Sidharthan
സംവാദം: 1 | 2 | 3 | നിലവിലെ സംവാദം
വിവക്ഷ
തിരുത്തുകനന്ദി. ആ നയത്തെ കുറിച്ച് അറിയിലായിരുന്നു. ക്ഷമിക്കൂ.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 11:30, 1 മാർച്ച് 2013 (UTC)
- വിവക്ഷയിൽ ഇപ്പൊ മൂന്ന് താളുകൾ ഉണ്ട്.. ഹിന്ദി കൂടി ചേർത്തു.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:26, 1 മാർച്ച് 2013 (UTC)
സുനിത കൃഷ്ണൻ
തിരുത്തുകസുനിത കൃഷ്ണൻ ഈ താൾ ഒന്നു ശ്രദ്ധിക്കണേ. ഇതിലെ ഫലകവും വർഗ്ഗവും മാറ്റാം എന്നു തോന്നുന്നു. Jose Arukatty (സംവാദം) 13:59, 1 മാർച്ച് 2013 (UTC)
GnoeeeBot താങ്കൾക്കൊരു വിക്കിപ്പുഞ്ചിരി സമ്മാനിച്ചിരിക്കുന്നു!
പുഞ്ചിരികൾ ഉപയോക്താക്കൾക്കിടയിൽ വിക്കിസ്നേഹം വളർത്തുന്നു. ഈ പുഞ്ചിരി താങ്കളുടെ ദിവസത്തെ കൂടുതൽ സന്തോഷകരമാക്കുമെന്നു് ആശിക്കുന്നു.
(താങ്കൾക്കും ഇതുപോലെ പുഞ്ചിരികൾ സമ്മാനിക്കാവുന്നതാണു്. ഒരു ഉപയോക്താവിനു്, അദ്ദേഹം / അവർ നിങ്ങളുമായി മുമ്പ് അഭിപ്രായവ്യത്യാസമുണ്ടായിരുന്ന ഒരാളോ അതോ ഒരു പുതിയ സുഹൃത്തോ ആകട്ടെ, ഒരു പുഞ്ചിരി നൽകൂ, വിക്കിസ്നേഹം പരത്തൂ! മറ്റൊരാളോടു പുഞ്ചിരിക്കാൻ {{subst:Smile}} എന്ന ഫലകം അദ്ദേഹത്തിന്റെ/അവരുടെ സംവാദത്താളിൽ ചേർത്താൽ മതി.)
നവാഗതരോടുള്ള താങ്കളുടെ പരിഗണനയ്ക്ക് ഒരു ചെറു പുഞ്ചിരി സമ്മാനം Jose Arukatty (സംവാദം) 08:04, 2 മാർച്ച് 2013 (UTC)
വെട്ടക്കൽ
തിരുത്തുകവെട്ടക്കൽ എന്ന താളിലെ ഫലകം മാറ്റാൻ സമയമായോ എന്നു നോക്കണേ.— ഈ തിരുത്തൽ നടത്തിയത് Jose Arukatty (സംവാദം • സംഭാവനകൾ)
ആലപ്പുഴ ജില്ലയുടെ ഭൂമിശാസ്ത്രവുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക എന്നതാണു ഞാൻ ഉദേശിച്ചത് Jose Arukatty (സംവാദം) 16:18, 2 മാർച്ച് 2013 (UTC)
- ലേഖനത്തിന് പൂർണത വന്നാൽ മാത്രമേ ഇത്തരം ഫലകങ്ങൾ നീക്കം ചെയ്യാറുള്ളൂ. കൂടുതൽ വികസനസാധ്യതയുണ്ടെങ്കിൽ ഫലകം അങ്ങനെ നിലനിർത്തുന്നത് തന്നെയാണ് നല്ലത്. --സിദ്ധാർത്ഥൻ (സംവാദം) 16:47, 2 മാർച്ച് 2013 (UTC)
- ഓക്കേ.— ഈ തിരുത്തൽ നടത്തിയത് Jose Arukatty (സംവാദം • സംഭാവനകൾ)
നന്ദി. ഇനി ശ്രദ്ധിക്കാം. Jose Arukatty (സംവാദം) 16:58, 2 മാർച്ച് 2013 (UTC)
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
തിരുത്തുകഈ താൾ കൊള്ളാമല്ലോ. വിക്കിയിലെത്തിക്കാൻ ഞാനും സഹായിക്കാം. --Anoop | അനൂപ് (സംവാദം) 03:07, 4 മാർച്ച് 2013 (UTC)
- വേഗമാകട്ടെ. --സിദ്ധാർത്ഥൻ (സംവാദം) 03:08, 4 മാർച്ച് 2013 (UTC)
- ഞാൻ 2007 മുതൽ താഴേക്ക് ആരംഭിക്കാം. :) --Anoop | അനൂപ് (സംവാദം) 05:30, 4 മാർച്ച് 2013 (UTC)
- --സിദ്ധാർത്ഥൻ (സംവാദം) 08:15, 4 മാർച്ച് 2013 (UTC)
