വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/വിനയരാജ് വി.ആർ.
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 06:11, 31 ജൂലൈ 2013 (UTC)[മറുപടി]
ശ്രദ്ധേയത സംശയിക്കുന്നു. ഒന്നോ രണ്ടോ സ്പെഷ്യൽ ഫീച്ചറുകൾ വ്യക്തിക്ക് ശ്രദ്ധേയത നൽകില്ലെന്ന് കരുതുന്നു.
ചർച്ചയിൽ പങ്കെടുക്കുന്നവരോടെല്ലാവരോടും പ്രത്യേക അഭ്യർഥന : ഈ ലേഖനം ഒരു വിക്കിപീഡിയ ഉപയോക്താവിനെക്കുറിച്ചായതിനാൽ സംവാദം നല്ലനിലയിൽ പോകുന്നുവെന്ന് പ്രത്യേകം ഉറപ്പുവരുത്തുക --റസിമാൻ ടി വി 17:05, 24 ജൂലൈ 2013 (UTC)[മറുപടി]
WP:BASIC അനുസരിച്ചുള്ള ശ്രദ്ധേയതയുണ്ട് എന്ന് കരുതുന്നു. ഒരു പരിസ്ഥിതിപ്രവർത്തകനെന്ന നിലയിൽ വിക്കിപീഡിയയിലൂടെയല്ലാതെ തന്നെ ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് എന്നല്ലേ രണ്ടവലംബങ്ങൾ സൂചിപ്പിക്കുന്നത്? (ഇദ്ദേഹത്തിന് ശ്രദ്ധേയത ലഭിക്കുന്നത് വിക്കിപീഡിയയിലെ ലേഖനത്തിലൂടെയല്ല - ശ്രദ്ധേയതയുള്ളതിനാലാണ് വിക്കിപീഡിയയിൽ ലേഖനമുണ്ടായത്)
ലേഖനത്തിലുള്ളത് കാര്യമായ പ്രസ്താവനകളുമാണ്. ആത്മകഥ സംബന്ധിച്ച നയങ്ങളും ഈ ലേഖനം ലംഘിക്കുന്നില്ല. നിലവിലുള്ള നയങ്ങളനുസരിച്ച് നീക്കം ചെയ്യാനുള്ള ഒരു സാദ്ധ്യതയുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഇനി പരിസ്ഥിതിപ്രവർത്തകരുടെയും മറ്റും ലേഖനങ്ങൾക്ക് ശ്രദ്ധേയത ലഭിക്കണമെങ്കിൽ പുരസ്കാരം വല്ലതും ലഭിച്ചിരിക്കണം എന്നോ മറ്റോ നയമുണ്ടാക്കുകയാണെങ്കിൽ ഈ ലേഖനം നീക്കം ചെയ്യാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:00, 25 ജൂലൈ 2013 (UTC)[മറുപടി]
- ആദ്യമായി, WP:BASIC അനുസരിച്ച് "ഒന്നിലധികം" എന്നത് "രണ്ട്" എന്ന് വായിക്കരുത് എന്നാണ് എന്റെ പക്ഷം. വ്യക്തികളെക്കുറിച്ചുള്ള ഇത്തരം ഫീച്ചറുകൾ കൗതുകവാർത്ത എന്ന തരത്തിൽ പത്രങ്ങളിൽ വരാറുള്ളതാണ്. അവലംബമായിക്കൊടുത്ത രണ്ട് പത്രവാർത്തകളും ഇത്തരത്തിലുള്ളതാണെന്ന് കാണാം. ഇങ്ങനത്തെ കൗതുകവാർത്ത ആയ സ്ഥിതിക്ക് WP:BASIC ഉപയോഗിക്കുന്നതിൽ അല്പം വീണ്ടുവിചാരമവാം എന്നാണ് എന്റെ അഭിപ്രായം. -- റസിമാൻ ടി വി 05:22, 25 ജൂലൈ 2013 (UTC)[മറുപടി]
A person is presumed to be notable if he or she has been the subject of multiple published secondary sources which are reliable, intellectually independent of each other, and independent of the subject.
