വിക്കിപീഡിയ സംവാദം:ചെക്ക് യൂസർ
CheckUser data is of limited use, and a negative finding never precludes obvious sock-puppetry
എന്ന ഭാഗം ഇപ്പോൾ തർജ്ജമ ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്:
നിയന്ത്രിതമായ ഒരുപയോഗത്തിന് മാത്രമാണ് ചെക്ക്‌യൂസർ വിവരങ്ങൾ, തെറ്റായ കണ്ടെത്തലുകളെ ഒരിക്കലും പ്രകടമായ സോക്ക്-കൂത്തുകളായി മുൻകൂട്ടി തടയരുത്.
ഇത് തെറ്റല്ലേ? ചെക്ക് യൂസർ രണ്ടക്കൗണ്ടുകൾ തമ്മിൽ ബന്ധമില്ല എന്ന് പറഞ്ഞതുകൊണ്ടുമാത്രം അവ അപരമൂർത്തികളല്ലെന്ന് ഉറപ്പാവുന്നില്ല എന്നല്ലേ മൂലവാക്യത്തിന്റെ തർജ്ജമ -- റസിമാൻ ടി വി 18:47, 7 ഫെബ്രുവരി 2013 (UTC)
- ചോദിക്കണ്ട കാര്യമുണ്ടോ തിരുത്തു.--KG (കിരൺ) 18:53, 7 ഫെബ്രുവരി 2013 (UTC)
തിരുത്തി -- റസിമാൻ ടി വി 19:16, 7 ഫെബ്രുവരി 2013 (UTC)
- ഇംഗ്ലീഷ് വിക്കിപീഡിയ എന്ന് താളിൽ പറഞ്ഞിരുന്നയിടങ്ങളിൽ അത് മലയാളം വിക്കിപീഡിയ എന്നാക്കി. യോഗ്യതയുടെയും മറ്റും കാര്യത്തിൽ ഇംഗ്ലീഷുമായുണ്ടായിരുന്ന വ്യത്യാസം മാറ്റിയിട്ടുണ്ട്. ഇവിടെ നടക്കുന്ന ചർച്ചയിലെ തീരുമാനം കൂടി കൂട്ടിച്ചേർത്താൽ മലയാളം വിക്കിയിലെ നയമായി. --അജയ് ബാലചന്ദ്രൻ സംവാദം 10:23, 23 മാർച്ച് 2013 (UTC)
പൂർണ്ണമായി താൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യണമെന്നുണ്ടോ? ഇല്ലല്ലോ? --അജയ് ബാലചന്ദ്രൻ സംവാദം 10:25, 23 മാർച്ച് 2013 (UTC)
കാര്യനിർവാഹകരായി തിരഞ്ഞെടുക്കപ്പെടണം
തിരുത്തുകതാൾ മലയാളീകരിച്ചപ്പോൾ ഒരു പിശകുപറ്റി.
- നയരൂപീകരണചർച്ചയിൽ കാര്യനിർവാഹകനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കണം എന്നാണ് തീരുമാനമെടുത്തത്.
