2006 ഒക്‌ടോബർ 22 ന് തലശ്ശേരിയിൽ മുഹമ്മദ് ഫസൽ എന്ന യുവാവ് കൊലചെയ്യപ്പെട്ട സംഭവമാണ് ഈ കേസിനാസ്പദം. തലശ്ശേരി സെയ്ദാർ പള്ളിക്കു സമീപം 2006 ഒക്ടോബർ 22നു (റമളാൻ മാസത്തിലെ അവസാന നോമ്പ് ദിവസം) പുലർച്ചെയാണ് പത്രവിതരണക്കാരനായ ഫസൽ കൊല്ലപ്പെട്ടത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളിൽ സി.ബി.ഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസ് ഫസൽ വധക്കേസ് ആയിരുന്നു.

കൊല്ലപ്പെട്ട മുഹമ്മദ് ഫസൽ

നോമ്പുകാലത്ത് പുലർച്ചെ 2.45 നാണു പത്രക്കെട്ടുകൾ ശേഖരിച്ച് വിതരണക്കാരെ ഏൽപ്പിക്കാൻ ഫസൽ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതെന്നു കൊലയാളി സംഘം മനസ്സിലാക്കിയിരുന്നു. കൊല നടത്തിയ 2006 ഒക്‌ടോബർ 22 നു പുലർച്ചെ കൊലനടന്ന ലിബർട്ടി ക്വാർട്ടേഴ്‌സ് റോഡിലൂടെ ഫസൽ സൈക്കിളിൽ നീങ്ങുമ്പോൾ സൈക്കിൾ തടഞ്ഞ കൊലയാളികൾ കഠാരകൊണ്ട് കഴുത്തിൽ കുത്തിയതോടെ കുതറിയോടിയ ഫസൽ സമീപത്തെ ഉമ്മിയാസ് വീട്ടിൽ ഓടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഗേറ്റ് ചാടിക്കടക്കാൻ കഴിയും മുൻപ് കൊലയാളികൾ ഫസലിനെ വലിച്ചു താഴെയിട്ടു. റോഡിലെ വെളിച്ചമില്ലാത്ത ഭാഗത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊടുവാൾ കൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു.[1]

കൊലയ്ക്കു പിന്നിൽ

തിരുത്തുക

ഗോപാലപേട്ട സി.പി.ഐ(എം) ബ്രാഞ്ച് അംഗവും സി.പി.ഐ(എം)ന്റെ നിയന്ത്രണത്തിലുള്ള അച്യുതൻ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസൽ പിന്നീട് എൻ.ഡി.എഫിൽ ചേർന്നതിലുള്ള രാഷ്ട്രീയവിരോധമാണു് കൊലയ്ക്ക് കാരണമെന്ന് പ്രതികൾ മൊഴി നൽകിയതായി പോലീസ് പറയുന്നു. [2] [3],[4]

ഫസൽ കൊലചെയ്യപെട്ടത് സി.പി.ഐ(എം)എന്ന പാർട്ടിയുടെ തീരുമാനപ്രകാരമാണെന്ന് ടി.പി. ചന്ദ്രശേഖരൻ വധത്തിൽ അറസ്റ്റിലായ മുഖ്യപ്രതി കൊടി സുനി പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിൽ മൊഴി നൽകിയിരുന്നു.[5]

