മുട്ടം, ഇടുക്കി ജില്ല
ഈ ലേഖനത്തിന് അവലംബങ്ങളോ പുറംകണ്ണികളോ നൽകിയിട്ടുണ്ട്, പക്ഷെ വരികൾക്കിടയിൽ ആവശ്യമുള്ളത്ര അവലംബങ്ങൾ ചേർത്തിട്ടില്ലാത്തതിനാൽ വസ്തുതകളുടെ ഉറവിടം വ്യക്തമാകുന്നില്ല. ദയവായി വസ്തുതകൾക്ക് ആവശ്യമായ അവലംബങ്ങൾ ചേർത്ത് ലേഖനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുക. (October 2013) |
മുട്ടം : (ഹിന്ദി: मुट्टमं) (ഇംഗ്ലീഷ്: Muttom ) ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്. തൊടുപുഴയിൽ നിന്നും 8 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തൊടുപുഴ നിയമസഭാ മണ്ഡലത്തിന്റെയും ഇടുക്കി ലോക്‌സഭാ മണ്ഡലത്തിന്റെയും തൊടുപുഴ ബ്ലോക്കിന്റെയും പരിധിയിൽ വരുന്നു. കൊച്ചിയിൽ നിന്നും 66 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
Muttom മുട്ടം | |
---|---|
മലങ്കര അണക്കെട്ടിന്റെ റിസർവോയർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
• ഭരണസമിതി | പഞ്ചായാത്ത് ഭരണ സമിതി |
ഉയരം | 22 മീ(72 അടി) |
(2001) | |
• ആകെ | 10,228 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 685587 |
Telephone code | +914862 |
വാഹന റെജിസ്ട്രേഷൻ | KL-38 |
സ്ഥല നാമാർത്ഥം
തിരുത്തുകമുട്ടം എന്നാൽ : കീറാൻ പ്രയാസമുള്ള വിറക്; ചരിവ്; കടലിലോ കായലിലോ ജലത്തിലേക്കു തള്ളിനിൽക്കുന്ന കുന്ന്; ഗ്രാമം
'മുട്ടം' എന്ന പേരിൽ അറിയപ്പെടുന്ന മറ്റു സ്ഥലങ്ങൾ
തിരുത്തുക- (1) തൊടുപുഴ - മുട്ടം
- (2) തൊടുപുഴ - ഏഴു മുട്ടം
- (3) ആലുവ - മുട്ടം
- (4) ചേർത്തല - മുട്ടം
- (5) ഹരിപ്പാട് - മുട്ടം
- (6) കണ്ണൂർ - മുട്ടം (പയങ്ങാടി)
- (7) കാസറഗോഡ് - മുട്ടം (ഷിരിയ പോസ്റ്റ്)
- (8) കന്യാകുമാരി - മുട്ടം
- (9) കോയമ്പത്തൂർ - മുട്ടം (കൊങ്ങു നാട്ടിൽ - വെള്ളീനഗിരി താഴ്വരയിൽ)
- (10) കഡലൂർ - മുട്ടം (കാട്ടുമന്നാർകോവിൽ താലൂക്കിൽ
- (11) നാഗപട്ടണം - മുട്ടം
സമ്പദ് വ്യവസ്ഥ
തിരുത്തുകകൃഷി
തിരുത്തുകമുട്ടം പഞ്ചായത്തിന്റെ സമ്പദ് വ്യവസ്ഥ ആശ്രയിച്ചിരിക്കുന്നത് കൃഷിയെയാണ്. റബ്ബറാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കൂടാതെ ഇവിടെ നെല്ല്, കപ്പ, തെങ്ങ്, കവുങ്ങ്, വാഴ, കൊക്കോ, കാപ്പി, കുരുമുളക്, മഞ്ഞൾ, കൈതച്ചക്ക (പൈനാപ്പിൾ) എന്നിവയും കൃഷി ചെയ്യുന്നുണ്ട്. കൃഷി വികസന കാര്യങ്ങൾക്കായി കൃഷി ഭവൻ എന്ന സർക്കാർ സ്ഥാപനവും പ്രവർത്തനക്ഷമതമാണ്. മൃഗസംരക്ഷനത്തിനായി ഒരു മൃഗാശുപത്രിയും, മിൽമ ക്ഷീര സഹകരണ സംഘവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
വ്യവസായം
തിരുത്തുകഇവിടെ വൻകിട വ്യവസായങ്ങൾ ഒന്നും പ്രവർത്തിക്കുന്നില്ല എങ്കിലും ചെറുകിട വ്യവസായങ്ങൾ പ്രവര്ത്തിക്കുന്നുണ്ട്.
