നമസ്കാരം!

സ്വാഗതം Sebinaj, വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാൻ സാധ്യതയുള്ള ചില താളുകൾ താഴെ കൊടുക്കുന്നു.

പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

ഒരു വിക്കിപീഡിയനായി ഇവിടെ സംശോധനങ്ങൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാല് "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex 10:34, 24 മേയ് 2007 (UTC)Reply

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sebinaj,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 10:21, 29 മാർച്ച് 2012 (UTC)Reply

കെ.വി. സുധീഷ് തിരുത്തുക

കെ.വി. സുധീഷ് എന്ന ലേഖനത്തിൽ അവലംബങ്ങൾ ചേർക്കാൻ ശ്രമിക്കുക -- റസിമാൻ ടി വി 05:43, 26 ജനുവരി 2013 (UTC)Reply

അവലംബം മറ്റാരെങ്കിലും ചേർത്തുകൊള്ളും. തത്ക്കാലം താൾ തുടങ്ങിവച്ചുവെന്നേയുള്ളൂ. —ഈ തിരുത്തൽ നടത്തിയത് Sebinaj (സം‌വാദംസംഭാവനകൾ)

നിലവിലെ ലേഖനങ്ങളിൽ അവലംബങ്ങൾ ചേർക്കാൻ അധികമാരും ശ്രമിക്കാറില്ല സെബിൻ. പല ലേഖനങ്ങളും അവലംബമില്ലാതെ അവ അങ്ങനെതന്നെ കിടക്കാറാണ് പതിവ്. സാധിക്കുമെങ്കിൽ പിന്നീടെപ്പോഴെങ്കിലും ചേർക്കുക -- റസിമാൻ ടി വി 07:27, 26 ജനുവരി 2013 (UTC)Reply
തത്ക്കാലം രണ്ടെണ്ണം ചേർത്തിട്ടുണ്ടു്. അനുസ്മരണം നടത്തിയതിന്റെ വാർത്തകൾ ഓൺലൈനിൽ ധാരാളമുണ്ടു്. അതുവല്ലതുംകൂടി അവലംബമാക്കണോ? Sebinaj (സംവാദം) 07:34, 26 ജനുവരി 2013 (UTC)Reply
ഒരു വാർത്താ അവലംബം ചേർത്തിട്ടുണ്ടല്ലോ. തീയതിയുടെയും ശ്രദ്ധേയതയുടെയും കാര്യത്തിൽ തെളിവായി അതു മതി. എന്നാൽ പ്രതികൾ RSS പ്രവർത്തകരായിരുന്നു എന്നതിന് കേസന്വേഷണത്തിന്റെയും കോടതിവിധിയുടെയും മറ്റും വാർത്തകളുണ്ടെങ്കിൽ ചേർക്കാൻ ശ്രമിക്കുക. സാധാരണ contested ആകുന്നത് അത്തരം കാര്യങ്ങളാണ്. അനുസ്മരണവാർത്തകൾ കൂടുതൽ വിവരങ്ങളൊന്നും നൽകില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 07:38, 26 ജനുവരി 2013 (UTC)Reply

പ്രിയ സെബിൻ, പുതുതായി എഴുതുന്ന എല്ലാ ലേഖനങ്ങൾക്കും ചുരുങ്ങിയത് ഒരു അവലംബം എങ്കിലും ചേർക്കുവാൻ ശ്രദ്ധിക്കന്നതാണ് നല്ലത്. ഒന്നാമതായി അനാവശ്യ വിവാദം ഒഴിവാക്കി, സമയം ലാഭിക്കാമല്ലോ. രണ്ടാമതായി, അവലംബമില്ലാതെ എഴുതുമ്പോൾ, പുതുതായി വരുന്നവർക്കുണ്ടാകുന്ന ധാരണ, ഇങ്ങനെ എഴുതിയാലും കുഴപ്പിമില്ല എന്നാകും... പിന്നീട് അവലംബം ചേർക്കാം, ചേർക്കും എന്ന വിശ്വാസം പലപ്പോഴും നടക്കാത്ത സ്വപ്നമാകും :) --Adv.tksujith (സംവാദം) 07:53, 26 ജനുവരി 2013 (UTC)Reply

കെ.വി. സുധീഷ് എന്ന ലേഖനം ശ്രദ്ധേയതയില്ല എന്ന കാരണത്താൽ ഒഴിവാക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം അറിയിക്കുക--റോജി പാലാ (സംവാദം) 17:43, 10 ഏപ്രിൽ 2013 (UTC)Reply

‍വർഷാവർഷം രക്തസാക്ഷിദിനം ആചരിക്കുന്നുണ്ടു്. എസ്എഫ്ഐയുടെ അഖിലേന്ത്യാ നേതാവായിരുന്നു. അതിദാരുണമായി കൊല്ലപ്പെട്ടയാളാണു്. രാഷ്ട്രീയ കൊലപാതകങ്ങൾ ശ്രദ്ധേയതയില്ലാത്തതാണോ?

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം തിരുത്തുക

If you are not able to read the below message, please click here for the English version

 

നമസ്കാരം! Sebinaj

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 22:03, 16 നവംബർ 2013 (UTC)Reply

സ്വതേ റോന്തു ചുറ്റുന്നവർ തിരുത്തുക

 

നമസ്കാരം Sebinaj, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. --Adv.tksujith (സംവാദം) 06:51, 7 ജനുവരി 2014 (UTC)Reply

റോന്തുചുറ്റാൻ സ്വാഗതം തിരുത്തുക

 

നമസ്കാരം Sebinaj, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 07:15, 7 ജനുവരി 2014 (UTC)Reply

വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/പി.ജയരാജന്റെ ഫേസ്‌ബുക്ക് പേജ് വിവാദം--Roshan (സംവാദം) 09:24, 20 ഫെബ്രുവരി 2014 (UTC)Reply

== ഒപ്പ് ==

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. കൂടാതെ ഒപ്പിൽ താങ്കളുടെ ഉപയോക്തൃതാളിലേക്കും സംവാദം താളിലേക്കുമുള്ള കണ്ണി ഉൾപ്പെടുത്തേണ്ടത് വിക്കിപീഡിയുയടെ കീഴ്‍വഴക്കങ്ങളിലൊന്നാണ്. ശ്രദ്ധിക്കുമല്ലോ.Akhiljaxxn (സംവാദം) 02:31, 18 മാർച്ച് 2018 (UTC)Reply

@Akhiljaxxn ഭവാൻ, ഏതു ലേഖനത്തിലാണ് അടിയാൻ ഒപ്പു ചാർത്തിയതെന്നു തിരുവുള്ളം തോന്നി അരുളപ്പാടുണ്ടാകണം. സംവാദത്തിൽ നാലു ടിൽഡെ നൽകി തന്നെയാണു മുമ്പും ഇപ്പോഴും ഒപ്പുവച്ചിട്ടുള്ളത്. അതങ്ങനെ തുടരുന്നതിൽ അവിടത്തേക്കുണ്ടാവുന്ന വിഷമത്തിൽ പങ്കുചേരുന്നു. absolute_void(); 04:54, 18 മാർച്ച് 2018 (UTC)

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020 തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply