വിക്കിപീഡിയ:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാർഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദർഭത്തിനും ചേർത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.

ഒരു വാക്കുതന്നെ വ്യത്യസ്തമായ രീതിയിൽ എഴുതുന്നുണ്ടല്ലോ. (ഉദാഹരണത്തിന് ഓഗസ്റ്റ്, ആഗസ്റ്റ്, ആഗസ്ത്). ഭാഷയെ ശുദ്ധീകരിക്കുക എന്ന ദൗത്യം വിക്കിപീഡിയക്കില്ല. എന്നാൽ ഇത്തരം വാക്കുകൾക്ക് ഒരു പൊതുരീതി പിന്തുടരുന്നത്,[1] എഴുത്തുകാർക്ക് ആശയക്കുഴപ്പം ഒഴിവാക്കുകയും, കണ്ണിചേർക്കൽ എളുപ്പമാകുകയും, ലേഖനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

തെറ്റായ പ്രയോഗങ്ങൾ ഒഴിവാക്കിയതും ഉപയോക്താക്കളുടെ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞതുമായ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ അഭികാമ്യമായ പൊതുശൈലികളാണ് ഇവിടെ നൽകിയിട്ടുള്ളത്. പൊതുമണ്ഡലത്തിൽ സാർവത്രികമായി ഉപയോഗിക്കുന്ന രീതി പിന്തുടരുക, മൂലഭാഷയിലെ ഉച്ചാരണം തുടങ്ങിയ തത്വങ്ങളാണ് ഈ ശൈലികൾ രൂപീകരിക്കുന്നതിൽ മാനകമാക്കിയിരിക്കുന്നത്.

മാസങ്ങളുടെ പേരുകൾ

തിരുത്തുക

ഇംഗ്ലീഷ് ഉച്ചാരണത്തിനനുസരിച്ചുള്ള രീതിയിലാവണം മാസങ്ങളുടെ പേരുകൾ എഴുതേണ്ടത്.

അഭികാമ്യമായ രീതി ഒഴിവാക്കേണ്ടുന്നവ
ജനുവരി ജാനുവരി, ജനവരി
ഫെബ്രുവരി ഫിബ്രവരി, ഫെബ്രവരി
മാർച്ച്
ഏപ്രിൽ അപ്രീൽ, എപ്രീൽ, ഏപ്രീൽ
മേയ് മെയ്, മെയ്യ്
ജൂൺ
ജൂലൈ ജൂലായ്, ജുലായ്
ഓഗസ്റ്റ് ആഗസ്റ്റ്, ആഗസ്ത്, ഓഗസ്ത്
സെപ്റ്റംബർ സെപ്തംബർ, സെപ്റ്റമ്പർ, സെപ്തമ്പർ
ഒക്ടോബർ ഒക്റ്റോബർ
നവംബർ നവമ്പർ
ഡിസംബർ ഡിസമ്പർ

രാജ്യങ്ങളുടെ പേരുകൾ

തിരുത്തുക
അഭികാമ്യമായ രീതി ഒഴിവാക്കേണ്ടുന്നവ മറ്റു വിവരങ്ങൾ
ഇന്ത്യ ഇൻ‌ഡ്യ സാർവത്രികമായി ഉപയോഗിക്കപ്പെടുന്ന രൂപം ഇന്ത്യ എന്നതാണ്
ഓസ്ട്രേലിയ ആസ്ത്രേലിയ, ആസ്ട്രേലിയ
ഓസ്ട്രിയ ആസ്ത്രിയ

മറ്റുള്ളവ

തിരുത്തുക
അഭികാമ്യമായ രീതി ഒഴിവാക്കേണ്ടുന്നവ മറ്റു വിവരങ്ങൾ
വെടിവെപ്പ് വെടിവയ്പ്പ്, വെടിവെയ്പ്പ്, വെടിവെയ്പ് ചർച്ച
ചെലവ് ചിലവ്
സൃഷ്ടി
സ്രഷ്ടാവ് സൃഷ്ടാവ്
പ്രവൃത്തി
പ്രവർത്തിക്കുക പ്രവൃത്തിക്കുക
ഉദ്ദേശ്യം ഉദ്ദേശം
പ്രസ്താവന പ്രസ്ഥാവന
ഐതിഹ്യം ഐതീഹ്യം
വാല്മീകി വാത്മീകി
വസ്തുനിഷ്ഠം വസ്തുനിഷ്ടം
വിശ്വസ്തൻ വിശ്വസ്ഥൻ
ഹ്രസ്വം ഹൃസ്വം
വ്യത്യാസം വിത്യാസം
  1. "വിക്കിപീഡിയ:പഞ്ചായത്ത്(നയരൂപീകരണം)". വെടിവെപ്പ്. വിക്കിപീഡിയ. Retrieved 5 ഏപ്രിൽ 2013.