എന്നാണ് ഇംഗ്ലീഷ് വിക്കിപീഡിയയിലെ നയം. ഇതിലെ multiple-ന്റെ തർജ്ജമായാണ് ഒന്നിലധികം എന്ന പ്രയോഗം വന്നത്. രണ്ടോ അതിലധികമോ (അല്ലെങ്കിൽ ഒന്നിലധികം) എന്നേ ഇപ്പോഴുള്ള നിലയിൽ ഇതിനെ വായിച്ചെടുക്കാൻ സാധിക്കൂ. ഈ മാനദണ്ഡം പാലിച്ചതുകൊണ്ടുമാത്രം വിക്കിപീഡിയയിൽ ലേഖനമുണ്ടാകണമില്ല എന്നും ഒരു വിഷയത്തെ മാത്രം അടിസ്ഥാനമായുള്ള ശ്രദ്ധേയത, വിക്കിപീഡിയ എന്തൊക്കെയല്ല എന്നീ മാനദണ്ഡങ്ങളനുസരിച്ച് WP:BASIC പാലിക്കുന്നവരെപ്പോലും ഒഴിവാക്കാവുന്നതാണെന്നും നയമുണ്ട്. ഇവിടെ എന്തായാലും ഒരു വിഷയത്തെ മാത്രം അടിസ്ഥാനമാക്കിയുള്ള ശ്രദ്ധേയതയല്ല ലേഖനത്തിൽ അവകാശപ്പെട്ടിരിക്കുന്നത്. മരങ്ങൾ നടുക, മരങ്ങൾ സംരക്ഷിക്കുക, മരങ്ങൾ നടുന്നതിന്റെ കൂട്ടായ്മ സ്ഥാപിക്കുക എന്നിവയൊക്കെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പല വിഷയങ്ങളാണെന്ന് കരുതുന്നു.
റസിമാൻ പറഞ്ഞത് (കൗതുകവാർത്തകൾ എന്ന നിലയിലുള്ള മാദ്ധ്യമശ്രദ്ധ മൂലമുണ്ടായ ശ്രദ്ധേയത ലഭിച്ചവരെ ഒഴിവാക്കുക) സമവായമുണ്ടെങ്കിൽ വിക്കിപീഡിയ എന്തൊക്കെയല്ല എന്നതിലെ ഒരു ക്രൈറ്റീരിയ ആക്കാവുന്നതാണ്. പക്ഷേ കൗതുകവാർത്ത ഏത്, കൗതുകവാർത്തയല്ലാത്ത മാദ്ധ്യമശ്രദ്ധ ഏത് എന്ന് വേർതിരിക്കാനുള്ള ഒബ്ജക്റ്റീവ് മാനദണ്ഡങ്ങൾ രൂപീകരിക്കുക അസാദ്ധ്യമായിരിക്കുമെന്ന് തോന്നുന്നു (ഇത് വളരെ സബ്ജക്റ്റീവായി ഇന്റർപ്രെറ്റ് ചെയ്യപ്പെടാനും ലേഖനങ്ങൾ ഒഴിവാക്കുന്ന ചർച്ച വലിയ പോരാട്ടങ്ങളിലവസാനിക്കാനും കാരണമായേക്കും എന്ന് ഞാൻ ഭയക്കുന്നു). --അജയ് ബാലചന്ദ്രൻ (സംവാദം) 05:54, 25 ജൂലൈ 2013 (UTC)[മറുപടി]
- കൗതുകവാർത്തകളുടെ കാര്യത്തിൽ അല്പം വിവേചനാധികാരം ഉപയോഗിക്കാവുന്നതാണ്. സാധാരണ വാർത്തകളിൽ നിന്ന് വേർതിരിച്ച് ബോക്സിട്ട് കൊടുക്കുന്നതും പ്രത്യേക പേജുകളിൽ വരുന്നതും അങ്ങനെയാണല്ലോ. ഈ വിഷയത്തിൽ വിനയരാജിന് ലേഖനം വരാൻ മാത്ര ശ്രദ്ധേയതയാകാൻ ഇനിയും അവലംബങ്ങളെത്തും വരെ കാത്തിരിക്കണമെന്ന് കരുതുന്നു -- റസിമാൻ ടി വി 06:29, 25 ജൂലൈ 2013 (UTC)[മറുപടി]
