വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)/Archive 2
കാറ്റഗറി
തിരുത്തുകമുകളിലെ സംവാദങ്ങളുടെ തുടർച്ചയാണു ഇതു. ഇപ്രാവശ്യമെങ്കിലും ഇതു ഒരു തീരുമാനത്തിലെത്തണം. വിക്കി വളരുംതോറും പീന്നിടൊരു മാറ്റം കൂടുതൽ ബുദ്ധിമുട്ടാകും. മുകളിലെ സംവാദത്തിൽ നാമാന്തരത്തെക്കുറിച്ചു കൂടി പറയുന്നുണ്ടെങ്കിലും നമുക്കു ഇപ്പോൾ അത്യാവശ്യമായി ലേഖനങ്ങളെ ബാധിക്കുന്ന കാറ്റഗറിയുടെ കാര്യത്തിൽ ആണു തീരുമാനത്തിൽ എത്തേണ്ടതു.
അതായതു കാറ്റഗറി എന്ന നെംസ്പേസിന്റെ മലയാളം ആയി ഇപ്പോൾ ഉപയോഗിക്കുന്ന വിഭാഗം എന്നതു മാറ്റി പലരും സൂചിപ്പിച്ച പോലെ പുതിയ ഒരു വാക്ക് കണ്ടെത്തണം. വിഭാഗം എന്നത് നമുക്ക് അലിയാസ് ആക്കാം. അതിനാൽ നിലവിലുള്ള കാറ്റഗറികൾക്കു പ്രശ്നം ഒന്നും വരില്ല താനും.
വർഗ്ഗം, സൂചിക, വകുപ്പ്, ഇനം ഇങ്ങനെ കുറച്ച് വാക്കുകൾ ആണു മുകളിലെ പാതി വഴിയിൽ ഇട്ടേച്ചു പോയ സംവാദങ്ങളിൽ പലരും സൂചിപ്പിച്ചതു. Category, Categories, Category Tree ഇതിനൊക്കെ ശരിയായ പരിഭാഷ കിട്ടുന്ന വാക്കാകണം തെരഞ്ഞെടുക്കേണ്ട്ത്.
- വർഗ്ഗം, വർഗ്ഗങ്ങൾ, വർഗ്ഗവൃക്ഷം
- സൂചിക, സൂചികകൾ, സൂചികാവൃക്ഷം
ഇങ്ങനെ പരിഭാഷ ചെയ്യാൻ വർഗ്ഗം, സൂചിക എന്നീ വാക്കുകൾ സഹായിക്കും എന്നതിനാൽ എനിക്കു അതിനോടാണു താല്പര്യം. എങ്കിലും Category എന്ന വാക്കിനോടു ഏറ്റവും അടുത്ത അർത്ഥം നൽകുന്ന വർഗ്ഗം എന്ന വാക്കിനോടാണു എന്റെ യോജിപ്പ്. എല്ലാവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
ഇനിയും ദയവു ചെയ്തു ഇതു നീട്ടി കൊണ്ടു പോകരുത്. ഇതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടു വേണം നാമാന്തരങ്ങളുടെ കാര്യത്തിൽ നയരൂപീകരണം തുടങ്ങാൻ. വിക്കിയുടെ സുഗമമായ നടത്തിപ്പിനു നയരൂപീകരണം അത്യാവശ്യമാണു. അല്ലാതെ ലേഖനമെഴുത്ത് മാത്രം നടന്നാൽ പോരാ. --Shiju Alex|ഷിജു അലക്സ് 10:19, 19 സെപ്റ്റംബർ 2008 (UTC)
- അനുകൂലിക്കുന്നു വർഗ്ഗം -സിദ്ധാർത്ഥൻ 12:15, 20 സെപ്റ്റംബർ 2008 (UTC)
- അനുകൂലിക്കുന്നു വർഗ്ഗം - (സൂചിക എന്നത് index അല്ലേ?) --ഷാജി 13:42, 20 സെപ്റ്റംബർ 2008 (UTC)
- അനുകൂലിക്കുന്നു വർഗ്ഗം --ചള്ളിയാൻ ♫ ♫ 02:25, 26 സെപ്റ്റംബർ 2008 (UTC)
ഇതിന്റെ കാര്യത്തിൽ എന്തെങ്കിലും ഒരു തീരുമാനം ആക്കൂ കാര്യനിർവാഹകരേ. വിക്കിയിലെ പരമപ്രധാനമായ ഒരു നേംസ്പേസാണു കാറ്റഗറി. ഇതിന്റെ ചർച്ച പതിവു പോലെ തീരുമാനം ആകാതെ നീട്ടി കൊണ്ടു പോകണോ? --Shiju Alex|ഷിജു അലക്സ് 17:20, 25 സെപ്റ്റംബർ 2008 (UTC)
- കാറ്റഗറി എന്നതിന് വർഗ്ഗം എന്ന് ഉപയോഗിക്കാം എന്നതിന് ഒരു സമവായം ആയിട്ടുണ്ട്.
- ഇത് ആരെങ്കിലും മീഡിയവിക്കിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ?
- കാറ്റഗറിയെ വർഗ്ഗം എന്നു മാറ്റിയാൽ ഇപ്പോൾ ലേഖനങ്ങളിൽ നിലവിലുള്ള [[വിഭാഗം:ഉള്ളടക്കം]] എന്നതിനെ [[വർഗ്ഗം:ഉള്ളടക്കം]] എന്ന് മാറ്റേണ്ടി വരുമോ?.
- അതോ വർഗ്ഗത്തേയും, വിഭാഗത്തേയും Category യുടെ രണ്ടു നാമാന്തരങ്ങളായി നിലനിർത്തുമോ?
--Vssun 00:23, 5 ഒക്ടോബർ 2008 (UTC)
- സാദിഖ് ബഗ് ലോഗ് ചെയ്തിട്ടുണ്ട്. ലിങ്ക് --സിദ്ധാർത്ഥൻ 15:56, 5 ഒക്ടോബർ 2008 (UTC)
മലയാളം വിക്കിപീഡിയയിലെ വർഗ്ഗവൃക്ഷത്തിന്റെ രൂപീകരണം
തിരുത്തുകമലയാളം വിക്കിപീഡിയയിലെ കാറ്റഗറികൾ അടുക്കി പെറുക്കാനുള്ള ശ്രമത്തിന്റെയും അതുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നതിന്റേയും തുടക്കമാണിതു. വിക്കിപീഡിയയിൽ ലേഖനങ്ങളിൽ കാറ്റഗറി ചേർക്കുന്നവരും, വിക്കിപീഡിയയിലെ കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയ എല്ലാ ഉപയോക്താക്കളും ഈ ചർച്ചയിൽ പങ്കെടുക്കുകയും ഇതുമായി ബന്ധപ്പെട്ട നയങ്ങൾ രൂപീകരിക്കുന്നതിൽ സഹകരിക്കുകയും വേണമെന്നു അഭ്യർത്ഥിക്കുന്നു.
മലയാളം വിക്കിപീഡിയയിൽ കാറ്റഗറികളും കാറ്റഗറി വൃക്ഷവും എല്ലാം കുഴഞ്ഞു മറഞ്ഞാണു കിടക്കുന്നതു എന്നു കാറ്റഗറികളുടെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കിയ ഉപയോക്താക്കളെങ്കിലും ബോധവാന്മാരാണെന്നു കരുതുന്നു.
വർഗ്ഗവൃക്ഷത്തെക്കുറിച്ചോ അതിന്റെ പ്രാധാന്യത്തെക്കുറിച്ചോ, വിക്കി വളരുമ്പോൾ കാറ്റഗറികൾ എത്ര പ്രാധാന്യമുള്ളതാണെന്നോ എന്നുള്ളതിനെപ്പറ്റി നമ്മുടെ കാര്യനിർവാഹകർ അടക്കം പലരും ബോധവാന്മാരല്ല. വിക്കി വളരുമ്പോൾ കാറ്റഗറികൾ എത്ര പ്രാധാന്യമുള്ളതാതാണെന്നു മനസ്സിലാക്കണമെങ്കിൽ ഇപ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയ നോക്കിയാൽ മതി. ഇവിടെ ഞെക്കുക.
അതിനാൽ നമ്മുടെ വിക്കിയുടെ കാറ്റഗറൈസേഷൻ നടത്തുന്ന ശ്രമത്തിന്റെ തുടക്കമാണിതു. അതിന്റെ നയങ്ങളിലേക്കു സഹായകമാകുന്ന രീതിയിൽ എന്റെ മനസ്സിൽ വന്ന ചില പോയിന്റുകൾ താഴെ ലിസ്റ്റ് ചെയുന്നു.
- നമ്മുടെ വിക്കിക്കു ഇതുവരെ വര്ഗ്ഗവൃക്ഷം നിർവചിച്ചിട്ടില്ല. അതിനാൽ അതു നിർവചിക്കുന്നതിന്റെ തുടക്കമായി, വിക്കിപീഡിയയുടെ ഏറ്റവും ഉയരത്തിലുള്ള കാറ്റഗറി, ഇംഗ്ലീഷ് വിക്കിപീഡിയയിലെ പോലെ ഉള്ളടക്കം ആക്കുന്നതായിരിക്കും നല്ലത്. അതു കൊണ്ടു ഇനി മുതൽ ദയവു ചെയ്തു ആരും, ഒരു ലേഖനത്തിലും ഉള്ളടക്കം എന്ന കാറ്റഗറി ചേർക്കരുത്. ഉള്ളടക്കം എന്ന കാറ്റഗറിയിൽ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്ന ലേഖനങ്ങളൊക്കെ അതതു സബ് കാറ്റഗറികളിലേക്കു മാറ്റേണ്ടതാണു.
- വിക്കിപീഡിയയുടെ വർഗ്ഗവൃക്ഷത്തിന്റെ കാര്യത്തിൽ ചർച്ച ചെയ്തു സമവായത്തിലെത്തേണ്ടതാണു. മലയാളം വിക്കിപീഡിയയ്ക്ക് ഉണ്ടാകേണ്ട വർഗ്ഗവൃക്ഷത്തിൻറെ ഉദാഹരണമായി ഇവിടെ ഒരു മാതൃക നല്കിയിട്ടുണ്ട്. ഈ വർഗ്ഗവൃക്ഷത്തെ വിപുലീകരിക്കുകയും ആവശ്യത്തിനു മാറ്റങ്ങളൊടെ അതു നമ്മുടെ വിക്കിയിൽ ചേർക്കുകയും ചെയ്യാവുന്നതാണു. അതിനു ആവശ്യമായ സമവായം രൂപപ്പെടുത്തുകയാണു ആദ്യം വേണ്ടത്.
- വിക്കിപീഡിയയിലെ നിലവിലൂള്ള 8000 ലേഖനങ്ങളുടെയും കാറ്റഗൈറൈസേഷൻ നടത്താൻ ഒരു വിക്കിപദ്ധതി തന്നെ നമുക്കു തുടങ്ങാവുന്നതാണു . ഈ പദ്ധതിയിൽ അംഗമകാൻ തയ്യാറുള്ള ഉപയോക്താക്കളുടെ ഒരു ടീം നമുക്കു രൂപപ്പെടുത്താം. കാറ്റഗറികളുടെ പ്രാധാന്യം മനസ്സിലാക്കിയവരും, നമ്മുടെ വിക്കി പിന്തുടരാൻ പോകുന്ന വര്ഗ്ഗവൃക്ഷം നിർവചിക്കാൻ താല്പര്യമുള്ള ആര്ക്കും ഈ പദ്ധതിയിൽ അംഗമാകാം.
- കാറ്റഗറൈസേഷൻ ശ്രദ്ധപൂർവ്വം വേണം ചെയ്യാൻ. ഒരു ലേഖനത്തിലും ഉള്ളടക്കം, ശാസ്ത്രം, പോലുള്ള വർഗ്ഗവൃക്ഷത്തിലെ പേരന്റ് കാറ്റഗറികൾ ചെർക്കരുത്. ഓരോ ലേഖനത്ത്ഗിലും അതതിന്റെ ചൈൽഡ് കാറ്റഗറികൾ വേണം ചേർക്കാൻ.
- വിക്കിപീഡിയയുടെ മുഴുവൻ കാറ്റഗറികളുടെയും സമ്പൂർണഘടന ഇപ്പോൾ തന്നെ ഉണ്ടാക്കുക എന്നതു നടക്കുന്ന കാര്യമല്ല. അതിനാൽ ഓരോ ഉപവിഭാഗങ്ങളായി അവയെ മാറ്റി ചർച്ച ചെയ്യുന്നതായിരിക്കും നല്ലത്. ഉദാഹരണമായി കനകാംഗി (മേളകർത്താരാഗം) എന്ന ലേഖനം എടുക്കാം. ഇതിൻറെ വർഗ്ഗവൃക്ഷത്തിൻറെ ശാഖകൾ എങ്ങനെയൊക്കെയാകാമെന്ന് നോക്കാം.
- ഉള്ളടക്കം > വിഭാഗക്രമം > കല > സംഗീതം > ഏഷ്യൻ സംഗീതം > ഭാരതീയ സംഗീതം > ഭാരതീയ ശാസ്ത്രീയസംഗീതം > കർണാടകസംഗീതം > മേളകർത്താരാഗങ്ങൾ > രാഗങ്ങൾ
- ഉള്ളടക്കം > വിഷയക്രമം > സംഗീതം > ഏഷ്യൻ സംഗീതം > ഭാരതീയ സംഗീതം > ഭാരതീയ ശാസ്ത്രീയസംഗീതം > കർണാടകസംഗീതം > മേളകർത്താരാഗങ്ങൾ > രാഗങ്ങൾ
- ഉള്ളടക്കം > ഇനം > ലേഖനം > കല > സംഗീതം > ഏഷ്യൻ സംഗീതം > ഭാരതീയ സംഗീതം > ഭാരതീയ ശാസ്ത്രീയസംഗീതം > കർണാടകസംഗീതം > മേളകർത്താരാഗങ്ങൾ > രാഗങ്ങൾ
- എന്നെല്ലാമായിരിക്കും. ഇവിടെ ഈ വിഭാഗങ്ങളൊക്കെ ചർച്ച ചെയ്യുന്നതിന് പകരം കർണാടകസംഗീതം > മേളകർത്താരാഗങ്ങൾ > രാഗങ്ങൾ എന്ന ഉപവിഭാഗം മാത്രം ചർച്ചയ്ക്കെടുക്കുക.
- ഇതിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ അവയുടെ ചർച്ച നടത്തുക. ഉദാഹരണമായി ഹിന്ദുസ്ഥാനി രാഗങ്ങൾ എവിടെ ചേർക്കുമെന്നത് ഇവിടെ ചർച്ചയ്ക്ക് വരാവുന്ന ഒരു ചോദ്യമാണ്. അപ്പോൾ രാഗങ്ങൾ എന്ന പേര് കർണാടകരാഗങ്ങൾ എന്നു മാറ്റണമോ? അതോ രാഗങ്ങൾ എന്ന പദം കർണാടകസംഗീതത്തിൻറെ ഉൾപ്പിരിവുകളിൽ മാത്രം നല്കി ഹിന്ദുസ്ഥാനിയിലും മറ്റും ഹിന്ദുസ്ഥാനിരാഗങ്ങൾ എന്ന് പേര് നല്കാമോ?
- ഓരോ ഉപയോക്താക്കളുടെയും മനസ്സിൽ തോന്നുന്ന ഉപവിഭാഗങ്ങളെല്ലാം രേഖപ്പെടുത്തുക. ഉപവിഭാഗങ്ങൾ തൽക്കാലം ഈ താളിൽ രേഖപ്പെടുത്താവുന്നതാണ്. വിക്കിപദ്ധതി താൾ തുടങ്ങിയാൽ എല്ലാം ചർച്ചയും അങ്ങോട്ടു മാറ്റാവുന്നതാണു
- ഏറ്റവും താഴെയുള്ള കാറ്റഗറിക്ക് ബഹുവചനം ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഉദാഹരണം: ഇന്ത്യൻ ഗണിതശാസ്ത്രജ്ഞർ , തമിഴ് ശാസ്ത്രജ്ഞർ
ഇതാണു തൽക്കാലം മനസ്സിൽ വന്നവ. ഇതിനെപറ്റിയുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുന്നു.--Shiju Alex|ഷിജു അലക്സ് 14:36, 2 ഒക്ടോബർ 2008 (UTC)
വർഗ്ഗവൃക്ഷവുമായി ബന്ധപ്പെട്ട തുടർന്നുള്ള എല്ലാ ചർച്ചകൾക്കും ഇവിടെ സന്ദർശിക്കുക: വിക്കിപീഡിയ:വിക്കിപദ്ധതി (വർഗ്ഗവൃക്ഷത്തിന്റെ രൂപീകരണം)
മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക
തിരുത്തുകമോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക എന്ന പേരിൽ ഒരു പട്ടിക വന്നതു് കാണുമല്ലോ. ഇത്തരം പട്ടികകളുടെ കാര്യത്തിലുള്ള വിക്കി നയം എന്താണു്? നയത്തനു് വിരുദ്ധമാണു് എന്ന തോന്നലുള്ളതുനാലാണു് ചോദിക്കുന്നതു്. മുമ്പ് മലയാളം വെബ് സൈറ്റുകളുടെ പട്ടിക വരികയും അതു് നയത്തിനു് വിരുദ്ധമായതിനാൽ ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ടു് എന്നാണു് ഓർമ്മ.
സംഭരണിയല്ല വിക്കി എന്നതാണു് അന്നു് പറഞ്ഞുകേട്ട കാര്യം എന്നും ഓർക്കുന്നുണ്ടു്. ഇപ്പോൾ സംഭരണിയാവാം എന്ന നിലയിലുള്ള നയം മാറ്റം ഉണ്ടായിട്ടുണ്ടോ? അങ്ങനെയെങ്കിൽ മലയാളത്തിലേതല്ല ലോകത്തിലെ മുഴുവൻ നടിപ്പുകാരുടെയും പട്ടിക തയ്യാറാക്കി വിക്കിയെ സമ്പന്നമാക്കാവുന്നതാണു്.
ആർക്കും എഡിറ്റു ചെയ്യാവുന്നതും എഡിറ്റു ചെയ്യുന്നവർ മാത്രം ഉപയോഗിക്കുകയും ചെയ്യുന്ന വിജ്ഞാനകോശം എന്ന നിലയിലേക്കു് പുരോഗമിക്കുവാൻ ഇത്തരം പട്ടികകൾ പ്രയോജനപ്രദമാണു്. മംഗലാട്ട് ►സന്ദേശങ്ങൾ
- ഫലകമാക്കിയിട്ടുണ്ട് ഫലകം:മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക --സാദിക്ക് ഖാലിദ് 16:18, 11 ഫെബ്രുവരി 2009 (UTC)
ജിഗേഷ് അഡ്മിൻ പദവി ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റി
തിരുത്തുകഅഡ്മിൻ അബ്യൂസ് സംബന്ധമായി നയപരമായ പ്രാധാന്യമുള്ളതുകൊണ്ടാണ് miscellany യിൽ ചേർക്കാതെ ഈ വിഷയം ഇവിടെ ഉന്നയിക്കുന്നത്. ചാറ്റിലും ഐ ആർ സിയിലും റിയൽ ലൈഫിലുമുള്ള ചങ്ങാത്തം ഏശാതെ വസ്തുനിഷ്ഠമായി ഈ പ്രശ്നത്തെ സമീപിക്കാനാവുന്നവർ അഭിപ്രായം പറയുക.
ജിഗേഷിൻറെ ബ്ലോക്കിങ് ലോഗ് നോക്കുക[1] ഡൈനാമിക് ഐപികളെ ദീർഘകാലത്തേക്കു ബ്ലോക്കു ചെയ്യുക എന്നത് വിക്കിപീഡിയയുടെ നയങ്ങൾക്കെതിരാണ്. [2] ബ്ലോക്ക് ദൈർഘ്യം നോക്കുക. ഒരു കുഴപ്പം പിടിച്ച എഡിറ്റു നടത്തിയതിന് ആറുമാസം ബ്ലോക്കുചെയ്യുന്ന അഡ്മിൻ പീഡിയയ്ക്കു വെറും ബാധ്യതയാണ്. കടുത്ത ഈ പ്രയോഗത്തിനു കാരണം പറയാം.
- 18:14, 22 ജൂലൈ 2007 Jigesh (സംവാദം | സംഭാവനകൾ) 212.107.116.248 (സംവാദം) എന്ന ഉപയോക്താവിനെ പുനഃസ്ഥാപിച്ചിരിക്കുന്നു (Leaving my decision to beurocrat Sunil)
- 17:18, 22 ജൂലൈ 2007 Jigesh (സംവാദം | സംഭാവനകൾ) 212.107.116.248 (സംവാദം) നെ (അജ്ഞാത ഉപയോക്താക്കളെ മാത്രം) 1 മാസത്തേയ്ക്ക് വിക്കിപീഡിയയിൽ തിരുത്തൽ നടത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു (6 month expired account)
ജിഗേഷ് ബ്ലോക്ക് ചെയ്യുകയും അതു നീക്കുകയും ചെയ്തതിൻറെ രണ്ട് ഇൻസ്റ്റൻസസ് ആണിവ. ജിഗേഷ് മഹാമനസ്കതകൊണ്ടല്ല ബ്ലോക്ക് നീക്കിയത്. ജിഗേഷിൻറെ ബ്ലോക്ക് തെറ്റാണെന്ന് കൺസെൻസസ് ഉണ്ടായതുകൊണ്ടാണ്. വർഷം രണ്ടു കഴിഞ്ഞിട്ടും ബ്ലോക്കിങ് നയം അറിയില്ലെന്നു മാത്രമല്ല അഡ്മിൻ റൈറ്റ് ഉപയോഗിച്ച് തന്നിഷ്ടം കാണിക്കുകയാണ് ജിഗേഷ്. ഈ ബ്ലോക്ക് ലോഗിൽ കാണുന്ന രണ്ട് ബ്ലോക്കുകൾ എൻറെ ഐ പിയാണ്.
- 12:12, 2 ജനുവരി 2008 Jigesh (സംവാദം | സംഭാവനകൾ) 59.91.253.83 (സംവാദം) നെ (അജ്ഞാത ഉപയോക്താക്കളെ മാത്രം, അക്കൗണ്ട് സൃഷ്ടിക്കുന്നതും തടഞ്ഞിരിക്കുന്നു) 6 മാസത്തേയ്ക്ക് വിക്കിപീഡിയയിൽ തിരുത്തൽ നടത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു (Inserting false information: inserting unuseful informations in talk pages)
- 12:18, 2 ജനുവരി 2008 Jigesh (സംവാദം | സംഭാവനകൾ) 59.91.253.213 (സംവാദം) നെ (അജ്ഞാത ഉപയോക്താക്കളെ മാത്രം, അക്കൗണ്ട് സൃഷ്ടിക്കുന്നതും തടഞ്ഞിരിക്കുന്നു) 6 മാസത്തേയ്ക്ക് വിക്കിപീഡിയയിൽ തിരുത്തൽ നടത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു (Inserting false information: അനാവശ്യസംവാദങ്ങൾ ഉണ്ടാക്കുന്നു, വീണ്ടു ഒരു പ്രശ്നം ഉണ്ടാകാതെയിർക്കാനായി)
ഇതു രണ്ടും കപടമായ ന്യായം ഉന്നയിച്ച് തനിക്കിഷ്ടമില്ലാത്ത യൂസെറെ ബ്ലോക്ക് ചെയ്തതാണ്. അതിൽ രണ്ടാമത്തേതു നോക്കുക. "inserting false information" എന്ന സമ്മറി നോക്കുക. ഇതു വ്യാജപ്രസ്താവമാണെന്നും മനഃപൂർവ്വമാണെന്നും ആ ഐ പിയുടെ എഡിറ്റു നോക്കിയാൽ മനസ്സിലാവും. ഇപ്പോഴീ പ്രശ്നം ഉന്നയിക്കാൻ കാരണം ഇന്നത്തെ ഈ ബ്ലോക്കാണ്.
- 08:49, 24 മാർച്ച് 2009 Jigesh (സംവാദം | സംഭാവനകൾ) 210.212.236.129 (സംവാദം) നെ (അജ്ഞാത ഉപയോക്താക്കളെ മാത്രം, അക്കൗണ്ട് സൃഷ്ടിക്കുന്നതും തടഞ്ഞിരിക്കുന്നു, യാന്ത്രികബ്ലോക്ക് ദുർബലപ്പെടുത്തിയിരിക്കുന്നു) 6 മാസത്തേയ്ക്ക് വിക്കിപീഡിയയിൽ തിരുത്തൽ നടത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു (മാന്യമല്ലാത്ത പെരുമാറ്റം)
ഈ ഐ പി എന്തോ വേണ്ടാതീനം ഇന്ന് എഴുതിയെന്നു തോന്നുന്നു. (ഇതു വിലയിരുത്താനായി തത്കലാം ഈ പേജ് അൺഡിലീറ്റു ചെയ്യണമെന്നു ഞാൻ നിർദ്ദേശിക്കുന്നു.) പക്ഷേ ഈ ഐ പിയിൽനിന്നു നല്ല എഡിറ്റും ഉണ്ടായിട്ടുണ്ട്. ഇതു മിക്കവാറും ഡൈനാമിക് ഐ പി ആയിരിക്കണം. ആണെങ്കിലും അല്ലെങ്കിലും ആറു മാസം ബ്ലോക്കു ചെയ്യേണ്ട ഒന്നും (ആ പേജിൽ എന്ത് അശ്ലീലമാണ് എഴുതിയതെന്നാലും ശരി) ഉണ്ടായിട്ടില്ല. രണ്ടു വർഷം മുൻപ് ജിഗേഷിൻറെ ദുരുപയോഗം ഞാനുന്നയിച്ചപ്പോൾ ജിഗേഷിനു തെറ്റുപറ്റിയതാവാം എന്നു പറഞ്ഞ് എല്ലാരം ഡിഅഡ്മിൻ ചെയ്യാനുള്ള നിർദ്ദേശം തള്ളുകയായിരുന്നു. ഞാൻ പറഞ്ഞതു ശരിയായിരുന്നെന്ന് ഇപ്പോൾ വ്യക്തമാവുന്നു. ജിഗേഷ് policy, guidelines എന്നിവ പാലിക്കാൻ ഉദ്ദേശിക്കുന്നില്ല, തന്നിഷ്ടം തുടരുകയാണ്. അഡ്മിൻ അധികാരങ്ങൾ ഈ വിധം ദുരുപയോഗം ചെയ്യുന്ന ഒരു സിസോപ് വിക്കിപീഡിയയ്ക്ക് ഗുണകരമല്ല. Not4u 14:07, 24 മാർച്ച് 2009 (UTC).
- ബ്ലോക്ക് 1 ദിവസമാക്കി ചുരുക്കിയിട്ടുണ്ട്. ഇതേ പറ്റിയുള്ള ജിഗേഷിന്റെ വിശദീകരണം വരുന്നതിനായി കാക്കുന്നു. ദയവായി ഇതോടൊപ്പം മറ്റു കാര്യങ്ങൾ കൂട്ടികുഴക്കരുതെന്ന് എല്ലാവരോടും മുങ്കൂറായി അപേക്ഷിക്കുന്നു. --സാദിക്ക് ഖാലിദ് 14:42, 24 മാർച്ച് 2009 (UTC)
- പഴയകാര്യങ്ങളിലേക്ക് എന്തായാലും ഞാനില്ല. ഞാൻ ചെയ്തത് പഴയ ഐ.പി. യോട് ഉള്ള ദേഷ്യം തീർക്കാനല്ല. പിന്നെ അജ്ഞാത ഉപയോക്താവിനെ മാത്രമാൺ ബ്ലോക്ക് ചെയ്തിരിക്കുന്നത്. പിന്നെ തെറി കേൾക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാൺ ഏവർക്കും. തർക്കിക്കൻ ഞാൻ ഇല്ല. അജ്ഞാത ഐ.പി. വീണ്ടും അത് തുടരാതിരിക്കട്ടേ!--Jigesh talk 14:48, 24 മാർച്ച് 2009 (UTC)
- സാദിക്ക് മ പീഡിയയിലെ മുഖ്യ അഗ്നിശമനകനാണ് (സ്വന്തം കമ്മട്ടത്തിലെ പദം). അതിൽ തെറ്റു പറയാനും ഇല്ല. എങ്കിലും സാദിക്കേ ആദ്യം ബ്ലോക് reset ചെയ്തിട്ട് അഭിപ്രായം കാക്കുന്നത് പ്രശ്നമല്ലേ. വാസ്തവത്തിൽ പ്രശ്നമില്ല. കാരണം ഒറ്റ നോട്ടത്തിലേ സാദിക്കിനു മനസ്സിലായി ആ ബ്ലോക്ക് തെറ്റാണെന്ന്. ഇത് കാഴ്ചയെ മറയ്ക്കുന്ന വേറൊന്നും ബാധിക്കാത്ത ആർക്കും മനസ്സിലാവും. എന്നാൽപ്പിന്നെ അതു തെറ്റാണെന്ന് ഇവിടെ പറയുകയും പ്രശ്നത്തെ സംബന്ധിച്ച ചർച്ചയിലേക്കു കടക്കുകയും കൂടി ചെയ്താല്‍.... Not4u 14:50, 24 മാർച്ച് 2009 (UTC)
- എന്തോ പഴയതിനെ ഭയപ്പെട്ട് മിണ്ടാതിരുന്നിട്ടെന്തു കാര്യം. ജിഗേഷ് ഉന്നയിച്ച ഒരു പ്രശ്നവും സ്പർശിക്കാതെ ഒഴുക്കൻ മറുപടി പറഞ്ഞു നിറുത്തി. അത്ര നിസ്സാര പ്രശ്നമല്ലിത്. ജിഗേഷിന് ബ്ലോക്കിങ് പോളിസി അറിയുമോ? രണ്ടു കൊല്ലം മുമ്പ് ജിഗേഷിനു പ്രത്യേകമായി മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ച ഈ കാര്യം ഇപ്പോഴും ആവർത്തിക്കുന്നതിൻറെ യുക്തി? എൻറെ രണ്ട് ഐ പി ബ്ലോക് ചെയ്തതിലെ ന്യായാന്യായം? താൻ ചെയ്തതു തെറ്റാണെന്ന കാര്യം ജിഗേഷ് സമ്മതിച്ചിട്ടില്ലെന്നതും ഏവരും ശ്രദ്ധിക്കേണ്ടതാണ്. പലവട്ടം ബ്ലോക്കിങ് പോളിസിയുടെ ഗുരുതരമായ ലംഘനങ്ങൾ നടത്തിയതിനെപ്പറ്റിയാണ് ഞാനിവിടെ പറഞ്ഞത്. Not4u 14:54, 24 മാർച്ച് 2009 (UTC)
- സാദിക്ക് മ പീഡിയയിലെ മുഖ്യ അഗ്നിശമനകനാണ് (സ്വന്തം കമ്മട്ടത്തിലെ പദം). അതിൽ തെറ്റു പറയാനും ഇല്ല. എങ്കിലും സാദിക്കേ ആദ്യം ബ്ലോക് reset ചെയ്തിട്ട് അഭിപ്രായം കാക്കുന്നത് പ്രശ്നമല്ലേ. വാസ്തവത്തിൽ പ്രശ്നമില്ല. കാരണം ഒറ്റ നോട്ടത്തിലേ സാദിക്കിനു മനസ്സിലായി ആ ബ്ലോക്ക് തെറ്റാണെന്ന്. ഇത് കാഴ്ചയെ മറയ്ക്കുന്ന വേറൊന്നും ബാധിക്കാത്ത ആർക്കും മനസ്സിലാവും. എന്നാൽപ്പിന്നെ അതു തെറ്റാണെന്ന് ഇവിടെ പറയുകയും പ്രശ്നത്തെ സംബന്ധിച്ച ചർച്ചയിലേക്കു കടക്കുകയും കൂടി ചെയ്താല്‍.... Not4u 14:50, 24 മാർച്ച് 2009 (UTC)
അജ്ഞാതനെ മാത്രമല്ല ജിഗേഷ് ബ്ലോക്ക് ചെയ്തത്. “അക്കൗണ്ട് സൃഷ്ടിക്കുന്നതും തടഞ്ഞിരിക്കുന്നു“ എന്നുകൂടി ലോഗിൽ പറയുന്നുണ്ട്. അതായത് പ്രസ്തുത ഐ.പി.യിൽ നിന്ന് 6 മാസത്തേക്ക് അകൌണ്ട് സൃഷ്ടിക്കുവാനും സാധ്യമല്ല എന്നാണ് എനിക്കു മനസ്സിലായത്. തെറ്റാണെന്ന് കണ്ടതു കൊണ്ടാണ് ബ്ലോക്ക് ഉടൻ റീസെറ്റ് ചെയ്തത്, അതിനു ശബ്ദം കുറച്ചു പറയേണ്ട കാര്യമൊന്നുമില്ല. രണ്ട് വശവും കൂടി അറിയാമെന്ന് കരുതിയാണ് ജിഗേഷിനു വേണ്ടി കത്തുനിന്നത്. കൂടുതൽ ചർച്ചയിലേക്ക് കടക്കുവാൻ നയരൂപീകരണത്തിലേക്കായി വ്യക്തമായ നിർദ്ദേശങ്ങളൊന്നും വെച്ചതായി കാണുന്നില്ല. പഴയതും പുതിയതുമായ ഒന്നിനെം ഭയക്കുന്നില്ല. “രണ്ടു കൊല്ലം മുമ്പ് ജിഗേഷിനു പ്രത്യേകമായി മനസ്സിലാക്കി കൊടുക്കാൻ ശ്രമിച്ച ഈ കാര്യം ഇപ്പോഴും ആവർത്തിക്കുന്നതിൻറെ യുക്തി?“ ഈ ചോദ്യത്തിലെ ന്യായം പിടികിട്ടുന്നില്ല. --സാദിക്ക് ഖാലിദ് 15:12, 24 മാർച്ച് 2009 (UTC)
212.107.116.248-ന്റെ കാര്യത്തിൽ ജിഗേഷ് തെറ്റായ നിലപാട് കൈകൊണ്ടു എന്നതിൽ സംശയമില്ല. ചിലപ്പോൾ തെറ്റ് പറ്റിയതായിരിക്കാം. --സാദിക്ക് ഖാലിദ് 08:16, 24 ജൂലൈ 2007 (UTC)
Not4u 15:25, 24 മാർച്ച് 2009 (UTC)
- ജിഗേഷ് ബ്ലോക്ക് ചെയ്യാനിടയായ ഐ.പി. സൃഷ്ടിച്ച പുതിയ താൾ ഒരു ഭഗവത്ഗീതയും കുറെ മുലകളും ആണ്. ചിലപ്പോൾ ആ ഐ.പി വൈക്കം മുഹമ്മദ് ബഷീർ എന്ന താളിൽ നിന്നും ആ ലിങ്ക് ക്ലിക്ക് ചെയ്ത് തുടങ്ങിയതാവാം. അതിന്റെ ഉള്ളടക്കം ഇതും themmaditharam parayunnoda chette. ഇത്തരം പ്രവർത്തനങ്ങൾ ബ്ലോക്ക് ചെയ്യപ്പെടേണ്ട പ്രവൃത്തികൾ തന്നെ. അത് ഡൈനാമിക് ഐപികൾ ആണെങ്കിൽ പോലും. പക്ഷേ ഇവിടെ ആറു മാസം എന്നത് വളരെ കൂടുതൽ ആണെന്നാണ് എന്റെ അഭിപ്രായം. ഇനി ഇക്കാര്യത്തിലുള്ള എന്റെ സംശയങ്ങൾ (ഏതാണ്ട് 10 മാസമായി സീസോപ്പ് ആണെങ്കിലും ഇപ്പോഴും ഇക്കാര്യങ്ങളിൽ വേണ്ടത്ര പരിജ്ഞാനമില്ല എന്നു തുറന്നു സമ്മതിക്കുന്നു)
- ഒരു ഐ.പി ഡൈനാമിക് ആണോ സ്റ്റാറ്റിക് ആണോ എന്നത് എങ്ങനെ മനസിലാക്കാം?
- ഏതൊക്കെ അവസരങ്ങളിൽ എങ്ങനെയൊക്കെ ബ്ലോക്ക് ചെയ്യണം എന്നൊരു നയരേഖ മലയാളം വിക്കിപീഡിയക്കു മാത്രമായോ,അല്ലെങ്കിൽ വിക്കിമീഡിയ പദ്ധതികൾക്കു മുഴുവനായോ ഉണ്ടോ? അല്ലെങ്കിൽ അതൊക്കെ സീസോപ്പുമാരുടെ മനോധർമ്മമനുസരിച്ചാണോ ചെയ്യുന്നത്?
--Anoopan| അനൂപൻ 15:49, 24 മാർച്ച് 2009 (UTC)
സത്യം പറഞ്ഞാൽ ഇവിടെ(ജോലി സ്ഥലം) ഉണ്ടായ ഒരു പ്രശ്നമാണ് ഇതിന് കാരണം ഞാൻ അജ്ഞാത ഐ.പി.യെ ബ്ലോക്ക് ചെയ്യുമ്പോൾ ഇവിടെ നെറ്റ് വർക്ക് കട്ടാകുകയും ഞങ്ങളുടെ ലീസ്ഡ് ലൈൻ കട്ടാവുകയും ചെയ്തു. പിന്നെ ലൈൻ പുനസ്ഥാപിക്കുവാൻ സാധിച്ചതു രാത്രിയാണ്. അനൂപിനോട് സംസാരിച്ചിരിക്കുമ്പോളാണ് സംഭവിച്ചത്, അനൂപ് ഓർക്കുമല്ലോ. നെറ്റ് വേഗത് കുറയുകയും ഞാൻ പേജ് റീഫ്രഷ് ചെയ്യുകയും ആണ് ഉണ്ടായത്. അവിടെ ഞാൻ ഒരു ദിവസത്തേക്കാണ് ബ്ലൊക്ക് ചെയ്തത്. എങ്ങനെയോ ഒരു തെറ്റ് ബ്ലോക്ക് ചെയ്തതിൽ ഉണ്ടാവുകയും ചെയ്തു. പിന്നെ ലൈൻ ശരിയയി വന്നതിനു ശേഷം ഞാൻ ശ്രദ്ധിക്കുമ്പോൾ ഈ സംവാദം കാണുകയും ചെയ്തു. ഈ ഒരു കാര്യത്തിന് ഇത്രമാത്രം പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കരുതിയതുമില്ല. നല്ല ജോലിതിരക്കിൽ നിന്നാണ് ഞാൻ വിക്കിയിൽ വരുന്നത്. ഞാൻ വേറേയൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല.
ഒരു ഐ.പി ഡൈനാമിക് ആണോ സ്റ്റാറ്റിക് ആണോ എന്നത് എങ്ങനെ മനസിലാക്കാം?
പൊതുവെ എല്ലാ ഐ എസ് പികളൂം ഡൈനാമിക്ക് ഐ.പിയാണ് ഉപയോഗിക്കുന്നത്. ഒരു പ്രത്യേക ഐപി റേഞ്ച് അവർക്ക് ഉണ്ടാകും എന്നാലും ഒരു ബ്രോഡ്ബാൻഡ് ഡൈനാമിക്ക് ഐപി മിക്കാവാറും പെട്ടന്ന പെട്ടന്ന് മാറുകില്ല. ഒരു ദിവസമെങ്കിലും ആ ഐ.പി. അവർക്ക് സ്വന്തമായിരിക്കും. കട്ടാക്കാതെ ഉപയോഗിക്കുകയാണെങ്കിൽ കട്ട് ചെയ്യുന്നത് വരെ(ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം). പിന്നെ ഞാൻ ഉപയോഗിക്കുന്നത് ലീസ്ഡ് ലൈൻ ആണ് ഈ ഐ.പി. ഒരിക്കലും മാറുകയില്ല. അത് സ്റ്റാറ്റിക്ക് ആണ്. ലീസ്ഡ് ലൈനിന്റെ ഉടമസ്തന്റെ പേര് whois ഉണ്ടാകും. ഡൈനാമിക്കിന്റെ whois നെറ്റ് വർക്ക് പ്രൊവൈഡർ ആയിരിക്കും. ഇത്രയാണ് എന്റെ 5 കൊല്ലത്തെ നെറ്റ് വർക്ക് പരിചയംകൊണ്ടുള്ള അറിവ്.--Jigesh talk 05:29, 25 മാർച്ച് 2009 (UTC)
- ജിഗേഷ് തെറ്റുചെയ്തെന്നു സമ്മതിക്കുമെന്നു ഞാൻ കരുതുന്നില്ല. ഇവിടെ ജിഗേഷ് പറയുന്നത് അവാസ്തവമാണെന്നു വ്യക്തം. ഒരു ദിവസത്തെ ബ്ലോക്കാണ് ഉദ്ദേശിച്ചതെങ്കിൽ മുകളിലെ പരസ്പരബന്ധമില്ലാത്ത പ്രസ്താവത്തിൽ അതു പറയുമായിരുന്നു. സംഭവിച്ചുകഴിഞ്ഞതിനുശേഷമുള്ള ന്യായീകരണം മാത്രമാണിത്. ഒരു മാസത്തിൽക്കുറഞ്ഞ ബ്ലോക്കുകളൊന്നും നടത്താത്ത ജിഗേഷ് ഇതുമാത്രം ഒരു ദിവസത്തേക്കു നടത്തിയപ്പോഴേക്കും ലീസ്ഡ് ലൈൻ ഫെയിലായിയെന്നും റിഫ്രെഷ് ചെയ്തപ്പോൾ അറിയാതെ ഒരു ദിവസം ഒരു മാസമായിപ്പോയിയെന്നുമൊക്കെ പറയുമ്പോൾ ജിഗേഷ് മറ്റാളുകളുടെ സാമാന്യബുദ്ധിയെപ്പറ്റി എന്തുവിചാരിക്കുന്നു എന്നു വ്യക്തമാവുന്നുണ്ട്. എൻറെ രണ്ട് ഐപി വ്യാജമായ കാരണം പറഞ്ഞ് ആറു മാസത്തേക്കു വിലക്കിയതിനെപ്പറ്റി ജിഗേഷിന് ഒന്നും പറയാനില്ല. ആനുഷംഗികമായി പറയുകയാണ്, അഞ്ചുവർഷത്തെ നെറ്റ്വർക്ക് പരിജ്ഞാനമുള്ള ജിഗേഷ് ഈ ഐപി ആറു മാസത്തേക്കല്ല ആറു കൊല്ലത്തേക്കു വിലക്കിയാലും കാലിക്കറ്റർക്കോ, കാലിപ്സോക്കോ, Not4u വിനോ ഒരു ചുക്കും വരാനില്ലെന്നും മറിച്ച് അതേ റെയിഞ്ച് ഉപയോഗിക്കുന്ന നൂറു കണക്കിനാളുകളിൽ ആരെങ്കിലും പീഡിയ എഡിറ്റു ചെയ്യാനോ എക്കൌണ്ട് ഉണ്ടാക്കാനോ നോക്കിയാൽ ബ്ലോക്ക് ചെയ്തതായി കണ്ട് ആശയക്കുഴപ്പം അനുഭവിച്ചിട്ടുണ്ടാവാമെന്നും മനസ്സിലാക്കിയിട്ടില്ലെങ്കിൽ അതു പരിഹാസ്യമാണ്. ജിഗേഷ് ചെയ്തതു തെറ്റാണ്. ഒറ്റ നോട്ടത്തിൽതന്നെ മനസ്സിലാവുന്ന ഇക്കാര്യം തിരിച്ചറിഞ്ഞ ഒരു കേറ്റ് അതു റിവേർടു ചെയ്തുകഴിഞ്ഞു. (ഈ കേറ്റ് സ്വന്തം ബ്ലോക്കിങ് ലോഗ് ഒന്നു നോക്കുകയും അതിൽ റീസെറ്റു ചെയ്യാനുള്ളതു ചെയ്യുകയും ചെയ്യുന്നത് ഉചിതമാവും.) പക്ഷേ ചെയ്തതു തെറ്റാണെന്നു ജിഗേഷ് സമ്മതിക്കില്ല. പോരാത്തതിനു ആളുകളുടെ സാമാന്യബുദ്ധിയെ ചോദ്യംചെയ്യുംവിധം ബാലിശമായ നുണ പറയുകയും ചെയ്യും. ഞാൻ ജിഗേഷിനോടു നിർദ്ദേശിക്കുക, അഡ്മിൻ സ്ഥാനം ഒഴിയാനാണ്. കാരണം ജിഗേഷ് അതിനു കൊള്ളില്ല. അതാണ് ഈ ത്രെഡിൽ വ്യക്തമായ ഒരു കാര്യം. Not4u 15:33, 25 മാർച്ച് 2009 (UTC)
- ഒട്ടകപ്പക്ഷികളെപ്പോലെയാണോ മലയാളം പീഡിയർ? ജിഗേഷ് നുണ പറഞ്ഞില്ലെന്ന് ആർക്കും പറയാനാവില്ല. ആരെങ്കിലും പറയുമെന്നു ജിഗേഷ് ഉദ്ദേശിച്ചിട്ടുമുണ്ടാവില്ല. കാരണം കാര്യങ്ങൾ ചാറ്റിലും മറ്റുമായി offwiki നിശ്ചയിക്കപ്പെടുമ്പോൾ ജിഗേഷ് എന്തിനാണ് കുലുങ്ങുന്നത്. പിന്നെ ഇതൊക്കെ ഒരു കോഴിക്കോട്ടുകാരൻറെ മാത്രം പ്രശ്നങ്ങൾ. മിണ്ടാതിരുന്നാൽ മതി താനേ കെട്ടോളും. ജ്യോതിസ് എന്ന കക്ഷി ഒരു താൾ പ്രൊട്ടക്റ്റ് ചെയ്തതിനെപ്പറ്റി ഞാൻ ചോദിച്ചു. കുറച്ചു ദിവസത്തേക്ക് ആ ദേഹത്തെ കണ്ടതേയില്ല. (പ്രൊട്ടക്റ്റ് ചെയ്തത് ഒരു തട്ടിപ്പു സൈറ്റിൻറെ തട്ടിപ്പ് വെളിവാക്കുന്നത് സഹിക്കാഞ്ഞ്.) ഞാൻ എൻറെ ടോക് പേജ് എഡിറ്റു ചെയ്തത് വേറൊരു കക്ഷി അൺഡു ചെയ്തു. എന്തിനെന്നു ചോദിച്ചു, മിണ്ടിയില്ല. മൌനം ഭൂഷണം. Not4u 16:38, 28 മാർച്ച് 2009 (UTC)
അനൂപൻ അഡ്മിൻ പദവി ദുരുപയോഗം ചെയ്യുന്നതിനെപ്പറ്റി
തിരുത്തുക- ഇത് നോക്കുക ഇതിലൂം ധാരാളം ബ്ലോക്കുകൾ അനാവശ്യമാണ് അനൂപനും അഡ്മിൻ പദവി ദുരുപയോഗം ചെയ്യുന്നു
ഉദാ: 10:03, 19 സെപ്റ്റംബർ 2008 Anoopan (സംവാദം | സംഭാവനകൾ) Davis Mathews (സംവാദം | സംഭാവനകൾ) നെ (അക്കൗണ്ട് സൃഷ്ടിക്കുന്നതും തടഞ്ഞിരിക്കുന്നു) 1 ആഴ്ചത്തേയ്ക്ക് വിക്കിപീഡിയയിൽ തിരുത്തൽ നടത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു (തെറ്റായ വിവരങ്ങൾ ചേർക്കുക)
- അനൂപന്റെ അഭിപ്രായങ്ങൾ എതിർത്തു (എന്ന മഹാപരാധം ചെയ്തു ) എന്നത് ഒഴിവാക്കിയാൽ
ഇതിന് അനൂപൻ മറുപടിപറയണം-- ലീ 2©©8 →/††← 17:12, 25 മാർച്ച് 2009 (UTC)
ആഗോള ബോട്ടുകൾ (Global bots)
തിരുത്തുകആഗോള ബോട്ടുകൾക്ക് മലയാളം വിക്കിയിൽ പ്രത്യേക അനുവാദം കൂടാതെതന്നെ പ്രവർത്തനം ആരംഭിക്കാൻ അനുവദിക്കാം എന്ന നിർദേശം വയ്ക്കുന്നു. ആഗോള ബോട്ടുകൾ അഥവാ Global Botsനെ ക്കുറിച്ച് കൂടുതൽ അറിയാൻ ഈ താൾ നോക്കുക. ചുരുക്കത്തിൽ പറഞ്ഞാൽ മെറ്റായിൽ ലഭിക്കുന്ന അപേക്ഷകളിന്മേൽ വാസ്തവികത പരിശോധിച്ച് ഉറപ്പിച്ച യന്ത്രങ്ങൾക്കുമാത്രമാണ് ആഗോള ബോട്ട് പദവി നൽകുന്നത്. അതുപോലെ ആഗോളബോട്ട് നയപ്രകാരം ഇവ മലയാളം വിക്കിയിൽ അന്തർവിക്കി കണ്ണികൾ ശരിയാക്കലും ഇരട്ട തിരിച്ചുവിടലുകൾ ശരിയാക്കലും മാത്രമേ ഇവയ്ക്ക് ചെയ്യാൻ പാടുള്ളൂ.
യുക്തമായ കാരണങ്ങൾ സഹിതം ആരും എതിർപ്പൊന്നും പ്രകടിപ്പിച്ചില്ലെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് മലയാളം വിക്കിയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നതാണ്. (For Stewards: It is proposed that Global Bots be permitted in Malayalam Wikipedia. If there is no objection within two weeks, the proposal will be incorporated as a policy of malayalam wikipedia) --ജേക്കബ് 20:29, 28 മാർച്ച് 2009 (UTC)
- അനുകൂലിക്കുന്നു --അഭി 01:06, 29 മാർച്ച് 2009 (UTC)
- അനുകൂലിക്കുന്നു --സാദിക്ക് ഖാലിദ് 05:57, 29 മാർച്ച് 2009 (UTC)
തീരുമാനം: Global bots are now permitted on ml.wikipedia -- ജേക്കബ് 02:58, 21 ഏപ്രിൽ 2009 (UTC) |
"പേരിനു പിന്നിൽ" എന്ന അനാവശ്യ സെക്‌ഷൻ
തിരുത്തുകപേരിനു പിന്നിൽ എന്ന പേരിൽ കാണുന്ന താളുകളിലൊക്കെ ഒരു യൂസർ സെക്‌ഷൻ ചേർക്കുന്നു. ഇതു പീഡിയയുടെ രീതിക്കു വിരുദ്ധമാണ്. ഏറ്റവും പ്രധാന വിഷയം ഏറ്റവും മീതേ എന്ന തരത്തിലാണ് പീഡിയ ലേഖനങ്ങളുടെ structure. പേരെങ്ങനെ വന്നു എന്നത് ഒരു സെക്‌ഷനാവേണ്ട കാര്യമേയല്ല സാധാരണഗതിയില്. ഇക്കാര്യത്തിൽ എറ്റിമോളജി ഒരു വാക്യത്തിൽ കൊടുക്കുന്ന ഇംഗ്ലീഷുപീഡിയയുടെ രീതി മതി ഇവിടെയും. etymology disputed ആയിരിക്കുന്ന കേസിൽ ചിലപ്പോൾ പ്രത്യേക സെക്‌ഷൻ പ്രസക്തമാവാം. കമ്യൂണിസ്റ്റ് പച്ച പോലുള്ള ലേഖനങ്ങളിൽ ഇങ്ങനെയൊരു സെക്‌ഷൻ സ്വന്തം കണ്ടുപിടിത്തം വിളംബരം ചെയ്യാൻ ഉപയോഗിച്ചതായി തോന്നുന്നു. പ്രമാണാധാരസൂചിക പോലെ കൈവിട്ടു പോകുന്നതിനു മുമ്പ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുന്നത് നന്നാവും. ഇതുപോലെ സെക്‌ഷനെ വേർതിരിക്കാൻ വിലങ്ങനെ വരയിടുന്നതും ശരിയാണെന്നു തോന്നുന്നില്ല. --— ഈ തിരുത്തൽ നടത്തിയത് Chempoth (സംവാദം • സംഭാവനകൾ) ☻ചെമ്പോത്ത് 16:20, 1 മേയ് 2009 (UTC)
പേരിനു പിന്നിൽ എന്ന ഭാഗം വിക്കിപീഡിയയുടെ രീതിക്ക് വിരുദ്ധമെന്ന് പറയുന്നതിലർത്ഥമില്ല. ഇംഗ്ലീഷ് വിക്കിയുടെ രീതിക്ക് ചേർന്നതല്ല എന്നതാവും ശരി. വളരെയധികം വിജ്ഞാനപ്രദമാണ് ആ ഭാഗം. അത് വേണോ വേണ്ടയോ എന്നത് വിക്കിയിൽ നയമാക്കിയശേഷം മാറ്റുന്നതായിരിക്കും നല്ലത്. കമ്യൂണിസ്റ്റ് പച്ച എന്ന ലേഖനം പരിശോധിച്ചു. ചെമ്പോത്ത് ഉദ്ദേശിക്കുന്ന യൂസർ അതിൽ പേരിനു പിന്നിൽ എന്ന വിഭാഗം ചേർത്തു എന്നതല്ലാതെ കണ്ടുപിടുത്തം വിളംബരം ചെയ്തു എന്നു തോന്നുന്നില്ല. ഒന്നു കൂടെ പരിശോധിക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു. ഈ വിഷയത്തിൽ ഒരു വോട്ടെടുപ്പ് ആവാമെന്ന് തോന്നുന്നു. --FirozVellachalil 16:35, 1 മേയ് 2009 (UTC)
ഫിറോസിന്റെ അഭപ്രായത്തോട് യോജിക്കുന്നു. പേരിനു പിന്നിൽ എന്ന വിഭാഗം എന്നെപ്പോലെ കുറെപേർക്ക് പുതിയ അറിവാണ്. വിക്കിയിൽ റഫറൻസുകൾ ചേർക്കാതെ ലേഖനങ്ങൾ എഴുതിയിരുന്ന കാലത്ത് റഫറൻസിന്റെ പ്രാധാന്യം ആരോടും എതിർക്കാതെ ഒരു ഒറ്റയാൾ പട്ടാളം എന്ന നിലയിൽ ചേർത്ത യൂസറെ റഫറൻസ് എന്ന ഇംഗ്ലീഷ് പദത്തിനു പകരം വാക്ക് (അത് ചർച്ച നടന്നു കഴിഞ്ഞശേഷം) ഉപയോഗിച്ചതിന്റെ പേരിൽ അവമാനിക്കുന്നത് ശരിയല്ല. ഇപ്പോഴുള കമ്യൂണിസ്റ്റ് പച്ച ആരോപണം തന്നെ ഒരുദാഹരണം. ചെമ്പോത്തിനോട് ചോദിക്കാം ലേഖനങ്ങൾടെ പേരിന്റെ പിന്നിലെ വിശേഷം. ചെമ്പോത്തിനറിയില്ലെങ്കിൽ ലേഖനത്തിലുൾപ്പെടുത്താം. എന്ന രീതി വക്കാം. --Aruna 16:58, 1 മേയ് 2009 (UTC)
പേരിനു പിന്നിൽ അനാവശ്യമാണെന്ന് എനിക്കഭിപ്രായമില്ല --ജ്യോതിസ് 18:24, 1 മേയ് 2009 (UTC)
- "പേരിനു പിന്നിൽ" എന്ന ഭാഗം പലപ്പോഴും വായനക്കാരെ ലേഖനം കൂടുതൽ വായിക്കാൻ പ്രേരിപ്പിക്കാറുണ്ട് എന്നാണെന്റെ അഭിപ്രായം. WP:OR അല്ലാത്ത ഉള്ളടക്കം വച്ച് ഇങ്ങനെ ഒരു വിഭാഗം ഉണ്ടാകുന്നതിൽ ഒരു പ്രശ്നവും ഞാൻ കാണുന്നില്ല. --ജേക്കബ് 21:32, 1 മേയ് 2009 (UTC)
"ഏറ്റവും പ്രധാന വിഷയം ഏറ്റവും മീതേ എന്ന തരത്തിലാണ് പീഡിയ ലേഖനങ്ങളുടെ structure." എന്നത് ശരിയല്ല. ലേഖനങ്ങളുടെ ഫോർമാറ്റ് അനുസരിച്ച് ആമുഖം കഴിഞ്ഞാൽ ആദ്യം വരേണ്ടത് എറ്റിമോളജി തന്നെയാണ്. അതാണ് മിക്ക ഇംഗ്ലീഷ് വിക്കി ലേഖനങ്ങളിലും കണ്ടിട്ടുള്ളത്. പേരിനു പിന്നിൽ എന്നതിനു വല്ല കുഴപ്പമുണ്ടെങ്കിൽ ആലോചിക്കാം. --Challiovsky Talkies ♫♫ 04:51, 2 മേയ് 2009 (UTC)
- I like it, I don't like it
എന്നിങ്ങനെയുള്ള ന്യായങ്ങളല്ലാതെ മറ്റെന്തെങ്കിലും? ഒറ്റ വാക്യത്തിന് ഒരു സെക്‌ഷൻ എന്നത് ലേഖനങ്ങളിൽ സ്വീകരിക്കുന്ന രീതിയല്ല. http://en.wikipedia.org/wiki/Wikipedia:Paragraph#Paragraphs
Paragraphs should be short enough to be readable, but long enough to develop an idea. Overly long paragraphs should be split up, as long as the cousin paragraphs keep the idea in focus.
One-sentence paragraphs are unusually emphatic, and should be used sparingly.
http://en.wikipedia.org/wiki/Wikipedia:Lead_section#Separate_section_usage പേരിനെപ്പറ്റി പറയാൻ ഒരു സെക്‌ഷൻ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച്
Alternatively, if there are more than two alternative names, these names can be moved to and explained in a "Names" or "Etymology" section; it is recommended that this be done if there are at least three alternate names, or there is something notable about the names themselves.
ഇതൊന്നും നോക്കാതെ പേരിനു പിന്നിൽ എന്ന നിലവാരം കുറഞ്ഞ, അസുന്ദരമായ തലക്കെട്ട് എല്ലാ ലേഖനങ്ങളിലും ചാർത്തിക്കൊടുക്കുന്നതും അതിലൊക്കെ ഒരു വാക്യം മാത്രം എഴുതിവെയ്ക്കുന്നതും എഴുതാനറിയാത്തതുകൊണ്ടുള്ള പ്രശ്നമാണ്.-- — ഈ തിരുത്തൽ നടത്തിയത് Chempoth (സംവാദം • സംഭാവനകൾ) ☻ചെമ്പോത്ത് 16:31, 2 മേയ് 2009 (UTC)
- ഒരു ലേഖനത്തിലും പേരിനു പിന്നിൽ വേണ്ട എന്നു പറയുന്നതും, എല്ലാ ലേഖനത്തിലും പേരിനു പിന്നിൽ വേണം എന്നു പറയുന്നതും ഒരുപോലെ തെറ്റാണ്. ചില ലേഖനങ്ങളിൽ പേരിനു പിന്നിൽ എന്നത് ഉപകാരപ്രദമാണ് (ഉദാ:അമേരിക്കൻ ഐക്യനാടുകൾ). ആ വിഭാഗം ഉണ്ടാക്കാൻ വേണ്ടി മാത്രം ഒരു കാരണം തപ്പിയെടുത്ത് ഇടുന്നത് തെറ്റാണ് എന്നെന്റെ അഭിപ്രായം (ഉദാ: സിന്ധു നദി, അർണ്ണോസ് പാതിരി ഇവിടൊക്കെ ഈ ഭാഗങ്ങൾ ലേഖനത്തിൽ ലയിപ്പിക്കുന്നതാണ് നല്ലത്)--പ്രവീൺ:സംവാദം 05:35, 4 മേയ് 2009 (UTC)
- ചെമ്പോത്തിൻറെ രണ്ട് ലിങ്കുകളിലും പേരിനു പിന്നിൽ എന്ന തലക്കെട്ടിനെക്കുറിച്ച് പറയുന്നില്ല് ഒന്ന് ഒറ്റവരി ഖണ്ഡികകൾ പാടില്ല എന്നാണ്. സമ്മതിക്കുന്നു. ഒറ്റവരി “പേരിനു പിന്നില് “ ഒഴിവാക്കുക തന്നെ വേണം. രണ്ടാമത്തെ ലിങ്കിൽ പറയുന്നത് ഒരു ലേഖനത്തിനു രണ്ടു പേരുകൾ ഉണ്ട് എങ്കിൽ ചെയ്യേണ്ടതിനെപ്പറ്റിയാണ്. അങ്ങനെയെങ്കിൽ രണ്ട് പേരിനെപ്പറ്റിയും പ്രതിപാദിക്കണം. ഈ രണ്ട് ലിങ്കുകളിലും എറ്റിമോളജി/പേരിൻറെ ഉദ്ഭവം വേണ്ട എന്നൊന്നും പറയുന്നില്ല. അതായിരുന്നല്ലോ ചെമ്പോത്തിൻറെ ആദ്യത്തെ ആരോപണം. --Challiovsky Talkies ♫♫ 06:01, 4 മേയ് 2009 (UTC)
പ്രവീൺ പറഞ്ഞത് ശരിയാണ്. പക്ഷെ ഉദാഹരണം സൂചിപ്പിച്ചത് ശരിയല്ല. അർണോസ് പാതിരി എന്നതിൽ അർണോസ് പിന്നെയും ശരിയായിരിക്കാം. പക്ഷെ പാതിരി എന്നതിന്റെ ഉറവിടം എങ്ങനെ അറിയും? പ്രവീണിനറിയുമെങ്കിലും മറ്റുള്ളവർക്കറിയണമെന്നില്ല. അതെഴുതിച്ചേർത്താൽ ഒരു പക്ഷെ പ്രവീണിൻറെ അഭിപ്രായം മാറിയേക്കം. ഇപ്പോഴത്തെ ഒറ്റവരി അവസ്ഥയിൽ ലയിപ്പിക്കുകയാണുത്തമം. --Challiovsky Talkies ♫♫ 05:52, 4 മേയ് 2009 (UTC)
- ആവശ്യമുള്ള ലേഖനങ്ങളിൽ മാത്രം പേരിനു പിന്നിൽ എന്ന ഭാഗം ചേർക്കുന്നതാകും ഉചിതം. എല്ലാ ലേഖനങ്ങളിലും ഈ ഭാഗം വേണമെന്ന് ശഠിക്കുന്നത് ശരിയല്ല. പേരിനെക്കുറിച്ചു ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ടെങ്കിൽ അതിനെ പേരിനു പിന്നിൽ എന്ന തലക്കെട്ടിനു കീഴിൽ മാറ്റുന്നതാകും ഉചിതം. നീണ്ടു കിടക്കുന്ന വലിയ ആമുഖങ്ങളെക്കാളും നല്ലത് കാര്യമാത്രപ്രധാനമായ ചെറു തലക്കെട്ടുകളിൽ ചേർത്തിരിക്കുന്ന വിഭാഗങ്ങൾ തന്നെ.--Anoopan| അനൂപൻ 08:29, 4 മേയ് 2009 (UTC)
- എന്റെ അറിവ് എന്തുമാകട്ടെ, ഞാനറിവില്ലാത്തവനുമായിക്കോട്ടെ, പാതിരി എന്ന പദത്തിന്റെ ഉത്പത്തി സൂചിപ്പിക്കേണ്ടത് പാതിരി എന്ന താളിലാണ്, ആർണ്ണോസ് പാതിരിയിൽ പേരിനു പിന്നിൽ ഖണ്ഡം ആയി ചേർത്ത് ആർണ്ണോസിന്റെ ഉത്ഭവം ഇടുന്നതൊക്കെ വായനക്കാരന്റെ ബുദ്ധിശക്തിയെ നിസ്സാരവത്കരിക്കുകയാണ്. അതുപോലെ തന്നെ വരും ഔസേപ്പിലും, ഈശോയിലുമൊക്കെ ഇതു ചേർത്താൽ. പേരിനു പിന്നിൽ എന്നത് ഒരു സ്റ്റാൻഡേർഡ് ആക്കണ്ട എന്നാണു ഞാൻ പറഞ്ഞത്. അത് ഒരു താളിലും പാടില്ല എന്നു പറയുന്നത് എല്ലാ ലേഖനത്തിലും ചേർക്കണം എന്നു പറയുന്നതിനേക്കാൾ തെറ്റാണ്. അതിന്റെ പ്രയോർട്ടിയിലും കടുംപിടുത്തം വേണ്ട എന്നെന്റെ അഭിപ്രായം. ലേഖനങ്ങൾക്കനുസരിച്ച് ഉപഖണ്ഡികകളുടെ തലക്കെട്ടിനു വ്യത്യാസമാവാം.--പ്രവീൺ:സംവാദം 05:01, 5 മേയ് 2009 (UTC)
- ഒരു കെട്ട് വാക്യങ്ങളാണ് ഒരു ഖണ്ഡിക. ഖണ്ഡികകൾ ചേർന്നതാണ് typically ഒരു സെക്‌ഷന്. ഒറ്റ വാക്യത്തിനുവേണ്ടി ഒരു സെക്‌ഷൻ എന്നത് നിലവാരമുള്ള ലേഖനത്തിനു ചേർന്നതല്ല. എല്ലാവർക്കും നിലവാരമുള്ള ലേഖനം എഴുതാനാവില്ല. എങ്കിലും എല്ലാ ലേഖനത്തിലും നിലവാരമില്ലായ്മയുടെ ലക്ഷണം ചേർത്തുകൊടുക്കുന്നത് ഉചിതമായ കാര്യമല്ല.
- പേരിനുപിന്നിൽ എന്നത് നിലവാരമുള്ള ഒരു തലക്കെട്ടല്ല. അഭംഗിയാണ് അതുണ്ടാക്കുന്നത്. ഇവിടെ പിന്നിൽ എന്ന പ്രയോഗം idiomatic ആണ്. "പിന്നിൽ പ്രവർത്തിച്ച ശക്തികൾ" എന്നതിൽ ഇതു വ്യക്തമാവും. സംസാരഭാഷയിലോ journalese ലോ സാധാരണമായ ഈ പ്രയോഗം ഒരു വിജ്ഞാനകോശ ലേഖനത്തിനു യോജിച്ചതല്ല. ബാലരമയിലോ പൂമ്പാറ്റയിലോ വിജ്ഞാനകണങ്ങൾ വിളമ്പുവാൻ യോജിച്ച ഈ പ്രയോഗം വിക്കിപീഡിയ ലേഖനത്തിലൊക്കെ സ്വന്തം മുദ്രയായി പതിപ്പിച്ചുവെയ്ക്കുന്നത് പാടില്ലെന്നു പറയാൻ മാത്രം നിലവാരം പീഡിയ നേടിയിട്ടില്ലെന്നതിനാൽ എന്താണെന്നു വെച്ചാൽ ആയിക്കൊള്ളുക എന്നു പറഞ്ഞു ഞാനൊഴിയുന്നു. ഏതായാലും ഒറ്റ വാക്യം മാത്രമുള്ള ഈ സെക്‌ഷൻ നീക്കുക എന്ന അഭിപ്രായം ഇവിടെ ഉരുത്തിരിഞ്ഞെങ്കിൽ അതു നടപ്പാക്കുക. ഒറ്റവാക്യത്തിലൊതുക്കാവുന്ന കാര്യത്തെ രണ്ടു വാക്യത്തിലേക്കു പരത്തിയതും അക്കൂട്ടത്തിൽ നീക്കുക.
- User:ചള്ളിയാനുമായി സംസാരിക്കാൻ എനിക്കു താത്പര്യമില്ല. ചള്ളിയാൻ എൻറെ ടോക് പേജിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾ ഞാനപ്പപ്പോൾ നീക്കം ചെയ്യും. മറ്റുള്ളവർക്കും ഇതു ചെയ്യാവുന്നതാണ്. കാരണം ഒരു പീഡിയൻ പറഞ്ഞതിനെതിരെ പ്രവർത്തിച്ച് സ്വയം ഇങ്ങനെ അപമാനിതനാവുന്നത് ഒഴിവാക്കാൻ മറ്റുള്ളവരും ശ്രമിക്കേണ്ടതാണ്. — ഈ തിരുത്തൽ നടത്തിയത് Chempoth (സംവാദം • സംഭാവനകൾ) , 15:07, 5 മേയ് 2009 (UTC)
- "പേരിനു പിന്നിൽ" എന്നതിനു സ്റ്റാന്ഡേർഡ് പോര എന്നുണ്ടെങ്കിൽ പകരം എന്തൂട്ടാന്ന് വച്ചാൽ നിദ്ദേശിക്കാവുന്നതാണ്. അതിന്റെ കുറ്റം മാത്രം പറഞ്ഞ് ഏതാണ്ട് സെക്കൻഡ് ഹാൻഡ് വണ്ടി വാങ്ങാൻ വരുന്നവരുടെ രീതിയിൽ വിമർശനം മാത്രം ചൊരിയണമെന്നില്ല. ചെമ്പോത്തിന്റെ ഉടമസ്ഥനെക്കുറിച്ചുണ്ടായിരുന്ന സങ്കല്പമെല്ലാം തെറ്റാണെന്ന് ഇന്ന് മനസ്സിലാക്കി. ഞാൻ വിട്ടു മുത്തപ്പാ.
