വൃഷണം
വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
വൃഷണം | |
---|---|
Diagram of male (human) testicles | |
വൃഷണം | |
ലാറ്റിൻ | testis |
ഗ്രെയുടെ | subject #258 1236 |
ശുദ്ധരക്തധമനി | Testicular artery |
ധമനി | Testicular vein, Pampiniform plexus |
നാഡി | Spermatic plexus |
ലസിക | Lumbar lymph nodes |
ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു സഞ്ചിയിൽ (വൃഷണ സഞ്ചി) കിടക്കുന്ന പുരുഷ ബീജങ്ങളെയും, പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ (Testosterone) തുടങ്ങിയവയും ഉത്പാദിപ്പിക്കുന്ന അവയവമാണ് വൃഷണം (Testes). രണ്ടെണ്ണം ഉണ്ട്. ശരീരത്തിനേക്കാൾ (37 ഡിഗ്രി സെൻറ്റിഗ്രേഡ്) കുറഞ്ഞ ഊഷ്മാവിൽ മാത്രമേ ബീജോല്പ്പാദനം നടക്കൂ എന്നതുകൊണ്ടാണ് ശരീരത്തിനു പുറത്തുള്ള സഞ്ചിയിൽ തൂക്കിയിട്ടിരിക്കുന്നത്. ശരീരതാപനില കൂടുമ്പോൾ വൃഷണസഞ്ചി വികസിക്കുകയും താപനില കുറയുമ്പോൾ ചുരുങ്ങുകയും ചെയ്യും.
ഓറോന്നിനും 5സെ.മീ നീളവും അര ഔൺസ് തൂക്കവും ഉണ്ടാവും. അമിതമായി ചൂട് ഏൽക്കുന്ന സാഹചര്യം ഉണ്ടായാൽ വൃഷണത്തിലെ ബീജങ്ങൾ നശിച്ചുപോകുവാൻ സാധ്യതയുണ്ട്. ഇത് പുരുഷ വന്ധ്യതക്ക് കാരണമാകാം. [1]
ഇവയും കാണൂതിരുത്തുക
- ↑ പേജ് 363, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്