അന്വേഷണം

തിരുത്തുക

സംഭവം നടന്നയുടൻ തലശ്ശേരി സി.ഐ സുകുമാരന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും പിറ്റേന്നു തന്നെ ചുമതല ഡിവൈ.എസ്.പി രാധാകൃഷ്ണൻ ഏറ്റെടുത്തു. 15 ദിവസത്തിന് ശേഷം രാധാകൃഷ്ണനെ അന്വേഷണച്ചുമതലയിൽ നിന്നൊഴിവാക്കി. പിന്നീടു കേസന്വേഷിച്ചത് കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സാലിയാണ്. ഇദ്ദേഹത്തിന്റെ അന്വേഷണത്തിൽ വിശ്വാസമില്ല എന്ന് പറഞ്ഞുകൊണ്ട് ഫസലിന്റെ ഭാര്യ സി എച്ച് മറിയു സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു[6]. ഹൈക്കോടതി വിശദീകരണമാരാഞ്ഞപ്പോൾ അന്വേഷണം എസ്.പി മോഹൻദാസിന്റെ കീഴിലുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് നൽകിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നുമായിരുന്നു സർക്കാർ മറുപടി നൽകി. മൂന്നുമാസത്തിനു ശേഷം മറിയു വീണ്ടും കോടതിയെ സമീപിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് കോടതി സി.ബി.ഐക്ക് വിടുകയും ആ നിർദ്ദേശപ്രകാരം 2008 ഏപ്രിൽ 5-ന് സിബിഐ ഏറ്റെടുക്കുകയും ചെയ്തു[7]. സി.ബി.ഐ അന്വേഷണത്തെ സർക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ,സി.ബി.ഐ അന്വേഷണത്തെ സുപ്രീം കോടതി ശരിവെച്ചു. ഈ കേസിൽ 2012 ജൂൺ 12 സി.ബി.ഐ എറണാകുളം ചീഫ് മജിസ്‌ടേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

ഈ കേസിൽ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെ പ്രതി ചേർക്കണമെന്ന ഹരജി ഹൈക്കോടതിയുടെ പരിഗണനക്ക് വന്നിട്ടുണ്ട്‌.[8] ഈ കേസിൽ ഏഴും എട്ടും പ്രതികളായ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ തിരുവങ്ങാട് ലോക്കൽ സെക്രട്ടറി കാരായി ചന്ദ്രശേഖരൻ എന്നിവർക്കെതിരെ എറണാകുളം സി.ജെ.എം കോടതി ജാമ്യമില്ലാ അറസ്റ്റ് വാറൻഡ് പുറപ്പെടുവിച്ചിരുന്നു. ഇരുവരെയും ചോദ്യം ചെയ്യാനായി വിട്ടു നൽകില്ലെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയ സാഹചര്യത്തിലാണ് അറസ്റ്റ് വാറൻഡ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സിബിഐ കോടതിയെ സമീപിച്ചത്.[9]

കുറ്റപത്രത്തിലെ പ്രതികൾ

തിരുത്തുക
 1. ചൊക്ലി മീത്തലച്ചാലിൽ എം കെ സുനിൽകുമാർ എന്ന കൊടി സുനിയാണ് ഒന്നാംപ്രതി[10]
 2. ഇല്ലത്തുതാഴെ വയലാലം നെടിയകുനിയിൽ ബിജു എന്ന പാച്ചൂട്ടി ബിജു
 3. കോടിയേരി മൂഴിക്കര മൊട്ടമ്മേൽ ജിതേഷ് എന്ന ജിത്തു
 4. തലശ്ശേരി തിരുവങ്ങാട് നരിക്കോട് കുന്നുമ്മൽ വലിയപുരയിൽ അരുൺദാസ് എന്ന ചെറിയ അരൂട്ടൻ
 5. തലശ്ശേരി ഉക്കണ്ടൻപീടിക മുണ്ടോത്തുംകണ്ടി എം കെ കലേഷ് എന്ന ബാബു
 6. തിരുവങ്ങാട് കുട്ടിമാക്കൂൽ അരുൺ നിവാസിൽ അരുൺകുമാർ എന്ന അരൂട്ടൻ
 7. കുട്ടിമാക്കൂൽ കുതിയിൽ വീട്ടിൽ ചന്ദ്രശേഖരൻ എന്ന കാരായി ചന്ദ്രശേഖരൻ
 8. തലശ്ശേരി കതിരൂർ താഴേ പുതിയവീട്ടിൽ രാജൻ എന്ന കാരായി രാജൻ[11],[12]

സംഭവത്തെകുറിച്ച് കുറ്റപത്രത്തിൽ പറയുന്നത്

തിരുത്തുക

2006 മേയ് മാസത്തിലാണ് ഫസലിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത്. അന്നത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എഫിന്റെ പിന്തുണ തേടാൻ സി.പി.ഐ(എം) നിർബന്ധിതമാവുന്ന സാഹചര്യം ഉണ്ടായതാണ് കൊലപാതകത്തിൽ കലാശിച്ചത്.[13] കൊലയ്ക്കു പിന്നിൽ ആർ.എസ്.എസ് ആണെന്നു വരുത്തിത്തീർക്കാൻ പ്രതികളായ നേതാക്കൾ ശ്രമിച്ചു. സി.പി.ഐ(എം) വിട്ട് ആർ.എസ്.എസിൽ ചേർന്ന അശോകന്റെ അടുത്ത ബന്ധുവായ മണ്ഡലം കാര്യവാഹകിന്റെ വീടിനു സമീപം ഫസലിന്റെ രക്തംപുരണ്ട തൂവാലയിട്ടത് അന്വേഷണം വഴിതെറ്റിക്കാൻ വേണ്ടിയായിരുന്നു. സി.പി.ഐ(എം) നേതാക്കൾ കൊലപാതകികൾക്ക് ഒളിസങ്കേതം ഒരുക്കുകയും മൈസൂരിലേക്ക് ഉല്ലാസയാത്ര നടത്താൻ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. ഫസലിന്റെ കൊലപാതകത്തിനു ദൃക്‌സാക്ഷിയായ വീട്ടമ്മ സമീറയ്ക്ക് സി.പി.ഐ(എം) നേതാക്കൾ പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.[14]കേസിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആർ.എസ്.എസ് പ്രവർത്തകൻ ഷാജി (കുട്ടപ്പൻ)യെ സി.പി.ഐ(എം) നേതൃത്വം സമീപിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. സി.പി.ഐ(എം) പ്രവർത്തകനായിരിക്കെയുള്ള പരിചയവും ബന്ധവും ദുരുപയോഗിച്ചാണ് ഷാജിയെ പാർട്ടി നേതാക്കൾ സമീപിച്ചത്. പാർട്ടിയുടെ ആവശ്യം നിരസിച്ച ഷാജി പിന്നീട് ദുരൂഹ സാഹചര്യത്തിൽ മരിച്ചു.[15]