അർണ്ണോസ് പാതിരിയിൽ അർണ്ണോസിന്റേയും പാതിരിയുടേയും ഉറവിടം ചേർക്കണം. അതിനുവേണ്ടി അർണ്ണൊസ് എന്നും പാതിരി എന്നും രണ്ട് ലേഖനങ്ങൾ തുടങ്ങണമെന്ന് പറയുന്നത് ബാലിശമാണ്. --Challiovsky Talkies ♫♫ 16:07, 5 മേയ് 2009 (UTC)
- പാതിരിയെ കുറിച്ചുള്ള വിവരണം അതിനെ കുറിച്ചുള്ള താളിലാണ് വരേണ്ടത്. ചാലക്കുടി പുഴ എന്ന താളിൽ പുഴ എന്നാലെന്തെന്നു വിശദീകരിക്കണ്ടാത്തതു പോലെ. പകരം കണ്ണികൾ ഉപയോഗിക്കുക--പ്രവീൺ:സംവാദം 08:28, 6 മേയ് 2009 (UTC)
നല്ല തമാശ. അർണ്ണൊസ് പാതിരി എന്ന താളിൽ അർണ്ണോസ് എന്ന പേരിൻറെ അർത്ഥവും ഉദ്ഭവവും മാത്രമേ അവിടെ ചേർക്കാവൂ, പാതിരിയുടെ വിശദീകരണം കാണണമെങ്കിൽ വേറെ താൾ സന്ദർശിക്കാൻ പറയണം. അത് പ്രവീൺ സ്വന്തമായി തുടങ്ങുന്ന പിഡികയിൽ മതിയായിരിക്കും. ചാലക്കുടിപ്പുഴ പോലാണോ അർണ്ണൊസ് പാതിരി? എന്തായാലും കണ്ടുപിടിച്ച ഉദാഹരണം കൊള്ളാം. --Challiovsky Talkies ♫♫ 11:54, 6 മേയ് 2009 (UTC)
പേരിനു പിന്നിൽ എന്ന വിഭാഗത്തിന് അനാവശ്യ പ്രാധാന്യം നൽകേണ്ടതില്ല. കൂടുതൽ ആളുകൾ വായിക്കാൻ അസത്യങ്ങളും അർദ്ധസത്യങ്ങളും നിലവാരമില്ലാത്ത ലിങ്കുകളെ ആധാരമാക്കി എഴുതേണ്ടതില്ല. കുറച്ച് ബുദ്ധനും കുറച്ച് പൊടിപ്പും തൊങ്ങലും വെച്ചാണ് പല പേരിനു പിന്നിൽ ഉണ്ടാക്കിയിരിക്കുന്നത്. സത്യം പറഞ്ഞാൽ ഇതൊരു ......... സ്റ്റൈലാണ് -- ലീ 2©©8 →/††← 11:21, 6 മേയ് 2009 (UTC)
- ചള്ളിയാൻ എന്ന യൂസെർ മലയാളം പീഡിയയിൽ കാര്യമായ stake നിലനിറുത്തുന്നിടത്തോളം കാലം ഇവിടെ ഒരു വിധത്തിലുള്ള healthy discussion നും സാധ്യമാവില്ലെന്നത് വീണ്ടും വ്യക്തമാവുന്നു. encyclopedic sense ഉള്ള ഒരു യൂസെർക്കും ഇവിടെ അതിജീവനം സുകരമായിരിക്കില്ല. impersonal ആയി തുടങ്ങിയ ചർച്ച ചള്ളിയാൻറെ മീറ്റ് പപ്പറ്റായി പീഡിയ കറിയർ ആരംഭിച്ച ഒരു യൂസെർ വ്യക്തിപരമായ ആക്ഷേപം പ്രകടിപ്പിച്ചു വഴിതെറ്റുന്നതിനു തുടക്കമിട്ടു. പിന്നെയെല്ലാം പ്രെഡിക്റ്റബ്‌ൾ. --☻ചെമ്പോത്ത് 18:32, 6 മേയ് 2009 (UTC)
റിയൽലൈഫ് ഹേറസ്മെൻറ്, സൈബെർസ്റ്റോകിങ്, വിപീഡിയ
തിരുത്തുകചള്ളിയാൻ എന്ന യൂസെറുടെ ചെയ്തികളെപ്പറ്റി ഞാൻ പറഞ്ഞെങ്കിലും ആരും അതിനെക്കുറിച്ചൊരക്ഷരവും മിണ്ടിക്കാണുന്നില്ല. വിക്കിപീഡിയയ്ക്കു പുറത്തു നടക്കുന്നത് വി പീ യുടെ വിഷയമല്ലെങ്കിലും ഇവിടെ നടക്കുന്നതിനെ സംബന്ധിച്ച് നയം വേണം നിലപാടുവേണം. ചില വിവരങ്ങൾ മായ്ച്ച് അക്കാഡമിക് ഉദ്ദേശ്യത്തോടെ ഒരു ബ്ലോഗിൽ കൊടുത്ത രേഖയിൽ മാനിപ്യുലേഷൻ നടത്തി അതിൽനിന്നു വിവരം ശേഖരിച്ചെന്നു പറഞ്ഞ് ഇവിടെ വിരട്ടാൻ ഒരു വിരുതൻ ശ്രമിച്ചു. ഇൻഡ്യയിൽ നിലനില്ക്കുന്ന ഐറ്റി ആക്റ്റ് (ജനാധിപത്യവിരുദ്ധമായ) അനുസരിച്ച് ഇതു സെബെർ സ്റ്റോകിങ് ആണ്, ക്രൈം ആണ്. അനോനിമിറ്റി സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായിരിക്കുന്ന വി പീ നയങ്ങൾക്കെതിരാണ്. ഇതേ യൂസർ ഫോൺ നംബർ സംഘടിപ്പിച്ചെടുത്തു വീട്ടിലേക്കു വിളിച്ചു വിരട്ടാൻ ശ്രമിച്ച ചരിത്രമുള്ളവനാണെന്നത് ഇതിനെ കൂടുതൽ ഗൌരവമുള്ള കാര്യമാക്കുന്നു. ചള്ളിയാൻ നിറുത്തുന്നില്ലെങ്കിൽ വേറെ വഴിനോക്കേണ്ടി വന്നേക്കും. പക്ഷേ ഇവിടെ? ഇത്തരക്കാരന് വിജ്ഞാനകോശ സംരംഭത്തിൽ എന്ത്? --☻ചെമ്പോത്ത് 17:39, 12 മേയ് 2009 (UTC)
ഏതാണ്ട് അരമണിക്കോറോളം സംസാരിച്ച ശേഷം ഇനിയും സംസാരിക്കാൻ താല്പര്യമുണ്ട് എന്നു പറഞ്ഞാണ് താങ്കൾ ആദ്യം ഫോൺ വച്ചത്. വിരട്ടുകയായിരുന്നെങ്കിൽ അതുണ്ടാവില്ലായിരുന്നു. താങ്കൾ എതിർപ്പൊന്നും പറയാതിരുന്നതിനാണ് വീണ്ട്ടും രണ്ടാമത് വിളിച്ചത്. അതും താങ്കളേ വിക്കിയിൽ കാണുന്നില്ലല്ലോ എന്ന് പറഞ്ഞ് വിവരം തിരക്കാൻ. അതിനും താങ്കൾ നല്ല മറുപടിയാണ് പറഞ്ഞത്. ഞാൻ താങ്കളെ ഭീഷണിപ്പെടുത്തുകയായിരുന്നെങ്കിൽ എന്ത് കൊണ്ട് അന്നേ അഡ്മിന്മാരോട് പറഞ്ഞില്ല. ഇപ്പോഴുള്ള ആരോപണം വെറും കല്ലുവച്ച നുണയാണെന്ന് എല്ലാവരും അറിയുക. താങ്കൾ ഐ.ടി. ആക്റ്റും മറ്റും ആരോപിച്ച് എന്നെയാണ് ഇപ്പോൾ ഭീഷണിപ്പെടുത്തുന്നത്. ആണുങ്ങൾക്ക് ചേർന്ന പണിയതല്ല. മാന്യമായ സംവാദത്തിനു മുതിരാതെ എന്നെ വിക്കിയിൽ നിന്ന് ഓടിക്കാനുള്ള ശ്രമമാണെങ്കിൽ അതു തുറന്നു പറയുക. ഞാൻ ഒരിക്കൽ കൂടി വിളിക്കാം. എന്നിട്ട് കേസ് കൊടുക്കുകയോ മറ്റോ (വേറേ വഴി) ആയിക്കോളൂ. --Challiovsky Talkies ♫♫ 05:44, 13 മേയ് 2009 (UTC)
പഴയ കാര്യങ്ങൾ ഇവിടെ മറക്കുക. വളരെ സമാധാനപരമായി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുക. എല്ലാ വ്യക്തികൾക്കും അവരുടെതായ പ്രശ്നങ്ങൾ ഉണ്ടായിരിക്കും. ചെമ്പോത്ത് സുഹൃത്തെ താങ്കൾക്ക് മാനസികമായി ചള്ളിയനോട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ താങ്കൾ അതെല്ലാം ഒഴിവാക്കുക. കൂടുതൽ പ്രശ്നം തോന്നുന്നെങ്കിൽ വിക്കിയിൽ നിന്ന് താൽകാലികമായി വിട്ടുനിൽക്കുക. എന്നിട്ട് തിരിച്ച് വരിക. ഈ പ്രശ്നം സമാധാനപരമായി രണ്ടു പേരും പരിഹരിക്കുമെന്ന് കരുതുന്നു. സ്നേഹത്തോടെ ...--Jigesh talk 06:28, 13 മേയ് 2009 (UTC)
- ഉളുപ്പില്ലാത്തവരോടു സംസാരിക്കുന്നെന്നതിനാൽ അതിനു യോജിച്ച രീതി സ്വീകരിക്കാതെ വയ്യ. വീണ്ടും സംസാരിക്കണമെന്നു താത്പര്യം പ്രകടിപ്പിച്ചത്രേ. മുള്ളൻപന്നിയുടെ മുട്ടയും തേടി നടക്കുന്നവനോടു ഞാൻ ഫോണിൽ പറഞ്ഞതാണത്രേ. Bores seldom realise that they are bores. സംഭാഷണം സൌഹൃദപൂർണ്ണമായിരുന്നു ശരി. അതു ഞാൻ കാണിച്ച മര്യാദ. ഈ മാന്യൻ ഉടനീളം മുനവെച്ചു സംസാരിച്ചു. ഞാനത് അവഗണിച്ചു. വേറെ പണിയൊന്നുമില്ലാതെ ചൊറിയും കുത്തി പീടിക തുറന്നിരുന്ന് പീഡിയയിൽ മെനയുന്നവർ കണ്ടവൻറെ പൃഷ്ഠത്തിൽ ഫോട്ടോഷോപ്പു പ്രയോഗിക്കുകയും അതിവിടെ ഉളുപ്പില്ലാതെ വിളിച്ചുപറഞ്ഞ് മേനിനടിക്കുകയും ചെയ്യുന്നു. ഇതു വായിക്കുന്ന മറ്റുള്ളവർ ശ്രദ്ധിക്കുക. ചള്ളിയാന് എൻറെ ഫോൺ നംബർ എവിടെന്നു കിട്ടി? ഞാൻ ഫോണിലും ചോദിച്ചു, ഇവിടെയും ചോദിച്ചു. മറുപടിയില്ല. ഈ വിദ്വാൻ ആളുകൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിവരങ്ങൾ തോണ്ടിയെടുത്ത് പ്രൈവസി വയലേഷൻ നടത്തുന്നു എന്നതിനു തെളിവ് വേറെ വേണോ? അതു മാസങ്ങൾക്കു മുമ്പ് നടന്നത്. ഈ വിദ്വാന് ഇത്തരം വൃത്തികേടുകൾ ചെയ്യലല്ലാതെ വേറെ പണിയില്ലെന്നതാണ് ഇപ്പോഴത്തെ സർട്ടിഫിക്കറ്റ് ഫോട്ടോഷോപ്പ് ഉപയോഗിച്ചു മാന്തിനോക്കിയ പ്രവൃത്തി കാണിക്കുന്നത്. പിന്നെ, എൻറെ രീതികൾ ഇഷ്ടപ്പെടുന്ന ആരെങ്കിലും ഇവിടെക്കാണുമെന്നു ഞാൻ കരുതുന്നില്ല. പക്ഷേ, വിക്കിപീഡിയ അടിസ്ഥാനപരമായി എന്താണെന്നു മനസ്സിലാക്കി പ്രവർത്തിക്കുന്ന യൂസെറെന്ന നിലയിലാണ് ഞാനിവിടെ നില്ക്കുന്നത്, എൻറെ കോൺട്രിബ്സ് ശേഷിക്കുന്നത്. ചള്ളിയാനെപ്പോലുള്ളവർ അതിനുമേൽ എന്തൊക്കെ നശീകരണപ്രവർത്തനങ്ങൾ നടത്തിയാലും. വിക്കിപീഡിയ എന്നത് ചാറ്റ് റൂം പോലുള്ള വിനോദോപാധിയാണെന്നു കരുതുന്നവർ സ്വയം വിജ്ഞാനകോശത്തെക്കാൾ കേമനായി ചമഞ്ഞ് പീഡിയയുടെ തത്ത്വങ്ങൾക്കെതിരെ പ്രവർത്തിക്കുന്നത് എതിർത്തുകൊണ്ടേ പീഡിയ നിർമ്മാണം നടക്കൂ. ചള്ളിയാൻറെ ചരിത്രം ഡിസ്റപ്ഷൻറെ ചരിത്രമാണ്. ഭാര്യയുടെയും മകളുടെയും പേരിൽ സോക്കുണ്ടാക്കി നടത്തിയതും പ്രമാണാധാരസൂചിയെച്ചൊല്ലി കാട്ടിക്കൂട്ടിയതും ബുദ്ധൻറെ കാല്പാടുകളെച്ചൊല്ലി ചെയ്തതും. ഹാരപ്പ.കോം ചിത്രങ്ങൾ ന്യായീകരിച്ചു ചെയ്തതും ഏതോ ആഫ്രിക്കൻ വട്ടൻറെ ജിയോസിറ്റീസ് പേജ് സോർസ് ആക്കി അതിനുവേണ്ടി എഡിറ്റ് വോർ നടത്തിയതും എല്ലാം ഡിസ്റപ്ഷനിൽ കുറഞ്ഞൊന്നുമല്ല. എൻസൈക്ലോപീഡിക് സെൻസുള്ള എല്ലാ യൂസേർസിനെയും ചള്ളിയാൻ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്. ജോർജ്കുട്ടി എന്ന നിസ്സംഗനായ യൂസെറെപ്പോലും കടിച്ചുനോക്കി. ഞാനെന്തേ അയാളെ ചീത്തവിളിക്കാത്തതെന്നാണ് മാന്യൻറെ സംശയം. നെറികേട് ഇവ്വിധം ഉളുപ്പില്ലാതെ എഴുന്നെള്ളിക്കുന്നത് എന്തുവൈകല്യമായാലും സഹതപിക്കേണ്ടവർ എത്ര സഹതപിച്ചാലും ചള്ളിയാൻ എന്ന യൂസറെപ്പോലെ മലയാളം പീഡിയയ്ക്കു നാശമുണ്ടാക്കിയ വേറൊരു യൂസെറില്ലെന്നു പറയാൻ എനിക്കു മടിയില്ല. വെടക്കാക്കി തനിക്കാക്കുന്ന ഈ പണി കൊല്ലം രണ്ടായി അനവരതം നടക്കുന്നു. ഈനാംപേച്ചിയും മരപ്പട്ടിയുമെന്നപോലെ ചിലർ കൂട്ടിനും. പൊന്നുറുപ്പിക തരാമെന്നു പറഞ്ഞാലും ഞാൻ ഈ വിദ്വാനെ വിളിക്കില്ല. കാരണം, എന്തിലേക്കോ കല്ലെടുത്തെറിഞ്ഞാൽ മുഖത്തേക്കു തെറിക്കുമെന്നു പറയുമല്ലോ. പക്ഷേ ആ സാധനം ഇങ്ങോട്ടുവന്നു തെറിച്ചാൽ? എന്തു ചെയ്യണം കൂട്ടരേ?--☻ചെമ്പോത്ത് 17:59, 13 മേയ് 2009 (UTC)
- വിഴുപ്പലക്കാൻ എനിക്ക് താല്പര്യമില്ല. സംവദിക്കാനേ താങ്കൾക്ക് താല്പര്യമുള്ളൂ എന്നറിയാം. സ്വയം ചെയ്ത മണ്ടത്തരം മൂലം സ്വന്തം മേൽവിലാസം പ്രശസ്തമായതിന്റെ വിഷമത്തിലാണൊ താങ്കൾ ഇപ്പറഞ്ഞതെന്നറിയില്ല. ചള്ളിയാൻ എന്ന യൂസറെ നിരോധിക്കാനായി താങ്കൾക്ക് അഡ്മിൻമാരോട് അപേക്ഷിക്കാവുന്നതാണ്. --Challiovsky Talkies ♫♫ 04:56, 14 മേയ് 2009 (UTC)
- ഈ സംവാദം ഇവിടെ അവസാനിപ്പിക്കുക. ചള്ളിയാന് എൻറെ ഫോൺ നംബർ എവിടെന്നു കിട്ടി? എന്നതിനുള്ള ഉത്തരം നൽകേണ്ടത് വിക്കിപീഡിയയല്ല.ഒരു വിക്കിപീഡിയ യൂസറിന്റെ ഫോൺ നമ്പർ കണ്ടെത്താനുള്ള സോഫ്റ്റ്‌വെയറുകൾ ഒന്നും മീഡിയ വിക്കി സോഫ്റ്റ്വെയറിലോ വിക്കിമീഡിയയിലോ ഇല്ലതാനും. ഇത്തരം ചർച്ചകൾക്കുള്ള വേദിയല്ല വിക്കിപീഡിയ എന്നു അറിയാത്തവരല്ല ഇതിൽ ഏർപ്പെടുന്ന രണ്ടു വിക്കിപീഡിയരും. ദയവു ചെയ്ത് പരസ്പരം ഉള്ള ചളിവാരിയെറിയലുകൾ ഒഴിവാക്കി പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു കഴിയാത്തവർ ദയവു ചെയ്ത് കളം വിടുക.--Anoopan| അനൂപൻ 05:10, 14 മേയ് 2009 (UTC)
- അനൂപാ, ഭാഷയും ഭാഷണവും കമ്മിയായ തരുണന്മാരുമായി സംസാരിക്കാൻ എനിക്കു താത്പര്യമില്ല. എൻറേതായി അനൂപൻ ഉദ്ധരിച്ച ചോദ്യം ചോദ്യമല്ലെന്നു മനസ്സിലാക്കാനുള്ള ശേഷിയെങ്കിലും ഇല്ലെങ്കിൽ മിണ്ടാതിരിക്കുക. ഇവിടെ വിഷയം റിയൽ ലൈഫ് ഹേറസ്മെൻറിൽ ഏർപ്പെടുന്നയാൾ അതിനു വിക്കിപീഡിയ ഉപയോഗിക്കുന്നതാണ്. ചള്ളിയാൻ ചെയ്യുന്ന നെറികേടിനെപ്പറ്റി ഒന്നും മിണ്ടാൻ വയ്യെങ്കിൽ പിന്നെ നിഷ്പക്ഷത നടിച്ച് ഉപദേശിക്കാൻ വരല്ലേ.--☻ചെമ്പോത്ത് 15:58, 14 മേയ് 2009 (UTC)
- മാന്യതയോടെ പെരുമാറാൻ പഠിക്കുക ചെമ്പോത്തേ, ഇവിടെ ആരും വിക്കിപീഡിയ ഉപയോഗിച്ച് ആരെയും ഹേറസ്മെന്റ് ചെയ്യുന്നില്ല. താങ്കളൊഴിച്ച്. ഇനിയും വ്യക്തിപരമായ ചളിവാരിയെറിയലുകൾ തുടർന്നാൽ താങ്കളെ വിക്കിപീഡിയയിൽ നിന്നും എഡിറ്റ് ചെയ്യുന്നതിൽ നിന്നു വിലക്കുന്നതായിരിക്കും. --Anoopan| അനൂപൻ 16:04, 14 മേയ് 2009 (UTC)
- ഈ സംവാദം ഇവിടെ അവസാനിപ്പിക്കുക. ചള്ളിയാന് എൻറെ ഫോൺ നംബർ എവിടെന്നു കിട്ടി? എന്നതിനുള്ള ഉത്തരം നൽകേണ്ടത് വിക്കിപീഡിയയല്ല.ഒരു വിക്കിപീഡിയ യൂസറിന്റെ ഫോൺ നമ്പർ കണ്ടെത്താനുള്ള സോഫ്റ്റ്‌വെയറുകൾ ഒന്നും മീഡിയ വിക്കി സോഫ്റ്റ്വെയറിലോ വിക്കിമീഡിയയിലോ ഇല്ലതാനും. ഇത്തരം ചർച്ചകൾക്കുള്ള വേദിയല്ല വിക്കിപീഡിയ എന്നു അറിയാത്തവരല്ല ഇതിൽ ഏർപ്പെടുന്ന രണ്ടു വിക്കിപീഡിയരും. ദയവു ചെയ്ത് പരസ്പരം ഉള്ള ചളിവാരിയെറിയലുകൾ ഒഴിവാക്കി പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുവാൻ ശ്രദ്ധിക്കുക. അതിനു കഴിയാത്തവർ ദയവു ചെയ്ത് കളം വിടുക.--Anoopan| അനൂപൻ 05:10, 14 മേയ് 2009 (UTC)
- അനൂപനു പറ്റിയ പണിയല്ല അഡ്മിൻഷിപ്പ്. മാന്യത എന്നെ പഠിപ്പിക്കുന്നോ? എന്നെ മനോരോഗിയെന്നു വിളിച്ച് അനൂപൻ എഴുതിയ പോസ്റ്റ് മറന്നോ? harassment ഇല്ല എന്നു അനൂപൻ വിധികല്പിച്ചതുകൊണ്ടായില്ലല്ലോ. ഉന്നയിച്ച വിഷയങ്ങൾക്കു മറുപടി പറയാനാവില്ലെങ്കിൽ സംഭാഷണത്തിനു വരരുത്. പിന്നെ ബ്ലോക്കിങ് പോളിസി അനൂപനെ പഠിപ്പിക്കാൻ അവസരമുണ്ടാക്കേണ്ടാ. മുന്നറിയിപ്പാണ്.--☻ചെമ്പോത്ത് 16:10, 14 മേയ് 2009 (UTC)
- വേശ്യയുടെ സദാചാര പ്രസംഗം എന്നൊരു പ്രയോഗമുണ്ട് മലയാളത്തിൽ. ഓന്തിനെപ്പോലെ നിറം മാറുന്ന ഒരാളോട് സംസാരിക്കുവാൻ താല്പര്യമില്ല ചങ്ങാതീ. അതു വിചാരിച്ച് ആരും കയറൂരി വിട്ടിരിക്കുക്കുന്ന പശുവാണെന്നും ധരിക്കരുത്. --Anoopan| അനൂപൻ 16:20, 14 മേയ് 2009 (UTC)
- അഡ്മിൻറെ personal attack തരക്കേടില്ല. വേറെ പണിനോക്ക് ഇഷ്ടാ. --☻ചെമ്പോത്ത് 16:27, 14 മേയ് 2009 (UTC):
- നാണമില്ലാത്ത വ്യക്തിപരമായ ആക്രമണം എന്നതിലുപരിയായി അനൂപൻറെ നെറികെട്ട പ്രസ്താവം അശ്ലീലമായ sexism വും ആണ്. ആ നിലയ്ക്കും അനൂപൻ സംഭാഷണത്തിനു കൊള്ളാവുന്നവനല്ല. --☻ചെമ്പോത്ത് 16:32, 14 മേയ് 2009 (UTC)
കോഡ് ചേർത്തുള്ള സിഗ്നേച്ചർ ഇടുന്നവർക്കായാണ് "ഒപ്പിടുമ്പോൾ സ്വയം കണ്ണി ചേർക്കരുത്" എന്ന ഒപ്ഷൻ എന്ന് ഇദ്ദേഹം സൗകര്യപൂറ്‌വം മറക്കുന്നു. ഇത്രയൊക്കെ തെറ്റു കാണിച്ചു തരാൻ കെല്പുള്ള ഇത്രയൊക്കെ നയങ്ങൾ അറിയാവുന്ന ആൾ ഈ ഒരു കാര്യം കണ്ടില്ലെന്ന് നടിക്കുന്നത് കാർണ്ണവർക്ക് അടുക്കളേലും പെടുക്കാം എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതല്ലേ? --Challiovsky Talkies ♫♫ 04:56, 15 മേയ് 2009 (UTC)
ഒരു പ്രദേശത്തെക്കുറിച്ചുള്ള ലേഖനത്തിന്മേലുള്ള നയം
തിരുത്തുകകേരളത്തിലെ സ്ഥലങ്ങളെ പറ്റി ലേഖനം സൃഷ്ടിക്കുമ്പോൾ ഒരു നയം രൂപീകരിക്കുന്നതിനേക്കുള്ള നിർദ്ദേശമാണിത്. ഒരു പ്രദേശത്തെക്കുറിച്ചുള്ള ലേഖനം വരുമ്പോൾ ,ആ പ്രദേശത്തിന് കേരളത്തിലെ മറ്റു ഗ്രാമങ്ങൾക്കൊന്നുമില്ലാത്ത പ്രത്യേകതകൾ ഒന്നുമില്ലെങ്കിൽ അവയെ അതാത് ഗ്രാമപഞ്ചായത്ത് താളുകളിൽ ലയിപ്പിക്കണം. ഇതുവഴി കേരളത്തിലെ .... ജില്ലയിലെ ഒരു ഗ്രാമമാണ് .... പ്രകൃതി സുന്ദരമായ ഒരു ഗ്രാമമാണ് .... ഈ ഗ്രാമത്തിലെ മിക്ക ജനങ്ങളും കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു തുടങ്ങിയ തരത്തിലുള്ള ലേഖനങ്ങൾ ഒഴിവാക്കാം. എല്ലാവരുടെയും അഭിപ്രായങ്ങൾ ആരായുന്നു--Anoopan| അനൂപൻ 15:29, 7 ഏപ്രിൽ 2009 (UTC)
- വിക്കിപീഡിയ കടലാസു വിജ്ഞാനകോശമല്ല. ലേഖനങ്ങളുടെ എണ്ണത്തിനു പരിധിയില്ല. കേരളത്തിലെ ഏതു ഗ്രാമവും മലയാളം പീഡിയയെ സംബന്ധിച്ചിടത്തോളം നോട്ടബ്‌ൾ തന്നെ. ഇന്ന ജില്ലയിൽ ഇന്ന താലൂക്കിലെ ഇന്ന ദേശം എന്നു പറയുന്നതുപോലും പ്രസക്തം. സുന്ദരമാണ്, പ്രകൃതിഭംഗിയുണ്ട് എന്നൊക്കെ പറയുന്നത് മിക്കപ്പോഴും വെറും അഭിപ്രായമാവാം. അത്തരം പ്രസ്താവങ്ങൾ verifiable അല്ലെങ്കിൽ നീക്കുക. Not4u 17:05, 7 ഏപ്രിൽ 2009 (UTC)
നോട്ട്4യൂ ടെ അഭിപ്രായത്തോട് യോജിക്കുന്നു. --FirozVellachalil 16:37, 1 മേയ് 2009 (UTC)
ചോദ്യം-സർവ്വവിജ്ഞാനകോശം
തിരുത്തുകഉള്ളടക്കം GNU Free Documentation License 1.2 പ്രകാരം ലഭ്യം എന്നു പറയുന്ന സർവ്വവിജ്ഞാനകോശത്തിലെ ഉള്ളടക്കം വിക്കിപീഡിയയ്ക്ക് ഉപയോഗിക്കാമോ? ആരെങ്കിലും ഇപ്രകാരം ഉള്ളടക്കം മലയാളം പീഡിയയിൽ ഉപയോഗിച്ചിട്ടുണ്ടോ? സർവ്വവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ ജി എഫ് ഡി എൽ പ്രകാരം ലഭ്യമാക്കാൻ അധികാരപ്പെട്ടവർ ആരാണ്? ഇക്കാര്യത്തിൽ മുമ്പ് ഇവിടെ ചർച്ച നടന്നിട്ടുണ്ടോ? സ്പെയ്സ് എന്ന എൻ ജിയ്ക്ക് ഈ സംരംഭത്തിൽ ഉള്ള റോളെന്താണ്? ഈ സംശയങ്ങളിൽ വെളിച്ചം വീശാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ ഉപകാരം. (ഈ പ്രൊജെക്റ്റ് താൾ സ്ഥായിയായി സെമി പ്രൊട്ടക്റ്റ് ചെയ്തിരിക്കുന്നത് ശരിയല്ല.) Not4u 16:27, 17 മാർച്ച് 2009 (UTC)
- GNU Free Documentation License 1.2 അനുസരിച്ച് സർവ്വവിജ്ഞാനകോശത്തിലെ വിവരങ്ങൾ മലയാളം വിക്കിപീഡിയയിൽ ഉപയോഗിക്കാം. അതിലെ വിവരങ്ങൾ ഉപയോഗിച്ച് ഇവിടെ പല ലേഖനങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുമുണ്ട്. --അഭി 16:49, 17 മാർച്ച് 2009 (UTC)
- വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (നയരൂപീകരണം)/Archive 3#മറ്റു വിജ്ഞാനകോശങ്ങളിൽ നിന്നുള്ള പകർത്തെഴുത്ത്
- മലയാളം വിശ്വവിജ്ഞാനകോശത്തിന്റെ ഉള്ളടക്കം വിക്കിപീഡിയക്ക് --സാദിക്ക് ഖാലിദ് 17:08, 17 മാർച്ച് 2009 (UTC)
- ഉപകാരമായി സാദിക്കേ.
ഇവിടെ ചില പ്രശ്നങ്ങളുണ്ട്. മന്ത്രിയായാലും വിജ്ഞാനകൌശികന്മാരായാലും ചെയ്തിരിക്കുന്നത് ആരാൻറെ നായയെ പിടിച്ച് പോറ്റാൻ കൊടുക്കുക എന്നതാണ്. copyright എന്നത് author റുടെ intellectual property right ആണ്. ആ കോശത്തിൽ signed articles ഉണ്ട്. അത് ജി എഫ് ഡി എൽ എന്നു പറഞ്ഞു റിലീസ് ചെയ്യാൻ മന്ത്രിക്കോ കൌശികന്മാർക്കോ അധികാരമില്ല. ചുരുക്കത്തിൽ ഇതിൻറെ ജി എഫ് ഡി എൽ വ്യാജമാണ്.Not4u 17:37, 17 മാർച്ച് 2009 (UTC)
ഞാൻ മുകളിൽപ്പറഞ്ഞത് തെറ്റാണെന്നു തോന്നുന്നു.
Who is the owner of copyright in a government work?
In the case of a government work, government shall, in the absence of any agreement to the contrary, be the first owner of the copyright therein.
ഇവിടെ കാണുന്നത്. അങ്ങനെയെങ്കിൽ സർക്കാരിന് അത് ഇഷ്ടമുള്ള രീതിയിൽ വിതരണം ചെയ്യാവുന്നതാണ്. Not4u 11:13, 20 മാർച്ച് 2009 (UTC)
- ഒരു സംശയം കൂടെ സർവ്വവിജ്ഞാനകോശത്തിലെ തെയ്യം എന്ന ലേഖനത്തിലെ ഭാഗങ്ങൾ മിക്കവാറും വിഷ്ണു നമ്പൂതിരിയുടെതാണ്. വിഷ്ണു നമ്പൂതിരി സർവ്വവിജ്ഞാനകോശത്തിനു വേണ്ടി എഴുതിയതാകാൻ വഴിയില്ല. ജി.എഫ്.ഡി.എൽ ആണെന്ന ഒറ്റക്കാരണത്താൽ ഇതൊക്കെ വിക്കിപീഡിയയിലേക്കും കോപ്പിയടിക്കാമോ? --Anoopan| അനൂപൻ 12:08, 20 മാർച്ച് 2009 (UTC)
- വിഷ്ണു നമ്പൂതിരിയുടെ അതേ വാക്കുകൾ ഉപയോഗിച്ചാലേ പ്രശ്നമുള്ളൂ. — ഈ തിരുത്തൽ നടത്തിയത് Challiyan (സംവാദം • സംഭാവനകൾ)
- നമ്പുതിരി കോശത്തിനുവണ്ടിയെഴുതിയല്ലെന്ന് എങ്ങനെ ഉറപ്പിക്കാം? അവർ കാശുകൊടുത്ത് ആളുകളെക്കൊണ്ട് എഴുതിക്കുകയാണെന്നാണ് siep സൈറ്റിൽനിന്നു മനസ്സിലാവുന്നത്. നമ്പുതിരിയുടെ ഏതെങ്കിലും രചന പകർത്തിയതാണെങ്കിൽ അത് ജി ഡി എഫ് എൽ ആക്കാൻ അവർക്ക് അവകാശമുണ്ടെന്നു തോന്നുന്നില്ല. Not4u 18:27, 20 മാർച്ച് 2009 (UTC)
ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം
തിരുത്തുകമലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളിൽ ലേഖനത്തിന്റെ ഉള്ളടക്കം, വിവിധ ഫലകങ്ങൾ, വർഗ്ഗങ്ങൾ, ഇന്റർവിക്കി കണ്ണികൾ എന്നിവയൊക്കെ ചേർക്കുന്ന ക്രമം പലരും പലവിധത്തിലാണു് ചെയ്യുന്നതു്. ഇക്കാര്യത്തിൽ ഒരു മാനകം ഉണ്ടാക്കുക എന്നതാണു് ഈ ചർച്ചയുടെ ഉദ്ദേശം.ചർച്ചയുടെ ഭാഗമായി ഉരുത്തിരിഞ്ഞു വരുന്ന ക്രമം താഴെ കാണാം:
ഏതെങ്കിലും പ്രധാനപ്പെട്ട വിഭാഗം ഇതിൽ വിട്ടു പോയിട്ടുണ്ടെങ്കിൽ സൂചിപ്പിക്കുക. എന്തായാലും ഇനിയെങ്കിലും ഇക്കാര്യത്തിൽ ഒരു മാനകം ഉണ്ടാവേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. --Shiju Alex|ഷിജു അലക്സ് 17:48, 26 ജൂലൈ 2009 (UTC)
- വർഗ്ഗങ്ങളുടെയും ഇൻറർവിക്കി കണ്ണികളുടെയും ഇടയിലായാണ് അപൂർണ്ണം ഫലകകങ്ങൾ നൽകേണ്ടത്. കൂടാതെ പുറത്തേക്കുള്ള കണ്ണികൾ എവിടെ നൽകണം?--സിദ്ധാർത്ഥൻ 17:59, 26 ജൂലൈ 2009 (UTC)
ഓക്കെ. പുറത്തേക്കുള്ള കൺനികളു ചേർത്തു. അപൂർണ്ണഫലകവും അപ്‌ഡെറ്റ് ചെയ്തു.--Shiju Alex|ഷിജു അലക്സ് 18:04, 26 ജൂലൈ 2009 (UTC)
- കൊള്ളാം! ഇൻഫോബോക്സിന്റെ സ്ഥാനം?--അഭി 21:09, 26 ജൂലൈ 2009 (UTC)
ഇൻഫോബോക്സ് ചേർത്തിട്ടുണ്ടു്. ഇനിയും എന്തേലും വിട്ടു പോയിട്ടുണ്ടോ എന്ന് നോക്കണം. --Shiju Alex|ഷിജു അലക്സ് 02:11, 27 ജൂലൈ 2009 (UTC)
ലേഖനത്തിൽ സ്റ്റബ് ഫലകങ്ങൾക്ക് ശേഷമായാണല്ലോ വർഗ്ഗങ്ങൾ കാണെപ്പെടുക. അതുകൊണ്ട് സ്റ്റബ്ബ് ഫലകങ്ങൾ വർഗ്ഗങ്ങൾക്ക് മുൻപ് ചേർക്കുന്നതായിരിക്കും നല്ലത്. ലേഖനത്തിൽ എവിടെ വർഗ്ഗം ചേർത്താലും പ്രശ്ന്മില്ലാത്തതിനാൽ ഇന്റർവിക്കിക്ക് തൊട്ട്മുന്നിൽ അവ ചേർത്താൽ മതി.--ജുനൈദ് (സംവാദം) 03:22, 27 ജൂലൈ 2009 (UTC)
സ്റ്റബ് ഫലകം നീകം ചെയ്യപ്പെടാനുള്ള ഒന്നായതു് കൊണ്ടും, വർഗ്ഗം എവിടെ ഇട്ടാലും പ്രശ്നം ഇല്ലാത്തതായതു് കൊണ്ടും, നാവിഗേഷണൾ ഫലകത്തിനു് അടുത്ത് തന്നെ സ്റ്റബ്ബ് ഫലകവും കിടക്കുന്നതാണു് നല്ലതു് എന്നതു് കൊണ്ടും, ജുനൈദ് സൂചിപ്പിച്ച പോലെ സ്റ്റബ്ബ് ഫലകം വർഗ്ഗങ്ങൾക്ക് ഇടക്ക് കൊടുക്കുന്ന്താവും നല്ലത്. അത് അങ്ങനെ അപ്‌ഡെറ്റ് ചെയ്തിട്ടുണ്ടു്. --Shiju Alex|ഷിജു അലക്സ് 03:27, 27 ജൂലൈ 2009 (UTC)
- ചിത്രഗാലറി എന്നത് ചിത്രശാല എന്നാക്കിയിട്ടുണ്ട്. ചിത്രശാല എന്ന പേര് ഉപയോഗിക്കണമെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു. പിന്നെ വർഗ്ഗം , ഇന്റർവിക്കി എന്നിവ അവസാനം തന്നെ. ചൂടൻ പൂച്ച വർഗ്ഗം ചേർക്കുമ്പോൾ അത് ഏറ്റവും താഴെയാണ് ചേർക്കുന്നത്. പക്ഷേ, ഇന്റർവിക്കി ബോട്ട് അത് ശരിയാക്കുന്നുണ്ട്. പിന്നെ ചില ഭൂമിശാസ്ത്രലേഖനങ്ങളിൽ coord ഫലകം. അത് ഇപ്പോഴത്തെ പട്ടിക അനുസരിച്ച് 9 ആം സ്ഥാനത്ത് പുറത്തേക്കുള്ള കണ്ണികൾ ക്ക് ശേഷം. അത് വേണമെങ്കിൽ പട്ടികയിൽ ചേർക്കാം. --Rameshng:::Buzz me :) 04:02, 27 ജൂലൈ 2009 (UTC)
ഇതിൽ ചിത്രശാലക്ക് ശേഷം ചില ലേഖനങ്ങളിൽ അവയോടനുബന്ധിച്ച അവശ്യം വായിക്കേണ്ട മറ്റ് ചില ലേഖങ്ങളിലേക്ക് കണ്ണികൾ നൽകാറുണ്ട്. അതിന് ഇതും കൂടി കാണുക എന്ന ഭാഗവും ചേർക്കണം. ഈ ഭാഗത്താണ് ലേഖനവുമായി ബന്ധപ്പെട്ട കവടം ഉണ്ടെങ്കിൽ {{കവാടം}} എന്ന ഫലകവും ചേർക്കേണ്ടത്. --ജുനൈദ് (സംവാദം) 04:04, 27 ജൂലൈ 2009 (UTC)
- coord ഇൻഫോ ബോക്സിനൊപ്പം ഏറ്റവും ആദ്യമല്ലെ വരേണ്ടതു്? . അതു് ചർച്ച ചെയ്യണം. ഇതും കൂടി കാണുക ചേർത്തിട്ടുണ്ടു്. പക്ഷെ അതിന്റെ സ്ഥാനം ചർച്ച ചെയ്ത് തീരുമാനിക്കണം. --Shiju Alex|ഷിജു അലക്സ് 04:09, 27 ജൂലൈ 2009 (UTC)
- ഇതും കൂടി കാണുക കുറിപ്പുകൾക്കും അവലംബങ്ങൾക്കും മീതെ വരണം (അവലബം: ഇംഗ്ലീഷ് വിക്കിയിലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ) --ജുനൈദ് (സംവാദം) 04:23, 27 ജൂലൈ 2009 (UTC)
ജുനൈദ് പറഞ്ഞ പോലെ മാറ്റിയിട്ടുണ്ടു്.ഇനിയും എന്തേലും വിട്ടിട്ടുണ്ടോ എന്ന് കണ്ടെത്തണം. എല്ലാ ലെഖനങ്ങൾക്കും ഉപയോഗിക്കേണ്ട ഒരു മാസ്റ്റർ ചെക്ക് ലിസ്റ്റാണിതു് --Shiju Alex|ഷിജു അലക്സ് 04:28, 27 ജൂലൈ 2009 (UTC)
- {{featured}} ഫലകം വിട്ടുപോയി. ഞാൻ പൊതുവേ ഇത് ഏറ്റവും ആദ്യമാണ് ചേർക്കാറുള്ളത്.. സരളകണ്ണി (പ്രെറ്റി യു.ആർ.എൽ.) പ്രശ്നമുണ്ടാക്കുന്നുണ്ടോ? --Vssun 04:47, 27 ജൂലൈ 2009 (UTC)
- ബറൂക്ക് സ്പിനോസ ലേഖനത്തിൽ അത് സരളക്കണ്ണിക്കു മുകളിലായാണ് നൽകിയിരിക്കുന്നത്. എനിക്ക് കുഴപ്പമൊന്നുമില്ലാതെ കാണുന്നുണ്ട്. --Vssun 04:49, 27 ജൂലൈ 2009 (UTC)
- ഇതരവിക്കി സംരംഭങ്ങളിലേക്കുള്ള കണ്ണികളുടെ സ്ഥാനം കൂടി നിശ്ചയിക്കണം (ഉദാ:കോമൺസ്, ഗ്രന്ഥശാല തുടങ്ങിയവ). --Vssun 04:51, 27 ജൂലൈ 2009 (UTC)
- കോമൺസ്, ഗ്രന്ഥശാല തുടങ്ങിയവ ഒരു പുറത്തേക്കുള്ള കണ്ണിയായിട്ടാണ് കാണുന്നത്. അത് പുറത്തേക്കുള്ള കണ്ണികൾ എന്ന ഭാഗത്തിന് താഴെ കൊടുത്തതിനുശേഷം പിന്നെ ബാക്കിയുള്ള കണ്ണികൾ കൊടുക്കുന്നതാണ് ഉചിതം. സാധാരണ ചെയ്തു വരുന്നതും അങ്ങിനെ ആണ്. --Rameshng:::Buzz me :) 04:55, 27 ജൂലൈ 2009 (UTC)
ഫീചേർഡ് ചേർത്തിട്ടുണ്ടു്. ഞാനതിന്റെ കാര്യം വിട്ടു പോയി. പ്രെറ്റി യൂആർഎൽ രണ്ടാമതാക്കിയിട്ടുണ്ടു്.
ഇതരവിക്കിസംരംഭങ്ങളിലെക്കുള്ളവ പുറത്തേക്കുള്ള കണ്ണികൾ ക്ക് ശേഷം ആക്കണോ? വലിയ ഒരു ലേഖനം എടുത്ത് അതിൽ ഈ ചെക്ക് ലിസ്റ്റ് പരീക്ഷിക്കാം. പരീക്ഷണം തീരുന്നതു് വരെ അതിൽ എല്ലാ വിഭാഗങ്ങളും ചേർത്ത് പരീക്ഷിക്കാം. --Shiju Alex|ഷിജു അലക്സ് 05:09, 27 ജൂലൈ 2009 (UTC)
ചാലക്കുടി എന്ന ലേഖനം തന്നെയാകട്ടെ. അതിലാകുമ്പം ഇൻഫോബോക്സ്/ coord ഒക്കെ ചേർക്കാനും നമ്മുടെ ഇപ്പോഴത്തെ ചെക്ക് ലിസ്റ്റ് പ്രകാരം റീഅറെഞ്ച് ചെയ്യാനും ഉണ്ടു്. --Shiju Alex|ഷിജു അലക്സ് 05:17, 27 ജൂലൈ 2009 (UTC)
- ചൂടൻപൂച്ച/വർഗ്ഗം.js ഉപയോഗിച്ച് വർഗ്ഗങ്ങൾ ചേർക്കുമ്പോൾ ഇന്റർവിക്കി ലിങ്കുകൾക്കും താഴെ ആയാണ് വർഗ്ഗങ്ങൾ ക്രമീകരിക്കപ്പെടുന്നത്. ഉദാഹരണമായി ഇപ്പോൾ 1921 എന്ന ചലച്ചിത്രത്തിന്റെ താളിൽ ചൂടൻപൂച്ച/വർഗ്ഗം.ജെ.എസ് ഉപയോഗിച്ച് വർഗ്ഗം ചേർത്തിരിക്കുന്ന സ്ഥാനം കാണുക--Anoopan| അനൂപൻ 05:20, 27 ജൂലൈ 2009 (UTC)
അതു് ഇന്റർവിക്കി ബോട്ടുകൾ ശരിയാക്കും ഇതു് കാണുക. http://ml.wikipedia.org/w/index.php?title=%E0%B4%9A%E0%B5%81%E0%B4%82%E0%B4%AC%E0%B4%A8%E0%B4%82&diff=430304&oldid=427216
പക്ഷെ ഇന്റർ വിക്കിബോട്ടുകൾ വരുന്നതു് വരെ വർഗ്ഗം താഴെയായിരിക്കും. ഇതു് പക്ഷെ ചൂടൻ പൂച്ചയുടെ പ്രശ്നം ആണു്. അതു് ശരിയാക്കാനുള്ള ബഗ്ഗോ മറ്റോ ലോഗ് ചെയ്യണം. --Shiju Alex|ഷിജു അലക്സ് 05:44, 27 ജൂലൈ 2009 (UTC)
- ഇതിൽ പുറത്തേക്കുള്ള കണ്ണികൾ എന്നതു് പുറം കണ്ണികൾ എന്നോ ബാഹ്യകണ്ണികൾ എന്നോ മറ്റോ ചുരുക്കി ഉപയോഗിക്കണോ. പലലേഖനങ്ങളിലും പലവിധത്തിലാണു് കാണുന്നതു്.
- അതേ പോലെ ഇതരവിക്കിസംരംഭങ്ങളുടെ സ്ഥാനം തീരുമാനിക്കണം. അതു് കൂടി ആയാൽ ഇതു് നമ്മുടെ ശൈലീപുസ്തകത്തിന്റെ ഒരു സബ്പെജായി ചേർത്ത് വിക്കിയുടെ നയമാക്കാം. --Shiju Alex|ഷിജു അലക്സ് 16:52, 27 ജൂലൈ 2009 (UTC)
- ഫീച്ചേർഡ് ഫലകം
- പ്രെറ്റി യൂആർഎൽ - ഫീച്ചേർഡ് ഫലകം ഇല്ലെങ്കിൽ ഇതു് എപ്പോഴും ആദ്യം വരണം. അല്ലെങ്കിൽ അതു് വരേണ്ട സ്ഥാനത്തു് വരില്ല. മാത്രമല്ല പ്രെറ്റി യൂആർഎൽ ഫലകത്തിനു് മുൻപ് അനാവശ്യ സ്പേസും കൊടുക്കരുതു്.
- വിവിധതോരണങ്ങൾ ഉദാ: ലേഖനം മായ്ക്കാനുള്ളതു്/അവലംബങ്ങൾ ചേർക്കാനുൾലതു്/ശ്രദ്ധേയത/ തുടങ്ങിയവ
- ഇൻഫോബോക്സ് ഉണ്ടെങ്കിൽ അത്
- ലേഖനത്തിന്റെ ഉള്ളടക്കം
- ചിത്രശാല
- ഇതും കൂടി കാണുക. കവാടത്തിന്റെ ഫലകം ഉണ്ടെങ്കിൽ അത് ഇവിടെ ചേർക്കണം
- കുറിപ്പുകൾ
- അവലംബം
- പുറത്തേക്കുള്ള കണ്ണികൾ
- ഇതരവിക്കിസംരംഭങ്ങൾ (ഉദാ:വിക്കി കോമൺസ്, വിക്കിഗ്രന്ഥശാല തുടങ്ങിയവ)
- ചില ലേഖനങ്ങളിൽ താഴെ കാണാറുള്ള നാവിഗേഷണൽ ഫലകങ്ങൾ ഉദാ:ഏതെങ്കിലും നക്ഷത്രരാശി ലെഖനം നോക്കുക.
- സ്റ്റബ്ബ് ഫലകം ഉണ്ടെങ്കിൽ അത്
- വിവിധ വർഗ്ഗങ്ങൾ
- ഇന്റർ വിക്കി കണ്ണികൾ
ശൈലീപുസ്തകത്തിൽ ചേർത്തു. ഇനിമുതൽ ലേഖനത്തിൽ വിവിധ വിഭാഗങ്ങൾ ചേർക്കുമ്പോൾ ഈ ക്രമം പാലിക്കുവാൻ എല്ലാവരും ശ്രദ്ധിക്കണം. കുറഞ്ഞത് 3 വർഷം മുൻപെനിലും നടപ്പിൽ വരുത്തേണ്ട ഒരു മാനവീകരണം ആയിരുന്നു ഇതു്. --Shiju Alex|ഷിജു അലക്സ് 17:34, 28 ജൂലൈ 2009 (UTC)
സർവ്വവിജ്ഞാനകോശത്തിൽ നിന്നുള്ള ലെഖനങ്ങളിൽ ഉപയോഗിക്കാനുള്ള ഫലകം
തിരുത്തുകസർവ്വവിജ്ഞാനകോശത്തിൽ നിന്നുള്ള ലെഖനങ്ങളിലെ ഉള്ളടക്കം ഉപയോഗിച്ച് തുടങ്ങുന്ന ലെഖനങ്ങളിൽ ഉപയോഗിക്കാനായി ഒരു ഫലകം നിർമ്മിച്ചിട്ടുണ്ടു്. അതു് ഇവിടെ കാണാം User:Shijualex/sar.
സ്ർവ്വവിജ്ഞാനകോശ ലെഖനങ്ങളിലെ ഉള്ളടക്കം ഉപയോഗിക്കുന്ന വിക്കിപീഡിയ ലെഖനങ്ങളിൽ ഈ ഫലകം എവിടെ ഉപയോഗിക്കണം എന്ന കാര്യത്തിൽ നയം രൂപീകരിക്കെണ്ടതുണ്ടു്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ മറ്റു് ഉറവിടങ്ങളിൽ നിന്നുള്ള ഉള്ളടക്കം ഉപയോഗിക്കുന്ന ലെഖനങ്ങ്ലിൽ സമാനമായ ഫലകം പലയിടത്താണു് കിടക്കുന്നത്. ചിലിടത്ത് Refrences എന്ന വിഭാഗത്തിലെ അവസാന വരിയായി (http://en.wikipedia.org/wiki/Telephone_newspaper, . ചിലയിടങ്ങളിൽ Refrences എന്ന വിഭാഗത്തിലെ ആദ്യവരിയായി (http://en.wikipedia.org/wiki/Apollo). ചിലിടത്ത് Further Reading എന്ന വിഭാഗത്തിൽ (http://en.wikipedia.org/wiki/Albertus_Magnus). വേറെ ചിലിടത്ത് ലെഖനത്തിന്റെ ഏറ്റവും അവസാനത്തെ വരിയായി (http://en.wikipedia.org/wiki/Ammon). ഇനി വേരെ ചിലിടത്ത് പുറത്തേക്കുള്ള കണ്ണികൾ എന്ന വിഭാഗത്തിൽ (http://en.wikipedia.org/wiki/Fixed_focus). അങ്ങനെ ചുരുക്കത്തിൽ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇക്കാര്യത്തിൽ ഒരു അടുക്കും ചിട്ടയും ഇല്ല.
നമുക്ക് ഇക്കാര്യം എങ്ങനെ ചെയ്യണം? ഈ ഫലകം ലേഖനത്തിൽ എവിടെ ഇടണം? നയം രൂപീകൃതമമായതിനു് ശെഷം നമുക്ക് ഇതു് വിക്കിപീഡിയ:ശൈലീപുസ്തകം#ലേഖനത്തിലെ വിവിധ വിഭാഗങ്ങളുടെ ക്രമം എന്നതിൽ ചേർക്കണം --Shiju Alex|ഷിജു അലക്സ് 09:58, 5 ഒക്ടോബർ 2009 (UTC)
മുഴുനീളഫലകമായതുകൊണ്ട് താഴെയാവും നല്ലത്. --ജ്യോതിസ് 14:05, 5 ഒക്ടോബർ 2009 (UTC)
ഇതിന് ഈ പെട്ടിരൂപം നൽകേണ്ടതുണ്ടോ? --ജുനൈദ് (സംവാദം) 03:23, 6 ഒക്ടോബർ 2009 (UTC)
- ഫലകം സംവാദം താളിന്റെ മുകളിൽ നൽകിയാൽ മതിയാവും. ഇംഗ്ലീഷ് വിക്കിയിൽനിന്ന് വിവർത്തനം ചെയ്ത ലേഖനങ്ങൾക്ക് ഫലകങ്ങൾ അങ്ങനെയാണ് നൽകാറ്. --ജേക്കബ് 03:40, 6 ഒക്ടോബർ 2009 (UTC)
ജെക്കബ്ബ് പറഞ്ഞതു് പബ്ലിക്ക് ഡോമൈനിൽ ഉള്ള സൈറ്റിൽ നിന്ന് എടുത്ത ലെഖനങ്ങൾക്കെ പറ്റൂ. അല്ലാതുള്ള ലെഖനങ്ങൾക്ക്, ലേഖനതാളിൽ തന്നെ കൊടുക്കണം. പിന്നെ ഇതു് വിവർത്തനം അല്ല. ഞാൻ മുകളിൽ ചൂണ്ടിക്കാണിച്ച ഉദാഹരണ ലെഖനങ്ങൾ ഒക്കെ കാണുക.
പക്ഷെ മലയാളം വിക്കിപീഡിയസമൂഹം ഇത്തരത്തിലുള്ള ഫലകങ്ങൾ ഒക്കെയും സംവാദം താളിൽ മതി എന്ന് തീരുമാനിക്കുകയാണെങ്കിൽ എനിക്കതിൽ എതിർപ്പൊന്നുമില്ല. പക്ഷെ എല്ലാ വശവും ചിന്തിച്ച് പഠിച്ച് വേണം തീരുമാനമെടുക്കാൻ.
--Shiju Alex|ഷിജു അലക്സ് 03:46, 6 ഒക്ടോബർ 2009 (UTC)
- റെഫറൻസിനോടൊപ്പം അതിനു താഴെ മതി എന്ന് എന്റെ അഭിപ്രായം. --Vssun 15:53, 7 ഒക്ടോബർ 2009 (UTC)
- "റെഫറൻസിനോടൊപ്പം അതിനു താഴെ മതി " എന്ന് എന്റെയും അഭിപ്രായം. അപ്പോൾ ആവശ്യമെങ്കിൽ പ്രത്യേക വിഭാഗം ചേർക്കാനും എളുപ്പമാകും.--അഭി 16:19, 7 ഒക്ടോബർ 2009 (UTC)
എന്തിനാണീ ഫലകം ചേർക്കുന്നതെന്ന് മനസ്സിലാവുന്നില്ല. ചേർക്കുന്നുണ്ടെങ്കിൽ സുനിൽ പറഞ്ഞ പോലെയാവാം. --സാദിക്ക് ഖാലിദ് 16:34, 7 ഒക്ടോബർ 2009 (UTC)
“ | സർവ്വവിജ്ഞാനകോശം content can be copied, modified, and redistributed so long as the new version grants the same freedoms to others and acknowledges the authors of the സർവ്വവിജ്ഞാനകോശം article used (a direct link back to the article satisfies our author credit requirement) | ” |
ഇങ്ങനെ സർവ്വവിജ്ഞാനകോശത്തിന്റെ സൈറ്റിൽ കാണുന്നു. അക്ക്നോളഡ്ജ്മെന്റ് ചെയ്യാതിരുന്നാൽ സാങ്കേതികമായി പകർപ്പാവകാശലംഘനമാകില്ലേ? ഇതൊഴിവാക്കാനാണ് ഫലകം -- റസിമാൻ ടി വി 16:55, 7 ഒക്ടോബർ 2009 (UTC)
- സർവ്വവിജ്ഞാനകോശം ജി.എഫ്.ഡി.എൽ ലൈസൻസിൽ ആണു പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് അവരുടെ വെബ്‌സൈറ്റിൽ കാണുന്നു. അങ്ങനെയെങ്കിൽ പിന്നെ റസിമാൻ മുകളിൽ കാണിച്ച വാചകങ്ങൾക്കു പ്രസക്തിയെന്താണ്? --Anoopan| അനൂപൻ 17:08, 7 ഒക്ടോബർ 2009 (UTC)
GFDL പ്രകാരം ലൈസൻസ് ചെയ്ത ഡോക്യുമെന്റുകൾ മാറ്റം വരുത്തി ഉപയോഗിക്കുമ്പോൾ ആദ്യ രചന നടത്തിയവർക്ക് acknowledgement വേണമെന്നുണ്ടല്ലോ (ഇവിടെ കൂറേ കാര്യങ്ങൾ MODIFICATIONS എന്ന തലക്കെട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്). ഇതിന് പകരം സർവ്വവിജ്ഞാനകോശലേഖനത്തിലേക്ക് ലിങ്ക് മതിയെന്ന് സൈറ്റ് പറയുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 17:28, 7 ഒക്ടോബർ 2009 (UTC)
- GFDL ലൈസൻസ് അങ്ങനെയാണെങ്കിൽ അങ്ങനെ തന്നെയല്ലേ വേണ്ടത്? --Anoopan| അനൂപൻ 17:58, 7 ഒക്ടോബർ 2009 (UTC)
- മലയാളം സർവ്വവിജ്ഞാനകോശത്തോട് കടപ്പാടുള്ള ലേഖനങ്ങൾ എന്ന വർഗ്ഗം കൂടി ചേർക്കണം. ഫലകം ചേർക്കുന്ന കാര്യത്തിൽ സുനിലിനോട് യോജിക്കുന്നു. --സിദ്ധാർത്ഥൻ 04:45, 8 ഒക്ടോബർ 2009 (UTC)
മുകളീലെ സംവാദത്തിൽ നിന്നുള്ള സമവായം അനുസരിച്ച് ഈ ഫലകം അവലംബം എന്ന വിഭാഗത്തിലെ ഏറ്റവും അവസാന വരിയായി ചേർക്കാൻ ആവശ്യമായ തിരുത്തലുകൾ ചെയ്യുന്നു. ഒപ്പം ഇതിന്റെ സ്ഥാനം നമ്മുടെ ശൈലീപുസ്തകത്തിൽ ചേർക്കുകയും ചെയ്യുന്നു. --Shiju Alex|ഷിജു അലക്സ് 16:45, 11 ഒക്ടോബർ 2009 (UTC)
ഊർജം വേണോ ഊർജ്ജം മതിയോ
തിരുത്തുകർ ഇനു ശേഷം അക്ഷരം ഇരട്ടിക്കേണ്ട ആവശ്യമില്ല എന്നതാണ് സ്വീകരിക്കാവുന്ന പൊതു തത്വം . സ്വർണ്ണം എന്നതിലും രണ്ട് ണ യുടെ ആവശ്യമില്ല ഒറ്റ ണ ഉപയോഗിച്ചുള്ള സ്വർണം ആണല്ലോ ഭംഗി അതുകൊണ്ടാണ് ഊർജ്ജം എന്ന വാക്കിന് ഊർജം എന്ന ഒരു ജ ഉള്ള വാക്ക് തിരഞ്ഞെടുക്കാം എന്ന് നിർദേശിക്കുന്നത്. ചില്ലക്ഷരം കഴിഞ്ഞ് ഖരാക്ഷരം (ക ച ട ത പ) മാത്രമേ ഇരട്ടിക്കേണ്ടതുള്ളൂ. ഉദാഹരണം: തർക്കം, വാർത്ത. മൂർഖൻ എന്നെഴുതുമ്പോൾ ഖ തീവൃ അക്ഷരം ആയിട്ടുകൂടി നമ്മൾ ഇരട്ടിപ്പിക്കാറില്ലല്ലോ. ഇത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്നെ തന്നെ ചർച്ചയായതും യോജിപ്പിലെത്തിയതുമായ വിഷയമാണ്. നീയമം ലളിതമാണ് ചില്ലിന് ശേഷം ഖരാക്ഷര മാണങ്കിൽ (ക ച ട ത പ) ഇരട്ടിക്കണം. അതിഖരം (ഖ, ഛ, ഠ ,ഥ, ഫ), മൃദു (ഗ, ജ, ഡ, ദ, ബ), ഘോഷം (ഘ, ഝ, ഢ,ധ, ഭ), അനുനാസികം (ങ, ഞ, ണ, ന, മ) എന്നിവ വന്നാൽ ഇരട്ടിക്കേണ്ട. പിന്നെ ദേശാഭിമാനി പത്രം ഒരു പടിക്കൂടി കടന്ന് ഖരാക്ഷരവും ഇരട്ടിപ്പിക്കാറില്ല. ഉദാഹരണത്തിന് പാർടി. പക്ഷെ വ്യക്തിപരമായി എനിക്കിതിനോട് യോജിപ്പില്ല. പാർട്ടി എന്നാല്ലോ പറയാറ്. ഊർജം എന്നു പറയുമ്പോൾ ജ തീവൃമായല്ല മറിച്ച് മൃദുവായാണ് ഉച്ഛരിക്കാറുള്ളത് അതുകൊണ്ട് ഒരു ജ ഉള്ള ഊർജം സ്വീകരിക്കാമെന്ന് മാത്രം. ഇനി ഊർജത്തിന് ഊർജം പോരെങ്കിൽ ഊർജ്ജമാക്കാം.
അതു പൊലെ തന്നെ എഞ്ചിനീയറിംഗ് എന്നാണോ എൻജിനീയറിംഗ് എന്നാണോ സ്വീകരിക്കേണ്ടത് എന്ന സംശയവും ഉണ്ട്
--Adarshkpillai 02:43, 27 ഡിസംബർ 2008 (UTC)
- ഊർജ്ജം,സ്വർണ്ണം എന്നു തന്നെ വേണം എന്നാണു എന്റെ അഭിപ്രായം. അച്ചടിമലയാളം നിമിത്തം നമുക്കു നഷ്ടമായതാവണം ഈ ഇരട്ടിപ്പും --Anoopan| അനൂപൻ 08:32, 27 ഡിസംബർ 2008 (UTC)
അല്ല മാഷെ, അച്ചടി സാങ്കേതികതയുമായി ഈ വിഷയത്തിന് ഒരു ബന്ധവുമില്ല. മലയാളം വ്യാകരണവും പ്രയോഗവുമാണ് പ്രതിപാദ്യ വിഷയം. എന്നോ എങ്ങനെയോ സംഭവിച്ച ഒരു തെറ്റ് കാലാന്തരത്തിൽ ശരിയെന്ന തോന്നലുണ്ടാക്കിയതാണ്. പരസ്യങ്ങളിൽ ഇപ്പോൾ സ്വർണക്കടകൾക്ക് ഒരു ണ മാത്രമേ ഉള്ളൂ. സ്കൂൾ ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ ഇതു പറയുന്നുണ്ട് മാത്രമല്ല, പാഠപുസ്തക നിർമ്മിതിയിലും ഇതു പിന്തുടരുന്നുണ്ട്. -Adarshkpillai 11:04, 27 ഡിസംബർ 2008 (UTC)
ഇരട്ടിപ്പ് വേണ്ട എന്നതു് ലിപിപരിഷ്കരണം നടപ്പിലാക്കിയതിനു ശേഷം രൂപപ്പെട്ട വാദമുഖമാണു്. എത്രത്തോളം അസംബന്ധങ്ങൾ ഉന്നയിക്കാം എന്നതിന്റെ മികച്ച തെളിവായി ദേശാഭിമാനി അതു് പ്രയോഗത്തിൽ വരുത്തിക്കാണിച്ചു കൊടുക്കുകയും ചെയ്തു. ഇന്നു് ഇത്തരം വാദങ്ങൾ ആരും ഗൌരവമായി ഉന്നയിക്കാറില്ല എന്നാണു് ഞാൻ മനസ്സിലാക്കിയിട്ടുള്ളതു്. ചില്ലക്ഷരത്തിന്റെ കോഡിനു് വാദിച്ചു് ജയിച്ചതു പോലെ ഇതിലും വേണമെങ്കിൽ ജയം നേടാവുന്നതുമാണു്. മംഗലാട്ട് ►സന്ദേശങ്ങൾ
ലിപി പരിഷ്കരണം നടത്തിയാലും, നിയമം മൂലം ബലമായി കൊണ്ടു വരാൻ നോക്കിയാലും ജനം സ്വീകരിക്കില്ല എന്നുള്ളതിനു തെളിവാണു ഭാഷാഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വക പരിഷ്കാരങ്ങൾ ഒക്കെ ജനങ്ങൾ തള്ളി കളഞ്ഞത്. ലിപി പരിഷ്കാരത്തിലൂടെ ടൈപ്പ് റൈറ്റർ ലിപികൾ കൊണ്ടു
വന്നീട്ടും ജനം അതു തള്ളി കളഞ്ഞതിന്റെ തെളിവാണു നെറ്റിൽ അതിന്റെ ടൈപ്പ് റൈറ്റർ ലിപിയുടെ പ്രചാരം. കാർത്തിക, രഘുമലയാളം, തൂലിക തുടങ്ങിയ ടൈപ്പ് റൈറ്റർ ലിപികൾ ഇല്ലാത്തതു കൊണ്ടല്ലോ ഭൂരിപക്ഷം ഓൺ ലൈൻ മലയാളികളും, അഞ്ജലിയുടേയും, രചനയുടേയും, മീരയുടേയും ഒക്കെ പിറകേ പോയത്. യൂണിക്കോഡിലേക്ക് മാറിയ മാതൃഭൂമി, മംഗളം എന്നീ പത്രങ്ങളും അവരുടെ പ്രെഫേർഡ് ഫോണ്ട് ആയി തെരഞ്ഞെടുത്തതും മീര ആയതിനു വേറൊരു കാരണം അന്വേഷിക്കണ്ട.
അതിനാൽ ഈ വക കാര്യങ്ങൾ ഒന്നും ആരുടെ മേലും അടിച്ചേൽപ്പിക്കാൻ പറ്റില്ല. ഭൂരിപക്ഷം പേരും സ്വർണ്ണം, ഊർജ്ജം, അദ്ധ്യാപകൻ, പാർട്ടി എന്നൊക്കെ തന്നെയാണു എഴുതുക. സ്കൂളുകളിൽ ഒക്കെ എന്നെയും അല്ലാതെയാണു പഠിപ്പിച്ചതെങ്കിലും ഞാൻ ആ വിധത്തിലുള്ള തല തിരിഞ്ഞ പരിഷാരങ്ങൾ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക തന്നെ ചെയ്യും. വിക്കിപീഡിയയ്ക്കു ഇതിലൊന്നും നിലപാടെടുക്കേണ്ട കാര്യമില്ല. സംവൃതോകാരത്തിന്റെ കാര്യവും അങ്ങനെ തന്നെ. ജനം ഉപയോഗിക്കുന്നത് വിക്കിപീഡിയയിൽ സ്റ്റാൻഡേർഡ് ആയിക്കൊള്ളും. അതു അടിച്ചേൽപ്പിക്കാൻ പറ്റില്ല. --Shiju Alex|ഷിജു അലക്സ് 12:12, 27 ഡിസംബർ 2008 (UTC)
- മലയാളം റിസോഴ്സിന്റെ ഓഡർപിഡിഎഫിൽ കിടക്കുന്നത് "മലയാളത്തിലഞ്ഞൂറിലധികം ലിപികൾ ഉള്ളതിനാൽ ടൈപ്പ് റൈറ്ററിൽ ഉപയോഗിക്കാൻ പാകത്തിൽ ലിപി വെട്ടിച്ചുരുക്കിയുള്ള " പരിഷ്കാരം ആണ്. നമുക്ക് അങ്ങിനെ ഒരു പോരായ്മ ഇല്ലാത്തതിനാൽ അത് നിർബന്ധമായി പിന്തുടരേണ്ട കാര്യമില്ല. അതുപോലെ തന്നെ പരമ്പരാഗതം മാത്രമാണ് ശരിയെന്നും അതു മാത്രമേ പിന്തുടരാവൂ എന്നും ബലം പിടിക്കേണ്ട. ബഹുഭൂരിഭാഗത്തിനും പ്രശ്നം തോന്നാത്തതെന്തോ അതു നമുക്കും സ്വീകരിക്കാം
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഏതാനം കൊല്ലം മുമ്പത്തെ ഒരു വിജ്ഞാന കൈരളിയിൽ ഒരു അസാമാന്യ ലിപി പരിഷ്ക്കരണ നിർദ്ദേശം കണ്ടിരുന്നു, പ്രകൃതി നിർദ്ധാരണം എന്നെഴുതണമെങ്കിൽ പ്‌റക്‌റ്‌തി നിർധാരണം എന്നെഴുതയാൽ മതി എന്ന മട്ടിൽ, ടൈപ്പ് റൈറ്റർ മൂത്തു നിന്നിരുന്ന സമയത്തു തന്നെ അത് തള്ളപ്പെട്ടു പോയിരുന്നു ;-)പ്രവീൺ:സംവാദം
വിജ്ഞാന കൈരളിയിലെ എല്ലാ ലേഖനങ്ങളുടേയും ഉത്തരവാദിത്വം പ്രസാധകർക്കല്ല. അവർ അത് വ്യക്തമായി ഡിസ്‌ക്ലെയിമർ രേഖ യിൽ പറഞ്ഞിട്ടുണ്ടല്ലോ. എഡിറ്റോറിയലോ ഇതുമായി നടന്ന ഒരു ചർച്ചയുടെ ഭാഗമായോ ഭാഷാ ഇൻസ്‌റ്റിട്യൂട്ടിന്റെ അധികാര സ്ഥാനത്ത് ഇരിക്കുന്നവർ എഴുതുന്ന ലേഖനങ്ങളെമാത്രം അവരുടെ നയമായി കണ്ടാൽ മതിയാകും. പിന്നെ ‘ർ’ നു ശേഷം രണ്ട് ജ വേണമോ ഒരു ജ മതിയോ എന്നതായിരുന്നല്ലോ വിക്കിപീഡിയയുടെ നയരൂപീകരണ താളിൽ ആരംഭിച്ചത്. ഷിജു പറഞ്ഞത് പോലെ ജനം ഉപയോഗിക്കുന്നതും അവർ വായിക്കുന്നതും നമുക്ക് പിന്തുടരാം. ഞാൻ രണ്ട് ദിവസമായി മിക്ക പത്രങ്ങളും ഇതര പ്രസിദ്ധീകരണങ്ങളും പരതി നോക്കിയപ്പോൾ മിക്കതും ഊർജം തന്നെയാണ് പിന്തുടരുന്നത്. ഡി.സി ബുക്സിന്റെ എൻസൈക്ലോപീഡിയയും ഇതേ തത്വമാണ് പിന്തുടരുന്നത്. Adarshkpillai 13:03, 29 ഡിസംബർ 2008 (UTC)
ഉപയോക്തൃ വർഗ്ഗീകരണം
തിരുത്തുകഉപയോക്താക്കളെ വർഗ്ഗീകരിക്കുന്നതിന്റെ ആവശ്യകതയെന്താണ് ? അതു കൊണ്ടുള്ള ഉപകാരം/നേട്ടം എന്താണ് ? --Wikiwriter 11:52, 16 ഓഗസ്റ്റ് 2009 (UTC)
അന്തർഭാഷ ഇന്റർവിക്കി കണ്ണികൾ
തിരുത്തുകഅന്തർഭാഷ ഇന്റർവിക്കി കണ്ണികളിൽ ആദ്യം ഇംഗ്ളീഷ് ആക്കുകയും, ബാക്കിയൊക്കെ നിലവിലുള്ള നിലയിൽ ആൽഫബറ്റിക്കലായി സോർട്ട് ചെയ്യണം എന്ന ഒരു നിർദ്ദേശവും അതിനെക്കുറിച്ചുള്ള ചർച്ചയും ഉദ്ദേശം 2 വർഷങ്ങൾക്ക് മുന്പ് നടന്നതാണു്. മെറ്റാവിക്കിയിൽ അതിനെക്കുറിച്ചുള്ള ചർച്ച നടക്കുന്നതേ ഉള്ളൂ എന്ന കാരണത്താൽ അന്നതു് തല്ക്കാലത്തേക്ക് മാറ്റി വെച്ചു.
ഇംഗ്ലീഷ് ആദ്യം അതിനു് ശേഷം ചില ഇന്ത്യൻ ഭാഷകൾ, അതിനു് ശേഷം നിലവിലുള്ള നിലയിൽ ആൽഫബറ്റിക്കലായി സോർട്ട് ചെയ്യണം എന്ന മറ്റൊരു നിർദ്ദേശവും ആ സമയത്ത് വന്നിരുന്നു.
ആ ചർച്ച ഒന്നു്കൂടി പൊടിതട്ടിയെടുക്കാൻ സമയമായി എന്ന് തോന്നുന്നു. പല വിക്കികളൂം അവരുടേതായ സോർട്ടിങ്ങ് നിർചചിച്ചിരിക്കുന്നു. മെറ്റായിലെ ഈ കണ്ണി കാണുക. http://meta.wikimedia.org/wiki/Interwiki_sorting_order
ഈ കാര്യത്തെക്കുറിച്ച് കൂടുതൽ അറിയുന്ന ജേക്കബും സാദിക്കും മുന്കൈ എടുത്ത് അത് എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തണം എന്നഭ്യർത്ഥിക്കുന്നു.--Shiju Alex|ഷിജു അലക്സ് 23:52, 24 ഓഗസ്റ്റ് 2009 (UTC)
ഒക്ടോബർ 2009
തിരുത്തുകlee2008 എന്ന ഉപയോക്താവ് പല സംവാദത്താളുകളിലും മറ്റു ഉപയോക്താക്കളെ വിക്കി ശൈലിക്ക് യോജിച്ചതല്ലാത്ത് രീതിയിൽ വിമർശിക്കുകയും പഴിപറയുകയും ചെയ്യുന്നത് നിലക്ക് നിർത്താൻ ആളില്ലേ--ഉപ്പേരിക്കുരുള 09:53, 31 ഒക്ടോബർ 2009 (UTC)
തലക്കെട്ടിലെ വിശദീകരണം
തിരുത്തുകതലക്കെട്ടിൽ വളയം ആവശ്യമില്ലാതെ നൽകുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വളരെയധികം ഗ്രാമപഞ്ചായത്തുകളുടെ തലക്കെട്ടിൽ (ഗ്രാമപഞ്ചായത്ത്) എന്ന് നൽകിയിരിക്കുന്നത് കണ്ടതിനാലാണ് ഇതു പറയാൻ കാരണം. വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ നോക്കുക അതിലെ എല്ലാറ്റിനും അവസാനം ബ്രായ്ക്ക്റ്റിൽ ഗ്രാമപഞ്ചായത്ത് എന്നു നൽകിയിരിക്കുന്നു, തലക്കെട്ടിൽതന്നെ താളിനെ വിശദീകരിക്കാൻ ശ്രമിക്കേണ്ടതില്ല എന്നുതോന്നുന്നു. അതേ പേരിൽ മറ്റു വല്ല താളുകളും വരുമ്പോൾ മാത്രം വ്യത്യസ്ത തലക്കെട്ടാക്കാൻ അങ്ങനെ ചെയ്താൽ മതി. ഉദാഹരണത്തിന് അരുവിക്കര (ഗ്രാമപഞ്ചായത്ത്) എടുത്താൽ, അരുവിക്കര എന്ന പേരിൽ വിക്കിയിൽ വേറെ ലേഖനങ്ങളൊന്നും തന്നെയില്ല. അങ്ങനെ വരുമ്പോൾ തലക്കെട്ടിൽ അരുവിക്കര എന്നു മാത്രം.മതിയാകും --ജുനൈദ് (സംവാദം) 15:42, 2 സെപ്റ്റംബർ 2009 (UTC)
- ഇത് എല്ലാ ഗ്രാമപഞ്ചായത്തുകളേയും വിക്കിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇതിന്റെ ഭാഗമായി സൃഷ്ടിച്ച താളുകളിലെല്ലാം (ഗ്രാമപഞ്ചായത്ത്) എന്ന് ചേർത്തിട്ടുണ്ടെന്ന് തോന്നുന്നു. കൂടുതൽ വിവരങ്ങൾ ഷിജു അലക്സിന് പറയാൻ സാധിക്കുമായിരിക്കും. --Rameshng:::Buzz me :) 17:20, 2 സെപ്റ്റംബർ 2009 (UTC)
- ഗ്രാമപഞ്ചായത്തുകളെ വിക്കിയിലാക്കാൻ തലക്കെട്ടിൽ ഗ്രാമപഞ്ചായത്ത് എന്ന് ആവശ്യമാണോ? --ജുനൈദ് (സംവാദം) 03:34, 3 സെപ്റ്റംബർ 2009 (UTC)
ഒരു പൊതു തലക്കെട്ടിനുള്ളിൽ ഗ്രാമപഞ്ചായത്തുകൾ മാത്രമേ വരുന്നുള്ളൂവെങ്കിൽ പിന്നീടത് ആവർത്തിക്കേണ്ടതില്ല. ഉദാഹരണത്തിൻ:
- കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ:
- അരുവിക്കര
- കഞ്ഞിക്കുഴി
- പാപ്പിനിശ്ശേരി
- മുഴുപ്പിലങ്ങാട്
കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ എന്ന ശീർഷകം ഉള്ളിലെ താളിലും വരുന്നുണ്ടെങ്കിൽ അവിടെയും ഇതേ രീതി തുടരാം. ഉദാ:
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
അരുവിക്കര
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ എന്ന പൊതു ശീർഷകം ഇല്ലാതെയാണ് ഇത് ദൃശ്യമാവുകയെങ്കിൽ അരുവിക്കര ഗ്രാമപഞ്ചായത്ത് എന്ന് ബ്രാക്കറ്റില്ലാതെ തന്നെ ചേർക്കണം. സർക്കാറിന്റെ രേഖകളിൽ ഈ രീതിയാണ് പിന്തുടരുന്നത് [1]. ഉദാ:
അരുവിക്കര ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് അരുവിക്കര ഗ്രാമ പഞ്ചായത്ത്. വിസ്തീർണം 21.86 ച. കി.മീ.
riyazahamed 04:22, 3 സെപ്റ്റംബർ 2009 (UTC)
- തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്തുകൾ എന്ന ഇൻഡക്സ് പേജിൽ അഞ്ചുതെങ്ങ്, അണ്ടൂർക്കോണം എന്നിങ്ങനെ മാത്രവും ഡീറ്റെയിൽഡ് പേജിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് എന്നും ഡിസ്പ്ലേ ചെയ്യാനാവില്ലേ? riyazahamed 15:25, 3 സെപ്റ്റംബർ 2009 (UTC)
വലയത്തിന്റെ കാര്യം ഒന്നുകൂടി കുത്തിപ്പൊക്കുന്നു. ഒരേ പേരിലുള്ള ഒന്നിലധികം ലേഖനങ്ങൾ വിക്കിയിൽ വരാൻ സ്കോപ്പുണ്ടെങ്കിൽ മാത്രം വലയങ്ങൾ തലക്കെട്ടിൽ നൽകിയാൽ മതി എന്ന് അഭിപ്രായപ്പെടുന്നു. പല സ്ഥലത്തായി (ഉദാ : ഇവിടെ) വിക്കിയിൽ ചർച്ച നടന്നിട്ടുള്ളതാണ്. സമവായമാക്കുന്നത് നന്നായിരിക്കും -- റസിമാൻ ടി വി 11:26, 1 ഡിസംബർ 2009 (UTC)
- യോജിക്കുന്നു. എതിരഭിപ്രായങ്ങളില്ലെങ്കിൽ ശൈലീപുസ്തകത്തിൽ ചേർക്കാം. --Vssun 15:06, 1 ഡിസംബർ 2009 (UTC)
ഈ വിഭാഗത്തിലും സംവാദം:മടിക്കൈ (ഗ്രാമപഞ്ചായത്ത്) എന്ന താളിലും പറഞ്ഞ വിവരങ്ങൾ കൂട്ടി ചേർത്ത്, ഈ വിഷയത്തിൽ ചർച്ച നടത്തി നയരൂപീകരണം നടത്തേണ്ടതാകുന്നു. ഈ വിഷയം ഇനിയും നീട്ടി വലിച്ച് കൊണ്ടു പോകേണ്ടതില്ല. നയരൂപീകരണത്തിനൊന്നും ആരും തയ്യാറാകാതിരുന്ന കാലങ്ങളിൽ സമാന വിഷയത്തിൽ താല്പര്യമുള്ളവർ നിർദ്ദേശിച്ച ഒരു ശൈലി പിന്തുടർന്നു എന്നേ ഉള്ളൂ. ഇപ്പോൾ ഇക്കാര്യത്തിൽ നയരൂപീകരണം ആവശ്യമാണെന്ന് തോന്നിയ സ്ഥിതിക്ക് ചർച്ച ചെയ്ത്, നയരൂപീകരണം നടത്തി, ഇക്കാര്യം ശൈലീപിസ്തകത്തിൽ ചേർക്കാവുന്നതാണു്. --Shiju Alex|ഷിജു അലക്സ് 04:09, 2 ഡിസംബർ 2009 (UTC)
ഒരേ പേരിലുള്ള ഒന്നിലധികം ലേഖനങ്ങൾ വരാൻ സ്കോപ്പുണ്ടോ എന്ന് അറിയുക പലപ്പോഴും എളുപ്പമല്ല. ഒരു ഗണത്തിന് പൊതുശൈലി സ്വീകരിക്കുന്നത് നല്ലതാണ്. അവിടെയാണ് യുനീൿനെസ്സ്. വൃത്തങ്ങളുടെയും മറ്റും പേരുകൾ മിക്കവാറും സ്ത്രീനാമങ്ങളാണ്. വൃത്തങ്ങളെക്കുരിച്ചുള്ള എല്ലാ ലേഖനങ്ങളിലും (വൃത്തം) എന്നുചേർത്താൽ പിന്നെ അങ്ങനെ ആരെങ്കിലും അന്വേഷിക്കേണ്ടതില്ലല്ലോ. ആ പേരിൽ വൃത്തം മാത്രമാണെങ്കിൽ വൃത്തത്തിന്റെ പേരു മാത്രമായി പിന്നീട് ചുരുക്കാവുന്നതാണ്. ചുരുക്കിയിട്ട് എന്താ ഗുണം? തിരിച്ചുവിടലിന്റെ ട്രേസ് വരുന്നതാണോ പ്രശ്നം? പൂർവ്വപ്രത്യയസൂചിക പരിശോധിക്കുമ്പോൾ പലപ്പോഴും വലയത്തിലുള്ള എഴുത്ത് പ്രയാസം കുറച്ചുതന്നിട്ടുണ്ട്. തലക്കെട്ട് ലേഖനം എന്തിനെക്കുറിച്ചാണ് എന്ന് ധാരണ തരുന്നത് പ്രയോജനപ്രദമാണ്. ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുകയല്ലേ വിക്കിയുടെ ആവശ്യവും? എന്തായാലും ഒരു ശൈലി രൂപപ്പെടുത്തണം--തച്ചന്റെ മകൻ 08:56, 2 ഡിസംബർ 2009 (UTC)
- തച്ചന്റെ മകനോട് യോജിക്കുന്നു. വൃത്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ലേഖനങ്ങൾക്കൊക്കെ വലയം വരുന്നതു ഗുണമേ ചെയ്യുകയുള്ളൂ.തലക്കെട്ട് കണ്ടു ലേഖനം മുഴുവൻ വായിച്ച് ഞാനുദ്ദേശിക്കുന്നതിതല്ല എന്നു പറഞ്ഞ് വിൻഡോ ക്ലോസ് ചെയ്യുന്ന അബദ്ധങ്ങൾ ഒഴിവാക്കാൻ ഈ വലയപ്രയോഗം സഹായിക്കും. കൂടാതെ ഒരേ വിഷയം പ്രതിപാദിക്കുന്ന ലേഖനങ്ങൾക്കാകെ യുനീക്ക്നെസ്സ് കിട്ടുന്നതിനും ഇത് സഹായിക്കും.--Anoopan| അനൂപൻ 09:07, 2 ഡിസംബർ 2009 (UTC)
DEFAULTSORT
തിരുത്തുകഇവിടെ ശ്രിജീത്ത് ഉന്നയിച്ച സംശയമാണ് ഈ വിഷയത്തിന്നാധാരം. DEFAULTSORT ഇതുവരെ മലയാളം വിക്കിയിൽ കൂടുതലായി ഉപയോഗിക്കപ്പെട്ടിട്ടില്ല. എന്നാൽ ഓരോ വർഗ്ഗങ്ങളിലെയും താളുകൾ കൂടുന്ന മുറയ്ക്ക് ഇപ്പോൾത്തന്നെ DEFAULTSORT-ന് നാമൊരു നയം രൂപീകരിക്കണം എന്നു തോന്നുന്നു. ഇപ്പോൾത്തന്നെ ജീവചരിത്രലേഖനങ്ങൾ ധാരാളമുണ്ട്. ഇവയെല്ലാം DEFAULTSORT ഉപയോഗിച്ച് ക്രമീകരിക്കേണ്ടതുണ്ട്. ഇനി DEFAULTSORT ഉപയോഗിക്കമ്പോൾ ഉണ്ടാകാവുന്ന ഒരു പ്രശ്നം ചൂണ്ടിക്കാട്ടാം.
ഇംഗ്ലീഷ് വിക്കിയിൽ Aranmula Ponnamma എന്നത് Ponnamma, Aranmula എന്ന രീതിയിലായിരിക്കും സോർട്ട് ചെയ്യുക. എന്നാൽ മലയാളത്തിൽ പൊന്നമ്മ, ആറന്മുള എന്ന് സോർട്ട് ചെയ്യേണ്ടതുണ്ടോ? ഇങ്ങനെ ചെയ്തില്ലെങ്കിൽ കവിയൂർ പൊന്നമ്മ ക-യ്ക്ക് താഴെയും പൊന്നമ്മ ബാബു പ-യ്ക്ക് കീഴിലുമായി പൊന്നമ്മമാർ പലയിടങ്ങളിലായി സോർട്ട് ചെയ്യപ്പെട്ടുപോകും. ഇവയെല്ലാം പ-യ്ക്ക് കീഴിൽ സോർട്ട് ചെയ്യപ്പെടണമെങ്കിൽ പൊന്നമ്മ, ആറന്മുള എന്ന രീതി തന്നെ പിന്തുടരേണ്ടിവരും. --സിദ്ധാർത്ഥൻ 14:24, 1 ജനുവരി 2010 (UTC)
- എല്ലാ പൊന്നമ്മമാരും പ-ക്ക് കീഴിൽ വരണമെന്നില്ലല്ലോ. മലയാളത്തിൽ എഴുതുന്ന രീതിയിൽ അവ സോർട്ട് ചെയ്യപ്പെട്ടാൽ പോരേ? ഇംഗ്ലീഷിലെ അവസാനനാമരീതി നമ്മൾ ഉപയോഗിക്കണമെന്നുണ്ടോ? --Vssun 15:09, 1 ജനുവരി 2010 (UTC)
- ഉപയോഗിക്കുന്ന രീതിയിൽ തന്നെ മതി എന്നാണഭിപ്രായം. ആറന്മുള പൊന്നമ്മ ആ ക്ക് കീഴിൽ തന്നെ വരണം. --Rameshng:::Buzz me :) 15:28, 1 ജനുവരി 2010 (UTC)
- ലാസ്റ്റ് നെയിം കൊണ്ട് സംബോധന ചെയ്യുന്നത് ഇംഗ്ലീഷിൽ അല്ലേ ഉള്ളൂ, മലയാളികൾക്ക് ഈ ശീലം ഇല്ലല്ലോ. ആറന്മുള പൊന്നമ്മയെ പ-യുടെ കീഴിൽ ആരും തിരയും എന്ന് തോന്നുന്നില്ല. ലാസ്റ്റ് നെയിം കൊണ്ട് തരം തിരിക്കാൻ തുടങ്ങിയാൽ കുറേ നായന്മാരും മേനോന്മാരും ഒക്കെ ഒന്നിച്ച് കിട്ടും, അത്ര തന്നെ --ശ്രീജിത്ത് കെ 16:52, 1 ജനുവരി 2010 (UTC)
- ഇതെങ്ങനെ അവസാനനാമരീതിയാവും?! ആറന്മുള എന്നത് അവരുടെ പേരല്ലല്ലോ. അവരുടെ ആദ്യത്തെയും അവസാനത്തെയും പേര് പൊന്നമ്മ എന്നാണ്. ഇവ്വിധം പേരു വെച്ച് തരംതിരിക്കുന്ന രീതി കൂടുതൽ ശാസ്ത്രീയമാണ്. ഉദാഹരണത്തിന് വർഗ്ഗം:മലയാള കവികൾ എടുക്കുക:
- ഇവിടെ കുമാരനാശാൻ 'ക' -യിൽ വന്നു. ഇനി എൻ. കുമാരനാശാൻ എന്നാണ് വിക്കിശീർഷകമെങ്കിൽ അദ്ദേഹം 'എ'-യിലെത്തും.
- ബാലാമണിയമ്മ 'ബ'-യിലാണ്. ശീർഷകം നാലപ്പാട്ട് ബാലാമണിയമ്മയാകുമ്പോൾ 'ന'യിലേക്ക് മാറുന്നു. 'എൻ. ബാലാമണിയമ്മ' 'എ'-യിലും!
- രാഘവൻ മംഗലാട്ട് മംഗലാട്ട് രാഘവൻ ആകുമ്പോൾ 'മ'-യിൽ. മുമ്പ് പാൽക്കുളങ്ങര സരസ്വതിയമ്മയും സരസ്വതിയമ്മയും ഉണ്ടായിരുന്നു, പ-യിലും സ-യിലും. കുമാരന്മാരൊക്കെ ഒരുമിച്ചും കൃഷ്ണന്മാരൊക്കെ ഒരുമിച്ചും രാമന്മാരൊക്കെ ഒരുമിച്ചുമൊക്കെ ആകുന്നതാണ് ശാസ്ത്രീയമായ സോർട്ടിങ്. ഗവേഷണരീതിശാസ്ത്രം ഇതാണ് നിര്ര്ദ്ദേശിക്കുന്നത്.
ഈ രീതിയിലുള്ള പ്രശ്നങ്ങളും പരിഹാരനിർദ്ദേശങ്ങളും
- ചെറുശ്ശേരി തുടങ്ങിയവരുടെ പേർ അറിയില്ല. അവരെ എങ്ങനെ സോർട്ട് ചെയ്യും?
- ഒ.എൻ.വി. കുറുപ്പ്, എൻ.എൻ. കക്കാട് തുടങ്ങിയവരുടെ പേരുകൾ സുപരിചിതമല്ല. വേലുക്കുറുപ്പ്, നാരായണൻ നമ്പൂതിരി എന്നൊന്നും സോർട്ട് ചെയ്യാൻ പറ്റില്ല..
... ഇതു പരിഹരിക്കാൻ ഒരു സോർട്ടിങ് ക്രമം തയ്യാറാക്കിയാൽ മതി. ഈ ക്രമമാണ് ഗവേഷണത്തിനുപയോഗിക്കുന്നത്:
- സുപരിചിതമായ പേര് ഉണ്ടാകുമ്പോൾ ആ പേരിൽ തന്നെ തുടങ്ങുക. ദ്വിനാമരീതിയിൽ രണ്ടാമത്തെ നാമം (മാർക്സ്, കാൾ) സോർട്ടിങ്ങിന് ഉപയോഗിക്കുക.
- സുപരിചിതമായ പേരിന്റെ അഭാവത്തിൽ ജാതി, കുടുംബ/ദേശനാമം എന്നിങ്ങനെ ക്രമം ഉപയോഗിക്കുക. (കുറേ 'കെ.' യെയും 'പി.കെ.' യെയും ഒരുമിച്ചുകിട്ടുന്നതിനെക്കാൾ രസമില്ലേ ശ്രീജിത്, നായന്മാരെയും മേനോന്മാരെയും ഒരുമിച്ചുകിട്ടുന്നതിൽ :) )
- ഇനീഷ്യൽ ഉണ്ടെങ്കിൽ ഒടുവിൽ. (വിശേഷണങ്ങളുണ്ടെങ്കിൽ അതിനും ശേഷം.)