ജെ.സി. ഡാനിയേൽ അവാർഡ്
തിരുത്തുകകേരള സംസ്ഥാന ചലച്ചിത്രപുരസ്കാര താളിൽ ജെ.സി. ഡാനിയേൽ അവാർഡ് കൂടി ചേർക്കണോ? അതു പ്രത്യേകമായി പ്രഖ്യാപിക്കുന്നതല്ലേ? --Anoop | അനൂപ് (സംവാദം) 05:56, 5 മാർച്ച് 2013 (UTC)
- സംസ്ഥാന സർക്കാർ നല്കുന്ന ചലച്ചിത്രബഹുമതിയെന്നതിനാൽ അതും ഈ താളിൽ ഉണ്ടായിരിക്കുന്നത് താളിന് പൂർണത കൈവരുത്തും. --സിദ്ധാർത്ഥൻ (സംവാദം) 06:23, 5 മാർച്ച് 2013 (UTC)
ന്യൂ ചലഞ്ചേഴ്സ്
തിരുത്തുകന്യൂ ചലഞ്ചേഴ്സ് - ഈ താൾ ഒന്ന് നോക്കൂ.. Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 13:14, 5 മാർച്ച് 2013 (UTC)
- സിദ്ധാർത്ഥൻ മായ്ച്ചുകളഞ്ഞ ന്യൂ ചലഞ്ചേഴ്സ് വീണ്ടും ഉയർത്തെഴുന്നെറ്റിരിക്കുന്നു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 15:44, 5 മാർച്ച് 2013 (UTC)
- റസിമാൻ കൊടുത്ത നിർദ്ദേശങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന് നോക്കാം. --സിദ്ധാർത്ഥൻ (സംവാദം) 15:58, 5 മാർച്ച് 2013 (UTC)
താരകത്തിനു നന്ദി
തിരുത്തുകതാരകത്തിനു വളരെ നന്ദി. --atnair (സംവാദം) 16:18, 6 മാർച്ച് 2013 (UTC)
ആളുകളുടെ പേരുകൾ
തിരുത്തുകവ്യക്തികളുടെ രണ്ടാം നാമം (2nd name) ചേർത്ത് ഒറ്റ വാക്കാക്കി മാറ്റുന്നത് എന്തുത്കൊണ്ടാണ്?
ഉദാഹരണം : കലാമണ്ഡലം രാമൻകുട്ടി നായർ, തൃത്താല കേശവ പൊതുവാൾ - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 18:47, 13 മാർച്ച് 2013 (UTC)
- ഇവ സമസ്തപദങ്ങളാകുന്നതാണ് മലയാളത്തനിമ. സ്വരാക്ഷരത്തിൽ പേരിന്റെ ഒരു ഭാഗം അവസാനിക്കുമ്പോഴാണ് ഇങ്ങനെ കൂടുതലും ചെയ്യുന്നത്. അതായത് രാമൻകുട്ടി നായർ ഒരുമിക്കും. പക്ഷേ രാമൻ നായർ ഇല്ല. ഇതുപോലെ മറ്റു പല പേരുകളും കാണാൻ സാധിക്കും ഉദാ: ജി. ശങ്കരക്കുറുപ്പ്, ഗോവിന്ദപ്പിള്ള തുടങ്ങിയവ. എങ്കിലും മാറ്റുമ്പോൾ ഏതെങ്കിലും പ്രമുഖ ഉറവിടത്തിൽ അങ്ങനെ ഉപയോഗിച്ചിട്ടുണ്ടോ എന്ന് നോക്കിയാണ് ഞാന് മാറ്റുക പതിവുള്ളത്. പ്രധാനമായും മലയാളത്തിലെ പ്രധാന മാധ്യമങ്ങളിൽ. --സിദ്ധാർത്ഥൻ (സംവാദം) 11:28, 13 മാർച്ച് 2013 (UTC)
ശരി.. ഇപ്പൊ സംഭവം പിടികിട്ടി.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 18:47, 13 മാർച്ച് 2013 (UTC)
മറ്റൊരു സംഭവം.. ഇതൊന്നു നോക്കൂ.. ഇത് എന്തൂട്ടാ സംഭവം? ഉപയോക്താവിന്റെ താളിൽ (എഴുത്തുകളരിയിൽ ആണെങ്കിൽ പോലും) ഇങ്ങനെ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം ഉണ്ടോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 18:47, 13 മാർച്ച് 2013 (UTC)
മുണ്ഡ
