കേരളത്തിലെ കണ്ണൂർജില്ലയിലെ ഒരു താലൂക്കാണു തളിപ്പറമ്പ്. ഒരു മുനിസിപ്പാലിറ്റി ആസ്ഥാനം കൂടിയാണിത്. തളിപ്പറമ്പ് പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം. താലൂക്കിന്റെ വിസ്തീർണം 1330.6 ച.കി.മീ. ആണ്. 599.26 ച.കി.മീ. ആണ് തളിപ്പറമ്പ് ബ്ലോക്കിന്റെ വിസ്തൃതി. തളിപ്പറമ്പ് താലൂക്കിൽ 47 റവന്യൂവില്ലേജുകൾ ഉൾപ്പെട്ടിരിക്കുന്നു.തളിപ്പറമ്പ് (പെരിംചെല്ലൂർ). നമ്പൂതിരിമാർ നിർമ്മിച്ച ക്ഷേത്രങ്ങളാണ് തളി. ഇത്തരത്തിലുള്ള ധാരാളം ക്ഷേത്രങ്ങളുള്ളതിനാലാണ്‌‍ തളിപ്പറമ്പ് എന്ന പേരു വന്നത്.ബ്രാഹ്മണരുടെ ഏറ്റവും പ്രാചീന ഗ്രാമങ്ങളിലൊന്നായിരുന്ന തളിപ്പറമ്പ് മുൻ കോലത്തുനാട്ടിലാണ് ഉൾപ്പെട്ടിരുന്നത്. ഈ താലൂക്കിൽ ഉൾപ്പെടുന്ന മൊറാഴ തുടങ്ങിയ സ്ഥലങ്ങൾക്ക് സ്വാതന്ത്ര്യസമര ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണുള്ളത്.

തളിപ്പറമ്പ്

1330.56 ച.കി.മീ (513.73 ച.മൈൽ) വിസ്തീർണത്തിൽ പരന്നു കിടക്കുന്ന 47 ഗ്രാമങ്ങളുടെ കൂട്ടമാണ് തളിപ്പറമ്പ്. ഇത് ഒരു താലൂക്കാണ്. തീരദേശപ്രദേശങ്ങളായ രാമന്തളി മുതൽ കർണാടക അതിർത്തിവരെയും തളിപ്പറമ്പ് പരന്നു കിടക്കുന്നു. തളിപ്പറമ്പിലെ ജനസംഖ്യ 2001-ലെ കാനേഷുമാരി അനുസരിച്ച് 458,580 ആണ്. ഇതിൽ 162,013 ആണുങ്ങളും 158,143 സ്ത്രീകളുമാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിലൊന്നായ തളിപ്പറമ്പ് താലൂക്ക് അതുകൊണ്ടുതന്നെ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുമുണ്ട്. തളിപ്പറമ്പ് താലൂക്ക് വിഭജിച്ച് പയ്യന്നൂർ ആസ്ഥാനമായി പുതിയ താലൂക്ക് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

ചുറ്റുമുള്ള പട്ടുവം, കുറ്റിക്കോൽ, കരിമ്പം എന്നീ ഗ്രാമങ്ങൾ സുന്ദരമായ നെൽ‌വയലുകളും ചെറിയ കുന്നുകളും നിറഞ്ഞതാണ്. കുപ്പം നദി, വളപട്ടണം നദി എന്നിവ പട്ടണത്തെ നാലു വശത്തുനിന്നും വളയുന്നു. അറബിക്കടൽ പടിഞ്ഞാറ് 14 കിലോമീറ്റർ അകലെയാണ്. കുറ്റ്യേരിയിലെ തൂക്കുപാലവും പറശ്ശിനിക്കടവിലെ നദിക്കരയിലെ സുന്ദരമായ ക്ഷേത്രവും ഒരുപാട് വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു. കണ്ണൂർ സർവ്വകലാശാല, പരിയാരം മെഡിക്കൽ കോളേജ്, സർ സയ്യദ് കോളേജ് എന്നിവ തളിപ്പറമ്പിനു ചുറ്റുമുള്ള ചില പ്രശസ്ത കലാലയങ്ങളാണ്.

തളിപ്പറമ്പിന്റെ ആരംഭം പെരിഞ്ചല്ലൂർ ബ്രാഹ്മണ കുടിയേറ്റത്തിൽ നിന്നുമാണ്. ഇവിടെ ആദ്യം കുടിയേറി പാർത്ത 2,000-ത്തോളം ബ്രാഹ്മണ കുടുംബങ്ങളിൽ ഇന്ന് 45 കുടുംബങ്ങളേ ബാക്കിയുള്ളൂ.സമ്പത്സ‌മൃദ്ധിയുടെ കേദാരമായിരുന്ന തളിപ്പറമ്പിന്റെ പഴയ പേര് ‘ലക്ഷ്മിപുരം‘ എന്നായിരുന്നു. ‘രാജരാജേശ്വര ക്ഷേത്രം‘, തൃച്ചംബരം ക്ഷേത്രം എന്നിവ പ്രശസ്തമായ ആരാധനാലയങ്ങളാണ്. ഇന്ന് തളിപ്പറമ്പിൽ ധാരാളം മുസ്ലീം, ക്രിസ്ത്യൻ മത വിശ്വാസികളും താമസിക്കുന്നുണ്ട്.

