വിക്കിപീഡിയ:പഞ്ചായത്ത് (എല്ലാ സഭകളും)

വാർത്തകൾ

വിക്കിപീഡിയ പഞ്ചായത്ത്
പഴയ വാർത്തകൾ
 

പുകവലി (തിരുത്തൽ മായ്ച്ചു കളയൽ )

ഞാൻ പുകവലി  എന്ന താൾ തിരുത്തുമ്പോൾ ഒരു വിക്കിപീഡിയൻ അത് മായ്ച്ചുകളയുന്നു.കാരണം അറിയില്ല ! അതിന്റെ നാൾവഴികൾ കാണാൻ പുകവലി എന്ന താൾ സന്ദർശിക്കാൻ അപേക്ഷിക്കുന്നു . എന്റെ ഇതുവരെയുള്ള "പുകവലി"യെ പ്പറ്റിയുള്ള തിരുത്തലുകളും . ഞാൻ  ഇന്നലെ വിക്കി പഞ്ചായത്തിൽ ഇതിനെപ്പറ്റി ഇട്ട ഒരു comment കൂടി വായിക്കാൻ അപേക്ഷിക്കുന്നു . I request all wikkipedians to intervene on the issue.(Anjuravi (സംവാദം) 21:58, 26 സെപ്റ്റംബർ 2018 (UTC))

വിക്കിമീഡിയ ഫൗണ്ടേഷൻ കമ്മ്യൂണിറ്റി ബ്രാൻഡ് ആൻഡ് മാർക്കറ്റിംഗ് കോർഡിനേറ്റർ ഇന്ത്യ സന്ദർശിക്കുന്നു

വിക്കിമീഡിയ ഫൗണ്ടേഷന്റെ കമ്മ്യൂണിറ്റി ബ്രാൻഡ് ആൻഡ് മാർക്കറ്റിംഗ് ടീം കോർഡിനേറ്റർ സമീർ User:Selsharbaty_(WMF) ബാംഗ്ലൂർ വരുന്നുണ്ട്. സന്ദർശനത്തിന്റെ ലക്ഷ്യം, വിക്കിപീഡിയയുടെ ബ്രാൻഡിംഗ് നിർദ്ദേശങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ഫീഡ്ബാക്ക് ശേഖരിക്കുകയും ചെയ്യുകയാണ്. (കൂടുതൽ വിശദാംശങ്ങൾ ഇവിടെ കാണാം). ഏപ്രിൽ 21 ന് സിഐഎസ് (CIS) ബംഗളൂരു ഓഫീസിൽ ഒരു യോഗം സംഘടിപ്പിക്കുന്നു. ഈ അവസരത്തിൽ ഇന്ത്യൻ ഭാഷാ വിക്കിമീഡിയ പദ്ധതികളിൽ സംഭാവന ചെയ്യുന്നവർ, കോർഡിനേറ്റർമാർ/ഉപയോക്തൃ സംഘങ്ങളുടെ പ്രതിനിധികൾ എന്നിവരെ ചർച്ചകൾക്ക് സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനും നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്യുന്നതിനും ഇവിടെ സന്ദർശിക്കുക. താമസ സൗകര്യവും യാത്ര സഹായവും ആവശ്യമുള്ള സജീവ ഉപയോക്താക്കൾ ദയവായി സിഐഎസ്സിലെ ഗോപാലയെ (സിഐഎസ് -എ2കെ) ഇമെയിൽ വഴി ബന്ധപ്പെടുക. -ജിനോയ്‌ ടോം ജേക്കബ് (സംവാദം) 15:46, 15 ഏപ്രിൽ 2019 (UTC)

Universal Code of Conduct consultation

(Apologies for writing this in English. Please consider translating this message in Malayalam. Thank you.)

Together we have imagined a world in which every single human being can freely share in the sum of all knowledge. Every single person associated with the Wikimedia movement is committed to this vision. The journey towards this enormous goal is not effortless. While we have always adhered to high standards of content policies on our projects, we have fallen considerably short in addressing challenges around maintaining civility. There have been numerous incidents where our contributors have faced abuse, harassment, or suffered from uncivil behaviours of others. Because of such an unfriendly atmosphere, many users have often refrained from contributing to Wikimedia projects, and thus, we have missed out on important knowledge on our platform. One of the many reasons for this has been a lack of behavioural guidelines in many of our projects. And, Universal Code of Conduct aims to cover such gaps.

The idea behind Universal Code of Conduct is to harmonize the already existing behavioural guidelines on various projects and collectively create a standard set of behavioural policies that are going to be binding throughout the movement. These will be equally applicable to all the projects, all the community members, and all the staff members. Everyone will be equally accountable for maintaining friendly and cordial behaviour towards others. This will help us collectively create an environment where free knowledge can be shared safely without fear.

This is an upcoming initiative and will be applicable to every single Wikimedia project. It is at an initial stage as of now. The Foundation has launched consultations on it on different language Wikimedia projects. My post here is an attempt in that direction. The project highly depends on ideas and feedback from the community. And thus we highly encourage community members to participate in the discussions. We have already started to individually reach out to members of Malayalam Wikipedia communities. However, we would welcome comments here as well.

We understand that it is extremely difficult to have a ‘universal’ set of values that are representative of all the cultures and communities, however, it is definitely possible to come up with the most basic set of guidelines that can ensure that we have a safe space for everyone to be able to contribute. This is your chance to influence the language and content of the code of conduct and contribute to leading the movement to become a harassment-free space.

More information on UCoC is available here. We look forward to your comments.

truecopythink.media എന്ന വെബ്സൈറ്റിൽ വന്ന മലയാളം വിക്കിപീഡിയയിലെ ശ്രദ്ധേയതയെപ്പറ്റിയുള്ള ലേഖനം.

truecopythink.media എന്ന വെബ്സൈറ്റിൽ മഹേഷ് മംഗലാട്ട് എന്നയാൾ എഴുതിയ ലേഖനം മലയാളം വിക്കിപീഡിയയിലെ അഡ്മിന്മാരായ @Kiran Gopi:, @Akhiljaxxn:, User:Ranjithsiji എന്നിവർ ഏകപക്ഷീയമായി ലേഖനങ്ങൾ നീക്കം ചെയ്യുന്നു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നു. ഇത് വിക്കിപീഡിയയിലെ ചർച്ചാവേദികളിലൊന്നിലും കണ്ടിട്ടുമില്ല (എന്റെ ശ്രദ്ധയിൽ വരാതെപോയതാണെങ്കിൽ ക്ഷമിക്കണം, തിരുത്തുന്നതാണ്). ഇത്തരത്തിൽ മലയാളം വിക്കിപീഡിയയിലെ പ്രവർത്തനങ്ങളെ വിക്കിപീഡിയയുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത മറ്റൊരു മാദ്ധ്യമമുപയോഗിച്ച് അധിക്ഷേപിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്നു എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് മഹേഷ് മംഗലാട്ട് എന്ന ഉപയോക്താവിനോട് ഇതിനെപ്പറ്റി അന്വേഷിക്കണമെന്നും ഇത്തരത്തിലുള്ള സംഗതികളിൽ നിന്ന് പിൻതിരിയണമെന്നും പറയണമെന്ന് വിചാരിക്കുന്നു. ഈ ലേഖനമെഴുതിയ ആൾ @Mangalat: ആണെന്നു വിചാരിക്കുന്നു. അല്ലെങ്കിൽ നിർവ്യാജം ക്ഷമചോദിക്കുന്നു. @Akhiljaxxn: , മറ്റുവിക്കികളിൽ ഇത്തരം കാര്യങ്ങൾ എങ്ങനെയാണ് ചർച്ചചെയ്യപ്പെടുന്നത് എന്ന് വിശദമാക്കിയാൽ നന്നായിരുന്നു. ഇത്തരം ഒരു സന്ദർഭം കൈകാര്യം ചെയ്ത് യാതൊരു മുൻപരിചയവുമില്ലാത്തതിനാലാണ് ഇങ്ങനെ ചോദിക്കുന്നത്. എല്ലാവരും ശ്രദ്ധിക്കുമെന്ന് കരുതുന്നു. --രൺജിത്ത് സിജി {Ranjithsiji} 06:54, 21 ഓഗസ്റ്റ് 2020 (UTC)

ഒന്നാമത്തെ കാര്യം ഈ പട്ടികയിലുള്ള പലതും ശരിയല്ല, ഉദാഹരണത്തിന് അദ്ദേഹം ഞാൻ നീക്കം ചെയ്തു എന്നു പറയുന്ന താൾ മുടിത്തെയ്യമുറയുന്നു നീക്കം ചെയ്തത് ഞാനല്ല, മാത്രവുമല്ല ഈ ലേഖനം നീക്കം ചെയ്തത് 4 ഫെബ്രുവരി 2020 ആണ്, ഞാൻ ചെയ്തത് അനാഥമായിക്കിടന്ന ആ ലേഖനത്തിന്റെ സംവാദതാൾ ആണ് നീക്കം ചെയ്തത്, നിലവിൽ സംവാദതാളിൽ വലിയ വിവരണം ഇല്ലെങ്കിൽ നീക്കം ചെയ്യാം എന്നതാണ് വിക്കി നയം. അതുപോലെ രണ്ടാമത്തെ ആരോപണവും അതൊരു സംവാദതാളാണ് ആവശ്യത്തിന് വിവരങ്ങളില്ലാത്തതിനാലാണ് അത് നീക്കം ചെയ്തത്. മുകളിൽ രൺജിത്ത് പറഞ്ഞതുപൊലെ truecopythink എന്ന സൈറ്റിൽ ലേഖനം എഴുതിയ മഹേഷ് മംഗലാട്ട് എന്ന വ്യക്തിയും Mangalat എന്ന വ്യക്തിയും ഒരേ ആളാണെങ്കിൽ എന്തിന് അദ്ദേഹം വിക്കിപീഡിയയ്ക്ക് പുറത്തേക്ക് കാര്യങ്ങൾ വലിച്ചിഴച്ചു? ഇത് ഗുരുതരമായ വ്യക്തിഹത്യ/അധിക്ഷേപം എന്നു കരുതാവുന്നതാണ്. ഇവർ രണ്ട് പേരും ഒരേ വ്യക്തി ആണെങ്കിൽ, ജൂലൈ ആദ്യവാരം ഇദ്ദേഹം ഞാൻ തുടങ്ങിവച്ച ഒരു ലേഖനത്തിന്റെ സംവാദതാളിൽ ചർച്ചയ്ക്കു വരികയും ചിലപ്പോൾ ആ സംവാദത്തിൽ നിന്നുമാകാം ഇദ്ദേഹം എനിക്കെതിരെ യാതൊരു കാരണവുമില്ലാതെ അധിക്ഷേപം നടത്തിയെതെന്ന് വിശ്വസിക്കുന്നു. ഇവർ രണ്ട് പേരും ഒരു വ്യക്തിയല്ലെങ്കിൽ ഞാൻ എന്റെ ആരോപണങ്ങൾ പിൻവലിക്കുന്നു, അല്ലാത്ത പക്ഷം അദ്ദേഹം ഇതിനേപ്പറ്റി വിശദീകരിക്കേണ്ടതാണ്.--KG (കിരൺ) 18:31, 21 ഓഗസ്റ്റ് 2020 (UTC)

സാധാരണയായി വിക്കിക്കു പുറത്ത് മറ്റു യൂസേഴ്സിനെതിരെ ഓഫ്‌വികി ഹറാസ്‌മെന്റ് നടത്തി എന്നു തെളിഞ്ഞാൽ ഇത്തരം പ്രവർത്തികൾ ചെയുന്ന യൂസേഴ്സിനെ ആജീവനാന്ത കാലത്തെക്കു ബ്ബോക്കാറാണ് പതിവ്. അത്തരത്തിൽ ബ്ലോക് ചെയപ്പെട്ട ഒരു യൂസറും അദ്ദേഹത്തിന്റെ പ്രവർത്തികളും ഇതാ. 1, 2,3. Akhiljaxxn (സംവാദം) 18:52, 21 ഓഗസ്റ്റ് 2020 (UTC)

ഇത്രയും ദിവസമായി Mangalat പ്രതികരിക്കാത്തതുകൊണ്ടും അദ്ദേഹത്തിന്റെ യൂസർ പേജിൽ

മഹേഷ് മംഗലാട്ട്. മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളേജിൽ മലയാളം പഠിപ്പിക്കുന്നു.

എന്ന് പറയുകയും ചെയ്തതുകൊണ്ട് ഈ ലേഖനം ഇദ്ദേഹം തന്നെ എഴുതിയതാണണെന്ന് അനുമാനിക്കുന്നു. അതുകൊണ്ട് ഓഫ് വിക്കി ഹരാസ്‍മെന്റ് പ്രകാരം നടപടിയെടുക്കണം എന്നാണ് എന്റെ അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} 17:26, 30 ഓഗസ്റ്റ് 2020 (UTC)

@Kiran Gopi:, @Akhiljaxxn: - @Mangalat:എന്ന ഉപയോക്താവിന് ഒരു വാണിങ്ങ് നൽകുകയും കുറച്ചുകാലത്തേക്കെങ്കിലും തടഞ്ഞുകൊണ്ട് ഒരു നടപടി സ്വീകരിക്കുന്നതിനെപ്പറ്റി എന്തുപറയുന്നു. യാതൊരു നടപടിയും കൈക്കൊള്ളാതിരുന്നാൽ ഇത്തരം പ്രവർത്തികൾ തുടരുന്നതിന് കാരണമാവുകയും അവ പൊതുവിൽ വിക്കിപീഡിയക്ക് അപകീർത്തിയായി ഭവിക്കുകയും ഇവിടെ പണിയെടുക്കുന്നതിന് എതിരായി ഒരു അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും എന്നാണെനിക്ക് തോന്നുന്നത്. ഇത് നിലവിൽ വിക്കിപീഡിയയിൽ എഴുതുന്ന ആളുകളുടെ താത്പര്യത്തെയും സാരമായി ബാധിക്കുമെന്ന് വിചാരിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 14:12, 12 സെപ്റ്റംബർ 2020 (UTC)

@Ranjithsiji: ആരോപണാ വിധേയരല്ലാത്ത ആരും പ്രതികരിച്ച് കണ്ടില്ല, മറ്റ് ഉപയോക്താക്കളുടെ അഭിപ്രായത്തിനും കൂടി കാത്തിരിക്കാൻ അഭ്യർത്ഥിക്കുന്നു, അല്ലാത്ത പക്ഷം ഒരു ഏകപക്ഷീയമായ നടപടിയായി ഭാവിയിൽ വാഖ്യാനിക്കപ്പെട്ടേക്കാം. മുന്നറിയിപ്പും ചെറിയകാലത്തേക്ക് തടയലും വേണമെന്ന് തന്നെയാണ് അഭിപ്രായം.--KG (കിരൺ) 16:07, 12 സെപ്റ്റംബർ 2020 (UTC)
ഇൻവോൾവ്ഡ് അല്ലാത്ത അഡ്മിൻസ് ആരെങ്കിലുമൊരാൾ നടപടി എടുക്കുന്നതാവും ഉചിതം എന്നു കരുതുന്നു. Akhiljaxxn (സംവാദം) 04:19, 13 സെപ്റ്റംബർ 2020 (UTC)
 • ഗൗരവതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതിനാലും, യാതൊരു വിശദീകരണവും നൽകാൻ തയ്യാറാകാത്തതിനാലും, നടപടിയെടുക്കാതിരിക്കുന്നത് തെറ്റിദ്ധരിക്കപ്പെട്ടേക്കാം. അതേസമയം തന്നെ, മലയാളം വിക്കിപീഡിയയുടെ തുടക്കംമുതൽത്തന്നെ Mangalat ഇവിടെയുണ്ട് എന്നത് പരിഗണിച്ചുകൊണ്ട്, ഒരു മുന്നറിയിപ്പ് എന്ന നിലയിൽ, വളരെക്കുറഞ്ഞ ഒരു കാലത്തേക്ക് എഡിറ്റിംഗ് തടയുന്നതിനെ അനുകൂലിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 01:07, 24 സെപ്റ്റംബർ 2020 (UTC)
വിഷയത്തിൽ ആരോപണവിധേയരല്ലാത്ത ഏതെങ്കിലും അ‍‍ഡ്മിൻമാർ ഇദ്ദേഹത്തെ തടയണമെന്ന് അഭ്യർത്ഥിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 11:28, 1 ഒക്ടോബർ 2020 (UTC)
ഉപയോക്താവിനെ ആറുമാസത്തേക്ക് തടഞ്ഞിട്ടുണ്ട്.Akhiljaxxn (സംവാദം) 18:43, 8 ഒക്ടോബർ 2020 (UTC)
പട്രോൾ അവകാശങ്ങളും നീക്കിയിട്ടുണ്ട്. വിശ്വാസ്യതതെളിയിക്കുമ്പോൾ തിരിച്ചുകൊടുക്കാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 01:53, 20 ഡിസംബർ 2020 (UTC)

വിക്കിഡാറ്റയുടെ ഒൻപതാം ജന്മദിനാഘോഷവും - വിക്കിഡാറ്റകോൺ 2021 വിക്കിഡാറ്റ സമ്മേളനവും

സുഹൃത്തുക്കളേ,


വിക്കിഡാറ്റ ജനകീയമാക്കുന്നതിൻറെ ഭാഗമായും കൂടുതൽ വിവരങ്ങൾ വിക്കിഡാറ്റയിലേക്ക് സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെ വിക്കിമീഡിയ ഫൗണ്ടേഷന്റെ സഹായത്തോടെ കഴിഞ്ഞ ഒരു വർഷമായി നമ്മൾ വിക്കിഡാറ്റയിൽ മലയാളം ലേബൽ-എ-തോൺ നടത്തിവരുകയാണ്. ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം വിക്കിഡാറ്റയുടെ ഒൻപതാം ജന്മദിനത്തിന് മുന്നോടിയായി വിക്കിഡാറ്റയിൽ 10 ലക്ഷം മലയാളം ലേബലുകൾ ചേർക്കുകയും കൂടാതെ നിലവിൽ ഉള്ളവ മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുക എന്നതായിരുന്നു. പരിപാടി ആരംഭിക്കുബോൾ 5 ലക്ഷത്തിൽ താഴെയായിരുന്നു മലയാളം ലേബളുകൾ ഏവരുടേയും സംഭാവനകളാൽ നിലവിൽ 24 ലക്ഷത്തിന് മുകളിലാണ്.

കൂടുതൽ ലേബലുകളുടെ ചേർക്കുന്ന 10 ഉപയോക്താകൾക്ക് ആമസോൺ/ഫ്ലിപ്കാർട് വൗച്ചറുകൾ മറ്റും സമ്മാനമായി ലഭിക്കുന്നതായിരിക്കും. കൂടാതെ 1000 ലേബലുകളുടെ കൂടുതൽ ചേർക്കുന്നവർക്കും/മെച്ചപ്പെടുത്തുന്നവർക്കും സർട്ടിഫിക്കറ്റും വിക്കിഡാറ്റ സ്റ്റിക്കറുകളും ഗാഡ്ജറ്റുകളും ലഭിക്കുന്നതായിരിക്കും.

അടുത്ത മാസം ഒക്‌ടോബർ 29-ന് വിക്കിഡാറ്റയുടെ ഒൻപതാം ജന്മദിനം ആഘോഷിക്കുകയാണ്. എല്ലാ വർഷവും വിക്കിഡാറ്റയുടെ ജന്മദിനത്തിനായി ആളുകൾ വിക്കിഡാറ്റ കമ്മ്യൂണിറ്റിക്കായി ചില സമ്മാനങ്ങൾ തയ്യാറാക്കാറുണ്ട്. ഈ ജന്മദിനത്തിന് നമ്മക്കും വിക്കിഡാറ്റക്ക് ഒരു സമ്മാനം നൽകാൻ കൂടാം. ഒരു മാസം കൂടി നീണ്ടുനിൽക്കുന്ന ഈ യജ്ഞത്തിൽ പങ്കെടുക്കാൻ ഏവരുടേയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ലേബൽ-എ-തോൺ യജ്ഞത്തിന്റെ ആസൂത്രണ താൾ സന്ദർശിക്കുയും, പരിപാടിയുടെ ഭാഗമാകാൻ ഇവിടെ താങ്കളുടെ പേര് ചേർക്കുകയും ചെയ്‌യാം.

കൂടാതെ ഒക്ടോബർ 29-31 തീയതികളിൽ വിക്കിഡാറ്റകോൺ 2021 എന്ന പേരിൽ ഓൺലൈനിൽ വിക്കിഡാറ്റ സമ്മേളനം നടക്കുന്നുണ്ട്. ഒക്ടോബർ 10 വരെ, താങ്കൾക്ക്‌ ഇഷ്ടമുള്ള ഒന്നോ അതിലധികമോ വിക്കിഡാറ്റ പ്രോജക്റ്റുകൾ വിക്കിഡാറ്റകോൺ കമ്മ്യൂണിറ്റി അവാർഡുകൾക്കായി നാമനിർദ്ദേശം ചെയ്യാനും കഴിയും. വിക്കിഡാറ്റ കോൺഫറൻസിൽ താങ്കൾക്ക് മീറ്റ്അപ്പ്, വർക്ക്ഷോപ്പ്, അവതരണങ്ങൾ മറ്റും അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ കൂടുതൽ വിവരങ്ങൾ കാണാൻ സാധിക്കും. വിക്കിഡാറ്റ കമ്മ്യൂണിറ്റിക്കായി സംവദിക്കാനും വിക്കിഡാറ്റയെക്കുറിച്ച് അറിയാൻ താൽപര്യമുള്ള ആർക്കും പരിപാടിയിൽ പങ്കെടുക്കാം. ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ഈ ലിങ്കിൽ മുൻകൂട്ടി റെജിസ്റ്റർ ചെയ്യുക.

--❙❚❚❙❙ ജിനോയ് ❚❙❚❙❙ 14:08, 26 സെപ്റ്റംബർ 2021 (UTC)

കാഫിർ

കാഫിർ പേജ് പൂർണ്ണമായും ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്ന് പകർത്തി വിവർത്തനം ചെയ്യേണ്ടതുണ്ട് - ഇപ്പോൾ, എല്ലാം പകർത്തിയിട്ടില്ല. ആരെങ്കിലും ദയവായി അത് ചെയ്യുക.-BitaKarate1 (സംവാദം) 20:59, 20 മേയ് 2022 (UTC)

നയരൂപീകരണം

വിക്കിപീഡിയ പഞ്ചായത്ത്
നയരൂപീകരണത്തിലെ
പഴയ സം‌വാദങ്ങൾ
 

യാന്ത്രികവിവർത്തനം

ഈയിടെയായി സൃഷ്ടിക്കുന്ന പലതാളുകളിലെയും ഉള്ളടക്കം മലയാളം അക്ഷരങ്ങളിൽ എഴുതപ്പെടുന്നവയാണെന്നല്ലാതെ വായിച്ചുമനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളത്ര യാന്ത്രികഭാഷയായി കാണപ്പെടുന്നു. വ്യാകരണമോ വാക്കുകളുടെ വിതരണമോ ഒന്നും മലയാളഭാഷയുടെ പ്രയോഗങ്ങളുടെ ഭംഗി ഉൾക്കൊള്ളുന്നവയല്ലെന്ന് ഖേദത്തോടെ പറയേണ്ടിവരും. ലേഖനം ഉണ്ടാക്കുന്നവർ ശ്രദ്ധിക്കുന്നില്ലെങ്കിൽ ആരെങ്കിലും അവയുടെ പിന്നാലെ നടന്ന് ഒന്ന് വൃത്തിയാക്കിയാൽ കൊള്ളാം. വിക്കിപീഡിയ ഉപയോഗിക്കുക മാത്രം ചെയ്യുന്നവർ ഇതിൽ നിന്നും അകന്നുപോകാൻ തക്ക ദുരൂഹമാണ് പലയിടത്തും കാര്യങ്ങൾ.--Vinayaraj (സംവാദം) 03:06, 11 മാർച്ച് 2019 (UTC)

വിക്കിപീഡിയ:പഞ്ചായത്ത്_(നിർദ്ദേശങ്ങൾ) താളിൽ ചർച്ച തുടങ്ങി എവിടെയും എത്തിയില്ലായിരുന്നു -- റസിമാൻ ടി വി 10:25, 11 മാർച്ച് 2019 (UTC)

വായിക്കപ്പെടുന്ന ലേഖനങ്ങളെ കളിയാക്കി ചിരിച്ച് തിരിച്ചു പോകുന്ന അവസ്ഥയിലേക്കാണ് പല പരിഭാഷാ ലേഖനങ്ങളും മലയാളം വിക്കിപീഡിയയെ കൊണ്ട് പോകുന്നത്. ദയവ് ചെയ്ത്, ലേഖനങ്ങളുടെ എണ്ണം കൂട്ടാനുള്ള ഈ തട്ടുപൊളിപ്പൻ പാരിപാടി കാഴിയാവുന്നതും കുറയ്‌ക്കാൻ നോക്കിക്കൂടേ? Ranjith-chemmad (സംവാദം) 15:38, 26 ഏപ്രിൽ 2020 (UTC)

ട്രാൻസ്ലേഷൻ ടൂളിൽ ഗൂഗിൾ ട്രാൻസ്ലേറ്റ് ലഭ്യമായതുമുതൽ . ഇതുപയോഗിച്ച് നിരവധി ലേഖനങ്ങളാണ് മലയാളത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ മൊഴിമാറ്റത്തിന് ഗുരുതരമായ വളരെയധികം പ്രശ്നങ്ങളുള്ളതുകൊണ്ട് ഒരു നല്ല തിരുത്തലും പുനർവായനയും ആവശ്യമാണ്. എന്നാൽ ഇവചെയ്യാതെ സൃഷ്ടിക്കുന്ന വികലമായ ലേഖനങ്ങൾ വൃത്തിയാക്കാൻ വളരെ സമയം ആവശ്യമാണ്. അതുകൊണ്ട് ഇവ വൃത്തിയാക്കാനും നീക്കം ചെയ്യാനും ഒരു പദ്ധതിയോ നയമോ ആവശ്യമാണെന്ന് തോന്നിയതിനാൽ . ഈ വിഷയത്തിൽ വളരെ വേഗം തീരുമാനമെടുക്കേണ്ടതുള്ളതുകൊണ്ട് കഴിഞ്ഞ വർഷം തന്നെ ഇതുമായി ബന്ധപ്പെട്ടു ഒരു ചർച്ച തുടങ്ങിയിരുന്നു പിന്നീട് ഇതുമായി ബന്ധപ്പെട്ടുതന്നെയുള്ള ചർച്ച ഈ പേജിൽ തന്നെ തുടങ്ങിയെങ്കിലും എവിടെയും എത്തിയില്ല. അതിനാൽ ഈ വിഷയത്തിലേക്ക് ഒരു കരട് രൂപീകരിക്കാനായി എല്ലാവരുടെയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. Akhiljaxxn (സംവാദം) 09:06, 12 മേയ് 2020 (UTC)
ഈ ഒരു പ്രവണത തടയണം എന്നാണ് ഞാൻ കരുതുന്നത് , നയമായാൽ കാര്യങ്ങൾ എളുപ്പമാക്കും , ഇവരുടെ ശ്രദ്ധ കൂടെ ഇങ്ങോട്ടു ക്ഷണിക്കുന്നു  ഉപയോക്താവ്:Malikaveedu , ഉപയോക്താവ്:Manuspanicker - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:40, 12 മേയ് 2020 (UTC)


യാന്ത്രിക വിവർത്തനത്തിലൂടെ നിർമ്മിക്കപ്പെട്ട ഇത്തരം അബദ്ധ ജഢിലവും അസംബന്ധങ്ങൾ നിറഞ്ഞതുമായ വലിയ ലേഖനങ്ങളെ കൈകാര്യം ചെയ്യുക എന്നത് പലപ്പോഴും ശ്രമകരവും മടുപ്പുളവാക്കുന്നതുമായ ഒന്നാണ്. മുമ്പില്ലാത്ത വിധം ഈയടുത്ത കാലത്ത് ഇത്തരം ലേഖനങ്ങളുടെ നിർമ്മാണം കൂടുതലായി കണ്ടുവരുന്നു. താളുകൾ സൃഷ്ടിച്ചുവിടാനല്ലാതെ അവയിലെയ്ക്കൊന്നു പിന്തിരിഞ്ഞു നോക്കുവാനോ തിരുത്തുവാനോ വാചക ഘടന ശരിയാക്കാക്കുവാനോ ഇത്തരം ലേഖകർ ശ്രദ്ധിക്കാറില്ല. വായനക്കാർക്കിടയിൽ വിക്കിപീഡിയയെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നവയാണ് സമീപകാലത്തെ പല ലേഖനങ്ങളും. ഇത്തരം താളുകൾക്കു പുറകേ നടന്നു തിരുത്തിയെഴുതുവാൻ മാത്രമായി ആർക്കെങ്കിലും സമയമുണ്ടാകുമോ എന്നതും സംശയമാണ്. ഇത്തരം ലേഖനങ്ങൾ ഉടനടി നീക്കം ചെയ്യുന്നതിലൂടെ ഇത്തരം ലേഖനങ്ങളുടെ സൃഷ്ടാക്കൾക്ക് താക്കീത് നൽകുന്നതോടൊപ്പം ഭാവിയിൽ ഇത്തരം ലേഖനങ്ങളുടെ സൃഷ്ടി ഒരു പരിധിവരെ തടയാൻ സാധിക്കുമെന്നും തോന്നുന്നു.

