{{ബദൽ:മായ്ക്കുക/അറിയിപ്പ്|ലേഖനം=ലേഖനം}} --~~~~

മുൻപ്രാപനം

തിരുത്തുക

സ്വതേ റോന്തുചുറ്റുന്നയാൾ എന്ന്ത് കൂടാതെ റോന്തു ചുറ്റുന്നവർ, മുൻപ്രാപനം ചെയ്യുന്നയാൾ എന്നീ അനുവാദങ്ങൾ താങ്കൾക്ക് നൽകിയിരിക്കുന്നു.--റോജി പാലാ (സംവാദം) 10:35, 7 ജൂലൈ 2013 (UTC)Reply

 
You have new messages
നമസ്കാരം, Roshan. താങ്കൾക്ക് സംവാദം:പഴ_പ്രഥമൻ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

നക്ഷത്രത്തിനു നന്ദി റോഷൻ. സ്നേഹത്തോടെ.ജോർജുകുട്ടി (സംവാദം) 13:37, 18 സെപ്റ്റംബർ 2013 (UTC)Reply

കാര്യനിർവാഹകപദവിയുടെ ദുർവിനിയോഗം

തിരുത്തുക

മറുപടിയിട്ടിട്ടുണ്ട്. സംവാദത്തിന് നന്ദി. സംഗമോത്സവബോട്ടിന്റെ സ്വാഗതഫലകത്തിനുണ്ടായിരുന്ന ഒരു ബഗ്ഗ് കണ്ടെത്താനായി. ബോട്ടിതുവരെ ഓടിയിരുന്നില്ല. കയ്യീന്ന് പോയിരുന്നെങ്കിൽ പണിയായേനെ. --മനോജ്‌ .കെ (സംവാദം) 12:40, 10 നവംബർ 2013 (UTC)Reply

വ്യക്തിപരമായ ആക്രമണം

തിരുത്തുക

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കുഴൂർ വിൽസൺ എന്ന താളിൽ താങ്കൾ മറ്റൊരു ഉപയോക്താവിനു നേരെ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തിയതായി ശ്രദ്ധയിൽ പെട്ടിരിക്കുന്നു. വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത് വിക്കിപീഡിയയിലെ നയപ്രകാരം അനുവദനീയമല്ലെന്ന് താങ്കൾക്കും അറിവുള്ളതാണല്ലോ. ഇല്ലെങ്കിൽ വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത് എന്ന താൾ വിശദമായി വായിച്ചു നോക്കുക. ഇതു മാത്രമല്ല ലേഖനങ്ങളുടെ സംവാദം താളിലും മറ്റു ചർച്ചാ താളുകളിലും താങ്കൾ നടത്തുന്ന ഇടപെടലുകൾ വിക്കിപീഡിയയുടെ സംസ്കാരത്തിനു യോജിച്ചതല്ലെന്ന് കരുതുന്നു. താങ്കൾ പലപ്പോഴും താങ്കളുടെ ആശയങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുവാനും എതിരഭിപ്രായം പറയുന്നവരെ പരിഹസിക്കുവാനു ശ്രമിക്കുന്നതായാണു കണ്ടു വന്നിട്ടുള്ളത്. മാന്യമായും, കാര്യമാത്ര പ്രസക്തമായും മാത്രം സംവാദം താളുകളിൽ ഇടപെടലുകൾ നടത്തുക. ഇത് താങ്കൾക്കുള്ള അവസാന വാണിംഗാണു്. ഇനിയും ഇത്തരം പ്രവൃത്തികളിൽ താങ്കൾ തുടരുകയാണെങ്കിൽ താങ്കളെ വിക്കിപീഡിയയിൽ നിന്നു തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു തടയേണ്ടി വരുമെന്ന് ഓർമിപ്പിക്കുന്നു. നല്ലൊരു വിക്കിപീഡിയ അനുഭവം ആശംസിച്ചു കൊണ്ട് --Anoop | അനൂപ് (സംവാദം) 14:55, 10 നവംബർ 2013 (UTC)Reply

