Roshan
14 സെപ്റ്റംബർ 2011 ചേർന്നു
ഞാൻ എന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നില്ല. വിക്കിപീഡിയയിൽ സ്വകാര്യമായി സ്വന്തം വിവരങ്ങൾ വെളിപ്പെടുത്താതെ സേവനം ചെയ്യാൻ കഴിയില്ല എന്ന കർശന പരാമർശങ്ങൾ വരുന്നത് എന്നേപ്പോലുള്ളവർക്ക് ഇവിടെ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്റെ കുടുംബം, ജോലി, ഫോൺ നമ്പർ, ഫേസ്ബുക്ക് അക്കൗണ്ട്, ഗൂഗിൾ + അക്കൗണ്ട്.... തുടങ്ങിയ വിവരങ്ങൾ ഇവിടെ വെളിപ്പെടുത്താനോ കാര്യനിർവാഹകരെ ബന്ധപ്പെടാനോ ഞാൻ തയാറല്ല. ഇത്തരം ഹീനമായ നടപടികൾ വിക്കിപീഡിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് സ്വകാര്യതാ ലംഘനം എന്നു തന്നെ വിശ്വസിക്കുന്നു. ഒന്നെങ്കിൽ സമൂഹം ഒന്നു ചേർന്ന് എന്നെ ആജീവനാന്തം തടയുക. അങ്ങനെ തടഞ്ഞ് ശീലിച്ച പതിവേ ഇവിടുള്ളൂ. നല്ല വിക്കിപീഡിയർ ഒക്കെ ഇവിടെ നിന്ന് മനസുമടുത്ത് പിന്തിരിഞ്ഞു പോയി എന്ന് ഏവർക്കും അറിയാവുന്നതാണ്.
|
എന്നെ വിക്കിപീഡിയയിൽ തിരുത്തലുകൾ നടത്തുന്നതിൽ നിന്നും പ്രവീൺ മാഷ് ഒരാഴ്ച തടഞ്ഞിരുന്നു എന്തായാലും പ്രവീണിന്റെ അബദ്ധധാരണയാലാണ് എന്നെ തടഞ്ഞത്. ഇതാണ് ഞാൻ എഴുതിയത്. അതിനെ പ്രവീൺ എന്ന ഉപയോക്താവ് ഈ വിധം വളച്ചൊടിച്ച് വോട്ടെടുപ്പിൽ ഭിന്നിപ്പ് സൃഷ്ടിക്കുകയും വോട്ടെടുപ്പിനെ മാറ്റി മറിക്കുകയും ചെയ്തു. പുതുതായി ഇവിടെ കാര്യ നിർവാഹകർ വരരുതെന്ന് ലക്ഷ്യമിടുന്ന ഒരു വലിയ ലോബി തന്നെ ഇതിനു പിന്നിൽ ഉണ്ടാകാം. ഇനിയും ആജീവനാന്ത തടയൽ പ്രതീക്ഷിച്ചുകൊണ്ട്. ഒരു പക്ഷേ അദ്ദേഹത്തിന് തടയൽ പഠിക്കാൻ ഞാൻ അവസരം നൽകാമെന്ന് ഈ അവസരത്തിൽ ഊന്നിയൂന്നി പറയുകയാണ്. ( തടയൽ പട്ടിക • പ്രവർത്തനങ്ങൾ • current autoblocks തുടങ്ങിയവ പരിശോധിക്കുക) |
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Roshan&oldid=1935160" എന്ന താളിൽനിന്ന് ശേഖരിച്ചത്