Malikaveedu (സംവാദം) 09:53, 13 മേയ് 2020 (UTC)

കരട് രൂപീകരണ ചർച്ച

 • ട്രാൻസലേറ്റർ ഉപയോഗിച്ച് നിർമിച്ച ചെറിയ ലേഖങ്ങൾ വൃത്തിയാക്കാം എന്ന് കരുതുന്നു,  എന്നാൽ നെടുനീളേ വലിയ ലേഖനങ്ങളിൽ  അർത്ഥമില്ലാത്ത വാചകങ്ങൾ ആണ് മിക്കതും, ഇങ്ങനെ അർത്ഥമില്ലാത്ത ഒരു കൂട്ടം വാചകങ്ങൾ നിലനിർത്തേണ്ട കാര്യമില്ല , ഈ ഒരു പ്രവണത തടയാൻ ഇത്തരം ലേഖനങ്ങൾ ലേഖനം ഉടൻ നീക്കംചെയ്യണം എന്ന്ആണ് അഭിപ്രായം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:36, 12 മേയ് 2020 (UTC)
 • ചെറിയ ലേഖനങ്ങൾ വൃത്തിയാക്കിയെടുക്കാം; വൃത്തിയാക്കിയെടുക്കേണ്ട പരിഭാഷാ ലേഖനം എന്നൊരു ബാനറെങ്കിലും ലേഖനത്തിന് മുകളിൽ പ്രദർശിപ്പിച്ചാൽ നന്നായിരിക്കും. അസംബന്ധിയായ നെടുനീളൻ വാചകചട്ടക്കൂടുകളെ ഒഴിവാക്കുകയാവും നല്ലത്. Ranjith-chemmad (സംവാദം) 13:47, 12 മേയ് 2020 (UTC)
 • ചെറുലേഖനങ്ങളെ ഒഴിച്ചുനിർത്തി ഇത്തരം വലിയ ലേഖനങ്ങൾ ഉടനെ നീക്കം ചെയ്യുന്നതിനായുള്ള ഒരു കരട് നയരൂപീകരണത്തെ ശക്തമായി പിന്തുണച്ചുകൊള്ളുന്നു.

Malikaveedu (സംവാദം) 09:54, 13 മേയ് 2020 (UTC)

 • ഞാൻ വിചാരിക്കുന്നത്, ഇതുപോലെ വെറുതേ ഓരോ ലേഖനങ്ങൾ തർജ്ജിമച്ചിട്ട് തിരിഞ്ഞു നോക്കാതെ പോകുന്നവരിൽ കൂടുതലും പുതിയ ഉപയോക്താക്കളായിരിക്കും എന്നാണ്. ആ ലേഖനങ്ങളെ വെറുതേ ഒറ്റയടിക്ക് നീക്കുന്നത്, അവരുടെ ശ്രമദാനത്തെ നമ്മൾ അവഗണിക്കുന്നതായും - നാം തിണ്ണമിടുക്ക് കാണിക്കുന്നതായും പരിഗണിക്കപ്പെടാൻ സാധ്യതയുണ്ട്. നമ്മളുടെ വിജ്ഞാനകോശത്തിന്റെ കെട്ടുറപ്പിനെ ബാധിക്കാത്തരീതിയിൽ പുത്തൻ ഉപയോക്താക്കളുടെ ഇത്തരത്തിലുള്ള അഡ്വഞ്ചറുകളുടെ എങ്ങനെ പരിപോഷിപ്പിച്ച്/നിയന്ത്രിച്ച് അവരെയും ഇവിടുത്തെ രീതി-മര്യാദകൾ പഠിപ്പിച്ച് എങ്ങനെ നാട്ടാനയാക്കാം എന്നതും കൂടിയായിരിക്കണം നമ്മുടെ നയം. എന്നാൽ ഒരു രീതിയിലും വഴങ്ങാത്തവരുടെ പുളുക്കുകളെ നീക്കം ചെയ്യാനും ഉള്ള പ്രൊവിഷനുകൾ നയത്തിൽ എന്തായാലും ഉണ്ടായിരിക്കണം. പുതിയ ആൾക്കാരുടെ വിവർത്തങ്ങളെ അടയാളപ്പെടുത്തുകയും, ലേഖകരെ അതു ശരിയാക്കാൻ നാം പ്രോത്സാഹിപ്പിക്കുകയും, പ്രശ്നക്കാരായവരുടെ ലേഖനങ്ങൾ നീക്കം ചെയ്യുകയും, അങ്ങനെയുള്ളവരെ വിലക്കാനും ഉള്ള ശക്തിയും, നയങ്ങൾക്കുണ്ടാകണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 16:36, 13 മേയ് 2020 (UTC)

കരട്

 • ചെറിയ ലേഖനങ്ങളെ വൃത്തിയാക്കൽ ഫലകം ചേർത്ത് നിലനിർത്തുക.
 • യാന്ത്രിക വിവർത്തങ്ങൾ അടങ്ങിയ വലിയ ലേഖനങ്ങൾ, ഫലകം:നിർമ്മാണത്തിലാണ് പോലെയുള്ള ടാഗുകൾ ഇല്ലാത്ത പക്ഷം അവ പെട്ടന്ന് തന്നെ നീക്കം ചെയ്യാവുന്നതാണ്.


ഇതിൽ ചെറുത്, വലുത് എന്നിവക്ക് വ്യക്തമായ നിർവ്വചനം കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. അതുപോലെ ഒരു ഫലകം ഡിസൈൻ ചെയ്യണം. വൃത്തിയാക്കൽ ഫലകം പോര. വിവർത്തനം ചെയ്തതാണെന്നും അത്തരം വൃത്തിയാക്കൽ വേണമെന്നും വ്യക്തമാക്കണം. --രൺജിത്ത് സിജി {Ranjithsiji} 08:04, 5 ജൂലൈ 2020 (UTC)
ഉപയോക്താവ്:Rojypala, User:irvin_calicut, ഉപയോക്താവ്:Manuspanicker, ഉപയോക്താവ്:Kiran Gopi. നിലനിർത്താവുന്ന ചെറിയ ലേഖനങ്ങളെ എങ്ങനെ നിർവചിക്കാം. സൈസ് അടിസ്ഥാനത്തിൽ എങ്കിൽ എത്ര വരെ ആകാം?. Akhiljaxxn (സംവാദം) 14:41, 27 ജൂലൈ 2020 (UTC)
എന്റെ അഭിപ്രായത്തിൽ ലേഖനം ചെറുത് വലുത് എന്നതിലുപരി, സാധാരണ ഒരു വ്യക്തിക്ക് ലേഖനം വായിച്ച് മനസ്സിലാക്കൻ പറ്റിയില്ലെങ്കിൽ ആ ലേഖനം തിരുത്തി എഴുതുകയോ നീക്കം ചെയ്യുകയോ ചെയ്യണം, പുതിയ ഉപയോക്താവാണ് അപ്രകാരം ഒരു ലേഖനം നിർമ്മിക്കുന്നതെങ്കിൽ രണ്ടാഴ്ചയോ ഒരു മാസമോ സമയം കൊടുക്കാം. --KG (കിരൺ) 17:28, 27 ജൂലൈ 2020 (UTC)
ഈ കരട് ശരിയാകില്ല. ഇവിടുത്തെ പോലെ ദാക്ഷിണ്യം മറ്റു വിക്കികളിൽ നൽകുന്നുണ്ടെന്നു തോന്നുന്നില്ല. ചെറിയ ലേഖനങ്ങൾ എന്ന മതിപ്പ് നൽകേണ്ടതില്ല. പുതിയ ഉപയോക്താവാണെങ്കിൽ മാത്രം ഇളവുകൾ നൽകിയാൽ മതി. പഴയ ഉപയോക്താക്കൾ ചെറിയ ലേഖനം ആരംഭിച്ചാൽ പോലും യാന്ത്രികമായ പരിഭാഷയിലൂടെ ഭാഷാശുദ്ധി ഇല്ലെങ്കിൽ പെട്ടെന്നു തന്നെ നീക്കം ചെയ്യുക. മൂന്നു തവണയിൽ കൂടുതൽ ഈ പരിപാടി ആവർത്തിക്കുകയാണെങ്കിൽ ഒരാഴ്ച തടയുകയും ചെയ്യുക. മൊഴിമാറ്റം ചെയ്യുന്ന ലേഖനങ്ങൾ സ്വയം വൃത്തിയാക്കാമെന്ന് ഉറപ്പുണ്ടെങ്കിൽ മാത്രം തുടരെ ലേഖനങ്ങൾ സൃഷ്ടിക്കുക. അല്ലെങ്കിൽ ഒരെണ്ണം വൃത്തിയാക്കിയ ശേഷം മാത്രം അടുത്തതിലേക്ക് തിരിയുക. പരിചയ സമ്പന്നരായ ഉപയോക്താക്കളിൽ ചിലരുടെ യാന്ത്രിക പരിഭാഷ കണ്ടാൽ സഹതാപം തോന്നും. അതിനാൽ ഉപയോക്താക്കളോട് സഹതാപം കാണിക്കേണ്ടതില്ല. ഇത്തരം ഭാഷാശുദ്ധി ഇല്ലാത്ത മൊഴിമാറ്റം വായിക്കാൻ ആളുകൾ ഇവിടെ വരാതെ സ്വയം ട്രാൻസിലേറ്റ് ചെയ്തു ഉപയോഗിച്ചു കൊള്ളുമെന്നു വിശ്വസിക്കുന്നു.--റോജി പാലാ (സംവാദം) 05:25, 28 ജൂലൈ 2020 (UTC)
Akhiljaxxn, ശ്രദ്ധേയത ഉള്ള ഒരു വിഷയത്തെ കുറിച്ച് ഒരു പുതിയ ഉപയോക്താവ് രണ്ടു വരി എഴുതി എന്ന് കൂട്ടുക , ഇത് കാണുന്ന മറ്റൊരു ഉപയോകതാവിനോ അഡിമിനോ തിരുത്താൻ എളുപ്പമാക്കും , എന്നാൽ മുഴുനീള ലേഖനം മുഴുവൻ യാന്ത്രിക തർജ്ജമ ഉള്ള ലേഖനം മായ്കുക ആണ് വേണ്ടത് , ഇതിൽ ആദ്യം പറഞ്ഞതിന് കിരൺ പറഞ്ഞ പോലെ ഒന്നോ രണ്ടോ ആഴ്ച സമയം കൊടുക്കാം . എന്നിട്ടും ശരിയാവാത്തവ മായ്ക്കുക തന്നെ വേണം , ഈ ഒരു പ്രക്രിയ ഇല്ലാത്ത കാരണം ഒരുപാടു യാന്ത്രിക ചവറ് വന്നുനിറഞ്ഞിട്ടുണ്ട് . എത്രയും പെട്ടന്ന് തീരുമാനങ്ങൾ ആക്കുക --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 06:38, 28 ജൂലൈ 2020 (UTC)
Irvin 'ഒന്നോ രണ്ടോ ആഴ്ച സമയം കൊടുക്കാം'. പക്ഷെ ഇങ്ങനെ സമയം കൊടുത്താൽ രണ്ടാഴ്ച കഴിഞ്ഞ് നോക്കണം എന്ന് ആർക്ക് ഓർമയുണ്ടാവും? അല്ലെങ്കിൽ പിന്നെ അങ്ങനെയുള്ള താളുകൾക്ക് രണ്ടാഴ്ച കഴിഞ്ഞ് പരിശോധിക്കും/പരിശോധിക്കാം എന്നൊരു ഫലകം ചേർക്കേണ്ടി വരും. അല്ലെങ്കിൽ ഒറ്റവരി ലേഖനമായി അതും തുടരും. Adithyak1997 (സംവാദം) 16:59, 28 ജൂലൈ 2020 (UTC)
നിലവിൽ നമ്മൾ ചേക്കുന്ന വർഗ്ഗം:പുതുമുഖലേഖനം തന്നെ ഇവിടേയും ഉപയോഗിക്കാം അതിന്റെ ഒപ്പം {{copy edit}} എന്ന ഫലകമോ, അനുയോജ്യമായ മറ്റൊരു ഫലകമോ ചേർക്കാം.--KG (കിരൺ) 17:17, 28 ജൂലൈ 2020 (UTC)
അതിനു പുതുമുഖങ്ങൾ അല്ലല്ലോ ഈ പരിപാടി ചെയ്യുന്നത്. പഴയമുഖം അല്ലേ?--റോജി പാലാ (സംവാദം) 07:26, 29 ജൂലൈ 2020 (UTC)


നന്നാക്കേണ്ട യാന്ത്രികലേഖനങ്ങൾ എന്ന ഒരു പദ്ധതി താൾ ഒഴിവാക്കേണ്ട ലേഖനങ്ങൾ പോലെ ഉണ്ടാക്കുക. ഇത്തരം ലേഖനങ്ങൾ അവിടെ സമർപ്പിക്കുക. രണ്ടാഴ്ചക്കുശേഷം ഒന്നും നടന്നില്ലെങ്കിൽ മായ്ക്കുക. ഉപയോക്താവ് പഴയതായാലും പുതിയതായാലും ഇത് ബാധകമാക്കണം. ഒരു ഫലക കൂട്ടം ഇതിനായി ഉണ്ടാക്കിയാലും കുഴപ്പമില്ല എന്നാണ് എന്റെ അഭിപ്രായം. യാന്ത്രിക പരിഭാഷ ആളുകൾ സ്വയം നടത്തി വായിച്ചോളും.

 • യാന്ത്രിക ലേഖനങ്ങൾക്ക് ഒരു വർഗ്ഗം ഉണ്ടാക്കുക
 • യാന്ത്രിക ലേഖനങ്ങൾ ട്രാക്ക് ചെയ്യാൻ പദ്ധതി താൾ ഉണ്ടാക്കുക (ഒഴിവാക്കൽ ലേഖനങ്ങൾ പോലെ)
 • വേണ്ട ഫലകങ്ങൾ ഉണ്ടാക്കുക
 • യാന്ത്രിക ലേഖനങ്ങൾക്ക് ഒരു നയം ഉണ്ടാക്കുക. രണ്ടാഴ്ച സമയം കൊടുക്കണം. നിർമ്മിച്ച ഉപയോക്താവിനെ അറിയിക്കണം.
 • ലേഖനം വൃത്തിയാക്കിയിട്ടേ അടുത്ത വൃത്തികെട്ട ലേഖനം തുടങ്ങാവൂ. അല്ലാതെ തുടങ്ങിയാൽ ഒരു മുന്നറിയിപ്പ് കൊടുക്കുക
 • മൂന്നിലധികം ലേഖനം തുടങ്ങുന്നവർക്ക് ബ്ലോക്ക് കൊടുക്കണം.
 • ചവറ് ശരിയാക്കാൻ റീട്രാൻസ്ലേറ്റ് അനുവദിക്കണം. അതായത് നിലവിലുള്ള ലേഖനം മായ്ച് ഇംഗ്ലീഷിൽ നിന്നും പുതിയ വിവർത്തനം നടത്തണം.

ഇത്രയും കാര്യത്തിൽ തീരുമാനമായാൽ ഒരു പ്രയോഗ പദ്ധതി ഉണ്ടാക്കാം. --രൺജിത്ത് സിജി {Ranjithsiji} 11:40, 30 ജൂലൈ 2020 (UTC)

മോശം യാന്ത്രിക വിവർത്തനം, അവലംബങ്ങളില്ലാതെ നിർമിക്കപ്പെടുന്ന താളുകൾ എന്നിവ മെയിൻ സ്പേസിൽ വരുന്നത് തടയാൻ ഇംഗ്ലീഷ് വിക്കി മാതൃകയിൽ ഡ്രാഫ്റ്സ്പേസ് കൊണ്ടുവരാൻ സാധിക്കുമോ? ഡ്രാഫ്റ്സ്പേസ് ഉണ്ടെങ്കിൽ ഇത്തരത്തിൽ ഉള്ള താളുകൾ ഡ്രാഫ്റ്റ് സ്പേസിലോട്ടു നീക്കി അവ പരിഹരിച്ച ശേഷം മെയിൻ സ്പേസിലോട്ട് കൊണ്ടുവന്നാൽ മതിയാകുമല്ലോ?. Akhiljaxxn (സംവാദം) 12:39, 30 ജൂലൈ 2020 (UTC)

അതു വേണോ അത് അത്ര സുഖമുള്ള കാര്യമല്ല. കാരണം പുതിയ ഉപയോക്താക്കൾക്ക് പിന്നെ ലേഖനം തുടങ്ങാൻ പറ്റില്ല. അവർ ഡ്രാഫ്റ്റിൽ തുടങ്ങേണ്ടിവരും. ഡ്രാഫ്റ്റ് പിന്നെ കൈകാര്യം ചെയ്യാനും ഒരു ടീം വേണ്ടിവരും. പക്ഷെ ഒരുപകാരം എന്താണെന്നുവച്ചാൽ മെയിൻ നെയിംസ്പേസിൽ സ്പാം കുറയും. അലമ്പ് ലേഖനം കുറയും. അതോടൊപ്പം പുതിയ ആളുകൾ വരാനുള്ള സാദ്ധ്യതയും കുറച്ച് കുറയും. വേണ്ടിവന്നാൽ നമുക്ക് നോക്കാം. ഡ്രാഫ്റ്റ് സ്പേസിന് ഒരു ചർച്ച നടത്തി തീരുമാനമാക്കി റിക്വസ്റ്റ് ഇടാവുന്നതേയുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} 13:33, 30 ജൂലൈ 2020 (UTC)
പുതിയ ഉപയോക്താക്കൾക്ക് അതുപോലെ ഐപി അഡ്രെസ്സുകാർ എന്നിവർക്ക് ലേഖനം നിർമിക്കാൻ ഉള്ള അവസരം നിലനിർത്തിക്കൊണ്ടു തന്നെ ഡ്രാഫ്റ്റ് സ്പേസ് സാധ്യമാകില്ലേ?. Akhiljaxxn (സംവാദം) 13:56, 30 ജൂലൈ 2020 (UTC)
ചെയ്യാനാവുമെന്ന് തോന്നുന്നു. ഡ്രാഫ്റ്റ് സ്പേസിനായുള്ള നെയിംസ്പേസ് നി‍ർമ്മിക്കുകയും മോശം ലേഖനങ്ങളെ ഡ്രാഫ്റ്റിലേക്ക് നീക്കുകയും മെച്ചപ്പെടുത്തി പ്രധാന നെയിംസ്പേസിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന തരത്തിൽ ഒരു പരീക്ഷണം നടത്തിനോക്കാവുന്നതാണ്. --രൺജിത്ത് സിജി {Ranjithsiji} 15:50, 21 ഓഗസ്റ്റ് 2020 (UTC)
ലേഖനങ്ങൾ തർജ്ജമചെയ്യാറുള്ള ആൾ എന്ന നിലയിൽ ചിലത് കുറിക്കട്ടെ. റോന്തുചുറ്റുന്നതിലും താൾ മാനേജ്മെന്റിലും, ബോട്ട് കുക്കി, ഡ്രാഫ്റ്റ് പോലുള്ള സാങ്കേതികകളിലും, സംവിധാനം ഒരുക്കുന്നതിലും ശ്രദ്ധയോ, അറിവോ ഇല്ലാത്ത ആൾ എന്ന നിലയിൽ ഇവിടെ അഭിപ്രായം പറയുന്ന്തിൽ അനൗചിത്യമുണ്ടാകാം.

അബദ്ധമായ വാക്യഘടന ഒഴിവാക്കേണ്ടതാണ് എന്നത് സംശയമില്ല. അത്തരത്തിൽ ഉള്ളവാക്യങ്ങൾ നന്നാക്കണം/ഒഴിവാക്കണം. എന്നതും അനിവാര്യം.പക്ഷേ ഇവിടെ വാക്യത്തോട് വേണ്ട് എതിർപ്പ് താളുകളോട് ആകുന്നോ എന്നൊരു സംശയം. (മുകളിൽ നടന്ന ചർച്ചകളിൽ താളുകളാണ് ചർച്ചാവിഷയം. വാക്യങ്ങളല്ല) ഒരു വ്യക്തി സൃഷ്ടിച്ച ഒരു ലേഖനം ഒഴിവാക്കുന്നതിനുമുമ്പ്

 • രഞ്ജിത് അക്കമിട്ടു നിരത്തിയവ- വളരെ നല്ല നിർദ്ദേശങ്ങൾ.യോജിക്കുന്നു.
 • നിലവാരമില്ലാത്ത ഭാഗങ്ങളെ ഒഴിവാക്കുക. (ലേഖനത്തിനകത്ത് ഡലീറ്റ് ബട്ടൺ എത്രവേണമെങ്കിൽ ഉപയോഗിച്ചോളൂ. ലേഖനത്തിനുമുകളിൽ അത് പരമാവധി ഒഴിവാക്കുക)
 • ഒരു ചെറിയലേഖനത്തിനുള്ളതെങ്കിലും ബാക്കിയുണ്ടെങ്കിൽ അത്നിലനിർത്തിക്കൂടെ? ഒരു ഓടിച്ച് നോട്ടത്തിനു 5 നിമിഷമല്ലേ വേണ്ടൂ
 • ലേഖനത്തിനകത്ത് ഒരുതരത്തിലും തിരുത്താൻ സാധിക്കാത്തത് മാത്രം ഒഴിവാക്കുക.
 • ശ്രദ്ധേയതക്ക് പ്രാധാന്യം കൊടുക്കുക.
 • ഒരാളെ തൂക്കിക്കൊല്ലാൻ വിധിക്കുന്നതിനുമുമ്പ് അവന്റെ ഒരവയവവും നിലനിർത്താവുന്നതല്ല എന്ന് ഉറപ്പിക്കണ്ടേ?
 • കരുതിക്കൂട്ടി മോശമാക്കുന്നതല്ലല്ലോ!--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 02:55, 4 സെപ്റ്റംബർ 2020 (UTC)

യാന്ത്രിക പരിഭാഷയുടെ കാര്യത്തിൽ കുറച്ച് പ്രശ്നമുണ്ട്.