അന്വേഷണത്തിന്റെ നാൾവഴി

തിരുത്തുക
 • 2006 ഒക്‌ടോബർ 22- പുലർച്ചെ നാലിനു ഫസൽ കൊല്ലപ്പെടുന്നു. മണിക്കൂറുകൾക്കുള്ളിൽ മൃതദേഹം സൂക്ഷിച്ച ആശുപത്രിയിൽ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ സന്ദർശനം. വധത്തിനു പിന്നിൽ ആർഎസ്എസ് എന്നു കോടിയേരി ബാലകൃഷ്ണൻ.[16]. എന്നാൽ, ഇതു സംബന്ധിച്ച് ആർ.എസ്.എസ്സിന്റെ പേര് പരാമർശിച്ചത് ചില സി.പി.എം. നേതാക്കളാണെന്നും കോടിയേരി ഇക്കാര്യം പറഞ്ഞിരുന്നില്ല എന്നും പിന്നീട് വാർത്തകൾ പുറത്തുവന്നു[17].
 • 2006 ഒക്‌ടോബർ 22- അന്വേഷണച്ചുമതല തലശേരി സിഐ പി. സുകുമാരന്.
 • 2006 ഒക്‌ടോബർ 23- അന്വേഷണച്ചുമതല ഡിസിആർബി ഡിവൈഎസ്പി രാധാകൃഷ്ണന്.
 • 2006 ഒക്‌ടോബർ 25 - മൂന്നു സിപിഎം പ്രവർത്തകർ കസ്റ്റഡിയിൽ.
 • 2006 ഒക്‌ടോബർ 30 - അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു.
 • 2007 ഫെബ്രുവരി 4- അന്വേഷണം ഇഴയുന്നതിനാൽ കേസ് സിബിഐയ്ക്കു വിടണമെന്നാവശ്യപ്പെട്ടു ഫസലിന്റെ ഭാര്യ മറിയു ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു.ഹൈക്കോടതി വിശദീകരണമാരാഞ്ഞപ്പോൾ അന്വേഷണം എസ്.പി മോഹൻദാസിന്റെ കീഴിലുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് നൽകിയിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നുമായിരുന്നു സർക്കാർ മറുപടി നൽകി.
 • 2007 ഫെബ്രുവരി 12- രണ്ടാഴ്ച കൊണ്ടു പ്രതികളെ പിടിക്കാമെന്ന സർക്കാരിന്റെ ഉറപ്പിൽ സിബിഐ അന്വേഷിക്കണമെന്ന ഹർജി തീർപ്പാക്കി
 • 2007 ഏപ്രിൽ 11- അന്വേഷണം ക്രൈംബ്രാഞ്ച് എസ്പി ടി.കെ. രാജ്‌മോഹന്.അഞ്ചുമാസത്തിനകം കൊടി സുനി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ.
 • 2007 ഒക്‌ടോബർ10 - കോടിയേരിക്കാർ അറസ്റ്റിലായതിൽ പ്രതിഷേധിച്ചു കോടിയേരി ബാലകൃഷ്ണന്റെ വീടിനു മുൻപിൽ സിപിഎം പ്രവർത്തകരുടെ പ്രകടനം
 • 2008 ഫെബ്രുവരി 14- സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മറിയു വീണ്ടും ഹൈക്കോടതിയിലെത്തിയതിനെത്തുടർന്ന് കേസ് സിബിഐയ്ക്കു വിട്ടുകൊണ്ടു സിംഗിൾ ബഞ്ച് വിധി.
 • 2008 സെപ്റ്റംബർ 4- വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബഞ്ച് തള്ളി.
 • 2010 ജൂലൈ 6- സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ടു സർക്കാർ സുപ്രീം കോടതിയിൽ പോയെങ്കിലും അന്വേഷണം കോടതി ശരിവച്ചു. സിബിഐ അന്വേഷണം ഏറ്റെടുത്തു. സിബിഐ അന്വേഷണത്തിൽ രണ്ടു ഘട്ടങ്ങളിലായി മൂന്നുപേർ കൂടി അറസ്റ്റിലായി. അന്വേഷണം കാരായി രാജനിലേക്കും ചന്ദ്രശേഖരനിലേക്കും. തുടർന്നു രാജനെയും ചന്ദ്രശേഖരനെയും പി. ശശിയെയും ചോദ്യംചെയ്തു.
 • 2012 മാർച്ച് 23- ചോദ്യംചെയ്യലിനു ഹാജരാകാൻ വീണ്ടും രാജനും ചന്ദ്രശേഖരനും നോട്ടീസ്.
 • 2012 മാർച്ച് 24- നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ
 • 2012 ഏപ്രിൽ 16- നേതാക്കളെ പ്രതികളാക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചു സിബിഐ ഓഫിസിലേക്കു സിപിഎം മാർച്ച്.
 • 2012 ജൂൺ 6- നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
 • 2012 ജൂൺ 12- സിബിഐ കുറ്റപത്രം സമർപ്പിച്ചു. വർഗീയ കലാപത്തിനു സിപിഎം പദ്ധതിയിട്ടെന്നു റിപ്പോർട്ടിൽ വിമർശനം.
 • 2012 ജൂൺ 22- എറണാകുളം സി.ജെ.എം കോടതിയിൽ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും കീഴടങ്ങൽ.[18]
 • 2013 നവംബർ 7- കാരായി രാജനും കാരായി ചന്ദ്രശേഖരനും ഹൈക്കോടതി ജാമ്യം അനുവദിച്ചു.[19]
 • 2014 മാർച്ച് 15- പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് പ്രതികളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവർ എറണാകുളം സി.ജെ.എം കോടതിയിൽ നൽകിയ ഹർജി തള്ളി[20]
 • 2014 നവംബർ- എറണാകുളം ജില്ല വിട്ടു പോകരുതെന്ന ജാമ്യ വ്യവസ്ഥ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവർ നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി.
 • 2015 മാർച്ച് 30- എറണാകുളം ജില്ല വിട്ടു പോകരുതെന്ന ജാമ്യ വ്യവസ്ഥ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതികളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവർ നൽകിയ ഹർജി സുപ്രീം കോടതിയും തള്ളി [21]