അങ്ങനെയുള്ളവരെ എന്നും അടിച്ചു പുറത്താക്കിയ ചരിത്രമല്ലേ നിർവാഹകർക്കുള്ളൂ. തിന്നൂം ഇല്ല തീറ്റിക്കൂമില്ല--Roshan (സംവാദം) 17:34, 10 നവംബർ 2013 (UTC)Reply

കുട്ടിക്കുഞ്ഞുതങ്കച്ചി

തിരുത്തുക

റോഷൻ, ഇവിടെ, ശ്രദ്ധേയത, ബോദ്ധ്യപ്പെട്ടെങ്കിൽ ഫലകം നീക്കാൻ അഭ്യർത്ഥിക്കുന്നു--കണ്ണൻഷൺമുഖം (സംവാദം) 11:51, 13 നവംബർ 2013 (UTC)Reply

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Roshan

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 20:46, 16 നവംബർ 2013 (UTC)Reply

ഇ.എം.എസ് അക്കാദമി

തിരുത്തുക

ഇഎംഎസ് അക്കാദമി എന്ന താൾ ലയിപ്പിക്കുന്നതിനുമുൻപ് തുടങ്ങിയ ഉപയോക്താവിനോട് പറയുന്നതായിരുന്നു ഭംഗി. അതിലൂടെ അയാൾക്ക് നല്ലൊരു അനുഭവം പകരുവാൻ കഴിയുമായിരുന്നു. ഇനിയും ഒരു സന്ദേശം നൽകുന്നത് നല്ലതാണ്. --Adv.tksujith (സംവാദം) 15:56, 9 ജനുവരി 2014 (UTC)Reply

അവർക്ക് തനിയെ കാര്യം മനസ്സിലാകും എന്ന മുൻവിധി വേണ്ട. പലർക്കും ഉള്ള പരാതിയാണ്. അവർ എഴുതുന്നത് വിക്കിയിൽ കാണുന്നില്ല എന്നത്! എന്തുകൊണ്ടാണ് കാണാതാകുന്നത് എന്ന് പുതിയ ഉപയോക്താക്കളെ പറഞ്ഞ് മനസ്സിലാക്കിയാൽ ആ പരാതി തീരും. ആ ഉപയോക്താവിനോട് തീർച്ചയായും എനിക്കും പറയാൻ കഴിയും. പക്ഷേ, തിരുത്ത് നടത്തിയ താങ്കൾ അത് ചെയ്യുന്നതായിരിക്കും ഉചിതം എന്നേ ഉദ്ദേശിച്ചുള്ളു. //പുതിയ ഉപയോക്താക്കൾ മാത്രമാണ് വിക്കിയെ പോഷിപ്പിക്കുന്നത്// എന്ന് ഞാനെവിടെയും പറഞ്ഞില്ലല്ലോ. പക്ഷേ പുതിയ ഉപയോക്താക്കളെ ബോധപൂർവ്വം വളർത്തിക്കൊണ്ടുവരണം. പഴയവർ "ബോധപൂർവ്വം" വിട്ടുപോകുന്ന കാലമല്ലേ :) --Adv.tksujith (സംവാദം) 17:44, 9 ജനുവരി 2014 (UTC)Reply
താങ്കളുടെ ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു. പക്ഷേ, //താങ്കളും ഈ പ്രവർത്തി ചെയ്തിട്ടുണ്ട്// എന്ന ജനറലൈസേഷൻ ദയവായി നടത്താതിരിക്കുക. അബദ്ധത്തിൽ ചെയ്യുന്ന കാര്യങ്ങൾ ആരെങ്കിലും ചൂണ്ടിക്കാട്ടിയാൽ അത് അംഗീകരിക്കാനുള്ള വിശാലമനസ്കതയാണ് ഇതുവരെയുള്ള വിക്കിപീഡയയിലെ അനുഭവങ്ങൾ എനിക്ക് തന്നിട്ടുള്ളത്. അതിന് താങ്കളോടും മറ്റുപയോക്താക്കളോടും നിസ്സീമമായി കടപ്പെട്ടിരിക്കുന്നുമുണ്ട്. മുൻവിധികൾ വെച്ച് എന്റെ പ്രവർത്തികളെ വായിക്കരുതെന്ന് ദയവായി അഭ്യർത്ഥിക്കുന്നു... ആശംസകളോടെ. --Adv.tksujith (സംവാദം) 08:07, 10 ജനുവരി 2014 (UTC)Reply