ഈ രീതിയിൽ ഏതാനും നാമങ്ങൾ ക്രമീകരിച്ചത് നോക്കുക:
- എഴുത്തച്ഛൻ, (തുഞ്ചത്ത്..)
- കക്കാട്, എൻ.എൻ.
- കുറുപ്പ്, ഒ.എൻ.വി.
- കൃഷ്ണപിള്ള, ചങ്ങമ്പുഴ
- കൃഷ്ണപിള്ള, എൻ.
- കൃഷ്ണപിള്ള, എം.
- കോയിത്തട്ട, എൻ.
- നമ്പൂതിരി, ചെറുശ്ശേരി
- നമ്പൂതിരി, എ.പി.പി.
- പരമേശ്വരയ്യർ, ഉള്ളൂർ എസ്.
- രാമകൃഷ്ണപിള്ള, കെ., സ്വദേശാഭിമാനി
ഇതേ രീതി തന്നെ വർഗ്ഗത്തിലെ സോർട്ടിങ്ങിനും അവലംബം നൽകുന്നതിലും ഉപയോഗിക്കണമെന്നാണ് എന്റെ അഭിപ്രായം.--തച്ചന്റെ മകൻ 17:35, 1 ജനുവരി 2010 (UTC)
- ദ്വിതീയ നാമം ഉപയോഗിച്ച് സോർട്ട് ചെയ്യുക ഉപകാരപ്രദമാവില്ല എന്നെന്റെ അഭിപ്രായം. ചങ്ങമ്പുഴയെ 'ക' യിലാണോ, 'ച'യിലല്ലേ നോക്കാറുള്ളു. ഇംഗ്ലീഷ് ഭാഷയിൽ ദ്വിതീയ നാമം അവർ പരക്കെ ഉപയോഗിക്കുന്നു. അതുകൊണ്ട് അവരത് സോർട്ട് ചെയ്യാനും ഉപയോഗിക്കുന്നു. നമുക്ക് അങ്ങിനെ ഒരു ശീലമുണ്ടോ? ആറന്മുള പൊന്നമ്മയിലെ ആറന്മുള എന്നു പറഞ്ഞാലോ പൊന്നമ്മ എന്നു പറഞ്ഞാലോ ആള് ആറന്മുള പൊന്നമ്മയാണെന്നർത്ഥമുണ്ടോ?--പ്രവീൺ:സംവാദം 00:39, 2 ജനുവരി 2010 (UTC)
ഇതിനൊരു പരിഹാരമായി പൊന്നമ്മയെ ആ-യിലും പ-യിലും ഉൾപ്പെടുത്താൻ മാർഗ്ഗമില്ലേ? അതായതു് ആറന്മുള പൊന്നമ്മ ആ യിലും പൊന്നമ്മ, ആറന്മുള പ-യിലും വരത്തക്കവിധത്തിൽ. ചില വലിയ പുസ്തകങ്ങളുടെ ഇൻഡെക്സിൽ ഈ വിധത്തിൽ ലിസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ടു്.
മുകളിൽ സൂചിപ്പിച്ച പോലെ ചെയ്യാൻ പറ്റില്ലെങ്കിൽ ലേഖനത്തിന്റെ തലക്കെട്ട് തന്നെ ഇതിനായി ഉപയോഗിക്കുന്നതാണു് നല്ലതു്. പ്രസ്തുത വാക്ക് കൂടുതൽ ജനപ്രീതി ഉള്ളതു കൊണ്ടാണല്ലോ നമ്മളതു് തലക്കെട്ടായി ഉപയോഗിക്കുന്നത്. വിക്കിഗ്രന്ഥശാലയിൽ ഈയടുത്ത് വരുത്തിയ മാറ്റങ്ങളും ഇതിനോട് ചേർത്ത് കൈകാര്യം ചെയ്യേണ്ടതാണു് --Shiju Alex|ഷിജു അലക്സ് 03:18, 2 ജനുവരി 2010 (UTC)
- മലയാളിപ്പേരുകളിൽ ദ്വിതീയനാമം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഇപ്പൊഴും മനസ്സിലായില്ല. (നമ്മുടെ ദ്വിനാമകരണരീതി മിക്കവാറും വ്യത്യസ്തമാണ്. ഷിജു അലക്സിൽ ഷിജു ആണ് യഥാർത്ഥ പേർ. പാശ്ചാത്യർക്ക് നേരെ തിരിച്ചാണ്. പക്ഷേ, അബ്ദുൾ നാസർ, തോമസ് ഐസൿ... തുടങ്ങിയവയിൽ ഈ രീതി. എന്തായാലും യഥാർത്ഥനാമത്തിലാണ് സോർട്ട് ചെയ്യേണ്ടത്.) ചങ്ങമ്പുഴയും ആറന്മുളയുമൊക്കെ സ്ഥലപ്പേരാണ്. പേരിന്റെ കൂടെ സ്ഥലപ്പേരു ചേർക്കുന്നത് - ചിലപ്പോൾ അതുമാത്രം( ഇതിനെക്കുറിച്ച് സഞ്ജയന്റെ രസകരമായ ഒരു ഹാസ്യലേഖനം ഉണ്ടായിരുന്നു.) - നമ്മുടെ മാത്രം പഠിപ്പാണ്. ഇനീഷ്യൽ, സ്ഥല/കുടുംബപ്പേര് എന്നിവ വച്ച് സോർട്ട് ചെയ്യുന്നത് ശാസ്ത്രീയമല്ല. പേർ(ആദ്യനാമം തന്നെ) ഉപയോഗിച്ചു വേണം സോർട്ട് ചെയ്യാൻ. ഗവേഷണഗ്രന്ഥങ്ങളിലെല്ലാം ഈ രീതിയാണ് അനുവർത്തിക്കുന്നത്. ഷിജു പറഞ്ഞ ഡബിൾ സോർട്ടിങ് വിജ്ഞാനകോശങ്ങാളിലും ഗ്രന്ഥങ്ങളുടെ പദസൂചികയിലും മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ളൂ. അവിടെയും ലേഖനം നേം സോർട്ടിങ്ങിലാണ്. മറ്റേയിടത്തുനിന്ന് തിരിച്ചുവിടൽ മാത്രം.('ചങ്ങമ്പുഴ കൃഷ്ണപ്പിള്ള: നോക്കുക. കൃഷ്ണപ്പിള്ള, ചങ്ങമ്പുഴ' എന്നിങ്ങനെ). (പരിശോധിക്കുക.വിജ്ഞാനകോശത്തെക്കുറിച്ച് സാമാന്യധാരണയുള്ളവർ 'കൃ'-യിൽ തന്നെയാണ് ചങ്ങമ്പുഴയെ അന്വേഷിക്കുക. അല്ലാത്തവർക്ക് സോർട്ടിങ്ങ് വിവരിക്കുന്ന ഒരു സഹായത്താൾ നൽകിയാൽ മതി. ഷിജു പറഞ്ഞ വിധം ഗ്രന്ഥശാലയിൽ ഡബിൾ സോർട്ടിങ്ങിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. പക്ഷേ, വിക്കിപീഡിയയിൽ അതിനുള്ള സന്ദർഭം എവിടെ?--തച്ചന്റെ മകൻ 08:13, 2 ജനുവരി 2010 (UTC)
എഫ്.എം. റേഡിയോ
തിരുത്തുകമലയാളം എഫ്.എം. റേഡിയോ സ്റ്റേഷനുകളെ കുറിച്ചുള്ള താളുകളിൽ തലക്കെട്ടിൽ ഫ്രീക്വൻസി കൊടുക്കെണ്ട എന്നെന്റെ അഭിപ്രായം. ഓരോ സ്ഥലത്തും മിക്കതിനും ഓരോ ഫ്രീക്വൻസിയാണ്--പ്രവീൺ:സംവാദം 16:03, 20 ജനുവരി 2010 (UTC)
ഒഴിവാക്കാൻ സാധ്യതയുള്ള പ്രമാണങ്ങളുടെ പ്രദർശനം
തിരുത്തുകചെറിയ കാലയളവിലേക്കാണെങ്കിലും വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ പ്രമാണങ്ങൾ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കാമെന്ന് തോന്നുന്നു. ചില പ്രമാണങ്ങൾ അവിടെ പ്രദർശിപ്പിക്കുന്നത് പകർപ്പാവകാശത്തിന്റെ ലംഘനവുമായിരിക്കും, ഉദാഹരണം ന്യായോപയോഗ പരിധിയിൽ വരുന്നവ. ഇംഗ്ലീഷ് വിക്കിയിലും പ്രമാണങ്ങൾ പ്രദർശിപ്പിക്കാറില്ല. --ജുനൈദ് | Junaid (സംവാദം) 10:06, 23 ജനുവരി 2010 (UTC)
- ചിത്രം മറയ്ക്കാനുള്ള ഒരു ഓപ്ഷൻ വച്ചാലും പോരേ? -- റസിമാൻ ടി വി 10:11, 23 ജനുവരി 2010 (UTC)
- @റസിമാൻ --Vssun 10:23, 23 ജനുവരി 2010 (UTC)
ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നുള്ള ചിത്രം
തിരുത്തുകഅപ്ലോഡ് താളിൽ നിന്നും “ഇത് വിക്കിപീഡിയയിൽ നിന്നുള്ള ചിത്രമാകുന്നു” എന്ന സൗകര്യം നീക്കംചെയ്യുന്നു. ആ ഫലകം മാത്രം ഉപയോഗിച്ച് ചിത്രങ്ങൾ വിക്കിപീഡിയയിൽ ചേർക്കുന്നത് അനുവദനീയമല്ല, ചിത്രങ്ങൾ വ്യക്തമായും പകർപ്പാവകാശം ചേർത്തിരിക്കണം. മുൻപ് ആ ഫലകം ഉപയോഗിച്ച് ചേർത്ത പ്രാമാണങ്ങളുടെ പകർപ്പാവകാശം പരിശോധിച്ചുകൊണ്ടിരിക്കുകയാണ് --ജുനൈദ് | Junaid (സംവാദം) 11:14, 17 ഫെബ്രുവരി 2010 (UTC)
ഞാൻ ഇതു് 2 വർഷം മുൻപ് പറഞ്ഞാണു്. ആ ലൈസൻസ്, വിക്കിയിൽ അനുവദിച്ചതിലൂടെ പകർപ്പവകാശലംഘനത്തിനു് കൂട്ടു് നിൽക്കുകയാനു് നമ്മളിതുവരെ ചെയ്തു് കൊണ്ടിരുന്നതു്.--Shiju Alex|ഷിജു അലക്സ് 11:27, 17 ഫെബ്രുവരി 2010 (UTC)
രസംകൊല്ലി ഫലകം
തിരുത്തുകചലച്ചിത്രം, നോവൽ എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങളിൽ കഥാസംഗ്രഹം കൊടുക്കുന്ന ഭാഗത്ത് {{tl|രസംകൊല്ലി}} ഫലകം ചേർക്കേണ്ട ആവശ്യമുണ്ടോ? ഒരു ചലച്ചിത്രത്തെക്കുറിച്ചുള്ള ലേഖനം പൂർണ്ണമാകണമെങ്കിൽ അതിന്റെ കഥയുടെ ചുരുക്കരൂപം ലേഖനത്തിൽ ഉണ്ടായിരിക്കണമെന്നാണ് എന്റെ വിശ്വാസം. കഥാതന്തു എന്ന തലക്കെട്ട് കണ്ടാൽ തന്നെ വായിക്കുന്നത് രസംകൊല്ലിയായിരിക്കുമെന്ന് ഊഹിക്കാമല്ലോ. പിന്നെ ലേഖനത്തിനകത്ത് problem template പോലെ ഇങ്ങനെയൊന്ന് വച്ചിരിക്കേണ്ട ആവശ്യമെന്താണ്? ഇംഗ്ലീഷ് വിക്കിയിലും മുമ്പ് Template:Spoiler എന്ന ഒരു ഫലകമുണ്ടായിരുന്നു. വിജ്ഞാനകോശത്തിന് ചേരില്ല എന്ന കാരണത്താൽ അത് നീക്കം ചെയ്തു. പോളിസി പേജുകൾ ഇവിടെ കാണാം : 1, 2. ഫലകത്തിന്റെ ഉപയോഗം ഇവിടെയും നിർത്തേണ്ടതുണ്ടെന്ന് കരുതുന്നു -- റസിമാൻ ടി വി 08:08, 21 മാർച്ച് 2010 (UTC)
- നാടോടിക്കാറ്റ് എന്ന ലേഖനം കാണുക--Shiju Alex|ഷിജു അലക്സ് 12:49, 21 മാർച്ച് 2010 (UTC)
- {{tl|രസംകൊല്ലി}} ചേർത്ത് വായനക്കാരുടെ രസത്തെ കൊല്ലണ്ട എന്നാണെന്റെയും അഭിപ്രായം --ജുനൈദ് | Junaid (സംവാദം) 18:33, 21 മാർച്ച് 2010 (UTC)
- വിഞ്ജാനകോശലേഖനത്തിൽ സിനിമാകഥ പറയുമ്പോൾ അങ്ങിനെ ഒന്ന് ഉള്ളത് നല്ലതു തന്നെയാ. നിങ്ങളുടെ ആസ്വാദനത്തെ ബാധിക്കാം എന്നല്ലേ പറയുന്നുള്ളൂ. --Rameshng:::Buzz me :) 18:59, 21 മാർച്ച് 2010 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ എല്ലാ ചലച്ചിത്രങ്ങൾക്കും പ്ലോട്ട് എന്ന തലക്കെട്ടിനു കീഴിൽ കഥ പറയുകയാണ് ചെയ്യുന്നത്, അതേ രീതി ഇവിടെ അവലംബിക്കാവുന്നതാണ്. കഥാതന്തു എന്നോ കഥാസാരം എന്നോ മറ്റേതെങ്കിലും അനുയോജ്യമായ തലക്കെട്ടോ കണ്ടുപിടിച്ച് ചലച്ചിത്രത്തിന്റെ താളുകൾ സൃഷ്ടിക്കപ്പെടുമ്പോൾ/പരിപാലിക്കപ്പെടുമ്പോൾ കഥ ആ ഉപതലക്കെട്ടിനു കീഴെ വരുന്നുവെന്ന് ഉറപ്പാക്കുകയും അതിനൊരു ഏകീകരണം വരുത്തുകയും ചെയ്യാം --ജുനൈദ് | Junaid (സംവാദം) 21:39, 21 മാർച്ച് 2010 (UTC)
- രസംകൊല്ലി എന്ന് മുന്നറിയിപ്പ് നൽകുന്നതിൽ തെറ്റൊന്നുമില്ല. ക്ലൈമാക്സ് എഴുതി പടം കാണുമ്പോഴുള്ള രസം കളയുന്നുണ്ടെങ്കിൽ മാത്രം ഈ ഫലകം മതിയാകും. പക്ഷെ ഫലകത്തിന്റെ ഇപ്പോഴത്തെ രീതിയിൽ, ഈ ഫലകം തന്നെ ലേഖനം വായിക്കാനുള്ള രസം കൊല്ലും. --ശ്രീജിത്ത് കെ (സംവാദം) 13:02, 22 മാർച്ച് 2010 (UTC)
- നാടോടിക്കാറ്റിന്റെ പ്രശ്നം കഥാഭാഗം നീണ്ടുപോയതല്ലേ? ഇംഗ്ലീഷ് വിക്കിയിൽ ഇതിന് അനുയോജ്യമായ ഫലകം en:Template:Plot ആണ്. പക്ഷെ കഥാസാരം ഇത്ര ചുരുക്കത്തിൽ വിവരിച്ചിട്ടുള്ള ഇതുപോലുള്ള ലേഖനങ്ങളിൽ രസംകൊല്ലി എന്തിനാണ്? ചലച്ചിത്രത്തെക്കുറിച്ചുള്ള വിജ്ഞാനകോശലേഖനത്തിൽ കഥ ചുരുക്കരൂപത്തിൽ ഉണ്ടാകുന്നത് സാധാരണ കാര്യം മാത്രമാണെന്നും ഇങ്ങനെ ഒരു ഡിസ്ക്ലെയിമർ വേണ്ടെന്നുമുള്ള അഭിപ്രായത്തിൽ തുടരുന്നു -- റസിമാൻ ടി വി 15:32, 22 മാർച്ച് 2010 (UTC)
- ക്ലൈമാക്സ് കഥാസംഗ്രഹത്തിൽ കൊടുക്കുന്നുണ്ടെങ്കിൽ മാത്രം ഫലകം കൊടുക്കുക എന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. സിനിമയുടെ ആസ്വാദനം ക്ലൈമാക്സിൽ മാത്രമല്ല. സിനിമ കാണുന്നതിനു മുൻപ് റിവ്യൂ വായിക്കുന്നത് ഇഷ്ടമല്ലാത്ത ഒരുപാട് ആളുകൾ ഉണ്ട്. പിന്നെ കഥാസംഗ്രഹം എന്ന തലക്കെട്ടിൽ നിന്നു തന്നെ ഇതു മനസ്സിലാക്കവുന്നതല്ലേ എന്നു ചോദിക്കുന്നത് ശരിയാണ്. എല്ലാ ലേഖനങ്ങളിലും പൊതുവായ രീതി ആയിരിക്കണം എന്നു മാത്രം. --AneeshJose 04:14, 23 മാർച്ച് 2010 (UTC)
എല്ലാ പ്ലോട്ട് വിഭാഗങ്ങൾക്കും കഥാസംഗ്രഹം എന്ന തലക്കെട്ട് നൽകി ഫലകം എടുത്തുകളയുന്നതിനെക്കുറിച്ച് എന്ത് പറയുന്നു? -- റസിമാൻ ടി വി 07:50, 27 മാർച്ച് 2010 (UTC)
- {{tl|രസംകൊല്ലി}} ലേഖനങ്ങൾക്ക് ഒരഭംഗിയായി തോന്നുന്നു, നീക്കം ചെയ്യണമെന്ന് അഭിപ്രായം പ്രകടിപ്പിക്കുന്നു, കൂടാതെ മറ്റു ഭാഷാ വിക്കികളിൽ ഇല്ലാത്ത ഈ രീതി മലയാളം വിക്കി വായനക്കാർക്ക് മറ്റു വിക്കിയിലെ വായനക്കാരേക്കാൾ എന്തോ രസം അനുഭവപ്പെടുന്നു എന്ന തോന്നൽ ഏർപ്പെടുത്തുന്നു, വിഭാഗീയസമീപനമായതിനാലും പ്രസ്തുത രീതി ഒഴിവാക്കണമെന്ന് അഭിപ്രായം. (ഹരിത് 02:13, 28 മാർച്ച് 2010 (UTC))
- അനുകൂലിക്കുന്നു ---AneeshJose 03:50, 30 മാർച്ച് 2010 (UTC)
തീരുമാനം: രസംകൊല്ലി ഫലകത്തിനു പകരം കഥാസാരം/കഥാസംഗ്രഹം എന്ന തലക്കെട്ടിന് താഴെ കഥ ചേർക്കുന്നതായിരിക്കാം നല്ലത് എന്നത് പൊതു അഭിപ്രായമായി കണക്കാക്കുന്നു -- Vssun 07:42, 9 മേയ് 2010 (UTC) |
- എതിർപ്പില്ലെങ്കിൽ ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന താളുകളിൽ നിന്ന് രസംകൊല്ലി ഫലകം എടുത്തുകളയുകയും ഫലകം ഡിലീറ്റ് ചെയ്യുകയും ആകാമെന്ന് കരുതുന്നു -- റസിമാൻ ടി വി 07:53, 9 മേയ് 2010 (UTC)
- അനുകൂലിക്കുന്നു --ജുനൈദ് | Junaid (സംവാദം) 06:30, 11 മേയ് 2010 (UTC)
Done എല്ലാ താളുകളിൽ നിന്നും രസംകൊല്ലി നീക്കം ചെയ്തു. ഫലകങ്ങൾ നീക്കം ചെയ്തു. --Vssun 15:20, 22 മേയ് 2010 (UTC)
മൂന്നാം കക്ഷി പ്രമാണങ്ങളുടെ സ്ഥിരീകരണം
തിരുത്തുകഫ്ലിക്കറിലും മറ്റും അപ്‌ലോഡ് ചെയ്യപ്പെടുന്ന പ്രമാണങ്ങളുടെ അനുമതി സ്ഥിരീകരിക്കുന്നതിനായി {{Filereviewed}} എന്ന ഒരു ഫലകം ഉണ്ടാക്കിയിട്ടുണ്ട്. അനുമതിക്ക് ചാഞ്ചാട്ടം സംഭവിക്കാൻ സാധ്യതയുൾല മൂന്നാം കക്ഷി ചിത്രങ്ങൾക്ക് ഇത്തരത്തിലുള്ള സ്ഥിരീകരണം അത്യാവശ്യമാണെന്നു കരുതുന്നു. ഇതിനെ ചിത്രങ്ങളുടെ നയത്തിൽ ചേർക്കാമെന്നു കരുതുന്നു. അഭിപ്രായമറിയിക്കുക. --Vssun 08:26, 28 മാർച്ച് 2010 (UTC)
അനുകൂലിക്കുന്നു--Shiju Alex|ഷിജു അലക്സ് 14:54, 28 മാർച്ച് 2010 (UTC)
- അനുകൂലിക്കുന്നു - ഇതു പോലൊരെണ്ണം കോമൺസിൽ കണ്ടതായി ഓർക്കുന്നു. --Anoopan| അനൂപൻ 15:29, 28 മാർച്ച് 2010 (UTC)
- അനുകൂലിക്കുന്നു --ജേക്കബ് 15:30, 28 മാർച്ച് 2010 (UTC)
- അനുകൂലിക്കുന്നു --ജുനൈദ് | Junaid (സംവാദം) 18:31, 28 മാർച്ച് 2010 (UTC)
ഉപയോഗിക്കാൻ തീരുമാനിച്ചു.--Vssun (സുനിൽ) 05:44, 23 ജൂലൈ 2010 (UTC)
വിക്കിപീഡിയ - പുതിയ ലോഗോ
തിരുത്തുകവിക്കിപീഡിയയും അനുബന്ധ പദ്ധതികളും പുതിയ സമ്പർക്കമുഖത്തിലേക്ക് മാറുന്നതിനായി പുതിയ ലോഗോ ആവശ്യമാണെന്നറിയാമല്ലോ, ഇംഗ്ലീഷ് വിക്കിപീഡിയ ഇതിനകം പുതിയ മുഖത്തിലേക്ക് മാറിക്കഴിഞ്ഞു, മലയാളം വിക്കിപീഡിയയ്ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ട പുതിയ ലോഗോകളുടെ മാത്രകകൾ താഴെ നൽകുന്നു.
-
1. രഘുമലയാളം
-
2. രഘുമലയാളവും ദ്യുതിയും
-
3. രഘുമലയാളവും മീരയും
-
4. രഘുമലയാളവും രചനയും
-
5. മീര മാത്രം
-
6. മീരമാത്രം, നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട്, ‘വി’, ‘യ’ എന്നിവയ്ക്ക് വലിപ്പക്കൂടുതൽ
-
7. മീരമാത്രം, ‘വിക്കിപീഡിയ’ യിലെ എല്ലാറ്റിനും ഒരേ വലിപ്പം, ‘സ്വതന്ത്രസർവ്വവിജ്ഞാനകോശം’ സമസ്തപദമായി.
-
8. രഘുമലയാളം, മീര എന്നീ ഫോണുകളുപയോഗിച്ച്, വ്യക്തതയ്ക്ക് എഴുത്തിന്റെ കട്ടി അല്പം വർദ്ധിപ്പിച്ചു.
ആദ്യത്തെ 2 ലോഗോകളും തമ്മിലുള്ള വ്യത്യാസം: ആദ്യത്തെ ചിത്രത്തിൽ രഘുമലയാളം ഫോണുമാത്രമുപയോഗിച്ചിരിക്കുന്നു, രണ്ടാമത്തെ ചിത്രത്തിൽ 'വിക്കിപീഡിയ' എന്നതിന് രഘുമലയാളം ഫോണ്ടും 'സ്വതന്ത്ര സർവ്വവിജ്ഞാനകോശം' എന്നതിന് ദ്യുതി ഫോണ്ടുപയോഗിച്ചിരിക്കുന്നു.
ഇവയിൽ ഏതാണ് മലയാളം വിക്കിപീഡിയയ്ക്ക് യോജിക്കുക എന്നതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായമറിയിക്കുക. --ജുനൈദ് | Junaid (സംവാദം) 06:54, 15 മേയ് 2010 (UTC)
- support: 1. വായനയ്ക്ക് സുഖം ഒന്നാമത്തെ ലോഗോയാണ്. --സിദ്ധാർത്ഥൻ 07:09, 15 മേയ് 2010 (UTC)
- support: 1. അതെ ഒന്നാമത്തെ ലോഗോ ആണ് കൂടുതൽ നല്ലത് എന്ന് തോന്നുന്നു . ]-[rishi :-Naam Tho Suna Hoga 07:45, 15 മേയ് 2010 (UTC)
- അനുകൂലിക്കുന്നു->1 --Vssun 08:08, 15 മേയ് 2010 (UTC)
- നിലവിൽ നിർമ്മിച്ചിരിക്കുന്നതിൽ ആദ്യത്തേത് തന്നെയാണു് നല്ലത്. എങ്കിലും സ്വതന്ത്ര സർവ്വവിജ്ഞാനകോശം എന്ന എഴുത്ത് തനതു് മലയാളലിപിയിൽ തന്നെ കാണണം എന്നാണു് ആഗ്രഹം. അതിനാൽ ആ എഴുത്ത് മാത്രം വിവിധ തനതു് ലിപികളിൽ ചെയ്ത് ലോഗോയുടെ വിവിധ പതിപ്പുകൾ അപ്‌ലോഡ് ചെയ്താൽ നന്നായിരിക്കും. --ഷിജു അലക്സ് 08:14, 15 മേയ് 2010 (UTC)
- പുതിയ രണ്ടെണ്ണം കൂടി അപ്‌ലോഡിയിട്ടുണ്ട്. --ജുനൈദ് | Junaid (സംവാദം) 09:04, 15 മേയ് 2010 (UTC)
- അനുകൂലിക്കുന്നു - 3 രഘുമലയാളവും മീരയും ഉപയോഗിച്ചുള്ള ലോഗോ കൂടുതൽ നല്ലതായി തോന്നുന്നു. വായിക്കാൻ ഏളുപ്പവും അതു തന്നെ ആണെന്ന് തോന്നുന്നു. ]-[rishi :-Naam Tho Suna Hoga 09:38, 15 മേയ് 2010 (UTC)
- വിക്കിപീഡിയ എന്ന എഴുത്തിലെ ആദ്യത്തേം അവസാനത്തേം അക്ഷരങ്ങൾക്ക് വലിപ്പം കൂടുതൽ കൊടുക്കുന്നതു് ലാറ്റിൻ ലിപി ഉപയോഗിക്കുന്ന ഭാഷകൾക്ക് നന്നായി തോന്നാമെങ്കിലും, മലയാളമടക്കമുള്ള ലാറ്റിനേതര ലിപികൾക്ക് അതു് ചേരില്ല എന്നു് എന്റെ അഭിപ്രായം. --ഷിജു അലക്സ് 10:16, 15 മേയ് 2010 (UTC)
- ഫോണ്ട് ഏതായാലും ഷിജു പറഞ്ഞ ഈ അഭിപ്രായത്തിനെന്റെ കൈ--പ്രവീൺ:സംവാദം 11:29, 15 മേയ് 2010 (UTC)
- ആദ്യ/അവസാന അക്ഷരങ്ങൾക്ക് വലിപ്പക്കൂടുതൽ നൽകുന്നത് ഭംഗിയായി തോന്നുന്നു എന്നാണെന്റെ പക്ഷം --ജുനൈദ് | Junaid (സംവാദം) 13:44, 15 മേയ് 2010 (UTC)
- ആദ്യ അവസാന അക്ഷരങ്ങളുടെ വലുപ്പക്കൂടുതൽ നല്ലതാണു എന്നാണു എന്റെയും അഭിപ്രായം ]-[rishi :-Naam Tho Suna Hoga 16:14, 15 മേയ് 2010 (UTC)
- മീരമാത്രം ഉപയോഗിച്ചെഴുതിയ മുദ്ര ലളിതമാണ്. സുന്ദരവും. "സ്വതന്ത്രസർവ്വവിജ്ഞാനകോശം" സമസ്തപദമല്ലേ ?. 'സ്വതന്ത്രമായ സർവ്വവിജ്ഞാനകോശം' എന്നതല്ലേ വിഗ്രഹം?
. --ബിപിൻ 00:59, 16 മേയ് 2010 (UTC)
- ആദ്യന്തത്തിലുള്ള അക്ഷരങ്ങളുടെ വലിപ്പം അനുകൂലിക്കുന്നു. + @ബിപിൻ --Vssun 02:57, 16 മേയ് 2010 (UTC)
മീരമാത്രമെഴുതിയതിനു അനുകൂലഭിപ്രായം വന്നതിനാൽ, അതിന്റെ പുതിയൊരു പതിപ്പ് ചേർത്തിട്ടുണ്ട് (ആറാമത്തെ). --ജുനൈദ് | Junaid (സംവാദം) 03:31, 16 മേയ് 2010 (UTC)
- സ്വതന്ത്രസർവ്വവിജ്ഞാനകോശം എന്ന സമസ്തപദത്തിന്റെ കാര്യത്തിലാണ് നേരത്തേ കൈ പൊക്കിയത്. --Vssun 05:13, 16 മേയ് 2010 (UTC)
- പുതുതായി ഉണ്ടാക്കിയ ലോഗോ (ആറാമത്തെ) നന്നായിട്ടുണ്ട് ]-[rishi :-Naam Tho Suna Hoga 07:18, 16 മേയ് 2010 (UTC)
- ആദ്യ അവസാന വാകുകൾ ക്യാപിറ്റലൈസ് ചെയ്യുന്ന രീതി ഇന്ത്യൻ ഭഷകളിൽ ഇല്ല. അതുകൊന്ടു് തന്നെ ആ രീതി വേണ്ട എന്നാണ് എന്റെ അഭിപ്രയം.Hiran 01:23, 17 മേയ് 2010 (UTC)
- അവസാന അക്ഷരം ക്യാപ്പിറ്റലൈസ് ചെയ്യുന്നരീതി എവിടെയും ഇല്ലല്ലോ. ഇവിടെ ക്യാപ്പിറ്റലൈസ് ചെയ്യുകയല്ലല്ലോ ചെയ്തിരിക്കുന്നത്. മറിച്ച് മുകളിലുള്ള ഗ്ലോബിന് അനുയോജ്യമായ രീതിയിൽ അരികിലുള്ള അക്ഷരങ്ങളെ ഉയർത്തി നിർത്തിയുള്ള ഒരു സൗന്ദര്യവൽക്കരണം മാത്രമല്ലേ..--Vssun 02:08, 17 മേയ് 2010 (UTC)
- ഇതു് സൗന്ദര്യവൽക്കരണം അല്ല. ഇംഗ്ലീഷുകാർ ചെയ്യുന്നതിന്റെ അന്ധമായ അനുകരണം മാത്രമാണു്. ഈ രൂപത്തിൽ മലയാളം വിക്കിപീഡിയ ലോഗോ മാറ്റുന്നതിനെ ശക്തമായി എതിർക്കുന്നു. അതിലും ഭേദം ഇപ്പോഴത്തെ ലോഗോ തന്നെ. ഈ മാറ്റത്തിനു് പുറമേ ബിപിൻ നിർദ്ദേശിച്ച സമസ്തപദത്തിന്റെ മാറ്റവും ലോഗോയിൽ വരുത്തേണ്ടതാണു്. --ഷിജു അലക്സ് 03:15, 17 മേയ് 2010 (UTC)
- അവസാന അക്ഷരം ക്യാപ്പിറ്റലൈസ് ചെയ്യുന്നരീതി എവിടെയും ഇല്ലല്ലോ. ഇവിടെ ക്യാപ്പിറ്റലൈസ് ചെയ്യുകയല്ലല്ലോ ചെയ്തിരിക്കുന്നത്. മറിച്ച് മുകളിലുള്ള ഗ്ലോബിന് അനുയോജ്യമായ രീതിയിൽ അരികിലുള്ള അക്ഷരങ്ങളെ ഉയർത്തി നിർത്തിയുള്ള ഒരു സൗന്ദര്യവൽക്കരണം മാത്രമല്ലേ..--Vssun 02:08, 17 മേയ് 2010 (UTC)
- ഇവിടെ കൊടുത്തിരിക്കുന്നതിൽ മീരമാത്രം ഉപയോഗിച്ചുള്ളതിനെ(5) അനുകൂലിക്കുന്നു. ആദ്യത്തെയും അവസാനത്തേതും അക്ഷരങ്ങളെ വലുതാക്കുന്നതിനോട് യോജിക്കുന്നില്ല. പറ്റുമെങ്കിൽ പുതിയലിപിയിൽ വേണം ലോഗോ. -സിബു 03:57, 17 ജൂൺ 2010 (UTC)
- സർവ്വ വേണോ സർവ മതിയോ?
ഒരു പഴയ പ്രശ്നം വീണ്ടും ഉന്നയിക്കുന്നു. ഈ താളിൽ തന്നെ മുകളിൽ ഉള്ള ഊർജ്ജം വേണോ ഊർജം മതിയോ എന്ന ചർച്ച ഒന്നുകൂടി കാണുക. ലോഗോ മാറ്റുമ്പോൾ സർവവിജ്ഞാനകോശം എന്നു വേണോ, അതോ സർവ്വവിജ്ഞാനകോശം എന്നു വേണോ എന്നുകൂടി തീരുമാനിക്കണം. ഇപ്പോൾ മനോരമയും മാതൃഭൂമിയും ദേശാഭിമാനിയുമെല്ലാം സർവ എന്നേ എഴുതാറുള്ളൂ.. സംശയം തീരുന്നില്ല എങ്കിൽ വിശ്വവിജ്ഞാനകോശം എന്ന് ആക്കുന്നതിനെപ്പറ്റിയും ചിന്തിക്കാം. അതിൽ ചില്ലുകഴിഞ്ഞുള്ള ഇരട്ടിപ്പിന്റെ പ്രശ്നം ഉദിക്കുന്നില്ലല്ലോ. എന്തായാലും മാടപ്രാവ് എന്ന ഒരു ബോട്ട് കറങ്ങിത്തിരിഞ്ഞ് വിക്കിപീഡിയയിലെ ലേഖനങ്ങളിലെല്ലാം വാക്കുകൾ പഴയരീതിയിൽ മാറ്റിവയ്ക്കുന്നുണ്ട്. ശരിയായിരിക്കും അല്ലേ..? സ്വതന്ത്രസർവവിജ്ഞാനകോശം എന്ന സമസ്തപദം വരുമോ എന്നും ഒരിക്കൽക്കൂടി ചിന്തിക്കണം. സമാസിക്കേണ്ട എന്നാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്. സ്വതന്ത്ര സർവവിജ്ഞാനകോശം എന്ന് പോരേ? വിക്കിപീഡിയ എന്നെഴുതുന്നതിൽ ആദ്യ-അവസാന അക്ഷരങ്ങൾ വലുതാക്കണ്ട എന്നാണ് അഭിപ്രായം--Naveen Sankar 03:45, 17 മേയ് 2010 (UTC)
- മാതൃഭൂമി സർവ്വ, മനോരമ സർവ്വ. തെറ്റാണെന്ന് വ്യക്തമായ തെളിവുള്ള, പ്രധാനമായും പന്മനയുടെ തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം എന്ന പുസ്തകങ്ങളെ ആധാരമാക്കി എടുത്ത പദങ്ങൾ മാത്രമേ മാടപ്രാവ് മാറ്റുന്നുള്ളു. ദേശാഭിമാനി (ഇ.എം.എസിന്റെ വാക്കുകളെ പിന്തുടർന്ന് എന്നു ഞാൻ കരുതുന്നു, ഒരിക്കൽ വായിച്ചതായി തോന്നുന്നു) മാത്രമേ സ്വർണം, ഊർജം, പാർടി എന്നിങ്ങനെ ബലമായി ഉപയോഗിക്കുന്നുള്ളു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ഒരു സംവാദത്തിന് ഞാൻ മാടപ്രാവിന്റെ സംവാദതാളിൽ തന്നെ കുറിപ്പിട്ടായിരുന്നു. മാടപ്രാവിന്റെ പ്രവർത്തനങ്ങളിൽ പിശക് തോന്നുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട സംവാദം താളിൽ തരിക. ഇവിടെ സർവ്വവിജ്ഞാനകോശം എന്നെഴുതുന്നതാണ് ഉചിതമെന്നെന്റെ അഭിപ്രായം. ആശംസകൾ--പ്രവീൺ:സംവാദം 04:15, 17 മേയ് 2010 (UTC)
- വിക്കിപീഡിയ പഴയ ചില്ലുകളെ പുതിയ ചില്ലുകളാക്കുന്നതിനാൽ മുകളിലെ ലിങ്കുകൾ പ്രവർത്തിക്കില്ല, ഒന്നുകിൽ പഴയ ചില്ലുകൾ ഉപയോഗിച്ച് സേർച്ച് ചെയ്യുക അല്ലെങ്കിൽ മാതൃഭൂമി സര്വ്വ, മനോരമ സര്വ്വ എന്നീ ലിങ്കുകൾ കാണുക. നന്ദി--പ്രവീൺ:സംവാദം 04:20, 17 മേയ് 2010 (UTC)
'വി'-യും 'യ' യും ബോൾഡാക്കി എഴുതിയ രീതി കാണാനൊരു ഭംഗിയുമില്ല, ഇപ്പോളുള്ള "വിക്കിപീഡിയ"-യുടെ സ്റ്റൈലിനെന്താ ഒരു കുഴപ്പം? ഇവിടെ കൊടുത്തിരിക്കുന്ന ലോഗോകളിൽ ഭേദം രഘുമലയാളവും മീരയും കലർന്ന മൂന്നാമത്തേ ലോഗോ തന്നെ. "സ്വതന്ത്ര സർവവിജ്ഞാനകോശം" എന്നു സമാസിക്കാതെ തന്നെ എഴുതുന്നതാണു നല്ലത്. Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 05:12, 17 മേയ് 2010 (UTC)
- ബന്ധമില്ലാത്ത മറ്റൊന്നുകൂടി - സ്വതന്ത്രവിജ്ഞാനകോശം എന്നു മാത്രം പോരേ? സർവ്വയെ ഒഴിവാക്കുന്നതിനെക്കുറിച്ച് എന്തുപറയുന്നു. --Vssun 05:21, 17 മേയ് 2010 (UTC)
അതെ. സർവ്വം വേണമെന്ന് ഇത്ര നിർബന്ധമെന്താ. പക്ഷെ ഇതു് കുറച്ചു് കൂടി വിശാലമായി ചർച്ച ചെയ്യണം. ആദ്യം നമുക്ക് ലോഗോയിലെ അക്ഷരരൂപങ്ങൾ എതു് തരത്തിൽ വേണമെന്ന് തീരുമാനിക്കാം. അതിനു് ശെഷം ഇതെടുക്കാം. --ഷിജു അലക്സ് 05:26, 17 മേയ് 2010 (UTC)
ഇപ്പോൾ ഉള്ള വിക്കിപീഡിയ എന്ന സ്റ്റൈൽ ശരിക്കും മാറ്റേണ്ടതുണ്ടോ? എന്താണ് അതിൽ ആരോപിക്കപെട്ട കുറ്റം? പിന്നെ സർവ്വം കിടന്നോട്ടെ! വിജ്ഞാനകോശം സമഗ്രമാണ് എന്നു സൂചിപ്പിക്കാനാണല്ലോ സർവ/വിശ്വ/സമഗ്ര എന്നൊക്കെ കൂട്ടിച്ചേർക്കുന്നത് (ഒരിക്കലും ഒന്നും സമഗ്രമാവില്ല എങ്കിലും), മലയാളം ഇപ്പോൾ സമഗ്രമല്ലെങ്കിലും നാളെ അതു സമഗ്രമാവുമെന്ന പ്രതീക്ഷയിൽ നമുക്കിതിലേതെങ്കിലും ഒന്നു കൂട്ടിച്ചേർക്കാവുന്നതാണ്. മാത്രമല്ല, വിക്കിപീഡിയ എന്ന മുകളിലെ വരിയുടെ അത്രയെങ്കിലുമോ അല്ലെങ്കിൽ അല്പം കൂടുതലോ നീളം(width) രണ്ടാമത്തെ വരിയായ സ്വതന്ത്ര സർവവിജ്ഞാനകോശം എന്നതിനുണ്ടാവുന്നത് ലോഗോയുടെ മൊത്തത്തിലുള്ള ഭംഗി കൂട്ടുന്നുണ്ട്. സ്വതന്ത്രവിജ്ഞാനകോശം എന്നു മാത്രമായതിനെ ചുരുക്കുമ്പോൾ ലോഗോയുടെ ഷെയ്‌പ്പിലുള്ള ഭംഗി കുറയും. Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 06:02, 17 മേയ് 2010 (UTC)
- ഇപ്പോഴുള്ള 'വിക്കിപീഡിയ' എഴുതപ്പെട്ടിരിക്കുന്നത് സ്വതന്ത്രമല്ലാത്ത ഒരു ഫോണ്ടുപയോഗിച്ചാണ് അതുമാറ്റി സ്വതന്ത്രമായ ഫോണ്ടുപയോഗിച്ചെഴുതിയതിനുള്ള ഉദാഹരണങ്ങളാണ് മുകളിൽ, നിലവിലെ എഴുത്തിനോട് സാമ്യമുള്ളതും സ്വതന്ത്രവുമായ ഫോണ്ടിനെകുറിച്ച് അറിവുണ്ടെങ്കിൽ പറഞ്ഞു തരിക. കൂടാതെ പുതിയ ലോഗോയുടെ വിന്യാസം എങ്ങനെയായിരിക്കണം എന്നതിന് ഈ ചിത്രം കാണുക. --ജുനൈദ് | Junaid (സംവാദം) 06:18, 17 മേയ് 2010 (UTC)
ലോഗോയുടെ മാറ്റം അത്യാവശ്യമാണ്. ഇപ്പോൾ മലയാളം വിക്കിപീഡിയയിൽ നിലനിൽക്കുന്ന/മുൻപ് ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉണ്ടായിരുന്ന ലോഗോയിൽ പല ലിപികളിൽ നിന്നുമുള്ള അക്ഷരങ്ങൾ ഉപയോഗിച്ചിരുന്നതിൽ തെറ്റുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം തിരുത്തിയിട്ടുണ്ടെന്ന് തോന്നുന്നു. മലയാളം ലോഗോ തയ്യാറാക്കുമ്പോൾ നമുക്ക് സ്വതന്ത്രവിശ്വവിജ്ഞാനകോശം എന്ന് ആക്കിക്കൂടേ? സർവ/സർവ്വ - പ്രശ്നങ്ങൾ അവസാനിക്കുമല്ലോ. --Naveen Sankar 06:51, 17 മേയ് 2010 (UTC)
- അതിനേക്കാൾ നല്ലതു് സുനിൽ നിർദ്ദെശിച്ച സ്വതന്ത്രവിജ്ഞാനകോശം ആണു്.
- സർവ്വ ഒരു പ്രശ്നംആയി തോന്നതു് നവീനിനു് മാത്രമേ ഉള്ളൂ. നവീൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലാണോ പണിയെടുക്കുന്നതു്. ഇക്കണക്കിനു് പോയാൽ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാകും. --ഷിജു അലക്സ് 07:03, 17 മേയ് 2010 (UTC)
- ഏയ് അല്ല. എനിക്ക് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി ഒരു ബന്ധവുമില്ല. ഉണ്ടായിരുന്നെങ്കിൽ ആദ്യം "ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്" എന്നതിലെ "ഇൻസ്റ്റിറ്റ്യൂട്ട് "മലയാളത്തിലാക്കാൻ പറഞ്ഞേനെ. സർവ്വ ഇപ്പോൾ മറ്റാർക്കും ഒരു പ്രശ്നമല്ലെങ്കിലും പിന്നെ പ്രശ്നമാകില്ലേ?. പുതിയ കേരള പാഠാവലികൾ ഒന്നു കണ്ടുനോക്കൂ. എന്താണ് എഴുതിയിരിക്കുന്നതെന്ന്. അവയിലെല്ലാം അധ്യാപകൻ, വിദ്യാർഥി, എന്നിങ്ങനെ പോകുന്നു. എന്തായാലും "സർവ" എന്നത് എന്റെ മാത്രം പ്രശ്നമാണെങ്കിൽ എന്റെ അഭിപ്രായം അവഗണിച്ചേക്കൂ. ഈ കുട്ടിയെ കുളിപ്പിക്കാൻ ഞാനില്ല. ഷിജുവിന് നന്ദി. --Naveen Sankar 07:23, 17 മേയ് 2010 (UTC)
‘സർവ്വ’ പ്രശ്നമാക്കണ്ട, ലളിതമായി ‘സ്വതന്ത്രവിജ്ഞാനകൊശം’ മതിയാകുമെന്നെന്റെ അഭിപ്രായം. --ജുനൈദ് | Junaid (സംവാദം) 08:00, 17 മേയ് 2010 (UTC)
- "സ്വതന്ത്ര വിശ്വവിജ്ഞാനകോശം" എന്നായാൽ എന്താണ് കുഴപ്പം? സർവ/വിശ്വ/സമഗ്ര എന്നിവയിൽ ഏതെങ്കിലും ഒന്ന് വേണം. കാരണം മുകളിൽ രാജേഷ് ഒടയഞ്ചാൽ പറഞ്ഞതുതന്നെ. വേണ്ടെങ്കിൽ പിന്നെ ഒന്നും വേണ്ട - പണ്ടത്തെ "ഇവിടെ മീൻ വിൽക്കപ്പെടും" എന്ന ബോർഡിന്റെ കഥ പോലെ --Naveen Sankar 08:53, 17 മേയ് 2010 (UTC)
എൻസൈക്ലോപീഡിയ എന്നതിന് സർവ്വവിജ്ഞാനകോശം എന്നല്ലേ പണ്ട് മുതൽക്കേ ഉപയോഗിക്കുന്നത്. അത് നമ്മളായിട്ട് മാറ്റേണ്ട എന്നെന്റെ അഭിപ്രായം. പുതിയ വിദ്യാർത്ഥികളെ എന്തുകൊണ്ടോ തെറ്റാണ് പഠിപ്പിക്കുന്നതെങ്കിൽ സർക്കാരിന്റെ സർവ്വവിജ്ഞാനകോശവും (http://mal.sarva.gov.in/) സർവ്വവിജ്ഞാനകോശം എന്നല്ലേ ഉപയോഗിക്കുന്നത്. ഉപയോഗിച്ചുപയോഗിച്ച് ശരിയായി എന്നു വാദമുണ്ടെങ്കിൽ വ്യാകരണ നിയമങ്ങളനുസരിച്ച് ശരിയായ രൂപം തന്നെ ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവല്ലെന്നതും കണക്കിലെടുക്കണം.--പ്രവീൺ:സംവാദം 11:50, 17 മേയ് 2010 (UTC)
കലഹിച്ചിട്ടു കാര്യമില്ല, ഇതു വോട്ടിനിടണം. ഒരു വിശേഷണം കിടന്നതുകൊണ്ടെന്താ കുഴപ്പം?, മാത്രമല്ല, ഇതു പ്രകാരം സ്വതന്ത്രവിജ്ഞാനകോശം എന്നുമാത്രം എഴുതിയാൽ രണ്ടുഭാഗത്തുമുള്ള അലൈൻമെന്റ് ശരിയാക്കണമെങ്കിൽ ഫോണ്ടുസൈസ് കൂട്ടേണ്ടിവരില്ലേ? ഫോണ്ട്‌സൈസ് അങ്ങനെ അധികമായി കൂട്ടാനും പറ്റില്ല. ഇതൊക്കെ പരിഗണിച്ചുകൊണ്ടുള്ള അഭിപ്രായങ്ങൾക്കേ പ്രസക്തിയുള്ളൂ. അപ്പോൾ വിക്കിപീഡിയ എന്തെന്നു വിശദീകരിക്കുന്ന താഴത്തെ ടാഗ്‌ലൈനിനല്പം നീളമുള്ളതു തന്നെയാണു ഭംഗി. Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 12:02, 17 മേയ് 2010 (UTC)
- ഒനൂടെ ഭാവിക്കു വേണ്ടി ഇപ്പോഴേ തിരുത്തി വെക്കുന്നതെന്തിന്? ആർക്കും തിരുത്താവുന്നതു മൂലം പഴയ എത്രയോ കാര്യങ്ങൾ ഇപ്പോൾ തന്നെ തിരുത്തിയിരിക്കുന്നു. അതുപോലെ അതാത് കാലം ശരിയായിട്ടുള്ളത് അതാതുകാലത്തുള്ളവർ തിരുത്തട്ടെ--പ്രവീൺ:സംവാദം 12:12, 17 മേയ് 2010 (UTC)
- അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നതു് കലഹമായി കരുതരുത്. എന്തിനും ഏതിനും വോട്ടിനിട്ട് കാര്യങ്ങൾ തീരുമാനിക്കുക എന്നതല്ല വിക്കിപീഡിയയുടെ ഔദ്യോഗിക നയം. പറ്റുന്നിടത്തോളം കാര്യങ്ങൾ ചർച്ച ചെയ്ത് സമവായത്തിലെത്തണം എന്നതാണു് നയം. നിവർത്തിയില്ലെങ്കിൽ മാത്രമെ വൊട്ടിനു് ശ്രമിക്കേണ്ടതുള്ളൂ. --ഷിജു അലക്സ് 12:19, 17 മേയ് 2010 (UTC)
- ഇതുവരെ നല്കിയിരിക്കുന്ന ലോഗോകളിൽ 6-നെ അനുകൂലിക്കുന്നു. ടാഗ് ലൈനിൽ സ്വതന്ത്രസർവ്വവിജ്ഞാനകോശം എന്നും. --സിദ്ധാർത്ഥൻ 12:49, 17 മേയ് 2010 (UTC)
- സിദ്ധാർത്ഥൻ പറഞ്ഞതിനെ പിന്താങ്ങുന്നു. പക്ഷെ വി യും യ യും അനാവശ്യമായി ബ്ലോൾഡ്/വലിപ്പം കൂട്ടിയതു് ഒഴിവാക്കണം,--ഷിജു അലക്സ് 14:23, 17 മേയ് 2010 (UTC)
- ഇവിടെ കൊടുത്തിരിക്കുന്നതിൽ 6 നെ തന്നെ അനുകൂലിക്കുന്നു. പക്ഷേ, വി യും യ യും വലുതായികാണിക്കുന്നതിനെ എതിർക്കുന്നു. --Rameshng:::Buzz me :) 15:38, 17 മേയ് 2010 (UTC)
- സിദ്ധാർത്ഥൻ പറഞ്ഞതിനെ പിന്താങ്ങുന്നു. പക്ഷെ വി യും യ യും അനാവശ്യമായി ബ്ലോൾഡ്/വലിപ്പം കൂട്ടിയതു് ഒഴിവാക്കണം,--ഷിജു അലക്സ് 14:23, 17 മേയ് 2010 (UTC)
ഏഴാമതായി ഒന്നുകൂടിച്ചേർത്തു. ‘വി’, ‘യ’ എന്നിവയ്ക്ക് വലിപ്പക്കൂടുതലില്ല, ‘സ്വതന്ത്രസർവ്വവിജ്ഞാനകോശം’ സമസ്തപദമായി.
എന്നാലും ‘സ്വതന്ത്രസർവ്വവിജ്ഞാനകോശം’ എന്ന സമസ്തപദം വേണോ? പറയുമ്പോൾ ‘സ്വതന്ത്ര’ എന്നതിനു ശേഷം അല്പം കഴിഞ്ഞല്ലേ ‘സർവ്വവിജ്ഞാനകോശം’ എന്നത് പറയുന്നത് --ജുനൈദ് | Junaid (സംവാദം) 05:45, 18 മേയ് 2010 (UTC)
ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കണം. 7മതായി കാണിച്ചിരിക്കുന്ന ലോഗോ ഒരു ടെസ്റ്റ് വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത് പരീക്ഷിക്കാമോ. എല്ലാം കഴിഞ്ഞ് ഇമ്പ്ലിമെന്റ് ചെയ്യുമ്പോൾ കുളമാകരുതല്ലോ. ഗ്ലൊബിന്റെ വലിപ്പം കൂട്ടാൻ പാടില്ല എന്നതു് നിർബന്ധമാണോ?--ഷിജു അലക്സ് 05:47, 18 മേയ് 2010 (UTC)
സ്വതന്ത്ര സർവ്വവിജ്ഞാനകോശം എന്നു പറയുമെങ്കിലും ലോഗോയിൽ അത് ഒന്നിച്ചെഴുതുന്നതിൽ തെറ്റില്ല. ലോഗോ ഒരു ഐഡന്റിറ്റി എന്ന നിലയിലല്ലേ കണക്കാക്കേണ്ടതുള്ളൂ. പല കമ്പനികളും, അതുകൊണ്ടുതന്നെ ലോഗോയിൽ പല കോമാളിത്തരങ്ങളും ചേർക്കാറുള്ളത് കണ്ടിട്ടില്ലേ. മേൽ പറഞ്ഞതിലെ 'വി'യും 'യ'യും ബോൾഡാക്കിയതിന്റെ അടിസ്ഥാനവും അതു തന്നെയല്ലേ? ലോഗോയുടെ വീതി, നീളം ബാക്കി ഇടയിലുള്ള അളവുകൾ എന്നിവയ്‌ക്കു പ്രാധാന്യം കൊടുക്കുക; ഇവിടെ ഭംഗി തന്നെ മുൻതൂക്കം. Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 06:58, 18 മേയ് 2010 (UTC)
- ഇതു വരെയുള്ള ലോഗോകളിൽ ലോഗോ 7-നു അനുകൂലമായി കൈ പൊക്കുന്നു. സ്വതന്ത്രസർവ്വവിജ്ഞാനകോശം എന്ന പദത്തിനോടും(മാത്രം) യോജിപ്പ് --Anoopan| അനൂപൻ 07:08, 18 മേയ് 2010 (UTC)
പ്രവീണിനോട്: വ്യാകരണ നിയമങ്ങളനുസരിച്ച് ശരിയായ രൂപം "സർവ്വ" ആകുന്നത് എങ്ങനെയാണെന്ന് ഒന്ന് വ്യക്തമാക്കിത്തരൂ. "സർവ" എന്നതിന് "ഉപയോഗിച്ചുപയോഗിച്ച് ശരിയായി" എന്ന വാദം ഇല്ല, സർവ എന്ന് വളരെ കുറച്ചുമാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. കൂടുതലും ഉപയോഗിച്ചിട്ടുള്ളത് "സർവ്വ" എന്നുതന്നെയാണ്. പക്ഷേ നാം പറയുമ്പോൾ വ്വ എന്ന് ശക്തിനൽകി പറയാറില്ലല്ലോ. മുൻപിലുള്ള ചില്ലുകൊണ്ടുതന്നെ വ എന്ന അക്ഷരത്തിന് അത്യാവശ്യം ശക്തി ലഭിക്കുന്നുണ്ട്. "കൂടുതൽ ഉപയോഗിക്കപ്പെട്ടത്" എന്ന നിയമമാണ് സ്വീകരിക്കുന്നതെങ്കിൽ സർവ്വ എന്നതുതന്നെയാണ് ശരി. അതുതന്നെ സ്വീകരിക്കുക. ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് (dated 2010 May 23) ശ്രദ്ധ ക്ഷണിക്കട്ടെ. page 23ൽ നിന്നും - നല്ല നർമബോധമുണ്ട് വൈശാഖന്, സാഹിത്യ ഘോഷയാത്ര ഓർമയില്ലേ, മധ്യവർഗജീവിതത്തിന്റെ ചാഞ്ചാട്ടങ്ങൾ, page 47ൽ നിന്നും - സർഗാത്മകം, page 69ൽ നിന്നും -വെറും ഒരു അധ്യാപകൻ മാത്രം ആയിരുന്നില്ല, വിദ്യാർഥികളെ മക്കളെപ്പോലെ സ്നേഹിച്ച് . ശ്രദ്ധിക്കുക, ഇവിടെയൊന്നും നർമ്മം എന്നോ, ഓർമ്മ എന്നോ സർഗ്ഗം എന്നോ അദ്ധ്യാപകൻ എന്നോ വിദ്യാർത്ഥി എന്നോ അല്ല ഉപയോഗിച്ചിരിക്കുന്നത്. നിയമം ലളിതം - ചില്ലിന് ശേഷം ഖരാക്ഷര മാണങ്കിൽ (ക ച ട ത പ) ഇരട്ടിക്കണം. അതിഖരം (ഖ, ഛ, ഠ ,ഥ, ഫ), മൃദു (ഗ, ജ, ഡ, ദ, ബ), ഘോഷം (ഘ, ഝ, ഢ,ധ, ഭ), അനുനാസികം (ങ, ഞ, ണ, ന, മ) എന്നിവ വന്നാൽ ഇരട്ടിക്കേണ്ട. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ തന്നെ page 75ൽ സുകുമാർ അഴീക്കോടിന്റെ ആത്മകഥ വരുന്നുണ്ട്. അതിൽ കോഴിക്കോട് സർവകലാശാല എന്നാണ് എഴുതിയിരിക്കുന്നത്. ഒരു photoയും കൊടുത്തിട്ടുണ്ട്. അതിൽ കാലിക്കറ്റ് സർവകലാശാല എന്നാണ്. രണ്ടിടത്തും സർവ്വ എന്നല്ല. "മാതൃഭൂമി ആഴ്ചപ്പതിപ്പ്", "ഭാഷാപോഷിണി", "മലയാളം" തുടങ്ങിയവയെല്ലാം മലയാളത്തിലെ നിലവാരമുള്ള വാരികകളായി വിലയിരുത്തപ്പെടുന്നവയാണ് എന്നുകൂടി കുറിക്കട്ടെ. പണ്ട് മാതൃഭൂമിയും അദ്ധ്യാപകൻ, വിദ്യാർത്ഥി എന്നൊക്കെ ഉപയോഗിച്ചിരുന്നു, എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ശാസ്ത്രീയമനോഭാവം (Scientific attitude) ഉള്ളതുകൊണ്ടാണ് ഇപ്രകാരം മാറാൻ കഴിയുന്നതെന്ന് ഞാൻ പറയും, അല്ലാതെ ഫോണ്ട് ലാഭിക്കാനാണെന്നല്ല. മനോരമയിലെ സർവ പ്രയോഗത്തിന് ഒരു ഉദാഹരണം ഇവിടെ--Naveen Sankar 07:22, 18 മേയ് 2010 (UTC)
രഘുമലയാളം ഫോണ്ടിൽ വി-യും യ-യും അടക്കം എല്ലാം തുല്യവലിപ്പത്തിൽ നൽകുന്നതിനെ അനുകൂലിക്കുന്നു. മീരയെക്കാൾ ഭംഗിയായി തോന്നുന്നുണ്ട്. വിക്കിപീഡിയ ഗ്ലോബ് ലോഗോക്കകത്ത് ചിഹ്നങ്ങൾക്കു പകരം മലയാളം അക്ഷരങ്ങൾ ഉപയോഗിച്ചാൽ ഭംഗിയായിരിക്കും.പ്രതീഷ്|s.pratheesh (സംവാദം) 07:38, 18 മേയ് 2010 (UTC)
പ്രതീഷിനെ അനുകൂലിക്കുന്നു, 'ക്ക', 'ഡ' എന്നിവയ്‌ക്കു ഭംഗി കൂടുതൽ രഘുമലയാളത്തിൽ തന്നെ, രണ്ടിലേയും 'ഡ'-യെ ഒന്നു സൂക്ഷിച്ചു നോക്കൂ. :) Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 08:38, 18 മേയ് 2010 (UTC)
- 7-ആം ലോഗോ, പിന്നെ വിക്കിപീഡിയ എന്നു് എഴുതിയിരിക്കുന്നതിലെ വി, യ എന്നിവയിലെ വലിപ്പകൂടുതതൽ ഒഴിവാക്കിയ 3-ആം ലോഗോ, എന്നിവയാണു് മിക്കവാറും സമവായത്തോടെ എത്തപ്പെട്ടിരിക്കുന്ന ലോഗോകൾ. ഇതിൽ 3-ആം ലോഗോയുടെ വ്യതാസം വരുത്തിയ പതിപ്പ് അപ്‌ലോഡ് ചെയ്താൽ, ഈ രണ്ടെണ്ണത്തിൽ നിന്നു് ഒരെണ്ണം തിരഞ്ഞെടുത്ത് ലോഗോ കാര്യം നമുക്ക് തീരുമാനിക്കാം. --ഷിജു അലക്സ് 15:58, 22 മേയ് 2010 (UTC)
- മൂന്നാം ലോഗോ, സ്വതന്ത്രവിജ്നാനകോശം സമസ്തമാക്കിയല്ലേ ഷിജു ഉദ്ദേശിച്ചത്? --Vssun 03:22, 23 മേയ് 2010 (UTC)
രഘുമലയാളം ഉപയോഗിച്ച് ‘വി’, ‘യ’ എന്നിവയ്ക്ക് വലിപ്പകൂടുതലില്ലാത്ത ഒന്നുകൂടി എട്ടാമതായി അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഗാലറിയിൽ പ്രദർശിപ്പിക്കുമ്പോൾ വിക്കിസോഫ്റ്റ്വെയർ അവയുടെ നീളവും വീതിയും തുല്യവലിപ്പത്തിലാക്കുന്നതിനാൽ വ്യക്തതയിൽ മാറ്റം സംഭവിക്കുന്നതിനാൽ സമവായത്തിലെത്തേണ്ട് രണ്ട് ലോഗോകളും പ്രതേകമായി മുകളിൽ ചേർത്തിരിക്കുന്നു. --ജുനൈദ് | Junaid (സംവാദം) 04:05, 23 മേയ് 2010 (UTC)
- മീര ഫോണ്ടിനെ അനുകൂലിക്കുന്നു. കാരണങ്ങൾ: 1) ലിപിയുടെ വൃത്തവടിവ്. 2)'വി' എന്നതിലെ 'വ'യും വള്ളിയും തമ്മിലുള്ള വ്യക്തത. രഘുമലയാളത്തിൽ 'വ'യും വള്ളിയും തമ്മിൽ ചേർന്ന് കാണുന്നു. അടിക്കുറിപ്പ് സമസ്തപദമാക്കുന്നതിനോട് (ഇതുവരെയുള്ള അറിവുവച്ച്) വിയോജിക്കുന്നു. 'സർവ്വ'-യുടെ കാര്യത്തിലെ വിയോജിപ്പ് തുടരുന്നു - സർവ എന്ന് മതി എന്ന് വാദിക്കുന്നു. --Naveen Sankar 08:16, 24 മേയ് 2010 (UTC)
- കണ്ണുകാണാത്തവരെല്ലാവരും കൂടി ആനയെ വിശദീകരിക്കുന്ന ദുര്യോഗം സ്വാതന്ത്ര്യാനന്തരമലയാളത്തിന്റെ ഗതികേടാണു്. മലയാളം വാദ്ധ്യാന്മാരിൽ അത്തരം കുരുടന്മാർ ഭൂരിപക്ഷമാവുകകൂടിയായപ്പോൾ ഭാഷയ്ക്ക് അതിൽപ്പരമൊരു കൊലക്കയർ ഇനി ഒരുങ്ങാനില്ല.
സർവ്വവിജ്ഞാനകോശം എന്നതിൽ അക്ഷരത്തെറ്റില്ല. വ്വ എന്നതും (അതുപോലെ പല മലയാള അക്ഷരങ്ങളും) ഇരട്ടിപ്പിച്ചെഴുതുന്നതു് ഭാഷാശാസ്ത്രപരമായിത്തന്നെ സാധുവാണു്. എന്നാൽ അതിനെക്കുറിച്ച് പിന്നെയും പിന്നെയും വിശദീകരിച്ചെഴുതുക എന്നതു് ഇതിനകം മടുപ്പുണ്ടാക്കിക്കഴിഞ്ഞ ഒരു വൃഥാ വ്യായാമമാണു്. ഏറ്റവും എളുപ്പമുള്ളത് സ്വയം ഈ വാക്കുകൾ ഉറക്കെ ഉച്ചരിച്ച് ഏതാണു് കൂടുതൽ പരിചയവും പ്രയത്നലളിതവും എന്നു കണ്ടുപിടിക്കുകയാണു്.
എന്തായാലും ഇവിടെ ഇപ്പോൾ വോട്ടിടലാണല്ലോ പ്രധാനം, അല്ലേ?
- അനുകൂലിക്കുന്നു->7 സർവ്വാത്മനാ അനുകൂലിക്കുന്നു --ViswaPrabha (വിശ്വപ്രഭ) 13:42, 24 മേയ് 2010 (UTC)
ആദ്യം എട്ടിനുകൊടുത്ത വോട്ട് ഏഴിനുവേണ്ടി മാറ്റുന്നു.
മേൽപ്പറഞ്ഞതിനോട് യോജിക്കുന്നു, വോട്ടിൽ 7-നോടും.--പ്രവീൺ:സംവാദം 08:18, 29 മേയ് 2010 (UTC)
- ആദ്യം ലിസ്റ്റ് ചെയ്തിരിക്കുന്ന ലോഗോകളിൽ രഘു മലയാളം ഉപയോഗിച്ചതാണു് നല്ലതായി തോന്നിയത്.
പക്ഷെ ജുനൈദ് "വിക്കിസോഫ്റ്റ്വെയർ അവയുടെ നീളവും വീതിയും തുല്യവലിപ്പത്തിലാക്കുന്നതിനാൽ വ്യക്തതയിൽ മാറ്റം സംഭവിക്കുന്നതിനാൽ സമവായത്തിലെത്തേണ്ട് രണ്ട് ലോഗോകളും പ്രതേകമായി മുകളിൽ ചേർത്തിരിക്കുന്നു" പ്രകാരം ചേർത്തിരിക്കുന്ന രണ്ടു് ലോഗോകളും കാണുമ്പോൾ 7 നോടു് ആണു് എനിക്ക് ആഭിമുഖ്യം. അതായത് മീര ഫോണ്ടു് മാത്രം ഉപയോഗിച്ച ലോഗോ ആണു് നന്നായി തോന്നുന്നതു്. --ഷിജു അലക്സ് 02:18, 30 മേയ് 2010 (UTC)
- അഭിപ്രായസമന്വയത്തിലെത്താൻ ഏഴും എട്ടും മാത്രമേ അവശേഷിക്കുന്നുള്ളൂവെങ്കിൽ എട്ടിനെ പിന്തുണക്കുന്നു. --Vssun 03:02, 30 മേയ് 2010 (UTC)
- ലോഗോ-7നെ അനുകൂലിക്കുന്നു. മീരയാണ് സുന്ദരി. --Naveen Sankar 10:51, 30 മേയ് 2010 (UTC)
- രഘു ഉശിരനാണെങ്കിലും സൗന്ദര്യത്തിൽ മീര തന്നെ. പീഡിയയിലേക്ക് ആളുകൾ വരട്ടെ. ലാ കുട്ടിക്കുതന്നെ എന്റെ വോട്ട്. (നവീനാ ഒത്തോ? :) )--തച്ചന്റെ മകൻ 11:24, 30 മേയ് 2010 (UTC)
സമവായം 7 ന് അനുകൂലമായി വരുന്നതിനാൽ, 7 നെ തിരഞ്ഞെടുക്കാമെന്ന് തോന്നുന്നു.--ജുനൈദ് | Junaid (സംവാദം) 05:19, 31 മേയ് 2010 (UTC)
- സമയം കളയേണ്ട്. ബഗ് ചെയ്ത് ലോഗോ മാറ്റിക്കോളൂ. ഇനിയും അഭിപ്രായങ്ങൾ ഉയരുകയാണെങ്കിൽ വീണ്ടും മാറ്റം വരുത്താമല്ലോ. --Vssun 05:38, 31 മേയ് 2010 (UTC)
പി.എൻ.ജി. പതിപ്പ് വിജയകരമായി അപ്‌ലോഡ് ചെയ്തു File:Wikipedia-logo-v2-ml.png, പക്ഷെ എസ്.വി.ജി. പതിപ്പ് അപ്‌ലോഡ് ചെയ്തിട്ട് വരുന്നില്ല File:Wikipedia-logo-v2-ml.svg :( . എസ്.വി.ജിയിലെ എന്തെങ്കിലും കുഴപ്പമായിരിക്കും. എന്നാലും ഇങ്ക്സ്കേപ്പിൽ ചിതലരിക്കുമോ? --ജുനൈദ് | Junaid (സംവാദം) 06:53, 31 മേയ് 2010 (UTC)
- ✔ Amada44 എന്ന ഉപയോക്താവ് എസ്.വി.ജി. പതിപ്പിന്റെ പ്രശ്നം പരിഹരിച്ചു. --ജുനൈദ് | Junaid (സംവാദം) 08:35, 31 മേയ് 2010 (UTC)
@വിശ്വം. വ്വ ഇരട്ടിപ്പിച്ചെഴുതുന്നതൊക്കെ സാധുതന്നെ. പക്ഷേ വിശ്വപ്രഭയിലെ ശ-യും പ-യും അതേ നിയമം കൊണ്ട് ഇരട്ടിക്കുന്നുണ്ട്. അത് എഴുത്തിൽ കാണിക്കുന്നില്ല എന്നതിന് എന്താ ഞായം? തെറ്റൊന്നുമില്ല. പക്ഷേ, ഇന്നിടത്ത് ഇരട്ടിപ്പ് കാണിക്കണം എന്നും ഇന്നിടത്ത് വേണ്ടെന്നും ഒരു പ്രവചനീയത നൽകേണ്ടത് മലയാളം കമ്പ്യൂട്ടിങ്ങിനെ സംബന്ധിച്ചെങ്കിലും അവശ്യമായ ഒരു കാര്യമാണ്. ഇത് വൃഥാ വ്യായാമമൊന്നുമല്ല.
- (ഇതിന് സന്ദർഭം ഇതല്ലെന്നറിയാം. മുമ്പ് പലരും ഇക്കാര്യം സൂചിപ്പിച്ചതെല്ലാം പത്തായത്തിൽത്തള്ളിയതുകൊണ്ടാണ്. ഈ ഖണ്ഡം ഇവിടുന്ന് എവിടേക്കും മാറ്റുന്നതിൽ വിരോധമില്ല.)--തച്ചന്റെ മകൻ 12:05, 30 മേയ് 2010 (UTC)
(ഭാഷയിൽ സന്നിഗ്ദതയുണ്ടാക്കുന്ന, അതും ഭാഷയുടെ ദൃഢമായ നിലനിൽപ്പിനെത്തെന്നെ ചോദ്യം ചെയ്യത്തക്ക ഭീഷണിയുണ്ടാക്കുന്ന ഇത്തരം പ്രശ്നങ്ങൾ ചർച്ച ചെയ്തു് എന്നെന്നേക്കുമായി പരിഹരിക്കാൻ സാധിക്കുക എന്നതു് ഒട്ടും വൃഥാ വ്യായാമമല്ല.
മലയാളത്തിൽ ഇരട്ടിപ്പിന്റെ ഉൽപ്പത്തിയും പരിണാമവും സാവധാനം പഠിച്ചുകൊണ്ടിരിക്കുകയാണു്. പക്ഷേ രണ്ടുവരിയിൽ പറഞ്ഞൊതുക്കാനാവില്ല. മാത്രമല്ല, ഭാഷയുടെ അടിസ്ഥാനനിയമങ്ങൾക്കു മണികെട്ടാൻ ആരാണു മുൻകയ്യെടുക്കേണ്ടതു് എന്നതിൽ ഇപ്പോഴും വലിയ ആശയക്കുഴപ്പമുണ്ടു്. സ്വയം അതുചെയ്യേണ്ട പെരുങ്കാടൻപൂച്ചകൾക്കൊന്നും ഇപ്പോൾ എലിയെപ്പിടിക്കാൻപോലും അറിഞ്ഞുകൂടാ. നമ്മെപ്പോലെയുള്ള എലികൾ എന്തെങ്കിലും മുരണ്ടാൽ അതു കേൾക്കേണ്ടിടത്ത് എത്തുന്നുമില്ല.
എന്തായാലും അക്കരെ ബോട്ടുകൾ ഉണ്ടെന്നുറപ്പുള്ള കാലത്തോളം ഇങ്ങനെ നമുക്കു നീന്തിക്കൊണ്ടിരിക്കാം :(
(ഈ ഒരു കഷ്ണം ഇരട്ടിമധുരം ചർച്ച മൊത്തമായി വേറൊരു പേജിലാക്കി അവിടെ ദേഹണ്ഡം ചെയ്യാനുള്ള വകുപ്പുണ്ടോ?) --ViswaPrabha (വിശ്വപ്രഭ) 16:02, 30 മേയ് 2010 (UTC)
ഈ വിഷയത്തിൽ ഞാനും അന്വേഷണങ്ങൾ നടത്തുന്നുണ്ട്. അതൊന്നും ഇവിടെ വിളമ്പേണ്ടതല്ല. ഒരു ഏകീകൃതശൈലി സ്വീകരിക്കുക എന്നതാണ് ആവശ്യം. ഇതിനായി മുമ്പ് ആദർശ് ഊർജ/ജ്ജസ്വലനായി അടുപ്പുപറ്റിച്ചപ്പഴേ ഇവിടത്തെ ഫാഷാഫിമാനികൾ ഊതിക്കെടുത്തുകയാണുണ്ടായത്. ഇനിയും അങ്ങനെയൊക്കെത്തന്നെയായിരിക്കും. തൽക്കാലം ഇവിടെ നിർത്താം. ആവശ്യമുള്ളവർ തുടങ്ങിവെക്കട്ടെ --തച്ചന്റെ മകൻ 20:00, 30 മേയ് 2010 (UTC)
- ഈ ചർച്ച വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)/ചില്ലക്ഷരങ്ങൾക്കു ശേഷമുള്ള ഇരട്ടിപ്പ് എന്ന താളിൽ തുടരണം എന്നപേക്ഷ--പ്രവീൺ:സംവാദം 04:38, 31 മേയ് 2010 (UTC)
Changing to new interface
തിരുത്തുകനിലവിൽ മലയാളം വിക്കിപീഡിയ പുതിയ രൂപത്തിലേക്ക് മാറുന്നതിനുള്ള ആവശ്യകതകളായ പുതിയ ലോഗോ, പുതിയ സമ്പർക്കമുഖത്തിനുള്ള വിവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ നിറവേറ്റിയിട്ടുണ്ട്. കൂടാതെ പുതിയ എഡിറ്റ് ടൂൾബാർ കാര്യക്ഷമവുമായി. പുതിയ രൂപത്തിലേക്ക് വിക്കിപീഡിയയെ മാറ്റുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനായി സമൂഹത്തിന്റെ പിന്തുണയുണ്ടെന്ന വ്യക്തമാക്കേണ്ടതുണ്ട്, അതിനുവേണ്ടി എല്ലാവരോടും ഇവിടെ വോട്ട് ചേർക്കുവാൻ അഭ്യർത്ഥിക്കുന്നു. --ജുനൈദ് | Junaid (സംവാദം) 06:46, 3 ജൂൺ 2010 (UTC)
അനുകൂലം (support)
തിരുത്തുക- അനുകൂലിക്കുന്നു --Vssun 07:11, 3 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു ----ViswaPrabha (വിശ്വപ്രഭ) 09:17, 3 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു --Anoopan| അനൂപൻ 09:25, 3 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു --Naveen Sankar 10:23, 3 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു --Rameshng:::Buzz me :) 10:36, 3 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു --സിദ്ധാർത്ഥൻ 10:42, 3 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു --ഷിജു അലക്സ് 10:44, 3 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു --Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 10:47, 3 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു --പി എസ് ദീപേഷ്
- അനുകൂലിക്കുന്നു --റസിമാൻ ടി വി 15:54, 3 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു --കിരൺ ഗോപി 17:46, 3 ജൂൺ 2010 (UTC)
- അനുകൂലിക്കുന്നു--ഷാജി 02:31, 4 ജൂൺ 2010 (UTC)
പ്രതികൂലം (Oppose)
തിരുത്തുകനിഷ്പക്ഷം (Neutral)
തിരുത്തുകസംവാദം
തിരുത്തുക- ഏതു ലോഗോ ആണ് സമവായത്തിലൂടെ തെരഞ്ഞെടുത്തിരിക്കുന്നത്? --Anoopan| അനൂപൻ 06:51, 3 ജൂൺ 2010 (UTC)
- 7-ആം നമ്പർ --Vssun 07:11, 3 ജൂൺ 2010 (UTC)
- പുതിയ എഡിറ്റ് ടൂൾബാർ എങ്ങിനെയാണ് ടെസ്റ്റ് ചെയ്യുന്നത്? ക്രമീകരണങ്ങളിൽ, വെക്ടർ സ്കിൻ ആക്കിയാൽ മതിയോ?--Rameshng:::Buzz me :) 07:21, 3 ജൂൺ 2010 (UTC)
- ക്രമീകരണങ്ങളിൽ ‘തിരുത്തൽ’ ടാബിനു കീഴെ ‘പരീക്ഷണാടിസ്ഥാനത്തിലുള്ള സൗകര്യങ്ങൾ‘ എന്ന ഭാഗത്തുള്ള ‘തിരുത്തുവാനുള്ള വിശദ പണിപ്പെട്ടി ഉപയോഗപ്പെടുത്തുക‘ എന്ന ചെക്ക്ബോക്സ് ടിക്ക് ചെയ്യുക --ജുനൈദ് | Junaid (സംവാദം) 07:29, 3 ജൂൺ 2010 (UTC)
- ഇതിനെ സംബന്ധിച്ച ഒരു മെയിൽ നമ്മുടെ പ്രധാന മെയിലിങ്ങ് ലിസ്റ്റിൽ അയക്കേണ്ടേ?--ഷിജു അലക്സ് 09:36, 3 ജൂൺ 2010 (UTC)
- അയച്ചു. --ഷിജു അലക്സ് 10:45, 3 ജൂൺ 2010 (UTC)
- ഇനി ബഗ് ഫയൽ ചെയ്യാം.. വോട്ടുചെയ്യൽ അവിടെയും വേണമല്ലോ. --Vssun 11:05, 3 ജൂൺ 2010 (UTC)
ബഗ്ഗ് ലോഗ് ചെയ്തിട്ടുണ്ടു്. https://bugzilla.wikimedia.org/show_bug.cgi?id=23786 അവിടേയും വോട്ടിടുക.--ഷിജു അലക്സ് 05:32, 4 ജൂൺ 2010 (UTC) നിലവിൽ വന്നു. --Vssun (സുനിൽ) 05:45, 23 ജൂലൈ 2010 (UTC)
കുറിപ്പുകൾക്ക് ഉപയോഗിക്കാവുന്ന സൂചകം/പ്രതീകം(symbol)
തിരുത്തുകവിക്കിപീഡിയയിലെ ലേഖനങ്ങളിൽ ആധികാരിതയ്ക്കായി അവലംബത്തിനു് പുറമേ ചില പ്രത്യേക കാര്യങ്ങൾ സൂചിപ്പിക്കാൻ കുറിപ്പുകൾ/End Note ഉപയോഗിക്കേണ്ടി വരും. ഉദാ: നെടുംകോട്ട അല്ലെങ്കിൽ ജോർജ്ജുകുട്ടിയുടെ വിവിധ ലേഖനങ്ങൾ കാണുക. ഇതിനായി പലരും പല വിധ സങ്കേതങ്ങളാണു് ഉപയോഗിച്ച് കാണുന്നതു്.
- 1,2,3 ...എന്ന ഇൻഡോ-അറബിക് സംഖ്യകൾ
- ക, ഖ, ങ, ... തുടങ്ങിയ മലയാള അക്ഷരങ്ങൾ
- a,b,c .... എന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ
- A,B,C .... എന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ
- ൧, ൨, ൩, ൪, ൫, ൬ .... എന്നീമലയാളം അക്കങ്ങൾ
ഇതിന്റെ ഉപയോഗത്തിനു് മാനകീരണം കൊണ്ടു് വരാനുള്ള നയരൂപീകരണത്തിനായി നിർദ്ദേശം വെയ്ക്കുന്നു.
