വിക്കിപീഡിയ:പഞ്ചായത്ത് (സഹായം)/archive 2
ബുക്സ്
തിരുത്തുകവിക്കി ബുക്സിൽ ഇവിടെ കാണുന്ന ലേഖനങ്ങൾ ആരേലും ഒന്ന് റോന്തു ചുറ്റണേ...(മലയാള സാഹിത്യമാണ്...വിശ്വസിനീയമോ എന്നറിയില്ല...ഒന്ന് വായിച്ചപ്പോഴെ എന്റെ നട്ടുപോയി...)--Atjesse (സംവാദം) 11:35, 28 നവംബർ 2008 (UTC)
- ഇത്തരം ലേഖനങ്ങൾ വിക്കിപാഠശാലയിൽ ഓരോ ലേഖനങ്ങളായി നിൽക്കുന്നതിനു പകരം വിക്കിപാഠശാലയിൽ വൃത്തം എന്നോ വ്യാകരണ വൃത്തം എന്ന രീതിയിൽ ഒരു ലേഖനം തുടങ്ങി അതിൽ ഉൾക്കൊള്ളിക്കുന്നതാവും നല്ലത്--Anoopan| അനൂപൻ 13:11, 28 നവംബർ 2008 (UTC)
- b:രമണൻ ഇവിടേക്ക് യോജിക്കുന്നതാണോന്ന് ആരേലും പറഞ്ഞുതരണേ..--Atjesse (സംവാദം) 10:42, 6 ഡിസംബർ 2008 (UTC)
രമണൻ ഗ്രന്ഥശാലയിലേക്കാണു പോകെണ്ട്ത. അതു ഇതിനകം അവിടുണ്ട്. s:രമണൻ --Shiju Alex|ഷിജു അലക്സ് 15:50, 6 ഡിസംബർ 2008 (UTC)
Holocaust
തിരുത്തുകHolocaustനു മലയാളപദം വല്ലോം ഉപയോഗിക്കാറുണ്ടോ? പ്രത്യേകിച്ച് en:The Holocaust എന്ന ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ഹോളോക്കാസ്റ്റിന്? --ജേക്കബ് 02:26, 19 ജനുവരി 2009 (UTC)
പേരുകൾ
തിരുത്തുകരാഷ്ട്രങ്ങൾ/നാണയങ്ങൾ/ഭാഷകൾ എന്നിവ മലയാളാത്തിലാക്കുമ്പോൾ ഈ താളിൽ കാണുന്ന പേരുകൾ ആധികാരികമായെടുക്കാമോ? http://unicode.org/cldr/data/common/main/ml.xml --ഷാജി 16:49, 8 ഏപ്രിൽ 2009 (UTC)
മീഡിയ
തിരുത്തുകഓഡിയോ ഇടുമ്പോൾ ഇംഗ്ലീഷ് വിക്കിയിലെ പോലെ പ്ലെ ബട്ടനുള്ള ബോക്സ് ആക്കാൻ ഏതു ഫലകമാണ് ഉപയൊഗിക്കേണ്ടത്? --elbiem (talk|mail) 13:58, 13 ജൂൺ 2009 (UTC)
Anarchism
തിരുത്തുകen:Anarchism എന്ന താളിൽ പ്രതിപാദിച്ചിരിക്കുന്ന തത്വചിന്തയുടെ അതേ ആശയം വ്യക്തമാക്കുന്ന ഒരു മലയാളം പദം ഉണ്ടോ? --ജേക്കബ് 01:12, 6 ഓഗസ്റ്റ് 2009 (UTC)
anarchy = അരാജകത്വം. അപ്പോൾ anarchism = അരാജകവാദം അഥവാ അരാജകത്വവാദം എന്ന് ഉപയോഗിച്ചൂടേ? രണ്ടിലൊരു രൂപം (അരാജകത്വവാദി ആണെന്നു തോന്നുന്നു) എവിടെയോ കണ്ടിട്ടുണ്ട്. രാജാവ് എന്ന പദവുമായി ആശയത്തിന് നേരിട്ട് ബന്ധമില്ലെങ്കിലും ഉപയോഗിക്കാം എന്ന് തോന്നുന്നു -- റസിമാൻ ടി വി 07:57, 6 ഓഗസ്റ്റ് 2009 (UTC)
- രാജാവ് എന്ന വാക്കിനേക്കാൾ രാജാവിന്റെ പണി(ഭരണം)യുമായാണ് ഇതിനു ബന്ധം. ഭരണമില്ലാത്ത അവസ്ഥ. അതല്ലേ അരാജകത്വം. --Vssun 08:05, 6 ഓഗസ്റ്റ് 2009 (UTC)
- Anarchism=A political theory favouring the abolition of governments, ഒരു ഭരണകൂടത്തെ അവസാനിപ്പിക്കാൻ വേണ്ടി നടത്തുന്ന പ്രവർത്തനങ്ങളല്ലെ, ഭരണം അവസാനിപ്പിക്കുക എന്നു പറയാം (പറയാമോ?), ഒറ്റവാക്കിൽ എന്തു പറയും? --ജുനൈദ് (സംവാദം) 14:53, 6 ഓഗസ്റ്റ് 2009 (UTC)
- Anarchism = അരാജകത്വം (നാമം)/ അരാജകവാദം. രാജാവിന്റെ കാലം പോയെങ്കിലും ഈ വാക്കാണ് ഇപ്പോഴും ഉപയോഗത്തിൽ. എനിക്കു ശേഷം പ്രളയം എന്നു തോന്നിയ ഏതോ രാജാവോ പ്രജയോ ഉപയോഗിച്ചു തുടങ്ങിയ വാക്കായിരിക്കാം. ഇപ്പോൾ ഭരണവുമായി നേരിട്ട് ബന്ധമില്ലാതെ സാംസ്കാരിക അരാജകത്വം (cultural anarchism), ഭാഷാപരമായ അരാജകവാദം (linguistic anarchism) എന്നിങ്ങനെയും ഉപയോഗിക്കാറുണ്ട്. riyazahamed 06:15, 2 സെപ്റ്റംബർ 2009 (UTC)
simple past / past participle - വിവർത്തന സഹായം
തിരുത്തുകവിവർത്തന സഹായം ആവശ്യമുണ്ട്
- simple past tense = സാമാന്യഭൂതകാലം?
- past particple = ?
--ജേക്കബ് 18:35, 29 ഓഗസ്റ്റ് 2009 (UTC)
- past particple എന്നതിന് മുൻവിനയെച്ചം എന്നാണ് ഞാൻ ഇവിടെ ഉപയോഗിച്ചിട്ടുള്ളത് --സാദിക്ക് ഖാലിദ് 19:30, 29 ഓഗസ്റ്റ് 2009 (UTC)
- നന്ദി! wikt:ഫലകം:form of, wikt:ഫലകം:past of എന്നിവ തിരുത്തിയിട്ടുണ്ട്. --ജേക്കബ് 20:05, 29 ഓഗസ്റ്റ് 2009 (UTC)
first person, second person, third person
തിരുത്തുകവ്യാകരണ പദങ്ങളുടെ തർജ്ജമകൾക്ക് സഹായം ആവശ്യമുണ്ട്:
- first person, second person, third person - ഇവയുടെ മലയാളം എന്താണ്?
- simple present, simple past - സാമാന്യ വർത്തമാനകാലം, സാമാന്യ ഭൂതകാലം എന്നാണോ?
- present continuous, past continous - ??
- present perfect, past perfect - ??
- present perfect continous, past perfect continous - ??
- past participle - മുൻവിനയെച്ചം എങ്കിൽ present participle - ??
--ജേക്കബ് 01:48, 2 സെപ്റ്റംബർ 2009 (UTC)
- first person - പ്രഥമപുരുഷൻ --ജുനൈദ് (സംവാദം) 03:17, 2 സെപ്റ്റംബർ 2009 (UTC)
- മലയാള വ്യാകരണത്തിലും അങ്ങനെതന്നെയാണോ? :) --ജേക്കബ് 03:21, 2 സെപ്റ്റംബർ 2009 (UTC)
ആ ;) എവിടെയോ വായിച്ച ഒരോർമ്മപോലെ --ജുനൈദ് (സംവാദം) 03:29, 2 സെപ്റ്റംബർ 2009 (UTC)
- എല്ലാം {{മലയാളവ്യാകരണം}} എന്ന ഫലകത്തിലുണ്ടല്ലോ. --ജുനൈദ് (സംവാദം) 03:32, 2 സെപ്റ്റംബർ 2009 (UTC)
പക്ഷേ ഏതൊക്കെ എന്തൊക്കെയാണ് എന്ന് കാര്യമായി വിവരമില്ല.. :) ആരെങ്കിലും ആ താളുകൾ ഒക്കെ സൃഷ്ടിച്ചിരുന്നെങ്കിൽ ഉപകാരമാവുമായിരുന്നു.. --ജേക്കബ് 04:18, 2 സെപ്റ്റംബർ 2009 (UTC)
- ഞാൻ ജനിച്ചതിന് ശേഷം ആദ്യമായി കാണുന്നവയാ അതിലുള്ള പല വാക്കുകളും --ജുനൈദ് (സംവാദം) 04:44, 2 സെപ്റ്റംബർ 2009 (UTC)
ജുനൈദ് പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നു.
- ഉത്തമപുരുഷ സർവ്വനാമം - First Person
- മദ്ധ്യമപുരുഷ സർവ്വനാമം - Second Person
- പ്രഥമപുരുഷ സർവ്വനാമം - Third Person
ഞാൺ, ആരം
തിരുത്തുക- ഞാൺ = chord?
- ആരം = radius
- diameter = വ്യാസം
- അഭിന്നകം = ?
- wikt:വർഗ്ഗം:ഗണിതം, wikt:വർഗ്ഗം:ജ്യാമിതി എന്നീ വിഭാഗങ്ങളിൽപ്പെട്ട താളുകൾ review ചെയ്യാൻ സഹായം ആവശ്യമുണ്ട്. --ജേക്കബ് 21:36, 5 സെപ്റ്റംബർ 2009 (UTC)
- അഭിന്നകം = Irrational number--അഭി 01:52, 6 സെപ്റ്റംബർ 2009 (UTC)
- നന്ദി! --ജേക്കബ് 03:06, 6 സെപ്റ്റംബർ 2009 (UTC)
ഒരു ചെറിയ പ്രശ്നം
തിരുത്തുകപ്രമാണം:ചൂണ്ടപ്പന.JPG യുടെ പഴയ വേർഷൻ ആണ് കാണുന്നത്. പൂർണ്ണമായ ചിത്രം എടുക്കുമ്പോൾ ശരിയായ ചിത്രം കാണാം. കാഷെ ക്ലിയർ ചെയ്തിട്ടും, പഴയ വേർഷനെല്ലാം ഡിലീറ്റിയിട്ടും ശരിയാകുന്നില്ല. എല്ലാവർക്കും ഇങ്ങിനെയാണോ?--പ്രവീൺ:സംവാദം 08:18, 17 സെപ്റ്റംബർ 2009 (UTC)
- ഈ ചിത്രത്തിനാകെ ഒരു വേർഷൻ അല്ലേ ഉള്ളൂ --Anoopan| അനൂപൻ 08:33, 17 സെപ്റ്റംബർ 2009 (UTC)
അതെ ആകെ ഒരു പതിപ്പല്ലേ ഉള്ളൂ --ജുനൈദ് (സംവാദം) 08:44, 17 സെപ്റ്റംബർ 2009 (UTC)
- ഞാനിതിനു മുമ്പൊരു ഇമേജ് അപ്‌ലോഡിയിരുന്നു. പ്രമാണം:ചൂണ്ടപ്പന.JPG എടുക്കുമ്പോൾ ഒരു ചിത്രവും പൂർണ്ണറെസലൂഷൻ എടുക്കുമ്പോൾ വേറൊരു ചിത്രവുമാണോ കാണുന്നത്? പൂർണ്ണറെസലൂഷനിലുള്ള ചിത്രത്തിനു ബ്രൈറ്റ്‌നെസ് കൂടുതലുണ്ട്. മുകളിൽ ഒരു കാക്കയും ഇരിക്കുന്നുണ്ട്--പ്രവീൺ:സംവാദം 11:04, 17 സെപ്റ്റംബർ 2009 (UTC)
തമ്പ്നെയിൽ സെർവറിൽ ക്യാഷ് ചെയ്യുന്നതായിരുന്നു പ്രശ്നം സെർവർ ക്യാഷ് ഒന്നു ക്ലിയർ ചെയ്താൽ മതി അതിന് യുആർഎല്ലിന്റെ അറ്റത്ത് ?action=purge എന്നു ചേർത്ത് ഒരു റിക്വസ്റ്റ് അയച്ചാൽ മതിയാകും. കൂടുതൽ വിവരങ്ങൾക്ക് കാണുക Wikipedia:Purge ദീപു [deepu] 12:03, 17 സെപ്റ്റംബർ 2009 (UTC)
- നന്ദി, ഇതൊക്കെ അറിയാമായിരുന്നിട്ടാണോ, കുറേനാൾ ഇവിടെ കേറാതെ നടന്നെ--പ്രവീൺ:സംവാദം 18:02, 17 സെപ്റ്റംബർ 2009 (UTC)
ഈ താളിൽ "പ്രമാണം:ചൂണ്ടപ്പന.JPG" മായ്ച്ചിരിക്കുന്നു എന്നതിനോപ്പമുള്ള “(കാണുക/പുനഃസ്ഥാപിക്കുക)” ലിങ്ക് വഴി അഡ്മിനുകൾക്ക് നീക്കം ചെയ്ത പതിപ്പുകൾ കാണാം. --സാദിക്ക് ഖാലിദ് 11:37, 18 സെപ്റ്റംബർ 2009 (UTC)
സംഭാവനകൾ നൽകൽ
തിരുത്തുകവിക്കിയിൽ ലേഖനങ്ങൾ, വിവരങ്ങൾ നൽകുന്നതിന്റെ മാനദണ്ഡം എന്ത്. ഇന്നലെ ഈദുൽ ഫിത്വർ പേജ് തുറന്നു നോക്കിയപ്പോൾ വിശദാംശങ്ങൾ ഇല്ല. കുറച്ചു വിവരങ്ങൾ സമാഹരിച്ച് പോസ്‌റ്റ് ചെയ്‌തു. എന്നാൽ, നിമിഷങ്ങൾക്കകം അനൂപൻ അത നീക്കം ചെയ്‌തു. നീക്കം ചെയ്‌തതിൽ പരാതിയില്ല. എന്നാൽ അപൂർണമായ പേജിലേക്ക് ഞാൻ നൽകിയ സംഭാവനകളുടെ പോരായ്‌മ എന്ത്. ശരിയായി സംഭാവന ചെയ്യാൻ എന്തു ചെയ്യണം...? ലോഗിൻ ചെയ്യാതെയാണ് ഞാൻ ഇന്നലെ ലേഖനം പോസ്‌റ്റ് ചെയ്‌തത്. കാരണം ലോഗിൻ ചെയ്‌താൽ എനിക്ക് സംഭാവനകൾ സമർപ്പിക്കാൻ കഴിയുന്നില്ല. അതിന്റെ സാങ്കേതിക പ്രശ്‌നം കൂടി വിവരിക്കാമോ. ഇക്കാര്യം ഇന്നലെ എന്റെ സംഭാവന നീക്കം ചെയ്‌ത അനൂപനോട് മെയിൽ വഴി ചോദിച്ചെങ്കിലും മറുപടി കണ്ടില്ല.— ഈ തിരുത്തൽ നടത്തിയത് Aliakbar (സംവാദം • സംഭാവനകൾ)
- ഈദ് അൽഫിതർ എന്ന ലേഖനത്തിൽ 86.96.227.89 കൂട്ടിച്ചേർത്ത ഭാഗം നീക്കം ചെയ്യപ്പെട്ടത് അത് http://vaayikkuka.blogspot.com/2008/09/blog-post_2363.html എന്ന ബ്ലോഗ് പോസ്റ്റിന്റെ കോപ്പി ആയതിനാലാണ്. വിക്കിപീഡിയയിലേക്ക് പകർപ്പവകാശമുള്ള ഭാഗങ്ങളോ ലേഖനങ്ങളോ ചിത്രങ്ങളോ ചേർക്കാരുതെന്ന് അറിയാമല്ലോ? ഇക്കാര്യം അപ്പോൾ തന്നെ ഐ.പിയുടെ സംവാദം താളിൽ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ലേഖനം കൂട്ടിച്ചേർത്ത ഐ.പി തന്നെയാണോ എനിക്ക് മെയിൽ അയച്ചതെന്ന് വ്യക്തമല്ലാത്തതിനാലാണ് മെയിലിനു മറുപടി അയക്കാഞ്ഞത്. --Anoopan| അനൂപൻ 05:01, 18 സെപ്റ്റംബർ 2009 (UTC)
സംവാദം താളിൽ എന്തെങ്കിലും എഴുതിയാൽ ഒപ്പും സമയവും തന്നേ വരുവാൻ വല്ല വഴിയുമുണ്ടോ? — ഈ തിരുത്തൽ നടത്തിയത് Noufalom (സംവാദം • സംഭാവനകൾ) 11:44, 23 സെപ്റ്റംബർ 2009 (UTC)
- ഒപ്പു വെക്കാതെങ്ങനെ ഒപ്പുവരും, ഏതായാലും താന്നേ വരില്ല :) --ജുനൈദ് (സംവാദം) 12:04, 23 സെപ്റ്റംബർ 2009 (UTC)
- തനിയെ ഒപ്പ് വരുന്നതിനായി ഇവിടം സന്ദർശിച്ച്, സ്ക്രിപ്റ്റുകളുമായി പൊരുത്തപ്പെടുക..--♔ കളരിക്കൻ ♔ | സംവാദം 16:40, 25 ഒക്ടോബർ 2010 (UTC)
Overview
തിരുത്തുകന്റെ മലയാളം എന്താ? --ജുനൈദ് (സംവാദം) 12:41, 23 സെപ്റ്റംബർ 2009 (UTC)
- ന്താ ഇത് ? ന്റെ യോ ? --എഴുത്തുകാരി സംവദിക്കൂ 13:07, 23 സെപ്റ്റംബർ 2009 (UTC)
Overview-ന്റെ ആണെങ്കിൽ പൊതുവായ അവലോകനം എന്ന് മഷിത്തണ്ടിൽ കാണുന്നു.--Subeesh Talk 13:20, 23 സെപ്റ്റംബർ 2009 (UTC)
- ലഘുവായ വാക്കുകളൊന്നും കിട്ടില്ലേ? --ജുനൈദ് (സംവാദം) 03:57, 24 സെപ്റ്റംബർ 2009 (UTC)
അവലോകനം എന്ന വാക്കു് ഉപയോഗിക്കുന്നതു് കൊണ്ടു് എന്താ പ്രശ്നം. അതിൽ പൊതു എന്ന് ചേർക്കുന്നതു് എന്തിനാ?--Shiju Alex|ഷിജു അലക്സ് 04:11, 24 സെപ്റ്റംബർ 2009 (UTC)
- ഷിജു പറഞ്ഞതുപോലെ അവലോകനം മാത്രമായി ഉപയോഗിച്ചാൽ മതിയെന്ന് കരുതുന്നു -- റസിമാൻ ടി വി 10:19, 24 സെപ്റ്റംബർ 2009 (UTC)
ധനസമാഹരണം
തിരുത്തുകഈ കണ്ണിയിൽ ധനസമാഹരണവുമായി ബന്ധ്പ്പെട്ട വിവർത്തനങ്ങൾ ദയവായി പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്താൻ താത്പര്യപ്പെടുന്നു. അതുപോലെ സമാന സംരംഭങ്ങളിൽ കൂടുതലായി സഹകരിക്കുവാൻ ആഗ്രഹിക്കുന്നവർ ദയവായി ഈ താളിൽ തങ്ങളുടെ പേര് ചേർക്കുവാൻ താത്പര്യപ്പെടുന്നു. --ജേക്കബ് 18:31, 31 ഒക്ടോബർ 2009 (UTC)
നീല
തിരുത്തുകഈ പട്ടികയിൽ ബാക്കിയുള്ള ചുവപ്പന്മാരെ നീലയാക്കാൻ എല്ലാവരും ചേർന്ന് ശ്രമിച്ചാൽ നടക്കും. കൂടാതെ കുറേ ഔഷധസസ്യങ്ങൾ കൂടി ഈ പട്ടികയിൽ ചേർക്കാനുമുണ്ട്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സസ്നേഹം,--സുഗീഷ് 23:25, 14 ഫെബ്രുവരി 2010 (UTC)
present participle
തിരുത്തുക- past participle = മുൻവിനയെച്ചം
എങ്കിൽ
- present participle = ?