പി.ജയരാജന്റെ ഫേസ്‌ബുക്ക്

തിരുത്തുക

വിജ്ഞാനകോശ സ്വഭാവമില്ലാത്ത ഇത്തരം താളുകൾ ശ്രദ്ധയിൽപ്പെടുന്ന മാത്രയിൽ lതന്നെ വിക്കിപീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്യാറുണ്ട്. താങ്കൾക്ക് സ്വയം റോന്ത് ചുറ്റുന്നതിനുള്ള അധികാരം നൽകിയിട്ടുള്ളതിനാൽ, ആ താളിന്റെ സൃഷ്ടി താങ്കൾ നടത്തിയ നിമിഷം തന്നെ ശ്രദ്ധിക്കാനും നീക്കം ചെയ്യാനും കഴിയാതിരുന്നതിൽ ഖേദിക്കുന്നു. ദയവായി ഇപ്രകാരം താങ്കൾക്ക് ലഭിച്ചിട്ടുള്ള ഫ്ലാഗുകൾ ദുരുപയോഗം ചെയ്യാതിരിക്കുക. നീക്കം ചെയ്യപ്പെട്ട ഇത്തരത്തിലുള്ള ധാരാളം താളുകൾ ഇവിടെ കാണാം. ആശംസകളോടെ --Adv.tksujith (സംവാദം) 09:12, 20 ഫെബ്രുവരി 2014 (UTC)Reply

  - ഇപ്പോഴാണ് താങ്കൾ ശരിയായ പ്രവർത്തി ചെയ്തത്. ഒറ്റയ്ക് നിൽക്കാൻ യാതൊരു സാദ്ധ്യതയുമില്ലാത്ത, തികച്ചും നൈമിഷികമായ ഒരു വിഷയം താങ്കൾ ഒരു ലേഖനമാക്കുന്നതിന് പകരം ജയരാജന്റെ താളിലെ ഉപതാളാക്കിയല്ലോ. അത് അംഗീകരിക്കുന്നു. അങ്ങനെയാണ് ചെയ്യേണ്ടത്. അത് സംതുലിതമായ കാഴ്ചപ്പാടോടെ പൂർണ്ണമാക്കി എഴുതുമല്ലോ. നന്ദി. --Adv.tksujith (സംവാദം) 09:19, 20 ഫെബ്രുവരി 2014 (UTC)Reply

ചങ്ങാതീ നിങ്ങൾ രണ്ടുപേരുകളിലും വിക്കിപീഡിയയ്ക് ചെയ്യുന്ന സേവനങ്ങൾ അംഗീകരിക്കുന്ന ഒരാളാണ് ഞാൻ രണ്ടാമത്തെ പേരിൽ ചെയ്യുന്നവ അല്പം അതിരുകടക്കുന്നുണ്ടെങ്കിലും ചിലതെല്ലാം ആവശ്യമാണെന്നറിയാം. ഞാൻ ചെക്ക് യൂസറൊന്നും ഉപയോഗിക്കാൻ പോകുന്നില്ല. അത് താങ്കൾക്ക് തന്നെ അറിയാവുന്നതാണല്ലോ. വിട --Adv.tksujith (സംവാദം) 09:37, 20 ഫെബ്രുവരി 2014 (UTC)Reply

