ഇരിക്കൂർ

കണ്ണൂര്‍ ജില്ലയിലെ ഗ്രാമം

11°58′N 75°34′E / 11.97°N 75.57°E / 11.97; 75.57 കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ്‌ ഇരിക്കൂർ. ഇരിക്കൂർ പുഴ ഇതിനടുത്തൂടെ ഒഴുകുന്നു. കണ്ണൂർ, തളിപ്പറമ്പ് പട്ടണങ്ങളിൽ നിന്നും ഏകദേശം 30 കിലോമീറ്റർ അകലെയാണ്‌ ഇരിക്കൂർ. മലബാറിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ മാമാനം മഹാദേവി ക്ഷേത്രം, നിലാമുറ്റം മഖാം ഇവിടെയാണ്‌. കർഷക, കമ്യൂണിസ്റ്റ് സമരങ്ങളുടെ നാടായിരുന്നതിനാൽ ഇരിക്കൂർ ഫർക്ക"ചുവന്ന ഫർക്ക" എന്നപേരിൽ അറിയപ്പെട്ടു.

ഇരിക്കൂർ
Location of ഇരിക്കൂർ
ഇരിക്കൂർ
Location of ഇരിക്കൂർ
in കേരളം
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഏറ്റവും അടുത്ത നഗരം മട്ടന്നൂർ (10 കി.മീ), ഇരിട്ടി (17 കി.മീ)
ലോകസഭാ മണ്ഡലം കണ്ണൂർ
സിവിക് ഏജൻസി ഇരിക്കൂർ ഗ്രാമപഞ്ചായത്ത്
ജനസംഖ്യ
ജനസാന്ദ്രത
13,820 (2011—ലെ കണക്കുപ്രകാരം)
1,214/കിമീ2 (1,214/കിമീ2)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
11.38 km² (4 sq mi)
60 m (197 ft)
കോഡുകൾ
വെബ്‌സൈറ്റ് www.irikkur.com

പേരിനു പിന്നിൽ

തിരുത്തുക

ഇരിക്കൂർ പുഴ പഴയ കോട്ടയം താലൂക്കിന്റെയും,ചിറക്കൽ താലൂക്കിന്റെയും അതിരായിരുന്നു.പുഴയുടെ ഇരു കരയിലും താമസിച്ചു വരികയായിരുന്ന ജനങ്ങളിൽ ഒരു സഹവർത്തിത്വം ഉണ്ടാവുകയും അതിൽ നിന്നും ഈ സ്ഥലത്തിനു ഇരിക്കൂർ എന്നഹകരണ പേരു ലഭിക്കുകയും ചെയ്തു.ഇരു കര ഊര്‌ എന്നത് ലോപിച്ചാണ്‌ ഇരിക്കൂർ ഉണ്ടായത്.കാട്ടിൽ വനവാസത്തിനു പോയ ശ്രീരാമനെ സഹോദരനായ ഭരതൻ സന്ദർശിച്ചത് ഇവിടെവച്ചാണെന്നും ഇരുവരുടെയും ‘കൂറിന്റെ ഊരാ‘യതിനാൽ ഇരിക്കൂർ എന്നു വിളിക്കുന്നുവെന്നും ഐതിഹ്യം.

പ്രധാന ആരാധനാകേന്ദ്രങ്ങൾ

തിരുത്തുക
  1. ഇരിക്കൂർ ജുമാ മസ്ജിദ്
  2. മാമാനം മഹാദേവി ക്ഷേത്രം
  3. നിലാമുറ്റം മഖാം
  4. ലിറ്റിൽ ഫ്ളവർ സെമിനാരി, പൈസയി ഇരിക്കൂർ

അതിരുകൾ

തിരുത്തുക

കിഴക്ക് പടിയൂർ ഗ്രാമപഞ്ചായത്ത് പടിഞ്ഞാറ് മലപ്പട്ടം പഞ്ചായത്തും,വടക്ക് ശ്രീകണ്ഠാപുരം നഗരസഭയും, തെക്ക് വശത്ത് ഇരിക്കൂർ പുഴയും ആണ്‌. ആയിപ്പുഴ അടുത്ത സ്ഥലമാണ്.

പഞ്ചായത്ത് വക ബസ് സ്റ്റാന്റും ഇവിടെ ഉണ്ട്.

പ്രധാന സർക്കാർ സ്ഥാപനങ്ങൾ

തിരുത്തുക
  • ഇരിക്കൂർ ബ്ലോക്ക് ഡെവെലപ്മെന്റ് ഓഫീസ്
  • ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
  • മൃഗാശുപത്രി
  • ഇരിക്കൂർ താലൂക്ക് ആശുപത്രി
  • വിദ്യാഭ്യാസ ഉപജില്ലാ ഓഫീസറുടെ ഓഫീസ്
  • ഗ്രാമീണ ന്യായായാലയം, ഇരിക്കൂർ
  • ഗ്രാമപഞ്ചായത്ത് ഓഫീസ്
  • സബ് രജിസ്ട്രാർ ഓഫീസ്
  • കെഎസ്ഇബി ഇലൿട്രിക്കൽ സെക്ഷൻ ഓഫീസ്
  • തപാലാപ്പീസ്
  • ഇരിക്കൂർ ഗവൺമെന്റ് ഹൈസ്കൂൾ

സ്വകാര്യ സ്ഥാപനങ്ങൾ

തിരുത്തുക
  • യുണിറ്റി ഹോസ്പിറ്റൽ
  • എസ് ആർ ഹോസ്പിറ്റൽ
  • സിബ്ഗ ആട്സ് ആൻഡ്‌ സയൻസ് കോളേജ്‌
  • റഹ്മനിയ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ, പെരുവളത്തുപറമ്പ്

പ്രധാന ബാങ്കുകൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇരിക്കൂർ&oldid=4116030" എന്ന താളിൽനിന്ന് ശേഖരിച്ചത്