ഞാൻ നിർദ്ദേശിക്കുന്നതു് മലയാള അക്കങ്ങളാണു്. മലയാള അക്കങ്ങൾ മലയാളം/മലയാളം ലിപി എന്നീ ലേഖനങ്ങളിൽ ഒഴിച്ച് വേറൊരിടത്തും ഉപയോഗിക്കാൻ നമുക്ക് ഇനി പറ്റില്ല. കാരണം ഇൻഡോ-അറബിക് സംഖ്യകളെ നമ്മൾ നമ്മുടെ അക്കങ്ങളായി സ്വീകരിച്ചു കഴിഞ്ഞു. തമിഴും മിക്കവാറും എല്ലാ ഭാരതീയ ഭാഷകളും അങ്ങനെ തന്നെ. അതിനാൽ നമ്മുടെ സ്വന്തം അക്കങ്ങൾ ലേഖനത്തിൽ കുറിപ്പുകൾക്ക് ഉപയോഗിക്കുന്ന പ്രതീകമായി എങ്കിലും ഉപയോഗിക്കാനുള്ള നിർദ്ദേശം വെക്കുന്നു. എല്ലാവരുടേയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.
വായനയെ ബാധിക്കാത്ത വിധത്തിൽ മലയാളം അക്കങ്ങൽ ഉപയോഗിക്കാൻ ഒരു വഴി കൂടെ ആണിതു്. അല്ലാതെ മലയാളം അക്കങ്ങളെ നമ്മൾ ഉപയൊഗിക്കാൻ പോകുന്നില്ല
ഇതിനെ കുറിച്ചുള്ള നയം രൂപീകരിച്ചു് കഴിഞ്ഞാൽ അതു് നമ്മുടെ ശൈലീ പുസ്ത്കത്തിൽ ചേർക്കണം. --ഷിജു അലക്സ് 07:14, 23 ജൂൺ 2010 (UTC)
- അവലംബങ്ങളും [1] [2] എന്നിങ്ങനെയാണ് കാണിക്കുക. അതുകൊണ്ട് ക.ഖ.ഗ. എന്നിങ്ങനെ ഉപയോഗിക്കുന്നതാണ് നല്ലതെന്നെന്റെ അഭിപ്രായം. --പ്രവീൺ'--BlueMango ☪ 15:20, 30 ജൂൺ 2010 (UTC):'സംവാദം 07:17, 23 ജൂൺ 2010 (UTC)
ക, ഖ, ഗ എന്നിങ്ങനെ ഉപയോഗിക്കുന്നതാണ് നല്ലത് --ജുനൈദ് | Junaid (സംവാദം) 14:52, 23 ജൂൺ 2010 (UTC)
- ഇവിടെ മലയാള അക്കങ്ങൾ ഉപയോഗിക്കുക എന്ന നിർദ്ദേശത്തോട് യോജിക്കുന്നു. --Anoopan| അനൂപൻ 14:59, 23 ജൂൺ 2010 (UTC)
@പ്രവീൺ {{ref_label}} ആദിയായ ഫലകങ്ങൾ ഉപയോഗിച്ചാൽ [൧], [൨], ൩, ൪, ൫, ൬ എന്നുതന്നെ ലേഖനത്തിനിടയിലും താഴെയും വരും. എന്നിരുന്നാലും ഓരോ ഉപയോക്താക്കൾക്കും അവരവരുടെ രീതിക്ക് സ്വാതന്ത്ര്യം നൽകുക എന്നാണ് ഞാൻ കരുതുന്നത്. --Vssun (സുനിൽ) 16:37, 23 ജൂൺ 2010 (UTC)
“ | എന്നിരുന്നാലും ഓരോ ഉപയോക്താക്കൾക്കും അവരവരുടെ രീതിക്ക് സ്വാതന്ത്ര്യം നൽകുക എന്നാണ് ഞാൻ കരുതുന്നത്. | ” |
- അതു് ശരിയല്ല. അങ്ങനെയാണെങ്കിൽ ശൈലിപുസ്തകത്തിന്റേയും വിക്കി നയങ്ങളുടേയും ഒക്കെ ആവശ്യമെന്താണു്. എന്തു് തിരഞ്ഞെടുത്താലും ഇക്കാര്യത്തിൽ ഒരു മാനകീരണം ആവശ്യമാണു്.--ഷിജു അലക്സ് 16:41, 23 ജൂൺ 2010 (UTC)
ഇലക്ട്രോൺ ലേഖനത്തിൽ കുറിപ്പുകളുപയോഗിച്ചിട്ടുള്ള രീതിയും കാണുക. ഇങ്ങനെ ചെയ്താൽ കുറിപ്പുകളുടെ വിവരണങ്ങളും ഇൻലൈനായി നൽകാൻ സാധിക്കും -- റസിമാൻ ടി വി
- @ഇലക്ട്രോൺ: കുറിപ്പുകൾക്കും അവലംബത്തിനും 1,2,3 രീതി ഉപയോഗിക്കുന്നത് തെറ്റിദ്ധാരണയുണ്ടാക്കും. പ്രത്യേകിച്ച് ഈ താൾ പ്രിന്റ് ചെയ്തെടുക്കുന്നവരുടെ കാര്യം ഓർക്കുക. അതുകൊണ്ട്, കുറിപ്പിനും അവലംബത്തിനും വെവ്വേറെ പ്രതീകങ്ങൾ വേണം.--Vssun (സുനിൽ) 18:33, 23 ജൂൺ 2010 (UTC)
അവലംബത്തിന് ഇപ്പോൾ 1, 2, 3 എന്നിങ്ങനെയാണ് ഉള്ളത്. അപ്പോൾ കുറിപ്പുകൾക്ക് വേറേ എന്തായാലും വേണം,. ഇലക്ട്രോൺ ലേഖനത്തിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നത് തന്നെയാണ്. ഇക്കാര്യത്തിൽ ജോർജുകുട്ടിയുടെ ലേഖനങ്ങളിലെ രീതിയായ ക, ഖ, ഗ യോട് യോജിക്കുന്നു. --Rameshng:::Buzz me :) 03:23, 24 ജൂൺ 2010 (UTC)
- മലയാള അക്കങ്ങൾ ഉപയോഗിക്കുക എന്ന നിർദ്ദേശത്തോട് അല്പം ചായ്‌വ് --ജുനൈദ് | Junaid (സംവാദം) 04:06, 24 ജൂൺ 2010 (UTC)
മലയാള അക്കങ്ങൾ ഉപയോഗിക്കുന്നതാണെനിക്കിഷ്ടം (അക്കങ്ങൾ എനിക്കറിയില്ലെങ്കിലും). സാധാരണയായി പുസ്തകങ്ങളിൽ മലയാള അക്കം ഉപയോഗിച്ചു കാണാറില്ലോ, പുതിയ ഉപയോക്താക്കൾക്ക്/വായനക്കാർക്ക് നേരിയ പ്രയാസം തോന്നിയാലോ, എന്നിങ്ങനെ ആലോചിക്കുമ്പോൾ മലയാള വ്യജ്ഞനങ്ങൾ ഉപയോഗിക്കുന്നതിന് മുഗണന നൽകണമോ എന്നൊരു സംശയം ഉണ്ടങ്കിലും ഇതേ ആവശ്യത്തിലേക്ക് സ്റ്റാർ, ബുള്ളറ്റ്, റോമൻ അക്കങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നത് പ്രയാസമായി തോന്നിയിട്ടില്ലാത്തതിനാൽ മലയാളം അക്കങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുന്നു. എന്തുതന്നെയായാലും സമവായത്തിൽ എത്താൻ കഴിയുന്നില്ലെങ്കിൽ ഓരോരുത്തരുടെ ഇഷ്ടാനുസരണം പല രീതിയിൽ എഴുതുന്നതിനു പകരം ൧,൨,൩,... അല്ലെങ്കിൽ ക, ഖ, ഗ,... എന്നീ രണ്ടു രീതികളിലേക്ക് ചുരുക്കുകയെങ്കിലും വേണം. --സാദിക്ക് ഖാലിദ് 15:02, 27 ജൂൺ 2010 (UTC)
- കുറേക്കാലം മുൻപ് ബീഡ് എന്ന ലേഖനത്തിന്റെ സംവാദം താളിൽ ഷിജു, കുറിപ്പുകൾക്ക് മലയാളം അക്കങ്ങളുടെ ചിഹ്നങ്ങൾ ഉപയോഗിക്കണം എന്ന നിർദ്ദേശം വച്ചപ്പോൾ എനിക്ക് അത് ഇഷ്ടപ്പെട്ടിരുന്നെങ്കിലും ഞാൻ മൗനം ഭജിച്ചു. എനിക്ക് ആ അക്കങ്ങളുമായി തീരെ പരിചയം ഇല്ലാത്തത് ഒരു കാരണം. പരിചയം ഉണ്ടാക്കിയെടുക്കാം എന്നു വച്ചാലും അവ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നതെങ്ങനെ എന്നു അറിഞ്ഞു കൂടാത്തതു രണ്ടാമത്തെ കാരണം. ഇപ്പോൾ ആ അക്കങ്ങൾ അടിക്കണമെങ്കിൽ, അതിനു മാത്രമായി ഗൂഗിൽ ട്രാൻസ്ലിറ്ററേഷനിൽ പോവുകയാണ് ഞാൻ കാണുന്ന വഴി. പക്ഷേ തത്ത്വത്തിൽ എനിക്ക് മലയാളം അക്കങ്ങൾ ഉപയോഗിക്കുന്നതിനോട് പൂർണ്ണ യോജിപ്പാണ്. ആ ചിഹ്നങ്ങളുമായുള്ള മലയാളിയുടെ അറ്റുപോയ ബന്ധം പുന:സ്ഥാപിക്കുന്നതിന് ഇതുപകരിക്കുമെങ്കിൽ നല്ലതു തന്നെ.Georgekutty 15:59, 27 ജൂൺ 2010 (UTC)
പെരിങ്ങോടന്റെ ഈ ഫയലിൽ ടൈപ്പ് ചെയ്യുന്ന അക്കങ്ങളും മലയാളത്തിൽ തന്നെ കിട്ടും --വിചാരം 17:07, 27 ജൂൺ 2010 (UTC)
- വിൻഡോസിൽ ഏത് അക്കം വരണമെന്നത് റീജണൽ സെറ്റിങ്ങ്സിലല്ലെ നിശ്ചയിക്കുന്നത്? ഞാൻ കാലങ്ങളായി വിക്കി അടക്കം എല്ലാ മലയാളം സൈറ്റുകളിലും കണ്ടുവരുന്നത് മലയാളം അക്കംതന്നെയാണ്. അറബിക് മൾട്ടി ലാംഗ്വേജ് വിൻഡോസ് ഇൻസ്റ്റാൾ ചെയ്തത് കൊണ്ടാണെന്ന് തോന്നുന്നു--BlueMango ☪ 17:11, 27 ജൂൺ 2010 (UTC)
വിൻഡോസ്(മൈക്രോസോഫ്റ്റ്)/ഗൂഗിളിന്റെ പ്രശ്നം ഈ സാങ്കേതിക ഒരുക്കുന്ന ആളുകൾക്ക് മലയാള അക്കങ്ങൾ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്നില്ല എന്ന് അറിയില്ല എന്നതാണു്. --ഷിജു അലക്സ് 17:31, 27 ജൂൺ 2010 (UTC)
- ടൈപ്പ് ചെയ്യുവാൻ ബുദ്ധിമുട്ടേണ്ടതില്ല എഡിറ്റ് ബോക്സിനു താഴെ വരുന്ന മീഡിയവിക്കി:Edittools-ൽ നിന്നും മലയാളം തിരഞ്ഞെടുത്ത് അതിൽ മലയാളം അക്കങ്ങളിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി, കർസർ നിൽക്കുന്ന സ്ഥലത്ത് സെലെക്റ്റ് ചെയ്ത അക്കം വന്നോളും. കീമാനിലാണ് ടൈപ്പ് ചെയ്യുന്നതെങ്കിൽ “\1, \2, \3“ എന്ന രീതിയിൽ ടൈപ് ചെയ്താൽ ആട്ടോമാറ്റിക്കായി ൧, ൨, ൩, എന്നിങ്ങനെ വരും. --സാദിക്ക് ഖാലിദ് 17:18, 27 ജൂൺ 2010 (UTC)
- \1, \2, \3 എഴുതിയാൽ ൧, ൨, ൩, എന്നു് വരാത്തതു് വിക്കിയിൽ ജാവാസ്ക്രിപ്റ്റിന്റെ എന്തോ പ്രശ്നം മൂലമാണെന്ന് ഇൻബിൽറ്റ് ടൂൾ ചേർക്ക്കാനുള്ള ടെസ്റ്റിങ്ങിന്റെ സമയത്ത് പെരിങ്ങോടൻ പറഞ്ഞതോർക്കുന്നു. അതിനാൽ അന്ന് അതു് ഇൻബിൽറ്റ് ടൂളിൽ ചേർത്തില്ല. ഇപ്പോൾ അതിന്റെ സ്ഥിതി എന്താണെന്ന് പിടിയില്ല. സാദിക്ക്/ജുനൈദ് ഒന്നു് നോക്കാമോ. ആ കോംബിനേഷൻ ഉപയോഗിച്ച് തന്നെ മലയാള അക്കം കിട്ടുമോ എന്നാണു് അറിയേണ്ടതു്.--ഷിജു അലക്സ് 17:27, 27 ജൂൺ 2010 (UTC)
സാദിക്ക് മുകലിൽ നിർദ്ദേശിച്ച വഴിയിൽ മലയാളം അക്കങ്ങൾ അടിക്കാൻ ഞാൻ നോക്കി. അത് നടക്കുന്നുണ്ട്. എല്ലാവര്ക്കും സമ്മതമെങ്കിൽ, കുറിപ്പുകളിൽ ഈ അക്കങ്ങൾ ഉപയോഗിക്കുന്നതിനോട് എനിക്കു യോജിപ്പാണ്.Georgekutty 04:19, 28 ജൂൺ 2010 (UTC)
- എല്ലാവരും മറന്നുപോയ ഈ അക്കങ്ങൾക്ക് നല്ലൊരു ഇടം കൊടുക്കുന്നതിലൂടെ നാം മലയാളഭാഷയ്ക്ക് നല്കുന്ന ഒരു സംഭാവനയായിത്തന്നെ ഭാവിയിൽ ഇത് പരിഗണിക്കപ്പെട്ടേക്കാം. --സിദ്ധാർത്ഥൻ 14:10, 28 ജൂൺ 2010 (UTC)
- ഞാനും എന്റെ അഭിപ്രായം മാറ്റി മലയാളഅക്കങ്ങളെ പിന്തുണക്കുന്നു. ഇനി എതിർപ്പുള്ളവർ അഭിപ്രായമറിയിക്കുക. --Vssun (സുനിൽ) 16:38, 28 ജൂൺ 2010 (UTC)
- ൧, ൨, ൩, എന്നിങ്ങനെയുള്ള സമ്പ്രദായത്തെ അനുകൂലിക്കുന്നു. കിരൺ ഗോപി 17:34, 28 ജൂൺ 2010 (UTC)
ഈ ചർച്ച ഒന്നും മനസ്സിലാവുന്നില്ല. ഈ ചിത്രം ഒന്നു വിശദീകരിക്കാമോ? --BlueMango ☪ 15:20, 30 ജൂൺ 2010 (UTC)
- മാംഗോ ഉദ്ദേശിച്ചതു് റീജിനൽ സെറ്റിങ്ങ് മാറ്റി മലയാളം അക്കങ്ങൾ തിരഞ്ഞെടുക്കുന്നത് ആയിരുന്നോ? അതല്ല ഇവിടുത്തെ വിഷയം. ചില ലേഖനങ്ങളിൽ ഉപയോഗിക്കുന്ന കുറിപ്പുകൾ എന്ന വിഭാഗത്തിൽ (ഉദാ: ബീഡ് എന്ന ലെഖനം കാണുക) സൂചിപ്പിക്കാൻ നമ്മളിപ്പോൾ, ഈ സംവാദത്തിന്റെ തുടക്കത്തിൽ ഞാൻ സൂചിപ്പിച്ച വിവിധ രീതികൾ ആണു് ഉപയോഗിക്കുന്നത്. അതിൽ ഏകീകരണം കൊണ്ടു് വരാൻ ഉദ്ദേശിച്ചുള്ളതാണു് ഈ സംവാദവും നിർദ്ദേശവും. --ഷിജു അലക്സ് 15:36, 30 ജൂൺ 2010 (UTC)
മലയാള അക്കങ്ങൾ ഉപയോഗിക്കുന്നതിനെ അനുകൂലിക്കുന്നു (എല്ലാവരും പൂജ്യം ശരിയാക്കിയ ഫോണ്ടുതന്നെ ഉപയോഗിക്കണം). എന്നാൽ, ചില സന്ദർഭങ്ങളിൽ മറ്റ് സങ്കേതങ്ങൾ ഉപയോഗിക്കേണ്ടി വന്നേക്കാം. ഉദാഹണമായി, മലയാള അക്കങ്ങളെക്കുറിച്ചുള്ള ലേഖനത്തിൽ ൧ എന്ന മലയാള അക്കത്തോടൊപ്പം ഒരു കുറിപ്പ് കൊടുക്കേണ്ടിവരുമ്പോൾ ൧-നു മുകളിൽ വീണ്ടും ഒരു ൧ കാണിക്കുന്നത് അഭംഗിയാകും.--Naveen Sankar 04:13, 2 ജൂലൈ 2010 (UTC)
- നവീൻ ചൂണ്ടിക്കാണിച്ച പോലുള്ള വളരെ കുറച്ച് ലേഖനങ്ങളിൽ (മലയാള അക്കങ്ങൾ വിശദീകരിക്കുന്ന ലേഖനങ്ങളിൽ) മാത്രം a,b,c.... യോ മറ്റോ ഉപയോഗിക്കാം.--ഷിജു അലക്സ് 06:06, 3 ജൂലൈ 2010 (UTC)
- മേൽപ്പറഞ്ഞ ആവശ്യങ്ങൾക്കു് ൧,൨,൩...എന്നിങ്ങനെ മലയാളം അക്കങ്ങൾ ഉപയോഗിക്കുന്നതു് എന്തുകൊണ്ടും യോജിച്ചതാണെന്നു് വിശ്വസിക്കുന്നു.--ViswaPrabha (വിശ്വപ്രഭ) 19:40, 17 ജൂലൈ 2010 (UTC)
- ഇക്കാര്യത്തിൽ അഭിപ്രായസമന്വയം ആയി എന്നു വിചാരിക്കുന്നു. കുറിപ്പുകളുടെ പ്രതീകമായി, മലയാളം അക്കങ്ങൾ (പ്രത്യേകസാഹചര്യങ്ങളിലൊഴികെ) ഉപയോഗിക്കണം എന്ന് ശൈലീപുസ്തകത്തിൽ ചേർക്കാം എന്നുവിചാരിക്കുന്നു.--Vssun (സുനിൽ) 05:48, 23 ജൂലൈ 2010 (UTC)
ശൈലീപുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഒരു സഹായവും നിർമ്മിച്ചിട്ടുണ്ട്. --Vssun (സുനിൽ) 03:18, 24 ജൂലൈ 2010 (UTC)
നേരത്തേയുള്ള ലേഖനങ്ങളിൽ മാറ്റം വരുത്താൻ ബോട്ട് ഓടിക്കാം എന്നു വിചാരിക്കുന്നു. --Vssun (സുനിൽ) 03:18, 24 ജൂലൈ 2010 (UTC)
ഒറ്റവരി ലേഖനങ്ങൾ
തിരുത്തുകവിവരങ്ങൾ തീരെ കുറവായ ലേഖനങ്ങളിൽ ചേർക്കാൻ {{ഒറ്റവരിലേഖനം}} എന്നൊരു ഫലകം നമുക്കുണ്ട്. ദീർഘകാലം ഒറ്റവരിയായി കിടക്കുന്ന ലേഖനങ്ങളെ മായ്ക്കാൻ നിർദ്ദേശിക്കും എന്നാണ് ഫലകത്തിലുള്ളത്. എങ്കിലും കുറേ കാലമായി വളരെയധികം ഒറ്റവരി ലേഖനങ്ങൾ വിക്കിയിൽ കിടക്കുന്നു. വിവരങ്ങൾ തീരെയില്ലാതെയും ആരും തിരിഞ്ഞുനോക്കാനില്ലാതെയും കിടക്കുന്ന ഇവയെ വികസിപ്പിക്കുക അഥവാ മായ്ക്കുക എന്ന സമീപനവുമായി കൈകാര്യം ചെയ്യാം എന്ന് കരുതുന്നു. ഒറ്റവരി ലേഖനങ്ങളുടെ കാര്യത്തിൽ ഇപ്രകാരം നയം രൂപീകരിച്ചാലോ?
- ഒരു മാസത്തിൽ ഒറ്റവരിയായി കിടക്കുന്ന ലേഖനങ്ങളെ അടുത്ത മാസം മായ്ക്കാൻ വയ്ക്കുക. ഒറ്റവരിയായതിനാൽ മായ്ക്കാൻ വയ്ക്കുന്ന ലേഖനങ്ങൾക്ക് സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഒരു മാസം സമയമനുവദിക്കാം. മാസാവസാനം വികസിക്കാത്ത ലേഖനങ്ങളെ നീക്കം ചെയ്യാം. ഇതിനിടയിൽ ലേഖനരക്ഷാസംഘത്തിനും താത്പര്യമുള്ള മറ്റ് ഉപയോക്താക്കൾക്കും ലേഖനങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കാം
- ഉദാഹരണമായി, 2010 ജനുവരിയിൽ ഫലകമിട്ട ലേഖനങ്ങളെ ഫെബ്രുവരി ആദ്യം വിക്കിപീഡിയ:ഒഴിവാക്കാൻ സാധ്യതയുള്ള ഒറ്റവരി ലേഖനങ്ങൾ എന്ന താളിലേക്ക് മാറ്റുക. ഫെബ്രുവരി അവസാനമായിട്ടും വികസിക്കാത്ത ലേഖനങ്ങളെ മെർജ് ചെയ്യുകയോ നീക്കുകയോ ചെയ്യാം.
- തുടക്കം എന്ന നിലയിൽ ബാക്ക്‌ലോഗ് ക്ലിയറിങ്ങ് ആയി 2009 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഫലകം ചേർത്ത ലേഖനങ്ങളെ ഫെബ്രുവരിയിൽ പ്രോസസ് ചെയ്യാം
എന്തു പറയുന്നു -- റസിമാൻ ടി വി 18:42, 27 ജനുവരി 2010 (UTC)
- തീർച്ചയായും നല്ല ആശയമാണ് റസിമാൻ ഉന്നയിച്ചത്. ഫെബ്രുവരി എന്നുള്ളത് ഈ ആഴ്ച തന്നെ ആക്കിയാൽ നല്ലതല്ലേ? കഴിവതും വേഗം ആവശ്യമായ വിവരണങ്ങൾ നൽകുന്നതിന് സമയം കൂടുതൽ നൽകുന്നതും നന്നായിരിക്കും. --സുഗീഷ് 18:53, 27 ജനുവരി 2010 (UTC)
- ഒരാഴ്ച സമയമാണ് ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾക്ക് ഇപ്പോൾ നൽകുന്നത്. ഒറ്റവരി ലേഖനങ്ങൾക്ക് കൂടുതൽ സമയം നൽകാമെന്ന് കരുതി -- റസിമാൻ ടി വി 18:57, 27 ജനുവരി 2010 (UTC)
- മായക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് രണ്ട് പൂർണ്ണ മാസങ്ങൾ സമയം നൽകണമെന്നാണ് എന്റെ അഭിപ്രായം. അവയെന്താലും വിക്കിയിൽ ആവശ്യമുള്ള ലേഖനങ്ങളായിരിക്കും, ഇവിടെ സജീവ പ്രവർത്തകർ കുറവുമാണ്. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള മായ്ക്കൽ നിർദ്ദേശം വേണ്ടെന്ന് തോന്നുന്നു --ജുനൈദ് | Junaid (സംവാദം) 03:26, 28 ജനുവരി 2010 (UTC)
- വേണമെങ്കിൽ ഒരു മാസം കൂടി സമയമനുവദിക്കാം. ഒറ്റവരി ലേഖനങ്ങൾ എത്ര കാലം കഴിഞ്ഞും വികസിക്കുന്നത് കാണുന്നില്ലെന്ന് മാത്രം -- റസിമാൻ ടി വി 15:12, 28 ജനുവരി 2010 (UTC)
- രണ്ട് പൂർണ്ണമാസങ്ങൾ എന്ന ജുനൈദിന്റെ അഭിപ്രായത്തോടനുകൂലിക്കുന്നു. എന്നാൽ അതിനു ശേഷം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ടാൽ സാധാരണനടപടിക്രമം (7 ദിവസം) തന്നെ മതി എന്നാണ് അഭിപ്രായം. മൂന്നുഘട്ടത്തിലൂടെ കടത്തിവിടേണ്ട ആവശ്യമില്ല. --Vssun 11:55, 1 ഫെബ്രുവരി 2010 (UTC)
എതിർപ്പുകളില്ലാത്തതിനാൽ നയമായി സ്വീകരിക്കാം എന്ന് കരുതുന്നു. നിർദ്ദേശത്തിൽ ജുനൈദും സുനിലും പറഞ്ഞതനുസരിച്ച് മാറ്റം വരുത്തുന്നു :
- രണ്ടു മാസമായി ഒറ്റവരിയായി കിടക്കുന്ന ലേഖനങ്ങളെ വിക്കിപീഡിയ:ഒഴിവാക്കാൻ സാധ്യതയുള്ള ഒറ്റവരി ലേഖനങ്ങൾ എന്ന താളിലേക്ക് മാറ്റുക. അവിടെ ഒരാഴ്ചയിലേറെ വികസിക്കാതെ തുടരുന്ന ലേഖനങ്ങളെ ലയിപ്പിക്കുകയോ നീക്കുകയോ ചെയ്യുക
-- റസിമാൻ ടി വി 05:19, 7 ഫെബ്രുവരി 2010 (UTC)
- ഇതിനായി വേറെ താളുണ്ടാക്കണോ? ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങളുടെ കൂടെ ചേർത്താൽ പോരേ, കാരണമായി ഇത്രനാളായി ഒറ്റവരിയായികിടക്കുന്നു എന്ന് നൽകുകയും ചെയ്യാം. --ജുനൈദ് | Junaid (സംവാദം) 05:28, 7 ഫെബ്രുവരി 2010 (UTC)
- വേണമെങ്കിൽ ഒരുമിപ്പിക്കാം. ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങളുടെ താളിൽ നടക്കുന്നതുപോലെ സംവാദങ്ങൾക്ക് സാധ്യതയില്ലാത്തതിനാലും ഇവിടെ ചേർക്കപ്പെടുന്ന ലേഖനങ്ങളുടെ എണ്ണം കൂടുതലായിരിക്കുമെന്നതിനാലുമാണ് വേറെ താളാക്കാമെന്ന് കരുതിയത്. രണ്ടും ഒരുമിച്ചു വേണോ? -- റസിമാൻ ടി വി 05:32, 7 ഫെബ്രുവരി 2010 (UTC)
മലയാളം വിക്കിപീഡിയയിൽ ആവശ്യമായ ലേഖനം രണ്ടുവരി എന്ന കാരണത്താൽ ഒഴിവാക്കുന്നതിനോട് എനിക്കു യോജിപ്പില്ല. ഇവിടെ സജീവപ്രവർത്തകർ എത്രയെന്ന് റസിമാന് പറഞ്ഞുതരേണ്ടല്ലോ. ഒന്നുമില്ലാത്തതിൽ ഭേദമല്ലേ ഒരു വരി? ഉദാ:ബോണക്കാട് എന്ന ലേഖനമെടുക്കുക: ഈ ലേഖനം നിലവിലുള്ള വിക്കിപീഡിയർക്ക് വികസിപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ, ഒരു ബോണക്കാട്ടുകാരൻ വരുന്നതുവരെ കാത്തുനിൽക്കണമെങ്കിൽ നിൽക്കണം. കാരണം, ബോണക്കാടിനെക്കുറിച്ച് ഒരു വിജ്ഞാനകോശവും വിവരംനൽകില്ല. വിക്കിപീഡിയ ഇത്രയെങ്കിലും നൽകുന്നു:
“ | തിരുവനന്തപുരം നഗരത്തിൽ നന്നും 61 കി.മി. കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ബോണക്കാട്. വിതുര, മരുതാമല വഴി ഇവിടെ എത്തിച്ചേരാം. | ” |
ഒരന്വേഷകന് തന്റെ ആവശ്യത്തെ തൃപ്തിപ്പെടുത്താൻ ഇത് മതിയായേക്കാം. തീർച്ചയായും ഇതു വികസിക്കും. അതിന് ക്ഷമ കാണിക്കേണ്ടിയിരിക്കുന്നു. വാക്കുകൾ നക്ഷത്രങ്ങളാണ്. വെളിച്ചം കുറവാണെന്നു പറഞ്ഞ് ആരും ഊതിക്കെടുത്താൻ നിർദ്ദേശിക്കരുത്. ഇവിടെ 10,000 തികഞ്ഞത് എങ്ങനെയാണെന്ന് ആലോചിക്കണം. ഒന്നും ഒന്നും ചേർന്നിട്ടാണ്. തീർച്ചയായും ആ ദിവസം വരും, കേരളത്തിന്റെ ഓരോ മൂലയിൽനിന്നുമുള്ളവർ, അറിവിന്റെ നാനാതലങ്ങളിലുള്ളവർ ഇവിടെ എത്തിച്ചേരുന്ന ദിവസം. നക്ഷത്രങ്ങളെല്ലാം ‘സൂര്യനാ’കുന്ന ദിവസം. അന്ന് കാർക്കശ്യങ്ങളിൽ ഇംഗ്ലീഷ് വിക്കിപീഡിയയെ വെല്ലുവിളിക്കാം. ദയവായി ഇപ്പോൾ അരുത്.
നമുക്ക് ഇപ്പോൾ ആലോചിക്കാനുള്ളത് ഇത്ര മാത്രം: ഒറ്റ വരികളിലേക്ക് നമുക്ക് എന്ത് കൂട്ടിച്ചേർക്കാൻ കഴിയും?
മായ്ക്കുക എളുപ്പമാണ്, പക്ഷേ..തച്ചന്റെ മകൻ 06:13, 7 ഫെബ്രുവരി 2010 (UTC)
- തച്ചൻ മകന്റെ അഭിപ്രായത്തോട് യോജിക്കുന്നു. ഒറ്റവരി എന്നുള്ളതുകൊണ്ട് വിഞ്ജാനകോശത്തിനാവശ്യമായ ലേഖനങ്ങൾ മായ്കപ്പെടാൻ പാടില്ല. ഇങ്ങിനെ ഒരു നയം രണ്ട് വർഷം മുൻപുണ്ടായിരുന്നെങ്കിൽ ഇന്ന് 10000 എന്ന നാഴികക്കല്ല് മലയാളം വിക്കിപീഡിയ കടക്കില്ലായിരുന്നു എന്ന് തോന്നുന്നു. തീർച്ചയായും ലേഖത്തിന്റെ വൈഞ്ജാനിക സ്വഭാവം തന്നെയാവണം അത് വേണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ട പ്രധാന ഘടകം എന്നാണ് എന്റെ അഭിപ്രായം. ഈ നയം അതിന്റെ പറയുന്ന രീതിയിൽ നടപ്പിലാക്കിയാൽ ഒരു 6 മാസത്തിനുള്ളിൽ ലേഖനങ്ങൾ 10000 ൽ താഴെ കടക്കാൻ സാധ്യത ഉണ്ട്. പക്ഷേ എണ്ണം പറയുമ്പോൾ അതിന്റെ ഗുണമേന്മയെ കാണാതിരിക്കുന്നില്ല. എല്ലാ മേഖലകളിൽ നിന്നുമുള്ള സജീവ ഉപയോക്താക്കളില്ലാത്ത ഈ അവസ്ഥവയിൽ ഈ ലേഖനങ്ങൾക്ക് ഇങ്ങിനെ ഒരു പരിഗണന നൽകുന്നതിനെ എതിർക്കുന്നു. --Rameshng:::Buzz me :) 13:45, 7 ഫെബ്രുവരി 2010 (UTC)
- തച്ചന്റെ മകനോടും ,രമേഷിനോടും യോജിക്കുന്നു, മുകളിൽ പറയുന്ന നയം നടപ്പാക്കുന്നതിനാവശ്യമായ പക്വതയും, തക്ക സജീവ ഉപയോക്താക്കളും ഇപ്പോൾ മലയാളം വിക്കിപീഡിയയില്ല. ആകെയുള്ളത് പത്തോ ഇരുപതോ സജീവ ഉപയോക്താക്കളാണ്. അവർ വേണം ഇതെല്ലാം ചെയ്യാൻ. ഒറ്റവരി എന്നു തോന്നുന്ന ലേഖനങ്ങൾ വികസിപ്പിക്കാൻ കഴിയുമെങ്കിൽ അതു ചെയ്യുക. അല്ലാതെ മലയാളം വിക്കി പോലെ ചെറിയ വിക്കികളിൽ നടപ്പിൽ വരുത്താവുന്ന ഒരു നയമല്ല ഇത്. തച്ചന്റെ മകൻ മുകളിൽ പറഞ്ഞത് വീണ്ടുമാവർത്തിക്കുന്നു. നമുക്ക് ഇപ്പോൾ ആലോചിക്കാനുള്ളത് ഇത്ര മാത്രം: ഒറ്റ വരികളിലേക്ക് നമുക്ക് എന്ത് കൂട്ടിച്ചേർക്കാൻ കഴിയും? ". --Anoopan| അനൂപൻ 18:37, 7 ഫെബ്രുവരി 2010 (UTC)
ധാരാളം എതിർപ്പുകളുള്ള സ്ഥിതിക്ക് നിർദ്ദേശവുമായി മുന്നോട്ടു പോകാൻ സാധിക്കില്ല. ഒറ്റവരി ലേഖനങ്ങളെ മായ്ക്കേണ്ടതില്ല എന്നാണ് പൊതുവായ അഭിപ്രായമെങ്കിൽ {{ഒറ്റവരിലേഖനം}} ഫലകത്തിൽ നിന്ന് "ദീർഘകാലം ഇങ്ങനെ തുടർന്നാൽ ഇത് ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിലേക്ക് മാറ്റാനിടയുണ്ട്" എന്ന വരി നീക്കിക്കൂടേ? -- റസിമാൻ ടി വി 15:48, 8 ഫെബ്രുവരി 2010 (UTC)
- അങ്ങനെയാണെങ്കിൽ ഒറ്റവരി ലേഖനം എന്ന ഫലകത്തിന്റെ തന്നെ ആവശ്യമുണ്ടോ? സ്റ്റബ് ധാരാളം മതിയാകില്ലേ? --Vssun 04:42, 9 ഫെബ്രുവരി 2010 (UTC)
- ഒറ്റവരികളെ പൂർണ്ണമായും കയറൂരി വിട്ടാൽ മലയാളം വിക്കിപീഡിയയുടെ ഗുണനിലവാരം കുറഞ്ഞേക്കാം, വിക്കിപീഡിയയുടെ ഗുണനിലവാരത്തിന്റെ പൂർണ്ണമായ മാനദണ്ഡമല്ലെങ്കിലും പേജ് ഡെപ്ത് സൂചിപ്പിക്കുന്നത് നിലവിലെ ലേഖനങ്ങൾ എത്രതോളം ആറ്റികുറുക്കപ്പെട്ടിരിക്കുന്നു എന്നതാണ് (പേജ് ഡെപ്ത് ഉയരാൻ ഇവിടെ ബോട്ടുകളും കാരണമായിട്ടുണ്ട്, എന്നിരുന്നാലും) താളുകളുടെ ഗുണനിലവാരത്തിൽ മലയാളം വിക്കിപീഡിയ മറ്റ് ഇന്ത്യൻ വിക്കിപീഡിയയേക്കാളും വളരെ മുന്നിലാണ്, കാരണം മറ്റ് വിക്കിപീഡിയയിൽ ഇത്ര നിയന്ത്രണങ്ങളില്ല എന്നതായിരിക്കാം, ഉദാരണത്തിന് ഹിന്ദി വിക്കിപീഡിയയിലെ पूजा എന്ന ലേഖനം കുറേ നാൾ മുൻപ് സൃഷ്ടിക്കപ്പെട്ട ലേഖമായിട്ടുകൂടി, അവലംബങ്ങളൊന്നു മില്ല, എന്നിട്ടും അതിന് യാതൊരു പട്ടയും ചാർത്തികിട്ടിയില്ല, നീക്കപ്പെടുമെന്ന ഭീഷണിയോ ഒന്നുമില്ല, ഫലം പ്രാഥമിക വിവരങ്ങൾ പോലുമില്ലാത്ത ധാരാളം ലേഖനങ്ങളുടെ വാഴ്ച. ഇങ്ങനെയുള്ള പലതിനും വിക്കിനിഘണ്ടുവിൽ നിൽക്കാൻ യോഗ്യതയുണ്ടാകും, ഉദാഹരണത്തിന് ഒരു ഡിക്ഷ്ണറിയിലെ കേരളം എന്നതിന്റെ നിർവ്വചനം നോക്കൂ Kerala ഇതേ രീതിയിലാണ് പല ഒറ്റവരി ലേഖനങ്ങളും അവയെ വിക്കിനിഘണ്ടുവിലേക്ക് പരിഗണിക്കാവുന്നതാണ്. ലേഖനങ്ങളുടെ എണ്ണത്തിലല്ല കാര്യം അവയുടെ ഗുണനിലവാരത്തിലാണ്. കൂടാതെ ഇവിടെയുള്ള പല ഒറ്റവരി ലേഖനങ്ങളും നീക്കം ചെയ്യെപ്പെടേണ്ടി വരില്ല ലയിപ്പിക്കുകയോ, അല്പം കൂടി ചേർത്താൽ ഒറ്റവരി നിലവാരത്തിൽ നിന്ന് രക്ഷപ്പെടുന്നവയോ ആണ്. --ജുനൈദ് | Junaid (സംവാദം) 05:24, 9 ഫെബ്രുവരി 2010 (UTC)
ബോണാക്കാടു് പോലുള്ള ഒറ്റ വരി ലെഖനങ്ങളെ അതായതു് ഗ്രാമപഞ്ചായത്ത് ലെഖനങ്ങളിൽ ലയിപ്പിക്കുക. പിന്നീടു് വികസിച്ചു് വന്നാൽ പിരിച്ചു് പ്രത്യേക ലെഖനം ആക്കുക. വിക്കിപീഡിയ തന്നെ ഇൻകുബേറ്ററിൽ വച്ചു് ആവശ്യത്തിനു് പ്രവർത്ത്കരുണ്ടെങ്കിൽ ആനു് പ്രത്യേക സൈറ്റാക്കുക. അതെ പോലെ തന്നെ ഇത്തരം ലേഖന്നങ്ങളേയും പരിഗണിക്കേണ്ടി വരും.
നമ്മുടെ ലക്ഷ്യം മറ്റൊരു വിജ്ഞാനകോശവും വിവരം നൽകാത്ത ലക്ഷക്കണക്കിനു് വിഷയങ്ങളെക്കുറിച്ചു് ഒറ്റവരി ലെഖനങ്ങൾ ഉണ്ടാക്കി, ഈ വിഷയത്തെക്കുറിച്ചുള്ള ഒറ്റ വരി ലെഖനം മലയാളം വിക്കിപീഡിയയിലുണ്ടു് എന്നു് പറയുകയാണോ (ഒപ്പം ലെഖനങ്ങളുടെ എണ്ണത്തിൽ മറ്റുള്ള ഇന്ത്യൻ വിക്കിപീഡിയകളെ കടത്തി വെട്ടാം, ആ പ്രത്യേക വിഷയത്തെ കുറിച്ചുള്ള വിവരം തിരയാൻ വരുന്ന ആളെ ആ വിഷയ്ത്തെ കുറിച്ചുള്ള ശരിക്കുള്ള കാര്യംമനസ്സിലാക്കാൻ ഇംഗ്ലീഷ് വിക്കിയിലേക്കും ഗൂഗിളിലേക്കുമൊക്കെ ആട്ടിയോടിക്കാം എന്ന വേറെ മെച്ചങ്ങളും ഉണ്ടു്) അതോ ഉള്ളതു് കുറച്ചു് വിഷയങ്ങളാണെങ്കിലും അതിനെ കുറിച്ചു് അടിസ്ഥാനവിവരങ്ങൾഎൻകിലും നൽകുകയാണോ?
ഇതിനുത്തരം കണ്ടു പിടിച്ചാൽ ഈ പ്രശ്നത്തിനു് പരിഹാരം ആയി.
രമെശൻ പറയുന്ന കാര്യങ്ങൾ ശരിയാക്കാൻ ലെഖനരക്ഷാസംഘത്തെ ആക്ടീവാക്കുകയാണു് വേണ്ടതു്. അല്ലാതെ ആരു് ഏതു് ഒറ്റവരി ലെഖനം തുടങ്ങിയാലും ബോണക്കാടുകാരൻ വരുന്നതു് വരെ കാത്തിരിക്കുക പരിപാടി ചെയ്യുകയല്ല. അങ്ങനെ ബോണക്കാടുകാരൻ വരുന്നതു് വരെ കാത്തിരിക്കാൻ ആണെങ്കിൽ വിക്കിയിൽ ലേഖനം നമ്മളൊക്കെ ചെയ്യുന്ന പരിചരണത്തിന്റെ ആവശ്യമെന്തു്. വിക്കിപീഡിയ ലെഖനങ്ങലുടെ ഗുണനിലവാരും നോക്കേണ്ട കാര്യമെന്തു്? വിക്കി ഉപയോഗിക്കുന്നവരുടെ യൂസബിലിറ്റി നോക്കേണ്ട കാര്യമെന്തു്? മലയാളം വിക്കി വായനക്കാർക്കു് ഉപകാരപ്പെടുന്നുണ്ടോ എന്നു് നോക്കെണ്ട കാര്യെമെന്തു്?
ഇനി ഇതൊന്നും അല്ല ഒറ്റവരി കളെ നിലനിർത്തി ബോണക്കാടുകാരൻ വരുന്നതു് കാത്തിരിക്കുന്ന പരിപാടി ഇനി മുതൽ തുടങ്ങാനാണെങ്കിൽ, ഒറ്റവരി ഫലകം ഡിലീറ്റി തന്നെ നമുക്കു് തുടങ്ങാം. നമുക്കെല്ലാവർക്കും നാളെതൊട്ട് ലേഖനങ്ങളുടെ എണ്ണം കൂട്ടുന്ന പരിപാടി തുടങ്ങാം, മലയാളം വിക്കിപീഡിയ മറ്റുള്ള ഇന്ത്യൻ ഭാഷവിക്കിപീഡിയകളുടെ ഇടയിൽ നേടിയ വ്യക്തിത്വം ഇല്ലാതാക്കാം. --Shiju Alex|ഷിജു അലക്സ് 06:40, 9 ഫെബ്രുവരി 2010 (UTC)
- ബോണക്കാട്ടുകാരൻ വരുന്നതുവരെ നിലനിർത്തണം എന്നൊന്നും ആവശ്യപ്പെടുന്നില്ല; എങ്കിലും ആ പ്രദേശത്തെക്കുറിച്ച് വേറെ ആരെങ്കിലും എന്തെങ്കിലും എഴുതിയാൽ അപ്പോൾ തന്നെ തെളിവ് ഫലകം ചേർക്കാൺ ആരും മടിക്കാറില്ല. ഒൺലൈനായോ ഓഫ് ലൈനായോ ഒരു വിവരണവും ലഭിക്കാത്ത ഒരു വിഷയത്തെക്കുറിച്ച്; അവരവരുടെ അറിവിലുള്ളതുമാത്രം എഴുതിയാൽ പിന്നീട് അതിനെച്ചൊല്ലി വാഗ്വാദങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. അതിനാൽ ഒരു വിഷയത്തെക്കുറിച്ച് അല്പം വിവരങ്ങൾ മാത്രമേ അവലംബത്തിൽ നിന്നും ലഭിക്കുന്നുള്ളൂ എങ്കിൽ അത്രമാത്രം നൽകുന്നതായിരിക്കും. ഉചിതം. അതുമല്ലെങ്കിൽ ഒരു എളുപ്പവഴിയുണ്ട്. ഒറ്റവരികളെല്ലാം മായ്ക്കുക. . --സുഗീഷ് 07:00, 9 ഫെബ്രുവരി 2010 (UTC)
- മായ്ക്കുന്നതിനു മുമ്പ് എപ്രകാരമെങ്കിലും നിലനിർത്താൻ പറ്റുമോ എന്നു നോക്കേണ്ടതാണ്. മായ്ക്കുന്നതിനാവരുത് മുൻതൂക്കം എന്നെന്റെ അഭിപ്രായം. നമ്മുടെ ക്വാളിറ്റി ഡെപ്ത് ആണെങ്കിൽ, ഒരു ലക്ഷം ലേഖനങ്ങളിലാത്ത വിക്കികളിലെ 300-നു മേലുള്ള ഡെപ്ത് അസാധുവാണെന്നും പറയപ്പെടുന്നു. --പ്രവീൺ:സംവാദം 07:06, 9 ഫെബ്രുവരി 2010 (UTC)
ഡെപ്ത്തു് അല്ല, വായനക്കാരനു് ലെഖനത്തിൽ നിന്നു് അടിസ്ഥാനവിവരമെങ്കിലും ലഭിക്കുന്നുണ്ടോ എന്നതാണു് ചൊദ്യം. അതു് ലഭിക്കുന്നിലെങ്കിൽ ഡെപ്ത്തും മറ്റു് ഗുണനിലവാര മാപിനികൾകൊണ്ടൊന്നും യാതൊരു കാര്യവുമില്ല. അടിസ്ഥാനവിവരം നൽകുന്നില്ലെങ്കിൽ ലയിപ്പിക്കാൻ പറ്റുന്നതാണെങ്കിൽ ലയിപ്പിക്കുകയും അല്ലാത്തവ ഒഴിവാക്കുക തന്നെയും വേണം.
ഡെപ്ത്തിന്റെ കാര്യമൊക്കെ ട്ടു് കുറച്ചു് ഗൗരവമായി വിജ്ഞാനകൊശരചനയെ സമീപിക്കെന്റ സമയമായി --Shiju Alex|ഷിജു അലക്സ് 07:51, 9 ഫെബ്രുവരി 2010 (UTC)
- മലയാളംവിക്കിപീഡിയയിൽ നിലവിലുള്ള ഒറ്റ വരി ലേഖനങ്ങൾ(ഫലകം ചേർത്തവ) നൂറ്റിച്ചില്ലറയാണ്. (ഇംഗ്ലീഷ് വിക്കിപീഡിയയിൽ നൂറുകണക്കിനുവരും). ഇവയിൽ പലതും നാം ശ്രമിച്ചാൽ വികസിപ്പിക്കാവുന്നതേയുള്ളൂ. ബാക്കി 50 എണ്ണം വന്നാൽപ്പോലും അപരാധമല്ല. കാരണം, വിക്കിപീഡിയ . പതിനായിരക്കണക്കിന് സജീവപ്രവർത്തകരുള്ള ഇംഗ്ലീഷ് വിക്കിപീഡിയയിൽ അവലംബമില്ലാത്ത ലേഖനങ്ങൾ ഇത്ര മാസത്തിനുള്ളിൽ മായ്ക്കപ്പെടും എന്ന നയം വന്നാൽ എന്തായിരിക്കും കഥ?
- ഇംഗ്ലീഷ് വിക്കിയിലെ നയങ്ങളിൽ വലിയൊരു പങ്കും കഴിഞ്ഞ ഏതാനും വർഷങ്ങളിൽ രൂപീകരിച്ചവയാണ്, വിക്കിപീഡിയ വേണ്ടത്ര വികസിച്ചതിനു ശേഷം. മലയാളം വിക്കിപീഡിയയുടെ അവസ്ഥയിലായിരുന്നപ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയ എങ്ങനെയായിരുന്നെന്ന് (ഇപ്പൊഴും) തെളിയിച്ചുതരണോ? “മലയാളം വിക്കിപീഡിയ ഇംഗ്ലീഷ് വിക്കിപീഡിയയല്ല.” എന്ന നയമാണ് ആദ്യം വേണ്ടത്:-)
- ഇവിടെ ആരും എണ്ണത്തിനുവേണ്ടി ശ്രമിക്കുന്നില്ലെന്ന് ആർക്കാ അറിയാത്തെ?. അതാണ് മലയാളം വിക്കിപീഡീയയുടെ വിജയമെന്നും.
- ബോണക്കാട്ടുകാരനെ കാത്തിരിക്കണമെന്നല്ല പറഞ്ഞത്, ഷിജുവിനോ എനിക്കോ ബോണക്കാടിനെക്കുറിച്ച് അന്വേഷിച്ചോ പഠിച്ചോ കൂട്ടിച്ചേർക്കാൻ കഴിയുന്നില്ലെങ്കിൽ രണ്ടു വരി എഴുതിപ്പോയി എന്നതിന് ഒരാളുടെ (say, ബോണക്കാട്ടുകാരൻ) സംഭാവനയെ നിഷേധിക്കുന്നത് ബ്യൂറോക്രസിയാണ്.
- പ്രൊക്രോസ്റ്റസ് കട്ടിൽ: സുധാകർ മംഗളോദയം എന്ന ലേഖനത്തെ രക്ഷിക്കാൻ വേണ്ടി അവിടെ അനാവശ്യമായ ചില കാര്യങ്ങൾ തിരുകി വരിയൊപ്പിച്ചപ്പോൾ മലയാളം വിക്കിപീഡിയയുടെ ബ്യൂറോക്രസി കണ്ട് ചിരിവന്നിട്ടുണ്ട് (മറ്റ് പലപ്പോഴും). മുമ്പ് ഇതേ കാരണത്താൽ ‘നീർമറി’ എന്ന ലേഖനം മായ്ക്കപ്പെട്ടപ്പോൾ വേദനയും (മറ്റ് പലപ്പോഴും).
- ഒറ്റയ്ക്കു പ്രസക്തമായ വിഷയത്തെ ലയിപ്പിക്കുന്നത് ആ വിഷയത്തിന് വികസിക്കാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുകയാണ്. പിന്നീട് ആ വിഷയം വികസിച്ച് മറ്റൊരു ലേഖനമായിത്തീരുമെന്ന് കരുതാൻ പറ്റില്ല.
- ഫലകം ചേർക്കുന്നത് ഇവിടെ കൂടുതൽ ശ്രദ്ധ വേണ്ടിയിരിക്കുന്നു എന്ന് ഓർമ്മിപ്പിക്കാനാണ്. മായ്ക്കും എന്ന ഭീഷണിയും കെടന്നോട്ടെ; രണ്ടാമത്തെ ബോണക്കാടൻ ഐപി ഭയന്ന് വിവരങ്ങൾ കൂട്ടിച്ചേർത്താൽ നല്ലതല്ലേ (ഇതുപോലെ):-)
ഓ.ട്ടോ:ഹിന്ദിവിക്കിപീഡിയ എന്ന അസംബന്ധത്തെക്കുറിച്ച് തൽക്കാലം സംസാരിക്കുന്നില്ല.തച്ചന്റെ മകൻ 17:19, 9 ഫെബ്രുവരി 2010 (UTC)
- മലയാളം വിക്കിപീഡിയയിൽ എന്തെങ്കിലും എഴുതിത്തുടങ്ങാൻ താൽപ്പര്യമുണ്ടായാൽപ്പോലും അടുത്ത നിമിഷം അതുവേണ്ട എന്നു തോന്നും. വർഷങ്ങളിത്രയായിട്ടും മലയാളം വിക്കിപീഡിയയിൽ സജീവമായി എഴുതിക്കൊണ്ടിരിക്കുക എന്ന (രസകരമാവേണ്ടിയിരുന്ന) സംഗതി എന്നെസംബന്ധിച്ചിടത്തോളം വേണ്ടത്ര ഉണ്ടായിട്ടില്ല. ഒറ്റവരിലേഖനങ്ങളോടുള്ള ഈ കടുംപിടുത്തം തന്നെ കാരണം. അനന്തസാദ്ധ്യമായി വളർന്നുവരുന്ന / വളർന്നുവരേണ്ട ഒരു തുറന്ന വിജ്ഞാനകോശത്തിൽ എന്തുകൊണ്ടാണു് ഒറ്റവരി ലേഖനങ്ങൾക്കും മറ്റു നെടുനെടുങ്കൻ ലേഖനങ്ങൾക്കൊപ്പം തന്നെ പ്രാധാന്യമുള്ളതെന്നു് പലകുറി വിശദീകരിക്കാൻ ശ്രമിച്ചിട്ടും ആർക്കും മനസ്സിലായ മട്ടില്ല.
- ഡിജിറ്റൽ എക്സ്പാൻസ് എന്ന മഹത്തായ സാദ്ധ്യതയാണു് ബ്രിട്ടാനിക്കയും വിക്കിപീഡിയയും തമ്മിലുള്ള പ്രധാന വ്യത്യാസം. തക്കതായ ഒരു ക്ലൂവിൽനിന്നു് (കീവേർഡ് എന്നു വായിക്കുക) ഒരൊറ്റ ലിങ്കു മതിയാവും സന്നിഗ്ദമായ ഒരു ഘട്ടത്തിൽ ഒരാൾക്കു് അയാൾ ആഗ്രഹിച്ച വിവരാന്വേഷണത്തിനു ഫലപ്രാപ്തി കൊടുക്കാൻ. അത്തരം ഒരു കീവേർഡ് കാണുമ്പോൾ അതിനെക്കുറിച്ച് തനിക്കറിയാവുന്ന ഒരു വാചകമെങ്കിലും കൂട്ടിച്ചേർക്കാം എന്നാവും മറ്റൊരാൾ വിചാരിക്കുക. (നേരേ മറിച്ച്, അതേ വിഷയത്തെക്കുറിച്ച് രണ്ടു ഖണ്ഡികയിൽ ഒരു ലേഖനം എഴുതുക എന്ന കാര്യം അയാൾ സങ്കൽപ്പിക്കുന്നതുപോലുമുണ്ടാവില്ല).
: ആർക്കും എഴുതാവുന്ന എന്നൊക്കെ എളുപ്പത്തിൽ പറയാമെങ്കിലും, അങ്ങനെ ‘ആർ’ എഴുതിയാലും ഒത്തുപോകുന്നത്ര ലളിതമായിട്ടല്ല നമ്മുടെ (മലയാളം വിക്കിപീഡിയയുടെ) നയരേഖകളും ശൈലീപുസ്തകങ്ങളും വികസിച്ചുവന്നിട്ടുള്ളതു്. ഇതറിയാൻ ഒരു തുടക്കക്കാരനെ മുന്നിലിരുത്തി, അയാളെക്കൊണ്ടുതന്നെ വിക്കിപീഡിയയിൽ ഒരു ലേഖനം എഴുതിച്ചുനോക്കണം.
- അപ്പൂപ്പൻതാടി എന്ന വാക്കിന്റെ ഇംഗ്ലീഷ് എന്താണു് എന്നു ചോദിച്ചുകൊണ്ട് ഈയിടെ ഒരാൾ ഒരു സന്ദേശമയച്ചു. വിക്കിപീഡിയയിൽ നോക്കിയോ എന്നുചോദിച്ചപ്പോൾ നോക്കിയെന്നും വിക്കിപീഡിയയിൽ അങ്ങനെ ഒരു വാക്കേ ഉണ്ടായിരുന്നില്ല എന്നും മറുപടി വന്നു. (വിക്ഷണറിയിൽ നോക്കിയിട്ടുണ്ടാവണമെന്നില്ല). അവശ്യം വേണ്ട ഒരു ലേഖനം തന്നെ. പക്ഷേ ഇപ്പോൾ തൽക്കാലത്തേക്കു് അതിന്റെ ഇംഗ്ലീഷ് ലേഖനത്തിലേക്ക് ഒരു ലിങ്ക് ഇട്ടു വെക്കാം, ഒരു വരി കുറിപ്പും എഴുതിവെക്കാം എന്നു കരുതി. നിമിഷങ്ങൾക്കകം അതിൽ ഭീഷണി സ്റ്റബ് വന്നു! പിന്നീട് എഴുതിച്ചേർക്കാമെന്ന ആവേശം പിന്നെ പോയവഴി കണ്ടില്ല. :(
- തിരക്ക്, അലസത, മറ്റു പ്രാരാബ്ദങ്ങൾ എന്നിവ കൂടുതലുള്ളവരാണു് മിക്കവാറും ആളുകൾ. വിക്കിപീഡിയയുടെ അഡിക്ഷൻ വരിക എന്നതു് ക്രമത്തിൽ മാത്രം, സാവധാനത്തിൽ മാത്രം ഉണ്ടാവുന്ന ഒരു കാര്യമാണു്. മിക്കവാറും ആളുകൾക്ക് ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തെക്കുറിച്ച് മറ്റുള്ളവർക്കൊന്നും ഇല്ലാത്ത ഒരിത്തിരി അറിവുണ്ടായിരിക്കും. ആ അറിവിനെ പൂർണ്ണമായ ഒരു ലേഖനമാക്കിയെടുക്കുവാനുള്ള ശൈലീവൈദഗ്ദ്യമോ ക്ഷമയോ സമയമോ അയാൾക്കുണ്ടാവണമെന്നില്ല. ഒരൊറ്റ നിമിഷം കൊണ്ട് ചേർത്തുവെക്കാവുന്ന ഒരു ചെറുകുറിപ്പാണെങ്കിൽ (ആധികാരികമായിത്തന്നെയുള്ള ശരിയായ ഒരു വിവരം) അയാൾ അതൊരു മടിയും കൂടാതെ ചെയ്യും.
- അത്തരം ഒരു ചെറിയ കുറിപ്പുകാണുമ്പോളായിരിക്കും വേറൊരാൾക്ക് അതിൽ സ്വല്പമെങ്കിലും കൂടുതൽ എഴുതിച്ചേർക്കാനുണ്ടെന്നു തോന്നുക. അഞ്ചുമിനിട്ടുകൊണ്ടു ചെയ്യാമെന്നുള്ളതാണെങ്കിൽ തീർച്ചയായും അയാൾ അതുചെയ്തിരിക്കും. അതേ സമയം, താൻ എഴുതിവെച്ച ലേഖനം ദൈർഘ്യത്തിന്റേയും ശൈലിയുടേയും അവലംബത്തിന്റേയും പോരായ്മകൊണ്ട് തനിക്കുതന്നെ ഒരു പാരയായിവരുമെന്നു തോന്നിയാൽ പിന്നെ ആ വഴിയ്ക്കു മഷിയിട്ടുനോക്കിയാൽ കാണില്ല അയാളെ.
- ഗുണമേന്മയുടെ കാര്യത്തിൽ നമ്മുടെ വിക്കിപീഡിയ മറ്റു സഹോദരവിക്കിപീഡിയയെക്കാൾ ബഹുദൂരം മുന്നിലാണെന്നു സമ്മതിക്കാം. പക്ഷേ വളരെക്കുറച്ചുപേർ വളരെക്കൂടുതൽ സമയം ചെലവാക്കി പരിപാലിച്ചുപോരുന്ന ഈ ഗുണമേന്മ നമുക്കെത്ര കാലം സൂക്ഷിച്ചുകൊണ്ടിരിക്കാം?
- ആളുകൾ എത്രവേണമെങ്കിലും ലേഖനങ്ങൾ (അവ എത്ര ചെറുതാണെങ്കിലും) എഴുതിക്കൊള്ളട്ടെ. എത്ര ചെറുതാണെങ്കിലും, അറിവിന്റെ ഒരു ചെറിയ പൊട്ടെങ്കിലുമുണ്ടങ്കിൽ, സാമാന്യം ആധികാരികവും പ്രസക്തവും ശ്ലീലവും ആണെങ്കിൽ അവയെ യോഗ്യമായ ലേഖനങ്ങൾ ആയിത്തന്നെ കരുതണം. കൂടുതൽ വികസിപ്പിച്ചെടുക്കേണ്ട ജോലി മറ്റുള്ളവർ ചെയ്തില്ല എന്ന (മറ്റുള്ളവരുടെ) അപരാധത്തിനു് ശിക്ഷയായി ആ (ചെറു) ലേഖനം തന്നെ നീക്കം ചെയ്യുക എന്ന വിധി സമ്മാനിച്ചുകൂടാ. അത്തരം ലേഖനത്തിനുമുകളിൽ “ഇത് ഉടൻ നീക്കം ചെയ്യപ്പെടും” എന്നൊരു ഡമോക്ലീസ് വാൾ തൂങ്ങിക്കിടന്നുകൂടാ. (“ലേഖനം അപൂർണ്ണമാണു്, ഇനിയും വികസിക്കേണ്ടതാണു്” എന്നൊക്കെയാവാം.)
- അത്തരത്തിൽ “എളുപ്പത്തിലും വേഗത്തിലും” എഴുതാൻ തക്കവണ്ണം മലയാളം വിക്കിപീഡിയ നിർമ്മാണം ലളിതമായാലേ സാധാരണക്കാരായ കൂടുതൽ ആളുകളെ ഇവിടെ പ്രതീക്ഷിക്കാനാവൂ.
- ശൈലീപുസ്തകവും കുറ്റമറ്റ അടച്ചൊതുക്കവും വേണ്ടതുതന്നെ. പക്ഷേ, ഇതിനകം ലക്ഷക്കണക്കിനു ലേഖനങ്ങളും ഉപയുക്താക്കളും ഉൾക്കൊള്ളുന്ന ഇംഗ്ലീഷ് വിക്കിപീഡിയയിൽ കാണുന്നതുപോലെയുള്ള പിടിവാശികൾ പിടിക്കാൻ വേണ്ടത്ര വളർച്ച നമുക്കെത്തിയിട്ടില്ല. പ്രധാന/പരിചയസമ്പന്നരായ വിക്കികാരന്മാരുടെ (ഇപ്പോൾ ലേഖനം എഴുതാൻകൂടി ചെലവിടുന്ന) സമയവും ശ്രദ്ധയും ക്രമേണ അതിനുവേണ്ടിമാത്രമായി നിജപ്പെടുത്താവുന്നതാണു്. അങ്ങനെ രണ്ടുനിരയിലുള്ള ഒരു വ്യൂഹമായിരിക്കണം ഇനി മലയാളം വിക്കിപീഡിയയിൽ വികസിച്ചുവരേണ്ടതു്.
--ViswaPrabha (വിശ്വപ്രഭ) 23:05, 17 മേയ് 2010 (UTC)
- {{ഒറ്റവരിലേഖനം}} ഫലകത്തിന് തുടക്കമിട്ടത് ഞാനാണെന്ന ഏറ്റുപറച്ചിലോടെ പറയട്ടെ, ഈ ചർച്ച പുതിയ ചില ചിന്തകൾ മനസ്സിലേക്ക് കൊണ്ടുവരാൻ സഹായിച്ചു. കുറേ ലേഖനങ്ങളെ കൂട്ടമായി ഏതെങ്കിലും വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുന്നത് മലയാളം വിക്കിപീഡിയയിൽ പ്രയോജനം ചെയ്യുന്നില്ല എന്നതാണ് അതിൽ പ്രധാനം. ഒറ്റവരിലേഖനത്തിന്റെ കാര്യം തന്നെയെടുത്താൽ, തുടക്കത്തിൽ ഈ വിഭാഗത്തിൽ ലേഖനങ്ങൾ കുറവായിരുന്ന സമയത്ത് അതിനെ പരിപാലിക്കാനും സംരക്ഷിക്കാനുമെല്ലാം ധാരാളം പേരുണ്ടായിരുന്നു. ലേഖനരക്ഷാസംഘത്തിന്റെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. എന്നാൽ ഈ വിഭാഗത്തിലേക്ക് ലേഖനങ്ങളുടെ കൂമ്പാരം വന്നുകയറിയതോടെ ആ ദിക്കിലേക്ക് നോക്കാൻ പോലും ആളില്ലാതെയായി. ചുരുക്കത്തിൽ ഇത്തരം ഫലകങ്ങളൊന്നും ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല എന്നർത്ഥം.
- മുമ്പ് ലേഖനങ്ങളിൽ {{മായ്ക്കുക}} ഫലകം നല്കി അവയെ ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങളുടെ കൂട്ടത്തിൽ ലിസ്റ്റ് ചെയ്യുമ്പോൾ ആവേശത്തോടെ കയറിവന്ന് അവയെ സംരക്ഷിക്കാൻ ഒട്ടേറെ പേർ സഹായിച്ചിരുന്നു. ഏതെങ്കിലും ഒരു ലേഖനം ചൂണ്ടിക്കാട്ടി ഇതിന് ഇന്ന പ്രശ്നമുണ്ട് എന്നു പറയുമ്പോൾ മാത്രം പ്രതികരിക്കുന്ന സ്വഭാവമാണ് ഇപ്പോഴുള്ള മലയാളം വിക്കിയന്മാരിൽ പലർക്കും ഉള്ളത്. തന്നത്താൻ കണ്ടുപിടിച്ച് സ്വയമേവ ആവശ്യമുള്ള തിരുത്തലുകൾ വരുത്തി ലേഖനത്തെ സംരക്ഷിച്ചെടുക്കാൻ താല്പര്യമുള്ളവർ നന്നേ ചുരുക്കം. ലേഖനങ്ങളെ വർഗ്ഗത്തിൽ തിരഞ്ഞുനോക്കി കണ്ടുപിടിക്കുന്ന ശീലം ഇവിടെ നന്നേകുറവാണെന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. നടപടികൾ ആവശ്യമുള്ള ലേഖനങ്ങളെ ഒരു പ്രത്യേക താളിൽ ലിസ്റ്റ് ചെയ്ത് ശ്രദ്ധയിൽപ്പെടുത്തുമ്പോൾ അനുയോജ്യമായ സംഭാവനകൾ നല്കാൻ തയ്യാറാകുന്നവർ ധാരാളവും.
- ഈ സാഹചര്യത്തിൽ ലേഖനങ്ങളെ കൂട്ടത്തോടെ വാഗണിലേക്ക് കുത്തിക്കയറ്റിനു പകരം ഒരോന്നായി മറ്റുപയോക്താക്കളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന ഒരു കർമ്മപദ്ധതിക്കാണ് തുടക്കം കുറിക്കേണ്ടത്. മുകളിൽ സൂചിപ്പിച്ചതുപോലെ എല്ലാവരും പുതിയ ലേഖനം എഴുതാൻ മാത്രം തന്നെ തയ്യാറെടുക്കണമെന്നില്ല. ഇത്തരത്തിലുള്ള പരിപാലനപ്രക്രിയയിലേക്ക് സജീവ ഉപയോക്താക്കൾ മാറേണ്ടിയിരിക്കുന്നു.
- അത്യാവശ്യം വേണ്ട ലേഖനമെന്ന് തനിക്കു തോന്നുന്ന ലേഖനം തുടങ്ങുകയെന്നല്ലാതെ, പുതിയ ലേഖനങ്ങൾ എഴുതാൻ പുതിയ ഉപയോക്താക്കളെ അനുവദിക്കുക. (തുടക്കകാലത്ത് തന്റെ പേരില്ലെങ്കിലും താൻ തുടങ്ങിവെച്ചെന്ന രീതിയിൽ പുതിയ ലേഖനം തുടങ്ങാനായിരിക്കും തുടക്കക്കാർക്കെല്ലാം ആഗ്രഹം.) ഇവയെ തലയ്ക്കുമുകളിൽ വലിയ ഫലകമൊന്നും കെട്ടിത്തൂക്കാതെ വളരെ ചെറിയ എന്തെങ്കിലും സന്ദേശത്തോടെ പരിപാലനസംഘത്തിന് നേതൃത്വം നല്കുന്നവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക. (ഈ ഫലകം ലേഖനത്തിന്റെ മുകളിൽ ആവശ്യമില്ല. അപൂർണ്ണം ഫലകം പോലെത്തന്നെ അവയും ലേഖനത്തിന്റെ അവസാനം മതി. പരിപാലനത്തിന് തയ്യാറാകുന്ന സജീവ ഉപയോക്താക്കൾക്ക് മാത്രമേ ഇത്തരം ഫലകങ്ങളിൽ താല്പര്യമുണ്ടാകൂ. അല്ലാത്തവരെ ഞെട്ടിക്കാൻ മാത്രമേ ഇതുപകരിക്കൂ.) ആ നേതൃത്വം അത്തരം ഓരോ ലേഖനങ്ങളെയും ഓരോന്നായി മറ്റുള്ളവരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരിക.
- കൂടെ പുതിയ ലേഖനങ്ങൾ വരുന്നതിനെ നാം കണ്ണുമടച്ച് നിരുത്സാഹപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. നമുക്കു ശേഷവും മലയാളം വിക്കിപീഡിയ നിലനിൽക്കും എന്നുറപ്പിച്ചുകഴിഞ്ഞാൽ, നാം ഇന്നു പുലർത്തുന്ന ഗുണമേന്മ അതിനേക്കാളും മികച്ച രീതിയിൽ നിലനിർത്താൻ ഭാവിതലമുറ ശ്രദ്ധിക്കുമെന്നുതന്നെ പ്രത്യാശിക്കാം. ലേഖനങ്ങളുടെ എണ്ണം കൂടട്ടെ. ചെറിയൊരു വിജ്ഞാനശകലമാണെങ്കിൽ ശ്രദ്ധേയമാണെങ്കിൽ അതങ്ങനെ നിലനിൽക്കട്ടെ. ശ്രദ്ധേയമല്ലാത്തതിനെ മാത്രം മായ്ക്കാൻ നിർദ്ദേശിക്കാം.--സിദ്ധാർത്ഥൻ 02:20, 18 മേയ് 2010 (UTC)
ഒഴിവാക്കും എന്ന ഭീഷണി ഒഴിവാക്കി, വികസിപ്പിക്കുവാൻ സഹായിക്കുക എന്നാക്കിയാൽ മതിയാകും. ഒരു നിവർത്തിയുമില്ലെങ്കിൽ ലയിപ്പിക്കുക. ഇത്തരം ലേഖനങ്ങളെ ട്രാക്ക് ചെയ്യാനും വികസിപ്പിക്കാനും മറ്റുമുള്ള സംവിധാനങ്ങൾ തുടർന്നും വേണം. പക്ഷെ ലേഖനത്തിന്റെ എണ്ണം പെരുപ്പിക്കാൻ വേണ്ടി അതു് ഇത്തരം തരം താണ വിക്കി എഡിറ്റിങ്ങിലേക്ക് അധഃപതിക്കാൻ ഇടവരരുതു്. അങ്ങനെ സംഭവിച്ചാൽ നിലവിയിൽ മലയാളം വിക്കിയിൽ താല്പര്യമെടുത്ത് തുടരുന്നവർ പോലും അകലാനേ അതു് ഇടയാക്കൂ. --ഷിജു അലക്സ് 05:13, 28 മേയ് 2010 (UTC)
- കുറച്ച് നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു.
- (1) {{ഒറ്റവരിലേഖനം}} ഫലകം {{അപൂർണ്ണം}} ഫലകത്തെപ്പോലെ മുകളിൽനിന്ന് താഴേക്ക് മാറ്റണം. തലക്കെട്ടിനു താഴെത്തന്നെ ഇത്തരമൊരു തോരണം വേഗത്തിൽ വരുന്നത് എന്തായാലും ഭൂഷണമല്ല.
- (2) ഫലകത്തിലെ സന്ദേശത്തിന്റെ വലിപ്പം കുറയ്ക്കുക. പുറംപെട്ടിയും മറ്റു തൊങ്ങലുകളും ഒഴിവാക്കി ലേഖനത്തിന്റെ മൊത്തത്തിലുള്ള ഭദ്രതയ്ക്ക് കോട്ടം തട്ടാത്ത രീതിയിൽ ഇതിന്റെ ഡിസ്പ്ലെ ഉറപ്പുവരുത്തുക.
- (3) മായ്ക്കുമെന്ന ഭീഷണി ഒഴിവാക്കുക. പകരം ഒറ്റവരിയായി തുടരുന്ന ഈ ലേഖനം ലേഖനരക്ഷാസംഘം പദ്ധതിയിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നു എന്നോ മറ്റോ ചേർക്കാം.
- (4) ലേഖനരക്ഷാസംഘം പദ്ധതി വിപുലമാക്കുക.
- (5) ഒറ്റവരിലേഖനം സംബന്ധിച്ച് ലേഖനത്തിൽ പ്രത്യക്ഷപ്പെടുന്ന വർഗ്ഗം ഹിഡ്ഡൻ കാറ്റഗറിയാക്കണം. (സാധാരണക്കാരന് ആവശ്യമില്ലാത്ത വർഗ്ഗങ്ങൾ കാണാതെ സൂക്ഷിക്കാൻ ഇത് സഹായിക്കും. ഈ ജോലിയിൽ തല്പരരായവർ മാത്രം ഈ വർഗ്ഗം കണ്ടാൽ മതിയല്ലോ. വിവിധ വിക്കിപദ്ധതികളുടെയും വിക്കി പരിപാലനത്തിന്റെയും വർഗ്ഗങ്ങളെല്ലാം ഇങ്ങനെ ഹിഡ്ഡൻ കാറ്റഗറിയാക്കാവുന്നതാണ്.)
- (6) ഈ വർഗ്ഗം ലേഖനരക്ഷാസംഘം പദ്ധതിക്ക് നേതൃത്വം നല്കുന്നവരും പ്രത്യേക താല്പര്യമുള്ളവരും മാത്രം നിരന്തരം നിരീക്ഷിച്ചാൽ മതിയല്ലോ.
- (7) നേതൃത്വം എടുക്കുന്ന കുറച്ചുപേർ ലേഖനങ്ങളെ പ്രാധാന്യവും മറ്റും നിർണ്ണയിച്ച് ക്രമാനുഗതമാക്കി മാറ്റി ഒരു താളിലേക്ക് ലിസ്റ്റ് ചെയ്യുക. പദ്ധതിയിലെ മറ്റംഗങ്ങൾ ഈ താളിൽനിന്ന് എളുപ്പത്തിൽ ലേഖനങ്ങൾ കണ്ടെത്തിക്കൊള്ളട്ടെ.
- (8) സമയക്ലിപ്തതയോടെ ഓരോ ലേഖനങ്ങളെയും സംരക്ഷിക്കുക.