മര്യാദയില്ലാത്ത പെരുമാറ്റം

തിരുത്തുക

വിക്കിപീഡിയ സന്നദ്ധപ്രവർത്തകരായ ഉപയോക്താക്കൾ സൃഷ്ടിക്കുന്നതാണ്. മറ്റു വ്യക്തികളുടെ പ്രവർത്തനങ്ങളെ അംഗീകരിക്കണമെന്നില്ല, പക്ഷേ അപമാനിക്കരുത്. കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ് താളിലേത് പോലെ ഉപയോക്താക്കളെ അനാവശ്യമായി അപമാനിക്കുന്ന കുറിപ്പുകൾ ഇട്ടാൽ അത് അംഗീകരിക്കാനാവില്ലെന്നും അക്കാരണത്താൽ താങ്കളെ തടയേണ്ടി വന്നേക്കും എന്നും അറിയിച്ചുകൊള്ളട്ടെ. പക്ഷേ അതിന്റെ ആവശ്യമുണ്ടാകില്ല എന്നും താങ്കൾ സ്വയം നിയന്ത്രിച്ച് ലേഖനതാളുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചും പ്രവർത്തിക്കും എന്നും കരുതട്ടെ. ആശംസകൾ--പ്രവീൺ:സംവാദം 09:56, 21 ഫെബ്രുവരി 2014 (UTC)Reply

എന്റെ പ്രവർത്തനത്തെക്കുറിച്ച് പരാതിയുണ്ടെങ്കിൽ അത് പരിഹരിക്കാൻ അതിനുള്ള മാർഗ്ഗം നോക്കുക. ഞാൻ ചെയ്യുന്നത് മോശപ്പെട്ട തിരുത്താണെങ്കിൽ അത് തിരുത്തുക, അല്ലെങ്കിൽ എന്നോട് പറയുക, തെറ്റാണെന്ന് താങ്കൾക്ക് ബോദ്ധ്യമുള്ള രീതികൾ ഉണ്ടെങ്കിൽ അവ താങ്കൾ തന്നെ അനുകരിക്കുന്നതാവും കൂടുതൽ തെറ്റ്. മറ്റുപയോക്താക്കളെ പേടിക്കേണ്ട കാര്യമൊന്നുമില്ല. എന്നാൽ മറ്റുള്ള ഉപയോക്താക്കളെ ഒരു ബഹുമാനവുമില്ലാത്തവിധത്തിൽ പരിഹസിച്ചാൽ തടയപ്പെടും എന്ന ബോദ്ധ്യമുള്ളത് അറിയില്ലായിരുന്നു എന്ന വാദം ഉണ്ടാവാതിരിക്കാൻ നല്ലതാണ്. ആശംസകൾ. എഴുത്ത് താളിലെ കുറിപ്പ് വസ്തുതകൾ മാത്രമാണ് എന്ന് എന്റെ അഭിപ്രായം. .--പ്രവീൺ:സംവാദം 10:56, 21 ഫെബ്രുവരി 2014 (UTC)Reply

താങ്കളെ ഞാൻ ചൊറിയാൻ വന്നു എന്നൊരു കുറിപ്പ് കണ്ടു. താങ്കൾ മറ്റെല്ലാവർക്കും തുല്യനാണെന്നും, സാധാരണ സംവാദമുണ്ടാകുന്നതു പോലെ താങ്കളൊട് സംവദിച്ചു എന്നുമാത്രം കരുതിയാൽ മതിയാവും. വോട്ടെടുപ്പ് താളിൽ മറ്റാരുടേയോ വോട്ടിന്റെ കാരണം താങ്കൾ വ്യാഖ്യാനിച്ചിരിക്കുന്നത് കണ്ടു. അതിന്റെയാവശ്യമില്ല. ഓരോരുത്തരും അവരവരുടെ ഇഷ്ടത്തിനനുസരിച്ചാണ് വോട്ട് ചെയ്യുന്നത്. അത്തരം പ്രവർത്തികളും ഒഴിവാക്കേണ്ടതാണ്. നല്ല ഉപയോക്താവായി പ്രവർത്തിക്കുക. ആശംസകൾ --പ്രവീൺ:സംവാദം 05:16, 23 ഫെബ്രുവരി 2014 (UTC)Reply

