതാനും സജീവപ്രവർത്തകരെങ്കിലും മുൻകൂട്ടി തിരിച്ചറിഞ്ഞിരിക്കണം എന്ന റ്റനുസരിച്ചാണ് ഐഡന്റിറ്റിയുടെ നിർദ്ദേശം വച്ചത്. അതിനു റീഫോർമാറ്റിംഗ് ചെയ്യണമെങ്കിൽ ആകാം.വിക്കിപീഡിയയിൽ സജീവമായി ഒരു വർഷം കഴിഞ്ഞ് സീസോപ്പ് ആയി തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾ 10 അഡ്മിൻ പ്രവൃത്തികൾ നടത്തിയാൽ ഉടൻ ചെക്ക്‌യൂസർ സ്ഥാനാർത്ഥിയാകാൻ യോഗ്യനായി എന്നാണോ ഉദ്ദേശിക്കുന്നത്? ഇതിന് കൂടുതൽ മാനദണ്ഡങ്ങൾ വേണമെങ്കിൽ നിർദ്ദേശിക്കാവുന്നതാണ് ആശയക്കുഴപ്പം ഒഴിവാക്കാൻ--KG (കിരൺ) 06:18, 8 ഫെബ്രുവരി 2013 (UTC)
- കിരൺ അതു തന്നെയാണു എന്റെയും ചോദ്യം! ഞാൻ ഐഡന്ററ്റി വെളിപ്പെടുത്തണമെന്ന് നിർദ്ദേശത്തെ ചോദ്യം ചെയ്തതല്ല. ഏതൊക്കെ ഐഡന്റിറ്റികളാണു ( ഉദാ: യഥാർത്ഥപേരു്, താമസസ്ഥലം, ജോലി, ഇമെയിൽ വിലാസം, ഫോൺ നമ്പർ ) വെളിപ്പെടുത്തേണ്ടത്, ഇത് എങ്ങനെയാണു വെളിപ്പെടുത്തേണ്ടത് എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന് മാത്രമാണു സൂചിപ്പിച്ചത്. --Anoop | അനൂപ് (സംവാദം) 06:34, 8 ഫെബ്രുവരി 2013 (UTC)
- അനൂപൻ തന്നെ ഒരു സൊലൂഷൻ മുന്നോട്ട് വയ്ക്കാമോ?--KG (കിരൺ) 07:03, 8 ഫെബ്രുവരി 2013 (UTC)
- മൂന്ന് മാസത്തിൽ കൂടുതൽ സജീവമല്ലെങ്കിൽ സ്വതേ ചെക്ക്യൂസർ സ്ഥാനം ഒഴിയേണ്ടതാണ്.- ഇതിന് വോട്ടെടുപ്പ് പോലും വേണ്ട :---ഒഴിഞ്ഞശേഷം പിന്നീട് തിരിച്ചുവന്നാലുള്ള നയമോ?--റോജി പാലാ (സംവാദം) 06:36, 8 ഫെബ്രുവരി 2013 (UTC)
- സജീവതയ്ക്കും അഡ്മിൻ പരിചയത്തിനും വേറെവേറെ മാനദണ്ഡങ്ങൾ വയ്ക്കാവുന്നതാണെന്ന് കരുതുന്നു. ആറ് മാസത്തിൽ 100 തിരുത്ത് നമ്മുടെ കമ്മ്യൂണിറ്റിക്ക് തീരെ കുറവാണ് (100 തിരുത്തുകളുള്ള ആറ് മാസങ്ങളെങ്കിലും കഴിഞ്ഞ വർഷത്തിൽ ഉണ്ടായിരിക്കണം എന്നാണ് ഞാൻ മുകളിൽ നിർദ്ദേശം വച്ചിരുന്നത്). ആകെ എണ്ണം മാത്രമാണ് നോക്കുന്നതെങ്കിൽ 100 ന്റെ സ്ഥാനത്ത് 250 എങ്കിലും വേണം എന്ന് കരുതുന്നു. നിലവിലെ കാര്യനിർവാഹകരുടെ അഡ്മിൻ ആക്ഷനുകളുടെ എണ്ണം ഇവിടെ കാണാം. ഇതനുസരിച്ച് ആകെ അഡ്മിൻ ആക്ഷനുകളുടെ എണ്ണം 200 (അതോ 100 മതിയോ?) എങ്കിലും ഉണ്ടായിരിക്കണം എന്ന് അഡ്മിനായുള്ള പരിചയത്തിന് ലിമിറ്റ് വയ്ക്കാവുന്നതാണ് -- റസിമാൻ ടി വി 06:37, 8 ഫെബ്രുവരി 2013 (UTC)
- സജീവതയുടെ കാര്യത്തിൽ അഡ്മിൻ ആക്ഷനുകൾ ഓപ്ഷനലായി ഉൾപ്പെടുത്തിക്കൂടെ?--KG (കിരൺ) 07:03, 8 ഫെബ്രുവരി 2013 (UTC)
- രണ്ടും ആകാം. ആദ്യത്തെ രണ്ട് നയങ്ങൾ ഇങ്ങനെ മാറ്റിയാലോ? "മലയാളം വിക്കിപീഡിയയിൽ സിസോപ് ആയി തിരഞ്ഞെടുക്കപ്പെടുകയും 200 അഡ്മിൻ ആക്ഷനുകളെങ്കിലും നടത്തി പ്രവർത്തിപരിചയമുണ്ടായിരിക്കുകയും വേണം. വിക്കിപീഡിയയിൽ അടുത്തകാലത്തായി സജീവമായിരിക്കണം, കഴിഞ്ഞ ആറുമാസക്കാലയളവിൽ 250 എഡിറ്റ് അല്ലെങ്കിൽ 25 അഡ്മിൻ പ്രവൃത്തികൾ എങ്കിലും നടത്തിയിരിക്കണം" -- റസിമാൻ ടി വി 07:10, 8 ഫെബ്രുവരി 2013 (UTC)
- കുഴപ്പമില്ലെന്ന് കരുതുന്നു.--KG (കിരൺ) 07:12, 8 ഫെബ്രുവരി 2013 (UTC)
- Doneനയം തിരുത്തി -- റസിമാൻ ടി വി 09:31, 8 ഫെബ്രുവരി 2013 (UTC)
മാനദണ്ഡരൂപീകരണം കഴിഞ്ഞതായി കണക്കാക്കാമോ? ഏകദേശം എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 10:58, 8 ഫെബ്രുവരി 2013 (UTC)
- കിരൺ, ഐഡന്റിറ്റി വെളിപ്പെടുത്താൻ യഥാർത്ഥപേരു്, താമസസ്ഥലം, ജോലി, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ മാത്രം മതി എന്നു കരുതുന്നു. പക്ഷെ ഈ വിവരങ്ങൾ എങ്ങനെ കാര്യനിർവ്വാഹകരെ അറിയിക്കും എന്നത് ഇപ്പോഴും പ്രശ്നമാണു്. കാര്യനിർവ്വാഹക ഗ്രൂപ്പിലേക്ക് മെയിൽ അയച്ചാൽ മതി എന്നു തീരുമാനിക്കാമോ? കാര്യനിർവ്വാഹക ഗ്രൂപ്പ് ഔദ്യോഗികമായി കണക്കാക്കുമോ?
- അജയ്, സാധാരണ നയരൂപീകരണ ചർച്ചകൾ ഏഴു ദിവസം പഞ്ചായത്തിൽ ഇടാറില്ലേ? ഇവിടെയും അതു പോലെ ഏഴു ദിവസം കാത്തിരിക്കേണ്ടേ? --Anoop | അനൂപ് (സംവാദം) 11:49, 8 ഫെബ്രുവരി 2013 (UTC)
- ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന്റെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണം. മലയാളം വിക്കിപീഡിയയിലെ സജീവ യൂസർമാരിലധികവും സോഷ്യൽ മീഡീയകളിലും തങ്ങളുടെ അനോണിമസ് അല്ലാത്ത അക്കൗണ്ടിലൂടെ വിക്കിപീഡിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നവരാണ്. ഇതിൽ കൂടുതൽ വിവരങ്ങൾ (അഡ്രസ്, ഫോൺ നമ്പർ എന്നിവ പ്രത്യേകിച്ചും) പരസ്യമാക്കേണ്ട അവസ്ഥ ചെക്ക് യൂസർമാർക്കും ഉണ്ടാവരുത്. ഫൗണ്ടേഷനിൽ ഐഡന്റിഫൈ ചെയ്യാനുള്ള നിയമം നോക്കൂ : "Individuals are required to submit a passport, driver's license, or other type of official document. The document may be redacted to remove extraneous personal information, though the issuing authority, document number, the subject's name, and the date of birth must be clear and unobscured." അഡ്രസ് പോലും നിലനിർത്തണമെന്ന് നിർബന്ധമില്ല. ഈ ലെവലിലുള്ള വിവരങ്ങൾ മാത്രം ഇവിടെയും അറിയിച്ചാൽ പോരേ? ചെക്ക് യൂസർ തിരഞ്ഞെടുപ്പിന്റെ സമയത്ത് X എണ്ണം സജീവ വിക്കിപീഡിയർ ഒരു ചെക്ക് യൂസർ സ്ഥാനാർത്ഥിയെ വ്യക്തിപരമായി അറിയാം അല്ലെങ്കിൽ ഫൗണ്ടേഷൻ ഐഡന്റിഫിക്കേഷൻ ലെവലിലുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കണം എന്ന് മാത്രം നിശ്ചയിച്ചാൽ മതിയാവും. ഒരു യൂസറുടെമേൽ ചെക്ക് നടത്തുകയാണെങ്കിൽ അവരുടെ ഐപി അഡ്രസ് പോലും പരസ്യമാക്കാൻ ചെക്ക് യൂസർമാർക്ക് അനുവാദമില്ലെന്നിരിക്കെ ചെക്ക് യൂസറുമാരുടെ ഫോൺ നമ്പറുകൾ പരസ്യമാക്കാം എന്ന അവസ്ഥ വരരുത്. -- റസിമാൻ ടി വി 12:11, 8 ഫെബ്രുവരി 2013 (UTC)
- മൂന്ന് മാസത്തിൽ കൂടുതൽ സജീവമല്ലെങ്കിൽ സ്വതേ ചെക്ക്യൂസർ സ്ഥാനം ഒഴിയേണ്ടതാണ്.- ഇതിന് വോട്ടെടുപ്പ് പോലും വേണ്ട :---ഒഴിഞ്ഞശേഷം പിന്നീട് തിരിച്ചുവന്നാലുള്ള നയമോ? മറുപടി കണ്ടില്ല. അതും നയത്തിൽ ഇപ്പോൾ തന്നെ ചേർക്കുക.--റോജി പാലാ (സംവാദം) 12:19, 8 ഫെബ്രുവരി 2013 (UTC)
- ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന്റെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധിക്കണം. മലയാളം വിക്കിപീഡിയയിലെ സജീവ യൂസർമാരിലധികവും സോഷ്യൽ മീഡീയകളിലും തങ്ങളുടെ അനോണിമസ് അല്ലാത്ത അക്കൗണ്ടിലൂടെ വിക്കിപീഡിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നവരാണ്. ഇതിൽ കൂടുതൽ വിവരങ്ങൾ (അഡ്രസ്, ഫോൺ നമ്പർ എന്നിവ പ്രത്യേകിച്ചും) പരസ്യമാക്കേണ്ട അവസ്ഥ ചെക്ക് യൂസർമാർക്കും ഉണ്ടാവരുത്. ഫൗണ്ടേഷനിൽ ഐഡന്റിഫൈ ചെയ്യാനുള്ള നിയമം നോക്കൂ : "Individuals are required to submit a passport, driver's license, or other type of official document. The document may be redacted to remove extraneous personal information, though the issuing authority, document number, the subject's name, and the date of birth must be clear and unobscured." അഡ്രസ് പോലും നിലനിർത്തണമെന്ന് നിർബന്ധമില്ല. ഈ ലെവലിലുള്ള വിവരങ്ങൾ മാത്രം ഇവിടെയും അറിയിച്ചാൽ പോരേ? ചെക്ക് യൂസർ തിരഞ്ഞെടുപ്പിന്റെ സമയത്ത് X എണ്ണം സജീവ വിക്കിപീഡിയർ ഒരു ചെക്ക് യൂസർ സ്ഥാനാർത്ഥിയെ വ്യക്തിപരമായി അറിയാം അല്ലെങ്കിൽ ഫൗണ്ടേഷൻ ഐഡന്റിഫിക്കേഷൻ ലെവലിലുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കണം എന്ന് മാത്രം നിശ്ചയിച്ചാൽ മതിയാവും. ഒരു യൂസറുടെമേൽ ചെക്ക് നടത്തുകയാണെങ്കിൽ അവരുടെ ഐപി അഡ്രസ് പോലും പരസ്യമാക്കാൻ ചെക്ക് യൂസർമാർക്ക് അനുവാദമില്ലെന്നിരിക്കെ ചെക്ക് യൂസറുമാരുടെ ഫോൺ നമ്പറുകൾ പരസ്യമാക്കാം എന്ന അവസ്ഥ വരരുത്. -- റസിമാൻ ടി വി 12:11, 8 ഫെബ്രുവരി 2013 (UTC)
- കാര്യനിർവാഹക തിരഞ്ഞെടുപ്പ് പോലെ ഇത് അത്ര ലഘുവല്ലെന്ന് കരുതുന്നു അതിനാൽ രാജിവച്ചാലും, നിർജ്ജിവമായാലും മെറ്റായിൽ പോയെ പിന്നേം ചെക്ക് യൂസർ ആകാൻ കഴിയു അതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം എന്നു തന്നെ കരുതുന്നു.--KG (കിരൺ) 12:27, 8 ഫെബ്രുവരി 2013 (UTC)
- വീണ്ടും തിരഞ്ഞെടുപ്പ് നടക്കണം എന്ന ഭാഗം ചേർത്തു -- റസിമാൻ ടി വി 12:29, 8 ഫെബ്രുവരി 2013 (UTC)
- വിക്കിപഠനശിബിരങ്ങളിലെ പങ്കാളിത്തം ഐഡന്റിറ്റി വെളിപ്പെടുത്തുന്നതിന്റെ ഭാഗമായെടുത്തുകൂടെ? --സിദ്ധാർത്ഥൻ (സംവാദം) 12:20, 8 ഫെബ്രുവരി 2013 (UTC)
- വീണ്ടും തിരഞ്ഞെടുപ്പ് നടക്കണം എന്ന ഭാഗം ചേർത്തു -- റസിമാൻ ടി വി 12:29, 8 ഫെബ്രുവരി 2013 (UTC)
- ചെക്ക് യൂസറിന്റെ വിവരങ്ങൾ പരസ്യപ്പെടുത്തണം എന്നല്ല. അയാളെ കുറഞ്ഞത് അഞ്ച് കാര്യനിർവാഹകർ തിരിച്ചറിഞ്ഞിട്ടുണ്ടാകണം എന്നുമാറ്റിയാലോ? സിദ്ധാർത്ഥൻ പറഞ്ഞത് നല്ലൊരു ആശയമാണ്--KG (കിരൺ) 12:24, 8 ഫെബ്രുവരി 2013 (UTC)
- ശിബിരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവരെയും നയത്തിൽ പരിഗണിക്കണ്ടേ?--റോജി പാലാ (സംവാദം) 12:28, 8 ഫെബ്രുവരി 2013 (UTC)
- ശിബിരം വഴിയും തിരിച്ചറിയാമല്ലോ എന്നാണ് മുകളിൽ ഉദ്ദേശിച്ചത്.--KG (കിരൺ) 12:31, 8 ഫെബ്രുവരി 2013 (UTC)
- വ്യക്തിപരമായി അറിഞ്ഞിരിക്കണം എന്നു ഞാനാദ്യം നിർദ്ദേശിച്ചതിനു് മെറ്റാവിക്കിയിലെ ഐഡന്റിറ്റി ഡിസ്ക്ലോസറുമായി യാതൊരു ബന്ധവുമില്ല. സ്ഥാനാർത്ഥിയാകുന്ന സമയത്തു് സജീവ ഉപയോക്താക്കളോ കാര്യനിർവ്വാഹകരോ ആയ നമുക്കിടയിൽ അദ്ദേഹത്തെ അറിഞ്ഞിരിക്കണം എന്നാണു്. അതിനു് അഡ്രസ്സോ ഫോൺ നമ്പറോ പരസ്യമായി പ്രദർശിപ്പിക്കുകയോ സമർപ്പിക്കുകയോ ആവശ്യമില്ല. പകരം മറ്റ് (അഞ്ച് അല്ലെങ്കിൽ തീരുമാനിക്കുന്നത്ര) ഉപയോക്താക്കളുടെ സാക്ഷ്യം/സത്യവാങ്മൂലം (ഉദാ: X എന്ന സ്ഥാനാർത്ഥിയെ ഞാൻ വ്യക്തിപരമായി അറിയും - ഒപ്പ്) മതിയാവും. അതിനു് അവരെ വിക്കിശിബിരങ്ങളിലോ മറ്റു തുറകളിലോ നേരിട്ടു കണ്ടും ഇടപഴകിയുമുള്ള പരിചയമായാലും മതി. ഒരു ഉദാഹരണത്തിനു മാത്രമായി പറഞ്ഞാൽ മലയാളം വിക്കിപീഡിയയിലെ മിക്കവാറും കാര്യനിർവ്വാഹകരെ എനിക്കു നേരിട്ടറിയാം. അവരിൽ ആരെങ്കിലും സ്ഥാനാർത്ഥികളായി വന്നാൽ എനിക്കു് അങ്ങനെ ഒരു സാക്ഷ്യം നൽകാൻ കഴിയും. എന്നാൽ റോജി പാലാ, Vssun എന്നീ ഉപയോക്താക്കളാണെങ്കിൽ അത്തരമൊരു സാക്ഷ്യം (എനിക്കു്) നൽകാനാവില്ല. (മറ്റുള്ള ഉപയോക്താക്കൾ ഒരാളെ വ്യക്തിപരമായി അറിയില്ല എന്നുള്ളതു് ഒരിക്കലും ഒരു കുറവോ ദോഷമോ അല്ല. വിക്കിപീഡിയ നൽകുന്ന അജ്ഞാതാവസ്ഥാസ്വാതന്ത്ര്യം ഉപയോഗിക്കുന്നവരോടു് മതിപ്പു കൂടുതലേ ഉള്ളൂ.)
- ഇങ്ങനെ ഒരു സാക്ഷ്യം കൊടുക്കുന്നതു വഴി മലയാളം വിക്കിപീഡിയയ്ക്കു് അകത്തു് അവരുടെ വ്യക്തിപരമായ ചെക്ക് യൂസർ ഉത്തരവാദിത്തം ഉറപ്പാക്കുകയാണു ചെയ്യുന്നതു്. ഇതിനു ശേഷം തെരഞ്ഞെടുക്കപ്പെട്ട് മെറ്റാവിക്കിയിൽനിന്നും പദവി ലഭിയ്ക്കേണ്ട സമയത്തു് അവിടെ ബാധകമായ നിബന്ധനകൾ അതേപടി അതേ രീതിയിൽ അവിടെത്തന്നെ സമർപ്പിക്കേണ്ടതാണു്. അതായതു് രണ്ടു പടികൾക്കും ഒട്ടും തന്നെ പരസ്പരപൂരകത്വമില്ലെന്നർത്ഥം.
- ഈ വിശദീകരണം പരിഗണിച്ച് നിബന്ധനകളിൽ ചർച്ച തുടരാൻ അഭ്യർത്ഥിക്കുന്നു. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 18:18, 8 ഫെബ്രുവരി 2013 (UTC)
- സ്വന്തം ഐഡന്റിറ്റി ഏതെങ്കിലും സജീവ അഞ്ച് കാര്യനിർവാഹകർക്ക് വെളിപ്പെടുത്തണം എന്ന നിർദ്ദേശത്തെ എതിർക്കുന്നു. ഫൗണ്ടേഷന് ഐഡന്റിറ്റി വ്യക്തമാക്കിയശേഷം മറ്റാൾക്കാർക്ക് ഐഡന്റിറ്റി വ്യക്തമാക്കുന്നതെന്തിനാണ്? ഫൗണ്ടേഷന്റെ ഐഡന്റിറ്റി പരിശോധനയിൽ വിശ്വാസമില്ലെന്നുണ്ടോ? --ജേക്കബ് (സംവാദം) 18:35, 8 ഫെബ്രുവരി 2013 (UTC)
- ജേക്കബ് തൊട്ടുമുകളിൽ ഞാൻ എഴുതിയതു് വായിച്ചില്ലെന്നു സംശയിച്ചോട്ടെ? :-)
സ്വന്തം ഐഡന്റിറ്റി ഏതെങ്കിലും സജീവ അഞ്ച് കാര്യനിർവാഹകർക്ക് വെളിപ്പെടുത്തണംഎന്നല്ല, മലയാളം വിക്കിയിലെത്തന്നെ സജീവരായ അഞ്ച് കാര്യനിർവ്വാഹകർ/ ഉപയോക്താക്കൾ എങ്കിലും നേരിട്ട് അറിഞ്ഞിരിക്കുന്ന ഒരാളായിരിക്കണം സ്ഥാനാർത്ഥി എന്നാണു നിർദ്ദേശം. ഒരു ചെക്ക് യൂസർക്കു് അദ്ദേഹത്തിന്റെ ചെക്ക് യൂസർ ജോലികളിൽ വ്യക്തിപരമായ ഉത്തരവാദിത്തം വേണ്ടതുകൊണ്ടു് മറഞ്ഞിരിക്കുന്ന ഒരാൾക്കു്, അയാൾ എത്ര തന്നെ സജീവമോ അർപ്പിതമനസ്സുള്ളയാളോ ആയിരുന്നാലും, സ്ഥാനാർത്ഥിയാവാൻ സാദ്ധ്യത നിരാകരിക്കുന്നതിനാണു് ഇങ്ങനെ. മെറ്റാവിക്കിയിലെ തിരിച്ചറിയൽ ഈ രീതിയിലല്ല. ഒരാൾക്കു് അയാൾ ഭാവിയിൽ തിരിച്ചറിയപ്പെടാൻ വഴികളുള്ള ഒരാളാണെന്നു് മെറ്റാവിക്കിയിലുള്ളവരെയേ ബോദ്ധ്യപ്പെടുത്തേണ്ടൂ. പക്ഷേ, നമുക്കാവശ്യം (എഡിറ്റിങ്ങ് കൗണ്ടുകളെപ്പോലെത്തന്നെ) മുൻകാലത്തു് നമുക്കിടയിൽ തന്നെ പ്രവർത്തിച്ച് വിശ്വാസ്യതയും പരിചയവുമുള്ള ആളുകളെ ചുമതലയേൽപ്പിക്കലാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 21:11, 8 ഫെബ്രുവരി 2013 (UTC)- വിശ്വപ്രഭ വിശദമാക്കിയ രീതിയിൽ മാറ്റിയിട്ടുണ്ട്. ഇതിനോട് എതിർപ്പുണ്ടാകില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 21:34, 8 ഫെബ്രുവരി 2013 (UTC)
- ഇവിടെ സജീവ ഉപയോക്താക്കൾ എന്നു പറയുന്നവരെ എങ്ങനെ മനസ്സിലാക്കാം.--KG (കിരൺ) 04:36, 9 ഫെബ്രുവരി 2013 (UTC)
ജേക്കബ് പറഞ്ഞപോലെ ഫൗണ്ടേഷന് ഐഡന്റിഫൈ ചെയ്യേണ്ട ആവശ്യമേയുള്ളൂ എന്നു കരുതുന്നു. നമുക്കറിയാവുന്നയാളായിരിക്കണം തുടങ്ങിയവ വോട്ടുചെയ്യുന്ന ഉപയോക്താക്കൾ തീരുമാനിക്കേണ്ടതാണ്. --Vssun (സംവാദം) 06:51, 9 ഫെബ്രുവരി 2013 (UTC)
- വിശ്വേട്ടൻ പറഞ്ഞതിനോട് യോജിക്കുന്നു, ഫൗണ്ടേഷൻ അംഗീകരിച്ചതിനെ തള്ളിക്കളയുകയല്ല, മറിച്ച് കമ്മ്യൂണിറ്റിയിലെ കുറച്ച് പേർക്കെങ്കിലും അയാളെ അറിഞ്ഞിരിക്കണം എന്നു കരുതുന്നു.--KG (കിരൺ) 07:08, 9 ഫെബ്രുവരി 2013 (UTC)
- ഇപ്പോൾ ആലോചിക്കുമ്പോൾ ഫൌണ്ടേഷൻ ഐഡന്റിഫൈ ചെയ്ത ഒരു ഉപയോക്താവിനെ നമ്മൾ വീണ്ടും ഐഡന്റിഫൈ ചെയ്യണം എന്നു പറയുന്നത് ആവർത്തനമായി തോന്നുന്നു. --Anoop | അനൂപ് (സംവാദം) 05:57, 11 ഫെബ്രുവരി 2013 (UTC)
തീരുമാനം: സമവായമായ കാര്യങ്ങൾ നയമാക്കി തിരഞ്ഞെടുപ്പ് താളിൽ ചേർത്തു -- KG (കിരൺ) 05:55, 1 മാർച്ച് 2013 (UTC) |
വ്യക്തികളുടെ നാമങ്ങൾ-വിശേഷണങ്ങൾ
തിരുത്തുകവ്യക്തികളുടെ നാമങ്ങൾ വിക്കിയിൽ വരുമ്പോൾ വിശേഷണങ്ങളിൽ നിന്നും മുക്തമാകണമെന്ന് ഇവിടെ കാണുന്നു. ഇക്കാര്യത്തിൽ ഒരു നയം രൂപീകരിക്കണം.--ഇർഷാദ്|irshad (സംവാദം) 05:28, 23 ജനുവരി 2013 (UTC)
- നിലവിൽ വിശേഷണങ്ങൾ പേരിനോടൊപ്പം പാടില്ലെന്ന് നയമുണ്ട്. അത് ശൈലീപുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഏതേതൊക്കൊ വിശേഷണങ്ങൾ പാടില്ല എന്ന് ശൈലീപുസ്തകത്തിൽ എഴുതിച്ചേർക്കുകയാണ് വേണ്ടത്. ഇതിന്റെ എക്സെപ്ഷനുകൾ അതാതു സംവാദം താളിൽ തീരുമാനിക്കുകയും ചെയ്യാം. --Vssun (സംവാദം) 05:48, 23 ജനുവരി 2013 (UTC)
- POV വിശേഷണങ്ങളൊക്കെ എന്തായാലും നീക്കണം, വ്യക്തി അറിയപ്പെടുന്നതുതന്നെ അപ്പേരിലല്ലെങ്കിൽ (ഉദാ: ചട്ടമ്പിസ്വാമികൾ). മഹാത്മാഗാന്ധിയെയാണ് ആദ്യം മാറ്റേണ്ടത് -- റസിമാൻ ടി വി 07:16, 23 ജനുവരി 2013 (UTC)
- മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നാക്കൂ റസിമാൻ.--തച്ചന്റെ മകൻ (സംവാദം) 07:11, 27 ജനുവരി 2013 (UTC)
- മോഹൻദാസ് കരംചന്ദ് ഗാന്ധി എന്നു തന്നെയാണു് വേണ്ടതു്. മഹാത്മാഗാന്ധിയെ അങ്ങോട്ടു തിരിച്ചുവിടണം.--പ്രിൻസ് മാത്യു Prince Mathew 11:31, 27 ജനുവരി 2013 (UTC)
തീർച്ചയായും ഈ നിർദ്ദേശം പരിഗണിക്കേണ്ടതാണ്. പക്ഷേ, സാധാരണ ഉപയോഗത്തിലിരിക്കുന്ന പേരുകൾ തിരിച്ചുവിടൽ താളായി നിലനിർത്തണം എന്ന ശക്തമായ അഭിപ്രായമുണ്ട്. മലയാളം വിക്കിപീഡിയ ആളുകൾക്ക് ഉപയോഗിക്കാനുള്ളതാണല്ലോ. ഇപ്പോൾ തന്നെ നിലവിലുള്ള പലതും തിരഞ്ഞിട്ട് കിട്ടുന്നില്ല എന്ന പരാതിയുണ്ട്. മേൽപ്പറഞ്ഞവരുടെയൊക്കെ പൂർണ്ണ പേരുകൾ ഇതാണെന്ന് വിക്കിപീഡിയ ലേഖനം വായിക്കുമ്പോളാണ് സാധാരണ ഉപയോക്താവ് മനസ്സിലാക്കുന്നത്. അതിനുമുൻപ് അവർക്ക് അതൊക്കെ അറിയാമായിരുന്നുവെങ്കിൽ ഇങ്ങോട്ട് വരില്ലായിരുന്നല്ലോ :) --Adv.tksujith (സംവാദം) 17:24, 27 ജനുവരി 2013 (UTC)
- തിരിച്ചുവിടൽ താളുകളൊക്കെ നിലനിർത്തുന്നുണ്ട്. മഹാത്മാഗാന്ധി ഇപ്പോഴും തിരിച്ചുവിടലാണ് -- റസിമാൻ ടി വി 17:45, 27 ജനുവരി 2013 (UTC)
- ശൈലി സംബന്ധിച്ച് ഇവിടെയുള്ള നയം തുടരാൻ തന്നെയാണ് സമവായമെന്നാണ് കാണുന്നത്. എന്റെയും അഭിപ്രായം അതുതന്നെയാണ്. --അജയ് ബാലചന്ദ്രൻ സംവാദം 04:24, 14 മാർച്ച് 2013 (UTC)
- മറ്റു പേരുകൾ തിരിച്ചുവിടൽ താളുകളായി നിലനിർത്താനും ചർച്ചയിൽ സമവായമുണ്ട്. (ഇത് ശൈലീ പുസ്തകത്തിൽ ചേർക്കുന്നു)--അജയ് ബാലചന്ദ്രൻ സംവാദം 05:48, 17 മാർച്ച് 2013 (UTC)
തീരുമാനം: ശൈലി സംബന്ധിച്ച നിലവിലുള്ള നയം തുടരാനാണ് സമവായമുള്ളത്.--അജയ് ബാലചന്ദ്രൻ സംവാദം 05:48, 17 മാർച്ച് 2013 (UTC) |
ഗ്രന്ഥങ്ങളുടെ ശ്രദ്ധേയത
തിരുത്തുകമലയാളം വിക്കിപീഡിയയിൽ ഒരു ഗ്രന്ഥത്തിന്റെ ശ്രദ്ധേയത നിർണ്ണയിക്കുന്നതിനുള്ള കരട് താൾ ഇവിടെ ആരംഭിച്ചിട്ടുണ്ട്. വിശദമായ ചർച്ച ആവശ്യമുള്ള ഈ വിഷയത്തെക്കുറിച്ച് അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --Anoop | അനൂപ് (സംവാദം) 16:02, 16 ജൂലൈ 2012 (UTC)
- ശ്രദ്ധേയമായ ചലച്ചിത്രങ്ങളോ മറ്റേതെങ്കിലും കലാരൂപങ്ങളോ ആയി മാറിയ പുസ്തകങ്ങൾ (ഇവ ശ്രദ്ധേയമായതാണ് എന്ന് എങ്ങനെയറിയാൻ കഴിയും അതിനുള്ള അവലംബം ആവശ്യമാണ്). വിവാദങ്ങൾ സൃഷ്ടിച്ച പുസ്തകങ്ങൾ (വിവാദങ്ങളെ സംബന്ധിച്ച മതിയായ അവലംബങ്ങൾ ആവശ്യമാണ്). നൂതനമായ ആഖ്യാനരീതയിലുള്ളതോ സുപരിചിതമായ വിഷയങ്ങൾക്കു വേറിട്ട കാഴ്ചപ്പാടുകൾ സമ്മാനിച്ചതോ ആയ പുസ്തകങ്ങൾ (ഇത് കൂടുതൽ വിഷമം പിടിച്ച കാര്യമാണ് നിർദ്ദിഷ്ഠ കൃതി ഈ വിഭാഗത്തിലാണോ എന്നെങ്ങനെ അറിയും? നിരൂപകരുടെ അഭിപ്രായം സ്വീകരിക്കുമോ?). --Ranjithsiji (സംവാദം) 14:42, 17 ജൂലൈ 2012 (UTC)
- ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയതാ നയത്തിലെ ആദ്യ മാനദണ്ഡം അടിസ്ഥാനമാക്കി മറ്റു പുസ്തകങ്ങളിലോ, മാദ്ധ്യമങ്ങളിലോ ഒരു പുസ്തകത്തിനെക്കുറിച്ചുള്ള ഒന്നോ അതിലധികമോ പരാമർശങ്ങൾ താളിൽ അവലംബമാക്കിയിട്ടുണ്ടെങ്കിൽ പുസ്തകത്തിന് ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ് എന്നു തോന്നുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 18:31, 17 ജൂലൈ 2012 (UTC)
- ശ്രദ്ധേയരായ വ്യക്തികളുടെയോ എഴുത്തുകാരുടെയോ (വിക്കിയിൽ താളുണ്ടാക്കൻ തക്ക ശ്രദ്ധേയതയുള്ള) കൃതികൾക്കും ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാവുന്നതല്ലേ? ഉദാഹരണത്തിന് അബ്ദുൾ കലാമിന്റെയോ, കെ. ആർ. നാരായണന്റെയോ പുസ്തകങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടാവണമെന്നില്ല. അവ വിവാദങ്ങളും ഉണ്ടാക്കിയിരിക്കാൻ സാദ്ധ്യതയില്ല. പക്ഷേ അവയ്ക്ക് ശ്രദ്ധേയതയുണ്ട് എന്നാണെന്റെ തോന്നൽ. അജയ് ബാലചന്ദ്രൻ (സംവാദം) 18:31, 17 ജൂലൈ 2012 (UTC)
- മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പഴക്കമുള്ളതും വിരളവുമായ പുസ്തകങ്ങൾക്ക് ശ്രദ്ധേയതയുണ്ടെന്ന് കണക്കാക്കിക്കൂടേ? ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിനെപ്പറ്റിയുള്ള ഇൻഫോബോക്സിൽ തന്നെ അക്കാലത്തെ ഒരു പ്രിന്റിംഗ് പ്രസ്സിനെപ്പറ്റിയോ പ്രസാധകനെപ്പറ്റിയോ ഉള്ള (ചരിത്രപരമായി പ്രാധാന്യമുള്ളതും വിജ്ഞാനകോശത്തിൽ ഇടം പിടിക്കത്തക്കതുമായ)വിവരങ്ങൾ കാണും. പക്ഷേ ആ പുസ്തകം മറ്റൊരു തരത്തിലും ശ്രദ്ധേയമായിരുന്നിരിക്കില്ല. അജയ് ബാലചന്ദ്രൻ (സംവാദം) 18:31, 17 ജൂലൈ 2012 (UTC)
- ഏതെങ്കിലും വിഷയത്തിൽ ആദ്യത്തേത് എന്ന കാര്യം ശ്രദ്ധേയതയ്ക്കൊരു മാനദണ്ഡമാക്കിക്കൂടേ? ഉദാഹരണത്തിന് മലയാളത്തിലെ ആദ്യത്തെ നോവൽ, ആദ്യ യാത്രാവിവരണം, പുസ്തകരൂപത്തിലുള്ള ആദ്യ കാർട്ടൂൺ, ആദ്യ ഗ്രാഫിക് നോവൽ, തുടങ്ങിയവ? അജയ് ബാലചന്ദ്രൻ (സംവാദം) 18:31, 17 ജൂലൈ 2012 (UTC)
- മലയാളത്തിൽ പുറത്തിറങ്ങുന്ന എല്ലാ ചലച്ചിത്രങ്ങളെപ്പറ്റിയും ഇപ്പോൾ താളുകൾ ഉണ്ടാക്കുന്നുണ്ട്. അത്തരം ഉദാരനയം പുസ്തകങ്ങളുടെ കാര്യത്തിലും കാണിച്ചുകൂടേ? ശ്രദ്ധേയത കുറഞ്ഞ താളുകളുടെ ഘടനയും മറ്റും വിക്കിപ്പീഡിയയ്ക്ക് അനുയോജ്യമാണെങ്കിൽ ശ്രദ്ധേയതാ ടാഗ് കൂട്ടിച്ചേർത്തശേഷം താൾ നിലനിർത്താവുന്നതാണ് എന്ന നയം സ്വീകരിക്കുന്നതിനെപ്പറ്റി എന്താണഭിപ്രായം? --അജയ് ബാലചന്ദ്രൻ (സംവാദം) 18:31, 17 ജൂലൈ 2012 (UTC)
ഒരു സ്വതന്ത്രകക്ഷി, മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി എന്നതു കൂടി യോഗ്യതയാക്കണമെന്ന് താൽപര്യപ്പെടുന്നു. --Vssun (സംവാദം) 05:13, 18 ജൂലൈ 2012 (UTC)
- ശ്രദ്ധേയരായ വ്യക്തികൾ എഴുതിയതുകൊണ്ട് മാത്രം ആ പൂസ്തകത്തിന് താൾ അനുവദിക്കുന്നതിനെ എതിർക്കുന്നു. അത്തരം പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശം വ്യക്തിയുടെ താളിൽ ഒതുക്കാവുന്നതാണ്. --Vssun (സംവാദം) 05:16, 18 ജൂലൈ 2012 (UTC)
“ | മലയാളത്തിൽ പുറത്തിറങ്ങുന്ന എല്ലാ ചലച്ചിത്രങ്ങളെപ്പറ്റിയും ഇപ്പോൾ താളുകൾ ഉണ്ടാക്കുന്നുണ്ട്. അത്തരം ഉദാരനയം പുസ്തകങ്ങളുടെ കാര്യത്തിലും കാണിച്ചുകൂടേ? | ” |
ഇതു തെറ്റായ വാദഗതിയാണു്. ഗ്രന്ഥങ്ങളെ പറ്റിയുള്ള ശ്രദ്ധേയതാ നയം രൂപീകരിച്ചാൽ ഉടൻ തന്നെ ചലച്ചിത്രങ്ങൾക്കും, ആരാധനാലയങ്ങൾക്കും ശ്രദ്ധേയതാനയം രൂപീകരിക്കേണ്ടതുണ്ട്. --Anoop | അനൂപ് (സംവാദം) 06:23, 18 ജൂലൈ 2012 (UTC)
“ | ഒരു സ്വതന്ത്രകക്ഷി, മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി എന്നതു കൂടി യോഗ്യതയാക്കണമെന്ന് താൽപര്യപ്പെടുന്നു. | ” |
- ഞാൻ ഇതിനോട് യോജിക്കുന്നു. മറ്റൊരാളാൽ പരിഭാഷപ്പെടുത്തപ്പെട്ടു എന്ന വസ്തുത ശ്രദ്ധേയത നൽകുന്നതായി കണക്കാക്കണം. --അജയ് ബാലചന്ദ്രൻ (സംവാദം) 07:57, 18 ജൂലൈ 2012 (UTC)
“ | ശ്രദ്ധേയരായ വ്യക്തികൾ എഴുതിയതുകൊണ്ട് മാത്രം ആ പൂസ്തകത്തിന് താൾ അനുവദിക്കുന്നതിനെ എതിർക്കുന്നു. അത്തരം പുസ്തകങ്ങളെക്കുറിച്ചുള്ള പരാമർശം വ്യക്തിയുടെ താളിൽ ഒതുക്കാവുന്നതാണ്. | ” |
- ബെഞ്ചമിൽ ഫ്രാങ്ക്ലിൻ എഴുതിയ ഈ പുസ്തകത്തെപ്പറ്റിയുള്ള ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ താൾ ശ്രദ്ധിക്കൂ. പുസ്തകങ്ങളുടെ ശ്രദ്ധേയതാ നയത്തിന്റെ ഇപ്പോഴുള്ള കരടനുസരിച്ച് ഈ താൾ മലയാളം വിക്കിയിൽ അനുവദനീയമാവില്ല. അഗ്നിച്ചിറകുകൾ എന്ന താളും ഇപ്പോഴുള്ള കരടനുസരിച്ച് പുറത്തു പോവേണ്ടിവരും. ഇത്തരം താളുകൾക്ക് ശ്രദ്ധേയതയില്ല എന്നു കണക്കാക്കിയാലും അവയെ ഡിലീറ്റ് ചെയ്യരുത് എന്നാണെന്റെ അഭിപ്രായം. ശ്രദ്ധേയതാ ടാഗ് കൂട്ടിച്ചേർത്ത ശേഷം താളിനെ തുടരാനനുവദിച്ചുകൂടേ? ഏതൊക്കെ താളുകളെ ഡിലീറ്റ് ചെയ്യാമെന്നും ഏതൊക്കെ താളിന്റെ കാര്യത്തിൽ കാത്തിരിക്കാമെന്നുമുള്ള നയവും ഇക്കൂട്ടത്തിൽ രൂപീകരിച്ചുകൂടേ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:57, 18 ജൂലൈ 2012 (UTC)
- ശ്രദ്ധേയ വ്യക്തികൾ എഴുതിയ എല്ലാ പുസ്തകങ്ങളും ശ്രദ്ധേയമാണെന്ന് കരുതാനാവില്ല. ഒപ്പം താഴെപ്പറയുന്നവ കൂടി ഗ്രന്ഥങ്ങളുടെ ശ്രദ്ധേയതാ നയത്തിൽ ഉൾപ്പെടുത്താമെന്ന് കരുതുന്നു.
- അഞ്ചോ അതിലധികമോ പതിപ്പുകൾ പുറത്തിറങ്ങിയ കൃതി
- മറ്റുഭാഷകളിലേക്ക് തർജ്ജമ ചെയ്ത കൃതി.
--Anoop | അനൂപ് (സംവാദം) 07:51, 30 ജൂലൈ 2012 (UTC)
"കുണ്ടിലിരിക്കും തവളക്കുഞ്ഞിനു കുന്നിനുമീതെ പറക്കാൻ മോഹം..." വിശ്വപ്രഭ ViswaPrabha Talk 08:26, 30 ജൂലൈ 2012 (UTC)
പഞ്ചായത്ത് തീരുമാനമെടുക്കാതെ പിരിഞ്ഞോ?--ഇർഷാദ്|irshad (സംവാദം) 05:21, 23 ജനുവരി 2013 (UTC)
- @ഇർഷാദേ, ഇതാണ് പഞ്ചായത്ത്, ഇതാകണം പഞ്ചായത്ത്, ഈ പഞ്ചായത്തിൽ എല്ലാം പഞ്ചവത്സരപദ്ധതികളാ... അതുകൊണ്ട് ചോദ്യം ചെയ്യാൻ പാടില്ല. കമന്റ് ചേർക്കാം. പിന്നെ ചില ആളൂകൾ മാത്രം അതങ്ങ് നയമാക്കും. ബാക്കിയുള്ളവർ ആ നയവും പൊക്കിപ്പിടിച്ച് നടക്കണം അത്രമാത്രം. --സുഗീഷ് (സംവാദം) 18:13, 9 ഫെബ്രുവരി 2013 (UTC)
- ഒരു സ്വതന്ത്രകക്ഷി, മറ്റൊരു ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ള കൃതി (Vssun-ന്റെ നിർദ്ദേശം)
- അഞ്ചോ അതിലധികമോ പതിപ്പുകൾ പുറത്തിറങ്ങിയ കൃതി (Anoop-ന്റെ നിർദ്ദേശം)
- ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പുസ്തകത്തെപ്പറ്റി പരാമർശമുള്ള കൃതി (Drajay1976-ന്റെ നിർദ്ദേശം)
- ഏതെങ്കിലും സാഹിത്യരൂപത്തിൽ ആദ്യമുണ്ടായ കൃതി. (Drajay1976-ന്റെ നിർദ്ദേശം)
എന്നിവയും കരടിൽ ഉൾപ്പെടുത്തി. ഈ നിർദ്ദേശങ്ങൾക്ക് ഇതുവരെ എതിർപ്പൊന്നും ഉണ്ടായിട്ടില്ല. എതിർപ്പില്ലാത്ത മറ്റൊരു നിർദ്ദേശം വ്യക്തമല്ലായിരുന്നു.
- പഴക്കമുള്ള ഗ്രന്ഥങ്ങൾ എന്നതിനു പകരം പഴക്കം കാരണം പകർപ്പവകാശമുക്തമായ ഗ്രന്ഥങ്ങൾ എന്നത് ഒരു മാനദണ്ഡമാക്കാം എന്ന് നിർദ്ദേശിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 15:27, 13 മാർച്ച് 2013 (UTC)
- പുസ്തകത്തിന്റെ പഴക്കം, ശ്രദ്ധേയതക്ക് മാനദണ്ഡമല്ല എന്നു കരുതുന്നു. പഴക്കമുള്ള പുസ്തകം ശ്രദ്ധേയമാണെങ്കിൽ, അത് സ്വതേ ഒന്നിലധികം ഉറവിടങ്ങളിൽ പരാമർശവിധേയമാകും. എങ്കിലും പഴയകാലപുസ്തകത്തെക്കുറിച്ചുള്ള വിവരം ഇക്കാരണംകൊണ്ട് വിജ്ഞാനകോശത്തിൽനിന്ന് ഒഴിവാകരുതെന്ന് കരുതുന്നതിനാൽ പഴക്കത്തെ മാനദണ്ഡമാക്കുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ പകർപ്പവകാശത്തെ ഇതിനിടയിൽ കൂട്ടിക്കുഴക്കേണ്ടതില്ല എന്നും കരുതുന്നു. --Vssun (സംവാദം) 01:50, 16 മാർച്ച് 2013 (UTC)
- അൻപതിലധികം വർഷങ്ങൾക്കു മുൻപ് ആദ്യം പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എന്നാണെങ്കിലോ? അല്ലെങ്കിൽ 1950-ന് മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ? രണ്ടാമത്തെ പ്രസ്താവനയാണ് കൂടുതൽ വ്യക്തതയുള്ളത് എന്നാണ് എന്റെ അഭിപ്രായം.
- പുസ്തകത്തിന്റെ പഴക്കം, ശ്രദ്ധേയതക്ക് മാനദണ്ഡമല്ല എന്നു കരുതുന്നു. പഴക്കമുള്ള പുസ്തകം ശ്രദ്ധേയമാണെങ്കിൽ, അത് സ്വതേ ഒന്നിലധികം ഉറവിടങ്ങളിൽ പരാമർശവിധേയമാകും. എങ്കിലും പഴയകാലപുസ്തകത്തെക്കുറിച്ചുള്ള വിവരം ഇക്കാരണംകൊണ്ട് വിജ്ഞാനകോശത്തിൽനിന്ന് ഒഴിവാകരുതെന്ന് കരുതുന്നതിനാൽ പഴക്കത്തെ മാനദണ്ഡമാക്കുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ പകർപ്പവകാശത്തെ ഇതിനിടയിൽ കൂട്ടിക്കുഴക്കേണ്ടതില്ല എന്നും കരുതുന്നു. --Vssun (സംവാദം) 01:50, 16 മാർച്ച് 2013 (UTC)
- ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശമുള്ള ഗ്രന്ഥം എന്നു കൂടി ഉൾപ്പെടുത്തിയാലോ? --അജയ് ബാലചന്ദ്രൻ സംവാദം 04:39, 16 മാർച്ച് 2013 (UTC)
അജയ് അവസാനം പറഞ്ഞ മാനദണ്ഡം, നിലവിൽ കരടിലുണ്ടല്ലോ. 1950-നു മുൻപ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ എന്ന കാര്യം കൂട്ടിച്ചേർത്ത് (കൂട്ടിച്ചേർക്കുന്നു) നയം ഫൈനലൈസ് ചെയ്യാം എന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 01:58, 17 മാർച്ച് 2013 (UTC)
- ഒരു കാര്യം കൂടി - ഇപ്പോൾ കരടിലുള്ള നൂതനമായ ആഖ്യാനരീതയിലുള്ളതോ സുപരിചിതമായ വിഷയങ്ങൾക്കു വേറിട്ട കാഴ്ചപ്പാടുകൾ സമ്മാനിച്ചതോ ആയ പുസ്തകങ്ങൾ എന്ന് മാനദണ്ഡം വളച്ചൊടിക്കാൻ വളരെ എളുപ്പമാണെന്ന് കരുതുന്നു. നൂതനമായ ആഖ്യാനരീതി എന്ന് പല പുസ്തകങ്ങളിലും കണ്ടിട്ടുള്ള വാക്കാണ്. ഈ മാനദണ്ഡം ഒഴിവാക്കുന്നതാകും നല്ലതെന്ന് കരുതുന്നു. --Vssun (സംവാദം) 02:02, 17 മാർച്ച് 2013 (UTC)
ഏതെങ്കിലും സാഹിത്യരൂപത്തിൽ ആദ്യമുണ്ടായ കൃതി - ഇതിനുമുമ്പിൽ ഒരു ഭാഷയിലെ എന്നു കൂടി ചേർത്ത് വ്യക്തതവരുത്തുന്നു. --Vssun (സംവാദം) 02:08, 17 മാർച്ച് 2013 (UTC) നൂതനമായ ആഖ്യാനരീതയിലുള്ളതോ സുപരിചിതമായ വിഷയങ്ങൾക്കു വേറിട്ട കാഴ്ചപ്പാടുകൾ സമ്മാനിച്ചതോ ആയ പുസ്തകങ്ങൾ ഒഴിവാക്കുന്നതിനോട് യോജിക്കുന്നു (നീക്കം ചെയ്യുന്നു). ഇത്തരമൊരു കൃതി ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെടാതിരിക്കില്ല എന്നു കരുതുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 04:23, 17 മാർച്ച് 2013 (UTC)
തീരുമാനം: ശ്രദ്ധേയതാനയങ്ങളിൽ ഉൾപ്പെടുത്തി -- Vssun (സംവാദം) 11:03, 17 മാർച്ച് 2013 (UTC) |
ആരാണു ചെക്ക് യൂസർ
തിരുത്തുകഞാനൊരു പുതുമുഖമാണ്. ഒരു സംശയം ചോദിച്ചോട്ടെ - ചെക്ക് യൂസർ ഉണ്ടായാൽ അയാൾ പൊതുവെ ചെയ്യേണ്ട പ്രധാനപ്പെട്ട duty -കൾ എന്തൊക്കെ ? പിന്നെ ചെക്ക് യൂസർ ഇല്ലാതെ തന്നെ ചെക്ക് യൂസർ ചെയ്യേണ്ട ജോലികൾ ഇപ്പോൾ ആരെങ്കിലും ചെയ്യുന്നുണ്ടോ? ചെക്ക് യൂസർ വന്നാൽ മലയാളം വിക്കിപീഡിയക്കും അതിന്റെ ഉപയോക്താക്കൾക്കും സർവ്വോപരി വായനക്കാർക്കും പൊതുവെ ഉണ്ടാകാൻ പോകുന്ന ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ ? അറിയാൻ താൽപ്പര്യമുണ്ട്.--Raveendrankp (സംവാദം) 14:08, 6 ഫെബ്രുവരി 2013 (UTC)
- വിക്കിപീഡിയ:ചെക്ക് യൂസർ (കരട്ഘട്ടത്തിലാണു്), m:CheckUser policy എന്നീ താളുകൾ കാണുക --Anoop | അനൂപ് (സംവാദം) 14:25, 6 ഫെബ്രുവരി 2013 (UTC)
- ഇവിടെ നടന്ന ചർച്ച കാണുക വിശദമായി തന്നെ മനസ്സിലാക്കാനാവുമെന്നു കരുതുന്നു. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 14:30, 6 ഫെബ്രുവരി 2013 (UTC)
വളരെ നന്ദി Anoop & Rajesh.--Raveendrankp (സംവാദം) 14:39, 6 ഫെബ്രുവരി 2013 (UTC)
സംശയനിവാരണം വരുത്തി. --അജയ് ബാലചന്ദ്രൻ സംവാദം 11:52, 18 മാർച്ച് 2013 (UTC)
സമയമേഖല
തിരുത്തുകമലയാളം വിക്കിസംരംഭങ്ങളിലെ സ്വതെയുള്ള സമയമേഖല ഇന്ത്യൻ സ്റ്റാൻഡെർഡ് സമയം ആക്കി മാറ്റുക അല്ലേ നല്ലത്? നിലവിലുള്ള UTCയോ അമേരിക്കയിലെ സെർവർ ടൈമോ മലയാളത്തെ സംബന്ധിച്ചിടത്തോളം നിരർത്ഥകം ആണെന്ന് എന്റെ അഭിപ്രായം. വിക്കിപീഡിയ ദേശബന്ധിതം അല്ലെങ്കിലും മലയാളം വിക്കിമീഡിയ സംരംഭങ്ങളുടെ കൂടുതൽ ഉപയോക്താക്കളും ഗുണഭോക്താക്കളും ഇന്ത്യൻ സ്റ്റാൻഡെർഡ് സമയമേഖലയിൽ ആണ് എന്നത് കൊണ്ട് അങ്ങനെ മാറ്റണം എന്ന് അഭിപ്രായപ്പെടുന്നു. --ഷിജു അലക്സ് (സംവാദം) 07:42, 21 ഡിസംബർ 2012 (UTC)
- യോജിക്കുന്നു. അതൊരു നല്ല കാര്യമാണ്. ഇതിൽ മറ്റ് വല്ല പ്രശ്നങ്ങളുമുണ്ടോ?--RameshngTalk to me 08:24, 21 ഡിസംബർ 2012 (UTC)
എതിർക്കുന്നു. പൊതുവായ സമയമേഖല UTC ആയി നിലനിർത്തുന്നതു തന്നെയാണു് സാങ്കേതികമായും മറ്റു വിധത്തിലും നല്ലതു്. ലോകം മുഴുവൻ പരന്നു കിടക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം UTC ആണു് കൂടുതൽ പ്രധാനം. ആവശ്യമുള്ളവർക്കു് സ്വന്തം ക്രമീകരണങ്ങളിൽ അവർക്കിഷ്ടമുള്ള പ്രാദേശികസമയം തെരഞ്ഞെടുത്തുറപ്പിക്കാവുന്നതാണു്. മലയാളം കേരളവുമായി മാത്രം എപ്പോഴും ബന്ധപ്പെടുത്തണമെന്നില്ല. വിശ്വപ്രഭ ViswaPrabha Talk 08:32, 21 ഡിസംബർ 2012 (UTC)
- വിശ്വപ്രഭയുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. --Vssun (സംവാദം) 10:24, 21 ഡിസംബർ 2012 (UTC)
മറ്റ് വിക്കികൾ UTC യിൽ നിന്ന് വ്യത്യസ്തമായ സമയമുപയോഗിക്കുന്നവയുണ്ട്. ഉദാഹരണമായി, ഫ്രഞ്ച് വിക്കിപീഡിയ CEST ആണുപയോഗിക്കുന്നത്. എന്നാൽ UTC യിൽ നിന്ന് IST യിലേക്ക് മാറ്റുന്നതുകൊണ്ട് പ്രത്യേകിച്ചൊരു ഗുണവും തോന്നുന്നില്ല. അതിനാൾ നിഷ്പക്ഷം -- റസിമാൻ ടി വി 10:27, 21 ഡിസംബർ 2012 (UTC)
യു.ടി.സി. തന്നെ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഒപ്പിടുമ്പോഴും യു.ടി.സി. അല്ലേ രേഖപ്പെടുത്തുന്നത്. --Jairodz (സംവാദം) 13:16, 21 ഡിസംബർ 2012 (UTC)
- യു.ടി.സി തന്നെ മതി എന്ന് തോന്നുന്നു , വിശ്വപ്രഭയുടെ അഭിപ്രായത്തെ മാനിക്കുന്നു , മലയാളത്തെ കേരളവുമായി മാത്രം ബന്ധപ്പെടുത്തിയാൽ പോര എന്ന് വിശ്വസിക്കുന്നു (ഞാൻ ഒരു പ്രവാസി ആണ് ഇപ്പോൾ ) - Irvin Calicut....ഇർവിനോട് പറയു 13:27, 21 ഡിസംബർ 2012 (UTC)
- +1 വിശ്വപ്രഭ --Anoop | അനൂപ് (സംവാദം) 13:28, 21 ഡിസംബർ 2012 (UTC)
എങ്കിൽ എന്തെ ഇന്നലത്തെ ആഘൊഷം ഇന്ത്യൻ സമയത്തായി. മുകളിലെ വാദമനുസരിച്ച് UTC ആയീരുന്നില്ലേ വേണ്ടത്. വരട്ടു വാദത്തിന്റെ കാര്യമല്ല പ്രാക്ടിക്കലായി വിവിധ കാര്യങ്ങൾ ചെയ്യേണ്ടി വരുമ്പോൾ (അല്ലെങ്കിൽ മുൻപ് ചെയ്തപ്പോൾ) ഉള്ള പ്രവർത്തനപരിചയത്തിൽ നിന്നാണ് മുകളിലെ നിർദ്ദേശം. ഇന്നലത്തെ പരിപാടി ആദ്യത്തെ അല്ല. ഇനിയും മുൻപോട്ടും ധാരാളം ഉണ്ടാവുകയും ചെയ്യൂം.--ഷിജു അലക്സ് (സംവാദം) 00:31, 22 ഡിസംബർ 2012 (UTC)
- എഡിറ്റ് കൗണ്ടിങ്ങും മറ്റും യു.റ്റി.സി. അടിസ്ഥാനത്തിൽത്തന്നെയാണ് വേണ്ടത്. --Vssun (സംവാദം) 05:45, 22 ഡിസംബർ 2012 (UTC)
- ഷിജു. സമയമേഖല ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ആക്കുന്നതാണ് നല്ലത്.--KG (കിരൺ) 12:58, 23 ഡിസംബർ 2012 (UTC)
- ഒന്നുകിൽ മലയാളത്തെ കേരളവുമായി ബന്ധപ്പെടുത്തുക. അല്ലെങ്കിൽ കേരളത്തിൽ നിന്നും മാറ്റുക. ചില കാര്യങ്ങളിൽ മാത്രം മലയാളവും കേരളവും ISTയും ഒക്കെ ആവാം.. ചില കാര്യങ്ങളിൽ പറ്റില്ല എന്നത് നയമാണോ ?--സുഗീഷ് (സംവാദം) 20:48, 26 ഡിസംബർ 2012 (UTC)
- ഷിജു. ഐ.എസ്.ടി ആണ് സൗകര്യം. വിക്കിപീഡിയർ എവിടെ നിന്ന് തിരുത്തലുകൾ നടത്തിയാലും അത് ഇന്ത്യൻ സമയത്ത് കാണാനാണ് താത്പര്യപ്പെടുക എന്ന് തോന്നുന്നു. ഞാൻ 12 മണിക്കൂർ ഇപ്പോൾ പിറകിലാണെങ്കിലും വിക്കിപീഡിയയിലെ സമയം ഇന്ത്യൻ സ്റ്റാൻഡേർഡിൽ കാണാൻ ഇഷ്ടപ്പെടുന്നു. യു.ടി.സി. എന്താണെന്നും അത് ഇന്ത്യൻ സമയത്തിലേയ്ക്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടതെന്നും എത്ര പേർക്ക് അറിയാം അല്ലെങ്കിൽ അതിനു മിനക്കെടും എന്ന് ആലോചിക്കേണ്ടതുണ്ട്. --ശ്രീജിത്ത് കെ (സംവാദം) 22:44, 27 ഡിസംബർ 2012 (UTC)
- ഇൻഡ്യൻ സ്റ്റാൻഡേഡ് ടൈം വേണമെന്ന് അഭിപ്രായപ്പെട്ട ഉപയോക്താക്കൾ: 4 പേർ (ഷിജു, കിരൺ ഗോപി, ശ്രീജിത്ത്, Rameshng)
- യു.ടി.സി.യിൽ തുടരണം എന്ന് അഭിപ്രായപ്പെട്ടവർ. 5 പേർ (വിശ്വപ്രഭ, ഇർവിൻ കാലിക്കട്ട്, Vssun, Anoopan, Jairodz)
- നിഷ്പക്ഷം. 2 പേർ റസിമാൻ, സുഗീഷ് (രണ്ടാണെങ്കിലും കുഴപ്പമില്ല എന്നാണ് സുഗീഷിന്റെ അഭിപ്രായമെന്നാണ് വായിച്ചപ്പോൾ തോന്നിയത് - തെറ്റാണെങ്കിൽ ദയവായി തിരുത്തുക).
ഈ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണെങ്കിൽ യു.ടി.സി.യിൽ തുടരാനുള്ള സമവായമാണ് ഉള്ളത്. ഇത് തീരുമാനമാക്കുന്നതിൽ എതിർപ്പുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 15:55, 15 മാർച്ച് 2013 (UTC)
തീരുമാനം: മലയാളം വിക്കിപീഡിയയുടെ സമയമേഖല UTC ആയി നിലനിർത്താൻ തീരുമാനമെടുത്തിരിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 04:04, 18 മാർച്ച് 2013 (UTC) |
ഇംഗ്ലീഷ് സ്പെല്ലിങ്ങ്
തിരുത്തുകതത്തുല്ല്യമായ ഇംഗ്ലീഷ് പേരുള്ള ഒരു പേജ് സൃഷ്ട്ടിച്ച് തിരിച്ചുവിടുമ്പോൾ ആ ഇംഗ്ലീഷ് പേജിൽ അമേരിക്കൻ സ്പെല്ലിങ്ങാണോ അതോ ബ്രിട്ടീഷ് സ്പെല്ലിങ്ങാണോ ഉപയോഗിക്കേണ്ടത് . ഉദാ : "International Organization for Standardization" or "International Organisation for Standardisation". ഒരു പഴയ ബ്രിട്ടീഷ് കോളനിയായത്കൊണ്ട് നമ്മൾ ഇൻഡ്യക്കാർ പള്ളിക്കൂടത്തിൽ പഠിച്ചത് ബ്രിട്ടീഷ് സ്പെല്ലിങ്ങാണ് ഉദാ : colour, optimisation, programme എന്നിത്യാദി. ഇത് കണ്ട് അമേരിക്കക്കാരൻ പറയുന്നത് "പാവം, പള്ളിക്കൂടത്തിൽ പോയിട്ടില്ല എന്നാ തോന്നുന്നത്" എന്നാണ്. ഇപ്പോ കമ്പ്യൂട്ടർ ലോകത്തിൽ dominant ആയിട്ട് നിൽക്കുന്നത് അമേരിക്കൻ സ്പെല്ലിങ്ങും ഡേറ്റ് ഫോർമാറ്റുമാണ് (mm/dd/yy). വിക്കി സൊഫ്റ്റ്വ്യറിന്റെ സ്പെൽ ചെക്ക് വരെ അമേരിക്കൻ സ്പെല്ലിങ്ങാണ്. നമ്മുടെ പൈതൃകം ബ്രിട്ടീഷ് സ്പെല്ലിങ്ങാണ്. നമ്മൾ ഇതിൽ ഏത് സ്പെല്ലിങ്ങ് ഉപയോഗിക്കണം? --സാഹിർ 05:22, 26 ജനുവരി 2013 (UTC)
- തിരിച്ചു വിടൽ താളിനു പരിധിയില്ലാത്തതിനാൽ ഉപയൊക്താക്കൾ തിരയാൻ സാദ്ധ്യതയുള്ള എല്ലാ കോംബിനെഷനും ഉപയൊഗിക്കാം. അതിനു യു.എസ്./ബ്രിട്ടീഷ് പരിധി വേണ്ട.
- ഒരു ഓഫ്: യു.എസ്. ഇംഗ്ലീഷ്, ഇന്റർനാഷണൽ ഇംഗ്ലീഷായി മാറി കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു. --ഷിജു അലക്സ് (സംവാദം) 05:29, 26 ജനുവരി 2013 (UTC)
- എന്നാലും തിരിച്ചുവിടൽ താളിലല്ലാതെ ബ്രാക്കറ്റിനുള്ളിൽ ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കുമ്പോൾ എന്ത് വേണം ? ഒരു സ്റ്റാൻഡാർഡൈസേഷൻ വേണ്ടേ ? --സാഹിർ 05:46, 26 ജനുവരി 2013 (UTC)
ഇതിനു കൃത്യമായ ഒരു ഉത്തരം അറിയില്ല. ചർച്ച ചെയ്ത് സമവായമൂണ്ടാക്കണം. നമ്മുടെ പാഠപുസ്തകങ്ങൾ പൊതുവെ ബ്രിട്ടീഷ് രീതി ആണെന്ന് തോന്നുന്നു പിന്തുടരുന്നത്. പക്ഷെ ജോലി സംബന്ധമായ കാര്യങ്ങൾക്ക് പൊതുവെ യു.എസ്. രീതി ആണ്. മിക്കാവാറും ഐടി ജോലികൾ യു.എസ്.മായി ബന്ധപ്പെട്ടതാണ് എന്നതാവും കാരണം. മറ്റുള്ള ഇംഗ്ലീഷ് മാദ്ധ്യമങ്ങൾ രണ്ടും ഇടകലകർത്തുന്നു എന്ന് കാണുന്നു. എങ്കിലും യു.എസി. നാണെന്ന് തോന്നുന്നു അല്പം മേൽക്കോയ്മ. വ്യക്തിപരമായി എനിക്ക് യു.എസ്. രീതിയോട് ആണ് താല്പര്യം. എന്തായാലും ബാക്കിയുള്ളവർ കൂടി എന്ത് പറയുന്നു എന്ന് നോക്കാം. --ഷിജു അലക്സ് (സംവാദം) 05:57, 26 ജനുവരി 2013 (UTC)
- തീയതികൾ നൽകുന്ന കാര്യത്തിൽ വിക്കിപീഡിയ ശൈലിയുണ്ട്. മലയാളികൾ കൂടുതൽ ബ്രിട്ടീഷ് ഇംഗ്ലീഷ് ഉപയോഗിക്കുന്നതുകൊണ്ട് ലേഖനങ്ങളിൽ അതുപയോഗിക്കുന്നതാവും കൂടുതൽ നല്ലത്. എന്നാൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ program മുതലായ വാക്കുകൾ ഉപയോഗിക്കാം -- റസിമാൻ ടി വി 05:59, 26 ജനുവരി 2013 (UTC)
ഔദ്യോഗികമായി ഇന്ത്യൻ ഗവണ്മെന്റും അനുബന്ധസ്ഥാപനങ്ങളും ഇപ്പോളും ബ്രിട്ടീഷ് ഇംഗ്ലീഷാണു് പിന്തുടരുന്നതു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 06:20, 26 ജനുവരി 2013 (UTC)
- ഇത് രണ്ടുമല്ലാതെ ഇൻഡ്യൻ ഇംഗ്ലീഷ് എന്നൊന്നു കൂടിയുണ്ട്. ഉദാ: Godown (Warehouse), Pindrop Silence (Extreme silence), Current (Electricity), Jetty (Underwear), Cooling Glass (Sunglass), Flat (Apartment), Loose motion (Diarrhoea), Lakh (Hundred Thousand), Crore (Ten Million), Bus Stand (Bus Station), Cover (Plastic bag), Carrying (Pregnant), Mess (Dining hall), Time-pass (Pastime), Masala, Mallu, Goonda, Vote-Bank, Saffronisation, Lathi Charge, etc, etc. ഇക്കാര്യത്തിൽ ഇംഗ്ലീഷ് വിക്കിപീഡിയ പിന്തുടരുന്ന നയം ഇതാണ്:
"The English Wikipedia prefers no major national variety of the language over any other. These varieties (e.g. U.S. English, British English) differ in vocabulary (soccer vs. football), spelling (center vs. centre), date formatting ("April 13" vs. "13 April") and occasionally grammar."
- (See en:Wikipedia:Manual_of_Style#National_varieties_of_English)
- നമ്മൾ ഇത് ഫോളോ ചെയ്യണമെന്നില്ല. നമുക്ക് നമ്മുടേതായ പ്രത്യേകനയം ഉണ്ടാക്കാവുന്നതേയുള്ളൂ.--പ്രിൻസ് മാത്യു Prince Mathew 08:19, 26 ജനുവരി 2013 (UTC)
We have to use /follow British English. It is a must.--Raveendrankp (സംവാദം) 00:28, 27 ജനുവരി 2013 (UTC) വേറെയൊരു ഇംഗ്ലീഷ് കൂടിയില്ലേ ? എന്റെ അമ്മ എന്നെ കല്യാണം കഴിപ്പിച്ചു ( my mother married me )? --Raveendrankp (സംവാദം) 02:20, 27 ജനുവരി 2013 (UTC)
- സാധാരണയുപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിലെഴുതുമ്പോൾ പൊതുവായൊരു ശൈലി സ്വീകരിക്കുന്നതിനെക്കുറിച്ചും ഒരു നയം രൂപീകരിക്കണം. ഉദാ: ആന്റ് / ആൻഡ് --Jairodz (സംവാദം) 04:15, 27 ജനുവരി 2013 (UTC)
- ബ്രിട്ടീഷ് ഇംഗ്ലീഷ് ഉപയോഗിക്കുക. സാങ്കേതികപദങ്ങൾക്ക് അവ രൂപംകൊണ്ട സ്ഥലത്തെ സ്പെല്ലിങ് ഉപയോഗിക്കുക. കമ്പ്യൂട്ടർ പ്രോഗ്രാമെന്നത് programഉം പരിപാടിയുടെ പ്രോഗ്രാം programme-ഉം ആകണം. സംജ്ഞാനാമങ്ങൾ (proper nouns), കടംകൊണ്ട വാക്കുകൾ എന്നിവയ്ക്ക് മലയാളത്തിൽ പ്രചാരത്തിലുള്ള രൂപം ഉപയോഗിക്കുക. പ്രചാരമില്ലാത്ത പേരാണെങ്കിൽ ആ പേരിന്റെ ഉറവിടം ഏതു പ്രദേശത്താണോ അവിടത്തെ ഉച്ചാരണത്തോട് അടുക്കുന്ന വിധം ലിപിമാറ്റം ചെയ്യുക. ഇംഗ്ലീഷ് വാക്കുകളുടെ (സിനിമ, പുസ്തകം..) ലിപിമാറ്റത്തിൽ മലയാളത്തിൽ തുടർന്നുവരുന്ന ചില പാറ്റേണുകൾ കണ്ടെത്താനാവും (പദാദിയിൽ t-യ്ക്ക് ടകാരവും മദ്ധ്യത്തിൽ റ്റ-യും, സ്വരമദ്ധ്യത്തിൽ ഖരാക്ഷരങ്ങളുടെ ഇരട്ടിപ്പ് തുടങ്ങിയവ). അവ പരിശോധിച്ച് പട്ടികപ്പെടുത്താൻ ശ്രമിക്കാം.--തച്ചന്റെ മകൻ (സംവാദം) 07:42, 27 ജനുവരി 2013 (UTC)
ഇതുവരെ ഈ അഭിപ്രായങ്ങളിൽ സമവായമുള്ളതായി കാണുന്നു.
- തിരിച്ചുവിടൽ താളുകളുടെ കാര്യത്തിൽ എല്ലാത്തരം ഇംഗ്ലീഷുകളും ഉപയോഗിക്കാം
- കമ്പ്യൂട്ടർ സംബന്ധിയായ സാങ്കേതികപദങ്ങളിൽ അവ രൂപം കൊണ്ട സ്ഥലത്തെ സ്പെല്ലിംഗ് ഉപയോഗിക്കാം
- ഇതൊഴികെയുള്ള അവസരങ്ങളിൽ ബ്രിട്ടീഷ് സ്പെല്ലിംഗ് ഉപയോഗിക്കുക
- മറ്റു ഭാഷകളിൽ നിന്ന് കടം കൊണ്ട വാക്കുകൾക്ക് മലയാളത്തിൽ പ്രചാരത്തിലുള്ള രൂപം ഉപയോഗിക്കുക
- ലിപിമാറ്റം ചെയ്യുമ്പോൾ വാക്കിന്റെ ഉറവിടത്തിലുള്ള ഉച്ചാരണത്തിനോട് അടുത്തുനിൽക്കുന്ന തരത്തിൽ വേണം ചെയ്യുവാൻ.
- ഇത് ശൈലീപുസ്തകത്തിലാക്കുന്നതിൽ എതിർപ്പുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 04:38, 14 മാർച്ച് 2013 (UTC)
തീരുമാനം: ശൈലിയായി സ്വീകരിച്ചു. --അജയ് ബാലചന്ദ്രൻ സംവാദം 04:25, 18 മാർച്ച് 2013 (UTC) |
ഐതിഹ്യങ്ങളും വിശ്വാസങ്ങളും
തിരുത്തുകമലയാളം വിക്കിപീഡിയയിൽ സ്വതന്ത്രലേഖനമായും മറ്റുലേഖനങ്ങളുടെ ഭാഗമായും ധാരാളം ഐതിഹ്യങ്ങൾ ഉൾപ്പെടുത്തിക്കാണുന്നു. മിക്കവയും വേണ്ടത്ര അവലംബമില്ലാത്തവയും ചരിത്രപരമല്ലാത്തവയുമാണ്. ഇവയുടെ ശ്രദ്ധേയത, വിശ്വാസയോഗ്യത മുതലായ വിഷയങ്ങളിൽ വ്യക്തത വരുത്താൻ ഒരു നയരൂപീകരണം ആവശ്യമാണെന്നു കരുതുന്നു.--പ്രിൻസ് മാത്യു Prince Mathew 08:54, 14 ജനുവരി 2013 (UTC)
ഇക്കാര്യത്തിൽ ഇംഗ്ലീഷ് വിക്കിപ്പീഡിയയെ മാതൃകയാക്കാവുന്നതാണെന്ന് തോന്നുന്നു. മിത്തോളജി, ഫോക്ക്‌ലോർ എന്നിവയെപ്പറ്റി ധാരാളം താളുകൾ ഇംഗ്ലീഷ് വിക്കിപ്പീഡിയയിലുണ്ട്. പുതുതായുണ്ടാകുന്ന വിശ്വാസങ്ങളും (അർബൻ ലെജന്റുകൾ ഉദാഹരണം) വിക്കിപ്പീഡിയയിൽ സ്ഥാനം പിടിക്കുന്നുണ്ട്.
- ഭൗതിക നിയമങ്ങൾക്ക് പുറത്തുള്ള തരം അന്ധവിശ്വാസങ്ങളെപ്പറ്റി സ്രോതസ്സായി പരിഗണിക്കാവുന്ന ഒന്നോ അതിലധികമോ അവലംബങ്ങളുണ്ടെങ്കിൽ വിക്കി താളുകളിൽ ഉൾപ്പെടുത്താവുന്ന ശ്രദ്ധേയതയുണ്ടെന്ന് കണക്കാക്കാം എന്ന് അഭിപ്രായമുണ്ട്.
- ശ്രദ്ധേയത മാത്രമല്ല ഇവിടുത്തെ വിഷയം എന്നതും പ്രസക്തമാണ്. ഭൗതിക നിയമങ്ങൾക്ക് പുറത്തുള്ള വിശ്വാസങ്ങൾ സത്യം എന്ന നിലയിലാവരുത് വിക്കിപ്പീഡിയയിൽ ഉൾപ്പെടുത്തുന്നത്. ഉദാഹരണത്തിന് ഒരു യക്ഷിയെപ്പറ്റിയോ, ദിവ്യാത്ഭുതത്തെപ്പറ്റിയോ ആണ് പത്രവാർത്തയോ പുസ്തകത്തിലെ പ്രസ്താവനയോ എങ്കിൽ അത് ഒരു അവകാശവാദം എന്ന നിലയിലായിരിക്കണം വിക്കിപ്പീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് അഭിപ്രായപ്പെടുന്നു.
- സ്പെസിഫിക് അല്ലാത്ത തരം അവകാശവാദങ്ങൾ (ഉദാ: യക്ഷി നിധി കാക്കുന്നു എന്നാണ് വിശ്വാസം - ആരുടെ വിശ്വാസം? എന്നുമുതലുള്ള വിശ്വാസം?) തിരുത്തിയെഴുതേണ്ടിവരും. അത് ഭൗതികനിയമങ്ങളാണ് ശരി എന്ന കാഴ്ച്ചപ്പാടോടെയാവണം - അന്ധവിശ്വാസം ഒരു സ്രോതസ്സിൽ നിന്നു ലഭിച്ച വിശ്വാസം എന്ന നിലയ്ക്കും.
- മതഗ്രന്ഥങ്ങളും ഇതിഹാസങ്ങളും മറ്റും പറയുന്ന കഥകൾ (ഉദാ: രാമൻ പൊങ്ങിക്കിടക്കുന്ന പാറകളുടെ മീതേ നടന്ന് ശ്രീലങ്കയിലെത്തി; യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു, ഗബ്രിയേൽ മാലാഖ ഖുറാൻ വെളിപ്പെടുത്തി) ഇതാണ് വിശ്വാസം/ഐതീഹ്യം/മതനിലപാട് എന്ന നിലയിൽ തന്നെ വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇവിടെ മതഗ്രന്ഥങ്ങളിലെ പ്രസ്താവനകൾ മാത്രം അവലംബമായി ചേർത്താൽ മതിയാകും.
- മേൽപ്പറഞ്ഞ മാതിരിയുള്ള ഒരു ഐതീഹ്യത്തിന്റെ സത്യാവസ്തയെപ്പറ്റി ശാസ്ത്രീയാന്വേഷണം നടന്നിട്ടുണ്ടാവാം (പൊങ്ങിക്കിടക്കുന്ന കല്ലുകളോ, ആകാശത്തുനിന്ന് മന്ന പെയ്യുന്നതോ). അതെപ്പറ്റിയുള്ള താളുകളിൽ ശാസ്ത്രീയമായ സാദ്ധ്യതകളെപ്പറ്റിയും മറ്റും അവലംബങ്ങളെ അടിസ്ഥാനമാക്കി Original research അല്ലാത്ത രീതിയിൽ വിവരണമാവാം. ഇതിൽ വിക്കിപ്പീഡിയ ശരിയെന്നോ തെറ്റെന്നോ നിലപാടെടുക്കേണ്ടതില്ല.
- കേരളോൽപ്പത്തി, ഐതീഹ്യമാല എന്നിവയിലെ കഥകൾ കഥകൾ എന്ന നിലയിൽ വിക്കി താളുകളിൽ ഉൾപ്പെടുത്തപ്പെടാവുന്നതാണ്. ഒരു സ്ഥലത്തെപ്പറ്റിയോ രാജവംശത്തെപ്പറ്റിയോ ഉള്ള താളിൽ കേരളോത്പത്തിയിൽ ഇതിനെപ്പറ്റിയുള്ള പ്രസ്താവന ഉൾപ്പെടുത്താവുന്നതാണ്. ഇത് (ആവശ്യമെങ്കിൽ) വിശ്വാസ്യതയില്ലാത്ത പ്രസ്താവനയാണെന്ന തരത്തിലായിരിക്കണം. സത്യമാണിതെന്ന രീതിയിലാവരുത്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:43, 14 ജനുവരി 2013 (UTC)
അവലംബങ്ങൾ ഇല്ല എന്നുള്ളതാണ് ഇപ്പോഴത്തെ പ്രശ്നം. ഐതിഹ്യവുമായി ബന്ധപ്പെട്ട ലേഖനങ്ങളെല്ലാം ഐതിഹ്യം എന്ന നിലയിൽത്തന്നെയാണ് എഴുതേണ്ടത്, അങ്ങനെയല്ലാത്തതുണ്ടെങ്കിൽ മാറ്റണം. ഐതിഹ്യമാല, മതഗ്രന്ഥങ്ങൾ മുതലായവയെല്ലാം ഐതിഹ്യങ്ങൾക്ക് അവലംബമായി എടുക്കാവുന്നതാണ്. യാതൊരു അവലംബവുമില്ലാതെ കേട്ടുകേൾവിയെ മാത്രം അടിസ്ഥാനമാക്കി എഴുതിയ ഐതിഹ്യസംബന്ധമായ ലേഖനങ്ങൾക്ക് minimal അവലംബങ്ങളെങ്കിലും കണ്ടെത്തുകയോ അല്ലെങ്കിൽ അവയെ നീക്കം ചെയ്യുകയോ വേണം -- റസിമാൻ ടി വി 12:32, 14 ജനുവരി 2013 (UTC)
ഒരു ഐതിഹ്യം പറയാം. അവലംബവും തരാം. വിക്കിയിൽ ചേർക്കാമോ?
നാഗകന്യകമാർ മേരുപർവ്വതത്തിൽ നിന്ന് നായയുടെ മൂന്നു ചിത്രങ്ങൾ സ്വർഗത്തിലേയ്ക്ക് കൊണ്ടുവന്നു. ഈ ചിത്രങ്ങൾക്ക് ജീവൻ നൽകാൻ വേണ്ടി അവ അമൃത് നിറച്ച ഒരു വെള്ളിത്തളികയിൽ വെച്ച് സ്വർണ്ണത്തളിക കൊണ്ടുമൂടി. അവയിൽ ഒരെണ്ണം വെള്ളത്തിലേയ്ക്കു ചാടിക്കളഞ്ഞു. വേറൊരെണ്ണം കാട്ടിലേയ്ക്കും. മൂന്നാമത്തെ ചിത്രം വിഷ്ണു ഭഗവാനു സമർപ്പിക്കപ്പെട്ടു. വിഷ്ണു അത് അയ്യപ്പന് നൽകി. അങ്ങനെ ജീവൻ പ്രാപിച്ച നായ അയ്യപ്പന്റെ അംഗരക്ഷകനായി മാറി. പക്ഷേ ആ നായയ്ക്ക് ശൂദ്രന്മാർ മാത്രമേ അഭയം കൊടുത്തുള്ളൂ. ശൂദ്രർ ഈ നായയുടെ സഹായത്തോടെ കാട്ടുമൃഗങ്ങളെ വേട്ടയാട്ടുകയും അങ്ങനെ ബ്രാഹ്മണന് വനത്തിൽ ധ്യാനിക്കാൻ സൗകര്യമാകുകയും ചെയ്തു. ശൂദ്രന്മാരുടെ ഈ പ്രവൃത്തിയിൽ സംപ്രീതനായ ബ്രാഹ്മണൻ നായയെയും കൊണ്ടു നടക്കുന്നതിനാൽ ശൂദ്രന്മാർക്ക് നായർ എന്നു പേരു നൽകി.
എങ്ങനെയുണ്ട്? കേരള ജാത്യാചാര നിർണ്ണയം എന്ന പ്രാചീന ഗ്രന്ഥത്തിൽ എഴുതിവച്ചിരിക്കുന്നതാണ് ഈ ഐതിഹ്യം. ഇതിന് അവലംബവും ഉണ്ട്. എസ്. എൻ. സദാശിവൻ എഴുതിയ A Social History Of India എന്ന ഗ്രന്ഥത്തിൽ ഈ ഐതിഹ്യം വിവരിച്ചിട്ടുണ്ട്. ഇനി പറയൂ, അവലംബങ്ങൾ മാത്രം ഉണ്ടായാൽ മതിയോ? പോര എന്നാണെന്റെ പക്ഷം. --Daredevil Duckling (സംവാദം) 13:19, 14 ജനുവരി 2013 (UTC)
- ഐതിഹ്യമാല അവലംബമാകുമെങ്കിൽ ഇതും അവലംബമാകണം. Sebinaj (സംവാദം) 17:30, 14 ജനുവരി 2013 (UTC)
- ശ്രദ്ധേയമായ ഗ്രന്ഥങ്ങളിൽ നിന്നുള്ള ലേഖനങ്ങളെ തീർച്ചയായും നിലനിർത്തണം.--KG (കിരൺ) 13:44, 14 ജനുവരി 2013 (UTC)
- ജവഹർലാൽ നെഹ്റു എഴുതിയ Glimpses of World History എന്ന ഗ്രന്ഥം ശ്രദ്ധേയമാണെന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല. ലോകചരിത്രത്തെക്കുറിച്ചുള്ള പുസ്തകമായിട്ടുപോലും ചരിത്രപുസ്തകം എന്ന നിലയിൽ ആധികാരികമായി ആശ്രയിക്കാവുന്ന ഗ്രന്ഥമാകുന്നുണ്ടോ ഇതു്? ചരിത്രപഠിതാവിനെ സംബന്ധിച്ചിടത്തോളം ഈ പുസ്തകത്തിൽ ഉള്ള തെറ്റുകൾ തെറ്റുകൾ തന്നെയാണു്. അവ ജവഹർലാൽ നെഹ്റു എന്ന ശ്രദ്ധേയനായ വ്യക്തി എഴുതിയതുകൊണ്ടും അദ്ദേഹം എഴുതിയ ശ്രദ്ധേയമായ പുസ്തകത്തിൽ വന്നതുകൊണ്ടും സത്യമായി തീരുന്നില്ല. ഐതിഹ്യമാലയെ സംബന്ധിച്ചും ഇതുതന്നെയാണു് പറയാനുള്ളതു്. അതു് ശ്രദ്ധേയമായ പുസ്തകമാണു്. അതെഴുതിയ കൊട്ടാരത്തിൽ ശങ്കുണ്ണി ശ്രദ്ധേയനായ വ്യക്തിയാണു്. എന്നുകരുതി അതിലുൾപ്പെട്ട കഥകളെല്ലാം വിക്കിപ്പീഡിയിൽ ലേഖനങ്ങളാവേണ്ട ആധികാരിക സംഭവവികാസങ്ങളാണോ? Sebinaj (സംവാദം) 17:26, 14 ജനുവരി 2013 (UTC)
പറയിപ്പെറ്റ പന്തിരുകുലത്തിലെ കഥാപാത്രങ്ങളുടെ ശ്രദ്ധേയതയെകുറിച്ച് സംശയം തോന്നുന്നവർക്ക് ഷെർലക്ക് ഹോംസിനെക്കുറിച്ചോ ഹാരി പോർട്ടറിനെ കുറിച്ചോ സമാന കഥാപാത്രങ്ങളെ കുറിച്ചോ സംശയം തോന്നത്തത് എന്ത് എന്ന് അത്ഭുതം തന്നെ.
അവലംബങ്ങളുടെ ദാരിദ്യത്തിനു കാരണം ഡോക്കുമെന്റേഷൻ ചെയ്യുന്ന കാര്യത്തിൽ കേരളീയർ (പൊതുവെ ഇന്ത്യക്കാർ) മൊശമാണ് എന്നതാണ്. അല്ലാതെ വിഷയങ്ങൾക്ക് ശ്രദ്ധേയത ഇല്ലാത്തതല്ല കാരണം.
ഇംഗ്ലീഷിൽ തന്നെ കേരളത്തെ/മലയാളത്തെ സംബന്ധിച്ചുള്ള വിഷയങ്ങൾ വരുമ്പോൾ അവലംബങ്ങൾക്ക് ദാരിദ്യം നേരിടുന്നത് ശ്രദ്ധിച്ച് കാണും.
പക്ഷെ വേറൊരു കാര്യം കൂടിയുണ്ട്. മലയാളം വിക്കിപീഡിയയിൽ ഇതിനകം കുറഞ്ഞ പക്ഷം കേരളത്തെ/മലയാളത്തെ സംബന്ധിച്ച വിഷയത്തിലെ ശ്രദ്ധേയമായ കാര്യങ്ങളെ കുറിച്ച് ലേഖനങ്ങൾ ആയി കഴിഞ്ഞു. അപ്പോൾ ഇനി വരാൻ പോകുന്ന ചില ലേഖനങ്ങൾക്കെങ്കിലും (അവ പ്രസിദ്ധമാണെങ്കിൽ പോലും) നമ്മൾ അവലംബ ദാരിദ്യം നേരിടാൻ പോവുകയാണ്. കാരണം നമുക്ക് ഡോക്കുമെന്റ് ചെയ്ത് സൂക്ഷിക്കുന്ന സംസ്കാരം വളരെ കുറവായിരുന്നു. ഇപ്പോൾ തന്നെ സായിപ്പിന്റെ പുസ്തകങ്ങൾ ആണ് നമുക്ക് പല പ്രസിദ്ധ കേരള/മലയാള ലേഖനങ്ങൾക്ക് പോലും അവലംബം. അപ്പോൾ അവലംബങ്ങളുടെ കാര്യത്തിൽ നമ്മുടെ മുന്നോട്ടൂള്ള യാത്ര അത്ര സുഗമമല്ല. പല കാര്യങ്ങളും ആദ്യമായി ഡോക്കുമെന്റ് ചെയ്യുന്നത് മലയാളം വിക്കിയിൽ ആണെന്ന് പോലും വരാം. കാരണം മലയാളത്തിലെ/കേരളത്തിലെ പല ശ്രദ്ധേയമായ കാര്യങ്ങൾക്ക് പോലും നമുക് അവലംബങ്ങൾ ഇല്ല.
ചുരുക്കി പറഞ്ഞാൽ ഇംഗ്ലീഷ് വിക്കിപീഡിയ നയങ്ങൾ അതേ പോലെ എടുത്ത് മലയാളത്തിൽ പ്രയോഗിക്കാൻ പറ്റില്ല എന്നർത്ഥം. മലയാളത്തിനായി ഇക്കാര്യത്തിൽ നയങ്ങൾ ഇംഗ്ലീഷിൽ നിന്നു വ്യത്യസ്തമായി രൂപപ്പെടണം. --ഷിജു അലക്സ് (സംവാദം) 14:11, 14 ജനുവരി 2013 (UTC)
- ഐതിഹ്യമാല ചരിത്രരേഖയല്ല, സാഹിത്യകൃതിയാണു്. അതു് വിക്കിഗ്രന്ഥശാലയിൽ പുസ്തകരൂപത്തിൽ ഉള്ള സ്ഥിതിക്കു് അതിന്റെ സംക്ഷേപം വിക്കിയിൽ എഴുതേണ്ട ആവശ്യം തന്നെയില്ല. ഐതിഹ്യമാല എന്ന ഗ്രന്ഥത്തെക്കുറിച്ചും ഗ്രന്ഥകാരനെക്കുറിച്ചും വിക്കിലേഖനം എഴുതുമ്പോലെയല്ല, അതിലെ ഓരോ കഥാപാത്രങ്ങളേയും കുറിച്ചും വെവ്വേറെ വിക്കിലേഖനം എഴുതുന്നതു്. ഇങ്ങനെ പോയാൽ മഹാഭാരതത്തിലെ നൂറ്റൊരുവരുടെ മുഴുവൻ പേരുകളും എഴുതി അവരെ ഓരോരുത്തരെ കുറിച്ചും വിക്കി ലേഖനമാവാം. മായാവി എന്ന കാർട്ടൂൺ പരമ്പരയെക്കുറിച്ചും അതിലെ ലീഡ് ക്യാരക്റ്ററായി മായാവിയെക്കുറിച്ചും വിക്കി ലേഖനം ഉള്ളപ്പോൾ തന്നെ, അതിലെ ഓരോ കഥകളും വെവ്വേറെ ലേഖനത്തിനു പാത്രമായാൽ എങ്ങനെയിരിക്കും? അതുതന്നെയല്ലേ, ഐതിഹ്യമാലയിൽ ഉൾപ്പെട്ട ഓരോ കെട്ടുകഥകളും ലേഖനങ്ങളാവുമ്പോഴും സംഭവിക്കുക? അതിനെ സാധൂകരിക്കാനായി വിക്കി പഞ്ചായത്തുകൂടി ഇംഗ്ലീഷിൽ നിന്നു വ്യത്യസ്തമായ പുതിയ നയം അംഗീകരിക്കുന്നു എന്നു കരുതുക. അങ്ങനെയുള്ള ഭാഷാ വിക്കിക്കു് പിന്നെ എന്തു് ആധികാരികതയാവും അവകാശപ്പെടാനുണ്ടാവുക? ആരാരെല്ലാം എന്തെന്തെല്ലാം കെട്ടുകഥകളെഴുതുന്നു... അതെല്ലാം വിക്കിലേഖനങ്ങളാവാൻ യോഗ്യമാവുമോ? ഐതിഹ്യം എന്നുപറഞ്ഞു് എന്തുചരക്കും വിറ്റഴിക്കാനുള്ള വിപണിയാണോ മലയാളം വിക്കിപ്പീഡിയ? Sebinaj (സംവാദം) 17:17, 14 ജനുവരി 2013 (UTC)
- ഇതുവരെ എഴുതിവെക്കപ്പെട്ടിട്ടില്ലെങ്കിലും ഇനിയും അങ്ങനെ സംഭവിക്കാമല്ലോ. നാട്ടറിവുകളെല്ലാം ആദ്യം എഴുതപ്പെടുന്നത് വിക്കിയിലായിരിക്കണം എന്ന് വാശിപിടിക്കുന്നതെന്തിനാണ്? ഏതൊരുപയോക്താവും കേട്ടറിഞ്ഞ കാര്യങ്ങൾ തെറ്റാവാം. അവ വിക്കിപീഡിയയിൽ അവലംബമില്ലാതെ എഴുതാനനുവദിക്കുന്നതുവഴി ഒരു തെറ്റായ കാര്യം ഡോക്യുമെന്റ് ചെയ്യപ്പെടുന്നതിന് നമ്മൾ ഉത്തരവാദികളാവുകയേ ഉള്ളൂ. ചരിത്രപരമായ അവലംബങ്ങളുള്ള എത്രയോ കാര്യങ്ങൾ ഇനിയും മലയാളം വിക്കിപീഡിയയിൽ എഴുതാൻ കിടക്കുന്നു. ഒരു minimal അവലംബം പോലുമില്ലാതെ കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങളായാൽ പോലും വിക്കിപീഡീയയിൽ കയറ്റരുത് എന്ന വാദത്തിൽ തന്നെ ഉറച്ചുനിൽക്കുന്നു. -- റസിമാൻ ടി വി 16:12, 14 ജനുവരി 2013 (UTC)
വിക്കിയെ പോഷിപ്പിക്കുന്നതിനായിരിക്കണം നയങ്ങൾ. തളർത്തുന്നതിനാവരുത്.--♤♠ℕւեիᎥդ էիᎥԼαϗ♠♤ സംവാദം 17:39, 14 ജനുവരി 2013 (UTC)
റസിമാൻ പറഞ്ഞത് തീർച്ചയായും ശരിയാണ്. ഇവിടെ നാടോടിവിജ്ഞാനീയം എന്ന വിഭാഗവും [[ഐതിഹ്യങ്ങളും തമ്മിൽ വ്യവച്ഛേദിച്ച് പറയണമെന്ന് കൂടി സൂചിപ്പിക്കട്ടെ. ഒരു തെയ്യത്തെക്കുറിച്ചുള്ള ലേഖനത്തിൽ, ലേഖനം പ്രത്യേക അവലംബമില്ലാതെ വായനക്കാരൻ വായിക്കുമ്പോഴും യക്ഷിയെക്കുറിച്ചുള്ള പ്രത്യേക ലേഖനം വായിക്കുമ്പോഴും ഉള്ള അവസ്ഥ രണ്ടായികാണണം.
ഇവിടെ മറ്റൊരു അപകടമുള്ളത്, അവലംബമില്ലാതെ കേട്ടറിവ് മാത്രം ചേർക്കുന്നത് നാം കബളിപ്പിക്കപ്പെടാൻ വളരെയേറെ ഇടയാക്കും എന്നതാണ്. ചേരാനല്ലൂൽ കുഞ്ചുകർത്താവ് എന്ന ലേഖനത്തിൽ ഡെക്കലിഗ് നടത്തിയ ഈ തിരുത്ത് നോക്കൂ: [1]. അഖിലൻ എഴുതിയതിന് തുല്യമായി തന്നെ തിരുത്തി തികച്ചും വ്യത്യസ്തമായത് എഴുതിയിരിക്കുന്നു ! ഇതിലൂടെ ഇവിടെയുള്ള മറ്റുള്ളവരെ കളിയാക്കുക എന്നതാണ് അങ്ങോര് ഉദ്ദേശിച്ചതെന്ന് വ്യക്തം. ഏതായാലും ആ ഇടപെടലിലൂടെ ആ താളിന്റെ കാര്യത്തിൽ തീരുമാനവുമായി. യാതൊരു അവലംബവും ഇല്ലെങ്കിൽ, ഇത്തരത്തിൽ വിശ്വസനീയമായ തരത്തിൽ ഇല്ലാക്കഥകളും വേണമെങ്കിൽ എഴുതി വെയ്കാം എന്ന് അത് തെളിയിക്കുന്നുമുണ്ട്.. ഇംഗ്ലീഷ് വിക്കിയിൽ "നടന്നിട്ടില്ലാത്ത യുദ്ധം" വർഷങ്ങളോളം കൊണ്ടുനടക്കേണ്ടി വന്നതുപോലെ ആകും ഒരു അവലംബം പോലുമില്ലാതെ നടത്തുന്ന പുതിയ ലേഖന രചകൾ. ഇക്കാര്യത്തിൽ നയത്തിൽ അയവ് വരുത്തിയാൽ അപകടമാകും എന്നത് ഉറപ്പ്.--Adv.tksujith (സംവാദം) 17:49, 14 ജനുവരി 2013 (UTC)
“ | ഭൗതിക നിയമങ്ങൾക്ക് പുറത്തുള്ള തരം അന്ധവിശ്വാസങ്ങളെപ്പറ്റി സ്രോതസ്സായി പരിഗണിക്കാവുന്ന ഒന്നോ അതിലധികമോ അവലംബങ്ങളുണ്ടെങ്കിൽ വിക്കി താളുകളിൽ ഉൾപ്പെടുത്താവുന്ന ശ്രദ്ധേയതയുണ്ടെന്ന് കണക്കാക്കാം എന്ന് അഭിപ്രായമുണ്ട്. | ” |
എന്താണ് ഭൗതീക നിയമം? അന്ധവിശ്വാസങ്ങൾ അതിൽനിന്നും എങ്ങനെ വേറിട്ടു നിൽക്കുന്നു? അങ്ങനെ വേറിട്ടു നിൽക്കുന്നില്ല എങ്കിൽ അതിനെന്താണ് അടിസ്ഥാനം? അത് ഏത് അടിസ്ഥാനത്തിൽ അവലംബങ്ങൾ ചേർക്കും..??
ഇത്തരം കാര്യങ്ങളിൽ ആദ്യം വ്യക്തത വരുത്തുക.--സുഗീഷ് (സംവാദം) 18:31, 14 ജനുവരി 2013 (UTC)--സുഗീഷ് (സംവാദം) 18:31, 14 ജനുവരി 2013 (UTC)
- ഒരു പുരാവൃത്തത്തെ സംബന്ധിച്ച് ശ്രദ്ധേയത തുടങ്ങിയ സംശയങ്ങൾ ഉന്നയിക്കപ്പെട്ടാൽ ഇതൊക്കെ അസംബന്ധമാണ്, ശാസ്ത്രീയമല്ല, വിശ്വാസ്യമല്ല എന്നൊക്കെ പറഞ്ഞ് ഇത്തരം ലേഖനങ്ങളെല്ലാം മാറ്റണം എന്നു പറയുന്നതിന്റെ പൊരുൾ എന്താണ്? പുരാവൃത്തങ്ങളുടെ വിശ്വാസ്യത എന്നത് അസംബന്ധമായ ഒരു കാര്യമാണ് (ഐതിഹ്യങ്ങൾ അങ്ങനെയല്ലെങ്കിലും). വിക്കിപീഡിയ വിജ്ഞാനകോശമാണ്. ശ്രദ്ധേയത, എന്നൊരു മാനദണ്ഡമനുസരിച്ച് ഒരു പുരാണ/പുരാവൃത്ത കഥാപാത്രത്തിന് ശ്രദ്ധേയതയുണ്ടെങ്കിൽ ആ വ്യക്തിയെക്കുറിച്ച് തീർച്ചയായും ലേഖനം വേണം. പുരാണകഥാപാത്രങ്ങളെ അപേക്ഷിച്ച് ഇത്തരം (നീച)പുരാവൃത്തങ്ങളിലെ സംഭവങ്ങൾക്കും വ്യക്തികൾക്കും എഴുതപ്പെട്ട രേഖകൾ കുറവായിരിക്കും. എങ്കിലും ഫോക്ലോർ നിഘണ്ടു, നാടൻപാട്ടുകൾ, ഐതിഹ്യമാല തുടങ്ങിയവയിൽ പരാമർശം കാണും. അവ കണ്ടെത്താൻ സമയമെടുത്തേക്കും. പക്ഷേ അങ്ങനെ ഒരു അവലംബം നൽകാൻ പറ്റിയില്ല എന്നതുകൊണ്ട് ഇത്തരം ലേഖനങ്ങൾക്ക് ശ്രദ്ധേയത ഇല്ലെന്നു പറയാനാവില്ല.
- ആധികാരികത: ആധികാരികതകൊണ്ട് ഇങ്ങനെയൊരു സംഭവത്തെ/വ്യക്തിയെ കുറിച്ചുള്ള ഇങ്ങനെയൊരു കഥ പ്രചാരത്തിലുണ്ടായിരുന്നു എന്ന് തെളിയിക്കപ്പെടുകയാണ് വേണ്ടത്. മേൽപ്പറഞ്ഞ വിധത്തിലുള്ള ഉപാദാനങ്ങൾ ഇല്ലെങ്കിൽ നമുക്ക് ആവേദകരെ (വാമൊഴി-അവലംബം) ഉപയോഗിക്കേണ്ടിവരും.
- ഒരു കഥ വിവരിക്കാൻ മാത്രമായി ഇത്തരം ലേഖനങ്ങൾ വിക്കിപീഡീയയുടെ താളുകളായി വരുന്നതിനോട് വിയോജിക്കുന്നു. കഥ ഐതിഹ്യം/പുരാവൃത്തം എന്ന തലക്കെട്ടിൽ ഒരു ചെറുഖണ്ഡികയിൽ ഒതുങ്ങുന്നതായിരിക്കണം. അവലംബങ്ങളില്ലെങ്കിൽ പ്രസ്തുതഖണ്ഡത്തിൽ ആധികാരികതാഫലകം ചേർക്കണം. കഥകൂടാതെ പ്രസ്തുതസംഭവമോ കഥാപാത്രമോ ആയി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങൾകൂടി (കാവുകൾ, അമ്പലങ്ങൾ, പള്ളികൾ.., ആചാരങ്ങൾ, സ്ഥലപ്പേരുകൾ) ഉണ്ടായിരിക്കണം (അതുള്ളതുകൊണ്ടാണ് ഈ പ്രശ്നം തെയ്യങ്ങൾക്കെതിരെ ഉന്നയിക്കപ്പെടാത്തത്). ഇത്തരം വിവരങ്ങളോ അവലംബമോ ഇല്ലാത്ത ലേഖനങ്ങളെപ്പറ്റി മാത്രം ചിന്തിക്കുക. ശ്രദ്ധേയതയില്ലെന്നോ ഉണ്ടെന്നോ ബോധ്യപ്പെടുന്നതുവരെ ഇവ ഇങ്ക്യുബേറ്ററിലേക്ക് (കളരിക്കൻ എന്ന ഉ. ഇങ്ങനെയൊരു താൾ ഉണ്ടാക്കിയതായി ഓർക്കുന്നു) മാറ്റുക എന്നാണ് എനിക്ക് നിർദ്ദേശിക്കാനുള്ളത്.
@പ്രിൻസ്:പഴങ്കഥകളും മറ്റും ശേഖരിക്കാൻ താങ്കൾ ഒരു വിക്കി തുടങ്ങിയിരിക്കുന്നല്ലോ. ഇതിന്റെ സദുദ്ദേശ്യത്തെ ശ്ലാഘിക്കുന്നു. പക്ഷേ, താങ്കൾ അതിന്റെ പൂമുഖത്തിൽ എഴുതിയപോലെ (ലോഗിൻ ചെയ്ത്) ആർക്കും എന്തും എഴുതിവിടാവുന്ന ഇത്തരമൊരു സംഗതി എത്രത്തോളം അപകടകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? മുകളിൽ സുജിത്ത് ചൂണ്ടിക്കാണിച്ച 'ചേരാനല്ലൂൽ കുഞ്ചുകർത്താവ്'ലെ മാറ്റം അവിടെ എങ്ങനെ കൈകാര്യംചെയ്യപ്പെടും എന്നു പറഞ്ഞുതരാമോ? നമ്മുടെ ആവശ്യം പുതിയ കെട്ടുകഥകൾ ഉണ്ടാക്കുകയല്ല, മനുഷ്യമനസ്സിനകത്ത് രൂപപ്പെട്ട ഇത്തരം പൂർവ്വഭാവനകളെ പഠനത്തിന് ആർക്കൈവ് ചെയ്യുക എന്നതാണ്. സത്യവും മിഥ്യയും തിരിച്ചറിയാൻ പക്വതയില്ലാത്ത ഒരു സമൂഹത്തെ മുതലെടുക്കാൻ കാത്തിരിക്കുന്ന സീരിയലെഴുത്തുകാർക്കും ബോധപൂർവ്വമല്ലാതെ ഇതിൽ കൂട്ടിച്ചേർക്കലുകൾ വരുത്തുന്ന വിശ്വാസികൾക്കും അറിയാതെ ഉപകാരം ചെയ്യലാകുമോ ഇത്? --തച്ചന്റെ മകൻ (സംവാദം) 20:24, 14 ജനുവരി 2013 (UTC)
- ഭൗതിക നിയമങ്ങൾ
“ | എന്താണ് ഭൗതീക നിയമം? അന്ധവിശ്വാസങ്ങൾ അതിൽനിന്നും എങ്ങനെ വേറിട്ടു നിൽക്കുന്നു? | ” |
ന്യൂട്ടനും ഐൻസ്റ്റീനുമൊക്കെ മുന്നോട്ടുവച്ച ഭൗതികശാസ്ത്ര നിയമങ്ങളാണ് ഞാൻ ഉദ്ദേശിച്ചത്. ശരീരമില്ലാത്ത യക്ഷിയെ കാണാൻ സാധിച്ചു എന്നതോ (പ്രകാശം എവിടെ പ്രതിഫലിച്ചു?) യക്ഷി രക്തം കുടിച്ചു എന്നതോ (ഭൗതികവസ്തുവായ രക്തം എവിടെ പോയി? കൺസർവേഷൻ ഓഫ് മാസ് ആൻഡ് എനർജി എന്ന നിയമത്തിന് എന്തു സംഭവിച്ചു?) ഭൗതികനിയമങ്ങൾക്ക് നിരക്കുന്നതല്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അത്തരമൊരു വിഷയം ശ്രദ്ധേയമാണെങ്കിൽ തന്നെ സത്യം എന്ന രീതിയിൽ വിക്കിപ്പീഡിയയിൽ ഉൾപ്പെടുത്താവുന്നതല്ല എന്നാണ് എന്റെ അഭിപ്രായം. അതിന്റെ സാധുതയെ ചോദ്യം ചെയ്യുന്ന തരം വിശകലനം തീർച്ചയായും ഉൾപ്പെടുത്താവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:04, 15 ജനുവരി 2013 (UTC)
വിക്കിപീഡിയയിൽ ഐതിഹ്യങ്ങളൊക്കെയാകാമോ എന്ന ചോദ്യത്തിന് ,പാടില്ല എന്നാൽ ആരും നിരാശപ്പെടേണ്ട അതിനായി ഒരു വിക്കി തുടങ്ങാം എന്ന മറുപടിമതിയോ? ചോരയൂറ്റുന്ന യക്ഷിയെക്കുറിച്ച് വ്യാകുലപ്പെടുന്നവർ കാണുന്നില്ലേ,യുക്തിയുടെ ചോരയൂറ്റിക്കുടിക്കുന്ന ഒരുപാടു താളുകൾ ഇവിടത്തന്നെയുള്ളത്?.അവലംബമില്ലാത്തതാണു പ്രശ്നം എന്ന് പറയുന്നവർ ഓർക്കേണ്ടത് ഇത്തരം കേട്ടറിവുകളും,നാട്ടറിവുകളും ,അന്ധവിശ്വാസങ്ങളും കേരളത്തിന്റെ ചരിത്രനിർമിതിക്ക് എങ്ങനെയെല്ലാമാണ് അസംസ്കൃത പദാർത്ഥങ്ങളായി ഉപയോഗപ്പെട്ടിട്ടുള്ളതെന്നാണ്.ദുരുദ്ദേശത്തോടെ പടച്ചുവിടുന്നവയല്ലാത്ത എല്ലാ ഐതിഹ്യങ്ങൾക്കും ,നാട്ടറിവുകൾക്കും വിക്കിയിൽ സ്ഥാനമൂണ്ടാകാണം എന്നാാണെന്റെ അഭിപ്രായം.നെറ്റിയിൽ ഫലകം ഒട്ടിച്ചുവിട്ടാൽ മതി,നിരാലംബനാണെന്ന്.
ആർക്കറിയാം ഇവയൊക്കെ നാളെ ചരിത്രനിർമിതിക്ക് ഉപയോഗയോഗ്യമാകില്ലെന്ന്.ഇരുൾനീക്കാൻ ഇരുളുമുപകരിച്ചേക്കാമൊരുപക്ഷേ എന്നതത്രേ മമ പക്ഷം. ബിനു (സംവാദം) 06:30, 15 ജനുവരി 2013 (UTC)
- ഒരു ഐതിഹ്യം പറയാം. അവലംബവും തരാം. വിക്കിയിൽ ചേർക്കാമോ?
ഈ അവലംബം എന്റെ കൈവശമുണ്ടായിരുന്നുവെങ്കിൽ ഞാൻ വിക്കിയിൽ ചേർക്കുക തന്നെ ചെയ്തേനെ. താഴെപ്പറയുന്ന രീതിയിൽ ഈ തലക്കെട്ടിനു താഴെ ഒരു ഒപ വിഭാഗമായി...
====നായർ എന്ന ജനവിഭാഗത്തിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ====
ധാരാളം ഐതീഹ്യങ്ങളും അവകാശവാദങ്ങളും ഈ വിഭാഗത്തിന്റെ ഉദ്ഭവത്തെപ്പറ്റിയുണ്ട്. നേപ്പാളിൽ നിന്നു വന്ന ജനവിഭാഗമാണിതെന്നും <ref> imagine that there is a proper reference here</ref> നായയെ കൊണ്ടു നടക്കുന്നതിനാൽ ഒരു ബ്രാഹ്മണൻ കൊടുത്ത പേരാണിതെന്നും <ref name = "sadasivan">A Social History of India, N.S. Sadasivan, Publisher ---- ISBN........</ref> മറ്റുമാണ് ഐതീഹ്യങ്ങൾ. ഇവ ചരിത്രരേഖകളുടെ പിന്തുണയില്ലാത്ത വിശ്വാസങ്ങളാണെന്നു മാത്രമല്ല, പലതും ഭാഗികമായെങ്കിലും <ref name = "sadasivan"/> അസംഭവ്യവുമാണ്.
എന്റെ അഭിപ്രായം ഒന്നു കൂടി വ്യക്തമാക്കട്ടെ. ഒരു ഐതീഹ്യത്തിന് അവലംബമുണ്ടെങ്കിൽ അതിന്റെ അർത്ഥം അത് സത്യമാണെന്നല്ല. ആ ഐതീഹ്യം (അല്ലെങ്കിൽ വിശ്വാസം) നിലവിലുണ്ടെന്നു മാത്രമാണ്. ചരിത്രപിന്തുണയില്ലാത്ത ഐതീഹ്യമാണെങ്കിൽ അക്കാര്യം എടുത്തുപറഞ്ഞുകൊണ്ട് വിക്കിപ്പീഡിയയിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതാണ് പരമസത്യം എന്ന രീതിയിലായിരിക്കരുത് ഉൾപ്പെടുത്തപ്പെടുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:37, 15 ജനുവരി 2013 (UTC)
കേരള ജാത്യാചാര നിർണ്ണയം പ്രാചീനകൃതിയാണെന്നത് തെറ്റായ ധാരണയാണ്.ഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് രചിക്കപ്പെട്ടതാണ് പ്രസ്തുതകൃതി.അതിലെ പലകാര്യങ്ങളും നിലവിലുണ്ടായിരുന്ന ഐതിഹ്യങ്ങളല്ല തത്കർത്താവിന്റെ സ്വകപോലകല്പിതങ്ങളായ ഉത്പത്തിചരിത്രങ്ങളാണ്. ബിനു (സംവാദം) 09:07, 15 ജനുവരി 2013 (UTC)
ഐതിഹ്യങ്ങളും, വിശ്വാസങ്ങളും വിക്കിയിൽ നിലനിർത്താം. പക്ഷേ നമുക്ക് ആരേയും വിശ്വസിപ്പിക്കേണ്ട ആവശ്യമില്ല. ഇന്നത് ഐതിഹ്യമാണെന്നും(എവിടെ കണ്ടു എന്ന് കൊടുക്കാം) ഇന്നത് വിശ്വാസമാണെന്ന രീതിയിലും നമുക്ക് വിക്കിയിൽ വിവരങ്ങൾ ഉൾക്കൊള്ളിക്കാവുന്നതാണ്.
ഷിജു പറഞ്ഞതുപോലെ മലയാളികൾ/ഇന്ത്യക്കാർ ഡോക്യുമെന്റേഷന്റെ കാര്യത്തിൽ വളരെ പിറകിലാണ്. അതുകൊണ്ടുതന്നെയാണ് പല-പല കണ്ടുപിടുത്തങ്ങളും സായിപ്പന്മാരുടെ പേരിൽ എഴുതപ്പെട്ടത്.
മുന്നേ മെയിലിങ് ലിസ്റ്റിൽ പറഞ്ഞതുപോലെ ഐതിഹ്യങ്ങൾ വേണമെങ്കിൽ വിശ്വസിക്കാം, നമുക്ക് ഒരു കാര്യവും വായിക്കുന്നയാളിൽ അടിച്ചേൽപ്പിക്കേണ്ടതില്ല.
ഐതിഹ്യങ്ങൾ ഗ്രന്ഥശാലയിൽ ഉണ്ടെങ്കിൽ പോലും, പ്രധാനഭാഗങ്ങൾ വിക്കിയിൽ കൊടുക്കുന്നത് നല്ലതുതന്നെയാണ്(ലേഖനവുമായി ബന്ധമുള്ള ഭാഗം വായിക്കാൻ പുസ്തകം മുഴുവൻ വായിക്കേണ്ട ആവശ്യമില്ലല്ലോ..) --വൈശാഖ് കല്ലൂർ (സംവാദം) 15:01, 15 ജനുവരി 2013 (UTC)
- ന്യൂട്ടനും ഐൻസ്റ്റീനുമൊക്കെ മുന്നോട്ടുവച്ച ഭൗതികശാസ്ത്ര നിയമങ്ങളാണ് ഞാൻ ഉദ്ദേശിച്ചത്... ആയിക്കോട്ടെ.. ഞാൻ എതിരല്ല..
പ്രകാശം എവിടെ പ്രതിഫലിച്ചു?)പ്രകാശത്തിന് പ്രതിഫലിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രതലം എന്ത്?? അതു സുതാര്യമാണെങ്കിൽ ?? സുതാര്യമായ വസ്തുവിൽ പ്രകാശം പ്രതിഫലിക്കുമോ?? ഒരു നേരിയ കണികയെങ്കിലും?? അങ്ങനെ പ്രതിഫലിക്കും എങ്കിൽ താങ്കളുടെ വാദം തെറ്റ്... അങ്ങനെ പ്രതിഫലിക്കില്ല എങ്കിൽ എന്റെ വാദവും തെറ്റ്..- വിഷയം ശ്രദ്ധേയമാണെങ്കിൽ തന്നെ സത്യം എന്ന രീതിയിൽ വിക്കിപ്പീഡിയയിൽ ഉൾപ്പെടുത്താവുന്നതല്ല എന്നാണ് എന്റെ അഭിപ്രായം. ശരി അതും സമ്മതിക്കുന്നു. പക്ഷേ ഐതീഹ്യം സത്യമാണെന്നു ആരെങ്കിലും അടിവരയിട്ടു പറയുകയോ അതിനെ സാധൂകരിക്കുന്ന വിധത്തിൽ അവലംബങ്ങളും നൽകിയിട്ടില്ല എന്നതു മിക്കവാറും എല്ലാ ഐതീഹ്യങ്ങളിലും പാലിച്ചു വരുന്ന ഒരു രീതിയാണ്. അതിനു ഘടകവിരുദ്ധമായി ഈ ചർച്ചയ്ക്ക് കാരണമായ ലേഖനത്തിൽ വന്നിട്ടുമില്ല ഇത്തരം കാര്യങ്ങൾ. പിന്നെന്തിന് കാടടച്ച് വെടിവയ്ക്കുന്നു.
- ന്യൂട്ടനും ഐൻസ്റ്റീനുമൊക്കെ മുന്നോട്ടുവച്ച ഭൗതികശാസ്ത്ര നിയമങ്ങളാണ് ഞാൻ ഉദ്ദേശിച്ചത്... ആയിക്കോട്ടെ.. ഞാൻ എതിരല്ല..
കൂടാതെ, എങ്കിൽ പിന്നെ നായർ എന്ന ജനവിഭാഗത്തിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ എന്നത് സത്യവിരുദ്ധമാണെന്നു എഴുതിയ ആൾക്ക് കൃത്യമായി ബാധ്യം ഉണ്ട് എന്നിരിക്കിൽ അവലംബങ്ങളെ അടിസ്ഥാനമാക്കി അതിനെ സാധൂകരിക്കുന്നതെന്തിന്.
