വിക്കിപീഡിയ:തട്ടിപ്പുകൾ ഉണ്ടാക്കരുത്

(വിക്കിപീഡിയ:തട്ടിപ്പുകൾ ഉണ്ടാക്കരുത് - കരട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
✔ ഈ താൾ വിക്കിപീഡിയയുടെ പരിശോധനായോഗ്യത സംബന്ധിച്ച മാർഗ്ഗരേഖയായി കണക്കാക്കുന്നു. ഇത് സംശോധകർ പൊതുവായി അംഗീകരിച്ചതും ഉപയോക്താക്കൾ പിന്തുടരേണ്ടതുമാണ്. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ സാമാന്യബോധത്തിനും സന്ദർഭാനുസരണവും ഉപയോഗിക്കേണ്ടതാണ്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി അഭിപ്രായ ഐക്യത്തോട് കൂടിയാണെന്ന് ഉറപ്പുവരുത്തുക. എന്തെങ്കിലും സംശയം തോന്നിയാൽ സംവാദത്താളിൽ ചർച്ച ചെയ്യാവുന്നതാണ്.

[[വിഭാഗം:വിക്കിപീഡിയ പരിശോധനായോഗ്യത|]]

ഈ താളിന്റെ രത്നച്ചുരുക്കം:
  • മനപൂർവ്വം തട്ടിപ്പുകളോ, തെറ്റായ വിവരങ്ങളോ പരിശോധിക്കാൻ സാദ്ധ്യമല്ലാത്ത വിവരങ്ങളോ ഉൾപ്പെടുത്താതിരിക്കുക.
  • തട്ടിപ്പുകൾ സത്യമാണ് എന്ന നിലപാടെടുക്കാത്തിടത്തോളം അറിയപ്പെടുന്ന തട്ടിപ്പുകളെപ്പറ്റിയുള്ള ലേഖനങ്ങൾ സ്വീകാര്യമാണ്.

തെറ്റായ ഒരു കാര്യം ശരിയാണെന്ന് ആൾക്കാരെ വിശ്വസിപ്പിക്കാനുള്ള ശ്രമത്തെയാണ് തട്ടിപ്പ് എന്നു വിളിക്കുന്നത്[1]. വിക്കിപീഡിയ ആർക്കും തിരുത്താവുന്ന ഒരു വിജ്ഞാനകോശമായതിനാൽ ഇത് തട്ടിപ്പുണ്ടാക്കാനായി ദുരുപയോഗം നടത്താൻ എളുപ്പമാണ്.

തട്ടിപ്പുകൾ ഉണ്ടാക്കരുത്

തിരുത്തുക

തട്ടിപ്പ് കണ്ടുപിടിച്ച് നീക്കം ചെയ്യാനുള്ള വിക്കിപീഡിയരുടെ കഴിവ് പരിശോധിക്കാനായി ദയവായി തട്ടിപ്പുകൾ തിരുകിക്കയറ്റാതിരിക്കുക. തട്ടിപ്പുകൾ ഇതിനു മുൻപ് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം തട്ടിപ്പുകളും മണിക്കൂറുകൾക്കുള്ളിൽ തന്നെ നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെടുകയാണ് ചെയ്യുന്നത്. ഈ സംവിധാനം പരീക്ഷിക്കാനാണ് ചില തട്ടിപ്പുകൾ ഉണ്ടാക്കപ്പെടുന്നത്.

ഇത്തരം പരീക്ഷണങ്ങൾ ഒരുകാര്യം തെളിയിച്ചിട്ടുണ്ട്. വിക്കിപീഡിയയിൽ തട്ടിപ്പുകളും ആഭാസത്തരങ്ങളും ഉൾപ്പെടുത്താൻ സാദ്ധ്യമാണ്. എല്ലാവർക്കും തിരുത്താനാവുന്ന ഒരു വിജ്ഞാനകോശത്തിൽ ഇത് സാധിക്കുക തന്നെ ചെയ്യും. കണ്ടുപിടിക്കാൻ അൽപ്പം ബുദ്ധിമുട്ട് കൂടുതലുള്ള തരം നശീകരണപ്രവർത്തനമാണ് തട്ടിപ്പുകൾ. തട്ടിപ്പുകളെ വിക്കി സമൂഹം നശീകരണപ്രവർത്തനമായാണ് കണക്കാക്കുന്നത്. തുടർച്ചയായി തട്ടിപ്പുകൾ നടത്തുന്നത് തടയലിനും നിരോധനത്തിനും വഴിവച്ചേയ്ക്കാം.

