ഖഗോളമദ്ധ്യരേഖ കടന്നുപോകുന്ന ഒരു നക്ഷത്രരാശിയാണ്‌ സർപ്പധരൻ (Ophiuchus). പാരമ്പര്യമായി രാശിചക്രത്തിൽ ഉൾപ്പെടുത്തപ്പെട്ടിട്ടില്ലെങ്കിലും നവംബർ 30 മുതൽ ഡിസംബർ 17 വരെയുള്ള കാലം സൂര്യൻ ഈ നക്ഷത്രരാശിയിലാണ്‌ ഉണ്ടാകുക[1]. സർപ്പമണ്ഡലത്തെ (Serpens) കയ്യിലേന്തിനിൽക്കുന്ന ഒരു മനുഷ്യനായാണ്‌ ഈ നക്ഷത്രരാശി ചിത്രീകരിക്കപ്പെടാറുള്ളത്.

സർപ്പധരൻ (Ophiuchus)
സർപ്പധരൻ
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
സർപ്പധരൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Oph
Genitive: Ophiuchi
ഖഗോളരേഖാംശം: 17 h
അവനമനം:
വിസ്തീർണ്ണം: 948 ചതുരശ്ര ഡിഗ്രി.
 (11 - ആമത്)
പ്രധാന
നക്ഷത്രങ്ങൾ:
10
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
62
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
5
സമീപ നക്ഷത്രങ്ങൾ: 8
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Oph (റാസൽഹേഗ്)
 (2.1m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
Barnard's Star
 (5.96 പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: 7
ഉൽക്കവൃഷ്ടികൾ : Ophiuchids
Northern May Ophiuchids
Southern May Ophiuchids
Theta Ophiuchids
സമീപമുള്ള
നക്ഷത്രരാശികൾ:
ജാസി (Hercules)
സർപ്പമണ്ഡലം (Serpens)
തുലാം (Libra)
വൃശ്ചികം (Scorpius)
ധനു (Sagittarius)
Serpens Cauda
ഗരുഡൻ (Aquila)
അക്ഷാംശം +80° നും −80° നും ഇടയിൽ ദൃശ്യമാണ്‌
ജൂലൈ മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു

സവിശേഷതകൾ

തിരുത്തുക
 
കെപ്ലറുടെ സൂപ്പർനോവയുടെ അവശിഷ്ടം

സൗരയൂഥത്തിന് ഏറ്റവുമടുത്തുള്ള നക്ഷത്രരൂപീകരണ മേഖലകളിലൊന്നായ റോ ഓഫിയൂക്കി നീഹാരിക ഈ നക്ഷത്രരാശിയിലാണ്.

വളരെയധികം താരവ്യൂഹങ്ങൾ ഉള്ള ഒരു നക്ഷത്രരാശിയാണ്‌ ഇത്. M9, M10, M12, M14, M19, M62, M107 എന്ന മെസ്സിയർ വസ്തുക്കൾ ഇതിലുണ്ട്. ഇവയെല്ലാം തന്നെ ഗോളീയ താരവ്യൂഹങ്ങളാണ്‌. 1604ൽ ഈ നക്ഷത്രരാശിയിൽ ഒരു സൂപ്പർനോവാവിസ്ഫോടനമുണ്ടായി. ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാൻസ് കെപ്ലർ ഇതിനെക്കുറിച്ച് പഠിച്ചതിനാൽ ഇത് കെപ്ലറുടെ സൂപ്പർനോവ എന്ന് അറിയപ്പെടുന്നു[2].

ഇതുവരെ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും കൂടിയ proper motion ഉള്ള നക്ഷത്രമായ ബർണാർഡിന്റെ നക്ഷത്രം സർപ്പധരൻ രാശിയിലാണ്‌.[3]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-02-20. Retrieved 2009-02-24.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-16. Retrieved 2009-02-24.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-20. Retrieved 2007-10-20.


"https://ml.wikipedia.org/w/index.php?title=സർപ്പധരൻ&oldid=3793164" എന്ന താളിൽനിന്ന് ശേഖരിച്ചത്