- പിന്നെ അടുത്ത വരിയിൽ തന്നെ ഇങ്ങനെ ചേർത്തിട്ടുണ്ട് ഒരു ഐതീഹ്യത്തിന് അവലംബമുണ്ടെങ്കിൽ അതിന്റെ അർത്ഥം അത് സത്യമാണെന്നല്ല. ആ ഐതീഹ്യം (അല്ലെങ്കിൽ വിശ്വാസം) നിലവിലുണ്ടെന്നു മാത്രമാണ്. ഇങ്ങനെ മാത്രമല്ലേ ഇവിടേയും പരാമർശമുള്ളൂ. അതു സത്യമാണെന്നോ അല്ലെങ്കിൽ അതു തന്നെയാണ് സത്യം എന്ന നിരക്കിലോ ഒരു കാര്യവും പരാമർശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
- ആത്യന്തികമായി ഒരു ചോദ്യം :: സത്യവിരുദ്ധമായ കാര്യങ്ങൾക്ക് അവലംബം നൽകി അവ നിലനിർത്താം എന്നതാണോ അതോ ഐതീഹ്യങ്ങൾക്ക് അവ സത്യമാണ് എന്ന അവലംബം ഇല്ലാത്തതാണോ ഇവിടെ ഉന്നയിക്കുന്ന പ്രശ്നം ??--സുഗീഷ് (സംവാദം) 17:43, 15 ജനുവരി 2013 (UTC)
- //@പ്രിൻസ്:പഴങ്കഥകളും മറ്റും ശേഖരിക്കാൻ താങ്കൾ ഒരു വിക്കി തുടങ്ങിയിരിക്കുന്നല്ലോ. ഇതിന്റെ സദുദ്ദേശ്യത്തെ ശ്ലാഘിക്കുന്നു. പക്ഷേ, താങ്കൾ അതിന്റെ പൂമുഖത്തിൽ എഴുതിയപോലെ (ലോഗിൻ ചെയ്ത്) ആർക്കും എന്തും എഴുതിവിടാവുന്ന ഇത്തരമൊരു സംഗതി എത്രത്തോളം അപകടകരമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? മുകളിൽ സുജിത്ത് ചൂണ്ടിക്കാണിച്ച 'ചേരാനല്ലൂൽ കുഞ്ചുകർത്താവ്'ലെ മാറ്റം അവിടെ എങ്ങനെ കൈകാര്യംചെയ്യപ്പെടും എന്നു പറഞ്ഞുതരാമോ//
- സിമ്പിൾ.പുതിയ വിക്കിയിൽ രണ്ടു വെർഷനും കാണും. ബൈബിളിലൊക്കെ കൊടുക്കാറുണ്ട്, "ചില കൈയെഴുത്തുപ്രതികളിൽ ___ എന്നു കാണുന്നു" എന്ന്. അതുപോലെ ഒരു ഐതിഹ്യത്തിന്റെ ഒരു ഭാഗം രണ്ടു രീതിയിൽ പറയപ്പെടുന്നുണ്ടെങ്കിൽ അവിടെ, ഇങ്ങനെ ഒരു നോട്ട് കൊടുക്കും. "ചിലയിടത്തു പ്രചരിക്കുന്ന ഐതിഹ്യപ്രകാരം ___ എന്നാണ്" അത്രേയുള്ളൂ വിഷയം. താങ്കൾ പറഞ്ഞതു പോലെ ഈ പഴങ്കഥകൾ ഭാവിയിലുള്ള പഠനത്തിനുവേണ്ടി ആർക്കൈവ് ചെയ്യുക തന്നെയാണ് ഉദ്ദേശം. ബിനു പറഞ്ഞതുപോലെ നാളെ ഇവയൊക്കെ ചരിത്രനിർമിതിക്ക് ഉപയോഗയോഗ്യമായെങ്കിലോ? പല വെർഷനുകളിൽ ഏതാണ് പഴയത്, ഏതാണ് ഇപ്പോൾ പടച്ചുണ്ടാക്കിയത് എന്ന് നമുക്കറിയില്ലല്ലോ. ആ വിക്കി വിക്കിപീഡിയ പോലെ ഒരു വിജ്ഞാനകോശമല്ലാത്ത സ്ഥിതിയ്ക്ക് അതറിയേണ്ടകാര്യവുമില്ല.അതിന്റെ പേരു തന്നെ വിക്കിഐതിഹ്യമാല എന്നല്ലേ?
- പിന്നെ നമ്മുടെ വിഷയം ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഇവിടെ (വിക്കിപീഡിയയിൽ) എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ളതാണ്. ആ വിക്കിയെക്കുറിച്ചുള്ള താങ്കളുടെ സംശയങ്ങളും ആശങ്കകളും അവിടെ ചോദിക്കാമല്ലോ?--പ്രിൻസ് മാത്യു Prince Mathew 18:00, 15 ജനുവരി 2013 (UTC)
- സുഗീഷ്, ഞാൻ കാടടച്ചു വെടിവച്ചതല്ല. ഉദാഹരണങ്ങൾ നൽകിയതാണ്. ആ ഉദാഹരണങ്ങളെപ്പറ്റി ചർച്ചചെയ്താൽ വിഷയത്തിൽ നിന്ന് വഴിമാറിപ്പോകും. നായർ എന്ന ജനവിഭാഗത്തിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള ഐതീഹ്യങ്ങളെപ്പറ്റി വിക്കിപ്പീഡിയയിൽ ഒരാൾ താളെഴുതി എന്നിരിക്കട്ടെ. എഴുതിയ ആൾക്കുമാത്രം മനസ്സിലായാൽ പോരല്ലോ അത് വാസ്തവമല്ല, വിശ്വാസം മാത്രമാണെന്ന്? വായിക്കുന്നവർക്കും മനസ്സിലാകണ്ടേ? ഇത്തരമൊരു ഐതീഹ്യമുണ്ട്, എന്നാൽ അത് സത്യമാവാൻ സാദ്ധ്യതയില്ല എന്നത് വിക്കിപ്പീഡിയയിൽ ചേർക്കാൻ പറ്റിയ വിവരമാണെന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഐതീഹ്യം നിലവിലുണ്ട് എന്ന അവലംബം ചേർക്കുന്നതിനോട് ഞാനും താങ്കളും യോജിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു. അത് സത്യമാണെന്ന തെളിവുകളില്ല എന്നോ അസംഭവ്യമാണ് എന്നോ കൂട്ടിച്ചേർക്കുന്നതിൽ (സാഹചര്യമനുസരിച്ച്) തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 18:04, 15 ജനുവരി 2013 (UTC)
- ഐതീഹ്യം നിലവിലുണ്ട് എന്ന അവലംബം ചേർക്കണം എന്നല്ലല്ലോ ഞാൻ ചോദിച്ചത് .. ചോദ്യം ഒരിക്കൽക്കൂടി ' ഐതീഹ്യങ്ങൾക്ക് അവ സത്യമാണ് എന്ന അവലംബം ഇല്ലാത്തതാണോ
# ശ്രദ്ധേയത മാത്രമല്ല ഇവിടുത്തെ വിഷയം എന്നതും പ്രസക്തമാണ്. ഭൗതിക നിയമങ്ങൾക്ക് പുറത്തുള്ള വിശ്വാസങ്ങൾ സത്യം എന്ന നിലയിലാവരുത് വിക്കിപ്പീഡിയയിൽ ഉൾപ്പെടുത്തുന്നത്. ഉദാഹരണത്തിന് ഒരു യക്ഷിയെപ്പറ്റിയോ, ദിവ്യാത്ഭുതത്തെപ്പറ്റിയോ ആണ് പത്രവാർത്തയോ പുസ്തകത്തിലെ പ്രസ്താവനയോ എങ്കിൽ അത് ഒരു അവകാശവാദം എന്ന നിലയിലായിരിക്കണം വിക്കിപ്പീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് അഭിപ്രായപ്പെടുന്നു.ഇതിനിവിടെ ആരും അവകാശവാദം ഉന്നയിച്ചില്ലല്ലോ ഇത് സത്യമാണെന്ന്. മാത്രവുമല്ല ഇതൊരു ഐതീഹ്യം മാത്രമാണെന്നും പറഞ്ഞിട്ടുണ്ട്. --സുഗീഷ് (സംവാദം) 18:44, 15 ജനുവരി 2013 (UTC)
- ഐതീഹ്യങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്തുമ്പോൾ സത്യമല്ല എന്ന് എടുത്തുപറയാത്തതാണ് എനിക്കും (മറ്റുപലർക്കും) പ്രശ്നമായി തോന്നുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 18:47, 15 ജനുവരി 2013 (UTC)
- സുഗീഷ്, ഞാൻ മെയിലിംഗ് ലിസ്റ്റിലെ തലക്കെട്ട് യക്ഷിയുടേതായതുകൊണ്ടാണ് യക്ഷിയുടെ ഉദാഹരണം പറഞ്ഞത്. ഉദാഹരണങ്ങൾ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്ന് തോന്നുന്നു. താങ്കൾക്കും എനിക്കും ഇത്തരം വാർത്തകൾ അവലംബമാക്കുമ്പോൾ അത് ഐതീഹ്യമാണ്/വിശ്വാസമാണ്/റിപ്പോർട്ടാണ് (അല്ലെങ്കിൽ സത്യമല്ല/ചരിത്രമല്ല/ശാസ്ത്രീയമല്ല) എന്ന് എടുത്തുപറയണം എന്ന കാര്യത്തിൽ ഏകാഭിപ്രായമാണെന്ന് മനസ്സിലാക്കുന്നു. അങ്ങനെ ഒരു നയമുണ്ടാക്കുന്നതിനോട് പൊതു സമവായമുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 18:52, 15 ജനുവരി 2013 (UTC)
- ഐതീഹ്യം എന്നത് കെട്ടുകഥയാണ് എന്നത് അറിയാത്ത ആളുകൾ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം. പക്ഷേ,
സ്പെസിഫിക് അല്ലാത്ത തരം അവകാശവാദങ്ങൾ (ഉദാ: യക്ഷി നിധി കാക്കുന്നു എന്നാണ് വിശ്വാസം - ആരുടെ വിശ്വാസം? എന്നുമുതലുള്ള വിശ്വാസം?) തിരുത്തിയെഴുതേണ്ടിവരും. അത് ഭൗതികനിയമങ്ങളാണ് ശരി എന്ന കാഴ്ച്ചപ്പാടോടെയാവണം - അന്ധവിശ്വാസം ഒരു സ്രോതസ്സിൽ നിന്നു ലഭിച്ച വിശ്വാസം എന്ന നിലയ്ക്കും.
- ഐതീഹ്യം എന്നത് കെട്ടുകഥയാണ് എന്നത് അറിയാത്ത ആളുകൾ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം. പക്ഷേ,
ഐതീഹ്യം സ്പെസിഫിക് ആണോ അല്ലയോ എന്നു തീരുമാനിക്കുന്നത് വായിക്കുന്നവരാണ്. ആരും ഇതു സത്യമാണെന്ന് അവകാശവാദം ഉന്നയിച്ചിട്ടില്ല. യക്ഷി നിധി കാക്കുന്നു എന്നാണ് ഐതീഹ്യം എഴുതിയ ആളിനു വിശ്വാസമെങ്കിൽ അത് അയാളുടെ മാത്രം കാര്യമാണ്. എല്ലാവരും അത് വിശ്വസിക്കണം എന്ന് ഐതീഹ്യം എഴുതിയ ആൾ പോലും പറയുന്നില്ല. പിന്നെ എന്നു മുതലുള്ള വിശ്വാസം എന്നത് ഐതീഹ്യം എഴുതിയ ആളിന്റെ മാത്രം കാര്യമാണ്. തിരുത്തി എഴുതേണ്ടിവരും എന്നതു ശരിയായിരിക്കാം പക്ഷേ അത് ഭൗതീക നിയമങ്ങളാണ് ശരി എന്ന കാഴ്ചപ്പാട് വരുത്തണം എന്നത് ബാലിശമല്ലേ ? അത് അന്ധന്റെ വിശ്വാസമോ അന്ധമായിട്ടുള്ള വിശ്വാസമോ ആയിരിക്കാം. അത് വിശ്വസിക്കുന്നവന്റെ മാത്രം കാര്യമാണ്. ഞാൻ വിശ്വസിക്കുന്നത് എല്ലാവരും വിശ്വസിക്കണം എന്നു ശഠിക്കുന്നത് ശരിയാണോ ?
സുഗീഷ്, ഞാൻ മെയിലിംഗ് ലിസ്റ്റിലെ തലക്കെട്ട് യക്ഷിയുടേതായതുകൊണ്ടാണ് യക്ഷിയുടെ ഉദാഹരണം പറഞ്ഞത്. തലക്കെട്ട് അതായതിനാലല്ല. ഈ വിഷയം ചർച്ച ചെയ്യുന്നതേ അതിന്റെ കാര്യത്തിലാണ്.--സുഗീഷ് (സംവാദം) 19:09, 15 ജനുവരി 2013 (UTC)
“ | ഭൗതീക നിയമങ്ങളാണ് ശരി എന്ന കാഴ്ചപ്പാട് വരുത്തണം എന്നത് ബാലിശമല്ലേ ? | ” |
അക്കാര്യത്തിൽ നമ്മൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. എനിക്ക് അത് ബാലിശമായി തോന്നുന്നില്ല. ഭൗതികനിയമങ്ങളാണ് ശരി എന്ന കാഴ്ച്ചപ്പാട് വിക്കിപ്പീഡിയയ്ക്ക് വേണം എന്ന അഭിപ്രായമാണെനിക്കുള്ളത്. മതവിശ്വാസങ്ങൾക്ക് മതവിശ്വാസം എന്ന നിലയ്ക്ക് മതഗ്രന്ഥങ്ങൾ അവലംബമായി കൊടുക്കാമെന്നും അഭിപ്രായമുണ്ട് (ആദ്യമേ പറഞ്ഞിരുന്നു - പോയിന്റ് 4)
“ | തലക്കെട്ട് അതായതിനാലല്ല. ഈ വിഷയം ചർച്ച ചെയ്യുന്നതേ അതിന്റെ കാര്യത്തിലാണ് | ” |
ഞാൻ ചർച്ച ചെയ്തത് അക്കാര്യത്തിനു മാത്രമായല്ല. പൊതു നയം സ്വീകരിക്കുന്നതിനെപ്പറ്റിയാണ്. ഞാൻ ആദ്യം എഴുതിയ പോസ്റ്റിൽ തന്നെ മറ്റു വിഷയങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്നുണ്ട്.
“ | ഐതീഹ്യം എന്നത് കെട്ടുകഥയാണ് എന്നത് അറിയാത്ത ആളുകൾ ഉണ്ട് എന്നറിഞ്ഞതിൽ സന്തോഷം. | ” |
ഐതീഹ്യം കെട്ടുകഥയാവണമെന്നില്ല (കെട്ടുകഥയാവാനാണ് കൂടുതൽ സാധ്യതയെങ്കിലും). ചിലവ സത്യമായിരിക്കാം. അത്തരം ഐതീഹ്യങ്ങളെപ്പറ്റിയെഴുതുമ്പോൾ ഇവയ്ക്ക് ചരിത്രരേഖകളുടെയോ ആർക്കിയോളജിയുടെയോ (തരം പോലെ) പിന്തുണയില്ല എന്നെഴുതണം എന്നാണ് എന്റെ അഭിപ്രായം (മുകളിൽ പറഞ്ഞിരുന്നു - ചരിത്രരേഖയുടെ കാര്യം). ഭാവിയിൽ പിന്തുണ കിട്ടിയേക്കാം. ഇതിഹാസത്തിൽ മാത്രമുണ്ടായിരുന്നതും കെട്ടുകഥയെന്ന് വിശ്വസിച്ചിരുന്നതുമായ ട്രോയ് നഗരം കണ്ടെത്തിയതാണ് ഉദാഹരണമായി മനസ്സിൽ വരുന്നത്. --അജയ് ബാലചന്ദ്രൻ (സംവാദം) 19:23, 15 ജനുവരി 2013 (UTC)
ഭൗതികനിയമങ്ങളാണ് ശരി എന്ന കാഴ്ച്ചപ്പാട് വിക്കിപ്പീഡിയയ്ക്ക് വേണം എന്ന അഭിപ്രായമാണെനിക്കുള്ളത്.കാരണം ? അങ്ങനെയെങ്കിൽമതവിശ്വാസങ്ങൾക്ക് മതവിശ്വാസം എന്ന നിലയ്ക്ക് മതഗ്രന്ഥങ്ങൾ അവലംബമായി കൊടുക്കാമെന്നും അഭിപ്രായമുണ്ട്
ഇതെങ്ങനെ ശരിയാകും? മതങ്ങൾ ഭൗതീകനിയമത്തിലുള്ളതല്ല എന്നാണ് താങ്കൾ അടക്കമുള്ള ചിലർ വിശ്വസിക്കുന്നത് എന്നതിനാൽ?
ഐതീഹ്യം കെട്ടുകഥയാവണമെന്നില്ല (കെട്ടുകഥയാവാനാണ് കൂടുതൽ സാധ്യതയെങ്കിലും). ചിലവ സത്യമായിരിക്കാം.'
സത്യമായവ അല്ലല്ലോ മുകളിൽ പറഞ്ഞിരിക്കുന്നത്-മതവിശ്വാസം, ദൈവം, എന്നുതുടങ്ങി സകല കാര്യത്തിലും- എന്നു ഞാൻ പറഞ്ഞാൽ അതിനെല്ലാം കൃത്യമായ അവലംബം നൽകാൻ കഴിയുമോ ? അതോ സത്യമല്ല എന്നു പറയുന്നതിനും അവലംബം ആവശ്യമാണോ ?
മതഗ്രന്ഥങ്ങളും ഇതിഹാസങ്ങളും മറ്റും പറയുന്ന കഥകൾ (ഉദാ: രാമൻ പൊങ്ങിക്കിടക്കുന്ന പാറകളുടെ മീതേ നടന്ന് ശ്രീലങ്കയിലെത്തി; യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു, ഗബ്രിയേൽ മാലാഖ ഖുറാൻ വെളിപ്പെടുത്തി) ഇതാണ് വിശ്വാസം/ഐതീഹ്യം/മതനിലപാട് എന്ന നിലയിൽ തന്നെ വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇവിടെ മതഗ്രന്ഥങ്ങളിലെ പ്രസ്താവനകൾ മാത്രം അവലംബമായി ചേർത്താൽ മതിയാകും.
മതഗ്രന്ഥങ്ങൾ എങ്ങനെ അവലംബമാക്കാൻ പറ്റും? കാരണം മൂന്നാം കക്ഷി അവലംബം മാത്രമാണ് വിക്കിപീഡിയയുടേ ശ്രദ്ധേയതാ നയത്തിൽ പോലും പറഞ്ഞിരിക്കുന്നത്
“ | പരാമർശിക്കുന്ന വിഷയത്തോട് ബന്ധമില്ലാത്തതും, ആശ്രയിക്കാവുന്ന ഉറവിടങ്ങളിൽ തക്കതായ പരിഗണന ലഭിച്ചിട്ടുണ്ടെങ്കിൽ ആ വിഷയം ശ്രദ്ധേയമാണെന്ന് അനുമാനിക്കാം. (A topic is presumed to be notable if it has received significant coverage in reliable sources that are independent of the subject.) | ” |
ശ്രദ്ധേയതയുടെ അടിസ്ഥാനമാണ് അവലംബം എന്നിരിക്കെ മതഗ്രന്ഥങ്ങളെ അങ്ങനെ അവലംബം ആക്കാം?--സുഗീഷ് (സംവാദം) 19:59, 15 ജനുവരി 2013 (UTC)
- മതത്തിന്റെ നോട്ടബിലിറ്റി മതഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കിയല്ല, മറ്റു സ്വതന്ത്ര സ്രോതസ്സുകളെ അടിസ്ഥാനമാക്കിയാവണം നിർണയിക്കപ്പെടേണ്ടത്.
- മതത്തിന്റെ ശ്രദ്ധേയത സ്വതന്ത്രസ്രോതസ്സുകളെ അടിസ്ഥാനമാക്കി തീരുമാനിക്കുന്നതിനും (പത്തുപേർ മാത്രം അംഗങ്ങളായുള്ളതും ഒരു സ്വതന്ത്രസ്രൊതസ്സിലും പറഞ്ഞിട്ടില്ലാത്തതുമായ മതത്തിന് ഗ്രന്ഥങ്ങളുണ്ടായിരിക്കാം) മതപ്രമാണങ്ങൾ, മതവിശ്വാസങ്ങൾ എന്നിവ മതഗ്രന്ഥത്തിനെ അടിസ്ഥാനമാക്കി താളുകളിലുൾപ്പെടുത്തുന്നതിനും തമ്മിൽ കോൺഫ്ലിക്റ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇത് രണ്ടും ചെയ്യാം എന്നാണ് എന്റെ അഭിപ്രായം.
- ശ്രദ്ധേയതയുടെ അടിസ്ഥാനമാണ് അവലംബങ്ങൾ, പക്ഷേ ശ്രദ്ധേയതയുടെ മാത്രം അടിസ്ഥാനമല്ല അവലംബങ്ങൾ. Y എന്നത് Z മതത്തിന്റെ വിശ്വാസമാണ് എന്നപ്രസ്താവനയ്ക്ക് Z മതത്തിന്റെ മതഗ്രന്ഥം തന്നെ അവലംബമാക്കാവുന്നതാണ് എന്നാണ് എന്റെ അഭിപ്രായം. പക്ഷേ Z എന്ന മതത്തിന് ശ്രദ്ധേയതയുണ്ട് എന്ന് തീരുമാനിക്കാൻ മതഗ്രന്ഥം പോരാ. അത്തരമൊരു നയം ഇല്ലെങ്കിൽ ഈ ചർച്ചയിലൂടെ അത് രൂപപ്പെടുത്താവുന്നതാണ്.
- മതവിശ്വാസം സത്യമാകണമെന്നില്ല. പക്ഷേ ആ വിശ്വാസം നിലവിലുണ്ട് എന്നതിന് അവലംബം ആവശ്യമാണ്. അതിന് മതഗ്രന്ഥം മതിയാവും. മതവിശ്വാസങ്ങൾ അവലംബമില്ലാതെ സ്വന്തം അറിവിന്റെ അടിസ്ഥാനത്തിൽ എഴുതപ്പെട്ടാൽ ഡെയർഡെവിൾ ഡക്ക്ലിംഗ് കുഞ്ചുകർത്താവിന്റെ താളിൽ ചെയ്ത മാതിരി ആരെങ്കിലും അവരുടെ തോന്നലനുസരിച്ച് തിരുത്താൻ സാദ്ധ്യതയുണ്ട് (ആ തിരുത്തലിനും അവലംബം വേണ്ടല്ലോ?). രാമന്റെയും യേശുവിന്റെയും മാലാഖയുടെയും കാര്യത്തിൽ രാമചരിതമാനസവും കമ്പരാമായണവും ബൈബിളും ഹദീസും മറ്റും അവലംബങ്ങളാക്കി ഈ പർട്ടിക്കുലർ വിശ്വാസം ഈ പർട്ടിക്കുലർ മതത്തിലുണ്ട് എന്നു താളിൽ പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്. അല്ലാതെ Y എന്നത് Z മതത്തിന്റെ വിശ്വാസമാണ് എന്ന് വെറുതേ (അവലംബമില്ലാതെ) പറഞ്ഞാൽ പോരാ. അങ്ങനെ പറഞ്ഞാൽ വേറേ ആരെങ്കിലും വന്ന് A എന്നത് Z മതത്തിന്റെ വിശ്വാസമാണ് എന്നും Y അല്ല എന്നും ഒരവലംബവുമില്ലാതെ പറഞ്ഞുവച്ചെന്നിരിക്കും.
- മേൽപ്പറഞ്ഞ അഭിപ്രായങ്ങളൊന്നും ഭൗതിക നിയമങ്ങളാണ് ശരി എന്ന എന്റെ വിശ്വാസവുമായി കോൺഫ്ലിക്റ്റിലാണ് എന്നെനിക്ക് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 20:57, 15 ജനുവരി 2013 (UTC)
ഈ ചർച്ച ഇപ്പോൾ എത്തിനിൽക്കുന്നതെവിടെ
തിരുത്തുകഐതിഹ്യങ്ങളിൽ തുടങ്ങി മതങ്ങളിലെത്തി. ഐതിഹ്യം എന്ന ഹെഡിങിനു കീഴിൽ ഇതു വെറും ഐതിഹ്യമാണ് ചരിത്രവുമായി ബന്ധമുണ്ടായിക്കൊള്ളണമെന്നില്ല എന്ന് ഒരു വിവരണം കൊടുത്താൽ തീരുന്നതല്ലേ ഈ പ്രശ്നം?-Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 07:46, 16 ജനുവരി 2013 (UTC)
- അല്ലല്ലോ രാജേഷ്. ശരിയായ ഐതിഹ്യം തന്നെയാണോ വിക്കിയിലെത്തുന്നത് എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. കടമറ്റത്ത് കത്തനാരെ ജൂതമതവിശ്വാസിയാക്കി ഒരു ലേഖനം വിക്കിപീഡിയയിൽ എഴുതിവരുന്നത് തടയാൻ എന്താണ് ചെയ്യാൻ സാധിക്കുക? -- റസിമാൻ ടി വി 08:03, 16 ജനുവരി 2013 (UTC)
എല്ലാ ഐതിഹ്യങ്ങൾക്കും അവലംബമായി കാണാൻ പറ്റിയ എഴുതപ്പെട്ട രേഖ കിട്ടിണമെന്നില്ല റസിമാനേ. വിവാദം ഉണ്ടാവുകയാണെങ്കിൽ നിർബന്ധമായും രേഖ ആവശ്യപ്പെടുകയും അല്ലെങ്കിൽ സാധാരണഗതിയിൽ ഇപ്പോൾ പോകുന്ന പോലെയും അങ്ങുപോവുകയും മാത്രമേ പ്രായോഗികമായിട്ടുള്ളൂ. പക്ഷേ, ഇങ്ങനെ തീരുമാനമായി എടുത്താൽ പല ഐതിഹ്യങ്ങൾക്കും ഇടങ്കോലിടാൻ ആൾക്കാർ ക്യൂ നിൽക്കുന്നതും കാണാം. ചുരുക്കത്തിൽ ഐതിഹ്യങ്ങൾ വിക്കിയിൽ പാടില്ല, ഉണ്ടെങ്കിൽ കൃത്യമായ അവലംബം കാണിച്ചിട്ട് മാത്രം മതി സാഹസം എന്നങ്ങ് തീരുമാനിച്ചു പിരിയുന്നതാവും നല്ലത്...Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 08:43, 16 ജനുവരി 2013 (UTC)
- അവലംബമുള്ള ഐതിഹ്യങ്ങൾ മാത്രം വിക്കിയിൽ അനുവദിക്കുക എന്നതു മാത്രമാണ് sustainable ആയുള്ള പരിഹാരം. അവലംബം കിട്ടാൻ വിഷമമാണെന്നാണ് വാദമെങ്കിൽ ഒരു ചുരുങ്ങിയ എണ്ണം വിശ്വസ്ത ഉപയോക്താക്കൾ എല്ലാവരും കേട്ടറിഞ്ഞ കാര്യങ്ങൾ സമവായത്തിലൂടെ വിക്കിപീഡിയയിലെത്തിക്കാം എന്ന് നയമുണ്ടാക്കേണ്ടിവരും. മറ്റ് വിക്കിപീഡിയ നയങ്ങൾക്കെല്ലാം എതിരായിരുന്നാൽ പോലും, ഏതൊരാൾക്കും അവലംബമില്ലാതെ വിക്കിപീഡിയയിൽ ഐതിഹ്യമെന്ന പേരിൽ എന്തും ചേർക്കാം എന്ന അവസ്ഥയെക്കാൾ നല്ലതായിരിക്കും അത് -- റസിമാൻ ടി വി 08:50, 16 ജനുവരി 2013 (UTC)
അതൂ സ്വീകാര്യമായ നിർദ്ദേശമാണെന്ന് തോന്നുന്നു.ഐതിഹ്യങ്ങളെ പൂർണമായി ഒഴിവാക്കാതെ കാഴിക്കാമല്ലോ ബിനു (സംവാദം) 08:55, 16 ജനുവരി 2013 (UTC)
@ അജയ് മേൽപ്പറഞ്ഞ അഭിപ്രായങ്ങളൊന്നും ഭൗതിക നിയമങ്ങളാണ് ശരി എന്ന എന്റെ വിശ്വാസവുമായി കോൺഫ്ലിക്റ്റിലാണ് എന്നെനിക്ക് തോന്നുന്നില്ല താങ്കൾക്ക് തോന്നുന്നില്ല എന്നല്ലേയുള്ളൂ.. പക്ഷേ താങ്കൾ മുകളിൽ പറഞ്ഞ കാര്യങ്ങളും ഇതും കൂടി വായിച്ചപ്പോൾ എനിക്ക് ചില ചെറിയ ശങ്കകൾ...
രാമന്റെയും യേശുവിന്റെയും മാലാഖയുടെയും കാര്യത്തിൽ രാമചരിതമാനസവും കമ്പരാമായണവും ബൈബിളും ഹദീസും മറ്റും അവലംബങ്ങളാക്കി ഈ പർട്ടിക്കുലർ വിശ്വാസം ഈ പർട്ടിക്കുലർ മതത്തിലുണ്ട് എന്നു താളിൽ പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്. അല്ലാതെ Y എന്നത് Z മതത്തിന്റെ വിശ്വാസമാണ് എന്ന് വെറുതേ (അവലംബമില്ലാതെ) പറഞ്ഞാൽ പോരാ. അങ്ങനെ പറഞ്ഞാൽ വേറേ ആരെങ്കിലും വന്ന് A എന്നത് Z മതത്തിന്റെ വിശ്വാസമാണ് എന്നും Y അല്ല എന്നും ഒരവലംബവുമില്ലാതെ പറഞ്ഞുവച്ചെന്നിരിക്കും.ഈ വരി ഒന്നുകൂടി മനസ്സിരുത്തി വായിച്ച് നോക്ക്.. എന്നിട്ടും മനസ്സിലായില്ലേ !!!
@രാജേഷ്, ചർച്ച എത്തേണ്ട സ്ഥലത്തേയ്ക്ക് തന്നെയാണ് എത്തുന്നത്..
- രാജേഷെ, ഐതീഹ്യവും മതവും എങ്ങനെ വേറിട്ടു നില്ക്കുന്നു എന്നു വിശദമാക്കാമോ ? ഐതീഹ്യങ്ങൾക്കു മുകളിൽ ഇതുവെറും ഐതീഹ്യമാണ് ചരിത്രവുമായി ബന്ധമുണ്ടായിക്കൊള്ളണമെന്നില്ല എന്നാണ് വയ്ക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ മതങ്ങളുടെ മുകളിലും ഈ ഫലകം ചാർത്തിയേ പറ്റൂ... അല്ലാതെ മതത്തിനുമാത്രം ഒരു പ്രത്യേകമായ പ്രിഗണനയും ഇല്ല എന്നു തന്നെ പറയേണ്ടിവരും. മതം എന്നതു ഒരു വിശ്വാസം മാത്രമായതിനാൽ. അതു വിശ്വാസം അല്ലെന്നോ ആണെന്നോ തെളിയിക്കാൻ കഴിയുമോ? അതുവഴി മതത്തിന് ഒരു മൂന്നാം കക്ഷി അവലംബമോ മറ്റോ കിട്ടുമോ എന്നും നോക്കാം. മാത്രവുമല്ല വിവാദം ഉണ്ടാകുമ്പോൾ മാത്രമാണ് ഈ ചൊരുക്ക് എന്നതിലാലും അങ്ങനെയുള്ളപ്പോൾ മാത്രമാണ് അവലംബം ആവശ്യമാൺ എന്ന മുറവിളിയും മറ്റുമെങ്കിൽ പിന്നെ ഒരു നയവും പ്രത്യേകമായി ആരും തന്നെ ഉണ്ടാക്കാൻ മെനക്കെടണ്ട. അങ്ങനെയല്ല എങ്കിൽ അവസാനം രാജേഷ് പറഞ്ഞതുപോലെ അവലംബം ഉള്ളതുമാത്രമേ വിക്കിപീഡിയയിൽ വരാൻ പറ്റൂ എന്നു നയമോ നിയമമോ ആക്കിമാറ്റുക. മാത്രവുമല്ല ഏത് താളാണോ (പട്ടി,പൂച്ച, ജാതി, മതം..തുടങ്ങി കല്ല് കരട് കാഞ്ഞിരക്കുറ്റി മുള്ളുമുരട് മൂർഖൻപാമ്പുവരെയും കരയിലേയും ജലത്തിലേയും ആകാശത്തിൽ ഉണ്ടെങ്കിൽ അതിനേക്കുറിച്ചുമുള്ള കാര്യങ്ങളേക്കുറിച്ചു ലേഖനങ്ങൾ പുതുതായി ഉണ്ടാക്കപ്പെടുന്നു എങ്കിൽ ആദ്യം അവലംബം തന്നിട്ട് എഴുതിയാൽ മതി എന്നൊരു നയമാക്ക്. കൂടാതെ ഇപ്പോൾ കൃത്യമായ അവലംബങ്ങൾ ഇല്ലാത്ത എല്ലാ താളുകളും മായ്ച്ചേരെ.. അതിന് കഴിവില്ലെങ്കിൽ വെറുതെ കുത്തിയിരുന്ന് ഡയലോഗ് അടിക്കരുത്.
- കടമറ്റത്തു കത്തനാർ എന്നത് ഒരു ജൂതവിശ്വാസിയോ ഒരു ഹിന്ദുവായോ മുസ്ലീമായോ ഒക്കെ മാറ്റുവാൻ അവലംബം; അതും മൂന്നാം കക്ഷി അവലംബം കൊണ്ടു സാധിക്കുന്നു എങ്കിൽ പിന്നെ വിശ്വാസത്തിന്റെ പ്രസക്തിയെന്ത് ?--സുഗീഷ് (സംവാദം) 09:31, 16 ജനുവരി 2013 (UTC)
ഇവിടെ രണ്ട് നിർദ്ദേശങ്ങളാണ് പ്രധാനമായി ഇയർന്നുവന്നിട്ടുള്ളത്:
- ഐതിഹ്യങ്ങൾ, കെട്ടുകഥകൾ എന്നിവ സംബന്ധിച്ച ലേഖനങ്ങൾക്, അത്തരത്തിലൊരു ഐതിഹ്യം/കെട്ടുകഥ നിലവിലുണ്ട് എന്ന് തെളിയിക്കുന്ന, പരിമിതമായ അവലംബം എങ്കിലും നൽകിയിരിക്കണം.
- ലേഖനം ഐതിഹ്യ സംബന്ധിയാണെന്ന് വിശദമാക്കുന്ന/മുന്നറിയിപ്പ് നൽകുന്ന ഫലകം ചേർക്കണം.
ആദ്യത്തെ നിർദ്ദേശത്തിലെ പ്രത്യേകത, വിക്കിപീഡിയയിലെ മറ്റു ലേഖനങ്ങളിലേത് പോലെ, ഐതിഹ്യത്തിന്, ലേഖനത്തിനും "ലേഖനത്തിലെ ഓരോ ഭാഗത്തിനും അവകാശവാദത്തിനും, സ്വീകാര്യമായ മൂന്നാം കക്ഷി അവലംബം മുഖേനയുള്ള കർശനമായ തെളിവ് നിർബന്ധമാക്കണം" എന്ന ഭാഗത്തിനല്ല ഊന്നൽ എന്നതാണ്. "ഐതിഹ്യം സത്യമായിരുന്നാലും അല്ലെങ്കിലും അത്തരമൊരു ഐതിഹ്യം നിലവിലുണ്ടായിരുന്നതായി/നിലവിലുള്ളതായി തെളിയിക്കുന്ന എന്തെങ്കിലും ഒരു അവലംബമെങ്കിലും നൽകണം" എന്നതിനാണ്. ഇത് ഐതിഹ്യം/കഥ സത്യമാണെന്ന് തെളിയിക്കുന്നതിനുള്ള അവലംബമല്ല. ആ അവലംബം മൂന്നാംകക്ഷി അവലംബമെന്ന നിർബന്ധം വെടിഞ്ഞ് ബന്ധപ്പെട്ട മതഗ്രന്ഥങ്ങളാകാം, ഇന്റർനെറ്റ് സ്രോതസ്സുകളാകാം, ചരിത്രപുസ്തകങ്ങളോ, ആനുകാലികങ്ങളിലെ ലേഖനങ്ങളോ, റിപ്പോർട്ടുകളോ, തീരുമാനത്തിലെത്തുന്നപക്ഷം, വാമൊഴി അവലംബമോ, വിശ്വസ്തരായ ഉപയോക്താക്കളുടെ സമവായത്തിലൂടെയുള്ള തീരുമാനമോ മറ്റെന്തുമോ ആകാം. ഉദാഹരണം ചേരാനല്ലൂർ കുഞ്ചുക്കർത്താവ്.
രണ്ടാമത്തെ നിർദ്ദേശത്തിലെ ഒരു പരിമിതി, സുഗീഷ് ചൂണ്ടിക്കാട്ടുന്നതുപോലെ വിശ്വാസവുമായി ബന്ധപ്പെട്ട എല്ലാ ലേഖനങ്ങളിലും ബാധകമാക്കേണ്ട ഒന്നായി അത് മാറാം എന്നതാണ്. മാത്രമല്ല, വിക്കപീഡിയയിലെ മറ്റ് ലേഖനങ്ങളിൽ ഒന്നുമില്ലാത്ത ഒരു വിവേചനം അത്തരം ഒരു ഫലകം നെറ്റിയിൽ ഒട്ടിച്ചുവെയ്കുക വഴി ഐതിഹ്യ സംബന്ധമായ ലേഖനങ്ങൾ അനുഭവിക്കേണ്ടിവരും.
അതിനാൽ ആ നിർദ്ദേശം ഇപ്രകാരം പരിഷ്കരിക്കാമെന്ന് തോന്നുന്നു: ഈ ലേഖനം ഐതിഹ്യം/കല്പിതകഥയെ സംബന്ധിച്ചുള്ളതാണ്. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ സാധൂകരിക്കപ്പെടാത്ത വിവരങ്ങൾ ഇതിൽ കണ്ടേക്കാം. ഇതുസംബന്ധമായി കൂടുതൽ തെളിവുകൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്താൻ ഇവിടെ അമർത്തുക എന്ന തരത്തിൽ സ്റ്റബുകൾക്ക് നൽകുന്നതുപോലെ ഒരു ഫലകം ലേഖനത്തിന് അവസാനം നൽകുക. ഇതല്ലേ ഉചിതം ?
ഇപ്രകാരം ഈ ചർച്ചകൾ ക്രോഡീകരിച്ചുകൂടേ? --Adv.tksujith (സംവാദം) 15:56, 16 ജനുവരി 2013 (UTC)
- ഈ വിഷയത്തിൽ സമവായം എത്തിയതെങ്ങനെ?
#ഐതിഹ്യങ്ങൾ, കെട്ടുകഥകൾ എന്നിവ സംബന്ധിച്ച ലേഖനങ്ങൾക്, അത്തരത്തിലൊരു ഐതിഹ്യം/കെട്ടുകഥ നിലവിലുണ്ട് എന്ന് തെളിയിക്കുന്ന, പരിമിതമായ അവലംബം എങ്കിലും നൽകിയിരിക്കണം.നിലവിലുണ്ട് എന്നു തെളിയിക്കുന്ന അവലംബം എവിടെ നിന്ന്?? എങ്ങനെ?
#ലേഖനം ഐതിഹ്യ സംബന്ധിയാണെന്ന് വിശദമാക്കുന്ന/മുന്നറിയിപ്പ് നൽകുന്ന ഫലകം ചേർക്കണം.അങ്ങനെ ഒരു ഫലകം ചേർത്താലുണ്ടാകുന്ന നേട്ടം? ഇല്ലായെങ്കിൽ ഉണ്ടാകുന്ന കോട്ടം?"ലേഖനത്തിലെ ഓരോ ഭാഗത്തിനും അവകാശവാദത്തിനും, സ്വീകാര്യമായ മൂന്നാം കക്ഷി അവലംബം മുഖേനയുള്ള കർശനമായ തെളിവ് നിർബന്ധമാക്കണം" എന്ന ഭാഗത്തിനല്ല ഊന്നൽ എന്നതാണ്. "ഐതിഹ്യം സത്യമായിരുന്നാലും അല്ലെങ്കിലും അത്തരമൊരു ഐതിഹ്യം നിലവിലുണ്ടായിരുന്നതായി/നിലവിലുള്ളതായി തെളിയിക്കുന്ന എന്തെങ്കിലും ഒരു അവലംബമെങ്കിലും നൽകണം" എന്നതിനാണ്. ഇത് ഐതിഹ്യം/കഥ സത്യമാണെന്ന് തെളിയിക്കുന്നതിനുള്ള അവലംബമല്ല. ആ അവലംബം മൂന്നാംകക്ഷി അവലംബമെന്ന നിർബന്ധം വെടിഞ്ഞ് ബന്ധപ്പെട്ട മതഗ്രന്ഥങ്ങളാകാം, ഇന്റർനെറ്റ് സ്രോതസ്സുകളാകാം, ചരിത്രപുസ്തകങ്ങളോ, ആനുകാലികങ്ങളിലെ ലേഖനങ്ങളോ, റിപ്പോർട്ടുകളോ, തീരുമാനത്തിലെത്തുന്നപക്ഷം, വാമൊഴി അവലംബമോ, വിശ്വസ്തരായ ഉപയോക്താക്കളുടെ സമവായത്തിലൂടെയുള്ള തീരുമാനമോ മറ്റെന്തുമോ ആകാം.മറ്റെന്ത്? അവലംബം വിശ്വാസയോഗ്യമായിരിക്കണം എന്നു കടും പിടുത്തം എന്തിന്? ഭൗതീകമായ നിയമത്തിൽ ഉൾപ്പെടുന്നതാണോ അത്? ഇനി അതും പോട്ടെ എന്നു വയ്ക്കാം. ആർക്ക് വിശ്വാസയോഗ്യമാകണം എന്നാണ് ഉദ്ദേശിക്കുന്നത്? ഇപ്പോൾ മതപരമായ പുസ്തകങ്ങളും ആനുകാലികങ്ങളും പത്രവുമൊക്കെ എങ്ങനെ അവലംബമാക്കി. എന്റെ അഭിപ്രായത്തിൽ ഒന്നുകിൽ മൂന്നാം കക്ഷി അവലംബങ്ങൾ വേണം. അതില്ല എങ്കിൽ ലേഖനം വേണ്ട ;എന്ന നിലപാടാണെങ്കിൽ ഞാൻ യോജിക്കാം. അങ്ങനെവരുമ്പോൾ മൂന്നാം കക്ഷി അവലംബം ഇല്ലാത്ത ലേഖനങ്ങൾ എല്ലാം തന്നെ നീക്കം ചെയ്യപ്പെടണം. അതു നിർബന്ധവുമാണ്.
- ഇനി എന്റെ അഭിപ്രായ ക്രോഡീകരണം
“ |
|
” |
ഏറ്റവും ഒടുവിൽ ചർച്ച എത്തി നിൽക്കുന്നത് (അനുകൂലിച്ചോ പ്രതികൂലിച്ചോ) താഴെയുള്ള രണ്ട് നിർദ്ദേശങ്ങളിലാണെന്ന് മനസ്സിലാക്കട്ടെ.
(1)->ഐതിഹ്യങ്ങൾ സംബന്ധിച്ച ലേഖനങ്ങൾക്ക്, അത്തരത്തിലൊരു ഐതിഹ്യംനിലവിലുണ്ട് എന്ന് തെളിയിക്കുന്ന, പരിമിതമായ അവലംബം എങ്കിലും നൽകിയിരിക്കണം.
(2)->ലേഖനം ഐതിഹ്യ സംബന്ധിയാണെന്ന് വിശദമാക്കുന്ന/മുന്നറിയിപ്പ് നൽകുന്ന ഫലകം ചേർക്കണം.
ഇതിൽ മുന്നറിയിപ്പ് ഫലകം ചേർക്കാതെ തന്നെ അല്പം ശ്രദ്ധ കൊടുത്താൽ ഇതു ഐതിഹ്യമാണോ, ചരിത്രമാണോ, അല്ലെങ്കിൽ ഏതു ഭാഗമാണ് ഐതിഹ്യം ഏതു ഭാഗം ചരിത്രം എന്ന് മനസ്സിലാക്കാവുന്ന തരത്തിൽ present ചെയ്യാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു. എല്ലാവർക്കും സമ്മതമെങ്കിൽ കൂടുതൽ ചർച്ച ചെയ്യാതെ ഫലകം ചേർക്കുക എന്ന നിർദ്ദേശം തത്ക്കാലം മറക്കാം.
പക്ഷേ ഐതിഹ്യങ്ങൾ ചേർക്കുമ്പോൾ അങ്ങനെയൊരു ഐതിഹ്യം നിലനിൽക്കുന്നു എന്ന് തെളിയിക്കുന്ന പരിമിതമായ അവലംബം എങ്കിലും ചേർക്കണമെന്ന നിർദ്ദേശം നല്ലതല്ലേ? കൂടുതൽ ഉപയോക്താക്കൾ വിക്കിയിലേക്ക് വരുകയും (ചിലപ്പോൾ ചിലർ ദുരുദ്ദേശപരമായി) ഒരോ version ഐതിഹ്യങ്ങൾ ചേർക്കുകയും ചെയ്യുമ്പോൾ എന്തുകൊണ്ട് ഈ നിർദ്ദേശം പ്രായോഗികമല്ല. അവലംബങ്ങളിൽ തർക്കം ഉണ്ടാകുമ്പോൾ അവയുടെ credibility ആ ലേഖനങ്ങളിൽ ചർച്ച ചെയ്താൽ മതിയാകുമല്ലോ.--ജോൺ സി. (സംവാദം) 01:23, 17 ജനുവരി 2013 (UTC)
ഫലകം ചേർത്താൽ ക്രെഡിബിലിറ്റിയില്ലാത്ത കാര്യങ്ങൾ വിക്കിയിൽ ചേർക്കുന്നതിനു ന്യായീകരണമാകുമോ? ബി നിലവറയിൽ കാഞ്ഞിരങ്ങോട്ട് യക്ഷി താമസമുറപ്പിച്ചോട്ടെ എന്നാണോ? എങ്കിൽ എനിക്കും കുറേ ഐതിഹ്യങ്ങൾ ഇറക്കാനുണ്ടു്. ഇഎംഎസ് എന്ന ദൈവത്തെക്കുറിച്ചു് (വ്യക്തിയെ കുറിച്ചല്ല) ഒരു താൾ തുടങ്ങുന്നുണ്ടു്. ഇഎംഎസിനെ സ്തുതിച്ചും അദ്ദേഹത്തിന്റെ 108 നാമങ്ങളെ സ്മരിച്ചുമുള്ള ശ്രീമദ് ഇ. എം. എസ്. അഷ്ടോത്തരശതനാമസ്തോത്രം, അതിനു് പിന്നീടു് എഴുതപ്പെട്ട വ്യാഖ്യാനം ശ്രീമദീയെമ്മെസ് അഷ്ടോത്തരശതനാമസ്തോത്രം (സവ്യാഖ്യാനം) എന്നിങ്ങനെ അവലംബങ്ങളുമുണ്ടു്. ഇതൊരു ഐഹിത്യം മാത്രമല്ല, എന്റെ വിശ്വാസവും കൂടിയാണു്. വിക്കി അഡ്മിന്മാർ സമ്മതിക്കുമോ? അതോ പ്രത്യക്ഷത്തിൽ തന്നെ സംഘ്പരിവാർ രാഷ്ട്രീയ പ്രേരിതമായ യക്ഷിക്കഥയിലെ ബി നിലവറ ഐതിഹ്യത്തിനു മാത്രമേ സാധൂകരണമുള്ളോ? Sebinaj (സംവാദം) 10:20, 17 ജനുവരി 2013 (UTC)
- സെബിൻ, കാഞ്ഞിരോട്ട് യക്ഷിയെ ബി നിലവറയിൽ നിന്ന് ഇറക്കിയതാണ് -- റസിമാൻ ടി വി 10:26, 17 ജനുവരി 2013 (UTC)
ഹാ,ഹ "ശ്രീമദ് ഇ. എം. എസ്. അഷ്ടോത്തരശതനാമസ്തോത്രം" ഗംഭീരമായിട്ടുണ്ട് സെബിൻ. നമ്മുടെ പഴയ ചങ്ങാതി ഡെക്‌ലിംഗ് ഇതു കാണണ്ട:) "സ്വീകാര്യമായ മൂന്നാംകക്ഷി അവലംബം" എന്നത് നിർബന്ധമാക്കണമെന്ന സുഗീഷിന്റെ വാദത്തിലെ ഒരു ഭാഗം ഇവിടെ സ്വീകരിക്കണമെന്ന് ഇതൊക്കെ കാണുമ്പോൾ തോന്നുന്നു... --Adv.tksujith (സംവാദം) 10:48, 17 ജനുവരി 2013 (UTC)
@ "സുഗീഷ്. ഈ വരി ഒന്നുകൂടി മനസ്സിരുത്തി വായിച്ച് നോക്ക്.. എന്നിട്ടും മനസ്സിലായില്ലേ" !!!
ഒരു കോൺഫ്ലിക്റ്റും ഞാൻ കണ്ടില്ല സുഗീഷ്. ഇനി ഞാൻ എഴുതിയതിൽ എന്റെ മനസ്സിലുള്ള കാര്യം വ്യക്തമാകാത്തതു കൊണ്ടാണോ എന്ന് സംശയമുണ്ട് - സെന്റൻസിന് നീളം കൂടിയതിനാൽ ഉണ്ടായ പ്രശ്നമായിരിക്കണം. താങ്കൾക്കു കോൺഫ്ലിക്റ്റ് തോന്നുന്നെങ്കിൽ അതെന്താണെന്ന് ദയവായി വ്യക്തമാക്കൂ. ഞാൻ ഉദ്ദേശിച്ചതെന്താണെന്ന് ഞാൻ വ്യക്തമാക്കാൻ ശ്രമിക്കാം. രാമന്റെ കാര്യമെടുത്താൽ - ഒരു ലേഖനത്തിൽ "രാമൻ ചിറയിലൂടെ ശ്രീലങ്കയിലെത്തി എന്നാണ് ഹിന്ദുമതവിശ്വാസം" എന്നെഴുതി എന്നിരിക്കട്ടെ. ഇത് വാൽമീകിരാമായണത്തിലെ (അല്ലെങ്കിൽ മറ്റെന്തെങ്കിലും രാമായണത്തിലെ) ഇത്രാം കാണ്ഡത്തിലെ ഇത്രാം ശ്ലോകത്തിൽ (ശ്ലോകങ്ങളിൽ) പറഞ്ഞിരിക്കുന്നതാണെന്നത് റെഫറൻസായി (അല്ലെങ്കിൽ കുറിപ്പായി) ഉൾപ്പെടുത്തിയാൽ ആ വിശ്വാസം നിലനിൽക്കുന്നുണ്ട് എന്നതിനും ശരിയായിത്തന്നെയാണ് വിക്കിപ്പീഡിയയിൽ വിശ്വാസത്തെക്കുറിച്ച് എഴുതിയിട്ടുള്ളതെന്നതിനും അവലംബമായില്ലേ? അത്തരമൊരു അവലംബമില്ലെങ്കിൽ രാമൻ തോണിയിൽ കയറിയാണ് ശ്രീലങ്കയിലെത്തിയതെന്ന് (അവലംബമില്ലാതെ തന്നെ) മറ്റൊരാൾ തിരുത്തിയെഴുതിയാൽ പ്രശ്നങ്ങളുണ്ടാകില്ലേ?
ഈ ലേഖനം എഴുതിയിട്ടുള്ള രീതിയാണ് എനിക്ക് ശരിയെന്ന് തോന്നുന്നത്. ജോർജ്ജുകുട്ടി എഴുതുന്ന ക്രിസ്തീയ വിശ്വാസങ്ങളെപ്പറ്റിയുള്ള ലേഖനങ്ങൾ പൊതുവിൽ ഉദാഹരണമായെടുക്കാമെന്ന് തോന്നുന്നു. താളിന്റെ ഉള്ളടക്കത്തിലുള്ള കാര്യങ്ങൾ ബൈബിളിന്റെ ഏതു ഭാഗത്ത് പറയുന്നു എന്നതിന് അവലംബമുണ്ട്. ഈ വിശ്വാസത്തിന്റെ സത്യാവസ്ഥ തെളിയിക്കപ്പെട്ടിട്ടില്ല എന്നും പറയുന്നുണ്ട് (അതിനും അവലംബമുണ്ട്) ഈ ലേഖനത്തിന്റെ ഉള്ളടക്കം ദുരുദ്ദേശത്തോടെ (അവലംബമില്ലാതെ) ആർക്ക് മാറ്റാൻ സാധിക്കും?
വിക്കിയിൽ എഴുതുന്ന എല്ലാ ലേഖനങ്ങൾകും മൂന്നാം കക്ഷി അവലംബം കർശനമാക്കുക. അല്ലെങ്കിൽ ലേഖനം യാതൊരു ചർച്ചയും കൂടാതെ നീക്കം ചെയ്യാൻ ആർക്കും നിർദ്ദേശിക്കാം
മേൽപ്പറഞ്ഞതുപോലെ കുഞ്ഞിപ്പൈതങ്ങൾ എന്ന വിശ്വാസത്തെക്കുറിച്ചുള്ള ലേഖനത്തിൽ എല്ലാ അവലംബങ്ങളും ക്രിസ്തുമത പക്ഷപാതമുള്ളവർ എഴുതിയതാണെന്ന് ആരോപിക്കപ്പെട്ടാലോ? ഒരു വിശ്വാസത്തെപ്പറ്റി എഴുതുന്നതിന് മൂന്നാം കക്ഷി അവലംബം വേണമെന്ന നിർദ്ദേശത്തെ എതിർക്കുന്നു. മതഗ്രന്ഥത്തിലെ ഉദ്ധരണി തന്നെ അവലംബമാക്കാവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു.
@ജോൺ സി. "പക്ഷേ ഐതിഹ്യങ്ങൾ ചേർക്കുമ്പോൾ അങ്ങനെയൊരു ഐതിഹ്യം നിലനിൽക്കുന്നു എന്ന് തെളിയിക്കുന്ന പരിമിതമായ അവലംബം എങ്കിലും ചേർക്കണമെന്ന നിർദ്ദേശം നല്ലതല്ലേ? " നല്ലതാണെന്നാണ് അഭിപ്രായം. അത് മൂന്നാം കക്ഷി അവലംബമല്ലാത്ത (പരിമിതമായ) അവലംബമായാൽ മതി എന്നും അഭിപ്രായമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:03, 17 ജനുവരി 2013 (UTC)
മൂന്നാംകക്ഷി അവലംബത്തിൽ ഒരു പ്രശ്നമുണ്ടു്. ഉദാഹരണത്തിനു് മാർക്സിസം എന്ന വിഷയമെടുക്കുക. എന്താണു് മാർക്സിസം, അഥവാ ആരാണു് ബൂർഷ്വാ / പെറ്റിബ്യൂർഷ്വാ / പ്രോളിറ്റേറിയൻ എന്നൊക്കെ മാർക്സിസത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിൽ തന്നെയാവും ഉണ്ടാവുക. അല്ലെങ്കിൽ marxism.org പോലെയുള്ള ആർക്കൈവ് സൈറ്റുകളിലാവും. ഇതൊക്കെ ഒന്നാംകക്ഷി എന്നു പറയാവുന്ന അവലംബങ്ങളാണു്. ഒരു ഫിലോസഫിക്കൽ ആർഗ്യൂമെന്റ് മുന്നോട്ടുവയ്ക്കുന്ന ആളിനേക്കാൾ ഓഥന്റിസിറ്റി അതിനെക്കുറിച്ചു് മൂന്നാമതൊരാളെഴുതുന്നതിനാണു് എന്നു് പറഞ്ഞാൽ എപ്പോഴും ശരിയാവണമെന്നില്ല. അതായതു്, ഫണ്ടമെന്റൽ ഹൈപ്പോതീസീസുകളിൽ അതാതു ഹൈപ്പോതീസീസ് തന്നെ തെളിവായി എടുക്കുകയാവും ഉചിതം. അല്ലെങ്കിൽ കുറഞ്ഞപക്ഷം അവയെക്കുറിച്ചുള്ള ഫസ്റ്റ് ഹാൻഡ് വിശദീകരണങ്ങളെങ്കിലുമാവണം. റിഫ്ലക്റ്റഡ് ഗ്ലോറിയല്ല, അവയുടേതു്. Sebinaj (സംവാദം) 16:12, 17 ജനുവരി 2013 (UTC)
- തേഡ് പാർട്ടിയെയും പ്രൈമറി-സെക്കൻഡറി സോഴ്സുകളെയും സെബിൻ തമ്മിൽ കുഴച്ചിരിക്കുന്നു--തച്ചന്റെ മകൻ (സംവാദം) 18:48, 17 ജനുവരി 2013 (UTC)
ഐതിഹ്യങ്ങൾ സംബന്ധിച്ച ലേഖനങ്ങൾക്ക്, അത്തരത്തിലൊരു ഐതിഹ്യംനിലവിലുണ്ട് എന്ന് തെളിയിക്കുന്ന, പരിമിതമായ അവലംബം
എന്താണ് പരിമിതമായ അവലംബം. ? എന്താണ് ആ പരിമിതിയെ അളക്കുന്ന അളവുകോൽ?
- @ സെബിൻ, കൃത്യമായ മൂന്നാം കക്ഷി അവലംബം ഉണ്ടെങ്കിൽ എന്തും ചേർക്കാം. അതിനു ശ്രദ്ധേയതയും ഉണ്ട്.
- @അജയ്, അജയ് തന്നെ പറയുനു വിശ്വാസങ്ങൾ എന്നത് ഭൗതീകനിയമത്തിന്റെ കീഴിൽ വരുന്നതല്ല. അങ്ങനെ എന്തെങ്കിലും എഴുതിവച്ചിട്ട് ഒരു ലിങ്കു കൊടുത്താൽ അതു ശരിയാകില്ല എന്ന്. ആ വിഷയം തന്നെ അജയ് രണ്ടാമത് തിരിച്ചും പറഞ്ഞിരിക്കുന്നു. മതപുസ്തകങ്ങൾ ആ വിഷയത്തെക്കുറിച്ച് പരാമർശിക്കുന്നു എങ്കിൽ ചേർക്കാമെന്ന്!!!. മതങ്ങൾ എങ്ങനെ ഭൗതീക നിയമത്തിന്റെ കീഴിൽ വരും.? അങ്ങനെ ഭൗതീക നിയമത്തിന്റെ കീഴിൽ വരാത്തത് എങ്ങനെ അവലംബം ആക്കും. രാമൻ തോണിയിലോ ഇനി വാഴയില മുറിച്ചു വെള്ളത്തിലിട്ട് അതിൽ കേറി മറുകര എത്തി എന്നോ കൃത്യമായ മൂന്നാം കക്ഷി അവലംബം കൊണ്ടു സമർത്ഥിച്ചാൽ അതു വിക്കിയിൽ ചേർക്കാം. അല്ലാതെ ചില കാര്യങ്ങൾക്ക് മതഗ്രന്ഥങ്ങൾ അവലംബം ആക്കാം ചിലതിന് പറ്റില്ല മൂന്നാം കക്ഷി അവലംബം തന്നെ വേണം എന്നു പറയുന്നത് ഇരട്ടത്താപ്പല്ലേ??
- @സെബിൻ, മൂന്നാം കക്ഷി അവലംബങ്ങൾ ഇല്ലാത്ത പലതും (മതങ്ങളും കമ്മ്യൂണിസവും ഉൾപ്പെടെ) നീക്കം ചെയ്യേണ്ടി വരും. ഒന്നുകിൽ നിയമം എല്ലാത്തിലും ഒരു പോലെ ബാധകമാക്കുക.
ഇവിടെ ഈ ചർച്ചയ്ക്ക് കാരണമായ ലേഖനത്തിന്റെ ആമുഖത്തിൽ തന്നെ പറയുന്നുണ്ട് മാർത്താണ്ഡവർമ്മയുടെ കാലത്ത് തിരുവിതാംകൂറിൽ പ്രചരിച്ച ഒരു ഐതിഹ്യത്തിലെ നായികയായ യക്ഷിണിയാണ് കാഞ്ഞിരോട്ട് യക്ഷി. ഇത് ഏതെങ്കിലും പുസ്തകത്തിൽ നിന്നോമറ്റോ കടം കൊണ്ടതാകാം. ചിലപ്പോൾ ഏതെങ്കിലും ആനുകാലികങ്ങളിൽ വന്നതാകാം. അതൊന്നും അവലംബം ആക്കാൻ പറ്റില്ല എങ്കിൽ പിന്നെ എല്ലാത്തിനും ഒരു നയം തന്നെ മതി..
- ലഭ്യമാകുന്നതും വിശ്വസിക്കാവുന്നതുമായ മൂന്നാം കക്ഷി അവലംബം. അതു തരാൻ കഴിയാത്ത ലേഖനങ്ങൾ നിരുപാധികം നീക്കം ചെയ്യുക.
- സസ്നേഹം,--സുഗീഷ് (സംവാദം) 19:40, 17 ജനുവരി 2013 (UTC)
@സുഗീഷ്: അജയ് തന്നെ പറയുനു വിശ്വാസങ്ങൾ എന്നത് ഭൗതീകനിയമത്തിന്റെ കീഴിൽ വരുന്നതല്ല. അങ്ങനെ എന്തെങ്കിലും എഴുതിവച്ചിട്ട് ഒരു ലിങ്കു കൊടുത്താൽ അതു ശരിയാകില്ല എന്ന്. ആ വിഷയം തന്നെ അജയ് രണ്ടാമത് തിരിച്ചും പറഞ്ഞിരിക്കുന്നു. മതപുസ്തകങ്ങൾ ആ വിഷയത്തെക്കുറിച്ച് പരാമർശിക്കുന്നു എങ്കിൽ ചേർക്കാമെന്ന്!!!.
ഞാൻ പറഞ്ഞത് സുഗീഷ് തെറ്റായി ധരിച്ചതാണ്. ഞാൻ ആദ്യം പറഞ്ഞത് ഒന്നുകൂടി പറയട്ടെ
“ | ശ്രദ്ധേയത മാത്രമല്ല ഇവിടുത്തെ വിഷയം എന്നതും പ്രസക്തമാണ്. ഭൗതിക നിയമങ്ങൾക്ക് പുറത്തുള്ള വിശ്വാസങ്ങൾ സത്യം എന്ന നിലയിലാവരുത് വിക്കിപ്പീഡിയയിൽ ഉൾപ്പെടുത്തുന്നത്. ഉദാഹരണത്തിന് ഒരു യക്ഷിയെപ്പറ്റിയോ, ദിവ്യാത്ഭുതത്തെപ്പറ്റിയോ ആണ് പത്രവാർത്തയോ പുസ്തകത്തിലെ പ്രസ്താവനയോ എങ്കിൽ അത് ഒരു അവകാശവാദം എന്ന നിലയിലായിരിക്കണം വിക്കിപ്പീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് അഭിപ്രായപ്പെടുന്നു. | ” |
വിശദീകരിക്കാം..
- സത്യങ്ങളെപ്പറ്റി പറയുമ്പോൾ വേണ്ട അവലംബം അത് സത്യമാണെന്നത് സ്ഥാപിക്കുന്ന അവലംബമാണ്. ഹിറ്റ്ലറിന്റെ ഭരണത്തിൻ കീഴിൽ ജർമനി പോളണ്ടിനെ ഇന്ന തീയതി ആക്രമിച്ചു എന്ന് പറയുന്നത് പ്രസന്റ് ചെയ്യുന്നത് സത്യം എന്ന നിലയ്ക്കാണ്. ആ സത്യത്തിന് ഉപോൽബലകമായി വേണ്ടത് വിശ്വസനീയമായ പ്രൈമറി/സെക്കന്ററി സോഴ്സുകൾ തന്നെയാണ്.
- വിശ്വാസത്തെപ്പറ്റി (അല്ലെങ്കിൽ ഐതീഹ്യത്തെപ്പറ്റി) പറയുമ്പോൾ വേണ്ടത് ഐതീഹ്യത്തിലെ പ്രതിപാദ്യവിഷയം യഥാർത്ഥത്തിൽ നടന്നിട്ടുണ്ട് എന്ന് തെളിയിക്കുന്ന അവലംബങ്ങളല്ല, മറിച്ച് ഈ വിശ്വാസം (അല്ലെങ്കിൽ ഐതീഹ്യം) യഥാർത്ഥത്തിൽ നിലവിലുള്ളതാണ് (അല്ലാതെ വിക്കിപ്പീഡിയയിലെ ലേഖനകർത്താവ് സങ്കൽപ്പിച്ചുണ്ടാക്കിയതല്ല) എന്നതിന്റെ തെളിവാണ്. ഐതീഹ്യത്തെപ്പറ്റിയുള്ള ലേഖനങ്ങൾ അങ്ങനെയാവണം (ഒരു വിഭാഗം ഇങ്ങനെയാണ് നടന്നെതെന്ന് അവകാശപ്പെടുന്നു/വിശ്വസിക്കുന്നു എന്ന രീതിയിൽ) എഴുതേണ്ടത് എന്ന് ഞാൻ ആദ്യം തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആ അർത്ഥത്തിൽ മതഗ്രന്ഥങ്ങൾ പ്രൈമറി സോഴ്സുകളാണ്. ലിങ്കിലെ മൂന്നാമത്തെ കുറിപ്പ് ശ്രദ്ധിക്കുക. മതഗ്രന്ഥങ്ങളെയും പ്രൈമറി സോഴ്സായി ഉൾപ്പെടുത്തിയിട്ടുണ്ട്.
- ഇതു രണ്ടും തമ്മിൽ കോൺഫ്ലിക്റ്റുമില്ല രണ്ടും ഞാൻ തന്നെ പറയുന്നത് ഇരട്ടത്താപ്പുമല്ല. രണ്ടു സ്ഥലത്തും വസ്തുതകൾ തന്നെയാണ് അവലംബങ്ങൾ ഉപയോഗിച്ച് തെളിയിക്കേണ്ടത്. ആദ്യത്തെ വിഭാഗത്തിൽ താളിലെ ക്ലെയിം സത്യമാണെന്ന വസ്തുതയും രണ്ടാമത്തെ വിഭാഗത്തിൽ താളിൽ ക്ലെയിം ചെയ്ത (സത്യമാവാൻ സാദ്ധ്യതയില്ലാത്തതായിക്കോട്ടെ) കാര്യം കുറച്ചാൾക്കാർ വിശ്വസിക്കുന്നുണ്ടെന്ന വസ്തുതയുമാണ്. ഇതു രണ്ടും വേരിഫയബിൾ ആക്കാനാണ് അവലംബങ്ങൾ കൊടുക്കേണ്ടത്. വായിക്കുന്ന ആൾക്ക് വിക്കിയിലെഴുതിയ ലേഖകനെ അന്ധമായി വിശ്വസിക്കേണ്ടി വരരുത്. അവലംബം പരിശോധിച്ച് ഉറപ്പുവരുത്താൻ വായനക്കാരന് സാധിക്കണം.
- എടുത്തുപറയേണ്ട ഒരു കാര്യം ശാസ്ത്രീയമോ ചരിത്രപരമോ ആയ വസ്തുതകളെപ്പറ്റിയുള്ള താളിൽ ഉള്ളടക്കം സത്യമാണ് എന്ന നിലയിൽ തന്നെയാണ് കാര്യങ്ങൾ ഉൾപ്പെടുത്തേണ്ടതെന്നാണ് (അവലംബങ്ങൾ അത്തരത്തിലായിരിക്കണം).
- രണ്ടാമത്തെ കാര്യം ഞാൻ പല പ്രാവശ്യം എടുത്തു പറഞ്ഞുകഴിഞ്ഞു. ഒരു വിശ്വാസം നിലവിലുണ്ട്/ഒരു ഐതീഹ്യം നിലവിലുണ്ട് എന്നായിരിക്കണം അവയെപ്പറ്റിയുള്ള താളിലെ ലൈൻ. അല്ലാതെ ഈ വിശ്വാസവും ഐതീഹ്യവും സത്യമാണ് എന്നായിരിക്കരുത്. അത്തരം ഉള്ളടക്കത്തിന്റെ അവലംബം ഐതീഹ്യം/വിശ്വാസം നിലവിലുണ്ട് എന്ന് തെളിയിച്ചാൽ മതി. അതിന് മതഗ്രന്ഥങ്ങൾ പ്രൈമറി സോഴ്സായിത്തന്നെ കണക്കാക്കണം. --അജയ് ബാലചന്ദ്രൻ (സംവാദം) 20:17, 17 ജനുവരി 2013 (UTC)
ശ്രദ്ധേയത മാത്രമല്ല ഇവിടുത്തെ വിഷയം എന്നതും പ്രസക്തമാണ്. ഭൗതിക നിയമങ്ങൾക്ക് പുറത്തുള്ള വിശ്വാസങ്ങൾ സത്യം എന്ന നിലയിലാവരുത് വിക്കിപ്പീഡിയയിൽ ഉൾപ്പെടുത്തുന്നത്. ഉദാഹരണത്തിന് ഒരു യക്ഷിയെപ്പറ്റിയോ, ദിവ്യാത്ഭുതത്തെപ്പറ്റിയോ ആണ് പത്രവാർത്തയോ പുസ്തകത്തിലെ പ്രസ്താവനയോ എങ്കിൽ അത് ഒരു അവകാശവാദം എന്ന നിലയിലായിരിക്കണം വിക്കിപ്പീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് എന്ന് അഭിപ്രായപ്പെടുന്നു.
- @ അജയ്, ശ്രദ്ധേയത തന്നെയാണ് വിഷയം, കാരണം കാഞ്ഞിരോട്ട് യക്ഷിതന്നെ!!?? ഈ തരത്തിൽ ഒരു ചർച്ചയ്ക്ക് തുടക്കം കുറിച്ചതും കാഞ്ഞിരോട്ട് യക്ഷിതന്നെയാണ് എന്ന കാര്യത്തിൽ തർക്കമില്ല. അതിൽ ചേർത്തിരിക്കുന്നത് ഇത് ഒരു ഐതീഹ്യം എന്ന നിലയിലാണ്. അല്ലാതെ സത്യമാണ് എന്ന നിലയിലല്ല.
- ഭൗതീക നിയമത്തിനേക്കൂറിച്ച് എനിക്കുള്ള ചില സംശയങ്ങൾ ഞാൻ മുകളിൽ ചോദിച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഈ എളിയവന്റെ സംശയങ്ങൾ തീർത്തുതരിക. ഇനി അടുത്ത കാര്യം; ഐതീഹ്യം അങ്ങനെ നിലവിലുണ്ട് എന്നതിന് ഏതാണ് അവലംബമായി നൽകേണ്ടത്. ഐതീഹ്യം ചിലപ്പോൾ കിട്ടുന്നത് ഉത്സവ/പള്ളിപ്പെരുന്നാൾ നോട്ടീസുകളിൽ നിന്നാണെങ്കിൽ? അതല്ല ഇനി അങ്ങനെ ഒരു ഐതീഹ്യം നിലനിൽക്കുന്നു എന്നത് ഐതീഹ്യത്തിന്റെ ഫോട്ടോ എടുത്ത് കാണിച്ചാൽമതിയോ?
- അജയ് ഒരു കാര്യം കൂടി, വിക്കിപീഡിയയിൽ വന്നിട്ടുള്ള എല്ലാ കാര്യങ്ങളും വിശ്വസിക്കാൻ പറ്റുന്നതാണ് എന്നു താങ്കൾക്ക് ഉറപ്പുണ്ടോ? വിക്കിപീഡിയ പോലും യാതൊരു സാധുതയും ഉറപ്പുനൽകുന്നില്ല പിന്നെന്തിനീ കടും പിടുത്തം. അങ്ങനെ നയമുണ്ടാക്കുന്നു എങ്കിൽ എല്ലാ ലേഖനങ്ങൾക്കും ബാധകമാകുന്ന നിലയിൽ. അല്ലാതെ ലേഖനങ്ങളുടെയോ അവ ഉൾക്കൊള്ളുന്ന വിഷയത്തിലോ അധിഷ്ഠിതമായി ഒന്നാം കക്ഷിയോ രണ്ടാം കക്ഷിയോ മൂന്നാം കക്ഷിയോ ആയി അവലംബങ്ങൾ നൽകി താളുകൾ നിലനിർത്താൻ പറ്റില്ല. ഏതെങ്കിലും ഒരു നയം. അത് എല്ലാ ലേഖനങ്ങൾക്കും ബാധകം. അല്ലാതെ ഹിന്ദു / മുസ്ലീം / ക്രിസ്ത്യൻ / മാർക്സിസം / ബൂർഷ്വാ / പെറ്റിബ്യൂർഷ്വാ / പ്രോളിറ്റേറിയൻ തുടങ്ങിയ വിശ്വസനീയമായ മൂന്നാം കക്ഷിഅവലംബങ്ങൾ ഇല്ലാത്ത താളുകൾ നീക്കം ചെയ്യുകതന്നെവേണം. വിശ്വസനീയ മൂന്നാം കക്ഷി അവലംബങ്ങൾ ഇല്ലാത്തതിനാൾ തന്നെ ശ്രദ്ധേയത ഇല്ല എന്നു പറഞ്ഞാൽ പോലും താളുകൾ നീക്കം ചെയ്യുകതന്നെ വേണം. സസ്നേഹം, --സുഗീഷ് (സംവാദം) 17:51, 18 ജനുവരി 2013 (UTC)
വിക്കിപീഡിയയിൽ മേയുമ്പോൾ ഒരു അടുക്കും ചിട്ടയും ഇല്ലായ്മ അനുഭവപ്പെടുന്നു . വിഷയങ്ങൾ ഇഷ്ടം പോലെയുണ്ട്. ഏതെങ്കിലും വിഷയം തപ്പിയാൽ വിവരം അറിയും.!!! അന്നത്തെ കാര്യം പോക്കാണ് !!! ഒരുപക്ഷെ നാഥനില്ലാക്കളരി ആയതുകൊണ്ടാവാം. --Raveendrankp (സംവാദം) 04:02, 19 ജനുവരി 2013 (UTC)
@സുഗീഷ്. ഇതുസംബന്ധിച്ച് പ്രത്യേകം നയരൂപീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നതിനാൽ മൂന്ന് ചർച്ചകൾ പുതുതായി തുടങ്ങുന്നു. ഈ ചർച്ചയുടെ നീളവും വല്ലാതെ കൂടിയിട്ടുണ്ട് (ഒരു തലക്കെട്ട് അധികമായി വന്നിട്ടുപോലും ബുദ്ധിമുട്ടാകുന്നു). നേരത്തെ ചർച്ച ചെയ്ത് തീരുമാനമായ കാര്യങ്ങളാണെങ്കിൽ ദയവായി ക്ഷമിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 04:58, 19 ജനുവരി 2013 (UTC)
@ സുഗീഷ്.ശ്രദ്ധേയത തന്നെയാണ് വിഷയം, കാരണം കാഞ്ഞിരോട്ട് യക്ഷിതന്നെ ശ്രദ്ധേയത മാത്രമല്ല വിഷയം. ശ്രദ്ധേയത താൾ ഉൾപ്പെടുത്തുന്നതിനെപ്പറ്റിയും നീക്കം ചെയ്യുന്നതിനെപ്പറ്റിയുള്ള വിഷയമാണ്. ഞാൻ അതെപ്പറ്റി ആദ്യം തന്നെ പറഞ്ഞിരുന്നു.
“ | അന്ധവിശ്വാസങ്ങളെപ്പറ്റി സ്രോതസ്സായി പരിഗണിക്കാവുന്ന ഒന്നോ അതിലധികമോ അവലംബങ്ങളുണ്ടെങ്കിൽ വിക്കി താളുകളിൽ ഉൾപ്പെടുത്താവുന്ന ശ്രദ്ധേയതയുണ്ടെന്ന് കണക്കാക്കാം എന്ന് അഭിപ്രായമുണ്ട്. | ” |
ശ്രദ്ധേയതയുണ്ട് എന്ന് നിർണ്ണയിച്ചുകഴിഞ്ഞാൽ അടുത്ത പ്രശ്നം വേരിഫയബിലിറ്റി ആണ്. വിക്കിപ്പീഡിയയിലെ ലേഖനകർത്താവ് പറയുന്നത് കൽപ്പിതകഥയല്ലെന്ന് വായനക്കാരന് വേരിഫൈ ചെയ്യുവാൻ സഹായിക്കുക എന്ന ധർമ്മം കൂടിയുണ്ടല്ലോ അവലംബങ്ങൾക്ക്. ഒരു സ്ഥലത്ത് യക്ഷിയുണ്ടെന്ന് നാട്ടുകാരിൽ ചിലർ വിശ്വസിക്കുന്നു എന്ന് രണ്ടു പത്രവാർത്ത ഉണ്ടെങ്കിൽ യക്ഷിയെ സംബന്ധിച്ച് വിക്കിപ്പീഡിയയിൽ താളുണ്ടാകാവുന്ന ശ്രദ്ധേയത ആകുമായിരിക്കും. പക്ഷേ പത്രവാർത്തകളിൽ രണ്ടിലും ഇല്ലാത്ത വിവരങ്ങൾ ലേഖകൻ ഉൾപ്പെടുത്തിയാലോ? ആ വിവരങ്ങളെ വേരിഫൈ ചെയ്യാനും അവലംബം വേണ്ടേ? അതാണ് ശ്രദ്ധേയത മാത്രമല്ല വിഷയം എന്ന് ഞാൻ എഴുതാൻ കാര്യം. അത് കാഞ്ഞിരക്കോട്ട് യക്ഷിയെപ്പറ്റിയല്ല പൊതുവിൽ ഐതീഹ്യങ്ങളെപ്പറ്റി ഉദ്ദേശിച്ചാണ് എഴുതിയത്.
വിക്കിപീഡിയയിൽ വന്നിട്ടുള്ള എല്ലാ കാര്യങ്ങളും വിശ്വസിക്കാൻ പറ്റുന്നതാണ് എന്നു താങ്കൾക്ക് ഉറപ്പുണ്ടോ എല്ലാ കാര്യങ്ങളും വേരിഫയബിൾ എങ്കിലും ആകണം എന്ന് എനിക്കാഗ്രഹമുണ്ട്. അല്ലാത്ത ഭാഗങ്ങൾ (ആവശ്യമെങ്കിൽ താളുകളും) ഭാവിയിലും അവലംബങ്ങൾ ലഭിച്ചില്ല എങ്കിൽ നീക്കം ചെയ്യണമെന്നും ആഗ്രഹമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:09, 19 ജനുവരി 2013 (UTC)
സത്യം എന്ന നിലയിലും വിശ്വാസം എന്ന നിലയിലും വിക്കിപ്പീഡിയയിൽ ഉൾപ്പെടുത്താവുന്ന ലേഖനങ്ങൾ
തിരുത്തുകതാളുകളെ രണ്ടുരീതിയിൽ വേർ തിരിച്ചു കാണണമെങ്കിൽ ഈ വിഷയത്തിൽ ഒരു തീരുമാനമുണ്ടായേ പറ്റൂ എന്നാണ് തോന്നുന്നത്.
- ഒരു താളിലെ ഉള്ളടക്കം സത്യമാണ്/ശാസ്ത്രീയമാണ്/ചരിത്രപരമാണ് എന്ന് എന്തടിസ്ഥാനത്തിൽ തീരുമാനിക്കാം?
- നേരേ മറിച്ച് ഒരു താളിലെ ഉള്ളടക്കം ഒരു കെട്ടുകഥയെ/വിശ്വാസത്തെ/ഐതീഹ്യത്തെ സംബന്ധിച്ചുള്ളതാണെന്ന് എന്തടിസ്ഥാനത്തിൽ തീരുമാനിക്കാം? --അജയ് ബാലചന്ദ്രൻ (സംവാദം) 04:58, 19 ജനുവരി 2013 (UTC)
എന്റെ അഭിപ്രായത്തിൽ താളിലെ അവകാശവാദമാണ് ഈ തീരുമാനത്തിന്റെ അടിസ്ഥാനമാകേണ്ടത്. താളിലെ ഉള്ളടക്കം വിശ്വാസത്തിനെ/ഐതീഹ്യത്തിനെ ആസ്പദമാക്കിയുള്ളതാണെന്നും ഇത് സത്യമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയമോ ചരിത്രപരമോ ആർക്കിയോളജിക്കലോ ആയ തെളിവുകൾ ലഭ്യമല്ലെന്നും വ്യക്തമായി വെളിപ്പെടുത്തുന്ന താളുകളുടെ ഉള്ളടക്കം സത്യമാണ് എന്ന നിലയിൽ കാണേണ്ടതില്ല. ഇവയുടെ ഉള്ളടക്കം വേരിഫയബിൾ ആണോ എന്നു മാത്രം നോക്കിയാൽ മതി. ഇത്തരം വ്യക്തമായ വെളിപ്പെടുത്തൽ ഇല്ലാത്ത ലേഖനങ്ങൾ സത്യമാണെന്നാണ് ലേഖനകർത്താവിന്റെ അവകാശവാദം എന്ന അസംഷനോടെ മുന്നോട്ടുനീങ്ങുകയും ചെയ്യാം. എന്തുപറയുന്നു? --അജയ് ബാലചന്ദ്രൻ (സംവാദം) 04:42, 20 ജനുവരി 2013 (UTC)
മതത്തെയും വിശ്വാസത്തെയും ഐതീഹ്യത്തെയും സംബന്ധിച്ചുള്ള താളുകളുടെ ശ്രദ്ധേയത
തിരുത്തുക- ഐതീഹ്യം/വിശ്വാസം/കെട്ടുകഥ വിക്കിപ്പീഡിയയിൽ സ്വതന്ത്ര താളുകളായോ മറ്റു താളുകളുടെ ഭാഗമായോ ഉൾപ്പെടുത്താനുള്ള മാനദണ്ഡം എന്താണ്?
- സ്വതന്ത്ര താളുകളായാണ് ഉൾപ്പെടുത്തുന്നതെങ്കിൽ ശ്രദ്ധേയത എങ്ങനെ നിർണ്ണയിക്കാം?
- ഇത്തരം താളുകളിലെ ഉള്ളടക്കത്തിന് വേരിഫയബിൾ അവലംബങ്ങൾ ഉണ്ടാകണോ? (അതോ എഴുതുന്നയാളുടെ അറിവ് അവലംബങ്ങൾ കൂടാതെ ഉൾപ്പെടുത്താമോ?)
- മറ്റു ഭാഷാ വിക്കികളിൽ വിശ്വാസങ്ങളെയും ഐതീഹ്യങ്ങളെയും മറ്റും സംബന്ധിച്ചുള്ള ധാരാളം താളുകൾ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് മലയാളം വിക്കിപ്പീഡിയ എടുക്കേണ്ടതുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:58, 19 ജനുവരി 2013 (UTC)
ഇതിനു ഏറ്റവും നല്ല എളുപ്പവഴി "വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും" എന്ന ഒരു പുതിയ താൾ സൃഷ്ട്ടിക്കലാണ്. യക്ഷി , ഗുളികൻ, കണ്ടാകർണൻ. മറുത, മലുക്കുകൾ , കുട്ടിച്ചാത്തൻ , ഒറ്റക്കണ്ണൻ , ഒറ്റമുലച്ചി (ഇനിയും പല പേരുകൾ ഉണ്ടാവാം) മുതലായവയെപ്പറ്റിയുള്ള ലേഖനങ്ങൾ ആ താളിൽ തുടങ്ങാവുന്നതാണ്. അതിനു അവലംബത്തിന്റെ ആവശ്യമില്ല എന്നാണ് എനിക്ക് തോന്നുന്നത്.--Raveendrankp (സംവാദം) 01:46, 20 ജനുവരി 2013 (UTC)
ഇത് ഒറ്റ താളിൽ ഒതുക്കാവുന്ന വിഷയമല്ല. ഇംഗ്ലീഷ് വിക്കിപ്പീഡിയ നോക്കിയാൽ യക്ഷിണി, വെർവൂൾഫ്, വാമ്പയർ എന്നിവയ്ക്കെല്ലാം പ്രത്യേകം താളുകളുണ്ട്. ഈ വിശ്വാസങ്ങളെയെല്ലാം സംബന്ധിച്ച് (ഇതുകൂടാതെ മറുത, മലുക്കുകൾ , കുട്ടിച്ചാത്തൻ , ഒറ്റക്കണ്ണൻ എന്നിവയെപ്പറ്റിയും) മലയാളം വിക്കിപ്പീഡിയയിൽ താളുകൾ തുടങ്ങാവുന്നതുമാണ്. ഇവയുടെ പട്ടിക വേണമെങ്കിൽ വേറൊരു താളിലും ഉണ്ടാക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 04:46, 20 ജനുവരി 2013 (UTC)
- എന്റെ അഭിപ്രായത്തിൽ ഒരു പ്രൈമറി സോഴ്സ് (ഉദാ: ഐതീഹ്യമാല/പുരാണങ്ങൾ/ഹദീസുകൾ/ബൈബിൾ) ഒരു വിശ്വാസത്തെയോ ഐതീഹ്യത്തെയോ പറ്റി പറയുന്നുണ്ടെങ്കിൽ അതിനെ മാത്രം അവലംബമാക്കി വിക്കിപ്പീഡിയയിൽ താളുണ്ടാക്കാവുന്നതാണ്. {{primary sources}} എന്ന ഇനത്തിൽ പെട്ട ഫലകം ഈ താളുകളിൽ കൊടുക്കാവുന്നതാണ്. മറ്റു സ്രോതസ്സുകൾ (മൂന്നാം കക്ഷി സ്വതന്ത്ര സ്രോതസ്സുകൾ ആകണമെന്നില്ല, സെക്കൻഡറിയോ ടെർഷ്യറിയോ ആയ സ്രോതസ്സുകളായാലും മതി) ഈ വിഷയത്തെപ്പറ്റി അവലംബമാക്കപ്പെട്ടാൽ {{primary sources}}ഫലകം നീക്കം ചെയ്യാം. പക്ഷേ ഇത് സത്യമാണെന്ന ചരിത്ര/ആർക്കിയോളജിക്കൽ/ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്നതുവരെ ലേഖനത്തിൽ താളിലെ ഉള്ളടക്കം വിശ്വാസത്തിനെ/ഐതീഹ്യത്തിനെ ആസ്പദമാക്കിയുള്ളതാണെന്നും ഇത് സത്യമാണെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയമോ ചരിത്രപരമോ ആർക്കിയോളജിക്കലോ ആയ തെളിവുകൾ ലഭ്യമല്ലെന്നും വ്യക്തമായി രേഖപ്പെടുത്തപ്പെട്ടിരിക്കണം. എന്തെങ്കിലും മൂന്നാം കക്ഷി സ്വതന്ത്ര സ്രോതസ്സുകൾ ഉള്ളടക്കം സത്യമാണെന്ന് തെളിയിക്കപ്പെട്ടതായി അവകാശപ്പെടുകയും അവ വിക്കി ലേഖനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തശേഷമേ ഈ വിശദീകരണം നീക്കം ചെയാവൂ. ഒരു താളിലും എഴുതുന്നയാളുടെ അറിവ് മാത്രം അവലംബമായി അംഗീകരിക്കേണ്ടതില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 04:57, 20 ജനുവരി 2013 (UTC)
ഇത്രനാളായും തീരുമാനമാകാത്തതിനാൽ ശ്രദ്ധേയത സംബന്ധിച്ച് ഒരു കരട് ശ്രദ്ധേയതാനയം ചർച്ചയ്ക്കായി സമർപ്പിക്കുന്നു.
വിശ്വാസങ്ങളുടെയും ഐതീഹ്യങ്ങളുടെയും ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. താഴെക്കാണിച്ചിരിക്കുന്ന മാനദണ്ഡങ്ങളിൽ ഏതെങ്കിലും ഒന്ന് പാലിക്കപ്പെടുന്നുണ്ടെങ്കിൽ വിക്കിപീഡിയയിൽ അതുസംബന്ധിച്ച് താളുണ്ടാവാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കണക്കാക്കാം.
- ഒരു മൂന്നാം കക്ഷി സ്രോതസ്സിലെങ്കിലും താളിലെ വിഷയം സംബന്ധിച്ച പ്രസ്താവന
- ഒരു ദ്വിതീയ സ്രോതസ്സിലെങ്കിലും (മൂന്നാം കക്ഷിയാകണമെന്ന് നിർബന്ധമില്ല) താളിലെ വിഷയം സംബന്ധിച്ച പ്രസ്താവന
- ഒരു മതഗ്രന്ഥത്തിലെങ്കിലും താളിലെ വിഷയം സംബന്ധിച്ചുള്ള പ്രസ്താവന--അജയ് ബാലചന്ദ്രൻ സംവാദം 04:58, 2 ഫെബ്രുവരി 2013 (UTC)
മൂന്നാം കക്ഷി സ്രോതസ്സുകൾ
തിരുത്തുകമൂന്നാം കക്ഷി സ്രോതസ്സുകളില്ലാത്ത താളുകൾ - അവ ഏതു തരമാണെങ്കിലും എന്തു ചെയ്യണം? ഇംഗ്ലീഷ് വിക്കിയിലെ നയത്തോട് സാമ്യമുള്ള ഒരു നയം സ്വീകരിക്കാമോ? നാം നിലവിൽ ചെയ്യുന്നത് ഇതു തന്നെയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:58, 19 ജനുവരി 2013 (UTC)
- എന്റെ അഭിപ്രായത്തിൽ ഇംഗ്ലീഷ് വിക്കിയിലെ നയം ആവശ്യമായ ഭേദഗതികളോടെ മലയാളത്തിൽ സ്വീകരിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:01, 20 ജനുവരി 2013 (UTC)
- ആദ്യം വിശ്വസനീയമായ മൂന്നാം കക്ഷി അവലംബം വേണമോ വേണ്ടയോ എന്നതൊരു തീരുമാനമാക്കുക. അല്ലാതെ തോന്നുന്നതിന് തോന്നിയപോലെ അവലംബങ്ങൾ ഉണ്ടാക്കി ലേഖനത്തെ നിലനിർത്താൻ ആരും ശ്രമിക്കണ്ട.
വിശ്വസനീയമായ മൂന്നാം കക്ഷി അവലംബം ഭൗതീകമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളവ മാത്രം മലയാളം വിക്കിമീഡിയയിൽ നിലനിർത്തിയാൽ മതി എന്നതൊരു നയമാക്കി വോട്ടെടുപ്പിലൂടെ രൂപീകരിക്കണം എന്നഭിപ്രായപ്പെടുന്നു.--സുഗീഷ് (സംവാദം) 09:34, 20 ജനുവരി 2013 (UTC)
നിർദ്ദേശം | പിന്തുണ | എതിർപ്പ് | നിഷ്പക്ഷം/അഭിപ്രായം വ്യക്തമല്ല |
---|---|---|---|
ഭൗതിക നിയമങ്ങൾക്ക് പുറത്തുള്ള തരം അന്ധവിശ്വാസങ്ങളെപ്പറ്റി സ്രോതസ്സായി പരിഗണിക്കാവുന്ന ...അവലംബങ്ങളുണ്ടെങ്കിൽ വിക്കി താളുകളിൽ ഉൾപ്പെടുത്താവുന്ന ശ്രദ്ധേയതയുണ്ടെന്ന് കണക്കാക്കാം |
|
|
|
ഈ ലേഖനം ഐതിഹ്യം/കല്പിതകഥയെ സംബന്ധിച്ചുള്ളതാണ്. ചരിത്രവസ്തുതകളുടെ അടിസ്ഥാനത്തിൽ സാധൂകരിക്കപ്പെടാത്ത വിവരങ്ങൾ ഇതിൽ കണ്ടേക്കാം. ഇതുസംബന്ധമായി കൂടുതൽ തെളിവുകൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്താൻ ഇവിടെ അമർത്തുക എന്ന തരത്തിൽ സ്റ്റബുകൾക്ക് നൽകുന്നതുപോലെ ഒരു ഫലകം ലേഖനത്തിന് അവസാനം നൽകുക. |
|
|
|
വിശ്വാസങ്ങൾ സത്യം എന്ന നിലയിലാവരുത് വിക്കിപ്പീഡിയയിൽ ഉൾപ്പെടുത്തുന്നത്. ഉദാഹരണത്തിന് ഒരു യക്ഷിയെപ്പറ്റിയോ, ദിവ്യാത്ഭുതത്തെപ്പറ്റിയോ ആണ് പത്രവാർത്തയോ പുസ്തകത്തിലെ പ്രസ്താവനയോ എങ്കിൽ അത് ഒരു അവകാശവാദം എന്ന നിലയിലായിരിക്കണം വിക്കിപ്പീഡിയയിൽ പ്രത്യക്ഷപ്പെടുന്നത് |
|
|
|
ഐതീഹ്യങ്ങളും വിശ്വാസങ്ങളും സംബന്ധിച്ച ചർച്ചയിൽ ഇതുവരെയുണ്ടായ അഭിപ്രായങ്ങളുടെ സംക്ഷിപ്തരൂപമാണിത് (ചർച്ച വളരെ നീണ്ടതായിരുന്നതിനാൽ എല്ലാ നിർദ്ദേശങ്ങളും പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ല). പട്ടികയെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാം എന്ന് കരുതുന്നു.
- "വിശ്വസനീയമായ മൂന്നാം കക്ഷി അവലംബം ഭൗതീകമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളവ മാത്രം മലയാളം വിക്കിമീഡിയയിൽ നിലനിർത്തിയാൽ മതി എന്നതൊരു നയമാക്കി വോട്ടെടുപ്പിലൂടെ രൂപീകരിക്കണം എന്നഭിപ്രായപ്പെടുന്നു." എന്ന് സുഗീഷ് അഭിപ്രായപ്പെട്ടുവെങ്കിലും അതിന് ഇതുവരെ പിന്തുണയോ എതിർപ്പോ ഉണ്ടായിട്ടില്ല.
- ഈ കരട് ഒരു മാസത്തിനു മുൻപ് ഉണ്ടാക്കിയിരുന്നുവെങ്കിലും അതിന് അനുകൂലാഭിപ്രായമോ എതിർപ്പോ ഇതുവരെ ഉണ്ടായിട്ടില്ല.
ഐതീഹ്യങ്ങളുടെ ശ്രദ്ധേയതയ്ക്ക് ഐതീഹ്യങ്ങളല്ലാതെയുള്ള വിഷയങ്ങളുടെ ശ്രദ്ധേയതയിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു മാനദണ്ഡം ഉണ്ടാക്കണം എന്ന് സമവായമുണ്ടായിട്ടില്ല. സ്റ്റബുകൾക്കുള്ളതുപോലെ അവസാനം ഒരു ഫലകം ചേർക്കണമെന്ന അഭിപ്രായത്തിനും വിശ്വാസങ്ങൾ സത്യം എന്ന നിലയിലായിരിക്കരുത്, മറിച്ച് അവകാശവാദം എന്ന നിലയ്ക്കായിരിക്കണം വിക്കിപീഡിയയിൽ ചേർക്കുന്നത് എന്ന അഭിപ്രായത്തിനും സമവായമുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 05:40, 17 മാർച്ച് 2013 (UTC)
- ക്രോഢീകരിച്ചിരിക്കുന്ന വരി 2, മുൻപുണ്ടായിരുന്ന സ്പോയ്ലർ വാണിങ് പോലെയുള്ളതാണ് അത്തരം മുന്നറിയിപ്പുകൾ വിക്കിപീഡിയ ലേഖനങ്ങളിൽ പാടില്ലെന്ന് മുൻപ് തീരുമാനമായിരുന്നു.--Vssun (സംവാദം) 11:33, 17 മാർച്ച് 2013 (UTC)
ഇതുപോലൊരു ഫലകമാണ് സുജിത്ത് വക്കീൽ ഉദ്ദേശിച്ചത് എന്നു തോന്നുന്നു. സ്റ്റബ് ഫലകം പോലെ അത് താളിന്റെ അവസാനം കൊടുക്കുക എന്നും സുജിത്ത് ചർച്ചയിൽ പറഞ്ഞിരുന്നു. സ്പോയ്ലർ വാണിംഗ് ആകാത്ത രീതിയിൽ ഇതിനെ എങ്ങനെ മാറ്റിയെടുക്കാം? നിലവിൽ ജീവിച്ചിരിക്കുന്ന ആളുകളെക്കുറിച്ചുള്ള ജീവചരിത്രം, സമീപകാലത്ത് മരിച്ചവരുടെ ജീവചരിത്രം എന്നിവയിൽ ചേർക്കുന്ന ഫലകങ്ങൾ സ്പോയ്ലർ വാണിംഗ് എന്നു പറയാൻ പറ്റില്ലല്ലോ? ഇപ്പറഞ്ഞവ പോലെ ഫലകത്തിന്റെ വാക്യ ഘടന മാറ്റി ചേർത്തിരിക്കുന്ന ഐതീഹ്യ താൾ മെച്ചപ്പെടുത്താനുള്ള നിർദ്ദേശം ഉൾക്കൊള്ളുന്ന തരത്തിൽ ഈ ഫലകം ശരിയാക്കിയെടുക്കാൻ സാധിക്കുമോ എന്ന് നോക്കാമോ? --അജയ് ബാലചന്ദ്രൻ സംവാദം 13:32, 17 മാർച്ച് 2013 (UTC)
ഐതിഹ്യങ്ങൾക്ക് അവലംബങ്ങളുടെ പിൻബലമില്ലെങ്കിൽ, അവ അവലംബമില്ലാത്ത മറ്റുലേഖനങ്ങളെപ്പോലെത്തന്നെ കണക്കാക്കും. അതായത്, ആധികാരികത ഫലകം ചേർക്കുകയും നിലനിർത്താൻ യോഗ്യമല്ലെങ്കിൽ ഒഴിവാക്കുകയും ചെയ്യും. അപ്പോൾ ഇത്തരത്തിലുള്ള ഒരു ഫലകം അധികപ്പറ്റാണെന്നാണ് എന്റെ അഭിപ്രായം. --Vssun (സംവാദം) 13:40, 18 മാർച്ച് 2013 (UTC)
ജോൺ സി.യുടെ തിരുത്തലിനും Vssun-ന്റെ അഭിപ്രായത്തിനും നന്ദി. രണ്ടാമത് ഒരു വായന കൂടി നടത്തിയതിൽ ഫലകത്തിനെ ആരും സ്പെസിഫിക്കായി പിന്താങ്ങിയിട്ടില്ല എന്നാണ് കാണുന്നത് (അത് ക്രോഡീകരിച്ച പട്ടികയിൽ ചേർത്തിട്ടുണ്ട് - ഞാൻ പട്ടിക തയ്യാറാക്കിയതിൽ സംഭവിച്ച നോട്ടക്കുറവാണ്. ക്ഷമിക്കുക.). നിരാലംബനാണെന്ന് ഫലകം ചേർക്കണം എന്ന് ബിനു മാഷും ഫലകം ചേർക്കുന്നതിന്റെ പ്രശ്നങ്ങളെക്കുറിച്ച് സുജിത്ത് വക്കീലും പറഞ്ഞിട്ടുണ്ട്. ഫലകത്തിന്റെ കാര്യത്തിൽ സമവായമെത്തിയിട്ടില്ല എന്ന് തീരുമാനിക്കാം എന്ന് കരുതുന്നു. ഞാനും സ്പെസിഫിക്കായി ഫലകത്തെ പിന്തുണച്ചിരുന്നില്ല!! Vssun പറഞ്ഞതുപോലെ അവലംബമില്ലാത്ത ഐതീഹ്യലേഖനങ്ങളെ അവലംബമില്ലാത്ത മറ്റു ലേഖനങ്ങളെപ്പോലെ തന്നെ കണക്കാവുന്നതാണ് എന്നതിനും ചർച്ചയിൽ ഒന്നോ രണ്ടോ എതിരഭിപ്രായങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇങ്ങനെയൊരു സമവായമുണ്ട് എന്ന് കണക്കാക്കാമോ?
- വിശ്വാസങ്ങൾ വിക്കിപ്പീഡിയയിൽ ഉൾപ്പെടുത്തുന്നത് വിശ്വാസം എന്ന നിലയിൽ തന്നെയായിരിക്കണം. ഈ കരടിൽ തട്ടിപ്പുകളെക്കുറിച്ചുള്ള ഭാഗം തത്വത്തിൽ വിശ്വാസങ്ങൾക്കും ബാധകമാണ്. വിശ്വാസം മാത്രമാണ് എന്ന് എടുത്തുപറയാത്ത താളുകൾക്ക് വേണ്ടിവരുന്ന അവലംബങ്ങൾ വ്യത്യസ്തമായിരിക്കും.
- ഈ നിയമം പാലിച്ചുകഴിഞ്ഞാൽ ഐതീഹ്യങ്ങളെ മറ്റു താളുകളെപ്പോലെ തന്നെ കണക്കാക്കാവുന്നതാണ്. പ്രത്യേകം ശ്രദ്ധേയതാനയത്തിന്റെ ആവശ്യമില്ല. പരിശോധനായോഗ്യതയും ശ്രദ്ധേയതയും പൊതു നിയമങ്ങൾ അനുസരിച്ച് നടപ്പാക്കിയാൽ മതിയാകും.
ഇത് നയമാക്കാമോ? അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 17:44, 18 മാർച്ച് 2013 (UTC) --Vssun (സംവാദം) 02:03, 19 മാർച്ച് 2013 (UTC)
ഇത് നയമായി വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് എന്ന താളിൽ ഉൾപ്പെടുത്തിയാൽ മതിയാകുമോ? മറ്റെന്തെങ്കിലും സ്ഥലങ്ങളിൽ (ഉദാഹരണം തട്ടിപ്പുകൾ പാടില്ല എന്ന താൾ) ഉൾപ്പെടുത്തണോ? --അജയ് ബാലചന്ദ്രൻ സംവാദം 04:18, 19 മാർച്ച് 2013 (UTC)
- വിക്കിപീഡിയയുടെ നിലവിലുള്ള നയങ്ങളിൽ നിന്നും വ്യത്യസ്തമായൊന്നും തന്നെ ഇതിലില്ല. പ്രത്യേകിച്ച് എഴുതിച്ചേർക്കേണ്ട കാര്യമില്ല. വേണമെങ്കിൽ വിശ്വാസങ്ങൾ/ഐതിഹ്യങ്ങൾ തുടങ്ങിയവയെ സംബന്ധിച്ച താളുകൾക്ക്, അതൊരു വിശ്വാസമാണെന്ന് ആമുഖത്തിൽത്തന്നെ വ്യക്തമാക്കിയിരിക്കണം എന്ന് വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് എന്ന താളിൽ എഴുതിച്ചേർക്കുന്നതിൽ തെറ്റില്ല. --Vssun (സംവാദം) 06:56, 19 മാർച്ച് 2013 (UTC)
തീരുമാനം: സന്തുലിതമായ കാഴ്ച്ചപ്പാട് എന്ന അടിസ്ഥാന നയം സംബന്ധിച്ച താളിൽ കൂട്ടിച്ചേർത്തു. --അജയ് ബാലചന്ദ്രൻ സംവാദം 12:46, 19 മാർച്ച് 2013 (UTC) |
ചെക്ക് യൂസർ തെരഞ്ഞെടുപ്പ് അസാധുവാണ്
തിരുത്തുകകൃത്യമായ ചർച്ചകളോ സംവാദങ്ങളോ നടക്കാതെ ഒരു ഉപയോക്താവ് തനിക്കിഷ്ടമുള്ള രീതിയിൽ നയം രൂപീകരിച്ച് അതിനു മുകളിൽ നടത്തിയ ചെക്ക്‌യൂസർ തെരഞ്ഞെടുപ്പ് അസാധുവാണ്. ചെക്ക് യൂസർ ആവുന്ന ആൾക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് വിക്കിപീഡിയ പ്രൈവസി പോളിസിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവാണു്. അതു പോലും രേഖപ്പെടുത്താതെയാണു നയരൂപീകരണം നടന്നിട്ടുള്ളത്. ഈ സംവാദം താൾ കൂടെ കാണുക. അതു കൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പ് അസാധുവാണെന്ന് കരുതുന്നു. നിങ്ങളുടെ അഭിപ്രായം അറിയിക്കുക. --Anoop | അനൂപ് (സംവാദം) 07:38, 6 ഫെബ്രുവരി 2013 (UTC)
- തിരഞ്ഞെടുപ്പ് അസാധുവാക്കുക. --റോജി പാലാ (സംവാദം) 07:41, 6 ഫെബ്രുവരി 2013 (UTC)
- ആശ്ചര്യജനകം. ചർച്ചയിൽ എങ്ങും ഉയർത്താതിരുന്ന ഒരു പുതിയ സാങ്കേതികപ്രശ്നമുയർത്തി തെരഞ്ഞെടുപ്പ് അസാധുവാണെന്ന് പ്രഖ്യാപനവുമായി മുൻപോട്ട് വരുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല.
തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിക്കഴിഞ്ഞ് ഇത്തരം വാദവുമായി മുന്നോട്ട് വരുന്നത് സുജനമര്യാദയാണോ എന്നും ചിന്തിക്കണം --ബിനു (സംവാദം) 07:59, 6 ഫെബ്രുവരി 2013 (UTC)
:കാര്യനിർവാഹകരുടെയും(1500 തിരുത്തൽ), ബ്യൂറോക്രാറ്റുകളുടെയും തിരഞ്ഞെടുപ്പിന്റെ മാനദണ്ഡ നയം രൂപീകരിച്ച ലിങ്ക് കാണിച്ചു തരാമോ നോക്കിയിട്ട് കണ്ടില്ല.അതിനർത്ഥം ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകൾ അസാധുവായിരുന്നോ എന്നാണോ? --KG (കിരൺ) 08:04, 6 ഫെബ്രുവരി 2013 (UTC)
- തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞാലും അവസാനിക്കാറായാലും വിക്കിപീഡിയക്ക് ഒരു പ്രവർത്തന രീതിയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അതു മുന്നോട്ട് പോകാവൂ. അതൊന്നും അനുസരിക്കാതെ ചില ഉപയോക്താക്കൾ അവരുടെ ഇംഗിതം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അതിനെ വിക്കിപീഡിയൻ എന്ന നിലയിൽ എതിർക്കേണ്ടതുണ്ട്. ഇക്കാര്യം ഇതുവരെ മറ്റൊരു കാര്യനിർവ്വാഹകർ ശ്രദ്ധിക്കാതിരുന്നത് എന്താണെന്ന് എനിക്കറിയില്ല. വ്യക്തിപരമായ ചില തിരക്കുകൾ മൂലം ഇന്നാണു ഈ തെരഞ്ഞെടുപ്പ് ശ്രദ്ധിച്ചത് ( ഇന്നലെ എന്റെ നാമനിർദ്ദേശത്തിനു എതിർപ്പ് രേഖപ്പെടുത്തി എന്ന കാര്യം മറന്നിട്ടില്ല). സമയം കിട്ടിയ ഉടൻ അത് മറ്റു കാര്യനിർവ്വാഹകരുടെ ശ്രദ്ധയിൽ പെടുത്തുകയും പഞ്ചായത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. അത് വിക്കിപീഡിയ കാര്യനിർവ്വാഹകൻ എന്ന നിലയിൽ എന്റെ കടമയാണെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 08:05, 6 ഫെബ്രുവരി 2013 (UTC)
- അനുകൂലിച്ചു വോട്ടു ചെയ്തവർ എന്തായാലും ഇവിടെയും സാധുവെന്നേ എഴുതൂ. എങ്കിലും എതിർപ്പ് പ്രകടിപ്പിക്കാതിരിക്കാൻ സാധിക്കില്ലല്ലോ? വിക്കിയിലെ കാര്യങ്ങൾ എന്തും നിഷ്പക്ഷമായി അവതരിപ്പിക്കേണ്ടതിന് ഇത്രയും പ്രധാനപ്പെട്ട താളിൽ പ്രധാന ഭാഗത്ത് എല്ല്ലാവരും അനുകൂലിച്ച് വോട്ട് ചെയ്യണം എന്ന് എന്തു ന്യായത്തിലാണ് എഴുതിവെയ്ക്കുന്നത്? വോട്ടേടുപ്പ് എന്തിനാണ്. എന്നാൽ പിന്നെ സൈറ്റ് നോട്ടീസിലും തിരഞ്ഞെടുപ്പു നടക്കുന്നു എല്ലാവരും അനുകൂലിച്ചു വോട്ടു ചെയ്യുക എന്നെഴുതിവയ്ക്കുന്നത് ഇതിനേക്കാൾ നന്നായിരിക്കും.--റോജി പാലാ (സംവാദം) 08:15, 6 ഫെബ്രുവരി 2013 (UTC)
- കിരൺ, നയം ഇതാ -- റസിമാൻ ടി വി 09:04, 6 ഫെബ്രുവരി 2013 (UTC)
- തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞാലും അവസാനിക്കാറായാലും വിക്കിപീഡിയക്ക് ഒരു പ്രവർത്തന രീതിയുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ മാത്രമേ അതു മുന്നോട്ട് പോകാവൂ. അതൊന്നും അനുസരിക്കാതെ ചില ഉപയോക്താക്കൾ അവരുടെ ഇംഗിതം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അതിനെ വിക്കിപീഡിയൻ എന്ന നിലയിൽ എതിർക്കേണ്ടതുണ്ട്. ഇക്കാര്യം ഇതുവരെ മറ്റൊരു കാര്യനിർവ്വാഹകർ ശ്രദ്ധിക്കാതിരുന്നത് എന്താണെന്ന് എനിക്കറിയില്ല. വ്യക്തിപരമായ ചില തിരക്കുകൾ മൂലം ഇന്നാണു ഈ തെരഞ്ഞെടുപ്പ് ശ്രദ്ധിച്ചത് ( ഇന്നലെ എന്റെ നാമനിർദ്ദേശത്തിനു എതിർപ്പ് രേഖപ്പെടുത്തി എന്ന കാര്യം മറന്നിട്ടില്ല). സമയം കിട്ടിയ ഉടൻ അത് മറ്റു കാര്യനിർവ്വാഹകരുടെ ശ്രദ്ധയിൽ പെടുത്തുകയും പഞ്ചായത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. അത് വിക്കിപീഡിയ കാര്യനിർവ്വാഹകൻ എന്ന നിലയിൽ എന്റെ കടമയാണെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 08:05, 6 ഫെബ്രുവരി 2013 (UTC)
മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ ആവാം എന്ന കാര്യത്തിൽ പഞ്ചായത്തിലെവിടെയെങ്കിലും സമവായത്തിലെത്തിയിട്ടുണ്ടോ? അതുപോലെ ചെക്ക്‌യൂസർ ആവനുള്ള യോഗ്യതകൾ നിശ്ചയിക്കുന്നതിലും ചർച്ചകൾ നടന്നിട്ടുണ്ടോ? --ജുനൈദ് | Junaid (സംവാദം) 08:24, 6 ഫെബ്രുവരി 2013 (UTC)
- വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#ചെക്ക്‌യൂസർ സമവായത്തിലെത്തി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് --സാഹിർ 08:29, 6 ഫെബ്രുവരി 2013 (UTC)
- കൃത്യമായ ചർച്ചകളോ സംവാദങ്ങളോ നടക്കാതെ ഒരു ഉപയോക്താവ് തനിക്കിഷ്ടമുള്ള രീതിയിൽ നയം രൂപീകരിച്ച് അതിനു മുകളിൽ നടത്തിയ ചെക്ക്‌യൂസർ തെരഞ്ഞെടുപ്പ് അസാധുവാണ്! ഇതിൽ എനിക്കു മനസ്സിലാകാത്തതു പലതും ഉണ്ട്.
−
- കൃത്യമായ ചർച്ചകളോ സംവാദങ്ങളോ - എന്താണ് കൃത്യമായ ചർച്ചകളും സംവാദങ്ങളും? അനൂപന്റെ മനസ്സിലിരിക്കുന്ന നിർവചനം എന്തെന്നു വ്യക്തമാക്കൂ.
−
- തനിക്കിഷ്ടമുള്ള രീതിയിൽ നയം രൂപീകരിച്ച്- ചർച്ചയിൽ കൂടുതൽ പേരും ചെക്ക്‌യൂസറിനെ അനുകൂലിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത് ,അതെങ്ങനെ തന്നിഷ്ടപ്രകാരമുള്ള നയരൂപീകരണമാകും? ഒന്നു വ്യക്തമാക്കുക.—ഈ തിരുത്തൽ നടത്തിയത് Kjbinukj (സംവാദം • സംഭാവനകൾ)
- ചെക്ക് യൂസർ വേണോ വേണ്ടയോ എന്ന ചർച്ച മാത്രമേ നടന്നിട്ടുള്ളൂ. അതിന്റെ മനദണ്ഡങ്ങളോ നയരൂപീകരണമോ നടക്കാത്ത പക്ഷം ഒരു തിരഞ്ഞെടുപ്പിന്റെ പ്രസക്തി ഉദിക്കുന്നില്ല. നയരൂപീകരണം വളരെ അത്യാവശ്യമായ കാര്യമാണ്. പ്രൈവസിയെ ഒരാളുടെ കൈയ്യിലേക്ക്(പിന്നെന്ത് പ്രൈവസി) കൊടുക്കുമ്പോൾ കൂട്ടായ്മ നിർദ്ദേശിക്കപ്പെട്ടതും ചർച്ചാ അംഗീകാരം തുടങ്ങി പല വിധത്തിൽ ഇതിന്റെ ഉപയോഗം പരിമിതപ്പെടുത്തുകയും, ആ രീതിയിൽ മാത്രം നിർദ്ദേശിക്കപ്പെട്ട് പരിമിതമായ അംഗങ്ങൾ ഈ യൂസർ ഗ്രൂപ്പിൽ മതിയാകും. (നിർദ്ദേശിക്കപ്പെട്ട ആൾക്കും പപ്പറ്റുകൾ ഉണ്ടോ എന്നും ഉറപ്പുവെരുത്തേണ്ടിയിരിക്കുന്നു). ചെക്കുയൂസറിനെ അനുകൂലിക്കുന്നവർ, അവകാശമുള്ളവർ എത്രകണ്ട് ഉപയോഗം ചെയ്യും എന്നതിനൊപ്പം ദുരുപയോഗം ചെയ്യാതിരിക്കാനുമുള്ള മാർഗ്ഗ നിർദ്ദേശങ്ങളും അനുശാസിക്കേണ്ടതാണ്. ഇതിനാൽ വ്യക്തമായ മർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുന്നതു വരെ മറ്റു തുടർ നടപടികൾ ഉണ്ടാവരുത്. --എഴുത്തുകാരി സംവാദം 08:51, 6 ഫെബ്രുവരി 2013 (UTC)
- മറ്റു തിരഞ്ഞെടുപ്പുകൾക്കും ഇതുവരെ നയങ്ങൾ നിർമ്മിച്ചിട്ടില്ല, മുകളിലത്തെ എന്റെ സംവാദം ശ്രദ്ധിക്കുക. ഏറ്റവും വലിയ യൂസർ ഗ്രൂപ്പായ സ്റ്റീവാർഡിന് വരെ ആറ് മാസത്തെ പ്രവൃത്തി പരിചയും, മൂന്നുമാസം അഡ്മിൻ സ്ഥാനവും വേണമെന്നെയുള്ളു. നിലവിൽ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ കൂടിപ്പോയോ എന്ന് ചിന്തിക്കണം.--KG (കിരൺ) 08:58, 6 ഫെബ്രുവരി 2013 (UTC)
- അതു ചോദ്യം ചെയ്യപ്പെട്ടില്ല എന്നു കരുതി, ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടതില്ല എന്നില്ല. ഇനി മറ്റു നയരൂപീകർണങ്ങൾ ഇങ്ങനെ സംഭവിച്ചതും, തെറ്റായതാണെങ്കിൽ ചൂണ്ടിക്കാണിക്കുകയും അവയ്ക്ക് തക്കതായ മറ്റങ്ങൾ അതാതു സംവാദം താളിൽ നിർദ്ദേശിക്കാവുന്നതും ആണ്. പക്ഷെ ഇതുവരെ ശ്രദ്ധിക്കാതിരുന്നത് ശ്രദ്ധയിൽ വന്നത് നന്ന്. (ചെക്ക് യൂസർക്ക് തികച്ചും ഉന്നതസ്ഥാനം കൽപ്പിക്കേണ്ടതാണ്) --എഴുത്തുകാരി സംവാദം 09:04, 6 ഫെബ്രുവരി 2013 (UTC)
- കൃത്യമായ ചർച്ചകളോ സംവാദങ്ങളോ നടക്കാതെ ഒരു ഉപയോക്താവ് തനിക്കിഷ്ടമുള്ള രീതിയിൽ നയം രൂപീകരിച്ച് എന്നത് മുകളിൽ പരാമർശ വിധേയമായ സ്ഥിതിക്ക് വ്യക്തമാക്കാം.
- അതു ചോദ്യം ചെയ്യപ്പെട്ടില്ല എന്നു കരുതി, ഇവിടെ ചോദ്യം ചെയ്യപ്പെടേണ്ടതില്ല എന്നില്ല. ഇനി മറ്റു നയരൂപീകർണങ്ങൾ ഇങ്ങനെ സംഭവിച്ചതും, തെറ്റായതാണെങ്കിൽ ചൂണ്ടിക്കാണിക്കുകയും അവയ്ക്ക് തക്കതായ മറ്റങ്ങൾ അതാതു സംവാദം താളിൽ നിർദ്ദേശിക്കാവുന്നതും ആണ്. പക്ഷെ ഇതുവരെ ശ്രദ്ധിക്കാതിരുന്നത് ശ്രദ്ധയിൽ വന്നത് നന്ന്. (ചെക്ക് യൂസർക്ക് തികച്ചും ഉന്നതസ്ഥാനം കൽപ്പിക്കേണ്ടതാണ്) --എഴുത്തുകാരി സംവാദം 09:04, 6 ഫെബ്രുവരി 2013 (UTC)
- മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ വേണോ വേണ്ടയോ എന്ന കാര്യത്തിൽ മാത്രമാണു് എന്റെ അറിവിൽ സമവായം നടന്നിട്ടുള്ളത്. അതിവിടെ കാണാം. അതിനു ശേഷം ഈ വിഷയത്തിൽ മറ്റെവിടെയെങ്കിലും ചർച്ചകൾ നടന്നിട്ടുണ്ടെന്ന് കരുതുന്നില്ല. ചെക്ക് യൂസർ ആവാം എന്നത് സമവായത്തിലെത്തി എന്നു കരുതി ഉടൻ ചെക്ക്യൂസറെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയല്ല വേണ്ടത്. അതിനായി നയരൂപീകരണം ആവശ്യമാണു്.
