വിക്കിപീഡിയ സംവാദം:ശ്രദ്ധേയത (വ്യക്തികൾ)
നിലവിലെ താൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നും പകർത്തിയതാണ്, സമവായം അനുസരിച്ച് തർജ്ജിമ ചെയ്യാം --കിരൺ ഗോപി 11:57, 30 നവംബർ 2011 (UTC)
- ആദ്യം തർജ്ജമ ആയിക്കോട്ടെ, പിന്നീട് സമവായത്തിലെത്താം. --സുഗീഷ് (സംവാദം) 18:15, 30 നവംബർ 2011 (UTC)
രാഷ്ട്രീയപ്രവർത്തകർ
തിരുത്തുകകേരളത്തിലെ യുവജനസംഘടനകളുടെയും വിദ്യാർത്ഥിസംഘടനകളുടെയും സംസ്ഥാന പ്രസിഡന്റ് സ്ഥാനം വഹിച്ചത് ശ്രദ്ധേയതയായി കണക്കാക്കാമോ? ഉദാ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, എസ്.എഫ്.ഐ. ഡിവൈ.എഫ്.ഐ. കെ.എസ്.യു. മുതലായ സംഘടനകൾ --കിരൺ ഗോപി 06:05, 28 ഡിസംബർ 2011 (UTC)
- ശ്രദ്ധേയതയുള്ള യുവജന സംഘടനകളുടെ സംസ്ഥാന നേതൃത്വം വഹിക്കുന്നവർ/വഹിച്ചിരുന്നവർ ശ്രദ്ധേയരാണെന്ന് കരുതുന്നു. --അനൂപ് | Anoop (സംവാദം) 06:20, 28 ഡിസംബർ 2011 (UTC)
- വിദ്യാർത്ഥിസംഘടനകളേയും ഉൾപ്പെടുത്താമോ? --കിരൺ ഗോപി 06:23, 28 ഡിസംബർ 2011 (UTC)
- വിദ്യാർത്ഥി സംഘടനകൾ ശ്രദ്ധേയമാണെങ്കിൽ അതിന്റെ സംസ്ഥാന നേതൃത്വത്തെയും ശ്രദ്ധേയരായി പരിഗണിക്കാം. --അനൂപ് | Anoop (സംവാദം) 06:45, 28 ഡിസംബർ 2011 (UTC)
ആദ്യം സംഘടനകളുടെ ശ്രദ്ധേയത തീരുമാനിക്കണ്ടേ--Roshan (സംവാദം) 02:59, 12 ജനുവരി 2012 (UTC)
- അതും തീരുമാനിക്കണം. --കിരൺ ഗോപി 03:58, 12 ജനുവരി 2012 (UTC)
ഇതിൽ തീരുമാനമായതായി കണക്കാക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 04:46, 10 ജൂൺ 2013 (UTC)
- ഇതിൽ തീരുമാനമായില്ലല്ലോ? --സുഗീഷ് (സംവാദം) 06:17, 10 ജൂൺ 2013 (UTC)
- വിയോജിക്കുന്നു. ശ്രദ്ധേയമായ സംഘടനകളുടെ നേതാക്കളെല്ലാം ശ്രദ്ധേയരാവുമോ? അങ്ങിനെ ആവണമെന്നില്ല.ആവുന്നവരും ഉണ്ടാവാം. അഥവാ ഒരു വ്യക്തി ശ്രദ്ധേയമാവണമെങ്കിൽ വ്യക്തിമാത്രമായി ശ്രദ്ധേയത കൈവരിക്കണം. സംഘടനയുടെ നേതാവായി എന്നത് ഒരു ക്രെഡിറ്റ് മാത്രമാണ്.