 • മോശമായ പരിഭാഷ മുഴുവനും തിരുത്തി നല്ല ലേഖനമാക്കുക എന്നത് വളരെ വിഷമം പിടിച്ച ജോലിയാണ്.
 • മോശം പരിഭാഷയുള്ള ലേഖനം നിലനിൽക്കുന്നത് വിക്കിയുടെ പൊതു നിലവാരത്തെ സാരമായി ബാധിക്കുന്നതാണ്.
 • നിലവിൽ ഒരു ലേഖനം ഉള്ളപ്പോൾ മറ്റൊരാൾക്ക് പരിഭാഷ ചെയ്തുനോക്കാനുള്ള അവസരം തടയപ്പെടുന്നു. അതായത് മോശം പരിഭാഷയുള്ള ലേഖനം നിലനിൽക്കുന്നത് നല്ല ലേഖനം പരിഭാഷയിലൂടെ ഉണ്ടാവുന്നതിനെ തടയുന്നു.
 • ഇത്തരത്തിൽ ലേഖനം ഉപേക്ഷിച്ച് മറ്റുള്ളവ‍ർ നന്നാക്കട്ടെ എന്നുവിചാരിച്ച് പോകുന്നത് വളരെ നിരുത്തരവാദപരമായ സംഗതിയാണ്.
 • ഒരു കാര്യം കൂടിയുണ്ട്. വലിയ ഒരു ലേഖനത്തിന്റെ ആദ്യത്തെ പാരഗ്രാഫ് മാത്രം പരിഭാഷചെയ്ത് ലേഖനം പ്രസിദ്ധീകരിച്ചാലും ഇതേ പ്രശ്നമുണ്ട്. അതുകൊണ്ട് ലേഖനം പരിഭാഷപ്പെടുത്തുമ്പോൾ മുഴുവനും പരിഭാഷപ്പെടുത്താനോ അല്ലെങ്കിൽ പ്രധാനപ്പെട്ട എല്ലാഭാഗങ്ങളും പരിഭാഷപ്പെടുത്തുവാനോ ശ്രദ്ധിക്കുക.
 • പരിഭാഷ എന്ന സംവിധാനം ഉപയോഗിക്കുന്നവർ കുറച്ചുകൂടി ഉത്തവാദിത്വമുള്ള എഡിറ്റർമാരാണ് എന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട മോശം പരിഭാഷകൾ എത്രയും വേഗം ഡിലീറ്റ് ചെയ്യണം. എങ്കിലാണ് കുറച്ചുകൂടി ഉത്തരവാദിത്വമുള്ള മറ്റൊരു എഡിറ്റർക്ക് അത് ചെയ്യാനുള്ള അവസരമെങ്കിലും ഉണ്ടാവുകയുള്ളൂ. ഇത് നന്നാക്കിയെടുക്കുക എന്ന പണിയേക്കാൾ എളുപ്പവും പ്രായോഗികമായതുമാണെന്നാണ് എന്റെ അഭിപ്രായം. --രൺജിത്ത് സിജി {Ranjithsiji} 06:05, 4 സെപ്റ്റംബർ 2020 (UTC)

കരട് പുതുക്കിയത്

 • യാന്ത്രിക വിവർത്തങ്ങൾ അടങ്ങിയ വലിയ ലേഖനങ്ങൾ, ഫലകം:നിർമ്മാണത്തിലാണ് പോലെയുള്ള ടാഗുകൾ ഇല്ലാത്ത പക്ഷം അവ പെട്ടന്ന് തന്നെ നീക്കം ചെയ്യാവുന്നതാണ്.
 • യാന്ത്രിക വിവർത്തങ്ങൾ അടങ്ങിയ ചെറിയ ലേഖനങ്ങൾ വേഗത്തിൽ നീക്കം ചെയ്യാവുന്നതാണ്.
 • യാന്ത്രിക ലേഖനങ്ങൾ തിരിച്ചറിയുന്നതിന് ഒരു ഫലകവും വർഗ്ഗവും പട്ടികയും ഉണ്ടാക്കുക.
 • മറ്റു ഭാഷയിലുള്ള വലിയ ലേഖനം അടിസ്ഥാനവിവരങ്ങളില്ലാതെ ചെറിയ ലേഖനമായി വിവർത്തനം ചെയ്യുന്നത് തടയുക. ഇതിന് നിലവിലുള്ള ലേഖനത്തിനുമുകളിലൂടെ പുനർവിവർത്തനം ചെയ്യുന്നത് അനുവദിക്കുക.
 • ഇത്തരത്തിൽ യാന്ത്രികവിവർത്തനം മൂന്നിലധികം ലേഖനം തുടർച്ചയായി ചെയ്യുകയും നന്നാക്കാതിരിക്കുകയും ചെയ്യുന്ന എഡിറ്റർമാർക്ക് വാണിംഗ് നൽകുകയും തുടർനടപടിയായി ഹ്രസ്വതടയൽ പോലുള്ള നടപടികളും സ്വീകരിക്കുക.

ഈ കാര്യത്തിൽ ചർച്ചയും വോട്ടെടുപ്പും നടത്തുമല്ലോ. ഇത് ഒരു അടിയന്തിര പ്രശ്നമായി പരിഗണിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 13:48, 25 സെപ്റ്റംബർ 2020 (UTC)

അഭിപ്രായങ്ങൾ

 • ഫലകം:നിർമ്മാണത്തിലാണ് എന്ന ഫലകം ലേഖനത്തിൽ ചേർത്തിട്ടും, ഒരാഴ്ചയായി ക്രിയാത്മകമായ തിരുത്തലുകൾ ലേഖനത്തിൽ ഇല്ലെങ്കിൽ ആ ഫലകം നീക്കം ചെയ്തുകൂടെ?--KG (കിരൺ) 18:59, 25 സെപ്റ്റംബർ 2020 (UTC)
തീർച്ചയായും, ഒരാഴ്ച്ച വേണോ ഒരു മൂന്നുദിവസം പോരേ? ഒരു ലേഖനം നന്നാക്കുന്നുണ്ടെങ്കിൽ തുടർച്ചയായി ചുരുങ്ങിയ ദിവസം കൊണ്ട് സംഭവിക്കും ഇല്ലെങ്കിൽ സംഭവിക്കാനും പോകുന്നില്ല. --രൺജിത്ത് സിജി {Ranjithsiji} 02:39, 26 സെപ്റ്റംബർ 2020 (UTC)
മൂന്ന് ദിവസം എന്നത് തീരെ കുറഞ്ഞുപോകും. ഒരാഴ്ച തന്നെ കിടന്നോട്ടെ. --Irshadpp (സംവാദം) 06:37, 26 സെപ്റ്റംബർ 2020 (UTC)
നയം തീരുമാനം വരും വരെ മൊഴിമാറ്റ ലേഖനം സൃഷ്ടിക്കൽ നിർത്തി വെയ്ക്കണം. നിലവിലുള്ള ലേഖനങ്ങളെ എന്തു ചെയ്യണമെന്നും തീരുമാനിച്ച ശേഷം വോട്ടെടുപ്പ് നടത്തുന്നതാണ് നല്ലത്. അല്ലെങ്കിൽ ആയിരക്കണക്കിനു ലേഖനങ്ങൾ യാന്ത്രികമായി കടന്നുകൂടും.--റോജി പാലാ (സംവാദം) 06:39, 26 സെപ്റ്റംബർ 2020 (UTC)
തമിഴ് വിക്കിയിൽ 5 വർഷത്തിലധികം ആയി ഉടനടി നീക്കം ചെയ്യൽ ആരംഭിച്ചിട്ട്. മുൻപ് ഒറ്റവരിപ്പരിപാടി ചെയ്ത പോലെ, നിലവിലെ ലേഖനങ്ങൾ ശരിയാക്കുകയോ, നീക്കം ചെയ്യുകയോ, ലേഖന വിഭാഗത്തിൽ നിന്ന് തലക്കെട്ട് മാറ്റി നിലനിർത്തുകയോ ചെയ്യേണ്ടതാണ്. മൊത്തം ലേഖനങ്ങളുടെ ഒരു ഭാഗമെങ്കിലും ഉപയോക്താക്കൾ കണ്ടു കാണുമല്ലോ? പ്രധാനനാമമേഖലയിൽ നിന്നും അദൃശ്യമാക്കാൻ എല്ലാ ലേഖനങ്ങളുടെയും തലക്കെട്ട് മാറ്റി വെയ്ക്കാനെങ്കിലും തീരുമാനം ആക്കണം.--റോജി പാലാ (സംവാദം) 05:22, 27 സെപ്റ്റംബർ 2020 (UTC)
ശ്രദ്ധേയമായ വിഷയങ്ങളിലെ മോശം യാന്ത്രിക വിവർത്തനം, അവലംബങ്ങളില്ലാതെ നിർമിക്കപ്പെടുന്ന താളുകൾ എന്നിവ മെയിൻ സ്പേസിൽ വരുന്നത് തടയാൻ ഇംഗ്ലീഷ് വിക്കി മാതൃകയിൽ ഇവിടെയും ഡ്രാഫ്റ്സ്പേസ് കൊണ്ടുവരുന്നതായിരിക്കും ഏറ്റവും അഭികാമ്യം ഡ്രാഫ്റ്സ്പേസ് ഉണ്ടെങ്കിൽ ഇത്തരത്തിൽ ഉള്ള താളുകൾ ഡ്രാഫ്റ്റ് സ്പേസിലോട്ടു നീക്കി അവ പരിഹരിച്ച ശേഷം മെയിൻ സ്പേസിലോട്ട് കൊണ്ടുവന്നാൽ മതിയാകും. ഇങ്ങനെ ചെയ്യുന്നത് പ്രധാനനാമമേഖലയിൽ നിന്നും ഇത്തരം ലേഖനങ്ങളെ അദൃശ്യമാക്കാനും സഹായിക്കുന്നതാണ്. Akhiljaxxn (സംവാദം) 07:49, 27 സെപ്റ്റംബർ 2020 (UTC)
ഇതിനായുള്ള ചർച്ച താഴെതുടങ്ങിവയ്ക്കുന്നു. കൂടുതൽ വിവരങ്ങൾ ചേർക്കുക --രൺജിത്ത് സിജി {Ranjithsiji} 06:05, 28 സെപ്റ്റംബർ 2020 (UTC)
യാന്ത്രിക വിവർത്തനങ്ങൾ അടയാളപ്പെടുത്താൻ {{Rough translation}} എന്ന ഫലകം ഉപയോഗിക്കാം. ഈ ഫലകം, നിലവിൽ ട്വിങ്കിൾ ഉപയോഗിച്ച് ലേഖനത്തിൽ ചേർക്കാൻ സാധിക്കും, പക്ഷേ ഇവിടേക്ക് ലിസ്റ്റ് ചെയ്യുമ്പോൾ കമന്റും, ഭാഷയും കാണിക്കുന്നില്ല. @Razimantv:, @Adithyak1997:, @Sreejithk2000:, @Jacob.jose: പ്രശ്നം എന്താണെന്ന് ഒന്നു നോക്കാമോ?--KG (കിരൺ) 16:14, 27 സെപ്റ്റംബർ 2020 (UTC)
ട്വിങ്കിളിന്റെ പ്രശ്നം പരിഹരിച്ചു, ഇനി മുതൽ യാന്ത്രിക വിവർത്തന പ്രശ്നമുള്ള താളുകളിൽ ട്വിങ്കിൽ ഉപയോഗിച്ച് {{Rough translation}} എന്ന ഫലകം ടാഗ്ഗ് ചെയ്താൽ, വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്ന താളിലേക്ക് ലിസ്റ്റ് ചെയ്യും. --KG (കിരൺ) 19:55, 27 സെപ്റ്റംബർ 2020 (UTC)
പരിഭാഷ ലേഖനങ്ങളിൽ ചേർക്കാനുള്ള ഫലകം: {{Rough translation}},
വർഗ്ഗം: വർഗ്ഗം:വൃത്തിയാക്കൽ ആവശ്യമുള്ള പരിഭാഷാ ലേഖനങ്ങൾ,
പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള പട്ടിക/താൾ വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ --KG (കിരൺ) 20:01, 27 സെപ്റ്റംബർ 2020 (UTC)
ഇപ്പോഴും മൊഴിമാറ്റം സൃഷ്ടിക്കുന്നവരെ വിലയിരുത്താനും സന്ദേശം നൽകാനും തടയാനും ഒന്നും ഈ കൂട്ടത്തിൽ ആരുമില്ലേ?--റോജി പാലാ (സംവാദം) 05:54, 2 ഒക്ടോബർ 2020 (UTC)
 • മുകളിലെ ചർച്ചയുടെ വോട്ടെടുപ്പ് കൂടി കഴിഞ്ഞതിനാൽ, തീരുമാനങ്ങളുടെ ഒരു ക്രോഡീകരണം കൂടി നൽകുന്നത് നന്നായിരിക്കും. ഇംഗ്ലീഷിലെ വലിയ ലേഖനങ്ങളെ അടിസ്ഥാനവിവരങ്ങൾ പോലുമില്ലാത്ത കുഞ്ഞുകുറിപ്പുകളായി മാറ്റുന്ന പ്രക്രിയ ചിലർ തുടരുന്നുണ്ട്. ഇത്തരക്കാർക്ക് വ്യക്തമായൊരു അറിയിപ്പ് നൽകാനും ഇതിലൂടെ സാധിക്കും. --Vijayan Rajapuram {വിജയൻ രാജപുരം} 16:23, 3 ഒക്ടോബർ 2020 (UTC)

വോട്ടെടുപ്പ്

ദയവുചെയ്ത് വോട്ടെടുപ്പിന്റെ ഇടയിൽ സംവാദങ്ങൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.


 Y ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ നയം നിർമ്മിച്ചിരിക്കുന്നു വിക്കിപീഡിയ:യാന്ത്രികവിവർത്തനം. പരിശോധിക്കുക, മെച്ചപ്പെടുത്തുക. --രൺജിത്ത് സിജി {Ranjithsiji} 08:10, 4 ഒക്ടോബർ 2020 (UTC)

ലേഖനങ്ങളിൽ പത്രങ്ങൾ, ചാനലുകൾ, പത്രവെബ്സൈറ്റുകൾ, ബ്ലോഗുകൾ, പട്ടികകൾ തുടങ്ങിയവ അവലംബമായി സ്വീകരിക്കുന്നത് സംബന്ധിച്ച്

മലയാളം വിക്കിപീഡിയയിലെ വിവിധ ലേഖനങ്ങളിൽ പത്രങ്ങൾ, ചാനലുകൾ, പത്രവെബ്സൈറ്റുകൾ, ബ്ലോഗുകൾ, പട്ടികകൾ തുടങ്ങിയ തരത്തിലുള്ള അവലംബങ്ങൾ പ്രധാന പ്രസ്ഥാവനകൾക്ക് അവലംബമായി നൽകിയിട്ടുണ്ട്. വാർത്താ വെബ്സൈറ്റുകൾ ബ്ലോഗുകൾ പോലെ വളരെ ചുരുങ്ങിയ ചിലവിൽ തുടങ്ങാമെന്നതുകൊണ്ടും അവയിൽ പെയ്ഡ് ന്യൂസ് കൂടിവരുന്നതുകൊണ്ടും ഇത്തരം അവലംബങ്ങളുടെ സാധുതയും സ്വീകാര്യതയും നിർണ്ണയിക്കുന്നതിന് എല്ലാ അവലംബങ്ങൾക്കും പൊതുവേ ബാധകമായ ഒരു നയം ഉണ്ടാക്കണം എന്നാണ് എന്റെ അഭിപ്രായം അതുകൊണ്ട് ഈ വിഷയത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. മലയാളത്തിലെയും മറ്റുഭാഷകളിലെയും പ്രമുഖ പത്രങ്ങൾ, ചാനലുകൾ എന്നിവയിലെ അവലംബങ്ങൾ പ്രാധമികമായി സ്വീകരിക്കുകയും മറ്റുള്ളവ സപ്പോർട്ടിംഗ് അവലംബമായി മാത്രം സ്വീകരിക്കുകയും ചെയ്യുന്നതരത്തിൽ ഒരു നയം ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. പ്രമുഖ പത്രങ്ങളുടെയും ചാനലുകളുടെയും മലയാളവുമായി ബന്ധപ്പെടുന്ന പ്രമുഖ വെബ്സൈറ്റുകളുടെയും പട്ടികകൾ നി‍ർമ്മിക്കുകയും അവയ്ക്കുപുറത്തുള്ളവയുടെ സ്വീകാര്യത സംബന്ധിച്ച് സംവാദം ഉണ്ടാവുകയും വേണം എന്നാണ് എന്റെ ആഗ്രഹം. --രൺജിത്ത് സിജി {Ranjithsiji} 15:48, 21 ഓഗസ്റ്റ് 2020 (UTC)

ഇംഗ്ലീഷ് വിക്കിപ്പീഡിയയിലുള്ളത് പോലെ റിലയബിൾ സോഴ്സുകളെ വിലയിരുത്തുന്ന ഒരു പദ്ധതി ആരംഭിക്കാവുന്നതാണ്. പക്ഷെ ഒരു പ്രശ്നം വരുന്നത് ഒരു ലേഖനത്തിന് വിശ്വസനീയ അവലംബമായ ഒരു സ്രോതസ്സ് മറ്റൊരു ലേഖനത്തിന് വിശ്വസനീയമാകണമെന്നില്ല എന്നതാണ്.--ഇർഷാദ്|irshad (സംവാദം) 07:18, 22 ഓഗസ്റ്റ് 2020 (UTC)

എങ്ങിനെയാണ് മാധ്യമങ്ങളെ പ്രമുഖ, പ്രമുഖമല്ലാത്തവ എന്നിവ തീരുമാനിക്കാൻ സാധിക്കുക. വരിക്കാരുടെ, അല്ലെങ്കിൽ കാഴ്ചക്കാരുടെ എണ്ണം നോക്കിയാണോ --അക്ബറലി{Akbarali} (സംവാദം) 19:57, 22 ഓഗസ്റ്റ് 2020 (UTC)

.ഇർഷാദ് സൂചിപ്പിച്ചതു പോലെ ഇംഗ്ലീഷ് വിക്കിപ്പീഡിയയിലുള്ള തിനു സമാനമായി റിലയബിൾ സോഴ്സുകളെ വിലയിരുത്തുന്ന ഒരു പദ്ധതി ആരംഭിക്കാവുന്നതാണ് ഇതിന് ഏറ്റവും നല്ല പ്രതിവിധി. അതിനു ശേഷം സംശയാസ്പദപരമായ തോന്നുന്ന ഇത്തരം ഉറവിടങ്ങളെ ഒരോന്നോയി വിശകലനം ചെയ്ത് ഉപയോഗിക്കാവുന്നതാണൊ അല്ലെയൊ എന്ന് സമവായത്തിലെത്തുന്നതാണ് നല്ലത് എന്നു തോന്നുന്നു.
അതിനു ശേഷം ഉപയോഗിക്കാൻ പറ്റുന്ന സോഴ്സുകളുടെയും അല്ലാത്തവയുടെയും ഇംഗ്ലീഷ് വിക്കി മാതൃകയിൽ ഒരു പട്ടിക ഉണ്ടാക്കാവുന്നതാണ്. ഇത്തരത്തിൽ വിശ്വസനീയമായ മാധ്യമങ്ങളും (WP:NEWSORG പാലിക്കുന്നവ) ചിലപ്പോഴെങ്കിലും പക്ഷപാതപരമായി വാർത്തകൾ കൊടുക്കാറുണ്ട് . ആ സമയത്ത് ഇൻ-ടെക്സ്റ്റ് ആട്രിബ്യൂഷൻ (Wikipedia:ATTRIBUTEPOV)പാലിച്ച് അത്തരം സോഴ്സുകൾ ഉപയോഗിക്കാവുന്നതാണ്. Akhiljaxxn (സംവാദം) 08:16, 23 ഓഗസ്റ്റ് 2020 (UTC)

ആധികാരികമായി ഉപയോഗിക്കാൻ കഴിയുന്ന സ്രോതസ്സുകളുടെ പട്ടിക

മുകളിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ, ഇംഗ്ലീഷ് വിക്കി മാതൃകയിൽ, ആധികാരികമായ സ്രോതസ്സുകളുടെ പട്ടിക തയ്യാറാക്കണം. ഈ സ്രോതസ്സുകളെ ഏതെല്ലാം മേഖലകളിലാണ് ആശ്രയിക്കാൻ സാധിക്കുന്നത് എന്ന വിവരവും ഉൾപ്പെടുത്തണം. ഈ പട്ടിക നിരന്തരം വിലയിരുത്തപ്പെടുകയും അതിനനുസരിച്ച് പരിഷ്കരിക്കപ്പെടുകയും വേണം. വാർത്തകളെ സ്വീകരിക്കേണ്ടി വരുമ്പോൾ, വിവാദവിഷയങ്ങളിൽ, പത്രമാധ്യമങ്ങളുടെ പക്ഷം കൂടി പരിഗണിക്കുകയും, വിവിധ മാധ്യമങ്ങളിൽ ഇതു സംബന്ധമായി വന്നിട്ടുള്ള വാദഗതികളെ കൂടി പരിഗണിക്കേണ്ടിയും വരു. വാർത്ത നൽകിയ ശേഷം പിൻവലിക്കുകയോ, തിരുത്തൽ നൽകുകയോ ചെയ്തിട്ടുള്ള ധാരാളം ഉദാഹരണങ്ങൾ നമുക്കണ്ടല്ലോ. അത്തരം വിഷയങ്ങളിൽ ജാഗ്രതയോടെ പ്രവർത്തിക്കുക മാത്രമേ ചെയ്യാൻ സാധിക്കൂ. സ്രോതസ്സുകളുടെ പ്രാമാണികത്വം തീരുമാനിക്കുന്നത് വായനക്കാരുടെ എണ്ണം അനുസരിച്ചാകരുത്, മറിച്ച് നിരന്തരമായ നിരീക്ഷണത്തിലൂടെ നല്കുന്ന നിലവാരസൂചനയുടെ അടിസ്ഥാനത്തിലാകണം എന്ന് അഭിപ്രായപ്പെടുന്നു. ഇതിനായി ഉചിതമായ രീതിശാസ്ത്രം രൂപപ്പെടുത്തണം. N Sanu / എൻ സാനു / एन सानू (സംവാദം) 10:40, 16 സെപ്റ്റംബർ 2020 (UTC)

നിരന്തരം പുതുക്കാൻ സാധിക്കാത്ത താളുകൾ നീക്കം ചെയ്യേണ്ടതാണ്

നിരന്തരം പുതുക്കാൻ സാധിക്കാത്ത ചിലതാളുകൾ നിലനിർത്തുന്നതേക്കാൾ നല്ലത് നീക്കം ചെയ്യുന്നതാണ്. അല്ലെങ്കിൽ വിക്കിപീഡിയ നോക്കി വിവരങ്ങൾ അന്വേഷിക്കുന്നവർക്ക് തെറ്റായ വിവരങ്ങൾ അവ നൽകിക്കൊണ്ടേയിരിക്കും. ആ താളുകൾ ഇല്ലെങ്കിൽ അത്തരം വിവരങ്ങൾക്ക് മറ്റിടങ്ങൾ തിരഞ്ഞുപോകാമല്ലോ. ഉദാഹരണം താൾ.--Vinayaraj (സംവാദം) 12:32, 27 സെപ്റ്റംബർ 2020 (UTC)

ഇത്തരത്തിലുള്ള നിരന്തരം അപ്ഡേറ്റ് ചെയ്യേണ്ട താളുകൾ വിക്കിഡാറ്റയിലെ ലിസ്റ്റീരിയ ബോട്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിനെ സംബന്ധിച്ച് എന്താണഭിപ്രായം ? --രൺജിത്ത് സിജി {Ranjithsiji} 05:58, 28 സെപ്റ്റംബർ 2020 (UTC)
ഭാഷ?--റോജി പാലാ (സംവാദം) 06:04, 28 സെപ്റ്റംബർ 2020 (UTC)
വിക്കിഡാറ്റ മൾട്ടിലിംഗ്വലായതുകൊണ്ട് പൂർണ്ണമായും മലയാളം ഉപയോഗിക്കാൻ സാധിക്കും. എല്ലാവിവരങ്ങളും. ഒരു പ്രധാന ബുദ്ധിമുട്ട് ആ പട്ടികയിൽ മാന്വലായി ഇവിടെ വരുത്തുന്ന അപ്ഡേറ്റുകളൊന്നും നിലനിൽക്കില്ല. എല്ലാ അപ്ഡേറ്റുകളും വിക്കിഡാറ്റയിൽ വരുത്തണം എന്നുള്ളതാണ്. ഇവിടെയുള്ള പ്രവർത്തനങ്ങളിലേക്കാൾ കൂടുതൽ എഡിറ്റ് വിക്കിഡാറ്റയിൽ നടക്കുന്നതുകൊണ്ട് വിവരം കൂടുതൽ അപ്ഡേറ്റഡായിരിക്കും എന്നതാണ് ഗുണം --രൺജിത്ത് സിജി {Ranjithsiji} 06:08, 28 സെപ്റ്റംബർ 2020 (UTC)

മലയാളം വിക്കിപീഡിയയിൽ ഡ്രാഫ്റ്റ് സ്പേസ് തുടങ്ങുന്നത് സംബന്ധിച്ച്

പുതിയ ഉപയോക്താക്കൾ തുടങ്ങുന്ന വിക്കിരീതിയിലല്ലാത്തതും ഭാഷാ എഡിറ്റിംഗ് ആവശ്യമുളളതുമായ ലേഖനങ്ങൾ, യാന്ത്രികവിവർത്തനം നടത്തിയ വൃത്തിയാക്കേണ്ടതായ താളുകൾ തുടങ്ങിയ വിവിധതരത്തിലുള്ള താളുകൾ ശരിയായരീതിയിൽ വിവരം നൽകുന്ന താളുകളായി മാറ്റുന്നതിനുമുൻപ് അവയെ മെയിൻ നെയിംസ്പേസിൽ നിന്നും ഒഴിച്ചുനിറുത്തുന്നതിനായി ഡ്രാഫ്റ്റ് സ്പേസ് തുടങ്ങുന്നതിനെപ്പറ്റിയുള്ള നയം ഉണ്ടാക്കുന്നതിനുവേണ്ടിയാണീ ചർച്ച. ഇംഗ്ലീഷിലെ നയം ഇവിടെ en:Wikipedia:Drafts . --രൺജിത്ത് സിജി {Ranjithsiji} 06:03, 28 സെപ്റ്റംബർ 2020 (UTC)

ഇംഗ്ലീഷിലെ 'സാൻഡ്ബാക്‌സ്' മാതൃകയിൽ ഒരു സംവിധാനം നല്ലതാണ്‌ Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 04:36, 29 സെപ്റ്റംബർ 2020 (UTC)

ഇംഗ്ലീഷിലെ 'സാൻഡ്ബാക്‌സ്' മാതൃകയിൽ എഴുത്തുകളരി നിലവിൽ ഇവിടെ ലഭ്യമാണ്. Akhiljaxxn (സംവാദം) 18:49, 29 സെപ്റ്റംബർ 2020 (UTC)

ഇംഗ്ലീഷ് വിക്കി മാതൃകയിൽ ചില വ്യത്യസത്തോടെ (ന്യൂ പേജ് പട്രോളർ ക്ക് പകരം റോന്തു ചുറ്റുന്നവർ തുടങ്ങിയ ഭേദഗതികളോടെ) വിക്കിപീഡിയ:ഡ്രാഫ്റ്റ് - കരട് നിർമിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചിട്ട് എല്ലാവരും താഴെ തങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ താൽപര്യപെടുന്നു. Akhiljaxxn (സംവാദം) 20:25, 5 ഒക്ടോബർ 2020 (UTC)

അഭിപ്രായങ്ങൾ

വോട്ടെടുപ്പ്

ഒറിജിനൽ റിസർച്ച്

ശ്രീരാഗ് എന്ന ഉപയോക്താവ് ഈയിടെ ഉണ്ടാക്കുന്ന താളുകളിൽ ഉപയോഗിക്കുന്ന മലയാളം വാക്കുകളിൽ ധാരാളമെണ്ണം അദ്ദേഹം സ്വയം തന്നെ നിർമ്മിക്കുന്നതാണ്, അത് നയങ്ങൾക്കെതിരാണെന്ന് കരുതുന്നു.--Vinayaraj (സംവാദം) 14:16, 6 ഒക്ടോബർ 2020 (UTC)

ഉപയോക്താവിനു മുന്നറിയിപ്പ് നൽകി തടയുവാൻ കാര്യനിർവാഹകർ നടപടിയെടുക്കയാണ് വേണ്ടത്.--റോജി പാലാ (സംവാദം) 14:19, 6 ഒക്ടോബർ 2020 (UTC)
 • @Sreeeraaj:ന്റെ ശ്രദ്ധയിൽ ഇക്കാര്യം പലതവണയായി കൊണ്ടുവന്നതാണ്. ഇന്നും ഇവിടെ അറിയിപ്പ് നൽകിയിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം മനസ്സിലാക്കി പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 14:45, 6 ഒക്ടോബർ 2020 (UTC)
 • മലയാളീകരണം സംബന്ധിച്ച് തനതായ കാഴ്ചപ്പാടുള്ള ( ഒന്ന്, രണ്ട്, മൂന്ന് ) @Yadhu Krishna M: എന്ന ഉപയോക്താവിനെക്കൂടി ഇവിടേക്ക് ക്ഷണിക്കുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 06:48, 7 ഒക്ടോബർ 2020 (UTC)
 • ശാസ്ത്ര ലേഖനം എന്നത് സമൂഹത്തിലെ എല്ലാവർക്കും തുല്യമായി ഉപകാരപ്പെടേണ്ട ഒന്നാണ്. ശാസ്ത്രത്തിന്റെ വളർച്ചയാണ് സമൂഹത്തിന്റെ വളർച്ച. ശാസ്ത്ര ലേഖനങ്ങൾ ഒരു വ്യക്തിക്ക് പ്രാപ്യമാകണമെങ്കിൽ അതിലെ വാക്കുകൾ ചിരപരിചിതം എന്നതിലുപരി ശാസ്ത്ര-മലയാള സംബന്ധി ആയിരിക്കണം. അതായത് തത്തുല്യ പദത്തിന് ആ ശാസ്ത്ര ആശയത്തെ വിശദീകരിക്കാൻ സാധിക്കണമെന്നർത്ഥം. അത്തരം ശാസ്ത്ര ആശയങ്ങളെ വിശദീകരിക്കാൻ തക്ക പദങ്ങൾ മലയാളത്തിൽ തുലോം കുറവാണ്. എന്നു വച്ച് അർത്ഥത്തെ ഗ്രഹിക്കാൻ പറ്റാത്ത വിധത്തിൽ അവിടെ ഇംഗ്ലീഷ് പദങ്ങൾ ഉൾക്കൊള്ളിക്കണം എന്നർത്ഥമില്ലെന്നു തോന്നു.