- ഇപ്പോഴത്തെ നയരൂപീകരണം എന്ന താളിന്റെ നാൾവഴിയിൽ ഒരു എഡിറ്റ് മാത്രമാണു കാണുന്നത്. സുഗീഷ് എന്ന ഉപയോക്താവ് അത് സ്വന്തം നിലയിൽ എഴുതിയതാണെന്ന് കരുതുന്നു. അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന അഡ്മിനിസ്ട്രേറ്റർക്കു മാത്രമേ ചെക്ക് യൂസർ ആകാവൂ, അഡ്മിൻ പദവിയിൽ ഒരു വർഷം പ്രവൃത്തി പരിചയം വേണം തുടങ്ങിയ നിർദ്ദേശങ്ങൾ എങ്ങനെയാണു രൂപീകരിച്ചത് എന്നറിയല്ല. ഇത്തരം കാര്യങ്ങൾ കൃത്യവും വ്യക്തവുമായ ചർച്ചകൾക്കു ശേഷമേ തീരുമാനിക്കാവൂ. അല്ലാതെ ഒരാൾ സ്വന്തം നിലയിൽ നയങ്ങൾ രൂപീകരിക്കുകയും അതിന്മേൽ വോട്ടെടുപ്പ് ആരംഭിക്കുകയും ചെയ്താൽ അത് അംഗീകരിക്കാനാവില്ല. ചെക്ക് യൂസർക്ക് വേണ്ട പ്രാഥമിക യോഗ്യത വിക്കിപീഡിയ പ്രൈവസി പോളിസിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ്. മെറ്റായിലെ ചെക്ക് യൂസർ താളിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. നയരൂപീകരണം സംബന്ധിച്ച താൾ എഴുതുന്നതിനു മുൻപ് [മെറ്റായിലെ ആ താളൊന്ന് വായിച്ചു നോക്കിയിരുന്നെങ്കിൽ! ലേഖനങ്ങളിൽ ഇത്ര എഡിറ്റ് വേണം, ആകെ ഇത്ര എഡിറ്റ് വേണം തുടങ്ങിയ കാര്യങ്ങളൊക്കെ ചെക്ക് യൂസറെ സംബന്ധിച്ചെടുത്തോളം യാതൊരു സാധുതയുമില്ലാത്തതാണു്. അഡ്മിനിസ്ട്രേറ്ററായി ഒരു വർഷം ഇരുന്നതു കൊണ്ടു മാത്രം ഒരാൾക്ക് പ്രൈവസി പോളിസിയെക്കുറിച്ച് അറിവുണ്ടായിരിക്കണം എന്നില്ല. പതിനായിരം ലേഖനങ്ങൾ സൃഷ്ടിച്ച ഒരാൾക്കും ഇതേക്കുറിച്ച് അവഗാഹം ഉണ്ടായിരിക്കണം എന്നില്ല.
- മുകളിൽ കിരൺ ഉന്നയിച്ച വാദങ്ങൾ യാതൊരു പ്രസക്തിയുമില്ലാത്തതാണു്. കാരണം സീസോപ്പിനെയോ, ബ്യറോക്രാറ്റിനെയോ തെരഞ്ഞെടുക്കുന്നത് പോലെ അല്ല ചെക്ക് യൂസർ തെരഞ്ഞെടുപ്പ്. അത് വിക്കിപീഡിയ പ്രൈവസി പോളിസി നയങ്ങൾക്കു വിരുദ്ധമാണു്. വിക്കിപീഡിയരുടെ പ്രൈവസി മുഴുവനായി ചോർത്തിക്കളയുന്ന ഒരു കൂട്ടം ഉപയോക്താക്കളെ സൃഷ്ടിക്കുമ്പോൾ അതിനു വ്യക്തമായ നിർദ്ദേശങ്ങളും നയങ്ങളും ഉണ്ടായിരിക്കണം. പ്രത്യേകിച്ച് മലയാളം വിക്കിപീഡിയയിൽ എത്ര ചെക്ക് യൂസർ വേണം, , എപ്പോഴൊക്കെ ചെക്ക് യൂസർ റിക്വസ്റ്റ് കൊടുക്കണം, ഒരു ചെക്ക് യൂസർ തന്റെ പദവി ദുരുപയോഗം ചെയ്താൽ അദ്ദേഹത്തെ എന്തു ചെയ്യണം, തുടങ്ങിയ നിരവധി നയപരമായ കാര്യങ്ങളിൽ വ്യക്തമായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. മലയാളം വിക്കിപീഡിയയിൽ ആദ്യത്തെ സീസോപ്പ് വന്നത് 2005 സെപ്റ്റംബർ നാലിനാണു്. അന്ന് ഇതേക്കുറിച്ച് വ്യക്തമായ നയമുണ്ടാകാൻ സാദ്ധ്യതയില്ല. വോട്ടെടുപ്പും നടന്നിട്ടില്ല. ഇതൊക്കെ വിക്കിപീഡിയയുടെ വളർച്ചയുടെ ഭാഗമാണു്. അന്നത്തേതു പോലെ തന്നെ ഇന്നും വേണം എന്നാണു വാദമെങ്കിൽ മറ്റൊന്നും പറയാനില്ല. --Anoop | അനൂപ് (സംവാദം) 10:37, 6 ഫെബ്രുവരി 2013 (UTC)
- ഞാൻ എന്റെ കമന്റ് വെട്ടിയതിനു ശേഷം അതിവിടെ പിന്നേയും പറയണ്ടകാര്യമില്ലായിരുന്നു. പിന്നെ ഏതർത്ഥത്തിലാണ് താങ്കൾ വിക്കിപീഡിയരുടെ പ്രൈവസി മുഴുവനായി ചോർത്തിക്കളയുന്ന ഉപയോക്താക്കൾ എന്ന നിർവചനം വച്ചത്. ഒരു കാര്യം കൂടി പറയുന്നു ചെക്ക് യൂസറിന്റെ മെറ്റായിലെ നയങ്ങൾ മനസ്സിരുത്തി വായിച്ചിരുന്നു എങ്കിൽ ചെക്ക് യൂസർ വരുമ്പോൾ കുഴപ്പങ്ങളുണ്ടാകും എന്നുള്ള താങ്കളുടെ മിഥ്യാ ധാരണ അകലുമായിരുന്നു. ഇനി ഞാൻ ചെക്ക് യൂസഋ പദവിയിൽ വരുന്നതാണ് താങ്കളുടെ എതിർപ്പ് എങ്കിൽ എന്റെ സംവാദത്തിൽ കുറിപ്പിടുക ഞാൻ സ്ഥാനാർത്തിയാകുന്നതിൽ പുനർഃചിന്തനം നടത്താൻ റെഡിയാണ്. ഇത്രയും കാര്യങ്ങൾ വീണ്ടും പറയുന്നത് ചെക്ക് യൂസർ വരുന്നത്കൊണ്ട് സോക്ക് അല്ലാതെയുള്ള ആരുടെയും പരിശൊധന ഒരു ചെക്ക് യൂസർ ചെയ്യില്ല എന്നുറപ്പുള്ളതുകൊണ്ടാണ്.--KG (കിരൺ) 11:09, 6 ഫെബ്രുവരി 2013 (UTC)
ആദ്യം പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത ചെക്ക് യൂസർ തസ്തിക വേണോ എന്നുംചോദിച്ച് ഒരു ചർച്ച, അതുകഴിഞ്ഞ് എല്ലാവരുംകൂടി വേണമെന്നു തീരുമാനിക്കുന്നു. പിന്നെ ചെക്ക് യൂസർ തെരഞ്ഞെടുപ്പ് മാമാങ്കം. മലയാളം വിക്കിയിലേയ്ക്ക് തിരിഞ്ഞുപോലും നോക്കാത്ത ജ്യോതിസിനെപ്പോലുള്ളവർക്ക് "സമഗ്രസംഭാവനയ്ക്കുള്ള ചെക്ക്‌യൂസർ പുരസ്കാരം" സമ്മാനിക്കാൻ നീണ്ട ക്യൂ, ഇപ്പോ ദാ അസാധുവാണെന്നു പറഞ്ഞ് പിന്നെയും ചർച്ച. ഇതിന്റെയൊക്കെ എന്താവശ്യമാണുള്ളതെന്ന് എല്ലാവരും ഒന്ന് ആത്മപരിശോധന ചെയ്തുനോക്കണം. Community Time എങ്ങനെ ഫലപ്രദമായി പാഴാക്കാം എന്ന കാര്യത്തിൽ മലയാളം വിക്കിപീഡിയ മറ്റ് ഇൻഡ്യൻഭാഷാ വിക്കികൾക്ക് മാതൃകയാണെന്നേ പറയേണ്ടൂ.--പ്രിൻസ് മാത്യു Prince Mathew 11:10, 6 ഫെബ്രുവരി 2013 (UTC)
- Re-"എല്ലാവരും ഒന്ന് ആത്മപരിശോധന ചെയ്തുനോക്കണം. Community Time എങ്ങനെ ഫലപ്രദമായി പാഴാക്കാം എന്ന കാര്യത്തിൽ മലയാളം വിക്കിപീഡിയ മറ്റ് ഇൻഡ്യൻഭാഷാ വിക്കികൾക്ക് മാതൃകയാണെന്നേ പറയേണ്ടൂ" --സാഹിർ 11:30, 6 ഫെബ്രുവരി 2013 (UTC)
“ | മെറ്റായിലെ ആ താളൊന്ന് വായിച്ചു നോക്കിയിരുന്നെങ്കിൽ ലേഖനങ്ങളിൽ ഇത്ര എഡിറ്റ് വേണം, ആകെ ഇത്ര എഡിറ്റ് വേണം തുടങ്ങിയ കാര്യങ്ങളൊക്കെ ചെക്ക് യൂസറെ സംബന്ധിച്ചെടുത്തോളം യാതൊരു സാധുതയുമില്ലാത്തതാണു് | ” |
പിന്നെന്തിനാണ് പ്രതേകിച്ച് ഒരു നയം.?--KG (കിരൺ) 11:19, 6 ഫെബ്രുവരി 2013 (UTC)
- ഒരു നയവുമില്ലെന്നു് സംവാദം തുടങ്ങിയ അനൂപൻ തന്നെ പറഞ്ഞ സ്ഥിതിക്കു് തിരഞ്ഞെടുപ്പ് താൾ എന്തിനാണു് സംരക്ഷിച്ചിരിക്കുന്നതെന്നു മനസ്സിലാകുന്നില്ല. ഒരിക്കൽ തിരഞ്ഞെടുപ്പ് നടക്കുന്നെന്നു് പറയുക. കുറച്ചു് കഴിയുമ്പോൾ അത് സാധാ ഉപയോക്താക്കൾക്ക് അഭിപ്രായമിടാൻ കഴിയാത്ത വണ്ണം സംരക്ഷിക്കുക. ഇത്രയും വോട്ടിട്ടവരെ മണ്ടന്മാരാക്കുന്ന അഡ്മിന്മാരുടെ ഏകാധിപത്യത്തോടുള്ള ശക്തമായ വിയോജിപ്പു് രേഖപ്പെടുത്തുന്നു. --അഖിലൻ 12:29, 6 ഫെബ്രുവരി 2013 (UTC)
നയവും മാനദണ്ഡവും ഇനിയും ഉണ്ടാക്കാവുന്നതേ ഉള്ളൂ. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്തവരിൽ മഹാഭൂരിപക്ഷവും ഒരു കാര്യം വേണമെന്ന് ആവശ്യപ്പെടുമ്പോൾ അതിന് ആവശ്യമായ മുൻഗണന കൊടുക്കേണ്ടതുണ്ട്. ഒന്നും കാണാതെ ഇത്രയും ആൾക്കാൻ ചെക്ക് യൂസർ വേണമെന്നു പറയില്ലല്ലോ!! ചെക്ക് യൂസർക്ക് വേണ്ട അവശ്യയോഗ്യതകളെന്തെന്നുള്ള ചർച്ചയും വേണമെങ്കിൽ കൂടെ നടക്കട്ടെ -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 12:20, 6 ഫെബ്രുവരി 2013 (UTC)
- പരിശോധനാ യോഗ്യത നിർണ്ണയിക്കാൻ ചർച്ചകൾ അനിവാര്യമാണ് ! പാഴാകുന്ന ഒരു ചർച്ചക്കും ആയുസ്സുണ്ടാവില്ല. ചെക്ക് യൂസർ വരുമ്പോൾ ഓരോ ഉപയോക്താവിന്റെയും സ്വകാര്യതയെ ചോദ്യം ചെയ്യപ്പെടാം, എന്ന ആശയങ്കയാണ് കണക്കിലെടുക്കേണ്ടത്.(നയങ്ങൾ ആശങ്കാദൂരീകരണത്തിനുപയോഗിക്കുന്നതിൽ തെറ്റില്ല)(ദയവുചെയ്ത് വ്യക്തിപരമായ താഴ്ത്തിക്കെട്ടലുകൾ അവസാനിപ്പിക്കുക, ആശയവും ആശയത്തിന്റെ പ്രസക്തിയും കണക്കാക്കി മറുപടി നൽകുക. ഒരു വാചകത്തിന്റെ പൊരുൾ മാത്രമായി എടുക്കാതെ, ആശയം സ്വാംശീകരിക്കുക)(പോളിസി വായിച്ചിട്ടുണ്ടെങ്കിലും.... പ്രൈവസി പോളിസി വിക്കിമീഡിയയിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല എന്നോർമ്മിപ്പിച്ചുകൊള്ളട്ടെ)
- എന്തിന് നയം വേണം ?
- എപ്പോഴാണ് ചെക്ക് യൂസർ പ്രവൃത്തി ചെയ്യപ്പെടേണ്ടത് ?
- എത്ര ചെക്ക് യൂസർ വേണം?(പരിമിതം. ഒന്ന്. ഒരു വർഷത്തിൽ എത്ര ചെക്ക് യൂസർ റിക്വസ്റ്റ് വരുന്നു എന്നു നോക്കൂ, വർഷത്തിൽ ഒന്നുമില്ലെങ്കിൽ ചെക്കു യൂസർ റൈറ്റ് ഇല്ലാതാകും, ഇതു നയത്തിലുണ്ട്.)
- അതിനു ആവശ്യപ്പെട്ടാൽ ഉടൻ ചെയ്യണോ ?
- ചെക്ക് യൂസറിന്റെ ധാർമ്മിക ബോധത്തിനു വിടണോ, സമവായം വേണോ?
- അഡ്മികളുമായുള്ള കൂടിയാലോചന വേണോ ? (പ്രവർത്തി ചെയ്യണോ എന്നുള്ളതിന്.)
- ചെക്ക് യൂസർ പ്രവർത്തി പക്ഷപാതരഹിതമാണെന്ന് എങ്ങനെ ഉറപ്പുവരുത്താം.
- ചെക്ക് യൂസർ പ്രവർത്തി ഉന്നയിക്കുന്നതിനു മുൻപ് നിലവിലുള്ള ഏതെല്ലാം നയങ്ങൾ കാര്യത്തിലെടുക്കാം?
- ചെക്ക് യൂസർ പ്രവൃത്തി ദുരുപയോഗം ചെയ്താൽ ?
- ചെക്ക് യൂസർ പ്രവൃത്തി ദുരുപയോഗം ചെയ്യുന്നില്ല എന്ന് എങ്ങനെ ഉറപ്പുവെരുത്താം?(പ്രൈവസി പോളിസി, അവകാശം)
- തുടർ നടപടികൾ (കണ്ടെത്തിയാൽ, കണ്ടെത്തിയില്ലെങ്കിൽ) ?
ഇവയ്ക്കെല്ലാം നയങ്ങൾ ആവശ്യമാണ്. നയങ്ങളുണ്ടായതിനു ശേഷം നടത്തിപ്പുകാർ മതി(ചെയ്യുന്ന പ്രവൃത്തി പരിശോധനാ വിധേയമാക്കണമെക്കിൽ നയം വേണം) --എഴുത്തുകാരി സംവാദം 12:37, 6 ഫെബ്രുവരി 2013 (UTC)
- കിരണിന്റെ കമന്റ് വെട്ടിയത് ഇപ്പോഴാണു കണ്ടത്. ചെക്ക് യൂസർ എന്ന ടൂളിനോട് എനിക്കെതിർപ്പാണു്. അത് വിക്കിപീഡിയയുടെ എല്ലാ സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്നു എന്ന അഭിപ്രായമാണെനിക്ക്. കിരൺ ചെക്ക് യൂസറായി വരുന്നതിലാണു എന്റെ എതിർപ്പ് എന്ന് ഞാൻ എവിടെയാണു പറഞ്ഞത്? വെറുതേ എഴുതാപ്പുറം വായിക്കേണ്ട ആവശ്യമില്ല. എനിക്ക് ആരു ചെക്ക് യൂസർ ആകുന്നതിലും എതിർപ്പില്ല. പക്ഷെ യാതൊരു ചർച്ചകളും നടത്താതെ നടന്ന ഈ തെരഞ്ഞെടുപ്പോടാണു എതിർപ്പ്. അതിപ്പോഴുമുണ്ട്. ഒരു വിക്കിപീഡിയ കാര്യനിർവ്വാഹകൻ എന്ന നിലയിൽ അതെന്റെ കടമയായി ഇപ്പോഴും കരുതുന്നു. ആ എതിർപ്പ് ഇത്രയും വൈകിയതിന്റെ കാരണം മുകളിൽ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല തെരഞ്ഞെടുപ്പ് താൾ പ്രൊട്ടക്റ്റ് ചെയ്തതും മറ്റും ഞാനല്ല. അതിന്റെ പേരിൽ എന്റെ മേലെ ആരും കുതിര കയറാൻ വരണ്ട. മുകളിൽ എഴുത്തുകാരി പറഞ്ഞ പോയന്റുകളോട് പൂർണമായി യോജിക്കുന്നു. --Anoop | അനൂപ് (സംവാദം) 12:55, 6 ഫെബ്രുവരി 2013 (UTC)
- ഒരു കാര്യം കൂടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
“ | ദുരുദ്ദേശപരമായ രീതിയിൽ വിവിധ ഉപയോക്തൃനാമങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾ മാത്രമേ ചെക്ക്‌യൂസറെ എതിർക്കേണ്ടതുള്ളൂ എന്ന കാര്യം മുൻനിർത്തി എല്ലാവരും അനുകൂലിച്ച് വോട്ടുചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത് മലയാളം വിക്കിപീഡിയയ്ക്ക് ഗുണം മാത്രമേ ഉണ്ടാകൂ എന്നു വിചാരിച്ച് എല്ലാവരേയും തിരഞ്ഞെടുക്കണം എന്നു താത്പര്യപ്പെടുന്നു. | ” |
ഇങ്ങനെയൊക്കെ ഉപയോക്താക്കളെ കാൻവാസ് ചെയ്താണോ ചെക്ക്‌യൂസർ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശം നടത്തേണ്ടത്? വോട്ടെടുപ്പിൽ അനുകൂലിക്കണോ പ്രതികൂലിക്കണോ എന്നൊക്കെ അതാതു ഉപയോക്താക്കളാണു തീരുമാനിക്കേണ്ടത്. അതിൽ നാമനിർദ്ദേശം ചെയ്യുന്ന വ്യക്തി തന്നെ കാൻവാസ് ചെയ്യാൻ ശ്രമിക്കുന്നത് നല്ല പ്രവണതയല്ല. --Anoop | അനൂപ് (സംവാദം) 13:00, 6 ഫെബ്രുവരി 2013 (UTC)
- കമന്റ് വെട്ടിയിട്ടും താങ്കൾ പേരെടുത്ത് പറഞ്ഞതുകൊണ്ടാണ് ഞാൻ അങ്ങനെ കരുതിയത്, താങ്കൾക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടങ്കിൽ ഖേദം രേഖപ്പെടുത്തുന്നു എന്റെ ക്ഷമ. എന്നെ സംബന്ധിച്ചിടത്തോളം വെറൊരാൾ ചെക്ക് യൂസറായാൽ ഞാൻ എതിർക്കില്ല അതിന്റെ കാര്യവുമില്ല. പിന്നെ എഴുത്തുകാരി പറഞ്ഞ കാര്യം അതിന് പത്തു മുപ്പത് പേർ അഭിപ്രായം രേഖപ്പെടുത്തിയ താൾ സംരക്ഷിക്കണ്ട കാര്യമില്ല, അനാവശ്യമായി ഫുൾ സംരക്ഷണം നയത്തിനെതിരാണെന്നും ഓർക്കുക. ഇവിടെ നശീകരണ പ്രവർത്തനം ഒന്നും തന്നെ നടന്നിട്ടില്ല. താൾ പ്രെടക്റ്റ് ചെയ്യാതെ തന്നെ ഇതിന് പോം വഴിയുണ്ടല്ലോ? ചെക്ക് യൂസർ യോഗ്യതയ്ക്ക് മെറ്റായിൽ പറഞ്ഞതിലും ഉപരിയാണ് ഇപ്പോഴത്തെ നിർദ്ദേശങ്ങൾ അതിനാൽ ആകാര്യത്തിന്റെ പേരിൽ താൾ സംരക്ഷിക്കണ്ട. പിന്നെ മറ്റുള്ളവയ്ക്ക് ചെക്ക് യൂസർ ആയി തിരഞ്ഞെടുക്കപ്പെട്ടെന്ന് കരുതി ആരും ഉടനെ ഒന്നും പരിശോധിക്കാൻ പോകുന്നീല്ല. നയത്തിനു ശേഷം മതി പരിശോധന എന്ന ഒരു സിമ്പിൾ വാചകത്തിൽ പറഞ്ഞാൽ മതിയാകുമയിരുന്നു.--KG (കിരൺ) 13:09, 6 ഫെബ്രുവരി 2013 (UTC)
അനുകൂലിച്ച് വോട്ട് ചെയ്യണം എന്ന് പറഞ്ഞതുകൊണ്ട് ഒരു ഉപയോക്താവ് അനുകൂലിക്കണമെന്നുണ്ടോ? ഇല്ലല്ലോ? അതുകൊണ്ട് അങ്ങനെ ചോദിച്ചു എന്ന കാരണംകൊണ്ട് ഇത് അസാധുവാക്കേണ്ടെന്ന് എനിക്ക് തോന്നുന്നു. പിന്നെ, നയം.. കിരൺ പറഞ്ഞതുപോലെ അത് പിന്നീടും തീരുമാനിക്കാവുന്നതല്ലേയുള്ളൂ? ചെക്ക് യൂസർക്ക് വേണ്ട പ്രാഥമിക യോഗ്യത വിക്കിപീഡിയ പ്രൈവസി പോളിസിയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവാണ് ഇതിനായി വല്ല പരീക്ഷയും നടത്തിയിട്ടാണോ ചെക്ക്‌യൂസറെ തിരഞ്ഞെടുക്കുക? ;) :P ചെക്ക്‌യൂസറെ പേടിക്കുന്ന ആൾക്കാരാണോ ഇതിനെ ശക്തിയായി എതിർക്കുന്നതെന്ന് എനിക്ക് നല്ല സംശയമുണ്ട് :)--വൈശാഖ് കല്ലൂർ (സംവാദം) 14:49, 6 ഫെബ്രുവരി 2013 (UTC)
ദുരുദ്ദേശപരമായ രീതിയിൽ വിവിധ ഉപയോക്തൃനാമങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾ മാത്രമേ ചെക്ക്‌യൂസറെ എതിർക്കേണ്ടതുള്ളൂ എന്ന കാര്യം മുൻനിർത്തി എല്ലാവരും അനുകൂലിച്ച് വോട്ടുചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. ഇത് മലയാളം വിക്കിപീഡിയയ്ക്ക് ഗുണം മാത്രമേ ഉണ്ടാകൂ എന്നു വിചാരിച്ച് എല്ലാവരേയും തിരഞ്ഞെടുക്കണം എന്നു താത്പര്യപ്പെടുന്നു.വോട്ടെടുപ്പ് എന്നതേ കാൻവാസിങ് ആയിരിക്കെ എന്താണ് ഇതിനിത്ര കുഴപ്പം?? കൂടാതെ ഞാൻ നിർദ്ദേശിച്ച എല്ലാവരും ജയിക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹവും.
- നാമനിർദ്ദേശത്തെക്കൂറിച്ച്, എനിക്ക് വ്യക്തിപരമായി അറിയാവുന്നവരും വിക്കിപീഡിയയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി പ്രവർത്തിക്കുന്നവരും ആയതിനാൽ അവരെ നാമനിർദ്ദേശം ചെയ്തു. അതല്ല; നാമനിർദ്ദേശം നടത്തുന്നതിന് കാര്യനിർവ്വാഹകൻ ആകണമെന്നുണ്ടോ?
- നയരൂപീകരണം/ചർച്ച, ചർച്ചയിൽ പങ്കെടുത്ത 25 പേരിൽ 15 പേർ അനുകൂലിച്ചതിനാലാണ് അങ്ങനെ ഒരു നാമനിർദ്ദേശം ചെയ്തത്.
അവസാനമായി: ദുരുദ്ദേശപരമായി വിവിധ ഉപയോക്തൃനാമങ്ങൾ ഉപയോഗിക്കുന്ന ഉപയോക്താക്കൾ മാത്രമാണ് ചെക്ക് യൂസറെ എതിർക്കേണ്ടത് എന്നത് ശരിതന്നെയാണ്. മടിശീലയ്ക്ക് കനമില്ലാത്തവർക്ക് ആരേയും പേടിക്കേണ്ട കാര്യമില്ല എന്നു കൂടി പറയുന്നു. --സുഗീഷ് (സംവാദം) 17:29, 6 ഫെബ്രുവരി 2013 (UTC)
ചെക്ക് യൂസർ മലയാളം വിക്കിപീഡിയയിൽ വരുന്നതുകൊണ്ട് ലാഭിക്കാവുന്ന (എന്ന് ഞാൻ കരുതിയ) സമയം അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തി ഇപ്പൊഴേ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഏതായാലും ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ പറയാം: മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർമാർ വേണം എന്ന് തീരുമാനമായിട്ടുണ്ട്. ചെക്ക് യൂസർമാർക്കുണ്ടാവേണ്ട യോഗ്യതകളുടെയും അവർ പ്രവർത്തിക്കേണ്ട നയങ്ങളുടെയും കാര്യത്തിലേ തർക്കമുള്ളൂ. ഇതിൽ യോഗ്യതകളുടെ കാര്യം തിരഞ്ഞെടുപ്പ് കഴിഞ്ഞും തീരുമാനിക്കാവുന്നതേ ഉള്ളൂ. നയരൂപീകരണത്തിനുശേഷം ഏതെങ്കിലും സ്ഥാനാർത്ഥി അയോഗ്യരാണെന്നു കണ്ടാൽ അവരെ ഒഴിവാക്കിയാൽ മതിയല്ലോ. ഉദാഹരണമായി, രണ്ടു വർഷം അഡ്മിനായി സജീവമായിരുന്നിരിക്കണം എന്നാണ് നയമുണ്ടാക്കുന്നതെങ്കിൽ ഞാൻ അയോഗ്യനാകും, അപ്പോൾ എന്റെ സ്ഥാനാർത്ഥിത്വം അസാധുവാക്കുന്നതിൽ എനിക്ക് യാതൊരെതിർപ്പുമില്ല. പിന്നെയുള്ളത് പ്രവർത്തനനയത്തിന്റെ കാര്യമാണ്. ഇതിനൊരു പരിഹാരമായി എനിക്ക് തോന്നുന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞാലും നയരൂപീകരണം പൂർത്തിയാവുന്നതുവരെ ചെക്ക് യൂസർ ഫ്ലാഗിന് മീറ്റയിൽ പോവാതിരിക്കുക എന്നതാണ്. നയരൂപീകരണം പൂർത്തിയായശേഷം അതുവഴി അയോഗ്യരാവുന്ന സ്ഥാനാർത്ഥികളെ ഒഴിവാക്കി ബാക്കിയുള്ളവർക്ക് ഫ്ലാഗിനായി അപേക്ഷിച്ചാൽ മതിയല്ലോ. നയരൂപീകരണചർച്ചകൾ അനന്തമായി നീണ്ടുപോകുന്നതിലുള്ള അമർഷം ഈ താളിൽ പലയിടത്തായി വ്യക്തമാക്കിയ സുഗീഷാണ് തിരഞ്ഞെടുപ്പുപ്രക്രിയ തുടങ്ങിയത്. മലയാളം വിക്കിപീഡിയയിലെ മിക്ക നയങ്ങളും ഒരു വ്യക്തി എഴുതിത്തുടങ്ങി മറ്റുള്ളവർ തിരുത്തി ഉണ്ടായതാണല്ലോ. അതുപോലെ ചെക്ക് യൂസർ യോഗ്യതകളുടെ നയത്തിന് സുഗീഷ് തുടക്കം കുറിച്ചു എന്ന് കരുതാനേ ഉള്ളൂ. തിരഞ്ഞെടുപ്പ് ഇത്രയും പുരോഗമിക്കുന്നതുവരെ ഇത് നീട്ടിക്കൊണ്ടുവന്നത് ഞാനടക്കമുള്ള സ്ഥാനാർത്ഥികളുടെയും അഡ്മിന്മാരുടെയും തെറ്റാണ്, എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് അസാധുവാക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടെന്ന് വ്യക്തിപരമായി കരുതുന്നില്ല. താളിൽ വോട്ടുചെയ്ത മിക്കവരും ചെക്ക് യൂസർ വേണമെന്ന ചർച്ച കണ്ടവരായിരിക്കും എന്ന് കരുതുന്നു, പ്രവർത്തനങ്ങളുടെ കാര്യത്തിൽ നയരൂപീകരണം നടത്തുന്നതുകൊണ്ടുമാത്രം അവർ വോട്ട് മാറിച്ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. അതിനാൽ:
- ചെക്ക് യൂസർമാരുടെ യോഗ്യതകളുടെയും അവരുടെ പ്രവർത്തനത്തിന്റെയും കാര്യത്തിൽ ഒരു നയമുണ്ടാക്കുക വഴി തിരഞ്ഞെടുപ്പുഫലത്തിൽ മാറ്റം വരില്ലെന്ന് കരുതുകയാണെങ്കിൽ വോട്ടെടുപ്പ് തുടരുക. വോട്ടെടുപ്പ് തീർന്നാലും നയരൂപീകരണം പൂർത്തിയാകുന്നതുവരെ ഫ്ലാഗിന് അപേക്ഷിക്കാതിരുന്നാൽ മതി.
- ഇനി നയം വ്യക്തമായി എഴുതിയത് കാണുന്ന ഉപയോക്താക്കൾ അവരുടെ വോട്ടിൽ മാറ്റം വരുത്തും എന്നാണ് കരുതുന്നതെങ്കിൽ രണ്ട് വഴികളുണ്ട്:
- ഈ വോട്ടെടുപ്പിന്റെ കാലാവധി നയരൂപീകരണം പൂർത്തിയാകുന്നതുവരെ നീട്ടുകയും അതിനുശേഷം ഇതുവരെ വോട്ടുചെയ്ത എല്ലാ ഉപയോക്താക്കളോടും നയം വായിച്ച് അവരുടെ വോട്ട് പുനഃപരിശോധിക്കാൻ ആവശ്യപ്പെടുക
- തിരഞ്ഞെടുപ്പ് അസാധുവാക്കി നയരൂപീകരണത്തിനുശേഷം ഒന്നുകൂടി തുടങ്ങുക.
നയരൂപീകരണം തിരഞ്ഞെടുപ്പുഫലത്തിൽ മാറ്റം വരുത്തുകയില്ല എന്ന് വ്യക്തിപരമായി കരുതുന്നതിനാൽ ആദ്യത്തേതിനോടാണ് എനിക്ക് പ്രതിപത്തി. ഞാൻ കരുതിയിരിക്കുന്നത് ശരിയല്ലെന്നാണ് പൊതു അഭിപ്രായമെങ്കിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ വഴികളും ആകാം.
ചെക്ക് യൂസർമാർ പ്രൈവസി പോളിസി ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന് കരുതുന്നുവെങ്കിൽ അത് ഉറപ്പുവരുത്താൻ അവരോട് വോട്ടെടുപ്പുതാളിൽ സംവാദം നടത്തുകയായിരുന്നു വേണ്ടിയിരുന്നത്. ഇങ്ങനെ ഒരു സ്ഥാനാർത്ഥി യോഗ്യനല്ലെന്ന് സംവാദത്തിലൂടെ തെളിയുകയാണെങ്കിൽ മറ്റുപയോക്താക്കളും അവർക്കെതിരെ വോട്ടുചെയ്യുമായിരുന്നല്ലോ. -- റസിമാൻ ടി വി 17:32, 6 ഫെബ്രുവരി 2013 (UTC)
- റസിമാന്റെ നിർദ്ദേശങ്ങളേക്കാൾ സ്വാഗതാർഹമായി എനിക്കു തോന്നുന്നത് വോട്ടെടുപ്പ് ഇപ്പോൾ നിർത്തി വെക്കുക. ചെക്ക്‌യൂസർ സംബന്ധിയായ കാര്യങ്ങളിൽ നയം രൂപീകരിച്ചതിനു ശേഷം(എത്ര ചെക്ക്‌യൂസർ വേണം തുടങ്ങിയ കാര്യങ്ങളും പരിഗണിക്കണം) വോട്ടെടുപ്പ് വീണ്ടും തുടരുക. അപ്പോൾ ആവശ്യമുള്ളവർക്ക് അവരുടെ അഭിപ്രായം വീണ്ടും രേഖപ്പെടുത്താവുന്നതാണു എന്ന നിർദ്ദേശമാണ്. ഒരു പ്രധാന കാര്യം കൂടെ പറയാൻ ആഗ്രഹിക്കുന്നു. എനിക്ക് സോക്ക് പപ്പറ്റുകൾ ഉള്ളതു കൊണ്ടാണു ഞാൻ ചെക്ക്‌യൂസറെ എതിർക്കുന്നത് അല്ലെങ്കിൽ വോട്ടെടുപ്പ് അസാധുവാണു് എന്നു പറയുന്നത് എന്ന തരത്തിലുള്ള അഭിപ്രായങ്ങൾ മുകളിൽ കണ്ടു. അവരോട് എനിക്കൊന്നേ പറയാനുള്ളൂ. ഞാൻ ആരുടെയെങ്കിലും സോക്ക് പപ്പറ്റാണു്/എനിക്ക് സോക്ക് പപറ്റ് ഉണ്ടെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ മെറ്റായിൽ കൃത്യമായ കാരണങ്ങളോടെ ഒരു കുറിപ്പിടൂ. ബാക്കി കാര്യങ്ങൾ അവർ തീരുമാനിക്കട്ടെ. --Anoop | അനൂപ് (സംവാദം) 17:47, 6 ഫെബ്രുവരി 2013 (UTC)
- ചെൿയൂസർ എന്നു പറയുന്നത് എന്തോ ജിപ്സിക്കണ്ണടയാണെന്ന പ്രചാരണം ഒഴിവാക്കണം.
- മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ ചെൿയൂസറിന്റെ ഒരാവശ്യവുമില്ല എന്നതുകൊണ്ടാണ് ഞാൻ ഇതിനെ എതിർക്കുന്നത്. ആവശ്യമില്ലെങ്കിലും കിട്ട്യാലെന്താ കൊഴപ്പം (വെറുതേ കിട്ടുന്നതല്ലേ! കെടക്കട്ടെ!!)? - എന്ന മട്ടിലാണ് ചിലർ സംസാരിച്ചത്. ചെൿയൂസറിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് തെല്ലും ധാരണയില്ലാതെയാണ് (റസിമാൻ പല തവണ ശ്രദ്ധിപ്പിച്ചിട്ടും) പലരും ചർച്ചയിൽ സംസാരിച്ചതും വോട്ടു ചെയ്തതും. നാമനിർദ്ദേശം(!) ചെയ്യപ്പെട്ടവർക്കുപോലും അതിനെക്കുറിച്ച് ധാരണയില്ല എന്നതാണ് 'ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ' എന്നൊക്കെയുള്ള മറുപടികൾ തെളിയിക്കുന്നത്. എഴുത്തുകാരി മുകളിൽ സൂചിപ്പിച്ചപോലെ ഒരു വർഷത്തോളം നിഷ്ക്രിയമായ ചെക്യൂസർ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെടും. നിലവിൽ മല. വിക്കിയിൽ ചെക്യൂസറിനുവേണ്ട സാഹചര്യം പ്രതീക്ഷിക്കാനാവില്ല. അപ്പോൾ ചെക്യൂസർ വന്നാൽ പദവി നിലനിർത്തണമെങ്കിൽ അനാവശ്യമായ ചെൿയൂസർ നിർദ്ദേശങ്ങളും നിർവ്വഹണവുമൊക്കെ നടത്തുകയാണ് നിവൃത്തി. ഇത് മുമ്പ് പറഞ്ഞപോലെ സ്വകാര്യതയ്ക്ക് ഭീഷണിതന്നെയാണ്. അതുമല്ലെങ്കിൽ ഉള്ളത് ഗാന്ധിനഗർ സെ.സ്റ്റ്രീ പരിപാടിയാണ് :)
- ഒരിക്കൽ എടുത്തുകളയപ്പെട്ട ചെക്യൂസർ വീണ്ടും കിട്ടുക ആദ്യതവണ നിർദ്ദേശിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് മനസ്സിലാക്കാമല്ലോ.
- വോട്ടിങ്ങ് നിർത്തിവെക്കുക മാത്രമാണ് ഉചിതമായ നടപടി എന്നാണ് എനിക്ക് പറയാനുള്ളത്. അസാധുവാക്കണോ എന്നത് വിക്കിസമൂഹം തീരുമാനിക്കേണ്ടതാണ്.--തച്ചന്റെ മകൻ (സംവാദം) 17:34, 6 ഫെബ്രുവരി 2013 (UTC)
- ചെക്ക് യൂസർ തെരഞ്ഞെടുപ്പ് അസാധുവാണ് എന്ന വാദത്തോട് താഴെ പറയുന്ന കാരണങ്ങളാൽ പൂർണ്ണമായും യോജിക്കുന്നില്ല:
- മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ വേണം എന്ന തീരുമാനം സമൂഹം ചർച്ച ചെയ്ത് അംഗീകരിക്കുകയും അതിന് പഞ്ചായത്തിൽ സമവായമാകുകയും ചെയ്തിട്ടുള്ളതാണ്. എതിർത്തുകൊണ്ടാണെങ്കിലും ആ സംവാദത്തിൽ അനൂപൻ പങ്കാളിയായതും എതിർപ്പുന്നയിച്ച മുതിർന്ന കാര്യനിർവാഹകൻ സുനിൽ തന്നെ അതിലെ സമവായ നിർദ്ദേശം മുന്നോട്ട് വെയ്കുകകയും അതിന്റെ അടിസ്ഥാനത്തിൽ ഈ തെരഞ്ഞെടുപ്പ് ആരംഭിച്ചിട്ടുള്ളതുമാണ്.
- മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ എന്ന പദവി വഹിക്കുന്ന ഉപയോക്താക്കളുടെ റോൾ എന്തായിരിക്കണം, ഏതൊക്കെ ഘട്ടത്തിൽ ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കണം, അതിന്റെ മാനദണ്ഡങ്ങൾ എന്ത്, ചെക്ക് യൂസർ ആവുന്നതിനുള്ള യോഗ്യതകൾ എന്ത് എന്നിവയൊന്നും യഥാർത്ഥത്തിൽ പൂർണ്ണമായും തീരുമാനമാവുകയോ അവ വിവരിക്കുന്ന ചെക്ക് യൂസർ താൾ നിർമ്മിക്കുകയോ ചെയ്യുന്നതിന് മുൻപാണ് ഈ തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഇതാണ് അനൂപന്റെ വിയോജിപ്പിന് ഇടയാക്കിയ പ്രധാന സംഗതി. എന്നാൽ ഇവയിൽ അവസാനത്തേതൊഴിച്ചുള്ള കാര്യങ്ങൾ പ്രധാനമായും സാങ്കേതികമാണ്.
- സാങ്കേതികമായ കാര്യങ്ങളിൽ ദീർഘനാൾ നടക്കുന്ന ചർച്ചകളിലൂടെ മാത്രമേ "പൂർണ്ണത" കൈവരിക്കാൻ സാദ്ധ്യതയുള്ളൂ. കാര്യനിർവ്വാഹകരുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ നോക്കുക. അതിൽപ്പോലും "പൂർണ്ണത" ഇനിയും വന്നിട്ടില്ലെന്ന് കാണാം. അതുകൊണ്ട് അനൂപൻ ഉൾപ്പെടെയുള്ള കാര്യനിർവ്വാഹകരുടെ തിരഞ്ഞെടുപ്പ് അസാധുവാണ് എന്നു പറയാൻ കഴിയുമോ ?
- മേല്പറഞ്ഞതിൽ അവസാനത്തെ ഇനമായ ചെക്ക് യൂസർക്ക് വേണ്ട യോഗ്യതകൾ എന്തൊക്കെയെന്നതിന് കൃത്യമായ നിർദ്ദേശം നാമനിർദ്ദേശം ചെയ്ത ഉപയോക്താവ് തെരഞ്ഞെടുപ്പ് താളിൽ വച്ചിട്ടുണ്ട്. ആ മാനദണ്ഡങ്ങൾ പോരാ എന്ന് ഇതുവരെ അവിടെ ആരും പറഞ്ഞിട്ടില്ല. അനൂപൻ ആകെ ഉയർത്തുന്ന പരിമിതി, വിക്കിപീഡിയയുടെ പ്രൈവസി പോളിസിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണ ഉണ്ടായിരിക്കണം എന്ന യോഗ്യതയുടെ അടിസ്ഥാനത്തിലാവണം ഈ തെരഞ്ഞെടുപ്പ് എന്നതാണ്. തികച്ചും ഐഡിയലായ - പരിമാണാത്മകമല്ലാത്ത - ഒരു മാനദണ്ഡമാണതെന്ന് പറയാതെ വയ്യ. നമുക്ക് കല്ല് കെട്ടി ഇറങ്ങി അളക്കാവുന്നതല്ലല്ലോ ഈ "ആഴം". അവിടെ ആവശ്യപ്പെട്ടിട്ടുള്ള യോഗ്യതകൾ താഴെക്കൊടുക്കുന്നു:
- മേല്പറഞ്ഞ യോഗ്യതകൾ സമ്പൂർണ്ണമാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. പക്ഷേ, ഈ "കടുത്ത" യോഗ്യതയുളളവർക്കുപോലും പിടികിട്ടാത്ത പ്രൈവസി പോളിസി എന്താണ് വിക്കിപീഡിയയിലുള്ളത് എന്നു മനസ്സിലാവുന്നില്ല !
- പൂർണ്ണത എന്നത് ആശയവാദപരമായ പരികല്പനയാണ്. യാഥാർത്ഥ്യങ്ങളോട് ഒട്ടും അടുത്തുനിൽക്കുന്നതല്ല അത്. ഇന്നത്തെ പൂർണ്ണത നാളത്തെ അപൂർണ്ണതയാവും എന്നതിൽ ഒരു തർക്കവും വേണ്ട. ഇവിടെ, ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്ത് മുന്നോട്ടു പോകുക എന്നതാണ് കരണീയം. വിക്കിപീഡിയ വളരുന്ന ഒരു സംവിധാനമാണ്. നാം "ചെയ്ത് പഠിക്കുകയാണ്"
- മേല്പറഞ്ഞ യോഗ്യതകൾ ചെക്ക് യൂസറെ സംബന്ധിച്ചിടത്തോളും പരിമിതമായ യോഗ്യതയാണെന്ന് /യോഗ്യത അല്ലെന്ന് പറയാനാവില്ല എന്നാണ് എന്റെ എളിയ അഭിപ്രായം.
- ഇവിടെ ഇപ്പോൾ ചെക്ക് യൂസർ സംബന്ധിച്ച വോട്ടെടുപ്പ് പാതിവഴിയിലെത്തിനിൽക്കുന്നു. എന്തൊക്കെ infirmity ഉണ്ടെങ്കിലും അത് മുന്നോട്ട് പോകണം എന്നു തന്നെയാണ് ശക്തമായ അഭിപ്രായം. നിയമത്തിൽ factum valet എന്നൊരു മാക്സിം ഉണ്ട്. അതിന്റെ അർത്ഥം ഇങ്ങനെയാണ്: ‘what ought not to be done become valid when done’ (എന്താണോ ചെയ്യരുതാത്തത്, അത്ചെയ്താൽ, അത് "ശരിയാണ്" എന്നു തന്നെ കണക്കുകൂട്ടണം) അതായത് പ്രായപൂർത്തിയാകാത്തവർ വിവാഹം കഴിക്കാൻ പാടില്ലാത്തതാണ്. എന്നാൽ വിവാഹം കഴിച്ചാൽ അത് ശരിയായി എടുത്തോളണം എന്ന് ! ഇവിടെ ചെക്ക് യൂസറുടെ അവകാശാധികാരങ്ങൾ വിവരിക്കുന്ന താൾ ചർച്ച ചെയ്ത് ആരംഭിക്കുന്നതിനുമുന്നേ തെരഞ്ഞെടുപ്പ് തുടങ്ങി. തുടങ്ങാൻ പാടില്ലാത്തതായിരുന്നു. പക്ഷേ, തുടങ്ങിപ്പോയി. ഇനി അത് ശരിയാണെന്ന് കണക്കാക്കുക. ആ താൾ ഭംഗിയായി നിർമ്മിക്കാൻ അനൂപൻ തന്നെ മുൻകൈയ്യെടുക്കുക. ചെക്ക് യൂസറുടെ തെരഞ്ഞെടുപ്പിനുള്ള മാദണ്ഡങ്ങളും അവിടെ കർശനമായി എഴുതി വെയ്കുക. നമുക്കെല്ലാം ആ പ്രക്രിയയിലും പങ്കുചേരാം. തെരഞ്ഞെടുപ്പ് മുന്നോട്ട് പോകട്ടെ. എല്ലാവർക്കും നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട് --Adv.tksujith (സംവാദം) 17:52, 6 ഫെബ്രുവരി 2013 (UTC)
- സുജിത്ത് കാര്യങ്ങൾ മുഴുവൻ മനസിലാക്കാതെയാണു സംസാരിക്കുന്നത്. ഈ സംവാദത്തിന്റെ ആദ്യം ഞാൻ സൂചിപ്പിച്ച ഈ സംവാദം താൾ ഒന്നു കൂടെ വായിക്കുക. ഇത്തരത്തിൽ ഒരു നയം രൂപീകരിക്കുന്നതിനു മുൻപ് അത് സമവായത്തിലെത്തണം. ഇവിടെ അതുണ്ടായിട്ടില്ല. സീസോപ്പ്, ബ്യൂറോക്രാറ്റ് എന്നീ കാര്യങ്ങളിൽ നമ്മൾ കൃത്യമായി നിർവ്വചിച്ച ഒരു നയത്തിന്റെ പുറത്തിലാണു 2007 മുതൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനു മുൻപുള്ള തെരഞ്ഞെടുപ്പുകളിൽ നയം ഉണ്ടായിരുന്നില്ല. കാരണം വിക്കിപീഡിയ അതിന്റെ വളർച്ചയുടെ പാതയിലായിരുന്നു. പക്ഷെ ഇപ്പോൾ കാര്യങ്ങൾ അങ്ങനെയല്ല. നമുക്ക് 100-ൽ അധികം സജീവ ഉപയോക്താക്കളും 19 അഡ്മിന്മാരുമുണ്ട്. ഈ സന്ദർഭത്തിൽ ഒരു യൂസർ സ്വന്തം ഇഷ്ടപ്രകാരം നയം രൂപീകരിച്ച് വോട്ടെടുപ്പ് നടത്തുന്നത് അസാധുവാക്കണം എന്ന അഭിപ്രായമാണു എനിക്കുള്ളത്. ഇപ്പോഴതു ചെയ്തില്ലെങ്കിൽ ഭാവിയിൽ ഇത് ഇതിലും വലിയ പ്രശ്നമായി വരാം. ഒരു വിക്കിപീഡിയ അഡ്മിൻ എന്ന നിലയിൽ ഞാനതു ചെയ്തില്ലെങ്കിൽ പിന്നെ ആ പേരിൽ ഇവിടെ തുടരുന്നതിൽ അർത്ഥമില്ല. മാത്രവുമല്ല വെറുമൊരു റബ്ബർ സ്റ്റാമ്പ് അഡ്മിൻ ആയി ഇരിക്കുവാൻ എനിക്ക് താൽപര്യവുമില്ല. വ്യക്തമായ നയരൂപീകരണത്തിനു ശേഷം വോട്ടെടുപ്പ് തുടർന്നാൽ മതി എന്ന അഭിപ്രായമാണു ഇപ്പോൾ എനിക്കുള്ളത്. --Anoop | അനൂപ് (സംവാദം) 18:05, 6 ഫെബ്രുവരി 2013 (UTC)
- ആ സംവാദം ഇന്ന് തുടങ്ങിയതാണ്. പങ്കെടുത്തത് ആകെ രണ്ടുപേർ. മാനദണ്ഡങ്ങൾ ഒരാൾ ഒറ്റയ്കങ്ങ് തീരുമാനിച്ചു. അതിനെ ചലഞ്ച് ചെയ്തവർ രണ്ടു പേർ മാത്രം ! അതിന്റെയൊന്നും ന്യായാന്യായങ്ങളിലേക്ക് കടക്കേണ്ടതില്ലല്ലോ. നമുക്ക് കാര്യങ്ങൾ നടന്നാൽ പോരേ ?
ഈ ചർച്ചകൾ ആകെ മൊത്തം പരിശോധിച്ചാൽ ചെക്ക് യൂസർ വേണം എന്നതിൽ സമൂഹത്തിന് പൊതുവിൽ അഭിപ്രായ ഐക്യം ഉണ്ട് എന്ന കാര്യത്തിൽ സംശയമുണ്ടാകില്ലെന്ന് തോന്നുന്നു. തീർച്ചയായും ആ സംവിധാനം കരുതലോടെ ഉപയോഗിക്കണം എന്നതിലും അഭിപ്രായ ഐക്യം ഉണ്ടായിട്ടുണ്ട്. അക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയവരും അവരുടെ അഭിപ്രായങ്ങളും വഹിച്ച പങ്ക് അഭിനന്ദനാർഹവുമാണ്.
ഇപ്പോഴുള്ള ഏക പ്രശ്നം തെരഞ്ഞെടുപ്പ് നടന്നുവരുന്ന മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന നിർദ്ദേശമാണ്. അതിനായി സുവ്യക്തമായ നിർദ്ദേശങ്ങൾ ആർക്കുവേണമെങ്കിലും മുന്നോട്ടു വെയ്കാമല്ലോ. അത് വന്നോട്ടെ, ചെക്ക് യൂസറിന്റെ താളിൽ ഭാവിയിലേക്കുള്ള നിർദ്ദേശമായി അത് ഉൾപ്പെടുത്താമല്ലോ. തുടങ്ങിയ തെരഞ്ഞെടുപ്പും നടക്കട്ടെ. --Adv.tksujith (സംവാദം) 18:24, 6 ഫെബ്രുവരി 2013 (UTC)
- അനൂപനു തന്നെ പറയുന്ന കാര്യങ്ങളിൽ യാതൊരു ഉറപ്പുമില്ല. അങ്ങനെയുള്ള അനൂപൻ തീർച്ചയായും കാര്യനിർവ്വാഹകസ്ഥാനത്തിന് യോഗ്യനല്ല എന്നു ഞാൻ കരുതുന്നു. ബാക്കിയൊക്കെ അനൂപന്റെ ഇഷ്ടം..
- പിന്നെ മലയാളം വിക്കിയിൽ ചെക്ക്യൂസർ വേണമോ എന്നുള്ളതിന് ഒരു കാര്യത്തിൽ മാത്രം തീരുമാനം ഉണ്ടാക്കിക്കണ്ടാല് മതി. ഈ താളിൽ മൂന്നു പേരുടെ പേരുകൾ നൽകിയിട്ടുണ്ട്. അവരെക്കൂടാതെ ഉ:ബിനു സുഗീഷ് വാണമടിയേൽ, എന്നീ ഉപയോക്താക്കൾ ആരൊക്കെയാണെന്നും സോക്കാണോ അല്ലയോ എന്നുമൊക്കെ ചെക്കു ചെയ്യാൻ മേറ്റാവിക്കിയിൽ ഒരു റിക്വസ്റ്റ് ഇട്. അതിനു കഴിയാത്തവർ / അല്ലെങ്കിൽ സ്വന്തം സൃഷ്ടികൾ തിരിഞ്ഞുകൊത്തും എന്നു ഉറപ്പുള്ളതിനാൽ മാത്രമാണ് ഈ ചെക്ക് യൂസർ വോട്ടെടുപ്പിൽ നഞ്ച് കലക്കാൻ ശ്രമിക്കുന്നത്. അല്ലാതെ മലയാളം വിക്കിപീഡിയയെ ഉദ്ധരിപ്പിക്കാനല്ലല്ലോ? --സുഗീഷ് (സംവാദം) 18:29, 6 ഫെബ്രുവരി 2013 (UTC)
- ഞാൻ പറഞ്ഞ ഏതു കാര്യത്തിലാണു എനിക്കുറപ്പില്ലാത്തത്? ഈ വിഷയത്തിൽ ഞാൻ ആദ്യം മുതലേ ഉള്ള വാദങ്ങളിൽ തന്നെയാണു ഉറച്ചു നിൽക്കുന്നത്. അതിപ്പോഴും അങ്ങനെ തന്നെ. ഞാൻ കാര്യനിർവ്വാഹകനാകാൻ യോഗ്യനല്ലെന്നു സുഗീഷ് കരുതുന്നുവെങ്കിൽ എന്നെ കാര്യനിർവ്വാഹക സ്ഥാനത്തു നിന്ന് നീക്കം ചെയ്യാൻ ഒരു ചർച്ച ആരംഭിക്കൂ. --Anoop | അനൂപ് (സംവാദം) 18:37, 6 ഫെബ്രുവരി 2013 (UTC)
- അതെ, തീർച്ചയായും അനൂപന് മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ വരുന്നത് ഇഷ്ടമല്ല. ആ ഒരു കാര്യത്തിൽ ഉറച്ചു തന്നെ നിൽക്കുന്നു. പക്ഷേ അത് കമന്റുകളായി പുറത്തേയ്ക്കു വരുമ്പോൾ പലതും മാറി മറിയുന്നു.
- തന്നെ നീക്കം ചെയ്തിട്ട് എനിക്കെന്തര് കിട്ടാനാ? ഏതെങ്കിലും തരത്തിലെ ലാഭം ഇതുവരെ കണക്കിൽ വന്നിട്ടില്ല. ഇനി അങ്ങനെ എനിക്ക് വല്ല ലാഭവും ഉണ്ടെന്നു അനൂപനു തോന്നുന്നു എങ്കിൽ അതെന്നോട് പറഞ്ഞേക്കൂ. ഞാൻ അനൂപനെ നീക്കം ചെയ്യാനുള്ള നിർദ്ദേശം ഞാൻ തന്നെ മുന്നോട്ടു വയ്ക്കാം. അവസാനത്തെ വരി അനൂപനോട് മാത്രമല്ല; മറ്റ് പലരോടും കൂടിയാണ്. ;)--സുഗീഷ് (സംവാദം) 18:43, 6 ഫെബ്രുവരി 2013 (UTC)
- എന്റെ കമന്റുകളിൽ ഒരു മാറിപ്പോകലുമില്ല. കുത്തും കോമയുമൊക്കെ യഥാസ്ഥാനത്തു തന്നെ കണ്ട് വായിച്ചാൽ അർത്ഥം മനസിലാകും. സുഗീഷ് തന്നെയല്ലേ മുകളിലത്തെ കമന്റിൽ ഞാൻ കാര്യനിർവ്വാഹകസ്ഥാനത്തിനു യോഗ്യനല്ലെന്ന് പറഞ്ഞത്. അങ്ങനെ കരുതുന്നുവെങ്കിൽ കുറിപ്പിടാനാണു നിർദ്ദേശിച്ചത്. ഇത് സുഗീഷിനു മാത്രമല്ല. ആർക്കും നിർദ്ദേശിക്കാം, എന്നെ മാത്രമല്ല ഏതു കാര്യനിർവ്വാഹകനെയും നിർദ്ദേശിക്കാം. വിക്കിപീഡിയയുടെ നയങ്ങൾ കൃത്യമാകണമെന്ന് ആഗ്രഹിച്ചതിന്റെ പേരിൽ കാര്യനിർവ്വാഹകനാകാൻ യോഗ്യനല്ല എന്നു കേൾക്കുന്നത് ഇത് ആദ്യത്തെ തവണയൊന്നുമല്ല. അതിനാൽ തന്നെ ഇതിലൊരു വിഷമവും എനിക്കില്ല. :) --Anoop | അനൂപ് (സംവാദം) 18:50, 6 ഫെബ്രുവരി 2013 (UTC)
തിരഞ്ഞെടുപ്പിന്റെ സാധുത ചോദ്യം ചെയ്യപ്പെട്ട കാര്യം താളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിസിബിളിറ്റി കൂട്ടാൻ സ്ഥാനം മാറ്റുകയോ വേർഡിങ് മാറ്റുകയോ ഒക്കെ ആകാവുന്നതാണ് -- റസിമാൻ ടി വി 07:08, 7 ഫെബ്രുവരി 2013 (UTC)
- അവസാനം എന്തരായി?. ചെക്ക് യൂസർമാർ വേണ്ട എന്ന കാര്യത്തിൽ തീരുമാനം ആയി എന്നു കരുതുന്നു. --സുഗീഷ് (സംവാദം) 06:01, 13 ഫെബ്രുവരി 2013 (UTC)
അഭിപ്രായം | അനുകൂലിക്കുന്നവർ | എതിർക്കുന്നവർ | വ്യക്തമല്ല/നിഷ്പക്ഷം |
---|---|---|---|
കൃത്യമായ ചർച്ചകളോ സംവാദങ്ങളോ നടക്കാതെ ഒരു ഉപയോക്താവ് തനിക്കിഷ്ടമുള്ള രീതിയിൽ നയം രൂപീകരിച്ച് അതിനു മുകളിൽ നടത്തിയ ചെക്ക്‌യൂസർ തെരഞ്ഞെടുപ്പ് അസാധുവാണ്. |
|
|
|
ഇതുവരെയുണ്ടായ ചർച്ചയിലൂടെ ഉണ്ടായ അഭിപ്രായം ഇങ്ങനെയാണ്. തിരഞ്ഞെടുപ്പ് അസാധുവാണ് എന്ന് അഭിപ്രായപ്പെട്ടത് മൂന്നുപേരാണ്. അസാധുവല്ല എന്ന അഭിപ്രായം എട്ടുപേർ പ്രകടിപ്പിച്ചു. മൂന്നുപേരുടെ നിലപാട് അവ്യക്തമായിരുന്നു. തിരഞ്ഞെടുപ്പ് അസാധുവല്ല എന്ന സമവായമാണ് ചർച്ചയിലൂടെ ഉണ്ടായത്. --അജയ് ബാലചന്ദ്രൻ സംവാദം 07:10, 18 മാർച്ച് 2013 (UTC)
തീരുമാനം: ചെക്ക് യൂസർ തിരഞ്ഞെടുപ്പ് സാധുവാണെന്ന സമവായമുണ്ട്. അതനുസരിച്ച് തിരഞ്ഞെടുപ്പ് താളിലെ നോട്ടീസിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 13:20, 19 മാർച്ച് 2013 (UTC) |
ചെക്ക് യൂസർ തെരഞ്ഞെടുപ്പ് പേജ് പ്രൊട്ടക്റ്റ് ചെയ്തത് ശരിയല്ല
തിരുത്തുകചെക്ക് യൂസറെ തെരഞ്ഞെടുക്കാനുള്ള പേജ് എഡിറ്റ് ചെയ്യാനാവാത്ത വിധമാക്കിവെച്ചത് തനി താന്തോന്നിത്തരമാണ്. മുപ്പതോളം പേർ വോട്ട് രേഖപ്പെടുത്തിയ പേജ് ഇനി എഡിറ്റ് ചെയ്യാനാവാത്ത വിധമാക്കിയത് ഉടനേ മാറ്റുക. ഇത് അതിൽ വോട്ട് ചെയ്തിരിക്കുന്നവരോട് കാണിക്കുന്ന വെല്ലുവിളിയാണ്? ഇനി അതല്ല അങ്ങനെ പ്രൊട്ടക്റ്റ് ചെയ്യണം എന്ന നയം വല്ലതുമൂണ്ടോ? യാതൊരു വിധ നശീകരണപ്രവർത്തനവും അവിടെ നടന്നിട്ടില്ല എന്നിരിക്കെ ഏകപക്ഷീയമായി ചിലർ നടത്തിയ തോന്ന്യവാസമായി മത്രമേ ഇതിനെ കാണാനാവൂ. ഇതു നടത്തിയ അഡ്മിൻ ആരായാലും അവരുടെ അഡ്മിൻ പവർ എടുത്തുകളയുകയും പേജ് വോട്ടിങ്ങിന് അനുകൂലമായി മാറ്റം വരുത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 13:37, 6 ഫെബ്രുവരി 2013 (UTC)
- താൾ പ്രൊട്ടെക്റ്റ് ചെയ്യുന്നതിനു മുമ്പും സൈറ്റ് നോട്ടീസ് ഒഴിവാക്കുന്നതിനുമുമ്പും പ്രസ്തുത അഡ്മിൻ സമവായത്തിനു വേണ്ടി കാക്കണമായിരുന്നു. ചെക്ക് യൂസർമാർ വേണം എന്ന് മലയാളം വിക്കിപീഡിയ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ വോട്ടെടുപ്പ് അസാധുവാണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. അതിനാൽ പുതിയ ഉപയോക്താക്കൾ വോട്ട് ചെയ്യുന്നതിനെ തടയേണ്ടതുമില്ല. --സിദ്ധാർത്ഥൻ (സംവാദം) 13:44, 6 ഫെബ്രുവരി 2013 (UTC)
- ഇക്കാര്യത്തിൽ എഴുത്തുകാരി ചെയ്തത് ശരി തന്നെയാണു എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം. ചെക്ക് യൂസർ വേണം എന്ന കാര്യത്തിൽ മാത്രമേ ഇതുവരെ സമവായം ആയിട്ടുള്ളു. അതെങ്ങനെ ആവണം ഏതു തരത്തിൽ ആവണം എന്നുള്ള കാര്യത്തിലൊക്കെ ഇപ്പോഴും തീരുമാനങ്ങൾ ആവേണ്ടതുണ്ട്. അക്കാര്യങ്ങൾ ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടിയപ്പോൾ ഇനി വോട്ടിങ്ങ് നടക്കാതിരിക്കാൻ പ്രൊട്ടക്റ്റ് ചെയ്തു എന്നുള്ളതിൽ എനിക്ക് വലിയ അപാകതയായി തോന്നുന്നില്ല. അതു താന്തോന്നിത്തരമാണെന്നൊക്കെ കരുതുന്നത് തെറ്റാണു്. അത് അഡ്‌മിന്റെ വിവേചനാധികാരമാണു്. അതദ്ദേഹം വിനിയോഗിച്ചു എന്നേ ഉള്ളൂ. മുപ്പതോളം പേർ വോട്ട് രേഖപ്പെടുത്തിയത് കാര്യങ്ങൾ മനസിലാക്കാതെയാണു്. മുപ്പതോളം പേർ വോട്ട് രേഖപ്പെടുത്തി എന്നുള്ളതു കൊണ്ട് ഒരു തെറ്റ് ശരിയാവില്ല. മുപ്പതല്ല നൂറു പേർ വോട്ടു ചെയ്താലും തെറ്റു തെറ്റു തന്നെ ആണു്. --Anoop | അനൂപ് (സംവാദം) 14:19, 6 ഫെബ്രുവരി 2013 (UTC)
- ചെക്ക് യൂസറുടെ കാര്യത്തിൽ വേണ്ടത്ര ചർച്ച അവിടെ നടന്നിട്ടുണ്ട്. അത് വായിച്ചിട്ടുള്ള ആർക്കും മനസ്സിലാവും ആരാണ് ചെക്ക് യൂസർ, എന്താണയാളുടെ പണി, എന്തൊക്കെ ചെയ്യാനാവും എന്നൊക്കെ... അനൂപന് ചിലപ്പോൾ അതു വായിക്കാൻ സമയം കിട്ടിക്കാണില്ല എന്നു കരുതുന്നു. അതുകൊണ്ട് കാര്യങ്ങൾ അറിയാതെയാണ് അവിടെ വോട്ട് ചെയ്തത് എന്നു കരുതുന്നത് തെറ്റാണ്. മുപ്പതോളം പേരുടെ അഭിപ്രായത്തിന് പുല്ലുവില കല്പിച്ചുകൊണ്ട് ഏകപക്ഷീയമായി ബ്ലോക്ക് ചെയ്യാനുള്ള അധികാരമാണോ അഡ്മിനുള്ള വിവേചനാധികാരം എന്നു പറയുന്നത്? -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 14:26, 6 ഫെബ്രുവരി 2013 (UTC)
- മുകളിൽ എഴുത്തുകാരി പോയന്റ് ഇട്ടു ചോദിച്ച കാര്യങ്ങളിൽ എവിടെയാണു ചർച്ച നടന്നിട്ടുള്ളത് എന്നു രാജേഷ് ഒന്നു വ്യക്തമാക്കുമോ? പറ്റുമെങ്കിൽ ലിങ്കും തരൂ. ഒപ്പം ഇവിടെ ഞാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരമുണ്ടെങ്കിൽ അതും നൽകൂ. --Anoop | അനൂപ് (സംവാദം) 14:32, 6 ഫെബ്രുവരി 2013 (UTC)
- ചെക്ക് യൂസർ വേണോ വേണ്ടയോ എന്ന ചർച്ച മാത്രമേ നടന്നിട്ടുള്ളൂ. അതിന്റെ മനദണ്ഡങ്ങളോ നയരൂപീകരണമോ നടക്കാത്ത പക്ഷം ഒരു തിരഞ്ഞെടുപ്പിന്റെ പ്രസക്തി ഉദിക്കുന്നില്ല. നയരൂപീകരണം വളരെ അത്യാവശ്യമായ കാര്യമാണ്. കാര്യങ്ങൾ എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനമാകാതെ കാര്യക്കാരെ നിശ്ചയിക്കുന്നത് എന്റെ യുക്തിക്കു നിരക്കുന്നതല്ല, ആ യുക്തിക്കനുശൃതമായി ഞാൻ തുടർനടപടികൾ നിർത്തലാക്കിയതുത് എന്റെ വ്യക്തിപരമായ താത്പര്യങ്ങൾ സംരക്ഷിക്കാനോ താന്തോന്നിത്തരമായ പ്രവർത്തിയായോ കാണാൻ സാധിക്കുന്നതല്ല. ഭൂരിപക്ഷം അഡ്മിനുകൾ ഞാൻ ചെയ്ത പ്രവർത്തിയെ തെറ്റായി കാണുന്നുണ്ടോ? കിരൺ ഇത് ചോദിച്ചപ്പോൾ മെയിലിങ്ങ് ലിസ്റ്റിൽ കാര്യം വ്യക്തമാക്കിയിരുന്നു. ഞാനല്ല ഈ പ്രശ്നം ഉന്നയിച്ചത്, ഞാൻ പിന്താങ്ങി തുടർ നടപടികൾ എടുത്തു, അത് അഡ്മിന്റെ കടമയായ് കരുതി ചെയ്തതാണ്, ദയവു ചെയ്ത് അഡ്മിനുകൾ ഞാൻ പദവി ദുരുപയോഗം ചെയ്തു എന്നു കരുതുന്നെങ്കിൽ അറിയിക്കുക. അഡ്മിനുകൾ ഞാൻ ചെയ്ത പ്രവൃത്തി തെറ്റാണെന്നു പറയുകയാണെങ്കിൽ, ഞാൻ മാപ്പു പറയാൻ തയ്യാറാണ്. മാത്രമല്ല, പ്രെസ്തുത സംവാദം താളിൽ പഞ്ചായത്ത് താളിലേക്ക് ഉപയോക്താക്കൾ ലിങ്കും ചർച്ചാ തുടർച്ചയും നൽകിയതായും കാണാം. എന്റെ പ്രവർത്തിയെ സാധൂകരിക്കാൻ ഇത്രയും മതിയാകില്ലേ. ഇതുപോലുള്ള പ്രവർത്തികൾ അഡ്മിനുകൾ ചെയ്യുന്നതിന് സമവായത്തിലെത്തേണ്ടതില്ല. (അല്ലെങ്കിൽ ഞാൻ അഡ്മിൻ പദവിക്കു യോഗ്യനായിരിക്കുകയില്ല)--എഴുത്തുകാരി സംവാദം 14:32, 6 ഫെബ്രുവരി 2013 (UTC)
- പ്രൊട്ടക്റ്റ് ഒഴിവാക്കാം. ഒന്നാമത്തെ കാര്യം അതു ചെക്ക്യൂസറിനെ മാത്രം തിരഞ്ഞെടുക്കുവാനുള്ള താളല്ല.--KG (കിരൺ) 14:36, 6 ഫെബ്രുവരി 2013 (UTC)
- അവിടെ മറ്റൊരു തെരഞ്ഞെടുപ്പും ഇപ്പോൾ നടക്കുന്നില്ല. അതിനാൽ പ്രൊട്ടക്റ്റ് ചെയ്തത് ശരിയായ നടപടി തന്നെ. --Anoop | അനൂപ് (സംവാദം) 14:38, 6 ഫെബ്രുവരി 2013 (UTC)
- അഡ്മിൻ ചെയ്ത (അല്ലെങ്കിൽ ചെയ്യുന്ന) പ്രവൃത്തിക്ക് സമവായത്തിലെത്തണം എന്ന് ഞാൻ ഉദ്ദേശിച്ചിട്ടില്ല. മുകളിൽ അനൂപൻ നല്കിയ ചോദ്യത്തിൽ സമവായത്തിലെത്തുന്നതുവരെ കാക്കണമെന്നാണ് ഉദ്ദേശിച്ചത്. --സിദ്ധാർത്ഥൻ (സംവാദം) 14:39, 6 ഫെബ്രുവരി 2013 (UTC)
- പുല്ലുവിലയല്ല, തക്കതായ വില കൽപ്പിക്കുകയും മാനിക്കുകയും ചെയ്യുന്നതുകൊണ്ടാണങ്ങനെ ചെയ്തത്, ഞാൻ അത് മായിക്കുകയല്ല ഉണ്ടായത്. ദയവുചെയ്ത് രോഷാകുലനാകുന്നതിനുമുൻപ് എന്തിനാണങ്ങനെ ചെയ്തു എന്നു കാണൂ, എത്ര ലോക്കൽ വിക്കിയിൽ ഒന്നിലധികം സിയു കൾ ഉണ്ട് ? ആ വോട്ടെടുപ്പിനു മുൻപ് സമവായത്തിലെത്തേണ്ട ഒട്ടനവധി കാര്യങ്ങൾ ചർച്ച ചെയ്യപ്പടണം. അല്ലാത്തപക്ഷം ആ വോട്ടടെപ്പു അസാധുതന്നെയാണ്. മാത്രമല്ല മറ്റു വോട്ടെടുപ്പ് ഇല്ല എന്ന കാരണവുമുണ്ട്. --എഴുത്തുകാരി സംവാദം 14:46, 6 ഫെബ്രുവരി 2013 (UTC)
എഴുത്തുകാരി ചോദിച്ച മിക്ക ചോദ്യങ്ങൾക്കും ഉത്തരം : ഇവിടെ ഉണ്ട്. അവിടെ എഴുതിയിരിക്കുന്നത് ഒന്നു മനസ്സിരുത്തി വായിക്കുക. അതും പോരെങ്കിൽ നയവും മാനദണ്ഡവുമൊക്കെ ഉണ്ടാക്കാൻ അധികാരപ്പെട്ടവർ ഉണ്ടാക്കുക! -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 14:48, 6 ഫെബ്രുവരി 2013 (UTC)
- രാജേഷ് ഇല്ല. അവിടെ പലരും അവരുടെ അഭിപ്രായം പറഞ്ഞിരിക്കുന്നു എന്നതിനപ്പുറം എഴുത്തുകാരി പറഞ്ഞ മിക്ക ചോദ്യങ്ങൾക്കും അവിടെ ഉത്തരമില്ല. ഒപ്പം അതിന്റെ താഴെ സുനിൽ ക്രോഡീകരിച്ചിരിക്കുന്നത് ഇങ്ങനെയാണു്. മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ സൗകര്യം വേണം എന്ന തീരുമാനത്തിലെത്തിയിരിക്കുന്നു. ഇനി ഇതിനായി ചെക്ക് യൂസർമാരെ തിരഞ്ഞെടുത്ത് മെറ്റയിൽ സമർപ്പിക്കേണ്ടതുണ്ട്. വിക്കി:ചെക്ക് യൂസർ എന്ന താളും നിർമ്മിക്കേണ്ടതാണ്. അതിലെ രണ്ടാമത്തെ വാചകം തെറ്റാണു്. അതിനു മുൻപു തന്നെ നയം രൂപീകരിക്കണം. ഒപ്പം ഇതിൽ പറഞ്ഞിരിക്കുന്ന ചെക്ക് യൂസർ എന്ന താൾ കിരൺ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് കോപ്പി ചെയ്ത് നിർമ്മിച്ചത് ഇന്നലെയാണു്(ഫെബ്രുവരി 5). വോട്ടെടുപ്പ് ആരംഭിച്ചതാകട്ടെ ഫെബ്രുവരി 2നും. അത് ഇപ്പോൾ ഇംഗ്ലീഷ് വിക്കിയുടെ കോപ്പി മാത്രമേ ആകുന്നുള്ളൂ. അതിലെ മിക്ക കാര്യങ്ങളും മലയാളം വിക്കിപീഡിയയിലും അതു പോലെ അനുവർത്തിക്കണമെന്നില്ല. നമുക്ക് വേണ്ടത് നമ്മൾ ചർച്ച ചെയ്ത് തീരുമാനിക്കുന്ന ഒരു നയമാണു്. ഒപ്പം എഴുത്തുകാരി മുകളിൽ ചോദിച്ച പോയന്റുകൾക്കും ഉത്തരം തേടേണ്ടതുണ്ട്. ഇതൊന്നും ചെയ്യാതെ നടത്തിയ വോട്ടെടുപ്പ് അസാധു തന്നെയാണു്. ഒരു കാര്യത്തിലും വ്യക്തതയില്ലാതെ എങ്ങനെയാണു ചെക്ക് യൂസർ പ്രവർത്തിക്കുക? ഇത്ര തിടുക്കപ്പെട്ട് ചെക്ക് യൂസറെ നിർമ്മിക്കാൻ തക്കവണ്ണമുള്ള പ്രശ്നങ്ങൾ എന്താണിപ്പോൾ മലയാളം വിക്കിപീഡിയയിലുള്ളത്. --Anoop | അനൂപ് (സംവാദം) 14:58, 6 ഫെബ്രുവരി 2013 (UTC)
- മറ്റ് തിരഞ്ഞെടുപ്പ് നടക്കുന്നില്ല എന്നത് ഒരു കാരണമല്ല, അത് ഏപ്പോൾ വേണമെങ്കിലും വരാം. ഉടനടി പേജ് പ്രൊട്ടക്ട് മാറ്റാൻ അഭ്യർത്ഥിക്കുന്നു. അത് ഇത് വരെ വോട്ട് ചെയ്തവരുടെ അഭിപ്രായം മുൻ നിർത്തിയാണ്. അല്ലാത്ത പക്ഷം താൾ അൺപ്രൊട്ടക്റ്റ് ചെയ്യുകയും തിരഞ്ഞെടുപ്പിൽ നിന്ന് ഞാൻ പിന്മാറുകയും ചെയ്യും. ഇതൊരു അഭ്യർത്ഥനയാണ്.ബാക്കിയുള്ളവരുടെ വികാരങ്ങളെ മാനിക്കുക. ചാടിക്കൂടി താൾ പ്രൊട്ടക്ട് ചെയ്യാതെ തന്നെ പഞ്ചായത്തിൽ നിർദ്ദേശമിടാമായിരുന്നു അതിനെ ആരും എതിർക്കില്ല. അനൂപിന് ചെക്ക്‌യൂസർ ഇഷ്ടമല്ല എന്നു കരുതി അത് വിക്കിയിൽ വരാതിരിക്കാൻ വേണ്ടികാണിക്കുന്ന ഇത്തരം പ്രവൃത്തികളെ അതിശക്തമായി എതിർക്കുന്നു. --KG (കിരൺ) 15:03, 6 ഫെബ്രുവരി 2013 (UTC)
- ഞാൻ മലയാളം പോലുള്ള ചെറിയ വിക്കിയിലെ ചെക്ക് യൂസർക്കെതിരാണു്. അന്നും ഇന്നും. പക്ഷെ ചെക്ക് യൂസർ വിക്കിയിൽ വരണമെന്ന് സമൂഹം തീരുമാനിച്ചു കഴിഞ്ഞു. അതെപ്പോഴായാലും വരും. പക്ഷെ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് എന്തുകൊണ്ട് അസാധുവാണ് എന്നത് മുകളിൽ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യത്തിൽ ഒരു എതിരഭിപ്രായം ഇതുവരെ ആരും പറഞ്ഞിട്ടില്ല. കുറേപ്പേർ ഒരു തെറ്റായ കാര്യത്തിനു വോട്ട് ചെയ്തു എന്നു കരുതി അതു ശരിയാണെന്ന് കരുതാൻ മാത്രം വിക്കിപീഡിയ ഒരു ജനാധിപത്യ വ്യവസ്ഥിതി അല്ല. ഇക്കാര്യത്തിൽ എന്റെ അഭിപ്രായമാണു ഞാൻ പറഞ്ഞത്. അത് പിന്തുണച്ച് 2 അഡ്മിനുകളും രംഗത്തെത്തി. കിരൺ ഗോപി വെറുതെ വ്യക്തിഹത്യ നടത്തരുത്. അനൂപിന് ചെക്ക്‌യൂസർ ഇഷ്ടമല്ല എന്നു കരുതി അത് വിക്കിയിൽ വരാതിരിക്കാൻ വേണ്ടികാണിക്കുന്ന ഇത്തരം പ്രവൃത്തികളെ അതിശക്തമായി എതിർക്കുന്നു. കൃത്യമായ കാരണങ്ങളോടെ മുകളിൽ എഴുതിയ കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ എഴുതുന്ന ഇതുപോലുള്ള വാചകങ്ങൾ വ്യക്തിഹത്യയായേ കാണാനാകൂ. --Anoop | അനൂപ് (സംവാദം) 15:15, 6 ഫെബ്രുവരി 2013 (UTC)
- മെറ്റായിലെ ആ താളൊന്ന് വായിച്ചു നോക്കിയിരുന്നെങ്കിൽ ലേഖനങ്ങളിൽ ഇത്ര എഡിറ്റ് വേണം, ആകെ ഇത്ര എഡിറ്റ് വേണം തുടങ്ങിയ കാര്യങ്ങളൊക്കെ ചെക്ക് യൂസറെ സംബന്ധിച്ചെടുത്തോളം യാതൊരു സാധുതയുമില്ലാത്തതാണു് ഇതും താങ്കൾ തന്നെ പറഞ്ഞതല്ലെ? പിന്നെങ്ങനെ അസാധുവാകും.--KG (കിരൺ) 15:50, 6 ഫെബ്രുവരി 2013 (UTC)
- കിരൺ, താങ്കൾ മെറ്റായിലെ ആ താളൊന്ന് വായിച്ചു നോക്കിയിരുന്നെങ്കിൽ എന്നതിനു ശേഷമുള്ള ആശ്ചര്യ ചിഹ്നം (!) കണ്ടില്ലെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 15:56, 6 ഫെബ്രുവരി 2013 (UTC)
- ഒരു കാര്യം കൂടി . ചെക്ക്‌യൂസറെപ്പറ്റി വിക്കിമീഡിയ ഫൗണ്ടേഷൻ ഔദ്യോഗികമായി അംഗീകരിച്ച നയം ലഭ്യമാണ്. ഈ നയത്തിന് overrude യാതൊന്നും മെറ്റാവിക്കിയുടെ അംഗീകാരമില്ലാതെ ഇവിടെ പാടില്ല.പിന്നെ വെറെ എന്തു നയമാണ്?--KG (കിരൺ) 15:06, 6 ഫെബ്രുവരി 2013 (UTC)
@അനൂപൻ: കുറേപ്പേർ ഒരു തെറ്റായ കാര്യത്തിനു വോട്ട് ചെയ്തു എന്നു കരുതി അതു ശരിയാണെന്ന് കരുതാൻ മാത്രം വിക്കിപീഡിയ ഒരു ജനാധിപത്യ വ്യവസ്ഥിതി അല്ല. പിന്നെ എന്ത് വ്യവസ്ഥിതിയാണ് വിക്കിയെന്ന് പറഞ്ഞാലും? വിക്കി ഒരു ജനാധിപത്യ വ്യവസ്ഥിതിയാണെന്നുതന്നെയാണ് എന്റെ വിശ്വാസം. ഇവിടെ ഭൂരിപക്ഷമുള്ളവർ വിജയിക്കുന്നു(കോമൺസിൽ വ്യതാസമുണ്ടെന്ന് മനസ്സിലാക്കുന്നു), തെറ്റോ ശരിയോ എന്നത് ഇവിടെ പ്രശ്നമല്ലല്ലോ? പിന്നെ തെറ്റും ശരിയും തീരുമാനിക്കുന്നതാരാണ്? ഒരാൾക്ക് തെറ്റാണെന്ന് തോന്നുന്നത് മറ്റൊരാൾക്ക് ശരിയാകാമല്ലോ!!!! --വൈശാഖ് കല്ലൂർ (സംവാദം) 15:19, 6 ഫെബ്രുവരി 2013 (UTC)
- അങ്ങനെ നടന്ന വോട്ടെടുപ്പിനെയാണല്ലോ അട്ടിമറിക്കാൻ ശ്രമിക്കുന്നത്! ആശ്ചര്യം!! -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 15:26, 6 ഫെബ്രുവരി 2013 (UTC)
- അനൂപൻ: കുറേപ്പേർ ഒരു തെറ്റായ കാര്യത്തിനു തെറ്റായ കാര്യമാണെന്നത് അനൂപന്റെ അഭിപ്രായമോ അതോ വിക്കിപീഡിയയുടെ അഭിപ്രായമോ? --വൈശാഖ് കല്ലൂർ (സംവാദം) 15:30, 6 ഫെബ്രുവരി 2013 (UTC)
- എന്റെ അഭിപ്രായമാണു്. അതിനുള്ള കാരണവും രേഖപ്പെടുത്തിയിട്ടുണ്ട്. --Anoop | അനൂപ് (സംവാദം) 15:34, 6 ഫെബ്രുവരി 2013 (UTC)
- മറ്റ് തിരഞ്ഞെടുപ്പ് നടക്കുന്നില്ല എന്നത് ഒരു കാരണമല്ല, അത് ഏപ്പോൾ വേണമെങ്കിലും വരാം. ഉടനടി പേജ് പ്രൊട്ടക്ട് മാറ്റാൻ അഭ്യർത്ഥിക്കുന്നു. താങ്കളുടെ അഭ്യർഥന മാനിക്കുന്നു, ആർക്കുവേണമെങ്കിലും പുതിയ അഡ്മിനെ നിർദ്ദേശിക്കാനുള്ള അവകാശ ലംഘനമാണ്. ചൂണ്ടിക്കാണിച്ചതിനു നന്ദി. --എഴുത്തുകാരി സംവാദം 15:28, 6 ഫെബ്രുവരി 2013 (UTC)
വിലക്ക് മാറ്റിയതിനു നന്ദി. തെരഞ്ഞെടുപ്പ് നടക്കട്ടെ. നയരൂപീകരണവും മാനദണ്ഡരൂപീകരണവും മറുഭാഗത്തും നടക്കട്ടെ. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 15:35, 6 ഫെബ്രുവരി 2013 (UTC)
- അനൂപൻ, സ്വന്തം അഭിപ്രായം മാത്രമാണെങ്കിൽ തിരഞ്ഞെടുപ്പ് അസാധുവാണെന്നും പറഞ്ഞ് മെയിലിംഗ് ലിസ്റ്റിൽ എന്തിനാണ് മെയിലയച്ചത്? നയരൂപീകരണം കഴിഞ്ഞുമാത്രമേ വോട്ടെടുപ്പ് നടത്താവൂ എന്ന് നയമില്ലാത്ത സ്ഥിതിക്ക്?? അസാധുവല്ലേ എന്നായിരുന്നില്ലേ ചോദിക്കേണ്ടിയിരുന്നത്?? --വൈശാഖ് കല്ലൂർ (സംവാദം) 15:40, 6 ഫെബ്രുവരി 2013 (UTC)
- ഞാൻ എങ്ങനെ എഴുതണമെന്ന് തീരുമാനിക്കേണ്ടത് വൈശാഖല്ല. അതെന്റെ ഇഷ്ടമാണു സുഹൃത്തേ. --Anoop | അനൂപ് (സംവാദം) 15:46, 6 ഫെബ്രുവരി 2013 (UTC)
- ഞാൻ തീരുമാനിച്ചാൽ നടക്കുന്നതല്ലല്ലോ നിങ്ങളുടെ കാര്യങ്ങൾ. ഒരു ബ്യൂറോക്രാറ്റായ നിങ്ങൾ "ചെക്ക് യൂസർ തെരഞ്ഞെടുപ്പ് അസാധുവാണ്" എന്ന് ആധികാരതയുടെ സ്വരത്തിൽ പറയുമ്പോൾ അത് മറ്റുള്ള ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കില്ലേ? (ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പൊന്നുമില്ലേ ;) ) --വൈശാഖ് കല്ലൂർ (സംവാദം) 15:56, 6 ഫെബ്രുവരി 2013 (UTC)
- വ്യക്തിഹതയായി തോന്നിയാൽ താങ്കൾക്ക് അത് ചർച്ചയ്ക്കിടാം. ഭൂരിപക്ഷം അനുകൂലിച്ചാൽ ക്ഷമാപണം നടത്താൻ ഞാൻ ഒരുക്കമാണ്.--KG (കിരൺ) 15:44, 6 ഫെബ്രുവരി 2013 (UTC)
- തെരഞ്ഞെടുപ്പ് തുടർ നടപടികൾ നടക്കാതിരിക്കാനാണ് പ്രൊട്ടക്റ്റ് ചെയ്തതത്, തിരഞ്ഞെടുപ്പ് തുടരാൻ സാധിക്കില്ല.
കാരണം: തദ്പദവിയിൽ തുടരാനാകില്ല എന്ന ചെക്ക് യൂസർ പറയുന്നതുവരെ, മലയാളം വിക്കിപീഡിയയിൽ ഒരു ചെക്ക് യൂസർ മതി എന്നു ഞാൻ നിർദ്ദേശിക്കുന്നു. അപ്പോൾ ആ വോട്ടെടുപ്പിന്റെ ഫലം എന്താകും. നയങ്ങൾ രൂപീകരിച്ചിട്ടു മതി വോട്ടെടുപ്പ്. --എഴുത്തുകാരി സംവാദം 15:51, 6 ഫെബ്രുവരി 2013 (UTC)
- എഴുത്തുകാരി ആദ്യം മെറ്റാവിക്കിയിൽ ചെക്ക് യൂസർ നയം വയിക്കു, അതിന് ശേഷം നിർദ്ദേശങ്ങൾ വയ്ക്കൂ.--KG (കിരൺ) 15:58, 6 ഫെബ്രുവരി 2013 (UTC)
- CheckUser policy/Local policies
CheckUser policy is mandatory for all of the Wikimedia projects. However, some of them have their own additional policies. ഇങ്ങനെയും വായിക്കാം. --എഴുത്തുകാരി സംവാദം 16:45, 6 ഫെബ്രുവരി 2013 (UTC)
- നയം കൊണ്ട് യുദ്ധം ചെയ്യരുത്. എങ്കിലും പറയുകയാ On any wiki, there must be at least two users with CheckUser status, or none at all. This is so that they can mutually control and confirm their actions. In the case where only one CheckUser is left on a wiki (when the only other one retires, or is removed), the community must appoint a new CheckUser immediately (so that the number of CheckUsers is at least two). --സിദ്ധാർത്ഥൻ (സംവാദം) 16:49, 6 ഫെബ്രുവരി 2013 (UTC)
- നയം കൊണ്ടു കളിച്ചതല്ല ഞാൻ, നമ്പർ ലിമിറ്റ് ചെയ്യണം, അപ്പോൾ ഞാൻ ആ പറഞ്ഞത് ശ്രദ്ധിച്ചു, വോട്ടെടുപ്പിൽ എന്താ അത് ശ്രദ്ധിക്കാത്തത്? ആ ചോദ്യം പോളിസി അനുസരിച്ചായിരുന്നില്ലേ. പ്രവോക്ക് ചെയ്താലേ നയം ശരിയായി വായിക്കകയുള്ളോ ??--എഴുത്തുകാരി സംവാദം 16:57, 6 ഫെബ്രുവരി 2013 (UTC)
- രണ്ടുപേരേ പാടുള്ളൂ എന്നൊന്നും പറഞ്ഞിട്ടുമില്ല, ആരേയും ഇതുവരെ തിരഞ്ഞെടുത്തിട്ടുമില്ല. പിന്നെന്താ പ്രശ്നം? --വൈശാഖ് കല്ലൂർ (സംവാദം) 17:06, 6 ഫെബ്രുവരി 2013 (UTC)
- അത്രയേ ഞാനും പറഞ്ഞുള്ളൂ, ലോക്കൽ പോളിസികൾ വരുന്നതുവരെ വോട്ടെടുപ്പ് പ്രൊസീഡ് ചെയ്യരുത്, രണ്ടുപേരേ പാടുള്ളൂ എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ, പ്രെത്യേകിച്ച് ചെക്ക് യൂസർ പ്രൊസീജിയേർസ് ലോക്കൽ വിക്കിക്ക് തീരുമാനിക്കാൻ കഴിയുമ്പോൾ. --എഴുത്തുകാരി സംവാദം 17:20, 6 ഫെബ്രുവരി 2013 (UTC)
- രണ്ടുപേരേ പാടുള്ളൂ എന്നൊന്നും പറഞ്ഞിട്ടുമില്ല, ആരേയും ഇതുവരെ തിരഞ്ഞെടുത്തിട്ടുമില്ല. പിന്നെന്താ പ്രശ്നം? --വൈശാഖ് കല്ലൂർ (സംവാദം) 17:06, 6 ഫെബ്രുവരി 2013 (UTC)
ലോക്കൽ പോളിസി ഉണ്ടെങ്കിലേ തെരഞ്ഞെടുപ്പു നടത്താൻ പാടുള്ളൂ എന്നവിടെ പറഞ്ഞിട്ടുണ്ടെന്നു തോന്നുമല്ലോ എഴുത്തുകാരിയുടെ വാക്കുകേട്ടാൽ!! -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 17:26, 6 ഫെബ്രുവരി 2013 (UTC)
- പ്രൊട്ടക്ട് ചെയ്ത കാര്യനിർവ്വാകൻ അപരമൂർത്തി സംബന്ധിച്ച് ചർച്ച നടന്ന താളിലും ഇതിന് സമാനമായ കടുംകൈ ചെയ്തിരുന്നു. കാര്യനിർവ്വാഹകർ മാത്രം കാണുന്ന ഒരു ലോഗെടുത്ത് ആ താളിൽ പ്രദർശിപ്പിക്കുകയും നല്ലവരായ ചില സുഹൃത്തുക്കൾ അത് നാടുനീളെ അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങളിൽ രണ്ടുവട്ടം ആലോചിക്കുന്നത് ഇമ്മാതിരി ചർച്ചകൾ ഒഴിവാക്കുന്നതിന് ഉപകരിക്കും എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കട്ടെ -- Adv.tksujith (സംവാദം) 18:02, 6 ഫെബ്രുവരി 2013 (UTC)
ചെക്ക് യൂസർ തെരഞ്ഞെടുപ്പ് പേജ് പ്രൊട്ടക്റ്റ് ചെയ്തത് പിൻവലിക്കപ്പെട്ടു. --അജയ് ബാലചന്ദ്രൻ സംവാദം 11:59, 18 മാർച്ച് 2013 (UTC)
സസ്യങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിലെ taxobox- ൽ ലാറ്റിൻ വാക്കുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച്
തിരുത്തുകശാസ്ത്രീയസംജ്ഞകൾ ഉപയോഗിക്കേണ്ട അവസരങ്ങളിൽ, ഏതു വിഷയവുമാവട്ടെ, ലാറ്റിൻ ലിപിയിൽ ഉള്ള വാക്കുകൾ നമ്മൾ ഉപയോഗിച്ചാൽ വിക്കി ഉപയോഗിക്കുന്നവർക്ക് അത് വലിയ അളവിൽ ഉപയോഗപ്രദമാവും. തിരയാനാണെങ്കിലും, വേറൊരിടത്ത് നോക്കാനാണെങ്കിലും. വലയത്തിനുള്ളിൽ അവിടെയെല്ലാം വേണമെങ്കിൽ മലയാളം വാക്കുകൾ ഉപയോഗിക്കാം. ഇംഗ്ലീഷിലുള്ള വാക്കുകൾ മലയാളത്തിൽ മാത്രമെഴുതിയാൽ അക്കാര്യം നടക്കില്ല. ഓരോരുത്തരും എഴുതുന്നത് ഓരോ മാതിരിയാവും. ചെറിയ അക്ഷരവ്യത്യാസങ്ങൾ പോലും തിരച്ചിലിന്റെ ഫലപ്രദമായ ഉപയുക്തതയ്ക്ക് വിഘാതമാവുകയും ചെയ്യും.
ഇക്കാര്യം ഇപ്പോൾ പറയുന്നത് സസ്യലേഖനങ്ങളിൽ ഉപയോഗിക്കുന്ന taxobox - ൽ നമ്മൾ ഉപയോഗിക്കുന്ന പേരുകൾ ഏതു ഭാഷയിൽ ആവണമെന്ന് ചർച്ച വന്നതുകൊണ്ടാണ്. ഞാൻ ഇംഗ്ലീഷ് ലിപിയാണ് ഉപയോഗിക്കുന്നത്. അവ കണ്ണികളായി ചേർത്തതാണെങ്കിൽ ഒരു തിരിച്ചുവിടൽ താൾ വഴി മലയാളം ലേഖനത്തിൽ എത്തിച്ചേരാവുന്നതേ ഉള്ളല്ലോ. [ഈ താൾ] നോക്കുക.
ഒരു സമവായം ഉണ്ടാവാൻ താത്പര്യമുണ്ട്. --Vinayaraj (സംവാദം) 15:51, 28 ജനുവരി 2013 (UTC)
- ഇത് ഒരു പ്രത്യേക വിഷയത്തിലുള്ള ലേഖനങ്ങളുടെ ശാസ്ത്രനാമവുമായി ബന്ധപ്പെട്ട കാര്യം ആയതിനാൽ ഈ സംവാദം അതിൽ മാത്രം ഒതുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. തലക്കെട്ട് അതിനനുസരിച്ച് മാറ്റുമല്ലോ. മറ്റ് വിഷയങ്ങളിൽ ഉള്ള ലേഖനങ്ങളിൽ ഉള്ള ഇംഗ്ലീഷ് വാക്കുകളുടെ ഉപയൊഗവും മറ്റും വെവ്വേരെ കൈകാര്യം ചെയ്യുന്നതാവും നല്ലത്. --ഷിജു അലക്സ് (സംവാദം) 16:15, 28 ജനുവരി 2013 (UTC)
- ചെയ്തു --Vinayaraj (സംവാദം) 16:20, 28 ജനുവരി 2013 (UTC)
എതിർക്കുന്നു ഇതു കാണുക. ഇതുപോലെ പിന്തുടരണമെന്നു പറയുന്നില്ല. എന്നാലും മലയാളം വിക്കിയിൽ സാധിക്കുന്നവ മലയാളത്തിലാക്കുക തന്നെ വേണം. കണ്ണി മുറിയുമെന്നു ഭയമുണ്ടെങ്കിൽ [[Chordate|കോർഡേറ്റ]] ഇങ്ങനെ നൽകുക. അതുമല്ല നിലവിൽ ലേഖനമുണ്ടെങ്കിൽ ആ പേരു തന്നെ നൽകിയാൽ മതി. കണ്ണി മുറിയില്ല. ശാസ്ത്രീയനാമങ്ങളിൽ നിന്നും മറ്റും തിരിച്ചുവിടലുകൾ നൽകുന്നുണ്ട്. ഇല്ലെങ്കിൽ നൽകുക. ടാക്സോബോക്സിലെ പ്രധാനഭാഗത്തെ ഇവിടെയാണ് മലയാളത്തിലാക്കി വെച്ചിരിക്കുന്നത്. (ഇതും കാണുക). ഇംഗ്ലീഷിൽ എഴുതുന്നവർ അങ്ങനെയെഴുതട്ടെ. അതിനെ മലയാളത്തിലാക്കുകയും മലയാളത്തിലെഴുതുകയും ചെയ്യുന്നവർ അങ്ങനെ ചെയ്യട്ടേ. സംവാദം കാണുക.--റോജി പാലാ (സംവാദം) 09:08, 29 ജനുവരി 2013 (UTC)എന്റെ സംവാദം ഇതിന് അനുസരിച്ചല്ലാത്തതിനാൽ വെട്ടുന്നു.--റോജി പാലാ (സംവാദം) 09:47, 29 ജനുവരി 2013 (UTC)
- എതിർക്കാനും അനുകൂലിക്കാനും ഇതു വോട്ടെടുപ്പ് അല്ലല്ലോ. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള നയരൂപീകരണ ചർച്ച അല്ലേ? അപ്പോൾ അതിനനുസരിച്ചുള്ള സംവാദം ആണൂ് വേണ്ടത്.--ഷിജു അലക്സ് (സംവാദം) 09:21, 29 ജനുവരി 2013 (UTC)
- യോജിക്കുന്നു. ടാക്സോബോക്സിലെ വിവരങ്ങൾ റോമൻ ലിപിയിൽ നിലനിർത്തുന്നതാണ് ഉചിതം--തച്ചന്റെ മകൻ (സംവാദം) 11:32, 29 ജനുവരി 2013 (UTC)
മലയാളം വിക്കിപീഡിയയിലെ വിവരങ്ങൾ മലയാളത്തിലായിരിക്കണം പൈപ്പ്ഡ് ലിങ്കുകൾ ഉപയോഗിച്ച് കണ്ണി ചേർക്കുന്നതാണ് ഉചിതമെന്ന് കരുതുന്നു. --Vssun (സംവാദം) 11:37, 29 ജനുവരി 2013 (UTC)
- സുനിൽ എനിക്ക് സംശയമുണ്ട്. ഈ ഒരു പ്രത്യെക വിഷയം ആണ്. ഇത് ലാറ്റിൻ ലിപിയിൽ തന്നെ വേണം എന്നാണ് എന്റെ അനുമാനം. ഇതെ കാരണം കൊണ്ടാണ് വിക്കിസ്പീഷീസ് എന്ന പ്രൊജക്ടിനു അന്യഭാഷാ പദ്ധതികൾ പോലും ഇല്ലാത്തത് എന്നാണ് എന്റെ അറിവ്. ഇക്കാര്യത്തിൽ ഈ വിഷയം അറിയുന്നവരെ കൂടെ ഉൾപ്പെടുത്തിയുള്ള ചർച്ചയാണ് വേണ്ടതെന്ന് തോന്നുന്നു. എനിക്ക് വിഷയത്തിൽ ഗ്രാഹ്യം ഇല്ലാത്തതിനാൽ അങ്ങനെ ഉറപ്പായി ഒരു അഭിപ്രായം പറയാനും വയ്യ. --ഷിജു അലക്സ് (സംവാദം) 11:44, 29 ജനുവരി 2013 (UTC)
പേരിൽ തന്നെ മലയാളം വിക്കി. ബോക്സും മലയാളം മതി. സ്പെല്ലിങ് പഠിപ്പിക്കാനുള്ളതല്ലല്ലോ ഇവിടം. മലയാളത്തിൽ വിവരങ്ങൾ ലഭ്യമാക്കുന്ന ഇടം. ശാസ്ത്രീയനാമം ഇപ്പോൾ ഇംഗ്ലീഷിൽ നിലനിർത്തുന്നുണ്ട്. ആമുഖത്തിലും ശാസ്ത്രീയനാമം നൽകുന്നുണ്ട്. അതു ധാരാളം മതി. ബോക്സിലെ ലിങ്കിൽ നിന്നും മലയാളമായാലും ഇംഗ്ലീഷായാലും ലേഖനത്തിൽ എത്തുന്നുണ്ട്. പിന്നെന്താ പ്രശ്നം. ഇനി കുറച്ചുകഴിയുമ്പോൾ ചിലപ്പോൾ ശാസ്ത്രീയനാമത്തിലുള്ള ലേഖനത്തിന്റെ തലക്കെട്ടും ഇംഗ്ലീഷിലാക്കാൻ ചിലപ്പോൾ ശ്രമം നടക്കും. അതിനെ ഇപ്പോളെ എതിർക്കുന്നു.
സാമ്രാജ്യം= ജന്തു. ഇനി അതിനെ സാമ്രാജ്യം = ആനിമാലിയ ===കൊള്ളാം--Roshan (സംവാദം) 12:30, 29 ജനുവരി 2013 (UTC)
ലോകത്തിലെ ഉള്ള എല്ലാ അറിവും എന്റെ ഭാഷയിൽത്തന്നെ കാണണമെന്ന് ആഗ്രഹമുള്ള ഒരാളാണ് ഞാൻ. അതാണ് ഇവിടെ ഏതു നിമിഷവും തുടരാൻ പ്രേരിപ്പിക്കുന്നതും എത്ര ചെറിയ കാര്യമാണെങ്കിലും നമ്മളാൽ ആവുന്നത് പോലെല്ലാം കൂട്ടിച്ചേർക്കാനും തിരുത്താനും ശ്രമിക്കുന്നതും. പക്ഷേ നമ്മൾ ചെയ്യുന്ന കാര്യങ്ങളെല്ലാം ആവശ്യമുള്ളപ്പോൾ ആവശ്യമുള്ളവർക്ക് വേണ്ടതുപോലെ കിട്ടുകയും അതുകൊണ്ട് ഗുണം ഉണ്ടാവുകയും വേണ്ടേ. ഒരു ഉദാഹരണം പറഞ്ഞാൽ syzygium എന്ന ജനുസിൽ 1100 സ്പീഷിസ് ഉണ്ട്. നമ്മുടെ നാട്ടിൽ ഇതിലുള്ള ധാരാളം സ്പീഷിസുകൾ ഉണ്ട്. പലതിനും മലയാളത്തിൽ പലയിടത്തും പല പേരുകളാണ്. syzygium ജനുസിലെ ഏതെല്ലാം സ്പീഷിസുകൾ മലയാളം വിക്കിയിൽ ഉണ്ടെന്നറിയാൻ syzygium എന്നു തിരഞ്ഞാൽ കിട്ടും. ഇനി ഈ വാക്ക് മലയാളത്തിൽ ആണെന്നിരിക്കട്ടെ, ഇതെങ്ങനെയെല്ലാം എഴുതാം, സൈസിജിയം, സിസിജിയം, സൈസിജീയം, ഇതിൽ ഏതാണ് ശരി ഏതാണ് തെറ്റ് എന്നൊന്നും പറയാനാവില്ല കാരണം അതൊരു മലയാളം വാക്കല്ല. എന്നാൽ syzygium എന്നത് ഒരു standard വാക്കാണ്. ലോകത്ത് എവിടെയാണെങ്കിലും അതിന് ഒരു ശരിയുണ്ട്. ഇനി syzygium എന്നതിന് എല്ലാവരും അംഗീകരിച്ച കൃത്യമായ ഒരു ഉച്ചാരണം ഉണ്ടെങ്കിൽ ഈ പ്രശ്നം വരില്ല. പക്ഷേ ഇത്തരം ശാസ്ത്രീയനാമങ്ങൾക്ക് മലയാളത്തിൽ അങ്ങനെയൊരു നിലവാരം ഉടനെയെങ്ങും എത്തുമെന്ന് തോന്നുന്നില്ല. ഉദാഹരണത്തിന് ജെന്റ്യനെയിൽസ് എന്ന വാക്ക് നോക്കുക, Gentianales എന്നതിന്റെ മലയാളമാണത്. ഇതാരെങ്കിലും തപ്പി കണ്ടുപിടിക്കുമെന്ന് (എനിക്ക്) യാതൊരു പ്രതീക്ഷയുമില്ല. ഒരുനാൾ എന്റെ ഭാഷയും ഇംഗ്ലീഷിനേക്കാൾ മികച്ച രീതിയിൽ തപ്പുവാനുള്ള ശേഷിയിൽ എത്തുമായിരിക്കും. എന്നാൽ അതുവരെ നമ്മുടെ വിക്കിയിൽ ഈ വക കാര്യങ്ങൾക്ക് ഉപയോഗമില്ലാതെ പോവരുതല്ലോ. അതിനാൽ ശാസ്ത്രീയമായ വാക്കുകൾ മലയാളം ലിപിയിൽ എഴുതുന്നത് നമ്മുടെ വിക്കിയുടെ ഗുണത്തിന് ഉപകരിക്കുമെന്ന് തോന്നുന്നില്ല. നിർബന്ധമാണെങ്കിൽ രണ്ടും ഉപയോഗിക്കുക. ലാറ്റിൻ ലിപിയെ തീർത്തും ഒഴിവാക്കാതിരിക്കുക. --Vinayaraj (സംവാദം) 14:03, 29 ജനുവരി 2013 (UTC)
- വിനയരാജിന്റെ അഭിപ്രായത്തോട് യോജിക്കുന്നു --ജേക്കബ് (സംവാദം) 14:08, 29 ജനുവരി 2013 (UTC)
- ചർച്ച ഈയൊരു കാര്യത്തിൽ മാത്രമായി ഒതുങ്ങാൻ ആദ്യ ഖണ്ഡികയിൽ നിന്നും ചില (പൊതു)കാര്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്--Vinayaraj (സംവാദം) 14:27, 29 ജനുവരി 2013 (UTC)
- ഉദാ:-ജെന്റ്യനെയിൽസ് എന്ന താളിനെ Gentianales എന്ന താളിൽ നിന്നും തിരിച്ചുവിട്ടിരിക്കുന്നു. ഇൻഫോബോക്സിൽ മലയാളമായാലും ഇംഗ്ലീഷായാലും ലിങ്ക് ദൃശ്യമാകും. അല്ലെങ്കിൽ പൈപ്പ്ഡ് ലിങ്കുകൾ ഉപയോഗിക്കുക. വിവരം അറിയാനല്ലേ? ഇതു പോലെ ശാസ്ത്രീയനാമത്തെ പെട്ടിയിൽ മലയാളമാക്കാതെ അതു മാത്രം ലാറ്റിനിൽ നിലനിർത്തുക. അല്ലെങ്കിൽ ഇതു പോലെ രണ്ടും നൽകാം. അങ്ങനെ ചെയ്താൽ അതൊരു പാതകമാകില്ല. --റോജി പാലാ (സംവാദം) 14:45, 29 ജനുവരി 2013 (UTC)
പൊതുവിൽ ഞാൻ വിനയരാജിന്റെ അഭിപ്രായത്തോട് യോജിക്കുന്നു വലയത്തിനുള്ളിൽ അവിടെയെല്ലാം വേണമെങ്കിൽ മലയാളം വാക്കുകൾ ഉപയോഗിക്കാം. എന്നത് ഒഴിച്ച്. എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ എഴുത്താണ് ആദ്യം വരേണ്ടത്. ഇംഗ്ലീഷ് ലിപിയാവണം വലയത്തിനുള്ളിൽ പോകേണ്ടത്. സൈസിജിയം, സിസിജിയം, സൈസിജീയം എന്നതിലേതെങ്കിലും എഴുതി വലയത്തിൽ syzygium എന്നെഴുതിയാൽ എന്തെങ്കിലും പ്രശ്നമുണ്ടാവുമോ? മറിച്ചുള്ള എഴുത്ത് കാഴ്ച്ചയിൽ അരോചകമായി തോന്നും.
ഇതുകൂടാതെ ശാസ്ത്രനാമനങ്ങളുടെ ലിങ്ക് കൊടുക്കേണ്ട ആവശ്യമുള്ളപ്പോൾ ഇംഗ്ലീഷിൽ തന്നെ ലിങ്ക് കൊടുക്കുണമെന്നും തീരുമാനമെടുക്കുന്നത് നന്നായിരിക്കും (ഉദാ: [[syzygium|സൈസിജിയം]] ) ഇത് വാക്കുകളുടെ അക്ഷരവ്യത്യാസം മൂലം ലിങ്ക് ശരിയാവാതെ പോകുന്ന പ്രശ്നം ഇല്ലാതാക്കും. ഇതുവരെ മലയാളത്തിൽ പേരുള്ള താളുകൾക്കൊക്കെ റോമൻ ലിപിയിൽ പ്രെറ്റി യുആർഎൽ ശരിയായ രീതിയിലുണ്ടെങ്കിൽ ലിങ്ക് ശരിയായ താളുകളിലേയ്ക്ക് തന്നെ പോവുകയും ചെയ്യും. --അജയ് ബാലചന്ദ്രൻ (സംവാദം) 14:57, 29 ജനുവരി 2013 (UTC)
- മലയാളം വിക്കിപീഡിയയിലെ വിവരങ്ങൾ മലയാളത്തിലായിരിക്കണം എന്ന പക്ഷം ആണ് എനിക്ക്, പക്ഷെ എല്ലാ ശാസ്ത്രനാമങ്ങളും (ലേഖനങ്ങൾ) മലയാളത്തിൽ ഇപ്പോൾ ലഭ്യം അല്ല മലയാളത്തിൽ ഈ കണ്ണികൾ വരുന്ന മുറക്ക് അവ മറ്റുന്നതലെ നല്ലത്. ഞാൻ എഴുതുന്ന മിക്ക ലേഖനങ്ങളുടെയും പെട്ടിക്കളിൽ അത് കൊണ്ട് തന്നെ ലേഖനങ്ങൾ ഇല്ലാത്ത നാമങ്ങൾ ഇംഗ്ലീഷിൽ തന്നെ നിർത്തുകയാണ് പതിവ് ഉദാഹരണം ആങ്കിയോർനിസ്, പിന്നെ സ്പെല്ലിങ്ങ് തിരയലിനെ ബാധിക്കും എന്ന പ്രശ്നം മലയാളത്തിൽ പേരുള്ള താളുകൾക്കൊക്കെ റോമൻ ലിപിയിൽ പ്രെറ്റി യുആർഎൽ ഉണ്ടെല്ലോ അപ്പോൾ തെറ്റി പോക്കുവാൻ ഉള്ള സാധ്യത ഇല്ല എന്ന് കരുതുന്നു. - Irvin Calicut....ഇർവിനോട് പറയു 07:31, 30 ജനുവരി 2013 (UTC)
- ഇതുവരെയുണ്ടായ സമവായം ഇതാണെന്നാണ് മനസ്സിലാക്കുന്നത്
- ടാക്സോബോക്സിൽ വിവരങ്ങൾ മലയാളത്തിൽ കൊടുക്കാനാണ് ശ്രമിക്കേണ്ടത്. പക്ഷേ വലയത്തിനുള്ളിൽ ലാറ്റിൽ ലിപികളിൽ ശാസ്ത്രീയനാമങ്ങൾ കൊടുക്കേണ്ടത് വ്യക്തതയ്ക്ക് ആവശ്യമാണ്.
- ഒരു ശാസ്ത്രനാമത്തിൽ നിന്ന് കണ്ണികൊടുക്കുവാനായി മലയാളത്തിൽ ലേഖനമില്ല, അല്ലെങ്കിൽ അതിന്റെ മലയാളം ലേഖകന് വ്യക്തമല്ല എന്നുണ്ടെങ്കിൽ തൽക്കാലം ആ നാമം ഇംഗ്ലീഷിൽ നിലനിർത്തുകയും താളുണ്ടാവുകയോ മലയാളം പേർ ലഭ്യമാവുകയോ ചെയ്യുമ്പോൾ അത് മലയാളത്തിലേയ്ക്ക് മാറ്റുകയും ചെയ്യാം. പക്ഷേ അപ്പോഴും ശാസ്ത്രീയ നാമങ്ങൾ വലയത്തിനുള്ളിൽ ഇംഗ്ലീഷിൽ കൊടുക്കണം.
ഇത് ശൈലിയാക്കാവുന്നതാണെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 14:06, 17 മാർച്ച് 2013 (UTC)
- ടാക്സോബോക്സിൽ ശാസ്ത്രീയനാമത്തിന്റെ ഭാഗത്ത് മാത്രം വലയം നൽകുന്ന കാര്യമല്ലേ? മൊത്തം വലയമാക്കാനല്ലല്ലോ അല്ലേ?--റോജി പാലാ (സംവാദം) 14:13, 17 മാർച്ച് 2013 (UTC)
അതെ. ഉദാഹരണത്തിന്
ജനുസ്സ്: സൈസിജിയം (syzygium)
എന്ന രീതിയാണ് ഉദ്ദേശിച്ചത്. --അജയ് ബാലചന്ദ്രൻ സംവാദം 14:17, 17 മാർച്ച് 2013 (UTC)
- അത് ബോക്സ് അരോചകമാക്കനല്ലേ ഉപകരിക്കൂ. ശാസ്ത്രീയനാമ വിഭാഗത്തിൽ മാത്രം ആ രീതിയെങ്കിൽ കുഴപ്പമില്ല. മൊത്തത്തിൽ വരുമ്പോൾ ശരിയാകുമോ?--റോജി പാലാ (സംവാദം) 14:24, 17 മാർച്ച് 2013 (UTC)
- സാമ്രാജ്യം, ഫൈലം സബ് ഫൈലം ക്ലാസ് ഓർഡർ എന്നിവയ്ക്കൊന്നും കൊടുക്കേണ്ട എന്ന് തീരുമാനിച്ചാലോ? ജനുസ്സ്, സ്പീഷീസ് എന്നീ നാമങ്ങൾ ചേർന്നല്ലേ ശാസ്ത്രീയനാമമുണ്ടാകുന്നത്? അവയ്ക്ക് എന്തായാലും വലയം വേണ്ടേ? --അജയ് ബാലചന്ദ്രൻ സംവാദം 14:41, 17 മാർച്ച് 2013 (UTC)
- അത് ബോക്സ് അരോചകമാക്കനല്ലേ ഉപകരിക്കൂ. ശാസ്ത്രീയനാമ വിഭാഗത്തിൽ മാത്രം ആ രീതിയെങ്കിൽ കുഴപ്പമില്ല. മൊത്തത്തിൽ വരുമ്പോൾ ശരിയാകുമോ?--റോജി പാലാ (സംവാദം) 14:24, 17 മാർച്ച് 2013 (UTC)
- എന്റെ അഭിപ്രായത്തിൽ ശാസ്ത്രീയനാമം മാത്രം ലാറ്റിൻ നിലനിർത്തി ബാക്കിയെല്ലാം മലയാളം മാത്രം മതി എന്ന കാര്യത്തിലാണ്. ലിങ്ക് മുറിയുമെന്നു പേടിയുണ്ടെങ്കിൽ പൈപ്പ്ഡ് ലിങ്ക് ഉപയോഗിക്കുക. (ഉദാ:[[Anacardiaceae|അനാക്കാർഡിയേസീ]] ഇവിടെ നൽകിയിട്ടുണ്ട്.)--റോജി പാലാ (സംവാദം) 17:11, 17 മാർച്ച് 2013 (UTC)
- റോജിയുടെ ഉദാഹരണത്തിൽ ശാസ്ത്രീയനാമം ലാറ്റിൻ ലിപിയിൽ മാത്രമാണല്ലോ കൊടുത്തിട്ടുള്ളത്? മലയാളം ഇല്ലല്ലോ? ശാസ്ത്രീയനാമം ഇംഗ്ലീഷിൽ മാത്രം (മലയാളമില്ലാതെ) നൽകുക എന്നാണോ ഉദ്ദേശിച്ചത്? മലയാളം ലിപിയിൽ എഴുതണം എന്ന് ചർച്ചയിൽ സമവായമുള്ളതായാണ് ഞാൻ മനസ്സിലാക്കുന്നത്. --അജയ് ബാലചന്ദ്രൻ സംവാദം 03:49, 18 മാർച്ച് 2013 (UTC)
- ഉദാഹരണത്തിൽ ശാസ്ത്രീയനാമം നോക്കേണ്ട, പൈപ്പ്ഡ് ലിങ്ക് മാത്രം സൂചിപ്പിക്കാൻ കാണിച്ചെന്നേ ഉള്ളൂ. എന്റെ അഭിപ്രായം മാത്രമാണ്. ശാസ്ത്രീയനാമം ലാറ്റിൻ ലിപിയിലും മലയാളത്തിലും നൽകുക. ബോക്സിലെ ബാക്കിയുള്ളവ മലയാളത്തിൽ മാത്രം നൽകുക. ഇംഗ്ലീഷിൽ നൽകുന്നവർക്ക് അങ്ങനെ നൽകാം. എന്നാൽ മലയാളത്തിലുള്ളവയെ തിരിച്ച് ലാറ്റിനിലേക്ക് മാറ്റരുതെന്നു മാത്രം നിർബന്ധം.--റോജി പാലാ (സംവാദം) 04:55, 18 മാർച്ച് 2013 (UTC)
- സമവായം പരിഷ്കരിച്ചത്
- ടാക്സോബോക്സിൽ വിവരങ്ങൾ കഴിയുന്നതും മലയാളത്തിൽ കൊടുക്കാനാണ് ശ്രമിക്കേണ്ടത്. പക്ഷേ ശാസ്ത്രീയനാമം (ജീനസ് നാമവും സ്പീഷീസ് നാമവും) ലാറ്റിൻ ലിപികളിൽ കൊടുക്കേണ്ടത് വ്യക്തത ലഭിക്കാനാവശ്യമാണ്.