തിരുത്തുകമുണ്ഡ എന്ന പേജിൽ സംവാദത്തിൽ ഹെൽപ് ചോദിച്ചയാളാണ് ഞാൻ.... അത് എപ്രകാരമാണ് ശരിയാക്കിയത് എന്ന് വിശദീകരിക്കാമോ ? ഇനി പേജ് സൃഷ്ടിക്കുമ്പോ അത് സംഭവിക്കാതെ ഇരിക്കാൻ വേണ്ടിയാണ്.--Devgowri (സംവാദം) 12:10, 15 മാർച്ച് 2013 (UTC)
- താങ്കൾ ചെയ്തത് ശരിയായിരുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ വിക്കിഡാറ്റയുടെ അപ്ഡേറ്റ് വരാൻ താമസിച്ചു എന്നുമാത്രം. ഞാൻ ഇംഗ്ലീഷ് വിക്കി പേജിൽ ഒരു എഡിറ്റ് നടത്തിയപ്പോൾ പേജ് കാഷ് റിഫ്രഷ് ആകുകയും കണ്ണികൾ വരികയും ചെയ്തു. --സിദ്ധാർത്ഥൻ (സംവാദം) 12:23, 15 മാർച്ച് 2013 (UTC)
ലേഖനമെഴുതി സേവ് ചെയ്തശേഷവും അതുചുവപ്പിൽ തന്നെ കണ്ടതിനാലാണ് അങ്ങിനെ ചെയ്തത്. അതാവശ്യ മില്ലായിരുന്നു എന്നു മൻസിലായി. ഇനിയും ശ്രദ്ധിക്കാം --Babug** (സംവാദം) 04:21, 17 മാർച്ച് 2013 (UTC)
ക്ഷമ
തിരുത്തുകപറ്റിയ പിഴവുകൾക്ക് ക്ഷമ ചോദിക്കുന്നു. ഇനി തെറ്റ് വരാതെ നോക്കാം :) --അഞ്ചാമൻ (സംവാദം) 14:34, 25 മാർച്ച് 2013 (UTC)
തലക്കെട്ട് മാറ്റം
തിരുത്തുകഞാൻ ബാരസിംഗമാൻ എന്ന ലേഖനം ബാരസിംഗ മാൻ എന്ന് പേര് മാറ്റി. അപ്പോൾ ബാരസിംഗമാൻ എന്ന താൾ ഒരു തിരിച്ചു വിടൽ താൾ ആയി തുടരുന്നു. ഇത് തിരിച്ചു വിടൽ ഇല്ലാതെ തലക്കെട്ട് മാറ്റുന്നത് എങ്ങനെ ആണ്? - -Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:06, 27 മാർച്ച് 2013 (UTC)
- ആ സംവിധാനം അഡ്മിനിസ്ട്രേറ്റർമാർക്ക് മാത്രമേ ലഭ്യമാകൂ. ആ താൾ വേണ്ടെങ്കിൽ SD ഫലകം ചേർത്താൽ മതി.--സിദ്ധാർത്ഥൻ (സംവാദം) 06:07, 27 മാർച്ച് 2013 (UTC)
- ശരി. കാര്യങ്ങൾ പറഞ്ഞ് തരാനുള്ള സന്മനസ്സിനു നന്ദി.. :) .ഫലകം ചേർത്തിട്ടുണ്ട്. ബാരസിംഗമാൻ എന്നത് വേണ്ട എന്ന് തോന്നുന്നുണ്ടെങ്കിൽ മായ്ച്ചു കൊള്ളൂ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:16, 27 മാർച്ച് 2013 (UTC)
കാരക്കാട്
തിരുത്തുകകാരക്കാട് എന്നാ ലേഖനം ശ്രദ്ധിക്കൂ.. ഒരു പുതിയ യൂസർ നടത്തിയ അവസാനത്തെ രണ്ടു തിരുത്തലുകളിൽ ഒരു നശീകരണ സ്വഭാവം കാണുന്നു.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:15, 27 മാർച്ച് 2013 (UTC)
- പുതിയ വിവരങ്ങളിൽ വിശ്വസിക്കത്തക്ക കാര്യങ്ങളുണ്ടെന്ന് തോന്നുന്നു. എനിക്കീ സ്ഥലത്തെക്കുറിച്ച് കൂടുതലറിയില്ല. പാലക്കാട് ജില്ലക്കാരനായ ഷിജു അലക്സിന് ഒരു സന്ദേശമിട്ടിട്ടുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 02:27, 28 മാർച്ച് 2013 (UTC)
- ഞാൻ ഇതിനെ കുറിച്ച് റോജിയോടും പറഞ്ഞിരുന്നു. ഞാൻ ഉദ്ദേശിച്ചത് മലമ്പുഴക്കടുത്തുള്ള കാരക്കാട് എന്ന പ്രദേശത്തെ കുറിച്ചുള്ള ഒരു ലേഖനത്തെ മാറ്റി ഓങ്ങല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമമാണ് കാരക്കാട് എന്നാക്കി മാറ്റി. അങ്ങനെ ആണെങ്ങിൽ അതിന് ഒരു പുതിയ താൾ തുടങ്ങുകയല്ലേ വേണ്ടത്? രസകരമായ ഒരു കാര്യം കൂടി ഉണ്ട്. അത് ഇപ്പോഴാ ശ്രദ്ധിച്ചത്. ഈ ലേഖനം തുടങ്ങിയപ്പോൾ അത് ആലപ്പുഴയിലെ കാരക്കാട് എന്നാ പ്രദേശത്തെ കുറിച്ചായിരുന്നു. ആലപ്പുഴയിൽ നിന്ന് മലമ്പുഴ, പിന്നെ ഓങ്ങല്ലൂർ.. ഇപ്പൊ എന്ത് ചെയ്യണം? മൂന്നു ലേഖനങ്ങൾ ആക്കണോ? -- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:46, 28 മാർച്ച് 2013 (UTC)
- പിന്നേയ്, ഈ പ്രാഞ്ചിയേട്ടനും ഒരു പാലക്കാട്ടുകാരൻ ആണ് ട്ടാ.. :) - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 07:46, 28 മാർച്ച് 2013 (UTC)
- ആലപ്പുഴ കാരക്കാട്ടാണ് ഇങ്ങനെ മാറിയതെന്ന് ഞാനും ശ്രദ്ധിച്ചിരുന്നു. മൂന്ന് കാരക്കാടും ശ്രദ്ധേയമാണെങ്കിൽ പ്രത്യേകം താളുകളായി തുടങ്ങുന്നതാണ് ഉചിതം. ഇയാളൊരു പാലക്കാട്ടുകാരനാണെന്ന കാര്യം അറിയില്ലായിരുന്നു. :-) --സിദ്ധാർത്ഥൻ (സംവാദം) 13:29, 28 മാർച്ച് 2013 (UTC)
ഉപയോക്താവിന്റെ താൾ
തിരുത്തുകഉപയോക്താവ്:Johnsonnazareth ഒന്ന് കണ്ടു നോക്കൂ.. താളിൽ കഥയും കവിതയും ഒക്കെ എഴുതാമോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:10, 29 മാർച്ച് 2013 (UTC)
IPL ഗ്രൂപ് സ്റ്റേജ് ഫലകം
തിരുത്തുകഇംഗ്ലീഷ് വിക്കിയിൽ ഈ ഫലകത്തിൽ മാച്ച് 1, മാച്ച് 2, 3, അങ്ങനെ എല്ലാ കളികളുടെയും വിവരങ്ങൾ കാണാമല്ലോ.. ഇവിടെ എന്താ അതില്ലാത്തത്? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 18:44, 3 ഏപ്രിൽ 2013 (UTC)
വനിതാദിന പുരസ്കാരം
തിരുത്തുകവനിതാദിന പുരസ്കാരം | ||
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് മൂന്ന് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 20:57, 5 ഏപ്രിൽ 2013 (UTC) |
സഹന സമരം
തിരുത്തുകആർട്സ് കോളേജും ഫൈൻ ആർട്സ് കോളേജും
തിരുത്തുകഈ താൾ ഒന്നു ശ്രദ്ധിക്കണേ. Jose Arukatty (സംവാദം) 09:51, 26 ഏപ്രിൽ 2013 (UTC)
- ചെയ്തു --സിദ്ധാർത്ഥൻ (സംവാദം) 10:10, 26 ഏപ്രിൽ 2013 (UTC)
റോന്തു ചുറ്റൽ
തിരുത്തുകഒരാഴ്ചയായി സ്ഥലത്തില്ലായിരുന്നു.. ഇപ്പോഴാണ് റോന്തു ചുറ്റലിന്റെ സന്ദേശം കണ്ടത്. നന്ദി. അപ്പൊ, ലേശം ഉത്തരവാദിത്വം കൂടി. ആവും വിധം ശ്രമിക്കാം.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:40, 26 ഏപ്രിൽ 2013 (UTC)
സാമ്പത്തിക ശാസ്ത്ര വർഗ്ഗങ്ങൾ
തിരുത്തുകപകർപ്പവകാശപ്രശ്നമുള്ള ലേഖനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലാക്കിത്തന്നതിന് നന്ദി.
- വർഗ്ഗത്തിന്റെ_സംവാദം:സാമ്പത്തികം എന്നത് കാണുമല്ലോ --Adv.tksujith (സംവാദം) 03:02, 28 ഏപ്രിൽ 2013 (UTC)
ഇങ്ങനെയാണ് ഒരു ലേഘനം ഡിലീറ്റ് ചെയ്യുക.