--ജേക്കബ് 20:08, 7 മാർച്ച് 2010 (UTC)
participle-നെ വിനയെച്ചം എന്ന് ശരിക്കും വിളിക്കാനാവില്ല. participle ചിലപ്പോൾ പൂർണ്ണക്രിയയായും ചിലപ്പോൾ അപൂർണ്ണക്രിയയായും കാണും. കർമ്മണി-കർത്തരിപ്രയോഗവുമാകും. അത് അപൂർണ്ണക്രിയ(പറ്റുവിന)യാകുമ്പോൾ വിനയെച്ചത്തിന്റെയും പേരെച്ചത്തിന്റെയും ധർമ്മവും നിർവ്വഹിക്കും. ശുദ്ധസഹായകക്രിയ (perfect auxiliary verb) ചേരുമ്പോഴാണ് ഇംഗ്ലീഷിൽ participle പൂർണ്ണക്രിയയാവുന്നത്. അതിനാൽ എച്ചം (അംഗക്രിയ) എന്ന് കഷ്ടിച്ച് വിളിക്കാമെന്നേയുള്ളൂ. വിളിച്ചേതീരുവെങ്കിൽ മാത്രം ഭൂതകാലപേരെച്ചം, വർത്തമാനകാലപേരെച്ചം എന്ന് വിളിക്കണം.--തച്ചന്റെ മകൻ 17:34, 8 മാർച്ച് 2010 (UTC)
പഞ്ചായ്യത്ത്
തിരുത്തുകകാഴിഞ 2 മാസ്സം മുന്മ്ബ് മധ്യമം പത്രതതിൽ സ്വകാരിയ വസ്തുവിൽ മണ്ണ് നിരപ്പക്കുനതിനൊ, മണ്ണ എടൂൿകുന്നതിനൊ പഞ്ചായതിൻറ്റ് അനുവാദം വെണ്ടാ എന്ന് ഒരു വർതതാ കണ്ടൂ. അതിനേപറ്റി അരിയാവുന്നവർ ഒന്ന് വിശധികാരിചു തരുമ്മൊ --SHIBIA 07:35, 8 ജൂൺ 2010 (UTC)
- താങ്കളുടെ സംശയം വിക്കിപീഡിയ സംബന്ധിച്ചുള്ളതല്ല. പൊതുജീവിതത്തിലെ പ്രശ്നനങ്ങൾ ചർച്ചചെയ്യുന്നതിനുള്ള ഇടമല്ല ഇത്. അതിനാൽ തന്നെ ഈ സംശയത്തിനുള്ള ഉത്തരം ഇവിടെ നിന്നും ലഭിക്കുകയില്ല. താങ്കളുടെ സംശയം തീർക്കുന്നതിനായ അതിനായി നിർമ്മിക്കപ്പെട്ടിട്ടുള്ള മറ്റ് വെബ്സൈറ്റുകളിലോ ചർച്ചാവേദികളിലോ അതുമല്ലെങ്കിൽ അക്കാര്യത്തിൽ അറിവുള്ളവരോടോ ചോദിക്കുക. വിക്കിപീഡിയ എന്തൊക്കെയല്ല എന്നറിയുന്നതിന് വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല കാണുക --ജുനൈദ് | Junaid (സംവാദം) 07:51, 8 ജൂൺ 2010 (UTC)
Median
തിരുത്തുകഗണിതത്തിലുള്ള Median എന്ന പദത്തിന്റെ മലയാളം എന്താണ്? --ജേക്കബ് 00:06, 30 ഡിസംബർ 2010 (UTC)
- മദ്ധ്യമം എന്നും മാദ്ധ്യമം എന്നും മാദ്ധ്യമരേഖ എന്നും. (സി. മാധവൻ പിള്ള 1966 ഇംഗ്ലീഷ് - മലയാളം NBS)
പണ്ടു് മലയാളം മാദ്ധ്യമം സ്കൂളിൽ പഠിച്ചിട്ടുള്ളതും അങ്ങനെയാണു്. --ViswaPrabha (വിശ്വപ്രഭ) 00:18, 30 ഡിസംബർ 2010 (UTC)
- നന്ദി. വിക്കിനിഘണ്ടുവിലും ചേർത്തിട്ടുണ്ട്. --ജേക്കബ് 01:22, 30 ഡിസംബർ 2010 (UTC)
നന്ദി അറിയിക്കുന്നു....
തിരുത്തുകഎന്റെ സംശയങൾ:ക്ക് ഉത്തരം നൽകിയതിനായി Vssun സുനിലിനോടും സിദ്ധാർത്ഥനോടും നന്ദി പറയട്ടെ.. ഇത്തരം സംശയങൾക്ക് നിങളേപ്പോലെയുള്ള ആളുകൾ മറുപടി എഴുതുന്നത് നവാഗതർക്ക് വലിയ ആശ്വാസം തന്നെ.... എന്ന് സ്നേഹപൂർവം, അഭിലാഷ്.കെ.കെ. പെരിങ്ങോം --Abhiabhi.abhilash7 04:12, 20 മാർച്ച് 2011 (UTC)
മറുപടി ഇ-മെയിൽ അയയ്ക്കുന്നത് എങനെ?
തിരുത്തുകആരെങ്കിലും എന്നോട് എന്തെങ്കിലും നിർദേശിക്കുകയോ, അഭിപ്രായപ്പെടുകയോ ചെയ്താൽ അവരുടെ താളിലേക്ക് അവർക്ക് മറുപടി എഴുതാൻ എനിക്ക് അറിയില്ല .. ഈ പ്രശ്നം പരിഹരിക്കാൻ ആരെങ്കിലും എന്നെ സഹായിക്കാമോ? ദയവായി അതിനയി ഞാൻ ചെയ്യേന്ദ പ്രവർത്തന ക്രമം എഴുക?