- കാക്കൊമ്പ് റബ്ബർ പ്രൊഡ്യൂസിംഗ് സൊസൈറ്റി
- പ്രിന്റ് എക്യുപ്മെന്റ് ഫിനിഷ്
- മലങ്കര റബ്ബർ പ്രൊഡ്യൂസിംഗ്. മുട്ടം ഇൻഡസ്ടിയൽ എസ്റ്റേറ്റ്
വാർത്താവിനിമയം
തിരുത്തുകവാർത്താവിനിമയ രംഗത്ത് ഭാരത് സഞ്ചാർ നിഗം ലിമിറ്റെഡ് (B. S. N. L ) സേവനമനുഷ്ടിക്കുന്നു. കൂടാതെ രണ്ട് പോസ്റ്റ് ആഫീസുകളും പ്രവർത്തിക്കുന്നുണ്ട്.
ഗതാഗതം
തിരുത്തുകഗതാഗതത്തിനായി പ്രധാനമായും റോഡുകളെയാണ് ആശ്രയിക്കുന്നത്. സംസ്ഥാന രാജപാത - ൩൩(33) തൊടുപുഴ - പുളിയന്മല റോഡും സംസ്ഥാന രാജപാത - ൪൪ (44)(കേരളം) ശബരിമല-നേര്യമംഗലം റോഡും ഈ ഗ്രാമത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവ അടുത്തുള്ള പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു.
ഇവിടെ റയിൽവെ ഇല്ല. എറണാകുളം ജംഗ്ഷൻ, എറണാകുളം ടൌൻ, ആലുവ എന്നിവ അടുത്തുള്ള പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളാണ്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- മഹാത്മഗാന്ധി സർവകലാശാല എഞ്ചിനീയറിങ്ങ് കോളേജ്.
- ഗവണ്മെന്റ് പോളിടെക്‌നിക്ക് കോളേജ്
- ഐ.എച്ച്.ആർ.ഡി.ഇ ഹയർസെക്കൻഡറി സ്ക്കൂൾ
- മുട്ടം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ
- സെന്റ് തോമസ് ഹൈസ്ക്കൂൾ, തുടങ്ങനാട്
- സെന്റ് തോമസ് എൽ.പി സ്കൂൾ
തുടങ്ങനാട്
- സെന്റ് മേരീസ് എൽ.പി സ്കൂൾ
കാക്കൊമ്പ്
- പഞ്ചായത്ത് ഫൽ.പി സ്കൂൾ
ഇടപ്പള്ളി(ഇല്ലിചാരി)
- ഷന്താൾ ജ്യോതി പബ്ലിക്ക് സ്കൂൾ
- ഷറ്ഫുൽ ഇസ്ലാം അറബിക് സ്കൂൾ
- മുട്ടം ഗവണ്മെന്റെ ഹൈസ്കൂൾ : ഈ പഞ്ചായത്തിലെ ഒരു പുരാതനമായ വിദ്യാഭ്യാസ സ്ഥാപനമാണ്. ആദ്യകാലത്ത് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത് " ശ്രീ ലക്ഷമിവിലാസം സംസ്കൃത പാഠശാല" എന്നായിരുന്നു .
വിനോദസഞ്ചാരകേന്ദ്രങ്ങൾ
തിരുത്തുക- മലങ്കര ഡാം അണക്കെട്ട് ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് മൂലമറ്റം പവർ ഹൗസിൽ നിന്നും വൈദ്യുതി ഉറ്റ്പാദിപ്പിച്ചതിന്ശേഷം പുറന്തള്ളുന്ന ജലം തടഞ്ഞു നിർത്തി ജലസേചനത്തിനും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. മലങ്കര ഡാമിന് സമീപത്തായി കുട്ടികൾക്കായി ഒരു പാർക്ക് പ്രവർത്തിക്കുന്നു.
- ഇലവീഴാപൂഞ്ചിറ: ഈ വിനോദ സഞ്ചാര കേന്ദ്രം മുട്ടത്തുനിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു.
ഇലവീഴാപൂഞ്ചിറയെന്ന പേരിൽ നിന്നുതന്നെ ഈ സ്ഥലനാമത്തിന്റെ അർഥം മനസ്സിലാക്കാം "ഇല വീഴാത്ത തടാകമുള്ള പുൽമേടുകൾ നിറഞ്ഞ ഒരിടം" നല്ല വെയിലുള്ള സമയത്ത് ഇവിടെ നിന്നും നോക്കിയാൽ ഇടുക്കി, ആലപ്പുഴ, കൊച്ചി എന്നീ സ്ഥലങ്ങളുടെ വിഹഗവീക്ഷണം കാണാൻ സാധിക്കും. ഇവിടേയ്ക്ക് മുട്ടത്തുനിന്നും കാഞ്ഞാർ വഴിയും കാഞ്ഞിരം കവല, മേലുകാവ് വഴിയും എത്തിച്ചേരാൻ സാധിക്കും. ഇതിന് കുടയത്തൂർ വിന്ധ്യൻ എന്നും പിന്തന്മേട് എന്നും വിളിപ്പേരുണ്ട്. മലയുടെ വടക്ക് ഭാഗത്തായി ഒരു ഗുഹാമുഖം ഉണ്ട്. വിനോദയാത്രക്കാർ മലയിറങ്ങുമ്പോൾ കൈയ്യിൽ ഒരു ചിറ്റീന്തിന്റെ ചില്ലയും ഒടിച്ചാണ് വരുന്നത്
- നാടുകാണി: ഇവിടെ നിന്നും ഇടുക്കിലേക്ക് പോകുന്ന പാതയിലുള്ള മറ്റൊരു പ്രധാന സ്ഥലമാണ് നാടുകാണി മണ്ഡപം. ഇതിൽനിന്നും താഴേക്കു നോക്കിയാൽ മൂലമറ്റം പവർ ഹൗസും മൂലമറ്റം ടൗൺ കാണാം.
