സംവാദം:ലൈഗർ

(സംവാദം:സിംഹക്കടുവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 11 വർഷം മുമ്പ് by Johnchacks

"സിംഹക്കടുവ" എന്ന വാക്ക് ഉള്ളത് തന്നെയാണോ? ലേഖനത്തിനായി സൃഷ്ടിച്ചതാണെങ്കിൽ തലക്കെട്ട് ലൈഗർ എന്ന് മാറ്റുന്നതാവും നല്ലത്. ആൺകടുവയും പെൺസിംഹവും ഇണചേരുമ്പോളുണ്ടാവുന്ന "Tiglon" എന്ന ജന്തുവും ഉള്ളതാണ് -- റസിമാൻ ടി വി 20:06, 12 ഫെബ്രുവരി 2013 (UTC)Reply

പുതിയമലയാളം വാക്കുകൾ ഉണ്ടാകുന്നതിന് എന്താണ് തടസ്സം? എങ്ങനെയാണോ ഇംഗ്ലീഷ് വാക്കുകൾ ഉണ്ടായത് അതുപോലെ തന്നെ മലയാളം വാക്കുകയും സൃഷ്ടിക്കാം. സിംഹക്കടുവ പോലെ തന്നെ കടുവാസിംഹവും ഉണ്ടാകും. സിംഹപ്പുലിയും പുലിസിംഹവും കടുവാപ്പുലിയും പുലിക്കടുവയും ഒക്കെ ഉണ്ടാകട്ടെ. --Edukeralam|ടോട്ടോചാൻ (സംവാദം) 02:48, 13 ഫെബ്രുവരി 2013 (UTC)Reply

ഇങ്ങനെ ഒരു വാക്ക് ഇവിടെ സൃഷ്ടിക്കുന്നത് Original research ആണ് -- റസിമാൻ ടി വി 06:17, 13 ഫെബ്രുവരി 2013 (UTC)Reply

ലൈഗർ എന്ന വാക്ക് തിരിച്ചുവിടൽ താളായി ഉള്ളതുകൊണ്ട് മലയാളം വാക്കായ സിംഹക്കടുവ തന്നെ തലക്കെട്ടായി തുടരുന്നതല്ലേ നല്ലത്? --Edukeralam|ടോട്ടോചാൻ (സംവാദം) 06:23, 13 ഫെബ്രുവരി 2013 (UTC)Reply

കൃത്രിമവാക്കുകളൊന്നും വിക്കിപീഡിയക്കകത്തല്ല സൃഷ്ടിക്കപ്പെടേണ്ടത്, പ്രത്യേകിച്ചും അവ നേർ തർജ്ജമകളല്ലാത്തപ്പോൾ. ലൈഗർ എന്ന ജന്തുവിനെ സിംഹക്കടുവ എന്ന് എവിടെയെങ്കിലും വിളിച്ചിട്ടുണ്ടോ? ഇനി ഇംഗ്ലീഷ് വാക്കനുസരിച്ചാണെങ്കിൽ ഈ ജന്തുവിന് "സിടുവ" എന്നാണ് പേരിടേണ്ടതെന്ന് ആരെങ്കിലും പറഞ്ഞാൽ എന്തു ചെയ്യും? അതിനാൽ ഇത്തരം വാക്കുകൾ എവിടെയെങ്കിലും ഉപയോഗിച്ചുകാണുംവരെ സ്വയം തർജ്ജമ ചെയ്യാതിരിക്കുകയാണ് നല്ലത് -- റസിമാൻ ടി വി 07:01, 13 ഫെബ്രുവരി 2013 (UTC)Reply

ചില വാക്കുകൾ നിർമ്മിക്കേണ്ടിത്തന്നെ വരും. വിക്കിപീഡിയയിൽ വാക്കുണ്ടായി എന്നതുകൊണ്ട് അത് തിരസ്കരിക്കപ്പെടേണ്ടതില്ല. മറ്റേതെങ്കിലും മാധ്യമത്തിൽ ഈ വാക്കു വന്നാലേ അത് വിക്കിപീഡിയയിൽ ഉപയോഗിക്കാൻ പാടുള്ളൂ എന്നു പറയുന്നതും അഭികാമ്യമല്ല. സൃഷ്ടിക്കപ്പെട്ട വാക്കിന്റെ നിലനിൽപ്പ്, വാക്ക് എത്രത്തോളം അനുയോജ്യമാണ് എന്നുള്ള കാര്യങ്ങൾ ഈ സംവാദം താളിൽത്തന്നെ ചർച്ചചെയ്ത് ഉറപ്പിക്കാമല്ലോ. വിക്കിപീഡിയ ഒരു വാക്ക് മലയാളത്തിനു സംഭാവനനൽകി എന്നത് അഭിമാനകരം തന്നെയാണ് എന്നാണ് തോന്നുന്നത്--Edukeralam|ടോട്ടോചാൻ (സംവാദം) 07:24, 13 ഫെബ്രുവരി 2013 (UTC)Reply

സിടുവ എന്ന വാക്കിൽ നിന്നും റീഡയറക്ട് ആകാം--117.235.115.94 07:39, 13 ഫെബ്രുവരി 2013 (UTC)Reply

സിംഹക്കടുവ (Liger) , പുലിസിംഹം (Leopon) ഈ മലയാളം പേരുകൾ എവിടെയും പറഞ്ഞോ അച്ചടിച്ചോ കണ്ടിട്ടില്ല. ഇത്തരത്തിൽ പെട്ട ഹൈബ്രിഡ് കുറയെ ഉണ്ട് അവയ്ക്കെല്ലാം ഇത്തരത്തിൽ പുതിയ പേരുകൾ സൃഷ്ടിക്കുന്നതിനോട് വിയോജിക്കുന്നു - Irvin Calicut....ഇർവിനോട് പറയു 08:24, 13 ഫെബ്രുവരി 2013 (UTC)Reply

ഇംഗ്ലീഷ് വിക്കിയിലെ താൾ നോക്കുക :

Wikipedia is not a place to publish your own thoughts and analyses or to publish new information. Per our policy on original research, please do not use Wikipedia for any of the following: Primary (original) research, such as proposing theories and solutions, original ideas, defining terms, coining new words, etc.