എങ്ങനെയാണ് ഒരു ലേഘനം ഡിലീറ്റ് ചെയ്യുക.— ഈ തിരുത്തൽ നടത്തിയത് 92.98.106.164 (സംവാദം • സംഭാവനകൾ)
- കാര്യനിർവാഹകരായതിനു ശേഷം ലഭിക്കുന്ന പ്രത്യേക ഉപയോക്തൃസൗകര്യമാണിത്. --സിദ്ധാർത്ഥൻ (സംവാദം) 08:56, 28 ഏപ്രിൽ 2013 (UTC)
ഈ വർഗ്ഗത്തിന്റെ പേര് "ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വസ്തുതകൾ അപര്യാപ്തമായ വർഗ്ഗങ്ങൾ" എന്നതിൽ നിന്നും "ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വസ്തുതകൾ അപര്യാപ്തമായ ജീവികൾ" എന്ന് മാറ്റുവാൻ അപേക്ഷ :) - Irvin Calicut....ഇർവിനോട് പറയു 08:58, 6 മേയ് 2013 (UTC)
- ചെയ്തു --സിദ്ധാർത്ഥൻ (സംവാദം) 09:18, 6 മേയ് 2013 (UTC)
- വർഗ്ഗം:IUCN_Red_List_data_deficient_species ഈ വർഗ്ഗം മായ്ക്കുക - Irvin Calicut....ഇർവിനോട് പറയു 09:44, 6 മേയ് 2013 (UTC)
- ചെയ്തു വർഗ്ഗം:ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം വസ്തുതകൾ അപര്യാപ്തമായ വർഗ്ഗങ്ങൾ താളുകൾ പൂർണമായും പുതിയ വർഗ്ഗത്തിലേക്ക് മാറിയ ശേഷം കളയാമല്ലോ അല്ലേ?--സിദ്ധാർത്ഥൻ (സംവാദം) 09:59, 6 മേയ് 2013 (UTC)
- അതെ , പൂർണമായും പുതിയ വർഗ്ഗത്തിലേക്ക് മാറിയ ശേഷം മായ്ക്കുക - Irvin Calicut....ഇർവിനോട് പറയു 10:30, 6 മേയ് 2013 (UTC)
സംരക്ഷണം
തിരുത്തുകമാറ്റിക്കൊള്ളുക. അങ്ങനെ ചെയ്യാൻ കാരണം നാൾവഴി കുറച്ചധികം എടുത്തു നോക്കുക. വെറുതെ ഐപി മോശം എഡിറ്റിങ് കൊണ്ട് മാത്രം നാൾവഴി കുത്തിനിറയ്ക്കണ്ട എന്നു കരുതി. മൂന്നു മാസം എന്നത് അത്ര അനന്തകാലമാണോ? ഐപികൾ ആ താളിൽ കാലങ്ങളായി നശീകരണം മാത്രമേ നടത്തിയിട്ടുള്ളൂ എന്ന് ഞാൻ മനസിലാക്കുന്നു. എന്തു ചെയ്താലും എതിർപ്പില്ല. --റോജി പാലാ (സംവാദം) 17:21, 14 മേയ് 2013 (UTC)
ഫലകം
തിരുത്തുകഈ [[1]] ഫലകം ഒന്ന് നോക്കൂ.. Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 08:55, 15 മേയ് 2013 (UTC)
- നിലവിലുള്ള ഫലകത്തിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 09:50, 15 മേയ് 2013 (UTC)
- Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:18, 15 മേയ് 2013 (UTC)
നയരൂപീകരണം ചർച്ച
തിരുത്തുകദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു ⌨ 17:54, 21 മേയ് 2013 (UTC)
നീക്കം ചെയ്ത താളിന്റെ സംവാദത്താൾ
തിരുത്തുകനീക്കം ചെയ്ത താളിന്റെ സംവാദത്താൾ ആർക്കേവ് ചെയ്യുന്ന പതിവു് ഇപ്പോഴില്ലേ ? സംവാദം:മൌലാനാ എ. നജീബ് മൌലവി മായ്ചിരിക്കുന്നു. --മനോജ് .കെ (സംവാദം) 06:55, 24 മേയ് 2013 (UTC)
- കാര്യമായി ചർച്ച ചെയ്തവ സൂക്ഷിച്ചാൽ പോരേ? ഈ സംവാദം താളിൽ കാര്യമായ ചർച്ചയൊന്നും നടന്നിരുന്നില്ല. ചർച്ചകൾ നടന്നതെല്ലാം മായ്ക്കാനുള്ള താളിലാണ്. ആ താൾ നിലനിർത്തുന്നുണ്ട് താനും.--സിദ്ധാർത്ഥൻ (സംവാദം) 06:59, 24 മേയ് 2013 (UTC)
- അങ്ങനെയാണെങ്കിൽ ഓക്കേയ് :). ഗ്രന്ഥശാലയിൽ ഇതുപോലെ കുറച്ചെണ്ണം സൂക്ഷിച്ചിട്ടുണ്ട്. അതിന്റെ ഓർമ്മയിൽ ചോദിച്ചതാണ്--മനോജ് .കെ (സംവാദം) 07:03, 24 മേയ് 2013 (UTC)
