സമൂഹവുമായി ഒരു ബന്ധവുമില്ലാതെ, പഠനകാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുകയോ അല്ലെങ്കിൽ പൊതുവെ മുഷിപ്പിക്കുന്ന ഏതെങ്കിലും കാര്യങ്ങളിൽ ഏറെ താല്പര്യം കാണിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയെയാണ് നെർഡ് (Nerd)[1] എന്ന് വിളിക്കുന്നത്[2][3][4] അപ്രശസ്തമായ, മുഖ്യധാരയിൽ നിന്ന് വേറിട്ട ചര്യകൾക്ക് ഇത്തരക്കാർ അമിതമായ് സമയം ചിലവഴിക്കും. ഇക്കൂട്ടർ പൊതുവെ നാണം കുണുങ്ങികളും വിചിത്രസ്വഭാവമുള്ളവരും ആയിരിക്കും[5]. കായികമൽസരങ്ങളിൽ ഇവർ പൊതുവെ പുറകിലായിരിക്കും. നെർഡ് എന്നത് തരംതിരിവ് നടത്തുന്ന അല്ലെങ്കിൽ അപമാനിക്കുന്ന ഒരു പദമാണ്. മായാവി ചിത്രകഥയിലെ ലൊട്ടുലൊടുക്കും ഗുൽഗുലുമാലും സമൂഹവുമായി ബന്ധമില്ലാത്ത നെർഡുകളാണെന്ന് പറയാവുന്നതണ്.

കേരളത്തിലെ പ്രാദേശിക പ്രയോഗങ്ങൾ

തിരുത്തുക

ഇത്തരക്കാരെ മൊണ്ണ എന്ന് തൃശൂരിൽ വിളിക്കാറുണ്ട്[അവലംബം ആവശ്യമാണ്]. മൊണ്ണ എന്ന വാക്കിന്റെ നിഘണ്ടുവിലെ അർത്ഥം കാശിനു കൊള്ളാത്തത്, മൂർച്ചയില്ലാത്തത് എന്നിവയാണ്[6][7].

കോഴിക്കോട് ചണ്ണ എന്നാണ് ഇവരെ പറയുക. [അവലംബം ആവശ്യമാണ്]. ചണ്ണ എന്ന വാക്കിന് സാധാരണഗതിയിലുള്ളത് പൃഷ്ടഭാഗം(പ്രത്യേകിച്ച് മൃഗങ്ങളുടേത്), പിൻ തുട, വള്ളത്തിന്റെ ജലനിരപ്പിനടിയിലുള്ള ഭാഗം, ഒരു മരുന്നുചെടി (അടവിക്കച്ചോലം), കാട്ടുമഞ്ഞൾ, ഉപയോഗമില്ല്ലത്ത കിഴങ്ങുള്ള മഞ്ഞളിന്റെ ഇനത്തിൽ പെട്ട ചെടി, കൊഴുത്ത, തടിച്ച എന്നീ അർത്ഥങ്ങളാണ്[8].

നെർഡ് എന്ന വാക്കിന്റെ മലയാളം

തിരുത്തുക

ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധനെങ്കിലും സമൂഹ സമ്പർക്കം ഇല്ലാത്തയാൾ എന്നാണ് നെർഡ് എന്ന പദത്തിന് മലയാളത്തിലെ അർത്ഥം. ഒറ്റബുദ്ധിക്കാരൻ, അനഭിലഷണീയൻ എന്നീ അർത്ഥങ്ങളുമുണ്ട് [9]

  1. മലയാളം Archived 2013-09-15 at the Wayback Machine. യുഎസ് സിറ്റ്കോമിലെ ഇന്ത്യക്കാരൻ
  2. "Nerd | Define Nerd at Dictionary.com", "Dictionary.com, LLC" 2011, accessed May 13, 2011.
  3. nerd, n. Oxford English Dictionary online. Third edition, September 2003; online version September 2011. First included in Oxford English Dictionary second edition, 1989.
  4. "Definition of NERD", Merriam-Webster, 2011, retrieved 2011-11-23
  5. DA Kinney (1993). "From nerds to normals: The recovery of identity among adolescents from middle school to high school". Sociology of Education. Sociology of Education. 66 (1): 21–40. doi:10.2307/2112783. JSTOR 2112783.
  6. ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി. സമ്പൂർണ്ണ മലയാള നിഘണ്ടു. ഡി.സി.ബുക്ക്സ് (ജൂൺ 2010) പേജ് 1642
  7. മംഗളം.കോം[പ്രവർത്തിക്കാത്ത കണ്ണി] എഡ്യൂക്കേഷണൽ ന്യൂസ്
  8. ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി. സമ്പൂർണ്ണ മലയാള നിഘണ്ടു. ഡി.സി.ബുക്ക്സ് (ജൂൺ 2010) പേജ് 811
  9. ഓളം ഓൺലൈൻ ഡിക്ഷണറി.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
 
Wiktionary
മൊണ്ണ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
 
Wiktionary
ചണ്ണ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക


"https://ml.wikipedia.org/w/index.php?title=നെർഡ്&oldid=3774833" എന്ന താളിൽനിന്ന് ശേഖരിച്ചത്