ഐ.എസ്.ആർ.ഒ. ചാരക്കേസ്
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഐ.എസ്.ആർ.ഒ. ചാരക്കേസ്.[1] തിരുവനന്തപുരം ഐ.എസ്.ആർ.ഒ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം[2]. എന്നാൽ റഷ്യൻ സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കാതിരിക്കാൻ അമേരിക്ക നടത്തിയ ഗൂഢാലോചനയാണ് ഇങ്ങനെയൊരു കഥക്ക് പിന്നിൽ എന്ന് വിശ്വസിക്കപ്പെടുന്നു[3].
കുറ്റാരോപിതർക്കെതിരായ മാദ്ധ്യമ വിചാരണയുടെ ഒന്നാന്തരം ദൃഷ്ടന്തങ്ങളിലൊന്നായി ഇന്ന് വിലയിരുത്തപ്പെടുന്ന ഈ കേസ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ സ്ഥാന ചലനത്തിനുവരെ വഴിവെച്ചു. [4] മലയാള മനോരമ പത്രത്തിന്റെ ഇടപെടലോടെ വലിയൊരു വിവാദ വ്യവസായമായി മാറുകയായിരുന്നു[5]. ഈ കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇതിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതായി അവകാശപ്പെട്ടുവെങ്കിലും പിന്നീട് നടന്ന സി.ബി.ഐ. ആന്വേഷണത്തിൽ കുറ്റാരോപിതർക്കെതിരായി തെളിവുകൾ ലഭ്യമല്ലെന്ന് കണ്ടെത്തി കേസ് എഴുതിത്തള്ളുകയാണുണ്ടായത്[6]. എന്നാൽ ഈ കേസിൽ പുനരന്വേഷണം ആവശ്യപ്പെടുന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. [7] ചാരക്കേസിൽ പ്രതിയായ നമ്പി നാരായണന് ഹൈക്കോടതി 10 ലക്ഷം രുപ നഷ്ടപരിഹാരം അനുവദിച്ചു. അതോടെ കേസും, അക്കാലത്തെ പത്രങ്ങളിൽ വന്ന വാർത്തകളും സജീവമായി ചർച്ച ചെയ്യപ്പെട്ടു.[8][9]
കേസിന്റെ നാൾവഴി
തിരുത്തുക- 1994 ഒക്ടോബർ 20: ചാരപ്രവർത്തനം സംശയിച്ചു മാലദ്വീപ് വനിത മറിയം റഷീദയെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു [10]
- 1994 ഒക്ടോബർ 30: നമ്പി നാരായണൻ അറസ്റ്റിൽ.
- 1994 നവംബർ 13: ബാംഗ്ലൂരിൽ ഫൗസിയ ഹസനെ അറസ്റ്റ് ചെയ്യുന്നു.
- 1994 നവംബർ 15: സംസ്ഥാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുന്നു.
- 1994 ഡിസംബർ 2: കേസ് സിബിഐയ്ക്ക്.
- 1994 ഡിസംബർ 19: കേസിൽ ഇതുവരെ തെളിവുകളൊന്നും ലഭ്യമല്ലെന്നു കേരള സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിക്കുന്നു.
- 1995 ഏപ്രിൽ 6: സിബിഐ അന്വേഷണം ശരിയായില്ലെന്നു ഹൈക്കോടതി നിഗമനം. അപക്വമെന്നു സുപ്രീം കോടതി.
- 96 മേയ് 1: കേസ് അടിസ്ഥാനമില്ലാത്തതാകയാൽ ആറു പ്രതികളെയും നിരുപാധികം വിട്ടയയ്ക്കണമെന്നപേക്ഷിച്ചു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ സിബിഐ റിപ്പോർട്ട് നൽകുന്നു.
- 1996 മേയ് 2: ചാരക്കേസിലെ ആറു പ്രതികളെയും വിട്ടയയ്ക്കാൻ കോടതി ഉത്തരവ്.