ഞാൻ പറയാൻ ഉദ്ദേശിക്കുന്ന വസ്തുത ഇതിലും വ്യത്യസ്തമാണ്. മിക്ക ശാസ്ത്ര ലേഖനങ്ങൾക്കും ആധാരം മനുഷ്യാധിഷ്ഠിതമായിരിക്കരുത് മറിച്ച് പാഠപുസ്തകാധിഷ്ഠിതമായിരിക്കണം. പ്രത്യേകിച്ചും സ്കൂൾ പാഠപുസ്തകങ്ങളാണല്ലോ മലയാളം ശാസ്ത്ര വസ്തുതകൾക്കടിസ്ഥാനം. എന്നാൽ അത്തരം പദങ്ങൾ ഉൾപ്പെടുത്തുമ്പോൾ അതിനെ അനാവശ്യം മലയാളീകരണം എന്ന് മുദ്രണം ചെയ്യപ്പെടുന്നു. ഒരു ഉദാഹരണം തരാം പോളിമർ (https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%BC) എന്ന താളിൽ വളരെ വികലമായ മലയാളം പദങ്ങളാണ് കൊടുത്തിട്ടുള്ളത്. അത് മനുഷ്യനിർമ്മിതമല്ലേ? മോണോമറിന് ഏകകങ്ങൾ എന്നാണ് നൽകിയിരിക്കുന്നത്. അത് സത്യത്തിൽ ഏകലകം ആണ്. പക്ഷെ അർത്ഥം മനസ്സിലാക്കാൻ സഹായിക്കുന്ന പദം ആണെങ്കിൽ കൂടി ഏകകം എന്ന പദം ഉപയോഗിക്കുന്നത് ഉചിതമല്ല. സങ്കലന ബഹുലകം (Addition polymer) എന്നതിന് പകരം സംയോജന പോളിമർ എന്നാണ് നൽകപ്പെട്ടിട്ടുള്ളത്. അത് അത് ആര് ഉണ്ടാക്കിയ പദമാണ്? സംയോജനം അർത്ഥം അവിടെ ഉപയോഗിക്കുന്നത് ആ ശാസ്ത്ര ലേഖനത്തെപറ്റി ഒന്നുമറിയാത്ത വ്യക്തിയെ സംബന്ധിച്ച് പ്രശ്നം സൃഷ്ടിക്കില്ല. പക്ഷെ പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിച്ചാൽ (ഡൗൺലോഡ് ചെയ്യേണ്ട കണ്ണി അവസാനം ചേർക്കുന്നു) അത് പുതിയ ഒരു സംഭവ മായി തോന്നാം. അതുപോലെ Condensation polymer ന് സംക്ഷേപന പോളിമർ എന്ന് (സംഘനന ബഹുലകം) മറ്റൊരു രീതിയിൽ നൽകപ്പെട്ടിരിക്കുന്നു. പോളിമറൈസേഷൻ എന്ന പദത്തെ പലയിടത്തും പോളിമറീകരണം എന്ന് വളരെ വികലമായി കൊടുത്തിരിക്കുന്നു. പാഠപുസ്തകത്തിൽ ബഹുലകീകരണം എന്ന് നൽകപ്പെട്ട പദത്തെ പോളിമറീകരണം എന്ന് എഴുതുന്നതിന് എന്ത് സൗകര്യമാണ് ഉള്ളത് ? അതുപോലെ ഒട്ടേറെ ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്. ഫ്ലേം കട്ടിങ് (Flame Cutting) ന് ജ്വാലാച്ഛേദനം എന്ന് പറയുന്നു. (കേരള ശാസ്ത്ര സാഹിത്യ പരിഷത്തും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സംയോജിതമായി പ്രസിദ്ധീകരിച്ച വാതകവെൽഡനം എന്ന പുസ്തകത്തിൽ നിന്നും). അതിന് ചിരപരിചിതമെന്ന് പറഞ്ഞുകൊണ്ട് ഫ്ലേം കട്ടിങ് എന്ന് മാത്രം ഉൾപ്പെടുത്തുന്നതിന് എന്താണ് പ്രയോജനം?മേൽ പറഞ്ഞത് ഞാൻ തന്നെ നിർമ്മിച്ച താളിനെപ്പറ്റിയാണ്. ചിരപരിചിതം എന്നിതിന്റെ നിർവ്വചനത്തെ തെറ്റായിവ്യാഖ്യാനിച്ചുകൊണ്ട് സർവ്വത്ര സാങ്കേതിക പദങ്ങളും ഇംഗ്ലീഷിൽ തന്നെ നിലനിർത്താനുതകിയാൽ മലയാളത്തിൽ വിക്കിപീഡിയയുടെ ആവശ്യം എന്താണ്? ചിരപരിചിതമായ വാക്കുകളെ മാത്രമേ ഉപയോഗിക്കൂ എങ്കിൽ എല്ലാ ശാസ്ത്ര ലേഖനങ്ങളിൽ നിന്നും മർദ്ദം, ഘർഷണം, ജഡത്വം എന്നിങ്ങനെയുള്ള പദങ്ങളെ ഒഴിവാക്കേണ്ടതായി വരും. ചുരുക്കിപ്പറഞ്ഞാൽ വിക്കിപീഡിയയിൽ ചിരപരിചിതം എന്ന പദത്തെ പൂർണ്ണമായും ശിരസ്സാവഹിക്കരുതെന്ന് സാരം. ഏറ്റവുമധികം ആവശ്യപ്പെടുന്ന വസ്തുത ഇതാണ്. ശാസ്ത്ര ലേഖനങ്ങൾ എല്ലാത്തിലും പാഠ പുസ്തക സംബന്ധിയായ പദങ്ങൾ മാത്രം ഉപയോഗിക്കുക എന്നത്. സംഘനനത്തിന് സംക്ഷേപനം എന്ന് എഴുതുന്നതും, സങ്കലനത്തിന് സംയോജനം എന്ന് കൊടുക്കുന്നത് തികച്ചും യുക്തിരഹിതമായിരിക്കും. അവിടെ ശരിയായ പാഠപുസ്തകങ്ങളിൽ നൽകപ്പെട്ട പദങ്ങൾ വേണം നൽകാൻ. അവിടെ സ്വയം നിർമ്മിത പദങ്ങൾ നൽകുകയെന്നത് തെറ്റായതാണ്.

നന്ദി

അവലംബമായി നൽകപ്പെടുന്ന കണ്ണികളും പുസ്തകങ്ങളുടെ വിവരങ്ങളും

--Yadhu Krishna M (സംവാദം) 14:21, 7 ഒക്ടോബർ 2020 (UTC)

മലയാളം ഉണ്ടെങ്കിൽ അത് ഉപയോഗിക്കാതെ എങ്ങനെ ലേഖനം എഴുതും

@റോജി പാലാ @Vijayan Rajapuram {വിജയൻ രാജപുരം} മാന്യ കാര്യ നിർവ്വാഹകർ ദയവായി ശ്രദ്ധിച്ചാലും, എന്റ ലേഖനങ്ങൾ എല്ലാം ഇംഗ്ലീഷ് ലേഖനങ്ങളുടെ തർജ്ജമകളാണ്. ലേഖനങ്ങൾ എഴുതിത്തുടങ്ങിയ കാലത്ത് ഞാൻ തർജ്ജമ ചെയ്തവാക്കുകൾ പലതും അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടതിനെത്തുടർന്ന് അത്തരം തർജ്ജമ ഞാൻ അപ്പോൾ തന്നെ നിർത്തലാക്കിയിട്ടുളളതാണ്. എന്നാൽ കൂട്ടത്തേോടെ ആക്രമിക്കുന്ന രീതിയിൽ മാന്യമായ എന്റെ തർജ്ജമകളെ നീക്കം ചെയ്യാനും കാടടച്ചു വെടിവയ്ക്കാനും ശ്രമിക്കുന്നത് ദുഖകരമാണ്. അഡയബാററിക് എന്നതിന് ഞാൻ താബബദ്ധം എന്നു ഉപയോഗിച്ചു എന്നതാണ് ഇപ്പോൾ എന്നിൽ ആരോപിക്കുന്ന വലിയ കുറ്റം. അഡയബാറ്റിക് എന്നത് ഒരു ക്രിയാവിശേഷണം മാത്രമാണ്. താപബദ്ധമായ എന്നാണ് അതിന്റെ അർത്ഥം. അത് അപ്രകാരം ഉപയോഗിക്കാതെ ആ ലേഖനത്തിൽ ഉടനീളം "അഡയബാറ്റിക് ആയി കംപ്രഷൻ നടത്തി" അഡയബാറ്റിക് ആയി തണുപ്പിച്ചു" എന്നിങ്ങനെ എഴുതണമെന്ന് ശഠിക്കുന്നത് കഷ്ടമാണ്. Newtons First Law of Motion എന്നതിനെ ന്യൂട്ടന്റെ ഒന്നാം ചലനനിയമം എന്നു പറയുന്നതു പോലുളള ഒരു തർജ്ജമമാത്രമാണ് അഡയബാറ്റിക് - താപബദ്ധം എന്നത്. ഈ തർജ്ജമ പല മലയാള ലേഖനങ്ങളിലും വായിച്ചിട്ടുമുണ്ട്. പെട്ടെന്ന് ലിങ്ക് കാണിക്കാൻ പറഞ്ഞാൽ എല്ലാ തർജ്ജമകൾക്കും ലിങ്കും അവലംബവും കൊണ്ട് നിറയ്ക്കാനേ കഴിയൂ. ലേഖനത്തിലെ തർജജ്മവാക്കുകൾക്കും അവലംബം കാണിക്കണമെന്നു പറഞ്ഞാൽ ശാസ്ത്രലേഖനങ്ങൾ നിറയെ തർജ്ജമവാക്കുകളുടെ അവലംബം മാത്രമേ കാണുകയുളളു. വിക്കിപീഡിയ ലേഖനത്തിന്റെ ലക്ഷ്യം അതല്ലല്ലോ. മാതൃഭാഷയിൽ ലേഖനങ്ങൾ ഉണ്ടാകുക വഴി കൂടുതൽ ആൾക്കാർ ശാസ്ത്രത്തോടടുക്കും. ശാസ്ത്ര ഗവേഷകർക്കു വേണ്ടി മലയാളം വിക്കീപീഡിയയിലെ ശാസ്ത‌്ര ലേഖനങ്ങൾ മംഗ്ലീഷിൽ ചിട്ടപ്പെടുത്തണമെന്ന് വിക്കീപീഡിയയിൽ എന്തെങ്കിലും നയമുണ്ടോ? താപബദ്ധപ്രക്രിയ എന്ന ലേഖനത്തിന് അഡയബാറ്റിക് പ്രോസസ്, എന്നും Adiabatic process എന്നും ഉളള താളുകളിൽ നിന്നും Redirect ഉം നല്കിയിട്ടുണ്ട്. മാതൃഭാഷയിൽ വിജ്ഞാനം ലഭ്യമാകുകയും അങ്ങനെ കൂടുതൽ പേർക്ക് ശാസ്ത്രബോധം ഉണ്ടാകുകയും ചെയ്യുക എന്നതാണല്ലോ മലയാളം ശാസ്ത്രലേഖനങ്ങൾ തയ്യാറാക്കേണ്ടതിന്റെ ആവശ്യകത. ശാസ്ത്രാവബോധമില്ലാത്തവർക്ക് കൂടുതൽ എളുപ്പത്തിൽ ഗ്രഹിക്കാൻ കഴിയുന്ന രീതിയിൽ കഴിവതും മലയാളത്തിൽ തന്നെയാണ‌് ഞാൻ ലേഖനങ്ങൾ തയ്യാറാക്കുന്നത്. അവയെല്ലാം ഇംഗ്ലീഷ് വിക്കിയിൽ നിന്നുമെടുക്കുന്നവയാണ്. വാക്കുകൾ ഭംഗിയായി തർജ്ജമ ചെയ്താലും അതിനെയെല്ലാം //ഒറിജിനൽ റിസർച്ച്// എന്നു വിളിച്ച് അവഹേളിക്കുന്നത് ശരിയല്ല. മലയാള ലേഖനം ശാസ്ത്ര ഗവേഷകർക്ക് സർച്ച് ചെയ്താൽ കിട്ടുന്ന രീതിയിൽ എല്ലാ വാകുകൾക്കും ഞാൻ മലയാളത്തോടൊപ്പം ഇംഗ്ലീഷും ബ്രാക്കറ്റിൽ നല്കിയിട്ടുളളത് ദയവായി ശ്രദ്ധിച്ചാലും. എന്തായാലും ശരിയായ തർജ്ജമകൾ കാര്യനിർവ്വാഹകർ നിരാകരിക്കുന്നത് ശരിയായ കാര്യമല്ല. സ്വിച്ച്, ബഞ്ച്, ഡെസ്ക്, കാറ്, ടയർ പോലുളള വാക്കുകൾ തർജ്ജമ ചെയ്ത് അതിസാഹസം കാണിച്ചാൽ അത് തെറ്റു തന്നെ. പക്ഷേ അത്തരത്തിലുളളതല്ലാത്ത വാക്കുകൾ മലയാളത്തിൽ പരിഭാഷാപദങ്ങളോ ഡിക്ഷ്നറി വാക്കുകളോ ലഭ്യമാണെങ്കിൽ അതുപയോഗിക്കുന്നതിനെ വിക്കി നയത്തിനെതിരാണെന്ന് തെറ്റായി വ്യാഖ്യാനിക്കുന്നത് നീതികരിക്കത്തക്കതല്ല. --Sreeeraaj (സംവാദം) 10:47, 7 ഒക്ടോബർ 2020 (UTC)

വെൽഡനം

ഇവിടെ ഇട്ട കുറിപ്പ് പകർത്തട്ടെ: വെൽഡനം എന്ന വാക്ക് ശാസ്ത്രസാഹിത്യപരീഷത് ഉപയോഗിച്ചു എന്നകാര്യം മാത്രംകൊണ്ട് അതിനെ മലയാളത്തിൽ കൊണ്ടുവരുന്ന പ്രവൃത്തിയെ സാധുവാക്കാൻ ഉപയോഗിക്കുന്നത് തെറ്റാണ്. ഈ വാദം ഉപയോഗിച്ച് മറ്റു ഇംഗ്ലീഷ് വെർബുകളെ മലയാളീകരിച്ചുതുടങ്ങിയാൽ മലയാളം വിക്കിപീഡിയ ഒരു തമാശയായി മാറും. പൊതുസമൂഹം വ്യാപകമായി ഉപയോഗിക്കുന്നവാക്കുകളേ വിക്കിപീഡിയയിൽ വരേണ്ടൂ. ഇവിടെ എഴുതുന്നവർ വാക്കുകൾ പുതുതായി കണ്ടുപിടിക്കുന്നത് തടയുകതന്നെ വേണം.--Vinayaraj (സംവാദം) 17:08, 8 ഒക്ടോബർ 2020 (UTC)

ഞാൻ ആ ലേഖനത്തിൽ അപ്രകാരം വന്ന തെറ്റുകൾ തിരുത്തിയിട്ടുണ്ട്. മറ്റൊന്ന് വിശകലനം ചെയ്താൽ പൊതു സമൂഹം വ്യാപകമായി ഉപയോഗിക്കുന്നത് എന്നത് നോക്കിയാൽ പിന്ന മലയാള വാക്കുകൾ ഉപയോഗിക്കേണ്ടി വരില്ല. അതിനാൽ തന്നെ ആണ് പാഠപുസ്തക വിവരിതമായ പദങ്ങൾ. അതായത് സ്കൂൾ പാഠപുസ്തക ത്തിൽ നല്കപ്പെട്ട പദങ്ങൾ ഉപയോഗിക്കണം എന്ന് പറയുന്നതും. അതാകുമ്പോൾ എഴുതുന്ന ആൾക്ക് സൗകര്യവും ആയിരിക്കും.— ഈ തിരുത്തൽ നടത്തിയത് ഉപയോക്താവ്:Yadhu Krishna M (സംവാദംസംഭാവനകൾ)

@Yadhu Krishna M:, @Sreeeraaj: ശാസ്ത്രലേഖനങ്ങൾ എഴുതുന്നത് നല്ലകാര്യം തന്നെ പക്ഷെ വായിക്കുന്നവർക്ക് മനസ്സിലാവണം. പല ലേഖനങ്ങളിലെയും പല ഭാഗങ്ങളും വായിക്കുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ്. വിക്കിപീഡിയയിലെ പൊതുവായ നയം ഇവിടെ കണ്ടെത്തലുകൾ നടത്തരുത് (original research) കാരണം വിക്കിപീഡിയ ഒരു തൃതീയ വിവര ശേഖരമാണ്. വിവരണത്തിന്റെ വിവരണമാണ് ഇവിടെ അഭികാമ്യമായിട്ടുള്ളത് അതും ദീർഘകാലം നിലനിൽക്കുന്ന വിവരണത്തിന്റെ വിവരണം. അതുകൊണ്ടുതന്നെ പാഠപുസ്തകമോ ആധികാരിക ഗ്രന്ഥമോ ദിനസരിക്കുറിപ്പുകളോ കാര്യനിർവ്വാഹക ദിനാന്തക്കുറിപ്പുകളോ എന്തുമായാലും ശരി കൂടുതൽ പ്രചാരത്തിലില്ലാത്ത മലയാളം വാക്കുകൾ ഇവിടെ ഉപയോഗിക്കാൻ പാടുള്ളതല്ല എന്നതാണ് നയം. വിക്കിപീഡിയ:കണ്ടെത്തലുകൾ_അരുത് വിശദമായി വായിക്കുക. ഇനി അത് അംഗീകരിക്കാൻ കഴിയില്ല എന്നാണെങ്കിൽ നയം തിരുത്തുന്നതിനായി ഒരു ചർച്ച ആരംഭിക്കുക. നിലവിൽ ആ നയം പ്രാബല്യത്തിലുള്ളതുകൊണ്ട് മലയാളത്തിൽ പ്രചാരത്തിലില്ലാത്ത വാക്കുകൾ ഉപയോഗിക്കരുത്. കൂടാതെ മലയാളം വാക്കുകളുടെ തത്തുല്യമായ ഇംഗ്ലീഷ് വാക്കുകൾ ബ്രാക്കറ്റിൽ നൽകുന്നതും ഇവിടെ പിൻതുടരുന്ന രീതിയല്ല. വിക്കിപീഡിയ ശാസ്ത്രബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്ന സംവിധാനമല്ല. ഇവിടത്തെ ലേഖനങ്ങൾ കൊണ്ട് ശാസ്ത്രബോധം വളർന്നാൽ സന്തോഷം. ഇവിടെ ഉപയോഗിക്കാവുന്ന സാങ്കേതിപദങ്ങളുടെ ശേഖരമായ വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി, വിക്കിപീഡിയ:വിക്കിപദ്ധതി/സാങ്കേതികപദാവലി/മേഖലകൾ/ജ്യോതിശാസ്ത്രം/ജ്യോതിശാസ്ത്രപദസൂചി ഇവകാണുക. --രൺജിത്ത് സിജി {Ranjithsiji} 13:39, 9 ഒക്ടോബർ 2020 (UTC)

മലയാളം തമാശയല്ല

@Vinayaraj,രൺജിത്ത് സിജി {Ranjithsiji} ഇവിടെ ഒരു ഉപയോക്താവ് ഉപയോഗിച്ച വെൽഡനം എന്നവാക്ക് ശാസ്ത്രസാഹിത്യപരിഷത്ത് ഉപയോഗിച്ചതായുളള അവലംബം കാട്ടിക്കൊടുത്തിട്ടും മാന്യ കാര്യനിർവാഹകർ അതംഗീകരിക്കാതെ വൃഥാതർക്കിക്കുന്നത് തെറ്റാണ് എന്ന് പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. മലയാളത്തിലുളള ശാസ്ത്ര ലേഖനങ്ങൾ വായിച്ച് പഴക്കമില്ലാത്തതിനാലാകാം അങ്ങനെ പറയുന്നത്. വെൽഡനം എന്നും ബഹലകീകരണം എന്നും ഒക്കെയുളള വാക്കുകൾ ഞാൻ വായിച്ചിരിക്കുന്നു. മലയാളം ശാസ്ത്രലേഖനങ്ങളെ ഞാൻ തമാശയായല്ല കാണുന്നത്. മലയാളം വാക്കുകൾ ഉപയോഗിച്ചാൽ //മലയാളം വിക്കിപീഡിയ ഒരു തമാശയായി മാറും// എന്ന Vinayarajന്റെ പ്രസ്ഥാവനയാണ് തമാശയായി തോന്നുന്നത്. //പൊതുസമൂഹം വ്യാപകമായി ഉപയോഗിക്കുന്ന വാക്കുകൾ // എന്നൊക്കെയുളള അഭിപ്രായം മാതൃഭാഷാവിരോധത്തെ ബൂസ്ററ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊതു സമൂഹം ഉപയോഗിക്കുന്ന വാക്കുകളല്ലല്ലോ പത്രമാധ്യമങ്ങൾ പലപ്പോഴും ഉപയോഗിക്കുക. അടുത്തിടെ മാധ്യമങ്ങൾ കൊവിഡുമായി ബന്ധപ്പെട്ട് ഉപയോഗിച്ചു വരുന്ന //രോഗമുക്തി// എന്ന വാക്ക് തന്നെ ഉദാഹരണം. രോഗമുക്തി എന്ന് ഞാനോ നിങ്ങളോ ദൈനംദിന ഭാഷയിൽ പറയാറില്ലല്ലോ. "അസുഖം മാറി" എന്നല്ലേ പറയാറുളളു. പക്ഷേി ആ വാക്ക് റിസർവ്ഡ് ആയി ഉപയോഗിക്കാൻ വേണ്ടിയാണ് അവർ രോഗമുക്തി എന്നു തന്നെ പറയുന്നത്. അതോടനുബന്ധിച്ച് രോഗമുക്തർ, രോഗമുക്തി നിരക്ക് തുടങ്ങിയ നിരവധി വാക്കുകൾ ഉപയോഗിക്കേണ്ടതായുണ്ട് "രോഗമുക്തി നിരക്ക്" എന്നതിന് പകരം "അസുഖം മാറൽ നിരക്ക്" എന്ന് പറഞ്ഞാൽ ശരിയാകില്ല. അതുകൊണ്ടാണ് "രോഗമുക്തി" എന്ന വാക്ക് അവർ കൊണ്ടുവന്നത്. അതുപോലെ തന്നെയാണ് ശാസ്ത്ര ലേഖനങ്ങളിലും പലവാക്കുകളും തർജ്ജമചെയ്തുതന്നെ ഉപയോഗിക്കേണ്ടത് മലയാളം ശാസ്ത്രലേഖനങ്ങളുടെ വികാസത്തിന് അത്യന്താപേക്ഷിതമാണ്. വാക്കുകളില്ലാതെ ലേഖനം എഴുതാനാകില്ല. -Vinayaraj എന്ന കാര്യനിർവ്വാഹകൻ അദ്ദേഹത്തിന്റെ വീക്ഷണം മാത്രമായി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നോ എന്നും സംശയം പ്രകടിപ്പിക്കേണ്ടിവരുന്നതിൽ ഞാൻ ഖേദിക്കുന്നു.//ശാസ്ത്രസംജ്ഞകൾ മലയാളത്തിൽ എഴുതുമ്പോൾ അതിന്റെ ഇംഗ്ലീഷ് കൂടി ബ്രാക്കറ്റിൽ എഴുതുന്നത് ഇവിടെ പിന്തുടരുന്ന രീതിയല്ല// എന്നാണ്രൺജിത്ത് സിജി {Ranjithsiji}-യുടെ ഒരു അഭിപ്രായം. പിന്തുടരുന്ന രീതി, നയം ഇതിൽ ഏതാണ് ഞങ്ങൾ പാലിക്കേണ്ടത്? ഓരോരുത്തരും അവരവരുടെ വീക്ഷണങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് ചിലപ്പോൾ നയത്തെ വളച്ചൊടിക്കുന്നു അല്ലെങ്കിൽ അത് കീഴ്വഴക്കം എന്നു പറയുന്നു അതുമല്ലെങ്കിൽ ഇപ്പറഞ്ഞതുപോലെ //പിന്തുടരുന്ന രീതി അതാണ്// എന്നു പറയുന്നു. ഇങ്ങനെയായാൽ ശാസ്ത്രലേഖനമെഴുതുന്നവർ ശ്വാസം മുട്ടിപ്പോകും. --Sreeeraaj (സംവാദം) 14:39, 9 ഒക്ടോബർ 2020 (UTC)