- മലയാളത്തിൽ നിലവിൽ ലേഖനമില്ലാത്ത ശാസ്ത്രീയനാമങ്ങളും ലേഖകന് മലയാളം ഉറപ്പായി അറിയാത്ത നാമങ്ങളും തൽക്കാലം ഇംഗ്ലീഷിൽ നിലനിർത്തുകയും താളുണ്ടാവുകയോ മലയാളം പേര് ലഭ്യമാവുകയോ ചെയ്യുമ്പോൾ അത് മലയാളത്തിലേയ്ക്ക് മാറ്റുകയും ചെയ്യാം.
- മലയാളത്തിലായ പേരുകളെ തിരികെ ലാറ്റിനിലേയ്ക്ക് മാറ്റരുത്. ആവശ്യമെങ്കിൽ വലയത്തിനുള്ളിൽ ഇംഗ്ലീഷ് പേര് നൽകാവുന്നതാണ്.
- ഇടയ്ക്കിടെ പേരുമാറ്റമുണ്ടാകുന്നത് ടാക്സോബോക്സിൽ നിന്നുള്ള കണ്ണി മുറിയാൻ കാരണമായേക്കും. ഇത് ഒഴിവാക്കാൻ പൈപ്പ്ഡ് ലിങ്കുകൾ നൽകാവുന്നതാണ്.
ഇതായാലോ? --അജയ് ബാലചന്ദ്രൻ സംവാദം 05:33, 18 മാർച്ച് 2013 (UTC)
- പക്ഷേ ശാസ്ത്രീയനാമം (ജീനസ് നാമവും സ്പീഷീസ് നാമവും) ലാറ്റിൻ ലിപികളിൽ കൊടുക്കേണ്ടത് വ്യക്തത ലഭിക്കാനാവശ്യമാണ്. ഇത് പൂർണ്ണമായില്ലെന്ന് തോന്നുന്നു. ശാസ്ത്രീയനാമം ലാറ്റിൻ ലിപിയിൽ നൽകുമ്പോൾ മലയാളം വേണ്ടേ? മലയാളം വേണമെങ്കിൽ മലയാളം (Latin) രീതിയാണോ ഉപയോഗിക്കേണ്ടത്? --Vssun (സംവാദം) 13:00, 19 മാർച്ച് 2013 (UTC)
- ടാക്സോബോക്സിൽ വിവരങ്ങൾ കഴിയുന്നതും മലയാളത്തിൽ കൊടുക്കാനാണ് ശ്രമിക്കേണ്ടത്. പക്ഷേ ശാസ്ത്രീയനാമം (ജീനസ് നാമവും സ്പീഷീസ് നാമവും) ലാറ്റിൻ ലിപികളിൽകൂടി കൊടുക്കേണ്ടത് വ്യക്തത ലഭിക്കാനാവശ്യമാണ്. മലയാളത്തിൽ ലിപ്യന്തരം വരുത്തിയ ശാസ്ത്രീയനാത്തിനുശേഷം ലാറ്റിൻ ലിപികളിലുള്ള നാമം വലയത്തിനുള്ളിൽ കൊടുക്കുക എന്നതാണ് പിന്തുടരാവുന്ന ശൈലി.
ഒന്നാമത്തെ പോയിന്റ് ഇങ്ങനെയാക്കിയാലോ? ഇതിനെ ലഘൂകരിക്കാൻ സാധിക്കുമോ? --അജയ് ബാലചന്ദ്രൻ സംവാദം 03:57, 20 മാർച്ച് 2013 (UTC)
\\മലയാളത്തിൽ ലിപ്യന്തരം വരുത്തിയ ശാസ്ത്രീയനാത്തിനുശേഷം ലാറ്റിൻ ലിപികളിലുള്ള നാമം വലയത്തിനുള്ളിൽ കൊടുക്കുക എന്നതാണ് പിന്തുടരാവുന്ന ശൈലി. \\
ഈ പ്രത്യേക വിഷയത്തിലുള്ള ലേഖനങ്ങളുടെ കാര്യത്തിൽ ഇതാണ് പിന്തുടരാവുന്ന ശൈലി. --ഷിജു അലക്സ് (സംവാദം) 06:57, 20 മാർച്ച് 2013 (UTC)
- തിരുത്തിന്
- എങ്ങനെയെഴുതണം എന്ന കാര്യത്തിൽ ആദ്യത്തെ രണ്ടു പോയിന്റുകളിൽ വ്യക്തതയായ സ്ഥിതിക്ക്, മൂന്നാമത്തെ പോയിന്റ് - മലയാളത്തിലായ പേരുകളെ തിരികെ ലാറ്റിനിലേയ്ക്ക് മാറ്റരുത്. ആവശ്യമെങ്കിൽ വലയത്തിനുള്ളിൽ ഇംഗ്ലീഷ് പേര് നൽകാവുന്നതാണ്. - അനാവശ്യമാണ്. അത് ഒഴിവാക്കാവുന്നതാണ്. --Vssun (സംവാദം) 12:09, 20 മാർച്ച് 2013 (UTC)
- ടാക്സോബോക്സ് തയ്യാറാക്കുന്നതിന് സ്വീകരിക്കാവുന്ന ശൈലി
- ടാക്സോബോക്സിൽ വിവരങ്ങൾ കഴിയുന്നതും മലയാളത്തിൽ കൊടുക്കാനാണ് ശ്രമിക്കേണ്ടത്. പക്ഷേ ശാസ്ത്രീയനാമം (ജീനസ് നാമവും സ്പീഷീസ് നാമവും) ലാറ്റിൻ ലിപികളിൽകൂടി കൊടുക്കേണ്ടത് വ്യക്തത ലഭിക്കാനാവശ്യമാണ്.
- മലയാളത്തിൽ ലിപ്യന്തരം വരുത്തിയ ശാസ്ത്രീയനാത്തിനുശേഷം ലാറ്റിൻ ലിപികളിലുള്ള നാമം വലയത്തിനുള്ളിൽ കൊടുക്കുക എന്നതാണ് ഈ പ്രത്യേക വിഷയത്തിലുള്ള ലേഖനങ്ങളുടെ കാര്യത്തിൽ പിന്തുടരാവുന്ന ശൈലി.
- മലയാളത്തിൽ നിലവിൽ ലേഖനമില്ലാത്ത ശാസ്ത്രീയനാമങ്ങളും ലേഖകന് മലയാളം ഉറപ്പായി അറിയാത്ത നാമങ്ങളും തൽക്കാലം ഇംഗ്ലീഷിൽ നിലനിർത്തുകയും താളുണ്ടാവുകയോ മലയാളം പേര് ലഭ്യമാവുകയോ ചെയ്യുമ്പോൾ മലയാളത്തിലേയ്ക്ക് മാറ്റുകയും ചെയ്യാം.
- ഇടയ്ക്കിടെ പേരുമാറ്റമുണ്ടാകുന്നത് ടാക്സോബോക്സിൽ നിന്നുള്ള കണ്ണി മുറിയാൻ കാരണമായേക്കും. ഇത് ഒഴിവാക്കാൻ പൈപ്പ്ഡ് ലിങ്കുകൾ നൽകാവുന്നതാണ്.
ഇത് തീരുമാനമാക്കാമോ? --അജയ് ബാലചന്ദ്രൻ സംവാദം 14:05, 20 മാർച്ച് 2013 (UTC)
തീരുമാനം: ശൈലീപുസ്തകത്തിൽ ഉൾപ്പെടുത്തുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 14:21, 21 മാർച്ച് 2013 (UTC) |
- സസ്യങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളിൽ എന്നാണ് നയരൂപീകരണ തലക്കെട്ട്. ഇത് എല്ലാ ടാക്സോബോക്സിനും ഇപ്പോൾ തന്നെ ബാധകമാക്കിയാൽ നന്നായിരിക്കും. മറ്റൊരു ചർച്ച വേണമെങ്കിൽ ആവാം. ശൈലീപുസ്തകത്തിൽ ടാക്സോബോക്സ് എന്നു മാത്രമേ നൽകിയിട്ടുള്ളൂ. അതിനാൽ എല്ലാത്തിനും ബാധകമെന്നും കരുതാം. --റോജി പാലാ (സംവാദം) 14:32, 21 മാർച്ച് 2013 (UTC)
- തലക്കെട്ട് സസ്യങ്ങളെപ്പറ്റിയാണെങ്കിലും ടാക്സോബോക്സിന്റെ കാര്യത്തിൽ സസ്യങ്ങൾക്ക് മാത്രം ബാധകമായതുമായ കാര്യങ്ങളൊന്നും (ജന്തുക്കൾക്ക് ബാധകമല്ലാത്തത്) ചർച്ച ചെയ്തിരുന്നില്ല. അതിനാൽ ഉപബോധമനസ്സ് സസ്യത്തിനെ ശൈലീപുസ്തകത്തിലെത്തുന്നതിൽ നിന്ന് തടഞ്ഞതാണെന്ന് തോന്നുന്നു. മുകളിൽ സമവായം ക്രോഡീകരിച്ചെഴുതിയപ്പോളും സസ്യങ്ങൾ എന്ന് എടുത്തുപറഞ്ഞില്ലായിരുന്നു. അതിന് എതിർപ്പില്ലാത്ത നിലയ്ക്ക് തൽക്കാലം എല്ലാ ടാക്സോബോക്സുകൾക്കും തീരുമാനം ബാധകമാണെന്ന് കരുതാമെന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ സംവാദം 14:39, 21 മാർച്ച് 2013 (UTC)
ചെക്ക് യൂസർ ലോഗ്
തിരുത്തുകചെക്ക് യൂസർ, യൂസർ ഗ്രൂപ്പ് വരുമ്പോൾ ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നില്ല എന്നതുറപ്പാക്കാൻ ചെക്ക് യൂസർ ലോഗ് യൂസറുകൾ അത്യാവശ്യമായിക്കാണുന്നു. ഇവയുടെ ചർച്ചയും തുടങ്ങിവെയ്ക്കുന്നു.--എഴുത്തുകാരി സംവാദം 10:00, 6 ഫെബ്രുവരി 2013 (UTC)
- എന്താണെന്ന് വ്യക്തമായില്ല. വിശദമാക്കുമോ? --Anoop | അനൂപ് (സംവാദം) 13:01, 6 ഫെബ്രുവരി 2013 (UTC)
- ചെക്ക് യൂസർ ലോഗ് ലഭിക്കുന്ന ഉപയോക്താക്കളായിരിക്കണം ഉദ്ദേശിച്ചത്. ഇതിനെക്കുറിച്ച് വിശദവിവരങ്ങളുള്ള കണ്ണിയെന്തെങ്കിലും തരാമോ? --Vssun (സംവാദം) 13:26, 6 ഫെബ്രുവരി 2013 (UTC)
- ചെക്കു യൂസർമാർ ചെയ്യൂന്ന പ്രവർത്തന രേഖ നോക്കാൻ കഴിയുന്ന ഒരു യൂസർ. അങ്ങനെ ഒരു വിഭാഗവുമുണ്ട്. --എഴുത്തുകാരി സംവാദം 14:59, 6 ഫെബ്രുവരി 2013 (UTC)
- "checkuser-log" എന്നൊരു പെർമിഷൻ ലെവൽ ഉണ്ടെന്ന് ഇവിടെ കാണുന്നു. എന്നാൽ അങ്ങനെയൊരു യൂസർ ആക്സെസ് ലെവൽ ഉണ്ടെന്ന് കരുതുന്നില്ല. ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ള യൂസർ ആക്സെസ് ലെവലുകളുടെ പട്ടിക ഇവിടെ കാണാം. ചെക്ക് യൂസർ, ഒമ്പുഡ്സ്മാൻ മുതലായ യൂസർ ആക്സസ് ലെവലുകളിലുള്ളവർക്ക് മാത്രം ലഭിക്കുന്ന ഒരു പെർമിഷൻ ലെവലാണ് "checkuser-log" എന്നതിനാണ് സാധ്യത തോന്നുന്നത്. അതല്ലാതെ ഇങ്ങനെ പെർമിഷനുള്ള ഒരു യൂസർ ആക്സസ് ലെവൽ മലയാളം വിക്കിപീഡിയയിൽ വേണമെന്നുണ്ടെങ്കിൽ ബഗ്ഗിടേണ്ടി വന്നേക്കാം, ഫൗണ്ടേഷൻ പോളിസി എന്തെന്നും അറിയേണ്ടതുണ്ട്. -- റസിമാൻ ടി വി 16:27, 6 ഫെബ്രുവരി 2013 (UTC)
ഇതുമായി ബന്ധപ്പെട്ടതും ചെക്ക് യൂസർ ജോലികളുമായി പൊതുവേ ബന്ധപ്പെട്ടതുമായി ഏതാനും വിവരങ്ങൾ പങ്കുവെക്കാൻ ആഗ്രഹിക്കുന്നു:
- 1. ചെക്ക് യൂസർ ലോഗ് എന്ന പെർമിഷൻ ലെവൽ സെറ്റ് ചെയ്യാൻ ഒരു പ്രത്യേക വേരിയബിൾ മീഡിയവിക്കി localsettings.php യിൽ സ്വതവേ ഇല്ല. രണ്ടു വേരിയബിളുകൾ ഉള്ളതു് (1) ലോഗ് ഇനീഷ്യേറ്റ് ചെയ്യുക. (ലോഗ് ഫയൽ തുടങ്ങിവെക്കുക) (2) ഒരു യൂസർക്കു് ചെക്ക് യൂസർ ആയി അധികാരം നൽകുക എന്നിവയാണു്.
- 2. യുക്തിപരമായി ആലോചിച്ചാലും, (ലോഗ് പരിശോധിക്കാൻ കഴിവുള്ളവർക്കു് ചെക്ക് യൂസർ ആകേണ്ടതുണ്ടോ? ചെക്ക് യൂസർ ആയവർക്കു് ലോഗ് പരിശോധിക്കേണ്ടതുണ്ടോ?) ഇവയ്ക്കു പ്രത്യേകമായോ ഹൈറാർക്കിക്കലായോ പദവികൾ നൽകുന്നതിൽ അർത്ഥമില്ല. ഏതെങ്കിലും ഒരു പദവിക്കു് മറ്റേ പദവി സ്വാഭാവികമായും ഉള്ളടങ്ങുന്നതാണു്. അല്ലെങ്കിൽ, ഒന്നിൽ നിന്നും ലഭ്യമായ വിവരങ്ങൾ മറ്റേ പദവിയിലും ലഭ്യമാണു്. പ്രത്യേകമായ വിവരങ്ങൾ ലഭ്യമാവുക എന്നതാണു് ചെക്ക് യൂസറുടെ തന്നെ അധികാരം എന്ന നിലയിൽ രണ്ടു കാര്യങ്ങളും സമമാണു്. എന്നാൽ ഒരു കാര്യം മാത്രം വ്യത്യാസമുണ്ടു്: ചെക്ക് യൂസർ ലോഗ് ആരൊക്കെ എപ്പോളൊക്കെ പരിശോധിച്ചു എന്നതിനു തന്നെ ഒരു ലോഗ് ഇല്ല. ആരൊക്കെ ചെക്ക് യൂസർ സൗകര്യം ഉപയോഗിച്ചു എന്നു് യൂസർ ലോഗുകളിൽ കാണുകയും ചെയ്യാം.
- 3. ലോഗിലുള്ളതു് ഒരു ചെക്ക് യൂസർക്കു ഒരു പ്രവൃത്തിയിൽ കാണാവുന്നതിന്റെ വീതം കുറേ പ്രവൃത്തികളുടെ ആകത്തുകയാണു്. ഇവ പരമാവധി ഇത്ര മാസത്തേക്ക് അല്ലെങ്കിൽ ഇത്ര എണ്ണം എന്നു പരിമിതപ്പെടുത്തിയിട്ടുണ്ടു്.
- 4. ചെക്ക് യൂസർ ലോഗുകൾ പരിശോധിക്കാനുള്ള അധികാരം (സ്വതവേ) എല്ലാ ചെക്ക് യൂസർമാർക്കും ഉണ്ടു്. ഇതു് പ്രത്യേകം ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ മീഡിയവിക്കി സോഫ്റ്റ്‌വെയറിലോ ഇംഗ്ലീഷ് അടക്കമുള്ള മറ്റു വിക്കികളിലോ പ്രത്യേകം സെറ്റിങ്ങുകൾ (ഞാൻ) കണ്ടിട്ടില്ല.
- 5. ഇതുകൂടാതെ, ചില (വളരെ പ്രത്യേകമായ) ആളുകൾക്കു് ചെക്ക് യൂസർ അധികാരമുണ്ടെങ്കിലും അവർ വളരെ അപൂർവ്വമായ സാഹചര്യങ്ങളിലല്ലാതെ ഒരിക്കലും അതു് ഉപയോഗിക്കരുതെന്നു് വിലക്കുമുണ്ടു്. ജിമ്മി വെയിൽസ്, വിക്കിമീഡിയ ഫൗണ്ടേഷൻ ബോർഡ് അംഗങ്ങൾ എന്നിവരൊക്കെ ഈ ഗണത്തിൽ പെടുന്നു.
- 6. ചെക്ക് യൂസർക്കു് ലഭ്യമായ വിവരങ്ങൾ ഏകദേശം ഇവയാണു്:
- 1. ഒരു യൂസറുടെ ഐ.പി. അഡ്ഡ്രസ്സ് അറിയുക.
- 2. ഒരു ഐ.പി. അഡ്ഡ്രസ്സിൽനിന്നും ലോഗ് ചെയ്ത യൂസർമാർ ആരൊക്കെ എന്നും എത്ര പേർ ആകെ എന്നും അറിയുക.
- 3. ഒരു യൂസർ അല്ലെങ്കിൽ ഐ.പി അഡ്ഡ്രസ്സ് ചെയ്ത എഡിറ്റുകൾ ഏതൊക്കെ എന്നറിയുക.
- 4. ഒരു ഐ.പി. അഡ്ഡ്രസ്സിന്റെ xff (X-Forward-For (http)) അഡ്ഡ്രസ്സിൽ നിന്നും ജന്യമാകാവുന്ന മറ്റ് സബ്‌നെറ്റ് അഡ്ഡ്രസ്സുകളിൽനിന്നുമുള്ള (സാധാരണ 16 / 32) യൂസർമാർ ആരൊക്കെ എന്നറിയുക(CIDR subnet range).
- 7. മുകളിൽ പറഞ്ഞ അധികസൗകര്യങ്ങൾ മൂലം ഉണ്ടാകാവുന്ന ദോഷങ്ങൾ:
- 1. സ്വകാര്യത:
- ഇന്റർനെറ്റിലെ ഒരാളുടെ സ്വകാര്യതയുടെ അളവു് ആപേക്ഷികമായ കാര്യമാണു്. ശുദ്ധസാങ്കേതികമായി പറഞ്ഞാൽ സാധാരണ HTTP പ്രൊട്ടോക്കോൾ വെച്ച് ഒരു വെബ് സർവർ അഡ്മിനിസ്ട്രേറ്റർക്കു് (ആ സർവ്വർ സന്ദർശിക്കുന്ന/അതിൽ തിരുത്തലുകൾ വരുത്തുന്ന) ഒരു യൂസറെ സംബന്ധിച്ച് ചില വിവരങ്ങൾ ലഭിയ്ക്കും. അയാളുടെ ഐ.പി. അഡ്ഡ്രസ്സ്, ഉപയോഗിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം, ഉപയോഗിക്കുന്ന വെബ് ബ്രൗസർ തുടങ്ങിയവയാണു് ഈ വിവരങ്ങൾ. സാധാരണ ഇതു ലഭിയ്ക്കുന്നതു് സർവ്വർ അഡ്മിനിസ്റ്റ്രേറ്റർക്കു മാത്രമാണു്. എന്നാൽ വിക്കിപീഡിയയിൽ മറ്റൊരു (ലോഗിൻ ചെയ്ത) സാധാരണ ഉപയോക്താവിനോ സാധാരണ അഡ്മിനിസ്റ്റ്രേറ്റർക്കുതന്നെയോ ഈ വിവരങ്ങൾ ലഭ്യമല്ല. വിക്കിപീഡിയ വാഗ്ദാനം ചെയ്യുന്ന പരമാവധി അനോണിമിറ്റിയുടെ ഭാഗമാണു് ഈ അലഭ്യത. നാം സന്ദർശിക്കുന്ന മറ്റു സൈറ്റുകളിൽ ഇത്തരമൊരു ഉറപ്പുണ്ടായിരിക്കണമെന്നു് യാതൊരു നിർബന്ധവുമില്ല. എന്നു മാത്രമല്ല, (വിക്കിപീഡിയയ്ക്കു പുറത്തു്) ആവശ്യമെങ്കിൽ ഒരു പ്രത്യേക വ്യക്തിയെ ഒരു വെബ് സൈറ്റ് സന്ദർശിക്കാൻ ക്ഷണിക്കുക വഴിയോ, അയാളിൽ നിന്നു് ഒരു ഈ-മെയിൽ സന്ദേശം ലഭ്യമാക്കിയോ അയാളുടെ ഐ.പി. അഡ്ഡ്രസ്സും കൂടുതൽ വിവരങ്ങളും ചോർത്തിയെടുക്കാൻ തക്ക സൗകര്യങ്ങളും ഇന്റർനെറ്റിൽ പൊതുവേ ഉണ്ടു്.
- എന്നാൽ ഒരു ചെക്ക് യൂസർക്കു് ഈ വിവരങ്ങൾ (നയം അനുസരിച്ച് തക്കതായ സാഹചര്യങ്ങളിൽ അധികാരപ്പെടുത്തിയിട്ടുണ്ടെങ്കിൽ)ലഭ്യമാണു്. എങ്കിൽ പോലും അദ്ദേഹത്തിനു ലഭിയ്ക്കുന്ന വിവരങ്ങൾ സാധാരണ വെബ് സൈറ്റിൽ നിന്നും ലഭിയ്ക്കുന്ന വിവരങ്ങളേക്കാൾ വളരെ കുറവാണു്. (ഐ.പി. അഡ്ഡ്രസ്സും ലോഗിൻ ഐഡിയും മാത്രം). ഇതിൽ നിന്നും സാധാരണ ഗതിയിൽ അദ്ദേഹത്തിനു ചോർത്തിയെടുക്കാവുന്ന കാര്യങ്ങൾ ഉപയോക്താവിന്റെ ISP ആരെന്നും ഏകദേശ ലൊക്കേഷൻ ഏതെന്നും മാത്രമാണു്. ഇതുതന്നെ എല്ലാ സാഹചര്യങ്ങളിലും ശരിയായിക്കൊള്ളണമെന്നുമില്ല.
- 2. ഇന്റർനെറ്റ് സുരക്ഷിതത്വം:
- ഇന്റർനെറ്റുമായി ബന്ധപ്പെടുന്ന ഒരു കമ്പ്യൂട്ടറിൽ അകലെനിന്നും കടന്നുകയറാനുള്ള മറ്റൊരാളുടെ സാദ്ധ്യതകൾ ഇല്ലായ്മയെയാണു് ഇന്റർനെറ്റ് സുരക്ഷിതത്വം എന്നു പറയുന്നതു്. ഇതു് സ്വകാര്യതയിൽനിന്നും തികച്ചും വ്യത്യസ്തമാണു്.
- ഒരാളുടെ ഐ.പി. അഡ്ഡ്രസ്സോ അയാളുടെ യൂസർ ഐ.ഡി.യോ ലഭിക്കുന്നതിലൂടെ മാത്രം മറ്റൊരാൾക്ക് ആ കമ്പ്യൂട്ടറിൽ കടന്നുകയറാൻ ആവില്ല. ഇന്റർനെറ്റ് സാങ്കേതികതയിൽ അതിവിദഗ്ദനായ ഒരാൾക്കു് അശ്രദ്ധമായി കണക്റ്റു ചെയ്യുന്ന മറ്റൊരാളുടെ കമ്പ്യൂട്ടറിലേക്കു് കടന്നുകയറാൻ പറ്റിയെന്നിരിക്കും. പക്ഷേ, ഇതിനു് പല കാര്യങ്ങളും ഒത്തുവരേണ്ടതുണ്ടു്.(1.ഇതിനു ശ്രമിക്കുന്ന ആൾക്കു് വളരെ ഉയർന്ന നെറ്റ്‌വർക്ക് സാങ്കേതികജ്ഞാനം വേണം. 2. ഇതിനിരയാവുന്നവർ തങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസ്സുകൾ, ട്രോജനുകൾ തുടങ്ങിയവ ഉണ്ടോ, തങ്ങളുടെ ഡി.എസ്.എൽ. ഗേറ്റ്‌വേ പാസ്‌വേർഡ് ഇല്ലാതെ ഉപയോഗിക്കുന്നുണ്ടോ എന്നീ കാര്യങ്ങളിൽ തികച്ചും അശ്രദ്ധരോ ആയിരിക്കണം). വിക്കിപീഡിയയ്ക്കു പകരം മറ്റു സൈറ്റുകളിലാണെങ്കിലും ഇവയൊക്കെ കൂടുതൽ സാദ്ധ്യമാണു്. അതുകൊണ്ട് വളരെ ലഘുവായി പറഞ്ഞാൽ, ഒരാൾ ചെക്ക് യൂസർ ആയിരിക്കുന്നതുകൊണ്ടു മാത്രം അയാൾക്ക് മറ്റൊരു ഉപയോക്താവിന്റെ കമ്പ്യൂട്ടറിൽ കടന്നുകയറാൻ ആവില്ല.
- 1. സ്വകാര്യത:
- ചെക്ക് യൂസർമാർ ഉണ്ടാവുന്നതിലൂടെയുള്ള മെച്ചങ്ങൾ:
- ചെക്ക് യൂസർമാർ ഉണ്ടാവുന്നതു് എന്തിനെങ്കിലും ഒരു അന്തിമമായ പരിഹാരമല്ല. ചെക്ക് യൂസർ സൗകര്യം മൂലം ലഭ്യമാവുന്ന വിവരങ്ങൾ മറ്റു വിധത്തിൽ ലഭിക്കുന്ന വിവരങ്ങളുടെ അനുബന്ധമായി മാത്രമേ കണക്കാക്കാനാകൂ. (ഉദാഹരണത്തിനു് വിദഗ്ദനായ ഒരേ വ്യക്തിക്കു് പല ഐ.പി. അഡ്ഡ്രസ്സിൽ നിന്നും വ്യത്യസ്തമായ ഉപയോക്തൃനാമങ്ങളിൽ നിന്നും ലോഗ് ഇൻ ചെയ്യാനാവും.അതുപോലെത്തന്നെ ഒരേ ഐ.പി. അഡ്ഡ്രസ്സിൽ നിന്നും തികച്ചും വ്യത്യസ്തരായ രണ്ട് വ്യക്തികൾക്കു് ലോഗിൻ ചെയ്യാനുമാവും.) പക്ഷേ, മറ്റു സാഹചര്യത്തെളിവുകൾക്കു് ഉപോദ്ബലകമായി നിൽക്കാൻ ചെക്ക് യൂസർ വിവരങ്ങൾ സഹായിക്കും.
- ചെക്ക് യൂസർ വിവരങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയെന്നു് മെറ്റാവിക്കിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടു്. (വാണ്ടലിസം അടക്കമുള്ള) സ്വീകാര്യമല്ലാത്ത സോക്ക് പപ്പട്രി, തിരുത്തൽ യുദ്ധങ്ങൾ എന്നീ അവസരങ്ങളിലാണു് ചെക്ക് യൂസർ വേണ്ടി വരിക. ഇത്തരം ഒരു സാഹചര്യം നിലനിൽക്കുന്നുണ്ടോ എന്നു തീരുമാനിക്കേണ്ടതും ആരൊക്കെക്കൂടിയാണു്( 1. ഒരു ഉപയോക്താവിന്റെ അഭ്യർത്ഥന 2. ഒരു വോട്ടെടുപ്പിന്റെ ഫലം 3. കാര്യനിർവ്വാഹകരുടെ സംഘം) അതു തീരുമാനിക്കുന്നതെന്നും നിശ്ചയിക്കേണ്ടതു് നാം രൂപപ്പെടുത്തുന്ന ഒരു നയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.
(മുകളിൽ പറഞ്ഞ വിവരങ്ങൾ യുക്തമായ സ്ഥാനത്തേക്കു മാറ്റുകയോ പകർത്തുകയോ ചെയ്യാവുന്നതാണു്. ഇതിൽ ഏതെങ്കിലും തെറ്റുതിരുത്തലുകളോ വിശദീകരണങ്ങളോ ആവശ്യമുണ്ടെങ്കിൽ ആ വിഷയത്തിൽ കൂടുതൽ ചോദ്യങ്ങളും ചർച്ചയും സ്വാഗതം ചെയ്യുന്നു.) വിശ്വപ്രഭViswaPrabhaസംവാദം 22:10, 6 ഫെബ്രുവരി 2013 (UTC)
- ചെക്ക് യൂസർമാർ തന്നെയാണ് പരസ്പരം ദുരുപയോഗം നടത്തുന്നില്ല എന്നുറപ്പുവരുത്തുന്നത് എന്നതാണ് വസ്തുത എന്നാണ് മനസ്സിലാക്കുന്നത്. ചെക്ക് യൂസർ സൗകര്യം ലഭ്യമല്ലാത്തതും ലോഗ് നോക്കാൻ മാത്രം സാദ്ധ്യതയുള്ളതുമായ ഒരു യൂസർ ആക്സസ് ലെവൽ നിലവിലില്ല എന്നാണ് ഞാൻ ഇതുവരെയുള്ള ചർച്ചയിൽ നിന്ന് മനസ്സിലാക്കുന്നത്. ഒരു മാസത്തിലധികമായി ഈ ചർച്ചയിൽ പുതിയ അഭിപ്രായങ്ങളൊന്നും വന്നിട്ടില്ല. ചർച്ച തുടരേണ്ടതുണ്ടോ? --അജയ് ബാലചന്ദ്രൻ സംവാദം 14:27, 20 മാർച്ച് 2013 (UTC)
തീരുമാനം: ചെക്ക് യൂസർ ലോഗ് യൂസറുകൾ എന്ന വിഭാഗത്തെ തൽക്കാലം സൃഷ്ടിക്കേണ്ടതില്ല. --അജയ് ബാലചന്ദ്രൻ സംവാദം 14:44, 21 മാർച്ച് 2013 (UTC) |
ചെക്ക് യൂസർമാരുടെ എണ്ണം
തിരുത്തുകമലയാളം വിക്കിപീഡിയയിൽ എത്ര ചെക്ക് യൂസർ വേണമെന്ന് തീരുമാനിക്കാനുള്ള ചർച്ചയാണിത്, എല്ലാവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.--KG (കിരൺ) 05:58, 1 മാർച്ച് 2013 (UTC)
- മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർമാർ 2 എന്ന് നിജപ്പെടുത്തുന്നതല്ലേ നല്ലത്? --സിദ്ധാർത്ഥൻ (സംവാദം) 06:00, 15 ഫെബ്രുവരി 2013 (UTC)
- അതിന്റെ ആവശ്യമുണ്ടോ? -- റസിമാൻ ടി വി 06:15, 15 ഫെബ്രുവരി 2013 (UTC)
- +1 സിദ്ധാർത്ഥൻ. മലയാളം വിക്കിപീഡിയയിൽ ഇന്നത്തെ അവസ്ഥയിൽ രണ്ട് ചെക്ക്‌യൂസർമാർ മതി എന്നാണു കരുതുന്നത്. ഇക്കാലയളവിൽ നമ്മൾ മെറ്റായിലിട്ട റിക്വസ്റ്റുകൾ പരിശോധിച്ചാൽ മനസിലാകുക, മലയാളം വിക്കിയിൽ ചെക്ക് യൂസർ ആവശ്യമേ ഇല്ലെന്നാണു്. എങ്കിലും വിക്കി സമൂഹം ചെക്ക് യൂസർ വേണമെന്ന് തീരുമാനിച്ച സ്ഥിതിക്ക് അതിന്റെ എണ്ണവും ഏറ്റവും കുറച്ചായിരിക്കണം. മലയാളം പോലെ 400-നടുത്ത് മാത്രം സജീവ ഉപയോക്താക്കളുള്ള ഒരു വിക്കിപീഡിയയിൽ 2 ചെക്ക് യൂസർ തന്നെ ധാരാളമാണു് എന്നാണെന്റെ അഭിപ്രായം. ഇവിടെ ഓരോ വിക്കി സംരഭങ്ങളിലെയും ചെക്ക് യൂസർമാരുടെ എണ്ണം കൊടുത്തിട്ടുണ്ട്. അതിനെ ആ വിക്കിയിലെ സജീവ ഉപയോക്താക്കളുമായി താരതമ്യപ്പെടുത്തി നോക്കുക. --Anoop | അനൂപ് (സംവാദം) 06:30, 15 ഫെബ്രുവരി 2013 (UTC)
- രണ്ട് ചെക്ക് യൂസർ എപ്പോഴും വേണമെന്നാണ് മെറ്റാനയം അതിൽ താഴാൻ പാടില്ല. എങ്കിൽക്കൂടിയും നമ്മൾ ആ ബോറ്ഡർ ലൈനിൽ പോകണോ? കാരണം ഒരു ചെക്ക് യൂസർ നിർജ്ജിവമായാൽ മറ്റേ ചെക്ക് യൂസറും ഒഴിവാക്കപ്പെടും. അതിനാൽ രണ്ട് എന്ന എണ്ണത്തിൽ ഉറച്ച് നിൽക്കണ്ട.--KG (കിരൺ) 06:43, 15 ഫെബ്രുവരി 2013 (UTC)
- തിരഞ്ഞെടുപ്പിൽ മിക്ക ഉപയോക്താക്കളും രണ്ടിൽ കൂടുതൽ ചെക്ക് യൂസർമാർക്ക് വോട്ട് ചെയ്തതിൽ നിന്ന് അവർക്കൊന്നും രണ്ടിൽക്കൂടുതൽ ചെക്ക് യൂസർമാർ ഉണ്ടാവുന്നതിൽ എതിർപ്പില്ലെന്ന് കരുതാമല്ലോ. മൂന്നോ നാലോ ചെക്ക് യൂസർമാർ ഉണ്ടാവുന്നതാണ് നല്ലതെന്ന് വ്യക്തിപരമായ അഭിപ്രായം -- റസിമാൻ ടി വി 06:47, 15 ഫെബ്രുവരി 2013 (UTC)
- അങ്ങനെയില്ല കിരൺ. ഒരു യൂസർ നിർജ്ജീവമാകുകയോ/ ഒഴിവാകുകയോ ചെയ്താൽ മറ്റൊരാളേക്കൂടി ഉടൻ തെരഞ്ഞെടുക്കണം എന്നേയുള്ളൂ. അല്ലെങ്കിൽ മാത്രമേ മറ്റേ ചെക്ക് യൂസർ ഒഴിവാക്കപ്പെടുകയുള്ളൂ. വോട്ടെടുപ്പ് തന്നെ നടന്നത് ഒരു നയവുമില്ലാതെയല്ലേ റസിമാൻ. പിന്നെ എങ്ങനെയാണു അങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേരുക? --Anoop | അനൂപ് (സംവാദം) 06:54, 15 ഫെബ്രുവരി 2013 (UTC)
ചെക്ക് യൂസർമാരുടെ എണ്ണം രണ്ടാക്കി നിജപ്പെടുത്തേണ്ടതില്ല. ആക്ടീവ് യൂസേർസിന്റെ എണ്ണവും ചെക്കു യൂസേർസിന്റെ എണ്ണവും തമ്മിൽ ബന്ധിപ്പിക്കുന്നതെന്തിന്. ഒരാൾ നിർജീവമാവുകയോ ഒഴിഞ്ഞുപോവുകയോ ചെയ്യുമ്പോൾ പെട്ടന്ന് തീരുമാനമെടുക്കേണ്ട അവസ്ഥ വരികയാണെങ്കിൽ ഒരു തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടേ! എന്തിനതിന്റെ ആവശ്യം? 4 പേരെ വെയ്ക്കുന്നതുകൊണ്ട് ആരും ആർക്കും ശമ്പളമൊന്നും കൊടുക്കേണ്ടതില്ലല്ലോ! തീരുമാനങ്ങൾ എടുക്കുമ്പോൾ 4 പേർ ആലോചിച്ചാവുമല്ലോ എടുക്കുക, 2 പേരുടെ അഭിപ്രായത്തേക്കാൾ സ്വീകാര്യത 4 പേർ ചർച്ചചെയ്തെടുക്കുന്ന കാര്യത്തിൽ തന്നെയാവും. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 16:37, 15 ഫെബ്രുവരി 2013 (UTC)
ചെക്ക് യൂസർമാരുടെയോ കാര്യനിർവാഹകരുടെയോ ബ്യൂറോക്രാറ്റുകളുടെയോ എണ്ണം ഇത്ര വേണമെന്ന് നിജപ്പെടുത്തേണ്ടതില്ല എന്നാണ് അഭിപ്രായം. വോട്ടെടുപ്പിൽ ആവശ്യത്തിന് വോട്ടുകിട്ടുന്നവർ ചെക്ക് യൂസർമാർ എന്ന തീരുമാനം പോരേ? പുതിയ നാമനിർദ്ദേശം വന്നാൽ അതിന്റെ വോട്ടെടുപ്പിൽ ആവശ്യത്തിന് വോട്ടു കിട്ടുന്നവരും ചെക്ക് യൂസർമാരാകട്ടെ. ആ തിരഞ്ഞെടുപ്പുകളിൽ ആവശ്യത്തിന് വോട്ടു കിട്ടിയില്ലെങ്കിൽ വിക്കി സമൂഹം ചെക്ക് യൂസർമാരുടെ എണ്ണം കൂടേണ്ടതില്ല എന്നു തീരുമാനിച്ചു എന്ന് കണക്കാക്കാമല്ലോ? --അജയ് ബാലചന്ദ്രൻ സംവാദം 09:34, 1 മാർച്ച് 2013 (UTC)
- ചെക്ക് യൂസർമാരുടെ എണ്ണം നിജപ്പെടുത്തേണ്ടതില്ലെന്ന് എന്റെയും അഭിപ്രായം -- റസിമാൻ ടി വി 10:51, 1 മാർച്ച് 2013 (UTC)
- ഇതിൽ ഒരു പ്രശ്നമുണ്ട്. മലയാളം വിക്കിസംരംഭങ്ങളിലെ ഇന്നോളമുള്ള ചരിത്രം നോക്കിയാൽ വോട്ടെടുപ്പ് പേജിൽ മുൻപിൻ നോക്കാതെ വോട്ട് ചെയ്യുകയാണുണ്ടായിട്ടുള്ളത്. അപ്പോൾ ആരെങ്കിലും ഒരു ചെക്ക് യൂസറായി നിർദ്ദേശമിട്ടാൽ സ്ഥിരം വോട്ട് ചെയ്യുന്നവർ വന്ന് വോട്ട് ചെയ്തുപോകും. വിജയിക്കാൻ വോട്ട് എത്ര എണ്ണം വേണം എന്ന് നമുക്ക് തീരെ നിജപ്പെടുത്താൻ പറ്റില്ല. വിക്കി വലുതാകുന്നതിനനുസരിച്ച് വോട്ടുകളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കും. ഇതിന് രണ്ട് പരിഹാരമാണുള്ളത്. (൧) ചെക്ക് യൂസർമാരുടെ എണ്ണം നിജപ്പെടുത്തുക. (൨) ചെക്ക് യൂസറായി നിർദ്ദേശിക്കുന്നയാൾക്കും ചില യോഗ്യതകൾ നിഷ്കർഷിക്കുക. --സിദ്ധാർത്ഥൻ (സംവാദം) 10:51, 1 മാർച്ച് 2013 (UTC)
- സിദ്ധാർത്ഥനോടു യോജിക്കുന്നു. ഒപ്പം ഞാൻ മുകളിൽ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങളുമുണ്ട്. അഡ്‌മിൻ പോലെയോ, ബ്യൂറോക്രാറ്റ് പോലെയോ അല്ല ചെക്ക് യൂസർമാർ. അതു വളരെ ശ്രദ്ധിച്ചും, പക്വതയോടെയും മാത്രം സമീപിക്കേണ്ട ഒരു വിഷയമാണു്. അതു കൊണ്ട് തന്നെ ആ സ്ഥാനത്തേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതും അതീവ ശ്രദ്ധ ചെലുത്തിയാവണം. മലയാളം പോലെ വളരെ കുറച്ച് മാത്രം ഉപയോക്താക്കളുള്ള ഒരു വിക്കിപീഡിയയിൽ 2 ചെക്ക് യൂസർമാർ മാത്രമേ ഇന്നത്തെ നിലയിൽ ആവശ്യമുള്ളൂ. ചെക്ക് യൂസർമാരുടെ എണ്ണം 2 ആയി നിജപ്പെടുത്തണം എന്നാണെന്റെ അഭിപ്രായം. --Anoop | അനൂപ് (സംവാദം) 05:21, 3 മാർച്ച് 2013 (UTC)
ചർച്ചയിൽ പങ്കെടുത്ത രണ്ടുപയോക്താക്കൾ ചെക്ക് യൂസർമാരുടെ എണ്ണം 2 മതിയെന്നഭിപ്രായപ്പെട്ടിട്ടുണ്ട്.
നാലുപേർ രണ്ടിനു മുകളിൽ ചെക്ക് യൂസർമാർ വേണമെന്ന അഭിപ്രായക്കാരായിരുന്നു. ഇതിൽ എണ്ണം നിജപ്പെടുത്തേണ്ടതില്ല എന്ന് രണ്ടുപേർ അഭിപ്രായപ്പെട്ടു. രണ്ട് എണ്ണത്തിനു മുകളിൽ (നിജമായ എണ്ണം) വേണമെന്ന് രണ്ടുപേർ അഭിപ്രായപ്പെട്ടു. മൂന്നോ നാലോ വേണമെന്നാണ് റസിമാൻ അഭിപ്രായപ്പെട്ടത്. കിരൺ എണ്ണത്തെപ്പറ്റി സൂചന നൽകിയില്ലെങ്കിലും രണ്ടിൽ കൂടുതൽ വേണം എന്ന് അഭിപ്രായപ്പെട്ടു.
സമവായം എന്ന നിലയ്ക്ക് 3 ചെക്ക് യൂസർമാർ എന്ന എണ്ണം നയമായി സ്വീകരിക്കാം എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 07:13, 14 മാർച്ച് 2013 (UTC)
- മലയാളം വിക്കിപീഡിയയിൽ 3 ചെക്ക് യൂസർമാരെ തിരഞ്ഞെടുക്കാം എന്ന് തീരുമാനിച്ചു.
എന്നത് പദ്ധതി താളിൽ ചേർക്കാമോ? --അജയ് ബാലചന്ദ്രൻ സംവാദം 14:47, 21 മാർച്ച് 2013 (UTC)
- സമവായമെന്ന നിലയ്ക്ക് അങ്ങനെ ചേർക്കാം. എന്തായാലും എണ്ണം നിജപ്പെടുത്തണം. ഇതോടുകൂടി ചെക്ക് യൂസർ നയരൂപീകരണം പൂർത്തിയായിക്കഴിയുമല്ലോ. അപ്പോൾ മുമ്പുനടന്ന തിരഞ്ഞെടുപ്പിന്റെ തുടർപ്രക്രിയയിലേക്ക് കടക്കുന്ന കാര്യവും തീരുമാനിക്കേണ്ടിവരും.--സിദ്ധാർത്ഥൻ (സംവാദം) 14:50, 21 മാർച്ച് 2013 (UTC)
തീരുമാനം: ചെക്ക് യൂസർമാരുടെ എണ്ണം 3 ആയി നിജപ്പെടുത്തുവാൻ സമവായത്തിലൂടെ തീരുമാനമെടുത്തു. തീരുമാനം പദ്ധതി താളിൽ ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 15:36, 21 മാർച്ച് 2013 (UTC) |
തീരുമാനമെടുക്കൽ
തിരുത്തുക- ചർച്ച നടത്താൻ ഇതെന്തര് നിയമസഭാസമ്മേളനമോ? ചർച്ചകൾ മുറയ്ക്കു നടക്കുന്നുണ്ട്. പക്ഷേ അതൊരു സമവായത്തിൽ എത്തിക്കാനോ തീരുമാനം ഉണ്ടാക്കാനോ ആർക്കും താത്പര്യമില്ല. ചർച്ചയോട് ചർച്ച തന്നെ 24X7ചർച്ച. വല്ലതും നടക്കുമോ ? അതില്ല..!! അതുകൊണ്ട് ഒരു കാര്യത്തിലും ചർച്ചിക്കാൻ ഇനി ഞാനില്ല. നന്ദി. നമസ്കാരം. --സുഗീഷ് (സംവാദം) 17:43, 29 ജനുവരി 2013 (UTC)
- സുഗീഷ് പറഞ്ഞതിൽ കാര്യമില്ലാതില്ല. മുകളിലെ പല ചർച്ചകളിലും തീരുമാനമെടുത്തിട്ടില്ല. --അജയ് ബാലചന്ദ്രൻ സംവാദം 19:19, 29 ജനുവരി 2013 (UTC)
- ചർച്ച നടത്താൻ ഇതെന്തര് നിയമസഭാസമ്മേളനമോ? ചർച്ചകൾ മുറയ്ക്കു നടക്കുന്നുണ്ട്. പക്ഷേ അതൊരു സമവായത്തിൽ എത്തിക്കാനോ തീരുമാനം ഉണ്ടാക്കാനോ ആർക്കും താത്പര്യമില്ല. ചർച്ചയോട് ചർച്ച തന്നെ 24X7ചർച്ച. വല്ലതും നടക്കുമോ ? അതില്ല..!! അതുകൊണ്ട് ഒരു കാര്യത്തിലും ചർച്ചിക്കാൻ ഇനി ഞാനില്ല. നന്ദി. നമസ്കാരം. --സുഗീഷ് (സംവാദം) 17:43, 29 ജനുവരി 2013 (UTC)
വിഷയവുമായി ബന്ധപ്പെട്ടതല്ലാത്തതിനാൽ പ്രത്യേകം വിഭാഗമാക്കി. ഈ വിഷയത്തിലുള്ള എന്റെ അഭിപ്രായം ഞാൻ മുമ്പും പറഞ്ഞിട്ടുണ്ട്. ഒരു നയം രൂപീകരിക്കണമെങ്കിൽ ഒരു കരടുനയം തുടക്കത്തിൽത്തന്നെ അവതരിപ്പിച്ചുകൊണ്ട് ചർച്ചയാരംഭിക്കുക. ഈ നയം ഏതു പദ്ധതിത്താളിൽ എഴുതിച്ചേർക്കാനുദ്ദേശിക്കുന്നു എന്നും സൂചിപ്പിക്കുക. കരടുനയത്തിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകൾക്കേ പെട്ടെന്ന് തീരുമാനമുണ്ടാകുകയുള്ളൂ.
തൊട്ടുമുകളിലത്തെ ചർച്ചകൊണ്ട് ഈ വിഷയത്തിലുള്ള വിവിധയാളുകളുടെ അഭിപ്രായം പങ്കുവെക്കുക എന്നതാണ് പ്രധാനകാര്യം. അഭിപ്രായത്തിൽ ഐക്യസ്വഭാവമുണ്ടെങ്കിൽ അത് ഏതെങ്കിലും പദ്ധതിത്താളിൽ എഴുതിച്ചേർക്കുകയുമാവാം.
തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ തന്നെയായിരിക്കുമല്ലോ ഈ താളിൽ കിടക്കുന്നുണ്ടാകുക. തീരുമാനമായവ മുറക്ക് പത്തായത്തിൽ പോകുന്നതുകൊണ്ട് അവ ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് തോന്നുന്നു. മുകളിൽ തീരുമാനമാകാതെ കിടക്കുന്ന വിഷയങ്ങളിൽ എന്തെങ്കിലും സമവായത്തിലെത്തിയതായി സുഗീഷിനോ മറ്റാർക്കെങ്കിലോ തോന്നുന്നുണ്ടെങ്കിൽ അക്കാര്യം ഏതുപ്രകാരം ഏതു പദ്ധതിതാളിൽ ഉൾപ്പെടുത്തണം എന്ന് അതാതുവിഭാഗത്തിൽ ചേർത്തതിനുശേഷം പദ്ധതിത്താളുകളിൽ ഉൾപ്പെടുത്താവുന്നതാണ്. --Vssun (സംവാദം) 01:39, 30 ജനുവരി 2013 (UTC)
- ഇതിൽ ലേഖനങ്ങളുടെ സംരക്ഷണം എന്ന വിഭാഗം മാത്രം നയമാക്കി മാറ്റി. പക്ഷേ അതിനുമുൻപുള്ളതും ശേഷമുള്ളതും ഒന്നും ആയിട്ടില്ല. നയം ഉണ്ടാക്കാൻ ഒരു സമയപരിധി ആവശ്യമായിട്ട് തോന്നുന്നു. അങ്ങനെയൊന്നും ഇല്ല എങ്കിൽ വേണ്ട. എനിക്കുമാത്രമായി ആരും നയങ്ങളോ നിയമങ്ങളോ കൊൺറ്റുവരേണ്ട. ഇതോടെ പഞ്ചായത്ത് പണിയും നിർത്തുന്നു. --സുഗീഷ് (സംവാദം) 20:04, 30 ജനുവരി 2013 (UTC)
@ സുഗീഷ്, ഇത്രയ്കങ്ങ് ആശങ്കപ്പെടണോ ? ഐതിഹ്യ വിഷയത്തിൽ ഒരു സമവായമുണ്ടാക്കാൻ മുകളിൽ ശ്രമിച്ചപ്പോൾ അണ്ണൻ തന്നെ ആഞ്ഞടിച്ച് ഇല്ലാതാക്കിയതും, ആ ചർച്ച തന്നെ മൂന്നായി കീറിമുറിച്ചതും, മുകളിലോട്ട് നോക്കിയാൽ കാണാം. എന്തായാലും അതിലെ യക്ഷിയെ ഇൻകുബേറ്ററിൽ തളച്ചുകഴിഞ്ഞു. ഇനി പതുക്കെ തീരുമാനമെടുത്താൽ പോരേ... ധൃതിയെന്തിന് :) --Adv.tksujith (സംവാദം) 01:57, 31 ജനുവരി 2013 (UTC)
- വക്കീലേ; ആശങ്കയാണ്.. സമയബന്ധിതമായി കാര്യങ്ങൾ തീരുമാനിക്കാനായില്ലെങ്കിൽ പിന്നെ നയരൂപീകരണമോ മറ്റുള്ളതോ ആയ ചർച്ചകൾ കൊണ്ടെന്തുഫലം? ഐതീഹ്യത്തിനു മുൻപ് അതിനേക്കാൾ വലിയ പ്രശ്നങ്ങൾ തീർപ്പാക്കാതെ കിടക്കുന്നു. ഇതിൽ മാത്രമല്ല പഞ്ചായത്തിലെ പല ഘടകങ്ങളിലും. സമയക്രമീകരണമുണ്ടാക്കി തീർപ്പാക്കാതെ കിടന്നാൽ ആർക്കാണ് ഗുണം/ദോഷം? അതോ; ഇനി പഞ്ചായത്തിൽ വരുന്ന വിഷയങ്ങൾ സമയബന്ധിതമായി തീർപ്പാക്കണം എന്ന് വീണ്ടുമൊരു ചർച്ച കൂടി വേണോ?
- ചർച്ചിക്കണ്ടന്നു വിചാരിച്ചാലും സമ്മതിക്കില്ല അല്ലേ! :)--സുഗീഷ് (സംവാദം) 17:23, 1 ഫെബ്രുവരി 2013 (UTC)
സുഗീഷിന് ഞാൻ പറഞ്ഞത് മനസിലായില്ലെന്ന് തോന്നുന്നു. മുകളിലുള്ള ഏതെങ്കിലും വിഷയത്തിൽ എങ്ങനെ മുന്നോട്ടുപോകാം എന്ന് സുഗീഷിന്റെ കൈയിൽ നിർദ്ദേശമുണ്ടോ? --Vssun (സംവാദം) 04:27, 2 ഫെബ്രുവരി 2013 (UTC)
ഞാൻ ഒരു നിർദ്ദേശം പറയട്ടെ? അതായത് ഇതുവരെ ചർച്ചയിലൂടെയോ അല്ലാതെയോ തീരുമാനമാവാത്ത എല്ലാ വിഷയങ്ങളും നാലായി താഴെ പറയുന്ന രീതിയിൽ തരം തിരിക്കുക :-
1. Emergency - ഏറ്റവും ആദ്യം തീരുമാനമാവേണ്ട വിഷയങ്ങൾ
2. Immediate - Emergency കഴിഞ്ഞാൽ പെട്ടെന്ന് തീരുമാനം ആവേണ്ടവ
3. Priority - Immediate കഴിഞ്ഞാൽ തീരുമാനം ആവേണ്ടവ.
4. Routine - മേൽപ്പറഞ്ഞവ എല്ലാം കഴിഞ്ഞാൽ തീരുമാനം ആവേണ്ട വിഷയങ്ങൾ.
പുതിയ തീരുമാനം ആവാത്ത വിഷയങ്ങൾ വരുമ്പോൾ മേൽപ്പറഞ്ഞത് പോലെ അതാത് headings -നു കീഴിൽ ചേർക്കുകയും തീരുമാനമായ വിഷയങ്ങൾ അതിൽ നിന്ന് നീക്കി നിലവറയിലേക്ക് മാറ്റുകയും ചെയ്യാമല്ലോ.അങ്ങനെ ചെയ്‌താൽ സംഗതികൾക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടാവുകയും ഇതിനു ഒരു പരിഹാരം ആവുകയും ചെയ്യും എന്നാണു തോന്നുന്നത്. --Raveendrankp (സംവാദം) 08:23, 6 ഫെബ്രുവരി 2013 (UTC)
@Raveendrankp, വിഷയം അവതരിപ്പിക്കുന്നവർ ഇത്തരത്തിൽ വിഷയത്തെ തരം തിരിക്കണം എന്ന് പറഞ്ഞാൽ നടക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. എല്ലാവർക്കും അവർ അവതരിപ്പിക്കുന്ന വിഷയം എമർജൻസി ആയിരിക്കും.
@Vssun കരടു നയം അവതരിപ്പിച്ചുകൊണ്ടു വേണം ചർച്ച ആരംഭിക്കാൻ എന്ന അഭിപ്രായത്തോട് യോജിക്കുന്നു. അഥവാ ചർച്ച തുടങ്ങിക്കഴിഞ്ഞാണ് കരടുനയം ഉണ്ടാക്കുന്നതെങ്കിലും അത് പ്രോമിനന്റായി ചർച്ചയുടെ തലക്കെട്ടിനു താഴെത്തന്നെ സ്ഥാപിക്കണം എന്നഭിപ്രായമുണ്ട്.
- ഇതു കൂടാതെ ക്ലിപ്തമായ ഒരു സമയത്തിനുശേഷം (14 ദിവസം?) അതുവരെയുണ്ടായ ചർച്ചയിലുണ്ടായ അഭിപ്രായം ഏതെങ്കിലും ഉപയോക്താവ് സംക്ഷിപ്തരൂപത്തിൽ അവതരിപ്പിക്കകയും ക്ലിപ്തമായ മറ്റൊരു സമയ പരിധിക്കു ശേഷം (7ദിവസം?) അതു സംബന്ധിച്ച നയപരമായ തീരുമാനം നടപ്പിൽ വർത്തുകയും ചെയ്യണമെന്ന് അഭിപ്രായപ്പെടുന്നു. പിന്നീട് ഒരു കാലയളവിനു ശേഷം (മൂന്നു മാസം?) തീരുമാനത്തിൽ ഭേദഗതിക്കായി ചർച്ച നടത്താവൂ എന്നും അഭിപ്രായപ്പെടുന്നു.
- അഥവാ 14 ദിവസം കഴിഞ്ഞ സമയത്തും ചർച്ച തുടരുകയാണെങ്കിൽ (ദിവസവും സൃഷ്ടിപരമായ പുതിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണെങ്കിൽ) ചർച്ചാ കാലാവധി നീട്ടാവുന്നതാണ്.
- സൃഷ്ടിപരമായ ചർച്ചകളല്ല നടക്കുന്നതെങ്കിൽ 14 ദിവസം കഴിയുമ്പോൾ അഭിപ്രായസമന്വയത്തിലെത്താൻ ആവശ്യമാണെങ്കിൽ അതുവരെയുള്ള ചർച്ച നിർത്തിവച്ച് മുന്നിൽ വന്ന അഭിപ്രായങ്ങളിൽ വോട്ടെടുപ്പ് നടത്തേണ്ടതാണ്. ഇത് 7 ദിവസം കൊണ്ട് തീരണം. --അജയ് ബാലചന്ദ്രൻ സംവാദം 06:13, 17 മാർച്ച് 2013 (UTC)
തീരുമാനമെടുക്കുന്നതിനുള്ള ഇത്തരം നിബന്ധനകൾ ധൃതിപിടിച്ചുള്ള തീരുമാനങ്ങൾക്ക് വഴിയൊരുക്കാൻ സാധ്യതയുണ്ട്. സാധാരണഗതിൽ ഇവിടെയുള്ള ചർച്ചകളിൽ ആരെങ്കിലും മുൻകൈയെടുത്താൽ പെട്ടെന്ന് തീരുമാനമുണ്ടാകും. മുകളിൽപ്പറഞ്ഞവ നയമാക്കുകയാണെങ്കിൽത്തന്നെ സംക്ഷിപ്തരൂപം, കരടുനയം തുടങ്ങിയവ മുന്നോട്ടുവക്കാൻ ഏതെങ്കിലും ഉപയോക്താവ് മുന്നോട്ടുവരേണ്ടതുണ്ട്. അതിനാൽ നിബന്ധന എന്നതിനുപകരം പിന്തുടരാവുന്ന കീഴ്വഴക്കം എന്ന നിലയിൽ മുകളിൽപ്പറഞ്ഞ കാര്യങ്ങളെ ഈ താളിന്റെ മുകളിൽ ഒരു അറിയിപ്പായി നൽകുന്നതാണ് ഉചിതം.
ഭേദഗതിക്കായി മൂന്നുമാസത്തെ സമയം ആവശ്യമാണോ? നയത്തിന്റെ പോരായ്മകളെ ഉടനടി ഇവിടെ അവതരിപ്പിച്ച് നേരെയാക്കിയെടുക്കുന്നതല്ലേ ഏറ്റവും നല്ലത്? --Vssun (സംവാദം) 01:50, 20 മാർച്ച് 2013 (UTC)
@Vssun
- പിന്തുടരാവുന്ന കീഴ്വഴക്കങ്ങൾ എന്ന നിലയിൽ താളിന്റെ മുകളിൽ അറിയിപ്പായി നൽകുന്നതാവും നല്ലത് എന്ന അഭിപ്രായത്തോടെ യോജിക്കുന്നു.
- നയത്തിന്റെ പോരായ്മകൾ ഉടനടി അവതരിപ്പിക്കുന്നതാവും നല്ലതെന്ന അഭിപ്രായത്തോടും യോജിക്കുന്നു (മൂന്നുമാസം സമയമെന്ന എന്റെ അഭിപ്രായം പിൻവലിക്കുന്നു).--അജയ് ബാലചന്ദ്രൻ സംവാദം 03:48, 20 മാർച്ച് 2013 (UTC)
- വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)/അറിയിപ്പ് കാണുക. ആവശ്യത്തിന് മാറ്റം വരുത്തുക. --Vssun (സംവാദം) 12:33, 20 മാർച്ച് 2013 (UTC)
- തീരുമാനമായ ചർച്ചകൾ ഒരാഴ്ച്ച പഞ്ചായത്തിൽ പ്രദർശിപ്പിച്ചതിനുശേഷം വേണം നിലവറയിലേയ്ക്ക് നീക്കുവാൻ.
എന്നതുകൂടി ഉൾപ്പെടുത്തിയാലോ? --അജയ് ബാലചന്ദ്രൻ സംവാദം 14:07, 20 മാർച്ച് 2013 (UTC)
- അത് ഇക്കാര്യത്തിനുമാത്രം ബാധകമല്ലല്ലോ. എല്ലാ നിലവറകൾക്കും ബാധകമായിരിക്കണം. നിലവറകളെക്കുറിച്ചുള്ള പൊതുവായ ഒരു നയരൂപീകരണം നടത്തണം. മുൻപ് ഇക്കാര്യത്തിൽ ചർച്ച നടന്നിരുന്നു. തപ്പി നോക്കട്ടെ. --Vssun (സംവാദം) 17:47, 20 മാർച്ച് 2013 (UTC)
നിലവറകളെക്കുറിച്ച് മുൻപ് നടന്ന ചർച്ചയിൽ, ചർച്ചക്ക് തീരുമാനമായതിന് ഒരു മാസത്തിനു ശേഷമോ, ഒരുവർഷത്തിലധികമായി സംവാദത്തുടർച്ചയില്ലാത്തവയോ ആയവയെ നിലവറയിലേക്ക് നീക്കാം എന്നൊരു നിർദ്ദേശം വച്ചിരുന്നു. എന്നാൽ ആ ചർച്ചയുടെ കോൺടെക്സ്റ്റ് വലുപ്പത്തെ സംബന്ധിച്ചായതിനാൽ അതിനെത്തുടർന്നു രൂപീകരിച്ച നയത്തിൽ കാലയളവിന്റെ നിബന്ധന ചേർത്തിട്ടില്ല. നിലവറയിലാക്കുന്ന കാലയളവിനെക്കുറിച്ച് പ്രത്യേകം ത്രെഡിൽ ചർച്ച ചെയ്യാവുന്നതാണ്. ഇവിടെ ചർച്ച ചെയ്യുന്ന വിഷയവുമായി ബന്ധിപ്പിക്കേണ്ടതില്ല. --Vssun (സംവാദം) 14:14, 22 മാർച്ച് 2013 (UTC)
അറിയിപ്പ് സ്വീകരിക്കാനുള്ള തീരുമാനമെടുക്കുന്നതിൽ എതിർപ്പുള്ളതായി തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ സംവാദം 03:58, 23 മാർച്ച് 2013 (UTC)
തീരുമാനം: മാർഗ്ഗനിർദ്ദേശങ്ങൾ ഈ താളിന്റെ മുകളിൽച്ചേർത്തു -- Vssun (സംവാദം) 04:31, 23 മാർച്ച് 2013 (UTC) |
അഡ്മിൻ പദവി ദുരുപയോഗം.
തിരുത്തുകമലയാളം വിക്കിപീഡിയയിൽ സിസോപ്പ് ആയ എഴുത്തുകാരി തന്റെ അഡ്മിൻ പദവി ദുരുപയോഗം ചെയ്തതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. കാരണങ്ങൾ
- കാര്യനിർവ്വാഹകർ മാത്രം കാണുന്ന ഒരു ലോഗെടുത്ത് ഒരു താളിൽ പ്രദർശിപ്പിക്കുകയും നല്ലവരായ ചില സുഹൃത്തുക്കൾ അത് നാടുനീളെ അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തതുവഴി ഒരു ഉപയോക്താവിനെ മാനസീകമായി പീഢിപ്പിച്ചു. അതുവഴി അഡ്മിൻ പദവി ദുരുപയോഗം ചെയ്തു.
- തിരഞ്ഞെടുപ്പിനുള്ള സൈറ്റ് നോട്ടീസ് ഏകപക്ഷീയമായി നീക്കം ചെയ്തു അതുവഴി അഡ്മിൻ പദവി ദുരുപയോഗം ചെയ്തു.
- തിരഞ്ഞെടുപ്പ് താൾ അഡ്മിന്മാർക്കു മാത്രമായി ഉപയോഗിക്കാൻ പാകത്തിൽ വേറാരു ഉപയോക്താവും ഇനി വോട്ടു ചെയ്യാതിരിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടുകൂടി; ദുരുദ്ദേശപരമായി യാതൊരു കാര്യവുമില്ലാതെ ആർക്കും ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ പ്രൊട്ടക്റ്റ് ചെയ്തു. അതിനു പറഞ്ഞ കാരണങ്ങൾ യുക്തിക്ക് നിരക്കാത്തതും ആയിരുന്നു.
ഈ മൂന്നുകാരണങ്ങളിൽ നിന്നും ഈ ഉപയോക്താവ് അഡ്മിൻ പദവിക്ക് യോജിച്ച പ്രവർത്തിയല്ല ചെയ്തിരിക്കുന്നത് എന്ന വ്യക്തമായിരിക്കുന്നു. അതിനാൽത്തന്നെ ഈ കാര്യനിർവ്വാഹകനൊ പദവിയിൽ നിന്നും നീക്കം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു.
- ഇക്കാര്യത്തിൽ മലയാളം വിക്കിപീഡിയ സമൂഹം എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ താത്പര്യമുണ്ട്. അഥവാ ഒരു ഉപയോക്താവായ എനിക്ക് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ട് വയ്ക്കാൻ ഏതെങ്കിലും നയം രൂപീകരിക്കേണ്ടിവരുമോ എന്നതുകൂടി അറിയേണ്ടതുണ്ട്. --സുഗീഷ് (സംവാദം) 03:30, 7 ഫെബ്രുവരി 2013 (UTC)
- ഇതിനും വോട്ടെടുപ്പ് ആവശ്യമായി വരുമോ? അതിനുള്ള നയവും മാനദണ്ഡങ്ങളും മറ്റും ഉണ്ടെങ്കിൽ ഞാനും സുഗീഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:38, 7 ഫെബ്രുവരി 2013 (UTC)
- ആദ്യത്തേതും രണ്ടാമത്തേതും തെറ്റായിപ്പോയി എന്ന വാദത്തോട് യോജിക്കുന്നതോടൊപ്പം ഇതിൽ മൂന്നാമതു പറഞ്ഞ കാര്യം കാര്യനിർവ്വാഹകനു കിട്ടിയിട്ടുള്ള ഉപകരണങ്ങളുടെ ദുരുപയോഗമാണ് എന്നതും സമ്മതിച്ചു തരുന്നു. അത് വളരെ ബാലിശമായിപ്പോയി. എഴുത്തുകാരി ഇനി എടുത്തുചാടി ഒന്നും പ്രവർത്തിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. --ശ്രീജിത്ത് കെ (സംവാദം) 04:41, 7 ഫെബ്രുവരി 2013 (UTC)
- എഴുത്തുകാരിൻ, താങ്കൾ കാട്ടുന്ന ഒടുക്കത്തെ തിടുക്കം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്,മുൻപും. ----ബിനു (സംവാദം) 04:51, 7 ഫെബ്രുവരി 2013 (UTC)
- ഇതിനും വോട്ടെടുപ്പ് ആവശ്യമായി വരുമോ? അതിനുള്ള നയവും മാനദണ്ഡങ്ങളും മറ്റും ഉണ്ടെങ്കിൽ ഞാനും സുഗീഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:38, 7 ഫെബ്രുവരി 2013 (UTC)
- ഇക്കാര്യത്തിൽ മലയാളം വിക്കിപീഡിയ സമൂഹം എങ്ങനെ വിലയിരുത്തുന്നു എന്നറിയാൻ താത്പര്യമുണ്ട്. അഥവാ ഒരു ഉപയോക്താവായ എനിക്ക് ഇങ്ങനെ ഒരു നിർദ്ദേശം മുന്നോട്ട് വയ്ക്കാൻ ഏതെങ്കിലും നയം രൂപീകരിക്കേണ്ടിവരുമോ എന്നതുകൂടി അറിയേണ്ടതുണ്ട്. --സുഗീഷ് (സംവാദം) 03:30, 7 ഫെബ്രുവരി 2013 (UTC)
- കാര്യനിർവാഹകർക്കു മാത്രം കാണാവുന്ന താൾ എടുത്ത് പൊതു വേദിയിൽ പ്രദഋശിപ്പിച്ചിട്ടുണ്ടങ്കിൽ അത് തെറ്റായിപോയി, ദുരുപയോഗം എന്നു തന്നെ പറയേണ്ടു. ചാടിക്കയറി തീരുമാനങ്ങൾ ഇനിയെങ്കിലും എടുക്കാതിരിക്കുക. അതുപോലെ ഒരു കാര്യം കൂടി ചർച്ചകളിൽ അഡ്മിന് പ്രത്യേക അവകാശങ്ങൾ ഇല്ല, മറ്റുള്ളവർ പറയുന്നതിനേയും അംഗീകരിക്കുക.--KG (കിരൺ) 05:07, 7 ഫെബ്രുവരി 2013 (UTC)
- മൂന്നുവട്ടം ഒരാൾ കൃത്യമായും തെറ്റുകൾ തന്നെ ആവർത്തിച്ചാൽ അയാൾക്കെതിരെ എന്ത് നടപടി കൈക്കൊള്ളും? എന്റെ അഭിപ്രായത്തിൽ ആ അഡ്മിനെ ഡീ സിസോപ്പ് ചെയ്യുക. വോട്ടെടുപ്പോ മറ്റോ ആകാമെങ്കിൽ അതും.--സുഗീഷ് (സംവാദം) 05:09, 7 ഫെബ്രുവരി 2013 (UTC)
- ഇതിനു മുൻപ് ഈ തെറ്റുകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടോ? ആദ്യത്തെ തവണയാണ് തെറ്റ് ചൂണ്ടിക്കാണിക്കുന്നതെങ്കിൽ തെറ്റ് തിരുത്താൽ ഇനി അവസരം കൊടുത്താൽ മതിയാകും. --ശ്രീജിത്ത് കെ (സംവാദം) 05:22, 7 ഫെബ്രുവരി 2013 (UTC)
- മൂന്നുവട്ടം ഒരാൾ കൃത്യമായും തെറ്റുകൾ തന്നെ ആവർത്തിച്ചാൽ അയാൾക്കെതിരെ എന്ത് നടപടി കൈക്കൊള്ളും? എന്റെ അഭിപ്രായത്തിൽ ആ അഡ്മിനെ ഡീ സിസോപ്പ് ചെയ്യുക. വോട്ടെടുപ്പോ മറ്റോ ആകാമെങ്കിൽ അതും.--സുഗീഷ് (സംവാദം) 05:09, 7 ഫെബ്രുവരി 2013 (UTC)
- വാണിങ്ങൊക്കെ ഒരു സാധാരണ ഉപയോക്താവിന്റെ അടുത്തുപോരെ. കാര്യനിർവ്വാഹകരാവുമ്പോൾ ഇത്ര അശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കാൻ പാടുണ്ടോ? നയങ്ങളും മാനദണ്ഡങ്ങളും ശക്തമായി പാലിക്കപ്പെടണം എന്നാഗ്രഹിക്കുന്ന ഒരു അഡ്മിനല്ലേ ഈ വീഴ്ച വരുത്തിയത്; പൊറുപ്പിക്കാൻ പാടില്ല. നാളെ ഇത് മറ്റുള്ളവർക്കും മാതൃകയാവണം. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 05:39, 7 ഫെബ്രുവരി 2013 (UTC)
- ഒരാളെ തിരഞ്ഞെടുക്കുന്നതിനേക്കാൾ ശുഷ്കാന്തി കാണിക്കുന്നു പുറത്താക്കാൻ. ഈ ഒരു കാരണത്താൽ മാത്രം പദവി നീക്കം ചെയ്യേണ്ടതില്ല. അദ്ദേഹം ഏകപക്ഷീയമായല്ല തീരുമാനമെടുത്തത്.--റോജി പാലാ (സംവാദം) 05:47, 7 ഫെബ്രുവരി 2013 (UTC)
- ആരു പറഞ്ഞു കാര്യനിർവാഹകർക്ക് മാത്രം കാണാൻ കഴിയുന്നവ പുറത്തുകൊടുക്കാൻ, അങ്ങനെ പറഞ്ഞങ്കിൽ അവരും കുറ്റക്കാരാണ്.--KG (കിരൺ) 05:52, 7 ഫെബ്രുവരി 2013 (UTC)
- തിരഞ്ഞെടുപ്പിന്റെ സാധുതയുടെ കാര്യത്തിൽ ചർച്ചകൾ നടക്കുന്നതുകൊണ്ട് സൈറ്റ്നോട്ടീസ് എടുത്തുകളഞ്ഞതിൽ തെറ്റില്ലെന്ന് വിചാരിക്കുന്നു. താൾ പ്രൊട്ടക്റ്റ് ചെയ്യുക എന്നത് ഗൗരവമായ കാര്യമാണ്. ആ താളിന്റെ മുകളിൽ ഈ തിരഞ്ഞെടുപ്പിന്റെ സാധുത പരിശോധിച്ചുകൊണ്ടിരിക്കുന്നു എന്ന സന്ദേശം നൽകലായിരുന്നു നല്ലത്. ആരോപണവിഷയമായ ആദ്യത്തെ കാര്യവും (ഇത് ഞാൻ കണ്ടിട്ടില്ല) കരുതിക്കൂട്ടി ചെയ്തതാണെന്ന് കരുതാനാവില്ല. ഇത്തരം സന്ദർഭങ്ങൾ ആദ്യമായി ഫേസ് ചെയ്യുന്നതായതിനാൽ വാണിങ്, ശിക്ഷണനടപടികൾ എന്നിവയെക്കുറിച്ച് ആലോചിക്കേണ്ട സാഹചര്യം പോലും ഇവിടെയില്ല. --Vssun (സംവാദം) 05:59, 7 ഫെബ്രുവരി 2013 (UTC)
- എന്നാൽ പിന്നെ നിങ്ങളുടെ ഇഷ്ടം പോലെയങ്ങ് ചെയ്യ്. ഹൈഡ് ചെയ്തുവെച്ചിരിക്കുന്ന താളിന്റെ പ്രിന്റ് സ്ക്രീനെടുത്ത് നാളെ മറ്റൊരു അഡ്മിൻ ഷെയർ ചെയ്യുമ്പോൾഴും ഇതുതന്നെ പറഞ്ഞേക്കണം. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 06:03, 7 ഫെബ്രുവരി 2013 (UTC)
- ഒരു അഡ്മിനെ തെരഞ്ഞെടുക്കാനും ഇവിടെ നല്ല ശുഷ്കാന്തിയുണ്ട്. അതേ സ്പിരിറ്റ് തെറ്റുചെയ്യുന്നവരെ ശിക്ഷിക്കാനും കാണിക്കേണ്ടതുണ്ട്. അല്ലാതെ അതു മൂടിവെച്ച് ന്യായീകരിക്കുന്നത് ഒരു സമൂഹത്തിനു ചേർന്നതല്ല. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 06:04, 7 ഫെബ്രുവരി 2013 (UTC)
- മുകളിൽ സൂചിപ്പിച്ചതിൽ ഒന്നാമത്തെ കാരണം എന്താണെന്നെനിക്കറിയില്ല. രണ്ടും മൂന്നും കാര്യങ്ങളിൽ ഈ അഡ്മിന് കൈപ്പിഴ സംഭവിച്ചു എന്നത് യാഥാർത്ഥ്യമാണ്. എന്തൊക്കെ ന്യായങ്ങൾ നിരത്തിയാലും താളുകൾ സംരക്ഷിതമാക്കുമ്പോഴും ഉപയോക്താക്കളെ ബ്ലോക്ക് ചെയ്യുമ്പോഴും അഡ്മിന്മാർ ശ്രദ്ധാലുക്കളായിരിക്കുണം. തിടുക്കപ്പെട്ട് ഇവയിൽ തീരുമാനമെടുക്കരുത്. ഇവിടെ ചർച്ചചെയ്യപ്പെടുന്നതുപോലുള്ള സങ്കീർണ്ണവും വിവാദമുളവാക്കുന്നതുമായ വിഷയങ്ങളാണെങ്കിൽ പ്രത്യേകിച്ചും. ഇത്തരം സാഹചര്യത്തിൽ താൾ പ്രൊട്ടെക്റ്റ് ചെയ്യുന്ന കാര്യത്തിൽ അഡ്മിന്മാർക്കിടയിൽത്തന്നെ ഒരു ചർച്ചയാകാമായിരുന്നു. അങ്ങനെയൊന്ന് നടന്നിട്ടില്ല എന്നാണ് ഇവിടെ വ്യത്യസ്താഭിപ്രായങ്ങൾ പറഞ്ഞ അഡ്മിന്മാരുടെ പ്രതികരണത്തിൽനിന്ന് മനസ്സിലാകുന്നത്. എങ്കിലും എഴുത്തുകാരി മുകളിലെ സംവാദത്തിൽ തന്റെ പക്കൽനിന്നും എന്തെങ്കിലും അബദ്ധം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അംഗീകരിക്കാനുള്ള ഒരു സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അതിനാൽത്തന്നെ ഭാവിയിൽ തിടുക്കപ്പെട്ട് കാര്യങ്ങളിൽ തീരുമാനമെടുക്കുതാരിക്കാനും ഇദ്ദേഹം ശ്രമിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനാൽത്തന്നെ ഡീസിസോപ്പ് ചെയ്യേണ്ട ആവശ്യമില്ല എന്നതാണ് എന്റെ നിലപാട്. --സിദ്ധാർത്ഥൻ (സംവാദം) 06:05, 7 ഫെബ്രുവരി 2013 (UTC)
- ഒരു കാര്യനിർവ്വാഹകൻ മറ്റു കാര്യനിർവ്വാഹകരുമായി ആലോചിക്കാതെ സ്വന്തം നിലയിൽ ചെയ്തതു് എന്ന നിലയിൽ, എഴുത്തുകാരി കൈക്കൊണ്ട, മുകളിൽ ചൂണ്ടിക്കാണിച്ച നടപടികൾ, ആശാസ്യമല്ല. എന്നാൽ ഇതിൽ എന്തെങ്കിലും ദുരുദ്ദേശമുണ്ടായിരുന്നു എന്നു കരുതാനാവില്ല. അതുകൊണ്ട്, വളരെ സജീവമായി സംഭാവനകൾ നൽകുന്ന, താരതമ്യേന പുതിയ ഒരു കാര്യനിർവ്വാഹകൻ എന്ന നിലയിൽ ഇത്തരം പ്രവൃത്തികൾ തുടരാതിരിക്കാൻ വേണ്ട മുന്നറിയിപ്പോ താക്കീതോ നൽകി ഇപ്പോൾ നടന്നുകഴിഞ്ഞ പ്രവൃത്തികൾ അനുഭാവപൂർവ്വം അവഗണിക്കുകയും കാര്യനിർവ്വാഹകസ്ഥാനത്തുനിന്നും നീക്കം ചെയ്യാനുള്ള നിർദ്ദേശം പിൻവലിക്കുകയും വേണമെന്നു് ഒരു വിക്കിപീഡിയ ഉപയോക്താവ് എന്ന നിലയിലും (ചർച്ചയിൽ പങ്കെടുത്ത, മുകളിലെ) നിങ്ങളുടെയെല്ലാം വ്യക്തിപരമായ സുഹൃത്ത് എന്ന നിലയിലും അഭ്യർത്ഥിക്കുന്നു.
- ആവശ്യമെങ്കിൽ, ഇത്തരം പ്രവൃത്തികൾ കാര്യനിർവ്വാഹകരിൽ മൂന്നോ അതിലധികമോ ആളുകളുടെ പരസ്പരസമ്മതമില്ലാതെ, ചെയ്തുകൂടാ എന്നൊരു നയവും ഇനിമേലാൽ കാര്യനിർവ്വാഹകരുടെ മാർഗ്ഗനിർദ്ദേശകരേഖകളിൽ ഏർപ്പെടുത്താവുന്നതാണു്.
- കൂടാതെ ഇവിടെയും മറ്റു ചർച്ചാതാളുകളിലും എല്ലാരും സൗമ്യവും അന്യോന്യബഹുമാനം ചേർന്നതും വ്യക്തിഹത്യയോടടുക്കാത്തതുമായ വാക്കുകൾ ഉപയോഗിക്കണമെന്നും സവിനയം അഭ്യർത്ഥിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 06:11, 7 ഫെബ്രുവരി 2013 (UTC)
- എങ്കിൽ ആ ശുഷ്കാന്തി പുറത്തെടുത്ത് വ്യക്തിഹത്യ നടത്തിയ സുഗീഷിനെതിരെ വേണം ആദ്യം നടപടി സ്വീകരിക്കാൻ.--റോജി പാലാ (സംവാദം) 06:24, 7 ഫെബ്രുവരി 2013 (UTC)
- അത് വെട്ടിയിട്ടുണ്ട്, അതിനും വേണമെങ്കിൽ ചർച്ചയാകാം ബ്ലോക്ക് ചെയ്യാൻ വേണ്ടിയുള്ള കുറ്റം അതിൽ ഇല്ല. --KG (കിരൺ) 06:36, 7 ഫെബ്രുവരി 2013 (UTC)
- ഒരാൾ പറഞ്ഞ കാര്യം മറ്റൊരാൾ വെട്ടിയാൽ തീരില്ലല്ലോ? ആ വെട്ടിലൂടെ തന്നെ കാര്യങ്ങൾ വായിക്കാം. അല്ലെങ്കിൽ എഴുതിയ ആൾ തന്നെ പറഞ്ഞതു തെറ്റായിപ്പോയി എന്നു പറയണം.--റോജി പാലാ (സംവാദം) 06:42, 7 ഫെബ്രുവരി 2013 (UTC)
- അത് വെട്ടിയിട്ടുണ്ട്, അതിനും വേണമെങ്കിൽ ചർച്ചയാകാം ബ്ലോക്ക് ചെയ്യാൻ വേണ്ടിയുള്ള കുറ്റം അതിൽ ഇല്ല. --KG (കിരൺ) 06:36, 7 ഫെബ്രുവരി 2013 (UTC)
- വാണിംഗ് കൊടുത്തു ആ പ്രശ്നം തീർത്തു.--KG (കിരൺ) 06:47, 7 ഫെബ്രുവരി 2013 (UTC)
"എഴുത്തുകാരി" -യോട് ഇതിൻറെ കാരണത്തെപ്പറ്റി ആരും ഒന്നും ചോദിച്ചതായി കണ്ടില്ല. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒരു "Show Cause Notice " എങ്കിലും കൊടുക്കുന്നത് ഉചിതമായിരിക്കുമെന്ന് അഭിപ്രായമുണ്ട്. അതല്ലേ അതിൻറെ ശരിയും ?--Raveendrankp (സംവാദം) 07:28, 7 ഫെബ്രുവരി 2013 (UTC)
- തീർച്ചയായും. ഇതിലെ രണ്ടുകാര്യങ്ങളിൽ എഴുത്തുകാരിയുടെ വിശദീകരണം മുകളിലുണ്ട്. ഒന്നാത്തെ കാര്യത്തിന്റെ വിശദീകരണം ഇവിടെ തരും എന്നുകരുതാം. കൂടുതൽ ചർച്ചകൾ എഴുത്തുകാരിയുടെ വിശദീകരണത്തിനു ശേഷം ആവണമായിരുന്നു. --Vssun (സംവാദം) 07:35, 7 ഫെബ്രുവരി 2013 (UTC)
- അഡ്മിൻ അദ്ദേഹത്തിന്റെ വിവേചനാധികാരം ഉപയോഗിച്ച് അങ്ങനെ ചെയ്തു. അതു തെറ്റായെന്ന് ആരോപണം വന്നപ്പോൾ അദ്ദേഹം തെറ്റു തിരുത്തി. (ഒരാളെ തല്ലിക്കൊന്നിട്ട് തെറ്റായിപ്പോയീന്ന് സമ്മതിക്കുന്നതുപോലെ കാണണ്ട.)--റോജി പാലാ (സംവാദം) 07:40, 7 ഫെബ്രുവരി 2013 (UTC)
എഴുത്തുകാരി എന്ന കാര്യനിർവ്വാഹകൻ അപരമൂർത്തിയെ സംബന്ധിച്ച് സംവാദം നടന്ന ഈ താളിൽ വളരെ അത്ഭുതകരമായ ചില പരാമർശങ്ങളും അഭിപ്രായങ്ങളും നടത്തി. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. പക്ഷേ, ഗുരുതരമായ ഒരു കൃത്യം അദ്ദേഹം ചെയ്തത്, ആ താളിൽ മറ്റ് കാര്യനിർവ്വാഹകർ മറച്ചുവെച്ച, അവർക്ക് മാത്രം കാണുവാൻ കഴിയുന്ന ചില തിരുത്തുകൾ എടുത്ത് പരസ്യമായി പ്രദർശിപ്പിക്കുക എന്നതായിരുന്നു.
ജസ്റ്റിൻ എന്ന ഉപയോക്താവ് എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ തുനിഞ്ഞപ്പോൾ നിയന്ത്രണം വിട്ട് ഞാനും അല്പം കടുപ്പിച്ച് പറയുകയും ഉടൻ തന്നെ ക്ഷമാപണം ചെയ്തുകൊണ്ട് ഞാൻ തന്നെ അത് നീക്കം ചെയ്യാൻ അഭ്യർത്ഥിക്കുകുയും കാര്യനിർവ്വാഹകർ എന്റെ തിരുത്ത് മറയ്കുകയും ചെയ്തു. ഇതോടൊപ്പം ആ താളിൽ ചർച്ചയിലേർപ്പെട്ട ചില ബഹുമാന്യരും മുതിർന്നവരുമായ ചില വിക്കിപീഡിയരുടെ തിരുത്തുകളും സന്ദർഭത്തിന് യോജിക്കാത്തതെന്നു കണ്ട് കാര്യ നിർവ്വാഹകർ മറയ്കുകയുണ്ടായി. എഴുത്തുകാരിയുടെ ഈ നീക്കം അപകടമുണ്ടാക്കുമെന്നും അത് മറയ്കണമെന്നും ഞാൻ അപ്പോൾ തന്നെ ചില കാര്യനിർവ്വാഹകരോട് ആവശ്യപ്പെട്ടിരുന്നു. അതിനായി ഒരു ചർച്ച തുടങ്ങിവെയ്കാനാണ് അവർ ആവശ്യപ്പെട്ടത്. അപ്പോൾ നടന്നുകൊണ്ടിരുന്ന ചർച്ചയുടെ കേട് മാറാത്തതിനാൽ ഞാൻ അത് അപ്പോഴേ വിട്ടു :)
പക്ഷേ, ഭയപ്പെട്ടത് സംഭവിച്ചു. നമ്മുടെ ഒരു സുഹൃത്ത് ആ ലോഗും പൊക്കിപ്പിടിച്ചോണ്ട് ഗൂഗിൾ പ്ലസ്സിലും മറ്റും എത്തി വിക്കിപീഡിയയിൽ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു, തിരുത്തുകൾ ഏകപക്ഷീയമായി മറയ്കുന്നു എന്നൊക്കെ ബഹളം വെയ്കുകയുണ്ടായി (ആ പുള്ളിക്കും കാര്യങ്ങൾ പൂർണ്ണമായി പിടികിട്ടിയില്ല) ചില സ്വകാര്യ മെയിലിംഗ് ലിസ്റ്റുകളിലും ഇതിന്റെ അനുരണനങ്ങൾ ഉണ്ടായി. എഴുത്തുകാരിയുടെ ആ തിരുത്ത് ഇവിടെ [2] കാണാം.
എനിക്ക് അതിൽ പരാതിയൊന്നും ഇല്ല. പക്ഷേ, ഇത്തരം എടുത്തുചാടിയുള്ള കാര്യങ്ങൾ അദ്ദേഹം ആവർത്തിക്കുമ്പോൾ വാൺ ചെയ്യണമെന്ന് തോന്നുന്നു. തെറ്റായെന്ന് ആരോപണം വന്നപ്പോൾ അദ്ദേഹം തെറ്റു തിരുത്തി എന്ന രീതിയിലല്ല, കാര്യനിർവ്വാഹക ഉപയോക്താക്കൾ പെരുമാറേണ്ടത്. അത് മാതൃകാപരമായ ഒരു പ്രവർത്തിയല്ലല്ലോ. എന്നാൽ അദ്ദേഹത്തെ ഡീസിസോപ്പ് ചെയ്യണമെന്ന അഭിപ്രായത്തോട് യോജിക്കന്നില്ല. സ്വയം നിയന്ത്രിക്കാൻ തയ്യാറാകുക എന്നതാണ് പ്രധാനം. --Adv.tksujith (സംവാദം) 09:50, 7 ഫെബ്രുവരി 2013 (UTC)
- കാര്യനിർവാഹകർക്കു മാത്രം കാണാവുന്ന ഒന്നും എഴുത്തുകാരി പബ്ലിക്കാക്കിയിട്ടില്ല. വെട്ടിനീക്കപ്പെട്ട ഉപയോക്തൃസംഭാവനകൾ ഉണ്ടെന്ന് താളിന്റെ നാൾവഴിയിൽ കാണാവുന്നതാണ്. അവ തമ്മിലുള്ള വ്യത്യാസങ്ങൾ മാത്രമാണ് കാര്യനിർവാഹകർക്ക് മാത്രം കാണാവുന്നത്. പിന്നെ കിരൺ ആ തിരുത്തുകൾ മറച്ചത് എല്ലാവരുടെയും തിരുത്തുകൾ തെറ്റായ തരത്തിലുള്ളതായതുകൊണ്ടല്ല. ഒരു ഉപയോക്താവ് വ്യക്തിഹത്യ നടത്തിയതിനുശേഷം മറ്റുള്ളവർ അവരുടെ ന്യായമായ അഭിപ്രായങ്ങൾ ചേർത്താലും ആദ്യത്തെ അഭിപ്രായം നാൾവഴിയിൽ തന്നെ കിടക്കുമല്ലോ. അതിനാൽ വ്യക്തിഹത്യയുള്ള ഭാഗം നീക്കുകയും ആദ്യം ചേർത്തതിനും ഇപ്പോഴത്തെ നിലയ്ക്കും ഇടയിലുള്ള പതിപ്പുകളെല്ലാം മറയ്ക്കുക മാത്രമാണ് പ്രതിവിധി. സുജിത് ഉൾപ്പെടെയുള്ള ഉപയോക്താക്കളുടെയെല്ലാം അഭിപ്രായങ്ങൾ താളിൽ ഇപ്പോഴും കിടപ്പുണ്ട് -- റസിമാൻ ടി വി 10:04, 7 ഫെബ്രുവരി 2013 (UTC)
റസിമാൻ വിശദീകരിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. അതായത്, എന്നെക്കുറിച്ച് അവിടെയുണ്ടായ ആക്ഷേപകരമായ പരാമർശത്തോട് മറ്റ് ഉപയോക്താക്കൾ പ്രതികരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ആ ആരോപണം നീക്കം ചെയ്യുകയും ചെയ്തു. ഒപ്പം തന്നെ ആ ആരോപണം ഉദ്ധരിച്ചുകൊണ്ടും അത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മറ്റ് ഉപയോക്താക്കൾ നടത്തിയ തുടർ പ്രതികരണങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഇതിപ്പോഴാണ് പിടികിട്ടിയത്. പക്ഷേ, ഇത് മനസ്സിലാക്കാതെ, "മുതിർന്ന ഉപയോക്താക്കൾ പോലും വിക്കിപീഡിയയിൽ നിന്നും മറച്ചുവെയ്കേണ്ടി വരുന്ന രൂപത്തിൽ ജസ്റ്റിനെതിരായി ആരോപണങ്ങളുയർത്തി " എന്ന ധ്വനിവരുന്ന ഒരു പ്രയോഗമാണ് എഴുത്തുകാരി അവിടെ നടത്തിയിരിക്കുന്നത്.
ആ ലോഗ് എടുത്ത് വെളിയിലിടേണ്ട കാര്യമില്ലായിരുന്നു എന്നത് പോകട്ടെ, വസ്തുതകൾ മനസ്സിലാക്കാതെ അത്തരമൊരു സംശയം മറ്റ് ഉപയോക്താക്കളുടെ നേർക്കുന്നയിച്ചത് അതിലേറെ പിശകാണല്ലോ.... ഞാൻ അത് വിശ്വേട്ടനോട് അന്വേഷിച്ചിരുന്നു, അപ്പോൾ അദ്ദേഹവും അത്ഭുതപ്പെട്ടു, കാര്യനിർവ്വാഹകർ മറയ്കേണ്ടതായ യാതൊരു പരാമർശവും ഞാൻ ആ താളിൽ നടത്തിയിട്ടില്ലല്ലോ എന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. -- Adv.tksujith (സംവാദം) 10:33, 7 ഫെബ്രുവരി 2013 (UTC)
- മറച്ചതിനു മുമ്പും ശേഷവുമുള്ള പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം നോക്കൂ. മറ്റാരുടെയും കമന്റുകൾ നീക്കിയിട്ടില്ല. ചെക്ക് യൂസർ വേണമെന്ന് അനുകൂലിക്കുക മാത്രമാണ് അവരൊക്കെ ചെയ്തത്. കാര്യനിർവാഹകർക്കു മാത്രം കാണാവുന്ന ഡിഫ് പരിശോധിക്കാത്തതിനാൽ എഴുത്തുകാരി സ്വയം തെറ്റിദ്ധരിക്കപ്പെട്ടുപോയതാണ്. എഴുത്തുകാരിയുടെ കമന്റുകൾ മറ്റുള്ളവരെയും തെറ്റിദ്ധരിപ്പിച്ചെന്നു മാത്രം -- റസിമാൻ ടി വി 10:40, 7 ഫെബ്രുവരി 2013 (UT
I am totally disappointed about the wiki policies, rules & regulations--Raveendrankp (സംവാദം) 11:27, 9 ഫെബ്രുവരി 2013 (UTC)
- അപ്പോ അമ്മായിയമ്മയ്ക്ക് അടുപ്പിലും ആകാം....--സുഗീഷ് (സംവാദം) 18:03, 9 ഫെബ്രുവരി 2013 (UTC)
സുഗീഷ് ഞാൻ അങ്ങനെ എഴുതിയതിന്റെ കാരണം ചോദിക്കാതെ മേൽപ്പറഞ്ഞ പോലൊരു അഭിപ്രായപ്രകടനം നടത്തിയതിൻറെ സാംഗത്യം മനസ്സിലായില്ല. എന്നെയാണ് താങ്കൾ ഉദ്ദേശിച്ചതെങ്കിൽ എൻറെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു . ഒപ്പം തന്നെ അതിൻറെ കാരണവും അറിയാൻ താൽപ്പര്യപ്പെടുന്നു. അഥവാ എന്നെയല്ല താങ്കൾ ഉദ്ദേശിച്ചതെങ്കിൽ ഞാനെൻറെ വാക്കുകൾ സസന്തോഷം പിൻവലിക്കുന്നു. സ്നേഹത്തോടെ--Raveendrankp (സംവാദം) 05:12, 3 മാർച്ച് 2013 (UTC)
അഭിപ്രായം | അനുകൂലം | പ്രതികൂലം | നിഷ്പക്ഷം/വ്യക്തമല്ല |
---|---|---|---|
കാര്യനിർവ്വാഹകർ മാത്രം കാണുന്ന ഒരു ലോഗെടുത്ത് ഒരു താളിൽ പ്രദർശിപ്പിക്കുക...വഴി ഒരു ഉപയോക്താവിനെ മാനസീകമായി പീഢിപ്പിച്ചു. അതുവഴി അഡ്മിൻ പദവി ദുരുപയോഗം ചെയ്തു. |
|
|
|
തിരഞ്ഞെടുപ്പിനുള്ള സൈറ്റ് നോട്ടീസ് ഏകപക്ഷീയമായി നീക്കം ചെയ്തു അതുവഴി അഡ്മിൻ പദവി ദുരുപയോഗം ചെയ്തു. |
|
|
|
തിരഞ്ഞെടുപ്പ് താൾ അഡ്മിന്മാർക്കു മാത്രമായി ഉപയോഗിക്കാൻ പാകത്തിൽ വേറാരു ഉപയോക്താവും ഇനി വോട്ടു ചെയ്യാതിരിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടുകൂടിപ്രൊട്ടക്റ്റ് ചെയ്തു. |
|
| |
ഈ കാര്യനിർവ്വാഹകനൊ പദവിയിൽ നിന്നും നീക്കം ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു. |
|
|
|
എല്ലാ ചർച്ചകൾക്കും ഒരു തീരുമാനമെടുക്കേണ്ടതുകൊണ്ട് ഈ ചർച്ചയും ക്രോഡീകരിക്കുന്നു. ചർച്ചയുടെ അവസാനത്തിനോടടുത്ത് റസിമാൻ വിശദീകരിച്ച ഒരു കാര്യം ബോൾഡ് ആക്കിയിട്ടുണ്ട് (അത് ആദ്യം വിശദീകരിക്കപ്പെട്ടിരുന്നെങ്കിൽ ചർച്ച ഒരുപക്ഷേ മറ്റൊരു വിധത്തിലായിരുന്നേനെ!!!). എഴുത്തുകാരിയെ ഡീ സീസോപ്പ് ചെയ്യുക എന്ന ആവശ്യത്തിനെതിരാണ് അഭിപ്രായസമന്വയം. എന്ന് കാണുന്നു. പട്ടികയിൽ ക്രോഡീകരിച്ച കാര്യങ്ങളിൽ നയതീരുമാനമൊന്നും എടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.
- ഇത്തരം പ്രവൃത്തികൾ കാര്യനിർവ്വാഹകരിൽ മൂന്നോ അതിലധികമോ ആളുകളുടെ പരസ്പരസമ്മതമില്ലാതെ, ചെയ്തുകൂടാ എന്നൊരു നയവും ഇനിമേലാൽ കാര്യനിർവ്വാഹകരുടെ മാർഗ്ഗനിർദ്ദേശകരേഖകളിൽ ഏർപ്പെടുത്താവുന്നതാണു്. (വിശ്വപ്രഭ)
- ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒരു "Show Cause Notice " എങ്കിലും കൊടുക്കുന്നത് ഉചിതമായിരിക്കും (രവീന്ദ്രൻ കെ.പി.)
എന്ന രണ്ട് അഭിപ്രായങ്ങൾ ചർച്ചയ്ക്കിടയിൽ ഉണ്ടായിട്ടുണ്ട്. ഇവ (ആവശ്യമെങ്കിൽ) നയമാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ സംവാദം 15:19, 21 മാർച്ച് 2013 (UTC)
- രണ്ടിനോടും ശക്തമായി വിയോജിക്കുന്നു.
- ധൈര്യമായി തിരുത്തുക എന്നതാണ് വിക്കിപീഡിയ ഉപയോക്താക്കൾക്കു നൽകുന്ന സ്വാതന്ത്ര്യം. അതായത് ഒരാൾ വരുത്തുന്ന തെറ്റിനെ ശരിയാക്കാൻ മറ്റൊരാളുണ്ട് എന്ന ശുഭാപ്തിവിശ്വാസത്തിലാണ് ഇവിടെ ഉപയോക്താക്കൾ തിരുത്തുന്നത്. കാര്യനിർവാഹകരുടെ കാര്യവും അങ്ങനെത്തന്നെയാണ്. ശരിയെന്ന് തനിക്ക് തോന്നുന്നത് നടപ്പിലാക്കുക. അങ്ങനെ നടപ്പിലാക്കും എന്ന് വിശ്വാസമുള്ളയാളുകളെയാണ് കാര്യനിർവാഹകനായി തിരഞ്ഞെടുക്കുന്നത്. തെറ്റുപറ്റിയാൽ അത് മറ്റൊരാൾ ശരിയാക്കും. അല്ലെങ്കിൽ അത് ചൂണ്ടിക്കാണിച്ചാൽ ചെയ്തയാൾ തന്നെ ശരിയാക്കും. പരസ്പരസമ്മതത്തോടെ മാത്രമേ ചെയ്യാവൂ എന്ന നയം, കാര്യനിർവാഹകരുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമായിരിക്കും.
- വിക്കിപീഡിയ കാര്യനിർവാഹകസ്ഥാനം ഒരു സ്ഥാനമാനമല്ല. അതൊരു കടമയാണ്. ഇത്തരം സന്ദർഭങ്ങളിൽ കാര്യനിർവാഹകനോട് വിശദീകരണം ആവശ്യപ്പെടാമെന്നല്ലാതെ മുന്നറിയിപ്പ് നൽകുന്നതിൽ യാതൊരർത്ഥവുമില്ല. എന്നാൽ സമൂഹത്തിന്റെ തീരുമാനങ്ങളെ ലംഘിച്ച് സ്വന്തം തീരുമാനം നടപ്പാക്കുന്ന കാര്യനിർവാഹകനെ ഡീസിസോപ്പ് ചെയ്യുക തന്നെ വേണം.
--Vssun (സംവാദം) 19:17, 22 മാർച്ച് 2013 (UTC)
Vssun-ന്റെ അഭിപ്രായത്തോട് യോജിക്കുന്നു. എന്തായാലും കാര്യനിർവാഹകർക്ക് പ്രവർത്തനമാർഗ്ഗരേഖ തയ്യാറാക്കാനാണെങ്കിൽ പ്രത്യേകം ത്രെഡിൽ ചർച്ച ചെയ്യാവുന്നതാണല്ലോ? ഈ ചർച്ചയുടെ സമവായം സംബന്ധിച്ച് എതിർപ്പില്ലാത്തതിനാൽ തീരുമാനമാക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 09:36, 23 മാർച്ച് 2013 (UTC)
തീരുമാനം: കാര്യനിർവാഹകനെ ഡീ-സീസോപ്പ് ചെയ്യേണ്ടതില്ല എന്ന സമവായത്തിലെത്തി. --അജയ് ബാലചന്ദ്രൻ സംവാദം 09:36, 23 മാർച്ച് 2013 (UTC) |
സ്ത്രീകളെ അദ്ദേഹം എന്നു വിശേഷിപ്പിക്കാമോ?
തിരുത്തുകവിക്കിപീഡിയയിൽ ചേർക്കുന്ന ലേഖനങ്ങളിൽ സ്ത്രീകളെപ്പറ്റിയുള്ള സർവ്വനാമങ്ങളായി അദ്ദേഹം, ഇദ്ദേഹം എന്നിവ ഉപയോഗിച്ചു കാണുന്നു. ഈ ഉപയോഗം വിക്കിയിൽ അല്ലാതെ നിലവിലുണ്ടോ? പലരും ഇത്തരം ഉപയോഗങ്ങളിൽ കല്ലുകടി കാണുന്നവരാണ്. ഉദാഹരണങ്ങൾ. ഇതും ഇതും --Vinayaraj (സംവാദം) 10:31, 8 മാർച്ച് 2013 (UTC)
- വിനയരാജ് മാഷ് സൂചിപ്പിച്ചത് സംവാദം:നദിയാഷ്ദ ക്രൂപ്സ്കയ എന്നതാളിൽ നടന്ന ഈ ചർച്ചയാണ്. അതിപ്രകാരം പകർത്താം.
ഈ താളിൽ ക്രൂപസ്കയുടെ സർവ്വനാമം എന്ന നിലയിൽ "അദ്ദേഹം" എന്നും "ഇദ്ദേഹം" എന്നുമാണ് പ്രയോഗിച്ചിട്ടുള്ളത്.
ജോർജുകുട്ടി മാഷ് ഇതിനെ ചോദ്യം ചെയ്യുകയും ഇങ്ങനെ അഭിപ്രായപ്പെടുകയുമുണ്ടായി: പെണ്ണുങ്ങളെ 'ഇദ്ദേഹം', 'അദ്ദേഹം' എന്നിങ്ങനെ വിളിക്കുക പതിവുണ്ടോ:) അത് നല്ല പതിവല്ല, കല്ലുകടിയാണ്. പെണ്ണിനെ ആണാക്കുന്ന ഈ 'പരിഷ്കാരം' നടപ്പാക്കാൻ വനിതാദിന തിരുത്തൽ യത്നം തന്നെ അവസരമാക്കിയത് കടുംകൈയ്യായി. ഇങ്ങനെ വിളിക്കാൻ പാടില്ല എന്നത് എവിടെയാണ് പറഞ്ഞിട്ടുള്ളത് എന്നു പറയാനാവില്ല. ഭാഷയുടെ പ്രയോഗത്തിലെ ഔചിത്യബോധമാണു വിഷയം. അർത്ഥത്തെക്കുറിച്ചുള്ള സാമാന്യധാരണയുമായി ഒരു ബന്ധവുമില്ലാത്ത വിധത്തിൽ വാക്കുകൾ പ്രയോഗിക്കുന്നതു തെറ്റാണെന്നാണ് എന്റെ തോന്നൽ
- ഇതിന് മറുപടിയായി "അപ്പോൾ "അദ്ദേഹം" എന്ന ബഹുമാനസൂചകപദം ആണുങ്ങൾക്കും. "അവർ" എന്ന നിന്ദാസൂചകപദം പെണ്ണുങ്ങൾക്കും എന്നാണോ..? അദ്ദേഹം ആണിന് മാത്രമാണെന്നും പെണ്ണിനെ അദ്ദേഹം എന്നുവിളിച്ചാൽ ആണായിപ്പോകുമെന്നും എവിടെയാണ് പറഞ്ഞിട്ടുള്ളത്" എന്ന് ഞാൻ ചോദിക്കുകയും
സിദ്ധാർത്ഥൻ അതിനോടുള്ള പ്രതികരണമായി "എല്ലാത്തിനും ലിംഗവിവേചനത്തിന്റെ വ്യാഖ്യാനം ശരിയല്ല എന്നാണെന്റെ പക്ഷം. അവർ എന്നത് നിന്ദാസൂചകമാണോ എന്നും വ്യക്തമല്ല. ബഹുമാനത്തോടെത്തന്നെയാണ് ഈ പദവും ഉപയോഗിച്ചുകണ്ടിട്ടുള്ളത്. ഏതെങ്കിലും സ്ത്രീകളെ അവർ എന്ന് ഭാഷയിൽ സംബോധന ചെയ്തതുകൊണ്ട് അവരെ നിന്ദിച്ചതായും എനിക്ക് പരിചയമില്ല. അതുപോലെ പുരുഷനെ അദ്ദേഹം എന്നു സംബോധനചെയ്തതുകൊണ്ട് എന്തെങ്കിലും ഒരു പ്രത്യേക ബഹുമാനം അയാൾക്ക് ലഭിച്ചതായും അറിയില്ല. കല്ലുകടിയില്ലാതെ എഴുതുന്നതാണ് ഭാഷയ്ക്ക് ഭംഗി" എന്ന് പറയുകയും
- Vinayaraj അദ്ദേഹത്തിന് പകരം അവർ എന്ന എന്റെ പ്രയോഗം ഒറിജിനൽ റിസർച്ച് ആണെന്ന് പറയുകയും ചെയ്തിട്ടുണ്ട്.
- അദ്ദേഹം എന്നാൽ ആ ദേഹം എന്നാണല്ലോ അർത്ഥം. ആ ദേഹം എന്നത് പുരുഷനും സ്ത്രീക്കും ഒരുപോലെ ബാധകമാണ്. അവർ എന്നത് അവ്യക്തവും സ്ത്രീയെ വ്യക്തിയായിപ്പോയിട്ട്, ശരീരമായി (ദേഹമായി) പോലും അംഗീകരിക്കാത്ത സാമൂഹ്യചുറ്റുപാടിൽ നിന്നും ഉരുത്തിരിഞ്ഞതുമായ പ്രയോഗമാണെന്ന് കാണാം. ഭാഷയിലെ പുരുഷമേധാവിത്വം സുവ്യക്തവും ഏറെ ചർച്ചചെയ്തിട്ടുള്ളതുമായ ഒന്നാണ്. അദ്ദേഹത്തിന് പകരം അവർ എന്ന് പ്രയോഗിക്കുന്നതുവഴി പുതിയ, സ്വയം കണ്ടുപിടിച്ച, അവലംബമാവശ്യമുള്ള ഒരു വിവരവും വിക്കിപീഡിയയിൽ പങ്കുവെയ്കപ്പെടുന്നില്ല. അതിനാൽ ഇത്തരത്തിൽ പ്രയോഗിക്കുന്നതിൽ തെറ്റില്ല എന്ന വാദമാണ് എനിക്കുള്ളത്.
- താഴെ പറയുന്നവ ഇതിൽ ചർച്ച ചെയ്യാമെന്ന് തോന്നുന്നു
- സ്ത്രീകളുടെ പേരുകൾക്ക് പകരമായി, സർവ്വനാമമെന്ന നിലയിൽ, അവർ/ഇവർ എന്നുപയോഗിക്കുന്നതിന് പകരമായി, അദ്ദേഹം/ഇദ്ദേഹം എന്നെഴുതുന്നതിൽ ഭാഷാപരമായി തെറ്റുണ്ടോ ?
- കേവലം ഒരു ഔചിത്യത്തിന്റെ പ്രശ്നം ആണ് അതിലുള്ളതെങ്കിൽ അത് അനൌചിത്യമല്ലെന്ന നിലപാടുള്ള ലേഖകർക്ക് ആ സർവ്വനാമങ്ങൾ സ്ത്രീകളുടെ പേരുകൾക്ക് പകരമായി ഉപയോഗിക്കുവാൻ അനുവദിക്കാവുന്നതല്ലേ ?
അഭിപ്രായം പറയുമല്ലോ --Adv.tksujith (സംവാദം) 11:05, 8 മാർച്ച് 2013 (UTC)
- ശബ്ദതാരാവലിയിലെ അദ്ദേഹം എന്ന വാക്കിന്റെ അർത്ഥം ഇങ്ങനെയാണ്:
- നാ, ആ ആൾ (ബഹുമാനസൂചകമായി പ്രയോഗിക്കുന്ന പദം). (അ-ദേഹം).
ഇത് പുരുഷന്മാരെ മാത്രം വിശേഷിപ്പിക്കുന്ന പദമാണെന്ന് ശബ്ദതാരാവലി പറയുന്നില്ല. --അജയ് ബാലചന്ദ്രൻ സംവാദം 12:13, 8 മാർച്ച് 2013 (UTC)
എന്റെ അഭിപ്രായം മാത്രം
തിരുത്തുക1. വിക്കിപീഡിയ ഒരു ഭാഷാനിർമ്മാണോപകരണമല്ല. പക്ഷേ, ഭാഷാനിർമ്മിതിയിൽ ഇനിയുള്ള കാലത്തു് പ്രകടവും ശക്തവുമായ സ്വാധീനം ഉണ്ടാക്കാൻ വിക്കിപീഡിയയ്ക്കു കഴിഞ്ഞെന്നുവരാം. അതുകൊണ്ടു് നാം ഇവിടെ ഉപയോഗിക്കുന്ന ഭാഷയ്ക്കു് തക്കതായ പ്രാധാന്യമുണ്ടു്.
2. അദ്ദേഹം എന്നു് ഒരു വനിതയെ(ക്കൂടി) വിളിക്കുന്നതിൽ ഭാഷയുടെ വ്യാകരണപ്രകാരം യാതൊരു തെറ്റുമില്ല. മുൻകാലങ്ങളിൽ പേരിനോടൊപ്പം ലിംഗവ്യത്യാസമില്ലാതെ നാം "അവർകൾ" എന്നു ബഹുമാനസൂചകമായി ചേർത്തുപയോഗിക്കാറുണ്ടു്. 'അദ്ദേഹം' പ്രയോഗപ്രചുരിമ കൊണ്ടു് പുരുഷന്മാർക്കായി ഇടക്കാലത്തു് സംവരണം ചെയ്യപ്പെട്ടു എന്നേ പറഞ്ഞുകൂടൂ. നൂറുകൊല്ലത്തോളം പഴക്കമുള്ള ചില പുസ്തകങ്ങളിൽ ബഹുമാന്യരായ വനിതകളെ 'അദ്ദേഹം' എന്ന സർവ്വനാമത്തിൽ ഉപയോഗിച്ചിട്ടുള്ളതു് വായിച്ച ഓർമ്മയുണ്ടു്. (ഒരു പക്ഷേ ഒന്നു തെരഞ്ഞാൽ നമുക്കതു കണ്ടുപിടിക്കാവുന്നതേയുള്ളൂ.)
3. പുതിയ കാലത്തിനനുസരിച്ച് ഭാഷ മാറേണ്ടതുണ്ടു്. മലയാളഭാഷയ്ക്കു് അതിന്റെ ലിംഗബോധബന്ധനങ്ങളിൽ നിന്നു് ഊർന്നിറങ്ങാൻ അനുയോജ്യമായ സമയമാണിപ്പോൾ. അതുകൊണ്ടു് ഇത്തരം വാക്കുകൾ ഭാഷയിൽ പുനഃസ്ഥാപിക്കാവുന്നതാണു്. അതിനു് വിക്കിപീഡിയയ്ക്കു പുറമേയും പ്രേരകശക്തികളാകാൻ വ്യക്തികളെന്ന നിലയിൽ വിക്കിഉപയോക്താക്കൾക്കു ശ്രമിക്കാവുന്നതാണു്.
4. അത്തരം മാറ്റങ്ങളുടെ ഒരു വിഹിതം മാത്രമായെങ്കിലും, വിക്കിപീഡിയയ്ക്കകത്തും സ്വന്തം ഭാഷാശീലത്തിന്റെ അനുരണനം പോലെ 'അദ്ദേഹം' പോലുള്ള വാക്കുകൾ നമുക്കു വീണ്ടും ലിംഗഭേദമില്ലാതെ ഉപയോഗിച്ചുതുടങ്ങാവുന്നതാണു്. വിശ്വപ്രഭViswaPrabhaസംവാദം 12:25, 8 മാർച്ച് 2013 (UTC)
--Raveendrankp (സംവാദം) 01:57, 10 മാർച്ച് 2013 (UTC)
മറ്റു അഭിപ്രായങ്ങൾ
തിരുത്തുകOK- ഇനി he/she എന്നിവയ്ക്കു പകരം ആരെങ്കിലും അവൻ/അവൾ എന്നെഴുതായിലും OK ആണല്ലോ അല്ലേ. --Vinayaraj (സംവാദം) 02:10, 10 മാർച്ച് 2013 (UTC)
നിസ്സംശയം അതെ. താങ്കൾ " അവൻ, അവൾ" എന്നാണെഴുതിയതെങ്കിൽ . ഫോണ്ടിഒന്റെ കുഴപ്പം കൊണ്ട് താങ്കൾ എന്താണ് എഴുതിയതെന്നു മനസ്സിലാവുന്നില്ല.--Raveendrankp (സംവാദം) 02:51, 10 മാർച്ച് 2013 (UTC)
On a serious note: നമ്മുടെ പ്രമുഖഎഴുത്തുകാരും പത്രമുൾപ്പെടെയുള്ള മറ്റു മാധ്യമങ്ങളും ഇങ്ങനെ ഉപയോഗിച്ചു കാണുന്നില്ല. ഇത്തരം Gender Neutral ആയിട്ടുള്ള ഏതു വാക്കിനും എന്റെ പൂർണ്ണ പിന്തുണ അറിയിക്കുന്നതിനൊപ്പം, ഭാഷയിലും ദൈനംദിന ഉപയോഗത്തിലും സ്വീകാര്യത ലഭിക്കുന്നതു വരെ ഇത്തരം ഉപയോഗങ്ങൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്യേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ആദ്യം പത്രക്കാരെയും ടിവിക്കാരെയുമെല്ലാം പഠിപ്പിക്കൂ. ഇത് വീണ്ടും പറയട്ടേ, original research -നുള്ള സ്ഥലമല്ലെന്ന് ഞാൻ കരുതുന്നു.--Vinayaraj (സംവാദം) 04:22, 10 മാർച്ച് 2013 (UTC)
- സേതു ലക്ഷ്മീ ഭായിയെയും ഉമയമ്മ റാണിയെയുമൊക്കെ അവരുടെ കാലത്ത് "തമ്പുരാൻ" എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വിക്കിപീഡിയയിൽ ആ ജെന്റർ ന്യൂട്രൽ പദപ്രയോഗം ഇല്ലെന്നു തന്നെ പറയാം. ഒരു അവലംബമെങ്കിലും ഉണ്ടെങ്കിൽ സ്ത്രീകളെ "അദ്ദേഹം" എന്ന് വിശേഷിപ്പിക്കുന്നത് ഒറിജിനൽ റിസേർച്ച് ആകില്ലല്ലോ? കിട്ടുമോ എന്ന് ശ്രമിച്ചു നോക്കട്ടെ. --അജയ് ബാലചന്ദ്രൻ സംവാദം 06:45, 10 മാർച്ച് 2013 (UTC)
- എവിടെ നിന്നെങ്കിലും ഒരു അവലംബമല്ല ഞാൻ ഉദ്ദേശിച്ചത്. ഒരു സാധാരണക്കാരന് വിവരങ്ങൾ തപ്പി വരുമ്പോൾ, അല്ലെങ്കിൽ ഒരു വിദ്യാർത്ഥി പരീക്ഷയ്ക് ഉത്തരമെഴുതാൻ തയ്യാറെടുക്കുമ്പോൾ അവൾക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിൽ വിവരങ്ങൾ കിട്ടുന്നുണ്ടോ എന്നേ എനിക്കുതാത്‌പര്യമുള്ളൂ. പരീക്ഷയുടെ ഉത്തരക്കടലാസിൽ ഒരു കുട്ടി ഒരു സ്ത്രീയെക്കുറിച്ച് അദ്ദേഹം എന്നെഴുതിയാൽ അവളുടെ പേപ്പർ നോക്കുന്ന അധ്യാപികയ്ക്ക് സ്വീകാര്യമാകുന്ന പദമാണോ അതെന്നേ ഞാൻ ചോദിക്കുന്നുള്ളൂ. പൊതുമാധ്യമങ്ങളെക്കൊണ്ട് ഇത് ഉപയോഗിപ്പിച്ച് തുടങ്ങിയിട്ട് ഇവിടെയും അതു നടപ്പിലാക്കിയാൽ പോരേ എന്ന്. Its totally acceptable to me, I am not averse to it. --Vinayaraj (സംവാദം) 08:59, 10 മാർച്ച് 2013 (UTC)
അദ്ദേഹം എന്നെഴുതുന്നതിൽ ഒരു വിഷമവും വിചാരിക്കേണ്ടതുമില്ല. അത് ഒറിജിനൽ റിസർച്ച് അല്ലതാനും. ഇതുപോലെ തന്നെ ശാസ്ത്രജ്ഞന്മാർ എന്നൊക്കെ പറയുന്നതിനു പകരം ശാസ്ത്രജ്ഞർ എന്നും ഉപയോഗിച്ചാൽ മതിയാകും. ഉത്തരക്കടലാസിലെ എഴുത്ത് അധ്യാപികയ്ക്ക് സ്വീകാര്യമായേ തീരു. ഇത് പണ്ടെത്തെക്കാലം അല്ല. കുട്ടിക്ക് തിരിച്ചുചോദിക്കാനുള്ള എല്ലാ അവകാശങ്ങളും അവിടെയുണ്ടുതാനും. പിന്നെ വിക്കിപീഡിയയിലും ഇത്തരത്തിലാണ് എഴുതുന്നതെന്ന് കുട്ടിക്കും ധൈര്യമായി പറയാമല്ലോ. --Edukeralam|ടോട്ടോചാൻ (സംവാദം) 07:51, 13 മാർച്ച് 2013 (UTC)
- What about using the words അവൻ and അവൾ?--Vinayaraj (സംവാദം) 09:02, 13 മാർച്ച് 2013 (UTC)
- അവൻ, അവൾ എന്ന പ്രയോഗങ്ങളോട് എനിക്ക് എതിർപ്പുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 04:02, 18 മാർച്ച് 2013 (UTC)
- സ്ത്രീകളെ അദ്ദേഹം, ഇദ്ദേഹം എന്നു വിശേഷിപ്പിക്കുന്നതിനോട് എനിക്കും എതിർപ്പുണ്ട്--Vinayaraj (സംവാദം) 17:52, 18 മാർച്ച് 2013 (UTC)
- അവൻ, അവൾ എന്ന പ്രയോഗങ്ങളോട് എനിക്ക് എതിർപ്പുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 04:02, 18 മാർച്ച് 2013 (UTC)
നിലവിൽ ചർച്ചയിൽ പങ്കെടുത്തവർക്കിടയിൽ അദ്ദേഹം എന്ന് സ്ത്രീകളെ വിളിക്കുന്നതിനാണ് ഭൂരിപക്ഷ പിന്തുണ. പക്ഷേ ഇത് അഞ്ചോ ആറോ പേർ പങ്കെടുക്കുന്ന ഒരു ചർച്ചയിൽ തീരുമാനമെടുക്കേണ്ട വിഷയമാണോ? അഭിപ്രായങ്ങൾ പറഞ്ഞതല്ലാതെ ആരും (ഞാനുൾപ്പെടെ) സ്ത്രീകളെ അദ്ദേഹം എന്ന് വിളിക്കുന്നതിന്റെ ഉദാഹരണം ഹാജരാക്കിയിട്ടില്ല. അദ്ദേഹം എന്ന് പുരുഷന്മാരെ മാത്രമേ അഭിസംബോധന ചെയ്യാവൂ എന്ന ഉദാഹരണവും ഹാജരാക്കപ്പെട്ടിട്ടില്ല. ഈ വിഷയത്തിൽ കണ്ടുപിടുത്തങ്ങൾ ഇല്ലാതെ (ഒറിജിനൽ റിസേർച്ച് ആരോപണം വന്ന സ്ഥിതിക്ക്) തീരുമാനമെടുക്കാൻ എന്താണ് വേണ്ടത്? എനിക്ക് തോന്നുന്നത് അദ്ദേഹം എന്ന് സ്ത്രീകളെ അഭിസംബോധന ചെയ്യുന്നതിന്റെ ഉദാഹരണം ഹാജരാക്കിയാലേ ഇത് ഒറിജിനൽ റിസേർച്ച് അല്ല എന്ന തെളിവാകൂ എന്നാണ്. ഒറിജിനൽ റിസേർച്ച് അല്ലെങ്കിലേ സമവായത്തിലൂടെ അത് ശൈലിയാക്കുന്നതിൽ അർത്ഥമുള്ളൂ. ഇല്ലെങ്കിൽ ഒരു ചെറിയ ചർച്ചയിലൂടെ എന്ത് ഒറിജിനൽ റിസേർച്ചും വിക്കിപീഡിയയിലെ ശൈലി ആക്കപ്പെട്ടേയ്ക്കാം. സ്ത്രീകളെ അദ്ദേഹം എന്ന് വിളിക്കുന്നതിൽ തെറ്റില്ല എന്ന എന്റെ അഭിപ്രായത്തിന് മാറ്റമില്ല എന്ന് ഒന്നുകൂടി പറയട്ടെ.
അവൻ അവൾ പ്രയോഗങ്ങൾ അനുവദനീയമാണോ എന്നത് മറ്റൊരു ചർച്ചയിൽ തീരുമാനിക്കാവുന്നതാണ് (വിനയരാജും അത് വാദത്തിനുവേണ്ടി മാത്രം പറഞ്ഞതാണ് എന്ന് കരുതുന്നു - എന്തായാലും അത് നല്ലൊരു വാദമാണ്) ഈ ചർച്ച നമുക്ക് അദ്ദേഹത്തിൽ ഒതുക്കി നിർത്താം. --അജയ് ബാലചന്ദ്രൻ സംവാദം 18:08, 18 മാർച്ച് 2013 (UTC)
- അദ്ദേഹം എന്ന് സ്ത്രീകളെ വിശേഷിപ്പിക്കുന്നത് ഒറിജിനൽ റിസർച്ചാകുന്നതെങ്ങനെ ? അവലംബമില്ലാത്ത പുതിയ ഒരു വിവരവും അതിലൂടെ പങ്കുവെയ്കുന്നില്ലല്ലോ? അത് ഭാഷാപരമായി ലേഖകന്റെ ഒരു പ്രയോഗം മാത്രമാണ് പുതിയ വിവരമൊന്നുമല്ല; അവലംബം നൽകാനായി. എന്നെ സംബന്ധിച്ച് ഇപ്പോൾ മാത്രമല്ല, ഇതിനുമുൻപും ഞാൻ എഴുതിയിട്ടുള്ള സ്ത്രീകളെക്കുറിച്ചുള്ള ലേഖനങ്ങളിൽ ഇങ്ങനെ പ്രയോഗിച്ചിട്ടുണ്ട്. അത് ഭാഷാപരമായി ഒരു തെറ്റായ പ്രയോഗമാണ് എന്ന് ബോധ്യപ്പെടുന്നതുവരെ അത് തുടരാൻ സ്വാതന്ത്ര്യമുണ്ടെന്നാണ് എന്റെ വിശ്വാസം. അദ്ദേഹത്തിന് പകരം അവർ എന്ന് പ്രയോഗിക്കുവാൻ ഇഷ്ടപ്പെടുന്നവർ അത് ചെയ്തോട്ടെ. അവർക്ക് അതിനും സ്വാതന്ത്ര്യമുണ്ടാവണം. പൂവെന്നും പുഷ്പമെന്നും ഒക്കെ എഴുതാനുള്ള സ്വാതന്ത്ര്യം ഇവിടെയുണ്ടല്ലോ :)
- അവൻ, അവൾ എന്ന ലിംഗവ്യത്യാസം സൂചിപ്പിക്കുന്ന വാക്കുകൾക്കുപകരം പുതിയവാക്ക് കണ്ടുപിടിക്കണമെന്ന് ആവശ്യം ഭാഷയിൽ ഉയർന്നിട്ടുണ്ട്. അത്തരത്തിൽ പുതിയൊരു വാക്ക് പ്രചാരത്തിലുള്ളതായി എവിടെയോ വായിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യരെ പൊതുവായി സൂചിപ്പിക്കുന്നതിനായി അവൻ എന്നതിനുപകരം അവൾ (she) എന്ന് എന്ന് ഇപ്പോൾ പ്രയോഗിച്ചുവരുന്നുമുണ്ട്. --Adv.tksujith (സംവാദം) 19:13, 19 മാർച്ച് 2013 (UTC)
അഭിപ്രായം | പിന്തുണ | എതിർപ്പ് | നിഷ്പക്ഷം/വ്യക്തമല്ല |
---|---|---|---|
സ്ത്രീകളുടെ പേരുകൾക്ക് പകരമായി, സർവ്വനാമമെന്ന നിലയിൽ, അവർ/ഇവർ എന്നുപയോഗിക്കുന്നതിന് പകരമായി, അദ്ദേഹം/ഇദ്ദേഹം എന്നെഴുതുന്നതിൽ ഭാഷാപരമായി |
|
|
|
കേവലം ഒരു ഔചിത്യത്തിന്റെ പ്രശ്നം ആണ് അതിലുള്ളതെങ്കിൽ അത് അനൌചിത്യമല്ലെന്ന നിലപാടുള്ള ലേഖകർക്ക് ആ സർവ്വനാമങ്ങൾ സ്ത്രീകളുടെ പേരുകൾക്ക് പകരമായി ഉപയോഗിക്കുവാൻ അനുവദിക്കാവുന്നതല്ലേ ? |
|
|
|
അവൻ/അവൾ എന്നെഴുതുന്നത് |
|
|
|
ഇത്തരം ഉപയോഗം ഭാഷയിൽ നിലവിലുണ്ട് എന്ന അവലംബമില്ലാതെ സ്ത്രീകളെ അദ്ദേഹം എന്ന് വിശേഷിപ്പിക്കുന്നത് ഒറിജിനൽ റിസേർച്ച് ആണ് |
|
|
|
ഇതാണ് ഇപ്പോഴുള്ള അഭിപ്രായങ്ങൾ (ചർച്ച തുടങ്ങി രണ്ടാഴ്ച്ചയോടടുക്കാറായി). ഇതിൽ നിന്ന് എന്ത് നയം രൂപീകരിക്കാനാവും?
- മലയാളം വിക്കിപീഡിയ ലിംഗവിവേചനമില്ലാത്ത ഭാഷ പ്രോത്സാഹിപ്പിക്കുന്നു. പൊതുവിൽ അദ്ദേഹം, ഇദ്ദേഹം പോലുള്ള വാക്കുകൾ സ്ത്രീകളെ അഭിസംബോധന ചെയ്ത് ഉപയോഗിക്കാറില്ലെങ്കിൽ പോലും ആ വാക്കിന്റെ അർത്ഥം ലിംഗഭേദമില്ലാത്ത ഉപയോഗത്തിന് എതിരല്ലാത്തതിനാൽ ഉപയോക്താക്കളുടെ യുക്തിയനുസരിച്ച് ഇവ വിക്കിപീഡിയയിൽ പ്രയോഗിക്കാവുന്നതാണ്.
എന്ന സമവായമാണുള്ളത്. അവൻ, അവൾ എന്നീ പ്രയോഗങ്ങളുടെ കാര്യത്തിൽ സമവായമെത്താനുള്ള അഭിപ്രായമായിട്ടില്ല. പട്ടിക കൂടുതൽ അഭിപ്രായങ്ങൾ ലഭിക്കുന്നതിനനുസരിച്ച് നമുക്ക് മോഡിഫൈ ചെയ്യാം. --അജയ് ബാലചന്ദ്രൻ സംവാദം 06:24, 21 മാർച്ച് 2013 (UTC)
- അദ്ദേഹം എന്നുപയോഗിക്കുമ്പോൾത്തന്നെ അത് ഒരു ആണിനെ സൂചിപ്പിക്കുന്നതാണെന്ന് വായനക്കാരന് തോന്നും.
- വായനക്കാരനെ തെറ്റിദ്ധരിപ്പിക്കുന്നു, ലിംഗസമത്വത്തിന്റെ പക്ഷം ചേരുന്നു (അതും ഒരു pov ആണ്), സാധാരണ ഉപയോഗത്തിലില്ലാത്തതിനാൽ ഒറിജനൽ റിസർച്ചായും കണക്കാക്കാം. ഇക്കാരണങ്ങൾ കൊണ്ട് വിക്കിപീഡിയയിൽ അദ്ദേഹം സ്ത്രീകളെ സൂചിപ്പിക്കുന്നതിന് ഉപയോഗിക്കാൻ പാടില്ലെന്നു കരുതുന്നു. --Vssun (സംവാദം) 12:41, 21 മാർച്ച് 2013 (UTC)
- പട്ടികയിൽ എന്റെയും ജോർജ്ജ്കുട്ടിമാഷുടെയും പക്ഷങ്ങൾ കാണുന്നില്ലല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 13:49, 21 മാർച്ച് 2013 (UTC)
- നയരൂപീകരണം താളിൽ അഭിപ്രായപ്രകടനം നടത്തിയവരുടെ അഭിപ്രായം മാത്രമാണ് ഉൾപ്പെടുത്തിയത്. സുജിത്ത് ഇങ്ങോട്ട് എടുത്തെഴുതിയതിനാൽ താങ്കളുടെയും ജോർജ്ജുകുട്ടി മാഷിന്റെയും അഭിപ്രായം കൂടി ഉൾപ്പെടുത്താവുന്നതാണെന്ന് തോന്നുന്നു. മാറ്റാം. --അജയ് ബാലചന്ദ്രൻ സംവാദം 14:04, 21 മാർച്ച് 2013 (UTC)
- ഒരു സ്ത്രീയെക്കുറിച്ചോ, പുരുഷനെക്കുറിച്ചോ ഉള്ള താളുകളിൽ സർവ്വനാമമായിട്ടാണ് അദ്ദേഹം, ഇദ്ദേഹം എന്നെഴുതുന്നത്. അതുവഴി വായനക്കാരനെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന വിലയിരുത്തലിനോട് ശക്തമായി വിയോജിക്കുന്നു. വായനക്കാരെ അത്രകണ്ട് ഇകഴ്ത്തികാണേണ്ടതുണ്ടോ !
- ഭാഷാപരമായി അങ്ങനെ പ്രയോഗിക്കുന്നതിൽ യാതൊരു പിശകുമില്ല എന്നാണ് മുകളിലെ ചർച്ചകളിൽ നിന്നും മനസ്സിലാകുന്നത്. ആകെ ചൂണ്ടി്കാട്ടിയത് ഔചിത്യത്തിന്റെ പ്രശ്നമാണ്. ഔചിത്യ ഓരോരുത്തർക്കും ഓരോവിധത്തിലായിരിക്കും "ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ്" എന്ന് തന്നെക്കുറിച്ച് വിക്കിപീഡിയയിൽ എഴുതിയിരിക്കുന്നത് ഉചിതമായില്ല എന്ന് ഒൻ.വി. പരസ്യമായി അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിൽ അനൗചിത്യമെന്തെങ്കിലുമുള്ളതായി ഇവിടെ ആർക്കും തോന്നിയിട്ടില്ല എന്നത് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. വ്യക്തിപരമായ ഔചിത്യ ബോധത്തിനനുസരിച്ച് വിക്കിപീഡിയയിൽ ലേഖനമെഴുതേണ്ടതുണ്ടോ ?
- "സിംഹക്കടുവ" പോലെ പുതിയ ഒരു വാക്കാകുമ്പോഴാണ് ഒറിജിനൽ റിസർച്ചിന്റെ പ്രശ്നംവരുന്നത്. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ഉപയോഗിക്കാവുന്ന അദ്ദേഹം എന്നവാക്ക് പുതുതായി സൃഷ്ടിച്ചതോ, കണ്ടെത്തലോ അല്ല, ഭാഷയിൽ കാലങ്ങളായി നിലനിൽക്കുന്ന ഒന്നാണ്. (പത്രക്കാർ ഉപയോഗിക്കുന്നില്ല എന്നത് വിക്കിപീഡിയയിൽ ഉപയോഗിക്കാതിരിക്കുന്നതിന് കാരണമാക്കേണ്ടതുണ്ടോ ?)
- പുരുഷന്മാരെ വിശേഷിപ്പിക്കുന്നതുപോലെ സ്ത്രീകളെ അദ്ദേഹം എന്ന് വിശേഷിപ്പിക്കാൻ പാടില്ല എന്ന നിലപാടല്ലേ യഥാർത്ഥത്തിൽ POV ? ഇക്കാര്യത്തിൽ, സ്ത്രീകളെയും പുരുഷന്മാരെയും ഒരേ വിശേഷണത്തോടെ പ്രയോഗിക്കുന്നതാണ് സന്തുലിതമായ കാഴ്ചപ്പാടെന്നാണ് NPOV യെക്കുറിച്ചുള്ള എന്റെ ധാരണ പറയുന്നത്. ചിലപ്പോൾ തെറ്റാവാം.
എന്തായാലും വനിതാദിന തിരുത്തൽ യജ്ഞം നടക്കുന്ന ഈ മാസം തന്നെ ഇത്തരമൊരു ചർച്ച വന്നത് നന്നായി. (അവൻ, അവൾ എന്ന പ്രയോഗം ഏതെങ്കിലും ലേഖനത്തിന്റെ ഭാഗമായി ചർച്ചയ്ക്ക് വന്നതല്ല. ആ വിഷയം ഇതിനോടൊപ്പം കൂട്ടിക്കുഴയ്കേണ്ടതില്ലെന്ന് തോന്നുന്നു.) --Adv.tksujith (സംവാദം) 15:31, 21 മാർച്ച് 2013 (UTC)
- സ്ത്രീകളും പുരുഷൻമാരുമടങ്ങിയെ ഒരു കൂട്ടം ആളുകളെക്കുറിച്ച് പരാമർശിക്കുന്നതിനിടയിൽ അദ്ദേഹം എന്നു കണ്ടാൽ ഒരു പുരുഷനെയാണുദ്ദേശിച്ചതെന്നേ സാമാന്യവായനക്കാരൻ വിചാരിക്കൂ. ഒരു സ്ത്രീയെക്കുറിച്ച് പരാമർശിക്കുന്നതിനിടയിൽ അദ്ദേഹം എന്നു കണ്ടാൽ ഇത് ആരെയാണ് ഉദ്ദേശിക്കുന്നതെന്നറിയാൻ സാമാന്യവായനക്കാരൻ തൊട്ടുമുമ്പത്തെ വരി ഒരിക്കൽക്കൂടി വായിച്ചുനോക്കാനും സാദ്ധ്യതയുണ്ട്.
- ഈ ശൈലി ഭാഷയിൽ കാലങ്ങളായി നിലനിൽക്കുന്ന രീതിയല്ല. പത്രങ്ങളിൽ മാത്രമല്ല മലയാളപ്രസിദ്ധീകരണങ്ങളിൽ ഒന്നും ഈ ശൈലിയില്ല. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്നു എന്ന വാദം മാത്രമാണുള്ളത്. അതും എത്ര വ്യാപകമായിരുന്നു എന്നു വ്യക്തമല്ല. ലിംഗസമത്വത്തിന്റെ പക്ഷം ചേരുന്നതിന് സാധാരണ ഉപയോഗിക്കുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായി, നിർമ്മിച്ചെടുക്കുന്ന ശൈലിയാണെന്ന് കരുതുന്നതിനാലാണ് നിഷ്പക്ഷം അല്ല എന്നു പറഞ്ഞത്.
- സ്ത്രീകളേയും പുരുഷൻമാരേയും ഒരേ രീതിയിൽ വിശേഷിപ്പിക്കുന്ന പദങ്ങൾ വേണമെന്ന് വ്യക്തിപരമായ അഭിപ്രായം എനിക്കുണ്ടെങ്കിലും അത് വിക്കിപീഡിയയിൽ പ്രയോഗിക്കുന്നത് എന്റെ പക്ഷം പിടിക്കലാണെന്നാണ് ഞാൻ കരുതുന്നത്.
--Vssun (സംവാദം) 19:38, 22 മാർച്ച് 2013 (UTC)
ഒരു വ്യക്തി എന്ന നിലയിലാണ് ആദ്യമായി സ്ത്രീകളെ വിശേഷിപ്പിക്കേണ്ടപ്പോഴും അദ്ദേഹം എന്ന് എഴുതണമെന്ന് എനിക്ക് തോന്നിയത്. അല്ലാതെ സ്ത്രീപക്ഷവാദി എന്ന നിലയിലല്ല. മുകളിലൊരുടത്തും അത് സ്ത്രീപക്ഷ നിലപാടാണെന്ന് പറഞ്ഞിട്ടുമില്ല. (സൂഷ്മാർത്ഥത്തിൽ അത് സ്ത്രീവിരുദ്ധമാമെന്ന അഭിപ്രായം എന്റെ ചില സുഹൃത്തുക്കൾക്കുണ്ടുതാനും). ഒരു സ്ത്രീയെ വിശേഷിപ്പിക്കുമ്പോൾ അദ്ദേഹം എന്നതിന് പകരം അവർ എന്ന് പ്രയോഗിക്കുന്നത് നിന്ദാസൂചകമായിട്ടാണ് എനിക്ക് തോന്നിയത്. സോണിയാഗാന്ധിയുടെയോ, സുഗതകുമാരിയുടേയോ വസതിയിൽ ചെന്നിട്ട് നമ്മളാരെങ്കിലും "അവരിവിടെയുണ്ടോ" എന്ന് ചോദിക്കുമോ ? അങ്ങനെ ചോദിക്കാതെ അദ്ദേഹമിവിടുണ്ടോ, മാഡം ഇവിടുണ്ടോ, സാർ ഇവിടുണ്ടോ.... എന്നൊക്കെ ചോദിക്കുന്നതെന്തുകൊണ്ടാവാം ?
എന്തായാലു ഇക്കാര്യത്തിൽ കൂടുതൽ തർക്കത്തിനില്ല സമവായമുണ്ടാകുകയാണെങ്കിൽ അതിലെ ലിഗനിരപേക്ഷം എന്ന വാക്ക് ഒഴിവാക്കണെന്ന് അഭ്യർത്ഥന. അത് ഇങ്ങനെ ആവാം :
അദ്ദേഹം ഇദ്ദേഹം പോലുള്ള വാക്കുകൾ സർവ്വനാമമെന്ന നിലയിൽ സ്ത്രീകളെ അഭിസംബോധന ചെയ്ത് ഉപയോഗിക്കുന്നത് ഇന്ന് സാധാരണമല്ലെങ്കിൽപ്പോലും ആ വാക്ക് ഏതെങ്കിലും പ്രത്യേക ലിംഗത്തിൽപെടുന്നവർക്കായി ഉപയോഗിക്കണമെന്ന ഭാഷാപരമായി വ്യവസ്ഥകളൊന്നുമില്ലാത്തതിനാലും ആവാക്കുകൾ പുല്ലിംഗമല്ലാത്തതിനാലും ഉപയോക്താക്കളുടെ യുക്തിയ്കനുസരിച്ച് സ്ത്രീകളെക്കുറിച്ചുള്ള ലേഖനങ്ങളിലും ആ വാക്കുകൾ വിക്കിപീഡിയയിൽ പ്രയോഗിക്കാവുന്നതാണ്.!
--Adv.tksujith (സംവാദം) 02:36, 23 മാർച്ച് 2013 (UTC)
സമവായം കുറച്ച് മാറ്റം വരുത്തി ഇങ്ങനെയാക്കിയാലോ?
അദ്ദേഹം, ഇദ്ദേഹം എന്നിവ പോലുള്ള വാക്കുകൾ പുല്ലിംഗമല്ലാത്തതിനാലും, ഇവ ഏതെങ്കിലും പ്രത്യേക ലിംഗത്തിൽപെടുന്നവർക്കായി മാത്രം ഉപയോഗിക്കണമെന്ന ഭാഷാപരമായ വ്യവസ്ഥകളൊന്നുമില്ലാത്തതിനാലും, സർവ്വനാമമെന്ന നിലയിൽ സ്ത്രീകളെ അഭിസംബോധന ചെയ്ത് ഈ വാക്കുകൾ ഉപയോഗിക്കുന്നത് ഇന്ന് സാധാരണമല്ലെങ്കിലും ഉപയോക്താക്കളുടെ യുക്തിയ്ക്കനുസരിച്ച് വിക്കിപീഡിയയിൽ ഈ വാക്കുകൾ സ്ത്രീകളെക്കുറിച്ചുള്ള ലേഖനങ്ങളിലും പ്രയോഗിക്കാവുന്നതാണ്.!
--അജയ് ബാലചന്ദ്രൻ സംവാദം 04:16, 23 മാർച്ച് 2013 (UTC)
- ഉപയോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ച് വാക്കുകൾ ഉപയോഗിക്കാനുള്ള അവസരം നല്കുമ്പോൾ അത് എഡിറ്റ് വാറിന് വഴിവെക്കുമോ എന്നൊരു സംശയം. പ്രത്യേകിച്ച് രൂക്ഷമായ അഭിപ്രായവ്യത്യാസമുള്ള വാക്കുകളിൽ. അതിനാൽ ശക്തമായ അവലംബമില്ലാത്ത വാക്കുകളിൽ ഇത്തരം പ്രയോഗം വിക്കിപീഡിയയിൽ നിരുത്സാഹപ്പെടുത്തേണ്ടതാണ് എന്റെ അഭിപ്രായം. താഴെ മറ്റൊരു ത്രെഡ്ഡിൽ നടക്കുന്ന ജീവിതപങ്കാളിയെക്കുറിച്ചുള്ള ചർച്ചയിൽ ജീവിതപങ്കാളി എന്ന വാക്ക് പലയിടത്തും ഉപയോഗിച്ചതായി കാണുന്നുണ്ട്. അതിനാൽത്തന്നെ അത് വിക്കിപീഡിയയിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല എന്നു തോന്നുന്നു. പക്ഷേ ഇവിടെ സംഗതി അതാണോ?--സിദ്ധാർത്ഥൻ (സംവാദം) 04:56, 23 മാർച്ച് 2013 (UTC)
- അജയ് എഴുതിയപോലുള്ളൊരു സമവായം ഈ വിഷയത്തിലില്ലെന്നുതന്നെ കരുതുന്നു. ഉപയോക്താക്കളുടെ യുക്തിയ്ക്കനുസരിച്ച് വിക്കിപീഡിയയിൽ ഈ വാക്കുകൾ സ്ത്രീകളെക്കുറിച്ചുള്ള ലേഖനങ്ങളിലും പ്രയോഗിക്കാവുന്നതാണ് എന്ന് നയത്തിൽ ചേർക്കുന്നത് ഈ ശൈലിയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്ന് വിചാരിക്കുന്നു. പ്രയോഗം ആശാസ്യമല്ല എന്നാണു വേണ്ടത്. --Vssun (സംവാദം) 11:29, 23 മാർച്ച് 2013 (UTC)
- സ്ത്രീകളുടെ പേരുകൾക്ക് പകരമായി, സർവ്വനാമമെന്ന നിലയിൽ, അവർ/ഇവർ എന്നുപയോഗിക്കുന്നതിന് പകരമായി, അദ്ദേഹം/ഇദ്ദേഹം എന്നെഴുതുന്നതിൽ ഭാഷാപരമായി തെറ്റുണ്ടോ ? എന്ന് ചോദ്യത്തിന് നാലിനെതിരേ അഞ്ചുവോട്ടിന് തെറ്റില്ല എന്ന അഭിപ്രായമാണു പ്രകടിപ്പിക്കപ്പെട്ടത്.
- ഔചിത്യത്തിന്റെ പ്രശ്നം ആണ് അതിലുള്ളതെങ്കിൽ അത് അനൌചിത്യമല്ലെന്ന നിലപാടുള്ള ലേഖകർക്ക് ആ സർവ്വനാമങ്ങൾ സ്ത്രീകളുടെ പേരുകൾക്ക് പകരമായി ഉപയോഗിക്കുവാൻ അനുവദിക്കാവുന്നതല്ലേ ? എന്ന ചോദ്യത്തിനും അനുവദിക്കാമെന്ന അഭിപ്രായത്തിനാണ് ഭൂരിപക്ഷം (ഇതിലെ അഭിപ്രായം പലയിടത്തും ഊഹിച്ചെടുത്തതാണ് എന്ന പ്രശ്നമുണ്ട്. ഈ താളിനു വെളിയിൽ പ്രകടിപ്പിക്കപ്പെട്ട അഭിപ്രായവും ഉൾപ്പെടുത്തപ്പെട്ടു എന്നതും പ്രശ്നമാണ്).
- "അദ്ദേഹം" എന്ന് ഉപയോഗിക്കുന്നതിൽ ഭാഷാപരമായി തെറ്റില്ല എന്നും (ഔചിത്യമനുസരിച്ച്) ഉപയോഗിക്കാവുന്നതാണ് എന്നുമാണ് സമവായം എന്നു തന്നെയാണ് എനിക്കു തോന്നുന്നത്. പക്ഷേ ഇത് ഒറിജിനൽ റിസേർച്ച് ആണെന്ന അഭിപ്രായത്തിന് ഭൂരിപക്ഷമുണ്ട്!! അത് എങ്ങനെ ആദ്യ രണ്ടു പോയിന്റുകളുമായി ചേർക്കും എന്നെനിക്കറിയില്ല. ഈ പ്രയോഗം ആശാസ്യമല്ല എന്ന നിലപാടിന് ഭൂരിപക്ഷ പിന്തുണയുണ്ടോ? സുജിത്ത് ആദ്യം ചേർക്കുകയും ഞാൻ മാറ്റം വരുത്തുകയും ചെയ്ത ഉദ്ധരണി Vssun താങ്കൾക്ക് സമവായമെന്ന് തോന്നിയ രീതിയിൽ ഒന്ന് മാറ്റിയെഴുതാമോ? ആവശ്യമെങ്കിൽ വോട്ടെടുപ്പിലേയ്ക്ക് പോകാം.. --അജയ് ബാലചന്ദ്രൻ സംവാദം 13:46, 23 മാർച്ച് 2013 (UTC)
- ഈ വിഷയത്തിൽ നയരൂപീകരണം നടത്തുന്നതിനോട് യോജിപ്പില്ല. എന്തിനാണ് നയം ? ഒരു ചർച്ച ഏതെങ്കിലും നയത്തിലേക്ക് എത്തിക്കണമെന്ന് നിർബന്ധമില്ലെന്നാണ് ഇവിടെ നിന്നും മനസ്സിലാകുന്നത്. ഭാഷാപരമായി പിശകല്ലാത്ത ഒരു പ്രയോഗം ഏതെങ്കിലും ലേഖകർ അവർക്കിഷ്ടമുള്ളതുപോലെ പ്രയോഗിക്കുകയോ, പ്രയോഗിക്കാതിരക്കുകയോ ചെയ്യട്ടെ. വിക്കിപീഡിയയിലെ നിലവിലുള്ള നയസമീപനങ്ങൾക്കും ശൈലീപുസ്തകത്തിനും വിരുദ്ധമാകാതെ സ്വതന്ത്രമായി എഴുതുന്നതിൽ നിന്നും ലേഖകനെ തടയുകയാണ് ഈ വിഷയത്തിൽ നയരൂപീകരണം നടത്തുകവഴി ചെയ്യുന്നതെന്ന് തോന്നുന്നു. വിനയരാജാണ് നയരൂപീകരണം വേണമെന്നാവശ്യപ്പെട്ടത്, ഞാനല്ല. വോട്ടെടുപ്പിനോടും യോജിക്കുന്നില്ല. --Adv.tksujith (സംവാദം) 17:03, 24 മാർച്ച് 2013 (UTC)
@അജയ് - ഔചിത്യപ്രശ്നം മൂലം മാത്രമല്ല. തെറ്റിദ്ധാരണാജനകമാണെന്നുള്ള കാരണം കൂടി ഈ ശൈലിയെ എതിർക്കുന്നതിലുണ്ട് എന്ന കാര്യം പോയിന്റുകളിൽ കണ്ടില്ല. കണ്ടെത്തലുകൾ പാടില്ലെന്ന നയംവച്ചുകൊണ്ടുതന്നെ പ്രയോഗം ആശാസ്യമല്ലെന്ന നയത്തിലേക്കെത്താവുന്നതാണ്. @സുജിത്ത് - ഈ പ്രയോഗം ഒഴിവാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് നയരൂപീകരണത്തിന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. സമവായമില്ലെങ്കിൽ നയം രൂപീകരിക്കണമെന്നൊന്നുമില്ല. ഉണ്ടെങ്കിലാവാം. ഈ വിഷയത്തിന് വോട്ടെടുപ്പുനടത്തി നിർബന്ധിതമായി നയം രൂപീകരിക്കണമെന്നും അഭിപ്രായമില്ല. --Vssun (സംവാദം) 17:25, 24 മാർച്ച് 2013 (UTC)
- @Vssun - തെറ്റിദ്ധാരണാജനകമാണ് എന്ന പോയിന്റ് ക്രോഡീകരിച്ചിരുന്നില്ല. ശരിയാണ്. അത് ഒരു പ്രധാന പോയിന്റായിരുന്നു. @സുജിത്ത് - നേരേ എതിരായ രണ്ടഭിപ്രായങ്ങൾക്ക് (ഭാഷാപരമായ തെറ്റും, കണ്ടുപിടുത്തങ്ങൾ അരുത് എന്നതും) ഭൂരിപക്ഷപിന്തുണയുള്ളതിനാൽ ചർച്ചയിൽ സമവായത്തിലെത്താൻ സാധിച്ചില്ല എന്ന തീരുമാനമെടുത്ത് പിരിഞ്ഞാലോ? --അജയ് ബാലചന്ദ്രൻ സംവാദം 18:23, 24 മാർച്ച് 2013 (UTC)
തീരുമാനം: ചർച്ചയിൽ നയപരമായ തീരുമാനമെടുക്കാനുള്ള സമവായമുണ്ടായില്ല. --അജയ് ബാലചന്ദ്രൻ സംവാദം 05:45, 28 മാർച്ച് 2013 (UTC) |
ചെക്ക് യൂസർ ആവശ്യകത, നയരൂപീകരണം, യോഗ്യത
തിരുത്തുകഈയിടെയായി മലയാളം വിക്കിപീഡിയയിൽ നാമെല്ലാം ധാരാളം സമയം ഈ വിഷയങ്ങളിൽ ചെലവാക്കിക്കൊണ്ടിരിക്കയാണല്ലോ. ഒരു വിധത്തിൽ വളരെ പ്രധാനമായതും മറ്റൊരു വിധത്തിൽ തീരെ അനാവശ്യവുമായ നിലയിലേക്കു് ഈ ചർച്ചകൾ വഴുതിവീഴുന്നുണ്ടു്.
എന്റെ നിരീക്ഷണത്തിൽ കാര്യങ്ങൾ താഴെപ്പറയുന്ന വിധമാണു്:
ക. മലയാളം വിക്കിപീഡിയയിൽ തനതായ ചെക്ക് യൂസർ സൗകര്യം നല്ലതും ആവശ്യവുമാണെന്നു് നിലവിലുള്ള സജീവ ഉപയോക്താക്കളുടെ ഒരു നല്ല പങ്കു് ചർച്ച ചെയ്തു് അതിലെ ഭൂരിപക്ഷം പൊതുസമ്മതത്തിൽ എത്തിയിട്ടുണ്ടു്. (ഇതു് ഐകകണ്ഠ്യമല്ല.)
ഖ. ഇതിന്റെ അടുത്ത പടിയായി, ഒരു
- ചർച്ചയും
- നയരൂപീകരണവും അതിനുശേഷം മാത്രം
- യോഗ്യരായ (നയമനുസരിച്ചുതന്നെ- രണ്ടോ അതിലധികമോ) ചെക്ക്‌യൂസർമാരെ ആരെങ്കിലും നാമനിർദ്ദേശം ചെയ്യുകയും
- അവരിൽ നിന്നു് വോട്ടെടുപ്പിലൂടെ (വിക്കിസമൂഹം) അർഹരായവരെ തെരഞ്ഞെടുക്കുകയും അതിനുശേഷം മാത്രം
- മെറ്റാവിക്കിയിലേക്കു് അവരെ നിർദ്ദേശിച്ച് പദവിക്കു് അപേക്ഷിക്കുകയും
- വേണമായിരുന്നു. (ഈ പടികൾ ഒന്നും തന്നെ അടിയന്തിരപ്രാധാന്യം ഉള്ളവയല്ലായിരുന്നു).
ഗ. എന്നാൽ ഇതിൽ (1),(2) കാര്യങ്ങൾ വേണ്ടത്ര സമയമെടുത്തു നടക്കുകയുണ്ടായില്ല. ഇവയില്ലാതെ, (3) മലയാളം വിക്കിപീഡിയയിൽ മുമ്പു പലപ്പോഴും ഉണ്ടായിട്ടുള്ളതുപോലെ, സദുദ്ദേശപരമായിത്തന്നെ, ഒരു ഉപയോക്താവ് മുന്നിട്ടിറങ്ങി ഒരു യോഗ്യതാരേഖ നിർദ്ദേശിക്കുകയും മറ്റുള്ളവരുടെ എതിർപ്പിന്റെ അഭാവത്തിൽ അത് പൊതുവേ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. ആൾക്കൂട്ടത്തിന്റെ മന:ശാസ്ത്രം എന്ന പോലെ, (4) ഉടൻ തന്നെ മറ്റുള്ളവർ ധാരാളമായി വോട്ടിങ്ങ് തുടങ്ങുകയും അതിൽ വ്യക്തമായ ഭൂരിപക്ഷം പ്രകടമാവുകയും ചെയ്തു.
ഘ. Anoop | അനൂപ് മുതലായവർ ചൂണ്ടിക്കാണിച്ചതുപോലെ, മലയാളം വിക്കിപീഡിയയ്ക്കു പ്രത്യേകമായി (മെറ്റാവിക്കിയുടെ നയങ്ങളിൽ ഉൾച്ചേരുന്ന) സുവ്യക്തമായ ഒരു നയരേഖ വാസ്തവത്തിൽ ആദ്യമേ ഉണ്ടാകേണ്ടതുതന്നെയായിരുന്നു. അതില്ലാതെ (3),(4) ഘട്ടങ്ങളിലേക്കു കടന്നുവന്നതു് നമുക്കെല്ലാർക്കും പറ്റിയ ഒരു അബദ്ധമായിരുന്നു എന്നു സമ്മതിക്കുക തന്നെ വേണം.
ങ. വൈകിയ വേളയിൽ തിരിച്ചറിയുന്ന ഈ അബദ്ധം തിരുത്തുക വഴി ഇതുവരെ വോട്ടുചെയ്തവരുടെ സമയവും അദ്ധ്വാനവും പാഴാക്കുകയല്ലേ എന്നൊരു ന്യായമായ വാദമുണ്ടു്.എന്നാൽ വൈകിയിട്ടാണെങ്കിൽ പോലും ഒരബദ്ധം തിരുത്തുന്നതു് വിക്കിപീഡിയയുടെ ദീർഘകാലവീക്ഷണത്തിൽ നല്ലതുതന്നെയാണു്.
ച. ഈ അവസ്ഥയിൽ നമുക്കു ചെയ്യാവുന്ന ഏറ്റവും യുക്തമായ പ്രതിവിധിയായി (എനിക്കു തോന്നുന്നതു്) ഇതാണു്:
- ഇതുവരെ ചെയ്ത വോട്ടുകൾ മരവിപ്പിക്കുക.
- വേണ്ടത്ര സമയമെടുത്തു് വ്യക്തമായ ഒരു നയം രൂപീകരിക്കുക. അതനുസരിച്ച് നിലവിലുള്ള സ്ഥാനാർത്ഥികളെത്തന്നെയോ കൂടുതൽ ആളുകളുണ്ടെങ്കിൽ അവരെയോ ചേർത്ത് നയമനുസരിച്ചുള്ള രീതികളിലൂടെത്തന്നെ വോട്ടെടുപ്പ് വീണ്ടും നടത്തുക.
- ഇക്കാര്യത്തിൽ ഇതുവരെ വോട്ട് ചെയ്തവർ ദയവായി ക്ഷമിക്കുക. മലയാളം വിക്കിപീഡിയയിലെ ജനാധിപത്യസംസ്കാരം പുഷ്ടിപ്പെടുന്നതിന്റെ ഒരു പ്രധാന ദശയും ലക്ഷണവുമാണു് ഈ കടന്നുപോകുന്നതെന്നും വാസ്തവത്തിൽ ഇക്കാര്യത്തിനു് മേന്മയേറിയ ഒരു ആകമാനവശം കൂടിയുണ്ടെന്നും മനസ്സിലാക്കി സംയമനം പാലിക്കുക. പിന്നീട് നടക്കുന്ന വോട്ടെടുപ്പിൽ മുൻവിധികളില്ലാതെ വീണ്ടും പങ്കെടുക്കുക. വിശ്വപ്രഭViswaPrabhaസംവാദം 23:06, 6 ഫെബ്രുവരി 2013 (UTC)
- ഇത്തരത്തിലൊരു ഗുണപ്രദമായ നിർദ്ദേശത്തിലേക്ക് ചർച്ചയെ നയിച്ച വിശ്വപ്രഭയ്ക്ക് നന്ദി. മുമ്പ് റസിമാനും സമാനമായ ചില നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. അനൂപിന്റെ ഭാഗത്തുനിന്നും ചില നിർദ്ദേശങ്ങൾ വന്നു. ഈ നിർദ്ദേശങ്ങളെല്ലാം കണക്കിലെടുത്ത് ഇപ്പോഴത്തെ വോട്ടെടുപ്പ് തൽക്കാലത്തേക്കെങ്കിലും മരവിപ്പിക്കുകയും നയങ്ങളും മാനദണ്ഡങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുകയും ചെയ്യാവുന്നതാണ്. അതിനുശേഷം വോട്ടെടുപ്പ് പുനരാരംഭിച്ച് മുമ്പ് നിർദ്ദേശിക്കപ്പെട്ടതുപോലെ വോട്ടുചെയ്തവർക്കെല്ലാം അവരുടെ വോട്ട്, നയത്തിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കാനും ആവശ്യമെങ്കിലും മാറ്റാനും അഭ്യർത്ഥിക്കുക. --സിദ്ധാർത്ഥൻ (സംവാദം) 02:36, 7 ഫെബ്രുവരി 2013 (UTC)
മേല്പറഞ്ഞ അഭിപ്രായങ്ങളോട് യോജിക്കുന്നു. വിക്കിപീഡിയ:ചെക്ക് യൂസർ എന്ന താൾ അടിയന്തിരമായി വികസിപ്പിക്കുക. അതിൽ ചെക്ക് യൂസറായി തെരഞ്ഞെടുക്കപ്പെടാനുള്ള യോഗത്യകൾ എന്ന ഉപവിഭാഗവും ഉൾപ്പെടുത്തുക. പരമാവധി അഞ്ചു ദിവസത്തിനകം ആ ജോലികൾ തീർക്കുക. അതുവരെ തെരഞ്ഞെടുപ്പ് മരവിപ്പിക്കുക. ആ താളിൽ ഉന്നയിക്കപ്പെടുന്ന മാനദണ്ഡങ്ങൾ പാലിക്കാത്ത ആരെങ്കിലും നിലവിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നവരിൽ ഉണ്ടെങ്കിൽ പൂതിയ നാമനിർദ്ദശവും തെരഞ്ഞെടുപ്പും നടത്തുക. അല്ലാത്തപക്ഷം തെരഞ്ഞെടുപ്പ് പ്രക്രിയ മരവിപ്പിച്ച കാലയളവ് ദീർഘിപ്പിച്ചു നൽകി, നിലവിലുള്ള വോട്ടെടുപ്പ് പൂർണ്ണമാക്കുക.
ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനുശേഷം അതിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് മര്യാദ അല്ലെങ്കിലും വിശ്വേട്ടൻ പറഞ്ഞ വിക്കിപീഡിയയുടെ സമവായ ജനാധിപത്യത്തിന്റെ അന്തസത്ത ഉൾക്കൊണ്ട് മാത്രം ഇതിന് എല്ലാവരം സമ്മതിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. --Adv.tksujith (സംവാദം) 03:14, 7 ഫെബ്രുവരി 2013 (UTC)
- ഹ ഹ ഹ.. വോട്ടുചെയ്തവരെ എല്ലാവരേയും വെറും മൊണ്ണകളാക്കിക്കൊണ്ടുള്ള ഈ നടപടി ശരിയാണോ എന്നത് എല്ലാരും കൂടി തീരുമാനിക്കുക.
ചില വിഷയങ്ങൾ:
- ചെക്ക് യൂസറെ എല്ലാവരും അകാരണമായി ഭയക്കുന്നു. അല്ലെങ്കിൽ ചിലർ കുത്സിതപ്രവർത്തനം കൊണ്ട് അത്തരത്തിൽ ആക്കിത്തീർത്തിരിക്കുന്നു.
ഇതിൽ എതിരഭിപ്രായം ആദ്യം പറഞ്ഞിരുന്ന അനൂപൻ ഈ താൾ ശ്രദ്ധിച്ചിരുന്നില്ല എന്നു പറഞ്ഞതിനെ ഒരിക്കലും ന്യായീകരിക്കാൻ പറ്റില്ല. കാരണം ഈ വോട്ടെടുപ്പ് തുടങ്ങിയ അപ്പോൾ മുതൽത്തന്നെ അനൂപൻ കാര്യമായ തിരുത്തലുകൾ നടത്തിയിരുന്നു. എന്നിട്ടും ഇത് കണ്ടില്ല എങ്കിൽ അനൂപന്റെ കണ്ണിന് എന്തോ പ്രശ്നമാണ് എന്നാണ് അനുമാനിക്കേണ്ടത്.- നയവും ചർച്ചകളും ഒക്കെ വഴിക്ക് നടത്തിയതിനുശേഷം മാത്രമാണ് ഓരോ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് എന്ന് ശഠിക്കുകയാണെങ്കിൽ അവലംബങ്ങൾ മലയാളത്തിൽ നൽകൽ എന്ന കാര്യത്തിൽ ആദ്യം ഒരു തീരുമാനം ആകട്ടെ പിന്നീടാകാം ഇത്. --സുഗീഷ് (സംവാദം) 03:28, 7 ഫെബ്രുവരി 2013 (UTC)
മുകളിലെ ചർച്ചയിൽ നിരവധി നിർദ്ദേശങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. കൂടാതെ ഇവിടെ നടന്ന ചർച്ചയിലും ഒത്തിരി കാര്യങ്ങൾ നയ-മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. കാര്യനിർവ്വാഹകരിൽ ആരെങ്കിലും ഒരാൾ ഇതൊക്കെ ഒന്നു ക്രോഡീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂട്ടിച്ചേർക്കലുകൾ പിന്നീടുമാവാം. പരസ്പരം പഴിചാരി ചർച്ചകൾ അനന്തമായി നീട്ടിക്കൊണ്ടുപോയി എങ്ങുമെത്തിക്കാതെ നിർത്തുന്ന അവസ്ഥ വരരുത്. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:53, 7 ഫെബ്രുവരി 2013 (UTC)
- ഇപ്പോഴും മനസ്സിലാകാഞ്ഞിട്ട് ചോദിക്കുവാണ്, എന്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് മരവിപ്പിക്കണം. അനൂപൻ പറഞ്ഞ കാര്യമാണങ്കിൽ അദ്ദേഹം അതന്നെ പറഞ്ഞിട്ടുണ്ട് പ്രത്യേക യോഗ്യത ഒന്നും തന്നെ ആവശ്യമില്ലന്ന്. ചെക്ക് യൂസർ എന്ന് പറഞ്ഞ് വെറുതേ സാധാരണ ഉപയോക്താക്കളെ പേടിപ്പിക്കുവാണ് ഇവിടെ ചെയ്യുന്നത്. അത്ര കുണ്ഠിതമുള്ളവർക്ക് മെറ്റായിലെ നയം ഇവിടെക്ക് തർജ്ജിമ ചെയ്താൽ മതിയാരുന്നു. അല്ലാതെ വെറുതെ ചർച്ചചെയ്ത് സമയം കളയലല്ല വേണ്ടത്. ചർച്ചകളിൽ നിന്നും മനസ്സിലായിട്ടുള്ളത് ചെക്ക് യൂസറെ ചിലർക്ക് പേടിയാണ് ചിലപ്പോൾ തങ്ങളുടെ സോക്കുകളെ പൊക്കും എന്നതുകൊണ്ടാകാം ഇത്. അതിനു വേണ്ടി തിരഞ്ഞെടുപ്പ് ഹൈജാക്കിംഗ് പല രീതിയിൽ ഇവിടെ നടത്തിയത്. ചർച്ചകളും തീരുമാനങ്ങളും എന്ന് പറഞ്ഞ് ഇതെല്ലാം അനന്തകാലത്തേക്ക് വലിച്ചു നീട്ടാം എന്നു തന്നെയായിരിക്കാം ഇവരുടെ പദ്ധതി. ഉദ്ദേശശുദ്ധിയേ കാര്യമായും സംശയിക്കേണ്ടിയിരിക്കുന്നു. പിന്നെ പൊതുവെ എല്ലാരും പറയുന്ന കാര്യം മലയാളം പോലുള്ള വിക്കിയിൽ ചെക്ക് യൂസർ വേണ്ട എന്ന്, എന്താ മലയാളത്തിനു മാത്രം കൊമ്പുണ്ടോ? അതോ ചില വ്യക്തി താല്പര്യങ്ങൾ വിക്കിയിൽ അടിച്ചേൽപ്പിക്കുകയാണോ?. കഴിഞ്ഞ ഒരുമാസമായി വിക്കി ശ്രദ്ധിച്ചിട്ടുള്ള ആർക്കും മനസ്സിലാകും വിക്കിയിലെ മറ്റു ഉപയോക്താക്കളെ കളിയാക്കാൻ അല്ലെങ്കിൽ തോജോ വധം നടത്താൻ വേണ്ടി മാത്രമാണ് ഉ:വാണമടികാരൻ, ഉ:സുഗീഷ് ബിനു വാണമടിയേൽ, ഉ:ബിനു സുഗീഷ് വാണമടിയേൽ എന്നീ ഉപയോക്താക്കൾ വന്നത്.വിക്കിയിൽ പ്രവർത്തിച്ചവർക്കെ അറിയാവൂ ഇവിടെ സുഗീഷ് എന്നും, ബിനു എന്നും വാണമടിയേൽ എന്ന ഉപയോക്താവുള്ള കാര്യം, അതിന്റെ അർത്ഥം കള്ളൻ കപ്പലിൽ തന്നെ. തീർച്ചയായും ചെക്ക് യൂസർ വരണ്ട സാഹചര്യം ഇവിടെയുണ്ട്. ബാക്കിയെല്ലാം എല്ലാവരുടെയും ഇഷ്ടം പോലെ ഒന്നു കൂടി പറയുന്നു മടിയിൽ കനമുള്ളവനെ ചെക്ക് യൂസറെ ഭയപ്പെടേണ്ടതുള്ളു.--KG (കിരൺ) 05:02, 7 ഫെബ്രുവരി 2013 (UTC)
- പിന്നേയും തിരഞ്ഞെടുപ്പ്, മരവിപ്പ് എന്നു പറഞ്ഞ് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മറ്റുപയോക്താക്കളെ വടിയാക്കരുത് എന്ന് വിനീതപൂർവ്വം അഭ്യർത്തിക്കുന്നു.--KG (കിരൺ) 05:10, 7 ഫെബ്രുവരി 2013 (UTC)
- സുഗീഷ് മുകളിൽ എനിക്കെതിരെ നടത്തിയ അഭിപ്രായങ്ങൾ നൂറു ശതമാനം തെറ്റാണു്. എന്റെ സംഭാവനകൾ പരിശോധിക്കുക. വോട്ടെടുപ്പ് തുടങ്ങിയ ഫെബ്രുവരി 2-നും ഫെബ്രുവരി 5-നും(സ്ഥാനാർത്ഥിയാകാൻ സമ്മതമല്ല എന്നു രേഖപ്പെടുത്തിയതിനും) ഇടയിൽ ഞാൻ വിക്കിപീഡിയയിൽ ഒരു തിരുത്തൽ പോലും വരുത്തി എന്നു സുഗീഷ് ചൂണ്ടിക്കാണിച്ചാൽ ഞാനെന്റെ അഭിപ്രായങ്ങൾ ഒക്കെ പിൻവലിക്കാം. അല്ലെങ്കിൽ ഇതൊരു വ്യക്തിഹത്യയായി കാണേണ്ടിവരികയും അതിനെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടി വരും. ഈ ഒരു പ്രശ്നത്തിൽ ഇടപെട്ടു എന്നതിന്റെ പേരിൽ നിരവധി വ്യക്തിഹത്യകൾ ഞാൻ നേരിട്ടു. ഇനിയും സഹിക്കാൻ വയ്യ. ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ മറ്റു അഡ്മിനുകളോട് അഭ്യർത്ഥിക്കുന്നു. ഇതിലൊരു നടപടി ഉണ്ടാകുന്നതുവരെ ഈ ചർച്ചയിൽ നിന്ന് ഞാൻ സ്വയം പിൻവാങ്ങുന്നു. --Anoop | അനൂപ് (സംവാദം) 05:21, 7 ഫെബ്രുവരി 2013 (UTC)
നന്നായി.--KG (കിരൺ) 05:26, 7 ഫെബ്രുവരി 2013 (UTC)
- ചെക്ക് യൂസർ വേണം എന്ന കാര്യത്തിൽ തീരുമാനത്തിലെത്തിയിട്ടുള്ളതാണ്. അതിന് യോഗ്യതകൾ എന്തുവേണം എന്നും ഏതൊക്കെ കാര്യത്തിൽ ചെക്ക് യൂസർ ഉപയോഗിക്കാം എന്നീ കാര്യങ്ങളിൽ ചർച്ചകൾ നടന്നിട്ടില്ല. ഇത് ചർച്ച ചെയ്യണം എന്നല്ലേ അഭിപ്രായപ്പെട്ടുള്ളൂ?
നിലവിൽ വോട്ടുചെയ്തവരുടെ വോട്ടുകൾ അതേപടി നിലനിർത്തി, അവർക്ക് ആവശ്യമെങ്കിൽ പുനഃപരിശോധനനടത്താനുള്ള അവസരവും കൊടുക്കാമല്ലോ? സമയബന്ധിതമായി ചെക്ക് യൂസർ വരേണ്ടതുണ്ടോ? അനൂപനെതിരെയുള്ള സുഗീഷിന്റെ പരാമർശം വ്യക്തിഹത്യയായിത്തന്നെ കണക്കാക്കുന്നു. --Vssun (സംവാദം) 05:46, 7 ഫെബ്രുവരി 2013 (UTC)
- സുഗീഷിന്റെ പരാമർശങ്ങൾ വ്യക്തിഹത്യയാണ് അദ്ദേഹം ആ നടപടി ദയവായി അവസാനിപ്പിക്കുക.--റോജി പാലാ (സംവാദം) 05:50, 7 ഫെബ്രുവരി 2013 (UTC)
- അനൂപൻ സുന്ദരമായി സ്കൂട്ടി.
:)
-Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 05:50, 7 ഫെബ്രുവരി 2013 (UTC)
ഈ വ്യക്തിഹത്യയ്ക്ക് നിർവ്വചനം ഉണ്ടോ? -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 05:53, 7 ഫെബ്രുവരി 2013 (UTC)
- @സുനിൽ ഒരുത്തരം നൽകാമോ? ചെക്ക്യൂസർ തിരഞ്ഞെടുപ്പ് എങ്ങനെ അസാധുവാകും. അസാധുവാണ് എന്ന് പറഞ്ഞ് അനൂപൻ എന്തിന് മെയിൽ അയച്ചു. മാനദണ്ഡങ്ങളിൽ എന്തെങ്കിലും കുറവുള്ളതായി തോന്നിയിട്ടുണ്ടോ? ആണങ്കിൽ അവ പുതുക്കാനും നമുക്ക് സാധിക്കില്ലെ?--KG (കിരൺ) 06:13, 7 ഫെബ്രുവരി 2013 (UTC)
- രാജേഷ്, ഞാൻ സ്കൂട്ടിയിട്ടൊന്നുമില്ല. ഞാനിവിടെയൊക്കെ തന്നെ കാണും. സുഗീഷ് മുകളിൽ നടത്തിയ വ്യക്തിഹത്യ സുനിൽ വെട്ടിയതിനാൽ ഞാൻ സംവാദം തുടരുന്നു. വ്യക്തിഹത്യ എന്താണെന്നറിയാൻ വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത് എന്ന താൾ കാണുക. ഇത്ര അടിസ്ഥാനപരമായ ചോദ്യങ്ങൾ രാജേഷിനെപ്പോലെ വർഷങ്ങളായി വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന ഒരു ഉപയോക്താവിൽ നിന്ന് പ്രതീക്ഷിച്ചില്ല. കിരൺ മുകളിൽ നന്നായി എന്നെഴുതിയത് എന്താണെന്ന് മനസിലായില്ല. അർത്ഥമറിയാൻ താല്പര്യമുണ്ട്. --Anoop | അനൂപ് (സംവാദം) 06:23, 7 ഫെബ്രുവരി 2013 (UTC)
- മൗനം വിദ്വാനു ഭൂഷണം എന്നാണ് ചൊല്ല്.--KG (കിരൺ) 06:32, 7 ഫെബ്രുവരി 2013 (UTC)
ഞാൻ സ്കൂട്ടിയിട്ടൊന്നുമില്ല. ഞാനിവിടെയൊക്കെ തന്നെ കാണുംഇതൊക്കെത്തന്നെയാവില്ലേ ഫെബ്രുവരി ഒന്നിനും, അഞ്ചിനും ഇടയിൽ സംഭവിച്ചതും... ;) :) --വൈശാഖ് കല്ലൂർ (സംവാദം) 06:45, 7 ഫെബ്രുവരി 2013 (UTC)
അത് പലവുരുവായിച്ചിട്ടാണു ഞാൻ വ്യക്തിഹത്യയുടെ പുതിയ നിർവ്വചനം തേടിയത്. അതിൽ പറഞ്ഞതുപ്രകാരം സുഗീഷ് പറഞ്ഞത് ഒരു വ്യക്തിഹത്യയാണോ എന്നു ചിന്തിക്കണം. മറിച്ച് ചർച്ച വഴിതെറ്റിച്ചുവിടാൻ അനൂപൻ മനപ്പൂർവം ഇങ്ങനെയൊരു ആരോപണം കൊണ്ടുവന്നതല്ലേ എന്നു ഞാൻ സംശയിക്കുന്നു. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 06:45, 7 ഫെബ്രുവരി 2013 (UTC)
- @കിരൺ: സാധാരണഗതിയിൽ ഒരു നയത്തിന്റെ താളിൽ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നത് പഞ്ചായത്തിലെയോ, ആ നയത്തിന്റെ സംവാദത്താളിലെയോ ചർച്ചകളുടെ അടിസ്ഥാനത്തിലാണ്. കുറഞ്ഞപക്ഷം, പഞ്ചായത്തിൽ തീരുമാനം എഴുതിച്ചേർത്തതിനുശേഷം വോട്ടെടുപ്പ് ആരംഭിക്കാമായിരുന്നു. ഈയൊരുകീഴ്വഴക്കം ചെക്ക്യൂസർ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ് അത് അസാധുവാണെന്ന് അനൂപൻ പറയാനുള്ള കാരണം. അനൂപൻ കാണിക്കുന്ന അത്ര അസഹിഷ്ണുത ആ നയത്തോട് മറ്റുള്ളവർ പ്രകടിപ്പിച്ചില്ല/പ്രകടിപ്പിക്കുന്നുമില്ല. പക്ഷേ കീഴ്വഴക്കം പാലിച്ചില്ലെന്ന് വ്യക്തംതന്നെയാണ്. നയങ്ങൾക്കൊപ്പം സുഗീഷിന്റെ അഭിപ്രായങ്ങളും കൂട്ടിച്ചേർത്തായിരുന്നു തിരഞ്ഞെടുപ്പ് അവതരിപ്പിച്ചിരുന്നത്.
- ആ നയത്തിൽ വേണ്ടുന്ന മാറ്റങ്ങൾ വോട്ടെടുപ്പ് പുരോഗമിക്കുന്ന വേളയിൽത്തന്നെ അതിന്റെ സംവാദത്താളിൽ പറഞ്ഞ് തിരുത്തിക്കേണ്ടിവന്നു. ഇത് വോട്ടെടുപ്പിന് മുൻപായിരുന്നെങ്കിൽ നന്നായേനേ. വോട്ടെടുപ്പിന് ശേഷം നയം രൂപീകരിച്ചാൽ, ഇപ്പോൾ അസാധുവായ നാമനിർദ്ദേശങ്ങൾ സാധുവാകുകയോ, സാധുവായവ അസാധുവാകുകയോ ചെയ്താലോ? --Vssun (സംവാദം) 07:03, 7 ഫെബ്രുവരി 2013 (UTC)
- സുനിൽ എന്റെ വ്യക്തിപരമായ ഒരു അഭിപ്രായം പങ്കുവെയ്ക്കുന്നു. ഞാൻ ചെക്ക്‌യൂസർ ആകാൻ വേണ്ടിയല്ല ഇത്രയും സംസാരിക്കുന്നത്. ആരെങ്കിലും വിശ്വസ്തനായ ഉപയോക്താവ് വരണം എന്നെ ഉള്ളു. വോട്ടെടുപ്പ് എന്തായാലും നടക്കട്ടേ മെറ്റയിൽ പോയി റിക്വസ്റ്റിടാൻ സാവകാശം കൊടുക്കാം. ആസമയ്ത്ത് എന്തെങ്കിലും കൂട്ടി ചേർക്കൽ വരുത്തണമെങ്കിൽ ആകാമല്ലോ?. ഈ ഒരു വിവേചനപരമായി തീരുമാനം എടുത്തിരുന്നു എങ്കിൽ ഇത്രേം പൊല്ലാപ്പാകുമോ?--KG (കിരൺ) 07:10, 7 ഫെബ്രുവരി 2013 (UTC)
- കിരൺ ചെക്ക് യൂസർ ആകുക/ആകരുത് എന്ന കാര്യത്തെക്കുറിച്ച് ചെക്ക് യൂസറിനെ എതിർക്കുന്നവരോ അനൂപനോ ഇതുവരെയും പറഞ്ഞിട്ടില്ല. ഈ വിഷയം പലയിടുത്തും കിരൺ ഉന്നയിക്കുന്നത് ശരിയല്ലെന്ന് കരുതുന്നു. ചെക്ക് യൂസർ വേണം എന്നത് കമ്മ്യൂണിറ്റിയുടെ തീരുമാനമായിക്കാണുന്നു. നിലവിൽ ഈ ചർച്ച തുടങ്ങിവച്ചുകൊണ്ട് വിശ്വപ്രഭ പറഞ്ഞ കാര്യങ്ങൾ സ്വാഗതാർഹമാണ്. അതായത് തിരഞ്ഞെടുപ്പ് മരവിപ്പിക്കുക. ചെക്ക് യൂസർ ആകാൻ ഉള്ള യോഗ്യതകൾ എന്തുവേണം എത്രപേർ വേണം എന്നിങ്ങനെയുള്ള കാര്യത്തിൽ തീരുമാനത്തിലെത്തുക. കരടായി സുഗീഷ് നിർദ്ദേശിച്ചവയെടുക്കുക. അതിൽ ആവശ്യംവേണ്ട ഭേദഗതി വരുത്തുക. ഏതൊക്കെ സമയത്ത് ചെക്ക് യൂസർ ഉപയോഗിക്കപ്പെടും എന്ന കാര്യം വിശദീകരിക്കുക. നിലവിലെ വോട്ടുകൾ അതേപടി നിലനിർത്തി വോട്ടെടുപ്പ് തുടരാം. വോട്ടിൽ മാറ്റം വരുത്തേണ്ടവർക്ക് അവസരം കൊടുക്കാം. --Vssun (സംവാദം) 07:31, 7 ഫെബ്രുവരി 2013 (UTC)
വിവേചനപരമായി തീരുമാനത്തിനു പകരം ഇവിടെ നടന്നത് പക്ഷപാതപരമായ കടുമ്പിടുത്തമാണ്. രംഗം വഷളാക്കിയതും അതുതന്നെ. ചെക്ക് യൂസർ വരുന്നതിനെതിരെ ചിലർക്കുള്ള ആശങ്കകളെ പൊലിപ്പിച്ചുകാട്ടി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തിയ ശ്രമമായിരുന്നു നടന്നത് എന്നാണെന്റെ അഭിപ്രായം. ചർച്ച ഇനിയെങ്കിലും നേരായ വഴിക്ക് പോവട്ടെ. നയ രൂപീകരണവും മാനദണ്ഡങ്ങളും നിശ്ചയിക്കട്ടെ. ഇപ്പോൾ നടക്കുന്ന വോട്ടെടുപ്പ് മരവിപ്പിക്കുന്നതിനോട് വിയോജിപ്പുണ്ട്, ഈ പ്രത്യേക സാഹചര്യത്തിൽ വോട്ടുചെയ്തവർക്ക് അവരുടെ അഭിപ്രായങ്ങളിൽ മാറ്റം വരുത്താനുള്ള അവസരം ഒരുക്കുക. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 07:39, 7 ഫെബ്രുവരി 2013 (UTC)
- സുഹൃത്തുക്കളേ, ഒരു സമവായത്തിന് വേണ്ടിയാണ് വോട്ടെടുപ്പ് മരവിപ്പിക്കാനുള്ള വിശ്വേട്ടന്റെ നിർദ്ദേശത്തെ പിന്തുണച്ചത്. തുടങ്ങിയ വോട്ടെടുപ്പ് അസാധുവാക്കരുത് എന്ന നിലപാടിൽ മാറ്റമില്ല. അതേസമയം,
- അസാധുവാക്കൽ
- മരവിപ്പിക്കൽ /മാറ്റിവെയ്കൽ
- ഇവ രണ്ടും രണ്ടായി കാണണം. ചെക്ക് യൂസർ വോട്ടെടുപ്പ് അസാധുവാക്കേണ്ടതില്ല. ആ സ്ഥാനത്തേക്കുള്ള യോഗ്യതകളെ സംബന്ധിച്ച് കൂടുതൽ ചർച്ച ചെയ്ത് സമവായത്തിലെത്തണം . ഇപ്പോഴുള്ള /യോഗ്യതാ മാനദണ്ഡങ്ങൾ വളരെ കടുത്തതാണ് എന്ന് മുകളിൽ കോട്ട് ചെയ്തിട്ടുള്ള അവ ഓടിച്ചു നോക്കുന്നവർക്ക് മനസ്സിലാകും. അപ്പോൾ മാനദണ്ഡങ്ങളിൽ ഇനി ഇളവുവരുത്തുവാനേ നിർവ്വാഹമുള്ളൂ. അങ്ങനെ വരുമ്പോൾ, ഇപ്പോഴത്തെ മാനദണ്ഡപ്രകാരം അയോഗ്യരായ ചിലരെങ്കിലും യോഗ്യരായേക്കാം. അവർക്കും കൂടി തെരഞ്ഞെടുപ്പിൽ നിൽക്കവാനുള്ള സാദ്ധ്യതയാണ് കാണുന്നത്. ഒപ്പം മാനദണ്ഡങ്ങളിൽ മറ്റുവിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകുന്ന പക്ഷം ഇതുവരെ വോട്ടു ചെയ്തവർക്ക് അത് പുന:പരിശോധിക്കാനും അവസരം ലഭിക്കും / ലഭിക്കണം. ഇക്കാര്യത്തിൽ മേല്പറഞ്ഞ ചർച്ചകളുടെ സ്പിരിറ്റിന്റെ അടിസ്ഥാനത്തിൽ റസിമാൻ ഇട്ടിരിക്കുന്ന "സാധുത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു" എന്ന നോട്ടീസ് ഭേഗഗതി വരുത്തി "തെരഞ്ഞെടുപ്പ് മരവിപ്പിച്ചിരിക്കുന്നു/മാറ്റിവെച്ചിരിക്കുന്നു" എന്നാക്കി മാറ്റുന്നതല്ലേ ഉചിതം ? ഈ താളിലേക്കും വിക്കിപീഡിയ: ചെക്ക് യൂസർ എന്ന താളിലേക്കും അവിടെ ലിങ്ക് കൊടുക്കുകയും ചെയ്യാമെന്ന് തോന്നുന്നു. --Adv.tksujith (സംവാദം) 09:13, 7 ഫെബ്രുവരി 2013 (UTC)
- ചെക്ക് യൂസറെ അടിയന്തിരമായി നിയമിക്കണം. എനിക്ക് ഞാൻ തന്നെ ആരുടെയോ സോക്കാണെന്ന സംശയം (അല്പം പാരനോയയുടെ അസ്കിത ഉണ്ട്) തുടങ്ങിയിട്ട് കുറച്ച് കാലമായി. പുതിയ ചെക്ക് യൂസർ സാഹിബ് വന്ന് ആ സംശയം കൂടി മാറ്റിത്തരുമെന്ന് വിശ്വസിക്കുന്നു. --ബി. സ്വാമി (സംവാദം) 14:56, 21 മാർച്ച് 2013 (UTC)
ചെക്ക് യൂസർ തിരഞ്ഞെടുപ്പ് ചെക്ക് യൂസറായി നാമനിർദ്ദേശം ചെയ്യപ്പെടുന്നവരുടെ യോഗ്യതകൾ, ഇതുസംബന്ധിച്ച നയം എന്നിവ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി മരവിപ്പിക്കപ്പെട്ടിരിക്കുകയായിരുന്നു.
- ഇപ്പോൾ നയം രൂപീകരിക്കപ്പെട്ടു കഴിഞ്ഞു.
- തിരഞ്ഞെടുപ്പ് [സാധുവാണ് എന്ന് മറ്റൊരു ചർച്ചയിലൂടെ തീരുമാനത്തിലെത്തിയിരുന്നു.
- ചെക്ക് യൂസർമാരുടെ എണ്ണത്തെ സംബന്ധിച്ചും തീരുമാനത്തിലെത്തി.
- മേൽപ്പറഞ്ഞ നടപടികൾ പൂർത്തിയായ സ്ഥിതിക്ക് ചെക്ക് യൂസർ തിരഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ വോട്ടുകൾ മാറ്റുകയും മറ്റും ചെയ്യുന്നതിനായും വോട്ട് ചെയ്തിട്ടില്ലാത്തവർക്ക് വോട്ട് ചെയ്യാനുമുള്ള സൗകര്യത്തിനായി തിരഞ്ഞെടുപ്പ് പ്രക്രീയ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കാം എന്ന സമവായമാണ് പല തലക്കെട്ടുകളിലായുള്ള ചർച്ചയിൽ നിന്ന് മനസ്സിലാകുന്നത്.
മേൽപ്പറഞ്ഞ തീരുമാനങ്ങൾ എടുക്കാമോ? --അജയ് ബാലചന്ദ്രൻ സംവാദം 15:59, 21 മാർച്ച് 2013 (UTC) --Vssun (സംവാദം) 14:16, 22 മാർച്ച് 2013 (UTC)
ചെക്ക്യൂസർ (ഉപയോക്തൃനിർണ്ണയാധികാരി) തങ്ങളുടെ പ്രവൃത്തികളിൽ അനുവർത്തിക്കേണ്ട മാർഗ്ഗനിർദ്ദേശരേഖ
തിരുത്തുകമുകളിലെ നയരേഖ ഉറപ്പാക്കുന്നതിനോടൊപ്പം, ഇവിടെ ചേർക്കേണ്ട മാർഗ്ഗനിർദ്ദേശകരേഖയും തെരഞ്ഞെടുപ്പിനു മുമ്പ്, ചർച്ച ചെയ്തു് നയമാക്കേണ്ടതില്ലേ? അതിനുവേണ്ടി ഒരു പുതിയ ഉപഖണ്ഡം തുടങ്ങുന്നു. ചർച്ചയിലൂടെത്തന്നെ ഇവയിൽ തള്ളേണ്ടതു തള്ളുകയും കൊള്ളേണ്ടതു കൊള്ളുകയും കൂടുതൽ വ്യക്തവും വിശദവും/ലളിതവും ആക്കാം:
1. ഉപയോക്തൃനിർണ്ണയപരിശോധനയ്ക്കു് അപേക്ഷയോ നിർദ്ദേശമോ അവതരിപ്പിക്കേണ്ടതു് താഴെപ്പറയുന്ന രീതിയിലായിരിക്കണം:
- (ആർക്കൊക്കെ നിർദ്ദേശിക്കാം?)(ഏതൊരു ഉപയോക്താവിനും ഒറ്റയ്ക്കോ കൂട്ടായോ / വോട്ടിങ്ങിലൂടെ/ കാര്യനിർവ്വാഹകർക്കു മാത്രം...)
- ഉപയോക്താക്കളുടെ ഏതെല്ലാം പ്രവൃത്തികളാണു് അത്തരം നിർദ്ദേശത്തിനു കാരണമായതു് എന്നു ചൂണ്ടിക്കാട്ടിയിരിക്കണം. (അപരമൂർത്തികൾ/ സമാനമായ, അട്ടിമറി ലക്ഷ്യമുള്ള, സഭ്യേതരമായ തിരുത്തൽ ശൈലികൾ, വോട്ടിങ്ങ് ക്രമക്കേടുകൾ..)
- അത്തരം പ്രവൃത്തികൾ നിർദ്ദേശിക്കുന്ന ആളെയോ മറ്റൊരു ഉപയോക്താവിനേയോ വ്യക്തിപരമായി ബാധിക്കുന്നതാണോ അതോ വിക്കിപീഡിയയുടെ മൊത്തം സംവിധാനത്തിനെ ബാധിക്കുന്നതാണോ എന്നു ചൂണ്ടിക്കാട്ടിയിരിക്കണം.
- പരിശോധനയുടെ ഫലം അനുസരിച്ച് എന്തു പ്രതിവിധിയാണു (നിർദ്ദേശിക്കുന്ന ആൾ) പ്രതീക്ഷിക്കുന്നതു് എന്നു ചൂണ്ടിക്കാട്ടിയിരിക്കണം.
- നിർദ്ദേശം സമർപ്പിക്കേണ്ട താളിലേക്കുള്ള കണ്ണി
- നിർദ്ദേശം അഥവാ തള്ളിക്കളഞ്ഞാൽ നിർദ്ദേശകനു് അവശേഷിക്കുന്ന പോംവഴികൾ (appeal)
2. ഒരു ഉപയോക്തൃനിർണ്ണയനിർദ്ദേശം വന്നാൽ ആ പരിശോധന ആവശ്യമാണോ എന്നു തീരുമാനിക്കേണ്ടതു് താഴെപ്പറയുന്ന സാഹചര്യങ്ങളും സംഭവങ്ങളും പരിഗണിച്ചായിരിക്കണം:
- (ആരൊക്കെയാണു തീരുമാനിക്കേണ്ടതു്? (പൊതു ഉപയോക്താക്കൾ / കാര്യനിർവ്വാഹകർ / നിർണ്ണയാധികാരികൾ) എങ്ങനെ? (വോട്ടിങ്ങ് / സമവായം/ കാര്യനിർവ്വാഹകരുടെ മാത്രം തീരുമാനം / തുറന്നതോ അടഞ്ഞതോ ആയ മെയിൽ ലിസ്റ്റുകളിലൂടെ)
- തീരുമാനം ആരെയൊക്കെ അഥവാ ഏതൊക്കെ താളുകളിലൂടെ അറിയിക്കണം (പൊതുതാളുകളിൽ/ കാര്യനിർവ്വാഹകർക്കു മാത്രം കാണാവുന്ന താളുകളിൽ, + മെറ്റാവിക്കിയിൽ?)
- നിർദ്ദേശം തന്നെ സാധുവാണോ?
- നിർദ്ദേശത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ള ഉപയോക്തൃപ്രവൃത്തികൾ നിർണ്ണയപരിശോധന ആവശ്യപ്പെടുന്നുണ്ടോ? അതോ മറ്റു വിധത്തിലുള്ള പരിഹാരമാർഗ്ഗങ്ങളിൽ ഒതുങ്ങിനിൽക്കാവുന്നവയാണോ? (ഉദാ: ഉപയോക്താവിനെ/ഉപയോക്താക്കളെ താൽക്കാലികമായോ സ്ഥിരമായോ ബ്ലോക്ക് ചെയ്യൽ / ഉപദേശം/താക്കീതു കൊടുക്കൽ)
- ഇതേ സാഹചര്യങ്ങൾക്കു സമാനമായ കീഴ്വഴക്കങ്ങളോ മുൻകാലപാഠങ്ങളോ ലഭ്യമാണോ? (കണ്ണികൾ)
- പരാമർശവിഷയമായ ഉപയോക്താക്കളിൽ ആരെയൊക്കെ പരിശോധിക്കണം? ആരെ ഒഴിവാക്കണം?
- എത്ര ദിവസത്തിനുള്ളിൽ തീരുമാനം പൂർത്തിയാക്കണം?
- എത്ര ദിവസത്തിനുള്ളിൽ പരിശോധന തുടങ്ങിവെക്കുകയും പൂർത്തിയാക്കുകയും ചെയ്യണം?
3. പരിശോധന ആവശ്യമാണെന്ന തീരുമാനമുണ്ടായാൽ നിർണ്ണയാധികാരികൾ ചെയ്യേണ്ട അടുത്ത നടപടിക്രമങ്ങൾ:
- മുൻനിശ്ചയിക്കപ്പെട്ട സമയത്തു് അവർ ഒരുമിച്ചു ജോലി തുടങ്ങി ഒരുമിച്ചുതന്നെ പൂർത്തിയാക്കേണ്ടതുണ്ടോ?
- പരിഗണിക്കേണ്ട IP Ranges / CIDR blocks ഏതൊക്കെ? CIDR block വലിപ്പം എത്രയായിരിക്കണം?
- പരിശോധനയ്ക്കു മുമ്പും പരിശോധനയ്ക്കുശേഷവുമുള്ള ലോഗുകൾ താരതമ്യത്തിനോ പിൻകാലത്തെ പുനഃപരിശോധനക്കോ മറ്റൊരു സ്ഥലത്തു് (വിക്കിപീഡിയ താളുകളിൽ അല്ല, ഈ-മെയിലുകളിലോ നിർണ്ണയാധികാരികളുടെ സ്വന്തം കമ്പ്യൂട്ടറുകളിലോ) ശേഖരിച്ചുവെക്കേണ്ടതോ വിതരണം ചെയ്യേണ്ടതോ ഉണ്ടോ? അങ്ങനെ ചെയ്യാൻ പാടുണ്ടോ? അഥവാ ശേഖരിച്ചുവെക്കുകയാണെങ്കിൽ എത്ര കാലം വരെ?
- ലോഗുകൾ പരസ്യപ്പെടുത്തിക്കൂടാ അല്ലെങ്കിൽ, ലോഗുകളുടെ ഭാഗികമായ/ പ്രസക്തമായ അംശങ്ങൾ കാര്യനിർവ്വാഹകർക്കിടയിൽ പങ്കുവെക്കാം / പങ്കുവെക്കരുതു്.
- CIDR block വഴി കണ്ടെത്തുന്ന കൂടുതൽ ഉപയോക്താക്കൾ ഉണ്ടെങ്കിൽ അവരിലേക്കു് പരിശോധന വ്യാപിപ്പിക്കേണ്ടതോ അവരെക്കുറിച്ചുള്ള കാര്യങ്ങൾ കൂടി വെളിപ്പെടുത്തേണ്ടതോ ഉണ്ടോ?
- പരിശോധനയുടെ ഏതൊക്കെ ഫലങ്ങളാണു് എത്ര വിശദമായാണു് പുറത്തുവിടേണ്ടതു്? (ഉദാ: x-ഉം y-യും ഒരേ IP അഡ്രസ്സിൽ / CIDR range-ൽ നിന്നും ഉള്ള ആളുകളാണു്; അവർ സോക്ക് പപ്പറ്റുകളാവാൻ സാദ്ധ്യതയുണ്ടു് എന്നു മാത്രം. അല്ലെങ്കിൽ, x-ഉം y-യും ഇന്ന ഐ.പി. അഡ്രസ്സിൽ / ബ്ലോക്കിൽ നിന്നുള്ളവരാണു്. അല്ലെങ്കിൽ, ആദ്യനിർദ്ദേശത്തിൽ പെടാഞ്ഞ z കൂടി ഇതേ ബ്ലോക്ക് റേഞ്ചിൽ നിന്നും പ്രവേശിക്കുന്നയാളാണു്.)
- പരിശോധനയുടെ ഫലമായി നിർണ്ണയാധികാരികൾ കാര്യനിർവ്വാഹകരോടു ശുപാർശ ചെയ്യുന്ന പ്രതിവിധികൾ എന്തൊക്കെ?
4. പരിശോധനാഫലം ലഭിച്ചുകഴിഞ്ഞാൽ കാര്യനിർവ്വാഹകർ ചെയ്യേണ്ട പ്രവൃത്തികൾ
5. നിർദ്ദേശം മുതൽ പ്രതിവിധി വരെയുള്ള പ്രവൃത്തിചക്രം പൂർത്തിയാക്കുന്ന നടപടിക്രമം
- നിർദ്ദേശം നടന്ന താളിൽ ഫലവും പ്രതിവിധിയും രേഖപ്പെടുത്തൽ, നിർദ്ദേശം സമർപ്പിച്ച ഉപയോക്താവിനെ സംവാദത്താളിൽ അറിയിക്കൽ
- ഈ ഒരു പ്രവൃത്തിയിൽ നിന്നും കണ്ടെത്തിയ പുതിയ പാഠങ്ങൾ രേഖപ്പെടുത്തൽ. അതനുസരിച്ച് നയങ്ങളിലോ നടപടിക്രമങ്ങളിലോ മെച്ചപ്പെടുത്തലുകൾ വേണമെങ്കിൽ അതിനുള്ള ചർച്ചകൾ
6. നിർണ്ണയാധികാരികൾ ചെയ്തുകൂടാത്ത പ്രവൃത്തികൾ:
7. നിർണ്ണയാധികാരികൾക്കു് പദവി നഷ്ടപ്പെടാൻ തക്കതായ കാരണങ്ങളും നടപടിക്രമങ്ങളും:
8. നിർണ്ണയാധികാരികൾ സ്വയം പിരിഞ്ഞുപോവാനുള്ള നടപടിക്രമങ്ങൾ:
-- വിശ്വപ്രഭViswaPrabhaസംവാദം 23:58, 8 ഫെബ്രുവരി 2013 (UTC)
ചർച്ച
തിരുത്തുകചെക്ക് യൂസർ നടത്താൻ ആർക്കും നിർദ്ദേശിക്കാൻ സാധിക്കേണ്ടതാണ്. ഇത് വേണോ വേണ്ടയോ എന്ന് വാദിക്കാൻ മറ്റുപയോക്താക്കൾക്ക് അവസരം കൊടുക്കാം. എന്നാൽ ഫൈനൽ തീരുമാനം ചെക്ക് യൂസർ തന്നെ എടുക്കൂന്നതാണ് നല്ലത്. പരിഗണിക്കേണ്ട IP Ranges / CIDR blocks മുൻകൂട്ടി തീരുമാനിക്കേണ്ടതില്ലെന്ന് കരുതുന്നു, അത് ഉപയോക്താവ് ഏതൊക്കെ ഐപികളിൽ നിന്ന് പ്രവേശിച്ചു എന്ന് മനസ്സിലാക്കിയതിനനുസരിച്ച് ചെക്ക് യൂസർ തീരുമാനിക്കേണ്ടതാണ്. മീറ്റയിൽ ഇങ്ങനെയാണുള്ളത്: If the checkuser is at all doubtful, they should give no detail and answer like a Magic 8-Ball.
- confirmation that a user is a sockpuppet without noting personal information;
- information released by the user;
- the ISP edited from, if it is large enough that the information is not personally identifiable;
- the country, which is generally not personally identifiable.
ഇതനുസരിച്ച് ചെക്ക് യൂസർ വെളിപ്പെടുത്തേണ്ടത് "സോക്കുകളാണ്", "സോക്കുകളാവാൻ സാധ്യതയുണ്ട്", "z കൂടി സോക്കാണ്" മുതലായ കാര്യങ്ങൾ മാത്രമാണ്. -- റസിമാൻ ടി വി 09:13, 9 ഫെബ്രുവരി 2013 (UTC)
- ഒരു കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ:
ഇതനുസരിച്ച് ചെക്ക് യൂസർ വെളിപ്പെടുത്തേണ്ടത് "സോക്കുകളാണ്", "സോക്കുകളാവാൻ സാധ്യതയുണ്ട്", "z കൂടി സോക്കാണ്" മുതലായ കാര്യങ്ങൾ മാത്രമാണ്.ഇതിൽ സോക്കുകളാണു് എന്നുറപ്പിച്ചുപറയാൻ നിർണ്ണയപരിശോധന കൊണ്ടു മാത്രം 100% സാദ്ധ്യമാവില്ല. "സോക്കുകളാവാൻ സാധ്യതയുണ്ട്", "z കൂടി സോക്കായിരിക്കാൻ സാദ്ധ്യതയുണ്ടു്" എന്നേ പറയാനാവൂ. (ഇതിന്റെ വിപരീതവും ശരിയാണു്: അതായതു് വ്യത്യസ്ത ഐ.പി.കളിൽ നിന്നു വരുന്ന ഒരു പറ്റം ഉപയോക്താക്കൾ പരസ്പരം സോക്കുകളല്ല എന്നും 100% ഉറപ്പിച്ചുപറയാൻ കഴിയില്ല. എന്നാൽ ഇവ വ്യക്തമായും വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ നിന്നുള്ളവരാണെങ്കിൽ സോക്കുകളാവാതിരിക്കാനുള്ള സാദ്ധ്യത വളരെ ഏറെയാണു്. (ഇതിനും പ്രോക്സി അഡ്രസ്സുകൾ, ടണലുകൾ, RCP, RDT തുടങ്ങിയ സങ്കീർണ്ണമായ അപവാദങ്ങൾ ഉണ്ടാവാം.) വിശ്വപ്രഭViswaPrabhaസംവാദം 14:07, 9 ഫെബ്രുവരി 2013 (UTC)
- ഒരു കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ:
1. എല്ലാ ഉപയോക്താക്കൾക്കും നിർദ്ദേശിക്കാമെന്നതുതന്നെയാണ് നല്ല നയം. പരിശോധനാ നിർദ്ദേശം തള്ളിക്കളഞ്ഞാൽ ഒരു മാസത്തിനുശേഷം ഒന്നുകൂടി പരിശോധനയ്ക്കപേക്ഷിക്കാമെന്ന നയം നന്നായിരിക്കുമെന്ന് തോന്നുന്നു. രേഖകൾ സൂക്ഷിക്കുന്നത് മൂന്നുമാസമായതിനാൽ രണ്ടു പ്രാവശ്യം അപേക്ഷ തള്ളിയാൽ ആ വിഷയം പരിശോധിക്കപ്പെടേണ്ടതില്ല എന്ന് സമൂഹം തീരുമാനിച്ചതായി കണക്കാക്കാം.
3. x-ഉം y-യും ഇന്ന ഐ.പി. അഡ്രസ്സിൽ / ബ്ലോക്കിൽ നിന്നുള്ളവരാണു് എന്നതുകൂടാതെ ആദ്യനിർദ്ദേശത്തിൽ പെടാഞ്ഞ z കൂടി ഇതേ ബ്ലോക്ക് റേഞ്ചിൽ നിന്നും പ്രവേശിക്കുന്നയാളാണു് എന്നതും വ്യക്തമാക്കേണ്ടത് ആവശ്യമാണ്.--അജയ് ബാലചന്ദ്രൻ സംവാദം 09:59, 9 ഫെബ്രുവരി 2013 (UTC)
4. പപ്പറ്റുകളെ സ്ഥിരമായി ബ്ലോക്ക് ചെയ്യുകയും പപ്പറ്റ് മാസ്റ്ററെ താൽക്കാലികമായി ബ്ലോക്ക് ചെയ്യുകയുമാണ് ചെയ്യേണ്ടതെന്ന അഭിപ്രായമുണ്ട്.--അജയ് ബാലചന്ദ്രൻ സംവാദം 10:00, 9 ഫെബ്രുവരി 2013 (UTC)
- ഐപി അഡ്രസും ബ്ലോക്കും വ്യക്തമാക്കാനാവില്ല അജയ്. ഇന്ന ഐപി എന്നല്ല, ഒരേ ഐപി എന്നേ പുറത്തുവിടാൻ പാടുള്ളൂ -- റസിമാൻ ടി വി 10:25, 9 ഫെബ്രുവരി 2013 (UTC)
- റസിമാൻ, ഇന്ന ഐപി അഡ്രസ്സിൽ നിന്നുള്ളവരാണെന്ന് വ്യക്തമാക്കാൻ സാദ്ധ്യമല്ലെന്നത് ശരി. x-ഉം y-യും ഒരേ ഐ.പി. അഡ്രസ്സിൽ / ബ്ലോക്കിൽ നിന്നുള്ളവരാണു് എന്നതുകൂടാതെ നാമനിർദ്ദേശത്തിൽ സൂചിപ്പിച്ചിട്ടില്ലാത്ത z കൂടി ഇതേ ബ്ലോക്ക് റേഞ്ചിൽ നിന്നും പ്രവേശിക്കുന്നയാളാണു് എന്നതും വ്യക്തമാക്കാമല്ലോ? --അജയ് ബാലചന്ദ്രൻ സംവാദം 12:43, 9 ഫെബ്രുവരി 2013 (UTC)
- അതെ, കണ്ടെത്തിയ സോക്കുകൾക്കു പുറമെ മറ്റു സോക്കുകളുണ്ടെങ്കിൽ അതും വ്യക്തമാക്കുന്നതാണ് -- റസിമാൻ ടി വി 12:52, 9 ഫെബ്രുവരി 2013 (UTC)
- റസിമാൻ, ഇന്ന ഐപി അഡ്രസ്സിൽ നിന്നുള്ളവരാണെന്ന് വ്യക്തമാക്കാൻ സാദ്ധ്യമല്ലെന്നത് ശരി. x-ഉം y-യും ഒരേ ഐ.പി. അഡ്രസ്സിൽ / ബ്ലോക്കിൽ നിന്നുള്ളവരാണു് എന്നതുകൂടാതെ നാമനിർദ്ദേശത്തിൽ സൂചിപ്പിച്ചിട്ടില്ലാത്ത z കൂടി ഇതേ ബ്ലോക്ക് റേഞ്ചിൽ നിന്നും പ്രവേശിക്കുന്നയാളാണു് എന്നതും വ്യക്തമാക്കാമല്ലോ? --അജയ് ബാലചന്ദ്രൻ സംവാദം 12:43, 9 ഫെബ്രുവരി 2013 (UTC)
എന്തായി കാര്യങ്ങൾ? ചർച്ച കട്ടപ്പുറത്തേക്ക് മാറ്റിയോ? -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 01:57, 15 ഫെബ്രുവരി 2013 (UTC)
- എന്തൊരു ഉത്സാഹമായിരുന്നു ഒരു വോട്ടെടുപ്പിനെ ഗർഭത്തിൽ വെച്ചുതന്നെ കലക്കിക്കളയാനും അതിനു മേലെ ചർച്ചചെയ്യാനും അവിടെയും ഇവിടേയും കൊണ്ടുപോയി ബാനറിടാനും ഒക്കെ. നയരൂപീകരണം പിന്നെ വഴിമുട്ടി നിൽക്കുന്നതെന്തേ? കഴിഞ്ഞെങ്കിൽ കയ്യടിച്ചു പാസക്കരുതോ? -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 05:30, 15 ഫെബ്രുവരി 2013 (UTC)
- എല്ലാ ഉപയോക്താക്കൾക്കും വ്യക്തമായ കാരണങ്ങളോടെ നിർദ്ദേശിക്കാൻ അവസരം നൽകണം. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ A എന്ന യൂസർ B എന്ന യൂസറുടെ സോക്ക് ആണെന്ന് തോന്നുന്നു എന്നതു പോലെയുള്ള നിർദ്ദേശങ്ങൾ ഉടൻ തന്നെ നിരാകരിക്കുകയും ഇങ്ങനെ ഇടയ്ക്കിടെ നാമനിർദ്ദേശം ചെയ്യുന്ന യൂസർക്ക് ആദ്യം വാണിംഗും പിന്നീട് ബ്ലോക്കും നൽകണം. സോക്കെന്ന് കണ്ടെത്തിയാൽ ഉത്തരം നൽകേണ്ടുന്നതൊക്കെ മെറ്റായിലേതു പോലെ തന്നെ മതി. --Anoop | അനൂപ് (സംവാദം) 05:57, 15 ഫെബ്രുവരി 2013 (UTC)
- ആ വ്യക്തമായ കാരണങ്ങളിൽ ചിലതെങ്കിലും അപ്പോൾ വിശദീകരിക്കണം. വ്യക്തമായ കാരണങ്ങൾ എന്നു പറഞ്ഞുപോകുന്നതുതന്നെ ഒരു വ്യക്തതയില്ലായ്മയായി തോന്നുന്നു. നമ്പറിട്ട് വിശദീകരിക്കാത്ത കാരണങ്ങളും ഭാവിയിൽ വന്നെന്നു വരാം, അവയെ കൂടി കാലാകാലങ്ങളിൽ പരിഗണിക്കാനുള്ള ഉപാധിയും വെക്കണം. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 07:08, 15 ഫെബ്രുവരി 2013 (UTC)
- ഇത്രനാളും ഉണക്കാനിട്ട ചർച്ച ഉണങ്ങിയില്ലേ? അതോ നയവും മാനദണ്ഡവും ഒന്നും ഇപ്പോൾ ആർക്കും ഒരു വിഷയവും അല്ലാതായിത്തീർന്നോ? എന്തായിരിന്നു ഇവിടെ ചിലരുടെ പ്രകടനങ്ങൾ... അവസാനം പവനായി ശവമായി... ഇപ്പോൾ ഒരു കാര്യം മനസ്സിലായി മലയാളം വിക്കിപീഡിയയിൽ എല്ലാ ഉപയോക്താക്കൾക്കും സോക്കുണ്ട്. ഞാനും ആരുടേയൊക്കെയോ സോക്കാണ് എന്ന് എനിക്ക് തന്നെ തോന്നിപ്പോകുന്നു!!! ഉജ്ജ്വല ജനാധിപത്യം--സുഗീഷ് (സംവാദം) 05:31, 19 ഫെബ്രുവരി 2013 (UTC)
- ചർച്ച തുടങ്ങിയിട്ട് രണ്ടാഴ്ച ആകാൻ പോകുന്ന സാഹചര്യത്തിൽ മുകളിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ നയമാക്കി മാറ്റി തിരഞ്ഞെടുപ്പിന്റെ സാധുതയെപ്പറ്റി ഒരു തീരുമാനമാകാം. അതോ ഇതും മറ്റു പല ചർച്ചകളേയും പോലെ ദീർഘകാലം ചർച്ചിച്ചുകൊണ്ടുതന്നെ ഇരിക്കാനാണോ ഉദ്ദേശ്യം. --അഖിലൻ 17:21, 20 ഫെബ്രുവരി 2013 (UTC)
ചർച്ചകളുടെ തീരുമാനമറിയാൻ ആഗ്രഹമുണ്ടായിരുന്നു... Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:41, 25 ഫെബ്രുവരി 2013 (UTC)
ഈ താളിലെ ഉള്ളടക്കത്തെപ്പറ്റിയാണ് ഇനി ചർച്ച നടക്കാനുണ്ടെങ്കിൽ നടത്തേണ്ടത് എന്നു തോന്നുന്നു. ഇതിന്റെ ലിങ്ക് ഒരു മാസം മുൻപുതന്നെ നയരൂപീകരണതാളിൽ എത്തിയിരുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 13:52, 22 മാർച്ച് 2013 (UTC)
"വ്യക്തമായ കാരണങ്ങൾ ഇല്ലാതെ A എന്ന യൂസർ B എന്ന യൂസറുടെ സോക്ക് ആണെന്ന് തോന്നുന്നു എന്നതു പോലെയുള്ള നിർദ്ദേശങ്ങൾ ഉടൻ തന്നെ നിരാകരിക്കുകയും ഇങ്ങനെ ഇടയ്ക്കിടെ നാമനിർദ്ദേശം ചെയ്യുന്ന യൂസർക്ക് ആദ്യം വാണിംഗും പിന്നീട് ബ്ലോക്കും നൽകണം" എന്ന അഭിപ്രായമുണ്ടായെങ്കിലും അതിനോട് എതിർപ്പുമുണ്ടായി (1:1).
ചർച്ചയിൽ ഉരുത്തിരിഞ്ഞ സമവായങ്ങൾ:
- ചെക്ക് യൂസർ നടത്താൻ ആർക്കും നിർദ്ദേശിക്കാൻ സാധിക്കേണ്ടതാണ്.
- ഇത് വേണോ വേണ്ടയോ എന്ന് വാദിക്കാൻ മറ്റുപയോക്താക്കൾക്ക് അവസരം കൊടുക്കാം. എന്നാൽ ഫൈനൽ തീരുമാനം ചെക്ക് യൂസർ തന്നെ എടുക്കൂന്നതാണ് നല്ലത്.
- ചെക്ക് യൂസർ വെളിപ്പെടുത്തേണ്ടത് "സോക്കുകളാണ്", "സോക്കുകളാവാൻ സാധ്യതയുണ്ട്", "z കൂടി സോക്കാണ്" മുതലായ കാര്യങ്ങൾ മാത്രമാണ്.
ഇവയിൽ ഈ താളിലില്ലാത്ത കാര്യങ്ങൾ കൂട്ടിച്ചേർത്ത് നയത്തിന് അംഗീകാരം നൽകാവുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 09:58, 23 മാർച്ച് 2013 (UTC)
ചെക്ക് യൂസർ നയം സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കേണ്ട കാര്യങ്ങൾ
തിരുത്തുക- ചെക്ക് യൂസർ പരിശോധന വേണോ വേണ്ടയോ എന്ന് വാദിക്കാൻ മറ്റുപയോക്താക്കൾക്ക് അവസരം കൊടുക്കാം. എന്നാൽ ഫൈനൽ തീരുമാനം ചെക്ക് യൂസർ തന്നെ എടുക്കൂന്നതാണ് നല്ലത്.
- ഈ പ്രസ്താവന വിക്കിപീഡിയ:ചെക്ക് യൂസർ താളിൽ എവിടെ ചേർക്കാം? എവിടെയാവണം ഉപയോക്താക്കൾക്ക് വാദിക്കാനവസരം കൊടുക്കേണ്ടത്? ഇവിടെയോ? അന്തിമതീരുമാനം ചെക്ക് യൂസറാണെടുക്കേണ്ടതെന്ന് നയത്തിലുണ്ട്.
- സംവാദം കാണുക. ആർബിട്രേഷൻ കമ്മിറ്റിയെപ്പറ്റി പല വിവരങ്ങളും വിക്കിപീഡിയ:ചെക്ക് യൂസർ താളിലുണ്ട് (കോപ്പി ചെയ്തപ്പോൾ വന്നുപെട്ടതാണ്). മലയാളം വിക്കിപീഡിയയിൽ ഇതിന് ആവശ്യമായ മാറ്റം വരുത്തേണ്ടതുണ്ട്. നമുക്ക് ആർബിട്രേഷൻ കമ്മിറ്റി ഇല്ല്ലാത്ത സ്ഥിതിക്ക് താഴെപ്പറയുന്ന തീരുമാനങ്ങളെടുക്കേണ്ടതുണ്ട്.
- ചെക്ക് യൂസർ പെർമിഷൻ നൽകുന്നത് ഇംഗ്ലിഷ് വിക്കിപീഡിയയിൽ ആർബ്‌കോമാണ്. (The permission is approved (exceedingly rarely and only to trusted editors) by the Arbitration Committee, following community consultation and committee vetting.) ഇവിടത്തെ നയത്തിൽ ആരാകണം ഇത് നൽകുന്നത്? അപേക്ഷ സമർപ്പിക്കുന്ന രീതിയും ഫ്ലാഗ് നൽകുന്നതും താളിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
- മലയാളം വിക്കിപീഡിയയിലെ ചെക്ക് യൂസർ സംഘത്തിനെ സമീപിക്കാവുന്നതിലും കൂടുതൽ sensitive ആയ കേസാണെങ്കിൽ ആർബിട്രേഷൻ കമ്മിറ്റിക്ക് വിടാം എന്ന് താളിൽ പറയുന്നു. ഈ നയത്തിന്റെ ആവശ്യം നമുക്കില്ല എന്ന് തോന്നുന്നു. - ഇത് മറച്ചിട്ടുണ്ട്.
- ചെക്ക് യൂസർ തടയലുകൾ ആർബിട്രേഷൻ കമ്മിറ്റിക്ക് റിവ്യൂ ചെയ്യാനധികാരമുണ്ട് എന്ന് താളിൽ പറയുന്നു ("All such blocks are subject to direct review by the Arbitration Committee. ") നമ്മൾ എന്തുചെയ്യും? ഇതും മറച്ചിട്ടുണ്ട്.
- വിക്കിപീഡിയ:ചെക്ക് യൂസർ#ചെക്ക് യൂസർ ചുമതല നൽകലും തിരിച്ചെടുക്കലും ഈ തലക്കെട്ടിനു താഴെ കൊടുത്തിരിക്കുന്ന വിവരം മുഴുവൻ ആർബിട്രേഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ടതാണ്. എന്തുചെയ്യണം? ഇക്കാര്യത്തിൽ മലയാളം വിക്കിപീഡിയയ്ക്ക് സ്വതന്ത്രനയത്തിന്റെ ആവശ്യമുണ്ട്. ഇത് ആർബിട്രേഷൻ കമ്മിറ്റിയെ സംബന്ധിച്ച പ്രസ്താവന ഒഴിവാക്കി മലയാളത്തിലാക്കിയിട്ടുണ്ട്.
- നമുക്ക് ഒരു ആർബിട്രേഷൻ കമ്മിറ്റി വേണമെന്ന നയമുണ്ടാക്കേണ്ടതുണ്ടോ? ആർബിട്രേഷൻ കമ്മിറ്റി ഇല്ലാത്ത വിക്കികളിലും ചെക്ക് യൂസർ സംവിധാനമുണ്ട്. ആ മാതൃക പിന്തുടർന്നാൽ മതിയോ?--അജയ് ബാലചന്ദ്രൻ സംവാദം 06:02, 24 മാർച്ച് 2013 (UTC)
ആർബിട്രേഷൻ കമ്മിറ്റി വേണമെന്ന ആവശ്യം ആരും ഉന്നയിച്ചിട്ടില്ല. തൽക്കാലം വിഷയങ്ങൾ പഞ്ചായത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കാം എന്ന് തീരുമാനിക്കാമെന്ന് അഭിപ്രായപ്പെടുന്നു. ആവശ്യം വന്നാൽ ഭാവിയിൽ വേണ്ട തീരുമാനം പുതുതായി നയരൂപീകരണ ചർച്ച ചെയ്ത് രൂപീകരിക്കാവുന്നതേയുള്ളൂ. --അജയ് ബാലചന്ദ്രൻ സംവാദം 15:27, 27 മാർച്ച് 2013 (UTC)
വോട്ടെടുപ്പ് സാധുവാണെന്ന് മുൻപുള്ള ചർച്ചയിൽ സമവായമുണ്ടായിരുന്നു. നയരൂപീകരണം കഴിഞ്ഞാൽ ആവശ്യമെങ്കിൽ ഉപയോക്താക്കൾക്ക് വോട്ടുകൾ മാറ്റുന്നതിനുള്ള അവസരം കൊടുക്കുന്നതിനുവേണ്ടി വോട്ടെടുപ്പിന്റെ കാലാവധി നീട്ടാമെന്നും സമവായമുണ്ട്. ക്ലിപ്തമായ കാലയളവ് നിർദ്ദേശിക്കപ്പെട്ടിരുന്നതിനാൽ ഒരാഴ്ച്ചത്തേയ്ക്ക് വോട്ടെടുപ്പ് നീട്ടുന്നതിൽ എതിരഭിപ്രായമുണ്ടാകില്ല എന്ന് കരുതുന്നു. . --അജയ് ബാലചന്ദ്രൻ സംവാദം 16:08, 27 മാർച്ച് 2013 (UTC)
- വോട്ടെടുപ്പ് ഇവിടെ പുനരാരംഭിച്ചിട്ടുണ്ട്. --Adv.tksujith (സംവാദം) 02:10, 28 മാർച്ച് 2013 (UTC)
തീരുമാനം: വിക്കിപീഡിയ:ചെക്ക് യൂസർ എന്ന നയം അംഗീകരിക്കാൻ തീരുമാനമെടുത്തു. നയമനുസരിച്ച് മൂന്ന് ചെക്ക് യൂസർമാരെ തിരഞ്ഞെടുക്കാൻ 14 ദിവസമാണ് വോട്ടെടുപ്പ് വേണ്ടിയിരുന്നത്. ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ വോട്ടുകളിൽ മാറ്റം വരുത്തുവാൻ അവസരം നൽകുവാനായും പുതുതായി വോട്ടു ചെയ്യുവാനായും ഒരാഴ്ച്ച കൂടി വോട്ടെടുപ്പ് നീട്ടുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 16:29, 27 മാർച്ച് 2013 (UTC) |
വിക്കിപീഡിയ:ശ്രദ്ധേയത/പണ്ഡിതർ - (കരട്)
തിരുത്തുകരാകേഷ് വാര്യർ എന്ന ഉപയോക്താവ് ആരംഭിച്ച ശ്രദ്ധേയതാ നയം/പണ്ഡിതർ ഇവിടെ ചർച്ചയ്ക്കു വെക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുക. --Anoop | അനൂപ് (സംവാദം) 07:08, 8 നവംബർ 2013 (UTC)
പണ്ഡിതർ/ പ്രാഫസ്സർമാർ/ ഗവേഷകർ തുടങ്ങിയവർ താഴെ പറയുന്നതിൽ ഏതെങ്കിലും ഒന്ന് പാലിക്കുന്നതായി വിഷയത്തിൽ നിന്ന് സ്വതന്ത്രവും, വിശ്വസനീയവുമായ സ്രോതസ്സുകളിൽ കാര്യമായി പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഒറ്റയ്ക്കുനിൽക്കുന്ന ഒരു ലേഖനമോ പട്ടികയോ തയ്യാറാക്കുവാനുള്ള ശ്രദ്ധേയത ഉണ്ട് എന്ന് അനുമാനിക്കാം
- വ്യക്തി ഒരു പ്രധാനമായ പുതിയ സാങ്കേതിക വിദ്യയോ, സിദ്ധാന്തമോ, ആശയമോ മുന്നോട്ടു വെച്ചിട്ടുണ്ട്.
- വ്യക്തിയുടെ ഗവേഷണം അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയിൽ പ്രാധാന്യമുള്ള അനന്തരഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
- വ്യക്തി അന്താരാഷ്ട്ര/ രാഷ്ട്ര തലത്തിൽ പ്രശസ്തമായ ഏതെങ്കിലും വിദ്വദ്‌പരിഷദ് സംബന്ധിയായ പുരസ്കാരം/ ബഹുമതി നേടിയിട്ടുണ്ട്. ഉദാ: നോബൽ സമ്മാനം, ഫീല്ഡ് മെഡൽ നേടിയവർ.
- വ്യക്തിയുടെ വിദ്വദ്‌പരിഷദ് സംബന്ധിയായ പ്രവര്ത്തനം ഉന്നത വിദ്യാഭ്യാസ തലങ്ങളിൽ പ്രാധാന്യമുള്ള അനന്തര ഫലങ്ങലുണ്ടാക്കിയിട്ടുണ്ട്.
- വ്യക്തിയുടെ ഏതെങ്കിലും ഗവേഷണ പ്രബന്ധം (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited).
- വ്യക്തി ഒരു പ്രധാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ/ സർവകലാശാലയിൽ ഒരു വിഭാഗത്തിന്റെ അധ്യക്ഷ സ്ഥാനമോ അത്യധികം ആദരിക്കപ്പെട്ട
വിദ്വദ്‌പരിഷദ് സംബന്ധിയായ പദവിയോ) വഹിക്കുന്നു അല്ലെങ്കിൽ വഹിച്ചിട്ടുണ്ട്. ഉദാ: ഡീൻ പദവി, ലൂക്കേഷ്യൻ പ്രൊഫസർ ഓഫ് മാത്തമാറ്റിക്സ് തുടങ്ങിയവ അലങ്കരിച്ചവർ.
- വ്യക്തി തന്റെ പ്രവര്ത്തനതലത്തിനു പുറത്തുള്ള മേഖലകളിൽ അദ്ധ്യാപകൻ/പണ്ഡിതൻ/ഗവേഷകൻ എന്നനിലയിൽ പ്രാധാന്യമുള്ള അനന്തരഫലങ്ങലുണ്ടാക്കിയിട്ടുണ്ട്.
In 3 I would like to add "ഇന്ത്യൻ അവാർഡുകൾ, ഇന്ത്യൻ അക്കാദമികളിലെ ഫെലോ എന്നിവയും"
Rakeshwarier (സംവാദം) 07:22, 9 നവംബർ 2013 (UTC)
- വ്യക്തിയുടെ ഏതെങ്കിലും ഗവേഷണ പ്രബന്ധം (റിസർച്ച് അർറ്റികിൾ) പത്തിലധികം തവണ ഉദ്ധരിക്കപ്പെട്ടിട്ടിട്ടുണ്ട് (cited). - ഈ ക്രൈറ്റീരിയ വല്ലാതെ ലൂസ് ആണെന്ന് തോന്നുന്നു. ഏതെങ്കിലും ഗവേഷണ പ്രബന്ധം എന്നതിനു പകരം 3, 5 10 ഏതെങ്കിലുമാക്കാം. Robykurian (സംവാദം) 05:55, 14 നവംബർ 2013 (UTC) Robykurian
en:Wikipedia:Merging എന്ന ലേഖനത്തിൽ നിന്ന് ഭാഗികമായി മൊഴിമാറ്റം ചെയ്ത് നിലവിലുണ്ടായിരുന്ന ഒരു കരട് വിപുലപ്പെടുത്തിയിട്ടുണ്ട്. ബാക്കി നയം കൂടി മൊഴിമാറ്റം ചെയ്യാനും ആവശ്യമുള്ള ഭേദഗതിവരുത്തുവാനും ചർച്ചയ്ക്കായി സമർപ്പിക്കുന്നു.
വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്#കാര്യനിർവ്വാഹകർ നടത്തിയ ലയനനിർദ്ദേശവും ലയിപ്പിക്കലും (കാര്യനിർവ്വാഹകരുടെ ചെറ്റത്തരം എന്നായിരുന്നു ഈ വിഭാഗത്തിന് ആദ്യമുണ്ടായിരുന്ന പേര്); വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മണിച്ചൻ എന്നിവിടങ്ങളിലെയൊക്കെ ആശയക്കുഴപ്പത്തിന് പരിഹാരമുണ്ടാക്കാൻ ഒരുപക്ഷേ ഈ പദ്ധതികൊണ്ട് സാധിക്കുമായിരിക്കും.--അജയ് ബാലചന്ദ്രൻ (സംവാദം) 09:34, 6 ഓഗസ്റ്റ് 2013 (UTC)
വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വിനയരാജ് വി.ആർ. എന്ന ചർച്ചയാണ് ഈ കരട് മുന്നോട്ടുവയ്ക്കാൻ കാരണം. ദയവായി ഇവിടെ ആവശ്യമായ ചർച്ച ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 10:50, 27 ജൂലൈ 2013 (UTC)
നയമായി സ്വീകരിച്ചാൽ വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ എന്ന താളിൽ ഉൾപ്പെടുത്താവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 15:43, 27 ജൂലൈ 2013 (UTC)
- പ്രസിദ്ധമായ ഒരു പുരസ്കാരമോ ബഹുമതിയോ ലഭിച്ചിട്ടുള്ളതോ ഇത്തരമൊന്നിന് പലപ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളതോ ആയ വ്യക്തി. (WP:ANYBIO)
- അദ്ദേഹത്തിന്റെ മേഖലയിൽ പരക്കെ അറിയപ്പെടുന്നതും ചരിത്രരേഖകളിൽ സ്ഥാനം പിടിക്കത്തക്കതുമായ സംഭാവനകൾ ചെയ്ത വ്യക്തി. (WP:ANYBIO)
- ഇദ്ദേഹത്തിന്റെ മേഖലയിലെ പ്രവർത്തനങ്ങൾ കാരണം വേട്ടയാടപ്പെടുകയോ പീഡിപ്പിക്കപ്പെടുകയോ ചെയ്ത വ്യക്തി.
കൊള്ളാം... സംഗതി ജോറായിട്ടുണ്ട്.. ഇത് വിനയരാജ് വി. ആർ എന്ന താളിനെ ഒഴിവാക്കുന്നതിനായി ചേർത്ത മാനദണ്ഡങ്ങൾ പോലെയുണ്ട്. പൊതുവായ ശ്രദ്ധേയതാ നയം എന്നതിൽ വിനയരാജ് വി. ആർ എന്ന വ്യക്തി ഉൾപ്പെടുമെന്ന് ഈ കരട് ചേർത്ത അജയ് ബാലചന്ദ്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
- യഥാർത്ഥത്തിൽ എന്നതാ പ്രശ്നം ??--സുഗീഷ് (സംവാദം) 11:15, 27 ജൂലൈ 2013 (UTC)
- എവിടെയായാലും Additional notability ചെക്ക് ചെയ്യേണ്ടി വരുന്നത് പ്രസ്തുത വ്യക്തി പൊതുവായ ശ്രദ്ധേയാമാനദണ്ഡം പാലിക്കാതെ വരുമ്പോഴാണ്(പത്ര വാർത്തയുണ്ടല്ലോ അതു മതി ഇവിടെ ഏതു താളും നിലനിർത്താൻ), അതിനാൽ വിനയാരാജിനെ പറ്റിയുള്ള ലേഖനത്തിന് ഈ കരടു നയത്തിലെ മാനദണ്ഡങ്ങൾ നൂലാമാലയാകില്ല സുഗീഷെ.--— ഈ തിരുത്തൽ നടത്തിയത് Kiran Gopi (സംവാദം • സംഭാവനകൾ) 14:12, 27 ജൂലൈ 2013 (UTC)
@സുഗീഷ്: വിനയരാജ് ഈ ലേഖനം അദ്ദേഹത്തെ അനാവശ്യമായ കാര്യത്തിൽ വലിച്ചിഴയ്ക്കാനുള്ള ശ്രമമാണെന്നാണ് വിശ്വസിക്കുന്നത് (ഒരുപക്ഷേ മഗ്ര എന്ന ലേഖനം നീക്കം ചെയ്യപ്പെടാൻ വേണ്ടി നടത്തുന്ന അലങ്കോലപ്പെടുത്തൽ ആണോ ഇതെന്ന് എനിക്കും സംശയം തോന്നുന്നുണ്ട്). ഈ ലേഖനത്തിൽ SD ഫലകം ചേർത്തു എന്നതും ഈ മാറ്റം വരുത്തി എന്നതുമല്ലാതെ വിനയരാജ് മറ്റൊരു അഭിപ്രായവും ഇതുവരെ വിക്കിപീഡിയയിൽ പറഞ്ഞിട്ടില്ല. സ്വകാര്യമായി ഇദ്ദേഹം പലരെയും (എന്നെ ഉൾപ്പെടെ) സമീപിച്ച് ഈ ലേഖനം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനാൽ ഈ പർട്ടിക്കുലർ ലേഖനം നീക്കം ചെയ്യാനായി നിർദ്ദേശിച്ചപ്പോൾ ഉണ്ടായ പ്രശ്നം മുന്നിൽ കണ്ട് (ഇതിന്റെ കൂടെ ഒന്നുകൂടി പോയാലും കുഴപ്പമില്ല എന്ന വിശ്വാസത്തോടെ) ഇത് നീക്കം ചെയ്യുവാൻ സഹായകമായ മാനദണ്ഡം രൂപീകരിക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഈ കരട് ഉണ്ടാക്കിയിരിക്കുന്നത്. ഇതിനായി ഇതുവരെ നമ്മുടെ നയത്തിലില്ലാത്ത ഒരു തോന്യാസ തീരുമാനമെടുക്കുന്നതിലും നല്ലത് എപ്പോഴും ബാധകമായ ഒരു മാറ്റം നയത്തിൽ വരുന്നതായിരിക്കുമെന്ന് വ്യക്തിപരമായി ഞാൻ കരുതുന്നു.
@Kiran Gopi: / / എവിടെയായാലും Additional notability ചെക്ക് ചെയ്യേണ്ടി വരുന്നത് പ്രസ്തുത വ്യക്തി പൊതുവായ ശ്രദ്ധേയാമാനദണ്ഡം പാലിക്കാതെ വരുമ്പോഴാണ്/ / ഇങ്ങനെയൊരു നയം നമുക്കുണ്ടോ? (എന്റെ അറിവിൽ ഇല്ല - തെറ്റുണ്ടെങ്കിൽ തിരുത്തുക) മലയാളത്തിലെ നയങ്ങൾ പരിശോധിച്ചുനോക്കിയതിൽ എനിക്ക് മനസ്സിലായത് ഇങ്ങനെയല്ല. പ്രത്യേകശ്രദ്ധേയതാമാനദണ്ഡങ്ങൾ രൂപീകരിച്ചിട്ടുള്ള വിഷയങ്ങളിൽ WP:GNG-ക്കു പുറമേ ആ മാനദണ്ഡങ്ങൾ കൂടി പാലിച്ചാലേ ശ്രദ്ധേയത ലഭിക്കൂ എന്നാണ് എന്റെ ധാരണ.