കൌതുക വാർത്തകൾ, ഗൌരവ വാർത്തകൾ ഇങ്ങിനെ ഇക്കാലത്തെ ഫീച്ചർ വിഭാഗലേഖനങ്ങളെ തിരിക്കാാവുമോ എന്ന കാര്യം സംശയമാണ്. കാരണം മികച്ച ലേഖനം / വാർത്ത എന്ന് ഇന്ന് പലപ്പോഴും പത്രങ്ങളിൽ ഉദ്ദേശിക്കുന്നതുതന്നെ കൌതുകകരമായി /താല്പര്യ ജനകമായി അവതരിപ്പിക്കപ്പെട്ട (ഹ്യൂമൻ ഇന്ററസ്റ്റഡ് സ്റ്റോറി) വാർത്തകളെയാണെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. ഗൌരമവേറിയ വാർത്തകൾ ഇക്കാലത്ത് വന്നതിന്റെ ഉദാഹരണം കാണിക്കാമെങ്കിൽ ഇതിനെ വ്യവഛേദിക്കാൻ പറ്റിയേക്കും. ബോക്സുകളും ബ്ലർബുകളും ഉപയോഗിക്കുന്നതൊക്കെ ലേഔട്ട് ആർട്ടിസ്റ്റുകളുടെ വിദ്യകളാണ്. അത് വിനയരാജിന്റെ ലേഖനം മുതൽ ഇ.എം.എസിന്റെയും ഹോബ്സ്ബാമിന്റെയും ലേഖനത്തിൽ വരെ അവർ ഇപ്പോൾ സാധാരണ ഉപയോഗിക്കാറുള്ളതാണ് :) --Adv.tksujith (സംവാദം) 14:44, 25 ജൂലൈ 2013 (UTC)[മറുപടി]
നിലനിർത്തുക-- വിശ്വപ്രഭViswaPrabhaസംവാദം 16:07, 25 ജൂലൈ 2013 (UTC) [മറുപടി]
- കൗതുകവാർത്തകൾ എന്ന് പറയുന്നതെങ്ങനെയാണ്? ബോക്സ് വാർത്തകൾ മറ്റ് വാർത്തകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ട പ്രത്യേകതകളുള്ള വാർത്തയാണ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെ പ്രതി ശ്രദ്ധേയനായ വ്യക്തിയെക്കുറിച്ചുള്ള ലേഖനമായതിനാൽ നിലനിർത്തുക --- ജോസ് ആറുകാട്ടി 08:50, 26 ജൂലൈ 2013 (UTC)[മറുപടി]
- റസിമാനെപ്പോലെയുള്ളവർ ശ്രദ്ധേയത/ നീക്കം ചെയ്യൽ ചർച്ചകളിൽ പങ്കെടുക്കുന്നതു കാണുമ്പോൾ സന്തോഷം --സുഗീഷ് (സംവാദം) 10:35, 26 ജൂലൈ 2013 (UTC)[മറുപടി]
- ഈ ലേഖനത്തിന്റെ കാര്യത്തിലുള്ള പ്രത്യേക പ്രശ്നം ലേഖനത്തിൽ പ്രതിപാദിക്കപ്പെടുന്ന വ്യക്തി തന്നെയാണ് ആദ്യം ലേഖനം നീക്കം ചെയ്യാൻ SD ഫലകം ചേർത്തതെന്നാണ്. അതുകാരണം കഴിയുമെങ്കിൽ ഈ ലേഖനം നീക്കം ചെയ്യാനുള്ള മാർഗ്ഗമെന്തെങ്കിലുമുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. തൽക്കാലം ലേഖനത്തിന് വിക്കിപീഡിയ ആവശ്യപ്പെടുന്ന ശ്രദ്ധേയത ഉണ്ട് എന്നാണ് എന്റെ അഭിപ്രായം. എങ്കിലും വിനയരാജിന്റെ തന്നെ നീക്കം ചെയ്യൽ ആവശ്യത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട് എന്നു തോന്നുന്നു. എനിക്ക് തോന്നുന്ന രണ്ട് മാർഗ്ഗങ്ങൾ പറയട്ടേ..
- ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവചരിത്രം എന്ന സ്ഥിതിക്ക് പ്രതിപാദിച്ചിരിക്കുന്ന വ്യക്തിക്ക് അപമാനമോ (ഇവിടെ അതുണ്ടെന്നല്ല ഉദ്ദേശിച്ചത്) അസൗകര്യമോ (സ്വകാര്യതയെ ബാധിക്കുന്നു എന്നതിനാൽ) ഉണ്ടാക്കുന്ന ലേഖനം അദ്ദേഹത്തിന്റെ തന്നെ ആവശ്യപ്രകാരം (വോട്ടിനിട്ടോ മറ്റോ) നീക്കം ചെയ്യാവുന്നതാണ് എന്ന് ഒരു നയമുണ്ടാക്കിയാലോ? ഇത് വളരെ അപൂർവ്വമായി മാത്രം നേരിടേണ്ടിവരുന്ന പ്രശ്നമാണ്. പക്ഷേ ഇത്തരമൊരു നയമുണ്ടാക്കുന്നതിന് ദോഷഫലമുണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട് (കുപ്രസിദ്ധിയുള്ള ഒരാളെ സംബന്ധിച്ച് ശരിയായ അവലംബങ്ങളനുസരിച്ച് ഒരു ലേഖനം സൃഷ്ടിക്കപ്പെട്ടാൽ ആ വ്യക്തിക്ക് അത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാൻ സാധിക്കും!!) എങ്കിലും ഇതിന്റെ ഗുണദോഷഫലങ്ങൾ ചർച്ച ചെയ്യേണ്ടതാണ് എന്ന് തോന്നുന്നു.
- പരിസ്ഥിതിപ്രവർത്തകരുടെ ശ്രദ്ധേയത നിർണ്ണയിക്കാനായി ഒരു നയമുണ്ടാക്കുകയും അതിലെ മാനദണ്ഡം ഈ ലേഖനത്തെ നീക്കം ചെയ്യും വിധം കട്ടിയാക്കുകയും ചെയ്യുക എന്നതാണ് എനിക്കു തോന്നുന്ന മറ്റൊരു മാർഗ്ഗം. ശ്രദ്ധേയതയുള്ള പരിസ്ഥിതി സംബന്ധിയായ പുരസ്കാരം ലഭിക്കുകയോ മറ്റോ ചെയ്തവരെ മാത്രം ഉൾക്കൊള്ളിക്കുന്ന വിധം മാനദണ്ഡം കട്ടിയാക്കാവുന്നതാണ്. അപ്പോൾ ഈ വർഗ്ഗത്തിലുള്ള ലേഖനങ്ങളിൽ ഒരെണ്ണം മാത്രമേ ശ്രദ്ധേയതാമാനദണ്ഡത്തിനു പുറത്തുപോകൂ (കെ.എ. റഹ്മാൻ എന്ന ലേഖനം മാത്രം. അതിന് അവലംബങ്ങളുടെ കുറവുണ്ട് എന്ന പ്രശ്നവുമുണ്ട്, പക്ഷേ ഇംഗ്ലീഷ് ലേഖനത്തിൽ നിന്ന് കൂടുതൽ അവലംബം സ്വീകരിക്കാവുന്നതാണ്). ആ ലേഖനം നിലനിർത്തുകയും ഇതുമാത്രം നീക്കം ചെയ്യുകയും ചെയ്യാനുള്ള ബുദ്ധിയൊന്നും തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 07:12, 27 ജൂലൈ 2013 (UTC)[മറുപടി]
- നല്ല ചിന്തകൾ !!! ബാക്കി കൂടി പോരട്ടെ ഡാക്കിട്ടറെ.--സുഗീഷ് (സംവാദം) 09:59, 27 ജൂലൈ 2013 (UTC)[മറുപടി]
- @സുഗീഷ്. താങ്കൾ എന്താണുദ്ദേശിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. വ്യക്തമാക്കാമോ? എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു. ബാക്കിയുള്ളവരുടെ അഭിപ്രായമറിയാനാണ് അത് ഇവിടെ പോസ്റ്റ് ചെയ്തത്. താങ്കളുടെ അഭിപ്രായമെന്താണ്? --അജയ് ബാലചന്ദ്രൻ (സംവാദം) 10:11, 27 ജൂലൈ 2013 (UTC)[മറുപടി]
