വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മണിച്ചൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ലയിപ്പിച്ച് നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 11:55, 10 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- മണിച്ചൻ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
- എം.പി. മനോജ്കുമാർ എന്ന ഉപയോക്താവ് ഈ ലേഖനം ഒഴിവാക്കാനായി നിർദ്ദേശിച്ചിരിക്കുന്നു. അഭിപ്രായം രേഖപ്പെടുത്തുക. --Adv.tksujith (സംവാദം) 17:39, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]
നിലനിർത്തുക വിക്കിയിലെ ശ്രദ്ധേയതാ നയങ്ങൾ പാലിക്കുന്നുണ്ട്. അല്ലെങ്കിൽ ഏതു നയത്തിനെതിരെന്നു വ്യക്തമാക്കിക്കാണിക്കുക. (അഭിപ്രായം പറയാൻ ഐ.പി. ക്കു സ്വാതന്ത്രമില്ല എന്നൊന്നും പറഞ്ഞു കളയല്ലേ, സുജിത്ത് സുഹൃത്തേ)--49.203.188.192 19:05, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]
നിലനിർത്തുക WP:BASIC പാലിക്കുന്നുണ്ട്. "സംഭവമുണ്ടാകുന്നതിനോടടുപ്പിച്ചുള്ള മാദ്ധ്യമശ്രദ്ധയ്ക്കുമപ്പുറം നിലനിൽക്കുന്നതും വ്യക്തിയുടെ പങ്കിനെപ്പറ്റി കാര്യമായ ശ്രദ്ധ കൊടുക്കുന്നതുമായ കവറേജ്" എന്ന അധികമാനദണ്ഡവും പാലിക്കുന്നുണ്ട് (WP:CRIMINAL അനുസരിച്ചുള്ളത്). നിലനിർത്തുക.
കല്ലുവാതുക്കൽ മദ്യദുരന്തം എന്ന സംഭവത്തിനാണ് എന്റെ അഭിപ്രായത്തിൽ കൂടുതൽ പ്രാധാന്യം. അത്തരമൊരു ലേഖനമുണ്ടായിരുന്നെങ്കിൽ ഈ ലേഖനം അതിലേയ്ക്ക് തിരിച്ചുവിടലോടെ ലയിപ്പിക്കുന്നതായിരുന്നു ഏറ്റവും അഭികാമ്യം. സമീപഭാവിയിൽ തന്നെ ആ സംഭവത്തെപ്പറ്റി ഒരു ലേഖനം ആരംഭിക്കാൻ ശ്രമിക്കാം (ലയിപ്പിക്കൽ ചർച്ച ലേഖനത്തിന്റെ സംവാദം താളിലാണ് നടത്തേണ്ടത് - ഇവിടെയല്ല. ക്ഷമിക്കുക, സന്ദർഭവശാൽ പറഞ്ഞുവെന്നേയുള്ളൂ). തൽക്കാലം വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ#കല്ലുവാതുക്കൽ മദ്യദുരന്തം എന്ന അപേക്ഷ നൽകിയിട്ടുണ്ട് (മറ്റാരെങ്കിലും ആരംഭിക്കുന്നെങ്കിൽ....). --അജയ് ബാലചന്ദ്രൻ (സംവാദം) 04:16, 2 ഓഗസ്റ്റ് 2013 (UTC)[മറുപടി]
Nമായ്ക്കുക സാധാരണഗതിയിൽ ഒരു കുറ്റകൃത്യത്തിന്റെ/കുറ്റകൃത്യങ്ങളുടെ ഇരയായതുകൊണ്ടോ കുറ്റകൃത്യം ചെയ്തയാളായതുകൊണ്ടോ മാത്രം ശ്രദ്ധേയത ലഭിച്ച ഒരു വ്യക്തിയെ സംബന്ധിച്ച് നിലവിലുള്ള ലേഖനങ്ങളിൽ വിവരങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ ഇത്തരം വിവരങ്ങൾ നിലവിലുള്ള ലേഖനങ്ങളിൽ ഉൾപ്പെടുത്താമെങ്കിലോ പ്രത്യേക ലേഖനം സൃഷ്ടിക്കേണ്ടതില്ല. WP:CRIMINAL അനുസരിച്ച് ശ്രദ്ധേയതയില്ല. --PrinceMathew (സംവാദം) 06:51, 2 ഓഗസ്റ്റ് 2013 (UTC)[മറുപടി]
