പത്രപ്രവർത്തകയും ഡോക്യുമെന്ററി സംവിധായികയുമാണ് മനില സി. മോഹൻ. മലയാള മാധ്യമരംഗത്ത് ഇരുപത് വർഷമായി പ്രവർത്തിക്കുന്നു.

പ്രമാണം:Manila C Mohan.jpg
മനില സി. മോഹൻ

വിദ്യാഭ്യാസ ജീവിതം

തിരുത്തുക

തൃശൂർ കേരള വർമ കോളജിൽ നിന്നും ബിരുദവും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ജേർണലിസത്തിൽ ഡിപ്ലോമയുണ്ട്.

പത്രപ്രവർത്തന ജീവിതം

തിരുത്തുക

2002 മുതൽ 2006 വരെ കൈരളി ടി.വിയിലും 2008 മുതൽ 2018 വരെ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലും പ്രവർത്തിച്ചു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ കോപ്പി എഡിറ്ററായിരിക്കെ സംഘപരിവാർ രാഷ്ട്രീയത്തോട് വഴങ്ങികൊടുക്കുന്ന മാതൃഭൂമിയുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നു.[1] ശേഷം ആറു മാസത്തോളം ഡൂൾന്യൂസിന്റെ കോർഡിനേറ്റിംഗ് എഡിറ്ററായി പ്രവർത്തിച്ചു.[2][third-party source needed] നിലവിൽ ട്രൂ കോപ്പി തിങ്കിന്റെ എഡിറ്റർ ഇൻ ചീഫ് ആണ്.[3][third-party source needed]

പശ്ചിമഘട്ട സംരക്ഷണവും മാധവ് ഗാഡ്ഗിലും എന്ന പുസ്തകം എഡിറ്റ് ചെയ്തിട്ടുണ്ട്[4][third-party source needed]. കൂടാതെ കൂടംകുളം ആണവ നിലയത്തിനെതിരായ സമരത്തെ കുറിച്ചുള്ള അണുഗുണ്ട് (The atom bomb) എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു.[5]

  1. "'ഹിന്ദുത്വ അജണ്ടയ്‌ക്കൊപ്പം നിൽക്കാനാവില്ല'; മാതൃഭൂമിയിൽനിന്നു രാജിവെച്ചതായി മനില സി മോഹൻ". Retrieved 2020-10-04.
  2. DoolNews. "ഡൂൾന്യൂസ് കോർഡിനേറ്റിങ് എഡിറ്ററായി മനില സി മോഹൻ ചുമതലയേറ്റു". Retrieved 2020-10-04.
  3. "മനില സി. മോഹൻ എഡിറ്റർ ഇൻ ചീഫ്, കെ. കണ്ണൻ എക്സിക്യൂട്ടീവ് എഡിറ്റർ | Think​ | TrueCopy Think". Archived from the original on 2020-10-07. Retrieved 2020-10-04. {{cite web}}: zero width space character in |title= at position 73 (help)
  4. മനില സി. മോഹൻ; Manila C. Mohan (2014). മാധവ് ഗാഡ്ഗിലും പശ്ചിമഘട്ട സംരക്ഷണവും (2nd ed ed.). കോഴിക്കോട്: മാതൃഭൂമി ബുക്സ്. ISBN 978-81-8266-199-8. {{cite book}}: |edition= has extra text (help)
  5. "Manila C Mohan- Speaker in Kerala literature Festival KLF –2020| Keralaliteraturefestival.com". Archived from the original on 2020-09-21. Retrieved 2020-10-04.
"https://ml.wikipedia.org/w/index.php?title=മനില_സി._മോഹൻ&oldid=3925849" എന്ന താളിൽനിന്ന് ശേഖരിച്ചത്