ഒഴിവാക്കാൻ നിർദ്ദേശിച്ച ലേഖനത്തിൽ തീരുമാനമെടുക്കുമ്പോൾ
തിരുത്തുകഇക്കാര്യം കൂടെ ചെയ്യാൻ മറക്കല്ലേ... :) --Anoop | അനൂപ് (സംവാദം) 07:09, 24 മേയ് 2013 (UTC)
- ഒരു ദിവസം തീരുമാനം അവിടെ കിടന്നോട്ടെ എന്നു വെച്ചതാണ്. അതിനുശേഷം പത്തായത്തിലേക്കെടുക്കാമെന്ന് കരുതി. അല്ലെങ്കിൽ മായ്ക്കാനുള്ള പ്രധാനതാളിൽ നാം എന്തെങ്കിലും ലിങ്ക് കൊടുക്കണം.--സിദ്ധാർത്ഥൻ (സംവാദം) 07:24, 24 മേയ് 2013 (UTC)
കാപാഹ്യൂ അഗ്നിപർവതം
തിരുത്തുകഈ താളും ഈ താളും തമ്മിൽ ലയിപ്പിക്കേണ്ടതുണ്ട്. -- Jose Arukatty|ജോസ് ആറുകാട്ടി 06:46, 31 മേയ് 2013 (UTC)
സംശയം
തിരുത്തുകഒഴിവാക്കാൻ സാധ്യതയുള്ള താളുകൾ എന്ന വിഭാഗത്തിൽ ചർച്ചകളിൽ ഇരുന്ന താളുകൾ ഏത് മാനദണ്ഡമുപയോഗിച്ചാണ് നിലനിർത്താൻ തീരുമാനിച്ചതു് എന്നറിഞ്ഞാൽ നന്നായിരുന്നു. നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന താളുകളിൽ ശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളോ വിശദാംശങ്ങളോ പുതിയതായി ചേർക്കാത്തപക്ഷം എങ്ങനെയാണ് തീരുമാനമായതു്. ഇവിടേയും 7 ദിവസം ഉണങ്ങിക്കഴിഞ്ഞാൽ എടുത്ത് ചാക്കിൽ കെട്ടി വയ്ക്കാമെന്നൊരു നയമോ കീഴ്വഴക്കമോ ഉണ്ടോ? വിശദാംശങ്ങൾ നൽകുമെന്നു പ്രതീക്ഷിക്കുന്നു. --സുഗീഷ് (സംവാദം) 13:42, 5 ജൂൺ 2013 (UTC)--സുഗീഷ് (സംവാദം) 13:42, 5 ജൂൺ 2013 (UTC)
- സുഗീഷ് sd ഫലകം ഇടുമ്പോൾ പ്രാഥമിക സ്രോതസ് മാത്രമായിരുന്നു അവലംബമായി ഉണ്ടായിരുന്നത്. അതിനുശേഷം ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ചേർക്കുകയും അവയ്ക്ക് ഉപോൽബലകമായി മൂന്നാംകക്ഷി സ്രോതസ്സുകൾ അവലംബമായി നല്കുകയും ചെയ്തിട്ടുണ്ട്. ലേഖനം നീക്കചെയ്യപ്പെടാനുള്ള കാരണങ്ങൾ ഇപ്പോൾ ലേഖനത്തിലില്ല. പല ഉപയോക്താക്കളും ഇക്കാര്യം ചർച്ചയിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനാൽ നിലനിർത്തി. തീരുമാനം ഏകപക്ഷീയമല്ല. ആവശ്യമെങ്കിൽ സംവാദം താളിൽ കൂടുതൽ ചർച്ചകൾ നടത്തി ലേഖനം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യാം.--സിദ്ധാർത്ഥൻ (സംവാദം) 13:52, 5 ജൂൺ 2013 (UTC)
- ഇപ്പോഴും പലതിലും പ്രാഥമിക സ്രോതസ്സ് തന്നെയാണ് അവലംബം. ആ അവലംബത്തെ സ്വതന്ത്ര അവലംബമായി വ്യാഖാനിച്ച് ചർച്ചിക്കുന്നതെന്തുകൊണ്ടെന്ന് എനിക്കറിയില്ല. നിലനിർത്തിയ പല ലേഖനങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശിച്ചപ്പോൾ ഉണ്ടായിരുന്ന ഉള്ളടക്കത്തിൽ നിന്നോ അവലംബങ്ങളിൽ നിന്നോ യാതൊരു തരത്തിലുമുള്ള പ്രയോജനപ്രദമായ വിവരങ്ങൾ നൽകുന്നില്ല എന്നു കൂടി അറിയിക്കുന്നു. ഉദാഹരണത്തിന് പുഷ്പാഞ്ജലി എന്ന താൾ തന്നെ നോക്കുക. അതിൽ എന്താണ് ശ്രദ്ധേയത നൽകുന്ന പരാമർശങ്ങൾ ഉള്ളത്. നീക്കം ചെയ്യാൻ നിർദ്ദേശിച്ച സമയത്തുണ്ടായിരുന്നതിൽ കൂടുതലായി വേറെന്തു സംഭവമാണ് കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത്. ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, മാരണം പോലെയുള്ള താളുകളുടെ സ്ഥിതിയും വിഭിന്നമല്ല. കാര്യനിർവ്വാഹകർ അല്പം കൂടി കാര്യപ്രാപ്തി കാണിക്കേണ്ടിയിരിക്കുന്നു എന്നു തൊന്നുന്നു. --സുഗീഷ് (സംവാദം) 14:16, 5 ജൂൺ 2013 (UTC)