- അഭിപ്രായങ്ങളും കൂടുതൽ നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു. --സിദ്ധാർത്ഥൻ 16:35, 28 മേയ് 2010 (UTC)
സിദ്ധാർത്ഥൻ മുകളിൽ സമർപ്പിച്ച നിർദ്ദേശങ്ങളെ പിന്താങ്ങുന്നു. ശ്രദ്ധേയത ഉണ്ടായിട്ടും ഉള്ളടക്കം ഇല്ലാത്തതിനാൽ ഒഴിവാക്കപ്പെടാൻ സാദ്ധ്യതയുള്ള ലേഖനങ്ങളായിരിക്കണം ലേഖനരക്ഷാസംഘത്തിന്റെ മുൻഗണനയിൽ വേണ്ട സംഗതി. പക്ഷെ ഉള്ളടക്കം ഇല്ലാത്തതിനാൽ ഒഴിവാക്കപ്പെടുന്ന ലേഖനങ്ങൾ മലയാളം വിക്കിയിൽ ഈയടുത്തായി ഇല്ല എന്നു് തന്നെ പറയേണ്ടി വരും. --ഷിജു അലക്സ് 03:26, 30 മേയ് 2010 (UTC)
- ഇതിൽ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങൾ വിക്കിപീഡിയ:ഒഴിവാക്കൽ നയം എന്ന താളിൽ ചേർക്കാം എന്നു കരുതുന്നുണ്ട്. അഭിപ്രായം ഇവിടെ പറയുക. വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ ഇവിടെത്തന്നെ നടത്തുക. --Vssun (സുനിൽ) 10:36, 7 നവംബർ 2010 (UTC)
വിമർശനങ്ങൾ
തിരുത്തുകമലയാളം വിക്കിപീഡിയയിലെ ചില ജീവചരിത്രലേഖനങ്ങളിൽ വിമർശനങ്ങൾക്ക് അമിതപ്രാധാന്യം നൽകപ്പെട്ടതായി കാണപ്പെടുന്നു. ഹമീദ് ചേന്ദമംഗല്ലൂർ, പിണറായി വിജയൻ മുതലായ ലേഖനങ്ങളിൽ കണ്ടന്റിന്റെ വലിയൊരു ഭാഗവും ഇപ്രകാരമുള്ളതാണ്. ജീവചരിത്രലേഖനങ്ങളിൽ വിമർശനമാകാമെങ്കിലും സിംഹഭാഗവും ഇതിനായി വിനിയോഗിക്കുന്നത് ശരിയല്ലെന്നുതന്നെ കരുതുന്നു. ഏതൊരു വ്യക്തിയെക്കുറിച്ചും ഒരുപാട് വിമർശനങ്ങളുണ്ടാകാം, എങ്കിലും ലേഖനത്തിന്റെ ബാക്കിഭാഗം സ്റ്റബ് നിലവാരത്തിലിരിക്കുമ്പോൾ വിമർശനത്തിനായി ഇത്രയും സ്ഥലം ചിലവഴിക്കുന്നത് ശരിയല്ല. ജീവിച്ചിരിക്കുന്ന വ്യക്തികളുടെ കാര്യത്തിൽ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ പൊതുവായ ഒരു നയം രൂപീകരിക്കാൻ താല്പര്യം. വിമർശനഭാഗങ്ങൾ വെട്ടിച്ചുരുക്കുകയും "വിമർശനം" എന്ന തലക്കെട്ടിനുകീഴിലല്ലാതെ മറ്റു ഭാഗങ്ങളിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെടുന്നു -- റസിമാൻ ടി വി 03:15, 15 ജൂലൈ 2010 (UTC)
- ഇത്തരം പ്രവണത വിക്കിയിൽ അനുവദിക്കുന്നത് നന്നല്ല. പിണറായി വിജയൻ എന്ന ലേഖനം ഒരു പടി കൂടി കടന്ന് വിമർശനം, മറുപടി, വിമർശനം, മറുപടി, എന്ന നിലയിലായിട്ടുണ്ടു്. മറുപടിയിൽ അച്ചടക്കമുള്ള പാർട്ടിപ്രവർത്തകനാണു് പിണറായി വിജയൻ എന്ന പ്രസ്ഥാവന പ്രത്യേകം നോക്കുക. വിമർശനത്തിന്റെ നിലവാരവും അതേ തലത്തിൽ തന്നെ. ഇത്തരത്തിൽ വിമർശകരും ഭക്തരും കൂടെ ഓരോ ലെഖനത്തിലും കയറിയിറങ്ങിയാൽ എവിടെയെത്തും. --ഷിജു അലക്സ് 06:18, 15 ജൂലൈ 2010 (UTC)
- ഹമീദ് ചേന്ദമംഗല്ലൂർ,കെ.ഇ.എൻ. കുഞ്ഞഹമ്മദ് എന്നീ ലേഖനങ്ങളിൽ വന്നിട്ടുള്ള വിമർശനഭാഗങ്ങളിൽ ഭൂരിഭാഗവും ഒരു ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വന്ന പഴിചാരലുകളിലെ ചില പ്രത്യേക ഭാഗം മാത്രം എടുത്തു മാറ്റി എഴുതിയതാണ്. ഇതു ഒഴിവാക്കാം. --Anoopan| അനൂപൻ 06:51, 15 ജൂലൈ 2010 (UTC)
- വിമർശനങ്ങൾ ഉന്നയിക്കുകയും അതിനനുസരിച്ച് മറുപടിയും ചേർക്കാൻ അനുവദിക്കുന്നത് വിക്കിപീഡിയയെ ഒരു ബ്ലോഗിന് സമാനമാക്കും. വിമർശനങ്ങളിൽ ചിലവ വസ്തുതകളായി ലേഖനത്തിന്റെ പ്രധാന ഭാഗത്ത് നൽകാവുന്നതാണെങ്കിൽ അങ്ങനെ ചേർക്കുകയായിരിക്കും നല്ലത്. ഇതുപോലെ ഒരോരുത്തരും തങ്ങളുടെ അഭിപ്രായവും ആദർശവും പ്രചരിപ്പിക്കാനുള്ള വേദിയായി വിക്കിയെ ഉപയോഗിക്കുന്നതിനെ അനുയോജ്യമായ വിധത്തിൽ നിയന്ത്രിക്കണം, അല്ലെങ്കിൽ നിലവാരമില്ലാത്ത ലേഖനങ്ങളാകും ഫലം. --ജുനൈദ് | Junaid (സംവാദം) 09:44, 15 ജൂലൈ 2010 (UTC)
- കെ.ഇ.എൻ. കുഞ്ഞഹമ്മദ് എന്ന താളിൽ ഇപ്പോൾ ഐ.പി.എഡിറ്റുകൾ ഈ രീതിയിൽ തന്നെ തുടരുന്നു. ഇക്കാര്യത്തിൽ ഒരു തീരുമാനം പെട്ടെന്ന് എടുക്കേണ്ടത് അത്യാവശ്യമാണ്. --Rameshng:::Buzz me :) 15:47, 15 ജൂലൈ 2010 (UTC)
തൽക്കാലത്തേക്ക് മൂന്ന് ലേഖനങ്ങളിലെയും ഭാഗങ്ങൾ മറച്ചിട്ടുണ്ട്. പിണറായി ലേഖനത്തിൽ ഇപ്പോഴും
“ | അടിസ്ഥാനല്ലാത്ത ഈ ആരോപണങ്ങൾകൊണ്ട് അദ്ദേഹം ഏറെ വ്യക്തിഹത്യക്ക് വിധേയനാക്കപ്പെട്ടു. സി.പി.ഐ.(എം)-ന്റെ കരുത്തനായ സാരഥിയായിരിക്കുന്നതിനാലാണ് പിണറായി വിജയനെ ചില കേന്ദ്രങ്ങൾ വ്യക്തിപരമായി തേജോവധം ചെയ്യുന്നത് | ” |
പോലുള്ള സൂപ്പർ വാക്യങ്ങളുണ്ട് -- റസിമാൻ ടി വി 16:02, 15 ജൂലൈ 2010 (UTC)
ഒരു അടിസ്ഥാനപ്രമാണമെന്ന നിലയിൽ, ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം വിവരിക്കുന്ന എല്ലാ പേജുകളിലേയും എഡിറ്റിങ്ങ് വിക്കിയിൽ അംഗത്വമെടുത്തിട്ടുള്ളവർക്കു മാത്രമായി പരിമിതമാക്കുന്നതു നന്നായിരിക്കും. --ViswaPrabha (വിശ്വപ്രഭ) 19:50, 17 ജൂലൈ 2010 (UTC)
- വിക്കിയിൽ അംഗത്വമെടുത്തിട്ടുള്ളവർ തന്നെയാണു് മേൽ പ്രസ്ഥാവിച്ച വിധം എഴുതിയത്. --ഷിജു അലക്സ് 03:28, 18 ജൂലൈ 2010 (UTC)
വിവക്ഷ
തിരുത്തുകരണ്ടു വിവക്ഷ മാത്രമുള്ള (യഥാർത്ഥപേര് പ്രധാന താളിലേക്ക് പോകുന്നവ) താളുകൾക്ക് (ഉദാഹരണം കൗരവർ), പ്രത്യേകം വിവക്ഷത്താൾ ആവശ്യമുണ്ടോ? അതിനെ {{otheruses4}} പോലുള്ള ഫലകം ഉപയോഗിച്ച് (ഉദാഹരണം കോളാമ്പി) രണ്ടാമത്തെ താളിലേക്ക് തിരിക്കുന്നതല്ലേ നല്ലത്? വിവക്ഷക്കായി മൂന്നാമതൊരു താൾ നിർമ്മിക്കുന്നത് അനാവശ്യവും, തിരയുന്നവർക്ക് ബുദ്ധിമുട്ടുമല്ലേ ഉണ്ടാക്കുകയുള്ളൂ. --Vssun (സുനിൽ) 05:42, 23 ജൂലൈ 2010 (UTC)
- അനുകൂലിക്കുന്നു രണ്ട് താളിനും മുകളിൽ സന്ദേശം നൽകിയാൽ മതി. ഉദാഹരണത്തിന്. കോഴിക്കോട് ജില്ല, കോഴിക്കോട് എന്നീ താളുകൾ കാണുക. രണ്ട് താളുകൾക്ക് മാത്രമായി വിവക്ഷതാൾ ഉണ്ടാക്കേണ്ടതില്ല. --ജുനൈദ് | Junaid (സംവാദം) 07:22, 23 ജൂലൈ 2010 (UTC)
- അനുകൂലിക്കുന്നു --റസിമാൻ ടി വി 01:40, 26 ജൂലൈ 2010 (UTC)
- നിഷ്പക്ഷം ഇപ്പറഞ്ഞകാര്യത്തിൽ എനിക്ക് നിഷ്പക്ഷമായ നിലപാടാണ്. തിരച്ചിലിലും, ഉപയോക്താവിന്റെ സൗകര്യത്തിനും രണ്ട് അർഥമുള്ള വാക്കിനു വിവക്ഷ വേണ്ട എന്ന നിലപാടുതന്നെ എനിക്കും. അവിടെ Otheruses ഫലകം തന്നെ ഉപയോഗിക്കാം. പക്ഷേ, ഇത് ഇപ്പോൾ തന്നെ ഇവിടെ ഒരു പ്രവണത ആണ്. വിവക്ഷതാളുകൾ തിരഞ്ഞുപിടിച്ച് ഇത് ശരിയാക്കേണ്ടി വരും. താളുകളുടെ എണ്ണത്തെ ഗണ്യമായി ബാധിക്കുന്ന ഒരു കാര്യവും കൂടിയാണ്. --Rameshng:::Buzz me :) 03:43, 26 ജൂലൈ 2010 (UTC)
- വിക്കിയിലെ ലേഖനങ്ങളുടെ എണ്ണത്തിൽ വിവക്ഷത്താളുകളുടെ എണ്ണം ഉൾപ്പെടുന്നില്ല. --ജുനൈദ് | Junaid (സംവാദം) 05:40, 29 ജൂലൈ 2010 (UTC)
ജുനൈദിനു് ഇക്കാര്യം ഉറപ്പുണ്ടോ? എന്റെ അറിവിൽ അതു് കൂടി ഉൾപ്പെട്ടതാണു് മൊത്തം ലേഖനങ്ങളുടെ എണ്ണം. ഈ കാര്യം വ്യക്തമാക്കുന്ന വിവരണം എവിടെയെങ്കിലും ഉണ്ടോ? --ഷിജു അലക്സ് 05:42, 29 ജൂലൈ 2010 (UTC)
- NUMBEROFARTICLES is the number of pages in the main namespace which contain a link and are not a redirect, in other words number of articles, stubs containing a link, and disambiguation pages. [3]. എഴുത്തുകാരി ശ്രീ സംവദിക്കൂ 06:06, 29 ജൂലൈ 2010 (UTC)
- en:MediaWiki:Disambiguationspage ഇവിടെ ഇങ്ങനെ പറയുന്നുണ്ട്
“ | This list is used by MediaWiki to know what pages are disambiguation pages, and thus not articles. This is used by Special:Disambiguations to show any pages linking to disambig pages. And it is used to show the correct number of "Content pages" on Special:Statistics and when using the magic word {{NUMBEROFARTICLES}} etc. | ” |
--ജുനൈദ് | Junaid (സംവാദം) 06:36, 29 ജൂലൈ 2010 (UTC)
- വിക്കിടെക്കിലെ ചെറിയ ചർച്ചയ്ക്കുശേഷം ലേഖനങ്ങളുടെ എണ്ണം വിവക്ഷത്തളുടെ എണ്ണവും കൂടിയുള്ളതാണെന്ന് മനസ്സിലാകുന്നു. (എങ്കിലും ചിലസംശയങ്ങൾ ബാക്കി വരുന്നു) --ജുനൈദ് | Junaid (സംവാദം) 07:40, 29 ജൂലൈ 2010 (UTC)
അതെ അങ്ങനെ തന്നെ ആണു് എന്നാണു് എന്റെ അറിവ്. ഞാനും ഈ സംശയം കുറേക്കാലം മുൻപ് എവിടെക്കൊയോ ചൊദിച്ചുരുന്നു. അപ്പൊൾ എനിക്ക് കിട്ടിയ മറുപടിയും വിവക്ഷാത്താൾ അടക്കമുള്ളതാണു് മൊത്തം താളിന്റെ എണ്ണം എന്നാണു്. --ഷിജു അലക്സ് 08:10, 29 ജൂലൈ 2010 (UTC)
- എണ്ണത്തിന്റെ കാര്യത്തിൽ എവിടെ നിന്നാണ് ഒരു വ്യക്തത കിട്ടുക? എണ്ണം പരിഗണനയിൽ ഇല്ലെങ്കിൽ തീർച്ചയായും നമുക്ക് രണ്ട് അർഥമുള്ള വിവക്ഷതാളുകളെയെല്ലാം എടുത്ത് മാറ്റാവുന്നതാണ്. --Rameshng:::Buzz me :) 13:35, 29 ജൂലൈ 2010 (UTC)
ഇക്കാര്യത്തിൽ എണ്ണം ഒരു വിഷയമാവേണ്ട കാര്യമേ ഇല്ല. രണ്ടു് എണ്ണം മാത്രമുള്ളത് ഒക്കെ മാറ്റണം എന്ന് തന്നെയാണു് എന്റെ അഭിപ്രായം. അതിനെ വിക്കിയിലെ ലെഖനങ്ങളുടെ മൊത്തം എണ്ണവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമെ ഇല്ല. --ഷിജു അലക്സ് 15:18, 29 ജൂലൈ 2010 (UTC)
- എന്നാൽ പിന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനമാക്കാമെന്ന് തോന്നുന്നു.--Rameshng:::Buzz me :) 08:11, 30 ജൂലൈ 2010 (UTC)
തീരുമാനം: ഇക്കാര്യം വിക്കി:വിവക്ഷകൾ എന്ന താളിൽ മൂന്നാമത്തെ മാനദണ്ഡമായി ചേർത്തിട്ടുണ്ട് -- Vssun (സുനിൽ) 10:29, 30 ഡിസംബർ 2010 (UTC) |
ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ്
തിരുത്തുകമദ്യം, പുകയിൽ, അനുബന്ധ താളുകളിൽ (കള്ള്, ബിയർ തുടങ്ങിയവ) ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് എല്ലാ താളുകളിലും നൽകേണ്ടതാണ്. വിക്കിപീഡിയ എല്ലാ തരത്തിലേയും പ്രായഭേദമൈല്ലാതെ എല്ലാവരേയും സ്വാധീനിക്കുന്നുണ്ട്. അതിനാൽ ഇത് അത്യാവശ്യമാണെന്നാണ് എന്റെ അഭിപ്രായം. ഇതിനായി നയം വേണ്ടേ ? (പാനീയങ്ങൾ എന്നാണ് പറഞ്ഞിരിക്കുന്നത്, മോരുംവെള്ളവും ഒരു പാനിയാമാണ് :) )--എഴുത്തുകാരി ശ്രീ സംവദിക്കൂ 06:21, 13 ഓഗസ്റ്റ് 2010 (UTC)
--എഴുത്തുകാരി ശ്രീ സംവദിക്കൂ 07:04, 13 ഓഗസ്റ്റ് 2010 (UTC)
- എതിർക്കുന്നു നമ്മൾ പരസ്യം നൽകുകയൊന്നുമല്ലല്ലോ ചെയ്യുന്നത്. ഒരു വിഷയത്തെക്കുറിച്ച് വിജ്ഞാനകോശലേഖനമെഴുതുമ്പോൾ ഇതൊന്നും ആവശ്യമില്ല. ഓരോ രാസപഥാർത്ഥങ്ങളെക്കുറിച്ചുള്ള താളിൽ ഇത് കഴിച്ചാൽ തട്ടിപ്പോകുമെന്നൊക്കെ ഫലകമിട്ട് കൊടുക്കാൻ തുടങ്ങിയാൽ എങ്ങനിരിക്കും? --റസിമാൻ ടി വി 08:29, 13 ഓഗസ്റ്റ് 2010 (UTC)
- എതിർക്കുന്നു തീർച്ചയായും അതിന്റെ ആവശ്യമില്ല. --RameshngTalk to me 09:07, 13 ഓഗസ്റ്റ് 2010 (UTC)
അത്തരം ദോഷവശങ്ങളെ കുറിച്ച് അതാത് ലേഖനങ്ങളിൽ വിവരണം വന്നുകൊള്ളും. വിക്കിപീഡിയ ഏതെങ്കിലും തരത്തിലുള്ള മതം/ചര്യ/ഉപദേശം പ്രചരിപ്പിക്കാനുള്ള വേദിയല്ല, --ജുനൈദ് | Junaid (സംവാദം) 13:22, 13 ഓഗസ്റ്റ് 2010 (UTC)
തീരുമാനം: അനുകൂലാഭിപ്രായങ്ങളില്ലാത്തതിനാൽ ഈ നിർദ്ദേശം സ്വീകരിക്കുന്നില്ല -- Vssun (സുനിൽ) 10:41, 30 ഡിസംബർ 2010 (UTC) |
ഒരു ലേഖനവും ഒഴിവാക്കരുത്
തിരുത്തുകമലയാളം വിക്കിയിൽ വരുന്ന ഒരു വരി ഇൻഫർമേഷൻ പോലും ഒഴിവാക്കരുത്. ശ്രദ്ധേയത ഇല്ല എന്നതു കാരണം ഇൻഫർമേഷൻ അതല്ലാതാവുന്നില്ല. ചിലപ്പോൾ ആ ഒരു വരി വിവരം ആർക്കെങ്കിലും ഉപകാരപ്പെടും. തെറ്റ് ആയ വിവരം ആണെങ്കിൽ അതു നീക്കാം. ആ നിലയ്ക്കു ആത്മകഥകൾ പോലും ഒഴിവാക്കരുതു. നിങ്ങളിൽ ഒരാൾക്കു ശ്രദ്ധേയത ഇല്ല എന്നു തോന്നുന്നത് ആ ഒരു മേഖലയിലെ താല്പര്യമില്ലായ്മയൊ വിവരക്കുറവോ കാരണമാവാം. വിക്കിയിലെ പല കുറിപ്പുകളും തുടങ്ങിയ കാലത്ത് ചുരുക്കം വരികളേ ഉൺടായിരുന്നുള്ളൂ എന്നതു മറക്കരുതു. പലരും ചേർന്നാണു കുറിപ്പുകൾ വലുതാക്കിയത് എന്നതും മറക്കരുത്. —ഈ തിരുത്തൽ നടത്തിയത് Chithram (സംവാദം • സംഭാവനകൾ)
“ | ശ്രദ്ധേയത ഇല്ല എന്നതു കാരണം ഇൻഫർമേഷൻ അതല്ലാതാവുന്നില്ല | ” |
ഇതിനെ അടിസ്ഥാനമാക്കി ശ്രദ്ധേയതയില്ലാത്ത വിവരങ്ങൾ വിക്കിപീഡിയയിൽ ലേഖനങ്ങളിൽ ചേർക്കാനനുവദിച്ചാൽ ശരിയാകില്ല. എന്റെ മാതാപിതാക്കളുടെ പേര് ഒരു ഇൻഫർമേഷനാണ്. പക്ഷെ അതറിയാനാഗ്രഹിക്കുന്നവർ വിക്കിപീഡിയയിലല്ല, സോഷ്യൽ നെറ്റ്‌വർക്കിങ്ങ് സൈറ്റുകളിലാണ് തിരയേണ്ടത്. അവലംബങ്ങളാണ് ശ്രദ്ധേയത നിശ്ചയിക്കാൻ ഉപയോഗിക്കുന്നത്, അല്ലാതെ വിക്കി എഡിറ്റർമാരുടെ വിജ്ഞാനമല്ല --റസിമാൻ ടി വി 11:03, 28 ഓഗസ്റ്റ് 2010 (UTC)
- റസിമാൻ പറഞ്ഞതിനോട് യോജിക്കുന്നു. --കിരൺ ഗോപി 18:11, 30 ഓഗസ്റ്റ് 2010 (UTC)
- " അവലംബങ്ങളാണ് ശ്രദ്ധേയത നിശ്ചയിക്കാൻ ഉപയോഗിക്കുന്നത്, അല്ലാതെ വിക്കി എഡിറ്റർമാരുടെ വിജ്ഞാനമല്ല " - പൂർണമായും യോജിക്കുന്നു. -- ടിനു ചെറിയാൻ 09:31, 8 സെപ്റ്റംബർ 2010 (UTC)
തീരുമാനം: അനുകൂലാഭിപ്രായങ്ങളില്ലാത്തതിനാൽ ഈ നിർദ്ദേശം സ്വീകരിക്കുന്നില്ല -- Vssun (സുനിൽ) 10:42, 30 ഡിസംബർ 2010 (UTC) |
കേരളത്തിലെ വിദ്യാലയങ്ങളുടെ ശ്രദ്ധേയതാനയം
തിരുത്തുകകേരളത്തിലെ കുറേ വിദ്യാലയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ നമുക്കുണ്ട്. പലതും ശ്രദ്ധേയതയില്ലെന്ന കാരണത്താൽ ഒഴിവാക്കാനും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ശ്രദ്ധേയത തീരുമാനിക്കാനുള്ള മാനദണ്ഡങ്ങൾക്ക് വ്യക്തതയില്ലാത്തതിനാൽ തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുന്നു. അതുകൊണ്ട് ഈ വിഭാഗത്തിലെ ലേഖനങ്ങളുടെ ശ്രദ്ധേയത ഉറപ്പാക്കാനായി ചില മാനദണ്ഡങ്ങളുടെ കരട് ഇവിടെ അവതരിപ്പിക്കുന്നു.
താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതെങ്കിലും ഒരു മാനദണ്ഡം പാലിക്കുകയാണെങ്കിൽ വിക്കിപീഡിയയിൽ വരാനുള്ള ശ്രദ്ധേയതയി കണക്കാക്കാം.
- പഴക്കം >
7550 വർഷം വിദ്യാർത്ഥികളുടെ എണ്ണം >3000- പാഠ്യപാഠ്യേതരവിഷയങ്ങളിലുള്ള മികവ്
- പഠനം (10 വർഷം തുടർച്ചയായി നൂറുശതമാനം വിജയം)
- കായികം/കല (സംസ്ഥാന-ജില്ലാ കലാ/കായികമേളകളിൽ മികച്ച നേട്ടം - ഓവറോൾ നേട്ടം 1/2 സ്ഥാനങ്ങൾ)
- മറ്റേതെങ്കിലും മേഖലകളിൽ ഗണ്യമായ സ്ഥാനം കൈവരിക്കുക
- ശ്രദ്ധേയരായ വ്യക്തികൾ പൂർവവിദ്യാർത്ഥികളായുള്ള സ്ഥാപനം
വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുക അഭിപ്രായസമന്വയത്തിലെത്തുകയാണെങ്കിൽ അത് ശ്രദ്ധേയതാനയത്തിൽ ഉൾപ്പെടുത്താം.--Vssun (സുനിൽ) 13:22, 1 ജനുവരി 2011 (UTC)
- വിദ്യാർത്ഥികളുടെ എണ്ണം പരിഗണിക്കണോ? ചരിത്രപരമായി പ്രാധാന്യമുള്ള പല വിദ്യാലയങ്ങളിലും എല്ലായിപ്പോഴും ഇത്രയ്ക്കും വിദ്യാർത്ഥികൾ ഉണ്ടാവണമെന്നില്ല. --ജുനൈദ് | Junaid (സംവാദം) 06:53, 6 ജനുവരി 2011 (UTC)
- 10 വർഷം തുടർച്ചയായി നൂറുശതമാനം വിജയം , സംസ്ഥാന-ജില്ലാ കലാ/കായികമേളകളിൽ മികച്ച നേട്ടം - ഓവറോൾ നേട്ടം 1/2 സ്ഥാനങ്ങൾ, ഇതൊക്കെ എങ്ങനെ ആധികാരികമാണെന്ന് ഉറപ്പു വരുത്തും? --Anoopan| അനൂപൻ 07:02, 6 ജനുവരി 2011 (UTC)
@ജുനൈദ്: ചരിത്രപരമായി പ്രാധാന്യമുള്ളവ എന്നത്, പഴക്കത്തിന്റെ ആനുകൂല്യത്തിൽത്തന്നെ ശ്രദ്ധേയമാകുന്നുണ്ടല്ലോ. @അനൂപൻ. മറ്റു വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്ന പോലെ, വ്യക്തമായ മൂന്നാംകക്ഷി അവലംബം ആവശ്യപ്പെടാം. മുകളിൽക്കൊടുത്തിരിക്കുന്ന നാലാമത്തെ മാനദണ്ഡത്തോട് എനിക്ക് യോജിപ്പില്ല എന്നതും കൂട്ടിച്ചേർക്കുന്നു. --Vssun (സുനിൽ) 09:49, 6 ജനുവരി 2011 (UTC)
- വിദ്യാർത്ഥികളുടെ എണ്ണം വേണമെങ്കിൽ ഒഴിവാക്കാം. ഇത് പല അവകാശവാദങ്ങൾക്കും കാരണമായേക്കും. അതുമാത്രമല്ല ഇപ്പോൾ കൂടുതൽ വിദ്യാർത്ഥികളുള്ള പല സ്കൂളുകളിലും ഭാവിയിൽ അത്രതന്നെ വിദ്യാർത്ഥികൾ ഉണ്ടായിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചും കേരളത്തിലെ സർക്കാർ സ്കൂളുകളിലെ കുട്ടികളുടെ എണ്ണത്തിൻറെ ഇപ്പോഴത്തെ പോക്ക് നോക്കിയാൽ. --സിദ്ധാർത്ഥൻ 05:32, 7 ജനുവരി 2011 (UTC)
- പഴക്കം ഒരു പരിധിവരെ ശ്രദ്ധേയമാണ്. പിന്നെ ശ്രദ്ധിക്കാവുന്ന് കാര്യങ്ങളിൽ പ്രധാനം പാഠ്യേതരവിഷയങ്ങളിൽ പ്രസ്തുത സ്കൂളിലെ വിദ്യാർത്ഥികൾ കൈവരിച്ച നേട്ടമാണ്... വർഷം 75 എന്നുള്ളത് 50 വർഷത്തെ പഴക്കം വരെ നമുക്ക് നിലനിർത്താവുന്നതാണ്... ചില സ്കൂളുകൾക്ക് 50 വർഷത്തെ പഴക്കം പോലും ഉണ്ടാകില്ല, എങ്കിലും ചിലപ്പോൾ വളരെ വർഷങ്ങളായി പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മുന്നിട്ടു നിൽക്കുന്നവയുമാകാം... ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധേയതയിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കാം...--സുഗീഷ് 12:48, 9 ജനുവരി 2011 (UTC)
പഴക്കം 100 വർഷം എന്ന നിർദ്ദേശമാണ് ഞാൻ മുന്നോട്ടുവച്ചിരുന്നത് സിദ്ധർത്ഥന്റെ അഭിപ്രായം 50 വർഷമായിരുന്നു. സുഗീഷീന്റേയും അഭിപ്രായം 50 ആക്കിയതിനാൽ മാനദണ്ഡം 50 എന്നാക്കി മാറ്റുന്നു. --Vssun (സുനിൽ) 11:11, 14 ജനുവരി 2011 (UTC)
- ജുനൈദീന്റേയും സിദ്ധാർത്ഥന്റേയും അഭിപ്രായപ്രകാരം വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ മാനദണ്ഡം ഒഴിവാക്കുന്നു. --Vssun (സുനിൽ) 11:12, 14 ജനുവരി 2011 (UTC)
- ഇതിനെ ശ്രദ്ധേയതാനയമാക്കി ചേർത്തിട്ടുണ്ട്.--Vssun (സുനിൽ) 09:26, 22 ജനുവരി 2011 (UTC)
നാരായം എക്സ്റ്റെഷൻ മലയാളം വിക്കിപീഡിയയിൽ പ്രാവർത്തികമാക്കാൻ
തിരുത്തുകജുനൈദ് ആദ്യം മലയാളത്തിനു വേണ്ടിയും പിന്നീട് ലോകഭാഷകൾക്കായും വിപുലീകരിച്ച നാരായം എന്ന മീഡിയാവിക്കി എക്സ്റ്റെഷൻ മലയാളം വിക്കിയിൽ ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ സമവായം വേണമെന്ന് ഡെവലപ്പറുമാർ പറയുന്നു. അതിനുള്ള വോട്ടെടുപ്പും ചർച്ചയ്ക്കുമായാണു് ഇത്.
എക്ഷ്റ്റെഷൻ ഇൻസ്റ്റാൾ ചെയ്യുമ്പോൾ വലിയ മാറ്റം ഒന്നും പ്രത്യക്ഷത്തിൽ ഉണ്ടാവില്ല. പ്രധാനമാറ്റം മിക്കവാറും എല്ലാ ടെക്സ്റ്റ് ബോക്സിലും മലയാളം ടൈപ്പ് ചെയ്യാൻ പറ്റും എന്നതാണു്. പിന്നെ സംഗതി എനെബിൾ ആയിരിക്കുമ്പോൾ ടെക്സ്റ്റ് ബോക്സ് ഒരു നിറം (ഇളം മഞ്ഞ/ഇളം നീല) ഹൈലൈറ്റ് കൊണ്ട് ആയിരിക്കും. എല്ലാ മലയാളം വിക്കിപീഡിയരുടേയും സഹകരണം പ്രതീക്ഷിക്കുന്നു --ഷിജു അലക്സ് 13:44, 4 മാർച്ച് 2011 (UTC)
അനുകൂലം
തിരുത്തുക- അനുകൂലിക്കുന്നു--ഷിജു അലക്സ് 13:44, 4 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ 13:48, 4 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --Vssun (സുനിൽ) 14:05, 4 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --ജിഗേഷ് --Jigesh 14:33, 4 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --കിരൺ ഗോപി 14:50, 4 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --ജുനൈദ് | Junaid (സംവാദം) 16:47, 4 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --സുഗീഷ് 20:10, 4 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --ഷാജി 22:00, 4 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --ശ്രീജിത്ത് കെ (സംവാദം) 05:19, 5 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --സാദിക്ക് ഖാലിദ് 08:05, 5 മാർച്ച് 2011 (UTC)
പ്രതികൂലം
തിരുത്തുകചർച്ച
തിരുത്തുകഇതിന് ബഗ്ഗിട്ടിട്ടുണ്ടോ? --Vssun (സുനിൽ) 00:41, 5 മാർച്ച് 2011 (UTC)
- ഇതു വരെയില്ല. സുനിൽ ഇട്ടോളൂ. ഇടുമ്പോൾ എല്ലാ മലയാളം വിക്കി സംരംഭങ്ങളിലും പ്രാവർത്തികമാക്കണം എന്ന് കൂടെ ചേർത്തോളൂ.--ഷിജു അലക്സ് 02:46, 5 മാർച്ച് 2011 (UTC)
ഓരോ സംരംഭത്തിനും പ്രത്യേകം ബഗ് ചെയ്യേണ്ടി വരില്ലേ? --Vssun (സുനിൽ) 04:44, 5 മാർച്ച് 2011 (UTC)
- ഉറപ്പില്ല. എന്തായാലും ഇങ്ങനെ ഒന്ന് ഇട്ടു നോക്കൂ. വിജയിച്ചാൽ പിന്നെ ഓരോന്നിനും ഫയൽ ചെയ്യാൻ നിക്കണ്ടല്ലോ--ഷിജു അലക്സ് 04:55, 5 മാർച്ച് 2011 (UTC)
ബഗ്ഗ് ഇട്ടിട്ടുണ്ട്. https://bugzilla.wikimedia.org/show_bug.cgi?id=27949 --ഷിജു അലക്സ് 01:58, 9 മാർച്ച് 2011 (UTC)
നടപ്പിൽ വന്നു. --Vssun (സുനിൽ) 08:42, 14 ജൂലൈ 2011 (UTC)
സർവ്വവിജ്ഞാനകോശത്തിന്റെ നിലവാരവും, ആധികാരികതയും
തിരുത്തുകസർവ്വവിജ്ഞാനകോശകോശവുമായി ബന്ധപ്പെട്ട ചില വസ്തുതകൾ അറിയാനാഗ്രഹിക്കുന്നു.
- സർവ്വവിജ്ഞാന കോശത്തിലെ ലേഖനങ്ങൾ അതാതു വിഷയവുമായി ബന്ധപ്പെട്ട വിദഗ്ദരിൽ നിന്നും ശേഖരിക്കപ്പെട്ടതല്ലേ? അങ്ങിനെയെങ്കിൽ, സർവ്വവിജ്ഞാനകോശത്തിലെ കണ്ടന്റ് ഉപയോഗിച്ച് വിക്കിയിൽ ലേഖനം സൃഷ്ടിക്കുമ്പോൾ അവലംബമായി സർവ്വവിജ്ഞാനകോശം പേജ് തന്നെ നൽകിക്കൂടേ?
- സർവ്വവിജ്ഞാനകോശത്തിൽ നിന്നും വിക്കിയിലേക്ക് പകർത്തപ്പെട്ട മിക്ക ലേഖനങ്ങളും നല്ല നിലവാരം പുലർത്തുന്നവയാണെന്ന് വിശ്വസിക്കുന്നു. അങ്ങനെയിരിക്കെ, സർവ്വവിജ്ഞാനകോശത്തിൽ നിന്നെടുത്ത കണ്ടന്റിന്റെ മുകളിൽ “യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് മെച്ചപ്പെടുത്തുക, നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം” തുടങ്ങിയ വാചകങ്ങൾ പതിക്കുന്നത് സർവ്വവിജ്ഞാനകോശത്തിലെ ലേഖനമെഴുതിയ വിദഗ്ദരെ കളിയാക്കുന്നതുപോലെയല്ലേ? ഒപ്പം പഠന ആവശ്യങ്ങൾക്കായും മറ്റും പ്രസ്തുത വിക്കിപേജ് സന്ദർശിക്കുന്നവരിലും പേജിലുള്ളത് നിലവാരമില്ലാത്ത, തെറ്റായ ഡാറ്റയാണോ എന്ന ആശയക്കുഴപ്പം സൃഷ്ടിക്കില്ലേ?
- ഇനി സർവ്വവിജ്ഞാനകോശത്തിൽനിന്നും പകർത്തിയ ലേഖനങ്ങൾക്കൊപ്പം ആധികാരികത ചോദ്യം ചെയ്യുന്ന ഭാഗം നിർബന്ധമാണെങ്കിൽ, {{Sarvavijnanakosam}} എന്ന് ചേർക്കുമ്പോൾ തന്നെ, മറ്റ് അവലംബങ്ങൾ ആവശ്യമാണ് എന്നോ മറ്റോ അതിൽ വരുന്നതുപോലെ എഴുതിച്ചേർക്കാമല്ലോ? അങ്ങിനെയെങ്കിൽ, വിക്കിയിൽ ഇതുവരെയുള്ളതും, ഇനി ചേർക്കാൻ പോകുന്നതുമായ, ആയിരക്കണക്കിന് സർവ്വവിജ്ഞാനകോശ ലേഖനങ്ങളിൽ, {{ആധികാരികത}} ചേർക്കുന്ന സമയം ലാഭിക്കാമല്ലോ...
--Habeeb | ഹബീബ് 04:40, 29 ജൂലൈ 2010 (UTC)
ഒരു മറുപടി ഇതാ:
1. ഈ താളിൽ നിന്ന്:
“ | Tertiary sources such as compendia, encyclopedias, textbooks, and other summarizing sources may be used to give overviews or summaries, but should not be used in place of secondary sources for detailed discussion | ” |
അതായത് സംഗ്രഹങ്ങൾ പോലുള്ള വകയ്ക്ക് സർവവിജ്ഞാനകോശവും എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുമൊക്കെ ഉപയോഗിക്കാം. ലേഖനത്തിലെ വിശദമായി പ്രതിപാദിക്കുന്ന ഭാഗങ്ങൾക്ക് പറ്റില്ല. ഇതും നോക്കൂ. വിജ്ഞാനകോശങ്ങൾ ടെർഷ്യറി സോഴ്സുകളാണ്. അവലംബമായി വേണ്ടത് സെക്കന്ററി സോഴ്സുകളും.
2. ഇങ്ങനെ കരുതേണ്ടതില്ല. വിക്കിപീഡീയ പോലും ഗവേഷണത്തിനുള്ള ആധികാരികമായ റെഫറൻസായി കണക്കാക്കാതിരിക്കണം എന്ന വാദമുള്ളവരാണ് നമ്മൾ
3. ഇത് ചെയ്താൽ ശരിയാവില്ല. കാരണം സർവവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ ഉപയോഗിച്ചെഴുതുന്ന വിക്കിപീഡിയ ലേഖനങ്ങൾക്ക് മറ്റു സോഴ്സുകളിൽ നിന്ന് അവലംബം കണ്ടെത്തി ഇടാനുള്ള സാധ്യതയുണ്ടല്ലോ. അത് ചെയ്യും വരെ ആധികാരികത ഫലകം കിടക്കുന്നതാണ് നല്ലത്.
--റസിമാൻ ടി വി 08:42, 29 ജൂലൈ 2010 (UTC)
- ഏതൊരു വിജ്ഞാനകോശവും ആധികാരികമല്ല. പലതരം വിഷയങ്ങൾ ക്രോഡീകരിച്ച ഒരു സഹായഗ്രന്ഥം മാത്രമാണ് അത് (ഗവേഷണത്തിൽ തൃതീയസ്രോതസ്സ്). ദ്വിതീയസ്രോതസ്സുകളുടെ അഭാവത്തിൽ തൃതീയസ്രോതസ്സുകൾ ഉപയോഗിക്കാവുന്നതാണ് (നയം). അതിൽത്തന്നെ കൃത്യമായി അവലംബം നൽകിയ വിജ്ഞാനകോശങ്ങളും വിഷയകേന്ദ്രീകൃതമായ വിജ്ഞാനകോശങ്ങളുമാണ് കൂടുതൽ സ്വീകാര്യം. തൃതീയസ്രോസ്സ് മാത്രം ആധികാരികത നൽകുന്നില്ല. അവയെ കൂടുതലായി അവലംബിക്കരുത്. സർ. വിജ്ഞാനകോശലേഖനങ്ങളിലെല്ലാം {{ആധികാരികത}} ചേർക്കേണ്ടതില്ല. ആവശ്യമായ സന്ദർഭങ്ങളിൽ {{തെളിവ്}} നൽകിയാൽ മതിയാവും. പക്ഷേ, ആ തെളിവുനൽകൽ സർ. വി. കോ.ൽനിന്നാകരുതെന്നുമാത്രം. വ്യാപകമായ തെളിവുകൾ ആവശ്യമായി വരുമ്പോൾ {{ആധികാരികത}} ചേർത്താൽ മതിയാകും. (എന്നാൽത്തന്നെ മിക്കവാറും ആധാരപ്പലക വീഴേണ്ടിവരും. അങ്ങനെയാണ് ആ നാശകോശത്തിന്റെ കിടപ്പ് :))
- ഏറ്റം നിഷ്കർഷയോടെ തയ്യാറാക്കിയ ബ്രിട്ടാനിക്കയിലെ തെറ്റുകൾ ഇവിടെയുണ്ട്. ബ്രിട്ടാനിക്കയെ അപേക്ഷിച്ച് സർവ്വവിജ്ഞാനകോശത്തിൽ വസ്തുതാപരമായ തെറ്റുകൾ വളരെയാണ്. താങ്കൾതന്നെ ചേർത്ത അമിയൻസ് സമാധാനസന്ധി എന്ന ലേഖനത്തിലെ തിയ്യതി സംബന്ധിച്ച പ്രശ്നം അറിയാമല്ലോ. അതിസാങ്കേതികത, സാങ്കേതികപദങ്ങളുടെ കാര്യത്തിൽ മാനദണ്ഡമില്ലായ്മ, ദുർഗ്രഹമായ ഭാഷ, വിഷയപരമായ അവ്യാപ്തി (‘അക്ഷരമാല’ എന്ന ലേഖനത്തിൽ മലയാളാക്ഷരമാലയെക്കുറിച്ചാണ് കൂടുതൽ വിവരിക്കുന്നതെങ്കിൽ അവ്യാപ്തിയാണ്. മല.വിക്കി. ഉദാ:കല, ഉത്തരാധുനികത. മറിച്ചാണെങ്കിൽ അതിവ്യാപ്തി), ഉള്ളടക്കത്തിലെ പഴക്കം, പരസ്പരവൈരുധ്യം തുടങ്ങി ചില്ലറയല്ലാത്ത പ്രശ്നങ്ങൾ വേറെയുമുണ്ട്. വിദഗ്ധരെന്നുവന്നാലും അവധാനപൂർവ്വം തയ്യാറാക്കുകയോ എഡിറ്റ് ചെയ്തവയോ അല്ല സർ. ലേഖനങ്ങളൊന്നും. നിലവിൽ അതിലെ ഉള്ളടക്കം പലതും വിക്കിപീഡിയയുടെ നിലവാരത്തിലെങ്കിലും :) എത്താൻ ഒരുപാട് പണിയുണ്ട് എന്നതാണ് സത്യം. എനിക്കുതോന്നുന്നത് സർ.കോശം സംബന്ധിച്ചുതന്നെ വിക്കിവത്കരണം, കാലികത, അവ്യാപ്തി തുടങ്ങി വ്യത്യസ്തഫലകങ്ങൾ നിർമ്മിക്കണമെന്നാണ്, സർ. ലേഖനങ്ങൾ കാര്യമായി വിക്കിപീഡിയയിലേക്കെത്തുന്ന സമയം. സർ. ലേഖനങ്ങളുടെ ഉൾപ്പെടുത്തലിനും സംശോധനത്തിനും പദ്ധതി ആവശ്യമാണ്.
- സർ. ഫലകത്തോടൊപ്പം {{ആധികാരികത}} ചേർക്കാനാവില്ല. സർ.-ൽനിന്ന് ചേർത്ത ലേഖനങ്ങൾ വിക്കിപീഡിയയിൽ പര്യാപ്തമായ അവലംബങ്ങൾ നേടുകയാണെങ്കിൽ അത് ശരിയാകില്ലല്ലോ. ഈ ലേഖനം സർ. വി.കോ.ൽ നിന്ന് സ്വീകരിച്ചതാണ്, മാറ്റങ്ങൾ വന്നേക്കാം എന്നതിന്റെ കൂടെ, "ആധികാരികത ഉറപ്പുവരുത്തുന്നതിന് മറ്റ് അവലംബങ്ങൾ ചേർക്കേണ്ടതാണ്." എന്നതുപോലെയാണെങ്കിൽ ആകാം.
എന്തൊക്കെ അവലംബിക്കാം/അരുത് എന്ന കാര്യത്തിൽ മലയാളം വിക്കിപീഡിയയിൽ ഇതുവരെ സമവായമോ നയമോ ആയിട്ടില്ല. അതിനെക്കുറിച്ച് ആലോചിക്കാൻ വൈകി എന്നുതോന്നുന്നു. ശ്രദ്ധേയതയെ സംബന്ധിച്ചും സ്ഥിതി വ്യത്യസ്തമല്ല.--തച്ചന്റെ മകൻ 09:04, 29 ജൂലൈ 2010 (UTC)
- സർ.വി. -യിൽ നിന്ന് ചേർത്തലേഖനനങ്ങൾക്കായി രണ്ട് തരം {{Sarvavijnanakosam}} സന്ദേശങ്ങൾ ഉണ്ടാക്കിക്കൂടേ..?
- മറ്റ് അവലംബങ്ങൾ ഉള്ള സർ.വി. ലേഖനങ്ങളിൽ ഇപ്പോഴുള്ളതുപോലെ അടിയിൽ {{Sarvavijnanakosam}} സന്ദേശവും,
സർ.വി. മാത്രം ആധാരമാക്കിയുള്ളവയിൽ തച്ചന്റെ മകൻ നിർദ്ദേശിച്ചതുപോലെ, "ആധികാരികത ഉറപ്പുവരുത്തുന്നതിന് മറ്റ് അവലംബങ്ങൾ ചേർക്കേണ്ടതാണ്." എന്നോ മറ്റോ ചേർത്ത ഒരു മോഡിഫൈഡ് സന്ദേശവും നൽകാമല്ലോ...
- സാമാന്യം നല്ല നിലവാരമുള്ള സർ.വി. ലേഖനങ്ങൾ ഗൂഗിൾ വഴിയും മറ്റും റഫറൻസിനായി വിക്കി പേജിലെത്തുന്ന വിജ്ഞാനാന്വേഷികൾക്കു മുൻപിൽ "നിലവാരമില്ലാത്ത വസ്തുതകൾ" എന്ന നെറ്റിപ്പട്ടത്തോടെ തെറ്റിദ്ധരിക്കപ്പെടരുത് എന്നതാണ് ഉദ്ദേശം. ഉദാഹരണത്തിന് തീച്ചിന്നൻ എന്ന ലേഖനവും അതിന്റെ ഇംഗ്ലീഷ് പതിപ്പും നോക്കൂ. ഇത്തരം ലേഖനങ്ങളൾക്കെല്ലാം തെറ്റിദ്ധാണയുളവാക്കുന്ന നെറ്റിപ്പട്ടം നൽകുന്നത് അക്രമമല്ലേ?
--Habeeb | ഹബീബ് 12:55, 29 ജൂലൈ 2010 (UTC)
- അവലംബം ഇല്ലെങ്കിൽ അതിനു സർവ്വവിഞ്ജാനകോശത്തിൽ നിന്നെടുത്ത ലേഖനങ്ങൾക്ക് പ്രത്യേകം വേറേ നോട്ടീസ് കൊടുക്കേണ്ടതില്ല. കാരണം ലേഖനം വിക്കിപീഡീയയിലെയാണ്. അതിൽ അവലംബം ഇല്ലെങ്കിൽ അതിലെ ഉള്ളടക്കം എവിടെ നിന്നെടുത്ത് എഴുതിയാലും അത് അവലംബമില്ല എന്നത് വാസ്തവമാണ്. അവലംബം ഇല്ല എന്നത് ഒരു ലേഖനത്തിന്റെ നിലവാരമില്ലായ്മയെ അല്ല കാണിക്കുന്നത്. മറിച്ച് ഉപയോക്താവിനൊരു മുന്നറിയിപ്പ് മാത്രമാണ്. സ.വി.കോശത്തിലെ ലേഖനങ്ങളിലെ ഉള്ളടക്കം എത്രമാത്രം അപ്‌ഡേറ്റഡ് ആണ് എന്നതും നോക്കേണ്ട കാര്യമാണ് . അന്ധമായി കോപ്പിയടിച്ച മറ്റൊരു ലേഖനമാണ് തുർക്കി. ഇതിലെ ഇംഗ്ലീഷ് ലേഖനം താരതമ്യം ചെയ്തു നോക്കിയാൽ അറിയാം ഇതിലെ വിവരങ്ങൾ എത്രമാത്രം വ്യത്യാസമുണ്ടെന്ന്. --Rameshng:::Buzz me :) 13:33, 29 ജൂലൈ 2010 (UTC)
റമേഷ്+ തിരയുന്നവർക്ക് മാത്രമല്ല, വിക്കിപീഡിയർക്കും ഉള്ള അറിയിപ്പാണ് അത്. തീച്ചിന്നൻ എന്ന ലേഖനത്തിൽ കേരളത്തിലെ പക്ഷികൾ തുടങ്ങിയ പുസ്തകങ്ങളിൽനിന്ന് അവലംബവും കൂടുതൽ വിവരങ്ങളും നൽകാനാവുന്നതാണ്. {{ആധികാരികത}} ഇടുന്നില്ലെങ്കിൽ പ്രസ്തുതലേഖനത്തിൽ കൂടുതൽ തിരുത്തലുകൾ വരാനോ അവലംബങ്ങൾ വരാനോ ഇടയില്ല. ബ്രിട്ടാനിക്കയിലെ ഉള്ളടക്കം പകർത്തിയ എത്രയോ ഇങ്ഗ്ലീഷ് വിക്കിപീഡിയ ലേഖനങ്ങളുടെ ദുർഗ്ഗതിയാണിത്. ഉത്സാഹികൾ കുറഞ്ഞ മലയാളം വിക്കിപീഡിയയിൽ അത് എത്രത്തോളമാകുമെന്ന് പറയേണ്ടതില്ല. ഇപ്പോൾ പകർത്തുന്ന ലേഖനങ്ങൾ തന്നെ അവലംബങ്ങളോടെ നൽകാൻ ശ്രദ്ധിച്ചാൽ നന്ന്. പകർത്തുന്നവർ അതത് വിഷയങ്ങളിൽ ധാരണയുള്ളവരായാൽ വസ്തുതാപരമായ പിഴവുകൾ ലിസ്റ്റ് ചെയ്യുകയും ചെയ്യാം. നാം മുമ്പേ ഉദ്ദേശിച്ചിരുന്ന സർ.വി.കോ. പദ്ധതി വേഗം തുടങ്ങേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.--തച്ചന്റെ മകൻ 14:16, 29 ജൂലൈ 2010 (UTC)
- പകർത്തുമ്പോൾ വിക്കിഫൈ ചെയ്യുക കൂടി ചെയ്താൽ അത്രയും നല്ലത്. സ.വി.കോശം പകർത്തുന്ന പദ്ധതി തുടങ്ങിയിരുന്നോ? ഏതാ പേജ്?--Rameshng:::Buzz me :) 14:59, 29 ജൂലൈ 2010 (UTC)
സർവ്വവിജ്ഞാനകോശലെഖനങ്ങളെ മലയാളം വിക്കിയിലേക്ക് കോപ്പി ചെയ്ത് വിക്കിക്കു യൊജിച്ച വിധത്തിൽ അവലംബം ഒക്കെ ചേർത്ത് നന്നായി എഴുതുന്ന ഒരു ഉപയൊക്താവാണു് ഉപയോക്താവ്:Babug. ഒരു ഉദാഹരണ ലെഖനം ഇതാ: അന്തർവാഹിനി. അദ്ദേഹം സർവ്വവിഞ്ജാനകോശത്തിന്റെ ഓൺലൈൻ എഡീഷനിൽ ഇല്ലാത്ത ലെഖനങ്ങളും എഴുതിയിട്ടുണ്ടു്. ലേഖനങ്ങൾ ചേർത്ത് കഴിഞ്ഞാൽ ഉടൻ തന്നെ ചിത്രങ്ങളും അവലംബവും ഒക്കെ ഇംഗ്ഗ്ലീഷ് വിക്കിയിൽ നിന്നും മറ്റിടങ്ങളിൽ നിന്നും കണ്ടെത്തി ചേർക്കാൻ അദ്ദേഹം ശ്രമിക്കാറുണ്ടു്. അപ്പോൾ പ്രമുഖമായ ഒരു വിഷയത്തിലുള്ള ലെഖനത്തിനും അവലംബം കിട്ടാത്ത പ്രശ്നമേ ഇല്ല. പക്ഷെ അതു് കണ്ടെത്തി അതു് കൂടെ വിക്കിയിൽ ചേർക്കാൻ അല്പം കൂടെ പ്രയത്നം ചെയ്യണം എന്നേ ഉള്ളൂ. അവലംബം ചേർക്കാത്ത സർവ്വവിജ്ഞാനകൊശലെഖനങ്ങൽക്ക് മാത്രമായി പ്രത്യെക പരിഗണകൊടുക്കുന്നത് ശരിയേ അല്ല. --ഷിജു അലക്സ് 15:30, 29 ജൂലൈ 2010 (UTC)
- സർവവിജ്ഞാനകോശ ലേഖനങ്ങൾക്ക് പ്രത്യേക ഫലകത്തിന്റെ ആവശ്യമില്ലെന്നാണ് എന്റെയും അഭിപ്രായം. അല്പം ഓഫ് ടോപ്പിക്കായ ചിലകാര്യങ്ങൾ. നിലവിലെ ആധികാരികത ഫലകം പുതിയ വായനക്കാരിൽ വിക്കിപീഡിയ ലേഖനങ്ങൾ നിലവാരം കുറഞ്ഞതാണ് എന്ന ചിന്ത ഉണ്ടാക്കാൻ കാരണമായേക്കാം. ഇത് മാറ്റിയെടുക്കാൻ രണ്ട് നിർദ്ദേശങ്ങൾ.
- ഫലകത്തിലെ "നിലവാരമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം" എന്ന വാചകത്തിൽ മാറ്റം വരുത്തുക. വെരിയഫിൾ അല്ലാത്ത വസ്തുതകളാണ് ചോദ്യം ചെയ്യപ്പെടുകയോ നീക്കപ്പെടുകയോ ചെയ്യേണ്ടത്. “നിലവാരമില്ലാത്ത” എന്ന പദപ്രയോഗത്തിനു പകരം “അവലംബമില്ലാത്ത”, “പരിശോധനായോഗ്യമല്ലാത്ത“ അല്ലെങ്കിൽ സമാനമായ എന്തെങ്കിലും ഉപയോഗിക്കുക
- ഫലകം ലേഖനത്തിന്റെ താഴെ ഉപയോഗിക്കുക. ലേഖനത്തിന്റെ മുകളിൽത്തന്നെ ഇങ്ങനെയൊരു ഫലകം, ലേഖനത്തെ താഴ്ത്തിക്കെട്ടുന്നതായി പുതിയ ഉപയോക്താക്കൾക്ക് തോന്നിയേക്കാം.
--അഭി 15:49, 29 ജൂലൈ 2010 (UTC)
- കൊള്ളാം അഭി. വളരെ നല്ല നിർദ്ദേശം. --Habeeb | ഹബീബ് 16:07, 29 ജൂലൈ 2010 (UTC)
- ഷിജുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.--Rameshng:::Buzz me :) 08:13, 30 ജൂലൈ 2010 (UTC)
- കൊള്ളാം അഭി. വളരെ നല്ല നിർദ്ദേശം. --Habeeb | ഹബീബ് 16:07, 29 ജൂലൈ 2010 (UTC)
- അഭിയുടെ രണ്ടാമത്തെ അഭിപ്രായത്തോട് യോജിക്കാനാവില്ല. പുതിയ ഉപയോക്താക്കളുടെ തോന്നലുകൾക്കുവേണ്ടി വിക്കിപീഡിയയുടെ ആധികാരികതയെ എന്തിന് താഴ്ത്തിക്കെട്ടണം? സിഗരറ്റുപാക്കിനു മുകളിലെ വാചകങ്ങളെപ്പോലെ വിട്ടുകളയേണ്ടവയല്ല ആ ഫലകങ്ങൾ.
സർ.വി.കോ. ലേഖനങ്ങൾക്ക് പ്രത്യേകം ഫലകം നിർദ്ദേശിച്ചത് അവയിലെ ഉള്ളടക്കം, ഭാഷ, തുടങ്ങി നിരവധി കാര്യങ്ങളെ വിക്കീകരിക്കാൻ കൂടുതൽ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ വരാവുന്ന പ്രശ്നം ഓർത്തിട്ടാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ബ്രിട്ടാനിക്ക ലേഖനങ്ങളുടെ പരിഷ്കരണം, നിഷ്പക്ഷത തുടങ്ങി പലതിനും വെവ്വേറെ ഫലകങ്ങളുണ്ട് (അവലംബത്തിനൊഴികെ). യന്ത്രതർജ്ജുമ, ഓ.സി.ആർ. തുടങ്ങിയവയ്ക്ക് നൽകേണ്ട ശ്രദ്ധതന്നെ സർക്കാർ വിജ്ഞാനകോശം പരിവർത്തനത്തിലും വേണം. മറ്റു ലേഖനങ്ങളെപ്പോലെ കണക്കാക്കിയാല്പ്പോരാ --തച്ചന്റെ മകൻ 08:57, 30 ജൂലൈ 2010 (UTC)
- മുകളിലെ ഫലകം താഴെ ചേർക്കുന്നത് എങ്ങനെയാണ് വിക്കിയുടെ ആധികാരികതയെ താഴ്ത്തിക്കെട്ടലാവുന്നത്? പുതിയ ഉപയോക്താക്കൾക്ക് വിക്കി ഫലകങ്ങൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തോന്നുന്നതിനെപ്പറ്റിയല്ല, മറിച്ച് വിക്കിയോ വിക്കിയിലെ ഫലകങ്ങളോ എന്താണെന്നറിയാത്ത അനേകം പേർ റഫറൻസിനായി സെർച്ച് എഞ്ചിനുകൾ വഴിയും മറ്റും വിക്കിയിലെത്തുമ്പോൾ, അവർക്ക് പ്രസ്തുത പേജിലെ വിവരങ്ങൾ നിലവാരമില്ലാത്തവയാണെന്ന തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഈ നിർദ്ദേശം. {{ആധികാരികത}} ഫലകത്തിലെ വാചകങ്ങളുടെ തീവ്രത അൽപ്പം കുറക്കണമെന്ന അഭിപ്രായവുമുണ്ട്. --Habeeb | ഹബീബ് 09:24, 30 ജൂലൈ 2010 (UTC)
സർവ്വവിജ്ഞാനകോശം വിക്കിപീഡിയയിൽ ആക്കാനുള്ള വിക്കിപദ്ധതി താൾ ഇവിടെ തുടങ്ങിയിട്ടിട്ടുണ്ടു്. ഇനി മുതൽ സർവ്വവിജ്ഞാനകോശ ലേഖനങ്ങൾ പകർത്തുമ്പോൾ അതു് ഈ പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായി ചെയ്യാൻ ശ്രമിക്കുക. ഈ നയരൂപീകരണം ഇവിടെതന്നെ തുടരട്ടെ. പദ്ധതി സംബന്ധിച്ചുള്ള നയരൂപീകരണം അവിടെ ചെയ്യാം. --ഷിജു അലക്സ് 12:55, 30 ജൂലൈ 2010 (UTC)
- അവലംബം അല്ലെങ്കിൽ ആധികാരികമായ ശ്രോതസ്സിൽ നിന്നുള്ള തെളിവില്ല എന്ന് പറയുന്നത് ലേഖനത്തിന്റെ നിലവാരവുമായി ബന്ധപ്പെടുന്നത് ശരിയല്ല. ലേഖനത്തിന്റെ ഉള്ളടക്കത്തിനനുസരിച്ചിരിക്കും. ഇപ്പോഴത്തെ ശ്രദ്ധേയത, അവലംബം ഫലകത്തിനു പ്രത്യേകിച്ച് കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല.--Rameshng:::Buzz me :) 14:09, 30 ജൂലൈ 2010 (UTC)
{{ആധികാരികത}}യിലെ നിലവാരമില്ലാത്ത' എന്ന നിലവാരമില്ലാത്ത വാക്ക് 'അവലംബമില്ലാത്ത എന്ന് തിരുത്തിയിട്ടുണ്ട്. ഹബീബ് ദയവായി വിക്കിയുടെ പരിശോധനായോഗ്യത മനസ്സിരുത്തി വായിക്കുക--തച്ചന്റെ മകൻ 15:03, 30 ജൂലൈ 2010 (UTC)
- നിമിഷനേരം കൊണ്ട് നിലവാരമില്ലായ്മയിൽ നിന്നും രക്ഷപ്പെട്ട ഒത്തിരി ലേഖനങ്ങൾ കണ്ടപ്പോൾ, സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞുപോയി... :-) ഇനി എന്നാണാവോ ആ നെറ്റിപ്പട്ടവും കൂടി താഴെയെത്തിക്കുന്നത് :-)..
- ചൂണ്ടിക്കാട്ടപ്പെട്ട പ്രശ്നത്തിന് മുഴുവനും പരിഹാരമായില്ലെങ്കിലും (അതും എന്നെങ്കിലും ശരിയാവും.. തീർച്ച), കാര്യങ്ങൾ ഇത്രയെങ്കിലും മുന്നോട്ടെത്തിച്ച എല്ലാ സഹ വിക്കിപീഡിയർക്കും ഹൃദയംനിറഞ്ഞ നന്ദി.--Habeeb | ഹബീബ് 17:15, 30 ജൂലൈ 2010 (UTC)
ചിത്രങ്ങളുടെ അപ്‌ലോഡിങ്ങ് മലയാളം വിക്കിപീഡിയയിലേക്കോ കോമൺസിലേക്കോ?
തിരുത്തുകകഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ ഇടങ്ങളിൽ പലരായി ഈ വിഷയം ചർച്ച ചെയ്യുന്നു. പലരായി പ്രകടിപ്പിച്ച ഈ വിഷയത്തിലുള്ള കാര്യങ്ങളെപറ്റിയുള്ള നയരൂപീകരണം ആണൂ് ഈ ചർച്ചയുടെ ലക്ഷ്യം. കുറഞ്ഞത് താഴെ പറയുന്ന മൂന്നിടങ്ങളിൽ ഇതിനെ പറ്റി ചർച്ച നടന്നു
- വിക്കിപീഡിയ സംവാദം:തിരഞ്ഞെടുത്ത ചിത്രം (മാനദണ്ഡങ്ങൾ)
- http://lists.wikimedia.org/pipermail/wikiml-l/2010-October/001608.html
- http://lists.wikimedia.org/pipermail/wikiml-l/2010-October/001618.html
സമവായം വേണ്ട കാര്യങ്ങൾ താഴെ പറയുന്നു
- മലയാളം വിക്കിപീഡിയയിലേക്ക് സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് നിരുത്സാഹപ്പെടുത്തി അവ കൊമ്മൺസിലെക്ക് മാത്രം അപ്‌ലൊഡ് ചെയ്യാൻ തീരുമാനിക്കണോ
- അങ്ങനെ തീരുമാനിച്ചാൽ ഫെയർ യൂസ് അനുമതിയുള്ള ചിത്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യും
- അങ്ങനെ തീരുമാനിച്ചാൽ തിരഞ്ഞെടുത്ത ചിത്രങ്ങൾ എന്ന വിഭാഗം എങ്ങനെ കൈകാര്യം ചെയ്യും.
മുകളിൽ പറഞ്ഞ 3 കാര്യങ്ങളെ പറ്റിയും വ്യക്തമായ ഒരു നയം രൂപീകരിച്ച് ഈ വിഷയത്തിലുള്ള അവ്യക്തത നീക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. --ഷിജു അലക്സ് 16:18, 12 ഒക്ടോബർ 2010 (UTC)
- തീരുമാനിക്കണം
- ഫെയർ യൂസർ അനുമതിയുള്ള ചിത്രങ്ങൾ മാത്രം മലയാളത്തിൽ അപ്ലോഡട്ടെ
- കോമ്മൺസിൽ പ്രത്യേക കാറ്റഗറി രൂപപ്പെടുത്തുക, മലയാളം വിക്കിയിലെ ഒരു പേജിൽ ആ കാറ്റഗരിയിൽ പെട്ട ചിത്രങ്ങൾ കാട്ടുക..
കോമൺസിലേക്ക് മാത്രം അപ്‌ലോഡ് ചെയ്യാൻ തീരുമാനിച്ചാൽ അത് ഉപയോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ മലയാളം വിക്കിപ്പീഡിയയെ അപേക്ഷിച്ച് പ്രാധാന്യമുള്ള ചിത്രങ്ങൾ ഇവിടെ തന്നെ അപ്‌ലോഡ് ചെയ്യുന്നതല്ലേ അവ ഇവിടുത്തെ ഉപയോക്താക്കൾക്ക് ട്രാക്ക് ചെയ്യാനും എളുപ്പം മറിച്ചാണെങ്കിൽ ഇപ്പോൾ നടക്കുന്ന രീതിയിലുള്ള ഫലപ്രദമായ ട്രാക്കിങ്ങ് നടക്കാൻ സാധ്യത ഇല്ല, മലയാളി സമൂഹത്തിനാവശ്യമായ ചിത്രങ്ങൾ മലയാളി സമൂഹം വിലയിരുത്തുന്നതും ആഗോള സമൂഹം വിലയിരുത്തുന്നതും തമ്മിൽ വ്യത്യാസമുണ്ടാവില്ലേ? , ഇപ്പോൾ നമ്മൾ എല്ലാ ആഴ്ചയും തിരഞ്ഞെടുത്ത ചിത്രം കോമൺസിലേക്ക് പുഷ് ചെയ്‌താൽ പോരേ? അങ്ങിനെയാവുമ്പോൾ ക്വാളിറ്റി ഉള്ള ചിത്രങ്ങൾ കോമൺസിൽ എത്തുകയും ചെയ്യും. എന്റെ അഭിപ്രായം ഇതാണ്. --Hrishi 20:35, 12 ഒക്ടോബർ 2010 (UTC)
- എന്റെ അഭിപ്രായത്തിൽ കോമൺസിലേക്ക് നേരിട്ട് അപ്‌ലൊഡ് ചെയ്യണം എന്ന നിലപാടെടുക്കാൻ മാത്രം മലയാളം വിക്കിസമൂഹം വളർന്നിട്ടില്ല. നമ്മൾ ഇപ്പോഴും പഠനശിബിരത്തിലൂടെയും മറ്റും വിക്കി ഉപയൊക്താക്കളെ കണ്ടെത്തി കൊണ്ട് ഇരിക്കുന്നതേ ഉള്ളൂ. അതിനാൽ വിക്കി സമൂഹം തക്കതായ വളർച്ച കൈവരിക്കുന്നത് വരെ നിലവിലുള്ള സ്ഥിതി തുടരട്ടെ എന്ന് എന്റെ അഭിപ്രായം. അത് വരെ ഇപ്പോൾ ചെയ്യുന്ന പോലെ സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ കോമൺസിലേക്ക് മാറ്റിയാൽ മതിയാകും. എന്തൊക്കെ ആയാലും മലയാളം വിക്കിസമൂഹത്തിൽ കിട്ടുന്ന ശ്രദ്ധയും പരിചരണവും കോമൺസ് എന്ന മഹാസമുദ്രത്തിൽ നിന്ന് പുതിയ മലയാളം വിക്കി ഉപയൊക്താക്കൾക്ക് കിട്ടില്ല. അതിനാൽ തൽക്കാലം നിലവിലുള്ള സ്ഥിതി തുടരട്ടെ. കോമൻസിലെക്ക് ചിത്രം മാറ്റുന്നവർ അവരുടെ പ്രയത്നം തുടരുകയും ചെയ്യട്ടെ. --ഷിജു അലക്സ് 03:03, 13 ഒക്ടോബർ 2010 (UTC)
സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുന്നതാണ് കൂടുതൽ നല്ലത് എന്ന് അപ്‌ലോഡ് താളിൽ ഉപദേശമായി നൽകിയാൽ മതിയെന്നാണെന്റെ അഭിപ്രായം. കോമൺസിലേക്ക് തന്നെ അപ്‌ലോഡ് ചെയ്യണം എന്ന് നിർബന്ധിക്കേണ്ടതില്ല. മലയാളം വിക്കിക്ക് പകരം കോമൺസിലേക്ക് അപ്‌ലോഡുന്നവർക്കായി ഒരു താൾ ഇവിടെ തുടങ്ങിയാൽ മതി, അതിൽ അവർ കോമൺസിലേക്ക് അപ്‌ലോഡുന്ന ചിത്രങ്ങളുടെ കണ്ണികൾ ചേർക്കാൻ നിർദ്ദേശിക്കാം. അതിൽ നിന്നും തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളെ കണ്ടെത്തുകയും ചെയ്യാം. --ജുനൈദ് | Junaid (സംവാദം) 03:23, 13 ഒക്ടോബർ 2010 (UTC)
- മലയാളം വിക്കിപിഡീയയിലും കോമൺസിലും അപ് ചെയ്യുന്ന ഇപ്പോഴത്തെ രീതിതന്നെ പിന്തുടരുന്നതാണ് നല്ലത്. പിന്നെ തിരഞ്ഞെടുത്ത ചിത്രം കോമൺസിൽനിന്നും സ്വീകരിക്കാം. അതിന് ബിനു നിർദ്ദേശിച്ച രീതി പ്രായോഗികമെങ്കിൽ നടപ്പിലാക്കുകയും ചെയ്യാം. കൂടാതെ മലയാളം വിക്കിപീഡിയയിൽ അപ് ചെയ്ത ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാൽ അത് കോമൺസിലേക്ക് മാറ്റുന്ന സംവിധാനവും ആലോചിക്കാം. വിക്കിമീഡിയ സംരംഭങ്ങളിലെല്ലാം കമ്മ്യൂണിറ്റി ആക്ടിവിറ്റിക്കല്ലേ പ്രാമുഖ്യം. അതിനാൽത്തന്നെ കോമൺസിലേക്ക് മാറ്റുന്ന പ്രക്രിയയും കമ്മ്യൂണിറ്റി സ്വഭാവമുള്ളതാകട്ടെ. ചിത്രങ്ങൾ തയ്യാറാക്കുന്നവരെല്ലാം വിക്കിപദ്ധതികളിൽ അവഗാഹം ഉള്ളവരായിക്കൊള്ളണമെന്നില്ല. ചിലർക്ക് മലയാളം വിക്കിപീഡിയ മാത്രമേ അറിയുകയുള്ളൂവെങ്കിൽ അവർക്ക് ഇവിടെ അപ് ചെയ്യാനുള്ള സാഹചര്യം തീർച്ചയായും നിലനിർത്തണം. --സിദ്ധാർത്ഥൻ 06:10, 13 ഒക്ടോബർ 2010 (UTC)
ഷിജു അഭിപ്രായപ്പെട്ടതു പോലെ മലയാളം വിക്കിസമൂഹം സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ കോമൺസിലേക്കും, മറ്റു ചിത്രങ്ങൾ മലയാളം വിക്കിയിലേക്കുമ മാത്രം അപ്ലോഡ് ചെയ്യുവാൻ മാത്രം പക്വത നേടിയിട്ടില്ല എന്നാണെന്റെയും അഭിപ്രായം. മലയാളം വിക്കി സംരഭങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന അംഗങ്ങൾക്കിടയിൽ പോലും, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനെക്കുറിച്ചും, ചിത്രങ്ങൾക്കുപയോഗിക്കേണ്ട പകർപ്പവകാശത്തെക്കുറിച്ചും വ്യക്തമായ ധാരണകൾ ഇപ്പോഴുമില്ല എന്നാണ് അടുത്തിടെ വിക്കിക്കു പുറത്തു് വളരെ അശ്ലീലമായ ഭാഷയിൽ കൈകാര്യം ചെയ്യപ്പെട്ട ഒരു സംവാദത്തിൽ നിന്നു മനസിലായത്. സജീവാംഗങ്ങളിൽ തന്നെ ഇത്തരമൊരു ആശയക്കുഴപ്പം നിലനിൽക്കുന്ന സ്ഥിതിയിൽ പുതിയ അംഗങ്ങൾക്ക് അതിലേറെ ആശയക്കുഴപ്പം ഉണ്ടാകാനാണ് സാധ്യത. അതു കൊണ്ട് ഇക്കാര്യത്തിൽ ഇപ്പോഴുള്ള സ്ഥിതി തന്നെ പിന്തുടരുന്നതാകും നല്ലത്. --Anoopan| അനൂപൻ 07:02, 13 ഒക്ടോബർ 2010 (UTC)
- സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ തീർച്ചയായും കോമൺസിലേക്കാണ് അപ്ലോഡ് ചെയ്യേണ്ടത്, മലയാളം വിക്കിയിൽ നിന്ന് കോമൺസിലേക്ക് ചിത്രങ്ങൾ കയ്റ്റുമതി ചെയ്യുന്നത് സത്യത്തിൽ ഒരു ഇരട്ടിപ്പണി തന്നെയാണ്. എന്നിരുന്നാലും കൂടുതലായും മലയാളം വിക്കി മാത്രമുപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ചിത്രങ്ങൾ അപ്ലോഡ് ചെയ്യാൻ എളുപ്പം മലയാളം തന്നെയാണ്. പല പുതുമുഖങ്ങളും ചിത്രം അപ്ലൊഡ് ചെയ്യുമ്പോൽ ശരിയായ ലൈസൻസ്, ഉറവിടം എന്നിവ ചേർക്കാറില്ല ഇത്തരം ചിത്രങ്ങൾ കോമ്മൺസിൽ നിന്ന് വളരെ വേഗത്തിൽ നീക്കം ചെയ്യപ്പെട്ടേക്കാം. എന്നാൽ മലയാളത്തിലാകുമ്പോൽ അവരുടെ സംവാദതാളുകളിൽ കുറിപ്പിടുമ്പോൾ പലരും ഈ തെറ്റുകൾ തിരുത്തി കാണാറുണ്ട്. ചിത്രങ്ങൾ Trace ചെയ്യാൻ പറ്റിയതും മാതൃവിക്കി തന്നെയാണ്. ആതിനാൽ മലയാളത്തിൽ ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തണ്ട എന്നാണ് എന്റെ അഭിപ്രായം. വിവരണം, ലൈസൻസ് എന്നിവ ശരിയാണങ്കിൽ ബോട്ടുപയോഗിച്ച് ഈ ചിത്രങ്ങൾ കോമൺസിൽ കയറ്റാവുന്നതേയുള്ളു. മലയാളികൾ കോമൺസിൽ അപ്ലോഡ് ചെയ്ത ചിത്രങ്ങൾ തിരഞ്ഞെടുത്ത ചിത്രങ്ങളക്കായി പരിഗണിക്കാവുന്നതാണ്, അവയെ കോമൺസിൽ ഒരു കാറ്റഗ്ഗറീയി പെടുത്തുകയോ(എത്രത്തോളം പ്രാവർത്തികമാണന്ന് അറിയില്ല) അല്ലെങ്കിൽ ഇവിടെ ഏതെങ്കിലും ഒരു പദ്ധതി താൾ നിർമ്മിച്ച് ആ ചിത്രങ്ങളുടെ ഒരു ലിങ്ക് കൊടുക്കാവുന്നതുമാണ്. ചിത്രം കോമൺസിൽ അപ്ലോഡീയിട്ട് ഇവിടെ വന്ന് പദ്ധതി താളിൽ ഒരു ലിങ്ക് കൊടുക്കുക ആ ലിങ്ക് വേണമെങ്കിൽ Sidebar-ൽ കൊടുക്കാം, കോമൺസിൽ അപ്ലോഡീയ ചിത്രങ്ങൾ നീക്കം ചെയ്താൽ അപ്പോൽ പെട്ടെന്ന് കണ്ടെത്തുകയും ചെയ്യാം. --കിരൺ ഗോപി 07:12, 13 ഒക്ടോബർ 2010 (UTC)
- കിരൺ പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. (Netha Hussain 09:12, 13 ഒക്ടോബർ 2010 (UTC))
- പുതിയ ഉപഭോക്താക്കളുടെ ചിത്രങ്ങൾ കോമ്മൺസിലെ നിയമങ്ങൾ എല്ലായ്പ്പോഴും അനുസരിക്കണമെന്നില്ല---തത്ഫലമായി അവരുടെ ചിത്ര നീക്കം ചെയ്യപ്പെട്ടേക്കാം
- കോമ്മൺസ് നയങ്ങളെക്കുറിച്ച് വ്യക്തമായ ഒരു അവബോധം ഇപ്പോൾ തുടക്കക്കാർക്കിടയിൽ ഇല്ല, അതുകൊണ്ട് കോമ്മൺസിൽ അപ്ലോഡണം എന്നു നിർബന്ധം പിടിക്കാനാവില്ല
- കോമ്മൺസ് എന്ന സ്വതന്ത്ര സംരംഭം നമ്മൾ മറക്കാൻ പാടുള്ളതല്ല...
ചില ഉപായങ്ങൾ
- സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്‌ലോഡ് താളിൽ വലിയ ഉപദേശമായി നൽകുക
- കോമ്മൺസിൽ മലയാളികൾ കയറ്റിയ ചിത്രം ഒരു കോമ്മൺസ് കാറ്റഗറിയിൽ ചേർക്കുമ്പോൾ, തത്സമയം അത് മലയാളം വിക്കിയിലും ദൃശ്യമാവുന്ന വിധം ക്രമീകരിക്കണം (വേർതിരിവില്ലാതെ)
- കോമ്മൺസിലെ ചിത്രത്തിൻ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് മലയാളം വിക്കിയിലെ കോമ്മൺസ് ചിത്ര പ്രശ്നപരിഹാര കേന്ദ്രം എന്ന താളിലോ മറ്റോ ഓട്ടോമാറ്റിക്കായി വരുത്തുക..
മുകളിൽ കൊടുത്ത ചിത്രം ഞാൻ ഇതിനൊരു ഉദാഹരണമായി കൊടുത്തതാണ്...
--♔ കളരിക്കൻ ♔ | സംവാദം 10:15, 13 ഒക്ടോബർ 2010 (UTC)
- തത്കാലം പകർപ്പവകാശ സ്വാതന്ത്ര്യമുള്ള ചിത്രങ്ങൾ അപ്ലോഡ് ചെയ്യുന്ന താളിൽ, ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതുപോലെ കോമൺസിൽ ചിത്രം ചേർക്കുന്നതാണ് അഭികാമ്യം എന്നൊരു സന്ദേശവും, അതിനുള്ള കാരണവും നല്ലവണ്ണം ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ കൊടുക്കുകയാവാം. കൂട്ടത്തിൽ വേണമെങ്കിൽ, ഈ നിർദ്ദേശം അവഗണിച്ചും മലയാളം വിക്കിയിൽ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളിൽ {{കോമ്മൺസിലേക്കു-മാറ്റുക}} എന്ന ഫലകം ഓട്ടോമാറ്റിക്കായി ചേർക്കുന്ന രീതിയിലോ അതിനായി ഒരു ബോട്ട് ഓടിക്കുകയോ ചെയ്യാവുന്നതാണ്. --ശ്രീജിത്ത് കെ (സംവാദം) 10:20, 13 ഒക്ടോബർ 2010 (UTC)
- മലയാളം വിക്കിയിലെക്ക് 1000 നുമേൽ (കണക്ക് ഇല്ല) പടം അപ്ലോഡിയ ഒരാളാണ് ഞാൻ. മലയാളം വിക്കിക്കായി പടം പിടിക്കാനും ലൈസൻസ് ഫ്രീ ആക്കാൻ മറ്റുള്ളവരും കാലു പിടിക്കാനും നടന്നിട്ടുണ്ട്. ആദ്യമൊക്കെ പടങ്ങൾ കയറ്റുമ്പൊൾ അതിനു ടാഗ് കൊടുക്കുന്ന രീതി വളരെ പരിമിതമായിരുന്നു. എടുത്തയാളിന്റെ പേരും മറ്റും വേണ്ടായിരുന്നു. അന്ന് ഒരുപാട് പടങ്ങൾ അങ്ങനെ ചേർത്തു. ടാഗുകൾ പുനഃക്രമീകരിച്ചപ്പോൾ അതിന്റെ രീതിയിൽ ചേർത്തു തൂടങ്ങി. പക്ഷെ ഈ യിടെയായി ഞാൻ പണ്ട് ചേർത്ത പടങ്ങൾക്കൊന്നും വാലില്ല തലയില്ല എന്നും പറഞ്ഞ് നിരവധി പടങ്ങൾ (കണക്കില്ല) ഡലീറ്റ് ചെയ്യപ്പെട്ടു. ഇങ്ങനെയുള്ളപ്പോൾ ഞാൻ ഇനി വിക്കിയിലേക്ക് പടങ്ങൾ കയറ്റാൻ തുനിയുമോ? കുറേ കാലം കഴിഞ്ഞ് മറ്റൊരു കാരണം പറഞ്ഞ് ഉള്ള പടങ്ങൾ കൂടി കളയില്ല എന്നെന്താണുറപ്പ്? അതു കൊണ്ട് തൽകാലം ഞാൻ കോമ്മൺസിലേക്കാണ് കയറ്റുന്നത്. അവിടെയാവുമ്പോൾ പ്രതികരണം ഉടനെ കിട്ടും, തെറ്റും ഉടനെ തിരുത്താം, മലയാളത്തിലേതു പോലെ രണ്ട് മൂന്ന് വർഷം കഴിഞ്ഞ് പടത്തിനെക്കുറിച്ച് എടുത്തയാൾ തന്നെ മറന്ന ശേഷമൊന്നുമല്ല. മലയാളം വിക്കിയിലേക്ക് പടങ്ങൾ കയറ്റുന്നതിനോട് എനിക്ക് ഒട്ടും അഭിപ്രായം ഇല്ലാത്തത് ഇതു കൊണ്ടാണ്ട്. Challiovsky Talkies ♫♫ 13:33, 13 ഒക്ടോബർ 2010 (UTC)
ഫോട്ടോ ആയി എടുത്ത് അപ്ലോഡുന്ന തരം വിക്കിച്ചിത്രങ്ങൾ കോമൺസിലേക്ക് നേരിട്ട് ചേർക്കുന്നത് കിരൺ ജി പറയുമ്പോലെ ഇരട്ടിപ്പണികളൊഴിവാക്കിക്കൊടുക്കുമെന്നുതന്നെയാണ് ആലോചിച്ചിട്ട് എനിക്കും തോന്നുന്നത്. അതേസമയം ഈയിടെ തെരഞ്ഞെടുത്ത ചിത്രമാക്കിയ മലമുഴക്കി വേഴാമ്പലിന്റേതോ തങ്ങൾകുഞ്ഞുമുസല്യാരുടേതോ പോലുള്ള സുന്ദരൻ പടങ്ങൾക്ക് കോമൺസിൽ നമ്മളുദ്ദേശിക്കുന്ന/മലയാളി നൽകുന്ന പ്രാധാന്യം ലഭിക്കുമോ എന്ന ചിന്തയും പരിഗണനയർഹിക്കുന്നു.
വിക്കിയിൽ ഞാനെഴുതുന്ന ടൈപ്പ് ലേഖനങ്ങൾക്ക് (വൈദ്യ/ശാസ്ത്രസംബന്ധി) വേണ്ടുന്നത് descriptive ചിത്രങ്ങളും diagrams-ഉം ആണ്. അതുകൊണ്ടുതന്നെ വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നിടത്ത് എന്റെ കൈയ്യിൽത്തന്നെയുള്ള പവർപോയിന്റ് പ്രസന്റേഷനുകളിലേക്കായി ഞാൻ വരച്ച ചിത്രങ്ങളെ മലയാളീകരിച്ച് ലേബൽ ചെയ്ത് മലയാളം വിക്കിയിലേക്ക് കേറ്റുകയാണ് പതിവ്. ചിത്രത്തിന്റെപേരും വിശദീകരണവും എല്ലാമുൾപ്പടെ മലയാളത്തിലാണ് നൽകാറ്. ചിത്രത്തിനകത്ത് ലേബലിംഗ് കഴിയുന്നതും ഒഴിവാക്കി വേണം നൽകാൻ എന്ന നയം നിലവിലുണ്ടെങ്കിലും ഞാൻ അപ്ലോഡ് ചെയ്യുന്നതരം ചിത്രങ്ങൾക്ക് അത് പാലിക്കാൻ പലപ്പോഴും കഴിയാറില്ല. ഉദാഹരണത്തിനു പോലുള്ള ഒരു ചിത്രം മലയാളം ലേബലുകൾ ഒഴിവാക്കി കോമൺസിലേയ്ക്ക് അപ്‌ലോഡ് ചെയ്താൽ നല്ല വെക്റ്റർ ചിത്രങ്ങളാക്കി ആരെങ്കിലും പുതുക്കി മിനുക്കുമെന്നത് ഉറപ്പാണ്. അത് ആസ്മയെപ്പറ്റിയുള്ള ഇംഗ്ലിഷ് വിക്കി അടക്കം എല്ലാ വിക്കി ലേഖനങ്ങളിലേക്കും ഉപയോഗിക്കാനും ആവും. അതേ സമയം ഇതു പോലെയുള്ള ഒരു ചിത്രം അതിനുള്ളിലെ description ഇല്ലാതെ ഒരിക്കലും പൂർണമാവുകയില്ല. ചിത്രത്തിലെ വരകളേക്കാൾ കൂടുതൽ പ്രാധാന്യം അവിടെ വിശദീകരണങ്ങൾക്കാണ്. ശാസ്ത്രസംബന്ധിയായ വിവരങ്ങളുൾക്കൊള്ളിക്കുന്നതിൽ ഡെറിവേറ്റിവ് ചിത്രങ്ങൾക്കും പ്രാധാന്യം വലുതാണ്. ഈ സംഗതികളെയെല്ലാം കണക്കിലെടുക്കുമ്പോൾ മലയാളം വിജ്ഞാനകോശത്തിനു എന്നപോലെ വിക്കിച്ചിത്രങ്ങൾക്കും സ്വതന്ത്രമായ നിലനിൽപ്പുണ്ട് എന്നത് അംഗീകരിക്കണം.
