വിക്കിഗ്രന്ഥശാല

സ്വതന്ത്ര ലൈസൻസിൽ ഉപയോഗിക്കാവുന്ന ഗ്രന്ഥങ്ങൾ ശേഖരിക്കുന്ന വിക്കിമീഡിയ പദ്ധതി
(Wikisource എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്വതന്ത്ര വിവരങ്ങളടങ്ങിയ വിക്കി ഗ്രന്ഥശാല സൃഷ്ടിക്കുന്നതിനുള്ള ഒരു വിക്കിമീഡിയ സം‌രംഭമാണ് വിക്കിഗ്രന്ഥശാല (ആംഗലേയം:Wikisource). പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീന കൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പബ്ലിക്ക് ഡൊമൈനിൽ ആക്കിയ കൃതികൾ എന്നിങ്ങനെ മൂന്നു തരം കൃതികൾ ആണു വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക. വിക്കിസോഴ്സിലെ എല്ലാ കൃതികളും ഒന്നുകിൽ പകർപ്പാവകാശരഹിതമോ അല്ലെങ്കിൽ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതിക്ക് കീഴിൽ പ്രസിദ്ധീകരിച്ചതോ ആയിരിക്കും. മറ്റ് ഭാഷകളിൽ നിന്നുള്ള തർജ്ജമകളും വിക്കിസോഴ്സിൽ ശേഖരിക്കപ്പെടുന്നു. 2008 ഡിസംബർ വരെയുള്ള കണക്കുകളനുസരിച്ച് 56 ഭാഷകളിൽ വിക്കിഗ്രന്ഥശാല പ്രവർത്തിക്കുന്നു.

വിക്കിഗ്രന്ഥശാല
The current Wikisource logo
യു.ആർ.എൽ.http://www.wikisource.org/
മുദ്രാവാക്യംThe Free Library
വാണിജ്യപരം?No
സൈറ്റുതരംLibrary of source texts
രജിസ്ട്രേഷൻOptional
ഉടമസ്ഥതWikimedia Foundation
നിർമ്മിച്ചത്User-generated
അലക്സ റാങ്ക്4316

ഇതും കാണുക

തിരുത്തുക


"https://ml.wikipedia.org/w/index.php?title=വിക്കിഗ്രന്ഥശാല&oldid=1716770" എന്ന താളിൽനിന്ന് ശേഖരിച്ചത്