കാന്താരി ഇന്റർനാഷണൽ

(കാന്താരി (സ്ഥാപനം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

8°26′19.51″N 76°59′32″E / 8.4387528°N 76.99222°E / 8.4387528; 76.99222

തിരുവനന്തപുരത്തിനു സമീപമുള്ള കാന്താരി ഓഫീസ്

തിരുവന്തപുരത്ത് 2009 മുതൽ പ്രവർത്തിച്ചുവരുന്ന ഒരു നേതൃത്വ /സംരംഭക പരിശീലന സ്ഥാപനമാണ് കാന്താരി. ജർമ്മൻ കാരിയായ അന്ധ വനിത സാബ്രിയേ ടെൻബെർക്കെറും അവരുടെ സുഹൃത്ത് നെതർലണ്ടുകാരൻ പോൾ ക്രോണെൻബെർഗുമാണ് കാന്താരിയുടെ സ്ഥാപകരും നടത്തിപ്പുക്കാരും. സാമൂഹ്യപ്രതിബദ്ധതയുള്ളവരും ജീവിതത്തിൽ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കേണ്ടി വന്നവരുമായ വ്യക്തികളെ സമൂഹത്തിന്റെ മാറ്റത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുവാൻ പ്രാപ്തരാക്കുകയാണ് കാന്താരിയുടെ ലക്ഷ്യം. ഇന്ത്യ കൂടാതെ അമേരിക്ക, കൊളംബിയ, ഉഗാണ്ട, നൈജീരിയ. സീറാ ലിയോൺ, നേപ്പാൾ,ഹങ്കറി, കെനിയ തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നായി നിരവധി വിദ്യാർത്ഥികൾക്കു് ഇവിടെനിന്നും പരിശീലനം സിദ്ധിച്ചുവരുന്നുണ്ട്.

കാന്താരിയുടെ സ്ഥാപകർ സെബ്രിയെയും പോളും

പേരിനു പിന്നിൽ

തിരുത്തുക

കേരളത്തിൽ എല്ലാ അടുക്കളത്തോട്ടങ്ങളിലും സുലഭമായി കണ്ടുവരുന്ന കാന്താരി മുളകിന്റെ സവിശേഷതകളാണ് സ്ഥാപനത്തിന്റെ പേരിനു പ്രചോദനം. വളരെ ചെറിയ അംശത്തിൽ പോലും ആളിക്കത്തുന്ന എരിവും ഒപ്പം ഔഷധമൂല്യവും ലഭ്യമാക്കുന്ന കാന്താരി മുളകു പോലെ വ്യക്തികളുടെ ഉള്ളിൽ അടങ്ങിയിരിക്കുന്ന ആവേശവും , നൂതന ചിന്തകളും ആളിക്കത്തിക്കുവാൻ സഹായിക്കുന്ന സ്ഥാപനം എന്നതാണ് പേരിനു പിന്നിലുള്ള ആശയം. സ്ഥാപിതവിശ്വാസങ്ങളെ ഒരിക്കലും ചോദ്യം ചെയ്യാതെയും തിരുത്തലുകളില്ലാതെയും സ്വീകരിക്കുന്ന ഭൂരിപക്ഷസമൂഹത്തിന്റെ ശീലത്തിനെ കാന്താരിയുടെ പഠനസമ്പ്രദായങ്ങൾ അംഗീകരിക്കുന്നില്ല. ഓരോ വ്യക്തിത്ത്വവും ഓരോ കാന്താരിമുളകിനേപ്പോലെ തീവ്രവും ശക്തിമത്തുമാണെന്നു് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനസംഹിതകൾ ഉദ്ഘോഷിക്കുന്നു.

ബാല്യത്തിൽ തന്നെ പൂർണ്ണ അന്ധത ബാധിച്ച സെബ്രിയെ സർവ്വകലാശാലയിൽ നിന്നും ടിബറ്റൻ സംസ്ക്കാര പഠനങ്ങളിൽ ഏർപ്പെട്ടു. അന്ധതയടക്കമുള്ള ശാരീരിക വൈകല്യങ്ങളെ മുജ്ജന്മ പാപ ഫലമായി കണ്ടു വെറുപ്പോടെ വീക്ഷിക്കുന്ന ജനതയാണ് ടിബറ്റുക്കാർ എന്ന് അവിടുത്തെ വാസത്തിനിടയിൽ മനസ്സില്ലാക്കിയ സെബ്രിയെ ടിബറ്റിലെ ആദ്യ അന്ധ വിദ്യാലയം സ്ഥാപിച്ചു. വികസ്വര രാജ്യങ്ങളിലെ അന്ധക്ഷേമത്തിനായി 1997ൽ ആരംഭിച്ച Braille_Without_Borders എന്ന അന്താരാഷ്ട്ര സംഘടനയുടെ തുടക്കം ടിബറ്റിലെ ഈ അന്ധവിദ്യാലയമാണ്. 2009ൽ തിരുവനന്തപുരത്ത് കാന്താരി സ്ഥാപിതമാവുകയുണ്ടായി. സാമൂഹിക മാറ്റത്തിനും സ്വയം പര്യാപ്തതയ്ക്കും ഊന്നൽ നൽക്കുന്ന പഠന മുറകളാണ് അഭ്യസിപ്പിക്കുന്നത്.

കാന്താരി ഇന്റർനാഷണൽ ക്യാമ്പസ്

തിരുത്തുക
 
കാന്താരിയുടെ ക്യാമ്പസ്-ഒരു പിൻഭാഗദൃശ്യം

തിരുവനന്തപുരത്തു് നഗരകേന്ദ്രത്തിൽനിന്നും ഏകദേശം 10 കിലോമീറ്റർ തെക്കുമാറി വെള്ളായണിയ്ക്കടുത്തുള്ള ഒരു ചെറുതടാകത്തിനു സമീപമാണു് കാന്താരി ഇന്റർനാഷണലിന്റെ കാര്യാലയവും കലാലയവും. പ്രശസ്ത വാസ്തുശില്പവിദഗ്ദ്ധനായിരുന്ന ലാറി ബേക്കർ വിഭാവനം ചെയ്തിരുന്ന വിധത്തിൽ ചെലവുകുറഞ്ഞതും പ്രകൃതിയുമായി ഒത്തുപോകുന്നതുമായ രൂപകല്പനയിലാണു് ക്യാമ്പസ്സും അതിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും നിർമ്മിച്ചിട്ടുള്ളതു്.

പരിശീലന മുറ

തിരുത്തുക
  • ദൗത്യ ആസൂത്രണം, നിർവ്വഹണം-project management/project planning,
  • നൂതനാശയ രൂപികരണം വൈവിധ്യചിന്ത - innovation,
  • സാമൂഹിക പ്രചരണം, ബോധവൽക്കരണം - social marketing,
  • വിഭവ സമാഹരണം- fundraising,
  • ആശയ വിനിമയം, മാധ്യമ പ്രചരണം- communication,
  • പ്രസംഗ പരിശീലനം- public speech,
  • ധനവിനിയോഗം സാമ്പത്തിക പരിപാലനം- managing finances,
  • പ്രശ്ന പരിഹാരം - problem solving.

എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന അന്തരാഷ്ട്ര വിദഗ്ദ്ധരാണ് പരിശീലനം നൽകുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാന്താരി_ഇന്റർനാഷണൽ&oldid=3090184" എന്ന താളിൽനിന്ന് ശേഖരിച്ചത്