- ഉദാഹരണത്തിന് വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ എടുക്കാം. WP:GNG പാലിക്കുന്ന ഒരു ഗ്രന്ഥത്തിന് ഇപ്പോൾ വിക്കിപീഡിയയിൽ സ്ഥാനം പിടിക്കാൻ സാധിക്കില്ല എന്നും WP:GNG കൂടാതെ വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ എന്ന നയത്തിൽ കൊടുത്തിരിക്കുന്ന മാനദണ്ഡങ്ങളിലൊന്ന് പാലിക്കുകയും വേണം എന്നുമാണ് ഞാൻ മനസ്സിലാക്കുന്നത്.
- അല്ലെങ്കിൽ വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ നോക്കാം. ഒരു പുസ്തകം പ്രസിദ്ധീകരിച്ച എഴുത്തുകാരനും ഒന്നിലധികം സ്വതന്ത്ര ദ്വിതീയ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയുള്ള പക്ഷം WP:GNG പാലിക്കും. പക്ഷേ 10 പുസ്തകങ്ങൾ ശ്രദ്ധേയമായ പ്രസാധനശാലകൾ പ്രസിദ്ധീകരിക്കുകയോ മറ്റുള്ള മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്താലേ മലയാളത്തിൽ ഒരു എഴുത്തുകാരന്റെ ലേഖനം പ്രത്യക്ഷപ്പെടാൻ സാധിക്കൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
- എന്തായാലും ഈ കരടിൽ ഈ വിഷയം പ്രത്യേകം എടുത്ത് പറഞ്ഞിട്ടുണ്ട്.
“ | സാമൂഹ്യപ്രവർത്തകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സന്നദ്ധപ്രവർത്തകരുടെയും ശ്രദ്ധേയത നിർണ്ണയിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കാം. പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ, വ്യക്തികളുടെ ശ്രദ്ധേയതയ്ക്കുള്ള അടിസ്ഥാനമാനദണ്ഡം എന്നിവ കൂടാതെ താഴെപ്പറയുന്ന മാനദണ്ഡങ്ങളിലെന്തെങ്കിലും കൂടി പാലിക്കുന്ന വ്യക്തികളെ ശ്രദ്ധേയരായി കണക്കാക്കാവുന്നതാണ്. | ” |
ഇങ്ങനെ വ്യക്തമാക്കിയിട്ടുള്ളതുകൊണ്ട് അടിസ്ഥാനമാനദണ്ഡങ്ങൾക്കു പുറമേ ഇവകൂടി ഉണ്ടെങ്കിലേ ഉൾപ്പെടുത്താൻ സാധിക്കൂ. ഇതിൽ പ്രത്യേകിച്ച് കൺഫ്യൂഷനുണ്ടാകുമെന്ന് കരുതുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 15:32, 27 ജൂലൈ 2013 (UTC)
@അജയ്, എന്റെ ഊഹം ശരിയാണെങ്കിൽ താങ്കൾ തന്നെയാണ് ശ്രദ്ധേയതയ്ക്കായുള്ള അടിസ്ഥാനമാനദണ്ഡം പാലിക്കുന്നവരെ അധിക മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്. എന്ന കാര്യം നയത്തിൽ തർജ്ജിമ ചെയ്തുൾപ്പെടുത്തിയിട്ടുള്ളത്.--KG (കിരൺ) 17:12, 27 ജൂലൈ 2013 (UTC)
- അത് വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#അധിക മാനദണ്ഡങ്ങൾ എന്ന വിഭാഗത്തിൽ കൊടുത്തിരിക്കുന്ന മാനദണ്ഡങ്ങൾക്കു മാത്രമാണ് ബാധകമാവുക. തർജ്ജമ ചെയ്തതിൽ "below" എന്ന ഭാഗം വിട്ടുപോയതുകാരണമുണ്ടായ ആശയക്കുഴപ്പമാണ് (എന്റെ പിശക്). ഈ ഒറിജിനൽ ഇംഗ്ലീഷ് മാനദണ്ഡത്തിൽ People who meet the basic criteria may be considered notable without meeting the additional criteria below. എന്നാണ് പറയുന്നത്. അത് തർജ്ജമ ചെയ്തപ്പോൾ ശ്രദ്ധേയതയ്ക്കായുള്ള അടിസ്ഥാനമാനദണ്ഡം പാലിക്കുന്നവരെ അധിക മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്. എന്നായിപ്പോയി. വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#അധിക മാനദണ്ഡങ്ങൾ എന്ന വിഭാഗത്തിൽ ഈ പ്രസ്താവനയ്ക്ക് നേരേ താഴെക്കൊടുത്തിരിക്കുന്നതു മാത്രമാണ് ഓപ്ഷണൽ ആയ അധിക മാനദണ്ഡങ്ങൾ. തർജ്ജമ ചെയ്തപ്പോൾ പറ്റിയ തെറ്റ് തിരുത്തുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:28, 28 ജൂലൈ 2013 (UTC)
- @കിരൺ, അതു ശരിയാണ്, പത്രവാർത്തകൾ മാത്രം മതി ഒരു സംഭവത്തെ / വ്യക്തിയെക്കുറിച്ചുള്ള താൾ വിക്കിയിൽ നിലനിർത്താൻ എന്നിരിക്കെ അധിക മാനദണ്ഡങ്ങളും പാലിക്കണം എന്ന അജയുടെ വാദം കൂടി കരുതിയാണ് ഞാൻ മുകളിൽ പറഞ്ഞത്.
- @അജയ്, വിനയരാജ് എന്ന താൾ മഗ്ര എന്ന താളിലെ നീക്കം ചെയ്യുന്നതിനായി കൊണ്ടുവന്നതാണെന്നുള്ള വാദം സാമാന്യ യുക്തിയ്ക്ക് നിരക്കുന്നതല്ല. അങ്ങനെ ചിന്തിക്കുന്നവർക്ക് അതാകാം. സത്യമതല്ല എങ്കിലും. വിനയരാജിനെക്കുറിച്ചുള്ള ചർച്ചയിൽ അതിനേക്കുറിച്ച് മാത്രം ചർച്ച ചെയ്യുക.
- അധിക മാനദണ്ഡം പാലിക്കണം എന്നുകൂടി നിഷ്കർഷയുണ്ട് എങ്കിൽ പുരുഷന്മാരെ കുറിച്ചാണെങ്കിൽ അവരുടെ നെഞ്ചിന്റെ വിസ്താരവും ലിംഗത്തിന്റെ നീളവും, വൃഷണങ്ങളുടെ ഭാരവും; സ്ത്രീകളേക്കുറിച്ചാണെങ്കിൽ സ്തനങ്ങളുടെ വലിപ്പവും മുഴുപ്പും, യോനിയുടെ ആഴവും ഒക്കെ ഓരോരോ മാനദണ്ഡങ്ങളാക്കി ചേർക്കുന്നത് നന്നായിരിക്കും.. ലേഖകന്മാർ എല്ലാവരും അവരവർ എഴുതുന്ന ലേഖനങ്ങളിൽ പരാമർശിക്കുന്ന വ്യക്തികളുടെ ഇത്തരം അളവുകളും കൂടി ചേർക്കണം എന്നു കൂടി വ്യവസ്ഥ ചെയ്യാവുന്നതാണ്.
- നിങ്ങൾ മൂന്നാലുപേരൊഴികെ പ്രത്യേകിച്ചും മൂന്നുപേർ (അജയ് ബാലചന്ദ്രൻ, വിശ്വപ്രഭ, അഡ്വ. സുജിത്); ബാക്കിയുള്ളവരെല്ലാം വിക്കിയെ അലങ്കോലപ്പെടുത്തുന്നവരും കാബൽ, പട്ടി, പൂച്ച, ആർക്കും വേണ്ടാത്ത ചവറുകൾ എഴുതുന്നവർ എന്നൊക്കെ യാതൊരു അടിസ്ഥാനവുമില്ലാതെ ആക്ഷേപം ഉന്നയിക്കുന്നത് ഏതു തരത്തിലാണ് കാണേണ്ടത് ??--സുഗീഷ് (സംവാദം) 06:48, 28 ജൂലൈ 2013 (UTC)
- @സുഗീഷ്. എന്തൊക്കെ അധിക മാനദണ്ഡം പാലിക്കണമെന്ന് സുഗീഷിന് അഭിപ്രായമുണ്ടോ അതൊക്കെ ചർച്ചയിൽ കൊണ്ടുവരാവുന്നതാണല്ലോ? താങ്കളുടെ ഇതുവരെയുള്ള നിർദ്ദേശങ്ങൾ (നെഞ്ചിന്റെ വിസ്താരവും ലിംഗത്തിന്റെ നീളവും, വൃഷണങ്ങളുടെ ഭാരവും; സ്ത്രീകളേക്കുറിച്ചാണെങ്കിൽ സ്തനങ്ങളുടെ വലിപ്പവും മുഴുപ്പും, യോനിയുടെ ആഴവും) അധിക മാനദണ്ഡങ്ങളാക്കുന്നതിനോട് എനിക്ക് ശക്തമായ എതിർപ്പുണ്ട്.
- / / ബാക്കിയുള്ളവരെല്ലാം വിക്കിയെ അലങ്കോലപ്പെടുത്തുന്നവരും കാബൽ, പട്ടി, പൂച്ച, ആർക്കും വേണ്ടാത്ത ചവറുകൾ എഴുതുന്നവർ എന്നൊക്കെ യാതൊരു അടിസ്ഥാനവുമില്ലാതെ ആക്ഷേപം ഉന്നയിക്കുന്നത്/ /
- ബാക്കിയുള്ളവരെല്ലാവരും വിക്കിയെ അലങ്കോലപ്പെടുത്തുന്നവരാണെന്ന് ഞാൻ പറഞ്ഞിട്ടില്ല. ചില പ്രവൃത്തികൾ അലങ്കോലപ്പെടുത്തലാണെന്ന് എനിക്ക് സംശയമുണ്ട് എന്ന കാര്യം ഒന്നുകൂടി ആവർത്തിക്കുന്നു. ഈ ലിങ്ക് നോക്കൂ. ആ ധാരണ എനിക്കുമാത്രമല്ലല്ലോ ഉണ്ടായിരുന്നത്?
- ഒരാളെയും "പട്ടി, പൂച്ച, ആർക്കും വേണ്ടാത്ത ചവറുകൾ എഴുതുന്നവർ" എന്ന് ഞാൻ അധിക്ഷേപിച്ചിട്ടില്ല. സുഗീഷാണ് ചവറുകൾ എന്ന പ്രയോഗം വിക്കിപീഡിയയിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നതായി ഞാൻ കണ്ടിട്ടുള്ളത്.
- ഈ ചർച്ചയുടെ (നയരൂപീകരണ ചർച്ച) വിഷയത്തെപ്പറ്റി സുഗീഷിന് എന്തെങ്കിലും സൃഷ്ടിപരമായ അഭിപ്രായം പറയാനുണ്ടോ (ലിംഗത്തെയും യോനിയെയും സംബന്ധിച്ചുള്ളതല്ലാത്തവ)?--അജയ് ബാലചന്ദ്രൻ (സംവാദം) 08:49, 28 ജൂലൈ 2013 (UTC)
- / / ബാക്കിയുള്ളവരെല്ലാം വിക്കിയെ അലങ്കോലപ്പെടുത്തുന്നവരും കാബൽ, പട്ടി, പൂച്ച, ആർക്കും വേണ്ടാത്ത ചവറുകൾ എഴുതുന്നവർ എന്നൊക്കെ യാതൊരു അടിസ്ഥാനവുമില്ലാതെ ആക്ഷേപം ഉന്നയിക്കുന്നത്/ /
- @അജയ്, 'People who meet the basic criteria may be considered notable without meeting the additional criteria' ഇത് പിന്നെ ഏതു രീതിയിലാണ് തർജ്ജമ ചെയ്യേണ്ടത്? അതു പൊലെ തന്നെ നിലവിലെ നയം ചർച്ചചെയ്യാതെ മാറ്റിയതു ശരിയായ കീഴവഴക്കമല്ല.--KG (കിരൺ) 09:58, 28 ജൂലൈ 2013 (UTC)
People who meet the basic criteria may be considered notable without meeting the additional criteria below.
എന്നതിന്റെ കൂടുതൽ നല്ല തർജ്ജമ
ശ്രദ്ധേയതയ്ക്കായുള്ള അടിസ്ഥാനമാനദണ്ഡം പാലിക്കുന്നവരെ താഴെക്കൊടുത്തിരിക്കുന്ന അധിക മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്. എന്നാണ്.
താങ്കൾ ചൂണ്ടിക്കാണിച്ചപ്പോൾ എന്റെ തെറ്റ് മനസ്സിലാവുകയും വളരെ ഓബ്‌വിയസായ വ്യത്യാസമായതുകൊണ്ട് പെട്ടെന്നു തന്നെ തെറ്റുതിരുത്തുകയുമായിരുന്നു. നിലവിലുണ്ടായിരുന്ന നയം ഇംഗ്ലീഷിലായിരുന്നു. അത് ഞാൻ തന്നെ തെറ്റായി മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തതാണല്ലോ? പുതിയ ചില ഭാഗങ്ങൾ (ഇംഗ്ലീഷ് നയത്തിൽ നിന്ന്) തർജ്ജമചെയ്ത് കൂട്ടിച്ചേർത്തത് സംവാദം താളിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. കുറച്ചുനാൾ തെറ്റുണ്ടായിരുന്നത് ഞാൻ ചേർത്ത മലയാള തർജ്ജമയിലായിരുന്നു.
പക്ഷേ വിഷയം ചർച്ച ചെയ്യേണ്ടതായിരുന്നു ശരി എന്ന അഭിപ്രായം സ്വീകരിക്കുന്നു. അതിനാൽ കാര്യം സംവാദം താളിലും കൊടുക്കാം. തീരുമാനമാകും വരെ തിരികെ മാറ്റണമെന്നുണ്ടെങ്കിൽ മാറ്റിക്കോളൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 13:41, 28 ജൂലൈ 2013 (UTC)
“ | ശ്രദ്ധേയതയ്ക്കായുള്ള അടിസ്ഥാനമാനദണ്ഡം പാലിക്കുന്നവരെ താഴെക്കൊടുത്തിരിക്കുന്ന അധിക മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ് | ” |
അതായത് നിലവിലെ ശ്രദ്ധേയത നയപ്രകാരം വിനയരാജ് എന്ന് ലേഖനത്തിന് ശ്രദ്ധേയതയുടെ അടിസ്ഥാനമാനദണ്ഡം പാലിക്കുന്നല്ലോ പിന്നെ അധിക മാനദണ്ഡത്തിന്റെ ചർച്ച ആ ലേഖനവുമായി ബന്ധിപ്പിക്കേണ്ടല്ലോ എന്നാണ് ഞാൻ മുകളിൽ സൂചിപ്പിച്ചത്.--KG (കിരൺ) 14:03, 28 ജൂലൈ 2013 (UTC)
- അധിക മാനദണ്ഡങ്ങൾ എന്ന വിഭാഗത്തിൽ പെടുത്താതെ ഈ മാനദണ്ഡം പ്രത്യേക വിഭാഗമായി (പ്രത്യേക സാഹചര്യങ്ങൾ എന്ന പേരോ മറ്റോ കൊടുത്ത്) കൊടുത്താൽ അടിസ്ഥാനമാനദണ്ഡം പാലിക്കുന്നവരെ താഴെക്കൊടുത്തിരിക്കുന്ന അധിക മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ് എന്നത് മറികടക്കാൻ സാധിക്കില്ലേ?
- അല്ലെങ്കിൽ വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ എന്നതു പോലെ പ്രത്യേകം താളായി കൊടുക്കാം. അത്തരം താളുകളുടെ (പ്രത്യേക ശ്രദ്ധേയതാമാനദണ്ഡങ്ങളുടെ) കാര്യത്തിൽ വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ എന്ന താളിലെ അടിസ്ഥാനമാനദണ്ഡങ്ങളിൽ പറയുന്ന ക്ലോസ് ("താഴെക്കൊടുത്തിരിക്കുന്ന അധിക മാനദണ്ഡങ്ങൾ") ബാധിക്കേണ്ട കാര്യമില്ലല്ലോ?
- ഇതുവരെ ചർച്ചയിൽ പങ്കെടുത്തവരിൽ സുഗീഷിന്റെ അഭിപ്രായം അധിക മാനദണ്ഡങ്ങളൊന്നും വേണ്ട എന്നാണെന്ന് തോന്നുന്നു (സുഗീഷ് അഭിപ്രായങ്ങൾ വളച്ചൊടിക്കാതെ നേരേ പറഞ്ഞിരുന്നുവെങ്കിൽ നന്നായിരുന്നേനെ). --അജയ് ബാലചന്ദ്രൻ (സംവാദം) 15:37, 28 ജൂലൈ 2013 (UTC)
- അജയ് താങ്കളുടെ വിശദീകരണം ആകെ ആശയക്കുഴപ്പമുണ്ടാക്കുന്നു, അടിസ്ഥാന മാനദണ്ഡ കൂടാതെ എല്ലാത്തിനും അധികമാനദണ്ഡങ്ങൾ പാലിക്കണം എന്നാണോ ഉദ്ദേശിക്കുന്നത്? അങ്ങനെയാണെങ്കിൽ എന്തിന് വേണ്ടിയാണ് അടിസ്ഥാന മാനദണ്ഡം? --KG (കിരൺ) 05:34, 30 ജൂലൈ 2013 (UTC)
- ഈ അനാവശ്യപ്പരുവാടി ഞാൻ വിട്ടണ്ണാ...--സുഗീഷ് (സംവാദം) 08:52, 30 ജൂലൈ 2013 (UTC)
@കിരൺ / / അടിസ്ഥാന മാനദണ്ഡ കൂടാതെ എല്ലാത്തിനും അധികമാനദണ്ഡങ്ങൾ പാലിക്കണം എന്നാണോ ഉദ്ദേശിക്കുന്നത്/ / ഞാനുദ്ദേശിച്ചത് അതല്ല - ചില പ്രത്യേക മേഖലകളിൽപ്പെടുന്നവരുടെ ശ്രദ്ധേയത നിർണ്ണയിക്കാൻ അടിസ്ഥാന മാനദണ്ഡങ്ങൾക്കുപരിയായ മാനദണ്ഡങ്ങൾ കൂടി പാലിക്കണമെന്നും മറ്റു ചില മേഖലകളിലുള്ളവരുടെ ശ്രദ്ധേയത നിർണ്ണയിക്കാൻ അടിസ്ഥാനമാനദണ്ഡങ്ങൾ മാത്രം മതി എന്നുമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:26, 30 ജൂലൈ 2013 (UTC)
വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ#അധിക മാനദണ്ഡങ്ങൾ എന്ന വിഭാഗത്തിൽ പരാമർശിക്കുന്ന മേഖലകളിലുള്ളവർക്കു മാത്രമാണ് അടിസ്ഥാനമാനദണ്ഡങ്ങൾ മാത്രം മതി (അധികമാനദണ്ഡങ്ങൾ പാലിച്ചാൽ കൊള്ളാം, ഇല്ലെങ്കിലും കുഴപ്പമില്ല) എന്ന സ്ഥിതിയുള്ളത്. വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ അനുസരിച്ച് എഴുത്തുകാർ എന്ന മേഖലയിൽ പെട്ടവർക്ക് ആ നയമനുസരിച്ചുള്ള അധിക മാനദണ്ഡങ്ങളിലൊന്ന് നിർബന്ധമാണ് എന്നും അടിസ്ഥാനമാനദണ്ഡങ്ങൾ മാത്രം പോര എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ കരട് നയമാക്കാനുള്ള തീരുമാനമെടുത്താൽ വിക്കിപീഡിയ:ശ്രദ്ധേയത/എഴുത്തുകാർ എന്നതിനു സമാനമായൊരു നയമാക്കാവുന്നതാണ്. അതായത് ഈ കരടനുസരിച്ചുള്ള വ്യക്തികളുടെ ശ്രദ്ധേയത അളക്കുമ്പോൾ അടിസ്ഥാനമാനദണ്ഡങ്ങൾ കൂടാതെ ഈ കരടിലെ മാനദണ്ഡങ്ങളിലൊന്ന് വേണം എന്ന് നിർബന്ധമാക്കാവുന്നതാണ് (വിക്കി സമൂഹത്തിന് അങ്ങനെയൊരു നയപരമായ തീരുമാനമെടുക്കാൻ എന്തായാലും സാധിക്കുമല്ലോ?) --അജയ് ബാലചന്ദ്രൻ (സംവാദം) 11:29, 30 ജൂലൈ 2013 (UTC)
കിരൺ ജീ - നിലപാടുകളിൽ നിന്നൊഴിഞ്ഞുനിന്നുകൊണ്ട് വ്യക്തികളുടെ ശ്രദ്ധേയതാനയത്തെപ്പറ്റിയുള്ള എന്റെ വിശകലനം പറയാം.
- ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയുള്ള വ്യക്തികൾക്ക് സ്വതവേ ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ് എന്നാണല്ലോ വിക്കിപീഡിയയിലെ നയം. അവർക്ക് വിക്കിപ്പീഡിയ ലേഖനത്തിലൂടെയല്ല ശ്രദ്ധേയത ലഭിക്കുന്നത്. മറ്റു സ്വതന്ത്ര സ്രോതസ്സുകളിലെ പ്രസ്താവന അവർക്ക് ശ്രദ്ധേയത നൽകിക്കഴിഞ്ഞു. (വിക്കിപീഡിയ:ശ്രദ്ധേയത/വ്യക്തികൾ ഈ കാഴ്ച്ചപ്പാടനുസരിച്ചുള്ളതാണ്.)
- പക്ഷേ ചില പ്രത്യേക മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് (എന്റർടൈന്മെന്റ്, രാഷ്ട്രീയം, കുറ്റവാളികളായതുമൂലമുള്ള കുപ്രസിദ്ധി മുതലായവ) മറ്റു ചില മേഖലകളിലുള്ളവരേക്കാൾ മാദ്ധ്യമ ശ്രദ്ധ സ്വതവേ കൂടുതൽ ലഭിക്കും. ഈ വിഭാഗത്തിൽ പെട്ടവരെപ്പറ്റിയുണ്ടാകുന്ന ലേഖനങ്ങൾക്കാണ് വിക്കിപീഡിയകളിൽ ഏറ്റവും കൂടുതൽ എതിർപ്പ് നേരിടേണ്ടിവരുന്നത്.
- ഉദാഹരണത്തിന് കൊച്ചി രാജ്യത്ത് ദിവാനായിരുന്ന ഒരാളെ സംബന്ധിച്ച് ലഭ്യമാകുന്ന ഓൺലൈൻ അവലംബങ്ങളേക്കാൾ കൂടുതൽ ഒരു പക്ഷേ
ഏതാനം ചലച്ചിത്രങ്ങളിൽ അഭിനയിച്ചയാൾക്ക്ഇന്നത്തെ ഒരു ഛോട്ടാ നേതാവിനുണ്ടായിരിക്കും. വിക്കിപീഡിയയിൽ ലേഖനമെഴുതുന്ന പലർക്കും ഓഫ് ലൈൻ അവലംബങ്ങൾ തപ്പിപ്പിടിച്ച് ചേർക്കാനുള്ള സൗകര്യമോ സാഹചര്യമോ ഉണ്ടാവുകയുമില്ല. (75 വർഷം മുൻപുള്ള ഒരു പ്രധാന ഗായകനേക്കാൾ വിക്കിപീഡിയയിലെത്താൻ സാദ്ധ്യത കൂടുതൽ ഇപ്പോൾ ഏതാനം ചലച്ചിത്രങ്ങളിൽ മാത്രം ഗാനമാലപിച്ചയാൾക്കാണ്) - അതുകൊണ്ട് ഒറ്റനോട്ടത്തിൽ അപ്രധാന കഥാപാത്രങ്ങൾ വിക്കിപീഡിയയിൽ സ്ഥാനം പിടിക്കുകയും പ്രാധാന്യമുള്ള പലരും പുറത്താവുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നുണ്ട്. ഇതായിരിക്കാം ഒരുപക്ഷേ വിക്കിപീഡിയയിലെ ശ്രദ്ധേയതാനയം വളരെ "ലിബറലാണെന്ന" മട്ടിലുള്ള ആക്ഷേപം ചിലർ ഉന്നയിക്കുന്നത്. ലിബറൽ ശ്രദ്ധേയതാനയം ഉണ്ടാക്കുന്നതോ ടഫ് ശ്രദ്ധേയതാനയം ഉണ്ടാക്കുന്നതോ ഡിജിറ്റൽ വിപ്ലവത്തിനു ശേഷമുള്ളവരെപ്പറ്റിയുള്ള ഓൺലൈൻ സ്രോതസ്സുകളുടേ ആധിക്യം എന്ന പ്രത്യേക സാഹചര്യം കണക്കിലെടുക്കുന്നില്ല.
- എന്റെ അഭിപ്രായത്തിൽ ഈ പ്രശ്നത്തിന് ശരിയായ നയനിർമാണമാണ് പ്രതിവിധി - അല്ലാതെ ഓൺലൈൻ അവലംബങ്ങൾ മൂലം ശ്രദ്ധേയത ലഭിക്കുന്നവരെപ്പറ്റിയുള്ള ലേഖനങ്ങൾ നയത്തിനു വെളിയിൽ നിന്നുകൊണ്ട് നീക്കം ചെയ്യുന്നത് ഇതിനൊരു പ്രതിവിധിയല്ല.
- ഈ കരട് നയങ്ങൾ ശരിപ്പെടുത്താനുള്ള ഒരു ശരിയായ ശ്രമമാണെന്ന് അവകാശപ്പെടുന്നില്ല. ഒരു വിക്കിപീഡിയന്റെ അഭ്യർത്ഥന കണക്കിലെടുത്തുണ്ടാക്കിയ കരടു മാത്രമാണിത്. ഇത് തള്ളിക്കളഞ്ഞാലും ശ്രദ്ധേയത സംബന്ധിച്ചുള്ള പ്രശ്നങ്ങൾ നയനിർമാണത്തിലൂടെ ശരിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:39, 30 ജൂലൈ 2013 (UTC)
വിക്കിപീഡിയരുടെ അഭിപ്രായം കരടിനെതിരാണ് എന്നാണ് (വരികൾക്കിടയിൽ വായിച്ചതിൽ) മനസ്സിലാക്കാൻ സാധിച്ചത്. എതിർപ്പുണ്ടെങ്കിൽ ഒരാഴ്ച്ചയ്ക്കകം അറിയിക്കാൻ അപേക്ഷ. --അജയ് ബാലചന്ദ്രൻ (സംവാദം) 10:23, 6 ഓഗസ്റ്റ് 2013 (UTC)
- പൊതുവായ ശ്രദ്ധേയമാനദണ്ഡമാണ് ആദ്യമായി അഴിച്ചു പണിയേണ്ടത്, പ്രത്യേകിച്ചും പത്രവാർത്തകൾ അടിസ്ഥാനമാക്കുന്ന രീതി ഉപേക്ഷിക്കുക.--KG (കിരൺ) 08:19, 7 ഓഗസ്റ്റ് 2013 (UTC)
കിരൺ ജീ, ഈ കരട് തള്ളുന്നതിനോട് അപ്പോൾ എതിർപ്പില്ല എന്ന് കരുതാമല്ലോ?
പത്രവാർത്തകൾ ശ്രദ്ധേയത തെളിയിക്കത്തക്ക സ്രോതസ്സുകളായി കണക്കാക്കാനാവില്ല എന്ന തീരുമാനമെടുത്താൽ മലയാളം വിക്കിപീഡിയയിലെ വലിയൊരുഭാഗം ലേഖനങ്ങളും നീക്കം ചെയ്യത്തക്കതാകും എന്നത് ഒരു പ്രശ്നമാണ്. സ്വതന്ത്ര ജീവചരിത്രം എഴുതപ്പെടുകയോ, മറ്റു പുസ്തകങ്ങളിൽ കാര്യമായ പരാമർശമുണ്ടാവുകയോ മറ്റോ ചെയ്യുന്ന ആളുകളെപ്പറ്റിയുള്ള ജീവചരിത്രലേഖനങ്ങളേ മലയാളം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ സാധിക്കൂ എങ്കിൽ മലയാളികളായ വളരെക്കുറച്ചു പേരേ അവശേഷിക്കൂ. അതും അഭികാമ്യമായ അവസ്ഥയാണോ എന്നത് സംശയമാണ്. താഴെപ്പറയുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതാവും കൂടുതൽ അഭികാമ്യം എന്ന് എനിക്ക് തോന്നുന്നു.
- Multiple sources എന്നത് ഒന്നിലധികം സ്രോതസ്സുകൾ എന്ന നിലയിലാണ് ഇപ്പോൾ കണക്കിലാക്കുന്നത്. വ്യക്തികളെ സംബന്ധിച്ച ലേഖനങ്ങളിലെ ഓൺലൈനിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട (പത്രവാർത്തകളുൾപ്പെടെയുള്ള) അവലംബങ്ങളുടെ കാര്യത്തിൽ ഇത് "രണ്ടിലധികം വർഷക്കാലം കൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ടവയും വ്യക്തിയുടെ ഔദ്യോഗികജീവിതത്തെയും പശ്ചാത്തലത്തെയും വ്യക്തിജീവിതത്തെയും സംബന്ധിച്ച പ്രസ്താവനകൾ ഉൾക്കൊള്ളുകയും ചെയ്യുന്ന അഞ്ചിലധികം ഓൺലൈൻ അവലംബങ്ങൾ" എന്നോ മറ്റോ മാറ്റുകയും ചെയ്യുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. ഓഫ്‌ലൈനിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട സ്രോതസ്സുകളാണെങ്കിൽ അവ ഒന്നിലധികം എണ്ണം മതി എന്ന നിലപാടുതന്നെ തുടരേണ്ടതുണ്ട്. അല്ലെങ്കിൽ ഓൺലൈൻ വിപ്ലവത്തിനു മുൻപുള്ളവരുടെ ജീവചരിത്രങ്ങൾ പുറത്തായിപ്പോകും.
- വ്യക്തിയെപ്പറ്റിയുള്ള "കാര്യമായ പ്രസ്താവന" എന്നത് പുനർനിർവ്വചിക്കുക എന്നതാണ് ഒരു സാദ്ധ്യത എന്നു തോന്നുന്നു. ജനനത്തീയതി, ജനനസ്ഥലം, ബാല്യകാലം, മാതാപിതാക്കളെപ്പറ്റിയും മറ്റു ബന്ധുക്കളെപ്പറ്റിയുമുള്ള വിവരങ്ങൾ എന്നിവയിൽ ഒന്നും തന്നെ ഇല്ലാതെ ഒരാളുടെ ഔദ്യോഗിക ജീവിതത്തെപ്പറ്റി മാത്രമുള്ളതോ ഒരു സംഭവത്തെ സംബന്ധിക്കുന്നതോ ആയ വിവരങ്ങൾ മാത്രമാണ് സ്രോതസ്സുകളിലുള്ളതെങ്കിൽ അത് കാര്യമായ പരാമർശമായി കണക്കാക്കേണ്ടതില്ല എന്ന് വേണമെങ്കിൽ നയമുണ്ടാക്കാം.
- പക്ഷേ ഇതിന്റെ ദോഷവശം ഇത്തരം വിവരങ്ങൾ ലഭിക്കാനുള്ള സാദ്ധ്യത ചലച്ചിത്ര അഭിനേതാക്കൾക്കും, ഗായകർക്കും കുപ്രസിദ്ധരായ ചിലർക്കും വളരെ കൂടുതലാണ് എന്നതാണ്. അത്തരക്കാരെപ്പറ്റിയുള്ള ലേഖനങ്ങൾ ഉൾപ്പെടുകയും ചില രാഷ്ട്രീയപ്രവർത്തകരെപ്പറ്റിയും പരിസ്ഥിതിപ്രവർത്തകരെപ്പറ്റിയുമുള്ള ലേഖനങ്ങൾ ഒഴിവാക്കപ്പെടുകയും ചെയ്യുന്നതും അത്ര ആശാസ്യമല്ല. ട്രിവിയ പ്രസിദ്ധീകരിക്കപ്പെടുന്നത് കൂടുതൽ ശ്രദ്ധേയത നൽകും എന്ന സ്ഥിതി ഇതുമൂലമുണ്ടാകുമോ എന്ന് ചിന്തിക്കേണ്ടതുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:38, 8 ഓഗസ്റ്റ് 2013 (UTC)
- കരടിനെ അനുകൂലിക്കുന്നതായി കണക്കാക്കാം. അതുപോലെ തന്നെ തങ്കൾ മുകളിൽ പറഞ്ഞ പല കാര്യങ്ങളും ഗൗരവമേറിയതാണ് അതിനാൽ അടിസ്ഥാന മാനദണ്ഡത്തെപറ്റിയുള്ളവ മറ്റൊരു ഉപവിഭാഗത്തിൽ ചർച്ചചെയ്യുന്നതല്ലെ ഉചിതം. വിക്കിപീഡിയയിലെ ലേഖനങ്ങളിൽ കാര്യമായ പ്രതിഫലനം അടിസ്ഥാന മാനദണ്ഡത്തിന്റെ മാറ്റത്തിൽ വരാൻ സാധ്യതയുള്ളതിനാൽ ചർച്ചയ്ക്ക് കൂടുതൽ പങ്കാളിത്തം വേണം(നമ്മുടെ രണ്ട് മൂന്ന് ആളുകളുടെ മാത്രം തീരുമാനം ആകരുത്), മെയിൽ ലിസ്റ്റിലും മറ്റും അറിയിപ്പുംകൊടുക്കുന്നതും സൈറ്റ് നോട്ടീസ് ഇടുന്നതും ചർച്ചയിൽ കൂടുതൽ പങ്കാളിത്തം ഉണ്ടാകാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നു.--KG (കിരൺ) 05:35, 8 ഓഗസ്റ്റ് 2013 (UTC)
പുതിയ വാക്കുകൾ
തിരുത്തുകചർച്ചയുടെ മുകളിൽ കയറിയതിന് ക്ഷമിക്കുക. കണ്ടെത്തലുകൾ സംബന്ധിച്ച ഈ കരട് ഈ ചർച്ചയുടെ കൂടെ ചർച്ച ചെയ്ത് അഭിപ്രായസമന്വയത്തിലെത്തി മലയാളം വിക്കിപീഡിയയ്ക്ക് ആവശ്യമായ മാറ്റങ്ങളോടെ പാസാക്കാമോ?--അജയ് ബാലചന്ദ്രൻ സംവാദം 10:07, 13 മാർച്ച് 2013 (UTC)
സംവാദം:സിംഹക്കടുവ ഒന്നു ശ്രദ്ധിക്കുമോ? അവിടെ എഴുതിയതാണെങ്കിലും, ഒന്നു കൂടി പകർത്തുന്നു.
- ആംഗലേയ ഭാഷപോലെ അല്ല നമ്മുടേത്, അവർക്കു ലോകത്തിലുള്ളതിനെല്ലാം അവരുടെ ഭാഷയിൽ പേരുണ്ടാക്കാനുള്ള അവസരം ആദ്യം തന്നെ കിട്ടിയിട്ടുള്ളവരാണ്. നമ്മൾ അവരുടെ വായിൽ നോക്കാതെ നമ്മുടെ സ്വന്തമായി ഇനി ഉണ്ടാക്കിയാൽ മാത്രമേ, ബസ്, സോപ്പ് പോലുള്ള സാധനങ്ങൽക്ക്, ഒരു പക്ഷേ നൂറ്റാണ്ടുകളായി നമ്മൾ ദൈനംദിനം ഉപയോഗിക്കുന്ന പദങ്ങൾക്കു പോലും മലയാളം ഇനി ഉണ്ടാകൂ. ഇവിടെ - ആംഗലേയ വിക്കിയിൽ പുതിയ വാക്കു കണ്ടുപിടിക്കരുതെന്ന ഒരു തത്വം ഉണ്ടെന്ന കാരണത്താൽ പുതിയ വാക്കുകളെ നിരസിക്കരുതെന്നാണെന്റെ വാദം. നയമില്ലേൽ ഉണ്ടാക്കണം. പുതിയവാക്കാണെന്നു തോന്നിയാൽ കുറേ നാൾ തിരഞ്ഞെടുപ്പോ, അഭിപ്രായസമന്വയമോ ഉണ്ടാക്കി പുതിയ വാക്കുകളെ ഉൾപ്പെടുത്തണം. --Manuspanicker (സംവാദം) 08:36, 13 മാർച്ച് 2013 (UTC)
- മലയാളത്തിൽ വാക്ക് പുതുതായി ഉണ്ടാക്കുന്നതിൽ തെറ്റില്ല. അത് വിക്കിപീഡിയ ചെയ്യരുതെന്നല്ലേ നമുക്ക് നയമുള്ളൂ? പുതിയ മലയാളം വാക്ക് നമ്മൾ ഉണ്ടാക്കിയെടുക്കുന്നതിലും നല്ലത് ഇംഗ്ലീഷ് വാക്ക് മലയാളീകരിച്ച് എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് നാം സ്വീകരിക്കുന്നതല്ലേ? ഇംഗ്ലീഷിലെ ശാസ്ത്രസംജ്ഞകളും ജീവജാലങ്ങളുടെ വർഗ്ഗീകരണവും മെഡിക്കൽ പദങ്ങളെല്ലാം തന്നെ ലാറ്റിനിൽ നിന്നും മറ്റും (ആംഗലേയവൽക്കരണത്തോടെ) സ്വീകരിച്ചവയാണ്. അങ്ങനെയാണ് ഇംഗ്ലീഷ് വളർന്നത്. സിംഹക്കടുവയുടെ "ഇംഗ്ലീഷ്" വാക്കായ ലൈഗർ എന്ന വാക്കിലെ ലയൺ ലാറ്റിനിൽ നിന്നും ടൈഗർ ഒരുപക്ഷേ പേർഷ്യൻ വാക്കിൽ നിന്നുമാണ് ഇംഗ്ലീഷ് സ്വീകരിച്ചത്. നമുക്കെന്തുകൊണ്ട് ലൈഗർ സ്വീകരിച്ചുകൂട (ഏതെങ്കിലും പത്രമാദ്ധ്യമങ്ങൾ ആ വാക്കുപയോഗിച്ചിട്ടുണ്ടെങ്കിൽ പ്രത്യേകിച്ചും)?
- മനുജി പറഞ്ഞ ഉദാഹരണങ്ങൾ രണ്ടും എന്തായാലും ഇപ്പോൾ മലയാളം വാക്കുകളാണ്. വളരെപ്പേർക്ക് സഞ്ചരിക്കാവുന്ന ഒരു മോട്ടോർ വാഹനമാണ് ബസ്സ് എന്നും തുണി അലക്കാനോ ദേഹം കഴുകി വൃത്തിയാക്കാനോ ഉപയോഗിക്കുന്ന ഒരു പദാർത്ഥമാണ് സോപ്പ് എന്നും ശബ്ദതാരാവലി പറയുന്നു. ഇനി സോപ്പ് ഇംഗ്ലീഷുകാർ സ്വന്തമായി ഉണ്ടാക്കിയ വാക്കുപോലുമല്ല ഹൈ ജർമൻ ഭാഷയിൽ നിന്ന് ഫ്രഞ്ചിലൂടെയാണ് സോപ്പ് ഇംഗ്ലീഷിലെത്തിപ്പെട്ടതത്രേ. എന്റെ അഭിപ്രായത്തിൽ വാക്ക് പുതുതായി ഉണ്ടാക്കാനുള്ള ശ്രമം മലയാളം വിക്കിപീഡിയയിൽ ഏറ്റവും ഒടുവിൽ നടക്കേണ്ടതാണ്.
- മലയാളത്തിൽ വാക്കില്ലെങ്കിൽ മറ്റു ഭാഷകളിൽ നിന്നുള്ള വാക്കുകൾ മലയാളത്തിൽ പത്രമാദ്ധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും സ്വീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് നോക്കണം. ഇംഗ്ലീഷ് തന്നെയല്ല, സംസ്കൃതവും തമിഴും ഹിന്ദുസ്ഥാനിയുമെല്ലാം ഇവിടെ സ്വീകാര്യമാവണം
- അതില്ലെങ്കിൽ താളുകൾക്ക് ഡിസ്ക്രിപ്റ്റീവ് തലക്കെട്ടുകൾ കൊടുക്കാൻ ശ്രമിക്കണം (ഉദാ: ആൺ സിംഹത്തിന്റെയും പെൺ കടുവയുടെയും കുഞ്ഞ്). താളിനുള്ളിൽ വേണമെങ്കിൽ സിംഹക്കടുവ പോലുള്ള തർജ്ജമപ്രയോഗം ആവശ്യമായ വിശദീകരണത്തോടെ നടത്താം.
- ഇങ്ങനെയൊന്നും നടന്നില്ലെങ്കിൽ മാത്രമേ പുതിയ വാക്ക് സൃഷ്ടിക്കുന്നതിലേയ്ക്ക് നാം നീങ്ങാവൂ.
- ആദ്യമേ പുതിയ വാക്ക് സൃഷ്ടിക്കാൻ ശ്രമം നടന്നാൽ നിരുത്സാഹപ്പെടുത്തുക തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ സംവാദം 09:14, 13 മാർച്ച് 2013 (UTC)
- എടുത്തടിച്ചപോലെ ഒരു പുതിയ വാക്കിനു പോകണമെന്നല്ല എന്റെ വിവക്ഷ. ഞാൻ കേട്ടിട്ടുള്ളത് പ്രകാരം അറബികൾക്കാണെന്നു തോന്നുന്നു, നമ്മുടെ റെഫ്രിഡ്ജറേറ്ററിനു വരെയും അറബിയുണ്ട് പോലും, അത് നിത്യജീവിതത്തിൽ അവരുപയോഗിക്കുകയും ചെയ്യുന്നുണ്ടതേ! നമ്മളുടെ കാര്യം ഈ പറഞ്ഞപോലെ ആംഗലേയ പദങ്ങൾ അതേപോലെ തന്നെ ഉപയോഗിക്കുന്നു. പറഞ്ഞതു ശരിയാണ് സോപ്പും ബസും നമ്മൾക്ക് മലയാളം തന്നെ, പക്ഷേ അയലത്തു നോക്കിയാൽ തമിഴിനും മറ്റും ഇതുപോലുള്ളവയ്ക്കുപോലും അവരുടേതായ വാക്കുകൾ ഉണ്ട്. നമ്മൾ തീർച്ചയായും തത്സമമായ പദങ്ങളെങ്കിലും ഉരുത്തിരിയിച്ചെടുക്കണമെന്നാണെന്റെ പക്ഷം. ഒരു പക്ഷേ ഇത് വിക്കിപീഡിയയ്ക്കുള്ളിൽ ചെയ്യേണ്ടതല്ലായിരിക്കാം. പക്ഷേ നാം ആ വഴിയും കൂടി കഴിവതും ശ്രമിക്കണം എന്നുമാത്രം. --Manuspanicker (സംവാദം) 09:41, 13 മാർച്ച് 2013 (UTC)
ഇവിടെനിന്നും തർജ്ജമ ചെയ്തെടുത്തതാണ് ഏറ്റവും മുകളിൽ കയറ്റിയ കരട്. റെഫറൻസ് ഡെസ്ക് പോലെയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുമില്ല. സാധാരണ നയരൂപീകരണ ചർച്ചകളിൽ ഒരു തീരുമാനവുമുണ്ടാകാത്തതുകൊണ്ടാണ് ഒരു കരടുമായി മുകളിൽ കയറിയത്. --അജയ് ബാലചന്ദ്രൻ സംവാദം 10:11, 13 മാർച്ച് 2013 (UTC)
- ഒരു പക്ഷേ നമ്മുടെ ചർച്ചാവിഷയത്തിനു വെളിയിലായിരിക്കാം, പക്ഷേ, വിക്കി'പീഡിയ' എന്നതുതന്നെ മലയാളീകരിക്കണം എന്നാണെന്റെ പക്ഷം. എൻസൈക്ലോപീഡിയ എന്നതിന്റെ പീഡിയയല്ലേ ഈ പീഡിയ. നമ്മുടെ വിജ്ഞാനകോശം എന്നതിന്റെ ഭാഗങ്ങൾ തന്നെ ചേർക്കണം, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു എന്നൊക്കെയുള്ള പോലെ. :) --Manuspanicker (സംവാദം) 10:32, 13 മാർച്ച് 2013 (UTC)
ഇവിടെ 'കണ്ടെത്തലുകൾ സംബന്ധിച്ച ഈ കരടിൽ പറഞ്ഞിരിക്കുന്നതിൽ നിന്ന് അൽപ്പം വ്യത്യാസത്തോടെ ഇതേ കാര്യങ്ങൾ പറയുന്നുണ്ട്. ഇത് പണ്ട് നയരൂപീകരണ ചർച്ച നടത്തി തീരുമാനമായ കാര്യമാണോ? ആണെങ്കിൽ കരട് പിൻവലിച്ച് ഇതിനെ പരിഷ്കരിക്കുന്നതു സംബന്ധിച്ച ചർച്ചയാവാം. നോട്ടപ്പിശകുകാരണമാണ് പുതിയ കരടുണ്ടാക്കിയത്. --അജയ് ബാലചന്ദ്രൻ സംവാദം 11:19, 13 മാർച്ച് 2013 (UTC)
- എവിടെയും പറഞ്ഞോ അച്ചടിച്ചോ കണ്ടിട്ടില്ലാത്ത ഇത്തരത്തിൽ പെട്ട പുതിയ പേരുകൾ സൃഷ്ടിക്കുന്നതിനോട് വിയോജിക്കുന്നു . പുതിയ വാക്കുകൾ സൃഷ്ടിക്കാൻ ഉള്ള സ്ഥലം ഇതല്ല എന്ന് വിശ്വസിക്കുന്നു. ഇംഗ്ലീഷിൽ നിന്നും ഉള്ള എല്ലാ പേരുകളും ഇങ്ങനെ മാറ്റൽ ശരിയായ ഒരു രീതി അല്ല , ഭാഷ വളരാൻ പുതിയ വാക്കുകൾ വേണം എന്ന് ഉറപിച്ചു പറയാം എന്നാൽ അതിന്റെ തുടകം ഇവിടെ വേണ്ട എന്നേ അഭിപ്രായം ഉള്ളൂ - Irvin Calicut....ഇർവിനോട് പറയു 11:34, 13 മാർച്ച് 2013 (UTC)
Wikipedians who wish to hold casual discussions with fellow Wikipedians can use the IRC channels, such as #wikipedia. Note that this is an IRC channel, not a message board. There are also a number of early-stage projects that attempt to use a wiki for discussion and debate. എന്ന ഭാഗം ഇവിടെനിന്നും തർജ്ജമ ചെയ്തെടുത്ത കരടിൽ ചേർത്തിട്ടില്ല. ചേർക്കണോ? --അജയ് ബാലചന്ദ്രൻ സംവാദം 06:00, 15 മാർച്ച് 2013 (UTC)
- നയങ്ങളിൽ ഭൂരിഭാഗവും ഇംഗ്ലീഷിൽ നിന്ന് അതേപടി തർജ്ജുമ ചെയ്തവയാണ്. മിക്കതും ഉ:praveenp ആണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. നമുക്കാവശ്യമുള്ള രീതിയിൽ മാറ്റങ്ങൾ വേണമെങ്കിൽ ഇവിടെ ചർച്ച ചെയ്യാം. --Vssun (സംവാദം) 17:39, 24 മാർച്ച് 2013 (UTC)
- ഇവിടെ കൊടുത്തിരിക്കുന്ന പട്ടികയിലെ 1,2,3,5 എന്നീ പോയിന്റുകൾക്ക് പകരം ഈ കൊടുത്തിരിക്കുന്ന നാലു പോയിന്റുകൾ ചേർത്താലോ? അൽപ്പം കൂടി വിശദമാണ്.
- ഇവിടെ കൊടുത്തിരിക്കുന്ന 4, 6, 7 എന്നീ പോയിന്റുകൾക്ക് പകരം ഈ തലക്കെട്ട് ചേർത്താലോ? --അജയ് ബാലചന്ദ്രൻ സംവാദം 18:17, 24 മാർച്ച് 2013 (UTC)
ഈ പോയിന്റുകളെക്കുറിച്ച് ചർച്ച കഴിഞ്ഞിട്ട് ബാക്കിയുള്ളവയിൽ അഭിപ്രായം പറയാം --Vssun (സംവാദം) 00:19, 26 മാർച്ച് 2013 (UTC)
രണ്ടിനോടും യോജിക്കുന്നു. എതിരഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ലാത്തതിനാൽ കരടിൽ രണ്ട് മാറ്റങ്ങളും വരുത്തി. ഇവിടുത്തെ മൂന്നാമത്തെ പോയിന്റിൽ "വികാരങ്ങൾ" എന്നത് "വികാരവിചാരങ്ങൾ എന്നാക്കിയിട്ടുണ്ട് (കൂടുതൽ വ്യക്തത അതിനാണെന്ന് തോന്നുന്നു). --അജയ് ബാലചന്ദ്രൻ സംവാദം 06:23, 26 മാർച്ച് 2013 (UTC)
- വികാരവിചാരങ്ങൾക്ക് . നിലവിലെ നയത്തിലുള്ള പോയിന്റ് 4-ഉം 5-ഉം ഏതാണ്ട് ഒരേ കാര്യം തന്നെയല്ലേ പറയുന്നത്. രണ്ടിനെയും ഒന്നാക്കേണ്ടതുണ്ടോ? --Vssun (സംവാദം) 12:20, 26 മാർച്ച് 2013 (UTC)
4, 6, 7 എന്നീ പോയിന്റുകൾ നീക്കം ചെയ്തിട്ട് ഈ തലക്കെട്ടിനുകീഴിലെ വിവരങ്ങൾ ചേർക്കുന്നതാവും കൂടുതൽ നല്ല പരിഹാരമെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 15:40, 26 മാർച്ച് 2013 (UTC)
- അനുകൂലിക്കുന്നു. --Vssun (സംവാദം) 01:58, 28 മാർച്ച് 2013 (UTC)
- ഈ രണ്ടുകാര്യങ്ങളിൽ സമവായമുള്ളതായി കാണുന്നു. ഉപയോക്താക്കൾക്കാർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഒരാഴ്ച്ചയ്ക്കുള്ളിൽ അത് വ്യക്തമാക്കാവുന്നതാണ്. എതിർപ്പില്ലെങ്കിൽ താഴെപ്പറയുന്ന മാറ്റങ്ങൾ വരുത്തുന്നതാണ്.
- ഇവിടെ കൊടുത്തിരിക്കുന്ന പട്ടികയിലെ 1,2,3,5 എന്നീ പോയിന്റുകൾക്ക് പകരം ഈ കൊടുത്തിരിക്കുന്ന നാലു പോയിന്റുകൾ ചേർക്കുക
- ഇവിടെ കൊടുത്തിരിക്കുന്ന 4, 6, 7 എന്നീ പോയിന്റുകൾക്ക് പകരം ഈ തലക്കെട്ട് ചേർക്കുക--അജയ് ബാലചന്ദ്രൻ സംവാദം 09:04, 30 മാർച്ച് 2013 (UTC)
- ഈ രണ്ടുകാര്യങ്ങളിൽ സമവായമുള്ളതായി കാണുന്നു. ഉപയോക്താക്കൾക്കാർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഒരാഴ്ച്ചയ്ക്കുള്ളിൽ അത് വ്യക്തമാക്കാവുന്നതാണ്. എതിർപ്പില്ലെങ്കിൽ താഴെപ്പറയുന്ന മാറ്റങ്ങൾ വരുത്തുന്നതാണ്.
തീരുമാനം: സമവായമനുസരിച്ച് ഇവിടെ മാറ്റങ്ങൾ വരുത്തി. --അജയ് ബാലചന്ദ്രൻ (സംവാദം) 04:35, 4 ഏപ്രിൽ 2013 (UTC) |
വിക്കിപീഡിയ ഒരു പ്രസംഗവേദിയോ പരസ്യം നൽകാവുന്ന ഇടമോ അല്ല
തിരുത്തുകവിക്കിപീഡിയ എന്തൊക്കെയല്ല എന്ന താളിൽ നിലവിൽ പ്രസംഗം പരസ്യം തുടങ്ങിയ കാര്യങ്ങളെപ്പറ്റി ചെറിയ പ്രസ്താവനയേ ഉള്ളൂ. മോഹനൻ വൈദ്യർ പോലുള്ള താളുകൾ വന്ന സ്ഥിതിക്ക് അത് വികസിപ്പിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു.
ഇവിടെനിന്ന് തർജ്ജമ ചെയ്ത ഒരു കരട് ഉണ്ടാക്കിയിട്ടുണ്ട്. ഇത് ചർച്ച ചെയ്ത് മലയാളം വിക്കിപീഡിയയ്ക്ക് ആവശ്യമായ മാറ്റങ്ങളോടെ പാസാക്കിയാലോ? ഈ കരട് മുകളിൽ ചർച്ച ചെയ്ത പല വിഷയങ്ങൾക്കും ഒരുത്തരമാകുമെന്ന് പ്രതീക്ഷിക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 10:49, 14 മാർച്ച് 2013 (UTC)
- മുകളിൽ ചർച്ച ചെയ്യുന്നത് ഇതുതന്നെയാണല്ലോ അല്ലേ. അതിനൊപ്പം ഇതും ക്ലോസ് ചെയ്യാമല്ലോ അല്ലേ? --Vssun (സംവാദം) 01:09, 29 മാർച്ച് 2013 (UTC)
- തീർച്ചയായും. --അജയ് ബാലചന്ദ്രൻ സംവാദം 08:31, 29 മാർച്ച് 2013 (UTC)
തീരുമാനം: സമവായമനുസരിച്ച് ഇവിടെ മാറ്റങ്ങൾ വരുത്തി. --അജയ് ബാലചന്ദ്രൻ (സംവാദം) 04:44, 4 ഏപ്രിൽ 2013 (UTC) |
വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല/മൗലിക ചിന്തകൾ/കരട് - ഈ കരട്, ഇനി ആവശ്യമുണ്ടോ? നീക്കം ചെയ്യാവുന്നതല്ലേ? --Vssun (സംവാദം) 06:44, 4 ഏപ്രിൽ 2013 (UTC)
- നീക്കം ചെയ്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 07:14, 4 ഏപ്രിൽ 2013 (UTC)
പെട്ടെന്നൊരു ദിവസം തട്ടിക്കൂട്ടുന്ന കാര്യങ്ങൾ
തിരുത്തുകപെട്ടെന്നൊരു ദിവസം ഉണ്ടാക്കിയെടുത്ത കാര്യങ്ങൾക്കുള്ളതല്ല വിക്കിപീഡിയ എന്നതുസംബന്ധിച്ച് ഒരു കരട് ഉണ്ടാക്കിയിട്ടുണ്ട്. ആത്മകഥകളും പ്രാദേശിക ക്ലബുകളും മറ്റും സംബന്ധിച്ച താളുകൾ ധാരാളം വരുന്നുണ്ട്. ഈ താളിലെ ഉള്ളടക്കം മലയാളം വിക്കിപീഡിയയ്ക്കാവശ്യമായ മാറ്റങ്ങളോടെ നയമായി അംഗീകരിക്കണമെന്ന് അഭിപ്രായപ്പെടുന്നു. ഈ താളിന്റെ തർജ്ജമയാണിത്. --അജയ് ബാലചന്ദ്രൻ സംവാദം 10:39, 15 മാർച്ച് 2013 (UTC)
- വിക്കി:പരിശോധനായോഗ്യത, വിക്കി:ശ്രദ്ധേയത എന്നീ രണ്ടു നയങ്ങൾ കൊണ്ട് കവർ ചെയ്യേണ്ട കാര്യങ്ങളല്ലേ ഇത്? ഇപ്പറഞ്ഞ നയങ്ങളിലൂടെ/താളുകളിലൂടെ പകർന്നുനൽകാനാവാത്ത എന്താണ് ഇതിലുള്ളത്? --Vssun (സംവാദം) 08:35, 28 മാർച്ച് 2013 (UTC)
ശരിയാണ്. ഇതിൽ നയപരമായി പുതിയതായി (സുനിൽ ചൂണ്ടിക്കാണിച്ച നയങ്ങളല്ലാതെ) ഒന്നുമില്ല. എനിക്കു തോന്നുന്നത് ഇംഗ്ലീഷ് വിക്കിപീഡിയയിൽ (അവിടെനിന്ന് തർജ്ജമ ചെയ്തതാണ് സംഗതി) ഇത്തരമൊരു പ്രശ്നം (തട്ടിക്കൂട്ട്) നേരിടുമ്പോൾ പ്രശ്നമുണ്ടാക്കുന്നയാളിനോട് ചൂണ്ടിക്കാണിക്കാൻ അൽപ്പം വിശദമായി എഴുതിയുണ്ടാക്കിയ ഒരു താക്കീത് മാത്രമാണിതെന്നാണ്. അതേ ഉപയോഗത്തിനേ ഇത് മലയാളത്തിലും കൊള്ളുകയുള്ളൂ. ഇതിൽ പുതിയ നയങ്ങളൊന്നുമില്ല്ലാത്തതിനാൽ നിലവിലുള്ള നയങ്ങളിൽ നിന്ന് വ്യതിചലനം വല്ലതും ഈ താളിലുണ്ടോ എന്ന് പഞ്ചായത്തിൽ പരിശോധിച്ച് നോക്കിയാൽ മതിയായിരിക്കും എന്ന് തോന്നുന്നു.
ഇത്തരം ഒരു സഹായതാൾ തർജ്ജമചെയ്ത് മലയാളത്തിലാക്കിയാൽ അതിന് മലയാളത്തിലെ നയത്തിൽ നിന്ന് വ്യതിചലനം വല്ലതുമുണ്ടോ എന്ന് പരിശോധിച്ച് അപ്രൂവൽ നൽകുന്ന ഒരു സംവിധാനമുണ്ടാക്കാൻ നയം വല്ലതും രൂപീകരിക്കേണ്ടതുണ്ടോ? മലയാളം വിക്കിപീഡിയയിലെ ഇത്തരം പല താളുകളും ചർച്ചയിലൂടെ അംഗീകരിക്കപ്പെട്ടവയല്ല എന്ന് ചികഞ്ഞുനോക്കുമ്പോൾ കാണുന്നു. അത് ചിലപ്പോൾ പ്രശ്നമാകില്ലേ?
ഇവിടെ നടക്കുന്ന മറ്റൊരു ചർച്ചയിൽ (ബ്ലോഗുകളിലേയ്ക്കുള്ള കണ്ണി സംബന്ധിച്ചത്) അങ്ങനെയൊരു പ്രശ്നമാണോ സംഭവിച്ചത് എന്നെനിക്ക് സംശയമുണ്ട്. ഒരിടത്ത് പറഞ്ഞിരിക്കുന്നത് ബ്ലോഗുകളിലേയ്ക്കുള്ള കണ്ണികൾ ഉപയോക്തൃ താളിൽ കൊടുക്കാൻ പാടില്ല എന്നാണ്. അത് തത്തുല്യമായ ഇംഗ്ലീഷ് താളിന്റെ നേരിട്ടുള്ള തർജ്ജമയല്ല! കണ്ണി കൊടുക്കാമോ എന്ന വിഷയം മലയാളം വിക്കിപീഡിയയിൽ നയരൂപീകരണ ചർച്ചയിൽ വന്നതായും കാണുന്നില്ല. --അജയ് ബാലചന്ദ്രൻ സംവാദം 09:31, 28 മാർച്ച് 2013 (UTC)
- പ്രത്യേകം നയങ്ങളില്ലാത്തപ്പോൾ ഇംഗ്ലീഷിലെ നയങ്ങൾ ഉപയോഗിക്കുക എന്നതാണ് കീഴ്വഴക്കം. ഇതിന്റെ ആദ്യപടിയാണ് ഇംഗ്ലീഷിൽ നിന്നുള്ള താളുകൾ തർജ്ജുമ ചെയ്യുക എന്നത്. തർജ്ജുമക്കു ശേഷം ഇംഗ്ലീഷ് താളിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടാകാം. --Vssun (സംവാദം) 01:12, 29 മാർച്ച് 2013 (UTC)
തീരുമാനം: നിലവിലുള്ള വിക്കി:പരിശോധനായോഗ്യത, വിക്കി:ശ്രദ്ധേയത എന്നീ താളുകളിൽ ഉൾപ്പെട്ട വിഷയങ്ങൾ മാത്രം ഉള്ളതിനാലും നിലവിലുള്ള നയത്തിൽ നിന്ന് വ്യതിയാനമൊന്നുമില്ലാത്തതിനാലും ഈ കരടുതാൾ പേരുമാറ്റം വരുത്തി പദ്ധതി താളാക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:57, 4 ഏപ്രിൽ 2013 (UTC) |
അഡ്മിൻ പദവി ദുരുപയോഗം - 16 മാർച്ച് 2013
തിരുത്തുകഇത് കാണുക. ഇത് അഡ്മിൻ പദവി ദുരുപയോഗം ആണെന്ന് സംശയിക്കപ്പെടുന്നു. ഇവിടെ പലർക്കും യൂസർ പേജിൽ സ്വന്തം ബ്ലോഗിലേക്ക് ലിങ്ക് ഉണ്ട്. ഒന്നുകിൽ ആരും സ്വന്തം ബ്ലോഗ് വെബ്സൈറ്റ് എന്നിവയുടെ ലിങ്ക് ഇടാൻ പാടില്ല എന്ന നയരൂപീകരണം ഉണ്ടാവണം. പക്ഷെ ഒരു ബ്ലോഗിന്റെ ഉള്ളടക്കം തന്റെ അഭിരുചിയ്ക്ക് ചേർന്നതല്ല അതിനാൽ അത് എന്റെ ബ്ലോഗ് എന്ന് പറഞ്ഞ് ഒരു ഉപയോക്താവിന് പ്രദർശിപ്പിക്കാൻ പാടില്ല എന്നൊക്ക പറയുന്നത്. എന്ത് നയത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിഞ്ഞാൽ കൊള്ളാം. As long as the linked blog or website contains no hate speech, pornography or some generally unacceptable content this should not be raised as an issue. Thank you --ബി. സ്വാമി (സംവാദം) 12:22, 16 മാർച്ച് 2013 (UTC)
- ഇവിടെ ഉള്ള നയം ഇതാണ്. വിക്കിപീഡിയയിൽ ബ്ലോഗ് സ്ഥാപിക്കാൻ പാടില്ല എന്നതാണ് നയം. അത് കൂടുതൽ വ്യക്തതയുള്ളതാക്കാൻ ഈ ചർച്ച ഉപയോഗിക്കാമെന്ന് തോന്നുന്നു. ഒരു വിഭാഗം ബ്ലോഗുകളെ മാത്രം ഉപയോക്തൃ താളിൽ കണ്ണി ചേർക്കാൻ അനുവദിക്കണോ എല്ലാ ബ്ലോഗ് കണ്ണികളൂം നീക്കം ചെയ്യണോ എന്നത് സമൂഹത്തിന് തീരുമാനിക്കാവുന്നതാണ്. എന്റെ അഭിപ്രായത്തിൽ അനുവദിക്കുന്നില്ല എങ്കിൽ ഒരു ബ്ലോഗും അനുവദിക്കേണ്ടതില്ല. അല്ലെങ്കിൽ വിക്കിപീഡിയയെയോ വിക്കി സംരംഭങ്ങളെയോ കുറിച്ചുള്ളതോ മലയാള ഭാഷയെയോ സാഹിത്യത്തെയോ കുറിച്ചുള്ളതോ ആയ ബ്ലോഗുകൾ മാത്രം ചേർക്കാനനുവദിക്കാം എന്ന തീരുമാനമെടുക്കണം. --അജയ് ബാലചന്ദ്രൻ സംവാദം 14:05, 16 മാർച്ച് 2013 (UTC)
- ഇവിടെ വിഷയം ഈ ഫലകം എന്റെ യൂസർ പേജിൽ പ്രദർശിപ്പിച്ചു എന്നും. അതിൽ ക്ലിക്ക് ചെയ്തപ്പോൾ കണ്ടത് ശ്രീമാൻ റോജിയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്നുമാണ്. ഒരു പരീക്ഷണത്തിന് ഞാൻ ഇവിടത്തെ ഒരു ബ്യൂറോക്രാറ്റിന്റെ യൂസർ പേജിലെ my blog ലിങ്ക് ക്ലിക്ക് ചെയ്തു. പൊങ്ങി വന്ന പേജിൽ കണ്ടത് "want to meet Filipina Girls?" എന്ന പരസ്യമാണ്. മിസ്റ്റർ റോജി പാലാ ഇത്രയും കാലമായി അത് കണ്ടില്ലേ ? എന്റെ ബ്ലോഗ് അതിലും എത്രയോ ഭേദം :) --ബി. സ്വാമി (സംവാദം) 14:17, 16 മാർച്ച് 2013 (UTC)
- ബി.സ്വാമീ, ഇവിടുത്തെ ചർച്ച ദയവായി നയരൂപീകരണത്തിൽ പരിമിതപ്പെടുത്തു. എന്റെ അഭിപ്രായത്തിൽ ഇപ്പോഴുള്ള നയത്തിലെ വാക്കുകൾ (ഇവിടെ താങ്കളുടെ സ്വന്തം വെബ്സൈറ്റ്, ബ്ലോഗ്, വിക്കി എന്നിവ സ്ഥാപിക്കാൻ പാടില്ല) വ്യക്തമാണോ, അതിൽ ഭേദഗതികളെന്തെങ്കിലും വേണമോ എന്നതാണ് ഇവിടെ ചർച്ച ചെയ്യാവുന്ന വിഷയങ്ങൾ. --അജയ് ബാലചന്ദ്രൻ സംവാദം 14:28, 16 മാർച്ച് 2013 (UTC)
- ഇവിടെ താങ്കളുടെ സ്വന്തം വെബ്സൈറ്റ്, ബ്ലോഗ്, വിക്കി എന്നിവ സ്ഥാപിക്കാൻ പാടില്ല എന്ന നയത്തിനോട് യാതൊരു എതിർപ്പും ഇല്ല. എഴുത്തുകളരി മറ്റാരും കാണാൻ സാദ്ധ്യതയില്ലാത്ത സ്ഥലമായത്കൊണ്ട് കുറച്ച് text ഞാൻ അവിടെ സംഭരിച്ചു വെച്ചു എന്ന കാര്യം ശരിയാണ്. അത് ശ്രീ റോജി പാലാ നീക്കം ചെയ്തതിനോട് എനിക്ക് യാതൊരു എതിർപ്പുമില്ല. ഇവിടെ ഞാൻ ഉദ്ധരിച്ച വിഷയം അതല്ല. It's simply : 1) can a user place a link to his own website or blog on his user page 2) If the website or blog does not contain any generally objectionable material, but, if Mr. Rojy Pala does not like it should the user remove the link ? എന്നതാണ്. --ബി. സ്വാമി (സംവാദം) 14:42, 16 മാർച്ച് 2013 (UTC)
- ഇവിടെ വിഷയം ഈ ഫലകം എന്റെ യൂസർ പേജിൽ പ്രദർശിപ്പിച്ചു എന്നും. അതിൽ ക്ലിക്ക് ചെയ്തപ്പോൾ കണ്ടത് ശ്രീമാൻ റോജിയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്നുമാണ്. ഒരു പരീക്ഷണത്തിന് ഞാൻ ഇവിടത്തെ ഒരു ബ്യൂറോക്രാറ്റിന്റെ യൂസർ പേജിലെ my blog ലിങ്ക് ക്ലിക്ക് ചെയ്തു. പൊങ്ങി വന്ന പേജിൽ കണ്ടത് "want to meet Filipina Girls?" എന്ന പരസ്യമാണ്. മിസ്റ്റർ റോജി പാലാ ഇത്രയും കാലമായി അത് കണ്ടില്ലേ ? എന്റെ ബ്ലോഗ് അതിലും എത്രയോ ഭേദം :) --ബി. സ്വാമി (സംവാദം) 14:17, 16 മാർച്ച് 2013 (UTC)
ഇവിടെ താങ്കളുടെ സ്വന്തം വെബ്സൈറ്റ്, ബ്ലോഗ്, വിക്കി എന്നിവ സ്ഥാപിക്കാൻ പാടില്ല എന്നതിന്റെ അർത്ഥം കൂടുതൽ വ്യക്തമായി ഇവിടെ കൊടുത്തിട്ടുണ്ട്.
“ | താങ്കളുടെ ഉപയോക്തൃതാളിൽ നിന്നും മറ്റു ബ്ലോഗുകളിലേക്കോ അനാവശ്യമായ അല്ലെങ്കിൽ വിക്കിപീഡിയയ്ക്ക് യോജിക്കാത്തതോ ആയ വെബ്സൈറ്റുകളിലേക്കോ കണ്ണികൾ നൽകുന്നത് വിക്കിപീഡിയ അനുവദിക്കുന്നില്ല. | ” |
അത് ഇവിടെ വ്യക്തമായാണോ കൊടുത്തിരിക്കുന്നത് എന്നതാണ് എന്റെ അഭിപ്രായത്തിൽ പ്രധാന വിഷയം. വിക്കിപീഡിയയ്ക്ക് യോജിക്കാത്ത ലിങ്കുകൾ താങ്കളുടെയോ (മറ്റാരുടെയെങ്കിലുമോ പേജുകളിൽ) കൊടുത്തിരിക്കുന്നതുകണ്ടാൽ കാര്യനിർവാഹകർ അത് നീക്കം ചെയ്യുന്നത് ഒരു വിഷയമാണോ? ബ്യൂറോക്രാറ്റുകളുടെ ഉപയോക്തൃ താളിലും ബ്ലോഗുകളിലേയ്ക്കുള്ള ലിങ്കുകൾ ഉണ്ട് എന്ന് താങ്കൾ പറയുന്നത് നയരൂപീകരണ ചർച്ചയ്ക്ക് വിഷയമാകേണ്ടതാണ് എന്നു തോന്നുന്നു. എന്റെ അഭിപ്രായത്തിൽ നയം രൂപീകരിക്കാനുള്ള വിഷയങ്ങൾ ഇവയാണ്.
- ചില ബ്ലോഗുകൾ മാത്രം അനുവദിക്കുകയും ചിലവ അനുവദിക്കാതിരിക്കുകയും ആണോ വേണ്ടത്? ഇതുപോലുള്ള ബ്ലോഗുകൾ അനുവദിക്കുന്നത് നല്ലതല്ലേ?
- നിലവിലുള്ള നയം ഭേദഗതി ചെയ്ത് ചില ബ്ലോഗുകളെങ്കിലും യൂസർ പേജുകളിൽ അനുവദിക്കാൻ തീരുമാനിച്ചാൽ എത്തരം ബ്ലോഗുകൾ ആണ് അനുവദിക്കേണ്ടത്?
- നിലവിലുള്ള നയം തുടരാൻ തീരുമാനിച്ചാൽ (അത് പാലിക്കപ്പെടുന്നില്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ട സ്ഥിതിക്ക്) എല്ലാ ഉപയോക്തൃ താളുകളും വൃത്തിയാക്കേണ്ടി വരില്ലേ? (ബോട്ടോടിച്ച് ചെയ്യാൻ സാധിക്കുമോ?)
- ഇവിടെ താങ്കളുടെ സ്വന്തം വെബ്സൈറ്റ്, ബ്ലോഗ്, വിക്കി എന്നിവ സ്ഥാപിക്കാൻ പാടില്ല എന്ന വാക്യത്തിന്റെ ഘടന അർത്ഥം വ്യക്തമാകാൻ മാറ്റേണ്ടതുണ്ടോ?
എന്നിവയാണ്. റോജി താങ്കളുടെ പേജിൽ നിന്ന് താങ്കളുടെ ബ്ലോഗിലേയ്ക്കുള്ള ലിങ്ക് നീക്കം ചെയ്തത് നിലവിലുള്ള നയപ്രകാരം ശരിയായ നടപടി തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ സംവാദം 15:10, 16 മാർച്ച് 2013 (UTC)
- ചുരുക്കത്തിൽ എന്റെ ബ്ലോഗിന്റെ നിലവാരം വർദ്ധിപ്പിച്ചാൽ എന്റെ ബ്ലോഗിലേയ്ക്ക് ലിങ്ക് ഇടാം . ഇല്ലേ മിസ്റ്റർ അജയ് ? അതോ ഞാൻ പൊതുവെ ആള് ശരിയല്ല ഒരു ലിങ്കും ഇടാൻ പാടില്ല അങ്ങനെ വല്ലതുമുണ്ടോ ? കാര്യങ്ങൾ എല്ലാം വ്യക്തമാക്കിയാൽ നന്നായിരുന്നു. --ബി. സ്വാമി (സംവാദം) 15:25, 16 മാർച്ച് 2013 (UTC)
- നിലവിലുള്ള നയം ബ്ലോഗുകളിലേക്ക് കണ്ണി നൽകാനേ പാടില്ല എന്നാണ്. വെബ് സൈറ്റ് ആണെങ്കിൽ അനാവശ്യമോ വിക്കിപീഡിയയ്ക്ക് യോജിക്കാത്തതോ ആയ ഉള്ളടക്കമാണുള്ളതെങ്കിൽ അതിലേയ്ക്ക് കണ്ണി നൽകാൻ വിക്കിപീഡിയ അനുവദിക്കുന്നില്ല എന്നും മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള നയം വ്യക്തമാക്കുന്നു. നിലവാരമുള്ളതോ ഇല്ലാത്തതോ ആയ ബ്ലോഗാണോ എന്നത് വിഷയമല്ല. ഉപയോക്താവിന്റെ നിലവാരവും വിഷയമല്ല. ഇവിടെ കൊടുത്തിട്ടുള്ള വിശദീകരണത്തിന്റെ ഉദ്ധരണി മുകളിൽ കൊടുത്തിട്ടുണ്ട്. ഒന്നുകൂടി വായിച്ചുനോക്കൂ. ബ്യൂറോക്രാറ്റുകൾ ബ്ലോഗുകളിലേയ്ക്ക് കണ്ണികൾ നൽകിയിട്ടുണ്ട് എന്ന് താങ്കൾ പറഞ്ഞത് എന്റെ അഭിപ്രായത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ട വിഷയം തന്നെയാണ്. --അജയ് ബാലചന്ദ്രൻ സംവാദം 15:41, 16 മാർച്ച് 2013 (UTC)
- എങ്കിൽ എല്ലാവരുടെയും കണ്ണികൾ നീക്കം ചെയ്ത്. ആ ഫലകം ഡിലീറ്റ് ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. നിലവാരമാണ് പ്രശ്നമെങ്കിൽ ഗൌരവതരം വിക്കിപ്പീഡിയം എന്ന ഒരു പുതിയ ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. അത് ഓക്കേയാണോ ? ഏതായാലും താങ്കൾ ഇപ്പോൾ ചെയ്യുന്നത് "ganging up against a newcomer" എന്ന കലാപരിപാടിയാണ് എന്ന് വിനീതപൂർവം അറിയിക്കുന്നു. --ബി. സ്വാമി (സംവാദം) 15:50, 16 മാർച്ച് 2013 (UTC)
- എന്നെയാണോ ഉദ്ദേശിച്ചത്? നിലവിലുള്ള നയത്തിന്റെ ഉദ്ധരണിയല്ലേ ഞാൻ മുകളിൽ കാണിച്ചത്? ആ നയം നടപ്പിലാക്കുകയാണെങ്കിൽ എല്ലാവർക്കും ബാധകമാക്കണം എന്നു തന്നെയല്ലേ ഞാൻ മുകളിൽ എഴുതിയതിന്റെ അർത്ഥം? അതല്ല നയത്തിൽ മാറ്റം വരുത്തുകയാണെങ്കിൽ എങ്ങനെ വേണം എന്നത് ചർച്ച ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. പെർസിക്യൂഷൻ കോംപ്ലക്സ് ഉപേക്ഷിക്കൂ ബി. സ്വാമീ. എനിക്ക് താങ്കൾ എഴുതുന്ന ഭൂരിഭാഗം താളുകളും വിജ്ഞാനപ്രദമായിട്ടാണ് തോന്നുന്നത്, താങ്കളെ ആക്രമിച്ചോടിക്കേണ്ട കാര്യമൊന്നും ആർക്കുമുണ്ടാവില്ല. ഞാൻ ഈ താളിൽ വരുന്നത് നയരൂപീകരണത്തിന് മാത്രമാണ്. ഒന്നു കൂടി പറയട്ടെ. നയരൂപീകരണത്തിൽ ശ്രദ്ധിക്കൂ. വിഷയത്തിൽ നിന്ന് വഴിമാറിപ്പോകാതിരിക്കൂ. --അജയ് ബാലചന്ദ്രൻ സംവാദം 16:04, 16 മാർച്ച് 2013 (UTC)
- @Ajay- ശരി. താങ്കളുടെ വാക്കുകളെ സംശയത്തിന്റെ ദൃഷ്ടികൾകൊണ്ട് വീക്ഷിച്ചതിന് മാപ്പ് എല്ലാരും കണ്ണികൾ നീക്കം ചെയ്യണം എന്ന സമവായത്തിലെത്തുംവരെ ഞാനും നീക്കം ചെയ്യുന്നില്ല. ജയ് സഖഫി --ബി. സ്വാമി (സംവാദം) 16:14, 16 മാർച്ച് 2013 (UTC)
യൂസർ പേജിൽ നിന്നും മറ്റ് സൈറ്റുകളിലേക്കോ ബ്ലോഗുകളിലേക്കോ ലിങ്കുകളോ നൽകുന്നതിനെ എതിർക്കേണ്ടതില്ല. അതിനെ എതിർക്കുന്ന നയം മാറ്റിയെഴുതണം എന്നു തന്നെയാണ് എന്റെ നിലപാട്. ഏതെങ്കിലും ലേഖനങ്ങളിൽ നിന്നും അനാവശ്യമായ ലിങ്കുകൾ നൽകുന്നത് ഒഴിവാക്കാം. യൂസർ പേജ് ഒരു യൂസറുടെ താത്പര്യങ്ങളെ സൂചിപ്പിക്കുന്നതു കൂടിയാണ്. അത് ഒരു ബ്ലോഗായിപ്പോയാൽപ്പോലും എതിർക്കുവാൻ പാടില്ലാത്തതുമാണ്. യൂസർ പേജ് ഒരിക്കലും ഒരു ലേഖനമല്ലല്ലോ. --Edukeralam|ടോട്ടോചാൻ (സംവാദം) 10:15, 22 മാർച്ച് 2013 (UTC)
- വിക്കിപീഡിയ എന്തൊക്കയാല്ല എന്ന താളിൽ, വിക്കിപീഡിയയെ ഒരു ബ്ലോഗ് ആയി ഉപയോഗപ്പെടുത്താൻ പാടില്ലെന്നാണ് പറഞ്ഞിരിക്കുന്നത് അവിടെ ലിങ്കിന്റെ കാര്യം പറഞ്ഞിട്ടില്ല. അതിലൊരു മാറ്റം വേണമെന്നും തോന്നുന്നില്ല.
- പലയാളുകളും സ്വന്തം ബ്ലോഗിൽ പ്രസിദ്ധീകരിച്ച കാര്യങ്ങൾ വിക്കിപീഡിയ ലേഖനങ്ങളിൽ ഉപയോഗിക്കാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പകർപ്പവകാശലംഘനമല്ല എന്നു കാണിക്കാൻ വിക്കിപീഡിയ ഉപയോക്താവും ബ്ലോഗുടമയും ഒരാളാണെന്ന് കാണിക്കാൻ ബ്ലോഗിൽ വിക്കി ഉപയോക്തൃതാളിലേക്കും, വിക്കി ഉപയോക്തൃതാളിൽ ബ്ലോഗിലേക്കും ഉള്ള ലിങ്കുകൾ ചേർക്കാനാണ് ആവശ്യപ്പെടാറുള്ളത്. ഉപയോക്തൃതാളുകൾ സ്വന്തം ഐഡന്റിറ്റിയും താൽപര്യങ്ങളും കാണിക്കാനുള്ള ഇടമായതുകൊണ്ട് സ്വന്തം ബ്ലോഗിലേക്ക് കണ്ണി നൽകാവുന്നതാണെന്നാണ് എന്റെ അഭിപ്രായം.
--Vssun (സംവാദം) 01:25, 29 മാർച്ച് 2013 (UTC)
താഴെപ്പറഞ്ഞ കാര്യത്തിൽ സമവായമുണ്ട് എന്നു കരുതുന്നു.
- റോജി ചെയ്തത് അഡ്മിൻ പദവിയുടെ ദുരുപയോഗമല്ല.
- വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താളിൽ മാറ്റത്തിന്റെ ആവശ്യമില്ല.
- ഇവിടെ താങ്കളുടെ ഉപയോക്തൃതാളിൽ നിന്നും മറ്റു ബ്ലോഗുകളിലേക്കോ അനാവശ്യമായ അല്ലെങ്കിൽ വിക്കിപീഡിയയ്ക്ക് യോജിക്കാത്തതോ ആയ വെബ്സൈറ്റുകളിലേക്കോ കണ്ണികൾ നൽകുന്നത് വിക്കിപീഡിയ അനുവദിക്കുന്നില്ല എന്നു പറഞ്ഞിരിക്കുന്നത് മാറ്റേണ്ടതുണ്ട്.
മാറ്റം താഴെപ്പറയുന്ന രീതിയിൽ വരുത്താമോ?
- "താങ്കളുടെ ഉപയോക്തൃ താൾ സ്വകാര്യ ബ്ലോഗ് ആയി ഉപയോഗപ്പെടുത്താൻ പാടില്ല" എന്ന് വാക്യഘടന മാറ്റുന്നതിനൊപ്പം ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഈ ഭാഗം തർജ്ജമ ചെയ്ത് ചേർക്കാവുന്നതാണ് എന്ന് അഭിപ്രായമുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 08:47, 29 മാർച്ച് 2013 (UTC)
വിക്കിപീഡിയ:ഉപയോക്തൃതാൾ എന്ന താളിൽ മാറ്റങ്ങൾ വരുത്തി പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 08:50, 30 മാർച്ച് 2013 (UTC)
- വിക്കിപീഡിയ:ഉപയോക്തൃതാൾ എന്ന താളിൽ വരുത്തിയ മാറ്റങ്ങൾ ചർച്ച ചെയ്യാവുന്നതാണ്. --അജയ് ബാലചന്ദ്രൻ സംവാദം 15:15, 30 മാർച്ച് 2013 (UTC)
മാറ്റങ്ങളൊന്നും നിർദ്ദേശിക്കപ്പെടാത്തതിനാൽ ചർച്ചയിൽ ഇവിടെ വരുത്തിയ മാറ്റങ്ങൾ അംഗീകരിക്കാമെന്ന് സമവായമുണ്ട് എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:06, 4 ഏപ്രിൽ 2013 (UTC)
തീരുമാനം: ഇവിടെ മാറ്റം വരുത്തുവാൻ തീരുമാനമെടുത്തു. റോജിപാലയുടെ നടപടി കാര്യനിർവാഹകപദവിയുടെ ദുരുപയോഗമല്ല എന്നാണ് സമവായം. --അജയ് ബാലചന്ദ്രൻ (സംവാദം) 05:40, 5 ഏപ്രിൽ 2013 (UTC) |
വിക്കിപീഡിയ:തട്ടിപ്പുകൾ ഉണ്ടാക്കരുത്
തിരുത്തുകതട്ടിപ്പുകൾ ഉണ്ടാക്കരുത് എന്നതുസംബന്ധിച്ച ഇംഗ്ലിഷ് വിക്കി ലേഖനത്തിന്റെ തർജ്ജമയായി ഒരു കരട് ഉണ്ടാക്കിയിട്ടുണ്ട്. ചർച്ച ചെയ്ത് വേണ്ട ഭേദഗതികളോടെ പാസാക്കാൻ താല്പര്യപ്പെടുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 06:26, 18 മാർച്ച് 2013 (UTC)
- ഇത് വായിച്ചപ്പോൾ ഭീഷണിയുടെ വ്യാപ്തിയെക്കുറിച്ച് ഒരു ബോധമുണ്ടായി. നമ്മുടെയെല്ലാം പ്രിയങ്കരനായ ജിംബോ ചേട്ടന്റെ ധാർമികരോഷത്തിൽ ഞാനും പങ്കു ചേരുന്നു. ഹോക്സന്മാർ സജീവമാകുന്ന ഏപ്രിൽ ഒന്ന് അടുത്ത് വരുകയാണ്. നാം ജാഗരൂകരായി ഹോക്സുകളെ നേരിടാൻ ഒരു ആന്റി ഹോക്സ് ടാസ്ക് ഫോഴ്സ് രൂപികരിക്കണം സർ. മുൻ നിരയിൽ പ്രവർത്തിക്കാൻ ഈ സ്വാമി തയ്യാർ --ബി. സ്വാമി (സംവാദം) 18:29, 18 മാർച്ച് 2013 (UTC)
ജിംബോ --Roshan (സംവാദം) 18:57, 18 മാർച്ച് 2013 (UTC)
കരട് പദ്ധതി താളായി അംഗീകരിക്കാനുള്ള സമവായമുണ്ട് എന്നാണ് കാണുന്നത്. ഇതുവരെ എതിർപ്പുകളൊന്നും വന്നിട്ടില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 05:13, 4 ഏപ്രിൽ 2013 (UTC)
- നയപരമായി, പരിശോധനായോഗ്യത എന്ന നയത്തിന്റെ ഭാഗമാണിത്. കരടിന്റെ മുകളിൽ ശ്രദ്ധേയതാമാനദണ്ഡം എന്നുകൊടുത്തിരിക്കുന്നു. --Vssun (സംവാദം) 06:50, 4 ഏപ്രിൽ 2013 (UTC)
- ശ്രദ്ധേയത എന്നത് മാറ്റി. ഈ താൾ വിക്കിപീഡിയയുടെ തട്ടിപ്പുകളെ സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. എന്നാണ് ഇപ്പോൾ കൊടുത്തിരിക്കുന്നത്. ഇത് എങ്ങനെയാണ് ശരിപ്പെടുത്തേണ്ടത്? വിക്കിപീഡിയ:പരിശോധനായോഗ്യത എന്ന താളിന്റെ ഉപതാളാക്കുകയും വിക്കിപീഡിയ:പരിശോധനായോഗ്യത എന്ന താളിന്റെ ഒരു വിഭാഗത്തിൽ നിന്ന് ഇങ്ങോട്ട് കണ്ണികൊടുക്കുകയും ചെയ്താൽ മതിയോ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:11, 4 ഏപ്രിൽ 2013 (UTC)
പരിശോധനായോഗ്യതയുടെ ഉപതാളാക്കണമെന്നില്ല. അവിടെനിന്ന് കണ്ണി വേണ്ടത് അത്യാവശ്യമാണ്. --Vssun (സംവാദം) 07:33, 4 ഏപ്രിൽ 2013 (UTC)
- ഫലകം:വിക്കിപീഡിയ നയങ്ങളും മാർഗ്ഗരേഖകളും എന്നതിൽ ഇതിലേയ്ക്കുള്ള കണ്ണിയുണ്ട് (പണ്ടേ ഉണ്ടായിരുന്നു).
- വിക്കിപീഡിയ:പരിശോധനായോഗ്യത എന്ന താളിൽ തട്ടിപ്പുകൾ ഉണ്ടാക്കരുത് എന്നൊരു വിഭാഗം ഉണ്ടാക്കിയിട്ടുണ്ട് (കരട് പേരുമാറ്റി പദ്ധതി താളാക്കുമ്പോൾ കണ്ണി ശരിയാകും) ഇത്രയും മതിയാകില്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 18:08, 4 ഏപ്രിൽ 2013 (UTC)
തീരുമാനം: വിക്കിപീഡിയ:തട്ടിപ്പുകൾ ഉണ്ടാക്കരുത് എന്ന താൾ സമവായത്തിലൂടെ അംഗീകരിച്ചു. ഇത് വിക്കിപീഡിയ:പരിശോധനായോഗ്യത എന്ന താളിൽ ഒരു വിഭാഗമായും ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 16:28, 5 ഏപ്രിൽ 2013 (UTC) |
വെടിവെപ്പ്
തിരുത്തുകഇപ്പോൾ കുറേ വെടിവെപ്പ് കേസുകളുടെ ലേഖനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. പക്ഷെ വെടിവെപ്പ് എന്നത് എങ്ങനെ എഴുതണമെന്നത് ഒരു തീരുമാനാക്കേണ്ടതുണ്ട്. ഇപ്പോൾ പല രീതിയിലാണ് ഇതെഴുതിക്കൊണ്ടിരിക്കുന്നത്. നോക്കുക: ഒഞ്ചിയം വെടിവെപ്പ്, കൂത്തുപറമ്പ് വെടിവെയ്പ്പ്, പുതുപ്പള്ളി വെടിവയ്പ്പ്, അറബിക്കടലിലെ ഇറ്റാലിയൻ വെടിവെയ്പ് 2012. വെടിവെപ്പ് എന്നുപയോഗിക്കണമെന്നാണ് എന്റെ പക്ഷം. വെയ്പ്പ് എന്നതിൽ എ, യ് എന്നീ രണ്ട് താലവ്യങ്ങൾ അടുത്തടുത്തുവരുന്നു എന്നാണ് എന്റെ ഓർമ്മ. അത് ആവശ്യമില്ല. --സിദ്ധാർത്ഥൻ (സംവാദം) 06:04, 18 മാർച്ച് 2013 (UTC)
ഞാൻ തന്നെ വിക്കിപീഡിയയിൽ രണ്ടു തരത്തിൽ എഴുതിയിട്ടുണ്ട്!!! വെടിവെയ്പ്, വെടിവയ്പ്പ്, വെടിവെയ്പ്പ്. വെടിവെപ്പ് എന്ന എല്ലാ വകഭേദങ്ങളും വിക്കിപീഡിയയ്ക്ക് പുറത്ത് പത്രമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഭാഷാശാസ്ത്രപരമായി വെടിവെപ്പ് ആണ് ശരിയെങ്കിൽ അത് വിക്കിപീഡിയയിൽ ഉപയോഗിക്കാൻ തീരുമാനമെടുക്കാമെന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ സംവാദം 06:34, 18 മാർച്ച് 2013 (UTC)
- വെയ്ക്കുക എന്നുവായിക്കുമ്പോഴുണ്ടാകുന്ന ഇടയിലെ യകാരം വെപ്പിനില്ലെന്നു കരുതുന്നു. അതുകൊണ്ട് വെടിവെപ്പ് ആയിരിക്കും ശരി. വാക്കുകളുടെ അഭികാമ്യമായ ശൈലിക്കുവേണ്ടി ഒരു താൾ തുടങ്ങി അതിൽ ഇത്തരം വാക്കുകൾ ഉൾക്കൊള്ളിക്കാവുന്നതാണ്. --Vssun (സംവാദം) 01:31, 29 മാർച്ച് 2013 (UTC)
- വാക്കുകളുടെ ശൈലീപുസ്തകം പ്രത്യേകം തയ്യാറാക്കുന്നതിന് ഒരു . --സിദ്ധാർത്ഥൻ (സംവാദം) 03:40, 29 മാർച്ച് 2013 (UTC)
- വാക്കുകളുടെ ശൈലീപുസ്തകം തയ്യാറാക്കുന്നതിനോട് യോജിക്കുന്നു. വിക്കിപീഡിയ:ശൈലീപുസ്തകം#മാസങ്ങളുടെ പേരുകൾ, വിക്കിപീഡിയ:ശൈലീപുസ്തകം#ഭൂമിശാസ്ത്ര നാമങ്ങൾ എന്നിവ വാക്കുകളുടെ ശൈലീപുസ്തകത്തിലേയ്ക്ക് മാറ്റുന്നതാവും നല്ലത് എന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 15:26, 30 മാർച്ച് 2013 (UTC)
- . വിക്കിപീഡിയ:ശൈലീപുസ്തകത്തിന്റെ ഉപതാളായി ഇത് നൽകിയാൽ മതിയാകില്ലേ? തലക്കെട്ട് എന്തുവേണം? വിക്കി:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി? --Vssun (സംവാദം) 10:26, 31 മാർച്ച് 2013 (UTC)
- നമ്മുടെ ഡിഫോൾട്ട് ശൈലീപുസ്തകം വിജ്ഞാനകോശത്തിൽ വേണ്ട ശൈലി (തലക്കെട്ടുകളുടെ ഘടന, ടാക്സോബോക്സ്, അവലംബം മുതലായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതിനെ വിളിക്കാവുന്നത് വിജ്ഞാനകോശശൈലീപുസ്തകം എന്നാണെന്ന് തോന്നുന്നു. പക്ഷേ അതിന്റെ പേരുമാറ്റണമെന്നില്ല. പുതിയ ഉപതാളിൽ ഭാഷാ ശൈലിയെപ്പറ്റിയാണല്ലോ പ്രതിപാദിക്കാവുന്നത്. അതിനുപറ്റിയ പേര് ഭാഷാശൈലീപുസ്തകം എന്നതുപോലെ എന്തെങ്കിലുമായിരിക്കില്ലേ? (ഉദാ: വിക്കി:ശൈലീപുസ്തകം/ഭാഷ?) വിക്കി:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി എന്നതും നല്ലതുതന്നെ. --അജയ് ബാലചന്ദ്രൻ (സംവാദം) 10:47, 31 മാർച്ച് 2013 (UTC)
- തലക്കെട്ട് ഭാഷ എന്നാക്കുമ്പോൾ അതിന്റെ വ്യാപ്തി വളരെക്കൂടില്ലേ.
- വിക്കി:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി എന്ന താളിന്റെ കരടുണ്ടാക്കിയിട്ടുണ്ട്. ആവശ്യത്തിന് മാറ്റങ്ങൾ വരുത്തുക. തലക്കെട്ട് മാറ്റണമെങ്കിൽ ആകാം. --Vssun (സംവാദം) 11:03, 31 മാർച്ച് 2013 (UTC)
കൂടുതൽ മാറ്റങ്ങൾ ആവശ്യമില്ല എന്ന് കരുതുന്നു. ഇതിൽ തീരുമാനമെടുക്കാനുള്ള സമവായമുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:12, 4 ഏപ്രിൽ 2013 (UTC)
തീരുമാനം: വെടിവെപ്പ് എന്ന വാക്ക് വിക്കിപീഡിയയുടെ ശൈലിയായി സ്വീകരിച്ചു. ശൈലീപുസ്തകത്തിന്റെ ഉപതാളായി വാക്കുകളുടെ അഭികാമ്യമായ ശൈലിക്കുവേണ്ടി ഒരു താൾ തുടങ്ങാനും സമവായമുണ്ടായി. --അജയ് ബാലചന്ദ്രൻ (സംവാദം) 14:33, 5 ഏപ്രിൽ 2013 (UTC) |
നാൾവഴി മായ്ക്കൽ
തിരുത്തുക- നാൾപ്പതിപ്പ് മായ്ക്കുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച ഈ കരട് ഈ ത്രെഡിൽ ചർച്ച ചെയ്യാവുന്നതാണ്. ഇംഗ്ലീഷ് വിക്കിയിലെ [ഈ നയമാണ്] തർജ്ജമ ചെയ്തത്. ഇംഗ്ലീഷ് വിക്കിയിൽ നിന്ന് കുറേ ഭാഗം നീക്കം ചെയ്തിട്ടുണ്ട്.
- The community's decision was that RevisionDelete should not be used without prior clear consensus for "ordinary" incivility, attacks, or for claims of editorial misconduct. The wider community may need to fully review these at the time and in future, even if offensive. എന്നത് ഇംഗ്ലീഷ് വിക്കി സമൂഹത്തിന്റെ സമവായമാണ്. ഇത് ഭാഗികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നമുക്ക് ഇത് കൂടുതൽ ചർച്ച ചെയ്യാവുന്നതാണ്.
- Oversightable information സംബന്ധിച്ച ഭാഗവും തലക്കെട്ടിനുകീഴിലുള്ള വിവരവും നീക്കം ചെയ്തിട്ടുണ്ട്. നമുക്ക് ആ സംവിധാനം കൊണ്ടുവരുന്നത് മറ്റൊരു ത്രെഡിൽ ആവശ്യമെങ്കിൽ ചർച്ച ചെയ്യാവുന്നതാണ്.
- Arbitration Committee സംബന്ധിച്ച വിവരവും ഉൾപ്പെടുത്തിയിട്ടില്ല. അതും ആവശ്യമെങ്കിൽ മറ്റൊരു ത്രെഡിൽ ചർച്ച ചെയ്യാവുന്നതാണ്.
പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് ത്രെഡിനു മുകളിൽ കയറിയത്. --അജയ് ബാലചന്ദ്രൻ സംവാദം 08:51, 23 മാർച്ച് 2013 (UTC)
ചില തിരുത്തുകൾ ലേഖനത്തിൽ നിന്ന് ഒഴിവാക്കുമ്പോൾ തിരുത്തുകളുടെ ദർശനീയത ഒഴിവാക്കുന്നതെന്തിനാ?. ഉദാഹരണം ഇവിടെ. നാൾവഴിയിൽ നിന്നും ഒഴിവാക്കുന്നതിന് എന്താണ് ന്യായം. എല്ലാ തിരുത്തുകളും എല്ലാവർക്കും കാണാനാകുന്നതല്ലേ നല്ലത്. ഇക്കാര്യത്തിൽ വല്ല നയവും രൂപീകരിച്ചിട്ടുണ്ടോ?--ഇർഷാദ്|irshad (സംവാദം) 05:06, 23 മാർച്ച് 2013 (UTC)
- പകർപ്പവകാശലംഘനമായതിനാലാണ് ആ നാൾപ്പതിപ്പുകളുടെ ദർശനീയത മായ്ക്കപ്പെട്ടത്. --അജയ് ബാലചന്ദ്രൻ സംവാദം 05:11, 23 മാർച്ച് 2013 (UTC)
ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് തർജ്ജമ ചെയ്തുണ്ടാക്കിയ നാൾപ്പതിപ്പ് മായ്ക്കുന്നതിന്റെ മാനദണ്ഡങ്ങൾ സംബന്ധിച്ച കരടിനെ സംബന്ധിച്ച് എതിർപ്പൊന്നുമില്ലാത്തതിനാൽ പദ്ധതി താളാക്കാമെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:41, 4 ഏപ്രിൽ 2013 (UTC)
തീരുമാനം: പദ്ധതി താളാക്കി. --അജയ് ബാലചന്ദ്രൻ (സംവാദം) 04:23, 10 ഏപ്രിൽ 2013 (UTC) |
ഭാര്യയും പങ്കാളിയും
തിരുത്തുക""കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ പങ്കാളിയായിരുന്നു ആര്യ അന്തർജ്ജനം" വാചകം ഇവിടെനിന്നും What is the difference between ഭാര്യ and പങ്കാളി? --Vinayaraj (സംവാദം) 14:17, 19 മാർച്ച് 2013 (UTC)
- ഭാര്യ = ഭരിക്കപ്പെടുന്നവൾ എന്നും ഭർത്താവ് = ഭരിക്കുന്നവൻ എന്നും അർത്ഥമുണ്ട്. ഇംഗ്ലീഷിൽ husband, wife എന്നതിനുപകരം ഇപ്പോൾ പൊതുവേ പ്രയോഗിക്കുന്നവാക്ക് spouse എന്നാണ്. നിയമപരമായി വിവാഹം കഴിക്കാത്തവർക്കും, സ്വവർഗ്ഗാനുരാഗികൾക്കും ഒക്കെ ഉപയോഗിക്കാവുന്ന പദമാണ് പങ്കാളി എന്നത്. പങ്കാളി എന്നത് ഒരു ജെൻഡർ ന്യൂട്രൽ ആയ പദമായതിനാലാണ് അത് അവിടെ പ്രയോഗിച്ചത്. ശീലം നമുക്ക് ഇത്തരം വാക്കുകളെ ദഹിപ്പിക്കില്ലെന്നത് മറ്റൊരുകാര്യം :) --Adv.tksujith (സംവാദം) 19:21, 19 മാർച്ച് 2013 (UTC)
- ഇങ്ങനെ വിവേചനം ഉണ്ടാക്കുന്ന എല്ലാ പദങ്ങളും ഭാഷയിൽ നിന്നും നീക്കം ചെയ്യുന്നതിന് സർവ്വവിധപിന്തുണയും അറിയിക്കുന്നു. പക്ഷേ അത് ഭാഷയിൽ നിന്നും ആകെ ആവണം. പാഠപുസ്തകങ്ങളിൽ നിന്നും പത്രങ്ങളിൽ നിന്നും അനുദിനപ്രയോഗങ്ങളിൽ നിന്നും മീഡിയകളിൽ നിന്നുമെല്ലാം. ഭാര്യ, ഭർത്താവ് എന്നീ പദങ്ങൾ ഏതൊക്കെയോ സംസ്കൃതരൂപങ്ങളിൽ നിന്നാവാം മലയാളത്തിലെത്തിയത്. സാംസ്കൃതധാതുവിന് വേറെ പല അർത്ഥങ്ങളുമായിരുന്നിരിക്കണം. എന്നാൽ ഇന്ന് നമ്മുടെ ഭാഷയിൽ അത് ഉപയോഗിച്ച് ശീലിച്ച് മറ്റു ചില അർത്ഥങ്ങൾ കൈവന്നിട്ടുണ്ടല്ലോ. അതു കൊണ്ടാണല്ലോ അനുദിനപ്രയോഗങ്ങളിൽ അത് ഉപയോഗിക്കുന്നത്. ഭാഷയെ സംസ്കരിക്കാനുള്ള ധൃതിയിൽ വിക്കിപ്പീഡിയയിൽ മാത്രം ആ മാറ്റങ്ങൾ വരുത്തിത്തുടങ്ങുന്നത് ആശാസ്യമാണോ എന്നൊരു സംശയം. മനുവിന്റെ പിൻമുറക്കാരായതിനാലാണ് മനുഷ്യൻ എന്ന വാക്ക് വന്നതെന്നും, അതിൽ യോജിക്കാനാവാത്തതു കൊണ്ട് മനുഷ്യൻ എന്ന വാക്ക് തെറ്റായ അർത്ഥത്തിലാണെന്നെല്ലാം വാദിച്ചാൽ ശരിയാവുമോ? വീണ്ടും പറയട്ടേ, Gender neutral പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നതിനോട് പരിപൂർണ്ണ പിന്തുണ ലേഖകനോട് അറിയിക്കുമ്പോൾ തന്നെ, നമ്മുടെ convictions നടപ്പിലാക്കാൻ വിക്കിപ്പീഡിയ വേദിയാക്കാമോ എന്ന് സംശയിക്കുന്നു. --Vinayaraj (സംവാദം) 01:22, 20 മാർച്ച് 2013 (UTC)
അതു തന്നെയാണ് എന്റെയും ചോദ്യം, "നമ്മുടെ convictions" പിന്തുടരണമെന്ന് മറ്റുള്ളവരോടും നിർബന്ധിക്കണമോ എന്ന് ! --Adv.tksujith (സംവാദം) 01:47, 20 മാർച്ച് 2013 (UTC)
ജീവിതപങ്കാളി എന്നുതന്നെ സൂചിപ്പിച്ചാൽ മതി. അല്ലെങ്കിൽ പങ്കാളി എന്നും. അല്ലാതെ ഭാര്യ ഭർത്താവ് വേണ്ടതില്ല--Edukeralam|ടോട്ടോചാൻ (സംവാദം) 10:05, 22 മാർച്ച് 2013 (UTC)
- ഭാര്യ, ഭർത്താവ് എന്ന് ഉപയോഗിക്കേണ്ടതില്ല എന്ന് പറയുന്നതിന്റെ സംഗതിയെന്താണ്.ജീവിതപങ്കാളിയെന്ന് പലയിടത്തും ഉപയോഗിക്കുന്നതിനാൽ വിക്കിയിലും അത് ഉപയോഗിക്കാം. പക്ഷേ അതുകൊണ്ട് ഭാര്യ, ഭർത്താവ് എന്നീ പദങ്ങളെ വിക്കിയിൽനിന്ന് എടുത്തുമാറ്റേണ്ട ആവശ്യമൊന്നുമില്ല. പങ്കാളി എന്നു മാത്രം ഉപയോഗിക്കാനും പാടില്ല. ജീവിതത്തിലെ പങ്കാളിയായതിനാൽ ജീവിതപങ്കാളി എന്നുതന്നെ ഉപയോഗിക്കണം. പങ്കാളിത്തം മറ്റു പലതുമിലുമുണ്ട് ബിസിനസ് ഉദാഹരണം. ഒരു കാര്യം കൂടി ഭാഷാപരിഷ്കരണം എന്ന ലക്ഷ്യത്തിലേക്ക് വിക്കിപീഡിയ തിരിയുകയാണെങ്കിൽ അത് ഒറിജിനൽ റിസർച്ച് ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത്.--സിദ്ധാർത്ഥൻ (സംവാദം) 10:34, 22 മാർച്ച് 2013 (UTC)
- മലയാളഭാഷയിലാണു് ആ ലേഖനമെങ്കിൽ "ഭാര്യ" എന്നുതന്നെ വേണം അവിടെ ഉപയോഗിക്കാൻ. gender neutral ആകുക എന്നതു് ഒരു സമൂഹത്തിനെസംബന്ധിച്ചിടത്തോളം നല്ല കാര്യമായിരിക്കാം. അതിന്റെ ഭാഗമായി ഭാഷയിലെ ചില പദങ്ങളും (ഭാഷയുടെ തന്നെ വിവിധമണ്ഡലങ്ങളിൽ) മാറ്റിവെക്കേണ്ടിവന്നേക്കാം. പക്ഷേ, ഭാര്യ, ഭർത്താവ്, പതി, പത്നി, സഹധർമ്മിണി തുടങ്ങിയ രൂഢമൂലങ്ങളായ വാക്കുകളെ മുറിച്ചുമാറ്റിക്കൊണ്ടല്ല അത്തരം പരിഷ്കാരം തുടങ്ങിവെക്കേണ്ടതു്. പ്രത്യേകിച്ചും വിക്കിപീഡിയയ്ക്കകത്തു തന്നെ അതു വരേണ്ടതു് മറ്റു രംഗങ്ങളിലെ വ്യാപകമായ പ്രയോഗസാധുതയ്ക്കു ശേഷം വേണം. മുകളിൽ എഴുതിയ വാചകത്തിൽ (ആമുഖത്തിൽ തന്നെ) പങ്കാളി എന്നു വായിക്കുമ്പോൾ ഇ. എം.എസ്. നേരാംവണ്ണം വേളി കഴിക്കാതെ, എന്തോ സംബന്ധപ്പരിപാടിയുമായാണു കഴിഞ്ഞിരുന്നതെന്നു തോന്നും. (അതുതന്നെ ഒരു തെറ്റാണെന്നു വ്യവക്ഷയില്ല. പക്ഷേ, തെറ്റുകളും ശരികളും അതാതുകാലങ്ങളിൽ മാറിമറിഞ്ഞു വ്യാഖ്യാനിക്കപ്പെടാവുന്നതാണല്ലോ.)
- (എന്റെ സ്വന്തം കാഴ്ച്ചപ്പാടിൽ, ഭാര്യ-ഭർത്താവു് എന്നു വിളിക്കപ്പെടുന്നതിൽപോലും അസ്കിത തോന്നുന്നത്ര വികലവും അസഹിഷ്ണുത നിറഞ്ഞതുമായ ഒരു സാമൂഹ്യദുരാചാരമൊന്നുമല്ല gender neutralityയുടെ ആധുനികബോധം. എല്ലാരും കൂടി കുളിപ്പിച്ചുകുളിപ്പിച്ച് ഒടുവിൽ ഈയൊരു പുതിയ രാഷ്ട്രനിർമ്മാണധാരയെക്കൂടി ഇല്ലാതാക്കുമോ എന്നാണിപ്പോഴത്തെ എന്റെ പേടി.) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 23:06, 22 മാർച്ച് 2013 (UTC)
- ""എല്ലാരും കൂടി കുളിപ്പിച്ചുകുളിപ്പിച്ച് ഒടുവിൽ ഈയൊരു പുതിയ രാഷ്ട്രനിർമ്മാണധാരയെക്കൂടി ഇല്ലാതാക്കുമോ എന്നാണിപ്പോഴത്തെ എന്റെ പേടി."" --സിദ്ധാർത്ഥൻ (സംവാദം) 02:43, 23 മാർച്ച് 2013 (UTC)
ക്ഷമിക്കുക. മലയാളത്തിൽ സാധാരണയായി പ്രയോഗിക്കുക "ജീവിതപങ്കാളി" എന്നാണ്. [3] ഈ അടുത്തിടെ വായിച്ച ഒരു ലേഖനത്തിൽ പങ്കാളി എന്നുകണ്ടത് മനസ്സിൽ കിടന്നത് കാരണം അങ്ങനെ എഴുതിപ്പോയതാണ് :) അത് തിരുത്തി ജീവിതപങ്കാളി ആക്കിയേക്കാം. ആതും പറ്റില്ലെന്ന് ഉത്തമബോദ്ധ്യമുള്ളവർക്ക് "ഭാര്യ" എന്ന് തിരുത്താമല്ലോ. അതിനും വിക്കിപീഡിയിയിൽ തടസ്സമൊന്നുമില്ലല്ലോ... മറ്റൊരിടത്ത് നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചോട്ടോ... "നമ്മുടെ ലേഖനങ്ങളെല്ലാം പുരുഷന്മാർ പുരുഷപക്ഷ കാഴ്ചപ്പാടിൽ എഴുതുന്നവയാണ്. ഭാഷയിലും കാഴ്ചപ്പാടിലും നൂറുശതമാനം പക്ഷപാതരപരമായവ. പക്ഷേ അതിലൊന്നും നിഷ്പക്ഷതയുടെ പ്രശ്നംകാണാത്ത നാം, ആരെങ്കിലും സ്ത്രീപക്ഷമായി എഴുതാൻ തുടങ്ങിയാൽ അവിടെ POV യും തെളിവുമൊക്കെയായി ചാടിവീഴും..."
ഇവിടെ സ്ത്രീപക്ഷമായിട്ടൊന്നും എഴുതിയില്ല. ജെൻഡർ ന്യൂട്രാലായി എഴുതാൻ ശ്രമിച്ചതേയുള്ളൂ... അപ്പോൾ അസ്വസ്തതകൾ ആരംഭിച്ചു.... അപ്പോൾ സ്ത്രീപക്ഷമായി എഴുതിയാലുള്ള അവസ്ഥ എന്തായിരിക്കും.? ഇനി മുന്നോട്ടുള്ള പോക്ക് ആലോടിക്കുകയേ വേണ്ട ! --Adv.tksujith (സംവാദം) 02:58, 23 മാർച്ച് 2013 (UTC)
സ്ത്രീപക്ഷമായോ പുരുഷപക്ഷമായോ ഒരു വിജ്ഞാനകോശം രചിക്കപ്പെടുന്നതിനോട് യോജിപ്പില്ല. ലിംഗനിരപേക്ഷമായ ഭാഷ തന്നെയാണ് വിജ്ഞാനകോശത്തിന് ഉത്തമം. ഭാര്യ, ഭർത്താവ് എന്നീ വാക്കുകൾ വേണ്ടെന്നല്ല, മറിച്ച് അത്യാവശ്യമുള്ളയിടത്തു മാത്രം അത് ഉപയോഗിച്ചാൽ മതിയാകും. ജീവിതപങ്കാളി എന്നു എഴുതുന്നതാണ് നല്ലത്. --Edukeralam|ടോട്ടോചാൻ (സംവാദം) 10:41, 25 മാർച്ച് 2013 (UTC)
ദാ പ്രശസ്തരുടെ ഭാര്യമാർ എന്നൊരു വർഗ്ഗം! പ്രശസ്തരുടെ ഭർത്താക്കന്മാർ എന്ന വർഗ്ഗം ഉണ്ടോ ആവോ? ഇനി അങ്ങനെയൊന്നുണ്ടാക്കിയാൽ അതും വേണ്ടെന്നു പറഞ്ഞ് വരുമോ? --Edukeralam|ടോട്ടോചാൻ (സംവാദം) 10:48, 25 മാർച്ച് 2013 (UTC)
- തെറ്റൊന്നും ഉണ്ടാകേണ്ട കാര്യമില്ലല്ലോ. ഇത്തരമൊരു വർഗ്ഗം പരിശോധിക്കുന്ന ഒരാൾക്ക് ഇയാൾ ഏത് പ്രശസ്തയുടെ/പ്രശസ്തന്റെ ഭർത്താവ്/ഭാര്യ ആണെന്ന് മനസ്സിലാക്കാൻ സാധിക്കുമെങ്കിൽ ആ വർഗ്ഗത്തിന്റെ ലക്ഷ്യം പൂർത്തീകരിക്കപ്പെട്ടു. ഉദാഹരണമായി ഇന്ദിരാ ഗാന്ധി-ഫിറോസ് ഗാന്ധി, സോണിയ ഗാന്ധി-രാജീവ് ഗാന്ധി, ജയ ബച്ചൻ-അമിതാബ് ബച്ചൻ, ദിലീപ്-മഞ്ജുവാര്യർ.. അങ്ങനെയങ്ങനെ... പിന്നെ ലിംഗവ്യത്യാസം ആവശ്യമില്ലാത്തിടത്തുമാത്രമേ അത്തരം വാക്കുകൾ ഉപയോഗിക്കേണ്ടതുള്ളൂ. ഒരു പുരുഷനെക്കുറിച്ചുള്ള ലേഖനത്തിൽ അദ്ദേഹത്തിന്റെ ഭാര്യയെ ഭാര്യ എന്നുതന്നെ പ്രയോഗിക്കുന്നതിൽ എന്തിന് അമാന്തിക്കണം. പ്രത്യേകിച്ചും ജീവിതപങ്കാളി എന്ന വാക്കിന് സ്വവർഗ്ഗപങ്കാളിയെക്കൂടി ഉൾക്കൊള്ളാൻ കഴിയുമെന്ന സാഹചര്യത്തിൽ. --സിദ്ധാർത്ഥൻ (സംവാദം) 11:11, 25 മാർച്ച് 2013 (UTC)
പങ്കാളി സ്ത്രീയാണോ പുരുഷനാണോ എന്ന് തിരിച്ചറിയപ്പെടണമെന്ന വാശിയാണ് പ്രശ്നം. അത്യാവശ്യമുള്ളിടത്തു മാത്രം അത് തിരിച്ചറിഞ്ഞാൽ പോരേ? --Edukeralam|ടോട്ടോചാൻ (സംവാദം) 08:33, 1 ഏപ്രിൽ 2013 (UTC)
- കുറഞ്ഞ വാക്കുകളിലൂടെ കൂടുതൽ കാര്യങ്ങൾ പകരുക എന്നതാണ് ഏറ്റവും പ്രധാനം. ഭാര്യ എന്ന വാക്കിലൂടെ നൽകുന്ന വിവരങ്ങൾ പങ്കാളിയും ജീവിതപങ്കാളിയും നൽകുന്നില്ല. ഇൻഫോബോക്സിലും മറ്റും സ്പൗസ് എന്നതിനു പറ്റിയ വാക്കാണ് ജീവിതപങ്കാളി. --Vssun (സംവാദം) 10:09, 1 ഏപ്രിൽ 2013 (UTC)
ഭാര്യ/ഭർത്താവ് എന്ന പ്രയോഗങ്ങൾ | spouse = ജീവിതപങ്കാളി | പങ്കാളി |
---|---|---|
ഒഴിവാക്കേണ്ടതാണ് |
അനുയോജ്യമായ വാക്കാണ്
|
ഉപയോഗിക്കാവുന്നതാണ്
|
ഒഴിവാക്കേണ്ടതില്ല
|
അനുയോജ്യമല്ല |
ഉപയോഗിക്കാവുന്നതല്ല
|
നിഷ്പക്ഷം/വ്യക്തമല്ല
|
നിഷ്പക്ഷം/വ്യക്തമല്ല
|
നിഷ്പക്ഷം/വ്യക്തമല്ല
|
ഇങ്ങനെയൊക്കെയാണ് അഭിപ്രായങ്ങൾ വന്നത്. ഏതെങ്കിലും ഒരു തീരുമാനമെടുക്കാനുള്ള സമവായം ഉള്ളതായി ഉറപ്പിച്ചു പറയാൻ സാധിക്കുന്നില്ല. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:39, 4 ഏപ്രിൽ 2013 (UTC)
- രണ്ടാമത്തെ കോളത്തിലെ എന്റെ അഭിപ്രായം പൂർണ്ണമായ അർത്ഥത്തിലല്ല ഉൾപ്പെടുത്തിയിരിക്കുന്നത്. ഇൻഫോബോക്സുകളിൽ സ്പൗസ് എന്നതിനുപകരം ജീവിതപങ്കാളി എന്നുപയോഗിക്കാം എന്നാണ് പറഞ്ഞത്, ഗദ്യഭാഗത്ത് ഭാര്യ എന്നോ ഭർത്താവ് എന്നോ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. എന്നാൽ ജീവിതപങ്കാളി എന്നുപയോഗിക്കരുത് എന്ന നിർബന്ധവുമില്ല. --Vssun (സംവാദം) 06:54, 4 ഏപ്രിൽ 2013 (UTC)
- ഇവിടെ സമവായം
- ഭാര്യ, ഭർത്താവ് എന്നീ പദങ്ങളുടെ ഉപയോഗം വിക്കിപീഡിയയിൽ ഒഴിവാക്കേണ്ടതില്ല.
- എങ്കിലും പൊതുപദം എന്ന നിലയിൽ spouse എന്ന അർത്ഥത്തിൽ ജീവിതപങ്കാളി എന്നുപയോഗിക്കാം.
- പക്ഷേ പങ്കാളി എന്ന പദം ഈ അർത്ഥത്തിൽ ഉപയോഗിക്കാൻ പാടില്ല.
- എന്നായി കരുതാമോ?--സിദ്ധാർത്ഥൻ (സംവാദം) 07:05, 4 ഏപ്രിൽ 2013 (UTC)
- ഭാര്യയെ ഭാര്യ എന്നും ഭർത്താവിനെ ഭർത്താവെന്നും തന്നെ ചേർക്കണം. ഭാര്യയ്ക്കും ഭർത്താവിനും ഇല്ലാത്തെ എന്തു പ്രത്യേകതയാണ് നപുംസകമായ പങ്കാളി/ജീവിതപങ്കാളിക്കുള്ളത്. നപുംസകങ്ങൾ കൂടി വരുന്നു ലോകത്തെല്ലായിടത്തും. ഒന്നുകിൽ പെണ്ണായി ജീവിക്കുക. അല്ലെങ്കിൽ ആണായി ജീവിക്കുക. രണ്ടും കെട്ടു ജീവിക്കാൻ മനുഷ്യർ എന്നാണാവോ ഉഭയലിംഗ ജീവിയായത്? അങ്ങനെ ഒരു സമവായത്തിലെത്തേണ്ടുന്ന ഒരു കാര്യമാണോ എന്നു തോന്നുന്നു എങ്കിൽ വോട്ടിനിട്.. ആണും പെണ്ണും ഭാര്യയ്ക്കും ഭർത്താവിനും വോട്ട് നൽകട്ടെ.
- ഇനി വക്കീല് മുകളിൽ പറഞ്ഞിരിക്കുന്ന കാര്യം
നമ്മുടെ ലേഖനങ്ങളെല്ലാം പുരുഷന്മാർ പുരുഷപക്ഷ കാഴ്ചപ്പാടിൽ എഴുതുന്നവയാണ്. ഭാഷയിലും കാഴ്ചപ്പാടിലും നൂറുശതമാനം പക്ഷപാതരപരമായവ.. ഇവിടെ ലേഖനങ്ങൾ ചേർക്കാൻ സ്ത്രീകളെ ആരും തടഞ്ഞിട്ടില്ല എന്നു തന്നെയാണ് അതിന്റെ മറുപടി. --സുഗീഷ് (സംവാദം) 07:32, 4 ഏപ്രിൽ 2013 (UTC)
- ഇനി വക്കീല് മുകളിൽ പറഞ്ഞിരിക്കുന്ന കാര്യം
- മുകളിലത്തെ അഭിപ്രായമാണ് മാതൃകാ നിലപാട്. ഇനി എന്റെ "ആരോപണത്തിന്" വേറെ ഉദാഹരണമൊന്നും വേണ്ടല്ലോ :) --Adv.tksujith (സംവാദം) 15:57, 5 ഏപ്രിൽ 2013 (UTC)
- ഇവിടെ
- ഭാര്യ, ഭർത്താവ് എന്നീ പദങ്ങളുടെ ഉപയോഗം വിക്കിപീഡിയയിൽ ഒഴിവാക്കേണ്ടതില്ല.
- പൊതുപദം എന്ന നിലയിൽ ഇൻഫോബോക്സുകളിൽ spouse/partner എന്നീ അർത്ഥത്തിൽ ജീവിതപങ്കാളി എന്നുപയോഗിക്കാം.
- എന്ന സമവായമുണ്ട് എന്നു തോന്നുന്നു.
പങ്കാളി എന്ന പദം ജീവിതപങ്കാളിയെ സൂചിപ്പിക്കാൻ ഇൻഫോബോക്സിൽ ഉപയോഗിക്കാവുന്നതല്ല എന്ന സമവായവുമുണ്ട് എന്നു കരുതുന്നു.വോട്ടിനിടേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല --അജയ് ബാലചന്ദ്രൻ (സംവാദം) 05:13, 7 ഏപ്രിൽ 2013 (UTC)
ജീവിതപങ്കാളി എന്ന പദം തന്നെയാണ് അനുയോജ്യം. ഭാര്യ അല്ലെങ്കിൽ ഭർത്താവ് എന്നീ പദങ്ങൾ തന്നെ ജീവിതപങ്കാളിക്കു പകരം ഉപയോഗിക്കണം എന്ന നിർബന്ധം വേണ്ട. ഗദ്യത്തിലായാലും ജീവിതപങ്കാളി എന്നതുതന്നെയാണ് ഉചിതം. ജീവിതപങ്കാളി ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയപ്പെടണം എന്ന നിബന്ധനയോടും യോജിപ്പില്ല. --Edukeralam|ടോട്ടോചാൻ (സംവാദം) 11:02, 9 ഏപ്രിൽ 2013 (UTC)
- ഭാര്യ/ഭർത്താവ് എന്നുള്ള പദം തന്നെയാണ് അനുയോജ്യം. അതു തന്നെയാണ് വേണ്ടതും.
“ | ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് (ആംഗലേയത്തിൽ E.M.S. Namboodiripad, ജൂൺ 13, 1909 പെരിന്തൽമണ്ണ - മാർച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ തലവനെന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രകാരൻ, മാർക്സിസ്റ്റ് തത്ത്വശാസ്ത്രജ്ഞൻ, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്. | ” |
ഈ ഒരു ഖണ്ഡികയിൽ നിന്നും ഇ.എം.എസ്സ് എന്നത് പുരുഷൻ/ആൺ എന്ന് മനസ്സിലാക്കാം എന്നു കരുതുന്നു. ഇദ്ദേഹത്തെ ആൺ/പുരുഷൻ എന്ന രീതിയിൽ തിരിച്ചറിയപ്പെടാത്ത വിധത്തിൽ ഈ ഖണ്ഡിക ഒന്നു മാറ്റിയെഴുതി നൽകാമെങ്കിൽ പങ്കാളി മതി എന്ന അഭിപ്രായത്തിൽ ഞാനും കൂടാം. അതുവരെ എന്റെ വോട്ട് പങ്കാളി എന്നത് വിക്കിയിൽ വേണ്ട എന്നുതന്നെയാണ്...--സുഗീഷ് (സംവാദം) 11:21, 9 ഏപ്രിൽ 2013 (UTC)
ടോട്ടോചാനും സുഗീഷും പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ടേബിളിൽ ഉൾപ്പെടുത്തിയിരിക്കുന്ന അഭിപ്രായത്തിൽ നിന്ന് കാതലായ മാറ്റമുള്ളതായി തോന്നുന്നില്ല. രണ്ടാളുടെയും അഭിപ്രായം കണക്കിലെടുത്താലും ആദ്യം പറഞ്ഞ അഭിപ്രായസമന്വയത്തിന് ഭൂരിപക്ഷ പിന്തുണയുണ്ട് എന്നാണ് കാണുന്നത്.
- ഭാര്യ, ഭർത്താവ് എന്നീ പദങ്ങളുടെ ഉപയോഗം വിക്കിപീഡിയയിൽ ഒഴിവാക്കേണ്ടതില്ല.
- പൊതുപദം എന്ന നിലയിൽ ഇൻഫോബോക്സുകളിൽ spouse/partner എന്നീ അർത്ഥത്തിൽ ജീവിതപങ്കാളി എന്നുപയോഗിക്കാം.
സുഗീഷ് പറഞ്ഞതിന്റെ അർത്ഥം ഭാര്യ, ഭർത്താവ് എന്നീ പദങ്ങൾ ഒഴിവാക്കേണ്ടതില്ല എന്നാണ്. ടോട്ടോചാൻ പറഞ്ഞതും ഈ രണ്ട് അഭിപ്രായങ്ങളും തമ്മിൽ വൈരുദ്ധ്യങ്ങളൊന്നുമില്ല. ഒരു ലേഖകന് ജീവിതപങ്കാളി എന്ന് എഴുതണമെന്ന് തോന്നിയാൽ അത് പാടില്ല എന്ന് ഇതിനർത്ഥമില്ലല്ലോ? മാത്രമല്ല, ഭാര്യ, ഭർത്താവ് എന്നീ വാക്കുകൾ ഉപയോഗിക്കാം എന്ന അഭിപ്രായത്തിന് ഭൂരിപക്ഷ പിന്തുണയുണ്ടുതാനും. ഇൻഫോബോക്സിൽ ഇപ്പോൾ പങ്കാളി എന്നാണുപയോഗിക്കുന്നത്. അതിനുപകരം ജീവിതപങ്കാളി എന്നാക്കാം എന്ന അഭിപ്രായത്തിനും ഭൂരിപക്ഷ പിന്തുണയുണ്ട് (പങ്കാളി ഒഴിവാക്കണം എന്ന അഭിപ്രായത്തിന് ഭൂരിപക്ഷ പിന്തുണയുണ്ട്). --അജയ് ബാലചന്ദ്രൻ (സംവാദം) 04:21, 10 ഏപ്രിൽ 2013 (UTC)
“ | ഏലംകുളം മനക്കൽ ശങ്കരൻ നമ്പൂതിരിപ്പാട് അഥവാ ഇ. എം. എസ്. നമ്പൂതിരിപ്പാട് (ആംഗലേയത്തിൽ E.M.S. Namboodiripad, ജൂൺ 13, 1909 പെരിന്തൽമണ്ണ - മാർച്ച് 19, 1998 തിരുവനന്തപുരം) ഇന്ത്യൻ മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് നേതാവും ഐക്യകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നേതാവ് എന്ന നിലയിലും അറിയപ്പെടുന്നു. ചരിത്രാഖ്യാതാവ്, മാർക്സിസ്റ്റ് തത്ത്വശാസ്ത്രപ്രതിഭ, സാമൂഹിക പരിഷ്ക്കർത്താവ് എന്നീ നിലകളിൽ പ്രശസ്തി നേടിയ അദ്ദേഹം ആധുനിക കേരളത്തിന്റെ ശിൽപികളിൽ പ്രധാനിയാണ്. | ” |
മാറ്റിയെഴുതി. അദ്ദേഹം എന്ന വാക്ക് സ്ത്രീകളെ സൂചിപ്പിക്കാനും ഉപയോഗിക്കാമല്ലോ. അപ്പോൾ അത് കളയേണ്ടതില്ല. --Edukeralam|ടോട്ടോചാൻ (സംവാദം) 11:09, 10 ഏപ്രിൽ 2013 (UTC)
- എന്തിനീ വ്യായാമം? ആണ് ആണായും പെണ് പെണ്ണായും ഇരിക്കട്ടെ. ഭർത്താവ് ഭർത്താവായും ഭാര്യ ഭാര്യയായും ഇരിക്കട്ടെ. അച്ഛൻ അച്ഛനായും അമ്മ അമ്മയായും ഇരിക്കട്ടെ. സഹോദരൻ സഹോദരനായും സഹോദരി സഹോദരിയായും ഇരിക്കട്ടെ. ടോട്ടോചാനേ.. നേതാവ് എന്ന പദം നപുംസകമായിട്ടില്ല. നേത്രി എന്ന് സ്ത്രീലിംഗം വരും. അഭിനേതാവ്-അഭിനേത്രി ഓർക്കുക. 'നേതൃ' എന്ന ധാതുവിൽ നിന്ന് ഉദ്ഭവം --Naveen Sankar (സംവാദം) 13:01, 10 ഏപ്രിൽ 2013 (UTC)
വ്യായാമമെങ്കിൽ അങ്ങനെ.. നേതാവ് എന്ന പദം ഉപയോഗിച്ചുപയോഗിച്ച് സ്ത്രീപുരുഷഭേദമന്യേ ഉപയോഗിക്കവുന്നതാണ്. നേത്രി എന്നത് obsolete ആയിക്കോളും കാലക്രമേണ. അഭിനേതാവും ഇതുപോലെ തന്നെ. പിന്നെ ഇ.എം.എസിനെക്കുറിച്ചുള്ള ഖണ്ഡിക മാറ്റിയെഴുതണം എന്നു പറഞ്ഞതുകൊണ്ടു ചെയ്തു എന്നുമാത്രം. ലിംഗവിവേചനമില്ലാത്ത ഭാഷ ഉപയോഗിക്കാനുള്ള അവകാശവും ചുമതലയും നമുക്കുണ്ടെന്നാണ് എന്റെ വിശ്വാസം . --Edukeralam|ടോട്ടോചാൻ (സംവാദം) 15:54, 10 ഏപ്രിൽ 2013 (UTC)
- ലിംഗവിവേചനമില്ലാത്ത ഭാഷ ഉപയോഗിക്കാനുള്ള അവകാശത്തെ മുകളിൽ നിർദ്ദേശിച്ച സമവായം നിരാകരിക്കുന്നില്ലല്ലോ? അതിനോട് താങ്കൾക്ക് എതിരഭിപ്രായമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:57, 10 ഏപ്രിൽ 2013 (UTC)
- അങ്ങനെയാണെങ്കിൽ ഭർത്താവ് എന്ന് ഉപയോഗിച്ചുപയോഗിച്ച് ഭാര്യ എന്ന പദം obsolete ആക്കിയാൽ പോരേ.. പിന്നെ 'സ്ത്രീപുരുഷഭേദമന്യേ' ഉപയോഗിക്കുന്നതിനും എന്തിനീ പുരുഷപദങ്ങൾ മാത്രം ഉപയോഗിക്കുന്നു. അഭിനേത്രി എന്ന സ്ത്രീപദം ഉപയോഗിച്ചുപയോഗിച്ച് അഭിനേതാവ് എന്നതിനെ obsolete ആക്ക്.. അവിടെ എന്തിന് പുരുഷപദത്തിനു പിന്നാലെ പോകുന്നു. 'സഖി' പോരായിരുന്നോ സഖാവേ കോമ്രേഡിനെ പരിഭാഷപ്പെടുത്താൻ..--Naveen Sankar (സംവാദം) 16:37, 10 ഏപ്രിൽ 2013 (UTC)
നവീൻ, വളരെ മനോഹരവും ധീരവുമായ നിർദ്ദേശം. അത് നടപ്പാക്കാൻ മുന്നോട്ടിറങ്ങാമോ !
മുകളിലത്തെ സമവായത്തോട് യോജിക്കുന്നു. അതിനാൽ അതുസംബന്ധമായി കൂടുതൽ ചർച്ചയില്ല. എങ്കിലും അക്കാദമിക് ഇന്ററസ്റ്റിൽ ചോദിക്കട്ടെ, ഇവിടെ എന്തുകൊണ്ടാണ് അഭിനേത്രി, സഖി, നേത്രി തുടങ്ങിയ പദങ്ങൾക്ക് പ്രയോഗലോപം വന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ ? എന്തുകൊണ്ട് അതിന്റെ പുല്ലിംഗങ്ങൾക്ക് ലഭിച്ച പ്രചാരം സ്ത്രീലിംഗങ്ങൾക്ക് കിട്ടിയില്ല? ഭാഷയിലെയും സമൂഹത്തിലെയും പുരുഷമേധാവിത്വമല്ലേ അതിന് കാരണം ?
അതുകൊണ്ടുതന്നെയാണ് വിക്കിപീഡിയ സമൂഹം വിമൻസ് ഹിസ്റ്ററി മന്ത് പോലുള്ള പരിപാടികൾ ആരംഭിക്കുന്നത്. വിക്കിപീഡിയ സ്വതന്ത്രവിജ്ഞാനം, സ്വതന്ത്രസംസ്കാരം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമാണ്. എന്നാൽ എല്ലാ വിക്കിപീഡിയരും അതിനോട് യോജിക്കണമെന്ന് യാതരു നിർബന്ധമില്ല. പ്രത്യേകിച്ച് സജീവ മലയാളം വിക്കിപീഡിയയരിൽ പലരും അത്തരം നിലപാടുള്ളതായി കാണുന്നു. അതിന് അവർക്ക് പൂർണ്ണമായും അവകാശമുണ്ട്. അതാണല്ലോ സ്വതന്ത്രസമൂഹത്തിന്റെ പ്രത്യേകതയും. പക്ഷേ, വ്യക്തിപരമായി യോജിപ്പില്ലെങ്കിൽപ്പോലും സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാടും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സമവായവും സ്വീകരിക്കാൻ ദയവുചെയ്ത് അവർ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു. വിക്കിപീഡിയയെ പൊതുസമൂഹം കാണുന്നത് വളരെ പ്രതീക്ഷയോടെയാണെന്നുതും നാം ഓർക്കണം... --Adv.tksujith (സംവാദം) 03:16, 11 ഏപ്രിൽ 2013 (UTC)
- മോഹൻലാൽ ഒരു നല്ല 'അഭിനേത്രി'യാണ് എന്നു കേട്ടാൽ ചൊറിയും. എന്നാൽ സുഗതകുമാരി ഒരു നല്ല 'കവി'യാണെന്ന് കേട്ടാൽ സന്തോഷവും!!!! അഭിനേതാവ് അഭിനേതാവായും അഭിനേത്രി അഭിനേത്രിയായും കവി കവിയായും കവയിത്രി കവയിത്രിയായും തന്നെയിരിക്കട്ടെ എന്നാണ് എന്റെ അഭിപ്രായം. അങ്ങനെ കാണാനാണ് ഇഷ്ടവും. പെണ്ണിനെ ആണാക്കുന്ന, ആണിനെ പെണ്ണാക്കുന്ന, നപുംസകങ്ങളെ സൃഷ്ടിക്കുന്ന പരിവർത്തനങ്ങൾക്ക് എതിരാണ്. പങ്കാളി എന്നത് partner എന്നതിന്റെ പരിഭാഷയായി അംഗീകരിക്കാം. ജീവിതപങ്കാളി എന്നത് life-partner എന്നതിന്റെയും. spouse എന്നതിന്റെ അർഥതലങ്ങൾ ഉൾക്കൊള്ളുന്ന ഒരു വാക്ക് കൊണ്ടുവരൂ... --Naveen Sankar (സംവാദം) 03:45, 11 ഏപ്രിൽ 2013 (UTC)
@Naveen Sankar: ഞാൻ സമവായനിർദ്ദേശം ഒന്നുകൂടി (എനിക്കുമനസ്സിലായ നിലയിൽ) വിശദീകരിക്കാം.
- ഭാര്യ, ഭർത്താവ് എന്നീ പദങ്ങളുടെ ഉപയോഗം വിക്കിപീഡിയയിൽ ഒഴിവാക്കേണ്ടതില്ല. ഭൂരിപക്ഷ പിന്തുണ ഈ അഭിപ്രായത്തിനുണ്ടായിരുന്നു. ഈ പദങ്ങൾ തുടർന്നും ഉപയോഗിക്കാമെന്നു തന്നെയാണ് സമവായം. പക്ഷേ ഈ പ്രയോഗങ്ങൾ മാത്രമേ പാടുള്ളൂ എന്ന് സമവായമില്ല. അതായത് എലിസബത്ത് എ.കെ. ആന്റണിയുടെ ഭാര്യയാണ്. ഇവർതമ്മിലുള്ള വിവാഹം നടന്നത് 1976-ലാണ് എന്ന് (തിരിച്ചും) ഒരു ലേഖകന് എഴുതാം എന്ന് അഭിപ്രായ സമന്വയമുണ്ട്. പക്ഷേ എലിസബത്ത് എ.കെ. ആന്റണിയുടെ ജീവിതപങ്കാളിയാണ്. ഇവർതമ്മിലുള്ള വിവാഹം നടന്നത് 1976-ലാണ് എന്നെഴുതിക്കൂട എന്ന് അഭിപ്രായസമന്വയം ഈ ചർച്ചയിൽ ഉണ്ടായിട്ടില്ല. (ഇങ്ങനെ എഴുതാം എന്ന അഭിപ്രായമുള്ളവരാണ് ഇതെപ്പറ്റി അഭിപ്രായം പറഞ്ഞ ഭൂരിപക്ഷം ആൾക്കാരും).
- പൊതുപദം എന്ന നിലയിൽ ഇൻഫോബോക്സുകളിൽ spouse/partner എന്നീ അർത്ഥത്തിൽ ജീവിതപങ്കാളി എന്നുപയോഗിക്കാം. (ഇതിനും ഭൂരിപക്ഷ പിന്തുണ ഉണ്ടായിരുന്നു) ഭാര്യയ്ക്കായി പ്രത്യേക ഇൻഫോബോക്സും ഭർത്താവിനായി പ്രത്യേക ഇൻഫോ ബോക്സും ഉണ്ടാക്കാത്തിടത്തോളം (ഇത് തമാശയായിട്ടാണ് എനിക്ക് തോന്നുന്നത്) ഇവിടെ ഒരു ജെൻഡർ ന്യൂട്രൽ പദം കൂടിയേ തീരൂ. ഇപ്പോൾ ഉപയോഗിക്കുന്നത് പങ്കാളി എന്നാണ്. ഇത് കാണുക. അതിനേക്കാൾ ഇൻഫോബോക്സിൽ ചേർക്കാൻ പറ്റിയ വാക്കാണ് ജീവിതപങ്കാളി എന്നതാണ് നിലവിൽ ഉണ്ടായിരിക്കുന്ന അഭിപ്രായസമന്വയം. ഇപ്പോൾ തന്നെ ഫലകം:Infobox writer -ൽ ജീവിതപങ്കാളി എന്നാണ് ചേർത്തിരിക്കുന്നത്. ഇവിടെയും ഭാര്യ, ഭർത്താവ് എന്ന വ്യത്യാസം വേണമെന്നുണ്ടെങ്കിൽ ഫലകം:Infobox writer male, ഫലകം:Infobox writer female, ഫലകം:Infobox indian politician male, ഫലകം:Infobox indian politician female എന്നിങ്ങനെ എല്ലാ ഫലകങ്ങളും ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഉണ്ടാക്കേണ്ടിവരില്ലേ? അങ്ങനെയൊരു സമവായം ഈ ചർച്ചയിൽ ഉണ്ടായിട്ടില്ല.
ഈ രണ്ടു കാര്യങ്ങളിൽ താങ്കൾ പറയുന്നതിനോ, ടോട്ടോ ചാൻ പറയുന്നതിനോ വിരുദ്ധമായി എന്തെങ്കിലുമുണ്ടോ? നിലവിലുള്ള പങ്കാളി എന്ന വാക്കിനുപകരം ജീവിതപങ്കാളി എന്ന് ഇൻഫോബോക്സിൽ ഉപയോഗിക്കുന്നതിനോട് താങ്കൾക്ക് എതിർപ്പെന്തെങ്കിലും ഉണ്ടോ (ഇത് ഭാഷയിൽ ഭാര്യ, ഭർത്താവ് എന്നീ വാക്കുകൾക്ക് സാധാരണയായി ഉള്ള ഒരർത്ഥം തന്നെയല്ലേ?) --അജയ് ബാലചന്ദ്രൻ (സംവാദം) 04:23, 11 ഏപ്രിൽ 2013 (UTC)
- മുകളിൽ പറഞ്ഞ രണ്ട് കാര്യങ്ങളിലും എതിർപ്പില്ല. നയം രൂപീകരിക്കാം. ('സമവായം' എന്ന വാക്കിന്റെ പ്രയോഗത്തെപ്പറ്റി ഒരു ചർച്ച താഴെ തുടങ്ങിയിട്ടുണ്ട്. നോക്കുമല്ലോ.)--Naveen Sankar (സംവാദം) 06:07, 11 ഏപ്രിൽ 2013 (UTC)
തീരുമാനം: ഭാര്യ, ഭർത്താവ് എന്നീ പദങ്ങളുടെ ഉപയോഗം വിക്കിപീഡിയയിൽ ഒഴിവാക്കേണ്ടതില്ല എന്നും ഇൻഫോബോക്സുകളിൽ spouse/partner എന്ന അർത്ഥത്തിൽ ജീവിതപങ്കാളി എന്നുപയോഗിക്കാം എന്നും തീരുമാനമെടുത്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:37, 11 ഏപ്രിൽ 2013 (UTC) |
- ഇൻഫോബോക്സിന്റെ കാര്യം ശൈലീപുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഭാര്യ, ഭർത്താവ് എന്നീ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതില്ലെന്ന തീരുമാനം എവിടെയെങ്കിലും ചേർക്കണോ? ഏതാണ് ചേർക്കാൻ പറ്റിയ സ്ഥലം? --അജയ് ബാലചന്ദ്രൻ (സംവാദം) 06:46, 11 ഏപ്രിൽ 2013 (UTC)
- അത് പ്രത്യേകം ചേർക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ബഹുഭൂരിഭാഗവും ഉപയോഗിക്കുന്ന ശൈലിയാണല്ലോ ഇത്. മറിച്ച് ഇതുപയോഗിക്കാൻ പാടില്ല എന്നായിരുന്നെങ്കിൽ എവിടെയെങ്കിലും ചേർക്കേണ്ടി വന്നേനെ. --സിദ്ധാർത്ഥൻ (സംവാദം) 16:19, 11 ഏപ്രിൽ 2013 (UTC)
- ഇതുകൂടാതെ ഇൻഫോബോക്സുകളിലെ പങ്കാളികളെ ജീവിതപങ്കാളികൾ ആക്കണമല്ലോ? Infobox Indian politician എങ്ങനെ മാറ്റും? അത് Infobox officeholder എന്ന താളിലേയ്ക്കാണ് പോകുന്നത്. അത് ഒരായിരം റീഡയറക്റ്റുകൾ ചെന്നു മുട്ടുന്ന സ്ഥലവും. --അജയ് ബാലചന്ദ്രൻ (സംവാദം) 16:29, 11 ഏപ്രിൽ 2013 (UTC)
- മാറ്റിയിട്ടുണ്ട്. ഒന്ന് പരിശോധിക്കണേ..--സിദ്ധാർത്ഥൻ (സംവാദം) 16:36, 11 ഏപ്രിൽ 2013 (UTC)
മറ്റേതെങ്കിലും ഇൻഫോബോക്സിൽ മാറ്റാനുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 16:41, 11 ഏപ്രിൽ 2013 (UTC)
അപരമൂർത്തികൾ എന്നു സംശയിക്കപ്പെടുന്നവർ
തിരുത്തുകഇംഗ്ലീഷ് വിക്കിയിലെ സോക്ക് പപ്പറ്റ് ഇൻവെസ്റ്റിഗേഷൻ എന്ന താളിലെ മാർഗ്ഗനിർദ്ദേശങ്ങളുടെ ചുവടുപിടിച്ച് ഭാഗികമായി മൊഴിമാറ്റം ചെയ്ത ഒരു കരട് തയ്യാറാക്കിയിട്ടുണ്ട്. മൊഴിമാറ്റത്തിലും തെറ്റു തിരുത്തലിലും സഹായിക്കാനും ഉള്ളടക്കം ചർച്ച ചെയ്യാനുമപേക്ഷ. മലയാളം വിക്കിപീഡിയയ്ക്ക് യോജിച്ച തരത്തിൽ തീരുമാനമായാൽ ഈ താളിന്റെ മുകളിൽ ഒട്ടിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ സംവാദം 07:35, 24 മാർച്ച് 2013 (UTC)
തീരുമാനം: ഭേദഗതിനിർദ്ദേശങ്ങളൊന്നും വരാത്തതിനാൽ മൊഴിമാറ്റം അംഗീകരിച്ചതായി തീരുമാനമെടുത്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:03, 23 ഏപ്രിൽ 2013 (UTC) |
വലിയക്ഷരങ്ങളിലെ തിരിച്ചുവിടൽ
തിരുത്തുകമലയാളം വിക്കിതാളുകൾക്ക് ഇംഗ്ലീഷ് വലിയക്ഷരങ്ങളിൽ തിരിച്ചുവിടൽ ആവശ്യമില്ല. സെന്റൻസ് കെയ്സിലുള്ള ഇംഗ്ലീഷ് വാക്കുകൾ മാത്രമേ തിരിച്ചുവിടലിനായി ഉപയോഗിക്കേണ്ടതുള്ളൂ. അതിനാൽ MORACEAE, SOLANACEAE, APOCYNACEAE തുടങ്ങിയ തിരിച്ചുവിടലുകൾ ഒഴിവാക്കാം.--സിദ്ധാർത്ഥൻ (സംവാദം) 14:06, 31 മാർച്ച് 2013 (UTC)
- അനുകൂലിക്കുന്നു --ജേക്കബ് (സംവാദം) 01:30, 1 ഏപ്രിൽ 2013 (UTC)
- WP:3RR പോലെയുള്ള വലിയക്ഷര തിരിച്ചുവിടലോ? അവ വിക്കിപീഡിയ താളുകളിലും സഹായം താളുകളിലും പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:13, 1 ഏപ്രിൽ 2013 (UTC)
- ഷോർട്ട്കട്ടുകൾ ഇവിടെ ഉദ്ദേശിക്കുന്നില്ല. പ്രധാനമായം ലേഖനം നെയിംസ്പേസാണ് പ്രതിപാദ്യം. ഇംഗ്ലീഷ് വാക്കുകളിലെ തിരിച്ചുവിടലുകൾ പ്രധാനമായും സെർച്ചിംഗ് ആവശ്യത്തിനുവേണ്ടിയാണല്ലോ. ഇതിന് സെന്റൻസ് കെയ്സ് ധാരാളം.--സിദ്ധാർത്ഥൻ (സംവാദം) 06:34, 1 ഏപ്രിൽ 2013 (UTC)
- ഈ താളിൽ] വലിയ അക്ഷരങ്ങളിൽ ചുമന്ന നിറത്തിലുള്ള കണ്ണികൾ പ്രവർത്തനരഹിതമാണ്. അതുകൊണ്ടാണ് അവ തിരിച്ചു വിട്ടത്. അപ്പോൾ പ്രവർത്തിക്കുന്നുമുണ്ട്. ഇനിയുമുണ്ട് വലിയ അക്ഷരങ്ങളിൽ ചുമന്ന നിറത്തിലുള്ള പ്രവർത്തിക്കാത്ത കണ്ണികൾ. ഉദാഹരണത്തിന് ANNONACEAE. എന്നാൽ താൾ നിലവിലുണ്ട് താനും. അപ്പോഴാണ് ഞാൻ അങ്ങനെ തിരിച്ചുവിട്ടത്. --Vinayaraj (സംവാദം) 09:11, 1 ഏപ്രിൽ 2013 (UTC)
- അവിടെ രണ്ടു കാര്യം ചെയ്യാം. ഒന്ന്. പേജ് തിരുത്തി ഫാമിലിയുടെ പേരെല്ലാം സെന്റൻസ് കെയ്സിലേക്ക് മാറ്റാം. അപ്പർ കെയ്സിൽ എന്തായാലും ഇത്തരം വാക്കുകൾ ഉപയോഗിക്കുക പതിവില്ലല്ലോ. രണ്ട്: ANNONACEAE എന്ന രീതിയിൽ തിരുത്തുക.--സിദ്ധാർത്ഥൻ (സംവാദം) 10:15, 1 ഏപ്രിൽ 2013 (UTC)
ഇത്തരം ശാസ്ത്രീയനാമങ്ങൾ വലിയക്ഷരത്തിൽ മാത്രം എഴുതുന്ന പതിവുണ്ടോ? അതുകൊണ്ടായിരിക്കുമോ ഇൻഫോബോക്സുകളിൽ അങ്ങനെ ഉപയോഗിച്ചിരിക്കുന്നത്? --Vssun (സംവാദം) 08:59, 15 ഏപ്രിൽ 2013 (UTC)
- ഇല്ല എന്നാണ് എന്റെ അറിവ്. --സിദ്ധാർത്ഥൻ (സംവാദം) 10:02, 15 ഏപ്രിൽ 2013 (UTC)
അങ്ങനെയാണെങ്കിൽ മൊത്തം വലിയക്ഷരത്തിലുള്ള തിരിച്ചുവിടലുകൾ വേണ്ട എന്ന കാര്യം ശൈലീപുസ്തകത്തിൽ ചേർക്കാം. --Vssun (സംവാദം) 02:22, 17 ഏപ്രിൽ 2013 (UTC)
- പൂർണമായും വലിയക്ഷരങ്ങളിൽ അറിയപ്പെടുന്നവ ഒഴികെ എന്നുകൂടി ചേർക്കണം. ഉദാ: NASA.--സിദ്ധാർത്ഥൻ (സംവാദം) 03:22, 17 ഏപ്രിൽ 2013 (UTC)
തീരുമാനം: ശൈലീപുസ്തകത്തിൽ ഉൾപ്പെടുത്തി -- Vssun (സംവാദം) 17:10, 26 ഏപ്രിൽ 2013 (UTC) |
ശ്രദ്ധേയത/പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ - കരട്
തിരുത്തുകമലയാളം വിക്കിപീഡിയയിലെ പൊതുവായ ശ്രദ്ധേയതാമാനദണ്ഡങ്ങൾ 2007-ൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നു പകർത്തിയവയാണ് (അന്ന് അതിന് നയരൂപീകരണമുണ്ടായതായി അറിയില്ല). അവ ഇംഗ്ലീഷിൽ തന്നെയാണ് ഇപ്പോഴും മലയാളം വിക്കിപീഡിയയിൽ തുടരുന്നത്. ഇത് മലയാളത്തിലാക്കേണ്ടത് ആവശ്യമാണ്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഈ മാനദണ്ഡങ്ങളിൽ ചെറിയ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉണ്ടായിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഇപ്പോഴത്തെ വേർഷൻ കൂടി പരിഗണിച്ച് തർജ്ജമചെയ്ത ഒരു കരടാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഇത് ചർച്ച ചെയ്ത് നമുക്ക് ആവശ്യമുള്ള മാറ്റങ്ങളോടുകൂടി പാസാക്കുന്നത് നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:51, 2 ഏപ്രിൽ 2013 (UTC)
ഇതെപ്പറ്റി സുഗീഷ് സംവാദം താളിൽ നടത്തിയ പരാമർശങ്ങൾ ഇങ്ങോട്ട് ചർച്ച ചെയ്യാനുള്ള സൗകര്യത്തിനായി നീക്കുന്നു.
എനിക്ക് പ്രത്യക്ഷത്തിൽ തോന്നിയതും കാര്യമായ വിയോജിപ്പുള്ളതുമായ കാര്യങ്ങൾ ഇവിടെ എടുത്തുചേർത്തു പറഞ്ഞിരിക്കുന്നു.
"കാര്യമായ പരാമർശം" എന്നാൽ വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക എന്നാണർത്ഥംപ്രസക്തവും സ്വതന്ത്രമായതുമായ പരാമർശം.. കൂടുതൽ വാർത്തവരുന്നതുകൊണ്ട് ഒരു വസ്തു/ഒരു വ്യക്തി/ഒരു വിഷയം ശ്രദ്ധേയമാകുന്നില്ല എന്നതുതന്നെ കാരണം. അല്പം കൂടി വിശദമാക്കിയാൽ - സി.പി.ഐ.എമ്മിലെ വിഭാഗീയത, കോൺഗ്രസ്സിലെ പടലപ്പിണക്കങ്ങൾ, അവസാനമായ ഒരു മന്ത്രിയുടെ രാജി വരെയുണ്ടാക്കിയതിനു പിന്നിലെ സംഭവവികാസങ്ങൾ തുടങ്ങിയവ മാധ്യമങ്ങളിൽ ദിവസവും വാർത്തകൾ വരുന്നു എന്ന കാരണത്താൽ ശ്രദ്ധേയമാകുന്നില്ല.ഏതു തരത്തിലും ഏതു മാദ്ധ്യമത്തിലും ഏതു ഭാഷയിലും പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ (works) സ്രോതസ്സുകളാക്കാവുന്നതാണ്ഇതു പറ്റില്ല. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്, അല്ലാതെ ഹിന്ദി ഒറിയ, പഞ്ചാബി, ഭോജ്പുരി, ജർമ്മൻ, റഷ്യൻ തുടങ്ങിയ അന്യ ഭാഷകളിൽ വന്നാൽ അതെങ്ങനെ വേരിഫൈ ചെയ്യും. പ്രത്യേകിച്ചും പരാമർശിക്കുന്ന വിഷയം മലയാളം/ മലയാളത്തെ സംബന്ധിക്കുന്നതോ ആണെങ്കിൽ? അതുകൊണ്ട് അതൊഴിവാക്കേണ്ടതാണ്.ശ്രദ്ധേയത നിർണയിക്കുന്നതിന് സ്രോതസ്സുകൾ ദ്വിതീയ സ്രോതസ്സുകളാവേണ്ടത് ആവശ്യമാണ്.ശ്രദ്ധേയമാകുന്നത് അത് സ്വതന്ത്രവും സുതാര്യവുമാകുമ്പോഴാണ്. അപ്പോൾ തീർച്ചയായും മൂന്നാം കക്ഷി അവലംബം തന്നെയാണ് നല്ലത്. രണ്ടാം കക്ഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എനിക്കുവേണ്ടി അവൻ/അവർ ചെയ്തു എന്നതാണ്.വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പരാമർശമുണ്ടാകുന്നത് ഈ ലേഖനം ഉൾപ്പെടുത്താമെന്ന അനുമാനത്തിലെത്തിച്ചേരാംഅത് മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ടാം കക്ഷി അവലംബം ആയിരിക്കാൻ പടുള്ളതല്ല. പിന്നെ ഭാഷയും
എന്റെ അഭിപ്രായത്തിൽ ശ്രദ്ധേയതയെ ഇങ്ങനെ തരം തിരിക്കാമെന്നു കരുതുന്നു.
- ഒന്നാം കക്ഷി: എനിക്കുവേണ്ടി ഞാൻ. (ശ്രദ്ധേയത ഇല്ല)
- രണ്ടാം കക്ഷി: എനിക്കുവേണ്ടി അവൻ. (ശ്രദ്ധേയത ഇല്ല)
- മൂന്നാം കക്ഷി: അവനുവേണ്ടി മറ്റൊരുവൻ ചെയ്ത കാര്യത്തിൽ എന്നേക്കുറിച്ച് വിശദമായ പരാമർശം.(ശ്രദ്ധേയത ഉണ്ട്)
- തത്കാലം ഇവിടെ നിർത്തുന്നു. --സുഗീഷ് (സംവാദം) 08:06, 2 ഏപ്രിൽ 2013 (UTC)
പ്രസക്തവും സ്വതന്ത്രമായതുമായ പരാമർശം അവലംബം സ്വതന്ത്രമായിരിക്കണംഎന്നത് "വിഷയത്തിൽ നിന്ന് സ്വതന്ത്രമായിരിക്കുക" എന്ന പോയിന്റായി (നാലാമത്തേത്) ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഇത് രണ്ടു തവണ പറയേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല.ഒരു മന്ത്രിയുടെ രാജി വരെയുണ്ടാക്കിയതിനു പിന്നിലെ സംഭവവികാസങ്ങൾ തുടങ്ങിയവ മാധ്യമങ്ങളിൽ ദിവസവും വാർത്തകൾ വരുന്നു എന്ന കാരണത്താൽ ശ്രദ്ധേയമാകുന്നില്ലഇത് ശ്രദ്ധേയമാകുന്നില്ല എന്ന കാര്യം "അനുമാനിക്കാം" എന്ന തലക്കെട്ടിലും, അഞ്ചാമത്തെ കുറിപ്പിലും, അവസാനത്തെ പാരഗ്രാഫിലും നൽകപ്പെട്ടിട്ടുണ്ട്. ആവശ്യമുണ്ടെങ്കിൽ മന്ത്രിയുടെ ഉദാഹരണം അഞ്ചാമത്തെ കുറിപ്പിൽ ഒരു ഉദാഹരണമായി ചേർക്കാവുന്നതാണ്.ഇതു പറ്റില്ല. മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്, അല്ലാതെ ഹിന്ദി ഒറിയ, പഞ്ചാബി, ഭോജ്പുരി, ജർമ്മൻ, റഷ്യൻ തുടങ്ങിയ അന്യ ഭാഷകളിൽ വന്നാൽ അതെങ്ങനെ വേരിഫൈ ചെയ്യും. ഈ ആശങ്കയ്ക്ക് സാധുതയുണ്ട്. പക്ഷേ വിജ്ഞാനം ഏതൊരു ഭാഷയിലുണ്ടെങ്കിലും വിജ്ഞാനം തന്നെയാണല്ലോ? ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചൈനീസ്, ജാപ്പനീസ്, ജർമൻ, കൊറിയൻ മുതലായ ഭാഷകളിൽ നിന്നുള്ള അവലംബങ്ങൾ ചേർക്കപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ ഈ ഭാഷകൾ അറിയാവുന്ന ഒന്നിലധികം ലേഖകരുണ്ടാവുമെന്നും അവർ ഇത് വേരിഫൈ ചെയ്യുമെന്ന പ്രതീക്ഷ അവിടത്തെ വിക്കി സമൂഹത്തിനുണ്ട് എന്നുമുള്ളതുകൊണ്ടാവാം ഇത്. മലയാളം വിക്കിപീഡിയയിൽ ഇത്തരം അവലംബങ്ങൾ ഇംഗ്ലീഷിൽ നിന്നുള്ള ലേഖനങ്ങൾ തർജ്ജമ ചെയ്യുമ്പോൾ അനുവദിക്കേണ്ടതു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം. ഇത്തരം അവലംബങ്ങൾ ചേർക്കുന്നത് മലയാളത്തിൽ നേരിട്ട് ആദ്യമായുണ്ടാക്കുന്ന താളിലാണെങ്കിൽ അവലംബത്തിന്റെ പ്രസക്തഭാഗത്തിന്റെ ഉദ്ധരണി ലേഖകൻ മലയാളത്തിൽ തർജ്ജമചെയ്ത് ഉൾപ്പെടുത്തേണ്ടതാണ് എന്ന നയം സ്വീകരിക്കാമെന്ന് അഭിപ്രായപ്പെടുന്നു.ശ്രദ്ധേയമാകുന്നത് അത് സ്വതന്ത്രവും സുതാര്യവുമാകുമ്പോഴാണ്. അപ്പോൾ തീർച്ചയായും മൂന്നാം കക്ഷി അവലംബം തന്നെയാണ് നല്ലത്. രണ്ടാം കക്ഷി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എനിക്കുവേണ്ടി അവൻ/അവർ ചെയ്തു എന്നതാണ്.രണ്ടാം കക്ഷി എന്നല്ല എഴുതിയിരിക്കുന്നത്. സെക്കന്ററി (ദ്വിതീയ) സ്രോതസ്സ് എന്നാണ്. സാധാരണഗതിയിൽ സ്രോതസ്സുകളിൽ രണ്ടാം കക്ഷി എന്നൊന്നില്ല. ഒന്നാം കക്ഷിയും മൂന്നാം കക്ഷിയുമേ ഉള്ളൂ. പക്ഷേ സർവസാധാരണമായിത്തന്നെ പ്രാധമിക, ദ്വിതീയ ത്രിതീയ സ്രോതസ്സുകളുണ്ട്. രണ്ട് വർഗ്ഗീകരണങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഇത് കാണുക. ദ്വിതീയ സ്രോതസ്സ് എന്നത് മൂന്നാം കക്ഷി എന്നാക്കുന്നത് തെറ്റാണ്.അത് മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ രണ്ടാം കക്ഷി അവലംബം ആയിരിക്കാൻ പടുള്ളതല്ല.മുകളിലത്തെ പോയിന്റ് കാണുക. തെറ്റായ വാദഗതിയാണിത്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:28, 2 ഏപ്രിൽ 2013 (UTC)
വിവിധതരം സ്രോതസ്സുകളെപ്പറ്റി തെറ്റായി ധരിക്കുന്നത് ഒഴിവാക്കാൻ ഒരു പൂരകതാൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് തർജ്ജമ ചെയ്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ദയവായി ഇതും വായിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 10:27, 2 ഏപ്രിൽ 2013 (UTC)
- മലയാളമല്ലാത്ത സ്രോതസ്സുകൾ ചേർക്കുന്നതുസംബന്ധിച്ച മാർഗ്ഗനിർദ്ദേശമായി ഇത് ഉപയോഗിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:13, 7 ഏപ്രിൽ 2013 (UTC)
തർജ്ജമയിൽ തിരുത്തലുകൾ ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ നയമാക്കാമെന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:12, 20 ഏപ്രിൽ 2013 (UTC)
തീരുമാനം: വിക്കി:ശ്രദ്ധേയത#പൊതുവായ ശ്രദ്ധേയതാ മാർഗ്ഗരേഖകൾ എന്നതിൽ ഉൾപ്പെടുത്തി. --അജയ് ബാലചന്ദ്രൻ (സംവാദം) 04:18, 21 ഏപ്രിൽ 2013 (UTC) |
ചെക്ക്‌യൂസർമാരുടെ എണ്ണം ഭേദഗതി ചെയ്യുന്നതുസംബന്ധിച്ച ചർച്ച
തിരുത്തുക- ഇതിൽ മൂന്ന് ചെക്ക്‌യൂസർമാർ മതി എന്നതിൽ സമവായം എവിടെയാണ്? ഒന്നുകിൽ ആരുമില്ലാതിരിക്കുക, അല്ലെങ്കിൽ പരിശോധനാഫലങ്ങൾ ഒത്തുനോക്കാൻ എപ്പോഴും സജീവരായ രണ്ടുപേർ ഉണ്ടാവത്തക്കവിധത്തിൽ എണ്ണം നിജപ്പെടുത്താതിരിക്കുക, ഇതാണെന്റെ നിർദേശം. --ജേക്കബ് (സംവാദം) 04:22, 30 മാർച്ച് 2013 (UTC)
- ഇവിടെയാണ് ചെക്ക് യൂസർമാരുടെ എണ്ണം സംബന്ധിച്ച ചർച്ച നടന്നത്. ഇത് നിലവറയിൽ പോയിരുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 04:58, 30 മാർച്ച് 2013 (UTC)
- അതൊരു സമവായമായി കരുതാനാവില്ല. എണ്ണം നിജപ്പെടുത്തുന്ന ഏതു നിബന്ധനയും ഒഴിവാക്കേണ്ടതാണ്. --ജേക്കബ് (സംവാദം) 18:14, 30 മാർച്ച് 2013 (UTC)
- നിജമായ എണ്ണം വേണമെന്നാണ് ചർച്ചയിൽ പങ്കെടുത്ത നാലുപേർ അഭിപ്രായപ്പെട്ടത്.
- സിദ്ധാർത്ഥൻ, അനൂപ് (രണ്ടുപേർ വേണമെന്ന്), രാജേഷ് ഒടയാഞ്ചൽ (4 പേർ), കിരൺ (രണ്ടിൽ കൂടുതലായ എണ്ണം).
- ഞാനും റസിമാനും നിജമായ എണ്ണം വേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ടു. റസിമാൻ മൂന്നോ നാലോ എണ്ണമായാലും കുഴപ്പമില്ല എന്ന തരത്തിൽ ഒരു പ്രസ്താവനയും നടത്തി.
ചുരുക്കത്തിൽ ഈ ചർച്ചയിൽ ഞാൻ മാത്രമാണ് നിജമായ എണ്ണം വേണ്ടതില്ല എന്ന അഭിപ്രായത്തിൽ ഉറച്ചുനിന്നത്. പക്ഷേ പൊതുസമവായം നിജമായ എണ്ണം വേണം എന്നായതിനാലും (നാലിനെതിരേ ഒന്നോ രണ്ടോ വോട്ടുകൾ) അതിന്റെ എണ്ണത്തിൽ തീർപ്പായിട്ടില്ലാതിരുന്നതിനാലും ഞാൻ മൂന്ന് ചെക്ക് യൂസർമാർ എന്ന സമവായം മുന്നോട്ടു വച്ചു. മാർഗ്ഗനിർദ്ദേശമനുസരിച്ച് ഒരാഴ്ച്ച കാത്തിരുന്നുവെങ്കിലും ഒരാൾ (സിദ്ധാർത്ഥൻ) ഇതിനോട് അനുകൂലാഭിപ്രായം പറഞ്ഞു എന്നല്ലാതെ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല. അതോടെ തീരുമാനമെടുത്തു. ഇത് സമവായമല്ലെങ്കിൽ മറ്റെന്താണ് സമവായം? വേണമെങ്കിൽ ഇനി ചെയ്യാവുന്നത് ഈ തീരുമാനം ഭേദഗതി ചെയ്യണമെന്ന ആവശ്യമുന്നയിച്ചുകൊണ്ടുള്ള ഒരു ചർച്ചയാണ്. പഴയ സമവായം (എന്റെ അഭിപ്രായം അതിനെതിരായിരുന്നുവെങ്കിലും) ഒരു തരത്തിലും തള്ളിക്കളയാനാവില്ല തന്നെ. --അജയ് ബാലചന്ദ്രൻ (സംവാദം) 04:09, 31 മാർച്ച് 2013 (UTC)
ചെക്ക് യൂസർമാരുടെ എണ്ണം ഭേദഗതി ചെയ്യുന്നതുസംബന്ധിച്ച ചർച്ച എന്ന് തലക്കെട്ട് മാറ്റിയിട്ടുണ്ട്. തീരുമാനമായ ചർച്ചകൾ നിലവറയിലേയ്ക്കു മാറ്റി. ഇത് ഏറ്റവും മുകളിൽ വരുന്നത് പ്രാധാന്യം ലഭിക്കാൻ നല്ലതാണ് എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 12:42, 31 മാർച്ച് 2013 (UTC)
പഴയ ചർച്ചയിൽ ചെക്ക് യൂസർമാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടതില്ല എന്നാണ് ഞാൻ അഭിപ്രായപ്പെട്ടിരുന്നത്. പക്ഷേ രൂപീകരിക്കപ്പെട്ട സമവായം മാറ്റേണ്ടതില്ല എന്നാണ് ഈ ചർച്ചയിൽ എന്റെ നിലപാട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:28, 4 ഏപ്രിൽ 2013 (UTC)
- സമവായം മാറ്റേണ്ടതില്ല എന്ന് അഭിപ്രായപ്പെടുന്നു.--സിദ്ധാർത്ഥൻ (സംവാദം) 04:32, 4 ഏപ്രിൽ 2013 (UTC)
മൂന്നു ചെക്ക് യൂസർമാർ എന്ന തീരുമാനം മാറ്റേണ്ടതില്ല എന്നാണ് രണ്ടുപേർ (അജയ്, സിദ്ധാർത്ഥൻ) അഭിപ്രായപ്പെട്ടത്. ജേക്കബ് ജോസ് എണ്ണം നിജപ്പെടുത്തേണ്ടതില്ല എന്നഭിപ്രായപ്പെട്ടു. രണ്ടാഴ്ച്ചയായപ്പോൾ ഇതാണ് സ്ഥിതി. ചെക്ക് യൂസർമാരുടെ എണ്ണം മൂന്നായി തുടരാം എന്നാണ് അഭിപ്രായസമന്വയം. ഇതിൽ തീരുമാനമെടുക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 06:34, 11 ഏപ്രിൽ 2013 (UTC)
രണ്ടു പേരെ തിരഞ്ഞെടുക്കുകയും മൂന്ന് വേക്കൻസി ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിൽ ചെക്ക് യൂസർമാരുടെ എണ്ണം കുറഞ്ഞത് 2 എങ്കിലും വേണം, പരമാവധി മൂന്നെണ്ണം എന്നാക്കിയാലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 11:14, 15 ഏപ്രിൽ 2013 (UTC)
രണ്ടെങ്കിലും വേണമെന്നുള്ളത് നിർബന്ധമാണ്. കൂടുതലാകാം. സാധാരണ അതാത് പ്രോജക്റ്റുകളിലെ ചെക്ക്‌യൂസർമാരുടെ തിരക്കനുസരിച്ചാണ് എത്ര കൂടുതൽ പേർ വേണമെന്ന് തീരുമാനിക്കാറ്. പ്രൈവസി നിയമങ്ങളുടെ കുരുക്കു കഴുത്തിലുള്ളതുകൊണ്ട്, എത്ര പേർ ഇനി വേണമെന്നുള്ളത് എത്ര പണി വരുന്നുണ്ടെന്ന് നോക്കി തീരുമാനിക്കണമെന്നാണ് എന്റെ അഭിപ്രായം. അതുപോലെ തന്നെ, നിലവിലെ ഒരാൾക്ക് സ്ഥാനമൊഴിയണമെന്നുണ്ടെങ്കിൽ പുതിയ ഒരാളെ തിരഞ്ഞെടുക്കാനുള്ള സമയം സമൂഹത്തിനു നൽകുന്നതും നന്നായിരിക്കും. --ജ്യോതിസ് (സംവാദം) 14:15, 15 ഏപ്രിൽ 2013 (UTC)
- ചുരുങ്ങിയത് 2. അത്യാവശ്യമാണെങ്കിൽ ഒരാൾ കൂടി. തൽക്കാലം ഇത്രയും മതി. --സിദ്ധാർത്ഥൻ (സംവാദം) 10:25, 16 ഏപ്രിൽ 2013 (UTC)
- ജ്യോതിസ് മാഷ് സൂചിപ്പിച്ചതുപോലെ, ഇവിടുത്തെ ഡിമാന്റിനനുസരിച്ചുള്ള ആളുകളായി. എന്നാൽ രണ്ടുപേർക്കിടയിൽ തർക്കം വരുമ്പോൾ അവർക്കിടയിൽ ഒരു വോട്ടെടുപ്പ് വേണ്ടിവന്നാൽ ഇരട്ട സംഖ്യയിലുള്ള വിധികർത്താക്കളുടെ കൂട്ടത്തിന് കൃത്യമായ തീരുമാനമെടുക്കാനാവാതെ, ടൈ ആയി പിരിയേണ്ടി വന്നേക്കാം. അതൊഴിവാക്കുന്നതിനായാണ് സമിതികളും മറ്റും ഒറ്റനമ്പരിൽ തീരുന്നതായിരിക്കണം എന്ന പൊതു കീഴ്‌വഴക്കമുള്ളത്. ഇതൊരു അന്ധവിശ്വാസമായി ചിലർ കൊണ്ടുനടക്കുന്നുമുണ്ട് ! ഇവിടെ നമുക്ക് വോട്ടെടുപ്പിനും വെട്ടിനിരത്തലിനും ഉപരി സമവായം (?) എന്നൊരു സംവിധാനം ഉള്ളതുകൊണ്ട് തല്കാലം രണ്ടുപേരെ തെരഞ്ഞെടുത്താൽ മതി എന്ന് തോന്നുന്നു. "മൂന്നുപേരുണ്ടായിരിക്കണം" എന്ന നിബന്ധന, "പരമാവധി മൂന്നുപേർവരെ ആവാം" എന്നാക്കിയാലും പോരേ ? --Adv.tksujith (സംവാദം) 10:37, 16 ഏപ്രിൽ 2013 (UTC)
- രണ്ടു പേർ എങ്കിലും വേണം എന്ന് മാത്രം മതി എന്നാണെന്റെ അഭിപ്രായം. --ജേക്കബ് (സംവാദം) 17:50, 16 ഏപ്രിൽ 2013 (UTC)
- ജേക്കബിനോട് യോജിക്കുന്നു.--KG (കിരൺ) 17:55, 16 ഏപ്രിൽ 2013 (UTC)
- മലയാളം ചെക്ക് യൂസർമാരുടെ എണ്ണം രണ്ടുപേർ എങ്കിലും വേണം
- പരമാവധി മൂന്ന് ചെക്ക് യൂസർമാർ വരെ അകാവുന്നതാണ്
എന്ന നയം സ്വീകരിക്കാമോ? എണ്ണം വർദ്ധിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കിൽ അപ്പോൾ നയത്തിൽ ഭേദഗതി വരുത്താനുള്ള ചർച്ച നടത്തി തീരുമാനമെടുത്താൽ മതിയല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:19, 17 ഏപ്രിൽ 2013 (UTC)
- രണ്ടു ചെക്ക് യൂസർമാർ എങ്കിലും വേണം എന്നതിനോട് യോജിപ്പാണ്. ചെക്ക് യൂസർമാരുടെ എണ്ണം നിജപ്പെടുത്തുന്നതിനെ എതിർക്കുന്നു. അതാണ് കിരണും മേൽ സൂചിപ്പിച്ചത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. --ജേക്കബ് (സംവാദം) 07:10, 17 ഏപ്രിൽ 2013 (UTC)
ചെക്ക് യൂസർമാരുടെ എണ്ണം നിജപ്പെടുത്തേണ്ടതില്ല (കുറഞ്ഞത് രണ്ട് എന്ന തീരുമാനം മതി) എന്ന അഭിപ്രായം | നിലവിലുള്ള തീരുമാനം (മൂന്നു ചെക്ക് യൂസർമാർ) | പരമാവധി മൂന്നു പേർ, രണ്ടുപേർ ആയാലും മതി എന്ന അഭിപ്രായം | രണ്ടുപേർ മതി | നാലുപേർ |
---|---|---|---|---|
കിരൺ ജേക്കബ് |
സിദ്ധാർത്ഥൻ(നിജപ്പെടുത്തണം) |
അജയ് (നിജപ്പെടുത്തണം) സുജിത്ത്(നിജപ്പെടുത്തണം) |
അനൂപ് (നിജപ്പെടുത്തണം) | രാജേഷ് ഒടയാഞ്ചൽ (നിജപ്പെടുത്തണം) |
ഇങ്ങനെയാണ് നിലവിലുള്ള (മൂന്നാഴ്ച്ചയായപ്പോഴുള്ള) അഭിപ്രായം. ചെക്ക് യൂസർമാരുടെ എണ്ണം നിജപ്പെടുത്തേണ്ടതില്ല (കുറഞ്ഞത് രണ്ട് എന്ന തീരുമാനം മതി) എന്ന തീരുമാനത്തിന് ഭൂരിപക്ഷപിന്തുണ ലഭിച്ചതായി കാണുന്നു. ഇങ്ങനെ തീരുമാനമെടുക്കുന്നതിൽ എതിർപ്പുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:37, 20 ഏപ്രിൽ 2013 (UTC)
- ഇത്തരം ഭേദഗതി ചർച്ചയിൽ മുമ്പത്തെ ചർച്ചയിൽ പറഞ്ഞ അഭിപ്രായങ്ങൾ കൂടി പരിഗണിക്കണമെന്നാണ് എന്റെ അഭിപ്രായം. ഭേദഗതിചർച്ചയിൽ പുതിയ നിർദ്ദേശം വെച്ചിട്ടില്ലെങ്കിൽ പറഞ്ഞിട്ടില്ലെങ്കിൽ മുമ്പ് പറഞ്ഞ അഭിപ്രായം സാധുവാണെന്ന രീതിയിൽ മുന്നോട്ടുപോകണം. ഇല്ലെങ്കിൽ പല ഭേദഗതി നിർദ്ദേശങ്ങളിലൂടെയും മുമ്പുണ്ടാക്കിയ നയങ്ങൾ അട്ടിമറിക്കപ്പെട്ടാനിടയുണ്ട്. --സിദ്ധാർത്ഥൻ (സംവാദം) 05:45, 20 ഏപ്രിൽ 2013 (UTC)
- ശരിയാണ് - ആദ്യം പറഞ്ഞവരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്താം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:20, 20 ഏപ്രിൽ 2013 (UTC)
കഴിഞ്ഞ ചർച്ചയിൽ അഭിപ്രായം പറയുകയും ഭേദഗതി ചർച്ചയിൽ അഭിപ്രായപ്രകടനം നടത്താതിരിക്കുകയും ചെയ്ത രാജേഷ്, അനൂപ്, റസിമാൻ എന്നിവരുടെ അഭിപ്രായം കൂടി ഉൾപ്പെടുത്തി. എന്നാലും ചെക്ക് യൂസർമാരുടെ എണ്ണം നിജപ്പെടുത്തേണ്ടതില്ല (കുറഞ്ഞത് രണ്ടു മതി) എന്ന തീരുമാനത്തിനാണ് ഭൂരിപക്ഷം. അങ്ങനെ തീരുമാനമെടുക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ?--അജയ് ബാലചന്ദ്രൻ (സംവാദം) 15:09, 20 ഏപ്രിൽ 2013 (UTC)
- ശരിയാണ് - ആദ്യം പറഞ്ഞവരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്താം. --അജയ് ബാലചന്ദ്രൻ (സംവാദം) 14:20, 20 ഏപ്രിൽ 2013 (UTC)
- എണ്ണം നിജപ്പെടുത്തണം എന്നാണ് ഞാനും അനൂപും പഴയ സംവാദത്തിൽ പറഞ്ഞത്. അപ്പോൾ അതും നാലായില്ലേ. യഥാർത്ഥത്തിൽ രാജേഷും നിജപ്പെടുത്തണമെന്നാണ് പറഞ്ഞത് (നാലെണ്ണം). അപ്പോൾ അഞ്ചായി. ഇവിടെ നിജപ്പെടുത്തേണ്ടതില്ല എന്ന് ഭേദഗതി ചെയ്യാൻ സാധിക്കില്ല. അത് പഴയ പടി തുടരണം. കുറഞ്ഞത് രണ്ട് മതി, പരമാവധി മൂന്ന് എന്ന തീരുമാനമെടുക്കാനാകും. കാരണം മൂന്ന് എന്ന് മുമ്പ് തീരുമാനിച്ചതാണ്. ഈ ചർച്ചയിലൂടെ കുറഞ്ഞത് രണ്ട് എന്ന ഭേദഗതി മാത്രമേ ചേർക്കാനാകൂ. --സിദ്ധാർത്ഥൻ (സംവാദം) 15:25, 20 ഏപ്രിൽ 2013 (UTC)
@ സിദ്ധാർത്ഥൻ: ശരിയാണ്. കഴിഞ്ഞ പ്രാവശ്യം കണക്കെടുത്തപ്പോൾ കൂട്ടിയതും അങ്ങനെയായിരുന്നു. ഇപ്രാവശ്യം പട്ടികയാക്കിയപ്പോൾ പറ്റിയ തെറ്റാണ്. അങ്ങനെ തീരുമാനമെടുക്കുന്നതിൽ എനിക്ക് എതിർപ്പില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 16:01, 20 ഏപ്രിൽ 2013 (UTC)
തീരുമാനം: ഒരു സമയം കുറഞ്ഞത് രണ്ട് ചെക്ക് യൂസർമാർ വേണം; പരമാവധി മൂന്നുവരെ ആകാം. എന്ന് തീരുമാനമെടുത്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:31, 21 ഏപ്രിൽ 2013 (UTC) |
- ഇതെന്തൊരു തീരുമാനമെടുക്കലാണ്? നാലുപേർ ഒരുകാര്യം വേണമെന്നു പറഞ്ഞിട്ട് ഒരാൾ പറഞ്ഞ കാര്യം മാത്രം തീരുമാനമാക്കുന്നതെന്തിന്റെ അടിസ്ഥാനത്തിലാണ്? നേരത്തെയുള്ള "തീരുമാനത്തിലും" ഇതേപോലെ കുഴപ്പമുള്ളതിനാലാണല്ലോ ഇത് പുനരവതരിപ്പിച്ചത്. സമവായമില്ലെങ്കിൽ ചർച്ച തുടരണം, കൂടുതൽ പേരുടെ അഭിപ്രായങ്ങൾ ആരായണം, അല്ലാതെ തിടുക്കത്തിൽ ക്ലോസ് ചെയ്യുകയല്ല വേണ്ടത്. --ജേക്കബ് (സംവാദം) 16:30, 26 ഏപ്രിൽ 2013 (UTC)
- തീരുമാനം സ്വന്തം ഇഷ്ടപ്രകാരം വെട്ടിയത് ശരിയായില്ല. അഭിപ്രായവ്യത്യാസങ്ങൾ തുറന്നുപറയാമായിരുന്നു. അതിനാണല്ലോ കുറച്ചുദിവസത്തേക്ക് ഈ തീരുമാനം ഇവിടെത്തന്നെ നിലനിർത്തിയത്.--സിദ്ധാർത്ഥൻ (സംവാദം) 17:15, 26 ഏപ്രിൽ 2013 (UTC)
- തെറ്റായ തീരുമാനമായതുകൊണ്ടാണ് വെട്ടിയത്, അല്ലാതെ എന്റെ ഇഷ്ടവും അനിഷ്ടവും അതിലില്ല. ഇങ്ങനെ ചെക്ക്‌യൂസർ തിരഞ്ഞെടുപ്പിന്റെ അവസരത്തിൽ ധൃതിപിടിച്ച് എടുത്ത പല "തീരുമാനങ്ങളുടെ" സാധുതയെയും ചോദ്യം ചെയ്യാതിരുന്നതിൽ ഖേദിക്കുന്നതുകൊണ്ടുമാണ്. --ജേക്കബ് (സംവാദം) 03:18, 27 ഏപ്രിൽ 2013 (UTC)
- തീരുമാനം സ്വന്തം ഇഷ്ടപ്രകാരം വെട്ടിയത് ശരിയായില്ല. അഭിപ്രായവ്യത്യാസങ്ങൾ തുറന്നുപറയാമായിരുന്നു. അതിനാണല്ലോ കുറച്ചുദിവസത്തേക്ക് ഈ തീരുമാനം ഇവിടെത്തന്നെ നിലനിർത്തിയത്.--സിദ്ധാർത്ഥൻ (സംവാദം) 17:15, 26 ഏപ്രിൽ 2013 (UTC)
- @ജേക്കബ്: ഭേദഗതി ചർച്ചയിൽ പഴയ ചർച്ചയിൽ പറഞ്ഞ അഭിപ്രായങ്ങൾ പരിഗണിക്കേണ്ട എന്നാണോ താങ്കളുടെ അഭിപ്രായം? ഇതിനു മുൻപും നയരൂപീകരണ ചർച്ചകളിലല്ലാതെയുള്ള അഭിപ്രായങ്ങൾ (മറ്റു വേദികളിൽ പ്രകടിപ്പിച്ചവ - പഞ്ചായത്തിലെ മറ്റു താളുകളിൽ പ്രകടിപ്പിച്ചവയും ലേഖനങ്ങളുടെ സംവാദം താളിൽ പ്രകടിപ്പിച്ചവയും) പരിഗണിക്കപ്പെട്ടിട്ടുണ്ട് (അതായത് കീഴ്വഴക്കമനുസരിച്ചാണ് ഈ ചർച്ചയിൽ അഭിപ്രായസമന്വയം ഉണ്ടാക്കിയത്). കഴിഞ്ഞ ചർച്ചയിൽ നാലുപേർ നിജമായ എണ്ണം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. (പുതിയ ചർച്ചയിൽ കിരണും ഞാനും അഭിപ്രായം മാറ്റി - പക്ഷേ നാല് രണ്ട് എന്ന നിലയിൽ വ്യത്യാസമില്ല.) ഭേദഗതി ചർച്ചയിൽ മൂന്നുപേർ (റസിമാൻ അഭിപ്രായപ്രകടനം നടത്തിയത് പഴയ ചർച്ചയിലാണ്) പറഞ്ഞു എന്നതുകൊണ്ട് പഴയ ചർച്ചയിൽ നാലുപേരും പുതിയ ചർച്ചയിൽ ഒരാളും പറഞ്ഞ അഭിപ്രായം അട്ടിമറിക്കപ്പെടാമോ? അതെന്ത് തീരുമാനമെടുക്കലാകും?
- ഈ ചർച്ചയിൽ അഭിപ്രായസമന്വയമുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. താങ്കൾക്ക് എതിരഭിപ്രായമുണ്ടോ? എന്തുകൊണ്ട് അഭിപ്രായസമന്വയമില്ല എന്ന് കാര്യകാരണസഹിതം (നാലുപേരിങ്ങനെ പറഞ്ഞു എന്ന തെറ്റായ കണക്കല്ല) വ്യക്തമാക്കൂ. നിലവിലെ മാർഗ്ഗനിർദ്ദേശം ദിവസവും സൃഷ്ടിപരമായ പുതിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണെങ്കിൽ ചർച്ചാ കാലാവധി നീട്ടാമെന്നാണ്. അതില്ലെങ്കിൽ അഭിപ്രായസമന്വയത്തിലെത്താൻ ആവശ്യമെങ്കിൽ അതുവരെയുള്ള ചർച്ച നിർത്തിവച്ച് മുന്നിൽ വന്ന അഭിപ്രായങ്ങളിൽ വോട്ടെടുപ്പ് നടത്തേണ്ടതാണ് എന്നും പറയുന്നുണ്ട്. അഭിപ്രായസമന്വയം (ഭൂരിപക്ഷാഭിപ്രായമനുസരിച്ചുള്ളതാണെങ്കിൽ പോലും) വന്ന സ്ഥിതിക്ക് എന്തുകൊണ്ട് തീരുമാനമെടുത്തുകൂട? കൂടുതൽ പേരുടെ അഭിപ്രായങ്ങൾ ആരായണം എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ആളുകളുടെ സംവാദം താളിൽ പോയി പഞ്ചായത്തിൽ ചർച്ച നടക്കുന്നുണ്ട്, ദയവായി അഭിപ്രായം പറയൂ എന്ന് കുറിപ്പിടണോ? അങ്ങനെ ഒരു നയമുണ്ടാക്കുകയാണെങ്കിൽ അത് ചെയ്യാവുന്നതാണ്.
- നേരത്തേയുള്ള തീരുമാനത്തിൽ എന്ത് കുഴപ്പമാണ് ഉണ്ടായിരുന്നത്? ഒരു കുഴപ്പവുമില്ലാതെയാണ് (താങ്കൾക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് മാത്രം) താങ്കൾ അത് പുനരവതരിപ്പിച്ചത് എന്നാണ് എനിക്ക് തോന്നുന്നത് (അല്ലെങ്കിൽ എന്താണ് കുഴപ്പം എന്ന് വ്യക്തമാക്കൂ). താങ്കൾ ഈ വിഷയം അവതരിപ്പിച്ചതിനു ശേഷമാണ് രണ്ടു ചെക്ക് യൂസർമാർ മാത്രം തിരഞ്ഞെടുക്കപ്പെട്ടു എന്ന ഒരു പ്രശ്നമുണ്ടായതും മിനിമം എണ്ണത്തിൽ വ്യക്തത വേണം എന്ന ജെനുവിൻ ആവശ്യം ഉണ്ടായതും. കഴിഞ്ഞ ചർച്ചയിലും സമവായം എവിടെയാണ് എന്ന് താങ്കൾ ചോദിച്ചിരുന്നു. സമവായം എങ്ങനെയാണ് എന്ന് ഞാൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിന് താങ്കളുടെ മറുപടിയൊന്നും കണ്ടില്ല. എണ്ണം നിജപ്പെടുത്തുന്ന ഏതു നിബന്ധനയും ഒഴിവാക്കേണ്ടതാണ്. എന്ന താങ്കളുടെ വ്യക്തിപരമായ അഭിപ്രായത്തിൽ മുറുകെപ്പിടിക്കുക മാത്രമാണ് താങ്കൾ ചെയ്യുന്നത്. അതിനെതിരേയുള്ള അഭിപ്രായ സമന്വയം താങ്കൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:28, 27 ഏപ്രിൽ 2013 (UTC)
- അജയ് പറഞ്ഞതിനോടാണ് എനിക്കും യോജിപ്പ്. മുകളിലെ തീരുമാനം വെട്ടിയ ജേക്കബിന്റെ നടപടിയിൽ വ്യക്തിപരമായ അനിഷ്ടം ഉണ്ടെന്ന് വ്യക്തമാണ്. പ്രത്യേകിച്ചും ഒരു അഡ്മിൻ തന്നിഷ്ടപ്രകാരം തീരുമാനം വെട്ടാൻ പാടില്ല. അതിനാൽ തീരുമാനം വെട്ടിയ നടപടി ആദ്യം ഒഴിവാക്കണം. അതിനുശേഷം ചർച്ചകൾ നടക്കട്ടെ.
- പിന്ന ചെക്ക്‌യൂസർ തിരഞ്ഞെടുപ്പിന്റെ അവസരത്തിൽ ഇവിടെ ധൃതിപിടിച്ച് തീരുമാനമെടുത്തിട്ടൊന്നും ഇല്ല. ഓരോ നയങ്ങളും ആവശ്യത്തിലും അതിലധികവും സമയം ഈ താളിൽ നിലനിർത്തിയ ശേഷം തന്നെയാണ് എല്ലാ തീരുമാനങ്ങളും എടുത്തിട്ടുള്ളത്. ഓരോ നയങ്ങളും ആരും സ്വയം സൃഷ്ടിച്ചതല്ല താനും. ഇംഗ്ലീഷ് വിക്കിയിൽ നിലനിൽക്കുന്ന നയങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയുമാണ് ചെയ്തിട്ടുള്ളത്. പിന്നെ ആകെ നടന്ന കാര്യം എന്താണെന്നു വെച്ചാൽ, മുമ്പ് ഇവിടെ ഒരു നിർദ്ദേശം വെച്ച് തീരുമാനമൊന്നും ആകാതെ നിലവറയിലേക്ക് പോകുകയായിരുന്നു പതിവ്. പകരം ഇക്കാര്യത്തിൽ തീരുമാനങ്ങൾ എടുക്കപ്പെട്ടു. അത് ചെക്ക് യൂസർ തിരഞ്ഞെടുപ്പിൽ മാത്രമല്ല, മറ്റു കാര്യങ്ങളിലും. അതിന് അജയ് വഹിച്ച പങ്ക് വളരെ ഉയർന്നതുമാണ്.--സിദ്ധാർത്ഥൻ (സംവാദം) 04:01, 27 ഏപ്രിൽ 2013 (UTC)
- നേരത്തേയുള്ള തീരുമാനത്തിൽ എന്ത് കുഴപ്പമാണ് ഉണ്ടായിരുന്നത്? ഒരു കുഴപ്പവുമില്ലാതെയാണ് (താങ്കൾക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് മാത്രം) താങ്കൾ അത് പുനരവതരിപ്പിച്ചത് എന്നാണ് എനിക്ക് തോന്നുന്നത് (അല്ലെങ്കിൽ എന്താണ് കുഴപ്പം എന്ന് വ്യക്തമാക്കൂ). താങ്കൾ ഈ വിഷയം അവതരിപ്പിച്ചതിനു ശേഷമാണ് രണ്ടു ചെക്ക് യൂസർമാർ മാത്രം തിരഞ്ഞെടുക്കപ്പെട്ടു എന്ന ഒരു പ്രശ്നമുണ്ടായതും മിനിമം എണ്ണത്തിൽ വ്യക്തത വേണം എന്ന ജെനുവിൻ ആവശ്യം ഉണ്ടായതും. കഴിഞ്ഞ ചർച്ചയിലും സമവായം എവിടെയാണ് എന്ന് താങ്കൾ ചോദിച്ചിരുന്നു. സമവായം എങ്ങനെയാണ് എന്ന് ഞാൻ വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിന് താങ്കളുടെ മറുപടിയൊന്നും കണ്ടില്ല. എണ്ണം നിജപ്പെടുത്തുന്ന ഏതു നിബന്ധനയും ഒഴിവാക്കേണ്ടതാണ്. എന്ന താങ്കളുടെ വ്യക്തിപരമായ അഭിപ്രായത്തിൽ മുറുകെപ്പിടിക്കുക മാത്രമാണ് താങ്കൾ ചെയ്യുന്നത്. അതിനെതിരേയുള്ള അഭിപ്രായ സമന്വയം താങ്കൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:28, 27 ഏപ്രിൽ 2013 (UTC)
തീരുമാനം വെട്ടിയ തെറ്റായ നടപടി തിരുത്തുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 11:13, 3 മേയ് 2013 (UTC)
വെട്ടൽ നീക്കം ചെയ്തു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:35, 7 മേയ് 2013 (UTC)
വിക്കിപീഡിയ:സംഭവങ്ങളുടെ ശ്രദ്ധേയത - കരട്
തിരുത്തുകവിക്കിപീഡിയ:സംഭവങ്ങളുടെ ശ്രദ്ധേയത - കരട് ഈ കരടിൽ ചർച്ചകൾ ക്ഷണിക്കുന്നു. സംഭവങ്ങളുടെ ശ്രദ്ധേയത ഇപ്പോൾ വലിയൊരു ചർച്ചാവിഷയമായിരിക്കുകയാണ്. ഇതിൽ ഒരു തീരുമാനമെടുത്താൽ മലയാളം വിക്കിപീഡിയരുടെ കുറേ സമയം ലാഭിക്കാൻ സാധിക്കും. ഇംഗ്ലീഷിൽ നിന്ന് പകർത്തി ഒരു കരട് താൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ ആവശ്യമായ മാറ്റങ്ങളോടെ നയമാക്കാം എന്ന് അഭിപ്രായപ്പെടുന്നു.
- (national or global reporting is preferred). എന്നാണ് ഇംഗ്ലീഷിലെ നയം ഇത് മലയാളത്തിലെ നയമാക്കുമ്പോൾ സംസ്ഥാനവ്യാപകമായ മാദ്ധ്യമറിപ്പോർട്ടുകൾ (പ്രാദേശിക എഡിഷനുകളിലെ വാർത്തയല്ല എന്നർത്ഥത്തിൽ) എന്നതുകൂടി കൂട്ടിച്ചേർക്കാം എന്നഭിപ്രായപ്പെടുന്നു. ഇത്തരത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
- ഉദാഹരണങ്ങളിലും മറ്റും ധാരാളം വ്യത്യാസങ്ങൾ വരുത്തേണ്ടതുണ്ട്.
- ചർച്ചകൾ ഇവിടെ (പഞ്ചായത്തിൽ) നടത്തുന്നതാണ് നല്ലത് എന്നഭിപ്രായപ്പെടുന്നു. സംവാദം താളിലും പഞ്ചായത്തിലും സമാന്തരമായി ചർച്ച നടത്തിയാൽ എങ്ങുമെത്തില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 15:09, 11 ഏപ്രിൽ 2013 (UTC)
ഇവിടെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ നയത്തിൽ നിന്ന് മാറ്റം വേണമെന്ന് തോന്നിയതിനാൽ നേരിട്ടുള്ള തർജ്ജമയല്ല നടത്തിയിട്ടുള്ളത്. ചില വിവരങ്ങൾ അധികമായി ചേർത്തിട്ടുണ്ട്. ദയവായി പരിശോധിക്കുക.
- ബ്രേക്കിംഗ് ന്യൂസ് സംബന്ധിച്ചുള്ള ലേഖനങ്ങൾ—പ്രത്യേകിച്ച് സംഭവങ്ങളിൽ ഉൾപ്പെട്ടവരുടെ ജീവചരിത്രങ്ങൾ—സാധാരണഗതിയിൽ നീക്കം ചെയ്യപ്പെടാനായി നിർദ്ദേശിക്കപ്പെടാറുണ്ട്. ആധികാരികതയുള്ള ഉള്ളടക്കത്തോടെ ഒരു ലേഖനത്തിന്റെ ശ്രദ്ധേയത ഉറപ്പുവരുത്തുന്നത് ക്ലിപ്തമായ സമയത്തിനുള്ളിൽ വേണമെന്ന് നിർബന്ധമില്ലാത്തതിനാൽ, നീക്കം ചെയ്യാൻ നാമനിർദ്ദേശം ചെയ്യുന്നത് വൈകിക്കുന്നതാണ് നല്ലത്.
- മതിയായ അവലംബങ്ങൾ ലഭ്യമല്ലാത്ത താളിൽ ആദ്യം {{ആധികാരികത}} എന്ന ടാഗാണ് ചേർക്കാവുന്നത്. താങ്കൾക്കു തന്നെയോ മറ്റുപയോക്താക്കൾക്കോ ആധികാരികത തെളിയിക്കത്തക്ക അവലംബങ്ങൾ മതിയായ കാലയളവിലുള്ളിൽ ലഭ്യമായില്ലെങ്കിൽ {{മായ്ക്കുക}} എന്ന ടാഗ് ചേർക്കാവുന്നതാണ്.
- ലേഖനത്തിനു ലഭ്യമായ അവലംബങ്ങൾ ചേർക്കപ്പെട്ടുവെങ്കിലും അവ നിലവിലുള്ള ശ്രദ്ധേയതാമാനദണ്ഡങ്ങൾ അനുസരിച്ചുള്ള ശ്രദ്ധേയത ലേഖനത്തിനു നൽകുന്നില്ലയെങ്കിൽ വിഷയം ലേഖനത്തിന്റെ സംവാദം താളിൽ ഉന്നയിക്കുകയും {{ശ്രദ്ധേയത}} എന്ന ടാഗ് ചേർക്കുകയും ചെയ്യേണ്ടതാണ് കുറച്ചുനാൾ കൂടി ശ്രമിച്ചിട്ടും ശ്രദ്ധേയത തെളിയിക്കത്തക്ക അവലംബങ്ങൾ ലഭ്യമായില്ലെങ്കിൽ മാത്രം ലേഖനം നീക്കം ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചാൽ മതിയാകും.
- സംഭവങ്ങളുടെ വികാസം തുടരുകയും കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ കൂടുതൽ വ്യക്തമായ ചിത്രം ലഭ്യമാകുന്നതുവരെ നീക്കം ചെയ്യാൻ നാമനിർദ്ദേശം നടത്തേണ്ടതില്ല. ചിലപ്പോൾ നീക്കം ചെയ്യാനുള്ള നിർദ്ദേശം ആവശ്യമായി വന്നില്ലെന്നുവരാം. ഒരു വാർത്ത മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അവസരത്തിൽ നീക്കം ചെയ്യാനുള്ള അഭിപ്രായസമന്വയം രൂപീകരിക്കപ്പെടാനുള്ള സാദ്ധ്യത കുറവാണ്.
- നീക്കം ചെയ്യുന്നതിനു പകരം നയങ്ങൾക്കനുസൃതമായ രീതിയിൽ ലേഖനം മാറ്റിയെടുക്കാനോ മറ്റൊരു താളിനോട് കൂട്ടിച്ചേർത്ത് നിലനിർത്താനോ സാദ്ധ്യത എന്തെങ്കിലുമുണ്ടെങ്കിൽ തീർച്ചയായും മായ്ക്കൽ നടപടി ഒഴിവാക്കേണ്ടതാണ്. ഉദാഹരണത്തിന് ഒരു സംഭവത്തെപ്പറ്റി മാത്രമാണ് ഒരാൾ അറിയപ്പെടുന്നതെങ്കിൽ അയാളെപ്പറ്റിയുള്ള ജീവചരിത്രം ആ സംഭവത്തെപ്പറ്റിയാക്കി മാറ്റാവുന്നതാണ്. ഒരു സ്ഥാപനവുമായി ബന്ധപ്പെട്ട ഒരപകടത്തെപ്പറ്റിയാണ് ലേഖനമെങ്കിൽ ആ സ്ഥാപനത്തെപ്പറ്റിയുള്ള താളിൽ ഈ വിവരങ്ങൾ ഉൾപ്പെടുത്താവുന്നതാണ് (അഥവാ സ്ഥാപനത്തെപ്പറ്റി ലേഖനമില്ലെങ്കിൽ ഈ ലേഖനം ആ സ്ഥാപനത്തെപ്പറ്റിയാക്കി മാറ്റാവുന്നതാണ്).
- ലേഖനം കൂടുതൽ വികസിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിക്കിപീഡിയ ഉപയോക്താക്കൾക്ക് അഭിപ്രായമുണ്ടെങ്കിൽ താൽക്കാലികമായി അത് ഉപയോക്തൃനാമമേലഖലയിലേയ്ക്ക് പേരുമാറ്റത്തിലൂടെ നീക്കാവുന്നതാണ്.
- മറ്റൊരു സാദ്ധ്യത ലേഖനം ഇൻക്യുബേറ്ററിലേയ്ക്ക് നീക്കുക എന്നതാണ്. മായ്ക്കുക എന്നത് അവസാന പടിയായി മാത്രമേ പരിഗണിക്കാവൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 11:23, 14 ഏപ്രിൽ 2013 (UTC)
- സംസ്ഥാനവ്യാപകമായ മാദ്ധ്യമറിപ്പോർട്ടുകൾ - ഇതിനെ ഒറ്റയടിയ്ക്ക് ശ്രദ്ധേയത മാനദണ്ഡമായി അംഗീകരക്കണംമെന്നുള്ളതിനോട് യോജിക്കുന്നില്ല.--KG (കിരൺ) 17:29, 16 ഏപ്രിൽ 2013 (UTC)
- മാദ്ധ്യമങ്ങളുടെ പണി തന്നെ അതല്ലേ? ഇവിടെ അതിന്റെ കുറവും കൂടിയേ ഉള്ളൂ. അങ്ങനെ ഒത്തുപിടിച്ചാൽ താളുകളുടെ എണ്ണം നന്നായി വർദ്ധിപ്പിച്ചെടുക്കാം. മതിലേൽ ഒട്ടിച്ചു വെച്ചിരിക്കുന്ന പോസ്റ്റർ വരെ ഇവിടെയെത്തിക്കാം. (അടുത്ത കാലത്ത് നീക്കം ചെയ്ത ഒരു ലേഖനത്തെ ആസ്പദമാക്കിയിരിക്കുന്നു)--റോജി പാലാ (സംവാദം) 17:36, 16 ഏപ്രിൽ 2013 (UTC)
- അതെ നാളെ മുതൽ ഒരാന വിരണ്ടാൽ അതും കൂടി ലേഖനമാക്കാം. ആനവിരണ്ടത് ഒന്ന്, ആന വിരണ്ടത് രണ്ട്.. ആ തലക്കെട്ടിനും പുതിയ നയമാകാം.--KG (കിരൺ) 17:50, 16 ഏപ്രിൽ 2013 (UTC)
- മാദ്ധ്യമങ്ങളുടെ പണി തന്നെ അതല്ലേ? ഇവിടെ അതിന്റെ കുറവും കൂടിയേ ഉള്ളൂ. അങ്ങനെ ഒത്തുപിടിച്ചാൽ താളുകളുടെ എണ്ണം നന്നായി വർദ്ധിപ്പിച്ചെടുക്കാം. മതിലേൽ ഒട്ടിച്ചു വെച്ചിരിക്കുന്ന പോസ്റ്റർ വരെ ഇവിടെയെത്തിക്കാം. (അടുത്ത കാലത്ത് നീക്കം ചെയ്ത ഒരു ലേഖനത്തെ ആസ്പദമാക്കിയിരിക്കുന്നു)--റോജി പാലാ (സംവാദം) 17:36, 16 ഏപ്രിൽ 2013 (UTC)
എല്ലാ പത്രവാർത്തകളും ലേഖനമാകണമെന്നല്ലല്ലോ മാനദണ്ഡങ്ങൾ പറയുന്നത്. സംഭവങ്ങളെസംബന്ധിച്ച് പുസ്തകമെഴുതിയതിനുശേഷം വിക്കിപീഡിയയിൽ വന്നാൽ മതിയെന്നാണോ ? അങ്ങനെയെങ്കിൽ പുസ്തകങ്ങൾപോരെ, വിക്കിപീഡിയ എന്തിനാ ? ഇനി ദേശീയ - അന്തർദ്ദേശീയ കവറേജ് ഉണ്ടായ കാര്യങ്ങൾ മാത്രം മലയാളം വിക്കിപീഡിയയിൽ മതിയോ? അങ്ങിനെയെങ്കിൽ അത്തരം എത്ര സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്? 57 -ലെ ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിട്ടതാണ് എനിക്കിപ്പോൾ ഓർത്തെടുക്കാനാകുന്ന ഏക സംഭവം... അത് മാത്രം മതിയോ മലയാളത്തിലെ വിക്കിപീഡിയയിൽ സംഭവമായി ?
ആനവിരണ്ടവാർത്തയുടെ ശ്രദ്ധേയതയും സ്വീകാര്യതയും എങ്ങനെ പരിശോധിക്കണമെന്ന് മാനദണ്ഡങ്ങളിൽ വ്യക്തമായി തന്നെ പറയുന്നുണ്ടല്ലോ. കുറേ ആനക്കഥകൾ ശ്രദ്ധേയതയും പേറി ഇപ്പോൾ തന്നെ വിക്കിയിൽ നിലനിൽക്കുന്നുണ്ട്, ഒപ്പം വെറും സംസ്ഥാനവാർത്തകളായിരുന്ന മറ്റുപലതുമുണ്ട് അകൂട്ടത്തിൽ. അതിലൊന്നും ആരും പത്രവാർത്തയുടെ പ്രശ്നം കാര്യമായി ഉയർത്തിക്കണ്ടില്ല. "വിവാദവിഷയങ്ങളിലെ പത്രവാർത്തകൾ ലേഖനങ്ങളാകുമ്പോൾ" എന്ന തലക്കെട്ടിൽ ഇവിടെ ഒരു ചർച്ച നടന്നിരുന്നത് പലരും മറന്നിട്ടുണ്ടാവാമെങ്കിലും സംഗതി നിലവറയിൽ കിടപ്പുണ്ട്. അന്ന് പത്രവാർത്തകളുടെ സാംഗത്യം ചോദ്യചെയ്യാനായി ആരും എന്റെ കൂടെ കൂടിയില്ല... ഇതൊക്കെയാണ് നമ്മുടെ നിഷ്പക്ഷതയ്കുനേരെ കൊഞ്ഞനം കുത്തുന്നകാര്യങ്ങൾ !
@റോജി, മതിലേൽ പോസ്റ്റർ കണ്ടതും താങ്കൾ വിക്കിപീഡിയയുടെ നയങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായി നീക്കം ചെയ്തതുമായ ആ ലേഖനം ഇവിടെ ഉദാഹരിക്കേണ്ടതില്ല. ഇവിടെ ചർച്ചയ്കുവരുന്ന മാനദണ്ഡങ്ങൾക്കപ്പുറത്തെ ശ്രദ്ധേയത ആ താളിനുണ്ടായിരുന്നു. ആ പോസ്റ്റർ കാശ്മീർ മുതൽ കന്യാകുമാരി വരെ മതിലിൽ ഒട്ടിച്ച പോസ്റ്ററാണ്. താങ്കൾക്ക് അവിടെയെല്ലാം പോയിനോക്കുവാൻ കഴിയില്ലെന്ന് അറിയാവുന്നതുകൊണ്ട്, അങ്ങനെ പോസ്റ്റർ ഒട്ടിച്ചിരുന്നു എന്ന് താങ്കളെപ്പോലുള്ളവർക്ക് മനസ്സിലാകുവാൻ വേണ്ടി, കാശ്മീർമുതൽ കന്യാകുമാരിവരെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അവലംബങ്ങൾ ആ ലേഖനത്തിൽ കൊടുത്തിരുന്നു. അതിൽ പത്രവാർത്തകളും അല്ലാത്ത അവലംബങ്ങളും ഉണ്ടായിരുന്നു. അത് സംസ്ഥാനപത്രങ്ങളിൽ വന്ന വാർത്തകൾ മാത്രമായിരുന്നില്ല. ടൈസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, എൻ.ഡി.ടി.വി തുടങ്ങി ദേശീയതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്തകളായിരുന്നു അതിൽ മുഖ്യമായും കൊടുത്തിരുന്നത്. അതൊന്നും കാണുവാൻ കഴിയാത്തതരത്തിൽ ഏതോ കണ്ണടവെച്ച് ലേഖനം വായിച്ചത്, എഴുതിയ ആളുകളുടെ കുറ്റമായികാണുന്നത് തികച്ചും പരിഹാസ്യമായി തോന്നുന്നു... --Adv.tksujith (സംവാദം) 18:44, 16 ഏപ്രിൽ 2013 (UTC)
- ദേശീയ തലത്തിൽ വന്ന വാർത്തകളിടാനുള്ള സ്ഥലം വിക്കിപീഡിയ അല്ല, വിക്കി ന്യൂസിലാണ് അതു വരേണ്ടത്.--KG (കിരൺ) 19:00, 16 ഏപ്രിൽ 2013 (UTC)
തീർച്ചയായും. പക്ഷേ, നാം ഇവിടെ വിക്കിലേഖനങ്ങളായി വരേണ്ട സംഭവങ്ങളെക്കുറിച്ചാണല്ലോ ചർച്ചചെയ്യുന്നത്. അത് വിക്കിന്യൂസിൽ ഇട്ടിട്ട് കാര്യമില്ലല്ലോ :) --Adv.tksujith (സംവാദം) 19:38, 16 ഏപ്രിൽ 2013 (UTC)
- ഞാൻനുദ്ദേശിച്ചത് വക്കീലിന് മനസിലായില്ല എന്നു തോനുന്നു, നിലവിലെ കരട് പ്രകാരംമ്പറയുന്നത് സംസ്ഥാനവ്യാപകമായ മാദ്ധ്യമറിപ്പോർട്ടുകൾ ഇത് എങ്ങും തൊടാതെയുള്ള ഒരു പറച്ചിലാണ്. നിലവാരമില്ലാത്ത വാർത്തകൾ വരെ നാളെക്കാലത്ത് ഇതിന്റെ പേരിൽലിവിടെ വരും അങ്ങനെയുള്ളവ ഒഴിവാക്കണം. അതാണ് മുകളിൽ ഒരുദാഹരണത്തിലൂടെ പറഞ്ഞത്.--KG (കിരൺ) 03:20, 17 ഏപ്രിൽ 2013 (UTC)
കിരൺജീ, കരട് താളിലുള്ളത് സംസ്ഥാനവ്യാപകമായ മാദ്ധ്യമ റിപ്പോർട്ടുകൾ ഉൾപ്പെടുത്തണമെന്നല്ല അതിങ്ങനെയാണ് : //
- പൊതു ശ്രദ്ധേയതാ മാനദണ്ഡങ്ങൾ പാലിക്കുന്നതും നീണ്ടുനിൽക്കുന്ന പ്രഭാവമുള്ളതുമായ സംഭവങ്ങൾ ശ്രദ്ധേയതയുണ്ടാകാൻ സാദ്ധ്യതയുള്ളതായി കണക്കാക്കാവുന്നതാണ്.
- സംസ്ഥാനതലത്തിലോ, ദേശീയതലത്തിലോ, അന്തർദ്ദേശീയതലത്തിലോ ഫലങ്ങളുള്ള സംഭവങ്ങൾ വിവിധതരം സ്രോതസ്സുകളിൽ പരക്കെ പ്രസ്താവിക്കപ്പെട്ടിട്ടുണ്ടെങ്കിലും, പ്രത്യേകിച്ച് അവ പിന്നീട് പുനർവിശകലനം നടത്തപ്പെട്ടിട്ടുണ്ടെങ്കിലും (താഴെ വിശദീകരിച്ചിരിക്കുന്നത് കാണുക) അത്തരം സംഭവങ്ങൾ ശ്രദ്ധേയതയുള്ളതാകാൻ വളരെ സാദ്ധ്യതയുള്ളവയാണ്.
- ഇതിൽ കുറവ് മാത്രം മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ളതും വിശാലമായ തലത്തിലുള്ളതല്ലാത്തതുമായ സംഭവങ്ങൾ ശ്രദ്ധേയമായിരിക്കുകയോ അല്ലാതിരിക്കുകയോ ചെയ്യാം. സംഭവങ്ങളെ വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നതിൽ താഴെക്കൊടുത്തിട്ടുള്ള വിവരണങ്ങൾ സഹായകമാണ്.
- മാദ്ധ്യമശ്രദ്ധ ലഭിക്കുന്ന സാധാരണ സംഭവങ്ങൾക്ക് (മിക്ക കുറ്റകൃത്യങ്ങളും, അപകടങ്ങളും, മരണങ്ങളും, താരങ്ങളുമായി ബന്ധപ്പെട്ട വാർത്തകളും "ഞെട്ടിപ്പിക്കുന്ന" വാർത്തകളും, ദീർഘകാലത്തേയ്ക്ക് മൂല്യമില്ലാത്ത വാർത്തകളും, വൈറൽ പ്രതിഭാസങ്ങളും ഉദാഹരണം) – ഇവ ദാരുണമോ പരക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നതോ ആയിക്കോട്ടെ – സാധാരണഗതിയിൽ ശ്രദ്ധേയതയുണ്ടാകില്ല. മറ്റെന്തെങ്കിലും കാരണം കൊണ്ട് ഈ സംഭവങ്ങൾക്ക് ശാശ്വതമായ പ്രാധാന്യം ലഭിക്കുകയാണെങ്കിൽ ഇത്തരം സംഭവങ്ങൾക്കും ശ്രദ്ധേയത ലഭിക്കും.
ഒരു സംഭവം വിലയിരുത്തുമ്പോൾ എഡിറ്റർമാർ സംഭവത്തെപ്പറ്റിയുള്ള വിവിധ വശങ്ങളും അതിനു ലഭിച്ച മാദ്ധ്യമ ശ്രദ്ധയും വിലയിരുത്തേണ്ടതാണ്: സംഭവത്തിന്റെ സ്വാധീനം, നടന്ന കാലയളവ്, മാദ്ധ്യമത്തിലെ പ്രസ്താവനയുടെ ആഴം, എന്തുമാത്രം ഭൂപ്രദേശങ്ങളെ ഇത് ബാധിച്ചിട്ടുണ്ട് എന്ന വിഷയം, മാദ്ധ്യമശ്രദ്ധയുടെ വൈവിദ്ധ്യവും വിശ്വസനീയതയും, ചടങ്ങിനെന്നപോലെയുള്ള പ്രസ്താവനകൾ മാത്രമാണോ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് എന്ന വിഷയം എന്നിവയൊക്കെ വിലയിരുത്തപ്പെടേണ്ടതുണ്ട്. ഈ ഘടകങ്ങൾ താഴെ ചർച്ച ചെയ്യുന്നുണ്ട്. //
ഇവിടെ സംസ്ഥാനതലത്തിൽ എന്നുള്ളത് എന്തിന് ഒഴിവാക്കണം എന്നതാണ് എന്റെ ചോദ്യം. കേരളം എന്ന കൊച്ചുസംസ്ഥാനത്തിൽ ദേശീയ ശ്രദ്ധയാകർഷിച്ച വിഷയങ്ങൾ വിരളമാകുന്നു എന്നാണ് ഞാൻ മുകളിൽപ്പറയാൻ ഉദ്ദേശിച്ചത്. അതേസമയം കേരളാസ്പെസിഫിക്കായ വിവരങ്ങൾ നാം നിരാകരിക്കാനും പാടില്ല. മുകളിലത്തെ "ഉദാഹരണം" ഒരു ദേശീയപരിപാടിയുടേതാണ്. ഇവിടുത്തെ സംസ്ഥാനം കളഞ്ഞാലും അതിനൊന്നും സംഭവിക്കില്ല. അതുകൊണ്ട് ആ ഉദാഹരണം നിലനിർത്താനായിട്ടാണ് ഞാൻ ഇതുപറയുന്നത് എന്നു കരുതുകയും വേണ്ട :) --Adv.tksujith (സംവാദം) 03:30, 17 ഏപ്രിൽ 2013 (UTC)
- വാർത്തകൾ പതിവുവാർത്തകളാകരുത്. പകരം ആഴത്തിലുള്ളതായിരിക്കണം. ആഴം എങ്ങനെ അളക്കാം? ഒരു സംഭവം അല്ലെങ്കിൽ പരിപാടി നടത്തുന്നവരുടെ തന്നെ മാധ്യമം ആഴത്തിൽ കൊടുക്കുന്ന വാർത്തയെ അങ്ങനെ പരിഗണിക്കാനാകില്ല. അപ്പോൾ കരടിൽ ആദ്യം നല്കിയ രണ്ട് മാനദണ്ഡങ്ങൾ (നീണ്ടുനിൽക്കുന്ന ഫലങ്ങൾ, ഭൂമിശാസ്ത്രപരമായ വ്യാപ്തി) എന്നിവ പൂർത്തീകരിക്കത്തക്ക വിധത്തിൽ വരുന്ന വാർത്തകൾ (അത് സംസ്ഥാനതലത്തിലായാലും മതി) എന്ന് വരണം.--സിദ്ധാർത്ഥൻ (സംവാദം) 03:34, 17 ഏപ്രിൽ 2013 (UTC) ഇത് താളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നോക്കമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:06, 17 ഏപ്രിൽ 2013 (UTC)
- @ സുജിത്ത്, താങ്കൾ സൃഷ്ടിച്ച ലേഖനം നീക്കം ചെയ്തതിന് കിട്ടുന്ന അവസരങ്ങളിൽ ആക്കാൻ വരരുത്. തിരഞ്ഞെടുപ്പു താളിലും കണ്ടിരുന്നു. മറുപടി നൽകാൻ അറിയാഞ്ഞിട്ടല്ല. ഇനിയും അത്തരം ലേഖനങ്ങൾ വരും അതൊക്കെ ഇവിടെ ഇടണം. അതല്ലെ താങ്കൾ ഇവിടെ ഉരുത്തിരിച്ചെടുക്കാൻ ശ്രമിക്കുന്നത്?--റോജി പാലാ (സംവാദം) 03:54, 17 ഏപ്രിൽ 2013 (UTC)
ഇവിടെ ഉന്നയിക്കപ്പെട്ട പ്രസക്തമായ ചില വിഷയങ്ങൾ മറ്റു മാനദണ്ഡങ്ങളുമായി ചേർത്തുവായിച്ചേ തീരുമാനമെടുക്കാനാവൂ.
- "സംസ്ഥാനവ്യാപകമായ മാദ്ധ്യമറിപ്പോർട്ടുകൾ" സ്രോതസ്സുകളായി പരിഗണിക്കുന്നത്
ചർച്ചചെയ്തുകൊണ്ടിരിക്കുന്ന മറ്റൊരു കരട് കാണുക (മൂന്നാമത്തെ കുറിപ്പ്): ഒരേ സമയത്ത് പ്രസിദ്ധീകരിക്കുന്ന വാർത്തകളെ വെവ്വേറെ സ്രോതസ്സുകളായി കാണാൻ പാടില്ല. ആന വിരണ്ടതിനെപ്പറ്റി മാതൃഭൂമിയിലും മനോരമയിലും ദേശാഭിമാനിയിലും വന്ന വാർത്തകളെ ഒറ്റ സ്രോതസ്സായി കണ്ടാൽ മതിയാകും. പക്ഷേ കുറച്ചുനാളുകൾക്കുശേഷം ഏതെങ്കിലും മാദ്ധ്യമത്തിൽ കേരളത്തിലെ ആനവിരളലുകളെപ്പറ്റി ഒരവലോകനം വരുകയും ഈ സംഭവത്തെപ്പറ്റി കാര്യമായ ഒരു വിശകലനം അതിൽ പ്രത്യക്ഷപ്പെടുകയും ചെയ്താൽ അത് രണ്ടാമത്തെ സ്രോതസ്സായി കണക്കാക്കാം.
“ | പല പത്രങ്ങൾ ഒരു വാർത്ത പ്രസിദ്ധീകരിച്ചു എന്നത് ഒന്നിലധികം സ്രോതസ്സുകളായി കണക്കാക്കാനാവില്ല. ഒന്നിലധികം ജേണലുകളിൽ ഒരു സംഭവത്തെപ്പറ്റിയോ വിഷയത്തെപ്പറ്റിയോ വാർത്ത വരുന്നത് എപ്പോഴും ഒന്നിലധികം സ്രോതസ്സുകളായി കണക്കാക്കാനാവില്ല (പ്രത്യേകിച്ചും ലേഖകർ ഒരേ സ്രോതസ്സിനെ അവലംബമാക്കി ലേഖനമെഴുതുകയും ഒരേ കാര്യം ആവർത്തിക്കുകയുമാണ് ചെയ്യുന്നതെങ്കിൽ). ഇതുപോലെ തന്നെ ഒരു ലേഖകൻ ഒരു മാദ്ധ്യമത്തിൽ തന്നെ ഒന്നിലധികം തവണ ഒരു വിഷയത്തെപ്പറ്റി റിപ്പോർട്ട് ചെയ്യുന്നത് ഒറ്റ സ്രോതസ്സായേ പരിഗണിക്കാൻ സാധിക്കൂ. | ” |
- "നിലവാരമില്ലാത്ത വാർത്തകൾ" സ്രോതസ്സുകളായി പരിഗണിക്കുന്നത് സംബന്ധിച്ച്
ഇവിടെ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ സ്രോതസ്സുകളുടെ സ്വീകാര്യതയ്ക്ക് മാനദണ്ഡമായി ഉപയോഗിക്കാവുന്നതാണ്.
- "വാർത്തകൾ പതിവുവാർത്തകളാകരുത്. പകരം ആഴത്തിലുള്ളതായിരിക്കണം."
ആഴമളക്കുന്നതിനുള്ള ഒരുപാധി ഈ കരടിൽ പെടുന്നുണ്ട്.
“ | "കാര്യമായ പരാമർശം" എന്നാൽ വിഷയത്തെപ്പറ്റി സവിസ്തരം പ്രതിപാദിക്കുക എന്നാണർത്ഥം. വിക്കിപീഡിയയിലെ ലേഖനത്തിൽ വിവരങ്ങൾ ചേർക്കുവാനായി മൗലികഗവേഷണങ്ങൾ നടത്തേണ്ടിവരരുത്. നിസ്സാരമായ ഒരു പരാമർശത്തേക്കാൾ അധികമായ വിവരങ്ങളാണ് കാര്യമായ പരാമർശമായി കണക്കാക്കാവുന്നത്. പക്ഷേ ഇത് സ്രോതസ്സിന്റെ പ്രധാന പ്രതിപാദ്യവിഷയമാകണമെന്നില്ല. ഉദാഹരണങ്ങൾ: ഐ.ബി.എമ്മിനെ പറ്റി സോബൽ എഴുതിയ 360-പേജുകളുള്ള പുസ്തകവും ബ്ലാക്ക് എഴുതിയ 528-പേജുകളുള്ള പുസ്തകവും നിസ്സാരമായ പരാമർശമല്ല എന്ന് വ്യക്തമാണ്. വാക്കർ എന്നയാൾ ബിൽ ക്ലിന്റണിന്റെ ജീവചരിത്രത്തിൽ ത്രീ ബ്ലൈൻഡ് മൈസ് എന്ന ബാൻഡിനെപ്പറ്റി എഴുതിയ ഒരു വാക്യം തീർച്ചയായും നിസ്സാരമായ പരാമർശമാണ് | ” |
ഈ വിഷയങ്ങളെല്ലാം ഈ താളിൽ വിശദമായിത്തന്നെ ഉൾപ്പെടുത്താവുന്നതാണ്. പക്ഷേ സംസ്ഥാനത്തിനുള്ളിൽ മാത്രം റിപ്പോർട്ട് ചെയ്ത വാർത്തയും മലയാളം വിക്കിപീഡിയയിൽ ഒരു വിഷയത്തിന് ശ്രദ്ധേയത നൽകണമെന്ന വ്യവസ്ഥ വളരെ ഗൗരവമായിത്തന്നെ വിക്കി സമൂഹം പരിഗണിക്കണമെന്നാണ് എന്റെ അപേക്ഷ.
- മലയാളം സിനിമയെ സംബന്ധിക്കുന്ന ഒരു വിഷയമോ, കേരള രാഷ്ട്രീയത്തിലെ ഒരു സംഭവമോ, മലയാളത്തിലെ ഒരു സാംസ്കാരിക നായകന്റെ മരണമോ ദേശീയതലത്തിലോ അന്തർദ്ദേശീയ തലത്തിലോ വാർത്തയായില്ല എന്നതുകൊണ്ട് വിക്കിപീഡിയയിൽ ഉൾപ്പെടുത്തത്തക്ക ശ്രദ്ധേയതയില്ല എന്നു കരുതുന്നത് ശരിയല്ല എന്ന അഭിപ്രായം എനിക്കുണ്ട്.
- മാത്രമല്ല, അന്തർദ്ദേശീയ തലത്തിലെ കവറേജ് എന്നതിനും വ്യക്തത ആവശ്യമാണ്. പല മലയാളം പത്രമാദ്ധ്യമങ്ങളും ഗൾഫ് രാജ്യങ്ങളിൽ നിന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. ചാനലുകളും അന്തർദ്ദേശീയതലത്തിൽ ലഭ്യമാണ്. അത്തരം പത്രമാദ്ധ്യമങ്ങളിലെ വാർത്ത അന്തർദ്ദേശീയ വാർത്തകളായി കണക്കിലെടുത്ത് യാന്ത്രികമായി സ്വീകരിക്കുന്നതും ശരിയല്ലല്ലോ?
- സ്രോതസ്സുകളുടെ വിശ്വസനീയത സംബന്ധിച്ച കീഴ്വഴക്കവും, കാര്യമായ പരാമർശം സംബന്ധിച്ചുള്ള നിർവ്വചനവും, മൾട്ടിപ്പിൾ സോഴ്സസായി ഏതൊക്കെ വാർത്തകളെ കാണാം എന്ന മാർഗ്ഗനിർദ്ദേശവും അനുസരിച്ച് പ്രവർത്തിച്ചാൽ സംസ്ഥാനവ്യാപകമായി വരുന്ന വാർത്തകളെ സ്വീകരിക്കുന്നതിൽ ഒരു പ്രശ്നവുമുള്ളതായി എനിക്ക് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 04:11, 17 ഏപ്രിൽ 2013 (UTC)
- @ Roji, ക്ഷമിക്കുക, അത്തരമൊരു ഉദ്ദേശം എനിക്കില്ല. തെരഞ്ഞെടുപ്പ് താളിൽ "ലേഖനങ്ങൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചുള്ള താങ്കളുടെ നിലപാടെന്ത്" എന്ന വ്യക്തമായ ചോദ്യത്തിന് എനിക്കുള്ള വ്യക്തമായ (വ്യക്തിപപരമായ) മറുപടിയാണ് പറഞ്ഞത്. അവിടെ താങ്കളെ ഒരിടത്തും പരാമർശിച്ചില്ല. ഇവിടെ // മതിലേൽ ഒട്ടിച്ചു വെച്ചിരിക്കുന്ന പോസ്റ്റർ വരെ ഇവിടെയെത്തിക്കാം. (അടുത്ത കാലത്ത് നീക്കം ചെയ്ത ഒരു ലേഖനത്തെ ആസ്പദമാക്കിയിരിക്കുന്നു) // എന്ന പരാമർശം നടത്തി ആ വിഷയം ഇങ്ങോട്ട് കൊണ്ടുവന്നത് താങ്കളാണ്. വ്യക്തിയോടൊപ്പം അയാളുടെ എഴുത്തിനെയും മാനിക്കണം എന്നാണ് വിക്കിപീഡിയയിലെ ഇത്രയും കാലത്തെ അനുഭവത്തിൽ നിന്നും എനിക്ക് പഠിക്കാൻ കഴിഞ്ഞിട്ടുള്ളത്. എഴുത്തിനെ ഇകഴ്ത്തിക്കാട്ടരുത് എന്നത് വ്യക്തിപരമായ പരാമർശങ്ങൾ പാടില്ല എന്നതിന്റെ ഭാഗമാണ്.
- താങ്കളുടെ പരാമർശത്തിലെ ബ്രായ്കറ്റിലെ ഭാഗമൊഴിച്ചുള്ളവയോട് എനിക്കും പൂർണ്ണമായും യോജിപ്പാണെന്ന് ഞാൻ പലതവണ വ്യക്തമാക്കിയതാണ്. പക്ഷേ, വീണ്ടും വീണ്ടും താങ്കൾ ഇവിടെ നടക്കുന്ന സംവാദങ്ങൾ തുറന്നമനസ്സോടെ ഉൾക്കൊള്ളുന്നില്ല എന്നുമാത്രമല്ല ആ എഴുത്തിനെ പലവിധത്തിൽ അപമാനിക്കാനും ശ്രമിക്കുന്നുണ്ട്. ചവറ്, പോസ്റ്റർ, നോട്ടീസ് ബോർഡ് തുടങ്ങിയ പ്രയോഗങ്ങൾ അതിൽപ്പെടും. എന്തായാലും എന്റെ അഭിപ്രായപ്രകടനങ്ങൾ താങ്കൾക്ക് വ്യക്തിപരമായി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ അതിൽ ക്ഷമചോദിക്കുന്നു. പക്ഷേ ഒഴിവാക്കിയ ലേഖനം സംബന്ധിച്ച ചർച്ച ഇവിടെ അവസാനിക്കുന്നുമില്ല.
- ഞാനെഴുതിയതരം ലേഖനങ്ങൾക്ക് ഇവിടുത്തെ "സംസ്ഥാനം" ബാധകമല്ലെന്ന് പച്ചമലയാളത്തിൽ തന്നെയാണ് മുകളിലെഴുതിയിരിക്കുന്നത്. അത് ഉദ്ദേശിച്ചത് ഫസൽവധക്കേസ്, ഷുക്കൂർ വധക്കേസ്, ചന്ദ്രശേഖരൻ വധക്കേസ്, ദേശാഭിമാനി ബോണ്ട് വിവാദം.... തുടങ്ങിയ താളുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യം വെച്ചാണ്. ഞാൻ അതിനെ വിശാലമായ അർത്ഥത്തിലാണ് കാണുന്നത്-- Adv.tksujith (സംവാദം) 04:22, 17 ഏപ്രിൽ 2013 (UTC)
- ചവർ എന്നു ഞാൻ സംബോധന ചെയ്തത് താങ്കളുടെ ലേഖനത്തെ ഉദ്ദേശിച്ചല്ലെന്നു വ്യക്തമാക്കട്ടെ. വിജ്ഞാനകോശസ്വഭാവമില്ലാത്ത ലേഖനത്തെ പരാമർശിക്കാൻ പദ്ധതിതാളിൽ ഉപയോഗിച്ചെന്നേ ഉള്ളൂ. --റോജി പാലാ (സംവാദം) 04:44, 17 ഏപ്രിൽ 2013 (UTC)
കരട് നയമായി സ്വീകരിക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 11:12, 3 മേയ് 2013 (UTC)
തീരുമാനം: നയമായി സ്വീകരിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:04, 11 മേയ് 2013 (UTC) |
വിക്കിപീഡിയ ഒരു പത്രമല്ല
തിരുത്തുകവിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല#വിക്കിപീഡിയ ഒരു പത്രമല്ല എന്ന താളിൽ ഒരു വിഭാഗമായി താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ (ഇംഗ്ലീഷ് വിക്കി താളിൽ നിന്ന് പകർത്തിയത്) മലയാളം വിക്കിപീഡിയയ്ക്ക് ആവശ്യമായ മാറ്റങ്ങളോടെ ഉൾപ്പെടുത്താൻ താല്പര്യപ്പെടുന്നു.
വിക്കിപീഡിയ ഒരു കടലാസ് സ്രോതസ്സല്ലാത്തതുകൊണ്ടുതന്നെ സമകാലികവും പുതിയ അറിവുകൾ ഉൾക്കൊള്ളുന്നതുമായ തരത്തിൽ ലേഖനങ്ങൾ തിരുത്തുവാനും ശ്രദ്ധേയമായ സമകാലിക സംഭവകങ്ങളെപ്പറ്റിയുള്ള സ്വതന്ത്ര ലേഖനങ്ങൾ തയ്യാറാക്കുവാനും ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും പരിശോധനായോഗ്യമായ എല്ലാ വിവരങ്ങളും വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ യോജിച്ചതല്ല. വിക്കിപീഡിയ ലേഖനങ്ങൾ താഴെപ്പറയുന്ന വിഭാഗങ്ങളിലേയ്ക്ക് വഴുതിവീഴുന്നില്ല എന്ന് ഉറപ്പുവരുത്തുക:
- പത്രപ്രവർത്തനം വിക്കിപീഡിയയിൽ 'ബ്രേക്കിംഗ് ന്യൂസുകളോ' മറ്റിടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത വാർത്തകളോ ഉൾപ്പെടുത്താൻ പാടില്ല. വിക്കിപീഡിയ ഒരു പ്രാഥമിക സ്രോതസ്സല്ല. പക്ഷേ വിക്കിഗ്രന്ഥശാല, വിക്കിന്യൂസ് എന്നിവ പ്രാഥമിക സ്രോതസ്സുകളായി വർത്തിക്കാനാഗ്രഹിക്കുന്നുണ്ട്. വിക്കിപീഡിയയിൽ ചരിത്രപ്രാധാന്യമുള്ളതും ഇപ്പോൾ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുള്ളതുമായ വിഷയങ്ങളെപ്പറ്റി ധാരാളം വിജ്ഞാനകോശ ലേഖനങ്ങളുണ്ട്. ഇവ അടുത്തകാലത്തുണ്ടായതും പരിശോധിച്ചുറപ്പിക്കപ്പെട്ടതുമായ വിവരങ്ങൾ ഉൾപ്പെടുത്തി മെച്ചപ്പെടുത്താവുന്നതാണ്. വിക്കിപീഡിയ വാർത്താ ശൈലിയിലല്ല എഴുതപ്പെട്ടിട്ടുള്ളത്.
- വാർത്താ റിപ്പോർട്ടുകൾ. സംഭവങ്ങൾക്കും വ്യക്തികൾക്കുമുള്ള ശാശ്വതമായി നിലനിൽക്കുന്ന ശ്രദ്ധേയതയാണ് വിക്കിപീഡിയ പരിഗണിക്കുന്നത്. വാർത്തകളിലെ പരാമർശങ്ങൾ വിജ്ഞാനകോശത്തിലെ വിഷയങ്ങൾക്ക് ഉപയുക്തമാണെങ്കിലും വാർത്താപ്രാധാന്യമുള്ള മിക്ക വിഷയങ്ങളും ഉൾപ്പെടുത്താൻ അനുയോജ്യമല്ല. ഉദാഹരണത്തിന് പ്രഖ്യാപനങ്ങളെയോ, കായികമത്സരങ്ങളെയോ, പ്രശസ്തവ്യക്തികളെയോ സംബന്ധിച്ച സാധാരണ പത്രവാർത്തകൾ വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താൻ മതിയായ കാരണമല്ല. സമീപകാലത്തുണ്ടായ സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്തുന്നത് ചിലപ്പോൾ വേണ്ടതാണെങ്കിലും 'ബ്രേക്കിംഗ് ന്യൂസുകൾ' മറ്റുള്ള വിവരങ്ങളിൽ നിന്ന് വ്യത്യസ്തമായി കാണാൻ സാധിക്കില്ല. വിക്കിപീഡിയയ്ക്ക് അനുയോജ്യമല്ലാത്ത വാർത്താസംബന്ധമായ വിഷയങ്ങൾ ഒരുപക്ഷേ സഹോദരസംരംഭമായ വിക്കിന്യൂസിന് അനുയോജ്യമായിരിക്കും.