- താൾ മലയാളീകരിച്ചപ്പോൾ ചിലയിടങ്ങളിൽ "മലയാളം വിക്കിപീഡിയയിൽ ചെക്ക് യൂസർ കാര്യനിർവാഹകരായിരിക്കണം എന്ന് നയമുണ്ട്" എന്ന് ചേർത്തു. ഇത് ചർച്ച ചെയ്തു തീരുമാനിച്ച കാര്യത്തിൽ നിന്നുള്ള (മനഃപൂർവ്വമല്ലാതെയുണ്ടായ) വ്യതിചലനമാണ്. പിശകുകൾ തിരുത്തുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:30, 3 ഏപ്രിൽ 2013 (UTC)
ആർബിട്രേഷൻ കമ്മിറ്റി
തിരുത്തുകആർബിട്രേഷൻ കമ്മിറ്റിയെസംബന്ധിച്ച പ്രസ്താവന (The permission is approved (exceedingly rarely and only to trusted editors) by the Arbitration Committee, following community consultation and committee vetting.) നമുക്ക് ബാധകമാണോ? നീക്കം ചെയ്യട്ടേ? --അജയ് ബാലചന്ദ്രൻ സംവാദം 10:30, 23 മാർച്ച് 2013 (UTC)
മറ്റൊന്നുകൂടിയുണ്ട് :"If it is sensitive beyond that, then it may instead be sent to the Arbitration Committee mailing list or any arbitrator." --അജയ് ബാലചന്ദ്രൻ സംവാദം 15:23, 23 മാർച്ച് 2013 (UTC)
ഒന്നുകൂടി "All such blocks are subject to direct review by the Arbitration Committee, and administrators should not undo or alter any block that is specifically called a "CheckUser" block without first consulting a CheckUser" --അജയ് ബാലചന്ദ്രൻ സംവാദം 04:33, 24 മാർച്ച് 2013 (UTC)
- ചെക്ക് യൂസർ ചുമതല നൽകലും തിരിച്ചെടുക്കലും
ഈ തലക്കെട്ടിനു താഴെയുള്ള വിവരം മുഴുവൻ ആർബിട്രേഷൻ കമ്മിറ്റിയുമായി ബന്ധപ്പെട്ടതാണ്. അതുമുഴുവൻ മാറ്റേണ്ടതല്ലേ?
- ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഒരു ആർബിട്രേഷൻ കമ്മിറ്റി നിലവിലുണ്ട്. നമുക്ക് ആ സംവിധാനമില്ലാത്ത സ്ഥിതിക്ക് നയത്തിൽ എങ്ങനെ മാറ്റം വരുത്തും? --അജയ് ബാലചന്ദ്രൻ സംവാദം 05:27, 24 മാർച്ച് 2013 (UTC)
ആർബിട്രേഷൻ കമ്മിറ്റി സംബന്ധിച്ച പ്രസ്താവനകൾ താളിൽ മറച്ചിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 04:44, 25 മാർച്ച് 2013 (UTC) തൽക്കാലം ആർബിട്രേഷൻ കമ്മിറ്റിക്കുപകരം പഞ്ചായത്ത് (പലവക) എന്ന സ്ഥലത്ത് ഇതുസംബന്ധിച്ച വിഷയങ്ങൾ ചർച്ചചെയ്യാവുന്നതാണെന്നും ചേർക്കുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 15:54, 27 മാർച്ച് 2013 (UTC)
അവശ്യലിങ്കുകൾ
തിരുത്തുകഇത് പുതുതായി തുടങ്ങേണ്ടിവരും. --അജയ് ബാലചന്ദ്രൻ സംവാദം 15:33, 23 മാർച്ച് 2013 (UTC)
വിക്കിപീഡിയ:അപരമൂർത്തികളെന്നു സംശയിക്കപ്പെടുന്നവർ എന്നതിലേയ്ക്ക് തിരിച്ചുവിട്ടു. --അജയ് ബാലചന്ദ്രൻ സംവാദം 06:04, 24 മാർച്ച് 2013 (UTC)
ചെക്ക് യൂസർ അവകാശം
തിരുത്തുകറസിമാനും കിരണിനും ചെക്ക് യൂസർ ഉപകരണങ്ങൾ ലഭിച്ചിട്ടില്ലല്ലോ. മെറ്റയിൽ റിക്വസ്റ്റ് നല്കി അത് ലഭിച്ചതിനുശേഷം ഈ താളിൽ ഉൾപ്പെടുത്തിയാൽ പോരേ?--സിദ്ധാർത്ഥൻ (സംവാദം) 08:32, 8 ഏപ്രിൽ 2013 (UTC)
- ഞാനാണ് ഉൾപ്പെടുത്തിയത്. എനിക്ക് ഇതിന്റെ കീഴ്വഴക്കം സംബന്ധിച്ച് ധാരണയില്ല. തെറ്റായ നടപടിയാണെങ്കിൽ തൽക്കാലം മറച്ചുവയ്ക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 08:48, 8 ഏപ്രിൽ 2013 (UTC)