FYI ഞാനൊരു കാര്യനിർവ്വാഹകനല്ല--Vinayaraj (സംവാദം) 15:20, 9 ഒക്ടോബർ 2020 (UTC)
 • @Sreeeraaj:, //ഇങ്ങനെയായാൽ ശാസ്ത്രലേഖനമെഴുതുന്നവർ ശ്വാസം മുട്ടിപ്പോകും.// എന്നെല്ലാമെഴുതി വേവലാതിപ്പെടരുത്. ശാത്രലേഖനമെഴുതുന്ന ആദ്യത്തെയാളൊന്നുമല്ലല്ലോ നമ്മൾ ? മലയാളം വിക്കിപീഡിയയിൽ ഏറ്റവും [1] കൂടുതൽ ശാസ്ത്രലേഖനങ്ങളെഴുതിയവരിൽ ഒരാളാണ് Vinayaraj. അദ്ദേഹത്തിന് അത്തരം ശ്വാസംമുട്ടലൊന്നും വന്നതായി അറിവില്ല. നാനൂറിൽപ്പരം ശാസ്ത്രലേഖനങ്ങൾ ചേർത്ത എനിക്കും താങ്കൾ അഭിപ്രായപ്പെട്ടതുപോലുള്ള ശ്വാസംമുട്ടലൊന്നും ഇല്ല   . //മാതൃഭാഷാവിരോധത്തെ ബൂസ്ററ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. // എന്നൊക്കെയുള്ള അധിക്ഷേപങ്ങൾക്കുള്ള സ്ഥലമല്ല സംവാദം താൾ എന്നും മനസ്സിലാക്കുക. വസ്തുതാപരമായ വിമർശനങ്ങളല്ലാതെ വ്യക്തിപരമായ കടന്നാക്രമണങ്ങളെ ഇവിടെ പ്രോൽസാഹിപ്പിക്കുന്നില്ല. അതിനാൽ, വാക്കുകളിൽ മിതത്വം പ്രതീക്ഷിക്കുന്നു. എല്ലാം തനിമലയാളമാക്കിത്തന്നെ ലേഖനമെഴുതണമെന്ന് ശാഠ്യം പിടിക്കരുത്. കേരളഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ പല പുസ്തകങ്ങളിലും ഈയൊരു പ്രശ്നം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. മലയാളഭാഷയെ മെച്ചപ്പെടുത്തുന്നതിൽ ആരും എതിർപ്പ് പറഞ്ഞിട്ടില്ല. അതിലും കൂടുതൽ പ്രാധാന്യമുണ്ടാവേണ്ടുന്ന അവലംബമുണ്ടാവണമെന്നത് ആദ്യം പരിഗണിക്കുക.

താങ്കൾ മുകളിൽ സൂചിപ്പിച്ച ഉപയോക്താവ്:Yadhu Krishna M വളരെ നന്നായിത്തന്നെ ഓഗർ പ്രഭാവം എഴുതിയതായിക്കാണുന്നു. താങ്കൾക്കും അതിന് സാധിക്കുമെന്ന് യാതൊരു സംശയവുമില്ല. ആശംസകൾ. --Vijayan Rajapuram {വിജയൻ രാജപുരം} 15:26, 9 ഒക്ടോബർ 2020 (UTC)

@Sreeeraaj:, മലയാളം വായിച്ചാൽ മനസ്സിലാവണം. ഉദാഹരണം - ആഘൂർണ്ണനം, സമ്പ്രപദം ഇവയെല്ലാം മലയാളത്തിൽ ഉള്ള പദങ്ങളാണെങ്കിലും (സംസ്കൃതത്തിൽനിന്ന് ഉത്പാദിപ്പിച്ചവയാണോ എന്ന സംശയമുണ്ട്.) ചുറ്റിത്തിരിയൽ എന്ന വാക്കാണ് വിക്കിപീഡിയക്ക് യോജിച്ചത്. ഒരു പരിധിവരെ ഭ്രമണവും ഉപയോഗിക്കാം.അധിവലയം എന്ന സംഗതി മനസ്സിലാവാൻ ശരിക്കും ബുദ്ധിമുട്ടാണ് എന്നാൽ ഹൈപ്പർബോള എന്നത് വളരെ നേരെയായതുമാണ്. പറഞ്ഞുവരുമ്പോൾ മറ്റൊരു പ്രധാനകാര്യം കൂടി. ഇംഗ്ലീഷിലും മറ്റ് ഭാഷകളിലുമുള്ള വലിയ ലേഖനങ്ങൾ ഒന്നോരണ്ടോവരി ലേഖനങ്ങളായി തുടങ്ങുകയും പിന്നീട് വികസിപ്പിക്കാതിരിക്കുന്ന പ്രവണതയും വളരെ നല്ലതല്ല. അധിവലയം ഉദാഹരണം. അതുപോലെ സ്നിഗ്ദ്ധകം,സംബോധനകേന്ദ്രം ഇങ്ങനെയുള്ളവയും. കൂടാതെ കമ്പ്യൂട്ട൪ സാംക്രമികാണു, ഫയൽ വിനിമയ നേ൪മുറകൾ, പര്യയനി, സ൪വ്വലോകജാലി ഇങ്ങനെ ഒറ്റനോട്ടത്തിൽ വായിച്ചാൽ മനസ്സിലാകാത്ത മലയാളം വാക്കുകൾ എവിടെയായാലും ഉപയോഗിക്കരുത്. --രൺജിത്ത് സിജി {Ranjithsiji} 16:05, 9 ഒക്ടോബർ 2020 (UTC)

എന്നുമാത്രമല്ല, മതിയായ വാക്കുകൾ ഇല്ലാതെ വരുമ്പോൾ അതുണ്ടാക്കുന്ന ജോലി വിക്കിപീഡിയ എഡിറ്ററുടെ അല്ലേയല്ല, അങ്ങനെ ചെയ്യുന്നത് ഒറിജിനൽ റിസർച്ചിന്റെ പരിധിയിൽ വരുന്നതുമാണ്. ഇനിയിപ്പോൾ പുതിയ വാക്കുകൾ എഡിറ്റർക്ക് ഉണ്ടാക്കണമെന്ന് നിർബന്ധമാണെങ്കിൽ അത് നയമാക്കാൻ ചർച്ചചെയ്തു തീരുമാനമാക്കേണ്ടതുണ്ട്.--Vinayaraj (സംവാദം) 16:39, 9 ഒക്ടോബർ 2020 (UTC)

ശാസ്ത്രം എന്നവാക്കുപോലും സംസ്കൃതമല്ല

@രൺജിത്ത് സിജി {Ranjithsiji}, @Vinayaraj, @Vijayan Rajapuram {വിജയൻ രാജപുരം} രൺജിത്ത് സിജി {Ranjithsiji} എന്ന ഉപയോക്താവ് ഇവിടെ പ്രസ്താവിച്ചിരിക്കുന്ന ചില തെറ്റുകൾ ചൂണ്ടിക്കാട്ടാതെ എനിക്ക് മുന്നോട്ടുപോകാനാകില്ല. അടുത്തിടെ ഒരു മത്സരപ്പരീക്ഷയിൽ "ഘൂർണന ചലനത്തിനുദാഹരണമേത്" എന്ന ഒരു ചോദ്യം വന്നതിനെത്തുടർന്ന് കേരളക്കരയാകെ നെറ്റിൽ തിരഞ്ഞ ഒരു പദമായിരുന്നു ഘൂർണന ചലനം എന്ന വാക്ക്. നിർഭാഗ്യമെന്നു പറയട്ടെ, അന്വേഷകരെ നിരാശപ്പെടുത്തുകയാണ് മലയാളം വിക്കീപീഡിയ ചെയ്തത്. മാതൃഭാഷയിൽ വിവരാന്വേഷണം നടത്തുന്നവർക്ക് മലയാളത്തിൽ അത് പറഞ്ഞുകൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മലയാളം വിക്കി പരാജയപ്പെട്ടുപോകും. നേരെമറിച്ച് ആ വാക്ക് അന്ന് മലയാളം വിക്കിയിൽ ഉണ്ടായിരുന്നെങ്കിലോ വിക്കിയെ കേരളക്കരയാകെ വാഴ്ത്തിപ്പാടിയേനെ. പത്രമാധ്യമങ്ങളിൽ ഘൂർണന ചലനം എന്ന വാക്ക് തിരഞ്ഞിട്ട് ആർക്കും ലഭിച്ചില്ല എന്ന വാർത്തകൾ വായിക്കുകയുണ്ടായതിനെത്തുടർന്നാണ് വിക്കിയിൽ ഞാൻ ഘൂർണനചലനം എന്നലേഖനം ഉൾപ്പെടുത്തിയത്. രൺജിത്ത് സിജി {Ranjithsiji} ഘൂർണനത്തിന് ചുറ്റിത്തിരിയൽ എന്നുപയോഗിക്കണമെന്നാണ് പറയുന്നത്. ഘൂർണനം എന്നാൽ ഭ്രമണം(rotation) ആണെന്ന് ടിയാൾ തെറ്റിദ്ധരിച്ചിരിക്കുന്നു. ഘൂർണനം എന്നാൽ gyration ആണ്. അതിന് ചുറ്റിത്തിരിയൽ എന്ന് പറയാനാകില്ല. കേന്ദ്രത്തെ ആധാരമാക്കി തിരിയുന്നതാണ് rotaion അഥവാ ഭ്രമണം. ഘൂർണനചലനം അഥവാ gyration എന്നാൽ കേന്ദ്രത്തെ ആധാരമാക്കിയുളള ചലനമാകണമെന്നില്ല ആ വസ്തുവിലെ തന്നെ മറ്റേതെങ്കിലും ബിന്ദുവിനെ ആധാരമാക്കിയുളള കറക്കമാണ്. //മലയാളം വായിച്ചാൽ മനസിലാകണം // എന്നൊക്കെ പറഞ്ഞാൽ എന്താ ചെയ്ക? താങ്കൾക്കു മനസിലാകുന്ന രീതിയിൽ ഘൂർണനചലനത്തിനു പകരം ചുറ്റിത്തിരിയൽ എന്നൊക്കെ എഴുതിയാൽ വിക്കി വായിക്കുന്ന മറ്റുളളവർ ചുറ്റിത്തിരിഞ്ഞുപോകുകയേ ഉള്ളു. //സംസ്കൃതത്തിൽ നിന്നും ഉത്പാദിപ്പിച്ചവയാണോ// എന്ന ചോദ്യം ഭാഷാപരമായ ക്ളിപ്തതക്കുറവിൽ നിന്നുണ്ടായതാണ്. ഇന്ത്യൻ ഭാഷകളിൽ പൊതുവായി ഉപയോഗിക്കുന്ന സംജ്ഞകളെ താങ്കൾ സംസ്കൃതം എന്നു തെറ്റിദ്ധരിച്ചിരിക്കുന്നു. ശാസ്ത്രം എന്ന പദം പോലും മലയാളമാണ്. സംസ്കൃതത്തിൽ നിന്നും കടമെടുത്തു എന്നു പറയണമെങ്കിൽ ആവാക്ക് സംസ്കൃത്തത്തിലും ഹിന്ദിയിലുമൊക്കെ അങ്ങനെ തന്നെ ഉപയോഗിക്കണം. സംസ്കൃതത്തിൽ സയൻസിന് ശാസ്ത്രം എന്നല്ല പറയുക. വിജ്ഞാനം എന്നാണ്. മലയാളത്തിൽ വിജ്ഞാനം എന്നാൽ അറിവ് എന്നാണ് അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. സയൻസ് എന്ന അർത്ഥത്തിലുളള മലയാളം പദമാണ് ശാസ്ത്രം. ഇന്ത്യൻ ഭാഷകളിൽ പൊതുവേ ഉപയോഗിക്കുന്ന വാക്കുകളെല്ലാം സംസ്കൃതമല്ല. അവ അതാത് ഭാഷയുടേത് മാത്രമാണ്. മറ്റൊരുദാഹരണത്തിലൂടെ അത് വ്യക്തമാക്കാം. വെളളപ്പൊക്കസമയത്ത് മലയാളത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട വാക്കാണ് പ്രളയം. അത് സംസ്കൃതമാണെന്നാണ് ചിലർ വാദിക്കുന്നത്. അങ്ങനെെയെങ്കിൽ സംസ്കൃതത്തിൽ അതിന് പ്രളയം എന്നു തന്നെ പറയേണ്ടെ? സംസ്കൃതം വാർത്തകളിൽ ജലപ്ലവനം എന്നാണ് കേട്ടത്. കന്നഡയിൽ അത് പ്രവാഹ ആയിരുന്നു. പ്രളയം സംസ്കൃതമായിരുന്നുവെങ്കിൽ അത് എല്ലാ ഭാഷയിലും അങ്ങനെ തന്നെ ഉപയോഗിക്കുമായിരുന്നില്ലേ. കന്നഡയിൽ അതെങ്ങനെ പ്രവാഹ ആയി? മലയാളത്തിൽ ഉപയോഗിക്കുന്ന വാക്കുകളെ സംസ്കൃതമായി കാണേണ്ട കാര്യമില്ല. അവ മലയാളം തന്നെയാണ്. കാരണം സംസ്കൃതത്തിൽ ആ വാക്കുകൾ എന്തിനെ സൂചിപ്പിക്കുന്നോ അതല്ല മലയാളത്തിൽ ആ വാക്കുകൾ അർത്ഥമാക്കുന്നത്. ഭാഷാപരമായ അറിവാർജ്ജിക്കാതെ അത്തരം വിഷയങ്ങളിൽ വൃഥാചർച്ചയ്ക്കുപോകുന്നത് ഈ താളിന് ചേർന്നതല്ല. മാന്യകാര്യനിർവ്വാഹകർ നെറ്റിൽ തപ്പിയാൽ കിട്ടാത്ത വാക്കുകളൊന്നും മലയാളംവിക്കിയിൽ പാടില്ല എന്നാണ് പറയുന്നതെന്നു തോന്നുന്നു. അങ്ങനെയെങ്കിൽ ഘൂർണനം എന്നവാക്ക് എങ്ങനെ പരീക്ഷയ്ക്കു വന്നു? നെറ്റിൽ അങ്ങനെ ഒരു വാക്കേ ഇല്ല. വിക്കിയിലെ ലേഖനത്തിലല്ലാതെ. ഇപ്പോഴും നെറ്റിൽ ഘൂർണനം എന്ന വാക്ക് വിക്കിയിൽ മാത്രമേ കാണൂ. വിക്കിയിൽ ഘൂർണനം എന്ന ലേഖനം ഞാൻ ഉൾപ്പെടുത്തുന്നതിനു മുമ്പ് അതും ഇല്ലായിരുന്നു. മലയാളം ശാസ്ത്രലേഖനങ്ങൾ പലതും ഡിജിറ്റൽവൽക്കരിച്ചിട്ടില്ലാത്തതിനാൽ മലയാള ശാസ്ത്രപദങ്ങൾ പലതും ചിലപ്പോൾ നെറ്റിൽ തപ്പിയാൽ കിട്ടിയെന്നു വരില്ല. എന്നുവച്ച് അവയൊന്നും വിക്കിയിൽ ഉപയോഗിക്കരുത് എന്നു പറയാൻ കഴിയുമോ. അങ്ങനെയൊരു നയം വിക്കിയിലില്ലല്ലോ. //കമ്പ്യൂട്ട൪ സാംക്രമികാണു// പോലുളള പദങ്ങൾ ഞാൻ ഉപയോഗിച്ചത് തെറ്റാണെന്ന് നേരത്തെതന്നെ ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയതാണ് അത്തരം വാക്കുകളുടെ ഉപയോഗം അന്നോടെ അവസാനിപ്പിച്ചതുമാണ്. പിന്നെയും ഇപ്പോൾ അത് ചർച്ചയിൽ കൊണ്ടു വന്നതിന്റെ ഉദ്ദേശ്യം? താപബദ്ധപ്രക്രിയ, അർദ്ധസ്ഥിത പ്രക്രിയ, മിതസ്ഥായി അവസ്ഥ ഇവയൊക്കെ നല്ല ഒന്നാന്തരം മലയാളശാസ്ത്ര പദങ്ങൾ തന്നെയാണ്.— ഈ തിരുത്തൽ നടത്തിയത് Sreeeraaj (സംവാദംസംഭാവനകൾ)

വാക്കുകളുടെ അർഥം കണ്ടുപിടിക്കാൻ മലയാളം വിക്കിപീഡിയ ഉപയോഗിച്ചിട്ടു കാര്യമില്ല, ഇതൊരു വിജ്ഞാനകോശം മാത്രമാണ്. ഈ വാക്ക് താങ്കൾ യഥാർത്ഥ സ്ഥലത്ത് ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ?--റോജി പാലാ (സംവാദം) 04:53, 10 ഒക്ടോബർ 2020 (UTC)

@റോജി പാലാ വാക്കിൻ്റെ അർത്ഥം കിട്ടിയില്ല എന്നല്ല ഞാൻ പറഞ്ഞത് ഘൂർണനചലനം എന്ന ശാസ്ത്ര സംജ്ഞയുടെ വിവരണം തിരഞ്ഞവർക്ക് അത് മലയാളം വിക്കിയിൽ ലഭ്യമായില്ല എന്നാണ്. ഘൂർണനം എന്ന വാക്കിൻ്റെ അർത്ഥം മാത്രം നോക്കാനാണെങ്കിൽ അത് എല്ലാ ഡിക്ഷണറിയിലും ഉള്ള വാക്കാണ്. അത് ഓൺലൈൻ ഡിക്ഷ്ണറികളിലെല്ലാം ഉണ്ട്. ഞാൻ പറഞ്ഞത് ഘൂർണനചലനത്തിൻ്റെ ശാസ്ത്രനിർവ്വചനം ലഭ്യമായില്ല എന്ന കാര്യമാണ്. വാക്കർത്ഥം തിരയാനുള്ളതല്ല മലയാളം വിക്കി എന്ന് വായനക്കാർക്കും അറിയാമല്ലോ. വാക്കർത്ഥം തിരയുന്നവർ തീർച്ചയായും വിക്കിയിലല്ല തപ്പുക അതിന് ഓൺലൈൻ നിഘണ്ടുക്കൾ ധാരാളമുണ്ടല്ലോ. --Sreeeraaj

@Sreeeraaj: എല്ലാ ഇന്ത്യൻ ഭാഷകളിലും ശാസ്ത്രപദങ്ങൾക്ക് തത്തുല്യമായ പദം നിർമ്മിക്കുക എന്നും അവ എല്ലാം ഒരുപോലുള്ള പദങ്ങൾ വേണമെന്നും ദേശീയതലത്തിൽ ഒരു സമിതി ഉണ്ടായിരുന്നു കുറേക്കാലം മുൻപ്. അങ്ങനെയാണ് ഇത്തരം പലവാക്കുകളും ഉണ്ടായത്. ഘൂർണ്ണനം ത്തിലെ പദോൽപ്പത്തി: (സംസ്കൃതം)ഘൂർണ+ന എന്നാണ് വിക്കി നിഘണ്ടു പറയുന്നത്. ശാസ്ത്രസം‍ജ്ഞയുടെ വിവരണം നിർമ്മിക്കാനായി തിരിച്ചുവിടൽ താൾ നി‍ർമ്മിക്കാവുന്നതേയുള്ളൂ. അതല്ലാതെ ഇതുമാത്രമേ ഉപയോഗിക്കൂ എന്ന് വാശിപിടിക്കുന്നത് നല്ലരീതിയല്ല. "മാന്യകാര്യനിർവ്വാഹകർ നെറ്റിൽ തപ്പിയാൽ കിട്ടാത്ത വാക്കുകളൊന്നും മലയാളംവിക്കിയിൽ പാടില്ല " എന്ന് എവിടെ ആരാണ് പറഞ്ഞത്. തെളിവില്ലാതെ ആരോപണം ഉന്നയിക്കരുത്. മലയാളത്തിൽ ഉപയോഗിക്കുന്ന വാക്കുകളെല്ലാം മലയാളത്തിൽ പ്രചാരമുള്ള വാക്കുകളായിരിക്കണം. വിക്കിപീഡിയ ബോധവത്കരണം നടത്തുന്ന ഇടമല്ല. പരീക്ഷക്കുവരുന്ന വാക്കുകൾ, പാഠപുസ്തകത്തിലുള്ള വാക്കുകൾ, ഔദ്യോഗിക രേഖയിലുള്ള വാക്കുകൾ എന്നിവയെല്ലാം പ്രചാരത്തിലില്ലാത്തവയാണെങ്കിൽ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ നിവൃത്തിയില്ല. പിന്നെ പരീക്ഷയെഴുതുന്ന കുട്ടികളെ ബോധവത്കരിക്കലും വിക്കിയുടെ പണിയല്ല. അധിവലയം, സംബോധനകേന്ദ്രം ഇത്തരം സംഗതികളും ഒഴിവാക്കേണ്ടതാണ്. അല്ലെങ്കിൽ അവ മറ്റെവിടെയെങ്കിലും എഴുതി പ്രചാരത്തിലാവുമ്പോൾ ഉപയോഗിക്കാം. ഇതാണ് വിക്കിപീഡിയയുടെ നയം.

അതല്ലാതെ

 • താപഗതികത്തിലെ താപബദ്ധവും പ്രതിലോമീയവുമായ ഒരു ആദർശ താപഗതിക പ്രക്രിയയാണ് സമോത്ക്രമ പ്രക്രിയ
 • ആന്തരീയമായി പ്രതിലോമീയവും താപബദ്ധവുമായ പ്രക്രിയയിൽ നിർദ്ദിഷ്ട പിണ്ഡത്തിന്റെ ഉത്ക്രമത്തിന് മാറ്റം വരുകയില്ല.

ഇത്തരത്തിലുള്ള വാചകങ്ങൾ വിക്കിയിലുണ്ടായിട്ടെന്തുകാര്യം.

കൂടാതെ നേരത്തേ പറഞ്ഞമറ്റുകാര്യങ്ങളും ശ്രദ്ധിക്കുക.

 • ഇംഗ്ലീഷിലും മറ്റ് ഭാഷകളിലുമുള്ള വലിയ ലേഖനങ്ങൾ ഒന്നോരണ്ടോവരി ലേഖനങ്ങളായി തുടങ്ങുകയും പിന്നീട് വികസിപ്പിക്കാതിരിക്കുന്ന പ്രവണതയും വളരെ നല്ലതല്ല.
 • സംവാദങ്ങളിൽ ഒപ്പിടാതിരിക്കുന്നത് നല്ലതല്ല.
 • മലയാളപദങ്ങളുടെ കൂടെ ഇംഗ്ലീഷ് പദം ബ്രാക്കറ്റിൽ കൊടുക്കുന്നതും നല്ലതല്ല.

