നടുവം കവികൾ എന്ന പേരിൽ മലയാളസാഹിത്യലോകത്ത് അറിയപ്പെടുന്ന നടുവത്ത് അച്ഛൻ നമ്പൂതിരിയും നടുവത്ത് മഹൻ നമ്പൂതിരിയും യഥാക്രമം 1841 ലും 1868 ലും ചാലക്കുടി പിഷാരിക്കൽ ക്ഷേത്രത്തിനടുത്തുള്ള നടുവം ഇല്ലത്ത് ജനിച്ചു.

പച്ചമലയാളപ്രസ്ഥാനത്തിനു തുടക്കം കുറിച്ച അന്നത്തെ കൊടുങ്ങല്ലുർ കളരിയിൽ ഒട്ടും അപ്രധാനമല്ലാത്ത സ്ഥാനമാണ് ഇവർക്കുള്ളത്.[1] മലയാളത്തിലെ ക്ലാസ്സിക്ക് കാലഘട്ടമെന്ന് വിശേഷിപ്പിക്കുന്ന എഴുത്തച്ഛന്റേയും റൊമാന്റിക്ക് കാലഘട്ടമായ കുമാരനാശാന്റെയും കാലഘട്ടത്തെ ബന്ധിപ്പിക്കുന്നവരാണ് നടുവം കവികളെന്ന് വിലയിരുത്തപ്പെടുന്നു.

പ്രധാന കൃതികൾ തിരുത്തുക

നടുവത്ത് അച്ഛൻ നമ്പൂതിരിയുടെ പ്രധാന കൃതികൾ ഭഗവത് ദൂത്, അഷ്ടമിയാത്ര, ശൃംഗേരി യാത്ര, അക്രൂരഗോപാലം തുടങ്ങിയവയാണ്. സാരോപദേശം, ഘോഷയാത്ര, ഗൂരുവായൂരപ്പനും പിഷാരിക്കലമ്മയും, കാവ്യകലശങ്ങൾ, സന്താനഗോപാലം, മഹാത്മാഗാന്ധിയുടെ ആശ്രമപ്രവേശം, മഹാത്മാഗാന്ധി തുടങ്ങിയവയാണ് മറ്റ് കൃതികൾ.

അവലംബം തിരുത്തുക

  1. "ദീപ്തം നടുവം കവിതകൾ; വേണ്ടത് മന സംരക്ഷിക്കാൻ നടപടി". Archived from the original on 2020-07-31. Retrieved 31 ജൂലൈ 2020.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=നടുവം_കവികൾ&oldid=3787343" എന്ന താളിൽനിന്ന് ശേഖരിച്ചത്