കണ്ടെത്തലുകൾ അരുത് എന്ന അടിസ്ഥാനനയത്തിനുതന്നെ എതിരാണ് പുതിയ വാക്കുകൾ സൃഷ്ടിക്കുന്നത്. -- റസിമാൻ ടി വി 12:29, 13 ഫെബ്രുവരി 2013 (UTC)Reply

ഈ ജീവിക്ക് വല്ല കചപടത എന്നോ മറ്റൊ അർത്ഥമില്ലാത്ത വാക്കാണ് ഉണ്ടാക്കിയതെങ്കിൽ ഈ പറഞ്ഞ കാര്യം ശരി തന്നെ. പക്ഷേ സിംഹക്കടുവ എന്നത് അർത്ഥമില്ലാത്ത വാക്കല്ലല്ലോ... --Edukeralam|ടോട്ടോചാൻ (സംവാദം) 17:12, 13 ഫെബ്രുവരി 2013 (UTC)Reply

വാക്കിന് അർഥം ഉണ്ടോ ഇല്ലെയോ എന്നല്ല , പുതിയ വാക്കുകൾ സൃഷ്ടിക്കാൻ ഉള്ള സ്ഥലം ഇതല്ല എന്നതുകൊണ്ടാണ് - Irvin Calicut....ഇർവിനോട് പറയു 08:15, 14 ഫെബ്രുവരി 2013 (UTC)Reply
ഇനി താങ്കൾ പറഞ്ഞ പോലെ അർഥം ഉള്ള വാക്കുകൾ സൃഷ്ടിച്ചാൽ [1] ഈ പട്ടികയിൽ ഉള്ള മൃഗങ്ങൾക്ക് എല്ലാം രസകരമായ മലയാളം പേരുകൾ ഭാവിയിൽ ഇവിടെ വരും - Irvin Calicut....ഇർവിനോട് പറയു 10:07, 16 ഫെബ്രുവരി 2013 (UTC)Reply
ആംഗലേയ ഭാഷപോലെ അല്ല നമ്മുടേത്, അവർക്കു ലോകത്തിലുള്ളതിനെല്ലാം അവരുടെ ഭാഷയിൽ പേരുണ്ടാക്കാനുള്ള അവസരം ആദ്യം തന്നെ കിട്ടിയിട്ടുള്ളവരാണ്. നമ്മൾ അവരുടെ വായിൽ നോക്കാതെ നമ്മുടെ സ്വന്തമായി ഇനി ഉണ്ടാക്കിയാൽ മാത്രമേ, ബസ്, സോപ്പ് പോലുള്ള സാധനങ്ങൽക്ക്, ഒരു പക്ഷേ നൂറ്റാണ്ടുകളായി നമ്മൾ ദൈനംദിനം ഉപയോഗിക്കുന്ന പദങ്ങൾക്കു പോലും മലയാളം ഇനി ഉണ്ടാകൂ. ഇവിടെ - ആംഗലേയ വിക്കിയിൽ പുതിയ വാക്കു കണ്ടുപിടിക്കരുതെന്ന ഒരു തത്വം ഉണ്ടെന്ന കാരണത്താൽ പുതിയ വാക്കുകളെ നിരസിക്കരുതെന്നാണെന്റെ വാദം. നയമില്ലേൽ ഉണ്ടാക്കണം. പുതിയവാക്കാണെന്നു തോന്നിയാൽ കുറേ നാൾ തിരഞ്ഞെടുപ്പോ, അഭിപ്രായസമന്വയമോ ഉണ്ടാക്കി പുതിയ വാക്കുകളെ ഉൾപ്പെടുത്തണം. --Manuspanicker (സംവാദം) 08:31, 13 മാർച്ച് 2013 (UTC)Reply

തലക്കെട്ട് ലൈഗർ എന്നുമാറ്റി. --Vssun (സംവാദം) 11:45, 23 മാർച്ച് 2013 (UTC)Reply

float , ഇതും മാറ്റണം സുനിൽ പുലിസിംഹം- Irvin Calicut....ഇർവിനോട് പറയു 11:54, 23 മാർച്ച് 2013 (UTC)Reply
തലക്കെട്ട് ലൈഗർ എന്നാക്കിയെങ്കിലും ലേഖനത്തിൽ മുഴുവനും സിംഹക്കടുവകളാണ്. അവയും മാറ്റുന്നു. സിംഹക്കടുവ എന്ന തിരിച്ചുവിടൽ താളും ഒഴിവാക്കുന്ന കാര്യവും പരിഗണിക്കേണ്ടതാണ്. 'സിംഹക്കടുവ' എന്നർത്ഥത്തിലാണ് ലൈഗർ എന്നു വിളിക്കുന്നത് എന്ന സൂചന ലേഖനത്തിൽ നൽകൽ മാത്രമാണ് ഇപ്പോൾ അഭികാമ്യം.---ജോൺ സി. (സംവാദം) 01:55, 23 മേയ് 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ലൈഗർ&oldid=4026523" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൈഗർ" താളിലേക്ക് മടങ്ങുക.