മുകളിൽ കളരിക്കൻ പറഞ്ഞ “ഉപായങ്ങൾ” എന്ന ശീർഷകത്തിലെ 2,3 പോയിന്റുകൾ -- കോമ്മൺസിൽ മലയാളികൾ കയറ്റിയ ചിത്രം ഒരു കോമ്മൺസ് കാറ്റഗറിയിൽ ചേർക്കുമ്പോൾ, തത്സമയം അത് മലയാളം വിക്കിയിലും ദൃശ്യമാവുന്ന വിധം ക്രമീകരിക്കണം (വേർതിരിവില്ലാതെ)കോമ്മൺസിലെ ചിത്രത്തിൻ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് മലയാളം വിക്കിയിലെ കോമ്മൺസ് ചിത്ര പ്രശ്നപരിഹാര കേന്ദ്രം എന്ന താളിലോ മറ്റോ ഓട്ടോമാറ്റിക്കായി വരുത്തുക -- സ്വീകാര്യമാണ്. --സൂരജ് | suraj 00:55, 15 ഒക്ടോബർ 2010 (UTC)
കോമ്മൺസിൽ മലയാളികളുടെ പടങ്ങൾക്ക് പ്രാധാന്യം കിട്ടുന്നില്ല എന്നു പറഞ്ഞ് നമുക്ക് മാറി നിൽക്കാനാവില്ല.....കോമ്മൺസ് ഒരു വലിയ ഖനിയാണ്..അതിൽ നമ്മുടെ ചിത്രങ്ങൾ എവിടെയാണ് എന്നുപോലും ചിലപ്പോൾ കണ്ടുപിടിക്കാനവില്ല...അതിനാലാണ് ഞാൻ ഈ ഉപായങ്ങൾ നിർദേശിച്ചത്...മലയാളത്തിൽ വിവരണം നൽകിയ ചിത്രങ്ങൾ മലയാളം വിക്കിയിൽ അപ്ലോഡ് ചെയ്യുന്നതാണ് നല്ലതും, അത് വിലക്കപ്പെടുകയുമില്ല..--♔ കളരിക്കൻ ♔ | സംവാദം 11:01, 15 ഒക്ടോബർ 2010 (UTC)
ഒരു ചിത്രം ഒരാൾ ലേഖനത്തിലൂടെയല്ലാതെ നേരിട്ട് തിരയാനുള്ള സാദ്ധ്യത കുറവാണെന്നിരിക്കെ, കോമൺസിൽ അപ്ലോഡ് ചെയ്ത നല്ല ചിത്രങ്ങൾ ഒരു മലയാളം പേജിൽകാണിക്കാനും അതുവഴി തിരഞ്ഞെടുക്കപ്പെടാനും ഉള്ള സൗകര്യം ചെയ്യുകയാണെങ്കിൽ കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതു തന്നെയാണു നല്ലതെന്നഭിപ്രായം.--വിഷ്ണു നാരായണൻ 11:40, 15 ഒക്ടോബർ 2010 (UTC)
സമവായം
തിരുത്തുക
വളരെ വലിയ അഭിപ്രായങ്ങൾക്കൊടുവിൽ ഒരു സമവായത്തിൽ എത്തിചേരാമെന്നു തോന്നുന്നു...താഴെപ്പറയുന്ന നിർദ്ധേശങ്ങൾ നല്ലതെങ്കിൽ അനുകൂലിക്കുക..
- സ്വതന്ത്രാനുമതിയുള്ള ചിത്രങ്ങൾ കോമൺസിലേക്ക് അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത് എന്ന് അപ്‌ലോഡ് താളിൽ വലിയ ഉപദേശമായി നൽകുക
- കോമ്മൺസിൽ മലയാളികൾ കയറ്റിയ ചിത്രം ഒരു കോമ്മൺസ് കാറ്റഗറിയിൽ ചേർക്കുമ്പോൾ, തത്സമയം അത് മലയാളം വിക്കിയിലും ദൃശ്യമാവുന്ന വിധം ക്രമീകരിക്കണം (എല്ലാ ചിത്രവും)
- കോമ്മൺസിലെ ചിത്രത്തിൻ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അത് മലയാളം വിക്കിയിലെ കോമ്മൺസ് ചിത്ര പ്രശ്നപരിഹാര കേന്ദ്രം എന്ന താളിലോ മറ്റോ ഓട്ടോമാറ്റിക്കായി വരുത്തുക..
--♔ കളരിക്കൻ ♔ | സംവാദം 13:50, 15 ഒക്ടോബർ 2010 (UTC)
- ഇത് മതിയാകും. ഇതിൽ ഒന്നാമത്തെ പൊയിന്റിൽ പറഞ്ഞത് എളുപ്പം ചെയ്യാവുന്നതേ ഉള്ളൂ. പക്ഷെ 2-ഉം 3-ഉം കാര്യങ്ങൾ അത് ചെയ്യുവാൻ താല്പര്യമുള്ള ആളുകളെ കണ്ടെത്തിയും കോമൺസിലും ഇവിടെയും ആവശ്യമായ ക്രമീകരണം നടത്തിയും പ്രാവർത്തികമാക്കുക.
- കോമ്മൺസ് പ്രമാണങ്ങൾ കൈകാര്യം ചെയ്യാൻ ഒരു വിക്കിപദ്ധതി തുടങ്ങുകയും കോമ്മൺസ് ചിത്ര പ്രശ്നപരിഹാര കേന്ദ്രം അതിന്റെ ഭാഗമായി തീർക്കുകയും ചെയ്യുക. പക്ഷെ അതിനു് ഏറ്റവും പ്രധാനം അതിൽ താല്പര്യമുള്ള ഉപയോക്താക്കളെ എല്ലാം ഒരുമിച്ചു കൂട്ടി അവരെ ആ വിക്കി പദ്ധതിക്ക് കീഴിലാക്കുക എന്നതാണു്. ആ സമൂഹത്തെ ആക്ടീവായി നിലനിർത്താൻ വേറെ ഒരു വിക്കിയും പരീക്ഷിച്ചിട്ടാല്ലാത്ത ഒരു സംരംഭം കൂടെ ആലോചിക്കാവുന്നതാണു്. അതായത് ഒരു ചിത്രകവാടം/മീഡിയ കാവാടം (പോർട്ടൽ) മലയാളം വിക്കിയിൽ തുടങ്ങുക. --ഷിജു അലക്സ് 14:09, 15 ഒക്ടോബർ 2010 (UTC)
എനിക്കിതിന്റെ സാങ്കേതികം വലിയ പിടിയില്ല...ഒരു കൈ ഞാനും സഹായിക്കാം --♔ കളരിക്കൻ ♔ | സംവാദം 14:15, 15 ഒക്ടോബർ 2010 (UTC)
- ആരുമില്ലേ ഇവിടൊന്നു കൈവയ്ക്കാൻ-----♔ കളരിക്കൻ ♔ | സംവാദം 18:07, 16 ഒക്ടോബർ 2010 (UTC)
അപ്ലോഡ് പേജ് ശരിയാക്കി...ബാക്കിയുള്ളതിൻ കോമ്മൺസിൽ സ്പെഷ്യൽ റിക്വസ്റ്റ് കൊടുത്തു...--♔ കളരിക്കൻ ♔ | സംവാദം 18:19, 17 ഒക്ടോബർ 2010 (UTC)
- താൾ മാറ്റിയിട്ടല്ല സമവായം ആവശ്യപ്പെടുന്നത്. കുറഞ്ഞ പക്ഷം അത് അക്ഷരപിശകില്ലാതെയെങ്കിലും വെയ്ക്കുക. പഴയ താളായിരുന്നു കൂടുതൽ ലളിതം എന്നെന്റെ അഭിപ്രായം. മീഡിയവിക്കിയിൽ സ്വതേയുള്ള അപ്‌ലോഡ് താൾ സങ്കീർണ്ണമാണെന്ന കാഴ്ചപ്പാടിലാണ് ലളിതമായി ഉപയോഗിക്കാവുന്ന വിധത്തിൽ വിക്കിപീഡിയ:അപ്‌ലോഡ് താൾ സൃഷ്ടിച്ചിട്ടുള്ളത്. ഈ താൾ ഇപ്പോൾ കൂടുതൽ സങ്കീർണ്ണമായിരിക്കുന്നു എന്നെന്റെ അഭിപ്രായം. സമ്പർക്കമുഖ താളുകളിൽ ഏകപക്ഷീയമായ തിരുത്തലുകൾ ഒഴിവാക്കാണ്ടേതാണ് എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 19:09, 17 ഒക്ടോബർ 2010 (UTC)
- ആ താളിൽ നൽകിയിരുന്ന പ്രമാണത്തിന്റെ താളിൽ വരേണ്ട {{Information}} എന്ന ഫലകം ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കില്ല, ({{Information}} തിരിച്ചുവിടൽ മാത്രമാണ്). അടിയന്തരമായി റിവേർട്ട് ചെയ്തു. വിക്കിപീഡിയ:അപ്‌ലോഡ്/കരട് എന്ന താളിൽ മുമ്പുണ്ടായിരുന്ന പതിപ്പിന്റെ അക്ഷരപിശകുകൾ മാറ്റിയ, വിക്കിമീഡിയ സംരംഭങ്ങളിൽ പൊതുവേ ഉപയോഗിക്കുന്ന പദങ്ങൾ ഉപയോഗിക്കുന്ന, ജങ്ക് എഴുത്തുകൾ ഒഴിവാക്കിയ പതിപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അത് മെച്ചപ്പെടുത്തി സമവായം കണ്ടെത്തുക. സമ്പർക്കമുഖ താൾ ആയതിനാൽ സംരക്ഷിച്ചു.--പ്രവീൺ:സംവാദം 02:55, 18 ഒക്ടോബർ 2010 (UTC)
- ഈ പണി ഇനി അഡ്മിന്മാർ തന്നെ ചെയ്യട്ടെ, ഞാൻ ഇതിൽ നിന്നും സ്വയമേ വിട്ടു നിൽക്കുന്നു...എന്റെ നിർദ്ധേശങ്ങളൊന്നും തന്നെ മുഖവിലയ്ക്ക് എടുക്കരുത് എന്നൊരു അഭ്യർത്തനയും...--♔ കളരിക്കൻ ♔ | സംവാദം 09:06, 18 ഒക്ടോബർ 2010 (UTC)
- ഞാനൊരു പണി തുടങ്ങിയിരുന്നു...അതിന്റെ സഹായം കോമ്മൺസിൽ ലഭ്യമാണ്...അഡ്മിന്മാർ ആരെങ്കിലും ഒന്നു കണ്ട് നടപ്പിലാക്കുക Commons Talk-PAGE --♔ കളരിക്കൻ ♔ | സംവാദം 19:50, 18 ഒക്ടോബർ 2010 (UTC)
(മലയാള)എഴുത്തുകാരെ സംബന്ധിച്ച ശ്രദ്ധേയതാനയം
തിരുത്തുകമലയാളത്തിലെ എഴുത്തുകാരെ സംബന്ധിച്ച ശ്രദ്ധേയത തെളിയിക്കാൻ (അവലംബം നൽകാനും) വേണ്ട വിഭവങ്ങൾ ഇന്റർനെറ്റിലോ പുസ്തകങ്ങളിലോ കിട്ടുക പ്രയാസമാണ്. ഈ അവസ്ഥയിൽ അർഹരായവരെ ഉൾപ്പെടുത്തുന്നതിനും അനർഹരെ ഒഴിവാക്കുന്നതിനും സഹായകമായ നയം രൂപപ്പെടുത്തേണ്ടതാണ് എന്നു കരുതുന്നു. നിർദ്ദേശങ്ങൾ?--തച്ചന്റെ മകൻ 04:59, 1 ഓഗസ്റ്റ് 2010 (UTC)
- ശ്രദ്ധേയത തെളിയിക്കുവാനാവശ്യമായ അവലംബങ്ങൾ ഇല്ലാതെ ലേഖനം നിലനിർത്തുന്നതിനെ അനുകൂലിക്കുന്നില്ല. ഏതെങ്കിലും പ്രദേശത്തുള്ളവർക്ക് വേണ്ടി വിക്കിയിലെ നയങ്ങളിൽ ഇളവ് ചെയ്യുകയോ? അർഹമായവരെ തീർച്ചയായും ആവശ്യമുള്ളയിടങ്ങളിൽ പ്രതിപാദിച്ചുകാണും --ജുനൈദ് | Junaid (സംവാദം) 03:54, 2 ഓഗസ്റ്റ് 2010 (UTC)
താഴെപ്പറയുന്നവ മാനദണ്ഡമാക്കാം എന്നുവിചാരിക്കുന്നു.
- പൊതുവേ സർക്കാർ അക്കാദമി പുരസ്കാരങ്ങൾ വ്യക്തിയെ ശ്രദ്ധേയനാക്കും എന്നു കരുതുന്നു. ശ്രദ്ധേയമായ മറ്റു പുരസ്കാരങ്ങൾ, അക്കമിട്ടുതന്നെ ചേർക്കണം. പ്രസിദ്ധമായ മറ്റു പുരസ്കാരങ്ങളുടെ പട്ടികയുണ്ടാക്കാൻ നിർദ്ദേശം ക്ഷണിക്കുന്നു.
- ഏതെങ്കിലും കൃതിയുടെ പ്രസിദ്ധി
--Vssun (സുനിൽ) 04:05, 7 ഓഗസ്റ്റ് 2010 (UTC)
- പുരസ്കാരങ്ങൾ മാത്രമാണോ ഒരു എഴുത്തുകാരന്റെ ശ്രദ്ധേയത നിർണയിക്കുന്നതിനുള്ള ഘടകം? അല്ലെന്നാണ് എനിക്കു തോന്നുന്നത്. പുരസ്കാരങ്ങൾ അളവുകോലാക്കുമ്പോഴും ചില പ്രശ്നങ്ങളുണ്ട്. പുരസ്കാരത്തിന്റെ ശ്രദ്ധേയത നിർണ്ണയിക്കപ്പെടുന്നത് എങ്ങനെയാണ്? --Anoopan| അനൂപൻ 06:52, 6 സെപ്റ്റംബർ 2010 (UTC)
- പുരസ്കാരങ്ങൾ മാത്രമല്ലെങ്കിലും അവയ്ക്ക് പ്രാധാന്യം നൽകാം. Vssun പറഞ്ഞതുപോലെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രശസ്തിയും കണക്കിലെടുക്കാം. --എഴുത്തുകാരി ശ്രീ സംവദിക്കൂ 07:05, 6 സെപ്റ്റംബർ 2010 (UTC)
- ഈ വിഷയത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ ഇവിടെ നടത്തുക. --Vssun (സുനിൽ) 02:30, 30 ജൂലൈ 2011 (UTC)
വിഷയത്തെക്കുറിച്ചുള്ള കരടുനയം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. എതിരഭിപ്രായമില്ലെങ്കിൽ നയമാക്കാം എന്നു കരുതുന്നു. വോട്ടെടുപ്പ് വേണമെങ്കിൽ ആവാം. --Vssun (സുനിൽ) 09:59, 16 ഓഗസ്റ്റ് 2011 (UTC) നയമാക്കി. --Vssun (സുനിൽ) 16:50, 23 ഓഗസ്റ്റ് 2011 (UTC)
ചലച്ചിത്രങ്ങളുടെ ശ്രദ്ധേയത
തിരുത്തുകജീവചരിത്രം, സാഹിത്യം , കല എന്നിവ പോലെയുള്ള ഒന്നിൽ പെടുന്നതാണല്ലോ ചലച്ചിത്രവും. നിരവധി മലയാള ചിത്രങ്ങൾ വിക്കിയിൽ ഇതിനകം വന്നു. ഇവയെല്ലാം ശ്രദ്ധേയതയുള്ളത് തന്നെയാണൊ അതല്ല, സിനിമക്ക് നോട്ടബിലിറ്റി നോക്കേണ്ടതില്ലന്നാണോ ?--വിചാരം 14:47, 29 ജൂലൈ 2010 (UTC)
- സത്യത്തിൽ ഇതിനെക്കുറിച്ച് ഒരു നയം ഇതു് വരെ രൂപവൽക്കരിക്കപ്പെട്ടിട്ടില്ല. എന്തു് ചെയ്യണം എന്നറിയാതെ ഇരുട്ടിൽ തപ്പുന്ന ഒരു സംഗതി ആണിത്. എന്തെങ്കിലും നിർദ്ദേശങ്ങൾ ആരെക്കെങ്കിലും ഉണ്ടോ?--ഷിജു അലക്സ് 15:13, 29 ജൂലൈ 2010 (UTC)
എന്റെ അഭിപ്രായത്തിൽ അത് നോക്കേണ്ട ആവശ്യകത ഇല്ല... സ്വന്തം അനുഭവത്തിൽ തന്നെ ചില സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഗൂഗിളിൽ പോലും ഉത്രം കിട്ടാഅതെ വന്നിട്ടുണ്ട് (ഉദാ: ധ്രുവം സിനിമയിലെ സഹനടി രുദ്രയുടെ കേവലവിവരം പോയിട്ട് ഒരു ഫോട്ടോ പോലും ഊംഹും). മാത്രവുമല്ല എനിക്ക് തോന്നുന്നതെന്തെന്നാൽ പല തരം നവീനശാസ്ത്രവുമായും(വെറും ഉദാ. തെറ്റിദ്ധരിക്കാതിരിക്കുമല്ലൊ) അതിലുപരി ഞാൻ ഇവിടെ ചെയ്തുകൊൺറ്റിരിക്കുന്നതിലൊന്നായ ചില ഫുട്ബാളുമായും ലോകപ്രശസ്തരുമായും മറ്റും ബന്ധപ്പെട്ട ലേഖനങ്ങളിലുമുപരി നാം കേരളവുമായി ബന്ധപ്പെട്ടവക്ക് മുൻഗണന നൽകണമെന്നാണ്. എന്തെന്നാൽ ഇന്നത്തെ സാഹചര്യം വച്ച് ഞാനിപ്പറഞ്ഞവയെപ്പറ്റി ഒരു ശരിയായ അവശ്യത്തിന് ആരും മലയാളം വികി നൊക്കാൻ സാദ്ധ്യത ഇല്ല. എന്നാൽ കേരളീയ കല, സാഹിത്ത്യം,സ്ഥലങ്ങൾ സിനിമകൾ, പുരാണം,രാഷ്റ്റ്രീയം എന്നിങ്ങനെയുള്ളവയുടെ സ്ഥിതി അതല്ല. അതിനാൽ ഇവിടെ ശ്രദ്ധേയതയുടെ കാര്യം നോക്കേണ്ടതില്ല എന്ന് എന്റെ പക്ഷം--വിഷ്ണു 11:56, 30 ജൂലൈ 2010 (UTC)
- ശ്രദ്ധേയത ഇല്ലാത്ത ചലച്ചിത്രങ്ങളെക്കുറിച്ച് ലേഖനങ്ങൾ വരുന്നുണ്ടെങ്കിൽ അതിൽ ശ്രദ്ധേയത ഫലകം ഇടുന്നതുകൊണ്ട് തെറ്റൊന്നുമില്ല. പക്ഷേ, ഒരു ചലച്ചിത്രത്തെ പറ്റി സാങ്കേതികപരമായി വിവരങ്ങൾ ചേർത്തെഴുതുന്ന ലേഖനങ്ങൾ എപ്പോഴും അത്യാവശ്യമാണ്. ചലച്ചിത്രത്തിന്റെ ലേഖനം കൂടുതൽ വരുന്നു എന്നു പറയുന്നതിൽ അടിസ്ഥാനമില്ല. ഉദാഹരണത്തിനു Pathaayan എഴുതുന്ന ലേഖനങ്ങൾ. അദ്ദേഹം ഒരു ചലച്ചിത്രത്തെക്കുറിച്ചെഴുതുമ്പോൾ അതിൽ അത്യാവശ്യം വേണ്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. --Rameshng:::Buzz me :) 14:16, 30 ജൂലൈ 2010 (UTC)
മലയാള ചലച്ചിത്രങ്ങളുടെ കാര്യത്തിൽ ഒരു ചലച്ചിത്രത്തിന്റെ അടിസ്ഥാന വിവരങ്ങളായ അഭിനേതാക്കൾ, പീന്നിൽ പ്രവർത്തിച്ചവർ, ഗാനങ്ങൾ, റിലീസിംഗ് ഡേറ്റ് തുടങ്ങിയവ നൽകുന്ന ഒരു താൾ എത്ര കേട്ടുകേൾവിയില്ലാത്ത ചലച്ചിത്രത്തെപ്പറ്റിയാണെങ്കിലും ശ്രദ്ധേയതാ പ്രശ്നം ഉദിക്കുന്നില്ല എന്നാണ് അഭിപ്രായം. കാരണം അവയില്ലാതെ ഒരിക്കലും വിക്കിപീഡിയയിലെ മലയാളചലച്ചിത്രവിഭാഗം പൂർണ്ണമാവുകയില്ലല്ലോ.. എന്നാൽ അന്യ ഭാഷാ ചിത്രങ്ങളുടെ താളുകൾക്ക് വേണ്ടി മലയാളം വിക്കിയിൽ ഒരു ശ്രദ്ധേയതാ നയം രൂപീകരിക്കുന്നത് നന്നായിരിക്കും--Habeeb | ഹബീബ് 16:59, 30 ജൂലൈ 2010 (UTC)
- ഹബീബിനോട് പൂർണ്ണമായി യോജിക്കാൻ പറ്റില്ല. അമേച്ചർ, എ-സർട്ടിഫിക്കേറ്റഡ് പടങ്ങളെങ്കിലും കാണും ചിലത്. പ്രശ്നമുണ്ടാകാനിടയില്ലാത്ത സാഹചര്യത്തിൽ ശ്രദ്ധേയത ഇല്ലാത്ത ചിത്രങ്ങളെ പൊതുമാനദണ്ഡംവെച്ച് കൈകാര്യം ചെയ്താൽ മതിയാകും. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ശ്രദ്ധേയതാനയം ഇവിടെ. മറ്റു ലേഖനങ്ങളുടെ മാനദണ്ഡം പോലെ തന്നെ കവറേജ് ആണ് പ്രധാനം. എങ്കിലും മലയാളത്തിലെ മുഖ്യധാരാചലച്ചിത്രങ്ങൾ ഏതാണ്ടെല്ലാം വരുന്നതിൽ തടസ്സമൊന്നുമില്ല.--തച്ചന്റെ മകൻ 04:59, 1 ഓഗസ്റ്റ് 2010 (UTC)
വീണ്ടും ഒറ്റവരി
തിരുത്തുകപ്രാഥമിക വിവരങ്ങൾ തരാത്ത ലേഖനങ്ങളിൽ {{ഒറ്റവരി ലേഖനം}} ഫലകം ചേർത്ത് 30 ദിവസം, അല്ലെങ്കിൽ 45 ദിവസം കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഇല്ലെങ്കിൽ അത് നീക്കം ചെയ്യുന്നതായിരിക്കും, ഇപ്പോഴത്തെ പോക്ക് വെച്ച് നോക്കുമ്പോൾ ഒറ്റവരിയാണ് കൂടുതൽ വരുന്നത്.--പ്രവീൺ:സംവാദം 15:26, 12 നവംബർ 2010 (UTC)
- ചർച്ച ചെയ്ത് നേരം കളയുന്നതിലും ഭേദം ഇവയിൽ ഏതൊക്കെ ലേഖനങ്ങൾ വികസിപ്പിക്കാനാവും എന്ന് നോക്കുന്നതാണ്.
ഒറ്റ വരി ലേഖനങ്ങൾ (ലിസ്റ്റുചെയ്യപ്പെട്ടവ) ഏറ്റവും വർധിച്ചത് ഈ രണ്ടു മാസങ്ങളിലാണ്. അവയ്ക്കെന്താണ് കാരണമെന്ന് അറിയുകയും അതിനു പരിഹാരം ചെയ്യുകയാണ് ആവശ്യം. ചികിത്സിക്കാനാവില്ലെങ്കിൽ കൊല്ലണോ?
- നിലവിലുള്ള ഒ.വ.ലേ. മൂന്ന് വിധത്തിലുള്ളവയായാണ് എനിക്കുതോന്നുന്നത്:
- കുറെയേറെ ഉപയോക്താക്കൾ വിക്കിപീഡിയയിലേക്ക് കടന്നുവന്നു. അവർ പലരും വിക്കിനയങ്ങൾ പരിചയപ്പെടുന്നതിനുമുമ്പ് എഴുതിയ കുറേ ലേഖനങ്ങൾ.
- വിക്കിപീഡിയ നന്നായി പരിചയപ്പെട്ട ഉപയോക്താക്കൾ ഒറ്റ വരി ലേഖനങ്ങൾ നീക്കംചെയ്യില്ലല്ലോ, അപ്പോൾ എന്തുമാകാമല്ലോ എന്ന അനാസ്ഥയോടെ എഴുതിയ ലേഖനങ്ങൾ. (ഇവർ എന്താണ് ചെയ്യുന്നതെന്ന് ഇവർ അറിയുന്നില്ല.)
- ഫലകം നീക്കം ചെയ്യപ്പെടാതെ കിടക്കുന്നവ. ഇവയിൽ ചിലത് നീക്കംചെയ്യാൻ നിർദ്ദേശിച്ചവയാണ്. വിധികാത്ത് കിടക്കുകയാണ്.--തച്ചന്റെ മകൻ 16:18, 12 നവംബർ 2010 (UTC)
- നീക്കം ചെയ്യാൻ വളരെ എളുപ്പമാണ്. ഇന്നത്തെ അവസ്ഥ പല ലേഖനങ്ങളും നമുക്കെല്ലാവർക്കും ചേർന്ന് വികസിപ്പിക്കാവുന്നതേയുള്ളൂ. വിക്കിപീഡിയയുടെ പത്താം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഇതൊരു പദ്ധതിയായി കണ്ട് എല്ലാവരും ചെയ്താൽ ഒറ്റവരി ലേഖനങ്ങളെ പൂജ്യത്തിലെത്തിക്കാം. വേണമെങ്കിൽ ഇതിനായി പ്രധാന മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു മെയിൽ ഇടുകയും ആവാം. --Anoopan| അനൂപൻ 08:01, 6 ജനുവരി 2011 (UTC)
വിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ
തിരുത്തുകവിക്കിപീഡിയ:സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നും പരിഭാഷപ്പെടുത്തിയിട്ടുണ്ട്, നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ദയവു ചെയ്ത് അറിയിക്കുക.--കിരൺ ഗോപി 12:17, 11 ജൂലൈ 2011 (UTC)
- അഭിപ്രായ വ്യത്യാസമില്ലങ്കിൽ ഇപ്പോഴുള്ള മാനദണ്ഡങ്ങൾ വച്ച് ഈ സൗകര്യം ഉപയോഗപ്പെടുത്തിക്കൂടെ? --കിരൺ ഗോപി 16:39, 13 ജൂലൈ 2011 (UTC)
- വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന താളിലെ നിർദ്ദേശങ്ങളനുസരിച്ച് ഈ അവകാശം ഏതൊരു കാര്യനിർവാഹകനും വിശ്വസ്ത ഉപയോക്താക്കൾക്ക് നൽകാവുന്നതാണ്. --Vssun (സുനിൽ) 00:20, 15 ജൂലൈ 2011 (UTC)
വിക്കിപഠനശിബിരം - നയ രൂപീകരണം
തിരുത്തുകhttp://lists.wikimedia.org/pipermail/wikiml-l/2011-July/002518.html എന്ന ത്രെഡിൽ ചർച്ച ചെയ്യുന്ന പോലെ, മറ്റ് സംഘടനകൾ നടത്തുന്ന ഒരൊ ശിബിരം കഴിയുമ്പോഴും ഇത്തരത്തിൽ വിവാദം ഉണ്ടാകുന്നത് മലയാളം വിക്കി സംരംഭങ്ങളെ ഒരു വിധത്തിലും സഹായിക്കില്ല. അതിനാൽ ഇക്കാര്യത്തിൽ നിലവിലുള്ള മാർഗ്ഗ രേഖകൾക്ക് ഒപ്പം ഇത്തരം പ്രശ്നങ്ങൾ കൂടെ പരിഹരിക്കാൻ ഉതകുന്ന മാർഗ്ഗരേഖകൾ നിർമ്മിക്കാൻ എല്ലാവരുടെയും സഹായം അഭ്യർത്ഥിക്കുന്നു. --ഷിജു അലക്സ് 06:10, 13 ജൂലൈ 2011 (UTC)
- എറണാകുളത്ത് വിക്കിശിബിരം നടന്നപ്പോഴും സമാനമായ ചർച്ചകൾ ഉണ്ടായിരുന്നു. ഈ ചർച്ചകൾ വ്യക്തമാക്കുന്ന ഒരു കാര്യം, ഡി.എ.കെ.എഫ് അറിവിനെ സ്വതന്ത്രമാക്കുക, മലയാളം കമ്പ്യൂട്ടിങ്ങിനെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള അവരുടെ പ്രഖ്യാപിത പ്രവർത്തന പരിപാടികളുടെ ഭാഗമായി വിക്കി പഠനശിബിരങ്ങൾ നടത്തുവാൻ ആഗ്രഹിക്കുന്നു എന്നതാണ്.
- അതേസമയം ചിലർ ഇതിനെ എതിർക്കുന്നുമുണ്ട്. എതിർപ്പുകളെ സൂഷ്മനിരീക്ഷണം ചെയ്താൽ, നിഷ്പക്ഷതാനയത്തിലുപരി, ഈ സംഘടനയ്ക്ക് വ്യക്തമായ രാഷട്രീയം ഉള്ളതാണെന്ന ആരോപണമുയർത്തി, ആ രാഷ്ട്രീയത്തോട് വിയോജിപ്പുള്ളവരല്ലേ പലപ്പോഴും ഈ പരിപാടികളെ എതിർക്കുന്നതെന്ന് സംശയമുയരുന്നു....
- അങ്ങനെയെങ്കിൽ അത് അത്ര ശരിയായ നടപടിയാണെന്ന് തോന്നുന്നില്ല. രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരും അരാഷ്ട്രീയ വാദികളും ഒക്കെ വിക്കിപീഡിയരാവാം. അവരുടെ എഴുത്ത് വിക്കിപീഡിയയുടെ നയത്തിന് അനുരോധമായതാണോ അല്ലയോ എന്ന് മാത്രം നമ്മൾ നോക്കിയാൽ മതിയല്ലോ. --Adv.tksujith 11:39, 13 ജൂലൈ 2011 (UTC)
- പ്രത്യേക ഒരു രാഷ്ട്രീയ നിലപാടോടു കൂടി പറയുന്നതല്ല. വിക്കിപീഡിയയെക്കുറിച്ച് അറിയാതെ പഠനശിബിരം നടത്തി വിപരീത ഫലം ഉണ്ടാക്കുന്നതിൽ അനുകൂലിക്കുന്നില്ല. പിന്നെ, രണ്ടു പ്രാവശ്യവും ആരെയും അറിയിക്കാതെ കാര്യങ്ങൾ നടത്തി, പിന്നീട് ഇങ്ങിനെ നടത്തി എന്നും പറയുന്നതിൽ കാര്യമില്ല. അതു പോലെ പഠനശിബിരതാളിൽ പഠനശിബിരത്തിനു പകരം സംഘടനയുടെ ലക്ഷ്യങ്ങൾ എഴുതിപ്പിടിക്കൽ ഒക്കെ കാണുമ്പോൾ ഉദ്ദേശ ശുദ്ധിയിൽ സംശയം ആർക്കും തോന്നാം. ഇമ്മാതിരി ചില സംഭവങ്ങൾ ആദ്യം ഉണ്ടായപ്പോഴാണ് താഴെപ്പറയുന്ന ചില മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാക്കിയത്.
- പഠനശിബിരം നടത്താൻ മുന്നോട്ട് വരുന്നവർക്ക് ഉണ്ടാകെണ്ട കുറഞ്ഞ യോഗ്യത താഴെ പറയുന്നതാണു്.
- മലയാളം വിക്കിപീഡിയക്കു് പുറമേ, എല്ലാ മലയാള വിക്കി സംരംഭങ്ങളെക്കുറിച്ചുള്ള അറിവു്,
- വിക്കി എഡിറ്റിങ്ങിലുള്ള ജ്ഞാനം.
- ഏതെങ്കിലും മലയാളം വിക്കിസംരംഭത്തിൽ കുറഞ്ഞതു് 6 മാസം എങ്കിലും പ്രവർത്തിച്ചവർ ഇതു് ചെയ്യുന്നതാണു് അഭികാമ്യം.
- ഇതൊരു സന്നദ്ധ സേവനം ആയിരിക്കും. ഈ യോഗ്യത ഉള്ള ആർക്കും അവർ താമസിക്കുന്ന സ്ഥലത്തെ വിക്കി അക്കാഡമിയുടെ ചുമതല ഏറ്റെടുക്കാം.
- ഇതൊക്കെ ആരെങ്കിലും കണ്ടോ എന്നറിയില്ല. --RameshngTalk to me 12:59, 13 ജൂലൈ 2011 (UTC)
ഡി.എ.കെ.എഫ് മാത്രമല്ല വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും ഒക്കെ അവരവരുടെ വേദികളിൽ മലയാളം സംരംഭങ്ങളെ പരിചയപ്പെടുത്തുന്നതും ഒക്കെ വളരെ നല്ലതാനു്. അതിനൊന്നും വിലക്കേർത്തപ്പെടുത്താനോ കടിഞ്ഞിടാനൊ കഴിയുന്ന ഒരു സംവിധാനം അല്ല വിക്കിയിൽ ഉള്ളത് എന്ന് എല്ലാവർക്കും അറിയാമല്ലോ. അതിന്റെ ഒപ്പം എല്ലായിടത്തും ഏത് സമയത്ത് ഓടിയെത്താൻ നിലവിൽ പഠനശിബിരങ്ങൾക്കും മറ്റും നേതൃത്വം കൊടുക്കുന്ന വിക്കിപീഡിയർക്ക് കഴിയുകയും ഇല്ല. അതിനാൽ തന്നെ നിലവിൽ വിവിധ തരത്തിൽ വിവിധ പ്രസ്ഥാനങ്ങൾ/ആളുകൾ നടത്തുന്ന ശിബിരങ്ങൾ നടക്കട്ടെ. ഇതിനൊക്കെ അപ്പുറം വിക്കിയിൽ ഇതെ പോലുള്ള സംഗതികൾ കെന്ദ്രീകൃതമായി നറ്റത്താവുന്ന നിലയിൽ നിന്ന് മലയാളം വിക്കി സമൂഹം വികസിച്ചു കഴിഞ്ഞു. അതിനാൽ ഇതെ പോലെ ഉള്ള വികെന്ദ്രീകൃതമായ വളർച്ചയും മാറ്റവും കാലത്തിന്റെ അനിവാര്യത കൂടാണു്. മുകളിൽ പറഞ്ഞ കാര്യങ്ങളൊക്കെ കൊണ്ട് താല്പര്യമുള്ള ആർക്കും പഠനശിബിരം നടത്തുന്നതിനു് ആർക്കും എതിർപ്പില്ല. അത് തുടരട്ടെ. കൂടുതൽ ആളുകൾ ഇത്തരം പരിപാടികൾ നടത്തട്ടെ.
ഇനി വിക്കിയിൽ പ്രവർത്തിക്കുന്നവരിൽ ചിലർക്ക് അഭിപ്രായവ്യത്യാസം ഉള്ള കാര്യങ്ങൾ നോക്കാം
1. ആരെയും അറിയിക്കാതെ പഠനശിബിരം നടത്തി
ഇത് ഒരു പ്രശ്നം അല്ല. സുജിത് മുകളിൽ സൂചിപ്പിച്ച പോലെ രാഷ്ട്രീയമുള്ളവർ, ഇല്ലാത്തവർ, അരാഷ്ട്രീയ വാദികൾ, വിവിധ മതസംഘടനകളിൽ പ്രവർത്തിക്കുന്നവർ, തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലിലുള്ളവർരൊക്കെ വിക്കിയിൽ അംഗത്വമെടുക്കാം, പ്രവർത്തിക്കാം, സംഭാവനകൾ നൽകാം. അവരൊക്കെ വിക്കിയിൽ ഒന്നിച്ചു ചേരുന്നത് വിജ്ഞാനം സ്വതന്ത്രമാകണം, അത് എല്ലാവർക്കും (തങ്ങൾ പ്രവർത്തിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ടവർക്ക് അടക്കം) സൗജന്യമായി എത്തിക്കാൻ കഴിയണം എന്ന ഉദ്ദേശത്തോടെ കൂടിയാണു്. വിക്കിയുടെ നയങ്ങളും മാർഗ്ഗരെഖകളും അനുസരിച്ച് വിക്കിക്ക് അകത്തും പുറത്തും ധനാത്മകമായ സംഭാവനകൾ നൽകുന്ന കാലത്തോളം അവരുടെ യാതൊരു പ്രവർത്തനവും വിക്കിയുടെ പുരോഗതിക്ക് തടസ്സമല്ല.
ഞാൻ പ്രവർത്തിക്കുന്ന സംഘടനയിലെ (ഇവിടെ ഡി.എ.കെ.എഫ്) കൂട്ടുകാർക്ക് വിക്കി പരിചയപ്പെടുത്തുമ്പോൾ ആ പ്രദേശത്ത് വിക്കിയിൽ പ്രവർത്തിക്കുന്നവരെ മൊത്തം വിളിക്കണം/അറിയിക്കണം എന്ന് പറയുന്നത് ശരിയല്ല. വിക്കിപീഡിയർ നടത്തുന്ന ഔദ്യോഗിക പഠനശിബിരങ്ങൾക്ക് മാത്രമേ അങ്ങനെയുള്ള പൊതുവിജ്ഞാപനം ആവശ്യമുള്ളൂ. അതിനാൽ താല്പര്യമുള്ള ആർക്കും, എവിടേയും, എത് സമയത്തും ചില പൊതു മാർഗ്ഗനിർദ്ഡേശങ്ങൾ പാലിച്ചു കൊണ്ട് (അതും നിർബന്ധമായി അടിച്ചേൽപ്പിക്കാനൊന്നും പറ്റില്ല) വിക്കി പഠനശിബിരങ്ങൾ നടത്താം. അത് കാലത്തിന്റെ ആവശ്യം കൂടാണു്.
2. പഠനശിബിരം നടത്തുന്നവർക്ക് അത് നടത്താനുള്ള യോഗ്യതയോ പ്രവർത്തി പരിചയമോ ഉണ്ടോ?'
ഇക്കാര്യത്തിൽ ചില പൊതു മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ കൊടുത്തിട്ടുണ്ടെങ്കിലും ഇതിലും നിർബന്ധം പിടിക്കാൻ നമുക്ക് പറ്റില്ല. വിക്കിയെ കുറിച്ച് കുറച്ചെങ്കിലും അറിയുന്ന ആരും നല്ല ഉദ്ദേശത്തോടെ വേറെ കുറച്ച് പെർക്ക് വിക്കി പരിചയപ്പെടുത്തി കൊടുത്താൽ നല്ലത് എന്നെ ഞാൻ പറയൂ. വിക്കിയിൽ ആവശ്യത്തിനു പ്രവർത്തി പരിചയമില്ലാത്തവർ നടത്തിയാൽ അതിന്റെ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. പക്ഷെ അത് വിക്കി സമൂഹത്തിൽ ഒരുമിച്ച് ചേർന്ന് പ്രവർത്തിക്കുമ്പോൾ തീരുന്നതേ ഉള്ളൂ. എങ്കിലും മുതിർന്ന വിക്കിപീഡിയരുമായി കാര്യങ്ങൾ ചർച്ച ചെയ്ത് ചെയ്യുന്നതിൽ യാതൊരു തെറ്റും ഇല്ല.
3. ശിബിരത്തിനു ശെഷം ലിസ്റ്റിൽ മെയിൽ അയക്കാമോ?
അതിലും തെറ്റില്ല. വിക്കിയെ സംബന്ധിച്ച് നടന്ന ഒരു കാര്യം വിക്കിസമൂഹത്തെ അറിയിക്കുന്നത് നല്ലത് തന്നെയാണു്. മറ്റുള്ള വിക്കിപ്രവർത്തകർക്ക് ഓടിയെത്താൻ കഴിയാത്ത സ്ഥലങ്ങളിൽ വേരെ കുറച്ച് പേർ (അത് ഏത് സംഘടനയുടെ പേരിൽ ആയാലും) ശിബിരം നടത്തി എന്നതിൽ ഞാൻ സന്തോഷിക്കുകയെ ഉള്ളൂ.
4. ഇത്തരം അനൗദ്യോഗിക ശിബിരങ്ങൾക്ക് ശിബിരത്തിനു മുൻപോ പിൻപോ വിക്കിയിൽ താൾ ഉണ്ടാക്കാമോ?
ഇവിടെയാണു് മിക്കവർക്കും അഭിപ്രായ വ്യത്യാസം ഉള്ളതെന്ന് മനസ്സിലാക്കുന്നു. വിക്കിസമൂഹത്തിന്റെ അറിവില്ലാതെ നടക്കുന്ന ശിബിരങ്ങൾക്ക് വിക്കി സമൂഹത്തിന്റെ ഔദ്യോഗിക പരിവേഷം നൽകുന്നത് തീർച്ചയായും ഒഴിവാക്കാം. ഒന്നുകിൽ അതത് സംഘടനകളുടെ സൈറ്റിൽ/ബ്ലോഗിൽ ഇതിനെ കുറിച്ചുള്ള കുറിപ്പിടാം. അല്ലെങ്കിൽ ഇത്തരം അനൗദ്യോഗിക ശിബിരങ്ങൾക്ക് വേറൊരു ഫലകം നിർമ്മിക്കാം. എനീട്ട് ഇത്തരം അനൗദ്യോഗിക ശിബിരങ്ങൾ ഒക്കെ അതിന്റെ ഭാഗം ആക്കാം.
ഇവിടെയും ഡി.എ.കെ.എഫ് കുറ്റക്കരല്ല, അതുമായി ബന്ധമില്ലാത്ത ഒരു വിക്കിപ്രവർത്തകനാണു് ഇതിന്റെ താൾ ഉണ്ടാക്കിയത്. അനൗദ്യോഗിക ശിബിരം ആയതിനാൽ അതിനെ സംബന്ധിച്ചുള്ള താൾ ഒഴിവാക്കുന്നതാവും നല്ലത്.
5. വിക്കിശിബിരങ്ങൾ ഏതെങ്കിലും ലെഖനങ്ങൾക്ക് ശ്രദ്ധേയത സൃഷ്ടിക്കാൻ ഉപയോയിക്കാമോ?
ഒരിക്കലും അരുത്. അതു മാത്രമാനു് ഇക്കാര്യത്തിൽ ഡി.എ.കെ.എഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്നുള്ള തെറ്റ്. അവർ നടത്തിയ ശിബിരങ്ങളെകുറിച്ചുള്ള വിവരം ഒന്നുകിൽ അതത് സംഘടനകളുടെ സൈറ്റിൽ/ബ്ലോഗിൽ ഇതിനെ കുറിച്ചുള്ള കുറിപ്പിടാം, അല്ലെങ്കിൽ ഇത്തരം അനൗദ്യോഗിക ശിബിരങ്ങൾക്ക് വേറൊരു താൾ നിർമ്മിച്ച് അവിടെ ക്രോഡീകരിക്കാം. വിക്കിക്ക് ചേരാത്ത പരാമർശമുള്ള കാര്യങ്ങളുള്ള കുറിപ്പ് ആണെങ്കിൽ അത് പുറത്തെ സൈറ്റിൽ/ബ്ലൊഗിൽ ഇടുന്നതാണു് നല്ലത്. അപ്പോൾ അതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങളും മറ്റും ഒഴിവാകും
പിൻകുറിപ്പ്: ഇത്രയും നാൾ മലയാളം വിക്കിസമൂഹം പുറത്ത് ചെയ്യുന്ന പരിപാടികൾക്ക് ഒരു ഒത്തൊരുമ ഉണ്ടായിരുന്നു. അതായിരുന്നു ഈ സമൂഹത്തിന്റെ ശക്തിയും. ഇന്ത്യയിൽ മറ്റൊരു വിക്കിസമൂഹത്തിനും സാധിക്കാത്ത നിരവധി പരിപാടികൾ നടത്താൻ നമുക്ക് കഴിഞ്ഞത് ഈ ഒത്തൊരുമ മൂലം ആയിരുന്നു. പക്ഷെ അത് വിട്ട് ഇപ്പോൾ വിക്കിപീഡിയർ അവർ പ്രവർത്തിക്കുന്ന സംഘടനയുടെ പേരിൽ ഒക്കെ പുറത്ത് പരിപാടികൾ സംഘടിപ്പിക്കുന്നതും മറ്റും ഇതുവരെയുള്ള കീഴ് വഴക്കങ്ങളിൽ നിന്നുള്ള മാറ്റം ആണ്. അത് കാലത്തിന്റെ അനിവാര്യത ആകാം. അത് ഗുണമോ ദോഷമോ എന്ന് കാലം തെളിയിക്കട്ടെ. വിക്കി സമൂഹത്തിൽ നിന്ന് വേറിട്ട് ഇത്തരം സംഗതികൾ ചെയ്യുന്നത് ചിലർ അതൊക്കെ ദോഷമായി അനുകരിക്കാൻ പ്രചോദനമാകുന്നതിനു കാരണം ആയേക്കാം. ഉദാ: http://www.thejasnews.com/index.jsp?tp=det&det=yes&news_id=201104103092747963 http://www.hainnOvakeralam.com/HKPage.aspx?PageID=13732 വിഷയങ്ങളെ വികാരപരമായോ പക്ഷപാതപരമായോ സമീപിക്കാനും എഴുതാനും വിക്കിയിൽ സാഹചര്യമില്ല എന്നതാണ് പലരെയും പ്രശ്നത്തിലാക്കുന്നത്. പക്ഷപാതപരമായി എഴുതപ്പെടുന്നത് പെട്ടെന്ന് തന്നെ റിവേർട്ട് ചെയ്യപ്പെടുന്നു എന്നത് അവരെ കൂടുതൽ പ്രകോപിതരാക്കുന്നു.
എന്തായാലും വിക്കിക്കകത്തെ പ്രവർത്തനങ്ങളിൽ ഇത്തരം വേർ തിരിവ് ഒരിക്കലും വരാതിരിക്കാൻ നോക്കണം. അങ്ങനെ വരുത്താൻ ശ്രമിക്കുന്നവയെ ചെറുത്ത് തൊൽപ്പിക്കുക തന്നെ വേണം. എന്നാലെ മലയാളം വിക്കിസമൂഹം ഇതുവരെ നിന്നത് പോലെ ഇനിയും ശക്തമായി നിലനിൽക്കൂ.
ഒരു അഭ്യർത്ഥന ഉണ്ട്. പത്തനംതിട്ട, ഇടുക്കി, വയനാട് എന്നീ ജില്ലകളിൽ ഔദ്യോഗികമായി പഠനശിബിരം നടത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ ഈ ജില്ലകളീൽ ഒരോ ശിബിരം വീതം നടത്താൻ കഴിയുന്നവർ മുൻപോട്ട് വരണം എന്ന് അഭ്യർത്ഥിക്കുന്നു. ബാക്കി 11 ജില്ലകളും ഞങ്ങൾ കുറച്ച് പെർ ചേർന്ന് ഔദ്യൊഗികമായി നടത്തയിരുന്നു. ബാക്കിയുള്ള ഈ ജില്ലകളിൽ ഈ അടുത്ത് ഒന്നും അങ്ങനെ നടത്താനുള്ള സാഹചര്യത്തിൽ അല്ല ഞങ്ങളാരും. അതിനാൽ അതിനു കഴിയുന്നവർ ഇനി ശിബിരം നടത്തുമ്പോൾ ഈ ജില്ലകൾക്ക് പ്രാമുഖ്യം കൊടുക്കണം എന്ന് അഭ്യർത്ഥിക്കുന്ന്ഉ. ഈ ജില്ലകളിൽ നടത്തുമ്പോൾ എല്ലാവരേയും (സംഘടനയ്ക്ക് പുറത്തുള്ള പൊതുജനങ്ങളേയും വിളിച്ച്) അത് ഔദ്യോഗികമായി നടത്താൻ അഭ്യർത്ഥിക്കുന്നു.
എന്റെ അഭിപ്രായത്തിൽ മലയാളം വിക്കി സമൂഹം ഒരുമിച്ച് ചേർന്ന് കാര്യങ്ങൾ (വിക്കിക്ക് അകത്തും പുറത്തും) ചെയ്യുന്നതാണു് ഏറ്റവും അഭികാമ്യം. പക്ഷെ അങ്ങനെ അല്ലാതെ ചെയ്യാനുനുള്ള സ്വാതന്ത്രവും വിക്കി തരുന്നുണ്ട്. പക്ഷെ അങ്ങനെ ചെയ്യുമ്പോൾ അത് വിക്കികളുടെ നന്മയെ ലക്ഷ്യമാക്കി ചെയ്യുന്നത് എല്ലാവർക്കും നന്മയായി ഭവിക്കും.--ഷിജു അലക്സ് 15:11, 13 ജൂലൈ 2011 (UTC)
- പൂർണ്ണമായും അനുകൂലിക്കുന്നു. ഒരു കാരണവശാലും അനൗദ്യോദിക പാഠ്യ പദ്ധതികൾ ചേർക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. സ്വതന്ത്യമായി നടത്തുന്നത് അങ്ങനെ തന്നെ ഇരിക്കട്ടെ. --Jigesh 06:51, 14 ജൂലൈ 2011 (UTC)
- തുടക്കം മുതൽ പരസ്യമായ ആസൂത്രണത്തോടെ നടത്തപ്പെടുന്ന പഠനശിബിരങ്ങൾക്ക് മാത്രം താളുകൾ അനുവദിക്കുന്നതായിരിക്കും നല്ലത്. --ജുനൈദ് | Junaid (സംവാദം) 07:21, 14 ജൂലൈ 2011 (UTC)
- @ജുനൈദ് --Vssun (സുനിൽ) 08:44, 14 ജൂലൈ 2011 (UTC)
ഷിജുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു.
ഷിജു സൂചിപ്പിച്ചതുപോലെ ഇപ്പോൾ ശിബിരങ്ങൾ വേണമെങ്കിൽ വിക്കി കമ്മ്യൂണിറ്റികൾക്ക് നേരിട്ട് നടത്താം. മറ്റുള്ളവരുടെ സഹായത്തോടെയും നടത്താം. ഒരുപക്ഷേ നമ്മുടെ പലശിബിരങ്ങളും നടന്നിട്ടുള്ളത്, ഐ.ടി @സ്കൂളിന്റെയോ, എസ്.എം.സി യുടേയോ, പരിഷത്തിന്റെയോ പോലുള്ള സംഘങ്ങളുടെ സഹായം കൊണ്ടായിരിക്കാം. ഇതിലൂടെയൊക്കെ ഒരു വിക്കിയിസം നമുക്ക് ഇവരിലേക്കൊക്കെ പകരാൻ കഴിഞ്ഞിട്ടുണ്ടാവുമെന്ന് തോന്നുന്നു. അതൊരു പ്രധാന കാര്യമാണെന്ന് തോന്നുന്നു.
മാത്രമല്ല, വിവിധ ഗ്രൂപ്പുകൾ വിക്കി പഠന ശിബിരങ്ങൾ നടത്തുമ്പോൾ, ആ ഗ്രൂപ്പുകൾ പ്രതിനിധാനം ചെയ്യുന്ന നിരവധി ആശയങ്ങൾ, അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ - പൊതുസമൂഹത്തിന് വിക്കിയിലൂടെ കിട്ടേണ്ടതും, വിക്കിയിൽ നിന്ന് പ്രതീക്ഷിച്ചേക്കാവുന്നതുമായ - പല ലേഖനങ്ങളും കൂടുതൽ നന്നായി അതത് ഗ്രൂപ്പുകളിലുള്ളവർക്ക് വിക്കിയിൽ എഴുതാൻ കഴിയുമെന്ന് തോന്നുന്നു....--Adv.tksujith 15:52, 14 ജൂലൈ 2011 (UTC)
- ഷിജുചേട്ടൻ പറഞ്ഞതിനെ പൂർണ്ണമായും അനുകൂലിക്കുന്നു --Sivahari 17:29, 17 ജൂലൈ 2011 (UTC)
മുകളിൽ പറഞ്ഞതിന്റെ ഒപ്പം DAKF നോട് ആഭിമുഖ്യമുള്ള പുതു മുഖങ്ങളെ (മെയിലുകളിലൂടെയോ മറ്റോ ക്ഷണിക്കുന്നത് ആവാം) DAKFലേഖനത്തിൽ കൈവെപ്പിച്ച് വിക്കിയുടെ നയങ്ങൾക്ക് വിരുദ്ധമായ തിരുത്തലുകൾ നടത്തുന്നത് (അതായത് വാൻഡലിസം കാണിക്കുന്നത്) വിക്കിപീഡിയ എന്താണെന്നോ, അതിന്റെ നയങ്ങൾ എന്താണെന്നോ, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നോ മനസ്സിലാവാഞ്ഞിട്ടാണു്. അങ്ങനെ ഉള്ളവർ പഠനശിബിരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ഗുണത്തേക്കാളേറെ ദോഷമാണു് ചെയ്യുക. പുറത്ത് ഏത് സംഘടനയിൽ/വിഭാഗത്തിൽ പെട്ടവർ ആയാലും വിക്കിയിൽ പ്രവർത്തിക്കുമ്പോൾ വിക്കിസമൂഹത്തിൽ ചേർന്ന് അതിന്റെ മൂല്യങ്ങളൊടും നയങ്ങളൊടും പരമാവധി ചേർന്ന് പോകണം. അല്ലെങ്കിൽ സ്വതന്ത്രവും നിഷപക്ഷവുമായ വിജ്ഞാനം എന്നത് ഒരു പ്രഹേളികയായി അവശേഷിക്കും. ഇതൊക്കെ കൊണ്ടാണു് വിക്കിയിൽ പ്രവർത്തിച്ച് വിക്കി സമൂഹത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചും വിക്കി നയങ്ങളെ കുറിച്ചും അവഗാഹം നേടിയ ശേഷം പഠനശിബിരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതായിരിക്കും നല്ലതെന്ന് പഠനശിബിരനയത്തിൽ സൂചിപ്പിച്ചിരിക്കുന്നത്--ഷിജു അലക്സ് 02:01, 18 ജൂലൈ 2011 (UTC)
- @ഷിജു അലക്സ്. ഇത് ഞാനും ശ്രദ്ധിച്ചു. വിക്കിയിൽ പ്രവർത്തിക്കുമ്പോൾ സംഘടന/രാഷ്ട്രീയം/മതം എന്നതിലുപരി നിഷ്പക്ഷസമീപനമാണ് സ്വീകരിക്കേണ്ടത്.DAKF പഠനശിബിരത്തിന് ശേഷം അവരുടെ സംഘടനുടെ കാര്യങ്ങൾ എഴുതിപ്പിടിപ്പിക്കാനുള്ള ഒരു ഇടമായാണ് പരിപാടിയിൽ പങ്കെടുത്തവർ കാണിക്കുന്നത്. ഉപയോക്താവിന്റെ സംവാദം താളിൽ പറഞ്ഞിട്ടും അതൊന്നും ശ്രദ്ധിക്കാതെ റിവേർട്ടുകളും എഡിറ്റുകളും വ്യക്തികൾ മാറി മാറി നടത്തുന്നു. വിക്കിയെന്താണെന്ന് അവരോട് സംവദിക്കുന്നതിൽ പരാജയപ്പെട്ടെന്ന് തോന്നുന്നു.
ഭാവി പരിപാടികൾക്ക് ആശംസകൾ. --മനോജ് .കെ 03:52, 18 ജൂലൈ 2011 (UTC)
നാട്ടറിവുകളുടെ ആധികാരികത
തിരുത്തുകഈ കമന്റ് തലപ്പന്തുകളി എന്ന താൾ കണ്ടപ്പോൾ ഇടാൻ തോന്നിയതാണ്. ഇത്തരം താളുകളിൽ പ്രാദേശികവും നാടൻ അറിവുകളാമാണുള്ളത്. ഇതൊന്നും a+b-c=h എന്ന ഇക്വേഷനിലെവിടെയും രേഖപ്പെടുത്തിക്കാണാനിടയില്ല. അത്തരമൊരു വേലയാണി വിക്കിപണിയെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന്റെ പേരിൽ ഇത്തരം നാട്ടുവിവര ശേഖരണ ലേഖനങ്ങളൊക്കെ ആധികാരികത ടാഗുകളിടുകയും കുറച്ച് കാലം കഴിഞ്ഞ് Ref കൃതികളും വാള്യങ്ങളും പേജ് നമ്പറുകളുമൊന്നും വന്നുവീവാത്തതിന്റെ പേരിൽ ഒഴിവാക്കപ്പെടുകയുമാണെങ്കിലെന്ത് ചെയ്യും?. അതുമായി ബന്ധപ്പെട്ട ചർച്ച സംവാദത്തിൽ നടന്നാൽ പോരെ?--സുഹൈറലി 13:14, 27 ജൂലൈ 2011 (UTC)
- നാട്ടറിവുകളുള്ള ലേഖനങ്ങൾ അവലംബമില്ലാത്തതിന്റെ പേരിൽ ഒഴിവാക്കപ്പെടുകയില്ല. (മുൻപ് ഇങ്ങനെ സമവായമായെങ്കിലും ആധികാരികതാമാനദണ്ഡങ്ങളിൽ എഴുതിച്ചേർത്തിട്ടില്ല). ലേഖനത്തിൽ {{ആധികാരികത}} ചേർക്കുന്നതു മൂലം, ഇത്തരം ലേഖനങ്ങളെക്കുറിച്ച് ആർക്കെങ്കിലും ആധികാരികമായ വിവരങ്ങൾ കണ്ടെത്തി അത് ചേർക്കാൻ പ്രചോദനമായേക്കും. --Vssun (സുനിൽ) 08:40, 12 ഒക്ടോബർ 2011 (UTC)
ചലച്ചിത്രങ്ങളുടേയും അഭിനേതാക്കളുടേയും ശ്രദ്ധേയത
തിരുത്തുകമലയാളം വിക്കിയിൽ ഇപ്പോൾ ചലച്ചിത്രം/അഭിനേതാവ്/അഭിനേത്രി എന്നിവയെകുറിച്ചുള്ള ഏത് ലേഖനവും ശ്രദ്ധേയത ചോദ്യം ചെയ്യപ്പെടാതെ നിലനിർത്താം എന്ന ഒരു അലിഖിത നയമുള്ളതുപോലെ തോന്നുന്നു. അതിനൊരു മാറ്റം വേണം. എല്ലാ ചപ്പുചവറു സിനിമകളും യാതൊരു ശ്രദ്ധേയതയില്ലാത്തെ അഭിനേതാക്കളും വിക്കിയിൽ ലേഖനത്തിൽ വിഷയമാവാം എന്നുള്ളത് ശരിയാണെന്ന് തോന്നുന്നില്ല. ശ്രദ്ധേയ നിരൂപണങ്ങളോ, അതല്ലങ്കിൽ അവാർഡുകളോ ഉള്ള ചിത്രങ്ങൾക്കും അഭിനേതാക്കൾക്കും മാത്രം ശ്രദ്ധേയത കല്പിച്ചാൽ പോരെ.--വിചാരം 07:27, 29 ജൂലൈ 2011 (UTC)
- Wikipedia:Notability (films) ഇതു ആധാരമാക്കി നമുക്കും ഒരു ശ്രദ്ധേയതാ നയം രൂപീകരിക്കാം. ആദ്യം അത് മലയാളത്തിലേക്ക് മാറ്റിയെഴുതണം. പിന്നീട് ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്താം. --അനൂപ് | Anoop 09:15, 29 ജൂലൈ 2011 (UTC)
- അത്യാവശ്യകാര്യങ്ങൾ ഉൾപ്പെടുത്തി ഒരു താൾ (രണ്ടൂ വരിയായെങ്കിലും) തുടങ്ങുന്നതാണ്, ഇംഗ്ലീഷ് വിക്കിയിൽ നിന്നും മൊഴിമാറ്റിക്കൊണ്ടുവരുന്ന നയങ്ങളേക്കാൾ എനിക്കിഷ്ടം. --Vssun (സുനിൽ) 02:42, 30 ജൂലൈ 2011 (UTC)
സ.വി.കോ ഫലകം
തിരുത്തുകഒരു സംശയം. നിലവിലുള്ള ഒരു ലേഖനത്തിലേക്ക് അല്ലെങ്കിൽ പുതിയൊരു ലേഖനമെഴുതുമ്പോൾ ഏതാനും വരികൾ മാത്രം സർവ്വവിജ്ഞാനകോശത്തിൽ നിന്ന് ചേർക്കുന്നുള്ളുവെങ്കിൽ സ.വി.കോ ഫലകം ആവശ്യമുണ്ടോ? ഇക്കാര്യത്തിൽ എന്തെങ്കിലും നയം നിലവിലുണ്ടോ? എന്റെ അഭിപ്രായത്തിൽ വിക്കി ലേഖനത്തിന്റെ പകുതിയിലേറെ സർവ്വവിജ്ഞാനകോശത്തിൽ നിന്നുള്ള പകർപ്പാണെങ്കിൽ മാത്രമേ ഫലകം ചേർക്കേണ്ട ആവശ്യകതയുള്ളു. അല്ലാത്ത പക്ഷം സർവ്വവിജ്ഞാനകോശലേഖനത്തിന്റെ ലിങ്ക് അവലംബമായി നൽകിയാൽ മതിയാകുമെന്ന് കരുതുന്നു. ---Johnchacks 13:30, 30 ജൂലൈ 2011 (UTC)
- മറ്റൊരു വിജ്ഞാനകോശം തന്നെ അവലംബമായി നൽകുന്നതിനോട് യോജിക്കുന്നില്ല.--റോജി പാലാ 14:47, 30 ജൂലൈ 2011 (UTC)
- ഫലകം ചേർക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. ഫലകം ചേർത്താൽ എല്ലാ വിവരങ്ങളും സ.വി.കോ. നിന്നും എടുത്തതാണെന്ന ഒളിഞ്ഞ സന്ദേശം ഉണ്ടോ??
- മറ്റ് സർവ്വവിജ്ഞാനകോശങ്ങൾ അവലംബമാക്കുന്നതിൽ എതിർപ്പൊന്നുമില്ല. വിജ്ഞാനം കൃത്യമായി മറ്റുള്ളവരിൽ എത്തിയാൽമതിയാകും. --വൈശാഖ് കല്ലൂർ 14:13, 24 സെപ്റ്റംബർ 2011 (UTC)
ഏതാനും വരികൾക്ക് പകരമായി 'കടപ്പാട് ഫലകം' ചേർക്കുന്നതിന് രണ്ടു പോരായ്മകൾ കാണുന്നുണ്ട്:<br\>
1) മറ്റ് പല സ്രോതസ്സുകളെയും കൂടുതൽ അവലംബമാക്കിയിരിക്കുന്ന വിവരങ്ങളോടൊപ്പം ഏതാനും വരികൾ സ.വി.കോ-യിൽ നിന്ന് ചേർക്കുമ്പോൾ എന്തിന് സ.വി.കോ-ക്ക് മാത്രം വലിയൊരു "കടപ്പാട്" കൊടുക്കണം? മറ്റ് സ്രോതസ്സുകളോടൊപ്പം ഇതും ഒരു അവലംബമായി മാത്രം പരിഗണിച്ചാൽ പോരേ? അതല്ലേ വാസ്തവവും?<br\>
2)ഇതിലും വലിയൊരു കുഴപ്പം വൈശാഖ് സംശയിക്കുന്നത് തന്നെയാണ്. വളരെക്കുറച്ച് വിവരങ്ങൾക്ക് പകരമായി സ.വി.കോ. ഫലകം ചേർക്കുമ്പോൾ ലേഖനത്തിനു മുഴുവൻ ഒരു 'സ്വാഭാവിക ആധികാരികത' കൈവരുന്നുണ്ട്. എല്ലാ വിവരങ്ങളും അല്ലെങ്കിൽ ഒട്ടുമിക്ക വിവരങ്ങളും സ.വി.കോ.ലേഖനത്തിൽ നിന്ന് തന്നെ ചേർത്തതാണ് എന്ന ഒരു പ്രതീതി വായനക്കാരനു ജനിപ്പിക്കുന്നുണ്ട്. അതിനാൽ ലേഖനത്തിൽ ചേർത്തിട്ടുള്ള സ്വന്തം റിസേർച്ചുകൾ, ചില പത്ര പംക്തികളിലെ നിരീക്ഷണങ്ങൾ തുടങ്ങിയവ തിരിച്ചറിയാൻ സാധിക്കാതെ വന്നേക്കാം. (അതുപോലെ സ.വി.കോ ഫലകം ഉള്ള ലേഖനങ്ങൾ കാര്യമായി വിപുലീകരിക്കുമ്പോൾ/വ്യത്യാസപ്പെടുത്തുമ്പോൾ ആ സ്രോതസ്സുകളുടെ അവലംബങ്ങളും ചേർക്കേണ്ടതാണ്).<br\>
ഇക്കാര്യങ്ങൾ ശരിയാണെന്നു തോന്നുന്നുണ്ടെങ്കിൽ ഒരു നയരൂപീകരണം നടത്തുന്നത് നല്ലതായിരിക്കും. ---Johnchacks 16:11, 24 സെപ്റ്റംബർ 2011 (UTC)
- സർവവിജ്ഞാനകോശത്തിലെ ഉള്ളടക്കം അതേപടി പകർത്തുന്നതുകൊണ്ടാണ് അതിന് കടപ്പാട് കൊടുക്കുന്നത്. മറ്റുറവിടങ്ങളിൽ നിന്ന് നേരിട്ട് പകർത്തുന്നതിനു പകരം അവയെ ആധാരമാക്കി എഴുതുകയല്ലേ ചെയ്യുന്നത്. വലിയൊരു കടപ്പാടിന്റെ കാര്യത്തിൽ ചർച്ച ചെയ്യാവുന്നതാണ്. ആ ഫലകത്തിന് ഒരു പുറംകണ്ണി ശൈലിയിലുള്ള രൂപം നൽകുന്നതിനെക്കുറിച്ച് അഭിപ്രായമെന്താണ്. --Vssun (സുനിൽ) 16:41, 24 സെപ്റ്റംബർ 2011 (UTC)
കാര്യനിർവ്വാഹകർ
തിരുത്തുകവാൻഡലിസം തടയുക പോലെ കാര്യനിർവ്വാഹകർക്ക് ചെയ്യാവുന്ന പണികളിൽ പെട്ടെന്ന് പ്രതികരണം ഉണ്ടാകേണ്ടത് വിക്കിപീഡിയയിൽ അത്യാവശ്യമായ സംഗതിയാണ്. ഇത് പരിഹരിക്കാൻ വിക്കിനയങ്ങളോട് പരമാവധി നീതിപുലർത്തുന്നതും, നിഷ്പക്ഷരും, വളരെയധികം സജീവ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഉപയോക്താക്കളെ കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാറുണ്ട്, അതേ സമയം സജീവ ഉപയോക്താക്കളുടെ എണ്ണവും കാര്യനിർവ്വാഹകരുടെ എണ്ണവും തമ്മിലുള്ള ന്യായമായ അനുപാതം പാലിക്കേണ്ടതുമുണ്ട്. നിലവിൽ 18 കാര്യനിർവ്വാഹകരുണ്ടെങ്കിലും ചിലർ സജീവമല്ല. വിക്കിപീഡിയയിൽ സജീവമല്ലാത്ത, ദീർഘകാലം തിരുത്തലുകൾ നടത്താത്ത, കാര്യനിർവ്വാഹക പ്രവർത്തികൾ ഉപയോഗിക്കാത്ത കാര്യനിർവ്വാഹകരെ ആ സ്ഥാനത്ത് നിന്നും (താൽക്കാലികമായെങ്കിലും) മാറ്റി നിർത്തുന്നതിനായുള്ള ഒരു നയം രൂപീകരിക്കാനായി അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. കാര്യനിർവ്വാഹക സ്ഥനത്തുനിന്നും ഉപയോക്താക്കളെ മാറ്റി നിർത്തുന്നതിനു മുൻപായി അവരെ അറിയിക്കണമെന്നും അഭിപ്രായപ്പെടുന്നു. --ജുനൈദ് | Junaid (സംവാദം) 13:09, 20 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു - ഒരു നിശ്ചിതകാലയളവിലേക്ക് അറിയിപ്പ് കൊടുക്കണമെന്ന് അഭിപ്രായപ്പെടുന്നു. അത് പോലെ പിന്നീട് സജീവമാവുകയാണെങ്കിൽ വോട്ടെടുപ്പിന്റെ ആവശ്യമില്ലാതെ പദവി കൊടുക്കാമെന്നും അഭിപ്രായപ്പെടുന്നു. --RameshngTalk to me 17:33, 20 ഒക്ടോബർ 2010 (UTC)
- മുകളിൽ പറഞ്ഞ കാര്യങ്ങൾക്കൊപ്പം, കാര്യനിർവാഹക സ്ഥാനത്തിരിക്കുന്നവർ ആ സ്ഥാനം വഹിക്കുന്നതിനു മുൻപ് നടത്തിയ (അഥവാ കാര്യനിർവാഹകനായതിനു ശേഷമാണെങ്കിലും) പകർപ്പവകാശലംഘനങ്ങളെപ്പറ്റി കണ്ടു പിടിക്കപ്പെട്ടാൽ എന്തു നടപടി സ്വീകരിക്കുവാൻ കഴിയും? Rojypala 02:28, 21 ഒക്ടോബർ 2010 (UTC)
- കാര്യനിർവാഹകരാവുന്നതിൻ മുൻപ് പ്രശ്നമുണ്ടാക്കിയവരെ കണ്ടുപിടിച്ച് ശിക്ഷിക്കുന്ന നയം വിക്കിയിലില്ല...അത് ഒരു വ്യക്തിയുടെ ചീത്ത ചരിത്രം ചികഞ്ഞെടുത്ത് ചാട്ടവാറിനടിയ്ക്കുന്നതിനു തുല്യമാണ്...
- കാര്യനിർവാഹകരായതിനു ശേഷം പ്രശ്നമുണ്ടെങ്കിൽ, ഉടനടി കാര്യനിർവാഹക സ്ഥാനത്തുനിന്നും നീക്കം ചെയ്യുകയും..പിന്നെയും ആ നില തന്നെ തുടർന്നാൽ അക്കൗണ്ട്് ബാൻ ചെയ്യുകയും വേണം--♔ കളരിക്കൻ ♔ | സംവാദം 03:43, 21 ഒക്ടോബർ 2010 (UTC)
- കളരിക്കൻ പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷേ, ഇവിടെ ചർച്ച ചെയ്യുന്ന വിഷയം അതല്ലല്ലോ. ഇവിടെ സമവായത്തിനിട്ടിരിക്കുന്നത് വിക്കിയിൽ സജീവമല്ലാത്ത കാര്യനിർവ്വാഹകരുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കുന്നതിന് വേണ്ടിയാണ്. --RameshngTalk to me 05:11, 21 ഒക്ടോബർ 2010 (UTC)
“ | കാര്യനിർവാഹക സ്ഥാനത്തിരിക്കുന്നവർ ആ സ്ഥാനം വഹിക്കുന്നതിനു മുൻപ് നടത്തിയ (അഥവാ കാര്യനിർവാഹകനായതിനു ശേഷമാണെങ്കിലും) പകർപ്പവകാശലംഘനങ്ങളെപ്പറ്റി കണ്ടു പിടിക്കപ്പെട്ടാൽ എന്തു നടപടി സ്വീകരിക്കുവാൻ കഴിയും? | ” |
- ഇതിന്റെ ഒരു അഭിപ്രായമാണ് ഞാൻ പറഞ്ഞത്...അഭിപ്രായ സ്വാതന്ത്രവും ഇല്ലേ...--♔ കളരിക്കൻ ♔ | സംവാദം 07:07, 21 ഒക്ടോബർ 2010 (UTC)
- ഇത് ഉണ്ടാക്കുന്നതിൻ മുൻപ് ഇവിടെ ഒന്ന് നോക്കുന്നതും നന്നായിരിക്കും, മാത്രമല്ല അനാവശ്യ കമന്റുകൾ ഒരു അഡ്മിന്റെ ശത്രുത ആകർഷിക്കാനും ഇടയാക്കിയേക്കാം..
- ഒരു പക്ഷേ ഒരു അറിയിപ്പ് കൊടുത്താൽ ആരെങ്കിലും അവരുടെ അഡ്മിൻ പദവി ഇല്ലാതാകും എന്ന് സംശയം മൂലം ഒരു ഒത്തുതീർപ്പിനുവരും എന്നാണ് ഞാൻ കരുതുന്നത് (ഭൂലോകത്തുണ്ടെങ്കിൽ)..
- രമേഷ് ഒരു നയം താൾ തുടങ്ങുക, എല്ലാവരും അതിലേക്ക് നിയമങ്ങൾ സംഭാവന നൽകട്ടെ, ആവശ്യത്തിൻ എഡിറ്റുകൾ വരുത്തി അതിനെ ഒരു അംഗീകൃത നയമാക്കി മാറ്റാൻ സാധിക്കും..
- ഇവിടെ ആംഗലേയ വിക്കിയിൽ ഇതിനേപ്പറ്റി നടന്ന ഒരു ചർച്ചയുണ്ട്...പക്ഷേ ഒരു തീരുമാനത്തിലെത്തിയിട്ടില്ല...ഇങ്ങനെ ഒരു നയം ആംഗലേയ വിക്കിയിലും കാണുന്നില്ല..--♔ കളരിക്കൻ ♔ | സംവാദം 13:57, 21 ഒക്ടോബർ 2010 (UTC)
- ആംഗലേയ വിക്കിയിലെ പരാജയപ്പെട്ട നയം----♔ കളരിക്കൻ ♔ | സംവാദം 14:16, 21 ഒക്ടോബർ 2010 (UTC)
ഇംഗ്ലീഷ് വിക്കിയിലെ പകർപ്പ് ആയിരിക്കണം മറ്റ് വിക്കിയിലെ നയങ്ങൾ എന്ന ആഗോള നയം ഇല്ല. ഒരോ വിക്കിസമൂഹത്തിനും വിക്കിപീഡിയയുടെ അടിസ്ഥാനനയ്ങ്ങൾക്ക് എതിരല്ലാത്ത സ്വന്തം നയങ്ങൾ രൂപീകരിക്കാം. --ഷിജു അലക്സ് 14:21, 21 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു വിക്കിപീഡിയയിൽ കഴിഞ്ഞ ആറുമാസത്തിൽ ഒരു തിരുത്തലുകൾ എങ്കിലും നടത്താത്ത കാര്യനിർവ്വാഹകരെ ആദ്യം കണ്ടെത്തണം. പിന്നീട് അവർക്ക് അവരുടെ സംവാദം താളിലും, മെയിൽ വഴിയും ഈ വിവരം അറിയിക്കണം. അവരുടെ മറുപടി അനുസരിച്ച് താൽക്കാലികമായി മാറ്റി നിർത്തുകയും അവർ ഏതെങ്കിലും കാലത്ത് വിക്കിപീഡിയയിൽ സജീവമാവുകയാണെങ്കിൽ അവർക്ക് സീസോപ്പ് ഫ്ലാഗ് വോട്ടെടുപ്പൊന്നും കൂടാതെ തന്നെ തിരിച്ചു നൽകുകയും ചെയ്യാം. --Anoopan| അനൂപൻ 15:47, 21 ഒക്ടോബർ 2010 (UTC)
- ആദ്യം ഒരു നയം താൾ വരട്ടെ....നിയമങ്ങൾ എഴുതപ്പെടട്ടെ...സമവായത്തിലെത്താം...അതോ സമവായത്തിലെത്തിയ ശേഷം നയം ഉണ്ടാക്കണോ...
- അനുകൂലിക്കുന്നു എന്ന് ആളുകൾ ഇവിടെ വോട്ട് ചെയ്യുന്നതു കണ്ടൂ, ആ വോട്ടുകൾ ഒരു പ്രത്യേക നയത്തിനുവേണ്ടിയാകട്ടെ...--♔ കളരിക്കൻ ♔ | സംവാദം 16:54, 21 ഒക്ടോബർ 2010 (UTC)
എല്ലാവരും ഇനി ശ്രദ്ധ ഇങ്ങോട്ട് കേന്ദ്രീകരിച്ച് ഒരു നയമുണ്ടാക്കി എടുക്കുക, ഒരു ചട്ടക്കൂട് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്
- താങ്കൾ ഒരോ കുറിപ്പ് ചേർക്കുമ്പോഴും അതിനു മുകളിൽ വിലങ്ങൻ വര ചേർക്കുന്നതെന്തിനാണ്? വല്ല അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുണ്ടെങ്കിൽ ഇവിടെ ചേർക്കുക, പഞ്ചായത്ത് താങ്കളുടെ ഉപയോക്തൃമണ്ഡലത്തിലല്ല നടക്കുന്നത്. --ജുനൈദ് | Junaid (സംവാദം) 05:58, 22 ഒക്ടോബർ 2010 (UTC)
- ജുനൈദ് --
- വിലങ്ങൻ വര ചേർക്കാൻ പാടില്ല എന്ന് നിയമം വല്ലതുമൊണ്ടോ...
- അതോ താങ്കൾക്ക് വിലങ്ങൻ വര ഇഷ്ടമില്ലാത്തതുകൊണ്ടാണോ...
- ഇനിയധവാ നിയമമോ മറ്റോ ഉണ്ടെങ്കിൽ എനിക്കൊരു കുറിപ്പിട്ടാൽ പോരെ...
- ഇതൊന്നും ചെയ്യാതെ ഞാൻ എന്തിനാണ് വിലങ്ങൻ വര ഇടുന്നതെന്ന് ചോദിച്ചാൽ, അത് എന്റെ സൗകര്യത്തിന് വേണ്ടി മാത്രമായിരിക്കും എന്നാണ് മറുപടി (എന്റെ അഭിപ്രായത്തിന്റെ ഒരു ഭാഗം)
- ജുനൈദ് --
- പഞ്ചായത്ത് എന്റെ ഉപയോക്തൃമണ്ഡലത്തിലല്ല നടക്കുന്നത് എന്നും അറിയാം, അത് താങ്കൾ പ്രത്യേകം പറഞ്ഞിട്ടു വേണ്ട അറിയാൻ, എന്റെ ഉപയോക്തൃമണ്ഡലത്തിലെത്തി പഞ്ചായത്ത് നടത്താൻ ഒരാളെപ്പോലും ഞാൻ ക്ഷണിച്ചിട്ടില്ല, (താങ്കൾക്ക് ഒരു ക്ഷണം തന്നില്ലായിരുന്നു) മറിച്ച് ഒരു നയം ഉണ്ടാക്കി എടുക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞു, എന്താ നയം വേണ്ടേ...വേണ്ടങ്കിൽ വേണ്ട..അതു ഞാൻ മായ്ക്കാനും നിർദ്ധേശം കൊടുത്തു കഴിഞ്ഞു...
- താങ്കളുടെ വാക്കുകളിലെ ധാർഷ്ട്യം തിരിച്ചറിയാൻ സാധിക്കുന്നുണ്ട് - വല്ല അഭിപ്രായങ്ങളും പ്രകടിപ്പിക്കാനുണ്ടെങ്കിൽ ഇവിടെ ചേർക്കുക... എനിക്കും താങ്കളോട് പറയാനുള്ളത് ഇവിടം ദയവായി സന്ദർശിക്കുക എന്നു മാത്രമാണ്...