അതു കൊണ്ട് ഇവരെ സംഘടനയുടെ ലേഖനത്തിൽ ഉൾപ്പെടുത്തുക. ശതക്കണക്കിന് ശ്രദ്ധേയ സംഘടനകളുണ്ട്. ഇതിൻറ നേതാക്കളെല്ലാ ശ്രദ്ധേയരാവണമെന്നില്ല. ഈ സംഘടനകളെല്ലാം തന്നെ വർഷവും വർഷത്തിൽ പല തവണയും നേതൃത്വത്തെ മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യും. അഥവാ അതൊരു സ്ഥിര സ്ഥാനമല്ല. ആ സ്ഥാനം തെറിക്കുന്നതോടെ പല ആളുകളുടെയും ശ്രദ്ധേയത ചിലപ്പോൾ വട്ടപ്പൂജ്യമായിരിക്കും. സംഘടനക്ക് ആൾ ശ്രദ്ധേയനല്ലെന്ന് തോന്നിയാൽ ഉടൻ മാറ്റാം. എന്നാൽ വിക്കിയിൽ തോന്നിയപോലെ ആളെ അങ്ങിനെ മാറ്റാനാവില്ല. ഇനി അങ്ങിനെ വെച്ചാൽ തന്നെ നേതൃത്വത്തിൽ ആരെയെല്ലാം ഉൾപ്പെടുത്തണം?.ഏതൊക്കം പദവിയിലുള്ളവരെ വേണം എന്നതെല്ലാം ഒരു പ്രശ്നമാണ്. സംഘടന തന്നെ വ്യക്തി കേന്ദ്രീകൃതമല്ല. അത് രൂപപ്പെടുന്നത് സെക്രട്ടറിയേറ്റിലൂടെയും സമിതിയിലൂടെയും മറ്റുമാണ്. പല സംഘടനകളിലും പ്രസിഡൻറ് എന്നുള്ളത് കേവലം പദവി മാത്രമാണ്. ഇത് സംഘടനയെ മാത്രം ബാധിക്കുന്നതുമല്ല. ശ്രദ്ധേയരായ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും യൂണിറ്റുകളുടെയും എല്ലാം മാറിമാറിവരുന്ന നേതൃത്വത്തെയെല്ലാം ഇപ്രകാരം വാൽ പരിഗണിച്ച് വിക്കിയിൽ സ്ഥലം കൊടുക്കേണ്ടി വരും. അതു കൊണ്ട് സംഘടന ശ്രദ്ധേയമാണെങ്കിൽ അത് സംഘടനയുടെ ലേഖനം നിലനിൽക്കാൻ മാത്രമാണ്. വ്യക്തിക്ക് നിലനിൽക്കാൻ വ്യക്തി സ്വയം ശ്രദ്ധേയനാവണം. --സുഹൈറലി 06:42, 10 ജൂൺ 2013 (UTC)
- നന്നായിട്ടുണ്ട് താങ്കളുടെ അഭിപ്രായം. ഇത് രാഷ്ട്രീയത്തിൽ മാത്രമല്ല എല്ലാ കാര്യത്തിലും ബാധകല്ലേ? എന്നൊരു ഉപചോദ്യം കൂടി.--സുഗീഷ് (സംവാദം) 06:51, 10 ജൂൺ 2013 (UTC)
- തീർച്ചയായും. സംഘടനാ നേതൃത്വത്തിലെത്തി ശ്രദ്ധേയത കൈവരിച്ചവരും ശ്രദ്ധേയരായവർ സംഘടനാ നേതൃത്വത്തിലെത്തുകയും ഒക്കെ ചെയ്തേക്കാം. അവരെല്ലാം വിക്കിയിലെത്തുന്നതിനെ കുറിച്ചല്ല പറഞ്ഞത്. പത്ത് വർഷത്തെ സംഘടനാ നേതൃത്വങ്ങളെ പരിശോദിച്ചാൽ ശ്രദ്ധേയരായവരും അല്ലാത്തവരെയും കാണാനാവും. അതിൽ ശ്രദ്ധേയരായവർ തീർച്ചയായും വരണം. ഏതു മേഖലയിലായാലും. അല്ലാതെ വാൽ മാത്രം പരിഗണിച്ചാവരുത് എന്നാണുദ്ദേശിച്ചത്. --സുഹൈറലി 07:04, 10 ജൂൺ 2013 (UTC)
- ഇതിൽ തീരുമാനമായില്ലല്ലോ? --സുഗീഷ് (സംവാദം) 06:17, 10 ജൂൺ 2013 (UTC)
WP:POLITICIAN ആണ് ഇതുസംബന്ധിച്ച് ഇപ്പോഴുള്ള നയം. അത് തുടരുന്നതിൽ എതിരഭിപ്രായമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 07:15, 10 ജൂൺ 2013 (UTC)
ഒപ്പം, ഇവിടെ പാർട്ടി നേതാക്കൾ എന്ന വർഗ്ഗങ്ങൾ ഉണ്ട്. അതിലെ വെറും നേതാക്കൾ എന്ന സ്ഥാനം മാത്രം ഉള്ള ലേഖനങ്ങൾ ഉണ്ടെങ്കിൽ അതിനെ എങ്ങനെ ശ്രദ്ധേയതയായി കണക്കാക്കാം. പാർട്ടിയുടെ നേതാവ് എന്നു പറഞ്ഞാൽ അതൊരു പദവിയാണോ? അതോ അണികൾ നൽകുന്ന വിശേഷണമോ? ഒരു പാർട്ടിയെക്കുറിച്ച് ലേഖനം വിക്കിപീഡിയയിൽ ഉണ്ടെങ്കിൽ അതിന്റെ നേതാവ് എന്ന വിശേഷണം മാത്രം നൽകപ്പെട്ടാൽ അത് നിലനിൽക്കാൻ ശ്രദ്ധേയത ഉണ്ടാക്കുന്നുണ്ടോ? --റോജി പാലാ (സംവാദം) 09:20, 10 ജൂൺ 2013 (UTC)
തർജ്ജമ
തിരുത്തുകചെയ്തുകൊണ്ടിരിക്കുന്നു. തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാട്ടുകയോ തിരുത്തുകയോ ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 04:45, 10 ജൂൺ 2013 (UTC)
ലേഖനത്തിന്റെ തലക്കെട്ട് സംബന്ധിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിലുണ്ടായിരുന്ന ഒരു പാരഗ്രാഫ് മുഖവുരയോടൊപ്പം ചേർത്തിട്ടുണ്ട്. പരിശോധിക്കാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:08, 10 ജൂൺ 2013 (UTC)
WP:BASIC-ന്റെ അവസാനം ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ള ഒരു പാരഗ്രാഫ് കൂട്ടിച്ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:59, 10 ജൂൺ 2013 (UTC)
- അടിസ്ഥാനമാനദണ്ഡം
People who meet the basic criteria may be considered notable without meeting the additional criteria below.
എന്നത് ഇംഗ്ലീഷ് വിക്കിപീഡിയയിലെ നയത്തിൽ നിന്ന് തർജ്ജമ ചെയ്ത് കൂട്ടിച്ചേർത്തിരുന്നു. ഈ തർജ്ജമയിൽ പിശകുണ്ടായിരുന്നു.
ശ്രദ്ധേയതയ്ക്കായുള്ള അടിസ്ഥാനമാനദണ്ഡം പാലിക്കുന്നവരെ താഴെക്കൊടുത്തിരിക്കുന്ന അധിക മാനദണ്ഡങ്ങൾ പാലിക്കാതെ തന്നെ ശ്രദ്ധേയതയുള്ളതായി കണക്കാക്കാവുന്നതാണ്.