@പ്രിൻസ്: ലയനനിർദ്ദേശം കൊടുത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:24, 2 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- എന്തോന്നാഡേ ഇതൊക്കെ??!! മണിച്ചന് സ്വന്തമായി നിലക്കാനുള്ള ശ്രദ്ധേയത ഇല്ലേ?? മണിച്ചനുമാത്രമായിട്ട് ആ സാമാനം തേഞ്ഞു തീർന്നോ ????--സുഗീഷ് (സംവാദം) 10:55, 2 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- കല്ലുവാതുക്കൽ മദ്യദുരന്തം എന്നലേഖനത്തിലേക്ക് തിരിച്ചുവിടലോടെ ലയിപ്പിക്കുക.--മനോജ് .കെ (സംവാദം) 19:25, 5 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- ലയനം ആനാവശ്യം.ശ്രദ്ധേയത ഉള്ള അനേകം പത്രവാർത്തകൾ ഉണ്ട്. അതിനാൽ തന്നെ ഒറ്റയ്ക്ക് നിൽക്കാൻ സാധ്യമാണ്. --സുഗീഷ് (സംവാദം) 05:10, 6 ഓഗസ്റ്റ് 2013 (UTC)[മറുപടി]
വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട് എന്ന ഒരു പുതിയ നയരൂപീകരണ ചർച്ച ആരംഭിച്ചിട്ടുണ്ട്. എല്ലാവരോടും അവിടെ അഭിപ്രായം പ്രകടിപ്പിക്കാനും തർജ്ജമയിൽ സഹായിക്കാനും അഭ്യർത്ഥിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് നയരൂപീകരണമേ പരിഹാരമാകൂ എന്നുകൂടി പറയട്ടെ. --അജയ് ബാലചന്ദ്രൻ (സംവാദം) 09:39, 6 ഓഗസ്റ്റ് 2013 (UTC)[മറുപടി]
Nമായ്ക്കുക OR ലയിപ്പിക്കുക കല്ലുവാതുക്കൽ മദ്യദുരന്തം എന്ന സംഭവത്തിനു ശേഷമാണ് പത്രവാർത്തകൾ വന്നുതുടങ്ങിയത്, അതിനർഥം ശ്രദ്ധേയത ഉണ്ടെങ്കിൽ അത് കല്ലുവാതുക്കൽ മദ്യദുരന്തം ഉണ്ടായ ശേഷമാണ് എന്നതാണ്. ലയിപ്പിക്കുക. തിരിച്ചുവിടൽ താളിലേക്കു നൽകാം. ഈ സംഭവത്തിൽ നിന്നും ഉണ്ടായ ശ്രദ്ധേയത ആ സംഭവത്തിനാണ് അതിലെ ഒരു പ്രതിയ്ക്കല്ല.--Roshan (സംവാദം) 17:59, 7 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- റോഷൻ, പത്രങ്ങളിൽ കാര്യമായ ഒരുവരി പരാമർശം ഉണ്ടെങ്കിൽ പോലും ശ്രദ്ധേയതയുണ്ട് എന്നു വാദിച്ചതു ശ്രദ്ധിച്ചിട്ടില്ലേ? ഇതൊരുമാതിരി കോൺഗ്രസ്സാണോ ഉമ്മഞ്ചാണ്ടിയാണോ ശ്രദ്ധേയതയിൽ മുന്നിൽ നില്ക്കുന്നത് എന്നതുപോലെ ബാലിശമായ ചോദ്യങ്ങൾ ചോദിക്കരുത്. പ്ലീസ്.--സുഗീഷ് (സംവാദം) 05:21, 8 ഓഗസ്റ്റ് 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.