[22]

സി.പി.ഐ.(എം)ന്റെ നിഷേധം

തിരുത്തുക

ഫസൽ വധക്കേസിൽ സി.പി.ഐ.(എം) ന് പങ്കുണ്ടെന്ന ആരോപണത്തെ ആ പാർട്ടിയുടെ നേതാക്കൾ നിഷേധിക്കുന്നു. [23] ഫസൽ അംഗമായിരുന്ന എൻ.ഡി.എഫ്. കൊലപാതകത്തിന്റെ തുടക്കത്തിലേ പ്രതിക്കൂട്ടിൽ നിറുത്തിയിരുന്നത് ആർ.എസ്.എസി നെയായിരുന്നെന്നും കൊലപാതകത്തെ തുടർന്ന് നടന്ന സർവ്വകക്ഷിയോഗത്തിൽ ആർ.എസ്.എസിനെ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് അവർ ഇറങ്ങിപ്പോയിരുന്നെന്നും സി.പി.​എം. ചൂണ്ടിക്കാട്ടുന്നു.

"എൻഡിഎഫ് സബ്ഡിവിഷൻ കൗൺസിൽ അംഗം മുഹമ്മദ് ഫസലിനെ ആർഎസ്എസുകാർ കൊലപ്പെടുത്തുകയായിരുന്നു" എന്ന് സംശയിക്കുന്നതായി എൻഡിഎഫ് ജില്ലാ കൺവീനർ എ സി ജലാലുദീൻ പ്രസ്താവനയിറക്കി. ഇക്കാര്യം 2006 ഒക്ടോബർ മൂന്നിന്റെ മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നതായി ദേശാഭിമാനി ദിനപത്രത്തിലെ ലേഖനപരമ്പരയിൽ ആരോപിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ മുല്ലപ്പള്ളി രാമചന്ദ്രന്റെ രാഷ്ട്രീയ താല്പര്യപ്രകാരമാണ് ഈ കേസിൽ സി.പി.എം നേതാക്കൾ പ്രതി ചേർക്കപ്പെട്ടതെന്നും ഈ ലേഖനം ആരോപിക്കുന്നു. ഇതു സംബന്ധമായി പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളാണ് മിക്കപത്രങ്ങളിലും വരുന്നതെന്നും ഈ ലേഖനം ആരോപിക്കുന്നു. [24]