- ലേഖനം നീക്കം ചെയ്യാനുള്ള കാരണങ്ങളിൽനിന്ന് രക്ഷപ്പെട്ടാൽ നിലനിർത്താവുന്നതേയുള്ളൂ. പിന്നീടുള്ളത് അത് മെച്ചപ്പെടുത്തലാണ്. സുഗീഷ് ഇപ്പോൾ ഇവിടെ സൂചിപ്പിക്കുന്ന പലതും ലേഖനം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ്. അതിന് അതാത് ലേഖനത്തിന്റെ സംവാദം താളുകളിൽ കുറിപ്പിടുക, ചർച്ചിക്കുക, ലേഖനം മെച്ചപ്പെടുത്താൻ എല്ലാവരും ശ്രമിക്കുക. എന്റെ സംവാദം താളിലോ സുഗീഷിന്റെ സംവാദം താളിലോ ചർച്ച ചെയ്ത് പരിഹരിക്കേണ്ട പ്രശ്നമല്ല അത്.--സിദ്ധാർത്ഥൻ (സംവാദം) 14:21, 5 ജൂൺ 2013 (UTC)
- ലേഖനങ്ങൾ നീക്കം ചെയ്യലിൽ നിന്നും രക്ഷപ്പെടുത്തുന്നത് ഏത് മാനദണ്ഡം ഉപയോഗിച്ചാണ് എന്നതാണ് എന്റെ ചോദ്യം.--സുഗീഷ് (സംവാദം) 05:33, 6 ജൂൺ 2013 (UTC)
- പ്ലീസ് സുഗീഷ്... എന്റെ നിലപാടുകൾ ഞാൻ വ്യക്തമാക്കിക്കഴിഞ്ഞു. ചർവിതചർവണം ചെയ്യാൻ എനിക്ക് താല്പര്യമില്ല. മുകളിൽ സൂചിപ്പിച്ചപോലെ ലേഖനം മെച്ചപ്പെടുത്താൻ താങ്കൾ നല്കുന്ന നിർദ്ദേശങ്ങൾ അതാത് താളുകളുടെ സംവാദത്തിൽ ചെയ്യൂ....--സിദ്ധാർത്ഥൻ (സംവാദം) 07:04, 6 ജൂൺ 2013 (UTC)
- ഇപ്പോഴും പലതിലും പ്രാഥമിക സ്രോതസ്സ് തന്നെയാണ് അവലംബം. ആ അവലംബത്തെ സ്വതന്ത്ര അവലംബമായി വ്യാഖാനിച്ച് ചർച്ചിക്കുന്നതെന്തുകൊണ്ടെന്ന് എനിക്കറിയില്ല. നിലനിർത്തിയ പല ലേഖനങ്ങളും നീക്കം ചെയ്യാൻ നിർദ്ദേശിച്ചപ്പോൾ ഉണ്ടായിരുന്ന ഉള്ളടക്കത്തിൽ നിന്നോ അവലംബങ്ങളിൽ നിന്നോ യാതൊരു തരത്തിലുമുള്ള പ്രയോജനപ്രദമായ വിവരങ്ങൾ നൽകുന്നില്ല എന്നു കൂടി അറിയിക്കുന്നു. ഉദാഹരണത്തിന് പുഷ്പാഞ്ജലി എന്ന താൾ തന്നെ നോക്കുക. അതിൽ എന്താണ് ശ്രദ്ധേയത നൽകുന്ന പരാമർശങ്ങൾ ഉള്ളത്. നീക്കം ചെയ്യാൻ നിർദ്ദേശിച്ച സമയത്തുണ്ടായിരുന്നതിൽ കൂടുതലായി വേറെന്തു സംഭവമാണ് കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളത്. ശാന്തി, വശ്യം, സ്തംഭനം, വിദ്വേഷണം, മാരണം പോലെയുള്ള താളുകളുടെ സ്ഥിതിയും വിഭിന്നമല്ല. കാര്യനിർവ്വാഹകർ അല്പം കൂടി കാര്യപ്രാപ്തി കാണിക്കേണ്ടിയിരിക്കുന്നു എന്നു തൊന്നുന്നു. --സുഗീഷ് (സംവാദം) 14:16, 5 ജൂൺ 2013 (UTC)
പുതിയ പ്രവേശനം
തിരുത്തുകആർട്ട് ഡയറക്ടർ
തിരുത്തുകആർട്ട് ഡയറക്ടർ ചർച്ച ചെയ്തശേഷം തിരുത്തിക്കോളൂ..--Naveen Sankar (സംവാദം) 14:52, 8 ജൂൺ 2013 (UTC)
- ഒരു മാഹാഭൂരിപക്ഷം വിക്കിപീഡിയർ ശരിയെന്ന് പറയുന്ന നയങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയെഴുതിയ ലേഖനമായിരുന്നു അത്. സാരമില്ല. പോട്ടെ. എല്ലായിടത്തും ഇതുപോലെ തിരുത്താനുള്ള ആർജവം കാണിച്ചാൽ മതി. ഞാനൊരു അഡ്മിനല്ലാത്തതുകൊണ്ട് തലക്കെട്ട് പഴയപടിയാക്കാൻ പറ്റില്ലല്ലോ. സംഘം ചേർന്ന് കീഴ്പ്പെടുത്തി. അടിയറവ് പറഞ്ഞിരിക്കുന്നു. --Naveen Sankar (സംവാദം) 15:03, 8 ജൂൺ 2013 (UTC)
