മട്ടന്നൂർ
11°55′0″N 75°35′0″E / 11.91667°N 75.58333°E കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് മട്ടന്നൂർ. കണ്ണൂർ പട്ടണത്തിന് ഏകദേശം 27 കിലോമീറ്റർ കിഴക്കായി ആണ് മട്ടന്നൂർ സ്ഥിതിചെയ്യുന്നത്. മൃഡന്നൂരാണ് മട്ടന്നൂർ ആയതെന്ന് പറയപ്പെടുന്നു. മൃഡൻ ശിവനാണ്. ശിവന്റെ ഊര് എന്നതിൽ നിന്നും മൃഡന്നൂർ മട്ടന്നൂരായി.
മട്ടന്നൂർ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കണ്ണൂർ |
ഏറ്റവും അടുത്ത നഗരം | കണ്ണൂർ (27 കി.മീ), തലശ്ശേരി (27 കി.മീ) |
ജനസംഖ്യ • ജനസാന്ദ്രത |
47,078 (2011[update]) • 867/കിമീ2 (867/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 54.32 km2 (21 sq mi) |
കണ്ണൂർ, തലശ്ശേരി, ഇരിട്ടി എന്നിവയെ മട്ടന്നൂർ ബന്ധിപ്പിക്കുന്നു. ബാംഗ്ലൂർ-തലശ്ശേരി അന്തർ സംസ്ഥാന പാത ഇതു വഴി കടന്നുപോകുന്നു. കണ്ണൂരിനെ കൂർഗ്ഗ് (കുടകു)മായി ബന്ധിപ്പിക്കുന്ന വഴിയിലെ ഒരു പ്രധാന സ്ഥലമാണ് മട്ടന്നൂർ. കണ്ണൂർ ജില്ലയിലെ പ്രധാന പട്ടണങ്ങളിൽ ഒന്നാണിത് . മട്ടന്നൂർ മഹാദേവ ക്ഷേത്രത്തിനു ചുറ്റുമായി ആണ് പട്ടണം വികസിച്ചിരിക്കുന്നത്.
അടിസ്ഥാന വിവരങ്ങൾ
തിരുത്തുക2011ലെ സെൻസസ് വിവരമനുസരിച്ച് മട്ടന്നൂർ നഗരസഭയിലെ ജനസംഖ്യ 47,078 ആണ്[1]. 22,658 പുരുഷന്മാരും 24,420 സ്ത്രീകളുമാണുള്ളത്. നഗരസഭയുടെ വിസ്തീർണ്ണം 54.32 ചതുരശ്ര കിലോമീറ്ററാണ്. ജനസാന്ദ്രത 867ഉം സ്ത്രീപുരുഷ അനുപാതം 1078:1000വും ആണ്. ആകെ സാക്ഷരത 94.8 ശതമാനം ആണ്. പുരുഷ സാക്ഷരത 97.6ഉം സ്ത്രീ സാക്ഷരത 92.2 ആണ്.
ആകർഷണങ്ങൾ
തിരുത്തുകപഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ്. പഴശ്ശി ജലസേചന പദ്ധതിക്കായി മട്ടന്നൂരിലൂടെ ആഴമുള്ള ഒരു കനാൽ കുഴിച്ചിട്ടുണ്ട്. ചലയിൽ മഹാവിഷ്ണു ക്ഷേത്രം മുതൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിനടുത്തുള്ള ഇല്ലം മൂലവരെ ഒരു ഭൂഗർഭ കുഴലിലൂടെ ഈ കനാലിലെ വെള്ളം കടന്നുപോവുന്നു. അടുത്തുള്ള മറ്റു പ്രശസ്തമായ ക്ഷേത്രങ്ങളാണ് മട്ടന്നൂർ ശ്രീ മഹാദേവക്ഷേത്രം, പെരിയച്ചൂർ ചാലാടൻകണ്ടി മഠപ്പുര ക്ഷേത്രം, പരിയാരംസുബ്രമണ്യ ക്ഷേത്രം, കിളിയങ്ങാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം, കിളിയങ്ങാട് ശ്രീ ഇളംകരുമകൻ ക്ഷേത്രം, കല്ലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം, മട്ടന്നൂർ വള്ളിയോട്ടുചാൽ ശ്രീ ഭദ്രകാളി കലശസ്ഥാനം തുടങ്ങിയവ.. നഗരവൽക്കരണത്തിന്റെ ഭാഗമായി മട്ടന്നൂരിലെ പല വയലുകളും നികത്തി വീടുകളും മറ്റ് കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നു. എങ്കിലും ഇന്നും ധാരാളം പച്ചപുതച്ച നെൽപ്പാടങ്ങൾ മട്ടന്നൂരുണ്ട്. മട്ടന്നൂരിന് അടുത്തുള്ള വെമ്പടിക്ക് അടുത്ത കന്യാവനങ്ങൾ പ്രശസ്തമാണ്. പെരിയച്ചൂരിലെ പുളിയനാനം വെളളച്ചാട്ടം വർഷകാലത്ത് ഏറെ ആകർഷണീയമാണ്
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത് മട്ടന്നൂരിനടുത്താണ്. കേരളത്തിലെ ഏറ്റവും സൗകര്യം നിറഞ്ഞ വിമാനത്താവളം കണ്ണൂർ വിമാനത്താവളം ആണെന്ന് കണക്കാക്കുന്നു
പ്രശസ്ത വ്യക്തികൾ
തിരുത്തുകപ്രശസ്ത ചെണ്ട, തായമ്പക, പഞ്ചവാദ്യം വിദ്വാനായ എം.പി. ശങ്കരമാരാരുടെ ജന്മസ്ഥലമാണ് മട്ടന്നൂർ. മട്ടന്നൂർ ശങ്കരൻ കുട്ടി എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെടുന്നത്. സിനിമാ സംവിധായകൻ സലീം അഹമ്മദ്, നാടകകൃത്തും കവിയും ആകാശവാണി ആർട്ടിസ്റ്റുമായ അയ്യല്ലൂർ കെ ആണ്ടി, മിമിക്രി താരം ശിവദാസ് മട്ടന്നുർ, പ്രശസ്ത പത്ര പ്രവർത്തകൻ സി കെ ശ്രീജിത്ത് എന്നിവർ മട്ടന്നൂരിനടുത്താണ്. പ്രശസ്ത എഴുത്തുകാരൻ സുകുമാരൻ പെരിയച്ചൂർ മട്ടന്നൂർ സ്വദേശിയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- പഴശ്ശിരാജാ എൻ.എസ്.എസ് കോളേജ്, മട്ടന്നൂർ. വിവിധ വിഷയങ്ങളിൽ ബിരുദ-ബിരുദാനന്തര വിഷയങ്ങൾ പഠിപ്പിക്കുന്നു.
- ഗവൺമെന്റ് പോളിടെൿനിക് കോളേജ്, മട്ടന്നൂർ
- രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ, മട്ടന്നൂർ
- സെന്റ് തോമസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ശിവപുരം. മട്ടന്നൂർ നഗരത്തിൽ നിന്ന് 8 കി.മീ അകലെ
- മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ, മട്ടന്നൂർ. അഞ്ചു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ പ്രവർത്തിക്കുന്ന സ്വകാര്യ എയ്ഡഡ് വിദ്യാലയമാണ് ഇത്.
- ശ്രീ ശങ്കര വിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ, മട്ടന്നൂർ
- ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ചാവശേരി. മട്ടന്നൂരിൽ നിന്ന് 5 കി.മീ അകലെ
- ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ, ശിവപുരം
- ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എടയന്നൂർ
- ഗവൺമെൻ്റ് യു.പി. സ്കൂൾ, മട്ടന്നൂർ.
ചിത്രശാല
തിരുത്തുക-
മട്ടന്നൂർ നഗരസഭാ കാര്യലയം
-
Korean visitors looking at the traditional Ettukettu architecture in Mattanur
പുറമേ നിന്നുള്ള കണ്ണികൾ
തിരുത്തുകhttp://mattannurmunicipality.in Archived 2012-04-22 at the Wayback Machine
അവലംബം
തിരുത്തുക- ↑ "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.