കുറേക്കൂടി നല്ലരീതിയിൽ ശാസ്ത്രം എഴുതാൻ ശ്രമിക്കുക. --രൺജിത്ത് സിജി {Ranjithsiji} 09:56, 10 ഒക്ടോബർ 2020 (UTC)

വിസ്ഥാപനചലനം

മുകളിൽ പറഞ്ഞതൊന്നും തനിക്കുബാധകമേയല്ല എന്നരീതിയിൽ പിന്നെയും കണ്ടുപിടുത്തങ്ങൾ തുടരുന്നുണ്ട്--Vinayaraj (സംവാദം) 02:35, 11 ഒക്ടോബർ 2020 (UTC)

ഇവിടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} 14:40, 12 ഒക്ടോബർ 2020 (UTC)
ശാസ്ത്രലേഖനങ്ങൾ, അവയിൽ ഉപയോഗിക്കുന്ന മലയാളം വാക്കുകൾ മുഴുവൻ സ്വന്തമെന്ന രീതിയിലും ആരോ എവിടെയോ ഒരിക്കലെങ്ങാണ്ടോ ഉപയോഗിച്ചിട്ടുണ്ടെന്ന രീതിയിലോ സ്വന്തം ഇഷ്ടപ്രകാരം മലയാളത്തിൽ ആക്കി ഉപയോഗിക്കുന്ന പരിപാടി മലയാളം വിക്കിപീഡിയയ്ക്കോ ശാസ്ത്രപരമായ അറിവുകൾ ആവശ്യക്കാരന് ലഭ്യമാകുന്നതിനോ സഹായകരമാവില്ല, ഇനിയും ഒറിജിനൽ റിസർച്ച് എന്ന പ്രയോഗത്തിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാക്കാൻ വിസമ്മതിച്ച് വിമർശനങ്ങളൊക്കെ മലയാളത്തിനെ സഹായിക്കാനുള്ള തന്റെ യത്നങ്ങളെ എതിർക്കാനായുള്ള വാദങ്ങളാണെന്ന് കരുതി ഒരു ഉപയോക്താവ് മുകളിൽ നടന്ന ചർച്ചകളിൽ എന്താണ് വെളിപ്പെടുന്നതെന്ന് മനസ്സിലാക്കുക പോലും ചെയ്യാതെ വീണ്ടും വീണ്ടും താളുകൾ ഉണ്ടാക്കുന്നു, തിരുത്തുകൾ നടത്തുന്നു, തിരുത്തലുകളെ തിരിച്ചാക്കുന്നു, പലപ്പോളായി നൽകിയ മുന്നറിയിപ്പുകളെ അവഗണിക്കുന്നു. ശാസ്ത്രലേഖനങ്ങൾ മലയാളത്തിൽ ആക്കുന്ന മഹാനന്മയേറിയ ആ പ്രവൃത്തിയെ മാനിക്കുന്നതോടൊപ്പം, ആ പ്രവൃത്തിയെ അഭിനന്ദിക്കുന്നതോടൊപ്പം, സ്വന്തം വാക്കുകൾ നിർമ്മിക്കുന്നതിൽ നിന്നും ആ ഉപയോക്താവിനെ വിലക്കാൻ വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെടുകയാണ്. അദ്ദേഹം നടത്തിയ പല തിരുത്തലുകളും തിരിച്ചാക്കേണ്ടതുമുണ്ട്. ലൂക്ക എന്നൊരു സൈറ്റിൽ കണ്ടുവെന്നത് മലയാളത്തിൽ ആ പദങ്ങൾ ഉപയോഗിക്കാൻ വേണ്ട അനുവാദമല്ലതാനും.--Vinayaraj (സംവാദം) 13:39, 15 ഫെബ്രുവരി 2021 (UTC)
അടുത്തദിവസം Effective field theory എന്ന ഇംഗ്ലീഷ് ലേഖനം ഫലപ്രദമായ വയൽ തത്ത്വവിചാരം എന്ന പേരിൽ വിവർത്തനം ചെയ്യാൻ വിചാരിക്കുന്നുണ്ട്.--Vinayaraj (സംവാദം) 15:09, 16 ഫെബ്രുവരി 2021 (UTC)
ഈ യൂസർക്കെതിരെ ഇടപെടാൻ ആരുമില്ലേ മലയാളം വിക്കിയിൽ, അതോ ചിലർക്കെതിരെ മാത്രം സംസാരിക്കാനെ ആളെ കിട്ടുകയുള്ളോ? പ്രത്യേകിച്ചും കാര്യനിർവാഹകരെ!--റോജി പാലാ (സംവാദം) 07:23, 17 ഫെബ്രുവരി 2021 (UTC)
ആഴമിതി എന്ന വാക്കൊക്കെ ലൂക്കയിൽ വന്നെന്ന കാരണത്താൽ വിക്കിപീഡിയയിൽ ഉപയോഗിക്കാൻ പാടില്ല.--Vinayaraj (സംവാദം) 15:51, 17 ഫെബ്രുവരി 2021 (UTC)
 • ദ്രാവകവീക്കം
 • ക്വഥന സ്വേദനം
 • സമഎൻട്രോപിക പ്രക്രിയ
 • പ്രതിലോമീയവുമാണ്
 • ആദർശപ്രക്രിയ
 • സമോത്ക്രമപ്രവാഹം
 • സമോത്ക്രമസമ്മർദ്ദനമോ

നാളെ മുതൽ ഓരോരുത്തരും അവരവർക്കിഷ്ടമുള്ള വാക്കുകൾ രൂപീകരിക്കുമ്പോൾ എതിരഭിപ്രായവുമായി ബഹുമാനപ്പെട്ട അഡ്മിനിസ്ട്രേറ്റർമാർ വരില്ലെന്നു വിചാരിക്കട്ടെ, But they are honorable men--Vinayaraj (സംവാദം) 16:01, 17 ഫെബ്രുവരി 2021 (UTC)

സാധാരണ ഉപയോഗിക്കുന്ന വാക്കുകളും പച്ചമലയാളം വാക്കുകളും

പലപ്പോഴും പൊതു ഉപയോഗത്തിലുള്ള വാക്കുകൾക്കുപകരം തീരെക്കുറച്ചുമാത്രം ഉപയോഗിക്കുന്ന ചില മലയാളം വാക്കുകൾ വിക്കിപ്പീഡിയയിൽ ഉപയോഗിക്കുന്നത് വിവരങ്ങൾ തേടി വിജ്ഞാനകോശത്തിൽ എത്തുന്നവർക്ക് ഉപകാരപ്രദമാണോ? ഉദാഹരണം: ഫോസിൽ - ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയത്

 • ഫോസിൽ - About 22,30,00,000 results (0.79 seconds)
 • ഫോസിലുകൾ - About 16,100 results (0.49 seconds)
 • ജീവാശ്മം - About 5,410 results (0.46 seconds)

മറ്റൊന്ന് അശ്മീകരണം - ആ പേരിൽ ഇന്നൊരു ലേഖനം തുടങ്ങിയിട്ടുണ്ട്.

 • Your search - അശ്മീകരണം - did not match any documents.
 • പെട്രിഫിക്കേഷൻ - About 191 results (0.60 seconds)

ഉപയോക്താവ് Sreeeraaj ന്റെ എഴുത്ത്

 • പത്തുതവണയിൽക്കൂടുതൽ ഇവിടെ @Sreeeraaj: ന് ഞാൻ മാത്രം സന്ദേശം നൽകിക്കഴിഞ്ഞു. മുകളിൽ, മറ്റു സുഹൃത്തുക്കൾ ചൂണ്ടിക്കാണിച്ച പിഴവുകൾ ആവർത്തിക്കുന്നു എന്നത് ഖേദകരമാണ്. --Vijayan Rajapuram {വിജയൻ രാജപുരം} 15:22, 20 ഫെബ്രുവരി 2021 (UTC)
ഇത്രയധികം തവണ അറിയിപ്പ് നൽകിയതുകൊണ്ട് ആൾക്ക് മാറ്റം വന്നില്ലെങ്കിൽ ചെയ്യേണ്ട നടപടി എന്താണോ?--റോജി പാലാ (സംവാദം) 08:11, 21 ഫെബ്രുവരി 2021 (UTC)


@റോജി പാലാ @Vijayan Rajapuram {വിജയൻ രാജപുരം} മലയാളം സാങ്കേതികപദങ്ങൾ ഒന്നും തന്നെ ഗൂഗിളിൽ മലയാളത്തിൽ തിരഞ്ഞാൽ ലഭിക്കണമെങ്കിൽ അത്തരം ലേഖനങ്ങൾ ഓൺലൈനായി യുണികോഡ് ഫോണ്ടിൽ ആരെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം. അല്ലാത്തപക്ഒഷം അവ ലഭിക്കുകയില്ല. ഫോസിൽ എന്ന വാക്ക് ഞാൻ ലേഖനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ജീവാശ്മം എന്നും ഉപയോഗിച്ചിട്ടുമുണ്ട്. പെട്രിഫിക്കേഷനുമായി ബന്ധപ്പെട്ട ശാസ്ത്ര ലേഖനങ്ങൾ മലയാളത്തിൽ ഇല്ല. ഗൂഗിളിൽ കാണിക്കുന്നത് ഓൺലൈൻ പ്ലാറ്റ്ഫോമിലുളള റിസൾട്ടുകൾ മാത്രമാണ്. ഓൺലൈനിൽ മലയാളം ഉപയോഗിക്കുന്ന ചെറിയ ഒരുു പോപ്പുലേഷൻറെ റിസൾട്ട് മാത്രമേ ഗൂഗിളിൽ ലഭിക്കുന്നുളളു. പുറത്തുളള പ്ലാറ്റ്ഫോമുകളിലെ വാക്യങ്ങളോ വാചകങ്ങളോ ഗൂഗിൾ സെർച്ചിൽ ലഭിക്കുകയില്ല. മാത്രവുമല്ല മലയാളം യുണികോഡ് പ്രചാരത്തിലായിട്ട് അധികകാലമായില്ല. അതുവരെയുളള ലേഖനങ്ങൾ പിഡിഎഫുകളോ എംഎൽ ഫോണ്ടുകളോ ആണ്. അവ സെർച്ചിൽ ലഭിക്കില്ല. അതു കൊണ്ട് ഗൂഗിൾ സർച്ച് അടിസ്ഥാനത്തിൽ മലയാളപദങ്ങളുടെ ഉപയോഗം നിർണയിച്ചിരിക്കുന്നത് തെറ്റാണ്. ശരിയായ സോഴ്സുകളിൽ നിന്നുളള മലയാളം വാക്കുകൾ തന്നെയാണ് ഞാൻ ഇപ്പോൾ ഉപയോഗിച്ചുവരുന്നത് എന്ന് വിനയപൂർവ്വം അറിയിക്കുന്നു. @Vinayaraj എന്ന ഉപയോക്താവ് പറയുന്ന പ്രകാരം field theory യെ വയൽ തത്വം എന്നരീതിയിൽ ഞാൻ ഒരിടത്തും വികലമായ പരിഭാഷ നല്കിയിട്ടില്ല. അശ്മീകരണം എന്ന വാക്ക് കുസാറ്റ് പ്രസിദ്ധീകരിച്ച മാദ്ധ്യമപ്രവത്തകർക്കുളള ശാസ്ത്ര പദാവലിയിൽ ഉൾപ്പെടുത്തിയിട്ടുളളതും നിരവധി ലേഖനങ്ങളിൽ ഉളളതുമാണ്. ആ സ്ഥിതിക്ക് എനിക്ക് അത് ഉപയോഗിക്കാതിരിക്കാനാകില്ല. മാന്യ കാര്യനിർവ്വാഹകർക്ക് ഉചിതമായ നടപടി എനിക്കെതിരെ കൈക്കൊളളാവുന്നതാണ്. അതുവരെ ശാസ്ത്ര ലേഖനം പരിഭാഷപ്പെടുത്താൻ എനിക്ക് സന്തോഷം മാത്രം.Sreeeraaj (സംവാദം) 11:02, 21 ഫെബ്രുവരി 2021 (UTC)

ഈ കാര്യത്തിൽ ഒന്നുരണ്ടു പ്രധാനകാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താനുദ്ദേശിക്കുന്നു.
ഒന്ന് വിക്കിപീഡിയ ഒരു സർവ്വവിജ്ഞാനകോശമാണ്. അതായത് ദ്വിതീയമോ തൃതീയമോ ആയ സ്രോതസ്സാണിത്. അതുകൊണ്ട് ഇവിടെ ഒരു പദം ഉപയോഗിച്ച് പ്രചാരം ഉണ്ടാക്കാൻ ശ്രമിക്കരുത്. പകരം നിലവിൽ പ്രചാരത്തിലുള്ള പദം ഉപയോഗിക്കണം. അക്ഷരത്തെറ്റിന്റെ കാര്യത്തിൽ പോലും ഈ നിയമം ബാധകമാണ്. ഉദാഹരണത്തിന് ഫോസിൽ എന്ന പദം മലയാളത്തിൽ പ്രചാരത്തിലുള്ളതാണെന്ന് ഞാൻ വിചാരിക്കുന്നു പക്ഷെ ജീവാശ്മം എന്നതിന് ഫോസിലിന്റെ അർത്ഥം പോലും തരാൻ കഴിയുന്നില്ലാത്തതാണ്. കുസാറ്റ് പ്രസിദ്ധീകരിച്ച മാദ്ധ്യമപ്രവത്തകർക്കുളള ശാസ്ത്ര പദാവലിയിൽ ഉണ്ട് എന്നതുകൊണ്ടുമാത്രം അത് വിക്കിപീഡിയയിൽ ഉപയോഗിക്കാനാവില്ല. പൊതുവിൽ ഔദ്യോഗിക പേരിനെക്കാൾ പ്രചാരത്തിലുള്ള പേരിനാണ് പ്രാധാന്യം നൽകേണ്ടത്. അതുകൊണ്ടുതന്നെ കുസാറ്റിന്റെ ഔദ്യോഗിക പദാവലി ഇവിടെ ഉപയോഗിക്കരുത്.
രണ്ടാമത്തെക്കാര്യം ഗൂഗിളിന്റെ തിരച്ചിൽ ഫലങ്ങളുടെ അടിസ്ഥാനത്തിൽ മലയാളപദങ്ങളുടെ ഉപയോഗം നിർണയിച്ചിരിക്കുന്നത് തെറ്റാണ്. പക്ഷെ അതിൽപോലും വരാത്ത വാക്കുകൾ വിക്കിപീഡിയയിൽ ഒരുതരത്തിലും ഉപയോഗിക്കാനാവില്ല എന്നതാണ്. പ്രചാരത്തിലുള്ള വാക്കാണെങ്കിൽ മലയാളം യുണികോഡ് പ്രചാരത്തിലായിട്ടുള്ള കഴിഞ്ഞ 10 വർഷത്തെ ഇന്റർനെറ്റിൽ ലഭ്യമായ മലയാളത്തിൽ അത്തരം പദങ്ങൾ ഒരു പ്രാവശ്യമെങ്കിലും കടന്നുവന്നിട്ടുണ്ടാവണം. ഇല്ലെങ്കിൽ കാത്തിരുന്ന് അവ പ്രചാരത്തിലായിട്ടുമാത്രം ആ പദം ഉപയോഗിക്കുക. നിലവിൽ പെട്രിഫിക്കേഷൻ എന്നതാണ് അശ്മീകരണം എന്നതിനേക്കാൾ നല്ലത്. എല്ലാ സാങ്കേതികപദാവലിക്കും ഈ പ്രശ്നമുണ്ട്. ഇവിടെ കൂടുതൽ പദങ്ങൾ ലഭിക്കും.
അതുകൊണ്ട് നിലവിലെ നയം അനുസരിച്ച് Sreeeraaj തന്റെ ലേഖനങ്ങളിൽ ഉപയോഗിക്കുന്ന പദങ്ങളിൽ മാറ്റംവരുത്തുക. പത്തുതവണയിൽക്കൂടുതൽ താങ്കൾക്ക് ഉപയോക്താവ്:Vijayanrajapuram സന്ദേശം തന്നിട്ടുണ്ട്. വിക്കിപീഡിയയിലെ മര്യാദ അനുസരിച്ച് ഇത്തരം കാര്യങ്ങളിൽ താങ്കൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ ഇനി തുടർ ടപടികളിലേക്ക് കടക്കേണ്ടിവരാമെന്ന് ഖേദത്തോടെ അറിയിക്കുന്നു. ഇത് വിക്കിപീഡിയയിൽ ആരോഗ്യകരമായ അന്തരീക്ഷം നിലനിൽക്കുന്നതിന് അത്യാവശ്യമാണ്. --രൺജിത്ത് സിജി {Ranjithsiji} 05:28, 22 ഫെബ്രുവരി 2021 (UTC)

സ്ഥിരമായി തടയൽ

എത്ര തവണ വാണിങ്ങ് കൊടുത്തിട്ടും അൽപ്പകാലം മാറിനിന്നതിനുശേഷം വീണ്ടും വന്ന് നിബന്ധനകൾ പാലിക്കാത്തവരെ സ്ഥിരമായി തടയാൻ വേണ്ടത് ചെയ്യണം. മലയാളം വിക്കിപീഡിയ ശാസ്ത്രപദങ്ങളുടെ അപൂർവ്വമായി എവിടെയെങ്കിലും ഉപയോഗിച്ചിട്ടുള്ള അവസരങ്ങൾക്ക് പ്രചാരം നൽകാനുള്ള ഒരു മാധ്യമമല്ല.--Vinayaraj (സംവാദം) 04:34, 7 ഏപ്രിൽ 2021 (UTC)

ഈ പ്രവണത വീണ്ടും തുടരുന്നു. അന്തഃചക്രാഭം, അധിചക്രാഭം, ചതുർശൃംഗം തുടങ്ങിയവ User:Sreeeraaj ന്റെ എഴുത്തുകളാണ്. ഇവ മലയാളം വിക്കിയിലല്ലാതെ വേറെവിടെയും കാണാനുമില്ല. ഇത് ശരിയാവുമെന്ന് തോന്നുന്നില്ല. ഈ ഉപയോക്താവിനെ ഹ്രസ്വകാലത്തേക്ക് തടയണമെന്ന് ശുപാർശ ചെയ്യുന്നു--രൺജിത്ത് സിജി {Ranjithsiji} 07:10, 16 ഏപ്രിൽ 2021 (UTC)
പ്രസ്തുത ഉപയോക്താവിനെ ലേഖനം നാമമേഖല തിരുത്തുന്നതിൽ നിന്നും വാണിങ്ങ് എന്ന നിലയിൽ 3 മാസത്തെക്ക് തടഞ്ഞിട്ടുണ്ട്. തടയൽ കാലവധിക്കു ശേഷവും ഇതേ പോലെ തുടരുകയാണെങ്കിൽ സ്ഥിരമായി തടയാവുന്നതാണ്. TheWikiholic (സംവാദം) 14:26, 17 ഏപ്രിൽ 2021 (UTC)

ഔഷധ പ്രയോഗളെക്കുറിച്ചുള്ള അശാസ്ത്രീയ നിർദേശങ്ങൾ

ചില താളുകളിൽ ഔഷധ ഗുണങ്ങളെക്കുറിച്ച് അശാസ്ത്രീയ പരമായ നിർദേശങ്ങളും അവകാശവാദങ്ങളും ഉൾപ്പെടുത്താറുണ്ട്. ഇതു വളരെയധികം ആപത്തല്ലെ? ഉദാ: തുമ്പ_(ചെടി)#ഔഷധപ്രയോഗങ്ങൾ. "ഔഷധയോഗ്യ ഭാഗം", "രസാദി ഗുണങ്ങൾ" എന്നിവയും അശാസ്ത്രീയമാണ്. ഇതിനോടനുബന്ധിച്ച നയങ്ങൾ പ്രാവർത്തികമാക്കമോ? Vis M (സംവാദം 05:36, 8 ജൂൺ 2021 (UTC)

യോജിപ്പ്. വേണ്ടത്ര അവലംബങ്ങൾ ഇല്ലാത്ത ഇത്തരം ലേഖനഭാഗങ്ങൾ നീക്കം ചെയ്യുക തന്നെവേണം  --Vinayaraj (സംവാദം) 07:18, 8 ജൂൺ 2021 (UTC)

വിശ്വസനീയ സ്രോതസ്സിൽ നിന്നല്ലാത്തതും അശാസ്ത്രീയവുമായ ചികിത്സാ സംബന്ധമായ കാര്യങ്ങൾ ഒഴിവാക്കുന്നതിനോട് യോജിക്കുന്നു. വിക്കി വായിച്ച് ഇത്തരം രീതികൾ പരീക്ഷിക്കുന്നത് അപകടങ്ങളിലേക്ക് നയിക്കും. Ajeeshkumar4u (സംവാദം) 08:24, 8 ജൂൺ 2021 (UTC)

നന്ദി. Vis M (സംവാദം) 06:32, 4 ജൂലൈ 2021 (UTC)

സിനിമാതാളുകളിലെ കഥാവിവരണം

പല സിനിമാസംബന്ധമായ താളുകളിലും ആ സിനിമയുടെ കഥാവിവരണം വളരെ വിശദമായി നൽകിവരുന്നതായിക്കാണുന്നു. ഉദാ: തണ്ണീർ മത്തൻ ദിനങ്ങൾ, ബാഹുബലി : ദ ബിഗിനിങ് എന്നിവ കാണുക. ഒരു വിജ്ഞാനകോശത്തിൽ, ഇത്തരം വിവരണം ആവശ്യമുണ്ടോ? ഇത് സംബന്ധിച്ച് എന്തെങ്കിലും നയം ഉണ്ടോ?--Vijayan Rajapuram {വിജയൻ രാജപുരം} 16:45, 12 ജൂൺ 2021 (UTC)

ഇത്തരത്തിൽ സിനിമയുടെ കഥാവിവരണം അതിന്റെ സമ്മറി രൂപത്തിൽ നൽകുന്നത് സർവ്വ സാധാരണമാണ്. മുകളിൽ കൊടുത്ത ലേഖനത്തിൽ ബാഹുബലി : ദ ബിഗിനിങ് ഇത് കൂടുതൽ വലിച്ചു നീട്ടിയതായി കാണുന്നു. TheWikiholic (സംവാദം) 12:42, 13 ജൂൺ 2021 (UTC)

താളുകൾ മായ്ക്കൽ-നടപടിക്രമം

ചർച്ച

മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ മായ്ക്കുന്നതിൽ അനാരോഗ്യകരമായ രീതികൾ കണ്ടുവരുന്നുണ്ട്. താഴെ അവ പറയാം.

 1. നിർദ്ദേശിച്ച ആൾ തന്നെ (നീക്കം ചെയ്യാൻ) തീരുമാനമെടുക്കൽ. ഒരു ഉദാഹരണം
  1. ഇത്തരം സന്ദർഭങ്ങളിൽ സമവായമായില്ല എന്ന് പറഞ്ഞ് വിഷയം അവസാനിപ്പിക്കാറാണ് മറ്റു വിക്കികളിൽ കാണപ്പെടുന്ന രീതി. വീണ്ടും മൂന്നു മാസത്തിനു ശേഷമോ മറ്റോ റീലിസ്റ്റ് ചെയ്യാറുമുണ്ട്.
 2. ചർച്ചയെ മാനിക്കാതെ തന്റെ അഭിപ്രായം തീരുമാനമായി പ്രഖ്യാപിക്കൽ. ഒരു ഉദാഹരണം
  1. മായ്ക്കൽ പുന:പരിശോധനയിൽ തിരികെ വന്നെങ്കിലും ഇത്തരം നടപടികൾ കാര്യനിർവ്വാഹകരിലുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ.
  2. ഇത്തരം സന്ദർഭങ്ങളിൽ ഭൂരിപക്ഷം (സിംഗിൾ യൂസ് അക്കൗണ്ടുകളെ പരിഗണിക്കാതെ) അഭിപ്രായത്തെ മാനിച്ചുകൊണ്ടേ തീരുമാനമെടുക്കാവൂ. അത് സ്വന്തം അഭിപ്രായത്തിനെതിരാണെങ്കിലും.
 3. ചർച്ചയിൽ സമവായമില്ലെങ്കിലും മായ്ക്കൽ
  1. ചർച്ചയിൽ സമവായമായില്ലെങ്കിൽ സമവായമില്ല എന്ന് സൂചിപ്പിച്ച് ചർച്ച അവസാനിപ്പിക്കുകയും പിന്നീട് റീലിസ്റ്റ് ചെയ്ത് സമവായത്തിലെത്തുകയുമാണ് വേണ്ടത്.

ഇക്കാര്യത്തിൽ ഇംഗ്ലീഷ് വിക്കിയിലെ ചർച്ചകളും നടപടിക്രമങ്ങളും മാതൃകയാക്കാമെന്ന് കരുതുന്നു.-- Irshadpp (സംവാദം) 08:16, 27 ജൂൺ 2021 (UTC)