below എന്ന അർത്ഥം കൂടി ലഭിക്കാനായി അടിവരയിട്ട ഭാഗം കൂട്ടിച്ചേർത്തു. ദയവായി ചർച്ച ചെയ്യുക. --അജയ് ബാലചന്ദ്രൻ (സംവാദം) 13:51, 28 ജൂലൈ 2013 (UTC)
രാഷ്ട്രീയ പ്രവർത്തകരുടെ തർജ്ജിമ
തിരുത്തുകആംഗലേയം | മലയാളം |
---|---|
In the case of candidates for political office who do not meet this guideline, the general rule is to redirect to an appropriate page covering the election or political office sought in lieu of deletion. Relevant material from the biographical article can be merged into the election or political office page if appropriate.[2]
|
ഈ മാനദണ്ഡം പാലിക്കാത്തതും എന്നാൽ പദവികളിലേയ്ക്ക് മത്സരിച്ചിട്ടുള്ളതുമായ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഈ തിരഞ്ഞെടുപ്പു സംബന്ധിച്ചതോ രാഷ്ട്രീയ പദവി സംബന്ധിച്ചതോ ആയ ലേഖനത്തിലേയ്ക്ക് ഒരു തിരിച്ചുവിടലുണ്ടാക്കുന്നതായിരിക്കും ലേഖനം നീക്കം ചെയ്യുന്നതിലും അഭികാമ്യം. ജീവചരിത്ര ലേഖനത്തിൽ നിന്ന് പ്രസക്തമായ വിവരങ്ങൾ യോഗ്യമെങ്കിൽ രാഷ്ട്രീയ പദവി സംബന്ധിച്ചതോ തിരഞ്ഞെടുപ്പ് സംബന്ധിച്ചതോ ആയ ലേഖനത്തിലേയ്ക്ക് ലയിപ്പിക്കാവുന്നതാണ്.[2]
|
ഇതിനെ തർജ്ജിമയ്ക്കുകയും, മലയാളത്തിനായി പ്രത്യേകം എന്തെങ്കിലും നയങ്ങൾ ആവശ്യമുണ്ടെങ്കിൽ അതു ചേർക്കാനും ഉള്ള സംവാദം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:26, 1 ഏപ്രിൽ 2014 (UTC)
ബാക്കി ഭാഗം കൂടി തർജ്ജിമച്ചു. ഒന്ന് നോക്കാമോ? --അജയ് (സംവാദം) 15:10, 2 ഏപ്രിൽ 2014 (UTC)
- തർജ്ജിമ സൂൂപ്പർ.. കേരളത്തിലെ പ്രത്യേകതകൾക്ക് എന്തെങ്കിലും പ്രത്യേകമായി ചേർക്കണോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:52, 2 ഏപ്രിൽ 2014 (UTC)
പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ എന്നാൽ എന്തറ്റം വരെ താഴാമെന്ന് ഒരു അടിക്കുറിപ്പായി ചേർക്കാവുന്നതാണെന്ന് തോന്നുന്നു. ഇത് സംബന്ധിച്ച് മുകളിൽ ഒരു ചർച്ച നടന്നിട്ടുണ്ട്. പക്ഷേ തീരുമാനമായിട്ടില്ല. സാധാരണഗതിയിൽ ഗ്രാമ പഞ്ചായത്ത് മെംബർ സ്ഥാനം ശ്രദ്ധേയത നൽകുന്നതായി കണക്കാക്കാവുന്നതല്ല എന്നഭിപ്രായമുണ്ട്. --അജയ് (സംവാദം) 16:39, 2 ഏപ്രിൽ 2014 (UTC)
തീരുമാനം: മറ്റഭിപ്രായങ്ങൾ വരാത്തതിനാൽ തർജ്ജിമ താളിൽ ചേർത്തു. -- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:43, 13 മേയ് 2014 (UTC) |
മത രംഗത്ത് പ്രവർത്തിക്കുന്നവരുർ
തിരുത്തുകമത രംഗത്ത് പ്രവർത്തിക്കുന്ന മത പ്രഭാഷകർ,മത പണ്ഡിതർ,മത അധ്യാപകർ എന്നിവരെ കുറിച്ചുള്ള ശ്രദ്ധേയതാ മാനദണ്ഡവും ചേർക്കേണ്ടതല്ലേ. ?അക്ബറലി{Akbarali} (സംവാദം) 00:54, 25 ജൂലൈ 2019 (UTC)