തലക്കെട്ട് മാറ്റാൻ സഹായം
തിരുത്തുകഇന്ത്യൻ ഓർത്തഡോക്സ് സഭ എന്ന ഇപ്പോഴത്തെ തലക്കെട്ട് മാറ്റി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രധാന തലക്കെട്ടും 'ഇന്ത്യൻ ഓർത്തഡോക്സ് സഭ' തിരിച്ചുവിടൽ താളുമാക്കുന്നതിന് സഹായം വേണം. 'മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ' എന്നു തന്നെയാണ് ഇപ്പോഴും ഔദ്യോഗികനാമം. വെബ്സൈറ്റും ഇംഗ്ലീഷ് വിക്കിലേഖനവും പരിശോധിക്കാവുന്നതാണ്. --ജോൺ സി. (സംവാദം) 11:59, 29 ജൂൺ 2013 (UTC)
- ചെയ്തു--റോജി പാലാ (സംവാദം) 12:07, 29 ജൂൺ 2013 (UTC)
- നന്ദി, റോജീ. --ജോൺ സി. (സംവാദം) 12:15, 29 ജൂൺ 2013 (UTC)
കല്ലാൽ
തിരുത്തുകഹുസൈൻ സലഫി
തിരുത്തുകഹുസൈൻ സലഫി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 08:56, 14 ഓഗസ്റ്റ് 2013 (UTC)
ഒ.വി.ഉഷ
തിരുത്തുകനന്ദി ...തിരച്ചിലിൽ അങ്ങിനെ ഒരു താൾ കണ്ടില്ലായിരുന്നു. നേരത്തേയുള്ള് താളിൽ തിരുത്തുകൾ ചേർത്തുകൊള്ളാം --മീര (സംവാദം) 07:25, 23 ഒക്ടോബർ 2013 (UTC)മീര എം പി
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Sidharthan,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:33, 11 നവംബർ 2013 (UTC)
വിക്കിസംഗമോത്സവം 2015
തിരുത്തുകപ്രിയ സുഹൃത്തേ,
മലയാളം വിക്കി സമൂഹത്തിന്റെ വാർഷിക സംഗമം, വിക്കിസംഗമോത്സവം 2015, ഡിസംബർ മാസത്തിൽ കോഴിക്കോട് വെച്ച് ചേരാനുദ്ദേശിക്കുന്നു. കോഴിക്കോട് നിന്നുള്ള വിക്കി ഉപയോക്താവെന്ന നിലയിൽ താങ്കളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നു. ഒപ്പം സംഗമോത്സവ വിജയത്തിനായി താങ്കൾക്ക് എങ്ങനെ ഇതിന്റെ സംഘാടകരുമായി / സംഘാടക സമിതിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുമെന്ന് അറിയുവാനും താൽപര്യപ്പെടുന്നു. താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക. താങ്കളുടെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.
സംഘാടനത്തിന് മുന്നിട്ടിറങ്ങാൻ തയ്യാറുള്ളവർ ഇവരാണ്. താങ്കൾ ഇവരുമായി ബന്ധപ്പെടുമല്ലോ.?
- വി.കെ ആദർശ് (മൊബൈൽ : 9387907485)
- ലാലു മേലേടത്ത് (മൊബൈൽ : 9562818718)
- ശ്രീജിത്ത് കൊയിലോത്ത് (മൊബൈൽ : 9745002412)
കൂടുതൽ വിവരങ്ങൾക്ക് എന്നെയും വിളിക്കാവുന്നതാണ്. (എല്ലാർക്കും അയക്കുന്ന കൂട്ടത്തിൽ സിദ്ധാർത്ഥേട്ടനും അയച്ചതാണേ. _/\_)
എന്ന്, ഇർഫാൻ ഇബ്രാഹിം സേട്ട് - (മൊബൈൽ : 7403377786)
വിക്കിസംഗമോത്സവം 2018
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Sidharthan,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും. രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും. മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും. വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ.. സംഘാടകസമിതിക്കുവേണ്ടി. രൺജിത്ത് സിജി |
---|