കേസിലെ വഴിത്തിരിവ്

തിരുത്തുക

ഫസൽ വധക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി ആർ.എസ്..എസ്‌. പ്രവർത്തകൻ 2016 നവംബർ 20-ന് രംഗത്ത് വന്നാതായാണ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടത് . സി.പി.എം. നേതാക്കളായ കാരായി ചന്ദ്രശേഖരനും കാരായി രാജനും കേസിൽ പങ്കില്ലെന്നും താനുൾപ്പെടുന്ന ആർ.എസ്..എസ്‌. പ്രവർത്തകരാണ് വധത്തിന് പിന്നിലെന്നും ആർ.എസ്.എസ്‌. പ്രവർത്തകൻ മാഹി ചെമ്പ്ര സ്വദേശി സുബീഷാണ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. സി.പി.എം. പ്രാദേശിക നേതാവ് പടുവിലായി മോഹനൻ വധക്കേസിൽ ചോദ്യം ചെയ്യവെയാണ് സുബീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ഒരു പ്രാചാരക്, തലശ്ശേരി ഡയമണ്ട് മുക്കിലെ ആർ.എസ്..എസ്‌. നേതാക്കളായ ശശി, മനോജ് എന്നിവരും താനുമുൾപ്പെട്ട സംഘമാണ് ഫസൽ വധത്തിന് പിന്നിലെന്നാണ് സുബീഷിൻറെ മൊഴി. മൊഴിയുടെ ശബ്ദരേഖയും വീഡിയോയും അടങ്ങുന്ന തെളിവുകൾ കണ്ണൂർ ജില്ലാ പോലീസ് മേധാവി, ഡി.ജി.പി.ക്കും മുഖ്യമന്ത്രിക്കും സമർപ്പിച്ചതായാണ് വിവരം. സിബിഐ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിലാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തൽ.[25] അതോടൊപ്പം സുബീഷ് തന്നെ മൂന്നാമുറക്കിരയാക്കി മൊഴിയെടുത്തതാണെന്നും അന്യായമായി കസ്റ്റഡിയിലെടുക്കുകയും മർദ്ദിച്ച് അവരുടെ ഇംഗിതത്തിനനുസരിച്ചുള്ള മൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് ഡിവൈഎസ്പിമാരായ പ്രിൻസ് അബ്രഹാമിനും പി.പി.സദാനന്ദനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ അന്യായവും ഫയൽ ചെയ്തിട്ടുണ്ട്.

കുപ്പി സുബീൻറെ മൊഴി പുറത്ത്

ആർ.എസ്.എസ് പ്രവർത്തകനായ കുപ്പി സുബീഷ് ഫസൽ വധത്തെ കുറിച്ച് പൊലീസിന് നൽകിയ മൊഴിയുടെ വീഡിയോ ചാനലുകളിലൂടെ പുറത്തായി. ഫസലിനെ താൻ ഉൾപ്പെടുന്ന സംഘം എങ്ങനെയാണ് വധിച്ചത് എന്ന് സുബീഷ് വീഡിയോ ദൃശ്യത്തിൽ വിവരിക്കുന്നു. [1] [2] [3] Archived 2017-06-13 at the Wayback Machine.

ഇതോടെ ഫസൽ വധക്കേസിൽ കാരായിമാർ നിരപരാധികളാണെന്ന വാദം ശക്തമായി. എന്നാൽ തൊട്ടടുത്ത ദിവസം (11‍-06-2017) കണ്ണൂരിൽ നടത്തിയ വാർത്താസമമ്േളനത്തിൽ സുബീഷ് തൻറെ മൊഴി നിഷേധിച്ചു. പൊലീസ് തന്നെ ക്രൂരമായി മർദിച്ച് ഭീഷണിപ്പെടുത്തിയാണ് വിഡിയോയിൽ കാണുംവിധം പറയിച്ചതെന്ന് സുബീഷ് പറഞ്ഞു. [4] Archived 2017-06-10 at the Wayback Machine.

എന്നാൽ, അടുത്ത ദിവസം തന്നെ സുബീഷ് കൊലപാതകത്തെ കുറിച്ച് ഒരു ആർ.എസ്.എസ് നേതാവിനോട് വിവരിക്കുന്ന ഫോൺ സംഭാഷണം പുറത്തായി. ഇത് ഫസലി െൻറ സഹോദരൻ കോടതിയിൽ ഹാജരാക്കിയിരുന്നു. [5] മട്ടന്നൂർ കോടതിയിൽ സുബീഷ് മുമ്പ് നൽകിയ മൊഴിയിൽ പൊലീസ് തന്നെ ക്രൂരമായി മർദിച്ചിട്ടില്ല എന്ന് പറയുന്നതായ വാർത്തയും പുറത്തുവന്നു.

