1948 ഏപ്രിൽ 30ന് [1]അന്നത്തെ മൈസൂരിലെ മലബാർ പ്രവിശ്യയിലെ കുറുംബ്രനാട് താലൂക്കിലെ ഇന്നത്തെ വടകര താലൂക്കിലെ ഒഞ്ചിയത്ത് നടന്ന പോലീസ് വെടിവെപ്പ് ആണ് ഒഞ്ചിയം വെടിവെപ്പ് എന്നറിയപ്പെടുന്നത്. ഈ സംഭവത്തിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.

സാമൂഹിക പശ്ചാത്തലം

തിരുത്തുക

ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യദശകങ്ങളിൽ ഒഞ്ചിയം എന്ന കർഷകഗ്രാമം ഉണരുന്നത് ഉത്തരകേരളത്തിലെ നവോത്ഥാനനായകരിൽ പ്രമുഖനായ വാഗ്‌ഭടാനന്ദ ഗുരുവിൻറെ ആത്മവിദ്യാ സംഘം പ്രവർത്തനത്തിലൂടെ ആയിരുന്നു. 1917ൽ ഒഞ്ചിയത്തെ കാരക്കാട്ടിൽ ആത്മവിദ്യാ സംഘം പ്രവർത്തനം ആരംഭിച്ചു. സാമൂഹികാനാചരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ പോരാട്ടം നയിച്ച സംഘം ഒഞ്ചിയത്തിൻറെ ഉണർവ്വായി. തുടർന്ന് ദേശീയപ്രസ്ഥാന നായകനായ മൊയാരത്ത് ശങ്കരൻറെ നേതൃത്വത്തിൽ ഒഞ്ചിയവും സമീപപ്രദേശങ്ങളും ദേശീയ പ്രസ്ഥാനത്തിൻറെയും നവോത്ഥാനപ്രസ്ഥാനത്തിൻറെയും തുടിപ്പുകൾ ഏറ്റുവാങ്ങി.

കർഷക പ്രസ്ഥാനം

തിരുത്തുക

കോൺഗ്രസ്സ്, കർഷക സംഘം, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർടി, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി തുടങ്ങിയ സംഘടനകളുടെ പ്രവർത്തനത്തിൽ സജീവമായ പങ്കായിരുന്നു ഒഞ്ചിയം പ്രദേശം വഹിച്ചത്. മണ്ടോടി കണ്ണൻ, എം.കെ. കേളുവേട്ടൻ, പി.ആർ , നമ്പ്യാർ, എം.കുമാരൻ മാസ്റ്റർ, എം.ആർ . നാരായണക്കുറുപ്പ്, ചെക്കണ്ണാറത്ത് കുമാരൻ മാസ്റ്റർ, യു. കുഞ്ഞിരാമൻ, ചെറിയത്ത് പി. വി. പൊക്കിണൻ മാസ്റ്റർ, പി.പി. ശങ്കരൻ, തൈക്കണ്ടി ആണ്ടി മാസ്റ്റർ, കെ.പി.കുഞ്ഞിരാമക്കുറുപ്പ്, ചെറിയത്ത് പി.വി. അച്യുതൻ മാസ്റ്റർ[2]തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഒഞ്ചിയത്തെയും പരിസരത്തെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ വളർച്ച.

കൽക്കത്ത തീസിസ്

തിരുത്തുക

1948 ഫെബ്രുവരിയിൽ കൽക്കത്തയിൽ നടന്ന കമ്മ്യൂണിസ്റ്റ് പാർടിയുടെ രണ്ടാം കോൺഗ്രസ്സ്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ, ബ്രിട്ടൻറെ അർദ്ധ കോളണി ഭരണമായ് വിലയിരുത്തുകയും അതിനെതിരെ ശക്തമായ പോരാട്ടത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. അന്നത്തെ സി.പി.ഐ. ജനറൽ സെക്രട്ടറി ആയിരുന്ന രണദിവെ മുന്നോട്ട് വെച്ച നിർദ്ദേശം എന്ന നിലയിൽ ഇത് രണദിവെ തീസിസ് എന്നറിയപ്പെടുന്നു. തെലുങ്കാന സമരം നടന്നു കൊണ്ടിരുന്ന സമയത്തായിരുന്നു സി.പി.ഐ. യുടെ രണ്ടാം പാർട്ടി കോൺഗ്രസ്സ്.

വെടിവെപ്പ്

തിരുത്തുക

കൽക്കത്ത തീസിസിന്റെ കൂടി വെളിച്ചത്തിൽ റേഷൻ സമ്പ്രദായത്തിലെ അപാകതകൾക്കെതിരെ ഒഞ്ചിയത്തെ ജനങ്ങൾ അന്നത്തെ മദ്രാസ് സർക്കാരിനെ പ്രതിരോധിക്കാൻ തീരുമാനിച്ചു. ഇതിനായി കമ്മ്യൂണിസ്റ്റ് പാർടിയുടെ കുറുമ്പ്രനാട് താലൂക്ക് കമ്മറ്റി 1948 ഏപ്രിൽ 30ന് യോഗം ചേർന്നു. വിവരമറിഞ്ഞെത്തിയ പോലീസ് പുളിയുള്ളതിൽ ചോയിയേയും കണാരനേയും അറസ്റ്റ് ചെയ്തു. അറസ്റ്റിനെ ചോദ്യം ചെയ്ത സി.പി.ഐ. പ്രവർത്തകരുടെ നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ എട്ട് പേരും തുടർന്ന് നടന്ന ലോക്കപ്പ് മർദ്ദനത്തിലായി രണ്ട് പേരും (ആകെ പത്ത് പേർ )കൊല്ലപ്പെട്ടു.[3]

ഒഞ്ചിയം രക്തസാക്ഷികൾ

തിരുത്തുക
  1. മണ്ടോടി കണ്ണൻ
  2. കൊല്ലാച്ചേരി കുമാരൻ
  3. അളവക്കൻ കൃഷ്ണൻ
  4. മേനോൻ കണാരൻ
  5. സി.കെ. ചാത്തു
  6. പുറവിൽ കണാരൻ
  7. വി.കെ. രാഘൂട്ടി
  8. വി.പി. ഗോപാലൻ
  9. കെ.എം. ശങ്കരൻ
  10. പാറോള്ളതിൽ കണാരൻ

അവലംബങ്ങൾ

തിരുത്തുക
  1. "കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നിട്ട വഴികൾ". http://ncshekharfoundation.com/?p=40. {{cite web}}: External link in |website= (help); Missing or empty |url= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-01. Retrieved 2014-05-03.
  3. "പോരാട്ടങ്ങൾ". http://cpimkerala.org/struggles-95.php?n=1. {{cite web}}: External link in |website= (help); Missing or empty |url= (help)
"https://ml.wikipedia.org/w/index.php?title=ഒഞ്ചിയം_വെടിവെപ്പ്&oldid=3626968" എന്ന താളിൽനിന്ന് ശേഖരിച്ചത്