വിക്കിപീഡിയ എന്തുമാത്രം കൃത്യമായ വിവരങ്ങളാണ് നൽകുന്നതെന്ന് താങ്കൾക്ക് പരിശോധിക്കണമെന്നുണ്ടെങ്കിൽ അതിന് കൂടുതൽ സൃഷ്ടിപരമായ പരീക്ഷണങ്ങളുണ്ട്. ഉദാഹരണത്തിന് വിക്കിപീഡിയയിൽ എന്തുമാത്രം തെറ്റുകളുണ്ടെന്ന് കണ്ടുപിടിക്കാൻ ശ്രമിക്കൂ. ഒരു തെറ്റ് എത്രനാളായി വിക്കിപീഡിയയിൽ ഉണ്ട് എന്ന് കണ്ടുപിടിച്ചുകൂടേ? കഴിയുമെങ്കിൽ തെറ്റായ വിവരം നീക്കം ചെയ്ത് ശരിയായ വിവരം ചേർക്കൂ.

പരിശോധനായോഗ്യത

തിരുത്തുക

വിക്കിപീഡിയയിൽ ചേർക്കുന്ന വിവരങ്ങൾ പരിശോധനായോഗ്യമായിരിക്കണം എന്ന് നിർ‌ബന്ധമുണ്ട്. വിശ്വസനീയമായ പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ട വിവരങ്ങൾ പരിശോധനായോഗ്യമാണ്. ചോദ്യം ചെയ്യപ്പെട്ടാൽ ആദ്യം ലേഖനത്തിൽ ഒരു വിവരം ഉൾപ്പെടുത്തിയ ആൾക്ക് ആ വിവരം സത്യമാണെന്ന് തെളിയിക്കാനുള്ള ബാദ്ധ്യതയുണ്ട്. അതിനാൽ വിക്കിപീഡിയ എഡിറ്റർമാരുടെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞാൽ (പൊതുസമൂഹം ഈ തട്ടിപ്പ് വിശ്വസിച്ചു കഴിഞ്ഞിട്ടില്ല എങ്കിൽ) തട്ടിപ്പ് തുടരാൻ ശ്രമിക്കുന്നത് വ്യർത്ഥവ്യായാമമാണ്. പൊതുസമൂഹം ആ തട്ടിപ്പ് വിശ്വസിച്ചുവെങ്കിൽ തട്ടിപ്പുകാരനല്ലാത്ത മറ്റൊരാൾ ഒരുപക്ഷേ തെറ്റായ വിവരങ്ങൾ വിക്കിപീഡിയയിൽ ചേർ‌ത്തേയ്ക്കാം.

തട്ടിപ്പുകളും തട്ടിപ്പുകൾ സംബന്ധിച്ച ലേഖനങ്ങളും

തിരുത്തുക

തട്ടിപ്പുകളെപ്പറ്റി വിക്കിപീഡിയയിൽ ലേഖനങ്ങളുണ്ട്. ഇവ തട്ടിപ്പുകളാണെന്ന് ലേഖനത്തിൽ വിവരിച്ചിട്ടുണ്ടാവും. പിൽറ്റ്ഡൗൺ മനുഷ്യൻ, ഡൈഹൈഡ്രജൻ മോണോക്സൈഡ് തട്ടിപ്പ്, സൗത്ത് കൊറിയയിലെ ഫാൻ ഡെത്ത് അർബൻ ലെജന്റ് എന്നിവ ഉദാഹരണമാണ്. ഇത് ഒരു തട്ടിപ്പ് സത്യമാണെന്ന രീതിയിൽ എഴുതുന്ന ലേഖനങ്ങളിൽ നിന്ന് വ്യത്യസ്തമാണ്.

ഉദാഹരണത്തിന് ഇതൊരു തട്ടിപ്പാണ്:

ഡൈഹൈഡ്രജൻ മോണോക്സൈഡ് (ഡി.എച്ച്.എം.ഒ.) മണമില്ലാത്തതും നിറമില്ലാത്തതും രുചിയില്ലാത്ത‌തുമായ വസ്തുവാണ്. ഇത് എല്ലാ വർഷവും ആയിരക്കണക്കിന് ആൾക്കാരുടെ മരണത്തിനിടയാക്കുന്നുണ്ട്. അബദ്ധത്തിൽ ശ്വാസത്തിനൊപ്പം ഉച്ഛ്വസിക്കുന്നതിനാലാണ് മരണമുണ്ടാകുന്നത്. ഖരരൂപത്തിലുള്ള ഡൈ‌ഹൈഡ്രജൻ മോണോക്സൈഡിനെ അധികനേരം സ്പർശിച്ചാൽ അത് ശരീരകലകൾക്ക് സാരമായ കേടുപാടുണ്ടാക്കും. ഡി.എച്ച്.എം.ഒ. ധാരാളമായി അകത്തുചെന്നാൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നലുണ്ടാകും. ചിലപ്പോൾ ഓക്കാനവും ഛർദ്ദിയുമുണ്ടാകാറുണ്ട്.....