സ്നേഹപൂർവം, അഭിലാഷ്.കെ.കെ. --Abhiabhi.abhilash7 04:39, 21 മാർച്ച് 2011 (UTC)
ഈ-മെയിൽ അല്ല സംവാദതാളെന്ന് വിചാരിക്കുന്നു. മറുപടി സംവാദതാളിൽ നൽകിക്കഴിഞ്ഞു--റോജി പാലാ 06:19, 21 മാർച്ച് 2011 (UTC)
സംവാദ താൾ
തിരുത്തുകഎന്റെ സം വാദ താൾ കൂടുതൽ മനോഹരമാക്കാൻ ചിത്രങൾ ചേർക്കുന്നത് എങനെയാ? അതിൽ ഉപ വിഭാഗം തുടങുക എങനെയാ? [പ്രമാണം:http://www.google.co.in/imgres?imgurl=http://st2.tuffclassified.in/wp-content/uploads/2010/05/Symbol-Help.png&imgrefurl=http://tuffclassified.com/help/&usg=__3YkNXY2Nv5s2wvDiH9o_EGrwFv4=&h=256&w=256&sz=63&hl=en&start=2&zoom=1&tbnid=R9mi7kWxOdGYVM:&tbnh=111&tbnw=111&ei=rd-GTdC5HIXCcZfbgIUD&prev=/images%3Fq%3Dhelp.png%26um%3D1%26hl%3Den%26biw%3D1024%26bih%3D629%26sout%3D0%26tbs%3Disch:1&um=1&itbs=1.png%7Cthumb%7Cഎന്നെ ആരെങ്കിലും സഹായിക്കുക .. ഞാൻ ഒരു നവാഗതനായതിനാൽ എന്നെ സഹായിക്കുക]]
സംവാദതാളല്ല ഉപയോക്തൃതാളാണെന്ന് വിചാരിക്കുന്നു. മറുപടി സംവാദതാളിൽ നൽകിക്കഴിഞ്ഞു.--റോജി പാലാ 06:09, 21 മാർച്ച് 2011 (UTC)
എന്റെ പെട്ടികൾ
തിരുത്തുകഎന്റെ പെട്ടികൾ എന്ന വിഭാഗം എന്റെ താളിൽ ചേർക്കൻ ഞാൻ എന്തു ചെയ്യണം എന്നു ഒന്നു വിശദീകരിക്കമോ? എന്ന് --Abhiabhi.abhilash7 04:05, 23 മാർച്ച് 2011 (UTC)
- ഉത്തരം നൽകി.----റോജി പാലാ 05:11, 26 മാർച്ച് 2011 (UTC)
ഗൂഢഗുൽഫൻ
തിരുത്തുകഫ എന്ന അക്ഷരം pha എന്നാണു വായിക്കേണ്ടതെന്നും fa എന്നല്ല എന്നും fa എന്ന അക്ഷരം മലയാളത്തിലില്ല എന്നും നമ്മളിൽ ഭൂരിഭാഗം പേർക്കും അറിയാമെന്നു വിചാരിക്കുന്നു.അത് ഇംഗ്ലീഷിലെ fan പൊലുള്ള പദങ്ങൽ ഉച്ചരിക്കാൻ വേറേ വഴിയില്ലാത്തതിനാൽ താൽകാലികമായി ഉപയോഗിക്കുന്ന ഒന്നാണ്.ആ ഉച്ചാരണം വച്ചൊരു വാക്ക് മലയാളത്തിലില്ല തന്നെ. എന്നാൽ അത് സംസ്കൃതത്തിൽ ഉണ്ടോ??ചോദിക്കാൻ കാരണം ഗൂഢഗുൽഫായ ന:മ എന്ന് ഗണേശസഹസ്രനാമത്തിലുണ്ടെന്നാണേന്റെ അറിവ്. മാത്രവുമല്ല ഒരു ഹിന്ദി ഗണേശ സ്തോത്രത്തിലും(ഗണേശായ ധീമഹി:)ഇങ്ങ്നെ കേട്ടു. ഈ വാക്കിന്റെ ഉച്ചാരണമെന്ത്?pha ആണോ faആണോ?ആദ്യത്തേതെങ്കിൽ അങ്ങനൊന്ന് സംസൃതത്തിലുണ്ടോ?--വിഷ്ണു നാരായണൻ 14:37, 15 ഒക്ടോബർ 2010 (UTC) ഉത്തരം കിട്ടിയിരിക്കുന്നു.--വിഷ്ണു നാരായണൻ 16:46, 15 ഒക്ടോബർ 2010 (UTC)
ആ ഉത്തരം എന്തായിരുന്നു? --ViswaPrabha (വിശ്വപ്രഭ) 00:19, 30 ഡിസംബർ 2010 (UTC)
ചിഹ്നം ഉപയോഗിക്കുന്നതെങനേ?
തിരുത്തുകചർച്ചകളുടെയും നിർദേശങളുടേയും കൂടെ ചിഹ്നം ഉപയോഗിക്കുന്നതെങനേ എന്നറിയണം! ഒന്ന് സഹായിക്കാമോ? എന്ന് - അഭി--Abhiabhi.abhilash7 17:35, 19 മാർച്ച് 2011 (UTC)
- ഒപ്പാണോ അഭി ഉദ്ദേശിച്ചത്?--Vssun (സുനിൽ) 08:52, 12 ഒക്ടോബർ 2011 (UTC)
അപ്ലോഡ് ചെയ്ത ചിത്രം എവിടെ കണും?
തിരുത്തുകവിക്കിയിലേക്ക് അപ്ലോഡ് ചെയ്ത ചിത്രം എവിടെ കണും?. ഈ ലിസ്റ്റ് ഒന്നു കാണുന്നത് എനിക്കുപകാരമായിരുന്നു. ഇതിൽ നിന്നും ചിത്രത്തിന്റെ പേരിനെ കൊപ്യ് ചെയ്തിട്ടാണു പ്രമാണം:ഉദാഹരണം.jpg ഇതിലെ ഉദാഹരണം എന്ന ഭാഗത്ത് ചേർക്കേന്ദതെന്ന് തോന്നുന്നു. ശരിയാണോ ആവോ? എനിക്ക് ഉപദേശം തരാൻ ആരെങ്കിലും മനസ്സു കാട്ടണേ! എന്ന് അഭിലാഷ്.കെ.കെ --Abhiabhi.abhilash7 09:21, 25 മാർച്ച് 2011 (UTC)
- ഉത്തരം നൽകി.--റോജി പാലാ 05:10, 26 മാർച്ച് 2011 (UTC)
ഇമെയിൽ സ്ഥിരീകരണം
തിരുത്തുകഎന്റെ ഇ മെയിൽ സ്തിതീകരണ കോഡുമായി ബന്തപ്പെട്ട് വിക്കിയിൽ നിന്നും എനിക്കയച്ച ഇ-മെയിൽ ഞാൻ ശ്രദ്ദിച്ചില്ല.ഞാൻ മെയിൽ ചെക്ക് ചെയ്യാൻ മറന്നു.അതുകൊണ്ട് വിക്കിപീഡിയ സംരംഭത്തിൽ ഇമെയിലുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കുവാനും ഇമെയിൽ സ്തിതീകരണം നടത്താനും എനിക്കാവുന്നില്ല. ഇനി ഞാൻ എന്തു ചെയ്യണം.നിലവിലുള്ള എന്റെ വിക്കി ഉപഭോത്കൃത നാമം നഷ്ടമാകാനും ഞാൻ ആഗ്രഹിക്കുന്നില്ല.എന്നേ സഹായിക്കുമോ? എന്ന് അഭി --Abhiabhi.abhilash7 14:22, 31 മാർച്ച് 2011 (UTC)
- ക്രമീകരണങ്ങളിൽ ഇമെയിൽ ഒഴിവാക്കി സേവ് ചെയ്തതിനു ശേഷം, രണ്ടാമതും ഇമെയിൽ ചേർത്ത് സേവ് ചെയ്യുക. --Vssun (സുനിൽ) 09:06, 12 ഒക്ടോബർ 2011 (UTC)
കാര്യനിർവ്വാഹക പദവിയിൽ നീന്നും നീക്കം ചെയ്യാനുള്ള ശുപാർശ
തിരുത്തുകകാംഫർ ആക്ടിവേറ്റഡ് മൈലേജ് ബൂസ്റ്റർ എന്ന ലേഖനം നീക്കം ചെയ്യാൻ ശുപാർശ ചെയ്തതിനാലും വിൻഡോസ് 8 എന്ന ലേഖനത്തിലെ തിരുത്തലുകളെ അപ്പാടെ മറച്ചതിനാലും Razimantv എന്ന വിക്കിപീഡിയനെ കാര്യനിർവ്വാഹക പദവിയിൽ നീന്നും നീക്കം ചെയ്യാൻ ശുപാർശ ചെയ്തു കൊള്ളുന്നു. ഉത്തരവാദിത്തപ്പെട്ടവർ ഉടൻ തുടർനടപടി എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.--സലീഷ് (സംവാദം) 02:55, 28 ഒക്ടോബർ 2012 (UTC)
- കാംഫർ ആക്ടിവേറ്റഡ് മൈലേജ് ബൂസ്റ്റർ എന്ന ലേഖനം നീക്കം ചെയ്യാൻ ശുപാർശ ചെയ്തതും, വിൻഡോസ് 8 എന്ന ലേഖനത്തിലെ മാറ്റങ്ങൾ തിരസ്കരിച്ചതും അവ പകർപ്പവകാശമുള്ള ലേഖനത്തിൽ നിന്നു പകർത്തിയെഴുതിയതിനാലാണു്. ആദ്യ ലേഖനം http://www.mathrubhumi.com/online/malayalam/news/story/1906072/2012-10-27/kerala എന്ന ലേഖനത്തിന്റെയും രണ്ടാമത്തെത് http://www.mathrubhumi.com/tech/microsoft-windows-8-os-windows-rt-surface-tablet-computers-312356.html എന്ന ലേഖനത്തിന്റെയും തനി പകർപ്പുകളാണു്. പകർപ്പവകാശമുള്ളയിടങ്ങളിൽ നിന്ന് വിക്കിപീഡിയയിലേക്ക് ഒരിക്കലും പകർത്തരുത്. കാര്യനിർവ്വാഹക പദവിയിൽ നിന്ന് നീക്കം ചെയ്യേണ്ട യാതൊരു കാര്യവും റസിമാൻ ഇവിടെ ചെയ്തിട്ടില്ല. --Anoop | അനൂപ് (സംവാദം) 08:17, 28 ഒക്ടോബർ 2012 (UTC)
ആരോപണം പിൻവലിക്കുന്നു.--സലീഷ് (സംവാദം) 09:59, 29 ഒക്ടോബർ 2012 (UTC)
"പാലയൂർ"" എന്ന താളിൽ ഏഷ്യയിലെ ആദ്യത്തെ ക്രിസ്തീയ ദൈവാലയം എന്നത് തിരുത്തി കാണുന്നു എന്താണി
തിരുത്തുക"പാലയൂർ"" എന്ന താളിൽ ഏഷ്യയിലെ ആദ്യത്തെ ക്രിസ്തീയ ദൈവാലയം എന്നത് തിരുത്തി കാണുന്നു എന്താണിതിൻ കാരണം ? —ഈ തിരുത്തൽ നടത്തിയത് Vjjoshy (സംവാദം • സംഭാവനകൾ)
- ലേഖനത്തിന്റെ സംവാദത്താൾ നോക്കൂ. ഏഷ്യയിലെ ആദ്യത്തെ ദേവാലയം എന്നത് സംശയമുള്ളതുകൊണ്ടാണ് പരാമർശം നീക്കിയത്. ഇങ്ങനെയുള്ള കാര്യങ്ങളെഴുതുമ്പോൾ അവയ്ക്ക് വിശ്വസിനീയമായ അവലംബങ്ങൾ തെളിവായി നൽകണം, അല്ലാത്തപക്ഷം അവ ലേഖനങ്ങളിൽ നിന്ന് നീക്കപ്പെടും -- റസിമാൻ ടി വി 21:00, 8 നവംബർ 2012 (UTC)
ക്രിസ്തുഷിശ്യനായ തോമാസ് ശ്ലീഹ ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച പള്ളിയാണ് പാലയൂരുള്ളത് ക്രിസ്തു ശിഷ്യൻ എന്ന് പറയുമ്പോ ആദ്യത്തെ ക്രിസ്ത്യാനികളിൽ ഒരാൾ . ക്രിസ്തുവിനു ശേഷം ആണല്ലോ ക്രിസ്തീയ ദൈവാലയം ഉണ്ടായത് ? ഏഷ്യയിൽ സുവിശേഷ പ്രവർത്തനം നടത്തിയത് തോമസ് ശ്ലീഹ ആയതുകൊണ്ട് ആദ്യത്തെ ക്രിസ്തീയ ദൈവാലയവും അത് തന്നെ . അതിനുള്ള തെളിവ് എൻറെ കയ്യിലില്ല . ഈ സംവാദത്തിൽ എങ്ങിനെ മറുപടി പറയണം എന്നറിയാത്തതു കൊണ്ടാണ് ഞാൻ ഈ ലേഖനം തിരുത്തിയത് . ആ ലേഖനം മാട്ടാതിരിക്കുന്നതാണ് ഉചിതം എന്ന് തോനുന്നു .