- ഇവിടം രണ്ടുവ്യക്തികൾ തമ്മിലുള്ള താൽപ്പര്യവ്യത്യാസത്തെ മുൻ നിർത്തി കാണാതെ ഒരു നയം ഉണ്ടാക്കിയെടുക്കുക എന്നു മാത്രമാണ് പറയാനുള്ളത്....ജുനൈദിന്, മുകളിൽ പറഞ്ഞവയിൽ ഏതെങ്കിലും കാര്യം അനുയോജ്യമല്ല എന്നു തോന്നിയാൽ, എന്റെ സംവാദത്താളിൽ മറുപടി പറയുക..സ്നേഹത്തോടെ..--♔ കളരിക്കൻ ♔ | സംവാദം 07:00, 22 ഒക്ടോബർ 2010 (UTC)
- പ്രിയ കളരിക്കൻ, വിക്കിപീഡിയയിലെ നയങ്ങൾ രൂപീകരിക്കുന്നതിനാണു പഞ്ചായത്തിലെ ഈ നയരൂപീകരണം എന്ന ഈ താൾ. ഇവിടെ ഒരു ഉപയോക്താവ് ഒരു നയം രൂപീകരിക്കാനുള്ള ചർച്ച ആരംഭിക്കുന്നു. തുടർന്ന് മറ്റു ഉപയോക്താക്കൾ അവരുടെ അഭിപ്രായങ്ങൾ ഇതേ താളിൽ തന്നെ എഴുതുന്നു. ഇങ്ങനെ ചർച്ച ചെയ്ത് തീരുമാനിക്കുന്ന കാര്യങ്ങൾ പിന്നീട് നയങ്ങളായി മാറുന്നു. ഇങ്ങനെയാണ് വിക്കിപീഡിയയിലെ മിക്ക നയങ്ങളും രൂപീകരിച്ചിരിക്കുന്നത്. അതാണു കീഴ്‌വഴക്കവും. ഇങ്ങനെ ചർച്ച ചെയ്യപ്പെടുന്ന നയങ്ങൾ കഴിവതും ഈ താളിൽ തന്നെ ആകുവാൻ ശ്രദ്ധിക്കുക. കാരണം ഇതു ഭാവിയിൽ റഫറൻസിനായും ഉപകരിക്കും. ഇത്തരം ചർച്ചകൾ ഒരു ഉപയോക്താവിന്റെ താളിലേക്ക് മാറ്റുന്നത് നല്ല കീഴ്വഴക്കമല്ല. ഇനി ഞാൻ മുകളിൽ എഴുതിയ ഓരോ വാചകവുമെടുത്ത് അവയ്ക്കെല്ലാം വിക്കിയിൽ നയമുണ്ടോ എന്നാണു ചോദിക്കുന്നതെങ്കിൽ അതിനു മുൻപ് വിക്കിപീഡിയ:വ്യവസ്ഥ ഉപയോഗിച്ചു കളിക്കൽ എന്ന താൾ ശ്രദ്ധയോടെ വായിച്ചു നോക്കുക. ആശംസകളോടെ --Anoopan| അനൂപൻ 07:36, 22 ഒക്ടോബർ 2010 (UTC)
- താങ്കൾ എഴുതിയതിനോട് ഞാനും യോജിക്കുന്നു...എല്ലാത്തിനും വിക്കിയിൽ നയമുണ്ടോ...വിക്കിയിൽ നയമുണ്ടോ..എന്ന് ചോദിക്കുന്നത് ഏത് കാരണം മൂലമാണെന്ന് താങ്കൾ കണ്ടിരിക്കും എന്ന് വിശ്വസിക്കുന്നു...ചർച്ചകൾ ഉപയോക്താവിന്റെ താളിലേക്കു മാറ്റുന്നതിനൊട് എനിക്കും യോജിപ്പില്ല...മുകളിൽ പറഞ്ഞ താൾ(നയം) എനിക്കറിയാകുന്ന രീതിയിൽ ഉണ്ടാക്കിയതാണ്...അത് ശരിയല്ലെങ്കിൽ നല്ലരീതിയിൽ പറഞ്ഞാൽ പോരെ, മാറ്റാമല്ലോ..എന്തിനാണ് വേറെ ഒരു ഭാഷ. വിക്കിപീഡിയ:വ്യവസ്ഥ ഉപയോഗിച്ചു കളിക്കൽ എന്ന താൾ ഞാൻ മാത്രമല്ല എല്ലാവരും വായിക്കേണ്ട ഒന്നാകുന്നു... മാത്രമല്ല അനാവശ്യ സന്ദർഭങ്ങളിൽ എന്തിനാണ് വെറുതെ ഒരു വാഗ്വാദം...--♔ കളരിക്കൻ ♔ | സംവാദം 08:42, 22 ഒക്ടോബർ 2010 (UTC)
അഡ്മിൻ ആയാൽ ലഭിക്കുന്ന കൂടുതലായ കഴിവുകൾ സമചിത്തതയോടെയും പക്വതയോടെയും ഉപയോഗിക്കുന്ന കാലത്തോളം ഒരാൾ വിക്കിയിൽ അഡ്മിൻ ആയി തുടരുന്നതിൽ തെറ്റൊന്നുമില്ല എന്നാണ് എന്റെ അഭിപ്രായം. വിക്കിയിൽ ആക്റ്റീവ് അല്ലാത്ത ഒരാളുടെ അഡ്മിൻ പദവി മാറ്റുന്നതിൽ യാതൊരു പ്രയോജനവും ഞാൻ കാണുന്നില്ല. ഉള്ള പദവി രുദുപയോഗം ചെയ്യുന്നവരുടെ പദവി മാറ്റാൻ വേണമെങ്കിൽ ഒരു നയം ആവാം :) --ശ്രീജിത്ത് കെ (സംവാദം) 10:33, 23 ഒക്ടോബർ 2010 (UTC)
- അനുകൂലിക്കുന്നു --കിരൺ ഗോപി 08:27, 2 നവംബർ 2010 (UTC)
ചില കാര്യനിർവ്വാഹകർ സജീവതയില്ലാത്തവരാകുമ്പോൾ സന്തുലിതാവസ്ഥ നിലനിർത്താനായി സജീവമായ ഉപയോക്താക്കളെ വീണ്ടും തിരഞ്ഞെടുക്കേണ്ടി വരും ഈ പ്രക്രിയ തുടർന്നാൽ കാര്യനിർവ്വാഹകരുടെ എണ്ണം രേഖകളിലെങ്കിലും ഉയർന്ന് നിൽക്കും. ഇതൊഴിവാക്കേണ്ടതാണെന്ന് കരുതുന്നു. സജീവമല്ലാത്തവരിൽ നിന്ന് പദവി തൽക്കാലികമായെങ്കിലും തിരിച്ചെടുക്കണം. ഭാവിയിലെപ്പോൾ വേണെമെങ്കിലും സജീവരാകാൻ ഉദ്ദേശിക്കുന്ന പക്ഷം അവരെ പദവി തിരികെ നൽകുകയും വേണം.--ജുനൈദ് | Junaid (സംവാദം) 09:20, 7 നവംബർ 2010 (UTC)
- ഈ നയം ഇനി നമുക്ക് പ്രാബല്യത്തിൽ വരുത്താം. മെറ്റാ നയം തന്നെയാകട്ടെ അടിസ്ഥാനം. ഇംഗ്ലീഷ് വിക്കിഗ്രന്ഥശാലയുടെ നയം കടമെടുക്കുകയാണെങ്കിൽ An "inactive administrator" is one who has not edited during the past six months and has not made more than 50 edits during the last year. അല്ലെങ്കിൽ മെറ്റായിലെ ഈ നയവും തിരഞ്ഞെടുക്കാം. എന്തായാലും പെട്ടെന്ന് ഒരു തീരുമാനത്തിലെത്തണം. പഞ്ചായത്തിലിട്ട് ചർച്ചിച്ച് ചർച്ചിച്ച് ഇല്ലാതാക്കുന്ന ദുഷ്പേര് ഒന്നു മാറി കിട്ടട്ടെ. --സിദ്ധാർത്ഥൻ 07:32, 30 ഡിസംബർ 2010 (UTC)
പല വിക്കികളും ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടണ് കൈക്കൊളുന്നത് . ഇംഗ്ലീഷിലാണങ്കിൽ സജീവമല്ലാത്തതിന്റെ പേരിൽ ആരെയും പുറത്താക്കാറില്ല. എന്നാൽ മറ്റു ചില വിക്കികളിൽ വ്യത്യസ്തമായ നിലപാടാണ് കൈക്കൊള്ളുന്നത്. ഫ്രഞ്ചിൽ ആറുമാസത്തിലധികവും ആക്ടിവല്ലാത്തവരെ ഡീസീസോപ്പ് ചെയ്യാറുണ്ട്. ചർച്ചചെയ്തവ ചുവടെ ചേർക്കുന്നു.
- സജീവമല്ലാത്ത കാര്യനിർവാഹകരെ ആ സ്ഥാനത്തു നിന്നും താൽക്കാലികമായി നീക്കം ചെയ്യാം
- സജീവമാകുമ്പോൽ വോട്ടെടുപ്പില്ലാതെ തന്നെ ബ്യൂറോക്രാറ്റുകളുടെ നോട്ടീസ് ബോർഡിൽ കുറിപ്പിട്ട് പദവി നേടാം.
സജീവം എന്നു മുകളിൽ സൂചിപ്പിച്ചത് ആറുമാസത്തിനിടയിൽ ഒരു എഡിറ്റ് പോലും നടത്താവരെയാണ്. പക്ഷെ ആറുമാസത്തിനിടയിൽ ഒന്നൊ രണ്ടൊ എഡിറ്റ് നടത്തി എന്നുള്ളത് ഒരു കാര്യനിർവാഹകനെ സംബന്ധിച്ചിടത്തോളം തുലോം വിരളമാണ്. എഡിറ്റുകൾ മാത്രമല്ല ഒരു കാര്യനിർവാഹകനിൽ നിന്നും വിക്കി സമൂഹം പ്രതീക്ഷിക്കുന്നത്. അദ്ദേഹം കാര്യനിർവാഹക പണികൂടി ചെയ്യേണ്ടതായുണ്ട്. എഡിറ്റുകൾ ആർക്കു വേണമെങ്കിലും നടത്താവുന്നതാണ് സജീവം എന്നാകുമ്പോൽ ഏറ്റവും കുറഞ്ഞത് 10 കാര്യനിർവാഹക പ്രവൃത്തിയും(റോന്തുചുറ്റൽ അല്ലാതെ) 50 എഡിറ്റുകളെങ്കിലും നടത്തിയാലെ കുറച്ചെങ്കിലും സജീവം എന്നു പറയാൻ കഴിയൂ. ഒരു കാര്യനിർവാഹകൻ സജീവമല്ലെങ്കിൽ അദ്ദേഹത്തിന് മെയിലയക്കുകയോ സംവാദത്താളിൽ കുറിപ്പിടുകയോ ചെയ്യേണ്ടതുണ്ടോ? കാരണം ഇതു ഒരു നയമായാൽ ഇതിനെപ്പറ്റിയുള്ള അവബോധം ഒരോ കാര്യനിർവാഹകനും ഉണ്ടാകേണ്ടതാണ്. സജീവമല്ലാത്ത ഒരു വ്യക്തി കാര്യനിർവാഹകനായിരിക്കുന്നത് കാര്യനിർവ്വാഹകരുടെ എണ്ണം കൂട്ടി കാണിക്കാം എന്നെയുള്ളു. സമയക്കുറവും മറ്റും മൂലം സ്വയം കാര്യനിർവാഹക സ്ഥാനത്തു നിന്നും വിരമിച്ചവർക്കും(മാതൃകാ പ്രവർത്തനം) ഇതേനയം പ്രാബല്ല്യത്തിൽ വരുത്താമെന്നു കരുതുന്നു. എന്നാൽ മറ്റു കാരണങ്ങളാൽ(അഡ്മിൻ പദവി ദുരുപയോഗം, സ്വഭാവ ദൂഷ്യം) ഡീസിസോപ്പ് ചെയ്യുന്നവർക്ക് ഫ്ലാഗ് തിരഞ്ഞെടുപ്പിൽകൂടിയേ നൽകാവൂ. സമവായശേഷം സംക്ഷിപ്തരൂപം ഇവിടെ ചേർക്കാം. --കിരൺ ഗോപി 08:54, 30 ഡിസംബർ 2010 (UTC)
വിക്കിപീഡിയയുടെ അടിസ്ഥാനലക്ഷ്യങ്ങൾക്കും ഉന്നമനത്തിനും പ്രതികൂലമായി പ്രവർത്തിക്കാത്തിടത്തോളം കാലം മുൻകാലങ്ങളിൽ ഏതെങ്കിലും ഔദ്യോഗികസ്ഥാനങ്ങളിലേക്കു് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു ഉപയോക്താവിനേയും തദ്സ്ഥാനത്തുനിന്നു് സ്വമേധയാ അല്ലാതെ നീക്കാൻ പാടില്ല എന്നാണെന്റെ അഭിപ്രായം. വ്യക്തമായ ചുരുക്കം ചില കാരണങ്ങൾ (ഉദാഹരണം; മരണം) മാത്രമാകണം ഇതിനപവാദം. വിക്കിപീഡിയയിലെ സജീവത ഇതിനു് ഒരളവുകോലാവരുതു്. പല വിക്കിപീഡിയന്മാരും മറ്റു സാഹചര്യസമ്മർദ്ദങ്ങൾ മൂലമാവാം നീണ്ട കാലത്തേക്കു് സജീവപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതു്. വ്യക്തിപരമായ തിരക്കു്, മറ്റേതെങ്കിലും വിക്കിപീഡിയനുമായുണ്ടായ സംഘർഷം മാനസികമായി ഉണ്ടാക്കിയ വിമുഖത ഇവയൊക്കെ കാരണമാവാം. ഇവയെല്ലാം മാസങ്ങൾക്കുശേഷം തീർന്നുപോകാവുന്നതേ ഉള്ളൂ. അങ്ങനെ ഒഴിഞ്ഞുനിൽക്കുന്നവർക്കുപോലും ചില അടിയന്തിരസന്ദർഭങ്ങളിൽ (മറ്റു പ്രവർത്തകർ ലഭ്യമല്ലാത്തപ്പോൾ) രംഗത്തെത്തി കാര്യനിർവ്വഹണത്തിൽ സഹായിക്കാനാവും എന്നതിനു് ഉദാഹരണങ്ങൾ ഉണ്ടായിട്ടുണ്ടു്.
സജീവമായി എഡിറ്റു ചെയ്യുക, മേൽനോട്ടം നടത്തുക എന്നിവ ചെയ്യാതെത്തന്നെ ചില പ്രവർത്തകർക്കു് വിക്കിപീഡിയയ്ക്കു മുതൽക്കൂട്ടാവാൻ കഴിയും. സാങ്കേതികമായോ വിഷയത്തിലോ ഉള്ള മികച്ച അറിവു്, വിക്കിപീഡിയയുടെ ഭരണപരമായ കാര്യങ്ങളിലുള്ള മുൻപരിചയം, വിക്കിപീഡിയ പ്രചരണത്തിൽ വഹിച്ചുകൊണ്ടിരിരിക്കുന്ന പങ്ക്, വിക്കിയിലേക്കു് നേരിട്ടല്ലാതെ (മറ്റു വിക്കിപീഡിയന്മാർ വഴിയോ ബോട്ടുകൾ വഴിയോ) സംഭാവന തുടർന്നുകൊണ്ടിരിക്കുക ഇവയൊക്കെ അത്തരം ഘടകങ്ങളാണു്. നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് ഇവയൊന്നും അളന്നെടുക്കാൻ കഴിയില്ല. അത്തരം ആളുകളെ പിന്തിരിപ്പിക്കുന്നതോ നിരുൽസാഹപ്പെടുത്തുന്നതോ ആയ നീക്കമായിരിക്കും ഇതുപോലൊരു പ്രവൃത്തി.
എന്തൊക്കെ പറഞ്ഞാലും, മലയാളം വിക്കിപീഡിയ ഇപ്പോഴും ശൈശവദിശയിൽത്തന്നെയാണു്. ഞാൻ സ്വപ്നം കാണുന്ന പക്വപീഡിയയുടെ 5% പോലും നാം ഇപ്പോഴുമായിത്തീർന്നിട്ടില്ല എന്നാണെന്റെ എളിയ വിശ്വാസം. പരമാവധി ആളുകൾ വിക്കിപീഡിയയിലേക്കു വന്നെത്തുക, അതിനു കാരണമൊരുക്കുക എന്നതുതന്നെയായിരിക്കണം നമ്മുടെ ശക്തമായ വളർച്ചയ്ക്കുള്ള ഏറ്റവും ഫലപ്രദമായ തന്ത്രം. ആ നിലയ്ക്കും ഇത്തരം നിർമ്മാർജ്ജനനയങ്ങൾക്കു് ഇന്നത്തെ അവസ്ഥയിലെങ്കിലും സമയമായിട്ടില്ല. ഒരുപക്ഷേ ഇത്തരം ഒരവസ്ഥ വർഷങ്ങൾക്കുശേഷം ഉണ്ടായെന്നുവരാം.
സ്വയം എപ്പോൾ വേണമെങ്കിലും തിരിച്ചെടുക്കാവുന്ന ഒരു സ്ഥാനത്തുനിന്നും ഒരാളെ അയാളുടെ ഇച്ഛാനുസാരമല്ലാതെ പുറത്താക്കുന്നതിൽ വാസ്തവത്തിൽ എന്തർത്ഥമാണുള്ളതു്? അംഗസംഖ്യയിലും അനുപാതത്തിലുമുള്ള വ്യത്യാസം നമുക്കാരെയാണു് കാണിക്കേണ്ടതു്?
മഹാനദി പോലെ ഒഴുകിക്കൊണ്ടിരിക്കേണ്ടതാണു് വിക്കിപീഡിയ. അതു കടന്നുപോവുന്ന വഴിയിലെ ചെറിയ പാറക്കൂട്ടങ്ങളും പുൽത്തലപ്പുകളും മാത്രമാണു നാമെല്ലാം. എങ്കിലും പിന്നൊരുകാലത്തെ ചരിത്രബോധത്തിന്റെ സൂക്ഷാംശങ്ങളാവാനുള്ള അർഹത നമുക്കോരോരുത്തർക്കുമുണ്ടു്. ആ അംശാധികാരത്തേയും നാം പ്രത്യേകിച്ച് ഗുണമൊന്നുമില്ലാതെ ആർക്കും നിരാകരിക്കേണ്ടതില്ല.
മേൽപ്പറഞ്ഞ വസ്തുതകൾ കണക്കിലെടുത്ത് മുകളിൽ വോട്ടുചെയ്ത സുഹൃത്തുക്കളെല്ലാവരും തന്നെ തങ്ങളുടെ അനുകൂലാഭിപ്രായങ്ങൾ പുനഃപരിശോധിക്കണമെന്നഭ്യർത്ഥിക്കുന്നു, പ്രതീക്ഷിക്കുന്നു. ----ViswaPrabha (വിശ്വപ്രഭ) 10:49, 30 ഡിസംബർ 2010 (UTC)
- മുകളിലെ അഭിപ്രായങ്ങൾ കണക്കിലെടുത്ത് വിക്കിപീഡിയ_സംവാദം:കാര്യനിർവാഹകർ#ഡീസിസോപ്പിങ് എന്ന ഭാഗത്ത് നയത്തിൽ ഉൾപ്പെടുത്തേണ്ട ഭാഗം ചേർത്തിരിക്കുന്നു. ചർച്ച ഇവിടെത്തന്നെത്തുടരുക. (വിശ്വപ്രഭയുടെ എതിരഭിപ്രായം മുകളിലെഴുതിയതിനു ശേഷമാണ് കണ്ടത്). --Vssun (സുനിൽ) 11:05, 30 ഡിസംബർ 2010 (UTC)
- പദവികൾ ആരിൽ നിന്നും ബലമായി പിടിച്ചു വാങ്ങുന്നില്ല, മറിച്ച് ദീർഘനാളായി സജീവമല്ലാത്ത ഒരു വ്യക്തിയിൽ നിന്നും താൽക്കാലികമായി മാത്രമേ ഫ്ലാഗ് എടുക്കുന്നുള്ളു. സജീവമാകുമ്പോൾ അദ്ദേഹത്തിന് തന്നെ മറ്റൊരു തിരഞ്ഞെടുപ്പ് കൂടാതെ പ്രസ്തുത പദവി ലഭിക്കുകയും ചെയ്യും. ഇതിൽ ആരെയും മോശമായി ചിത്രീകരിക്കുന്നുമില്ല. കാര്യനിർവാഹകസ്ഥനത്തുള്ള ഒരോ വ്യക്തിയിൽ നിന്നും വിക്കി സമൂഹം മറ്റു ഉപയോക്തക്കളെക്കാൾ കൂടുതലായി സംഭാവനകൾ പ്രതീക്ഷിക്കുന്നുണ്ട്. ഒരാളേയും നമ്മൾ സ്വഭാവ ദൂഷ്യത്തിന്റെ പേരിലല്ല പുറത്താക്കുന്നത്.
“ | മറ്റേതെങ്കിലും വിക്കിപീഡിയനുമായുണ്ടായ സംഘർഷം മാനസികമായി ഉണ്ടാക്കിയ വിമുഖത ഇവയൊക്കെ കാരണമാവാം. | ” |
ഇങ്ങനെയുള്ള കാര്യങ്ങളിൽ ഒരു കാര്യനിർവാഹകൻ ഇടപെടാതിരിക്കുന്നത്(തീരുമാനം എടുക്കാത്തത്) അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവിനെയാണ് കാണിക്കുന്നത്. --കിരൺ ഗോപി 11:12, 30 ഡിസംബർ 2010 (UTC)
- ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഒഴിവാക്കുകയാണ് താൽക്കാലിക ഡീസിസോപ്പിങിന്റെ പ്രധാനലക്ഷ്യമായി ഞാൻ കരുതുന്നത്
- പുതിയ കാര്യനിർവാഹകരെ തിരഞ്ഞെടുക്കാനിടുമ്പോൾ എന്തിന് ഇത്ര കാര്യനിർവാഹകർ എന്ന ചോദ്യം (ഈ ചോദ്യം കാര്യമാക്കാറില്ല) ഉയരാറുണ്ട്.
ഇവയാണ് ഇതിനെ അനുകൂലിക്കാനുള്ള എന്റെ കാരണങ്ങൾ --Vssun (സുനിൽ) 11:33, 30 ഡിസംബർ 2010 (UTC)
- എതിർക്കുന്നു നേരത്തെ ഈ വിഷയം അഡ്മിൻ മെയിലിങ് ലിസ്റ്റിൻ ചർച്ചയ്ക്കു വന്നപ്പോഴും ഞാൻ എന്റെ എതിർപ്പ് വ്യക്തമാക്കിയിരുന്നതാണ്. കാര്യനിർവാഹകൻ എന്നത് ഒരു elite "പദവി" ആയി കരുതുന്നിടത്തോളം കാലം ഈ രീതിയിലുള്ള ചർച്ചകൾ ഉണ്ടാവാം. കാര്യനിർവാഹകരെ "community confirmed users" (സമൂഹം സ്ഥിരീകരിച്ച ഉപയോക്താക്കൾ) ആയി വേണം കരുതേണ്ടതെന്നാണ് എന്റെ അഭിപ്രായം. ഒരിക്കൽ സ്ഥിരീകരിച്ച ഉപയോക്താവ് എന്നും സ്ഥിരീകരിച്ച ഉപയോക്താവ് തന്നെയാണ്.
- എന്റെ പക്ഷം ഓരോ കാര്യനിർവാഹകനും unique ആണ്. unique ആയ ചുമതലകൾ നിറവേറ്റാൻ കെൽപ്പുള്ളവരും ആഗ്രഹിക്കുന്നവരുമാണ്. ഏറ്റവും സംഭാവന നൽകാൻ സാധിക്കുന്ന / ആഗ്രഹിക്കുന്ന പ്രവൃത്തിയുടെ ആവശ്യകത അധികമില്ലാത്ത അവസരത്തിൽ ഒരുപക്ഷേ കാര്യനിർവാഹകൻ താത്കാലികമായി നിർജീവമാവാം. ഉദാഹരണത്തിനു പെരിങ്ങോടനാണ് ഇൻസ്ക്രിപ്റ്റ് വിക്കിയിൽ ചേർക്കാൻ മുൻകൈയെടുത്തത്. ഇന്ന് ആ expertise വിക്കിയ്ക്ക് അത്ര ആവശ്യമില്ലായിരിക്കാം. പക്ഷേ സമാനമായ expertise ആവശ്യം വരുന്ന അവസരത്തിൽ (maintainance മാത്രമല്ല), 50 തിരുത്തൽ വരുത്തിയശേഷം ബ്യൂറോക്രാറ്റിന്റെ അടൂത്തുചെന്ന് അഡ്മിൻ ഫ്ലാഗ് വാങ്ങിച്ച് ഉദ്ദേശിച്ച പണി ചെയ്ത് പോകൂ എന്നൊക്കെ പറയുന്നത് എല്ലാവർക്കും അത്ര motivating ആയിരിക്കണമെന്നില്ല. (എന്റെ കാര്യമല്ല പറഞ്ഞത്). നിർജീവരായ കാര്യനിർവാഹകർ ഓരോരുത്തരും ഒരുകാലത്ത് വീണ്ടൂം സജീവമാവുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല, പക്ഷേ അവർക്ക് സജീവമാകാനുള്ള ഒരവസരവും നിഷേധിക്കുന്നതിനോട് എനിക്കു യോജിപ്പില്ല..
- "നിയമം" എന്നും അതിന്റേതായ നൂലാമാലകളും തലവേദനകളും സൃഷ്ടിക്കാം. ഉദാഹരണത്തിനു സജീവ സ്റ്റീവാർഡായ ജ്യോതിസ് ഈ വർഷം 112 തിരുത്തലുകളേ ലേഖനങ്ങളിൽ വരുത്തിയിട്ടുള്ളൂ. ജ്യോതിസിന്റെ സജീവതയും സംഭാവനകളും വച്ചു നോക്കുമ്പോൾ ഇത് വളരെ disproportionate ആണ്. തിരുത്തലുകളുടെയും അഡ്മിൻ പ്രവൃത്തികളുടെയും എണ്ണം സജീവതയുടെ മാനദണ്ഡമായെടുക്കുന്നതിന്റെ ഒരു പ്രശ്നമാണ് ചൂണ്ടിക്കാണിച്ചത്.
- മെറ്റാ ധാരാളം സമയം ഇതിന്റെ പുറകേ കളയുന്നുണ്ട്. മെറ്റായിൽ ഒരു വർഷത്തിനുമേൽ നടന്ന ചർച്ചകൾ വിശകലനം ചെയ്തതിൽ അവിടെ നിലവിലുള്ള desysop നിയമംകൊണ്ട് അവർ ഒന്നും നേടിയതായി എനിക്കു തോന്നിയിട്ടില്ല. (വ്യക്തിപരമായ നിരീക്ഷണം). ഈ സമയവും ഊർജ്ജവും ക്രിയാത്മകമായ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നാണെന്റെ പക്ഷം, പ്രത്യേകിച്ച് കൂടുതൽ ഉപയോക്താക്കളെയും അവർ ഓരോരുത്തരുടെയും കൂടുതൽ സമയവും എന്നും ആവശ്യമുള്ള അവസരത്തിൽ.
- ഈ നിയമംകൊണ്ട് വിക്കിപീഡീയയ്ക്കെന്ത് പ്രയോജനം? രേഖകളിൽ കാര്യനിർവാഹകരുടെ എണ്ണം കൂടിയിരിക്കുന്നതിൽ ഒരു കുറ്റവും ഞാൻ കാണുന്നില്ല.. നിർജീവരായവരെക്കൊണ്ട് ഉപദ്രവമൊന്നുമില്ലെങ്കിൽ പിന്നെ എന്തിനീ നയം? inactive ആയ ലോഗിൻ ദുരുപയോഗിക്കപ്പെട്ടതായി കണ്ടാൽ അന്നേരെ സ്ഥിരമായി desysop ചെയ്താൽ പോരേ? എന്റെ അഭിപ്രായം ഒരു കാര്യനിർവാഹകൻ മരിച്ചാൽ മാത്രം desysop ചെയ്താൽ മതിയെന്നാണ്.
- വിക്കിപീഡിയ ഒരു ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ലാഭേച്ചയില്ലാതെയാണ് എല്ലാവരും ഇവിടെ സംഭാവന ചെയ്യുന്നതും. എല്ലാ കാര്യനിർവാഹകരും എല്ലായെപ്പോഴും സജീവരാകുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടാന് "ഇത്രയധികം" കാര്യനിർവാഹകരെ ആവശ്യവും. എന്തിന് ഇത്രയധികം കാര്യനിർവാഹകർ എന്ന ചോദ്യം നമ്മുടെ ലക്ഷ്യത്തിൽനിന്ന് നമ്മെ വഴിതെറ്റിക്കാൻ പാടില്ല.
- --ജേക്കബ് 20:47, 30 ഡിസംബർ 2010 (UTC)
അഞ്ചുപേർ ഇതിനെ അനുകൂലിച്ചും മൂന്നുപേർ എതിർത്തും വാദങ്ങൾ നിരത്തിയിട്ടുണ്ട്. മൂന്നിൽ രണ്ട് പിന്തുണയെങ്കിലുമില്ലാതെ നയമായി ചേർക്കാനാവില്ലെന്ന് കരുതുന്നു. --Vssun (സുനിൽ) 15:15, 4 ജനുവരി 2011 (UTC)- എന്റെ എണ്ണം തെറ്റിയതാണ്. 6/3 ആണ്. അതായത് കൃത്യം മൂന്നിൽ രണ്ട് പിന്തുണ. ആർക്കെങ്കിലും കൂടുതൽ അഭിപ്രായങ്ങളുണ്ടെങ്കിൽ ചേർക്കുക. --Vssun (സുനിൽ) 15:28, 4 ജനുവരി 2011 (UTC)
- ഈ നയം വോട്ടിട്ട് തീരുമാനിക്കേണ്ട കാര്യമാണോ? സമവായമുണ്ടെങ്കിൽ മാത്രം നയമാക്കുകയല്ലേ വേണ്ടത്? --ജേക്കബ് 16:18, 4 ജനുവരി 2011 (UTC)
വോട്ട് വേണ്ട. സമവായം നോക്കിയാൽ മതി.
സമവായം രൂപപ്പെടുന്നില്ലെങ്കിൽ വിക്കിപീഡിയ:കാര്യനിർവാഹകർ എന്ന താളീൽ, മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള കാര്യനിർവാഹകർ എന്ന ഉപവിഭാഗത്തിൽ, നിലവിൽ സജീവരല്ലാത്ത കാര്യനിർവാഹകർ എന്നൊരു ഉപവിഭാഗം ചേർത്താൽ മതി. സജീവത നിർണ്ണയിക്കാനുള്ള മാനദണ്ഡം മാത്രം നിർണ്ണയിച്ചാൽ മതി. --ഷിജു അലക്സ് 16:25, 4 ജനുവരി 2011 (UTC)
- ഇതിനായി സമയം കളയുന്നതിനോടു യോജിപ്പുണ്ടായിട്ടല്ല. എങ്കിലും ഒരു സമവായമെന്ന നിലയിൽ ഷിജുവിന്റെ നിർദേശത്തോടു യോജിക്കുന്നു:
- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷകാലഘട്ടത്തിൽ, താഴെപ്പറയുന്ന രണ്ടു വിഭാഗത്തിലും (ഏതെങ്കിലും ഒരു വിഭാഗത്തിലല്ല) പെടുന്ന കാര്യനിർവാഹകരെ സജീവരല്ലാത്ത കാര്യനിർവാഹകർ എന്ന വിഭാഗത്തിൽ പെടുത്താം. ഇവരെ അഡ്‌മിൻ മെയിലിങ് ലിസ്റ്റിൽനിന്നു നീക്കം ചെയ്യുന്നതുമാണ്.
- ഏതെങ്കിലും ആറുമാസക്കാലം തുടർച്ചയായി ഒരു തിരുത്തലോ അഡ്മിൻ പ്രവൃത്തിയോ പോലും ഇല്ലാത്തവർ. ഇതുകൂടാതെ,
- ഒരു വർഷക്കാലം 50 തിരുത്തലുകൾ അഥവാ 10 അഡ്മിൻ പ്രവൃത്തികൾ (അഡ്മിനുകൾക്ക് മാത്രം വരുത്താവുന്ന പ്രവൃത്തികൾ) എങ്കിലും ഇല്ലാത്തവർ
- സജീവരല്ലാത്ത കാര്യനിർവാഹകർ സജീവരാകാനാഗ്രഹിക്കുമ്പോൾ തങ്ങളുടെ പേര് പ്രസ്തുത പട്ടികയിൽനിന്ന് നീക്കം ചെയ്യാവുന്നതാണ്. അഡ്മിൻ മെയിലിങ് ലിസ്റ്റിൽ ചേർക്കാൻ ബ്യൂറോക്രാറ്റിനോട് അഭ്യർത്ഥിക്കാവുന്നതുമാണ്.
- അഡ്മിൻ മെയിലിങ് ലിസ്റ്റിൽ എല്ലാ സഹോദരവിക്കിപ്രസ്ഥാനങ്ങളിലെയും അഡ്മിനുകളും അംഗങ്ങളാണ്. അതിനാൽ അഡ്‌മിൻ മെയിലിങ് ലിസ്റ്റിൽനിന്നു നീക്കം ചെയ്യാനുള്ള നിർദേശം പ്രസ്തുതവിക്കികളിലും ഇട്ട് അവിടുള്ള കാര്യനിർവാഹകർക്കും ബാധകമാക്കാവുന്നതാണ്.
- ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷകാലഘട്ടത്തിൽ, താഴെപ്പറയുന്ന രണ്ടു വിഭാഗത്തിലും (ഏതെങ്കിലും ഒരു വിഭാഗത്തിലല്ല) പെടുന്ന കാര്യനിർവാഹകരെ സജീവരല്ലാത്ത കാര്യനിർവാഹകർ എന്ന വിഭാഗത്തിൽ പെടുത്താം. ഇവരെ അഡ്‌മിൻ മെയിലിങ് ലിസ്റ്റിൽനിന്നു നീക്കം ചെയ്യുന്നതുമാണ്.
- --ജേക്കബ് 19:11, 4 ജനുവരി 2011 (UTC)
ചോദ്യം മണ്ടത്തരമായിത്തോന്നുമെങ്കിൽ ക്ഷമിക്കണം.
ഈ അഡ്മിൻ മെയിലിങ്ങ് ലിസ്റ്റ് ഏതാണു്? ഞാനും അതിൽ അംഗമാണോ? Wikiml-l@lists.wikimedia.org ആണോ ഉദ്ദേശിക്കുന്നതു്? അതല്ലെങ്കിൽ എനിക്കു് അംഗത്വമുണ്ടെന്നു തോന്നുന്നില്ല. പൊതുവായും, വിക്ഷണറിയുടെ ഭാഗത്തുനിന്നും ലിസ്റ്റിൽ വരിക്കാരനാവാൻ താൽപ്പര്യമുണ്ടു്. നന്ദി. --ViswaPrabha (വിശ്വപ്രഭ) 19:36, 4 ജനുവരി 2011 (UTC)
- കാര്യനിർവാഹകരുടെ എണ്ണമല്ല, പ്രശ്നം. കാര്യം നിർവഹിക്കാൻ വേണ്ടി വിക്കിസമൂഹം തിരഞ്ഞെടുത്തവർ അത് ചെയ്യാതിരിക്കുമ്പോൾ−എന്തു കാരണം കൊണ്ടുമാകട്ടെ − ആ സ്ഥാനത്തുനിന്നു വിട്ടുനിൽക്കേണ്ട ധാർമ്മികമായ ഉത്തരവാദിത്തമുണ്ട്. അവരെ സീനിയോറിറ്റി ലിസ്റ്റാക്കി സ്ഥിരീകരിക്കുന്നതാണ് എന്ന് പറയുന്നത് അംഗീകരിക്കാൻ പറ്റില്ല.
കാര്യനിർവാഹകരെ സ്ഥിരമായി നിലനിർത്താനാണ് ഭാവമെങ്കിൽ, തിരുത്തലുകൾ വരുത്തി ആ സ്ഥാനത്തെത്തിയ ഒരാൾക്ക്, തിരുത്തൽ പ്രവൃത്തിയിൽനിന്ന് ഒഴിഞ്ഞുപോകാനുള്ള പ്രവണത കൂടുതലായിരിക്കും. ഈ ഉദാസീനതതന്നെയാണ് മലയാളം വിക്കിപീഡിയയ്ക്ക് ഇന്നുള്ള ദോഷം. എന്തെങ്കിലും ഗുണമുണ്ടായിട്ടുണ്ടെങ്കിൽ പുതിയ തലമുറ ഇവിടെ സജീവമായതാണ് കാരണം.
പെരിങ്ങോടന്റെ കാര്യം ഇവിടെ പറയേണ്ടതില്ല. അദ്ദേഹത്തിന് കാര്യനിർവാഹകപദവിയില്ലെങ്കിലും വിക്കിപീഡിയയ്ക്ക് മാറ്റമൊന്നും ഉണ്ടാവില്ല. അദ്ദേഹം ചെയ്യുന്നത് വേറെയാരെങ്കിലും വഴി ചെയ്യാമല്ലോ.
വളരെക്കാലം വിക്കിപീഡിയയിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന ഒരാളെ −എന്തു കാരണം കൊണ്ടുമാകട്ടെ − സ്ഥിരമായി ആ സ്ഥാനത്തുനിന്ന് മാറ്റണമെന്നാണ് ഞാൻ പറയുന്നത്. വീണ്ടും അയാൾ വിക്കിപീഡിയയിൽ സജീവമായാൽ, ഒരു കാര്യനിർവാഹകനെ ആവശ്യമുണ്ടെങ്കിൽ മാത്രം തിരിച്ചെടുത്താൽ മതി. വിക്കിപീഡിയയ്ക്ക് കാരണവന്മാരുടെ ആവശ്യമൊന്നുമില്ല. ഇതു കാരണം വല്ല ആനകളും വീണുപോകുന്നെങ്കിൽ ഒരു പുണ്ണാക്കും സംഭവിക്കാനും പോകുന്നില്ല. ആറുമാസത്തെ അനുഭവപരിചയമുള്ള, ചുറുക്കുള്ള എത്രയോ പേർ പുറത്തുനിൽക്കുന്നു. പുതിയ കാര്യനിർവാഹകർ വിക്കിപീഡിയയിൽ വരുന്നതിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നത് 'നിർജീവരായ' ഈ അഡ്മിന്മാരാണ്. അല്ലെങ്കിൽ പതിനെട്ട് സജീവകാര്യനിർവാഹകർ നമുക്കുണ്ടാകുമായിരുന്നില്ലേ, ബാക്കിയുള്ളവന്മാരെ അവിടെത്തന്നെ നിർത്തിയാലും?--തച്ചന്റെ മകൻ 06:06, 6 ജനുവരി 2011 (UTC)
കാര്യനിർവ്വാഹകർ വെറും ഉപകരണങ്ങൾ മാത്രമാണെന്ന കാര്യം ഓർക്കുക. വിക്കി സോഫ്റ്റ്വെയറിന് തനിയേ ചെയ്യാനാവാത്ത മനുഷ്യ വിവേകം ആവശ്യമുള്ള പ്രവർത്തനങ്ങൾ നടപ്പിൽ വരുത്തുന്ന ഉപകരണങ്ങൾ. ഈ ഉപകരണങ്ങൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ആ സ്ഥാനത്ത് കാലാകാലം തുടരുന്നതിൽ എന്തർത്ഥമാണുള്ളത്. അല്ലാതെ കാര്യനിർവ്വാഹകർക്ക് മറ്റ് ഉപയോക്താക്കളേക്കാൾ ഏതെങ്കിലും തരത്തിലുള്ള അധിക പരിഗണയൊന്നുമില്ല, മറ്റ് ഉപയോക്താക്കൾ ഏതെങ്കിലും തരത്തിൽ കുറഞ്ഞവരും അല്ല. വിക്കിപീഡീയയ്ക്ക് വേണ്ടി മികച്ച സംഭാവനകൾ കാഴ്ചവയ്ക്കുന്നതിന് കാര്യനിർവ്വാഹക പദവി ഉണ്ടായിരിക്കണം എന്നും ഇല്ല. കൂടാതെ സ്വകാര്യത ലംഘനം കാരണമായി പല തിരുത്തലുകൾ ലേഖനങ്ങളും വിക്കിയിൽ മറയ്ക്കപ്പെട്ടിട്ടുണ്ട്, ഇവ കാര്യനിർവ്വാഹകർക്ക് ആവശ്യമുണ്ടെങ്കിൽ കാണാൻ കഴിയും. ഒരു പരിധിയിൽ കൂടുതൽ ആൾക്കാർക്ക് അവ ലഭ്യമാകുന്നത് ഫലത്തിൽ പൊതുവായി ലഭ്യമാകുന്നതിനോളം വരും. ഇതൊക്കെ ഒഴിവാക്കേണ്ടതല്ലേ? --ജുനൈദ് | Junaid (സംവാദം) 07:16, 6 ജനുവരി 2011 (UTC)
- സാമാന്യതത്വത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ നിർജീവരായ കാര്യനിർവാഹകരെക്കൊണ്ട് എന്താണ് പ്രയോജനം. ഒരു സമയക്ലിപ്തത വെച്ച് അവരെ കാര്യനിർവാഹകപദവിയിൽനിന്ന് ഡിസീസോപ്പ് ചെയ്യുക തന്നെയാണ് വേണ്ടത്. ഇങ്ങനെ ഡിസീസോപ്പ് ചെയ്യപ്പെട്ടവർ വീണ്ടും സജീവരാകുമ്പോൾ കാര്യനിർവാഹകപദവി വേണമെങ്കിൽ തിരിച്ചുനല്കാമെന്ന വ്യവസ്ഥയുമുണ്ടല്ലോ. അപ്പോൾ ഇതിനെ എതിർക്കേണ്ട ആവശ്യമൊന്നുമില്ല. കാര്യനിർവാഹകപദവിയിൽ സജീവമായി തൽക്കാലത്തേക്കെങ്കിലും സംഭാവന ചെയ്യാൻ സാധിക്കില്ല എന്ന സാഹചര്യത്തിൽ സീസോപ്പ് പദവി വിട്ട പല മുൻഗാമികളും മലയാളം വിക്കിപീഡിയയ്ക്ക് മാതൃകയാക്കാവുന്നതാണ്. പക്ഷേ എല്ലാവരോടും അങ്ങനെ ചെയ്യണമെന്ന് നമുക്ക് അനുശാസിക്കാനാകില്ലല്ലോ. അതിനാൽ തൽക്കാലത്തേക്കെങ്കിലും അവരെ ഡിസീസോപ്പ് ചെയ്യുക തന്നെ വേണം. പിന്നെ മരിച്ചവർക്കൊഴികെ എന്ന പരാമർശത്തിനും പ്രസക്തിയില്ല. വിക്കിപീഡിയയിലെ പലരും അന്യോന്യം കാണുക തന്നെ പതിവില്ല. പലപ്പോഴും ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ മറ്റു വിക്കിപീഡിയർ അറിയണമെന്നുമില്ല. --സിദ്ധാർത്ഥൻ 05:28, 7 ജനുവരി 2011 (UTC)
വികാരവാക്കുകൾ ഒഴിച്ചുനിർത്തിയാൽ ഇവയാണ് ഉയർന്നു വന്ന വാദഗതികൾ എന്നു തോന്നുന്നു.
- >> പുതിയ കാര്യനിർവാഹകർ വിക്കിപീഡിയയിൽ വരുന്നതിന് കാര്യമായ തടസ്സം സൃഷ്ടിക്കുന്നത് 'നിർജീവരായ' ഈ അഡ്മിന്മാരാണ്.
- എന്റെ അഭിപ്രായം ഇങ്ങനെയൊരു ചിന്ത രൂപപ്പെടാനുണ്ടായ സാഹചര്യത്തിനു പരിഹാരം കാണണമെന്നാണ്. കാര്യനിർവഹണത്തിനു പ്രാപ്തരായ കൂടുതലാളുകളുണ്ടെങ്കിൽ, അവർ കാര്യനിർവാഹരെന്ന നിലയിൽ ചെയ്യാൻ സന്നദ്ധമായ പ്രവൃത്തി നിലവിൽ സജീവ കാര്യനിർവാഹകരൊന്നും നിർവഹിക്കുന്നില്ലെങ്കിൽ, എന്തുകൊണ്ട് അവരെ കാര്യനിർവാഹക സ്ഥാനത്തേയ്ക്ക് നിർദേശിച്ചുകൂടാ? അതല്ലെ ഈ പ്രശ്നത്തിനു constructive ആയിട്ടുള്ള പരിഹാരാം. ഇതിനു കാര്യനിർവാഹകരുടെ നീണ്ടതെന്നു തോന്നിക്കുന്ന പട്ടിക ഒരു മാനസിക തടസ്സം വരുത്തുന്നുണ്ടെങ്കിൽ അതു നീക്കം ചെയ്യുകയാണ് ചെയ്യേണ്ടത്. അല്ലെങ്കിൽ നിർജീവരായവരെ വേറൊരു പട്ടികയിലേയ്ക്ക് മാറ്റാം. വിക്കിപീഡിയയിൽ വാൻഡലുകൾ അടക്കിവാണിരുന്ന ഒരുകാലത്ത് കൂടുതൽ കാര്യനിർവാഹകർ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വ്യക്തിപരമായി ഏറെ ആഗ്രഹിച്ചിരുന്നു. അതിനാലാവാം, നീണ്ട കാര്യനിർവാഹകപ്പട്ടിക എനിക്ക് ഒരു ദോഷമായി തോന്നിയിട്ടില്ല. വ്യക്തിപരമാവാം..
- >> കൂടാതെ സ്വകാര്യത ലംഘനം കാരണമായി പല തിരുത്തലുകൾ ലേഖനങ്ങളും വിക്കിയിൽ മറയ്ക്കപ്പെട്ടിട്ടുണ്ട്, ഇവ കാര്യനിർവ്വാഹകർക്ക് ആവശ്യമുണ്ടെങ്കിൽ കാണാൻ കഴിയും. ഒരു പരിധിയിൽ കൂടുതൽ ആൾക്കാർക്ക് അവ ലഭ്യമാകുന്നത് ഫലത്തിൽ പൊതുവായി ലഭ്യമാകുന്നതിനോളം വരും
- ഇതിനോടു ഞാൻ പൂർണ്ണമായും വിയോജിക്കുന്നു. ഓവർസൈറ്റ് എന്ന പരിപാടി ഇപ്പറഞ്ഞ പ്രശ്നത്തിനു നല്ലൊരു പരിഹാരമായി ഇംഗ്ലീഷിലും മറ്റു വിക്കിപീഡിയകളിലും നിലവിലുണ്ട്. മലയാളം വിക്കിപീഡിയയ്ക്ക് അതിന്റെ ആവശ്യമുള്ള സമയമായെന്നു തോന്നുന്നെങ്കിൽ അതിനു പ്രാപ്തനായ ഒരാളെ പ്രസ്തുത ചുമതലയേൽക്കാൻ നിർദേശിക്കുകയാണ് വേണ്ടത്.
- >> സാമാന്യതത്വത്തിന്റെ അടിസ്ഥാനത്തിൽ നോക്കിയാൽ നിർജീവരായ കാര്യനിർവാഹകരെക്കൊണ്ട് എന്താണ് പ്രയോജനം?
- എന്താണ് സജീവത നിർണ്ണയിക്കാനുള്ള കൃത്യതയുള്ള അളവുകോൽ? തിരുത്തലുകളുടെ എണ്ണം സജീവതയുടെയും വിക്കിപീഡിയയിൽ നൽകിയ സംഭാവനകളുടെയും മാനദണ്ഡമല്ല എന്ന് പല സ്ഥിതിവിവരക്കണക്കുകളിലും നാം എഴുതാറുണ്ട്. പിന്നെ എന്താണ് മാനദണ്ഡം? മെയിലിങ് ലിസ്റ്റിൽ, ഐ. ആർ. സി. ചാറ്റിൽ, ഫൗണ്ടേഷൻ പരിപാടികളിൽ, പഠനശിബിരങ്ങളിൽ, വാർത്താപത്രികയിൽ ഇവയിലൊക്കെ സംഭാവന നൽകിയതിന്റെ അളവുകോൽ എന്താണ്? m:instruction creep ഒഴിവാക്കി ലളിതമായി, ഞാൻ മേൽ നിർദേശിച്ച സമവായനിർദേശത്തോടു ചേർന്ന് നാലാമതായി ദീർഘകാലം വിക്കിപീഡിയയിൽ സജീവമാവാൻ സാധിക്കില്ല എന്നു പ്രതീക്ഷിക്കുകയോ വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയോ ചെയ്യുന്ന കാര്യനിർവാഹകർ പ്രസ്തുത കാലഘട്ടത്തിൽ കാര്യനിർവാഹകസ്ഥാനം രാജിവയ്ക്കുന്നത് ഉചിതമായിരിക്കും. മലയാളം വിക്കിപീഡിയ ഇതു പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ രാജിവയ്ക്കുന്ന കാര്യനിർവാഹകർ വീണ്ടും സജീവരാകാൻ ആഗ്രഹിക്കുമ്പോൾ ബ്യൂറോക്രാറ്റിന്റെ സംവാദത്താളിൽ അതു വ്യക്തമാക്കി ഒരു കുറിപ്പിട്ടാൽ സിസോപ്പ് ഉപകരണങ്ങൾ തിരഞ്ഞെടുപ്പുകൂടാതെ വീണ്ടും ലഭ്യമാവുന്നതാണ്. എന്നു ചേർത്താലോ?
--ജേക്കബ് 08:28, 9 ജനുവരി 2011 (UTC)
- ഉപകാരമില്ലാതെ എന്തിനാണ് കാര്യനിർവാഹർ. നോക്കൂ ഉപയോക്താവ്:Bijee, ഉപയോക്താവ്:Peringz ഇവർ രണ്ടു വർഷത്തിലധികമായി ഇവിടെ തിരിഞ്ഞു നോക്കിയിട്ട്. ഇനി വേറെ ഭാഷയിൽ ഉണ്ടെങ്കിൽ അവർ അവിടെ പ്രവർത്തിക്കട്ടെ. മലയാളത്തിൽ സജീവമല്ലാത്ത അവരെ തീർച്ചയായും ഒഴിവാക്കി നിർത്തണം. പകരം ഇപ്പോൾ ഉള്ളതിൽ നിന്നും ഇവിടെ പ്രവർത്തിക്കുന്ന നല്ലവരെ രണ്ടു പേരെ തിരഞ്ഞെടുക്കു. ഇനി തിരിച്ചു വരികയാണെങ്കിൽ അപ്പോൾ അവകാശം നൽകിയാൽ പോരെ. ലിസ്റ്റിൽ എണ്ണം കൂട്ടാൻ മാത്രം ആവശ്യമില്ല. കാര്യനിർവ്വാഹകർ സജീവമാകാൻ കഴിയില്ലെങ്കിൽ സ്വയം സ്ഥാനം ഒഴിയണമെന്നു നയമോ അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ സജീവമല്ലെങ്കിൽ മാറ്റി നിർത്തണമെന്നോ നയം വേണം. പുതിയ ആൾക്കാർ വരെട്ടെ. ഉപയോഗമില്ലാതെ എന്തിനാണ് അഡ്മിൻസ്. ഇതിൽ തീരുമാനം ഇനിയും വൈകിക്കേണ്ടതില്ല. --Roshan (സംവാദം) 06:01, 21 ജനുവരി 2012 (UTC)
- ഇതിനുള്ള മറുപടി മുകളിൽ വിശദമായി പറഞ്ഞതാണ്. യോഗ്യരായ രണ്ടു പേർ കാര്യനിർവാഹകരാകാനുണ്ടെങ്കിൽ അവരെ കാര്യനിർവാഹകരാകാൻ നിർദേശിക്കൂ. നിലവിലുള്ള കാര്യനിർവാഹകരുടെ പട്ടികയുടെ നീളം (കുറവോ കൂടുതലോ ആകട്ടെ) അതിനു ഒരു മാനദണ്ഡമാക്കേണ്ടതില്ല. --ജേക്കബ് (സംവാദം) 18:00, 31 ജനുവരി 2012 (UTC)
- ഉപകാരമില്ലാതെ എന്തിനാണ് കാര്യനിർവാഹർ. നോക്കൂ ഉപയോക്താവ്:Bijee, ഉപയോക്താവ്:Peringz ഇവർ രണ്ടു വർഷത്തിലധികമായി ഇവിടെ തിരിഞ്ഞു നോക്കിയിട്ട്. ഇനി വേറെ ഭാഷയിൽ ഉണ്ടെങ്കിൽ അവർ അവിടെ പ്രവർത്തിക്കട്ടെ. മലയാളത്തിൽ സജീവമല്ലാത്ത അവരെ തീർച്ചയായും ഒഴിവാക്കി നിർത്തണം. പകരം ഇപ്പോൾ ഉള്ളതിൽ നിന്നും ഇവിടെ പ്രവർത്തിക്കുന്ന നല്ലവരെ രണ്ടു പേരെ തിരഞ്ഞെടുക്കു. ഇനി തിരിച്ചു വരികയാണെങ്കിൽ അപ്പോൾ അവകാശം നൽകിയാൽ പോരെ. ലിസ്റ്റിൽ എണ്ണം കൂട്ടാൻ മാത്രം ആവശ്യമില്ല. കാര്യനിർവ്വാഹകർ സജീവമാകാൻ കഴിയില്ലെങ്കിൽ സ്വയം സ്ഥാനം ഒഴിയണമെന്നു നയമോ അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ സജീവമല്ലെങ്കിൽ മാറ്റി നിർത്തണമെന്നോ നയം വേണം. പുതിയ ആൾക്കാർ വരെട്ടെ. ഉപയോഗമില്ലാതെ എന്തിനാണ് അഡ്മിൻസ്. ഇതിൽ തീരുമാനം ഇനിയും വൈകിക്കേണ്ടതില്ല. --Roshan (സംവാദം) 06:01, 21 ജനുവരി 2012 (UTC)
സജീവമല്ലാത്ത കാര്യനിർവ്വാഹകർ
തിരുത്തുകമുകളിൽ വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)#കാര്യനിർവ്വാഹകർ എന്ന തലക്കെട്ടിൽ നിർദ്ദേശിച്ച നയം തന്നെ വീണ്ടും നിർദ്ദേശിക്കുന്നു.
- വാൻഡലിസം തടയുക പോലെ കാര്യനിർവ്വാഹകർക്ക് ചെയ്യാവുന്ന പണികളിൽ പെട്ടെന്ന് പ്രതികരണം ഉണ്ടാകേണ്ടത് വിക്കിപീഡിയയിൽ അത്യാവശ്യമായ സംഗതിയാണ്. ഇത് പരിഹരിക്കാൻ വിക്കിനയങ്ങളോട് പരമാവധി നീതിപുലർത്തുന്നതും, നിഷ്പക്ഷരും, വളരെയധികം സജീവ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഉപയോക്താക്കളെ കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പിലൂടെ കാര്യനിർവ്വാഹക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാറുണ്ട്, അതേ സമയം സജീവ ഉപയോക്താക്കളുടെ എണ്ണവും കാര്യനിർവ്വാഹകരുടെ എണ്ണവും തമ്മിലുള്ള ന്യായമായ അനുപാതം പാലിക്കേണ്ടതുമുണ്ട്. നിലവിൽ 18 കാര്യനിർവ്വാഹകരുണ്ടെങ്കിലും ചിലർ സജീവമല്ല. വിക്കിപീഡിയയിൽ സജീവമല്ലാത്ത, ദീർഘകാലം തിരുത്തലുകൾ നടത്താത്ത, കാര്യനിർവ്വാഹക പ്രവർത്തികൾ ഉപയോഗിക്കാത്ത കാര്യനിർവ്വാഹകരെ ആ സ്ഥാനത്ത് നിന്നും (താൽക്കാലികമായെങ്കിലും) മാറ്റി നിർത്തുന്നതിനായുള്ള ഒരു നയം രൂപീകരിക്കാനായി അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. കാര്യനിർവ്വാഹക സ്ഥനത്തുനിന്നും ഉപയോക്താക്കളെ മാറ്റി നിർത്തുന്നതിനു മുൻപായി അവരെ അറിയിക്കണമെന്നും അഭിപ്രായപ്പെടുന്നു. --ജുനൈദ് | Junaid (സംവാദം) 13:09, 20 ഒക്ടോബർ 2010 (UTC)
ഇത് ഒരു നയമാക്കിയാൽ കാര്യനിർവ്വാഹകർ എന്ന താളിൽ ചേർക്കേണ്ട നയം വിക്കിപീഡിയ സംവാദം:കാര്യനിർവാഹകർ#ഡീസിസോപ്പിങ് എന്നയിടത്ത് സുനിൽ നൽകിയിട്ടുണ്ട്. നീണ്ട വാദഗതികൾ ഒഴിവാക്കി അനുകൂലം എന്നോ പ്രതികൂലം എന്നോ കാര്യകാരണസഹിതം വോട്ട് നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.--ശ്രീജിത്ത് കെ (സംവാദം) 12:17, 21 മാർച്ച് 2012 (UTC)
- വോട്ടെടുപ്പ് എന്ന ഭാഗത്ത് ദയവു ചെയ്ത് അഭിപ്രായങ്ങൾ എഴുതാതിരിക്കാൻ ശ്രദ്ധിക്കുക, അഭിപ്രായങ്ങൾ സംവാദം എന്ന ഭാഗത്ത് ആയാൽ നന്ന്.--KG (കിരൺ) 12:23, 21 മാർച്ച് 2012 (UTC)
- ഇംഗ്ലീഷ് വിക്കിയിലെ നയം: en:Wikipedia:Inactive_administrators
- കോമൺസിലെ നയം: Commons:Commons:Administrators/De-adminship
വോട്ടെടുപ്പ്
തിരുത്തുകഅനുകൂലം
തിരുത്തുക- അനുകൂലിക്കുന്നു --അഖിലൻ 12:25, 21 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--KG (കിരൺ) 12:33, 21 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു ഒരു വർഷത്തിലേറെ ഒരു തിരുത്തൽ പോലും നടത്താത്ത സീസോപ്പുമാരുടെ പദവി അവർ വീണ്ടും ആവശ്യപ്പെടുന്നതുവരെ ഒഴിവാക്കാൻ ഒരോട്ട് --ശ്രീജിത്ത് കെ (സംവാദം) 12:35, 21 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു ഒരു വർഷത്തിലധികമായി ഒരു തിരുത്തൽ പോലും നടത്താത്ത അഡ്‌മിനിസ്ട്രേറ്റർമാർക്ക് ആദ്യം അവരുടെ സംവാദം താളിൽ ഒരു കുറിപ്പിടുകയും വിക്കിസംരഭം വഴി ഇമെയിൽ (സജ്ജമാക്കിയിട്ടുണ്ടെങ്കിൽ) അയക്കുകയും വേണം. അതിനു രണ്ടാഴ്ചയായി മറുപടി ഇല്ലെങ്കിൽ അവരുടെ സീസോപ്പ് പദവി ഒഴിവാക്കണം. പിന്നീട് അവർ സജീവമാകുമ്പോൾ, സജീവമായി ഒരു മാസത്തിനുശേഷം അവർ അഡ്മിൻ ഫ്ലാഗിനു ആവശ്യപ്പെടുകയാണെങ്കിൽ അതു തിരിച്ചു നൽകാം. --Anoopan (സംവാദം) 13:14, 21 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--Fotokannan (സംവാദം) 13:44, 21 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു ചർച്ചിച്ച് സമയം കളയാതെ ഇത്തവണയെങ്കിലും ഇത് നയമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. --സിദ്ധാർത്ഥൻ (സംവാദം) 14:35, 21 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു - അനൂപ് പറഞ്ഞതിനോട് യോജിക്കുന്നു -- ടിനു ചെറിയാൻ 14:59, 21 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു മുകളിൽ അനൂപൻ പറഞ്ഞ നിർദ്ദേശങ്ങളോടും യോജിക്കുന്നു. മെയിൽ അയക്കേണ്ട ആവശ്യമില്ലെന്ന് കരുതുന്നു. --ജുനൈദ് | Junaid (സംവാദം) 16:44, 21 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു --Vssun (സംവാദം) 02:39, 22 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു --Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 04:14, 22 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 05:02, 22 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു - നിർജ്ജീവമായ സിസോപ്പുകൾ പദവി നീക്കുന്നതിൽ തെറ്റില്ല. അവർ ഒരു വിക്കിപീഡിയൻ ആയി തന്നെ തുടരും എന്നതുകൊണ്ട് ഇതിൽ ഒരു തെറ്റുമില്ല. പിന്നീട് സജീവരായി സിസോപ് കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ തിരുച്ചു നൽകുന്ന ഒരു നയമുണ്ടെങ്കിൽ ഇതിന്റെ എതിർക്കുന്നതെന്തിനാണ്. --RameshngTalk to me 09:30, 22 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു--ഒരു വർഷത്തിലേറെ ഒരു തിരുത്തൽ പോലും നടത്താത്ത സീസോപ്പുമാരുടെ പദവി ഒഴിവാക്കാൻ ഒരോട്ട് ....Irvin Calicut.......ഇർവിനോട് പറയു... 09:44, 22 മാർച്ച് 2012 (UTC)
- അനുകൂലിക്കുന്നു --Deepak (സംവാദം) 13:05, 24 മാർച്ച് 2012 (UTC)
പ്രതികൂലം
തിരുത്തുക- എതിർക്കുന്നു - ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:46, 21 മാർച്ച് 2012 (UTC)
- എതിർക്കുന്നു ദീർഘവീഷണമില്ല്ലാത്ത കാര്യങ്ങൾക്കായി ഇങ്ങനെ വോട്ട് ചെയ്യരുത്. പിന്നെ ഇത് മലയാളം വിക്കിപീഡിയനയമാണോ അതോ മറ്റ് വിക്കിപീഡിയയിൽ ഉള്ളതോ? പ്രവർത്തിക്കാത്ത കാര്യനിർവാഹകർ വിക്കിപീഡിയക്ക് ഉണ്ടാക്കിയ പ്രശ്നങ്ങൾ കാരണമാണോ ഈ തീരുമാനം??? എങ്കിൽ എന്താണ് ആ പ്രശ്നം? തെളിവുണ്ടോ? --Jigesh (സംവാദം) 12:56, 21 മാർച്ച് 2012 (UTC)
- എതിർക്കുന്നു ദീപു [deepu] (സംവാദം) 13:02, 21 മാർച്ച് 2012 (UTC)
- എതിർക്കുന്നു ഒന്ന്. ഇത്തരം കാര്യങ്ങൾ വോട്ടെടുപ്പിലൂടെയല്ല തീരുമാനിക്കുന്നത്. രണ്ട്. ഇതിനെക്കുറിച്ച് വിശദമായ ചർച്ച മുകളിൽ "കാര്യനിർവ്വാഹകർ" എന്ന തലക്കെട്ടിൽ നടന്നിട്ടുണ്ട്. അതിൽ രൂപപ്പെട്ട നിർദേശങ്ങളും സമവായങ്ങളും ഒന്നും മേൽപ്പറഞ്ഞ നയത്തിൽ ഉൾപ്പെടുത്തിയിട്ടുമില്ല. ഈ നിലയിൽ വോട്ടെടുപ്പ് തുടർന്നുകൊണ്ടുപോകുന്നത് നിർത്താൻ അഭ്യർത്ഥിക്കുന്നു. --ജേക്കബ് (സംവാദം) 15:37, 21 മാർച്ച് 2012 (UTC)
- എതിർക്കുന്നു--മനോജ് .കെ 15:58, 21 മാർച്ച് 2012 (UTC)
- എതിർക്കുന്നു--Adv.tksujith (സംവാദം) 11:04, 24 മാർച്ച് 2012 (UTC)
സംവാദം
തിരുത്തുക- വിക്കി കാര്യനിർവ്വാഹകന് ശരിക്കും ഒരു തൂപ്പുകാരന്റെ റോളാണ്. കുറേയധികം നാൾ നമ്മുടെ നഗരത്തിലും മറ്റും മലിന്യനീക്കം നടന്നില്ലെങ്കിൽ ഉള്ള അവസ്ഥയാണ് കാര്യനിർവ്വാഹകർ ഇല്ലെങ്കിൽ. അത്യാവശ്യമായി നടത്തേണ്ട പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെങ്കിൽ ഈ സ്ഥാനത്ത് തുടർന്നിട്ട് എന്ത് പ്രയോജനം. സമയമില്ലെന്നുള്ളവർ സ്വയം ഒഴിവാകുന്നതാണ് ഉചിതം. വീണ്ടും സജീവമാകുമ്പോൾ പണിയായുധങ്ങൾ തിരികെ നൽകാവുന്നതാണ് --അഖിലൻ 12:52, 21 മാർച്ച് 2012 (UTC)
- ദീർഘവീക്ഷണമില്ലായ്മ എന്നുദ്ദേശിച്ചത് മനസിലായില്ല. --KG (കിരൺ) 13:44, 21 മാർച്ച് 2012 (UTC)
- @ജിഗേഷ് - മുകളിലെ സംവാദങ്ങൾ വായിച്ചു നോക്കുക. ഇവിടെ മറ്റു വിക്കിയിലെ നയങ്ങൾ നോക്കേണ്ടതില്ല. ഇവിടെ നയം സൃഷ്ടിക്കാനാണീ തീരുമാനം. പ്രവർത്തിക്കാത്ത കാര്യനിർവാഹകർ വിക്കിപീഡിയക്ക് ഉണ്ടാക്കിയ പ്രശ്നങ്ങൾ കാരണമല്ല. ഈ ഉപവിഭാഗം എന്താണ്? ഇവിടെ ഉപയോഗമില്ലാത്തവരെ നിലവിലുള്ളവർ എന്നു വർണ്ണിക്കാമോ? ഇതിലെ ആദ്യവരി തന്നെ നോക്കുക! + ഒരു വിക്കിസംരംഭത്തിന് കാര്യനിർവാഹകരുടെ ആവശ്യം എന്താണ്? --റോജി പാലാ (സംവാദം) 14:47, 21 മാർച്ച് 2012 (UTC)
എതിർക്കുന്നവർ നിർജ്ജീവകാര്യനിർവാഹകർ മൂലമുള്ള ഉപകാരമോ ആവശ്യമോ പറയുക. --Roshan (സംവാദം) 17:50, 21 മാർച്ച് 2012 (UTC)
- സജീവമല്ലാത്ത കാര്യനിർവ്വാഹകർ, സിസോപ്പുമാർ എന്നിവർക്ക് സ്വയം വിരമിക്കാവുന്നതാണ്. അവരും വിക്കിപീഡിയരാണ് എന്നകാര്യം സ്വയം മറക്കുന്നു എങ്കിൽ അവർക്ക് രാജിവയ്ക്കാം. കാരണങ്ങൾ പലതാകാമെങ്കിലും. എങ്കിൽക്കൂടി ഒരു നയമാക്കി മാറ്റിയാൽ എത്രത്തോളം പ്രാവർത്തികമാകും എന്നും നോക്കേണ്ടതാണ്. --സുഗീഷ് (സംവാദം) 21:27, 21 മാർച്ച് 2012 (UTC)
- സജീവമായി ഒരുമാസത്തിനുശേഷം എന്ന അനൂപന്റെ നിർദ്ദേശത്തോട് യോജിപ്പില്ല. ഇത്തരത്തിൽ ഡീസിസോപ്പ് ചെയ്യപ്പെട്ടവർ തിരിച്ചെത്തുമ്പോൾത്തന്നെ ഒരുപാധിയും കൂടാതെ മുൻ അവകാശങ്ങൾ നൽകുന്നതാണ് നല്ലതെന്ന് കരുതുന്നു.--Vssun (സംവാദം) 02:44, 22 മാർച്ച് 2012 (UTC)
- തിരിച്ചെത്തിയ ഉടനെ ഒരുപാധിയും കൂടാതെ അവകാശങ്ങൾ തിരികെ നൽകുന്നതിൽ അപാകതകളുണ്ട്. ചിലപ്പോൾ വന്ന് ഒന്നോ രണ്ടോ ദിവസം എഡിറ്റുകൾ നടത്തി വീണ്ടും അപ്രത്യക്ഷമാവുകയാണെങ്കിൽ അവർക്ക് തിരിച്ചു കിട്ടിയ സീസോപ്പ് പദവി കൊണ്ട് വിക്കിക്കോ വിക്കി സമൂഹത്തിനോ യാതൊരു ഗുണവുമില്ലാതാകും. അതുകൊണ്ടാണ് ഒരു മാസത്തിനു ശേഷം നിർദ്ദേശിച്ചത്. ഒരു മാസം എന്നൊരു നിർദ്ദേശം വെച്ചു എന്നേ ഉള്ളൂ. അതു ചർച്ച ചെയ്ത് ഒരാഴ്ചയോ പതിനഞ്ചു ദിവസമോ, ഒരു മാസമോ, രണ്ടു മാസമോ അതിലപ്പുറമോ ആകാം. --Anoopan (സംവാദം) 03:35, 22 മാർച്ച് 2012 (UTC)
- അനൂപൻ പറഞ്ഞതിനോട് യോജിക്കുന്നു. തിരിച്ചെത്തിയ ഉടനെ ഒരുപാധിയും കൂടാതെ അവകാശങ്ങൾ തിരികെ നൽകേണ്ടതില്ല. ഒപ്പം തിരികെയെത്തുന്നവർ പദവി നിലനിർത്താൻ മാത്രം ഒരു വർഷം ഇത്ര തിരുത്തൽ വേണം എന്ന നിബന്ധന ദുർവിനിയോഗം ചെയ്യുന്നു എന്നു കണ്ടാൽ അതിന്മേലും നടപടി വേണം. (ഉദാ:- വർഷത്തിൽ 10 തിരുത്തു വേണം എന്ന നയം വച്ചാൽ വെറുതെ അതു മാത്രം ചെയ്ത് ആ പദവി നിലനിർത്താൻ ശ്രമിക്കാം.) കാര്യനിർവാഹകർ വിക്കിയിൽ സജീവരല്ലാത്തവരാകുകയും വല്ലപ്പോഴും മാത്രം ഓടിയെത്തുകയും ചെയ്താൽ ഇവിടെ പിന്തുടരുന്ന നയങ്ങളിൽ യാതൊരു അവബോധവുമില്ലാതാകും. അതു ഗുണത്തേക്കാളേറേ ദോഷമേ ഉണ്ടാക്കൂ! അവർക്ക് സാധാരണ ഉപയോക്താക്കളെ സഹായിക്കാനും വിക്കിയിലെ കാര്യനിർവാഹക പദവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ വരികയും ചെയ്യും. കാര്യനിർവാഹകരെ സമൂഹം തിരഞ്ഞെടുക്കുന്നത് എന്തിനോ അവർ അതിനു വേണ്ടി പ്രവർത്തിക്കണ്ടേ? സമയമില്ലാത്തവർ സ്വയം ഒഴിയുക. അല്ലെങ്കിൽ വിക്കിസംരംഭങ്ങൾ എല്ലാത്തിനുമെന്ന പോലെ ഇതിനും നയം സൃഷ്ടിക്കാൻ ശ്രമിക്കും. അത് ആവശ്യം തന്നെ! --റോജി പാലാ (സംവാദം) 05:24, 22 മാർച്ച് 2012 (UTC)
- റോജിയുടേയും അനൂപന്റേയും അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നില്ല. മലയാളം വിക്കിപീഡിയയിൽ (ഇന്നത്തെ അവസ്ഥയിൽ) സിസോപ് പദവി നൽകിയിട്ടുണ്ടെങ്കിൽ അത് അൽപ്പമെങ്കിലും കാര്യമായിട്ട് പക്വത കാണിച്ചിട്ടുള്ളവർക്കും, കൂടാതെ നന്നായി സംഭാവനകൾ നൽകിയിട്ടുള്ളവരുമാണ്. ഒരു സുപ്രഭാതത്തിൽ അവർ പദവിക്കു വേണ്ടിയോ മറ്റോ അത് ദുർവിനിയോഗം ചെയ്യുമെന്ന് കരുതാൻ ബുദ്ധിമുട്ടാണ്. --RameshngTalk to me 09:41, 22 മാർച്ച് 2012 (UTC)
- അനൂപൻ പറഞ്ഞതിനോട് യോജിക്കുന്നു. തിരിച്ചെത്തിയ ഉടനെ ഒരുപാധിയും കൂടാതെ അവകാശങ്ങൾ തിരികെ നൽകേണ്ടതില്ല. ഒപ്പം തിരികെയെത്തുന്നവർ പദവി നിലനിർത്താൻ മാത്രം ഒരു വർഷം ഇത്ര തിരുത്തൽ വേണം എന്ന നിബന്ധന ദുർവിനിയോഗം ചെയ്യുന്നു എന്നു കണ്ടാൽ അതിന്മേലും നടപടി വേണം. (ഉദാ:- വർഷത്തിൽ 10 തിരുത്തു വേണം എന്ന നയം വച്ചാൽ വെറുതെ അതു മാത്രം ചെയ്ത് ആ പദവി നിലനിർത്താൻ ശ്രമിക്കാം.) കാര്യനിർവാഹകർ വിക്കിയിൽ സജീവരല്ലാത്തവരാകുകയും വല്ലപ്പോഴും മാത്രം ഓടിയെത്തുകയും ചെയ്താൽ ഇവിടെ പിന്തുടരുന്ന നയങ്ങളിൽ യാതൊരു അവബോധവുമില്ലാതാകും. അതു ഗുണത്തേക്കാളേറേ ദോഷമേ ഉണ്ടാക്കൂ! അവർക്ക് സാധാരണ ഉപയോക്താക്കളെ സഹായിക്കാനും വിക്കിയിലെ കാര്യനിർവാഹക പദവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ വരികയും ചെയ്യും. കാര്യനിർവാഹകരെ സമൂഹം തിരഞ്ഞെടുക്കുന്നത് എന്തിനോ അവർ അതിനു വേണ്ടി പ്രവർത്തിക്കണ്ടേ? സമയമില്ലാത്തവർ സ്വയം ഒഴിയുക. അല്ലെങ്കിൽ വിക്കിസംരംഭങ്ങൾ എല്ലാത്തിനുമെന്ന പോലെ ഇതിനും നയം സൃഷ്ടിക്കാൻ ശ്രമിക്കും. അത് ആവശ്യം തന്നെ! --റോജി പാലാ (സംവാദം) 05:24, 22 മാർച്ച് 2012 (UTC)
- ശരിയായിരിക്കാം. എങ്കിലും വർഷങ്ങളോളം നിർജ്ജീവരായിരിക്കുന്നവർ സ്വയം ഒഴിയാൻ തയ്യാറാകാതിരുന്നതിനാലാണ് ആ അഭിപ്രായം പറഞ്ഞത്. അവർ വീണ്ടും വരുമ്പോൾ പുതിയ നയങ്ങളും ശൈലികളും വിക്കിയിൽ രൂപപ്പെട്ടിട്ടുണ്ടാകാം, അത് കണ്ടല്ലേ മനസിലാക്കാൻ സാധിക്കൂ. എന്നിട്ടു പോരേ?--റോജി പാലാ (സംവാദം) 09:58, 22 മാർച്ച് 2012 (UTC)
- മറ്റൊരു സംഗതി പറഞ്ഞോട്ടെ സ്ഥിതിവിവരക്കണക്ക് പ്രകാരം 288 സജീവ ഉപയോക്താക്കൾ ഉണ്ട് (കഴിഞ്ഞ 30 ദിവസങ്ങൾക്കുള്ളിൽ പ്രവർത്തിച്ചിട്ടുള്ള ഉപയോക്താക്കൾ) ഇതിൽ നാലും മൂന്നും ഏഴു പേർ മൊത്തം വോട്ടും ചെയ്ത്, രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഒരു നയം രൂപീകരിക്കുകയും മുഴുവൻ ഉപയോക്താക്കളും അതു പിന്തുടരുകയും ചെയ്യുന്നതിലെ ശരിയും ശരികേടും ചിന്തിക്കേണ്ടതല്ലേ? ദീപു [deepu] (സംവാദം) 15:14, 22 മാർച്ച് 2012 (UTC)
- അത് ഈ കാര്യത്തിൽ മാത്രമല്ലല്ലോ? മലയാളം വിക്കികളടക്കം എല്ലാ വിക്കിസംരംഭങ്ങളിലും എല്ലാ നയങ്ങളും അത്തരത്തിൽ തന്നെയല്ലേ വോട്ടെടുപ്പിലൂടെ രൂപീകരിക്കുന്നത്. ഇവിടെയെന്താണ് വ്യത്യാസം?--റോജി പാലാ (സംവാദം) 15:34, 22 മാർച്ച് 2012 (UTC)
സജീവതയെ സംബന്ധിച്ച് ചർച്ച നടക്കുന്നതുകൊണ്ട് പറഞ്ഞതാണ് ദീപു [deepu] (സംവാദം) 15:50, 22 മാർച്ച് 2012 (UTC)
- ഇവിടെ മാത്രമായി ഒരു വ്യത്യാസവുമില്ല, മലയാളം വിക്കിപ്പീഡിയയിലിന്നുവരെ അംഗത്വമെടുത്തിട്ടുള്ള ഉപയോക്താക്കൾ 34,018, കഴിഞ്ഞ മുപ്പത് ദിവസങ്ങളിലെ തിരുത്തലുകളുടെ അടിസ്ഥാനത്തിൽ 287 സജീവ അംഗങ്ങൾ, ഈ ചർച്ചയ്ക്ക് കാരണമായ നയരൂപീകരണത്തിൽ ആകെ 18 പേർ വോട്ട് ചെയ്തു, 13 പേർ അനുകൂലം 5 പേർ പ്രതികൂലമായും. ഇതു വരെയുള്ള 34,018 പേർക്കും ഇനി വരുന്നവർക്കും ബാധകമായ നയരൂപീകരണത്തിൽ സജീവ ഉപയോക്താക്കളുടെ മൊത്തം വോട്ടും, കുറഞ്ഞപക്ഷം 80% വോട്ടെങ്കിലും ഇല്ലാതെ ഒരു തീരുമാനമെടുക്കുന്നത് ശരിയല്ലെന്നൊരു അഭിപ്രായം എനിക്കുണ്ട്, പ്രത്യേകിച്ചും അഡ്മിൻമാരുടേയും ബ്യൂറോക്രാറ്റുകളുടേയും സജീവത വിഷയമായ ഈ നയരൂപീകരണത്തിൽ.
