| ഈ വേദിയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നതിനും ചർച്ചകൾക്കുമായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ[1]
- ഒരു കരടുനയം അവതരിപ്പിച്ചുകൊണ്ട് ചർച്ച തുടങ്ങുന്നത് വേഗത്തിൽ തീരുമാനത്തിലെത്താൻ സഹായകമാകും. ചർച്ച തുടങ്ങിയതിനുശേഷമാണ് കരടുനയം രൂപപ്പെടുന്നതെങ്കിലും, അത് വിഷയത്തിന്റെ തലക്കെട്ടിനു തൊട്ടുതാഴെത്തന്നെ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ നൽകുക.
- ചർച്ച തുടങ്ങി 14 ദിവസത്തിനകം അതുവരെ ചർച്ചയിലുണ്ടായ അഭിപ്രായങ്ങൾ ഏതെങ്കിലും ഉപയോക്താവ് സംക്ഷിപ്തരൂപത്തിൽ അവതരിപ്പിക്കുകയും തുടർന്ന് 7 ദിവസത്തിനകം അതു സംബന്ധിച്ച നയപരമായ തീരുമാനം നടപ്പിൽ വരുത്തുകയും ചെയ്യാം.
- 14 ദിവസം കഴിഞ്ഞും ചർച്ച തുടരുകയാണെങ്കിൽ (ദിവസവും സൃഷ്ടിപരമായ പുതിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണെങ്കിൽ) ചർച്ചാ കാലാവധി നീട്ടാവുന്നതാണ്.
- സൃഷ്ടിപരമായ ചർച്ചകളല്ല നടക്കുന്നതെങ്കിൽ 14 ദിവസം കഴിയുമ്പോൾ അഭിപ്രായസമന്വയത്തിലെത്താൻ ആവശ്യമെങ്കിൽ അതുവരെയുള്ള ചർച്ച നിർത്തിവച്ച് മുന്നിൽ വന്ന അഭിപ്രായങ്ങളിൽ വോട്ടെടുപ്പ് നടത്തേണ്ടതാണ്. ഇത് 7 ദിവസം കൊണ്ട് തീരണം.
|