എന്റെ സംവാദത്താൾ മാറ്റംവരുത്താൻ പാടില്ലല്ലോ
തിരുത്തുകഎന്റെ സംവാദത്താൾ മാറ്റംവരുത്താൻ പാടില്ലല്ലോ. പക്ഷേ മിക്കവരിലും ആ പേജ് കൂടുതൽ വ്രുത്തിയായിക്കാണുന്നു. അത് ശരിയാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?--സന്തോഷ് (സംവാദം) 17:56, 20 നവംബർ 2012 (UTC)--
- സംവാദങ്ങൾ നീക്കരുതെന്നേ ഉള്ളൂ. കുറേ കാലം കഴിഞ്ഞ സംവാദങ്ങൾ നിലവറയിലേക്ക് മാറ്റാം. ഉപയോക്താവിന്റെ സംവാദം:Santhoshnta/നിലവറ എന്നിങ്ങനെ ഒരു താളുണ്ടാക്കി പഴയ സംവാദങ്ങളെല്ലാം അങ്ങോട്ട് നീക്കിയാൽ മതി -- റസിമാൻ ടി വി 18:51, 20 നവംബർ 2012 (UTC)
നാഡീയപ്രേഷകം എന്നാൽ എന്താണ്? പ്രസ്തുത താളിൽനിന്ന് വ്യക്തമല്ല, ഇത് ന്യൂറോട്രാൻസ്മിറ്റർ ആണോ? ന്യൂറോട്രാൻസ്മിഷൻ ആണോ? ലേഖനം വിപുലീകരിക്കാമോ? --ജേക്കബ് (സംവാദം) 04:47, 18 ഡിസംബർ 2012 (UTC)
ആഗോള അംഗത്വം
തിരുത്തുകഞാൻ വിക്കിപ്പീടിയയിൽ ചേർന്ന തീയതി ഡിസംബർ-2005 ആണ്. http://en.wikipedia.org/w/index.php?title=User:Sahirshah&action=history എന്റ ആഗോള അംഗത്വം കാണിക്കുന്ന ചേർക്കപ്പെട്ട തീയതി ജൂൺ - 2012 ആണ്. http://en.wikipedia.org/wiki/Special:CentralAuth/Sahirshah . വാട്ട് കുഡ് ബി ദി റീസൺ ഫൊർ ദിസ് ? Sahir 15:07, 16 ജനുവരി 2013 (UTC)
- റീനെയിം ചെയ്തിരുന്നില്ലേ?--റോജി പാലാ (സംവാദം) 15:18, 16 ജനുവരി 2013 (UTC)
- മനസ്സിലായില്ല -- Sahir 15:28, 16 ജനുവരി 2013 (UTC)
- അക്കാലത്ത് ആഗോള അംഗത്വം എന്ന പരിപാടി ഉണ്ടായിരുന്നില്ല. പിന്നീട് 2012-ലാണ് ആ അക്കൗണ്ട് ആഗോള അംഗത്വമായി മാറിയത്. --Vssun (സംവാദം) 17:39, 16 ജനുവരി 2013 (UTC)
ഹിന്ദി
തിരുത്തുകഇവിടെ ആർക്കെങ്കിലും ഹിന്ദി വായിക്കാൻ അറിയാമോ? എനിക്ക് കുറേശ്ശെയെ അറിയൂ. എല്ലാ അക്ഷരങ്ങളും അറിയില്ല ഈ കാണുന്നതിന്റെ ऋण ഉച്ചാരണം ആരെങ്കിലും പറഞ്ഞു തരുമോ? --സാഹിർ 11:57, 23 ജനുവരി 2013 (UTC)
- "ഋൺ" -- റസിമാൻ ടി വി 12:02, 23 ജനുവരി 2013 (UTC)
- Thanks. അപ്പോ negative numbers എന്ന അർത്ഥത്തിൽ ഋണമൂല്യം എന്നു പറയാമോ ? --സാഹിർ 12:21, 23 ജനുവരി 2013 (UTC)
ജനുവരി 2013 (UTC)
- നന്ദി. ഈ വാക്ക് व्यवकलन subtraction വേണ്ടി ഉപയോഗിക്കാമോ. അതോ അതിന് വേറേ വാക്കുണ്ടോ --സാഹിർ 04:15, 24 ജനുവരി 2013 (UTC)
- വ്യവകലനം എന്നത് subtraction തന്നെ ആണ്. ഇത്തരം വാക്കുകളൊക്കെ കാണാൻ സാങ്കേതികപദസൂചി കാണൂ -- റസിമാൻ ടി വി 05:25, 24 ജനുവരി 2013 (UTC)
- നന്ദി. ഈ വാക്ക് व्यवकलन subtraction വേണ്ടി ഉപയോഗിക്കാമോ. അതോ അതിന് വേറേ വാക്കുണ്ടോ --സാഹിർ 04:15, 24 ജനുവരി 2013 (UTC)
കാണുന്നില്ല
തിരുത്തുകസമകാലികം താളിൽ കുറച്ചു പുതിയ വാർത്തകൾ ചേർത്തു. പക്ഷേ അത് കാണുന്നില്ല. വീണ്ടും തിരുത്തുവാനായ് താളെടുത്തപ്പോൾ ഞാൻ ചെയ്ത തിരുത്തലുകൾ അവിടെയുണ്ട്. പക്ഷേ പുറത്തേയ്ക്ക് കാണുന്നില്ല. ഒന്നു നോക്കൂ...--സലീഷ് (സംവാദം) 11:15, 25 ജനുവരി 2013 (UTC)
- എനിക്കു കാണാൻ കഴിയുന്നുണ്ട്. Cache bypass ചെയ്താൽ മതി. ശരിയാകും. --Jairodz (സംവാദം) 11:40, 25 ജനുവരി 2013 (UTC)
വാച് ലിസ്റ്റിൽ കാണുന്നില്ല
തിരുത്തുകഞാൻ ഇന്നലെ (02.03.2013) സിഗരറ്റ് എന്ന താളിന്റെ അവലംബത്തെപ്പറ്റി അതിൻറെ സംവാദം താളിൽ ഒരു സംശയം/അഭിപ്രായം ഉന്നയിച്ചിരുന്നു. അത് എൻറെ contributions -ൽ കാണുന്നു പക്ഷെ watchlist -ൽ കാണുന്നില്ല. എന്താണ് കാരണം ? അതിൻറെ feed back watchlist -ൽ കാണാൻ എന്താണൊരു വഴി ?--Raveendrankp (സംവാദം) 06:08, 3 മാർച്ച് 2013 (UTC)
- താങ്കളുടെ ക്രമീകരണങ്ങളിൽ "ഞാൻ തിരുത്തുന്ന താളുകളും പ്രമാണങ്ങളും ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ ചേർക്കുക" എന്ന ഭാഗം ചെക്ക് ചെയ്യുക. എന്നാൽ താങ്കൾ തിരുത്തുന്ന താളുകളെല്ലാം താനേ വാച്ച്ലിസ്റ്റിൽ വന്നോളും -- റസിമാൻ ടി വി 09:47, 3 മാർച്ച് 2013 (UTC)
പണിയായുധങ്ങൾ
തിരുത്തുകഇവിടെ ഉപയോക്താവ്:AswiniKP ഇങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടുണ്ട്.
“ | ശരിക്കും പറഞ്ഞാൽ ഒരു 99% വിക്കി ഉപയോക്താകൾക്കും വിക്കിയിലെ "പണിയായുധ"ങ്ങളെപ്പറ്റി അറിയില്ല. അതിനാൽ വിക്കിപീഡിയ:പണിയായുധങ്ങൾ എന്നൊരു താൾ ഉണ്ടാക്കി വിക്കിപീഡിയിലെ എല്ലാ സാങ്കേതിക (താൾ, ഉപതാൾ) പണിയായുധങ്ങൾ ഉള്ളപ്പെടുത്തിയാൽ നന്നായിരുന്നു | ” |
. ആവശ്യം സാധാരണ താളിനുവേണ്ടിയല്ലാത്തതിനാൽ ഇങ്ങോട്ട് മാറ്റുന്നതാവും നല്ലത് എന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:08, 31 മാർച്ച് 2013 (UTC)
ഓർത്തഡോക്സ് സഭ
തിരുത്തുകഇന്ത്യൻ ഓർത്തഡോക്സ് സഭ ഇതിനും ഓർത്തഡോക്സ് സുറിയാനി സഭ ഇതിനും ഒരേ ഇതരഭാഷാ കണ്ണികളാണല്ലോ വരുന്നത്, ഇത് ആരേതൊക്കെയാണെന്നറിയുന്ന ആരെങ്കിലും തിരുത്തുമോ? വിക്കിഡാറ്റാ കണ്ണികൾ വരുന്നതുമില്ല. --Manuspanicker (സംവാദം) 09:12, 2 ഏപ്രിൽ 2013 (UTC)
എഴുത്തുപകരണം
തിരുത്തുകവിക്കിപ്പീഡിയയുടെ എഴുത്തുപകരണം പ്രവർത്തിക്കുന്നില്ല. ഞാനിത് ഗൂഗിൾ എഴുത്തുപകരണം ഉപയോഗിച്ചാണ് എഴുതുന്നത്. എന്താണ് പ്രശ്നം ? -ബി. സ്വാമി (സംവാദം) 16:58, 30 ഏപ്രിൽ 2013 (UTC)
- എഴുത്തുപകരണം മാത്രമല്ല. പല സ്ക്രിപ്റ്റുകളും ലോഡാകാത്ത പ്രശ്നം ഈയിടെയായി വളരെ കൂടിയിരിക്കുന്നു. പുതിയ മാറ്റങ്ങളിലെ ഗ്രൂപ്പ് ചെയ്തുള്ള പ്രദർശനവും അവതാളത്തിലാണ്. --Vssun (സംവാദം) 08:15, 1 മേയ് 2013 (UTC)
വിക്കിപ്പീഡിയയുടെ എഴുത്തുപകരണം പ്രവർത്തിക്കുന്നില്ല.--Apnarahman (സംവാദം) 01:35, 22 ജനുവരി 2014 (UTC)
മാതൃഭൂമിയുടെ പകർപ്പവകാശ ലംഘനം
തിരുത്തുകകഴിഞ്ഞ മാസം, മാതൃഭൂമി ദിനപത്രം, ഞാൻ വിക്കി കോമണിൽ ഇട്ട ഒരു കഥകളി ചിത്രം , എനിക്കോ വിക്കിക്കോ ഒരു ക്രെഡിറ്റ് പോലും കൊടുക്കാതെ ഒരു സപ്ലിമെന്റിന്റെ ഭാഗമായി പത്രത്തിൽ കൊടുത്തത് ഞാൻ ഗൂഗിൾ പ്ലസ് / ഫേസ്ബുക്ക് എന്നിവയിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റ് ലിങ്ക് > https://plus.google.com/u/0/115119554946690374199/posts/7pmpSqf7fEk .
ഈ മോഷണ രീതി ശരിയായ നടപടിയല്ല എന്ന് സൂചിപ്പിച്ച് മാതൃഭൂമിയുടെ തിരുവനന്തപുരം, കോഴിക്കോട് എഡിഷനിലേക്കും ചീഫ് എഡിറ്റർക്കും മെയിൽ അയച്ചിരുന്നു എങ്കിലും പത്രത്തോടൊപ്പം സംസ്ക്കാരം പ്രചരിപ്പിക്കുന്നു എന്നൊക്കെ വീമ്പിളക്കുന്ന മാതൃഭൂമിയുടെ ഉത്തരവാദപ്പെട്ട ആളുകളിൽ നിന്ന്, മാസം ഒന്ന് കഴിഞ്ഞിട്ടും ഒരു മറുപടിപോലും കിട്ടിയിട്ടില്ല ഇന്ന് വരെ.
( കഴിഞ്ഞ മെയ് 26ന് ഞാൻ മാതൃഭൂമിയിലേക്ക് അയച്ച മെയിൽ
മാതൃഭൂമി ദിനപത്രത്തിന്റെ ബന്ധപ്പെട്ടവർക്ക്,
_മാതൃഭൂമിയുടെ തിരുവനന്തപുരം എഡിഷനിലെ നഗരം സപ്ലിമെന്റിൽ വന്ന ഓച്ചിറ ശങ്കരൻകുട്ടിയെകുറിച്ചുള്ള ഒരു ഫീച്ചർ. ലിങ്ക് > http://digitalpaper.mathrubhumi.com/c/1117655 ഓച്ചിറ ശങ്കരൻ കുട്ടിയെ കുറിച്ചുള്ള ഈ ലേഖനത്തിൽ കൊടുത്ത , ഗോപിയാശാന്റെ നളന്റെ വേഷത്തിലുള്ള ഫോട്ടോ , പാലക്കാട് കഥകളി ട്രസ്റ്റിന്റെ ഒരു പ്രോഗ്രാമിൽ ഞാനെടുത്തതാണ്. അത് വിക്കി കോമണിൽ അപ്‌ലോഡ് ചെയ്തിരുന്നു._
പ്രസ്തുത ചിത്രത്തിന്റെ വിക്കി കോമൺ ലിങ്ക് > http://commons.wikimedia.org/wiki/File:Kalamandalam_Gopi_as_Nalan.jpg
ഇത്തരം ഒരു ലേഖനത്തിന് വേണ്ടി ഓച്ചിറ ശങ്കരൻ കുട്ടിയുടെ പടം കിട്ടാഞ്ഞാണോ ഈ ഫോട്ടോ ഉപയോഗിച്ചത്. കഥകളിയെ കുറിച്ചോ കലാമണ്ഡലം ഗോപി എന്ന കലാകാരനെ കുറിച്ചോ അറിയാത്ത വായനക്കാർ അത് ഓച്ചിറ ശങ്കരൻ കുട്ടിയുടെ കഥകളി വേഷം ആണെന്ന് തെറ്റിദ്ധരിക്കും എന്നത് ഒരു വശം.
സൂചിപ്പിക്കാൻ ആഗ്രഹിച്ച പ്രധാന കാര്യം അതല്ല. ഇത്തരം മുഴുനീള പേജ് ലേഖനത്തിന് ഇത്രേം വലിപ്പത്തിൽ ആ പടം ഉപയോഗിക്കുമ്പോൾ വിക്കിക്കോ അല്ലെങ്കിൽ ആ പടം എടുത്ത ഫോട്ടോഗ്രാഫർക്കോ ഒരു ക്രെഡിറ്റ് വെക്കുകയോ , അല്ലെങ്കിൽ വിക്കിക്ക് കോര്ട്ടസി വെക്കുകയോ ചെയ്യാനുള്ള മര്യാദ മാതൃഭൂമി കാണിച്ചില്ല എന്നതിനാലാണ് ഇങ്ങിനെ ഒരു എഴുത്ത് എഴുതുന്നത്. നെറ്റിൽ നിന്ന് കിട്ടുന്ന ചിത്രങ്ങൾ എല്ലാം, ഒരു ക്രെഡിറ്റ് പോലും വെക്കാതെ സൌകര്യംപോലെ ഉപയോഗിക്കുന്നത് ഒരു ശരിയായ രീതിയാണോ? പടം തലതിരിച്ച് കളർ കൂട്ടിയാൽ മാതൃഭൂമിയുടെ സ്വന്തം ആകുമോ?
മലയാള മാധ്യമങ്ങൾ വളരെ കാലമായി തുടരുന്ന ഈ രീതി പല വട്ടം പലയിടത്തും ശ്രധയിൽ പെട്ടതിനാൽ സൂചിപ്പിച്ചു എന്നേയുള്ളൂ. സംഭവിച്ചത് ഡിസൈനറുടെയോ മറ്റു ആരുടെയെന്കിലുമോ അബദ്ധമായിരിക്കും എന്ന് കരുതുന്നു. എങ്കിലും ഇതുപോലുള്ള കാര്യങ്ങളിൽ മാന്യമായ, പാലിക്കേണ്ടാതായ ചില രീതികൾ മെലിലെങ്കിലും മാതൃഭൂമി പിന്തുടരും എന്ന് കരുതുന്നു. )
++++++++++++++++++++++++++++++++++++++++++++++
ഇപ്പോഴിതാ അവിചാരിതമായി ഫേസ്ബുക്കിലെ കഥകളി ഗ്ഗ്രൂപ്പിൽ കേറിയപ്പോൾ , മാതൃഭൂമി അന്ന് വിക്കിയിൽ നിന്ന് കട്ടെടുത്ത, എന്റെ അതേ പടം വച്ച് മാതൃഭൂമിയുടെ മുംബൈ എഡിഷനിൽ, പ്രസ്തുത ചിത്രത്തിന് ഒരു ക്രെഡിറ്റ് പോലും വെക്കാതെ പിന്നേം ഒരു സപ്ലിമെന്റ് ചെയ്തിരിക്കുന്നു.
