ഇരിട്ടി
കണ്ണൂർ ജില്ലയിലെ മലയോരമേഖലയിലുള്ള ഒരു പ്രധാന പട്ടണമാണ് ഇരിട്ടി. തലശ്ശേരി - വീരാജ്പേട്ട അന്തർ സംസ്ഥാനപാത (SH-30), ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാത (SH-36) എന്നിവ ഇരിട്ടിയിലൂടെ കടന്നുപോകുന്നു. പായം, കീഴൂർ, ആറളം, അയ്യൻകുന്ന്, ഉളിക്കൽ എന്നീ പഞ്ചായത്തുകളെ ഉൾപ്പെടുത്തി 2014-ൽ കണ്ണൂർ ജില്ലയിലെ നാലാമത്തെ താലൂക്ക് ആയി ഇരിട്ടി താലുക്ക് രൂപികരിച്ചു.[1] സമീപ സ്ഥലങ്ങളിലെ കർഷകരുടെ പ്രധാന വിപണന കേന്ദ്രമാണ് ഈ പട്ടണം. 2015ൽ ഇരിട്ടിയെ മുനിസിപ്പാലിറ്റി ആയി ഉയർത്തി. കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും തളിപ്പറമ്പിൽ നിന്നും ഏകദേശം ഒരേ ദൂരമാണ് ഇരിട്ടിയിലേക്കുള്ളത്. ഇവിടെ നിന്നും എത്തിച്ചേരാവുന്ന മറ്റ് പ്രധാന സ്ഥലങ്ങൾ പേരാവൂർ, കൂട്ടുപുഴ,വള്ളിത്തോട്, കിളിയന്ത്ര, പേരട്ട, ഉളിക്കൽ,വട്ടിയാംതോട്,മാട്ടറ, മണിക്കടവ്,നുച്യാട്, മണിപ്പാറ,കാഞ്ഞിരക്കൊല്ലി,പയ്യാവൂർ ,ഇരിക്കൂർ, ശ്രീകണ്ഠപുരം, എടൂർ, മാടത്തിൽ, കരിക്കോട്ടക്കരി,വെളിമാനം, കീഴ്പ്പള്ളി, എടപ്പുഴ, അങ്ങാടിക്കടവ്, വാണിയപ്പാറ കാക്കയങ്ങാട് എന്നിവയാണ്.
ഇരിട്ടി | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | തലശ്ശേരി(39 കി.മി), കണ്ണൂർ(42 കി.മി), തളിപ്പറമ്പ (47 കി.മി), മട്ടന്നൂർ(15 കി.മി) |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ജനസംഖ്യ • ജനസാന്ദ്രത |
40,369 (2011[update]) • 967/കിമീ2 (967/കിമീ2) |
സ്ത്രീപുരുഷ അനുപാതം | 1030:1000 ♂/♀ |
സാക്ഷരത | 100%% |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 41.73 km2 (16 sq mi) |
വെബ്‌സൈറ്റ് | WWW.IRITTY.COM |
ഗതാഗതംതിരുത്തുക
കണ്ണൂർ നഗരത്തിൽ നിന്ന് 42 കിലോമീറ്ററും തലശ്ശേരി നഗരത്തിൽ നിന്ന് 42 കിലോമീറ്ററും തളിപ്പറമ്പിൽ നിന്ന് 47 കിലോമീറ്ററും ആണ് ഇരിട്ടിയിലെക്കുള്ള ദൂരം. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ തലശ്ശേരിയും കണ്ണൂരും ആണ്. ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂരും മംഗലാപുരവും ആണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 18KM മാത്രമാണ് ഇരിട്ടിയിലേക്കുള്ള ദൂരം.[2] ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പാതകളിൽ ഒന്നായ തലശ്ശേരി-ഇരിട്ടി- വീരാജ്പേട്ട പാത ഇരിട്ടിയിലൂടെ കടന്നു പോകുന്നു .ഇരിട്ടിയുമായി ഏറ്റവും അടുത്ത് നിൽക്കുന്ന സ്ഥലമാണ് കീഴൂർ ഇവിടെ നിന്ന് 2 കിലോ മിറ്റർ ദുരം മാത്രമേ ഇരിട്ടിയിലേക്ക് ഉള്ളു.[3]ഇരിട്ടിയിൽ നിന്നും എറണാകുളം, കോട്ടയം, കോഴിക്കോട്, കാസർഗോഡ്,കാഞ്ഞങ്ങാട്,ചെറുപുഴ, വയനാട്, ബാംഗ്ലൂർ, മംഗലാപുരം, കണ്ണൂർ, തലശേരി,വീരാജ്പേട്ട, മൈസൂർ എന്നി സ്ഥലങ്ങളിലേക്ക് ബസ് സർവിസുകൾ ഉണ്ട്. പ്രൈവറ്റ് സർവിസും കെ.എസ്.ആർ.ടി.സി സർവിസുകളും ദിവസവും ഇരിട്ടിയിൽ നിന്ന് ഉണ്ട്. ഇരിട്ടിയിൽ നിന്നുള്ള ബസുകളുടെ വിവരങ്ങൾക്ക് ബസ് ഇരിട്ടി ഫേസ്ബുക് പേജ് സന്ദർശിക്കാവുന്നതാണ്
ഇരിട്ടി പുഴതിരുത്തുക