ഒരു വ്യക്തിക്ക് സ്വന്തം ജീവചരിത്രം നീക്കം ചെയ്യാൻ അപേക്ഷിക്കാനുള്ള സാഹചര്യമൊരുക്കുന്നത് ലോജിക്കലല്ല എന്നും തോന്നുന്നു. പരസ്യമായതും പരിശോധനായോഗ്യമായതുമായ വിവരങ്ങൾ ചേർത്തേ ഒരു ജീവചരിത്രം വിക്കിപീഡിയയിൽ എഴുതാൻ സാധിക്കൂ. അത്തരം വിവരങ്ങളുള്ള ലേഖനം നീക്കം ചെയ്യപ്പെടുന്നത് നിലവിലുള്ള നയങ്ങളനുസരിച്ചേ ചെയ്യാനും പാടുള്ളൂ. അതുകൊണ്ട് പരിസ്ഥിതിപ്രവർത്തകരുടെ ശ്രദ്ധേയത സംബന്ധിച്ച ഒരു കരടുണ്ടാക്കി അത് ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങളോടെ നയമാക്കുന്നതാവും നല്ലത് എന്ന് അഭിപ്രായപ്പെടുന്നു. വിക്കിപീഡിയ:ശ്രദ്ധേയത/സാമൂഹ്യപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും - കരട് പരിശോധിക്കാൻ അപേക്ഷ. വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#വിക്കിപീഡിയ:ശ്രദ്ധേയത/സാമൂഹ്യപ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരും - കരട് എന്ന ചർച്ചയിൽ ദയവായി പങ്കെടുക്കുകയും ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 10:49, 27 ജൂലൈ 2013 (UTC)[മറുപടി]
- വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങൾ ലേഖനത്തിൽ ഉള്ളപക്ഷം ലേഖനമോ, ലേഖനഭാഗമോ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഇംഗ്ലീഷ് വിക്കിയിലുള്ളതായി കണ്ടിരുന്നു. അത്തരമൊരു സംവിധാനം ഇവിടെയും ആലോചിക്കാവുന്നതാണ്. അതിനപ്പുറത്തേക്ക് വിനയരാജ് മാഷിന്റെ നിലപാടിന് ഇവിടെ പ്രസക്തിയില്ല. എന്നാൽ ഇതുവരെ അത്തരം വ്യക്തമായ ഒരു പരാതിയും അദ്ദേഹം എങ്ങും ഉന്നയിച്ചതായി കാണുന്നുമില്ല. --Adv.tksujith (സംവാദം) 17:38, 30 ജൂലൈ 2013 (UTC)[മറുപടി]
നിലവിലുള്ള നയമനുസരിച്ച് ലേഖനം നീക്കം ചെയ്യാനുള്ള സാഹചര്യമുള്ളതായി തോന്നുന്നില്ല. അതിനാൽ നിലനിർത്തുന്നു. നയത്തിൽ എന്തെങ്കിലും മാറ്റമുണ്ടാവുകയാണെങ്കിൽ വീണ്ടും നീക്കം ചെയ്യാൻ നിർദ്ദേശിക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:10, 31 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.