വിക്കി ആരുടേയും സ്വന്തമല്ല എന്നുത്തമബോദ്ധ്യമുണ്ട്. ഇനി അനാവശ്യമായി വിക്കിയെക്കുറിച്ച് വിക്കിയിലുള്ള സംവാദങ്ങൾ ഉഴിവാക്കിയാലോ, കേരളത്തിലെ കക്ഷിരാഷ്ട്രീയം പറഞ്ഞ് ഉപയോക്താക്കളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടത്തിയാലോ ഇവിടെ തിരുത്തുന്നതിൽ നിന്നും തടയേണ്ടി വരും. നന്ദി.--പ്രവീൺ:സംവാദം 01:50, 24 ഫെബ്രുവരി 2014 (UTC)Reply

തടഞ്ഞിരിക്കുന്നു

തിരുത്തുക

വ്യത്യസ്ത കാര്യനിർവ്വാഹകരുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് ശേഷവും, ഉപയോക്താക്കളെ പരിഹസിക്കുകയും കേരളത്തിലെ കക്ഷിരാഷ്ട്രീയം ഉപയോഗിച്ച് ഭിന്നിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത താങ്കളെ ഒരാഴ്ചത്തേയ്ക്ക് തടഞ്ഞിരിക്കുന്നു.--പ്രവീൺ:സംവാദം 03:01, 24 ഫെബ്രുവരി 2014 (UTC)Reply

ഫാമിലി ഫേസ്ബുക്ക്

തിരുത്തുക

ഫാമിലി ഫേസ്ബുക്ക് നീക്കം ചെയ്തപ്പോൾ സമാദാനം ആയല്ലൊ--പാപ്പൂട്ടി (സംവാദം) 08:29, 2 മാർച്ച് 2014 (UTC)Reply

വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan

തിരുത്തുക

താങ്കളുടെ അക്കൗണ്ട് ഉപയോക്തൃനിർണ്ണയ പരിശോധനയ്ക്ക് വിധേയമാക്കുന്നതുസംബന്ധിച്ച അപേക്ഷ ഇവിടെ നൽകിയിട്ടുണ്ട്. ദയവായി അഭിപ്രായമറിയിക്കുക. --അജയ് ബാലചന്ദ്രൻ (സംവാദം) 04:57, 10 മാർച്ച് 2014 (UTC)Reply

അതു വേണ്ടായിരുന്നു

തിരുത്തുക

--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:06, 11 മാർച്ച് 2014 (UTC)Reply

അതിവേഗ റെയിൽ ഗതാഗതം - ലയനം

തിരുത്തുക

താങ്കൾ അതിവേഗ റെയിൽ ഗതാഗതം എന്ന ലേഘനത്തിൽ നടത്തിയ തിരുത്തിന് നന്ദി. ഈ ലേഘനത്തെ അതേ വിഷയത്തിലുള്ള "അതിവേഗതീവണ്ടികളി"ലേക്ക് ലയിപ്പിക്കാൻ ആലോചിക്കുന്നു. ദയവായി താങ്കളുടെ അഭിപ്രായം സംവാദം:അതിവേഗതീവണ്ടികൾ എന്ന താളിൽ അറിയിക്കുക. - ജോസ് മാത്യൂ (സംവാദം) 05:11, 1 ഡിസംബർ 2015 (UTC)Reply

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

തിരുത്തുക

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)Reply

കേരളയാത്ര (കെ.കെ. രമ) എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം

തിരുത്തുക
 

കേരളയാത്ര (കെ.കെ. രമ) എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരളയാത്ര (കെ.കെ. രമ) എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 Akhiljaxxn (സംവാദം) 06:26, 18 ഓഗസ്റ്റ് 2020 (UTC)Reply