ലേഖനം നീക്കം നിർദ്ദേശിച്ച ആൾ തന്നെ നീക്കം ചെയ്യേണ്ടി വരുന്നത് AFD ചർച്ചകൾ ക്ലോസ് ചെയ്യാൻ അധികം അഡ്മിൻസ് താൽപര്യം കാണിക്കാത്തതിനാൽ ആണ്. ഉദാഹരണമായി താങ്കൾ ചൂണ്ടികാണിച്ച ഈ ലേഖനം ഒരു മാസമായി നോമിനേറ്റ് ചെയ്തിട്ട്. ആ afd യിൽ പങ്കെടുത്തത് താങ്കൾ മാത്രമാണ്. ലേഖനം നീക്കം ചെയ്യാതിരിക്കാൻ താങ്കൾ നൽകിയ വാദമുഖങ്ങൾ പോളിസി ബേസ്ഡ് അല്ലായിരുന്നു. അതിനുപുറമെ WP:OTHERSTUFFEXIST ഉം. ഇത്തരം സന്ദർഭങ്ങളിൽ ഒരു വിക്കിയിലും സമവായമായില്ല എന്ന് പറഞ്ഞു ലേഖനം നില നിർത്തില്ല.ചർച്ചകൾ റീ ലിസ്റ്റ് ചെയ്യുന്നത് നോമിനേറ്റ് ചെയ്ത് 7 ദിവസം കഴിഞ്ഞിട്ടും ചർച്ചയിൽ തീരുമാനമായിട്ടില്ല എങ്കിൽ ആണ്. അങ്ങനെ ഉള്ള അവസരങ്ങളിൽ ചർച്ചകൾ 7 ദിവസത്തെക്കുകൂടെ ലിസ്റ്റ് ചെയ്യും. എന്നിട്ടും തീരുമാനമായില്ലെങ്കിൽ ഒരു തവണ കൂടെ 7 ദിവസത്തേക്ക് റീലിസ്റ്റ് ചെയ്യും. അതിനു ശേഷം തീരുമാനമെടുക്കും. അത് ചിലപ്പോൾ നീക്കം ചെയ്യൽ ആകാം അല്ലെങ്കിൽ സമവായമായില്ല എന്നോ ആകാം. മേൽപറഞ്ഞ ഉദാഹരണത്തിൽ അത്തരത്തിൽ ചർച്ചകൾ നടന്നിട്ടില്ല എന്നു മാത്രവുമല്ല എങ്കിൽ കൂടെയും 27 ദിവസം ചർച്ച ഓപ്പണും ആയിരുന്നു. എന്നിട്ടും ചർച്ചയിൽ പുരോഗതി ഇല്ലാത്തതിനാൽ ആണ് ലേഖനം നീക്കം ചെയ്യേണ്ടി വന്നത്.
രണ്ടാമത്തെ ഉദാഹരണതിനാധാരമായ ഇൻസിഡന്റ ചൂണ്ടികാണിച്ചുകൊണ്ട് താങ്കൾ ഭൂരിപക്ഷം (സിംഗിൾ യൂസ് അക്കൗണ്ടുകളെ പരിഗണിക്കാതെ) അഭിപ്രായത്തെ മാനിച്ചുകൊണ്ടേ തീരുമാനമെടുക്കാവൂ. എന്നു പറഞ്ഞത് വിക്കിപീഡിയ ഒരു ജനാധിപത്യമല്ല എന്ന നയത്തിന് എതിരാണ്. ഒരു AFD യിലെയോ RFC യിലെയോ ചർച്ചക്കിടെയിൽ ഒരു യൂസർ ഉന്നയിക്കുന്ന വാദമുഖങ്ങൾ പോളിസി ബേസ്ഡ് അല്ലെങ്കിൽ അഡ്മിൻസ് അല്ലെങ്കിൽ ചർച്ച ക്ലോസ് ചെയ്യുന്ന യൂസർ അവ അവഗണിക്കുക ആണ് പതിവ്. അതായത് ചർച്ചകളുടെ തീരുമാനം എത്ര കീപ് വോട്ട് കിട്ടി എന്നോ അല്ലെങ്കിൽ എത്ര ഡിലീറ്റ് വോട്ട് കിട്ടി എന്നോ നോക്കിയല്ല എന്നു ചുരുക്കം.
ചർച്ചയിൽ സമവായമില്ലെങ്കിൽ നില നിർത്തുക എന്നുള്ളത് ഞാനാദ്യത്തെ ചോദ്യത്തിനുത്തരമായി നൽകി കഴിഞ്ഞു എന്നു കരുതുന്നു TheWikiholic (സംവാദം) 09:26, 27 ജൂൺ 2021 (UTC)
സമവായമില്ലെങ്കിൽ സമവായമില്ല എന്ന് പറഞ്ഞുകൊണ്ട് (No consensus) ചർച്ച അവസാനിപ്പിക്കുകയാണ് ഇംഗ്ലീഷ് വിക്കിയിലൊക്കെ നടക്കുന്നത്. അവിടെ Delete vote & Keep votes with comments നോക്കിത്തന്നെയാണ് അത് ചെയ്യുന്നത്. അതേസമയം വോട്ട് ചെയ്യാൻ മാത്രമായി ആളെക്കൂട്ടുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് വിക്കിപ്പീഡിയ ജനാധിപത്യമല്ല എന്ന നയം ഉപയോഗിക്കുന്നത്. സമവായമില്ല എന്ന് പറഞ്ഞ് അവസാനിപ്പിച്ച ചർച്ച പിന്നീട് മാസങ്ങൾ കഴിഞ്ഞാണ് അവിടെ റീലിസ്റ്റ് ചെയ്യപ്പെടുന്നത്. അല്ലാതെ മുകളിൽ സൂചിപ്പിച്ച പോലെ ഏഴ് ദിവസത്തെ ചർച്ച അവസാനിക്കാത്തത് കൊണ്ടല്ല എന്നാണ് ഇംഗ്ലീഷ് വിക്കിയിലെ ചർച്ചകളിൽ നിന്നും തീരുമാനങ്ങളിൽ നിന്നും മനസ്സിലാകുന്നത്. മറ്റു കാര്യനിർവ്വാഹകർ മായ്ക്കുന്നില്ല എങ്കിൽ നിർദ്ദേശിച്ച ആൾക്ക് തന്നെ നീക്കാം എന്ന് നയമൊന്നുമില്ല എന്നും മനസ്സിലാക്കുന്നു. --Irshadpp (സംവാദം) 10:05, 27 ജൂൺ 2021 (UTC)
മറ്റു കാര്യനിർവ്വാഹകർ മായ്ക്കുന്നില്ല എങ്കിൽ നിർദ്ദേശിച്ച ആൾക്ക് തന്നെ നീക്കാം എന്ന് നയമൊന്നുമില്ല. എന്നാൽ എന്തുകൊണ്ടാണ് നിർദ്ദേശിച്ച ആൾക്ക് തന്നെ ഇത്തരത്തിൽ ക്ലോസ് ചെയ്യേണ്ടി വരുന്നതെന്ന് ഞാൻ മുകളിൽ പറഞ്ഞു. കാര്യനിർവ്വാഹകൻ അല്ലെങ്കിൽ പോലും ഇതേ പ്രവർത്തി തന്നെയാണ് AFD ക്ലോസ് ചെയ്തുകൊണ്ട് താങ്കൾ ചെയ്‌തതും. ഇംഗ്ലീഷ് വിക്കിപീഡിയയിൽ (No consensus). അഥവാ സമവായമായില്ല എന്ന രീതി തന്നെയാണ് ഞാൻ മുകളിൽ പറഞ്ഞത്.വോട്ടുകളുടെ എണ്ണം നോക്കിയിട്ടല്ല ചർച്ചകളുടെ ഫലം തീരുമാനിക്കുന്നത് എന്നുള്ളത് വിക്കിപീഡിയ:NOTDEMOCRACY എന്ന താളിൽന്റെ ഇംഗ്ലീഷ് പതിപ്പ് വായിച്ചു നോക്കിയാൽ മതിയാകും. AFD ചർച്ചകൾ 7 ദിവസത്തേക്കാണ്. ദിവസം കഴിഞ്ഞിട്ടും ചർച്ചയിൽ തീരുമാനമായിട്ടില്ല എങ്കിൽ ചർച്ചകൾ 7 ദിവസത്തെക്കുകൂടെ റീലിസ്റ്റ് ചെയ്യും. എന്നിട്ടും തീരുമാനമായില്ലെങ്കിൽ ഒരു തവണ കൂടെ 7 ദിവസത്തേക്ക് റീലിസ്റ്റ് ചെയ്യും. (റീലിസ്റ് ചെയ്യുന്ന രീതി ഇവിടെ കാണാം) അതിനു ശേഷം തീരുമാനമെടുക്കും. അത് ചിലപ്പോൾ നീക്കം ചെയ്യൽ ആകാം അല്ലെങ്കിൽ സമവായമായില്ല ((No consensus)) എന്നോ ആകാം. നീക്കം ചെയ്യാൻ അല്ലെങ്കിൽ No consensus ആണ് തീരുമാണമെങ്കിൽ റിവ്യൂ റിക്വസ്റ്റ് ഇടാം, നിലനിർത്താൻ ആണ് തീരുമാണമെങ്കിൽ റിവ്യൂ റിക്വസ്റ്റ് പ്രോത്സാഹിക്കപ്പെടാറില്ല പകരം 3 മാസം കഴിഞ്ഞു വീണ്ടും നീക്കം ചെയ്യാൻ നോമിനേറ്റ് ചെയ്യാൻ ആവശ്യപ്പെടും. ഇതാണ് ഇംഗ്ലീഷ് വിക്കിപീഡിയയിലെ പ്രോസസ്. അല്ലാതെ ഒരു AFD ഫോറെവർ ഓപ്പൺ ആയി ഇംഗ്ലീഷ് വിക്കിയിൽ എന്നല്ല ഒരു വിക്കിയിയിലും ഇടില്ല. ഇതല്ല ഇർഷാദ് പറഞ്ഞതാണ് ഇംഗ്ലീഷ് വിക്കി പിന്തുടരുന്ന രീതി എങ്കിൽ അക്കാര്യം തെളിയിക്കുന്ന പോളിസികൾ സംവാദങ്ങൾ ഇവിടെ ചേർക്കേണ്ടതാണ്. TheWikiholic (സംവാദം) 11:27, 27 ജൂൺ 2021 (UTC)
സമവായമായില്ലെങ്കിൽ AFD ക്ലോസ് ചെയ്യാറാണ് പതിവ്. പിന്നീട് ആരെങ്കിലും അത് ഉയർത്തി കൊണ്ടുവരുമ്പോൾ വീണ്ടും ചർച്ചകൾ നടക്കും. അങ്ങനെ ഒരു സമവായത്തിലെത്തും. ഇതാണ് ഇംഗ്ലീഷ് വിക്കിയിൽ നടക്കുന്നത്. അവിടെ keep, delete votes with arguments തന്നെയാണ് നടക്കുന്നത്. വോട്ടുചെയ്യാൻ ആളെക്കൂട്ടുന്നതൊഴിവാക്കാൻ മാത്രമാണ് ജനാധിപത്യമല്ല വിക്കി എന്ന നയം. ഇവിടെ ഈ വിഷയം ചർച്ചക്ക് വെച്ചിട്ടുള്ളത് നയരൂപീകരണത്തിന് വേണ്ടിയാണ്. അല്ലാതെ ആരെങ്കിലും മുൻപ് മായ്ച്ചുകളഞ്ഞത് പുന:പരിശോധിക്കാനല്ല. മറ്റുള്ളവരും കൂടി ചർച്ച ചെയ്യട്ടെ. --Irshadpp (സംവാദം) 12:15, 27 ജൂൺ 2021 (UTC)
സമവായമായാലും സമവായമായില്ലെങ്കിലും AFD നിശ്ചിത ദിവസങ്ങൾക്കുള്ളിൽ ക്ലോസ് ചെയ്യും. keep, delete votes with policy based arguments ആണ് afd യിൽ പരിഗണിക്കുക. WP:OTHERSTUFFEXISTS, ഇത്തരം വാദങ്ങൾ ആരുന്നായിച്ചാലും പരിഗണിക്കുന്നതമായിരിക്കില്ല. ഇതാണ് ഇംഗ്ലീഷ് വിക്കിയിലെ പോളിസികൾ. വിഷയം ചർച്ചയ്ക്കു വെക്കുന്നതിനോ നയരൂപികരണത്തെ ഇവിടെ ആരും തടഞ്ഞിട്ടില്ല. മറിച്ച ഇംഗ്ലീഷ് വിക്കിയിലെ പോളിസി ഇങ്ങാനെ ആണ് അങ്ങനെ ആണ് എന്ന് പറഞ്ഞു തെറ്റിദ്ധാരണ പരത്തുന്നതിനെ ആണിവിടെ ചൂണ്ടിക്കാണിച്ചത്. TheWikiholic (സംവാദം) 13:41, 27 ജൂൺ 2021 (UTC)
 • മൂന്ന് സൂചകങ്ങൾ:
 1. നിർദ്ദേശിച്ച ആൾ തന്നെ (നീക്കം ചെയ്യാൻ) തീരുമാനമെടുക്കൽ - നല്ലൊരു രീതിയല്ല, ശരി. പക്ഷേ, ഇങ്ങനെ പലപ്പോഴും ചെയ്യേണ്ടിവരുന്നുണ്ട്, (ഞാനും ചെയ്തിട്ടുണ്ട്) പ്രത്യേകിച്ചും വളരെക്കാലം മറ്റൊരു കാര്യനിർവ്വാഹകന്റെ ശ്രദ്ധ ലഭിക്കാതെ വരുമ്പോൾ. എന്നാൽ, എതിരഭിപ്രായമുണ്ടെങ്കിൽ ഒഴിഞ്ഞുനിൽക്കുന്നതായിരിക്കും നന്ന് എന്ന് കരുതുന്നു.
 2. ചർച്ചയെ മാനിക്കാതെ തന്റെ അഭിപ്രായം തീരുമാനമായി പ്രഖ്യാപിക്കൽ - വോട്ടിംഗ് ഇവിടെ പ്രായോഗികമല്ലെന്നു കരുതാം. എങ്കിലും, വസ്തുനിഷ്ഠമായും അവലംബങ്ങളോടുകൂടിയതുമായ അഭിപ്രായങ്ങളെ മാനിക്കാതെവന്നാൽ, ഉപയോക്താക്കൾ പീന്നീട് ഇത്തരം ചർച്ചകളിൽനിന്ന് ഒഴിഞ്ഞ് നിൽക്കുന്ന സാഹചര്യമുണ്ടാക്കും.
 3. ചർച്ചയിൽ സമവായമായില്ലെങ്കിൽ സമവായമില്ല എന്ന് സൂചിപ്പിച്ച് ചർച്ച അവസാനിപ്പിക്കുകയും പിന്നീട് റീലിസ്റ്റ് ചെയ്ത് സമവായത്തിലെത്തുകയുമാണ് വേണ്ടത്. - വളരെക്കാലം തീരുമാനമാകാതെ കിടക്കുന്നത് ശരിയല്ല. ചർച്ചയിൽ കൃത്യസമയത്ത് പങ്കെടുക്കാതിരിക്കുകയും ലേഖനം മായ്ക്കപ്പെടുമ്പോൾ / നിലനിർത്തപ്പെടുമ്പോൾ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നതും നന്നല്ല. ഒന്നിൽക്കൂടുതൽ കാര്യനിർവ്വാഹകർ ഇടപെട്ടിട്ടും തീരുമാനമാകുന്നില്ലെങ്കിൽ, മായ്ക്കുന്നതിന് പകരം, നിലനിർത്തുന്നത് തന്നെയായിരിക്കും കൂടുതൽ സ്വീകാര്യമാവുക എന്നാണെന്റെ കാഴ്ചപ്പാട്.
Irshadpp (talk · contribs) നൽകിയ ചർച്ചാസൂചകങ്ങൾക്ക് മാത്രമാണ് എന്റെ പ്രതികരണം, ഉദാഹരണങ്ങളിൽ (1,2) എനിക്കഭിപ്രായമില്ല. --Vijayan Rajapuram {വിജയൻ രാജപുരം} 15:42, 27 ജൂൺ 2021 (UTC)
ലേഖനങ്ങൾ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്ന ആൾ ഒരിക്കലും തന്നെ ആ താൾ സ്വയം നീക്കം ചെയ്യാൻ ആഗ്രഹിക്കും എന്ന് ഞാൻ കരുതുന്നില്ല. മറിച് ഇതൊരു നിവൃത്തികേടുകൊണ്ട് ചെയ്യേണ്ടിവരുന്നതാണ്. പൊതുവെ ഒരു താൾ നീക്കം ചെയ്‌താൽ ഇവിടെ മലയാളം വിക്കിയിൽ അതിന്റെ നാമനിർദ്ദേശം താളിൽ പങ്കാളിത്തം വളരെ കുറവായിരിക്കും. afd ക്ലോസ് ചെയ്യുന്നതിന്റെ കണക്കെടുത്താൽ ഈ അടുത്തകാലത്തായി ഈ പ്രവർത്തികൾ ചെയ്യുന്നത് വെറും രണ്ടോ മൂന്നോ പേര് മാത്രം ആണെന്നും കാണാം. ഈ ഒരു സ്ഥിതി വിശേഷം ആണ് പലപ്പോഴും നോമിനേറ്റ് ചെയ്യപ്പെട്ട ആളുകൾ തന്നെ AFD ക്ലോസ് ചെയ്യുന്ന സ്ഥിതി ഉണ്ടായകുന്നത്.
ചർച്ചയിൽ സമവായമായില്ലെങ്കിൽ സമവായമില്ല എന്ന് സൂചിപ്പിച്ച് ചർച്ച അവസാനിപ്പിക്കുകയും പിന്നീട് റീലിസ്റ്റ് ചെയ്ത് സമവായത്തിലെത്തുകയുമാണ് വേണ്ടത്.
ഇംഗ്ലീഷ് വിക്കിയിൽ xfd ക്ലോസെർ എന്ന ഒരു ടൂൾ ഉപയോഗിച്ച് 7 ദിവസവും കഴിഞ്ഞ ഒരു ചർച്ചയിൽ സമവായമായില്ലെങ്കിൽ 7 ദിവസത്തേക്ക് കൂടെ AFD ചർച്ച ക്ലോസ് ചെയ്യാതെ നീട്ടുന്നതിനെ ആണ് റീലീസ്റ് എന്നു പറയുന്നത്. ഇങ്ങനെ റീലിസ്റ് ചെയ്യാനുള്ള ടൂൾ നമുക്കിവിടെ ലഭ്യമല്ല. അല്ലാതെ ഇർഷാദ് പറയുന്നത് പോലെ ചർച്ച അവസാനിപ്പിച്ച റീലിസ്റ് ചെയ്യുക എന്ന ഒരു പരിപാടി അവിടെയും ഇല്ല. വല്ലപ്പോഴുമാണെങ്കിലും ഞാനും ഇടക്ക് ഇംഗ്ലീഷ് വിക്കിപീഡിയയിൽ AFD ക്ലോസ് ചെയ്യാറും അതുപോലെ റീലിസ്റ്റ് ചെയ്യാറുമുണ്ട് അതിന്റെ അനുഭവത്തിൽ ആണിത് പറയുന്നത്. TheWikiholic (സംവാദം) 17:23, 27 ജൂൺ 2021 (UTC)
ഇംഗ്ലീഷ് വിക്കിയിൽ സമവായമായില്ല എന്ന് പറഞ്ഞ് ചർച്ച അവസാനിപ്പിച്ചതിന്റെ ഉദാഹരണമാണിത്. ഇതൊന്ന് പരിശോധിച്ചുനോക്കൂ. അവിടെ ചർച്ചയുടെ ഫലം The result was no consensus to delete എന്നാണ്. എന്നാൽ ലേഖനത്തിൽ നിന്നും ഫലകം നീങ്ങി, ചർച്ച തൽക്കാലം അവസാനിച്ചു. ഇനി ആരെങ്കിലും റീനോമിനേഷൻ (റീലിസ്റ്റ് എന്ന് തെറ്റിപ്പോയതാണ്) ചെയ്താൽ വീണ്ടും ചർച്ചക്ക് വരും. അവിടെ ജൂൺ 12-ന് ക്ലോസ് ചെയ്ത 57 AFD കളിൽ 5 എണ്ണം no consensus ആണ് (1, 2, 3 4, 5). മലയാളം വിക്കിയിൽ ഇന്നേവരെ ഒരു AFD യും സമവായമായില്ല എന്ന് പറഞ്ഞ് ചർച്ച അവസാനിപ്പിച്ചതായി കണ്ടിട്ടില്ല. ഇംഗ്ലീഷ് വിക്കിയിലെ രീതി ഇവിടെ സ്വീകരിക്കണമെന്ന് സൂചിപ്പിക്കാനാണ് ഇവിടെ ചർച്ചക്ക് വെച്ചത്. സമവായമാവുകയാണെങ്കിൽ നയമാക്കാം. --Irshadpp (സംവാദം) 07:26, 28 ജൂൺ 2021 (UTC)

കരട് രൂപരേഖ

 1. ഏഴ് ദിവസം മായ്ക്കൽ നിർദ്ദേശത്തെപറ്റി ചർച്ച ചെയ്യും.
 2. സമവായപ്രകാരമാകണം ലേഖനം നീക്കം ചെയ്യൽ. ചർച്ചയെയോ സമവായത്തെയോ മാനിക്കാതെ മായ്ക്കൽ നടത്തരുത്. സമവായം എന്നത് വോട്ടുകളുടെ എണ്ണം നോക്കിയല്ല, ഇരുവാദങ്ങളുടെയും യുക്തി, ന്യായം, വിക്കിപ്പീഡിയയുടെ നയങ്ങളുമായുള്ള പൊരുത്തം എന്നിവ അടിസ്ഥാനപ്പെടുത്തിയാകണം.
 3. മായ്ക്കാൻ നിർദ്ദേശിച്ച ആൾ തന്നെ (നീക്കം ചെയ്യാൻ) തീരുമാനമെടുക്കരുത്. മായ്ക്കൽ നിർദ്ദേശം പിൻവലിക്കുകയാണെങ്കിൽ ലേഖനം നിലനിർത്താൻ നിർദ്ദേശിച്ച ആൾക്ക് സാധിക്കുന്നതാണ്.
 4. വിഷയത്തിൽ ഇടപെട്ടിട്ടില്ലാത്ത സ്വതന്ത്രരായ കാര്യനിവ്വാഹകൻ ചർച്ചകളെ വിശകലനം ചെയ്ത് ഒരു സമവായത്തിൽ / തീരുമാനത്തിലെത്താവുന്നതാണ്.
 5. വിഷയത്തിൽ ഇടപെട്ടിട്ടില്ലാത്ത സ്വതന്ത്ര ഉപയോക്താക്കൾക്കും ഇത്തരത്തിൽ ചർച്ചകളെ വിശകലനം ചെയ്ത് ഒരു സമവായത്തിൽ / തീരുമാനത്തിലെത്താവുന്നതാണ്.
 6. ചർച്ചയിൽ സമവായമില്ലെങ്കിൽ മായ്ക്കുന്നതിന് പകരം നിലനിർത്തലിന് മുൻഗണന നൽകണം. ഇത്തരം സന്ദർഭങ്ങളിൽ സമവായമില്ല ( (ലേഖനം അതേപടി നിലനിൽക്കുമെങ്കിലും ആർക്കും എപ്പോഴും പുനർ മായ്ക്കൽ നിദ്ദേശമിടുന്നതിന് ഇതുകൊണ്ട് തടസ്സമുണ്ടാകില്ല)) എന്ന് സൂചിപ്പിച്ച് മായ്ക്കൽ നിർദ്ദേശം ക്ലോസ് ചെയ്യുകയോ കൂടുതൽ ചർച്ചയ്ക്കായി റീലിസ്റ്റ് ചെയ്യുകയോ ആണ് ചെയ്യേണ്ടത്.
 7. ചില സന്ദർഭങ്ങളിൽ ഏഴ് ദിവസത്തിന് മുമ്പായും ചർച്ച അവസാനിപ്പിക്കാറുണ്ട്.
  1. വേഗത്തിൽ നിലനിർത്തൽ
   1. നിർദ്ദേശിച്ച ആളുടെ പിൻവലിക്കൽ
   2. വേഗത്തിൽ നിലനിർത്തേണ്ട ലേഖനങ്ങളാണെങ്കിൽ (വിക്കിപ്പീഡിയ നയങ്ങൾ, തെരെഞ്ഞെടുക്കപ്പെട്ട ലേഖനങ്ങൾ, ഡി.ആർ.എൻ നടന്നുവരുന്ന ലേഖനങ്ങൾ, നിക്ഷിപ്തതാല്പര്യം വ്യക്തമാകുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ, തീർത്തും തെറ്റാണെന്ന് വ്യക്തമായ കാരണങ്ങളോടെയുള്ള നിർദ്ദേശങ്ങൾ)
   3. ഒരു ലേഖകനെ അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തമാകുന്ന തരത്തിലുള്ള നിർദ്ദേശങ്ങൾ
   4. നിർദ്ദേശകൻ വിക്കിപ്പീഡിയയിൽ തടയപ്പെട്ട ആളാണെങ്കിൽ
   5. സാമാന്യബുദ്ധിക്ക് നിരക്കാത്ത വാദങ്ങളോടെയുള്ള നിർദ്ദേശം
  2. വേഗത്തിൽ നീക്കം ചെയ്യൽ
   1. പകർപ്പവകാശലംഘനം, അധിക്ഷേപകരമായ ഉള്ളടക്കം എന്നിവയുള്ള ലേഖനങ്ങൾ.
   2. സാമാന്യബുദ്ധിക്ക് നിരക്കാത്ത വിവരങ്ങൾ ഉള്ളവ.
 8. ആവശ്യത്തിന് ചർച്ച നടന്നിട്ടില്ലെങ്കിലോ തീരെ ചർച്ച നടന്നില്ലെങ്കിലോ തീരുമാനമെടുക്കുന്ന വ്യക്തിക്ക് താഴെ പറയുന്ന തീരുമാനങ്ങൾ യുക്തമായത് സ്വീകരിക്കാവുന്നതാണ്.
  1. മായ്ക്കൽ നിർദ്ദേശത്തിന് എതിർപ്പൊന്നുമില്ലെങ്കിലും മുമ്പ് മായ്ക്കൽ നിർദ്ദേശത്തിൽ നിലനിർത്തപ്പെട്ടതോ അല്ലെങ്കിൽ സോഫ്റ്റ് ഡിലീറ്റ് ചെയ്യാവുന്നതാണ്. സോഫ്റ്റ് ഡിലീറ്റ് എന്ന് തീരുമാനം രേഖപ്പെടുത്തുകയും ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ റീസ്റ്റോർ ചെയ്യേണ്ടതുമാണ്.
  2. മുമ്പ് നടന്ന മായ്ക്കൽ നിർദ്ദേശത്തിൽ നിലനിർത്തപ്പെട്ട ലേഖനമാണെങ്കിൽ തീരുമാനമെടുക്കുന്ന വ്യക്തിക്ക് താഴെ പറയുന്ന രീതികൾ സ്വീകരിക്കാവുന്നതാണ്.
   1. കൂടുതൽ ചർച്ചകൾക്കായി റീലിസ്റ്റ് ചെയ്യാം
   2. സമവായമില്ല എന്ന് സൂചിപ്പിച്ച് ചർച്ച അവസാനിപ്പിക്കാം (ലേഖനം അതേപടി നിലനിൽക്കുമെങ്കിലും ആർക്കും എപ്പോഴും പുനർ മായ്ക്കൽ നിർദ്ദേശമിടുന്നതിന് ഇതുകൊണ്ട് തടസ്സമുണ്ടാകില്ല)
   3. നിർദ്ദേശകന്റെ അഭിപ്രായം തേടി ചർച്ച അവസാനിപ്പിക്കാം
   4. സോഫ്റ്റ് ഡിലീറ്റ് ചെയ്യാം. സോഫ്റ്റ് ഡിലീറ്റ് എന്ന് തീരുമാനം രേഖപ്പെടുത്തുകയും ആരെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ റീസ്റ്റോർ ചെയ്യേണ്ടതുമാണ്.
  3. അനുയോജ്യമായ മറ്റു താളുകളിലേക്ക് തിരിച്ചുവിടുക.
 9. തീരുമാനത്തിൽ വ്യക്തത ആവശ്യമെങ്കിൽ വ്യക്തിയുടെ സംവാദം താളിൽ കുറിപ്പിടുകയോ മായ്ക്കൽ പുന:പരിശോധന താളിൽ വിഷയമുന്നയിക്കുകയോ ചെയ്യാവുന്നതാണ്.