ആരാധനാലയങ്ങൾതിരുത്തുക

തളിപ്പറമ്പിൽ ധാരാളം ക്രിസ്ത്യൻ പള്ളികളും മോസ്കുകളും ക്ഷേത്രങ്ങളും ഉണ്ട്.

രാജരാജേശ്വര ക്ഷേത്രംതിരുത്തുക

തളിപ്പറമ്പിലെ ഒരു പ്രധാന ക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ശിവനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഈ പുരാതനക്ഷേത്രം പുനരുദ്ധരിച്ചത് പരശുരാമനാണെന്നാണ് ഐതിഹ്യം. ക്ഷേത്രത്തിനു തൊട്ടടുത്തായി നൂറ്റാണ്ടുകൾ പഴക്കമുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രവുമുണ്ട്. രാജരാജേശ്വര ക്ഷേത്രത്തിലെ ഒരു മാസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ആയിരക്കണക്കിനു ഭക്തജനങ്ങൾ ഒത്തുചേരുന്നു. ചെല്ലൂർനാഥൻ എന്നുകൂടി പേരുള്ള ഇവിടെത്തെ ദേവനെപ്പറ്റിയുള്ളതാണ് ചെല്ലൂർ നാഥോദയം ചമ്പു.

തൃച്ചംബരം ക്ഷേത്രംതിരുത്തുക

തളിപ്പറമ്പ് പട്ടണത്തിൽ നിന്ന് 1 കിലോമീറ്റർ അകലെയാണ് തൃച്ചംബരം ക്ഷേത്രം. ഇവിടത്തെ പ്രതിഷ്ഠ ശ്രീകൃഷ്ണനാണ്. ഈ ക്ഷേത്രത്തിന്റെ മതിലുകളെ അലങ്കരിക്കുന്ന വിഗ്രഹങ്ങളും കൽ‌പ്രതിമകളും പുരാതനവും മനോഹരവുമാണ്. ക്ഷേത്രത്തിലെ എല്ലാ വർഷവുമുള്ള ഉത്സവവും പ്രശസ്തമാണ്. രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന ഉത്സവം കുംഭമാസം 22-നു ആണ്. (സാധാരണയായി മാർച്ച് 6-നു). ഉത്സവം കൊടിയേറ്റത്തോടെ തുടങ്ങുന്നു. മീനം 6-നു (സാധാരണയായി മാർച്ച് 20-നു) കൂടിപ്പിരിയലോടെ ഉത്സവം സമാപിക്കുന്നു. ഇതിനിടയ്ക്കുള്ള 11 ദിവസങ്ങളിൽ ശ്രീകൃഷ്ണന്റെയും ബലരാമന്റെയും തിടമ്പുകളേന്തിയ തിടമ്പു നൃത്തം തൃച്ചംബരം ക്ഷേത്രത്തിനു 1 കി.മീ അകലെയുള്ള പൂക്കോത്ത് നടയിലും ക്ഷേത്ര തിരുമുററത്തുമായി നടക്കുന്നു.

തളിപ്പറമ്പ് ജുമാ മസ്ജിദ്തിരുത്തുക

തളിപ്പറമ്പ് പട്ടണത്തിൽ തന്നെയാണ് ഈ പുരാതനമായ മുസ്ലിം ആരാധനാലയം തളിപ്പറമ്പിലെ തന്നെ ഏറ്റവും വലിയ പുരാതന മായാ മസ്ജിദ് കൂടിയാണ് ഇത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾതിരുത്തുക

* അക്കിപ്പറമ്പ U P സ്കൂൾ
  • [അൽ ഹിദായ അറബിക് കോളേജ് മന്ന]

ഗവേഷണ സ്ഥാപനങ്ങൾതിരുത്തുക

1905-ൽ സ്ഥാപിതമായ കാർഷിക ഗവേഷണ കേന്ദ്രം തളിപ്പറമ്പിനടുത്തുള്ള പന്നിയൂരിൽ സ്ഥിതി ചെയ്യുന്നു.

ചിത്രശാലതിരുത്തുക

ഇതും കാണുകതിരുത്തുക

തിരുവിതാംകൂറിൽനിന്ന് കുടിയേറിയവർ താലൂക്കിലെ മലയോരപ്രദേശങ്ങളിലെ കാടുകൾ ഒന്നാംതരം കൃഷിഭൂമിയാക്കി മാറ്റി. കൃഷിയാണ് പ്രധാനപ്പെട്ട ജീവിതവൃത്തി. റബ്ബർ, കുരുമുളക്, ഇഞ്ചിപ്പുല്ല്, ഇഞ്ചി, കശുവണ്ടി, നെല്ല്, നാളികേരം, അടയ്ക്ക എന്നിവയാണ് മുഖ്യ കാർഷികോത്പന്നങ്ങൾ

chapparappadava

പുറത്തുനിന്നുള്ള കണ്ണികൾതിരുത്തുക


സ്ഥാനം: 12°03′N, 75°21′E

"https://ml.wikipedia.org/w/index.php?title=തളിപ്പറമ്പ്&oldid=3541393" എന്ന താളിൽനിന്ന് ശേഖരിച്ചത്