ഇരിട്ടി എന്ന് പേര് വരാനുള്ള കാരണം ബാരാപുഴയും, ബാവലി പുഴയുമാണ് . ഈ പ്രധാനപ്പെട്ട രണ്ടു പുഴകളും കുടിച്ചേരുന്ന സ്ഥലമായത് കൊണ്ട് നാട്ടുകാർ ഈ പുഴയെ ഇരട്ടപ്പുഴ എന്ന് വിളിച്ചു തുടങ്ങി.[അവലംബം ആവശ്യമാണ്] അങ്ങനെ ഇരട്ടപ്പുഴ ഒഴുകുന്ന സ്ഥലം പിന്നിട് ഇരിട്ടി എന്ന് ആയി. ഈ പേരിന് പിന്നിൽ വേറെയും ചില നാട്ടറിവുകൾ ഉണ്ട്. ആറളം പുഴ, വെനി പുഴ എന്നിവ ഇരിട്ടിയിൽ കൂടി ഒഴുകുന്ന പുഴകളാണ്. പച്ചപ്പ് പുതച്ച ഈ മലയോര മേഖലയുടെ സിരാകേന്ദ്രത്തെ ഹരിതനഗരം എന്നാണ് വിളിക്കുന്നത്.[അവലംബം ആവശ്യമാണ്]
കാലാവസ്ഥതിരുത്തുക
പൊതുവെ വേനൽ കാലത്ത് നല്ല ചുടും മഴ കാലത്ത് നല്ല മഴയും ലഭിക്കാറുണ്ട്. കുന്നും മലകളും വനവും കുടുതൽ ഉള്ളത് കൊണ്ട് ഇവിടെ ജൂണിൽ കാലവർഷം ആരംഭിച്ചു മൺസൂൺ തീരുന്നത് വരെ നല്ല മഴ ലഭിക്കാറ് ഉണ്ടെങ്കിലും വേനൽക്കാലത്ത് കടുത്ത വരൾച്ചയും ഉണ്ടാകാറുണ്ട്.[അവലംബം ആവശ്യമാണ്]
Iritty, Kerala പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 31.6 (88.9) |
32.5 (90.5) |
33.6 (92.5) |
33.9 (93) |
33.2 (91.8) |
29.9 (85.8) |
28.6 (83.5) |
29.0 (84.2) |
29.7 (85.5) |
30.5 (86.9) |
31.0 (87.8) |
31.2 (88.2) |
31.23 (88.22) |
ശരാശരി താഴ്ന്ന °C (°F) | 21.4 (70.5) |
22.6 (72.7) |
24.3 (75.7) |
25.7 (78.3) |
25.6 (78.1) |
23.9 (75) |
23.4 (74.1) |
23.5 (74.3) |
23.5 (74.3) |
23.6 (74.5) |
22.9 (73.2) |
21.5 (70.7) |
23.49 (74.28) |
മഴ/മഞ്ഞ് mm (inches) | 3 (0.12) |
4 (0.16) |
12 (0.47) |
85 (3.35) |
283 (11.14) |
867 (34.13) |
1,332 (52.44) |
711 (27.99) |
329 (12.95) |
279 (10.98) |
106 (4.17) |
23 (0.91) |
4,034 (158.81) |
ഉറവിടം: Climate-Data.org[4] |
വാണിജ്യംതിരുത്തുക
റബ്ബർ, കുരുമുളക്, തെങ്ങ് തുടങ്ങിയവയാണ് മലയോര മേഖലയിലെ പ്രധാന കൃഷികൾ. ഈ കൃഷികളുടെ സാധ്യത മനസ്സിലാക്കി കൊണ്ട് ഏറ്റവും കുടുതൽ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങൾ ഉള്ളത് ഇരിട്ടിയിൽ ആണ്.[അവലംബം ആവശ്യമാണ്] കർഷകർ ഇതൊക്കെ വിറ്റഴിക്കുന്നത് ഇവിടെയാണ്. കർഷകർക്ക് തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ വിലയും ലഭിക്കുന്നുണ്ട്.[അവലംബം ആവശ്യമാണ്] കെ.കെ.ടൂറിസ്റ്റ് ഹോം, സുര്യ ടൂറിസ്റ്റ് ഹോം, ഫാൽകൻ പ്ലാസ, ഇയോട്ട് ഫാമിലി റസ്റ്റോറെന്റ്, ഇന്ത്യൻ കോഫീ ഹൗസ് എന്നിവയാണ് ഇരിട്ടിയിലെ പ്രധാനപ്പെട്ട ഹോട്ടൽ സ്ഥാപനങ്ങൾ.
പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങൾതിരുത്തുക
- സേക്രട്ട് ഹാർട്ട് ഹയർസെക്കന്ററി സ്കൂൾ, അങ്ങാടിക്കടവ്
- ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
- കീഴൂർ വാഴുന്നവേഴ്സ് യു പി സ്കൂൾ
- എടൂർ ഹയർസെക്കന്ററി സ്കൂൾ
- ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ ചാവശ്ശേരി
- St.Sebastien Highersecondary school,Velimanam
Government higher secondary school Pala
പ്രൊഫഷണൽ വിദ്യാഭ്യാസസ്ഥാപനങ്ങൾതിരുത്തുക
- ഡോൺ ബോസ്കോ കോളേജ്,അങ്ങാടിക്കടവ്
- ഇരിട്ടി എം ജി കോളേജ്
അവലംബംതിരുത്തുക
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/iritty-taluk-inauguration/article5663181.ece
- ↑ "Kannur International Airport".
- ↑ "Iritty More information of Iritty".
- ↑ "CLIMATE: IRITTY", Climate-Data.org. Web: [1].
പുറം കണ്ണികൾതിരുത്തുക
https://www.facebook.com/IrittyVisheshangal/ https://www.facebook.com/groups/irittykoottam/