ഇത് ഈ തട്ടിപ്പിനെപ്പറ്റിയുള്ള ലേഖനത്തിന്റെ തുടക്കമാണ്:

വെള്ളത്തിന്റെ ദൂഷ്യവശങ്ങൾ പരിചിതമല്ലാത്ത പേരിൽ അവതരിപ്പിക്കുന്ന ഒരു ആളെപ്പറ്റിക്കൾ രീതിയാണ് ഡൈഹൈഡ്രജൻ മോണോക്സൈഡ് തട്ടിപ്പ് ഈ അപകടകരമായ വസ്തുവിന്റെ ഉപയോഗം നിയന്ത്രിക്കാൻ ആൾക്കാരോട് ഈ തട്ടിപ്പ് ആവശ്യപ്പെടുകയും ചെയ്യും. ശാസ്ത്രീയജ്ഞാനത്തിന്റെ അഭാവവും കൂടിയ തോതിലുള്ള വിവരണവും ഭയമുണ്ടാക്കാൻ എങ്ങനെ കാരണമാകുന്നു എന്ന് വിവർക്കാൻ ഈ ഉദാഹരണം ഉപയോഗിക്കാം.

മറ്റെന്തിനെയും പോലെ തട്ടിപ്പുകളെപ്പറ്റിയുള്ള താളുകളും ശ്രദ്ധേയമാണെങ്കിലേ വിക്കിപീഡിയയിൽ ഉൾപ്പെടുത്താവൂ. ധാരാളം മാദ്ധ്യമശ്രദ്ധ ലഭിക്കുകയോ വിദ‌ഗ്ദ്ധരുൾപ്പെടെ ധാരാളം പേർ വിശ്വസിക്കുകയോ വർഷങ്ങളോളം വിശ്വസിക്കപ്പെടുകയോ ചെയ്ത തട്ടിപ്പുകളെ വിക്കിപീഡിയയിലെ താളുകളാവാനുള്ള ശ്രദ്ധേയത നേടിയവ എന്ന് കണക്കാക്കാം. പെട്ടെന്നൊരു ദിവസം ഉണ്ടാക്കിയെടുത്ത കാര്യങ്ങൾക്കുള്ളതല്ല വിക്കിപീഡിയ.

തട്ടിപ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണം

തിരുത്തുക

ഒരു ലേഖനമോ ചിത്രമോ തട്ടിപ്പാണ് എന്ന് തോന്നിയാൽ {{തട്ടിപ്പ്}}, അല്ലെങ്കിൽ {{തട്ടിപ്പു ചിത്രം}} എന്ന ഫലകം ഈ താളുകളിൽ ചേർക്കാം. താളുകൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുക. തട്ടിപ്പാണ് എന്ന് ഉറപ്പായാൽ {{uw-hoax}} എന്ന ഫലകമുപയോഗിച്ച് ഉപയോക്താക്കളെ താക്കീത് ചെയ്യാനും സാധിക്കും.

തട്ടിപ്പുകൾ സാധാരണഗതിയിൽ പെട്ടെന്നു നീക്കം ചെയ്യാനായി നാമനിർദ്ദേശം ചെയ്യേണ്ടതില്ല. ഒന്നോ രണ്ടോ എഡിറ്റർമാരല്ല തട്ടിപ്പുകൾ അന്വേഷിക്കേണ്ടത്. പല എഡിറ്റർമാരും തെറ്റാണെന്ന് വിചാരിച്ച താളുകൾ സത്യമായിട്ടുമുണ്ട്. തട്ടിപ്പുകളാണെന്ന് സംശയിക്കുന്ന ലേഖനങ്ങൾ ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. വളരെ വ്യക്തമായ കേസുകൾ മാത്രമേ {{SD}} എന്ന ഫലകം ചേർത്ത് പെട്ടെന്ന് നീക്കം ചെയ്യേണ്ടതുള്ളൂ.

ഇവയും കാണുക

തിരുത്തുക
  1. "വിക്കിപീഡിയ:പഞ്ചായത്ത്(നയരൂപീകരണം)". വിക്കിപീഡിയ:തട്ടിപ്പുകൾ ഉണ്ടാക്കരുത്. വിക്കിപീഡിയ. Retrieved 5 ഏപ്രിൽ 2013.

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക