വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം
ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക. |
ആവശ്യത്തിന് വിവരങ്ങളുള്ള, നീക്കം ചെയ്യപ്പെട്ട സംവാദത്താളുകൾ ശേഖരിച്ചു വക്കേണ്ടതാണ്. വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം എന്ന ഈ താളിന്റെ ഉപതാളുകളായാണ് നീക്കം ചെയ്യപ്പെട്ട സംവാദത്താളുകൾ ശേഖരിക്കേണ്ടത്. തലക്കെട്ടുമാറ്റത്തിലൂടെ നാൾവഴികൾ സംരക്ഷിച്ചുകൊണ്ടായിരിക്കണം ശേഖരിച്ചു വക്കേണ്ടത്.
ഇതുവരെ ശേഖരിച്ചിരിക്കുന്ന സംവാദങ്ങൾ ഇവിടെ കാണുക