- വ്യക്തിവിവരങ്ങൾ. ഒരു സംഭവം ശ്രദ്ധേയമായിരിക്കാമെങ്കിലും എപ്പോഴും അതിലുൾപ്പെട്ട വ്യക്തികൾക്ക് ശ്രദ്ധേയതയുണ്ടാകണമെന്നില്ല. ഒരു സംഭവത്തിനപ്പുറം ഒരാളെപ്പറ്റിയുള്ള മാദ്ധ്യമശ്രദ്ധ കടന്നുചെല്ലുന്നില്ലെങ്കിൽ അയാളെപ്പറ്റിയുള്ള ലേഖനം ആ സംഭവത്തിൽ എന്തുമാത്രം ആനുപാതിക പ്രാധാന്യം അയാൾക്കുണ്ട് എന്നതു കണക്കിലെടുത്ത് സംഭവത്തെപ്പറ്റിയുള്ള ലേഖനത്തിലേയ്ക്ക് ഒതുക്കണം. (കൂടുതൽ വിവരങ്ങൾക്കായി ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം സംബന്ധിച്ച മാർഗ്ഗരേഖ കാണുക.)
- ഡയറി. ഒരു വ്യക്തി ശ്രദ്ധേയനാണെങ്കിലും അദ്ദേഹം ഉൾപ്പെട്ട എല്ലാ പരിപാടികളും ശ്രദ്ധേയമല്ല. ഉദാഹരണത്തിന് പ്രശസ്തരെപ്പറ്റിയും കായിക താരങ്ങളെപ്പറ്റിയുമുള്ള പത്രവാർത്തകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അതിൽ ധാരാളം നുറുങ്ങുവിവരങ്ങൾ കാണുകയും ചെയ്യും. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയാൽ പരിധിയിൽ കവിഞ്ഞ വിവരങ്ങളുള്ളതും ഒരു ഡയറി പോലെ തോന്നിക്കുന്നതുമായ ലേഖനമാകും ഉണ്ടാകുക. കളിച്ച എല്ലാ കളികളെയും, അടിച്ച എല്ലാ സിക്സറുകളെയും, ഹസ്തദാനം ചെയ്ത എല്ലാ വ്യക്തികളെയും സംബന്ധിച്ച വിവരങ്ങൾ ഒരാളുടെ ജീവചരിത്രത്തിൽ ഉൾപ്പെടുത്തേണ്ട തരത്തിലുള്ള പ്രാധാന്യമുള്ള വിവരങ്ങളല്ല.
ആവശ്യം വേണ്ട മാറ്റങ്ങൾ സംബന്ധിച്ച ചർച്ച ഇവിടെ നടത്തുക. --അജയ് ബാലചന്ദ്രൻ (സംവാദം) 05:07, 13 ഏപ്രിൽ 2013 (UTC)
തർജ്ജമയിൽ ഭേദഗതികളൊന്നും നിർദ്ദേശിക്കപ്പെടാത്തതിനാൽ നയമായി താളിൽ ഉൾപ്പെടുത്താം എന്ന് കരുതുന്നു. എതിർപ്പുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:23, 4 മേയ് 2013 (UTC)
- "വിക്കിപീഡിയ ഒരു കടലാസ് സ്രോതസ്സല്ലെങ്കിലും" എന്നല്ല "വിക്കിപീഡിയ ഒരു കടലാസ് സ്രോതസ്സല്ലാത്തതുകൊണ്ടുതന്നെ" എന്നാണ് വേണ്ടത്. "As Wikipedia is not a paper source," എന്നാണ് ഇംഗ്ലീഷിൽ. കടലാസ് സ്രോതസ്സുകളിൽ വിവരങ്ങൾ അപ്റ്റുഡേറ്റ് ആക്കി വെയ്ക്കുന്നതിന് പരിധികൾ ഉണ്ട്. വിക്കിപീഡിയയിൽ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിലായതുകൊണ്ട് എപ്പോൾ വേണമെങ്കിലും അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. അതാണ് ഇവിടുത്തെ സൂചന. - പ്രിൻസ് മാത്യു Prince Mathew 05:22, 9 മേയ് 2013 (UTC)
യോജിക്കുന്നു. അതാണ് ശരിയായ തർജ്ജമ. അങ്ങനെ മാറ്റം വരുത്തിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:46, 9 മേയ് 2013 (UTC)
തീരുമാനം: എതിർപ്പില്ലാത്തതിനാൽ വിക്കിപീഡിയ എന്തൊക്കെയല്ല എന്ന പദ്ധതി താളിൽ ഉൾപ്പെടുത്തി. --അജയ് ബാലചന്ദ്രൻ (സംവാദം) 15:11, 12 മേയ് 2013 (UTC) |
വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ/അറിയിപ്പ്-കരട് ചർച്ചയ്ക്ക് വയ്ക്കുന്നു. ഈ താളിൽ പരസ്യസ്വഭാവമുള്ള വിഷയങ്ങളെപ്പറ്റി ലേഖനങ്ങൾ ആവശ്യപ്പെട്ടാൽ എന്തു ചെയ്യണം എന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടതുണ്ട്. പീൽ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ്, ഡഫേറിൻ-പീൽ കത്തോലിക് ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡ് എന്നീ ലേഖനങ്ങൾ ആവശ്യപ്പെട്ടുള്ള അപേക്ഷ ഈ താളിൽ ഉണ്ടായിരുന്നു. ഇതാവശ്യപ്പെട്ടയാൾ തന്നെ École française d'Extrême-Orient എന്ന താളിനായും അപേക്ഷിച്ചിട്ടുണ്ട്. അതും പരസ്യസ്വഭാവമുള്ളതാണെന്ന് സംശയിക്കാവുന്നതാണ്.
മറ്റുതരം അപേക്ഷകളും കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചുള്ള നിർദ്ദേശം ഉൾപ്പെടുത്തിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:55, 15 മേയ് 2013 (UTC)
- വിക്കിപീഡിയ:പഞ്ചായത്ത് (പലവക) എന്ന താളിലും ഈ ചർച്ച തുടങ്ങിയിരുന്നു. അത് ഇങ്ങോട്ട് നീക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 04
- 19, 16 മേയ് 2013 (UTC)
ലേഖനങ്ങൾക്കുള്ള അപേക്ഷയിൽ പരസ്യസ്വഭാവമുള്ള ലേഖനങ്ങൾ എഴുതുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം ? ഇതിന് ഒരു നയം വേണമോ ? ഈ പറയുന്ന വിഷയങ്ങൾക്ക് സുപ്രതിഷ്ഠിതമായ മാദ്ധ്യമ സ്രോതസ്സുകൾ , ശ്രദ്ധേയത എന്നിവ ഉണ്ടാക്കാം.
- കാണുക
വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന ചർച്ചയും തുടങ്ങിയിട്ടുണ്ട്. ഇത് അങ്ങോട്ട് മാറ്റണോ അത് ഇങ്ങോട്ട് മാറ്റണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:57, 15 മേയ് 2013 (UTC)
ഇത് അങ്ങോട്ട് മാറ്റിക്കോ അജയ് , നയരൂപീകരണം തന്നെ ആണ് വേണ്ടത് - Irvin Calicut....ഇർവിനോട് പറയു 11:06, 15 മേയ് 2013 (UTC)
എതിർപ്പില്ലാത്തതിനാൽ കരട് സ്വീകരിച്ചതായി കണക്കാക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 09:12, 7 ജൂൺ 2013 (UTC)
തീരുമാനം: നയമായി സ്വീകരിച്ചു.--അജയ് ബാലചന്ദ്രൻ (സംവാദം) 06:29, 14 ജൂൺ 2013 (UTC) -- അജയ് ബാലചന്ദ്രൻ (സംവാദം) 06:29, 14 ജൂൺ 2013 (UTC) |
ലേഖനത്തിന്റെ പേരിനും വേണം അവലംബം
തിരുത്തുകലേഖനങ്ങൾക്ക് പേര് കൊടുക്കുമ്പോൾ, "ഇത്തരത്തിൽ ഒരു പേര് നിലവിലുണ്ട്" എന്നതിന് അവലംബങ്ങൾ നിർബന്ധമാക്കണം. ഇതുപറയാൻ കാരണം മിക്ക ഇംഗ്ലീഷ് ലേഖനങ്ങളും മലയാളത്തിൽ മൊഴിമാറ്റുമ്പോൾ ഉപയോക്താക്കൾ തങ്ങൾക്ക് തോന്നിയതുപോലെ ഒരു പേര് ഉണ്ടാക്കിയെടുത്ത് നൽകുന്നതായി കാണുന്നുണ്ട്. ഉദാ: സനാതന ശ്വാസതടസ്സ രോഗം, ബുദ്ധമയൂരി, ക്ഷേത്രഗണിതജ്ഞ നിശാശലഭം, പ്രതിജനകാവതരണം, ദ്രുമികകോശം, സർപ്പധരൻ, ഊതകസംയോജ്യ സംശ്ലിഷ്ടം, അസ്ഥിമരം, ചിത്രലേഖ, കൃഷ്ണശലഭം, ഗരുഡൻ (നക്ഷത്രരാശി), ജാസി, അയംഗിതി, ജംബുകൻ (നക്ഷത്രരാശി), കർക്കടകശൃംഗി, സമാകലനം, ഹൃദയാഭം, അവകലജം, etc.
എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ ഒരു പേരുണ്ടോ എന്ന് സംശയം തോന്നുന്ന ആൾക്ക് [അവലംബം ആവശ്യമാണ്] എന്ന ഫലകം എവിടെ ഇടണം എന്ന കാര്യത്തിൽ സംശയം വരാറുണ്ട്. വിക്കിപീഡിയയിൽ ഒറിജിനൽ റിസർച്ച് പാടില്ലാത്തതുകൊണ്ടു തന്നെ ലേഖനവിഷയത്തിന് നിലവിൽ മലയാളത്തിൽ പേരുണ്ടെങ്കിൽ അതിന് അവലംബം നിർബന്ധമായും കൊടുത്തിരിക്കണമെന്നും മലയാളത്തിൽ പേരില്ലെങ്കിൽ ഇംഗ്ലീഷ് പേര് തന്നെ നിർബന്ധമായി ഉപയോഗിക്കണമെന്നും ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിച്ചുകൂടാ എന്നും ഒരു നയം ഉണ്ടാകണം. ലേഖനത്തിന്റെ പേരിനെക്കുറിച്ച് സംശയമുള്ളവർക്ക് ലേഖനത്തിന്റെ മുകളിൽ ഇടാവുന്ന ഒരു ഫലകത്തിനു കൂടി രൂപം കൊടുക്കണം. ഈ ഫലകം ഇട്ടിട്ട് ഒരു നിശ്ചിത കാലത്തിനുള്ളിൽ അവലംബമൊന്നും ലഭ്യമാകുന്നില്ലെങ്കിൽ ലേഖനത്തിന്റെ പേരുമാറ്റി തത്തുല്യമായ ഇംഗ്ലീഷ് പേര് നൽകാവുന്നതാണ്.--പ്രിൻസ് മാത്യു Prince Mathew 07:40, 19 മേയ് 2013 (UTC)
- ഇതിലെ ശലഭങ്ങളുടെ പേരുകൾക്ക് യോജിച്ച രീതിയിലുള്ള പേരുകൾ തന്നെയാണ് ഇപ്പോൾ (പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും പരിശോധിച്ച്) സ്വീകരിച്ചിട്ടുള്ളത്. പ്രിൻസിനു സംശയമുള്ളവയുടെ സംവാദം താളുകളിൽ ചർച്ചയായി ഉന്നയിക്കാവുന്നതാണ്. അടുത്തിടെ സിനിമാലോകത്ത് ശ്രദ്ധേയമായ ചർച്ചയുണ്ടാക്കിയ പാപ്പിലിയോ ബുദ്ധയെന്ന ബുദ്ധമയൂരി തന്നെ പട്ടികയിൽ ആദ്യം സ്ഥാനം പിടിച്ചത് പ്രിൻസിന് വിഷയത്തിലുള്ള ധാരണയില്ലായ്മയാണെന്ന് സംശയിക്കുന്നു. :) ലേഖനങ്ങളുടെ തലക്കെട്ടിൽ സംശയമുണ്ടെങ്കിൽ അത് സംവാദം താളിൽ ചർച്ച ചെയ്യാവുന്ന സ്ഥിതിവിശേഷം ഇപ്പോഴുണ്ട്. അവിടെ അഭിപ്രായ സമന്വയമുണ്ടാക്കി യോജിച്ച നിലയിലേക്ക് പേരുമാറ്റാവുന്നതാണ് --മനോജ് .കെ (സംവാദം) 08:54, 19 മേയ് 2013 (UTC)
- എന്റെ അറിവും അറിവില്ലായ്മയുമല്ല ഇവിടെ വിഷയം. വിക്കിപീഡിയയുടെ ഔദ്യോഗിക നയങ്ങളിൽ ഒന്നാണ് വിക്കിപീഡിയ:പരിശോധനായോഗ്യത. അതിൽ ഇപ്രകാരം പറയുന്നു:
- 1. ലേഖനങ്ങളിൽ മറ്റേതെങ്കിലും വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള കാര്യങ്ങളേ പരാമർശിക്കാവൂ.
- 2. ലേഖകർ പുതിയ കാര്യങ്ങൾ ചേർക്കുമ്പോൾ അവ ലഭിച്ച സ്രോതസ്സുകളെ കുറിച്ചും പരാമർശിക്കാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ ആരെങ്കിലും അവയിൽ സംശയിച്ചേക്കാം.
- 3. ഇത്തരത്തിൽ ലേഖകരുടെ കൈയിലാണ് ലേഖനത്തിന്റെ വിശ്വാസ്യത ഇരിക്കുന്നത്. അവയുടെ വിശ്വാസ്യത സംശയിക്കുന്നവരുടെ കൈയിലല്ല.
- ഇത് പറയുന്നത് ഞാനല്ല. വിക്കിപീഡിയ നയമാണ്. അല്ലാതെ സംശയമുണ്ടെങ്കിൽ ചോദിക്കുമ്പോൾ തെളിവ് തരാം എന്നാണ് നിലപാടെങ്കിൽ പിന്നെ എന്തിനാണ് വിക്കി ലേഖനങ്ങളിൽ നിറയെ അവലംബങ്ങൾ കൊടുത്തിരിക്കുന്നത്? ഓരോ കാര്യത്തെക്കുറിച്ചും സംശയമുള്ളവർ സംവാദം താളിൽ ചോദിക്കട്ടെ എന്നു വെച്ചാൽ പോരേ?
- <<പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും പരിശോധിച്ച്>>
- ആരു പരിശോധിച്ചു ? തെളിവെന്ത്? ലേഖനസൃഷ്ടാവ് പറയുന്നത് എല്ലാവരും അങ്ങു വിശ്വസിച്ചുകൊള്ളണം എന്നാണോ? അല്ലെങ്കിൽ "നിങ്ങൾക്ക് ഈ കാര്യത്തിൽ വേണ്ടത്ര അറിവില്ല, അതുകൊണ്ട് അറിവുള്ള ഞങ്ങൾ പറയുന്നത് അങ്ങട് വിശ്വസിക്ക എന്നാണോ? അതാണോ വിക്കിപീഡിയയുടെ രീതി? --Prince Mathew പ്രിൻസ് മാത്യു ⌨ 11:26, 19 മേയ് 2013 (UTC)
- ലേഖനത്തെ സംബന്ധിച്ച് താങ്കളുടെ സംശയങ്ങൾ സംവാദം താളിൽ ഉന്നയിക്കാവുന്നതാണ് പ്രിൻസ്. നിലവിലെ പല താളുകളുടേയും തലക്കെട്ടുകൾ ഇതുപോലെ ചർച്ച ചെയ്ത് മാറ്റിയിട്ടുണ്ട്.--മനോജ് .കെ (സംവാദം) 12:17, 19 മേയ് 2013 (UTC)
- എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഒരു നയരൂപീകരണം ഉണ്ടാകുന്നത് കൂടുതൽ നല്ലതാണെന്നു ഞാൻ കരുതുന്നു. മറ്റുള്ളവരുടെയും അഭിപ്രായം ഇക്കാര്യത്തിൽ അറിയാൻ താല്പര്യപ്പെടുന്നു.--Prince Mathew പ്രിൻസ് മാത്യു ⌨ 12:21, 19 മേയ് 2013 (UTC)
- ലേഖനത്തെ സംബന്ധിച്ച് താങ്കളുടെ സംശയങ്ങൾ സംവാദം താളിൽ ഉന്നയിക്കാവുന്നതാണ് പ്രിൻസ്. നിലവിലെ പല താളുകളുടേയും തലക്കെട്ടുകൾ ഇതുപോലെ ചർച്ച ചെയ്ത് മാറ്റിയിട്ടുണ്ട്.--മനോജ് .കെ (സംവാദം) 12:17, 19 മേയ് 2013 (UTC)
- ആരു പരിശോധിച്ചു ? തെളിവെന്ത്? ലേഖനസൃഷ്ടാവ് പറയുന്നത് എല്ലാവരും അങ്ങു വിശ്വസിച്ചുകൊള്ളണം എന്നാണോ? അല്ലെങ്കിൽ "നിങ്ങൾക്ക് ഈ കാര്യത്തിൽ വേണ്ടത്ര അറിവില്ല, അതുകൊണ്ട് അറിവുള്ള ഞങ്ങൾ പറയുന്നത് അങ്ങട് വിശ്വസിക്ക എന്നാണോ? അതാണോ വിക്കിപീഡിയയുടെ രീതി? --Prince Mathew പ്രിൻസ് മാത്യു ⌨ 11:26, 19 മേയ് 2013 (UTC)
- ലേഖകർ സ്വന്തം നിലക്ക് പേരുകൾ ഇടുന്നു എന്ന് സംശയിക്കുന്ന തലകെട്ട് സംബന്ധിച്ച് താങ്കളുടെ സംശയങ്ങൾ അതാത് താളിന്റെ സംവാദം താളിൽ പറയു പ്രിൻസ്. കാണുക സംവാദം:ലൈഗർ , സംവാദം:ലെപ്പൺ--- Irvin Calicut....ഇർവിനോട് പറയു 12:30, 19 മേയ് 2013 (UTC)
- ലേഖനങ്ങളുടെ കാര്യത്തിൽ പോലും നയങ്ങൾ പാലിക്കുന്നില്ല. പിന്നെയാണ് അതിലെ തലക്കെട്ട്.. എന്നിരുന്നാലും പ്രിൻസ് മുന്നോട്ടു വച്ച ഈ വിഷയത്തെ ഞാൻ സ്വാഗതം ചെയ്യുന്നു. നയമില്ലെങ്കിൽ നയമുണ്ടാക്കുക. ഇല്ലെങ്കിൽ പൊളിച്ചെഴുതുക. --സുഗീഷ് (സംവാദം) 12:34, 19 മേയ് 2013 (UTC)
ചർച്ചക്ക് യോഗ്യമായ ഒരു വിഷയം തന്നെയാണിത്. ഇത്തരത്തിൽ ഒരു സന്ദേശം കാണിക്കുന്ന ഫലകമുണ്ടാക്കി ഇത്തരം ലേഖനങ്ങളുടെ മുകളിൽ സ്ഥാപിക്കുന്നത് നല്ലതാണ്. --Vssun (സംവാദം) 17:46, 19 മേയ് 2013 (UTC)
- തലക്കെട്ടിന്റെ കാര്യത്തിൽ അവലംബം വേണം എന്നത് കാണിക്കാൻ ഫലകമാകാം. css ഉപയോഗിച്ച് തലക്കെട്ട് തന്നെ തിരുത്തുന്ന രീതിയിൽ കാണിക്കാൻ പറ്റുമെന്നും കരുതുന്നു -- റസിമാൻ ടി വി 18:07, 21 മേയ് 2013 (UTC)
- പ്രിൻസ് ഉന്നയിച്ച വിഷയം തീർച്ചയായും പ്രസക്തമാണ്. അതിന് അഭംഗിയുടെ ഒരു പ്രശ്നമാണ് എനിക്കുപെട്ടെന്ന് തോന്നിയത്. ഇപ്പോൾ തന്നെ, ഒരു സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളും കുഴയ്കുന്ന ഒന്നാണ് ലേഖനഭാഗത്തുടനീളം കാണാവുന്ന (കണ്ടേക്കാവുന്ന) നമ്പറുകൾ. അത് അവലംബമാണെന്നും തനിക്ക് ലഭിക്കുന്ന വിവരങ്ങളുടെ തെളിവുകളാണെന്നുമൊന്നും തുടക്കക്കാരനായ ഉപയോക്താവിന് തോന്നണമെന്നില്ല. അവൾ ശപിക്കുക, പുട്ടിന് പീരയിടുന്നതുപോലെയുള്ള ഈ നമ്പരുകളെയാണ്...
- വളരെയധികം പരീക്ഷണങ്ങൾ നടന്നിട്ടുണ്ടാകാവുന്ന ഇംഗ്ളീഷ് വിക്കിയിലും തലക്കെട്ടിന് അവലംബം എന്ന സമ്പ്രദായം ഇല്ലല്ലോ. മാത്രമല്ല വലിയ ലേഖനങ്ങളുടെ ആമുഖത്തിലുള്ള വാചകങ്ങളിലും അവിടെ സാധാരണ അവലംബമുണ്ടാകാറില്ല. അതായത് ആമുഖത്തിലെ അവകാശവാദങ്ങൾക്കാധാരമായ വിശദമായ വിവരങ്ങൾ ശേഷിക്കുന്ന ലേഖനഭാഗത്തുണ്ടാവും എന്നതാണ് സങ്കല്പമെന്ന് തോന്നുന്നു. അഥവാ ലേഖനത്തിലെ അവലംബമുള്ളതടക്കമുള്ള ഭാഗത്തു നിന്നും സംഗ്രഹിച്ചെടുത്തവയാണ് ആമുഖത്തിൽ വരേണ്ടത് എന്ന് അവിടെ ധാരണയുള്ളതുപോലെ തോന്നുന്നു. അതുകൊണ്ട് ശേഷിക്കുന്ന ഭാഗങ്ങളിലെ അവലംബമുള്ള കാര്യങ്ങളെ ആസ്പദമാക്കി എഴുതിയ ആമുഖത്തിൽ അവലംബങ്ങൾ ചേർക്കാത്തതുമാകാം. ഇത് എന്റെ ഒരു ഊഹം മാത്രമാണ്. ഞാൻ പറഞ്ഞുവന്നത് തലക്കെട്ടിൽ അവലംബം ചേർക്കുന്നതിലെ അഭംഗിയെക്കുറിച്ചാണ്. (അംഭംഗി എനിക്ക് തോന്നുന്നതുമാകാം..). അതിനാൽ മറ്റ് പലരും സൂചിപ്പിച്ചതുപോലെ തര്‌ക്കം വരുന്ന പക്ഷം സംവാദം താളിൽ അത് ഉന്നയിക്കുകയോ, ലേഖനത്തിൽ ഫലകം വഴി പ്രശ്നം ഉന്നയിക്കുകയോ ചെയ്യാമെന്നതിനോടാണ് ഇപ്പോൾ യോജിപ്പ്... -- Adv.tksujith (സംവാദം) 18:45, 21 മേയ് 2013 (UTC)
- തലക്കെട്ടിൽ തന്നെ അവലംബം ചേർക്കണമെന്നില്ല. തലക്കെട്ടിന് അവലംബം വേണമെന്നേ പറഞ്ഞുള്ളൂ. അത് ലേഖനത്തിൽ എവിടെയെങ്കിലും ഉണ്ടായാൽ മതി. മിക്ക ശാസ്ത്ര ലേഖനങ്ങളിലും തലക്കെട്ട് കൂടാതെ മറ്റു ധാരാളം സാങ്കേതിക പദങ്ങളും കാണും. ഇത്തരം പദങ്ങൾ ലേഖനത്തിനൊടുവിൽ അവലംബം സെക്ഷനു മുൻപായിട്ട് "പദാവലി" എന്നോ "പദപരിചയം" എന്നോ ഒരു പ്രത്യേക ഉപവിഭാഗമായിട്ട് കൊടുത്താൽ അവിടെ അവലംബങ്ങൾ ചേർക്കാമല്ലോ. അങ്ങനെ ചെയ്താൽ മറ്റൊരു ഗുണം കൂടിയുണ്ട്. മലയാളത്തിലെ ഓരോ സാങ്കേതിക പദവും ഇംഗ്ലീഷിലെ ഏതു പദത്തിന് തത്തുല്യമാണെന്ന് വായിക്കുന്ന ആൾക്ക് എളുപ്പം പിടികിട്ടും. ചിലർക്ക് ഇംഗ്ലീഷ് പദങ്ങൾ മാത്രമായിരിക്കും പരിചയമുണ്ടാവുക. അവർക്ക് താഴെയുള്ള പദാവലി നോക്കി വാക്കിന്റെ അർത്ഥം കണ്ടുപിടിക്കാൻ സാധിക്കും. അതോടൊപ്പം ആ വാക്കിന്റെ സാധുതയും അവലംബങ്ങൾ പരിശോധിച്ച് ഉറപ്പാക്കാൻ സാധിക്കും.
- അവലംബം എവിടെ കൊടുക്കും എന്ന സാങ്കേതികതയേക്കാൾ ഞാൻ ഊന്നൽ നൽകുന്നത് ഒരു നയരൂപീകരണത്തിനാണ്. മുകളിൽ പറഞ്ഞതുപോലെ,
- 1. ലേഖനവിഷയത്തിന് നിലവിൽ മലയാളത്തിൽ പേരുണ്ടെങ്കിൽ അതിന് അവലംബം നിർബന്ധമായും കൊടുത്തിരിക്കണം.
- 2. മലയാളത്തിൽ പേരില്ലെങ്കിൽ ഇംഗ്ലീഷ് പേര് തന്നെ നിർബന്ധമായി ഉപയോഗിക്കണം.
- 3. ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിച്ചുകൂടാ.
- 1. ലേഖനവിഷയത്തിന് നിലവിൽ മലയാളത്തിൽ പേരുണ്ടെങ്കിൽ അതിന് അവലംബം നിർബന്ധമായും കൊടുത്തിരിക്കണം.
- ഇതാണ് നമുക്ക് വേണ്ട നയം. എന്തു പറയുന്നു ?--Prince Mathew പ്രിൻസ് മാത്യു ⌨ 19:31, 21 മേയ് 2013 (UTC)
വക്കീലേ, ആമുഖത്തേക്കുറിച്ച് താങ്കൾ പറഞ്ഞതായിരിക്കാം ശരി എന്നു തോന്നുന്നു. ആമുഖത്തിലെ അവകാശവാദങ്ങൾക്കാധാരമായ വിശദമായ വിവരങ്ങൾ ശേഷിക്കുന്ന ലേഖനഭാഗത്തുണ്ടാവും എന്നതാണ് സങ്കല്പമെന്ന് തോന്നുന്നു. അഥവാ ലേഖനത്തിലെ അവലംബമുള്ളതടക്കമുള്ള ഭാഗത്തു നിന്നും സംഗ്രഹിച്ചെടുത്തവയാണ് ആമുഖത്തിൽ വരേണ്ടത്. അത് അങ്ങനെ തന്നെയാക്കാൻ മലയാളത്തിലും ശ്രമിക്കാവുന്നതാണ്.
@പ്രിൻസ്, മൂന്നിനും അനുകൂലം.--സുഗീഷ് (സംവാദം) 04:42, 22 മേയ് 2013 (UTC)
- (1) എല്ലാ പേരിനും അവലംബം നിർബന്ധമായും കൊടുത്തിരിക്കണം എന്ന് ശഠിക്കാൻ പറ്റില്ല. മലയാളത്തിൽ പ്രചുരപ്രചാരമില്ലാത്ത വാക്ക് ഉപയോഗിക്കുമ്പോൾ അവയ്ക്ക് അവലംബം വേണമെന്ന രീതിയിൽ ഏതെങ്കിലും ഉപയോക്താവിന് ഫലകമിടാൻ സാധിക്കുന്നത് നല്ലതാണ്. {{Rename}} എന്ന ഫലകം ഇതിന് ഉപയോഗിക്കാമോ എന്ന് ആലോചിക്കാവുന്നതാണ്. ഇവിടെ അവലംബം വേണമെന്ന് ഉപയോക്താവിന് ആവശ്യപ്പെടാം. അത്തരത്തിൽ ഫലകത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്.
- (2) മലയാളത്തിൽ പേരില്ലെങ്കിൽ ഇംഗ്ലീഷ് പേര് ഉപയോഗിക്കാം എന്നത് സ്വാഗതാർഹമാണ്. കൃത്രിമത്വമുള്ള മലയാള പേരുകൾ സൃഷ്ടിക്കുന്നത് തടയാൻ ഇത് സഹായകമാകും.
- (3) പുതിയ പേരുകൾ സൃഷ്ടിക്കുന്നത് ഒറിജിനൽ റിസർച്ചാണ്. അത് വിക്കി നയത്തിനെതിരുമാണ്.--സിദ്ധാർത്ഥൻ (സംവാദം) 05:09, 22 മേയ് 2013 (UTC)
പ്രിൻസ് പറഞ്ഞ കാര്യങ്ങളോട് തത്ത്വത്തിൽ യോജിക്കുന്നു. മുകളിൽ കൊടുത്തിരിക്കുന്ന നയനിർദ്ദേശത്തിൽ ഒന്നാമത്തെയും മൂന്നാമത്തെയും പോയിന്റുകൾ നിലവിൽ മലയാളം വിക്കിയിലെ നയങ്ങളല്ലേ? രണ്ടാമത്തെ പോയിന്റിലാണ് ശരിക്ക് പുതുതായി നയരൂപീകരണം നടത്തേണ്ടത് എന്നാണ് എന്റെ അഭിപ്രായം.
- "ലേഖനവിഷയത്തിന് നിലവിൽ മലയാളത്തിൽ പേരുണ്ടെങ്കിൽ അതിന് അവലംബം നിർബന്ധമായും കൊടുത്തിരിക്കണം." എന്നതിനോട് യോജിക്കുന്നു. പക്ഷേ "ലേഖനത്തിൽ ഉപയോഗിച്ചിട്ടുള്ള സ്രോതസ്സുകളിൽ എന്തിലെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുള്ള വാക്കോ പ്രയോഗമോ ആകണം തലക്കെട്ട്" എന്ന് ഭേദഗതി നിർദ്ദേശിക്കുന്നു. ഇത്തരത്തിൽ ഒരു സാധാരണ സ്രോതസ്സ് (ഗ്രന്ഥമോ പത്രങ്ങളോ) അവലംബമായി ചേർത്തിട്ടില്ലെങ്കിൽ മാത്രം നിഘണ്ടുവോ മറ്റോ അവലംബമായി ചേർത്താൽ മതിയാകും. ഈ നയം നമുക്ക് ഇപ്പോൾത്തന്നെ ഉണ്ട്. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്#എന്തൊക്കെ ഒഴിവാക്കപ്പെടണം കാണുക. പുതിയ പദങ്ങൾ, പഴയകാര്യങ്ങൾക്ക് പുതിയ നിർവ്വചനങ്ങൾ എന്നിവ കണ്ടെത്തലുകളാണ് എന്ന് ഇവിടെ പ്രസ്താവിച്ചിട്ടുണ്ട്. "ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിച്ചുകൂടാ." എന്നതും ഈ നയത്തിന്റെ പരിധിയിൽ വരും.
- വിക്കിപീഡിയ:പെട്ടെന്നൊരു ദിവസം ഉണ്ടാക്കിയെടുത്ത കാര്യങ്ങൾക്കുള്ളതല്ല വിക്കിപീഡിയ#പ്രലോഭനത്തിൽ വീഴാതിരിക്കുക എന്ന ഉപന്യാസത്തിലും ഇത് വിശദീകരിച്ചിട്ടുണ്ട്. താഴെയുള്ള ഉദ്ധരണി കാണുക.
“ | ഒരു ചെറിയ സംഘം സുഹൃത്തുക്കൾ ഉണ്ടാക്കിയെടുത്ത വാക്കുകളാവും ഇത്തരം പല ലേഖനങ്ങളും വിസ്തരിക്കുന്നത്. പക്ഷേ വിക്കിപീഡിയ ഒരു നിഘണ്ടുവല്ല, ഇതൊരു വിജ്ഞാനകോശമാണ്. വാകുകളുടെയും പ്രയോഗങ്ങളുടെയും അർത്ഥം വിക്കിനിഘണ്ടു പോലെയുള്ള ഒരു നിഘണ്ടുവിലാണ് ഉൾക്കൊള്ളിക്കേണ്ടത്. പക്ഷേ താങ്കളുടെ പുതിയ വാക്ക് വിക്കിനിഘണ്ടുവിൽ ഉൾക്കൊള്ളിക്കുന്നതും സ്വീകാര്യമല്ല. വിക്കിനിഘണ്ടുവിന് പുതിയ വാക്കുൾപ്പെടുത്തുന്നതിന് മാനദണ്ഡങ്ങളുണ്ട്. ഒരു പുതിയ വാക്ക് ഒരു കൂട്ടം ആൾക്കാർ രൂപപ്പെടുത്തിയെടുക്കുകയും അതിന് പ്രചാരം നേടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് പദസൃഷ്ടിയാണ്. ഇത് വിക്കിനിഘണ്ടുവിൽ സ്വീകരിക്കപ്പെട്ടേക്കില്ല. അർബൻ ഡിക്ഷണറി പരീക്ഷിച്ചുനോക്കൂ. | ” |
- പ്രിൻസ് പറഞ്ഞ രണ്ടാമത്തെ പോയിന്റിൽ ഇപ്രകാരം ഒരു നയം രൂപീകരിക്കാമെന്ന് അഭിപ്രായപ്പെടുന്നു.
- മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ തലക്കെട്ട് മലയാളം ലിപികളിലായിരിക്കണം എഴുതേണ്ടത്.
- മറ്റു ഭാഷകളിൽ നിലവിലുള്ള ഒരു പ്രയോഗത്തിനോ വാക്കിനോ തത്തുല്യമായ മലയാള പദം ഉപയോഗത്തിലുണ്ടെങ്കിൽ അതാവണം ഉപയോഗിക്കേണ്ടത്. ലേഖനത്തിൽ അവലംബമായി നൽകിയിട്ടുള്ള ഏതെങ്കിലും സ്രോതസ്സുകളിൽ ഈ പ്രയോഗം ഉണ്ടായിരിക്കണം.
- തത്തുല്യമായ മലയാള പദമില്ലെങ്കിൽ ഏതെങ്കിലും മലയാളം സ്രോതസ്സിൽ ഇതേ അർത്ഥത്തിൽ ഉപയോഗിച്ചിട്ടുള്ള മറ്റുഭാഷാപദങ്ങൾ ഉപയോഗിക്കാവുന്നതാണ് (ഇലക്ട്ര കോംപ്ലക്സ്). മലയാളത്തിൽ പൊതു ഉപയോഗത്തിൽ നിലവിലുള്ളതോ മലയാള ഭാഷ സ്വീകരിച്ചുകഴിഞ്ഞതുമായ മറുഭാഷാ പദങ്ങൾക്ക് (ഉദാഹരണം:റെയിൽ, നോവൽ) മുൻഗണന നൽകണം. ഇതും ലേഖനത്തിൽ ഉദ്ധരിച്ചിട്ടുള്ള ഏതെങ്കിലും സ്രോതസ്സുകളിൽ ഉണ്ടായിരിക്കണം. അപൂർവ്വമായി മാത്രം മലയാളത്തിൽ ഉപയോഗിക്കപ്പെട്ടിട്ടുള്ള അന്യഭ്യാഷാപദങ്ങളും തലക്കെട്ടാക്കാവുന്നതാണ് (നെർഡ്)
- മലയാളത്തിൽ ഇതിനു തത്തുല്യമായ പ്രയോഗം നിലവിലില്ലെങ്കിൽ വിശദീകരിച്ചുള്ള തലക്കെട്ട് നൽകാവുന്നതാണ്. ഉദാഹരണത്തിന് "നെർഡ്" എന്ന പ്രയോഗത്തിന്റെ അതേ അർത്ഥമുള്ള വാക്കുകൾ മലയാളത്തിൽ നിലവിലില്ലെങ്കിൽ (നെർഡ് എന്ന ഇംഗ്ലീഷ് പദം മലയാളത്തിൽ ഉപയോഗിക്കുന്നതിന് തെളിവില്ലെങ്കിൽ) വിശദീകരണാത്മകമായ തലക്കെട്ട് നൽകാവുന്നതാണ്. "സമൂഹവുമായി അധികം ഇടപെടാതെ മുഷിപ്പിക്കുന്ന കാര്യങ്ങളിൽ താല്പര്യം കാണിക്കുന്നവർ" എന്ന തലക്കെട്ട് (ഇതിലും നല്ലതുണ്ടാകാം) പരിഗണിക്കാവുന്നതാണ്.
- മലയാളത്തിൽ ഒരു പദം നിലവിലില്ലെങ്കിൽ ആ പദം മറ്റേതു ഭാഷയിൽ നിന്നും (ഇംഗ്ലീഷിൽ നിന്നോ സംസ്കൃതത്തിൽ നിന്നോ മാത്രമല്ല) സ്വീകരിക്കാവുന്നതാണ്. ശാസ്ത്രസംജ്ഞകൾ ലാറ്റിനിൽ നിന്നും ചൈനയിലെ ഒരു ആഘോഷത്തെപ്പറ്റിയുള്ള ലേഖനത്തിന്റെ തലക്കെട്ട് ചൈനീസിൽ നിന്നും ഒരു തമിഴ് ഉത്സവത്തിന്റെ പേര് തമിഴിൽ നിന്നും സ്വീകരിക്കേണ്ടിവന്നേയ്ക്കാം. അപ്പോഴും ആ പദം മൂലഭാഷയിൽ ഇതേ അർത്ഥത്തിൽ ഉപയോഗിക്കുന്നു എന്നതിന്റെ അവലംബം ലേഖനത്തിൽ ചേർത്തിരിക്കണം. --അജയ് ബാലചന്ദ്രൻ (സംവാദം) 05:26, 22 മേയ് 2013 (UTC)
പൊതുവെ ഈ നിർദ്ദേശങ്ങളോട് എനിക്കും യോജിപ്പാണ്.
\\മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ തലക്കെട്ട് മലയാളം ലിപികളിലായിരിക്കണം എഴുതേണ്ടത്.\\
ഇത് എപ്പൊഴും പറ്റുമോ എന്ന് സംശയം ഉണ്ട്. പ്രത്യേകിച്ച് ചില പ്രത്യേകസംജ്ഞകൾ ഉപയോഗിക്കുന്ന ശാസ്ത്രലേഖനങ്ങളുടെ കാര്യത്തിൽ.--ഷിജു അലക്സ് (സംവാദം) 05:59, 22 മേയ് 2013 (UTC)
ശാസ്ത്രലേഖനങ്ങളിലും തലക്കെട്ട് മലയാളലിപിയിൽ നൽകിയാൽ പോരേ? ലേഖനത്തിന്റെ പ്രധാനഭാഗത്ത് റോമൻ ലിപിയിൽ ഉള്ള ശാസ്ത്രനാമം നൽകുകയും അതുകൂടാതെ റോമൻ ലിപിയിലെ ശാസ്ത്രനാമം തിരിച്ചുവിടലാക്കുകയും ചെയ്താൽ പോരേ? --അജയ് ബാലചന്ദ്രൻ (സംവാദം) 06:17, 22 മേയ് 2013 (UTC)
- മലയാളം പേര് നിലവിൽ ലഭ്യമല്ലെങ്കിൽ ഇംഗ്ലീഷ് ഉപയോഗിക്കുക എന്നതിനോട് യോജിക്കാനാവുന്നില്ല. സമവായത്തിലൂടെ ഒരു പേര് കണ്ടെത്തുന്നതിനായിരിക്കണം പരിഗണന നൽകേണ്ടത്. പിന്നീട് ഇതിനു തത്തുല്യമായ മലയാളം മുമ്പ് ഉപയോഗിച്ചിരുന്നതായി കാണുന്നപക്ഷം അതിലേക്ക് മാറുന്നതിന് ഇതൊരു തടസ്സമാവുകയും ചെയ്യരുത്. മലയാളത്തിൽ ഉപയോഗിച്ച് ജനസമ്മതി വന്ന വാക്കുകൾ(ഉദാ:-ഇലക്ട്ര കോംപ്ലക്സ്) അതേപോലെ തന്നെ ഉപയോഗിക്കാം. വിക്കിനയങ്ങൾ ഇതിനെതിരാണെങ്കിൽ അതു മാറ്റിയെഴുതുകയാണു വേണ്ടത്. പേര് ഒരു കണ്ടെത്തലല്ല. കണ്ടുപിടുത്തക്കാരുടെ പട്ടികയിലൊന്നും പേര് കണ്ടെത്തിയവർ എന്നു കാണില്ല. സാങ്കേതിക പദാവലിയുടെ പദ്ധതി താളിൽ ഇങ്ങനെ കാണുന്നുണ്ട്: സാങ്കേതികപദങ്ങളുടെ മലയാളം കണ്ടെത്തുകയും വേണ്ടിവന്നാൽ രൂപവത്കരിക്കുകയും ചെയ്യുക. ഇതിൽ രൂപവത്കരിക്കുക എന്നത് വിക്കിനയങ്ങൾക്കെതിരാണെങ്കിൽ അവിടെയും മാറ്റേണ്ടതല്ലേ.-- ഷാജി (സംവാദം) 06:29, 22 മേയ് 2013 (UTC)
- സാ.പ.പദ്ധതി താളിലെ പ്രസ്താവന ഞാൻ ചേർത്തതാണ്. ഇത്തരം താളുകളിലെ വിവരങ്ങൾ നയമല്ല എന്ന് അറിയാമല്ലോ.
ഇവിടെ വേണ്ടിവന്നാൽ എന്നതിനാണ് കടുപ്പം വേണ്ടത്. പലരും പറഞ്ഞിട്ടുള്ളതുപോലെ പല ജ്ഞാനമേഖലകളും മലയാളത്തിൽ അവതരിക്കപ്പെടുന്നത് വിക്കിപീഡീയയിലൂടാണ്. അത്ര സാങ്കേതികമല്ലാത്ത തനത് ഇംഗ്ലീഷ് വാക്കുകൾ പലതും അതുപോലെ ഉപയോഗിക്കുന്നത് കല്ലുകടിയാണ്. Weight distribution, Linear motion, Rule of law, Attention span തുടങ്ങിയവയ്ക്ക് തനതു വാക്ക് ഇല്ലെന്ന് കരുതുക. വെയ്റ്റ് ഡിസ്ട്രിബൂഷൻ, ലീനിയർ മോഷൻ, റൂൾ ഓഫ് ലോ എന്നൊക്കെ ഉപയോഗിക്കുന്നതിനെക്കാൾ പുതിയ സമസ്തപദങ്ങൾ സൃഷ്ടിക്കുന്നതല്ലേ നല്ലത്? ചിലപ്പോൾ ചില വാക്കുകൾക്ക് ഒരു സാങ്കേതികാർത്ഥത്തിൽ ഉപയോഗമുണ്ടായെന്നു വരില്ല Temperament, arousal. അപ്പോൾ ഒരു സാങ്കേതികാർത്ഥത്തിൽ അവ പ്രയോഗിക്കേണ്ടിയും വരും. മറ്റൊരു ഉദാഹരണം: phrase എന്ന വാക്കെടുക്കുക. ഫ്രെയ്സ് എന്നോ ഫ്രേസ് എന്നോ ഇംഗ്ലീഷുതന്നെ ഉപയോഗിക്കാമെന്ന് കരുതുക. Noun phrase-നു നൗൺ ഫ്രെയ്സ് എന്ന് ഉപയോഗിക്കുന്നതിൽ എത്ര പേർക്ക് സമ്മതമാകും? അപ്പോൾ നാമഫ്രെയ്സ് എന്ന് ഒരു വാക്കുണ്ടാക്കേണ്ടി വരും. ഇതും പൊതുവേ സ്വീകാര്യമാകില്ല. അപ്പോൾ ഫ്രെയ്സിന് പദസംഹിത എന്നോ മറ്റോ പദം ഉണ്ടാക്കേണ്ടി വരും. അത്യാവശ്യഘട്ടത്തിൽ ഇങ്ങനെ വാക്കുകൾ ഉണ്ടാക്കുന്നതിനെയാണ് അവിടെ സൂചിപ്പിച്ചത്. ഒരു അപവാദവിധി. ഒരു പുതിയ പദം ഇങ്ങനെ ഉണ്ടാക്കും മുമ്പ് ചർച്ചചെയ്യേണ്ടതാണ് എന്നും സൂചിപ്പിക്കട്ടെ.
പ്രിൻസ് സൂചിപ്പിച്ച പദങ്ങൾ പലതും മുൻപേ ഉപയോഗത്തിലുള്ളവയാണ്. പഴയ സ്കൂൾ പാഠം പഠിച്ചവർക്ക് മൃദൂതകവും അന്തർദ്രവ്യജാലികയും ക്വഥനവും കിണ്വനവുമൊക്കെ കട്ടിയായി അനുഭവപ്പെടുമെന്ന് തോന്നുന്നില്ല. ഈ പദങ്ങൾ പഠിച്ചവർ ഉയർന്ന ക്ലാസ്സുകളിലെത്തി പാരങ്കൈമയും എൻഡോപ്ലാസ്മ റെട്ടിക്കുലവുമൊക്കെ കേൾക്കുമ്പോൾ ശരിക്കും വട്ടംകറങ്ങിയുമിരുന്നു. പുതിയ ഒരു പഠിതാവിനെ സംബന്ധിച്ച് അന്തർദ്രവ്യജാലികയായാലും എൻഡോപ്ലാസ്മ റെട്ടിക്കുലമായാലും ഒരേ പോലാണ്. A ആദ്യം പഠിച്ചവന് Bയും B ആദ്യം പഠിച്ചവന് Aയും കഠിനമായിത്തോന്നും. നക്ഷത്രരാശികളുടെ പേരും മറ്റും പരിഷത്ത് ഉപയോഗിച്ചുവരുന്നതാണ്. ആ പേരുകളിൽത്തന്നെയാണ് പലപ്പോഴും ഞാനൊക്കെ അവയെ തിരിച്ചറിയുന്നതും. ഏതായാലും ലേഖനം അവലംബങ്ങൾകൊണ്ട് നിറയ്ക്കുന്നത് അനാവശ്യമാണ്. നക്ഷത്രരാശികളുടെയും ജീവിജാലങ്ങളുടെയും മറ്റും പേരുകൾക്ക് അവ ലിസ്റ്റു ചെയ്യുന്ന താളുകളിൽ അവലംബം നൽകുക. സാങ്കേതികസംജ്ഞകൾക്ക് അവയുടെ സൂചികകളിൽ/സംവാദത്തിൽ വിശദീകരണം നൽകുക. അനുചിതമായിത്തോന്നുന്ന മറ്റു പേരുകൾ അതതുതാളുകളിൽ ചർച്ചചെയ്യുക.--തച്ചന്റെ മകൻ (സംവാദം) 10:06, 22 മേയ് 2013 (UTC)
- തച്ചന്റെ മകന്റെ അതേ അഭിപ്രായം തന്നെയാണെനിക്കും. ഇത്തരം കാര്യങ്ങളിൽ കടുംപിടുത്തമുണ്ടാക്കുന്ന നിയമങ്ങൾ എഴുതിവെയ്ക്കുന്നതു് ഇന്നല്ലെങ്കിൽ നാളെ ഒരു ഇരുതലമൂർച്ചയുള്ള വാൾ ആയി മാറും. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 10:53, 22 മേയ് 2013 (UTC)
സംശയിക്കുന്ന തലകെട്ട് വരുന്ന പക്ഷം സംവാദം താളിൽ അത് ഉന്നയിക്കുകയോ, ലേഖനത്തിൽ ഫലകം വഴി പ്രശ്നം ഉന്നയിക്കുകയോ ചെയ്യുന്നതാക്കും നല്ലത്. പുതിയ വാക്കുകൾ അത് അത്യാവശ്യഘട്ടത്തിൽ ആണ് എങ്കിലും നിർമിക്കുന്നതിനോട് എതിർപ്പാണ് - Irvin Calicut....ഇർവിനോട് പറയു 11:36, 22 മേയ് 2013 (UTC)
- തച്ചന്റെ മകൻ. ഇതൊരു നയമായാൽ നിലവിലുള്ള 30k+ ലേഖനത്തിലും ഫലകമിട്ടുപോകാനുള്ള ആളുകൾ ഇവിടെ റെഡിയായി നിൽക്കുകയാണ്. പലർക്കും പ്രിൻസിനേപ്പോലുള്ള സംശയങ്ങളാണുണ്ടാകുക. ഇതേ പ്രശ്നം എനിക്കുമുണ്ട്. ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചുള്ള ഒരു പുസ്തകം എടുത്ത് വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ (ശലഭം കോണ്ടക്സ്റ്റ്). അല്ലാത്തെ വരുന്ന കടുകട്ടി സാധനങ്ങൾ ഉദാ സനാതന ശ്വാസതടസ്സ രോഗം സംവാദം താളിൽ ചർച്ച ചെയ്ത് തീർപ്പാക്കുക.--മനോജ് .കെ (സംവാദം) 14:42, 22 മേയ് 2013 (UTC)
മലയാളത്തിൽ പേരില്ലെങ്കിൽ ഇംഗ്ലീഷ് തന്നെ ഉപയോഗിച്ചുകൊള്ളണം എന്നു പറയുന്നത് ശരിയല്ലെന്നു തോന്നുന്നു. എന്തുകൊണ്ട് അഭിപ്രായസമന്വയത്തിലൂടെ പുതിയ തത്തുല്യമായ അർത്ഥം വരുന്ന വാക്കുകൾ ഉപയോഗിച്ചുകൂടാ. തച്ചൻമകൻ പറഞ്ഞതിനെ അനുകൂലിക്കുന്നു. അത്യാവശ്യഘട്ടത്തിൽ ഇങ്ങനെ വാക്കുകൾ ഉണ്ടാക്കുന്നതിനെ അനുകൂലിക്കുന്നു. കൂടാതെ മനോജ് സൂചിപ്പിച്ചതുപോലെ, തൽക്കാലം സംവാദതാളിൽ ചർച്ചചെയ്ത് തീരുമാനത്തിലെത്താവുന്നതേയുള്ളു. ബിപിൻ (സംവാദം) 16:11, 22 മേയ് 2013 (UTC)
- സാങ്കേതിക പദങ്ങൾ "രൂപവൽക്കരിക്കുന്നത്" തീർച്ചയായും വിക്കി നയങ്ങൾക്കെതിരാണ്. ഏതെങ്കിലും വിക്കി പദ്ധതികളിൽ അപ്രകാരം നടക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് പാടില്ലാത്തതാണ്. സ്വന്തമായി വാക്കുകളുണ്ടാക്കി മലയാളഭാഷയെ "ധന്യമാക്കാൻ" ആഗ്രഹിക്കുന്നവർക്കാണ് ഇത്തരത്തിൽ ഒരു നയം അനാവശ്യമായും ഇരുതലമൂർച്ചയുള്ളവാളായും ഒക്കെ അനുഭവപ്പെടുക. മലയാളപദാവലിയെ സമ്പന്നമാക്കാൻ ആഗ്രഹിക്കുന്ന, സർഗ്ഗശേഷിയും സംസ്കൃതഭാഷാപാണ്ഡിത്യവും കൈമുതലായുള്ള ആളുകളുടെ സേവനം തീർച്ചയായും ആവശ്യമാണ്. അത്തരം പ്രവർത്തനങ്ങൾക്ക് കഴിവതും പ്രോൽസാഹനം കൊടുക്കുകയും വേണം. പക്ഷേ നിർഭാഗ്യവശാൽ, വിക്കിപീഡിയ അല്ല അതിനുള്ള വേദി.
"വേണ്ടിവന്നാൽ" എന്നത് തികച്ചും ആപേക്ഷികവും അവ്യക്തവും ആയതിനാൽ അതൊരു നിബന്ധനയാക്കാനാവില്ല. ഒരാൾക്ക് അവലംബം വേണമെന്ന് തോന്നുന്നിടത്ത് മറ്റൊരാൾക്ക് അത് തികച്ചും അനാവശ്യമായി തോന്നാം. ഒരാൾക്ക് ചിരപരിചിതമായ ഒരു പദം മറ്റൊരാൾക്ക് തികച്ചും അപരിചിതമാവാം. അതുകൊണ്ട്കൃത്യമായ ഒരു നയമാണ് വേണ്ടത്. Noun phrase-ന് പുതിയ വാക്കുണ്ടാക്കിയെടുക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം എന്തായാലും വിക്കിസമൂഹത്തിനില്ല. കാരണം അതിവിടെയുണ്ട്: (പേജ് 70). ഇതുപോലെ Weight distribution, Linear motion, Rule of law, Attention span തുടങ്ങിയവയുടെ മലയാളവും ഏതെങ്കിലും ഭൗതികശാസ്ത്രസംബന്ധിയായ ഗ്രന്ഥങ്ങളിൽ കണ്ടെത്താൻ കഴിയും. ഓർക്കേണ്ട വസ്തുത, മലയാളഭാഷയുടെ സർവ്വാധികാരം ആരും വിക്കിപീഡിയൻമാരെ ഏൽപ്പിച്ചിട്ടില്ല എന്നുള്ളതാണ്.
പ്രത്യേക ഫലകത്തിന്റെ ആവശ്യമെന്താണ്, സംശയമുള്ള താളുകളുടെ സംവാദം താളിൽ ചോദിച്ചാൽ പോരേ എന്നു ചോദിക്കുന്നവരുണ്ട്. അത്തരം സംവാദം താളുകളിൽ അലക്ഷ്യമായ പ്രതികരണമാണ് പലപ്പോഴും ലഭിക്കുക. ഉദാഹരണത്തിന് ഈ താൾ കാണുക.
വാക്കുകൾ കട്ടിയായി അനുഭവപ്പെടുന്നതുകൊണ്ടാണ് അവലംബം ചോദിക്കുന്നതെന്ന് ആരുപറഞ്ഞു? വാക്കിന്റെ കട്ടിയോ എളുപ്പമോ അല്ല ഇവിടുത്തെ വിഷയം. ആ വാക്കിന്റെ സാധുതയാണ്. അന്തർദ്രവ്യജാലികയും ഊതകസംയോജ്യ സംശ്ലിഷ്ടവും ഒക്കെ ഉപയോഗിച്ചോളൂ. ആ പദങ്ങൾ നിലവിലുണ്ട് എന്നതിന് അവലംബം വേണമെന്നേ പറഞ്ഞുള്ളൂ. നക്ഷത്രങ്ങളുടെ മലയാളം പേരുകൾ പരിഷത്ത് ഉപയോഗിക്കുന്നുണ്ടെങ്കിൽ പരിഷത്ത് പുറത്തിറക്കിയ ഗ്രന്ഥങ്ങൾ തന്നെ അവലംബമാക്കാമല്ലോ. ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചുള്ള ഒരു പുസ്തകം എടുത്ത് വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നുപറയുന്നവർക്ക് ആ പുസ്തകം ഒരു അവലംബമായി ചേർക്കുന്നതിന് എന്താണ് വൈമുഖ്യം? കുറഞ്ഞപക്ഷം ഏതുപുസ്തകമെടുത്താണ് വായിക്കേണ്ടത് എന്ന് എന്നെപ്പോലെയുള്ള അജ്ഞാനികൾക്ക് മനസിലാവുകയെങ്കിലും ചെയ്യുമല്ലോ. അതിനുപകരം, അവലംബമേ തരാൻ പറ്റില്ല എന്നു വാശി പിടിക്കുന്നതിനു പിന്നിൽ കള്ളി വെളിച്ചത്താകും എന്ന ഭയമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് ഞാൻ കമ്പ്യൂട്ടറിന് "കിടുതാപ്പ്" എന്ന് ഉപയോഗിക്കുന്നു എന്നിരിക്കട്ടെ. അങ്ങനെ ഒരു വാക്കുണ്ടെന്നും അതിന്റെ അർത്ഥം കമ്പ്യൂട്ടർ എന്നാണെന്നും തെളിയിക്കാനുള്ള ബാധ്യത എനിക്കില്ലേ? അല്ലെങ്കിൽ വായിക്കുന്ന ഒരാൾക്ക് ഈ വാക്ക് ഞാൻ ഉണ്ടാക്കിയെടുത്തതാണെന്ന് തോന്നിക്കൂടേ? ഞാൻ പറയുകയാണ്: "ഞാൻ ധാരാളം ഗ്രന്ഥങ്ങളിൽ കിടുതാപ്പ് എന്ന കമ്പ്യൂട്ടറിനെ കുറിച്ച് വായിച്ചിട്ടുണ്ട്. നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ ഞാൻ വായിച്ച ആ ഗ്രന്ഥങ്ങൾ എടുത്തു വായിച്ചു നോക്കിക്കോളൂ, പക്ഷേ ഗ്രന്ഥങ്ങളുടെയൊന്നും പേര് ഞാൻ പറഞ്ഞു തരില്ലെന്നുമാത്രം." (കിടുതാപ്പ് എന്നത് ദഹിച്ചില്ലെങ്കിൽ സംഗണകം എന്ന് വായിക്കുക.) --Prince Mathew പ്രിൻസ് മാത്യു ⌨ 17:40, 22 മേയ് 2013 (UTC)അതിനുപകരം, അവലംബമേ തരാൻ പറ്റില്ല എന്നു വാശി പിടിക്കുന്നതിനു പിന്നിൽ കള്ളി വെളിച്ചത്താകും എന്ന ഭയമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.കണ്ടുപിടിച്ച് കളഞ്ഞല്ലോ പ്രിൻസേ . (എന്റെ കോണ്ടക്സ്റ്റിൽ നിന്ന് പറയാമല്ലോ) ഞാൻ എഴുതുന്നത് പഴയ പത്ര-മാസികളിൽ നിന്നും ആനുകാലികങ്ങളിൽ നിന്നും മറ്റും പഠിക്കുന്ന കാലത്ത് സൂക്ഷിച്ച് വച്ചിരുന്ന പഴയ പേപ്പർ കട്ടിങ്ങുകളുടെ ശേഖരം ഉപയോഗിച്ചാണ്. പലതിന്റെ ഡേറ്റ് പോലും രേഖപ്പെടുത്തിയിട്ടില്ല. വെറുതെ ഒഴുക്കൻ മട്ടിലുള്ള അവലംബങ്ങൾ നൽകിയിട്ട് കാര്യമില്ലല്ലോ. നാളെ താങ്കളെപ്പോലുള്ളവർ വന്ന് പരിശോധിയ്ക്കുമ്പോൾ നിലനിൽക്കാൻ പാകത്തിനുള്ള അവലംബങ്ങൾ തരണ്ടേ. അവലംബ ടെക്സ്റ്റുകൾ - പുസ്തകങ്ങൾ സ്കാൻ ചെയ്ത് ഫയൽ ഷെയറിങ്ങ് സൈറ്റുകളിലിട്ട് പകർപ്പാവകാശ ലംഘനം നടത്തുന്നതിൽ താല്പര്യമില്ല. താങ്കൾ പരീക്ഷണാർഥം ചെയ്തോളൂ. എന്റെ അനുഭവത്തിൽ രണ്ടോ മൂന്നോ കൊല്ലം കഴിയുമ്പോൾ ലിങ്ക് നിർജ്ജീവമാണെന്ന് പറഞ്ഞ് ആരെങ്കിലും ആ അവലംബകണ്ണി നീക്കം ചെയ്തിട്ടുണ്ടാവും (ഫ്രാൻസിസ് ഇട്ടിക്കോരയുടെ താളിൽ പത്രമാധ്യമങ്ങളിൽ വന്ന ലേഖനത്തിന്റെ ഓൺലൈൻ കണ്ണിയായിട്ടും താങ്കളും അത് തന്നെയാണല്ലോ ചെയ്തത്.) ഇതിനു പരിഹാരമായി പുസ്തകങ്ങളിലെ അവലംബം (ISBN നമ്പറോടെ )കൊടുക്കുകയേ വഴിയായി ഞാൻ കാണുന്നുള്ളൂ. അത് ഞാൻ ചെയ്യുന്ന ലേഖനങ്ങളിൽ ചേർത്ത് വരാൻ കുറച്ച് സമയമെടുക്കും.ഇതിപ്പൊ ഒരാൾ തന്നെയിരുന്നല്ലോ എഴുതുന്നത്. താല്പര്യമുള്ള ആർക്കും അവലംബം ചേർക്കാൻ കൂടാം. യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങൾ കണ്ടാൽ അപ്പോൾ cn ഇട്ട് പോകൂ. തലക്കെട്ടിന്റെ കാര്യത്തിലും ഇതുതന്നെയേ എനിക്കും തോന്നുന്നുള്ളൂ. സംവാദം:കർക്കടകശൃംഗി യുടെ കാര്യത്തിൽ താങ്കൾ നടത്തിയ ഇടപെടൽ ഭാവിയിലും പ്രതീക്ഷിക്കുന്നു.--മനോജ് .കെ (സംവാദം) 04:19, 24 മേയ് 2013 (UTC)
- സാങ്കേതിക പദങ്ങൾ "രൂപവൽക്കരിക്കുന്നത്" തീർച്ചയായും വിക്കി നയങ്ങൾക്കെതിരാണ്. ഏതെങ്കിലും വിക്കി പദ്ധതികളിൽ അപ്രകാരം നടക്കുന്നുണ്ടെങ്കിൽ തീർച്ചയായും അത് പാടില്ലാത്തതാണ്. സ്വന്തമായി വാക്കുകളുണ്ടാക്കി മലയാളഭാഷയെ "ധന്യമാക്കാൻ" ആഗ്രഹിക്കുന്നവർക്കാണ് ഇത്തരത്തിൽ ഒരു നയം അനാവശ്യമായും ഇരുതലമൂർച്ചയുള്ളവാളായും ഒക്കെ അനുഭവപ്പെടുക. മലയാളപദാവലിയെ സമ്പന്നമാക്കാൻ ആഗ്രഹിക്കുന്ന, സർഗ്ഗശേഷിയും സംസ്കൃതഭാഷാപാണ്ഡിത്യവും കൈമുതലായുള്ള ആളുകളുടെ സേവനം തീർച്ചയായും ആവശ്യമാണ്. അത്തരം പ്രവർത്തനങ്ങൾക്ക് കഴിവതും പ്രോൽസാഹനം കൊടുക്കുകയും വേണം. പക്ഷേ നിർഭാഗ്യവശാൽ, വിക്കിപീഡിയ അല്ല അതിനുള്ള വേദി.
അവലംബങ്ങളുടെ സ്ഥിരതയെക്കുറിച്ചും പകർപ്പാവകാശ ലംഘനസാദ്ധ്യതയെക്കുറിച്ചും മറ്റെവിടെയെങ്കിലും ചർച്ച ചെയ്യാം. cn ടാഗിന്റെ പോരായ്മകളിലൊന്ന് എന്തിനാണ് അവലംബം വേണ്ടത് എന്ന് വ്യക്തമാകില്ല എന്നുള്ളതാണ്. ഉദാഹരണത്തിന് ഉത്തരാർദ്ധ ഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ജംബുകൻ[അവലംബം ആവശ്യമാണ്] എന്ന് ടാഗിടുമ്പോൾ ജംബുകൻ എന്ന പേര് നിലവിലുണ്ട് എന്നതിനാവും അവലംബം ചോദിക്കുന്നത്. പക്ഷേ, അവലംബം കൊണ്ടുവരിക ആ നക്ഷത്രരാശി ഉത്തരാർദ്ധ ഖഗോളത്തിലാണ് എന്നതിനായിരിക്കും. അതുകൊണ്ടാണ് ലേഖനത്തിന്റെ മുകളിൽ ഇടാവുന്ന ഒരു ഫലകം വേണമെന്നു പറയുന്നത്. {{rename}} ഫലകത്തിന് ചെറിയ മാറ്റം വരുത്തി ഒരു ഫലകമുണ്ടാക്കാവുന്നതേയുള്ളൂ.
ഇന്ന് ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയ പരിശോധിച്ചപ്പോൾ രണ്ടിടത്തായി കൃത്രിമപദസൃഷ്ടി(Neologism)യ്ക്കെതിരെ കർശനമായ നയപ്രഖ്യാപനം കണ്ടു. അവ മലയാളത്തിലേയ്ക്ക് മൊഴിമാറ്റി മലയാളം വിക്കിയിൽ നയമാക്കാവുന്നതാണ്.
Articles on neologisms are commonly deleted, as these articles are often created in an attempt to use Wikipedia to increase usage of the term. As Wiktionary's inclusion criteria differ from Wikipedia's, that project may cover neologisms that Wikipedia cannot accept. You may wish to contribute an entry for the neologism to Wiktionary instead.
Some neologisms can be in frequent use, and it may be possible to pull together many facts about a particular term and show evidence of its usage on the Internet or in larger society. To support an article about a particular term or concept we must cite what reliable secondary sources, such as books and papers, say about the term or concept, not books and papers that use the term. An editor's personal observations and research (e.g. finding blogs, books, and articles that use the term rather than are about the term) are insufficient to support articles on neologisms because this may require analysis and synthesis of primary source material to advance a position, which is explicitly prohibited by the original research policy.
Neologisms that are in wide use but for which there are no treatments in secondary sources are not yet ready for use and coverage in Wikipedia. The term does not need to be in Wikipedia in order to be a "true" term, and when secondary sources become available, it will be appropriate to create an article on the topic, or use the term within other articles.
In a few cases, there will be notable topics which are well-documented in reliable sources, but for which no accepted short-hand term exists. It can be tempting to employ a neologism in such a case. Instead, it is preferable to use a title that is a descriptive phrase in plain English if possible, even if this makes for a somewhat long or awkward title.
(w:Wikipedia:Avoid_neologisms#Neologisms)
Neologisms are expressions coined recently or in isolated circumstances to which they have remained restricted. In most cases, they do not appear in general-interest dictionaries, though they may be used routinely within certain communities or professions. They should generally be avoided because their definitions tend to be unstable and many do not last. Where the use of a neologism is necessary to describe recent developments in a certain field, its meaning must be supported by reliable sources.
(w:Wikipedia:Manual_of_Style_(words_to_watch)#Neologisms_and_new_compounds)
ഇംഗ്ലീഷ് വിക്കിപീഡിയയിൽനിന്ന് സ്വതന്ത്രമായി, മലയാളം വിക്കിപീഡിയ സ്വന്തമായി നയങ്ങൾ രൂപീകരിക്കുന്നതുകൊണ്ടുതന്നെ ഇത് പ്രത്യേകം ചർച്ച ചെയ്ത് നയമാക്കേണ്ടതുണ്ട്. എന്നാൽ എന്റെ അഭിപ്രായത്തിൽ ഇക്കാര്യത്തിൽ ഇംഗ്ലീഷ് വിക്കിയുടെ മാതൃക പിൻതുടരുന്നതാണുത്തമം. --Prince Mathew പ്രിൻസ് മാത്യു ⌨ 19:33, 24 മേയ് 2013 (UTC)
- ഒരു ലേഖനത്തിന്റെ പേര് ഉചിതമല്ലെന്ന് തോന്നുന്നെങ്കിൽ അക്കാര്യം അതിന്റെ സംവാദത്താളിൽ ചർച്ചചെയ്യുക. അല്ലാതെ, അവലംബം ചേർത്തേ താൾ തുടങ്ങാവൂ എന്നൊരു നയമുണ്ടാക്കുകയാണെങ്കിൽ അതൊരു തടസ്സനയമാകും എന്നെന്റെ അഭിപ്രായം. ഞാൻ മാത്രം വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നും, ബാക്കിയെല്ലാവരും സ്വന്തം വെളിപാടുകൾ വിക്കിപീഡിയയിൽ എഴുതി പ്രചരിപ്പിക്കുകയാണെന്നും കരുതേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് എന്റെ ചിന്ത. :-) --പ്രവീൺ:സംവാദം 05:07, 25 മേയ് 2013 (UTC)
- ദയവായി ഈ വിഷയത്തിൽ എത്രയും വേഗം ഒരു വ്യക്തത വരുത്തുക. അല്ലെങ്കിൽ ഇത്തരത്തിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾ തുടർന്നും ഉണ്ടാകും. ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിക്കുന്നതിൽ തെറ്റില്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം എങ്കിൽ അതു നയമാക്കിക്കോളൂ. അതംഗീകരിക്കാൻ ഞാൻ തയ്യാറാണ്. എന്തായാലും ഈ കാര്യത്തിൽ ഒരു വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് ദയവായി ഈ ചർച്ച ലോകാവസാനം വരെ നീട്ടാതെ തീരുമാനമെടുക്കാൻ ഇവിടുത്തെ 21 കാര്യനിർവാഹകരോടും താഴ്മയായി അപേക്ഷിക്കുന്നു. --Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 08:22, 3 ജൂൺ 2013 (UTC)
- ഒന്നാമതായി കണ്ടെത്തലുകൾ അരുതു് എന്ന പേജിൽ പുതിയപദങ്ങൾ അരുതു് എന്നതിനു വ്യക്തത കൊണ്ടുവരണം WP:OR ൾ ഇങ്ങനെ ഒന്നില്ലെന്നിരിക്കേ മലയാളത്തിൽ ഇങ്ങനെ ഒരു നയം എന്തിനെന്നും മനസ്സിലാവുന്നില്ല. സാങ്കേതിക പദങ്ങളുടെ തർജ്ജമ എന്നതു് കണ്ടെത്തലല്ല, ഉചിതമായ പദത്തിന്റെ തെരഞ്ഞെടുപ്പാണു്. അതിനായി WP:TT പോലുള്ള പദ്ധതികളും വിക്കിപീഡിയക്കകത്തുണ്ടു്. എന്റെ അഭിപ്രായത്തിൽ വേണ്ടതു് മലയാള തർജ്ജമ അഥവാ മലയാളലിപിയിൽ ഇംഗ്ലീഷ് പേരു് നിർബന്ധമായും ഉണ്ടാവണം എന്ന രീതിയിലുള്ള കീഴ്‌വഴക്കമുണ്ടാക്കുക എന്നതാണു്. തലക്കെട്ടു് മലയാള തർജ്ജമതന്നെയാവുന്നതാണു് ഉചിതം . പദതർജ്ജകളെ ഒറിജിനൽ റിസർച്ചിന്റെ പരിധിയിൽ നിന്നു ഒഴിവാക്കുകയും വേണം. കൂട്ടത്തിൽ ഒന്നുകൂടി . പ്രിൻസ്‌മാത്യുവിനോടു് വ്യക്തിപരമായി ഒരാക്രമണവും നടത്തിയിട്ടില്ല. നയങ്ങളുടെ ദുരുപയോഗം അവിടെ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടിയെന്നു മാത്രം. - അനിവർ അരവിന്ദ് (സംവാദം) 08:35, 3 ജൂൺ 2013 (UTC)
/ / ഉത്തരാർദ്ധ ഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ജംബുകൻ[അവലംബം ആവശ്യമാണ്] എന്ന് ടാഗിടുമ്പോൾ ജംബുകൻ എന്ന പേര് നിലവിലുണ്ട് എന്നതിനാവും അവലംബം ചോദിക്കുന്നത്. പക്ഷേ, അവലംബം കൊണ്ടുവരിക ആ നക്ഷത്രരാശി ഉത്തരാർദ്ധ ഖഗോളത്തിലാണ് എന്നതിനായിരിക്കും/ /
ഞാൻ ഈ പ്രശ്നം നേരിട്ടിട്ടുണ്ട്. ഉത്തരാർദ്ധ ഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ജംബുകൻ[അവലംബം ആവശ്യമാണ്][ജംബൂകൻ എന്ന പേര് നിലവിലുണ്ട് എന്നതിന് അവലംബം ആവശ്യമാണ്] എന്നു ചേർക്കുകയാണ് ഞാൻ ചെയ്യുന്നത്. ഇത് കൂടുതൽ നന്നായി ചെയ്യാൻ മാർഗ്ഗമുണ്ടാകുമായിരിക്കും.
/ / ഒരു ലേഖനത്തിന്റെ പേര് ഉചിതമല്ലെന്ന് തോന്നുന്നെങ്കിൽ അക്കാര്യം അതിന്റെ സംവാദത്താളിൽ ചർച്ചചെയ്യുക. അല്ലാതെ, അവലംബം ചേർത്തേ താൾ തുടങ്ങാവൂ എന്നൊരു നയമുണ്ടാക്കുകയാണെങ്കിൽ അതൊരു തടസ്സനയമാകും എന്നെന്റെ അഭിപ്രായം./ /
ഈ രീതി മതിയാകും എന്ന് തോന്നുന്നു.
/ / സാങ്കേതിക പദങ്ങളുടെ തർജ്ജമ എന്നതു് കണ്ടെത്തലല്ല, ഉചിതമായ പദത്തിന്റെ തെരഞ്ഞെടുപ്പാണു്. അതിനായി WP:TT പോലുള്ള പദ്ധതികളും വിക്കിപീഡിയക്കകത്തുണ്ടു്. / /
നിലവിൽ ഭാഷയിൽ ഒന്നിലധികം പദങ്ങൾ ഒരു സാങ്കേതിക പദത്തിന്റെ തർജ്ജമയായി ഉപയോഗിക്കുന്നുണ്ടെങ്കിൽ വിക്കിയിൽ അതിലൊന്ന് തിരഞ്ഞെടുക്കാവുന്നതാണ്. അല്ലാതെ വിക്കിയിൽ പദനിർമാണം നടത്തുന്നത് കണ്ടെത്തൽ തന്നെയാണെന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 09:34, 3 ജൂൺ 2013 (UTC)
- സാങ്കേതികപദ തർജ്ജമ എന്നതിന് ഉദാഹരണങ്ങൾ
- Cardiac Valve എന്നത് ഹൃദയ വാൽവ് എന്ന് ഭാഷയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. "ഹൃദയ വാൽവ്" എന്ന് വിക്കിപീഡിയയിൽ അതേപടി ഉപയോഗിക്കുന്നതിൽ തെറ്റില്ല. Cardiac എന്ന വാക്കുതന്നെ മലയാളത്തിൽ ഉപയോഗിക്കപ്പെടുന്നുണ്ട് അതിനാൽ "കാർഡിയാക് വാൽവ്" എന്നുപയോഗിക്കുന്നതിലും തെറ്റില്ല. ആവശ്യം വന്നാൽ ഇത് സംവാദം താളിൽ ചർച്ച ചെയ്ത് അവലംബങ്ങളോടെ ചൂണ്ടിക്കാട്ടി ആൾക്കാരെ ബോദ്ധ്യപ്പെടുത്തിയാൽ മതിയാകും എന്ന് തോന്നുന്നു.
- Proximal, Distal എന്നീ സാങ്കേതികപദങ്ങൾക്ക് മലയാളത്തിൽ തത്തുല്യമായ അർത്ഥമുള്ള വാക്കുകളൊന്നും നിലവിലില്ല (എന്റെ അറിവിൽ). ഇതിന് "പൂർവ്വഭാഗം" എന്നോ "ഉത്തരഭാഗം" എന്നോ മറ്റോ പദങ്ങൾ തെരഞ്ഞെടുക്കുന്നത് വിക്കിപീഡിയയിൽ ചെയ്യാൻ പാടില്ല. ഭാഷയിൽ അത്തരം പ്രയോഗങ്ങളുണ്ടെങ്കിൽ മാത്രമേ അത് ചെയ്യാവൂ. ഇത്തരം പദരൂപീകരണം ചോദ്യം ചെയ്യപ്പെടുകയും മതിയായ ചർച്ച കഴിഞ്ഞിട്ടും സംവാദം താളിൽ ഈ പ്രയോഗങ്ങൾ മുമ്പേ തന്നെ ഉപയോഗത്തിലുണ്ടായിരുന്നു എന്നതിന് തെളിവ് ലഭിക്കുകയും ചെയ്തില്ലെങ്കിൽ തലക്കെട്ട് ആവശ്യമായ രീതിയിൽ മാറ്റേണ്ടതാണ് (ഇത് മലയാളം ലിപി ഉപയോഗിച്ച് മറ്റു ഭാഷാ പദങ്ങൾ എഴുതുന്നതാകാം.)--അജയ് ബാലചന്ദ്രൻ (സംവാദം) 09:49, 3 ജൂൺ 2013 (UTC)
- Proximal, Distal -ഈ വാക്കുകളുടെ കാര്യത്തിൽ വിയോജിപ്പുണ്ട്.അവ മലയാളിക്കു മനസ്സിലാകില്ല എന്നതു തന്നെ കാരണം(ഭേദം ഭാഗം ചേർന്ന പൂർവോത്തരങ്ങൾ തന്നെയല്ലേ?)ബിനു (സംവാദം) 05:55, 7 ജൂൺ 2013 (UTC)
- തോൾ കൈമുട്ടിന് പ്രോക്സിമലാണ്. കൈമുട്ട് വിരലിന് പ്രോക്സിമലും. ഇത് പൂർവ്വഭാഗം എന്ന് പറയാമോ? ശരിയാകുമായിരിക്കും. തോൾ നെഞ്ചിനോട് കൈമുട്ടിനേക്കാൾ അടുത്തിരിക്കുന്നതുമൂലമാണിതെന്ന് ന്യായവും മുന്നോട്ടുവയ്ക്കാം.
- പക്ഷേ വൻകുടലിന്റെ ഭാഗമായ സീക്കം ട്രാൻസ്‌വേഴ്സ് കോളണ് പ്രോക്സിമലാണ് എന്നാണ് വൈദ്യശാസ്ത്രമതം (ശരീരത്തിൽ നെഞ്ചിനോടടുത്തത് ട്രാൻസ്‌വേഴ്സ് കോളണാണ്!!!) ഇവിടെ പൂർവം ഉത്തരം എന്ന് പേരുപറയാമോ?
- പ്രോക്സിമൽ, ഡിസ്റ്റൽ എന്നീ പദങ്ങളുടെ പൂർണ്ണമായ സാങ്കേതികാർത്ഥം (എന്റെ അറിവിൽ) ഒരു മലയാള/സംസ്കൃത പദത്തിനുമില്ല. ഇംഗ്ലീഷ് സംസാരിക്കുന്ന സാധാരണക്കാരനും (മലയാളിയെപ്പോലെ തന്നെ) ഈ വാക്കുകളുടെ അർത്ഥം അറിയുകയുമില്ല. പക്ഷേ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളിൽ ഈ വാക്കുകൾ ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
- ഈ അവസരത്തിൽ ഈ വാക്കുകൾ നേരിട്ട് സ്വീകരിക്കുകയും സാങ്കേതികാർത്ഥത്തിൽ പ്രയോഗിക്കാൻ തുടങ്ങുകയും ചെയ്യുന്നതിൽ എന്താണ് തെറ്റ്? ഈ വാക്കുകളുടെ ഭാഗികമായ അർത്ഥം മാത്രം നൽകുന്ന പ്രയോഗങ്ങൾ സാങ്കേതികാർത്ഥത്തിൽ പ്രയോഗിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് ഈ വാക്കുകൾ തന്നെ സ്വീകരിക്കുന്നതാണെന്നാണ്.
- പൂർവ്വം എന്നതിന് ധാരാളം അർത്ഥങ്ങളുണ്ടല്ലോ? ശബ്ദതാരാവലിയിൽ ആദ്യമുള്ള, പണ്ടുള്ള, കിഴക്കുള്ള, മുമ്പിലുള്ള എന്നീ അർത്ഥങ്ങളാണ് കൊടുത്തിരിക്കുന്നത്. വൈദ്യശാസ്ത്രത്തിൽ ഒരു ശരീരഭാഗത്തിനേക്കാൾ പ്രോക്സിമലാണ് മറ്റൊന്ന് എന്നുദ്ദേശിച്ച് ഒരാൾ സംസാരിക്കുമ്പോൾ മുമ്പിലുള്ള (anterior) എന്ന അർത്ഥമാണ് കേൾക്കുന്നയാളിന് ലഭിക്കുന്നതെങ്കിലോ? ആശയക്കുഴപ്പമുണ്ടാക്കാത്ത പുതിയ മലയാളം വാക്കല്ലേ ഇവിടെ അഭികാമ്യം?
- മറ്റൊരു പ്രശ്നം Anterior/Posteror, Superior/Inferor, Caudal/Rostral, Dorsal/Ventral, Proximal/Distal, Medial/Lateral, Sagital/Coronal/Transverse തുടങ്ങി അർത്ഥങ്ങൾ ഓവർലാപ്പ് ചെയ്യാത്ത തരം വാക്കുകളാണ് ശരീരശാസ്ത്രത്തിൽ ഉപയോഗിക്കുന്ന സാങ്കേതിക പദങ്ങൾ എന്നതാണ്. ഇവ എല്ലാ വൈദ്യശാസ്ത്ര മേഖലകളിലും ഉപയോഗിക്കുന്നവയുമാണ്. ഇവയ്ക്കുപകരം നാം തർജ്ജമയ്ക്കായി ഉപയോഗിക്കുന്ന വാക്കുകളുടെ പലതിന്റെയും അർത്ഥം മറ്റു സാങ്കേതിക പദങ്ങളുമായി ആശയക്കുഴപ്പമുണ്ടാക്കുന്നവയുമാണ് (അർത്ഥങ്ങളുടെ ഓവർലാപ്പ്). ഇവ മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്യുകയാണെങ്കിൽ ഇത്തരം പദങ്ങളിലോരോന്നിനും പകരം ഉപയോഗിക്കേണ്ട സ്പെസിഫിക് മലയാളം നിജപ്പെടുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ സാങ്കേതികാർത്ഥത്തിൽ ഇവ ഉപയോഗിക്കുമ്പോൾ കേൾക്കുന്ന ആർക്കും ഒന്നും മനസ്സിലാകില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 07:05, 7 ജൂൺ 2013 (UTC)
proximal എന്നതിനു് ബാഹ്യാഗ്ര- (ബാഹ്യാഗ്രത്തിലുള്ള) എന്നും distal എന്നതിനു് ഉപാന്ത- എന്നും അംഗീകരിക്കപ്പെട്ട വാക്കുകളുണ്ടു്[1]. ഇതുപോലെത്തന്നെ നാം വിചാരിക്കുന്നതിലൊക്കെയേറെ പദസമ്പത്തുള്ള ഒരു മഹാഖനിയാണു് നമുക്കുമുമ്പേതന്നെയുള്ള മലയാളം. അതില്ലെന്നു നമുക്കുതോന്നുന്നതും ആ വാക്കുകളൊക്കെ പ്രചാരത്തിൽ നിന്നു വിട്ടുപോവുന്നതും നമ്മുടെത്തന്നെ അലസതയും അജ്ഞതയും അശ്രദ്ധയും മൂലമാണു്. മുറുക്കാൻകടയിൽ ചെന്നു ചുണ്ണാമ്പു വാങ്ങുന്ന ലാഘവത്തോടെ ഭാഷ ഉപയോഗിക്കണമെങ്കിൽ നാലുപേർകേട്ടിട്ടുള്ള വാക്കുകൾ തന്നെ വേണ്ടിവരും. അതല്ല, നാം ശരീരശാസ്ത്രവും എഞ്ചിനീയറിങ്ങും ഒക്കെയാണു് വിക്കിപീഡിയയിലേഴുതിവെക്കേണ്ടതെങ്കിൽ സ്വല്പം കഷ്ടപ്പെട്ട് നമ്മുടെത്തന്നെ ഗൃഹപാഠങ്ങൾ ചെയ്യേണ്ടി വരും. ഇത്തരം വാക്കുകളൊന്നും പുതുതായി കണ്ടുപിടിക്കേണ്ടവയല്ല. നമുക്കുമുന്നേയുള്ള തലമുറയിലെ അഭ്യസ്തവിദ്യരായ ആളുകൾ പഠിച്ചും പഠിപ്പിച്ചും കൊണ്ടുനടന്നവയാണു്. 1948-ലോ മറ്റോ ഫിസിക്സിൽ ഒന്നാം റാങ്കോടെ ബിരുദമെടുത്ത ഒരു കാരണവർ എന്റെ ബന്ധുവായുണ്ടു്. അടിസ്ഥാനശാസ്ത്രത്തിലെ മിക്കവാറും എല്ലാ ഊർജ്ജശാസ്ത്ര/ജീവശാസ്ത്ര/രസതന്ത്രപദങ്ങൾക്കും തക്കതായ മലയാളം വാക്കുകൾ അദ്ദേഹത്തിനു് ഇപ്പോഴും അറിയാം. പക്ഷേ നമ്മുടെയൊക്കെ വിചാരം നാം വളർന്നുവന്നതില്പിന്നെയാണു് ജനം നാലക്ഷരം പോലും പഠിക്കാൻ തുടങ്ങിയതെന്നാണു്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ ആരെങ്കിലും തയ്യാറായാൽത്തന്നെ അവരെ പരിഹസിച്ച് ഒരു മൂലയ്ക്കിരുത്തിയിട്ടാണു് നാം നമ്മുടെ ശാസ്ത്രീയബോധം കാണിക്കുന്നതും. ഇങ്ങനെയാണു നാം ഒരു വിജ്ഞാനകോശം വളർത്തിക്കൊണ്ടുവരുന്നതെങ്കിൽ ഭാഷയ്ക്കു നാം ചെയ്യുന്നതു ഗുണത്തേക്കാളേറെ ദോഷമായിരിക്കും.
എല്ലാ വാക്കുകളും കണ്ടുപിടിച്ചു് ഇംഗ്ലീഷിനെ പടിക്കുപുറത്താക്കണം എന്നല്ല ഇവിടെ ആരെങ്കിലും ഉദ്ദേശിക്കുന്നതു്. ഏറ്റവും സാധാരണക്കാരായ വിദ്യാർത്ഥികൾക്കുപോലും മനസ്സിലാവുന്ന തരത്തിൽ, രൂപഘടനയിലോ അർത്ഥത്തിലോ യാതൊരു വ്യത്യാസവും വരാത്ത വാക്കുകൾ മലയാളത്തിൽ ഉണ്ടെങ്കിൽ അവ ഉപയോഗിക്കുക തന്നെ വേണം. ക്രോണിക് പൾമോണറി ഒബ്സ്റ്റ്രക്റ്റീവ് ഡിസീസ് (അതോ തിരിച്ചോ?) എന്നൊരു വാക്കും കൊണ്ട് ഒരു സാധാ നാട്ടിൻപുറത്തുകാരന്റെ അടുത്തു ചെന്നുനോക്കൂ. അതേ ആളുടെ അടുത്തുചെന്നു് ദീർഘകാല ശ്വാസതടസ്സരോഗമെന്നു പറഞ്ഞുനോക്കൂ. അവനു മനസ്സിലാവുന്നുണ്ടോ എന്നതാണു കാര്യം. അവൻ തെറ്റായി മനസ്സിലാക്കുന്നില്ലല്ലോ എന്നതാണു കാര്യം. ഡോക്ടറുടെ അടുത്തുപോവുമ്പോഴോ, അല്ലെങ്കിൽ അവന്റെ മകൾ മെഡിക്കൽ കോളേജിൽ പഠിക്കാൻ പോവുമ്പോഴോ തക്കതായ ഇംഗ്ലീഷ് ടെർമിനോളജി സ്വയം പഠിച്ചോളും. (ഞാനങ്ങനെയാണു് പഠിച്ചതു്. അതുകൊണ്ടെന്താ? അത്യാവശ്യം 'ശാസ്ത്രവും മെഡിക്കൽ ടെർമിനോളജിയുമൊക്കെ മറ്റു പലരേക്കാളും നല്ല ഭേഷായിട്ടു മനസ്സിലാകും. എന്റെ തൊഴിൽ തന്നെ സയൻസ്/മെഡിക്കൽ രംഗത്തെ ഏറ്റവും സങ്കീർണ്ണമായ ചില മേഖലകളിലാണു്. അവിടെയൊന്നും 'പഴയ' മലയാളം അറിവ് എന്നെ തളർത്തുകയല്ല ഉയർത്തുകയാണു് ചെയ്തിട്ടുള്ളതു്.)
സംസ്കൃതമാവാമെങ്കിൽ എന്താ ഇംഗ്ലീഷായാൽ എന്നാണു ചോദ്യമെങ്കിൽ, ആരു് അംഗീകരിച്ചാലും ഇല്ലെങ്കിലും, മലയാളത്തിനെ സംബന്ധിച്ചിടത്തോളം സംസ്കൃതം അതിന്റെ ഒരു ഭാഗം തന്നെയാണു്. സംസ്കൃതത്തിനെ എങ്ങനെയെങ്കിലും മാറ്റിനിർത്തണം എന്നു വാദിക്കുന്നവർ പലപ്പോഴും കടുത്ത POV മൂത്ത് അതിനെ ഒരു ഭാഷ എന്ന നിലയിലല്ലാതെ 'ഇസം' ആയി കാണുമ്പോഴാണു്. ഒരർത്ഥത്തിൽ സംസ്കൃതം നമ്മളോക്കെ സങ്കൽപ്പിക്കുന്ന തരത്തിൽ ഒരു ഭാഷപോലുമല്ല. ഭാഷ എങ്ങനെയാണുപയോഗിക്കേണ്ടതെന്നതിന്റെ ഒരു അബ്‌സ്റ്റ്രാക്റ്റ് സ്ട്രക്ച്ചർ (അമൂർത്തഘടന - നേരിട്ടുകാണാച്ചട്ടക്കൂട്) മാത്രമാണതു്. നിർഭാഗ്യവശാൽ നാമിപ്പോൾ പഠിക്കുന്ന സംസ്കൃതവും മലയാളവും ഇംഗ്ലീഷും സയൻസും പോലും കാച്ചിക്കുറുക്കി പരുവപ്പെടുത്തിയിട്ടാണു് തരുന്നതു്. അതിനാലാണു് ഓരോരുത്തന്മാർക്കൊക്കെ ഈ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ പുച്ഛവും പരിഹാസവും തോന്നുന്നതു്.
സമാനപദങ്ങൾ മലയാളത്തിൽ (അല്ലെങ്കിൽ പൗരസ്ത്യമായ രൂപങ്ങളിൽ) അന്വേഷിച്ചറിഞ്ഞ് ലേഖനങ്ങളിൽ അവ പ്രയോഗിക്കുമ്പോൾ അതു ചെയ്യുന്നതു് സംസ്കൃതവൽക്കരണത്തിനോ ബ്രാഹ്മണവൽക്കരണത്തിനും മറ്റുമല്ലെന്നു നാം മനസ്സിലാക്കേണ്ടതുണ്ടു്. നമുക്കുപരിചയമുള്ള ഭാഷാശീലങ്ങൾ (പ്രത്യങ്ങളും വിഭക്തികളും ചേർക്കുക തുടങ്ങി) പെട്ടെന്നു് ഒത്തുപോവുന്നതും അതു സാമാന്യജനത്തിനു് താരതമ്യേന ക്ലേശം കുറച്ച് സ്വായത്തമാക്കാനും നല്ലതു് അതുതന്നെയാണു്. എന്നാൽ, അവർക്കുവേണ്ടി വിദഗ്ദവും കൃത്യവുമായ ലേഖനങ്ങൾ എഴുതാനാണു് വിക്കിപീഡിയയിൽ വന്നിരിക്കുന്നതെങ്കിൽ കുറച്ചു മലയാളവും ബുദ്ധിമുട്ടിയിരുന്നു പഠിക്കേണ്ടി വരും. ഇനി അതല്ല, അവരെപ്പോലെയുള്ള പത്താംക്ലാസ്സും ഗുസ്തിക്കാർക്കും വേണ്ടിയല്ല മലയാളം വിക്കിപീഡിയ എങ്കിൽ, നാം ഇത്ര ബുദ്ധിമുട്ടേണ്ടതൊന്നുമില്ല. ഇതിലുമൊക്കെ എത്രയോ ആധികാരികവും സമ്പന്നവുമാണു് ഇംഗ്ലീഷ് വിക്കിപീഡിയ. നമ്മളേക്കാൾ നന്നായി അതു വായിച്ചു മനസ്സിലാക്കാൻ കഴിവുള്ള ഇഷ്ടം പോലെ മലയാളികൾ ഉണ്ടു്. പിന്നെന്തിനാ ഈ മൂക്കില്ലാരാജ്യത്തൊരു 'തനതു' വിക്കിപീഡിയ?
കണ്ടുപിടിക്കരുതു് എന്നതാണു് വേറൊരു തിയറി. ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നു നേരെ പകർത്തിയപ്പോൾ നമുക്കു പറ്റിയ അബദ്ധങ്ങളിലൊന്നാണു് ഇത്തരം വ്യാഖ്യാനങ്ങൾ. ആ പ്രയോഗത്തിന്റെ സ്ഥൂലാർത്ഥങ്ങൾ മറ്റൊന്നാണു്. അവനവൻ കണ്ടുപിടിക്കുന്ന സിദ്ധാന്തങ്ങളും അനുമാനങ്ങളും, തന്റെതന്നെയോ അല്ലെങ്കിൽ താൻ പ്രതിനിധാനം ചെയ്യുന്ന സംഘത്തിന്റെയോ പ്രാമാണ്യത്തിനുവേണ്ടി, വിക്കിപീഡിയയിൽ കൊണ്ടു ചെലുത്തരുതെന്നാണു് ഏറ്റവും ചുരുക്കത്തിൽ ആ നയത്തിന്റെ സാമാന്യമായും മൊത്തമായുമുള്ള അർത്ഥം. ചെന്നുചെന്നു് നാം കുത്തിക്കീറി അതിന്റെ കുടലെടുത്ത് എവിടം വരെ പോകുന്നു എന്നു നോക്കൂ.
നമ്മളൊക്കെ വലിയ പഠിപ്പും പത്രാസ്സുമുള്ളതുകൊണ്ടു് ഇംഗ്ലീഷുകാരായി മാറി എന്ന വിചാരം വേണ്ട. മഹാരാഷ്ട്രയിലേയും ബിഹാറിലേയും സമൂഹങ്ങളിൽനിന്നു് നാം അത്രയധികമൊന്നും വ്യത്യാസപ്പെട്ടിട്ടോ പുരോഗമിച്ചിട്ടോ ഇല്ല. വിജ്ഞാനശേഖരണത്തിന്റേയും ഭാഷാപരിക്രമണത്തിന്റേയും കാര്യത്തിൽ ഒരേ സാമൂഹ്യഗതികേടുകളിലാണു് അവരും നമ്മളുമൊക്കെ ഇപ്പോഴും പെട്ടുകിടക്കുന്നതു്. ഇടയ്ക്കു് അവർ എഴുതിക്കൂട്ടുന്ന വിക്കിപീഡിയകളിലും ബ്ലോഗുകളിലുമൊക്കെ ചെന്നുനോക്കുന്നതും കൊള്ളാം. എവിടുന്നെന്നറിയാതെ അവർക്കു് അതിസുന്ദരമായ ഭാഷാപദങ്ങൾ കൈവരുന്നതും പ്രയോഗിക്കുന്നതും അപ്പോൾ കാണാം. പക്ഷേ, അതിനെങ്ങനെ, നമുക്കൊക്കെ ഇതിനകം ഒരു എലീറ്റിസം വന്നു കഴിഞ്ഞില്ലേ? ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 07:27, 7 ജൂൺ 2013 (UTC)
സാങ്കേതിക പദങ്ങൾ നിഘണ്ടുവിലും മറ്റുമുണ്ടെങ്കിൽ അത് വിക്കിപീഡിയയിൽ സ്വീകരിക്കുന്നത് തീർച്ചയായും നല്ലതുതന്നെയാണ്. ടോൺസിലൈറ്റിസിന് ആയുർവ്വേദത്തിൽ പേരുണ്ടെങ്കിൽ ആ അസുഖത്തെപ്പറ്റിയുള്ള താളിന്റെ തലക്കെട്ട് അതു തന്നെയാകുന്നത് നന്നാണെന്നാണ് എന്റെ അഭിപ്രായം.
പുതുതായി സാങ്കേതിക പദങ്ങൾ സൃഷ്ടിക്കപ്പെടുന്നതും നല്ലതു തന്നെ. ഹിന്ദിയിൽ ഇങ്ങനെ വാക്കുകളുണ്ടാക്കാൻ ഒരു സർക്കാർ വകുപ്പുമുണ്ട്. ലോക്‌സഭ, രാജ്യസഭ തുടങ്ങിയ വാക്കുകൾ ഇവർ ഉണ്ടാക്കിയതാണ് എന്ന് വായിച്ചിരുന്നു. ഇത്തരം പദനിർമാണമോ തർജ്ജമയോ വിക്കിപീഡിയയ്ക്ക് പുറത്തുണ്ടായാൽ അത് തീർച്ചയായും വിക്കിപീഡിയയിൽ സ്വീകരിക്കേണ്ടതാണ്. സാങ്കേതിക പദങ്ങളുടെ നിർമാണം വളരെ ശ്രദ്ധ വേണ്ടതായ ഒരു വിഷയവുമാണ്. പക്ഷേ ഒരു അസുഖത്തിന്റെ പേര് പല പദങ്ങളുടെ തർജ്ജമ കൂട്ടിക്കെട്ടി മലയാളം വിക്കിപീഡിയയിലെ അഞ്ചുപത്തുപേർ ഉണ്ടാക്കിയെടുക്കുന്നത് നമ്മുടെ മാൻഡേറ്റിനു പുറത്തുള്ള കാര്യമാണെന്നാണ് എന്റെ അഭിപ്രായം.
ബാഹ്യാഗ്രം എന്ന വാക്ക് കുടലിന്റെ കാര്യത്തിൽ ഡിസ്റ്റൽ എന്ന അർത്ഥത്തിൽ എങ്ങനെ ഉപയോഗിക്കും? ആമാശയം ചെറുകുടലിന് Functionally പ്രോക്സിമലാണ്. പക്ഷേ രണ്ടും ബാഹ്യമല്ലല്ലോ, ആന്തരികമല്ലേ? ഇതിന്റെ രണ്ടിന്റെയും അഗ്രത്തെപ്പറ്റിയുമല്ല വിവക്ഷ. ബാഹ്യത്തിന് പുറത്തുള്ളത് (Superficial) എന്ന ഒരു സാങ്കേതികപദം വൈദ്യശാസ്ത്രത്തിലുണ്ട്. ആന്തരികം എന്നാൽ Deep എന്നും പറയും. Distal എന്നാൽ ബാഹ്യമാണെങ്കിൽ Superficial എന്നാൽ എന്ത്? മാത്രമല്ല "Elbow is distal to the shoulder" എന്ന പ്രസ്താവന എങ്ങനെ തർജ്ജമചെയ്യും? തോളിന് ബാഹ്യാഗ്രമാണ് കൈമുട്ട് എന്ന് പറയാമോ? എൽബോ ഒരു അഗ്രമല്ലല്ലോ?
ഉപാന്ത- എന്നാൽ സമീപത്തുള്ള എന്ന അർത്ഥമാണ് ശബ്ദതാരാവലിയിൽ കൊടുത്തിരിക്കുന്നത്. പ്രോക്സിമൽ എന്നതിന്റെ സാങ്കേതികാർത്ഥം ഇതു മാതമാണെന്ന് തോന്നുന്നില്ല. ഇതിൽ നിന്ന് വികാസം പ്രാപിച്ചാവണം ആ അർത്ഥമുണ്ടായത് എന്ന് തോന്നുന്നു. ഇതും സാധാരണ മലയാളിക്ക് പ്രോക്സിമൽ പോലെ മനസ്സിലാകാത്ത വാക്കു തന്നെയല്ലേ? ഈ പദങ്ങൾ ഞാൻ നേരത്തേ പറഞ്ഞ overlap of meanings ഉണ്ടാക്കുന്നുണ്ട്. ഇതിലും നല്ലത് പ്രോക്സിമൽ/ഡിസ്റ്റൽ എന്ന ബഹുഭാഷാ സാങ്കേതിക പദങ്ങളാണ് എന്നും അഭിപ്രായമുണ്ട്.
ഞാൻ മറ്റൊരു സംവാദത്തിൽ പറഞ്ഞ അഭിപ്രായം ഒന്നുകൂടി പറയട്ടെ. ലോകത്തിലെ പല രാജ്യങ്ങളിലും മാതൃഭാഷയിലാണ് വൈദ്യശാസ്ത്രം പഠിപ്പിക്കുന്നത്. ഈ ഭാഷകളിലൊക്കെ പൊതുവിൽ സ്വീകരിച്ചിട്ടുള്ള ചില ബഹുഭാഷാ സാങ്കേതിക പദങ്ങളുണ്ട് (ഇവയെ ഇംഗ്ലീഷ് എന്ന് പറഞ്ഞുകൂട). അത്തരം പദങ്ങളെ മറ്റ് ധാരാളം അർത്ഥങ്ങളുള്ള പദങ്ങളുപയോഗിച്ച് ഏതുഭാഷയിൽ തർജ്ജമചെയ്താലും അത് വലിയ അബദ്ധങ്ങളുണ്ടാക്കും. --അജയ് ബാലചന്ദ്രൻ (സംവാദം) 08:55, 7 ജൂൺ 2013 (UTC)
ആയുർവേദം: ഒരു രോഗത്തിന് ആയുർവ്വേദത്തിൽ പേരുണ്ടെങ്കിൽ താളിന്റെ തലക്കെട്ടായി ആ പേര് തന്നെ നൽകാം എന്നുപറയുന്നതിലെ യുക്തി മനസിലാവുന്നില്ല. ആയുർവേദഗ്രന്ഥങ്ങൾ എഴുതപ്പെട്ടത് മലയാളത്തിലാണോ? സിദ്ധവൈദ്യം, യൂനാനി, ഹോമിയോപ്പതി, അലോപ്പതി ഇവയ്ക്കൊന്നും ഇല്ലാത്ത എന്തുബന്ധമാണ് ആയുർവേദത്തിന് മലയാളഭാഷയുമായി ഉള്ളത്? ഉദാഹരണത്തിന് എന്താണ് പ്രതിസ്യായ എന്നുവെച്ചാൽ? അല്ലെങ്കിൽ ഗ്രധ്രസി എന്നുവെച്ചാൽ? ഇതുപോലെ മറ്റു പല രോഗങ്ങൾക്കും ആയുർവേദത്തിൽ സാധാരണക്കാരനു മനസിലാകാത്ത പേരാണുള്ളത്. മാത്രമല്ല, മുൻകാലങ്ങളിൽ ഇങ്ങനെ മൊഴിമാറ്റിയവർ ചെയ്തോരബദ്ധങ്ങളും ഇന്നത്തെയാചാരമായിരിക്കുന്നു. ഉദാഹരണത്തിന് പ്രമേഹം എന്നു വച്ചാൽ ആയുർവേദത്തിൽ അമിതമായി മൂത്രം ഒഴിക്കുന്ന അവസ്ഥ (Polyuria) എന്നാണ് അർത്ഥം. എന്നാൽ മലയാളത്തിൽ ഇത് തെറ്റായിട്ടാണ് ഉപയോഗിക്കുന്നത്. പ്രമേഹത്തിന്റെ കാരണങ്ങളിൽ ഒന്നു മാത്രമാണല്ലോ Diabetes mellitus. അതുപോലെ അർബുദം എന്നുപറഞ്ഞാൽ മുഴ, Tumor എന്നൊക്കെയാണ് അർത്ഥം. അതിനെ ഇപ്പോൾ Cancer എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. ഇത്തരം തെറ്റുകൾ ആവർത്തിക്കാൻ പാടില്ല. ആയുർവേദത്തിലെയും അലോപ്പതിയിലെയും രോഗങ്ങളെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ വ്യത്യസ്തങ്ങളാണ്. ആയുർവേദത്തിൽ രോഗമായി കണക്കാക്കുന്ന ഒരവസ്ഥ അലോപ്പതിയിൽ ഒരു രോഗലക്ഷണം മാത്രമാവും ചിലപ്പോൾ. അല്ലെങ്കിൽ ആയുർവേദം ഒരു പ്രത്യേകരോഗമായി കണക്കാക്കുന്നതിനെ, ലക്ഷണങ്ങളിൽ സാമ്യമുള്ള തികച്ചും വെവ്വേറേ രോഗങ്ങളായിട്ടാവും അലോപ്പതിയിൽ കണക്കാക്കുക. മിക്കപ്പോഴും ഒരു One-to-One correlation സാധ്യമായിരിക്കില്ല. ഇതിനെല്ലാം പുറമേ ആയുർവേദക്കാർക്കിടയിൽത്തന്നെ ഒരു രോഗത്തെക്കുറിച്ചു അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്. ഉദാഹരണത്തിന് പാണ്ഡുരോഗം എന്നത് ചിലരുടെ അഭിപ്രായത്തിൽ Anemia ആണെങ്കിൽ മറ്റു ചിലർക്കത് Hypothyroidism ആണ്. അതുപോലെ കേരളത്തിലെ ആയുർവേദക്കാർ Rheumatoid arthritis-നെ വാതരക്തം എന്ന രോഗമായിട്ടാണ് കാണുന്നതെങ്കിൽ ഉത്തരേന്ത്യൻ ആയുർവേദികൾ ഇതിനെ ആമവാതമായിട്ടാണ് കണക്കാക്കുന്നത്.[2]
നിഘണ്ടു അവലംബം: ഒരു മലയാളവാക്ക് പ്രചാരത്തിലുണ്ട് എന്നതിന് അവലംബം കണ്ടുപിടിക്കേണ്ടത് ഇംഗ്ലീഷ്-മലയാളം നിഘണ്ടുവിൽ നിന്നല്ല, മറിച്ച് മലയാളം-ഇംഗ്ലീഷ് നിഘണ്ടുവിൽ നിന്നാണ്. ഒരു മലയാളവാക്ക് ഏതെങ്കിലും ഒരു പ്രമുഖമായ മലയാളനിഘണ്ടുവിൽ നിർവചിച്ചിട്ടുണ്ടെങ്കിൽ ആ വാക്ക് പ്രചാരത്തിലുണ്ട് എന്നതിന് ഒരു തെളിവായി സ്വീകരിക്കാം. അല്ലാതെ ഒരു ഇംഗ്ലീഷ് വാക്കിനെ വിശദീകരിക്കാൻ സാന്ദർഭികമായി ഒരു മലയാളവാക്കുണ്ടാക്കി ഒരാൾ അർത്ഥം വിശദീകരിച്ചാൽ ആ വാക്കിന് മലയാളത്തിൽ സാധുത ആയി എന്നതിനർത്ഥമില്ല. ഉദാഹരണത്തിന് ടി. രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ്-മലയാളം ഡിക്ഷ്നറിയിൽ Michaelmas എന്ന വാക്കിന് മിക്കേൽദൈവദൂതോത്സവം എന്ന് അർത്ഥം കൊടുത്തിട്ടുണ്ട്. എന്നാൽ ഇങ്ങനെ ഒരു വാക്ക് ഏതെങ്കിലും മലയാളം നിഘണ്ടുവിൽ കാണുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ ഈ വാക്ക് മലയാളത്തിൽ പ്രചാരത്തിലുള്ളതായി കണക്കാക്കാനും ആവില്ല. പ്രത്യേകം ഓർക്കേണ്ട ഒരു കാര്യം, ഒരു ഇംഗ്ലീഷ് - മലയാളം നിഘണ്ടു രചിക്കുന്ന ആൾ ഒരു ഇംഗ്ലീഷ് ഭാഷാ പണ്ഡിതൻ ആയിരിക്കും. എന്നുകരുതി മലയാളഭാഷാ പണ്ഡിതൻ ആയിരിക്കണമെന്നില്ല.
സംസ്കൃതം:മലയാളഭാഷയിൽ സംസ്കൃതത്തിനു മാത്രമായി ഒരു സ്ഥാനവും സംവരണം ചെയ്തിട്ടില്ല. മലയാളത്തിൽ സംസ്കൃതസ്വാധീനമുണ്ടെന്നത് ശരിതന്നെ. അതുപോലെ ഇംഗ്ലീഷ് സ്വാധീനവുമുണ്ട്. സംസ്കൃതം മലയാളത്തിന്റെ ഭാഗമായിട്ടുണ്ടെങ്കിൽ ഇംഗ്ലീഷും മലയാളത്തിന്റെ ഭാഗമായിട്ടുണ്ട്. ഓരോ മലയാളിയും ദൈനംദിനജീവിതത്തിൽ ഉപയോഗിക്കുന്ന പദങ്ങളിൽ ഡച്ച് വാക്കുകളുണ്ട്, പോർച്ചുഗീസ് വാക്കുകളുണ്ട്, അറബിവാക്കുകളുണ്ട്, തമിഴ് വാക്കുകളുണ്ട്. ഇംഗ്ലീഷ് വാക്കുകളും സംസ്കൃതവാക്കുകളും വളരെയേറെയുണ്ട്. ഈ പദാവലികളെല്ലാം മലയാളത്തിന്റെ ഭാഗമായി തീർന്നിട്ടുള്ളവയാണ്. മലയാളഭാഷയെ പഴയ മണിപ്രവാളകാലഘട്ടത്തിലേയ്ക്ക് തിരികെ കൊണ്ടുപോകണമെന്ന് ആഗ്രഹിക്കുന്നവർ അതേ ഫ്യൂഡൽസംസ്കാരത്തെത്തന്നെയാണ് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. സാമാന്യജനങ്ങളെല്ലാം "പത്താം ക്ലാസ്സും ഗുസ്തിയും" കൊണ്ടു നടക്കുന്ന, ഇംഗ്ലീഷ് വാക്കുകൾ കേട്ടാൽ വാപൊളിക്കുന്ന അജ്ഞാനികളും ഞങ്ങൾ കുറേപ്പേർ മാത്രം മലയാളഭാഷയെയും "വിവരമില്ലാത്ത" ഗ്രാമവാസികളെയും ഉദ്ധരിക്കാൻവേണ്ടി അവതാരമെടുത്ത "വിദഗ്ധന്മാരും" "പണ്ഡിതശിരോമണികളും" ആണെന്ന തോന്നലും അതേ മാടമ്പിസംസ്കാരത്തിന്റെ ശേഷിപ്പാണ്. ഇതാണ് ശരിയായ എലീറ്റിസം.
സംസ്കൃതത്തെ ഒരു ഇസം ആയിക്കാണുന്നത് അതിന്റെ വ്യാപനത്തെ പ്രകീർത്തിക്കുന്നവരാണ്. "ഹിന്ദുത്വത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങൾ" എന്ന ഗ്രന്ഥത്തിൽ വി.ഡി. സവർക്കർ പറയുന്നതും ഇതുതന്നെയാണ്:
"Our gods spoke in Sanskrit, our sages thought in Sanskrit, our poets wrote in Sanskrit. All that is best in us —the best thoughts, the best ideas, the best lines—seeks instinctively to clothe itself in Sanskrit. To millions- it is still the language of their gods; to others it is the language of their ancestors; to all it is the language par excellence; a common inheritance, a common treasure, that enriches all the family of our sister languages."[3]
കണ്ടുപിടിക്കരുതു്: അർത്ഥവും വ്യാഖ്യാനവും ഒക്കെ നടത്തുന്നതിനു മുൻപ് മുകളിൽ കൃത്രിമപദസൃഷ്ടി(Neologism)യെപ്പറ്റി ഇംഗ്ലീഷ് വിക്കിപീഡിയയിൽനിന്ന് ഞാൻ ക്വോട്ട് ചെയ്ത ഭാഗം വായിച്ചുനോക്കുക. Princeps Mattheus പ്രീൻകെപ്സ് മത്തേവൂസ് 20:56, 8 ജൂൺ 2013 (UTC)
- ഈ വിഷയത്തിലുള്ള ചർച്ച ഏറെക്കുറേ തീർന്നെന്നു തോന്നുന്നു. ഇനിയെങ്കിലും ഒരു തീരുമാനം പറയുമോ? --PrinceMathew (സംവാദം) 17:28, 16 ജൂൺ 2013 (UTC)
അഭിപ്രായസമന്വയം
തിരുത്തുകഈ ചർച്ചയിൽ അഭിപ്രായസമന്വയം രൂപീകരിക്കുന്നത് വലിയ ബുദ്ധിമുട്ടായി തോന്നുന്നു. താഴെക്കൊടുത്തിരിക്കുന്ന മാർഗ്ഗനിർദ്ദേശം പാലിക്കാത്തതും ചർച്ച കാടുകയറിയതും ഇതിന് കാരണമായി തോന്നുന്നു. ഇത് ഇനിയുള്ള ചർച്ചകളിലെങ്കിലും അത്യാവശ്യമായി പാലിക്കേണ്ടതാണ്.
- ഒരു കരടുനയം അവതരിപ്പിച്ചുകൊണ്ട് ചർച്ച തുടങ്ങുന്നത് വേഗത്തിൽ തീരുമാനത്തിലെത്താൻ സഹായകമാകും. ചർച്ച തുടങ്ങിയതിനുശേഷമാണ് കരടുനയം രൂപപ്പെടുന്നതെങ്കിലും, അത് വിഷയത്തിന്റെ തലക്കെട്ടിനു തൊട്ടുതാഴെത്തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ നൽകുക.
ഇതുവരെ വന്ന അഭിപ്രായങ്ങളുടെ സംക്ഷിപ്തരൂപമാണിത്. തെറ്റുണ്ടെങ്കിൽ തിരുത്തുക. അഭിപ്രായങ്ങൾ സംഗ്രഹിച്ചതിൽ തെറ്റുണ്ടെങ്കിൽ തിരുത്തിയശേഷം അഭിപ്രായസമന്വയമെന്താണ് എന്ന് അന്വേഷിക്കുന്നതാവും ഉചിതം എന്ന് കരുതുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:21, 17 ജൂൺ 2013 (UTC)
അഭിപ്രായം | അനുകൂലം | പ്രതികൂലം |
---|---|---|
ലേഖനവിഷയത്തിന് നിലവിൽ മലയാളത്തിൽ പേരുണ്ടെങ്കിൽ അതിന് അവലംബം നിർബന്ധമായും കൊടുത്തിരിക്കണം. |
|
|
ലേഖനങ്ങളുടെ തലക്കെട്ടിൽ സംശയമുണ്ടെങ്കിൽ അത് സംവാദം താളിൽ ചർച്ച ചെയ്യാവുന്നതാണ് |
|
|
മലയാളത്തിൽ ഒരു പദം നിലവിലില്ലെങ്കിൽ ആ പദം മറ്റേതു ഭാഷയിൽ നിന്നും സ്വീകരിക്കാവുന്നതാണ്. |
|
|
ഉപയോക്താക്കൾ സ്വന്തം നിലയിൽ പുതിയ വാക്കുകൾ സൃഷ്ടിച്ചുകൂടാ. |
|
|
- ലേഖനങ്ങളുടെ തലക്കെട്ടിൽ സംശയമുണ്ടെങ്കിൽ അത് സംവാദം താളിൽ ചർച്ച ചെയ്യാവുന്നതാണ്
- മലയാളത്തിൽ ഒരു പദം നിലവിലില്ലെങ്കിൽ ആ പദം മറ്റേതു ഭാഷയിൽ നിന്നും സ്വീകരിക്കാവുന്നതാണ്.
എന്നീ അഭിപ്രായങ്ങൾക്കാണ് ഭൂരിപക്ഷപിന്തുണയുള്ളത്. ഇത് തീരുമാനമാകുന്നതിൽ എതിർപ്പുണ്ടോ?--അജയ് ബാലചന്ദ്രൻ (സംവാദം) 09:28, 24 ജൂൺ 2013 (UTC)
തീരുമാനം: ശൈലീപുസ്തകത്തിൽ ഉൾപ്പെടുത്തി. --അജയ് ബാലചന്ദ്രൻ (സംവാദം) 11:32, 25 ജൂലൈ 2013 (UTC) -- അജയ് ബാലചന്ദ്രൻ (സംവാദം) 11:32, 25 ജൂലൈ 2013 (UTC) |
അവലംബങ്ങൾ
തിരുത്തുക- ↑ സി. മാധവൻ പിള്ള (2005) [മാർച്ച് 1966]. എൻ.ബി.എസ്. ഇംഗ്ലീഷ് - മലയാളം നിഘണ്ടു. അച്ചടി: എം.പി. പോൾ സ്മാരക ഓഫ്‌സെറ്റ് പ്രിന്റിങ്ങ് പ്രസ്സ് (എസ്.പി.സി.എസ്),കോട്ടയം (S 6982 (B 1101) 01/05-06 (10-2000) (പരിഷ്കരിച്ച പത്താംപ്രതി ed.). കോട്ടയം: സാഹിത്യപ്രവർത്തകസഹകരണസംഘം ലിമിറ്റഡ്. p. 1642.
{{cite book}}
: Cite has empty unknown parameters:|accessyear=
,|accessmonth=
,|chapterurl=
, and|coauthors=
(help); Unknown parameter|month=
ignored (help) - ↑ Clinical diagnosis in Ayurveda: Challenges and solutions: Manohar P R. Ancient Sci Life
- ↑ Essentials of Hindutva by V.D. Savarkar