--Irshadpp (സംവാദം) 10:39, 29 ജൂൺ 2021 (UTC)

മുകളിലെ നിർദ്ദേശങ്ങൾ en:Wikipedia:Deletion process പ്രകാരമുള്ള നിർദ്ദേശങ്ങളാണ്. ചർച്ചയ്ക്ക് വെക്കുന്നു.--Irshadpp (സംവാദം) 12:13, 29 ജൂൺ 2021 (UTC)

പത്രപ്രവർത്തകരുടെ ശ്രദ്ധേയത

എന്താവണം ഒരു പത്രപ്രവർത്തകയെ/കനെപ്പറ്റി മലയാളം വിക്കിപീഡിയയിൽ ഒരു ലേഖനം നിലനിൽക്കാനുള്ള മാനദണ്ഡം? പത്രങ്ങളിൽ കുറെ വാർത്തകൾ റിപ്പോർട്ട് ചെയ്താൽ മതിയോ? ഉദാഹരണം ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്--Vinayaraj (സംവാദം) 16:19, 11 സെപ്റ്റംബർ 2021 (UTC)

ഇന്ന് പത്രങ്ങൾ പല മാദ്ധ്യമങ്ങളിൽ ഒന്നു മാത്രമാണല്ലോ. മാദ്ധ്യമപ്രവർത്തകയുടെ/ന്റെ ശ്രദ്ധേയത എന്ന കുറച്ചുകൂടി വിപുലമായ വിഷയം ചർച്ച ചെയ്യുന്നത് നന്നായിരിക്കും. --ജേക്കബ് (സംവാദം) 20:55, 11 സെപ്റ്റംബർ 2021 (UTC)
നിലവിൽ ഇംഗ്ലീഷിലും മലയാളത്തിലും ഉപയോഗിക്കുന്ന . മാദ്ധ്യമപ്രവർത്തകയുടെ/ന്റെ ശ്രദ്ധേയത നയം ഇതാണ്.TheWikiholic (സംവാദം) 10:07, 12 സെപ്റ്റംബർ 2021 (UTC)
പൊതുശ്രദ്ധേയതാനയം പാലിക്കുന്നില്ലെങ്കിൽ മാത്രമാണ് അധിക മാനദണ്ഡങ്ങളിലേക്ക് പോകേണ്ടതുള്ളൂ എന്ന അടിസ്ഥാനതത്വം പലപ്പോഴും വിസ്മരിക്കപ്പെടുന്നുണ്ടോ എന്ന് സംശയമുണ്ട്. പത്രപ്രവർത്തകരാണെങ്കിൽ അവരുടെ മാനദണ്ഡം പാലിക്കണം എന്ന് നിർബന്ധമില്ല. വ്യക്തി എന്ന നിലക്ക് ശ്രദ്ധേയതയുണ്ടെങ്കിൽ പിന്നെ മറ്റൊന്നും പരിശോധിക്കേണ്ടതില്ല. മാത്രമല്ല പത്രപ്രവർത്തനമികവിന് അവാർഡ് ലഭിച്ചവരെ എന്ത് മാനദണ്ഡം വെച്ചാണ് ഒഴിവാക്കാൻ കഴിയുക. സമകാലിക മലയാളം വാരിക നൽകുന്ന സാമൂഹികസേവനപുരസ്കാരം പോലും ശ്രദ്ധേയതക്ക് മതിയാവുന്ന വിക്കിയിലാണ് ആളുകളെ ഒഴിവാക്കാൻ വേണ്ടി മാത്രം മാനദണ്ഡങ്ങൾ ചുട്ടെടുക്കുന്നത്. എന്നാൽ പത്രപ്രവർത്തനത്തിന് സംസ്കൃതി പുരസ്കാരം ലഭിച്ച വ്യക്തിക്ക് ശ്രദ്ധേയത വരികയുമില്ല. കഷ്ടം തന്നെ.--Irshadpp (സംവാദം) 12:31, 12 സെപ്റ്റംബർ 2021 (UTC)
ന്യൂ ഡൽഹിയിലെ ഒരു എൻ ജി ഓ ആയ സംസ്കൃതി കേന്ദ്രം നൽകുന്ന പുരസ്കാരം മതിയോ ഒരാളെപ്പറ്റി വിക്കിപീഡിയയിൽ ലേഖനം ഉണ്ടാവാൻ മാത്രം ശ്രദ്ധേയതയ്ക്ക്?--Vinayaraj (സംവാദം) 18:03, 12 സെപ്റ്റംബർ 2021 (UTC)
കേരളത്തിലെ ഒരു വാരിക നൽകുന്ന അവാർഡ് മതിയാകുമോ? Irshadpp (സംവാദം) 19:00, 12 സെപ്റ്റംബർ 2021 (UTC)
അതുപോരെന്നുണ്ടെങ്കിൽ അതിനും ആധികാരികത ഇല്ലെന്നുപറയാമല്ലോ, അല്ലാതെ അതുണ്ടല്ലോ, അതുകൊണ്ട് ഇതും ആവാം എന്നുപറയുന്നതല്ലല്ലോ ശരി.--Vinayaraj (സംവാദം) 02:23, 13 സെപ്റ്റംബർ 2021 (UTC)
അത് പോര എന്നല്ല പറയുന്നത്. വ്യക്തി എന്ന നിലക്ക് അത് മതി എങ്കിൽ പത്രപ്രവർത്തകനും (GNG ക്ക്) അതു തന്നെ മതി എന്നാണ്. ഉദാഹരണം ചൂണ്ടിക്കാണിച്ചപ്പോൾ സൂചിപ്പിച്ചെന്നേയുള്ളൂ.-- Irshadpp (സംവാദം) 06:17, 13 സെപ്റ്റംബർ 2021 (UTC)
ഒരു ജേണലിസ്റ്റ് GNG പാലിക്കപെടണമെങ്കിൽ അദേഹത്തിന്റെതായി പുറത്തിറയിങ്ങിയിക്കുന്ന ലേഖനങ്ങൾ അവലംബം ആക്കിയാൽ മതിയാകില്ല.

വിക്കിപീഡിയയിൽ അവാർഡ് ശ്രദ്ധേയമാകണമെങ്കിൽ അവാർഡിന്റെ പേരിൽ വിക്കിപീഡിയ താളുകൾ ഉണ്ടായിരിക്കണം. അല്ല ങ്കിൽ അവാർഡ് ദാനം സ്വതന്ത്രവും വിശ്വാസനീയവുമായ സോഴ്സുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതായിരിക്കണം. ഇങ്ങനെ നോക്കുമ്പോൾ താഴെകൊടുത്തിരിക്കുന്നവയിൽ ഭൂരിഭാഗവും ശ്രദ്ധേയമല്ലാത്ത അവാർഡുകൾ ആണ്.TheWikiholic (സംവാദം) 20:34, 12 സെപ്റ്റംബർ 2021 (UTC)

കേരള പശ്ചാത്തലത്തിൽ പരിഗണിക്കേണ്ട അവാർഡുകൾ

 • സംസ്ഥാന സർക്കാറിന്റെ മാധ്യമ പുരസ്കാരങ്ങൾ
 • കേരള മീഡിയ അക്കാദമിയുടെ അവാർഡുകൾ
  • ചൊവ്വര പരമേശ്വരൻ അവാർഡ്
  • എൻ.എൻ. സത്യവ്രതൻ അവാർഡ്
  • വി. കരുണാകരൻ നമ്പ്യാർ അവാർഡ്
  • മൂക്കനൂർ നാരായണൻ അവാർഡ്
  • മികച്ച ന്യൂസ് ഫോട്ടോഗ്രാഫ് അവാർഡ്
  • മികച്ച ദൃശ്യമാധ്യമ അവാർഡ്
 • നിയമസഭാ മാധ്യമ അവാർഡുകൾ
  • ആർ. ശങ്കരനാരായണൻ തമ്പി നിയമസഭ മീഡിയ അവാർഡ്
  • ഇ.കെ. നായനാർ നിയമസഭ മീഡിയ അവാർഡ്
  • ജി. കാർത്തികേയൻ നിയമസഭ മീഡിയ അവാർഡ്
 • ഡോ. അംബേദ്​കർ മാധ്യമ അവാർഡ്
 • സംസ്ഥാന ടെലിവിഷൻ അവാർഡുകളിലെ വാർത്താധിഷ്ഠിത അവാർഡുകൾ (ഉദാഹരണം)
 • മറ്റുള്ളവ (ഈ വരിക്ക് മുകളിൽ ചേർക്കാൻ അപേക്ഷ)

--Irshadpp (സംവാദം) 13:13, 12 സെപ്റ്റംബർ 2021 (UTC)

സാങ്കേതികം

വിക്കിപീഡിയ പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
 

Editing news 2020 #3

12:55, 9 ജൂലൈ 2020 (UTC)

Tech News: 2020-30

19:13, 20 ജൂലൈ 2020 (UTC)

Tech News: 2020-31

13:51, 27 ജൂലൈ 2020 (UTC)

Tech News: 2020-32

15:42, 3 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-33

16:06, 10 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-34

20:41, 17 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-35

17:59, 24 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-36

20:09, 31 ഓഗസ്റ്റ് 2020 (UTC)

Tech News: 2020-37

15:59, 7 സെപ്റ്റംബർ 2020 (UTC)

Tech News: 2020-38

16:19, 14 സെപ്റ്റംബർ 2020 (UTC)

Tech News: 2020-39

21:27, 21 സെപ്റ്റംബർ 2020 (UTC)

Tech News: 2020-40

21:24, 28 സെപ്റ്റംബർ 2020 (UTC)

മലയാളം വിക്കിപീഡിയയിൽ വിക്കിഡാറ്റ ഇൻഫോബോക്സുകൾ വ്യാപകമായി ഉപയോഗിക്കുന്നത് സംബന്ധിച്ച്

മലയാളം വിക്കിപീഡിയയിലെ ഇൻഫോബോക്സുകളിൽ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷഉപയോഗിക്കുന്നവയാണെന്ന് അറിയാമല്ലോ. വിവർത്തനം ചെയ്യുന്ന ലേഖനങ്ങളിലെ എല്ലാത്തരത്തിലുള്ള ഇൻഫോബോക്സുകളും ഇംഗ്ലീഷിലാണ് ഇവിടെ വരുന്നത്. അത് പിന്നീട് മാന്വലായി മലയാളത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അത്തരത്തിലുള്ള ലേഖനങ്ങളിൽ എല്ലാം തന്നെ വ്യാപകമായ തിരുത്തൽ ആവശ്യമാണ്. കൂടാതെ മലയാളത്തിൽ മാത്രം ഉള്ള ലേഖനങ്ങളിൽ ഇൻഫോബോക്സുകൾ നിർമ്മിക്കുന്നത് കുറച്ച് ശ്രമകരമായ പണിയാണ്. ഇതിന് ഓരോ വിഷയങ്ങളിലുമുള്ള ഇൻഫോബോക്സുകളുടെ വിശദമായ പഠനം വേണ്ടിവരും. ഈ രണ്ട് പ്രശ്നങ്ങൾക്കുമുള്ള ഒരു എളുപ്പ പരിഹാരമാണ് വിക്കിഡാറ്റ ഇൻഫോബോക്സുകൾ. ഇത്തരം ഇൻഫോബോക്സുകളിലെ ഡാറ്റ മുഴുവനും വിക്കിഡാറ്റയിൽ നിന്നാണ് വരുന്നത്. അതുകൊണ്ട് ഡാറ്റ തിരുത്തേണ്ടത് വിക്കിഡാറ്റയിലാണ്. കൂടാതെ വിക്കിഡാറ്റ എല്ലാ ഭാഷകളെയും പിൻതുണയ്ക്കുന്നതായതുകൊണ്ട് മലയാളം ഡാറ്റ കൊണ്ടുവരിക എന്നത് ശ്രമകരമായ കാര്യമല്ല. കൂടാതെ ഒന്നിലധികം സ്ഥലങ്ങളിൽ ഡാറ്റയുടെ വിവ‍ർത്തനം ഒഴിവാകും.

ഗുണങ്ങൾ

 • ഇൻഫോബോക്സുകൾ ഓട്ടോമാറ്റി്ക്കായി ഉണ്ടാവുന്നു. ഓരോ ലേഖനത്തിലും വലിയ പട്ടിക തുടക്കത്തിലേ ചേർക്കേണ്ടതില്ല
 • ലേഖനം തിരുത്തുമ്പോൾ (വിക്കിഎഡിറ്റ് മോഡിൽ) തുടക്കത്തിൽ കാണപ്പെടുന്ന വലിയ ഒരു പട്ടിക ഒഴിവാകുന്നു. കൂടുതൽ വൃത്തിയായി കാണപ്പെടുന്നു.
 • ഒരു വിവരത്തിന്റെ ഒന്നിലധികം സ്ഥലങ്ങളിലുള്ള വിവർത്തനം ഒഴിവാക്കപ്പെടുന്നു. ഉദാ: രാജ്യം എന്ന വിവരം ഉപയോഗിക്കുന്ന എല്ലാ ഇൻഫോബോക്സുകളിലും തിരുത്തണം പക്ഷെ വിക്കിഡാറ്റയിലാവുമ്പോൾ ഒരു സ്ഥലത്ത് മാത്രം തിരുത്തിയാൽ മതി
 • വിക്കിഡാറ്റയിൽ കൂടുതൽ പേർ പ്രവർത്തിക്കുന്നതുകൊണ്ട് ഡാറ്റ കൂടുതൽ ശരിയായിരിക്കാനും അപ്ഡേറ്റഡായിരിക്കാനുമുള്ള സാദ്ധ്യത
 • കൂടുതൽ വിവരങ്ങൾക്ക് അവലംബങ്ങൾ ഉണ്ടായിരിക്കാനുള്ള സാദ്ധ്യത
 • എല്ലാത്തരത്തിലുമുള്ള ലേഖനങ്ങളിൽ ഇൻഫോബോക്സുകൾ എളുപ്പത്തിൽ ചേർക്കാനുള്ള സൗകര്യം

ദോഷങ്ങൾ

 • ഡാറ്റ മുഴുവനും വിക്കിഡാറ്റയിൽ നിന്ന് വരുന്നു. ഇവിടെ ഡാറ്റ സൂക്ഷിക്കുന്നില്ല
 • വിക്കിഡാറ്റയിൽ തിരുത്തപ്പെടുന്നതനുസരിച്ച് ഇവിടത്തെ ഡാറ്റയിൽ മാറ്റം വരുന്നു.
 • വിക്കിഡാറ്റയിൽ ഇല്ലാത്ത വിവരം ഇൻഫോബോക്സിൽ വരില്ല.

ഇവിടെ ഉപയോഗിക്കപ്പെട്ടട്ടുള്ള ചില ഇൻഫോബോക്സുകൾ - ലിനസ്‌ ബെനഡിക്റ്റ്‌ ടോർവാൾഡ്സ്‌ - Infobox person/Wikidata , മഞ്ഞപ്ര_(എറണാകുളം_ജില്ല) - Databox എന്നീ വിക്കിഡാറ്റ ഇൻഫോബോക്സുകൾ സാമ്പിളായി ഉപയോഗിച്ചിരിക്കുന്നു. കൂടുതൽ വിക്കിഡാറ്റ ഇൻഫോബോക്സുകൾ കറ്റാലൻ വിക്കിയിൽ ഉള്ളത് ഇവിടെ - മലയാളത്തിൽ കാണാൻ ഇന്റർഫേസ് ഭാഷ മലയാളമാക്കിയാൽ മതി. കറ്റാലൻ ഭാഷയിലുള്ള 80 വിക്കിഡാറ്റ ഇൻഫോബോക്സുകൾ

ഇംഗ്ലീഷ് വിക്കിയിൽ ആളുകൾ കൂടുതലുള്ളതുകൊണ്ട് അവിടെ വളരെ കുറച്ച് വിക്കിഡാറ്റ ഇൻഫോബോക്സുകളാണ് ഉപയോഗിക്കുന്നത്. ചെറിയ വിക്കികളിലാണ് ഇവ കൂടുതലായി ഉപയോഗിക്കാനാവുക അതുകൊണ്ട് കറ്റാലൻ ഭാഷയിൽ നിന്ന് ഇവ ഇങ്ങോട് ഇറക്കുമതി ചെയ്ത് തിരുത്തി മലയാളമാക്കേണ്ടിവരും. ഇവയെപ്പറ്റിയുള്ള അഭിപ്രായവും വോട്ടുകളും നടത്തിയാൽ നമുക്ക് അടുത്ത നടപടികൾ തീരുമാനിക്കാം. --രൺജിത്ത് സിജി {Ranjithsiji} 15:34, 3 ഒക്ടോബർ 2020 (UTC)

ഘട്ടം ഘട്ടമായി ഒരോ വിഭാഗത്തിലും കൊണ്ടു വന്നു നോക്കാം, സാങ്കേതിക പദങ്ങളുടെ തർജ്ജിമ പ്രശ്നമാകാൻ ഇടയുണ്ട്. തൽക്കാലം വ്യക്തികൾ, സ്ഥലങ്ങൾ, ബന്ദ്ധപ്പെട്ടിട്ടുള്ള ലേഖനങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ചേർക്കാമെന്ന് കരുതുന്നു.--KG (കിരൺ) 16:18, 4 ഒക്ടോബർ 2020 (UTC)
പരീക്ഷണാടിസ്ഥാനത്തിൽ കുറച്ച് ഇൻഫോബോക്സുകൾ ആദ്യം ചെയ്യുന്നതിനോട് യോജിക്കുന്നു. മുൻപൊക്കെ മിക്കപ്പോഴും ഭാഷാവ്യത്യാസങ്ങൾ പ്രശ്നമാവാറുണ്ടായിരുന്നു. അതായത്, Language "inflections" പലപ്പോഴും ഇംഗ്ലീഷ്, യൂറോപ്യൻ ഭാഷാ ശൈലികൾക്ക് മാത്രം ഉതകുന്ന തരത്തിലാണ് പലയിടത്തും കോഡു ചെയ്തു വച്ചിരിക്കുന്നത്. അതുകൊണ്ട് ഏറെ മാറ്റേണ്ടിവരാനും സാധ്യതയുണ്ട്. എല്ലാ ഇൻഫോബോക്സും കുത്തിയിരുന്ന് മാറ്റേണ്ട സാഹചര്യമുണ്ടായാൽ ഇരട്ടിപ്പണിയാവാം. കാരണം ഇപ്പോഴത്തേതിൽനിന്ന് വിപരീതമായി രണ്ടു വിക്കികളിൽ മാറ്റം വരുത്തേണ്ടതിനാൽ. അതുകൊണ്ട് ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് കുഴപ്പമൊന്നുമില്ലങ്കിൽ വ്യാപകമായി ചെയ്യാനാണ് എന്റെ എളിയ നിർദേശം. --ജേക്കബ് (സംവാദം) 20:44, 4 ഒക്ടോബർ 2020 (UTC)

Tech News: 2020-41

16:24, 5 ഒക്ടോബർ 2020 (UTC)

Tech News: 2020-42

15:24, 12 ഒക്ടോബർ 2020 (UTC)

Tech News: 2020-43

16:31, 19 ഒക്ടോബർ 2020 (UTC)

Tech News: 2020-44

17:38, 26 ഒക്ടോബർ 2020 (UTC)

Tech News: 2020-45

16:09, 2 നവംബർ 2020 (UTC)

Tech News: 2020-46

15:50, 9 നവംബർ 2020 (UTC)

Tech News: 2020-47

15:37, 16 നവംബർ 2020 (UTC)

Tech News: 2020-48

17:18, 23 നവംബർ 2020 (UTC)

Tech News: 2020-49

17:44, 30 നവംബർ 2020 (UTC)

Tech News: 2020-50

16:14, 7 ഡിസംബർ 2020 (UTC)

Tech News: 2020-51

21:34, 14 ഡിസംബർ 2020 (UTC)

Tech News: 2020-52

20:53, 21 ഡിസംബർ 2020 (UTC)

Tech News: 2021-02

15:42, 11 ജനുവരി 2021 (UTC)

Tech News: 2021-03

16:09, 18 ജനുവരി 2021 (UTC)

Tech News: 2021-04

18:30, 25 ജനുവരി 2021 (UTC)

Tech News: 2021-05

22:38, 1 ഫെബ്രുവരി 2021 (UTC)

Tech News: 2021-06

17:41, 8 ഫെബ്രുവരി 2021 (UTC)

Tech News: 2021-07

17:55, 15 ഫെബ്രുവരി 2021 (UTC)

Technical maintenance planed‬

Tech News: 2021-08


00:17, 23 ഫെബ്രുവരി 2021 (UTC)

Tech News: 2021-09


19:07, 1 മാർച്ച് 2021 (UTC)

Tech News: 2021-10

17:51, 8 മാർച്ച് 2021 (UTC)

Tech News: 2021-11

23:22, 15 മാർച്ച് 2021 (UTC)

Tech News: 2021-12

16:52, 22 മാർച്ച് 2021 (UTC)

Tech News: 2021-13

17:30, 29 മാർച്ച് 2021 (UTC)

Tech News: 2021-14

19:39, 5 ഏപ്രിൽ 2021 (UTC)


Tech News: 2021-16

16:48, 19 ഏപ്രിൽ 2021 (UTC)

Tech News: 2021-17

21:24, 26 ഏപ്രിൽ 2021 (UTC)

Tech News: 2021-18

15:43, 3 മേയ് 2021 (UTC)

Tech News: 2021-19

15:09, 10 മേയ് 2021 (UTC)

Tech News: 2021-20

13:48, 17 മേയ് 2021 (UTC)

Tech News: 2021-21

17:06, 24 മേയ് 2021 (UTC)

Tech News: 2021-22

17:05, 31 മേയ് 2021 (UTC)

Tech News: 2021-23

20:02, 7 ജൂൺ 2021 (UTC)

Tech News: 2021-24

20:26, 14 ജൂൺ 2021 (UTC)

Wikimania 2021: Individual Program Submissions

Dear all,

Wikimania 2021 will be hosted virtually for the first time in the event's 15-year history. Since there is no in-person host, the event is being organized by a diverse group of Wikimedia volunteers that form the Core Organizing Team (COT) for Wikimania 2021.

Event Program - Individuals or a group of individuals can submit their session proposals to be a part of the program. There will be translation support for sessions provided in a number of languages. See more information here.

Below are some links to guide you through;

Please note that the deadline for submission is 18th June 2021.

Announcements- To keep up to date with the developments around Wikimania, the COT sends out weekly updates. You can view them in the Announcement section here.

Office Hour - If you are left with questions, the COT will be hosting some office hours (in multiple languages), in multiple time-zones, to answer any programming questions that you might have. Details can be found here.

Best regards,

MediaWiki message delivery (സംവാദം) 04:18, 16 ജൂൺ 2021 (UTC)

On behalf of Wikimania 2021 Core Organizing Team

Tech News: 2021-25

15:48, 21 ജൂൺ 2021 (UTC)

Editing news 2021 #2

14:14, 24 ജൂൺ 2021 (UTC)

Tech News: 2021-26

16:31, 28 ജൂൺ 2021 (UTC)

Tech News: 2021-27

17:32, 5 ജൂലൈ 2021 (UTC)

Tech News: 2021-29

15:31, 19 ജൂലൈ 2021 (UTC)

Tech News: 2021-30

21:10, 26 ജൂലൈ 2021 (UTC)

Tech News: 2021-31

20:46, 2 ഓഗസ്റ്റ് 2021 (UTC)

[please test] Growth team features

Hello! Sorry to use English. Please help translate to your language.

I'm Trizek (WMF). I work as a community relations specialist for the Wikimedia Foundation. I'm here to share a message from the Growth team.

As you may already know, the Growth team's goal is to create features that would help newcomers. Our goal is to help newcomers when they edit for the first time and also to increase the retention of new editors. Several wikis already have these features since a long time now. Working with these wikis, the Growth team found evidence of the efficiency of these new features.

These features will be available for all new accounts on your Wikipedia starting on the week of August 23, 2021. This way your Wikipedia will offer more options for newcomers to make good first edits and become community members.

Which features?

 
The newcomer homepage (here on Portuguese Wikipedia, displayed in English)

We have created several features to help them, and also to help community members who help them :

 • Newcomer homepage: a new special page, the best place for a newcomer to get started. Please visit it at Special:Homepage It includes:
  • Newcomer tasks: a feed of task suggestions that help newcomers learn to edit. Newcomers have been making productive edits through this feed! Know more about this tool.
  • Mentorship module [optional]: each newcomers has a direct link to an experienced user (see below). This way, they can ask questions about editing Wikipedia, less the need to find where to ask for assistance.
  • Impact module: the user sees how many pages views articles they edit received. Have a look at Special:Impact for yours!
 • Help panel: a platform to provide resources to newcomers while they are editing. If they do some suggested tasks, they are guided step-by-step on the process of editing.
 • Welcome Survey: communities can know why newcomers create an account on Wikipedia. You can see it at Special:WelcomeSurvey.

The features available right now in your preferences (here and there) so that you can try them. They are not yet visible to newcomers.

How to help?

First, we need help to translate the features. At the moment, most of the messages newcomers will see on your Wikipedia are in English, some of them have been translated using machine translation. Please help translate the interface (done on translatewiki.net. It needs a specific account).

Also, I need your help checking on the configuration the team setups as default. Please try the features and let us know if something questions you.

Newcomers tasks are based on templates to suggest edits to newcomers. You can check the templates used on MediaWiki:NewcomerTasks.json. You can also change the templates and the help links defined there. Several templates can be added for the same task.

It you are familiar with Phabricator, here is the ticket about this deployment. Please find your wiki in the list to access all the information we used for the deployment. Please have a look at it. You can suggest changes by replying to this message.

If you wish to, you can create a list of mentors. This will activate the optional Mentorship module. Please format the list following the guidance. You need at least one mentor for each 500 new accounts created monthly on your wiki (3 mentors minimum). Are you hesitant to become a mentor? Please check the resources we have written based on other mentors' experiences. Please tell us if you are interested by creating a mentor list!

Let me know if you have any question about this deployment, please ping me! Of course, if this message is not at the right place, please move or share it (and let me know).

All the best, Trizek (WMF), 15:33, 4 ഓഗസ്റ്റ് 2021 (UTC)

Tech News: 2021-32

16:20, 9 ഓഗസ്റ്റ് 2021 (UTC)

Tech News: 2021-33

19:27, 16 ഓഗസ്റ്റ് 2021 (UTC)

Tech News: 2021-34

21:58, 23 ഓഗസ്റ്റ് 2021 (UTC)

Read-only reminder

A maintenance operation will be performed on Wednesday August 25 06:00 UTC. It should only last for a few minutes.

This will affect your wiki as well as 11 other wikis. During this time, publishing edits will not be possible.

Also during this time, operations on the CentralAuth will not be possible (GlobalRenames, changing/confirming e-mail addresses, logging into new wikis, password changes).

For more details about the operation and on all impacted services, please check on Phabricator.

A banner will be displayed 30 minutes before the operation.

Please help your community to be aware of this maintenance operation. നന്ദി!

20:34, 24 ഓഗസ്റ്റ് 2021 (UTC)

Tech News: 2021-35

16:00, 30 ഓഗസ്റ്റ് 2021 (UTC)

Tech News: 2021-36

15:20, 6 സെപ്റ്റംബർ 2021 (UTC)

Tech News: 2021-37

15:34, 13 സെപ്റ്റംബർ 2021 (UTC)

Tech News: 2021-38

18:31, 20 സെപ്റ്റംബർ 2021 (UTC)

Tech News: 2021-39

22:21, 27 സെപ്റ്റംബർ 2021 (UTC)

Tech News: 2021-40

16:30, 4 ഒക്ടോബർ 2021 (UTC)