ഫസലിൻറെ സഹോദരൻമാർ ഇരുവരും കൊലപാതകം സി.പി.എം നടത്തിയതല്ലായെന്നും കേസ് പുനരന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഫസലി െൻറ ഭാര്യയും സഹോദരിയും നിലവിൽ സി.ബി.ഐ കണ്ടെത്തിയ പ്രതികൾ തന്നെയാണ് കുറ്റക്കാർ എന്നാണ് അഭിപ്രായപ്പെടുന്നത്. [6]

കേസ് പുനരന്വേഷിക്കേണ്ടതില്ലായെന്നും നിലവിലെ പ്രതികൾ തന്നെയാണ് കുറ്റക്കാർ എന്നുമാണ് കേസ് അന്വേഷിച്ച സി.ബി.ഐയുടെ വാദം.

പുനരന്വേഷണ ഹരജി തള്ളി

ഫസൽ വധക്കേസിൽ പുനരന്വേഷണം വേണമെന്ന സഹോദര െൻറ ഹരജി സി.ബി.ഐ കോടതി തള്ളി (14-06-2017). സുബീഷി െൻറ മൊഴി വിശ്വാസത്തിലെടുക്കാൻ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തള്ളിയത്. [7] Archived 2017-06-18 at the Wayback Machine.

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-18. Retrieved 2012-06-19.
 2. "കണ്ണൂരിലെ രാഷ്ട്രീയ കൊലയ്ക്കു പിന്നിൽ കാരായി രാജനും ചന്ദ്രശേഖരനും-സിബിഐ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-06-16. Retrieved 2012-06-16.
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-16. Retrieved 2012-06-16.
 4. http://www.janmabhumidaily.com/jnb/?p=56573[പ്രവർത്തിക്കാത്ത കണ്ണി]
 5. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201205119140545444[പ്രവർത്തിക്കാത്ത കണ്ണി]
 6. "ഫസൽ വധം: തെളിവ് കിട്ടിയാൽ ഏത് ഉന്നതനെതിരേയും നടപടി - സിബിഐ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-06-21. Retrieved 2012-06-23.
 7. "ഫസൽ വധം: കോടിയേരിയുടെ പങ്ക് കൂടി അന്വേഷിക്കാൻ ഹർജി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-05-30. Retrieved 2012-06-23.
 8. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-30. Retrieved 2012-06-19.
 9. http://malayalam.deepikaglobal.com/News_latest.aspx?catcode=latest&newscode=98486
 10. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-06-19.
 11. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-29. Retrieved 2012-06-16.
 12. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2012-06-19.
 13. നാലാമത്തെ പാരാഗ്രാഫ് നോക്കുക[പ്രവർത്തിക്കാത്ത കണ്ണി]
 14. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-16. Retrieved 2012-06-16.
 15. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-18. Retrieved 2012-06-19.
 16. http://www.janmabhumidaily.com/jnb/?p=56573[പ്രവർത്തിക്കാത്ത കണ്ണി]
 17. "ഫസൽ വധം: കോടിയേരി ആർ.എസ്.എസ് ബന്ധം ആരോപിച്ചിട്ടില്ല ,മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-06-21. Retrieved 2012-06-23.
 18. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?tabId=11&programId=1073753765&BV_ID=@@@&contentId=11847774&contentType=EDITORIAL&articleType=Malayalam%20News[പ്രവർത്തിക്കാത്ത കണ്ണി]
 19. കാരായി രാജനും ചന്ദ്രശേഖരനും ജാമ്യം[പ്രവർത്തിക്കാത്ത കണ്ണി]
 20. http://www.thejasnews.com/index.jsp?tp=det&det=yes&news_id=20140210606171901[പ്രവർത്തിക്കാത്ത കണ്ണി]
 21. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-31. Retrieved 2015-04-01.
 22. http://www.madhyamam.com/news/347469/150330[പ്രവർത്തിക്കാത്ത കണ്ണി]
 23. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-06. Retrieved 2012-06-21.
 24. http://www.deshabhimani.com/newscontent.php?id=167377
 25. http://www.mathrubhumi.com/news/kerala/fasal-murder-malayalam-news-1.1521826
"https://ml.wikipedia.org/w/index.php?title=ഫസൽ_വധക്കേസ്&oldid=3777038" എന്ന താളിൽനിന്ന് ശേഖരിച്ചത്