- അരുവിക്കുത്ത് വെള്ളച്ചാട്ടം
- പൂതക്കുഴി വെള്ളച്ചാട്ടം
- കണ്ണാടിപ്പാറ വ്യൂപോയിൻറ്
- പച്ചിലാംകുന്ന് വ്യൂപോയിൻറ്
ആരാധനാലയങ്ങൾ
തിരുത്തുക- ക്ഷേത്രങ്ങൾ :
തയ്യക്കാവ് ഭഗവതി ക്ഷേത്രം,
ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം.
- പള്ളികൾ :
സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് (സുറിയാനി പള്ളി),
പ. കന്യകമറിയത്തിന്റെ ക്നാനായ കത്തോലിക്കാ പള്ളി, ഊരക്കുന്നു
വി. സെബാസ്ത്യനോസ് പള്ളി (സിബിഗിരി)
വി. തോമസ് ഫൊറോനാ പള്ളി തുടങ്ങനാട്,
ദ് പെന്തക്കോസ്ത് മിഷൻ,
വി. മത്ഥിയാസ് സി. എസ്. ഐ. പള്ളി എള്ളുംപുറം.
വി. യൗസേപ്പിതാവിന്റെ പള്ളി, ജോസ് മൌണ്ട്, ഇല്ലിചാരി
പ. മറിയത്തിന്റെ പള്ളി, കാകൊമ്പ്
- മസ്ജിദുകൾ :
മുഹയിദ്ദീൻ ജുംഅ മസ്ജിദ്,
സബാഹ മസ്ജിദ്,
മലങ്കര മഖാം ജുംഅ മസ്ജിദ്, പെരുമറ്റം.
- കബറിടം : സയ്യിദ് മുഹമ്മദ് പൂകുഞ്ഞി സീതികോയ തങ്ങൾ കബറടങ്ങിയിരിക്കുന്നത് തൊടുപുഴയാറിന്റെ തീരത്ത് പെരുമറ്റം ജുമാ മസ്ജിദിന്റെ മറുകരയിലാണ് എല്ലാവർഷവും ഇവിടെ ഉറൂസ് കൊണ്ടാടുന്നുണ്ട്. പെരുമറ്റത്തുനിന്നും ഇവിടെയ്ക്ക് 2 കിലോമീറ്റർ ദൂരം ഉണ്ട്.
പ്രധാന സർക്കാർ സ്ഥാപനങ്ങൾ
തിരുത്തുക1) ഇടുക്കി ജില്ലാ കോടതി
2) ടെലിഫോൺ എക്സേഞ്ച്
3) ഇടുക്കി ജില്ല ജയിൽ
4) കൃഷിഭവൻ
5) വില്ലേജ് ആഫീസ്
6) മൃഗാശുപത്രി
7) വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ഓഫീസ്.
8) മൈനർ ഇറിഗേഷൻ ഓഫിസ്
9) പഞ്ചായത്ത് ഓഫീസ്
10) സോയിൽ കൺസർവേഷൻ ഓഫിസ്,
11) സാമൂഹ്യ ആരോഗ്യ കേന്ദ്രം
12) ആയുർവ്വേദ ഡിസ്പെപെൻസറി,
13 ) ജില്ലാ ഹോമിയോ ആശുപത്രി
14)ഫോറസ്റ്റ് റേഞ്ച് ഓഫീസ്
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- http://www.lsg.kerala.gov.in/reports/lbMembers.php?lbid=612
- http://ucet.ac.in
- http://www.gptcmuttom.org Archived 2016-01-10 at the Wayback Machine.
- http://shanthaljyothi.com[പ്രവർത്തിക്കാത്ത കണ്ണി]
- http://godsownidukki.com[പ്രവർത്തിക്കാത്ത കണ്ണി]
- http://wikimapia.org/11197590/Malankara-Dam
- http://www.youtube.com/watch?v=2B3v4-dXXD8
- http://www.youtube.com/watch?v=0QhMO_uj2_A
- http://www.youtube.com/watch?v=EdVWTaOUhsU
- http://www.malayalam.nativeplanet.com Archived 2021-08-03 at the Wayback Machine.
- http://www.ellumpuramcsichurch.org/ellumpuram.html[പ്രവർത്തിക്കാത്ത കണ്ണി]
- https://www.keralatourism.org/destination/malankar-dam.../95/
- Census data 2001