ലിങ്ക് : http://digitalpaper.mathrubhumi.com/127539/Mahanagaram/22-June-2013#page/1/1
മേൽപ്പറഞ്ഞ രണ്ടു സപ്ലിമെന്റിലെയും ലേഖനങ്ങളിൽ കൊടുത്ത, ഗോപിയാശാന്റെ നളന്റെ വേഷത്തിലുള്ള ഫോട്ടോ , പാലക്കാട് ഒരു പ്രോഗ്രാമിൽ ഞാനെടുത്തതാണ്. അത് വിക്കി കോമണിൽ അപ്‌ലോഡ് ചെയ്തിരുന്നു.
പ്രസ്തുത ചിത്രത്തിന്റെ വിക്കി കോമൺ ലിങ്ക് > http://commons.wikimedia.org/wiki/File:Kalamandalam_Gopi_as_Nalan.jpg
പത്രത്തോടൊപ്പം സംസ്ക്കാരം പ്രചരിപ്പിക്കുന്ന മാതൃഭൂമിക്ക് , ആ പടം പബ്ലിഷ് ചെയ്തപ്പോൾ വിക്കിക്കോ അല്ലെങ്കിൽ ഫോട്ടോഗ്രാഫർക്കോ ഒരു ക്രെഡിറ്റ് കൊടുക്കാൻ പോലുമുള്ള സംസ്ക്കാരം ഇല്ലാതെ പോയതിലുള്ള സങ്കടം പങ്കുവെക്കുന്നു. മുൻപ് പറ്റിയത് അബദ്ധം ആണെന്ന് കരുതാൻ നിർവാഹമില്ല എന്ന് ഉറപ്പിക്കുന്നു രണ്ടാമത്തെ സംഭവം. വല്ലതും ചെയ്യാൻ പറ്റുമോ? —ഈ തിരുത്തൽ നടത്തിയത് Mullookkaaran (സംവാദം • സംഭാവനകൾ) 1 ജൂലൈ 2013
കാവൻഡിഷ്
തിരുത്തുകകാവൻഡിഷിനു വേണ്ടി വിവക്ഷാ താൾ നിർമിക്കണോ?
- ബ്രിട്ടീഷ് രസതന്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഹെൻറി കാവൻഡിഷ്
- വാഴയിനമായ കാവൻഡിഷ്
വാഴയുടെ താളിൽ ശാസ്ത്രജ്ഞനിലേക്ക് കണ്ണി കൊടുത്തിട്ടുണ്ട്.--പ്രശാന്ത് ആർ (സംവാദം) 18:31, 11 ജൂലൈ 2013 (UTC)
- പ്രശാന്ത് ഇത് വായിച്ചിട്ട് ചെയ്തോളൂ... --Adv.tksujith (സംവാദം) 18:35, 11 ജൂലൈ 2013 (UTC)
അരുവിക്കുഴി വെള്ളച്ചാട്ടം (പത്തനംതിട്ട)
തിരുത്തുകപത്തനംതിട്ടയിലുള്ള അരുവിക്കുഴി വെള്ളച്ചാട്ടത്തെക്കുറിച്ചുള്ള ഇങ്ക്ലീഷ് വിക്കിപീഡിയയിലെ ലേഖനം നീക്കം ചെയ്യണോ വേണ്ടയോ എന്നു തീരുമാനികുന്നതിന് സഹായം ആവശ്യമാണ്. ദയവായി en:Wikipedia:Articles for deletion/Aruvikkuzhy Falls കാണുക. (ഇങ്ക്ലീഷ് സ്പെല്ലിങിനെക്കുറിച്ചും, അവലംബനത്തിനായുള്ള സ്രോതസുകളെക്കുറിച്ചുമുള്ള വിവരങ്ങൾ അത്യാവശ്യമാണ്). വളരെയധികം നന്ദി.Vanischenu (സംവാദം|സംഭാവനകൾ) 19:11, 4 സെപ്റ്റംബർ 2013 (UTC)
എന്റെ ഉപയോക്തൃതാൾ കാണുന്നില്ല.
തിരുത്തുകഎന്റെ ഉപയോക്തൃതാൾ കാണുന്നില്ല.--Ramjchandran (സംവാദം) 14:50, 14 ജനുവരി 2014 (UTC)
താങ്കളുടെ താൾ ഇദ്ദേഹം മായ്ച്ചതാ. താങ്കൾ ആവശ്യപ്പെട്ടിട്ടാ മായ്ച്ചത് എന്ന് അതിൽ കാണാം. അല്ലെങ്കിൽ ഇദ്ദേഹത്തോട് ചോദിച്ചാൽ മറുപടി തരും--Roshan (സംവാദം) 15:03, 14 ജനുവരി 2014 (UTC)
- പ്രിയ Ramjchandran അത് മറ്റൊരു ഉപയോക്താവ് ചെയ്ത ഒരു പിഴവ് തിരുത്താനായി മായിച്ചതാണ്. ആ താൾ അവിടെ തന്നെയുണ്ട്. താങ്കൾ അതിൽ ഒന്നും എഴുതിയിരുന്നില്ലല്ലോ. അതുകൊണ്ട് താങ്കളുടെ വിവരങ്ങൾ ഒന്നും അവിടെ നിന്നും മായിക്കപ്പെട്ടിരുന്നില്ല. അതുസംബന്ധമായി താങ്കൾ അയച്ച മെയിലിൽ ഉപയോക്തൃതാൾ സൃഷ്ടിക്കുവാൻ പറഞ്ഞിരുന്നത് ഓർക്കുന്നുണ്ടാവുമല്ലോ. താങ്കൾക്ക് അത് സൃഷ്ടിക്കാനായിട്ടുള്ള സൗകര്യത്തിനായിട്ടാണ് മായിച്ചത്. ധൈര്യപൂർവ്വം പുതിയ താള് സൃഷ്ടിച്ചോളൂ. താൾ സൃഷ്ടിക്കാനായി ശ്രമിക്കുമ്പോൾ കാണിക്കുന്ന വാണിംഗ് മെസേജ് അവഗണിച്ച് വേണ്ട വിവരങ്ങൾ എഴുതി ചേർത്തോളൂ. --Adv.tksujith (സംവാദം) 17:16, 14 ജനുവരി 2014 (UTC)
കാര്യനിർവാഹരുടെ ശ്രദ്ധയ്ക്ക്.
തിരുത്തുകഎന്റെ കമ്പ്യൂട്ടറിൽ മലയാളം എഴുതുന്നതിനുള്ള സവിധാനം നഷ്ടപ്പെട്ടിരിക്കുന്നു. എന്താണു കാരണം എന്നറിയില്ല. കാര്യനിർവാഹകർ ശ്രദ്ധിക്കുമല്ലോ.--Babug** (സംവാദം) 15:26, 26 ജനുവരി 2014 (UTC)
പ്രോഗ്രസ്സ് or പ്രോഗ്രസ്?
തിരുത്തുകen:Progress Publishers-നെ മലയാളത്തിൽ പ്രോഗ്രസ്സ് പബ്ലിഷേഴ്സ് എന്നാണോ പ്രോഗ്രസ് പബ്ലിഷേഴ്സ് എന്നാണോ എഴുതേണ്ടത്, ഇത് എങ്ങനെയാണ് തീരുമാനിക്കേണ്ടത്? Vanischenu (സംവാദം|സംഭാവനകൾ) 00:07, 14 ഏപ്രിൽ 2014 (UTC)
ചൈൽഡ് ലൈൻ
തിരുത്തുകചൈൽഡ് ലൈൻ എന്നതിന് മലയാളം നിർദേശിക്കാമോ Akbarali 14:44, 22 ജൂൺ 2014 (UTC)
ചിത്രങ്ങൾ
തിരുത്തുകവിക്കിപീഡിയയിൽ ചിത്രങ്ങൾ കൊടുക്കേണ്ട സാഹചര്യങ്ങളിലൊക്കെ ചിത്രം കൊടുക്കാറുണ്ടായിരുന്നു. എന്നാൽ ഈയിടെയായി ചില ചിത്രങ്ങളൊന്നും വിക്കിപീഡിയയിൽ വരുന്നില്ല. അത് മലയാളമല്ലാത്തതുകൊണ്ട് ചില്ലക്ഷരങ്ങളുെട പ്രശ്നവുമില്ല. എന്താണ് ഞാൻ ചെയ്യേണ്ടത്.വരി വര (സംവാദം) 04:44, 27 സെപ്റ്റംബർ 2015 (UTC)
ഫുട്ബോൾ
തിരുത്തുകമലയാളം വിക്കിപീഡിയയിൽ ക്രിക്കറ്റിനായി വിക്കിപദ്ധതി നിലവിലുള്ളതായി അറിവുണ്ട്. എന്നാൽ ഫുട്ബോളിനായി ഒരു വിക്കിപദ്ധതി ഉള്ളതായി കണ്ടെത്താൻ സാധിച്ചില്ല. എനിക്ക് തെറ്റിയതാണെങ്കിൽ ക്ഷമിക്കുക. പുതുതായി തുടങ്ങേണ്ടതാണെങ്കിൽ തുടങ്ങുവാൻ താല്പര്യമുണ്ട്. താളുകൾ തിരുത്തി പരിചയമുണ്ട്. എന്നാൽ പദ്ധതികളെ കുറിച്ച് ധാരണ ഇല്ല. സാങ്കേതിക സഹായങ്ങൾ അഭ്യർത്ഥിക്കുന്നു. - അതിഭീകരൻ (സംവാദം) 15:21, 3 ഓഗസ്റ്റ് 2016 (UTC)
- അതിഭീകരാ, ക്രിക്കറ്റിനോട് താത്പര്യമുള്ള ഒരു കൂട്ടം ഉപയോക്താക്കളുള്ളതിനാലാണു ക്രിക്കറ്റ് വിക്കിപദ്ധതി നിർമ്മിച്ചതും, പരിപാലിച്ചതും. ധൈര്യമായ് തുടങ്ങിക്കോളൂ. സാങ്കേതികകമായി എന്തുസഹായം വേണമെങ്കിലും ചോദിക്കാൻ മടിക്കണ്ട. സസ്നേഹം --അഖിലൻ 11:05, 5 ഓഗസ്റ്റ് 2016 (UTC)
Che Guevara
തിരുത്തുകChe Guevara എന്നതിന്റെ ഉച്ചാരണം ചെ ഗെവാര അല്ലെങ്കിൽ ചെ ഗെവാറ എന്നായിട്ടാണ് [1], [2] ഇവിടെങ്ങളിൽ കാണിക്കുന്നത് രണ്ടു ഉപയോക്താക്കൾ ഈ കാര്യം സംവാദം:ചെ ഗുവേരയിൽ മുൻപ് ചൂണ്ടി കാണിച്ചിട്ടുണ്ട്. പ്രസ്തുത കാര്യത്തിനെ കുറിച്ച് ട്വിറ്ററിൽ നടന്ന ഒരു സംവാദമാണിത്. എല്ലാവരുടെയും അഭിപ്രായം രേഖപ്പെടുത്തുക.Akhiljaxxn (സംവാദം) 11:05, 23 ഫെബ്രുവരി 2018 (UTC)
Commons link
തിരുത്തുകഉലട്ടി എന്ന ലേഖനത്തിൽ താഴെ കോമൺസിലേക്ക് കണ്ണി കാണാം, എന്നാൽ ലേഖനത്തിൽ തിരുത്തുമ്പോൾ എന്ത് ചേർത്തതുകൊണ്ടാണ് (ഏതു വരി കാരണമാണ്) ആ കണ്ണി ലഭ്യമായതെന്ന് മനസ്സിലാവുന്നില്ല, പുതിയ ഫീച്ചർ വല്ലതുമാണോ?--Vinayaraj (സംവാദം) 02:03, 26 ഫെബ്രുവരി 2018 (UTC)
- [[:വർഗ്ഗം:അലങ്കാര വൃക്ഷങ്ങൾ]] എന്നു വേണ്ടിടത്തു് {{:വർഗ്ഗം:അലങ്കാര വൃക്ഷങ്ങൾ}} എന്നു പലകയാക്കി കൊടുത്തിട്ടുണ്ടായിരുന്നു. അപ്പോൾ ആ പലകക്കുള്ളിലുള്ള ഒരു അടിപ്പലകയാണു് അങ്ങനെ കോമൺസിലേക്കു കൊളുത്തിയിരുന്നതു്. വർഗ്ഗം:അലങ്കാര_വൃക്ഷങ്ങൾ തുറന്നുനോക്കിയാൽ അതു കാണാം. തൽക്കാലം ശരിയാക്കിയിട്ടുണ്ടു്. എന്നാൽ ഈ വർഗ്ഗീകരണം മൊത്തത്തിൽ ഒന്നു പുനരവലോകനം ചെയ്യാനുണ്ടു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 16:07, 9 ഓഗസ്റ്റ് 2018 (UTC) 04:20, 26 ഫെബ്രുവരി 2018 (UTC)
- വിനയേട്ടാ, പുറത്തേക്കുള്ള കണ്ണികൾ എന്ന ഭാഗത്ത് {{Commons-inline|Caryota mitis|''Caryota mitis''}} എന്ന ഫലകം ചേർത്തിട്ടുണ്ട്. സാധാരണഫലകമായി {{Commons|Caryota mitis}} ഇങ്ങനെയാണ് ചേർത്തിട്ടുള്ളത്. ഇത് പുതിയ ഫലകമാകാം.—ഈ തിരുത്തൽ നടത്തിയത് Sugeesh (സംവാദം • സംഭാവനകൾ) 04:35, 26 ഫെബ്രുവരി 2018 (UTC)
- (ഇതാരപ്പാ വിനയേട്ടാ-ന്ന് വിളിക്കണത്?) - അതിരിക്കട്ടെ, ആ Commons-inline ഞാൻ ചേർത്തതല്ല, അതായിരുന്നില്ല പ്രശ്നം. മുകളിൽ വിശ്വേട്ടൻ പറഞ്ഞതാവണം--Vinayaraj (സംവാദം) 15:06, 26 ഫെബ്രുവരി 2018 (UTC)
- ഏതോ കാരണത്താൽ ഒപ്പിടാൻ വിട്ടുപോയതാണ്. ഞാൻ കരുതിയത് ആ ഇൻലൈൻ ആയിരിക്കും ഉദ്ദേശിച്ചത് എന്നായിരുന്നു. ഒപ്പുചേർത്ത അരുണിന് നന്ദി.--സുഗീഷ് (സംവാദം) 18:43, 26 ഫെബ്രുവരി 2018 (UTC)
We were trying to improve the accuracy of the List of butterflies of Kerala in English Wikipedia for the last few months. For that purpose, we cross checked every species with available credible lists like R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India, R. Nitin et al. (2018) Larval host plants of the buterfies of the Western Ghats, India, Kehimkar, Isaac (2016). Butterflies of India, and several other resources that are mentioned in the reference section of the Wikipedia page.
For original descriptions, we refer Linnaeus (1758). Systema Naturæ, Drury(1973) Illustrations of Exotic Entomology, Fabricius (1775). Systema Entomologiæ, Cramer (1775) De uitlandsche kapellen, to Marshall & Nicéville (1882) The butterflies of India, Burmah and Ceylon, Moore & Swinhoe (1890–1913) Lepidoptera Indica (10 volumes), Watson (1891) Hesperiidae Indicae, Bingham (1905-1907) The Fauna of British India, Bell (1909–1927) The Common Butterflies of the Plains of India, Evans (1932) The Identification of Indian Butterflies, Talbot (1939-1947) The Fauna of British India, Evans (1949) A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum, Wynter-Blyth (1957). Butterflies of the Indian Region, Larsen (1987–88) The butterflies of the Nilgiri Mountains, to name a few. We also tried to refer openly accessible journals and literature for the recent updates.
All the species pages included in this list are improved with best photographs available; including life cycle images. Lot of images recently contributed by Balakrishnan Valappil, Haneesh K M and VKC make this task easier. Description, common names, subspecies, range, habitat and related information are added or updated with due references.
The next step is to improve the related list and species pages in Malayalam Wikipedia. We need more helping hands for it. ജീവൻ 10:31, 15 മേയ് 2018 (UTC)
പാൻ കാർഡ്
തിരുത്തുകപാൻ കാർഡ് എന്ന ലേഖനം ഒരുവിധം Complete ചെയ്തിട്ടുണ്ട്. പക്ഷെ അതിന്റെ മൂലരൂപവും main താളും തമ്മിൽ വളരെ disparity കാണുന്നു. ലേഖനത്തിന്റെ lay out ഒന്ന് നന്നാക്കിത്തരാൻ പറ്റുമോ ചേട്ടന്മാരെ ? എന്നെക്കൊണ്ട് പറ്റുന്നില്ല !(Anjuravi (സംവാദം) 11:19, 10 ഒക്ടോബർ 2018 (UTC))
ലേഖനത്തിൽ പലതവണ repeat ചെയ്ത matters മായ്ക്കൽ
തിരുത്തുകഹിമാലയം എന്ന താളിൽ ഒരേ സംഗതികൾ പല തവണ (അഞ്ചോ ആറോ പ്രാവശ്യം) പല sub headings- കളിലായി repeat ചെയ്തിരിക്കുന്നതായി കണ്ടു. അവ ആരെങ്കിലും delete ചെയ്യാനോ വേണ്ട വിധത്തിൽ തിരുത്തുവാനോ അപേക്ഷിക്കുന്നു.(Anjuravi (സംവാദം) 23:36, 16 ഒക്ടോബർ 2018 (UTC))
മായ്ക്കൽ ഞാൻ തന്നെ നടത്തട്ടെ ? തെറ്റിയാൽ ശരിയാക്കുമല്ലോ ?(Anjuravi (സംവാദം) 17:48, 19 ഒക്ടോബർ 2018 (UTC))
ചെറിയ ഒരു ലോൺ വേണമായിരുന്നു
തിരുത്തുകഎരുമ വളർത്തലിന് പഞ്ചായത്തിൽ നിന്ന് ലോൺ കൊടുക്കുന്നുണ്ടോ?