- 1996 ഡിസംബർ 14: ചാരവൃത്തിക്കേസ് വീണ്ടും കേരള പൊലീസ് അന്വേഷിക്കാൻ കോടതി ഉത്തരവിടുന്നു.
- 1997 ജനുവരി 13: കേസ് പുനരാരംഭിക്കുന്നതിനെതിരെ സിബിഐ സുപ്രീം കോടതിയിൽ ഹർജി നൽകുന്നു.
- 1998 ഏപ്രിൽ 29: ചാരക്കേസ് അന്വേഷണം വീണ്ടും നടത്താനുള്ള കേരള സർക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുന്നു.
- 2001 മാർച്ച് 15: ചാരക്കേസിൽ പ്രതിയാക്കി പീഡിപ്പിച്ചതിനു നമ്പി നാരായണന് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേരള സർക്കാരിനോടു നിർദ്ദേശിച്ചു.
- 2006 ഓഗസ്റ്റ് 30: നമ്പി നാരായണന് ഇടക്കാല നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
- 2012 സെപ്റ്റംബർ 7: 10 ലക്ഷം രൂപ ഇടക്കാല നഷ്‌ടപരിഹാരം അനുവദിച്ച ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു.
- 2012 ഡിസംബർ 19: ചാരക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടു നമ്പി നാരായണൻ ഹൈക്കോടതിയിൽ.
- 2015 മാർച്ച് 4: അന്വേഷണത്തിൽ വീഴ്‌ചവരുത്തിയ പൊലീസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി വേണ്ടെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
- 2015 മാർച്ച് 04 - ഐ.എസ്.ആർ.ഒ. ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന സിംഗിൾബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.[11]
- 2015 ജൂലൈ 8: ഹൈക്കോടതി വിധി ചോദ്യംചെയ്തു നമ്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചു.
- 2018 മേയ് 3: നമ്പി നാരായണനെ ചാരക്കേസിൽ അന്യായമായി തടങ്കലിൽ വച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സിബിഐ അന്വേഷണത്തിനു നിർദ്ദേശിച്ചേക്കുമെന്നു സുപ്രീം കോടതി വാക്കാൽ പറഞ്ഞു.
- 2018 ജൂലൈ 10: ഹർജിക്കാരനു നീതി ലഭ്യമാക്കേണ്ടതുണ്ടെന്നു വാക്കാൽ പറഞ്ഞ സുപ്രീം കോടതി, ഹർജി വിധി പറയാൻ മാറ്റി.
- 2018 സെപ്റ്റംബർ 14: കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും സംസ്ഥാന സർക്കാർ 50 ലക്ഷം രൂപ നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്നും സുപ്രീം കോടതി വിധിച്ചു. [12]
- 2018 ഒക്ടോടോബർ 10: സംസ്ഥാന സർക്കാർ 50 ലക്ഷം രൂപാ നഷ്ടപരിഹാരം പരസ്യമായി നൽകി സുപ്രീം കോടതി വിധി നടപ്പിലാക്കി അവസാനിപ്പിച്ചു.
അവലംബം
തിരുത്തുക- ↑ http://www.madhyamam.com/weekly/1389
- ↑ http://www.mathrubhumi.com/extras/special/story.php?id=240929[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 769. 2012 നവംബർ 19. Retrieved 2013 മെയ് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-19. Retrieved 2012-06-22.
- ↑ http://www.madhyamam.com/weekly/1389
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 762. 2012 ഒക്ടോബർ 01. Retrieved 2013 മെയ് 14.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-13. Retrieved 2012-06-22.
- ↑ http://marunadanmalayali.com/index.php?page=newsDetail&id=3001
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 769. 2012 നവംബർ 19. Retrieved 2013 മെയ് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ https://www.manoramaonline.com/news/kerala/2018/09/14/06-cpy-spy-time-line.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-07. Retrieved 2015-03-04.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-09-17. Retrieved 2018-09-17.