- രണ്ടു ദിവസമല്ലേ ആയുള്ളു ആരംഭിച്ചിട്ട്, കാത്തിരുന്ന് കാണാം 287 പേരുടെ സജീവത വിക്കിപ്പീഡിയയുടെ അടിസ്ഥാന പ്രക്രിയയായ നയരൂപീകരണത്തിൽ എന്തു സംഭാവന നൽകുന്നു എന്ന്! ദീപു [deepu] (സംവാദം) 18:11, 23 മാർച്ച് 2012 (UTC)
- വിക്കിയിൽ നിന്നും ഇതു മൂലം ആരെയും വിലക്കുന്നില്ല. പ്രത്യേക അവകാശങ്ങളുള്ള കാര്യനിർവാഹക പദവിയിൽ നിന്നും ഉപയോക്താവിനെ അറിയിപ്പു നൽകി തൽക്കാലത്തേക്ക് ആ പദവിയിൽ നിന്നുംമാറ്റി നിർത്താൻ ഒരു നയം രൂപീകരിക്കാൻ ഒരു ശ്രമം. അതിനെ മറ്റു രീതിയിൽ കാണേണ്ടതില്ല. വിക്കിയിൽ ഇതു വരെ രൂപീകരിച്ച നയങ്ങളും ഇനി രൂപീകരിക്കാനിരിക്കുന്ന നയങ്ങളും ഇങ്ങനെ തന്നെയാണ്. അന്നും അനുകൂലിക്കാനും പ്രതികൂലിക്കാനും ഈ പറയുന്ന സജീവ അംഗങ്ങളിൽ നിന്നും വിരലിലെണ്ണാവുന്ന അംഗങ്ങൾ മാത്രമേ ശ്രമിക്കൂ, ഇതു വരെ ശ്രമിച്ചിട്ടുള്ളു. കൂടുതൽ സജീവമായിരിക്കേണ്ട കാര്യനിർവാഹകരെ പോലും വിക്കിയിലെ ശ്രദ്ധേയതാനയങ്ങൾ രൂപീകരിക്കുമ്പോൾ പോലും അഭിപ്രായം പറയാനോ വോട്ടു ചെയ്യാനോ കാണാറില്ല. പിന്നെ വോട്ടെടുപ്പിന്റെ കാര്യം നോക്കുകയാണെങ്കിൽ വോട്ടു ചെയ്യാനും ചെയ്യാതിരിക്കാനും എല്ലാവർക്കും അവകാശമുണ്ട്. വിഷയത്തിൽ താല്പര്യമുള്ളവർ മാത്രം വോട്ടു ചെയ്യാൻ വരുന്നു. അത് എല്ലാ പദ്ധതിതാളിലും അങ്ങനെയല്ലേ? ഇവിടെ ദിനം പ്രതിയെന്നവണ്ണം വോട്ടു ചെയ്യാനുള്ള മേഖലകളും ഉണ്ട് (പ്രധാനതാളിനെ ബാധിക്കുന്ന വിഷയങ്ങൾ). ഇതു പോലെ അവിടെയും ആരെയും കാണാറില്ലല്ലോ? പിന്നെ, സാധാരണ ഉപയോക്താവിനില്ലാത്ത പ്രത്യേക അവകാശങ്ങളാണല്ലോ കാര്യനിർവാഹകപദവി. സജീവമായി പ്രവർത്തിക്കുന്നവരിൽ നിന്നും അവരെ തിരഞ്ഞെടുക്കുന്നത് സാധാരണ ഉപയോക്താവിനു ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യാനാണ്. ദിനംപ്രതി സംഭവിക്കാവുന്ന നശീകരണ പ്രവർത്തനങ്ങളിൽ തടയിടാൻ ഒരു കാര്യനിർവാഹകനെങ്കിലും ദിവസവും ആവശ്യമുണ്ട്. അവർ ഇവിടെ സജീവമായിനിന്നു അതു ചെയ്യുന്നില്ലെങ്കിൽ എന്തിനാണ് ആ പദവിയുടെ ആവശ്യം? അതും വർഷങ്ങളോളം തിരിഞ്ഞുപോലും നോക്കാത്ത കാര്യനിർവാഹകനെ ഇനി വന്നാൽ വീണ്ടും സ്ഥാനം തിരികെ നൽകാം എന്ന ഉറപ്പിലാണ് നയം രൂപീകരിക്കുന്നതെന്നു ശ്രദ്ധിക്കുക. എന്നിട്ടും?--റോജി പാലാ (സംവാദം) 18:50, 23 മാർച്ച് 2012 (UTC)
- ദീപു പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് കാത്തിരുന്നു കാണാം. അല്ലെങ്കിൽ തന്ന ഒരു പാട് കാര്യങ്ങൾ വിക്കിയിൽ ചെയ്യാൻ ബാക്കി കിടക്കുകയാണ്. സീസോപ്പുകളെ ഡീസോപ്പ് ചെയ്തിട്ട് എന്തുകാര്യം എന്നാണ് എനിക്കുമനസിലാക്കാൻ സാധിക്കാത്തത്. ഇതുവരെ ഒരു അനിഷ്ഠസംഭവങ്ങൾ ഇതു മൂലം ഉണ്ടാകാതെയാണ് വിക്കി ഇന്നേവരേ പോയികൊണ്ടിരിക്കുന്നത്. അപ്പോൾ പിന്നെ സജീവമായിരിക്കുന്നവർക്ക് പഴയ വ്യക്തികളെയും അവരുടേ സംഭാവനയേയും അല്പം പോലും വിലവെക്കാൻ ആഗ്രഹിക്കുന്നില്ല എന്നത് കൊണ്ടായിരിക്കണം. ഇത് മുല്ലപ്പെരിയാറിന്റെ കഥയോടും പോലും ഉപമിക്കാൻ പറ്റില്ലല്ല്ലോ. ഇപ്പോ പൊട്ടും പൊട്ടും എന്നു പറഞ്ഞിട്ട് എന്താ! ഭാഗ്യമോ അതോ! ഡീസോപ്പ് ചെയ്തിലെങ്കിൽ എന്താ വിക്കിപീഡിയക്ക് പറ്റുക എന്നാണ് എനിക്കു മനസിലാക്കാൻ പെറ്റാത്തത്. ഇത് ആരെയും അപമാനിക്കാൻ വേണ്ടി പറയുന്നതല്ല. നല്ലോരു കൂട്ടായ്മയാണ് വിക്കി, വെറുതെ അധികാരവും വർഗ്ഗവൽക്കരിക്കപെട്ട ഒറ്റപ്പെട്ട ചിന്താഗതി കൊണ്ട് എന്തു നേടാൻ. നമ്മുക്ക് ചെയ്യാനുള്ളത് ഒരുപാട് ഉണ്ട് വിക്കിയിൽ! ഈ നിസാരകാര്യം പറഞ്ഞുകൊണ്ട് വെറുതെ എന്തിനാണ് ഈ ചർച്ച. എന്നെ സംബന്ധിച്ച് ഇത് മൂലം ഒരു പ്രശ്നം ഉണ്ടായെങ്കിൽ മാത്രമെ ഇത് ചർച്ചക്ക് എടുക്കാൻ പാടുള്ളൂ. അല്ലാതെ ഇത് ഒരു പ്രശ്നമാണെന്ന് കരുതി ചർച്ച ചെയ്ത് നമ്മൾ എന്തു നേടാനാണ്. ഡീസോപ്പ് ചെയ്യാൻ ഒരുപാട് നിയമങ്ങൾ നിലനിൽക്കെ നമ്മുക്ക് വേണോ ഇങ്ങനെ ഒരു നയം. കാരണം വിക്കിയിലെ ജോലി ഒരു നിർബന്ധമായി ചെയ്യാനുള്ള ജോലിയല്ല. ഇത് ഒരു ജോലിയല്ല. ഒരു സേവനമാണ്. വിക്കിയിൽ ഇങ്ങനെ ഒരു ശിക്ഷാനടപടി ഉണ്ടാക്കണോ? തിരഞ്ഞെടുക്കുന്ന സീസോപ്പുകളെല്ലാവരും തന്നെ. തികഞ്ഞ അറിവോട് കൂടിയാണ് സീസോപ്പാകുന്നുന്നത്.അവർ സജീവമായി ജോലിചെയ്യണം എന്നത് നിർബന്ധബുദ്ധി തന്നെയാണ്. അവരിൽ നിന്ന് ഡീസോപ്പിചെയ്യാനുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ അത് ഒരു ബ്യൂറോക്രാറ്റിന് തീരുമാനിക്കാവുന്നതാണ്. അതിന് ഒരു ചർച്ച ആവശ്യമില്ല. ബ്യൂറോക്രാറ്റ് തീരുമാനിക്കട്ടെ ഡീസോപ്പ് ചെയ്യണൊ വേണോ എന്ന്. ബ്യൂറോക്രാറ്റ് ചെയ്യുന്നത് തെറ്റാണെങ്കിൽ അതിനുമുകളിൽ പരാതി നൽകാൻ സാധിക്കും എന്ന് മറക്കരുത്. ഉദ്ദാ: ഈ നയം വെച്ച് ഡീസോപ്പ് ചെയ്തയാൾ ഒരു പരാതി കൊടുത്താൽ ഇങ്ങനെ ഒരു നയം ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മീഡിയവിക്കിയിൽ സമ്മതിക്കുമോ?? ഒരു സംശയം മാത്രമാണ്. എന്തായാലും ഈ തർക്കത്തിൽ നിന്നും ഞാൻ പിൻ വലിയുന്നു. --jigesh (സംവാദം) 19:25, 23 മാർച്ച് 2012 (UTC)
ഇപ്രാവശ്യം, ഈ ചർച്ചയിൽ ഞാൻ ഇതുവരെ പങ്കെടുക്കാഞ്ഞതു് ഒട്ടൊക്കെ മനഃപൂർവ്വമാണു്. തൽക്കാലത്തേക്കെങ്കിലും അനാവശ്യമായ ഇത്തരമൊരു നിർദ്ദേശം മലയാളം വിക്കിപീഡിയയുടെ അടിസ്ഥാനനയമായി അംഗീകരിക്കുന്നതിനെ അതിശക്തമായി എതിർത്തുകൊണ്ട് മുമ്പു പലപ്പോഴും പലയിടത്തുമായി ഞാൻ കാരണങ്ങൾ വിശദീകരിച്ചിട്ടുണ്ടു്. അതൊക്കെ വായിച്ച് ശരിയായി മനസ്സിലായിട്ടുണ്ടെങ്കിൽ വീണ്ടും വീണ്ടും ഇത്തരമൊരു അപക്വമായ നിർദ്ദേശം ഇവിടെ പൊന്തിവരുമായിരുന്നില്ല. പഴുത്ത പ്ലാവിലകളെ നോക്കി കൊഞ്ഞനം കുത്തുന്ന പച്ചപ്ലാവിലകളെയാണു് ഈ ചർച്ച കാണുമ്പോൾ എനിക്കോർമ്മ വരുന്നതു്. പത്തോ നൂറോ പേർ ചേർന്നു് കൊണ്ടുനടക്കുന്ന ഇപ്പോളത്തെ മലയാളം വിക്കിപീഡിയയുടെ നിലവിലുള്ള ഘടനയും ശരീരവും വലിപ്പവുമാണു് ഇനി എല്ലാ കാലത്തേക്കും ഉണ്ടാവുക എന്ന മൂഢമായ അനുമാനമാണു് ഇത്തരം ഋണചിന്തകളെ സഹായിക്കുന്നുണ്ടാവുക.
ജനാധിപത്യരീതികളും വോട്ടെടുക്കലും ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങൾ അംഗീകരിക്കലും എല്ലാം നമുക്കു് വളരെ പരിചിതമായിരിക്കാം. അവയുടെ പോലും പോരായ്മകൾ തിരിച്ചറിയാതെയും അത്തരം തീരുമാനങ്ങളുടെ ഭീകരമായ ഭാവിപരിണതികൾ മനസ്സിലാക്കാതെയും നാം ഇപ്പോഴും ഇതിനുമുമ്പും ഇനി വരും കാലവും പല നയങ്ങളും “കല്ലേപ്പിളർക്കുന്ന കൽപ്പനകളാക്കി“ ചില്ലിട്ടുവെച്ചിട്ടുണ്ടാവാം. അത്തരമൊരു ചട്ടകൂടിൽ ഈ വോട്ടെടുപ്പും പൂർത്തിയായി, ഒരു “ഭൂരിപക്ഷ”തീരുമാനപ്രകാരം മേൽപ്പറഞ്ഞ ‘നയം’ ഇനി എല്ലാ കാലത്തേക്കും പ്രാബല്യത്തിൽ വന്നേക്കാം. സമവായമില്ലാതിരുന്നിട്ടും, കേവലം ഭൂരിപക്ഷപേശീബലത്തിനോടു മല്ലിട്ട് എന്റെ പാവം വോട്ടും നാനമില്ലാതെ ഇവിടെ തോറ്റുകിടന്നേക്കാം. എങ്കിലും പരിഗണനാർഹമായ സാഹചര്യങ്ങൾ എന്നെങ്കിലും വരുന്നതുവരെ എന്റെ അഭിപ്രായവും വോട്ടും ഈ നയത്തിനെതിരെ ശക്തമായിത്തന്നെ നിലനിൽക്കും.
നാമൊക്കെ കൂടി മഹത്തായൊരു വിജ്ഞാനവ്യാപനപ്രസ്ഥാനം പടുത്തുയർത്തുകയാണെന്നു മേനി പറയാമെങ്കിലും ആത്യന്തികമായി നമുക്കുള്ളിലെ ഒരു ‘ഈഗോ’ സാറ്റിസ്ഫാക്ഷൻ കൂടിയാണു് വിക്കിപീഡിയയിൽ ‘ആയിരിക്കുന്നതും’ അതിൽ നമ്മുടേതായ എളിയതും പെരിയതുമായ സംഭാവനകൾ അർപ്പിക്കുന്നതും. സ്വന്തം മനഃസാക്ഷിയോടു വിശദമായി ചോദിച്ചറിഞ്ഞാൽ ഓരോരുത്തർക്കും ഇതു ബോദ്ധ്യം വരും.
അഡ്മിനുകളും ബ്യൂറോക്രാറ്റുകളും ആയിരിക്കുക എന്നതു് അധികാരങ്ങളേക്കാൾ കൂടുതൽ ഉത്തരവാദിത്തങ്ങളാണെന്നു നമുക്കു മേനി പറഞ്ഞുകൊണ്ടേയിരിക്കാമെങ്കിലും, ആത്യന്തികമായി ഒരാൾ സ്വയമോ മറ്റുള്ളവരാലോ നേടിയെടുക്കുന്ന ഒരു പാരിതോഷികം കൂടിയാണു് ആ ‘പദവി’ എന്നുള്ളതും ആയാൾക്കു് അത്തരമൊരു അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നുള്ളതും സത്യം തന്നെയായിരിക്കും. സ്വന്തം മനഃസാക്ഷിയോടു വിശദമായി ചോദിച്ചറിഞ്ഞാൽ അത്തരം ഓരോ ആൾക്കും ഇതു ബോദ്ധ്യം വരും.
നമ്മെ നിസ്സംഗതയോടുകൂടി കടന്നുപോയിക്കൊണ്ടിരിക്കുന്ന വിക്കിപീഡിയ എന്ന ഈ വലിയ പുഴ പല കാലഘട്ടങ്ങളും താണ്ടിയാണു് ഈ സമയബിന്ദുവിൽ എത്തിനിൽക്കുന്നതു്. ഈ ഒരു കടവിൽ നിൽക്കുന്ന നമുക്കു് ഒരു കാഴ്ച്ചപ്പാട് അപ്പുറവും ഇപ്പുറവും മാത്രമെ കണ്ണിലെത്തുന്നൂണ്ടാവുന്നൂള്ളൂ. അതിനുമപ്പുറത്ത് ഇന്നലെകളിലും ഇനി നാളെകളിലും, വിക്കിപീഡിയയ്ക്കുവേണ്ടി സ്വന്തം പകലുകളും രാത്രികളും നമ്മുടെ അതേ ആവേശത്തോടെ, ഒരു പക്ഷേ അതിനേക്കാളൊക്കെ, ആവേശത്തോടെ, ഉഴിഞ്ഞുവെച്ച കാഴ്ച്ചക്കാരും പങ്കാളികളും ഉണ്ടായിരുന്നു, ഉണ്ടാവും. അവർക്കിടയിൽ നാമൊക്കെ ഒരു പക്ഷേ തീർത്തും നിസ്സാരന്മാരായിരിക്കും.
അങ്ങനെയുള്ള നാമാരു്, ഇത്ര മാത്രം പ്രാധാന്യമുള്ള ഒരു നയപ്രഖ്യാപനം നടത്തുവാൻ?
മുമ്പ് കാര്യനിർവ്വാഹകരായിരുന്നവർ, (സ്വന്തം അശ്രാന്തപ്രയത്നം കൊണ്ട്, മറ്റുള്ളവരുടെ അംഗീകാരവും ആശീർവ്വാദവും നേടി, വർഷങ്ങളോളം ആ ചുമതലയോടു് ന്യായമായ രീതിയിൽ നീതി പുലർത്തിക്കൊണ്ടിരുന്നു് പിന്നീടെപ്പൊഴോ തങ്ങളുടെ പരിമിതികളിലേക്കു് തിരിച്ചുപോയവർ) സ്വയം പിരിഞ്ഞുപോയില്ലെങ്കിൽ, അതിനർത്ഥം വിക്കിപീഡിയയുടെ ചരിത്രത്തിന്റെ ഒരു ഭാഗത്തിൽ ആത്മാർത്ഥമായി പങ്കുചേർന്നിരുന്ന അവരുടെ നാളുകളെക്കുറിച്ചും അന്നവർക്കു കിട്ടിയ ‘ബഹുമതി’യെക്കുറിച്ചും അവർക്കിപ്പോഴും അഭിമാനമുണ്ടെന്നാണു്. വിക്കിപീഡിയയെപ്പോലെ, മറ്റൊരു പ്രതിഫലവും നന്ദിസ്മാരകവും കൊടുക്കാനില്ലാത്ത ഒരു പാവം പ്രസ്ഥാനത്തെസംബന്ധിച്ചിടത്തോളം, നമുക്ക് ആകെച്ചെയ്യാനാവുക അവരുടെ ആ ‘ബഹുമതിയെ’പ്രത്യേകിച്ചു ശല്യമൊന്നും ചെയ്യാതെ നിലനിർത്തുക എന്നുള്ളതു മാത്രമാണു്. അങ്ങനെ നാം ഒതുങ്ങിക്കൂടിയിരുന്നാൽ, നാളെ എന്നെങ്കിലും, പൂർവ്വാധികം ശക്തമായിത്തന്നെ തിരിച്ചുവരാനും സ്വന്തം ഉത്തരവാദിത്തങ്ങളിൽ വീണ്ടും ശ്രദ്ധ ചെലുത്തിത്തുടങ്ങാനും ആ മൌനാനുവാദം chilappOL, ഒരു പക്ഷേ, ഒരു ചെറിയ പക്ഷേ, അവരെ പ്രോത്സാഹിപ്പിച്ചെന്നിരിക്കാം.
അതുവരേയ്ക്കും നമുക്കു ചെയ്തുതീർക്കാവുന്ന ഇതിലുമൊക്കെ അടിയന്തിരപ്രാധാന്യമുള്ള, എത്രയോ ഭീമമായ ജോലികൾ വിക്കിപീഡിയയിൽ ഇപ്പോൾ ബാക്കിയുണ്ടു്.
നേരെ മറിച്ച്, നമ്മുടെ സമൂഹത്തിന്റെ ചരിത്രബോധമില്ലായ്മയെന്ന സ്വതസ്സിദ്ധമായ ശീലം ഉൾക്കൊണ്ട്, നമുക്കിപ്പോൾ നിഷ്ഠുരതയോടെ അവരുടെ പേരു വെട്ടിയിടാം. വേണമെങ്കിൽ അവർ പിന്നീട് അഭയാർത്ഥികളെപ്പോലെ വന്നു് സമക്ഷത്തിൽ അഭ്യർത്ഥിക്കുമ്പോൾ വെട്ടിനുമീതെ വെട്ടിട്ട് അവർക്ക് ‘റീ-അഡ്മിഷൻ’കൊടുക്കാം. പക്ഷേ, തങ്ങളുടെ പഴയ ‘സജീവത’യിലേക്കു തിരിച്ചുവരാൻ ഒരു ചെറിയ പഴുതെങ്കിലുമുണ്ടെങ്കിൽ മൊറേൽ പോലീസിങ്ങിന്റെ (morale /m@"rA;l/ · n. the confidence, enthusiasm, and discipline of a person or group at a particular time.[OED])കുന്തമുനകൊണ്ട് ആ പഴുതു തഴുതിട്ടടക്കുകയാവും അപ്പോൾ നമ്മൾ ചെയ്യുന്നതു്.
ഇതിൽപരം എനിക്ക് ഈ ചർച്ചയിൽ ഒന്നും കൂടുതൽ പറയാനില്ല. ‘സജീവരല്ലാത്ത’ കാര്യനിർവ്വാഹകമഹാപാപികളെ തെരഞ്ഞുപിടിച്ച് ഉച്ചാടനം ചെയ്യുന്ന നയത്തിനെതിരെയുള്ള എന്റെ ശക്തമായ വോട്ട് ലളിതമായ നിസ്സഹായതയിൽ പൊതിഞ്ഞുകൊണ്ട് മുകളിൽ ചേർത്തിട്ടുണ്ടു്.
എഡിറ്റ് ലോഗുകളിൽ വളരെയൊന്നും സജീവമായി ഒരിക്കലും കാണാത്ത, മലയാളം ‘വിൿഷണറി‘യിലെ മാത്രം ഒരു മൂത്ത സിസോപ്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:57, 23 മാർച്ച് 2012 (UTC)
ലളിതമായ ഒരു ചോദ്യം. ഒരു കാര്യനിർവാഹകൻ മരിച്ചു പോയാൽ വിക്കിപീഡിയയ്ക്ക് എന്തു ചെയ്യാൻ സാധിക്കും. അപ്പോഴും ഇടണോ നിലവിലുള്ള കാര്യനിർവാഹകനെന്ന്? ഉത്തരം പറയൂ.--Roshan (സംവാദം) 10:20, 24 മാർച്ച് 2012 (UTC)
- ഈ നയത്തെ എതിർക്കുന്നവർ ഒക്കെ സൂചിപ്പിക്കുന്ന ഒരു കാര്യം വിക്കിയിലെ അഡ്‌മിൻ പദവി എന്തോ മഹത്തരമായ ഒരു കാര്യമാണെന്നും അത് എടുത്ത് കളയുന്നത് അവരോട് ചെയ്യുന്ന എന്തോ പാതകമാണെന്നും, അത് അവരെ അപമാനിക്കുന്നതിനു തുല്യമാണെന്നുമൊക്കെയാണ്. വിക്കിയിലെ നയങ്ങൾ മനസിലാക്കാതിരിക്കുന്നതു കൊണ്ടുള്ള ഒരു പ്രശ്നമാണത്. വിക്കിയിൽ അഡ്‌മിൻ എന്നത് ഒരു ടൂൾ മാത്രമാണ്. വിക്കി പോലെ കൊളാബ്രറേഷൻ രീതിയിൽ പ്രവർത്തിക്കുന്ന ഒരു വ്യവസ്ഥയിൽ ചില ടൂളുകൾ(ഉദാഹരണമായി താളുകൾ ഡിലീറ്റ് ചെയ്യൽ) എല്ലാവർക്കും നൽകാൻ സാധിക്കില്ല. അഥവാ അങ്ങനെ ചെയ്താൽ അത് ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യതകളുണ്ട്. അതുകൊണ്ട് അത്തരം ടൂളുകൾ ചിലർക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അങ്ങനെ ടൂളുകൾ ലഭിക്കുന്ന ഉപയോക്താക്കൾ മാത്രമാണ് അഡ്‌മിൻ. അതിനപ്പുറം സാധാരണ ഉപയോക്താവിൽ നിന്നു മറ്റൊരു മഹത്വവും അഡ്‌മിൻഷിപ്പിനില്ല.
വിക്കിപീഡിയ പോലുള്ള പ്രസ്ഥാനങ്ങൾ നിലനിൽക്കുന്നത് ഏതെങ്കിലും ഒരു അഡ്‌മിനെയോ ബ്യൂറോക്രാറ്റിനേയോ ആശ്രയിച്ചല്ല. ഒരാൾ നിഷ്‌ക്രിയമാകുമ്പോൾ മറ്റൊരാൾ ആ സ്ഥാനത്തേക്ക് കടന്നു വരും. പുതുതായി വരുന്നയാൾ ഒരു പക്ഷേ തന്റേ മുൻഗാമിയേക്കാൾ പതിന്മടങ്ങ് കഴിവുള്ളവനായിരിക്കും. പിന്നിടുള്ള വിക്കിയുടെ വളർച്ച തന്നെ ത്വരിതപ്പെടുത്താൻ ചിലപ്പോൾ പിൻഗാമിക്കായേക്കും. അതുകൊണ്ട് ആ അഡ്‌മിൻ പോയാൽ വിക്കി വളർച്ച മുരടിക്കുമല്ലോ. അയാളുടെ അഡ്‌മിൻഷിപ്പ് എടുത്തു കളഞ്ഞാൽ അയാൾ പിന്നെ എഡിറ്റ് ചെയ്തില്ലെങ്കിലോ? അയാൾ ഇല്ലെങ്കിൽ മലയാളം വിക്കി സംരഭങ്ങൾ തന്നെ പൂട്ടിപ്പോകുമല്ലോ തുടങ്ങിയ സന്ദേഹങ്ങൾ തികച്ചും ബാലിശമാണ്. ഇതൊരു നയമാക്കി മാറ്റുവാൻ നമുക്ക് എത്രയും പെട്ടന്ന് സാധിക്കട്ടെ --Anoopan (സംവാദം) 11:26, 24 മാർച്ച് 2012 (UTC)
വീണ്ടും ചോദിക്കുന്നു. അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഒന്നു പറയുക. സിസോപ്പ് മരണപ്പെട്ടാലും ഇവിടെ സ്ഥാപിക്കണോ നിലവിലുള്ള കാര്യനിർവാഹകനെന്ന്. മരണം ഒരിക്കലും ഇവിടെ ആരും അറിയാൻ പോകുന്നില്ല. അതിനാൽ സജീവമല്ലാത്ത അഡ്മിന്റെ പദവി ഒഴിവാക്കണം. (അക്കൗണ്ട് ദുർവിനിയോഗ സാധ്യതയാണ് മറ്റൊരു പ്രധാന കാരണം) ഈ നയം അത്യാവശ്യം തന്നെ.--Roshan (സംവാദം) 13:20, 24 മാർച്ച് 2012 (UTC)
- സജീവതയുടെ പേരിൽ ഈ നയം രൂപീകരിക്കണമെങ്കിൽ, സജീവരായ എല്ലാ ഉപയോക്താക്കളുടേയും വോട്ട് വരണം, ഇവിടെ സജീവതയുടെ കാലാവധി നിർണ്ണയിക്കുകയാണ് ചെയ്യുന്നത്, ഒരു വർഷം അല്ലെങ്കിൽ ആറുമാസം എന്ന മട്ടിൽ, അതും പത്തോ പതിനഞ്ചോ പേരുടെ താൽപര്യത്തിനു വഴങ്ങി ആവരുതെന്നുണ്ട്.
- തീർത്തും സമയബന്ധിതമല്ലാത്ത ഈ പദ്ധതിയിൽ സജീവതയുടെ കാലാവധി കുറച്ചാളുകൾ തീരുമാനിക്കുന്നതിൽ അപാകത മാത്രമേ എനിക്കു കാണാൻ സാധിക്കുന്നുള്ളൂ, ദീപു [deepu] (സംവാദം) 14:27, 24 മാർച്ച് 2012 (UTC)
- ഇവിടെ ആരുടേയും അക്കൗണ്ട് തടയുന്നില്ല. സജീവരായ എല്ലാവരും ചേർന്നാണോ അഡ്മിൻസിനെ തിരഞ്ഞെടുത്തത്. ഉപയോക്താക്കൾ തിരഞ്ഞെടുത്ത കാര്യനിർവാഹക പദവി ഉപയോഗിക്കാൻ താല്പര്യമില്ലാത്ത ഉപയോക്താവിനെ അദ്ദേഹം വീണ്ടും ആവശ്യപ്പെടുമ്പോൾ നൽകാം എന്ന ഉറപ്പിൽ തൽക്കാലത്തേക്ക് ഉപയോക്താക്കൾ ചേർന്ന് നയം രൂപീകരിച്ച് ഒഴിവാക്കി നിർത്തുന്നു. ഇത് ഇനി എങ്ങനെയാണാവോ പറഞ്ഞു മനസിലാക്കേണ്ടത്? ഇപ്പോഴും അഡ്മിൻ പദവി ഉപയോഗിക്കാത്ത ഉപയോക്താക്കളെ ഇവിടെ ചർച്ചയ്ക്ക് കാണുന്നില്ലല്ലോ? എവിടെപ്പോയി? എന്തായാലും ഇവിടെ ചർച്ചയിലുള്ള ആരുടേയും പദവി നഷ്ടപ്പെടില്ലെന്നുറപ്പാണ്!--റോജി പാലാ (സംവാദം) 14:46, 24 മാർച്ച് 2012 (UTC)
- ദീപു, വിക്കിപീഡിയയിലെ എല്ലാ നയം പോലെ തന്നെയാണ് ഈ നയവും. എല്ലാ വോട്ടെടുപ്പിന്റെയും കാലാവധി സാധാരണയായി 7 ദിവസമാണ്. ആ ദിവസത്തിനുള്ളിൽ ചെയ്യപ്പെടുന്ന വോട്ടിന്റെ എണ്ണം നോക്കിയാണ് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്നത്. അതിൽ നിന്ന് വ്യത്യസ്തമായി ഈ നയത്തിനു മാത്രമെന്താണൊരു വ്യത്യാസം വേണമെന്ന് അഭിപ്രായപ്പെടുന്നത്?
- മറ്റൊരു കാര്യം, സജീവ ഉപയോക്താക്കൾക്കെല്ലാം വോട്ടെടുപ്പിൽ പങ്കെടുക്കാനാവില്ല. കഴിഞ്ഞ 30 ദിവസങ്ങൾക്കുള്ളിൽ പ്രവർത്തിച്ചിട്ടുള്ളവരെയാണ് സജീവ ഉപയോക്താക്കളെന്ന് പറയുന്നത് ( ഇതെഴുമ്പോഴത്തെ കണക്കു പ്രകാരം 287). പക്ഷെ മലയാളം വിക്കിപീഡിയയിലെ ഇപ്പോഴത്തെ നയപ്രകാരം വിക്കിപീഡിയയിൽ അംഗത്വമെടുത്ത് 30 ദിവസം തികഞ്ഞവർക്കും, 100 തിരുത്തലുകൾ നടത്തിയവർക്കും മാത്രമേ വോട്ടെടുപ്പിൽ പങ്കെടുക്കാനാവൂ. --Anoopan (സംവാദം) 15:07, 24 മാർച്ച് 2012 (UTC)
@ദീപു സജീവതയുടെ പേരിൽ എല്ലാവരും വോട്ട് ചെയ്യണം എന്ന് വാശിപിടിക്കരുത്, ഒരു അഡ്മിനെ തിരഞ്ഞെടുക്കുമ്പോൾ പോലും സജീവരയ എല്ലാരും വോട്ട് ചെയ്യാറില്ല. ആപേജ് ഫോളൊ ചെയ്യുന്ന 20-25 പേർ മാത്രമേ അഭിപ്രായം രേഖപ്പെടുത്തുന്നുള്ളു. ഇതും അതുപോലെ കണ്ടാൽ മതി. അഡ്മിൻ പദവി പോയാലും അയാളെ വിക്കിയിൽ തിരുത്തുന്നതിൽ നിന്ന് ആരും തടയുന്നില്ലല്ലോ? പിന്നെന്താ പ്രശ്നം. സിസോപ്പായി ഇരിക്കാൻ ആഗ്രഹമുള്ളവർ ഈ നയം മൂലം എങ്കിലും ഇവിടെ വന്ന് എഡിറ്റ് ചെയ്യട്ടെ.--KG (കിരൺ) 15:18, 24 മാർച്ച് 2012 (UTC)
- ഇങ്ങനെയൊരു പദ്ധതിയിൽ ഒരാളുടെ സജീവതയുടെ കാലാവധി മറ്റുള്ളവർ തീരുമാനിക്കുന്നത് അനൗചിത്യമായി എനിക്കു തോന്നുന്നു അതാണ് അനൂപാ പറഞ്ഞുവന്നത്. വാശിയൊന്നുമില്ല കിരൺ :), സജീവതയുടെ കാലാവധി നിർണ്ണയിക്കുന്നതിലെ എതിർപ്പാണ് അങ്ങനെ പറഞ്ഞു തീർത്തത്.
- അഡ്മിൻ/ബ്യൂറോക്രാറ്റ് ഫ്ലാഗ് നീക്കുന്നതിലല്ല എന്റെ എതിർപ്പ് എന്നു റോജിക്ക് ഇതുവരെ മനസിലായില്ല എന്ന് തോന്നുന്നു.ദീപു [deepu] (സംവാദം) 15:44, 24 മാർച്ച് 2012 (UTC)
- വോട്ടെടുപ്പ് അഡ്മിൻ ഫ്ലാഗ് നീക്കുന്നതിനു വേണ്ടിയല്ലേ?--റോജി പാലാ (സംവാദം) 12:05, 25 മാർച്ച് 2012 (UTC)
തീരുമാനം
തിരുത്തുകതീരുമാനം: മൂന്നിൽ രണ്ടിലധികം പേരുടെ പിന്തുണയുള്ളതുകൊണ്ട്, ഇതിനെ നയമാക്കി, നേരത്തെ അവതരിപ്പിക്കപ്പെട്ട കരടുനയം വിക്കിപീഡിയ:കാര്യനിർവാഹകർ എന്ന താളിൽ ചേർക്കുന്നു. നയത്തിലെ വ്യവസ്ഥകളിൽ വേണ്ടുന്ന മാറ്റം പ്രത്യേകം ചർച്ചചെയ്ത് തീരുമാനിക്കാവുന്നതാണ്. -- Vssun (സംവാദം) 16:40, 30 മാർച്ച് 2012 (UTC) |
ചലച്ചിത്രങ്ങളുടെ തലക്കെട്ടുകൾ
തിരുത്തുകചലച്ചിത്രങ്ങളുടെ തലക്കെട്ടുകൾക്കായി ഇവിടെയുള്ളതു പോലെയൊരു ഒരു നയം രൂപീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. (മലയാളചലച്ചിത്രം) എന്നുള്ളത് അനാവശ്യമായി പല ലേഖനങ്ങളിലും ഉപയോഗിക്കുന്നതനായി കാണപ്പെടുന്നു. ഇതൊരു വർഗ്ഗീകരണമായി തന്നെ പലരും തെറ്റിധരിച്ചിട്ടുണ്ട്. ഒരേ പേരിലുള്ള തലക്കെട്ട് ഒന്നിൽകൂടുതൽ വിഷയങ്ങൾക്കുള്ളപ്പോൾ മാത്രമാണ് ബ്രാക്കറ്റിൽ എന്തെങ്കിലും ചേർക്കേണ്ടത്. ബ്രാക്കറ്റിനകത്തുള്ളത് സംക്ഷിപ്‌തമാവുന്നതുമാണ് നല്ലത്. അതിനാൽ അങ്ങനെയുള്ള അവസരങ്ങളിൽ (ചലച്ചിത്രം) എന്നു മാത്രം ചേർത്താൽ മതിയെന്നാണ് എന്റെ അഭിപ്രായം. അതേ പേരിലുള്ള ചലച്ചിത്രം മറ്റു ഭാഷകളിലുള്ളപ്പോൾ മാത്രമേ (മലയാളചലച്ചിത്രം) എന്നുപയോഗിക്കേണ്ട ആവശ്യമുള്ളൂ. ഒരേ പേരിലുള്ള രണ്ടു മലയാളചലച്ചിത്രങ്ങൾ വർഷമനുസരിച്ച് തരംതിരിക്കുന്നതിനെ കുറിച്ചും നയം രൂപികരിക്കണം. ഉദാ: നീലത്താമര (2009) / നീലത്താമര (2009-ലെ ചലച്ചിത്രം); ഇതിൽ ആദ്യത്തേതായിരിക്കും നല്ല രീതിയെന്ന് കരുതുന്നു.
ഇതുകൂടാതെ മലയാളചലച്ചിത്രം, മലയാള ചലച്ചിത്രം എന്നിങ്ങനെ രണ്ടു രീതികൾ ഉപയോഗിക്കുന്നുണ്ട്. ചില വർഗ്ഗങ്ങളിലും ഈ വ്യത്യാസമുണ്ട്. ഇതിനെയും ഏകീകരിക്കണം. ആദ്യത്തേത് സാർവ്വത്രികമാക്കണമെന്നാണ് എന്റെ അഭിപ്രായം.
അതുപോലെ തന്നെ (ചലച്ചിത്രനടൻ), (ചലച്ചിത്രസംവിധായകൻ) എന്നവിയ്ക്ക് പകരം (നടൻ), (സംവിധായകൻ) എന്നിങ്ങനെ ഉപയോഗിക്കുന്നതാണ് നല്ലത്. --Jairodz സംവാദം 13:42, 21 നവംബർ 2011 (UTC)
/ /ചലച്ചിത്രങ്ങളുടെ തലക്കെട്ടുകൾക്കായി ഇവിടെയുള്ളതു പോലെയൊരു ഒരു നയം രൂപീകരിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. (മലയാളചലച്ചിത്രം) എന്നുള്ളത് അനാവശ്യമായി പല ലേഖനങ്ങളിലും ഉപയോഗിക്കുന്നതനായി കാണപ്പെടുന്നു. / /
- തെറ്റിദ്ധാരണ ഒഴിവാക്കേണ്ട അവസരങ്ങളിൽ മാത്രമേ (മലയാളചലച്ചിത്രം) എന്ന് തലക്കെട്ടിൽ ഉപയോഗിക്കേണ്ടതുള്ളൂ എന്നത് ഇതിനകം ചർച്ച ചെയ്ത് നയം രൂപീകരിച്ച ഒന്നാണു്. പക്ഷെ ആദ്യകാലങ്ങളിൽ എഴുതപ്പെട്ട ലേഖങ്ങളിൽ പലതും തലക്കെട്ട് മാറ്റാതെ കിടക്കുന്നുണ്ടാകാം. അത് പുതുക്കേണ്ടതുണ്ട്.--ഷിജു അലക്സ് 15:34, 21 നവംബർ 2011 (UTC)
(ചലച്ചിത്രം) എന്നു മാത്രം മതി എന്നാണെന്റെ അഭിപ്രായം. ഇതിനെക്കുറിച്ച് നടന്ന ചർച്ചയുടെ ലിങ്ക് ഏതാണ്. സെർച്ച് ചെയ്തു നോക്കിയിട്ട് കിട്ടിയില്ല. --Jairodz സംവാദം 08:54, 22 നവംബർ 2011 (UTC)
ഇതിൽ ഏത് ശൈലിയുപയോഗിക്കുന്നതാണ് നല്ലത്?
- രതിനിർവ്വേദം (2011-ലെ ചലച്ചിത്രം)
- രതിനിർവ്വേദം (2011 ചലച്ചിത്രം)
- രതിനിർവ്വേദം (2011)
--Jairodz (സംവാദം) 15:45, 2 ഡിസംബർ 2011 (UTC)
- ഇവിടെ ചർച്ചക്കു വെച്ചിരിക്കുന്ന വിഷയത്തിൽ തീരുമാനമാകുന്നതിനു മുൻപേ തന്നെ തലക്കെട്ടുകൾ മാറ്റുന്നത് നല്ല പ്രവണതയല്ല. --അനൂപ് | Anoop (സംവാദം) 18:15, 2 ഡിസംബർ 2011 (UTC)
- അപ്പോൾ ചർച്ച തുടരാം. മലയാളതലക്കെട്ടുകളുള്ള മലയാളചലച്ചിത്രങ്ങൾക്ക് (മലയാളചലച്ചിത്രം) എന്നിടുന്നതിന്റെ ആവശ്യം മനസ്സിലാകുന്നില്ല. നാലുകെട്ട് (നോവൽ) എന്നതിന് പകരം നാലുകെട്ട് (മലയാളനോവൽ) എന്നിടേണ്ട ആവശ്യമുണ്ടോ? --Jairodz (സംവാദം) 18:25, 2 ഡിസംബർ 2011 (UTC)
- ഈ വിഷയത്തിൽ മുൻപ് നടന്ന ഒരു ചർച്ച ഇവിടെ കാണാം. --അനൂപ് | Anoop (സംവാദം) 18:43, 2 ഡിസംബർ 2011 (UTC)
വലയം വേണമോ വേണ്ടയോ എന്നതല്ല ഞാൻ ഇവിടെ പ്രധാനമായും ചർച്ചയ്ക്ക് വച്ചത്. (മലയാളചലച്ചിത്രം) എന്നതിന് പകരം (ചലച്ചിത്രം) എന്നാക്കണമെന്നാണ് എന്റെ അഭിപ്രായം. മലയാളചലച്ചിത്രങ്ങളുടെ പട്ടികയിൽ എല്ലാ ചലച്ചിത്രങ്ങളുടെയും കൂടെ (മലയാളചലച്ചിത്രം) എന്നുൾപ്പെടുത്തിയിരിക്കുന്നത് ഒരു പ്രശ്നമായി തോന്നുന്നില്ല. ഇതിന് പെട്ടെന്ന് ഒരു തീരുമാനമെടുത്താൽ എല്ലാം വൃത്തിയാക്കിയെടുക്കുന്ന കാര്യം ഞാനേറ്റു. :-) --Jairodz (സംവാദം) 18:56, 2 ഡിസംബർ 2011 (UTC)
- എല്ലാ ചലച്ചിത്രങ്ങളുടെ പട്ടികകളിലും നിന്നും വലയം നീക്കം ചെയ്യണം. ലേഖനം സൃഷ്ടിക്കുന്ന അവസരത്തിൽ ആവശ്യമുണ്ടെങ്കിൽ മാത്രം അനുയോജ്യമായി (ചലച്ചിത്രം) / (മലയാളചലച്ചിത്രം) എന്നീ വലയങ്ങൾ ഉൾപ്പെടുത്തണം. --Jairodz (സംവാദം) 19:15, 2 ഡിസംബർ 2011 (UTC)
- തലക്കെട്ട് ഏറ്റവും ലളിതമായിരിക്കണം എന്നഭിപ്രായപ്പെടുന്നു. വലയം ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക. --Vssun (സംവാദം) 04:43, 3 ഡിസംബർ 2011 (UTC)
- ഇനി ഇക്കാര്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ തന്നെ അർത്ഥമില്ല. ഈ ചർച്ച ആരംഭിച്ച ആൾ തന്നെ ഇതിലൊരു തീരുമാനമാകുന്നതിനു മുൻപേ സ്വന്തം ഇഷ്ടപ്രകാരം നിരവധി ലേഖനങ്ങളുടെ തലക്കെട്ടുകൾ മാറ്റിക്കഴിഞ്ഞു. അങ്ങനെ ആയ സ്ഥിതിക്ക് ചർച്ച ചെയ്യുകയും നയം രൂപീകരിക്കുകയും ചെയ്യുന്നതിന്റെ ആവശ്യമെന്ത്? ഇതല്ല വിക്കിപീഡിയ പോലുള്ള ഒരു പ്രസ്ഥാനത്തിൽ ഇതുവരെ ഞാൻ കണ്ടറിഞ്ഞ രീതി. വിക്കിപീഡിയയിൽ ചർച്ച ചെയ്ത് എത്തിയ നയത്തിനനുസരിച്ച് എല്ലാവരും പ്രവർത്തിക്കുന്നതാണ് ഇതുവരെ കണ്ടിരുന്നത്. പുതിയ ഉപയോക്താവായാലും, പ്രവർത്തന പരിചയമുള്ള ഉപയോക്താവായാലും അവർ ഇതുവരെ ആ നയത്തെ/ശൈലിയെ അനുസരിച്ചിരിച്ചിരുന്നു. അതിൽ അപാകതകളുണ്ടെങ്കിൽ അത് ചർച്ച ചെയ്ത് പരിഹരിച്ച് നയം/ശൈലി മാറ്റിയ ശേഷമാണ് ലേഖനങ്ങളിൽ മാറ്റങ്ങൾ വരുത്തിയിരുന്നത്.
- ഇത്രയും ആയ സ്ഥിതിക്ക് അവരവർ സ്വന്തം ഇഷ്ടമുള്ള രീതിയിൽ തലക്കെട്ടു നൽകട്ടെ. ഒരാൾ നൽകിയ തലക്കെട്ട് മറ്റൊരാൾ അയാൾക്കനുചിതമെന്നു തോന്നുന്ന രീതിയിൽ മാറ്റട്ടെ. അത് ഇഷ്ടപ്പെടാത്ത മറ്റൊരാൾ അത് വീണ്ടും മാറ്റട്ടെ. അങ്ങനെ നമ്മുടെ എഡിറ്റുകൾ കൂടട്ടെ. ഡെപ്ത് കൂടട്ടെ. കൂടെ നമ്മുടെ വിക്കിയും വളരട്ടെ. --അനൂപ് | Anoop (സംവാദം) 06:09, 3 ഡിസംബർ 2011 (UTC)
- ഇവിടെ ചർച്ച നടക്കാത്ത അവസ്ഥയായപ്പോഴാണ് തലക്കെട്ടുകൾ മാറ്റാൻ തുടങ്ങിയത്. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ഇവിടെ പ്രതികരിക്കുമെന്ന് കരുതി. 2009-2011 വരയുള്ളവയുടെ തലക്കെട്ടാണ് ഞാൻ മാറ്റിയത്. അത് പൂർവ്വസ്ഥിതിയിലാക്കാനോ ബാക്കിയുള്ളവയുടെ തലക്കെട്ടുകൾ മാറ്റാനോ അധികം സമയം വേണ്ട. ഒരു തീരുമാനമായാൽ മാത്രം മതി. മലയാളചലച്ചിത്രങ്ങളുടെ തലക്കെട്ടിൽ വലയം ഉപയോഗിക്കുന്നതിനെക്കുറിച്ചും മലയാളചലച്ചിത്രം എന്നുപയോഗിക്കേണ്ടതിനെ കുറിച്ചും ഒരു നയം രൂപീകരിച്ചതായി ഈ താളിൽ നോക്കിയിട്ട് കണ്ടില്ല. പട്ടികകളിൽ എല്ലാ ചലച്ചിത്രങ്ങളുടെയും കൂടെ (മലയാളചലച്ചിത്രം) എന്നുൾപ്പെടുത്തിയിരിക്കുന്നതാണ് ഇങ്ങനെയൊരു തെറ്റായ ശൈലി പിന്തുടർന്നുവരാൻ കാരണമായതെന്ന് കരുതുന്നു. എത്രയും പെട്ടെന്ന് തിരുത്തിയാൽ അത്രയും നല്ലതാണ്. സമയം കടന്നുപോകുംതോറും കൂടുതൽ ബുദ്ധിമുട്ടാകും. മലയാളവിക്കിപീഡിയയിലെ ചലച്ചിത്രലേഖനങ്ങളെ വൃത്തിയാക്കിയെടുക്കണം എന്ന ഉദ്ദേശം മാത്രമേ എനിക്കുള്ളൂ.
- തെറ്റിധാരണ വരാത്ത അവസരങ്ങളിൽ ചലച്ചിത്രത്തിന്റെ തലക്കെട്ട് മാത്രം ഉപയോഗിക്കുക.
- തെറ്റിദ്ധാരണ ഒഴിവാക്കേണ്ട അവസരങ്ങളിൽ (ചലച്ചിത്രം) എന്ന വലയം ഉപോയിഗിക്കുക.
- അതേ പേരിലുള്ള തലക്കെട്ട് മറ്റു ഭാഷകളിൽ ഉണ്ടെങ്കിൽ മാത്രം (മുഖ്യമായും ഇംഗ്ലീഷ് തലക്കെട്ടുകൾക്കാണ് ഇങ്ങനെ വരുന്നത്) (മലയാളചലച്ചിത്രം) എന്നുപയോഗിക്കുക.
- ഒരേ പേരിലും ഭാഷയിലുമുള്ള രണ്ടു ചലച്ചിത്രങ്ങൾ ഉള്ളപ്പോൾ വർഷമനുസരിച്ച് തരംതിരിക്കണം. താഴെയുള്ളവയിലെ ഒരു ശൈലി തിരഞ്ഞെടുക്കണം.
- രതിനിർവ്വേദം (2011-ലെ ചലച്ചിത്രം)
- രതിനിർവ്വേദം (2011 ചലച്ചിത്രം)
- രതിനിർവ്വേദം (2011)
--Jairodz (സംവാദം) 07:04, 3 ഡിസംബർ 2011 (UTC)
- വലയത്തിൽ വർഷം മാത്രം കൊടുത്താൽ തെറ്റിദ്ധാരണ വരും എന്നു വിചാരിക്കുന്നു. അതുകൊണ്ട് (2011-ലെ ചലച്ചിത്രം) ശൈലിയെ പിന്തുണക്കുന്നു. ജയ്ദീപിന്റെ മറ്റു നിർദ്ദേശങ്ങളേയും അനുകൂലിക്കുന്നു. --Vssun (സംവാദം) 17:39, 3 ഡിസംബർ 2011 (UTC)
- തെറ്റിദ്ധാരണ വരാത്ത അവസരങ്ങളിൽ ചലച്ചിത്രത്തിന്റെ പേരു മാത്രം ലേഖനത്തിന്റെ തലക്കെട്ടായി ഉപയോഗിക്കുക എന്നതിനോടു യോജിക്കുന്നു. മറ്റവസരങ്ങളിൽ ഇപ്പോൾ പിന്തുടരുന്നതു പോലെ മലയാളചലച്ചിത്രം തമിഴ്ചലച്ചിത്രം എന്നും ഉപയോഗിക്കുക. തലക്കെട്ടു കൂടുതൽ വ്യക്തമാകുന്നതിനു ഇതു സഹായകരമാകും. തലക്കെട്ടിൽ ചലച്ചിത്രം എന്നു ചേർക്കുന്നത് ആശയക്കുഴപ്പം സൃഷ്ടിക്കുകയേ ഉള്ളൂ. രതിനിർവ്വേദം (2011-ലെ മലയാളചലച്ചിത്രം) എന്നു തലക്കെട്ടു നൽകുന്നതാകും ഉചിതം. --അനൂപ് | Anoop (സംവാദം) 05:41, 5 ഡിസംബർ 2011 (UTC)
- വലയത്തിൽ വർഷം മാത്രം കൊടുത്താൽ തെറ്റിദ്ധാരണ വരും എന്നു വിചാരിക്കുന്നു. അതുകൊണ്ട് (2011-ലെ ചലച്ചിത്രം) ശൈലിയെ പിന്തുണക്കുന്നു. ജയ്ദീപിന്റെ മറ്റു നിർദ്ദേശങ്ങളേയും അനുകൂലിക്കുന്നു. --Vssun (സംവാദം) 17:39, 3 ഡിസംബർ 2011 (UTC)
- സുനിൽ പറഞ്ഞതനുകൂലിക്കുന്നു, വ്യക്തിപരമായ അഭിപ്രായത്തിൽ തലക്കെട്ടുകൾ ലളിതമാക്കുന്ന രീതിയാണ് നല്ലത്. മലയാള പേരുകളുടെ കൂട്ടത്തിൽ മലായാളചലച്ചിതം എന്നെഴുതി ചേർക്കേണ്ട കാര്യമൂണ്ടോ? അനങ്ങനെ എഴുതി ചേർക്കുന്നത് മലയാളം അല്ലാതെ മറ്റൊരു ചിത്രം കൂടി അതെ പേരിലുണ് എന്ന തെറ്റായ ഒരു സൂചന നൽകാനെ ഇടയാക്കു. ഒരേപേരിൽ വ്യത്യസ്ത ഭാഷകളിൽ ചിത്രം ഉണ്ടങ്കിൽ മാതം ഭാഷകൂടി ഉൾപ്പെടുത്തിയാൽ മതിയാകും എന്നഭിപ്രായം--കിരൺ ഗോപി 05:47, 5 ഡിസംബർ 2011 (UTC)
- അനൂപ് | Anoop പറഞ്ഞതിനോട് യോജിക്കുന്നു. --Sivahari (സംവാദം) 05:51, 5 ഡിസംബർ 2011 (UTC)
- ലാളിത്യം എന്നതിലുപരി കൂടുതൽ അർത്ഥവത്താകുന്ന തലക്കെട്ട് എന്നതിനോടാണ് എനിക്ക് യോജിപ്പ്. ദയ (മലയാളചലച്ചിത്രം) എന്നെഴുതുമ്പോൾ തലക്കെട്ടിൽ നിന്നു തന്നെ അതിന്റെ അർത്ഥം പൂർണ്ണമായി വായനക്കാരനു ലഭ്യമാകുന്നു. ലാളിത്യമാണുദ്ദേശിക്കുന്നതെങ്കിൽ ദയ(ച) എന്നോ ദയ (സി) എന്നോ മറ്റോ എഴുതിയാൽ പോരെ? അതെന്താണെന്ന് വായനക്കാരനു അറിയണമെങ്കിൽ അവൻ/അവൾ ലേഖനം വന്നു വായിക്കട്ടെ. --അനൂപ് | Anoop (സംവാദം) 06:13, 5 ഡിസംബർ 2011 (UTC)
- തലക്കെട്ടുകളിൽ വലയം ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനലക്ഷ്യം തന്നെ ഒരേ തലക്കെട്ടുകുളുള്ള രണ്ടു വിഷയങ്ങളെ വേർതിരിച്ചറിയുക എന്നുള്ളതാണ്. മഴവില്ല് ഉദാഹരണമായി എടുക്കുക. മഴവില്ല് എന്ന് സെർച്ച് ബോക്സിൽ ടൈപ്പ് ചെയ്യുമ്പോൾ. മഴവില്ല്, മഴവില്ല് (മലയാളചലച്ചിത്രം) എന്നീ രണ്ടു തലക്കെട്ടുകൾ ദൃശ്യമാകും. മഴവില്ല് (ചലച്ചിത്രം) എന്നിടുന്നതുവഴി വായനക്കാരന് രണ്ടും തമ്മിലുള്ള വ്യത്യാസം ഗ്രഹിച്ചെടുക്കാൻ കൂടുതൽ പ്രയാസമാകുമെന്ന് തോന്നുന്നില്ല.
- (മലയാളചലച്ചിത്രം), (ച) എന്നൊക്കെ പറയുന്നത് രണ്ടു ധ്രുവങ്ങൾ പോലെയാണ്. അല്ലെങ്കിൽ മലയാളത്തിലെ ഒരു പഴഞ്ചൊല്ല് പോലെ. :-) (ചലച്ചിത്രം) എന്നിടുന്നത് ലളിതവും അതോടൊപ്പം ഉചിതവുമാണ്. --Jairodz (സംവാദം) 06:56, 5 ഡിസംബർ 2011 (UTC)
എന്തായാലും, ഒരു ശൈലി സ്ഥാപിച്ച് പിന്തുടരുക.
- നായകൻ (മലയാള ചലച്ചിത്രം)
- നായകൻ (തമിഴ് ചലച്ചിത്രം)
- നായകൻ (2012-ലെ തമിഴ് ചലച്ചിത്രം) - (വീണ്ടും ഇറങ്ങിയാൽ)
- നായകൻ (2012-ലെ മലയാള ചലച്ചിത്രം) - (വീണ്ടും ഇറങ്ങിയാൽ)
എന്തായാലും ഇതു മുൻകൂട്ടി കണ്ട് ഭാഷ ഇപ്പോഴേ ചേർക്കുന്നതാണ് (നിലവിൽ പിന്തുടരുന്നത്) നമുക്ക് ഉചിതമെന്നു കരുതുന്നു. തമിഴ്ചിത്രം മാത്രമെയുള്ളെങ്കിൽ നായകൻ (ചലച്ചിത്രം) എന്നു കൊടുത്താൽ മലയാളചിത്രം വരുമ്പോൾ രണ്ടും തലക്കെട്ടു മാറ്റണം. അതിനാൽ വലയം കൊടുക്കേണ്ടിടത്ത് ഭാഷ നല്ലത്. ഇതൊരു വർഗ്ഗീകരണമായി തന്നെ പലരും തെറ്റിധരിച്ചിട്ടുണ്ട് എന്നു ജയ്ദീപ് പറഞ്ഞത് അവരെ നമ്മൾ പറഞ്ഞുമനസില്ലാക്കുകയാണ് ചെയ്യേണ്ടത്.--റോജി പാലാ (സംവാദം) 07:15, 5 ഡിസംബർ 2011 (UTC)
- ഭാവിയിൽ അതേ പേരിൽ ഒരു സിനിമ വരുമയിരിക്കും എന്നു കരുതി ഇപ്പോൾ അങ്ങനെ ചെയ്യണോ? അതു ആവശ്യമില്ലാത്ത് ഒരു കീഴ് വഴക്കം സൃഷ്ഠിക്കുകയേ ഉള്ളു. ഇങ്ങനെ ചിന്തിക്കുകയാണങ്കിൽ മിക്ക ജീവചരിത്ര ലേഖനങ്ങൾക്കും വലയം വേണ്ടി വരും. ഉദാഹരണം ജി. കാർത്തികേയൻ തന്നെ എടുക്കു, നിലവിൽ രണ്ട് ജി.കാർത്തികേയന്മാർ വിക്കിയിലുണ്ട്, നാളെ വേറോരു ജി. കാർത്തികേയൻ വരികയും ഇപ്പോഴുള്ള വരെക്കായിലും പ്രശസ്തനാവുകയും ചെയ്താൽ നിശ്ചയമായും നിലവിലുള്ളവയുടെ തലക്കെട്ട് മാറ്റേണ്ടതാണ്. അതിനാൽ ഭാവിയിൽ ഇറങ്ങിയേക്കും എന്നു കരുതി ഇപ്പോഴെ സ്ഥലം ഒഴിച്ചിടണോ? --കിരൺ ഗോപി 07:39, 5 ഡിസംബർ 2011 (UTC)
- ഒരു വായനക്കാരൻ വിക്കിയിലെത്തുന്നത് സെർച്ച് ബോക്സിൽ തിരഞ്ഞു മാത്രമല്ലെന്ന് മനസിലാക്കുക. മറ്റു പല വെബ്സൈറ്റുകളിലൂടെയും ഗൂഗ്‌ൾ റിസൽട്ടുകളിലൂടെയും ഒക്കെ വിക്കിയിൽ എത്തിച്ചേരാം. അതു കൂടാതെ വിക്കിയിലെ തന്നെ കണ്ണികൾ വഴിയും ആ ലേഖനത്തിലെത്തിച്ചേരാം. കമ്പനി (ചലച്ചിത്രം) എന്നു കാണുമ്പോൾ അതേതു ഭാഷയിലേതാണെന്ന് സ്വാഭാവികമായും സംശയമുണ്ടാകും. കമ്പനി (ഹിന്ദി ചലച്ചിത്രം), കമ്പനി (മലയാളചലച്ചിത്രം) എന്നു നൽകുന്നത് തീർച്ചയായും ഇത് താൻ ഉദ്ദേശിക്കുന്ന ലേഖനം തന്നെയാണെന്നു ഉറപ്പു വരുത്താനാകും. ഇപ്പോൾ തലക്കെട്ടിൽ മലയാളചലച്ചിത്രം എന്നു ചേർക്കുന്നതിൽ എന്തപാകതയാണുള്ളതെന്ന് ഇതുവരെ ആരും മുകളിൽ പറഞ്ഞിട്ടില്ല. എത്രയും പെട്ടെന്ന് തിരുത്തിയാൽ അത്രയും നല്ലതാണ്. സമയം കടന്നുപോകുംതോറും കൂടുതൽ ബുദ്ധിമുട്ടാകും. എന്നൊക്കെ മുകളിൽ എഴുതിയത് വായിച്ചാൽ തോന്നുക നമ്മൾ ഇതുവരെ ചെയ്തു വന്നിരിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണു് എന്നൊക്കെയാണ്. എന്താണീ തെറ്റെന്ന് പറയുന്നുമില്ല. തലക്കെട്ടിൽ ചലച്ചിത്രം എന്ന് അപൂർണ്ണമായി ഉപയോഗിക്കാമെങ്കിൽ ച എന്നും അപൂർണ്ണമായി ഉപയോഗിക്കാം.--അനൂപ് | Anoop (സംവാദം) 07:43, 5 ഡിസംബർ 2011 (UTC)
- മുൻകൂട്ടി കണ്ട് ഒന്നും ചെയ്യേണ്ട ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. നായകൻ എന്ന പേരിൽ ഭാവിയിൽ ചിത്രങ്ങൾ ഇറങ്ങുമ്പോൾ അപ്രകാരം ചെയ്യുക. ഇതൊരു വർഗ്ഗീകരണമായി തന്നെ പലരും തെറ്റിധരിച്ച് തെറ്റിധാരണ വരാത്ത ചലച്ചിത്രങ്ങൾക്ക് (മലയാളചലച്ചിത്രം) എന്നിടുമ്പോൾ നിലവിൽ വലയം നീക്കം ചെയ്യുകയാണ് പതിവ്. അതുപോലെ ഇക്കാര്യത്തിലും അനുയോജ്യമായ മാറ്റങ്ങൾ തലക്കെട്ടുകളിൽ വരുത്തുക. നായകൻ, അപൂർവരാഗം എന്നിങ്ങനെ ചുരുക്കം ചില തലക്കെട്ടുകൾക്കാണ് മലയാളത്തിലും തമിഴിലും ചലച്ചിത്രങ്ങളുള്ളത്. ഇനി അങ്ങനെയല്ലെങ്കിൽ കൂടി (ചലച്ചിത്രം) എന്ന ശൈലി പിന്തുടരുന്നതാണ് ശരി. ഇംഗ്ലീഷ് തലക്കെട്ടുകൾക്കും നിർബ്ബന്ധമായും (മലയാളചലച്ചിത്രം) എന്നുൾപ്പെടുത്തേണ്ട കാര്യമില്ല. ഉദാ: ഡേഞ്ചർ ബിസ്ക്കറ്റ്, ബാംബൂ ബോയ്സ് എന്നീ പേരുകളിൽ വേറെ ചിത്രങ്ങൾ ഒരു ഭാഷയിലും നിലവിലില്ല. --Jairodz (സംവാദം) 07:45, 5 ഡിസംബർ 2011 (UTC)
- ചലച്ചിത്രത്താളുകളെക്കുറിച്ചുള്ള അഭിപ്രായമാണ് ഇവിടെ പറഞ്ഞത്. ചുരുക്കം:- നിലവിൽ ഇവിടെ പിന്തുടരുന്ന രീതി തുടരുക. --റോജി പാലാ (സംവാദം) 07:47, 5 ഡിസംബർ 2011 (UTC)
- ചലച്ചിത്രം എന്നുള്ളത് അപൂർണ്ണമാകുന്നതെങ്ങനെയെന്ന് മനസ്സിലാകുന്നില്ല. മലയാളചലച്ചിത്രം എന്നുള്ളത് അനാവശ്യമായി ഉപയോഗിക്കേണ്ട കാര്യമില്ല എന്നതാണ് എന്റെ അഭിപ്രായം. ഇന്ദുലേഖ (മലയാളനോവൽ), ഭരതൻ (മലയാളചലച്ചിത്രസംവിധായകൻ) എന്നീ ശൈലികളെയും അർത്ഥവത്താണ് എന്ന കാരണത്താൽ സ്വീകരിക്കുമോ? ഇപ്പോൾ നിലവിലുള്ള ശൈലിയിൽ അനേകം ലേഖനങ്ങളുണ്ട്, മലയാളചലച്ചിത്രം എന്ന് കേൾക്കാൻ കൂടുതൽ സുഖമുണ്ട്, എന്നിങ്ങനെയുള്ള കാരണങ്ങളാൽ, ശരിയായ ശൈലി സ്വീകരിക്കുന്നതിനെ എതിർക്കരുത്. --Jairodz (സംവാദം) 16:09, 5 ഡിസംബർ 2011 (UTC)
- ചലച്ചിത്രം അപൂർണ്ണമാകുന്നതെങ്ങനെയെന്ന് മുകളിൽ നിരവധി ഉദാഹരണങ്ങൾ സഹിതം വിവരിച്ചിട്ടുണ്ട്. തലക്കെട്ടു വായിക്കുമ്പോൾ തന്നെ ലേഖനം ഏതു വിഷയമാണു കൈകാര്യം ചെയ്യുന്നതെന്നറിയാനാണ് ബ്രാക്കറ്റിനകത്ത് സൂചിപ്പിക്കുന്നത്. അങ്ങനെ സൂചിപ്പിക്കുമ്പോൾ അതു വ്യക്തവും പൂർണ്ണവുമായിരിക്കണം. അതു കൊണ്ടു തന്നെയാണ് മലയാളചലച്ചിത്രം എന്നുപയോഗിക്കണമെന്ന് പറയുന്നത്. അത് ചലച്ചിത്രം എന്നു മാത്രമാകുമ്പോൾ അത് തീർച്ചയായും അപൂർണ്ണമാണു്. അങ്ങനെ അപൂർണ്ണമായ ചലച്ചിത്രം എന്നുപയോഗിക്കുന്നതിനേക്കാൾ എത്രയോ ലളിതമാണ് ബ്രാക്കറ്റിനകത്ത് ച എന്നോ സി എന്നോ സൂചിപ്പിക്കുന്നത്. ഇവിടെ വിഷയം ചലച്ചിത്രങ്ങളുടെ തലക്കെട്ട് ആയതിനാൽ അവയെക്കുറിച്ചു മാത്രം ചർച്ച ചെയ്യുക. ബാക്കിയുള്ള വിഷയങ്ങളിൽ അങ്ങനെയായതിനാൽ ഇവിടെയും ഇങ്ങനെയാവണം എന്നു കരുതുന്നത് വിക്കിയിൽ സ്വീകരിക്കാനാവില്ല. --അനൂപ് | Anoop (സംവാദം) 16:50, 5 ഡിസംബർ 2011 (UTC)
- കാഴ്ച (ചലച്ചിത്രം) - ഇതിൽ വ്യക്തതയ്ക്ക് എന്താണ് കുറവ് എന്ന് വിശദീകരിക്കാമോ? തലക്കെട്ട് കാണുമ്പോൾ തന്നെ ലേഖനം ഏത് വിഷയമാണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും വ്യക്തമാകില്ലേ?. --Jairodz (സംവാദം) 17:07, 5 ഡിസംബർ 2011 (UTC)
- അതിനു മുൻപ് ഇപ്പോൾ നിലവിലുള്ള കാഴ്ച (മലയാളചലച്ചിത്രം) എന്ന തലക്കെട്ടിനു എന്താണു പ്രശ്നമെന്ന് വിശദീകരിക്കാമോ? നിലവിലുള്ളവയ്ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ മാത്രമല്ലേ പുതിയ രീതിയെക്കുറിച്ച് ആലോചിക്കേണ്ടതുള്ളൂ. കൂടുതൽ വ്യക്തത നൽകുന്ന ഒരു ശൈലിയിൽ നിന്ന് വ്യക്തത കുറഞ്ഞ ഒരു ശൈലിയിലേക്ക് നീങ്ങുന്നത് (ഇപ്പോൾ തന്നെ ഒരു ഉപയോക്താവ് സ്വന്തം ഇഷ്ട്രപ്രകാരം സമവായമൊന്നുമില്ലാതെ തന്നെ അത്തരം ലേഖനങ്ങൾ നീക്കിക്കഴിഞ്ഞു എന്നത് മറ്റൊരു കാര്യം) ഒരിക്കലും വിക്കിക്ക് യോജിച്ചതല്ല. അതു സമാന്യ ബുദ്ധിക്കുറവാണെങ്കിൽ അങ്ങനെ. --അനൂപ് | Anoop (സംവാദം) 17:50, 5 ഡിസംബർ 2011 (UTC)
- തെറ്റിദ്ധാരണ വരാത്ത അവസരങ്ങളിൽ ചലച്ചിത്രത്തിന്റെ പേരു മാത്രം ലേഖനത്തിന്റെ തലക്കെട്ടായി ഉപയോഗിക്കുക എന്നതിനോടു യോജിക്കുന്നു എന്നു പറഞ്ഞല്ലോ. അത് വിഷയത്തെ വിവേചിച്ചറിയാൻ വലയത്തിന്റെ ആവശ്യമില്ല എന്നുള്ളതുകൊണ്ടല്ലേ? അതുപോലെ ഇവിടെയും വിഷയത്തെ വേർതിരിച്ചിറിയാൻ മലയാള എന്ന് ചേർക്കേണ്ടതില്ല. അതിൽ യാതൊരു ഔചിത്യവും കാണുന്നില്ല, പ്രത്യേകിച്ച് അതൊരു മലയാളതലക്കെട്ടായതുകൊണ്ടും. നിലവിൽ മലയാളചലച്ചിത്രങ്ങളുടെ തലക്കെട്ടുകളിൽ (മലയാളചലച്ചിത്രം), (മലയാള ചലച്ചിത്രം), (ചലച്ചിത്രം) എന്നിങ്ങനെ പല രീതികളിലുള്ള വലയങ്ങളാണുള്ളത്. തെറ്റിധാരണ വരാത്ത പല ലേഖനങ്ങളിലും (മലയാളചലച്ചിത്രം) എന്നും ചേർത്തിട്ടുണ്ട്. നിലവിൽ ഇതേപ്പറ്റി ഒരു നയം ഉള്ളതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. ചലച്ചിത്രപട്ടികളിൽ എല്ലാ ചലച്ചിത്രങ്ങളുടെയും തലക്കെട്ടിന്റെ കൂടെ (മലയാളചലച്ചിത്രം) എന്നു ചേർത്തതാണ് ഇങ്ങനെയൊരു അനാവശ്യമായ ശൈലി പിന്തുടർന്നുവരാൻ കാരണമായത്. അത് അധികം പ്രയാസമില്ലാതെ തിരുത്താവുന്നതെയുള്ളൂ. --Jairodz (സംവാദം) 18:21, 5 ഡിസംബർ 2011 (UTC)
- "ഇപ്പോൾ തന്നെ ഒരു ഉപയോക്താവ് സ്വന്തം ഇഷ്ട്രപ്രകാരം സമവായമൊന്നുമില്ലാതെ തന്നെ അത്തരം ലേഖനങ്ങൾ നീക്കിക്കഴിഞ്ഞു എന്നത് മറ്റൊരു കാര്യം" ഇക്കാര്യം ഇനിയും ആവർത്തിക്കണോ അനൂപൻ? ചർച്ച തുടങ്ങി ഒരാഴ്ചയിലധികം അഭിപ്രായങ്ങളൊന്നുമില്ലാതിരുന്ന അവസ്ഥയാണ് അത്തരം ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്നും ഇവിടെ സമവായമാകുകയാണെങ്കിൽ തിരിച്ചുമാറ്റാമെന്നും ഉ:jairodz പറഞ്ഞിട്ടുണ്ടല്ലോ. --Vssun (സംവാദം) 18:39, 5 ഡിസംബർ 2011 (UTC)
എന്റെ വിനീതമായ അഭിപ്രായം
- Disambiguation ഒഴിവാക്കാനുള്ള ആദ്യത്തെ തലമായാണു് തലക്കെട്ടുകളിൽ വലയം ഉപയോഗിക്കേണ്ടതു്. ഈ നയം സ്വീകരിക്കുകയാണെങ്കിൽ, അതനുസരിച്ച് നമ്മുടെ ലക്ഷ്യം തലക്കെട്ടുകളിൽ വലയങ്ങൾ ഉപയോഗിക്കേണ്ടിവരുന്ന സന്ദർഭങ്ങൾ ഏറ്റവും ചുരുക്കുകയാണു്.
- ഇനി രണ്ടുമൂന്നു് ഉദാഹരണങ്ങൾ നോക്കാം:
- 1. തച്ചോളി ഒതേനൻ
- തച്ചോളി ഒതേനൻ - ( തച്ചോളി ഒതേനൻ എന്ന പേജിൽ ആ പേരിലുള്ള ആളുടെ ചരിത്രം / ഐതിഹ്യം. അതു കൂടാതെ, മുകളിൽ തന്നെ തച്ചോളീ ഒതേനൻ എന്ന പേരിലുള്ള ചലച്ചിത്രം കാണുവാൻ ഇവിടെ നോക്കുക എന്ന പേരിൽ തച്ചോളി ഒതേനൻ (ചലച്ചിത്രം) എന്ന താളിന്റെ ലിങ്ക് ഉണ്ടാവും.
- തച്ചോളി ഒതേനൻ (ചലച്ചിത്രം) - ഇവിടെയും അത്തരം ലിങ്ക് (ആവശ്യമെങ്കിൽ മാത്രം) ഒന്നാമത്തെ താളിലേക്കു നൽകാവുന്നതാണു്.
- 2. നായകൻ
- നായകൻ - ‘നായകൻ’ എന്ന മലയാളചലച്ചിത്രത്തിനെക്കുറിച്ചുള്ള താൾ. ‘നായകൻ‘ (മുഖ്യകഥാപാത്രം) (Hero / protagonist) എന്ന ആശയത്തെക്കുറിച്ചുള്ള ഒരു പേജ് അഥവാ ഉണ്ടെങ്കിൽ, ഈ പേജിൽ അതിലേക്കുള്ള ലിങ്കും നൽകണം. കൂടാതെ മൂന്നാമത്തേതിലേക്കും
- നായകൻ’ (മുഖ്യകഥാപാത്രം) - കഥ, നോവൽ, നാടകം, ചലച്ചിത്രം തുടങ്ങിയ കലാരൂപങ്ങളിലെ മുഖ്യകഥാപാത്രത്തെക്കുറിച്ചു് പ്രതിപാദിക്കുന്ന താൾ. (ഇവിടെ ഒന്നും മൂന്നും താളുകളിലേക്കുള്ള ലിങ്കുകൾ കൊടുക്കാവുന്നതാണു്.
- നായകൻ (തമിഴ് ചലച്ചിത്രം) - തമിഴിലുള്ള നായകൻ എന്ന ചലച്ചിത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന താൾ. ഒന്നിലേക്കും രണ്ടിലേക്കും ലിങ്കുകൾ കൊടുക്കാവുന്നതാണു്.
- 3. രതിനിർവ്വേദം
- രതിനിർവ്വേദം - ആദ്യം വന്ന ചലച്ചിത്രം. ഈ താളിന്റെ തുടക്കത്തിൽ രതിനിർവ്വേദം എന്ന 2011-ലെ ചലച്ചിത്രത്തിലേക്കുള്ള ലിങ്ക് ചേർക്കാം.
- രതിനിർവ്വേദം (2011) - 2011ൽ വന്ന ചലച്ചിത്രത്തിനുള്ള താൾ. (ആ താളിൽ മറ്റു ലിങ്കുകൾ ചേർക്കാം)
- രതിനിർവ്വേദം (ചെറുകഥ) - പത്മരാജൻ എഴുതിയ ‘മൂന്നു കഥകൾ‘(അതോ ‘ഒന്നു്, രണ്ട്, മൂന്നു്‘? - ഇപ്പോൾ ഉറപ്പില്ല, ആദ്യചിത്രം വരുന്നതിനുമുമ്പേ പുസ്തകം വായിച്ചിട്ടുണ്ടു്. ) എന്ന കഥാസമാഹാരത്തിലെ ഒരു കഥ. ആ കഥയെക്കുറിച്ചുള്ള താൾ (വേണമെങ്കിൽ / തനതായ ശ്രദ്ധേയതയുണ്ടെങ്കിൽ)
- തലക്കെട്ടുകളെ സംബന്ധിച്ച് പ്രധാനപ്പെട്ടതും വിക്കിപീഡിയ ഉള്ളടക്കത്തിനെ പൊതുവായി ബാധിക്കുന്നതുമായ ഈ വിഷയത്തിലെ പ്രധാന കാര്യം വലയങ്ങളുടെ ഉപയോഗമാണു്. അതു് പരമാവധി ചുരുക്കണം. ലേഖനങ്ങളുടെ ഉള്ളടക്കത്തിന്റെ സ്വഭാവം അനുസരിച്ചു് തലക്കെട്ടുകൾക്കു് പൊതുവായ ഒരു രൂപം വേണമെന്നു ശഠിക്കേണ്ടതില്ല. അത് ഉപയോഗിക്കേണ്ടതു് വർഗ്ഗം എന്ന സൌകര്യം മുൻനിർത്തിയാണു്.
- ഒന്നിലധികം ഉപപത്തികൾ ഉണ്ടാകാവുന്ന തലക്കെട്ടുകളിൽ ഏതിലാണു് വലയമില്ലാതെത്തന്നെ ചാടേണ്ടതു് എന്നു തീരുമാനിക്കേണ്ടതു് ഒരു വിഷയനിഷ്ഠമായ (subjective) തീരുമാനമാണു്. ശ്രദ്ധേയത അനുസരിച്ച് ഓരോ തലക്കെട്ടിനും ഇതു വ്യത്യാസപ്പെട്ടെന്നിരിക്കാം. ചിലപ്പോൾ സന്ദർഭം / സമയം മാറുന്നതിനനുസരിച്ച് ശ്രദ്ധേയത മാറുന്നുണ്ടെങ്കിൽ, പരസ്പരം മാറ്റേണ്ടിവന്നെന്നുപോലുമിരിക്കാം.
- സമാനമായ മൂന്നോ അതിലധികമോ താളുകൾക്ക് പരസ്പരം ഏകദേശം തുല്യമായ ശ്രദ്ധേയത ഉണ്ടെങ്കിൽ എല്ലാം ഒരു വിവക്ഷാതാളിലേക്കു മാറ്റി ഓറോന്നിനും വലയങ്ങളോടു കൂടിയ പ്രത്യേകം തലക്കെട്ടുകൾ നൽകുകയാവും ഉചിതം.
- ഒരിക്കൽ ആലോചിച്ചുറപ്പിച്ചാൽ ഇതേ നയം തന്നെ ശ്ലോകങ്ങൾ, വൃത്തം, സാഹിത്യരചനകൾ തുടങ്ങിയ എല്ലാ വർഗ്ഗങ്ങളിലും ഉപയോഗിക്കണം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:25, 5 ഡിസംബർ 2011 (UTC)
ViswaPrabha (വിശ്വപ്രഭ) പറഞ്ഞതിനോട് യോജിക്കുന്നു. (2011) / (2011-ലെ ചലച്ചിത്രം) - ഇക്കാര്യത്തിൽ മാത്രം അല്പം കൺഫ്യൂഷൻ. --Jairodz (സംവാദം) 05:05, 6 ഡിസംബർ 2011 (UTC)
- ചർച്ച തുടങ്ങി ഒരാഴ്ചക്കകം തീരുമാനങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ അത് ശൈലിയായി മാറും എന്നുള്ളത് മലയാളം വിക്കിപീഡിയയിലെ നയമാണോ? എങ്കിൽ ഞാനറിഞ്ഞിരുന്നില്ല. എന്നോട് ക്ഷമിക്കുക. നിരവധി ലേഖനങ്ങളിൽ മാറ്റിക്കഴിഞ്ഞ സ്ഥിതിക്ക് ഇക്കാര്യത്തിൽ അഭിപ്രായം പറയേണ്ടെന്ന് കരുതിയതാണ്. എങ്കിലും ഏറെ നാളുകളായി ഇല്ലാത്ത സമയമുണ്ടാക്കി പ്രവർത്തിച്ച ഒരു പ്രസ്ഥാനത്തിൽ ഒരു തെറ്റു ശൈലിയായി മാറുന്നത് കാണുമ്പോൾ പ്രതികരിക്കേണ്ടത് അതിനോട് ആത്മാർത്ഥതയുള്ള ഒരു ഉപയോക്താവിന്റെ കടമയാണെന്നു കരുതി പ്രതികരിച്ചുവെന്നു മാത്രം. ഞാനെന്റെ അഭിപ്രായങ്ങൾ മുകളിൽ നിരവധി തവണ സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴുള്ള രീതിയിൽ തന്നെ പിന്തുടരുക. അതായത് കമ്പനി (ഹിന്ദി ചലച്ചിത്രം), ബ്യൂട്ടിഫുൾ (മലയാളചലച്ചിത്രം) എന്നിങ്ങനെ. പൂർണ്ണമായ ഒരു തലക്കെട്ടു മാറ്റി അപൂർണ്ണമായ ചലച്ചിത്രം എന്നു ചേർക്കുന്നതിനെ ശക്തമായി എതിർക്കുന്നു. ഇനി ഈ വിഷയത്തിൽ ഒരു അഭിപ്രായപ്രകടനത്തിനില്ല. --അനൂപ് | Anoop (സംവാദം) 05:31, 6 ഡിസംബർ 2011 (UTC)
ബ്യൂട്ടിഫുൾ (മലയാളചലച്ചിത്രം) എന്ന് സ്വീകരിക്കുന്നതിനോട് എനിക്ക് പൂർണ്ണമായ വിയോജിപ്പില്ല. എന്നാൽ മലയാളം വിക്കിപീഡിയയിൽ മലയാളചലച്ചിത്രങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ഒരു നയം സ്വീകരിക്കുകയാണെങ്കിൽ ബ്യൂട്ടിഫുൾ (ചലച്ചിത്രം) എന്നിടുന്നതിൽ ഒരു തെറ്റും കാണുന്നില്ല, പ്രത്യേകിച്ച് ആ പേരിൽ വേറെ ലേഖനങ്ങൾ ഇല്ലാത്ത അവസ്ഥയിൽ. എന്നാൽ നായിക (മലയാളചലച്ചിത്രം) എന്നിണ്ടേ ഒരാവശ്യവും ഞാൻ കാണുന്നില്ല. അതിനോട് ഒരുതരത്തിലും യോജിക്കാനുമാവില്ല. നായിക (ചലച്ചിത്രം) എന്നത് പൂർണ്ണമാണ് എന്ന് നിസ്സംശയം പറയാം. --Jairodz (സംവാദം) 05:43, 6 ഡിസംബർ 2011 (UTC)
ഈ വിഷയത്തിൽ ഇതുവരെ തീരുമാനമായില്ലല്ലോ. വോട്ടെടുപ്പ് വേണോ? വോട്ടെടുപ്പില്ലാതെ സമവായമാകണമെന്നാണ് എന്റെ പക്ഷം. പക്ഷേ, ആവശ്യത്തിന് ചർച്ച നടന്നു കഴിഞ്ഞുവെന്ന് തോന്നുന്നു... --Jairodz (സംവാദം) 17:48, 13 ഡിസംബർ 2011 (UTC)
- നിലവിൽ ഒരു നയമില്ലാത്തതിനാലും, ഇവിടെ ഒരു അഭിപ്രായസമന്വയത്തിലെത്താത്തതിനാലും പുതിയ താളിന് എന്തു തലക്കെട്ട് കൊടുക്കണം എന്ന സംശയം വരും. വോട്ടെടുപ്പായിരിക്കും പോംവഴി എന്നു വിചാരിക്കുന്നു. --Vssun (സംവാദം) 01:07, 14 ഡിസംബർ 2011 (UTC)
വോട്ടെടുപ്പ്
തിരുത്തുകതെറ്റിദ്ധാരണയുണ്ടാക്കാത്ത മലയാളചലച്ചിത്രങ്ങളുടെ താളുകൾക്ക് വലയത്തിൽ മലയാളചലച്ചിത്രം എന്നു വേണ്ട. ചലച്ചിത്രം എന്നു മാത്രം മതി. ഈ നിർദ്ദേശത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും വോട്ടുചെയ്യുക. (ചർച്ച മുകളിൽ തുടരാവുന്നതാണ്. ഇവിടെ വോട്ട് മാത്രം ചെയ്യുക) --Vssun (സംവാദം) 01:07, 14 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നു --Jairodz (സംവാദം) 03:23, 14 ഡിസംബർ 2011 (UTC)
- എതിർക്കുന്നു - അപൂർണ്ണമായതും വായനക്കാരിൽ സംശയമുളവാക്കുന്നതുമായ ചലച്ചിത്രം എന്നു ചേർക്കുന്നതിനെ ശക്തിയുക്തം എതിർക്കുന്നു. ഇപ്പോൾ നിലവിൽ പിന്തുടരുന്ന ശൈലിക്ക് എന്താണു പ്രശ്നമെന്ന് ഇതുവരെ പറയാൻ ഈ ചർച്ചയിൽ അനുകൂലിക്കുന്നവർക്കാർക്കും കഴിഞ്ഞിട്ടില്ല. ചലച്ചിത്രം എന്നു അപൂർണ്ണമായി ഉപയോഗിക്കാമെന്നാണു തീരുമാനമെങ്കിൽ ബ്രാക്കറ്റിനകത്ത് ച എന്നോ സി എന്നും ഉപയോഗിക്കാമെന്നും നയത്തിൽ ചേർക്കണം. --അനൂപ് | Anoop (സംവാദം) 05:55, 14 ഡിസംബർ 2011 (UTC)
- എതിർക്കുന്നു- --റോജി പാലാ (സംവാദം) 06:04, 14 ഡിസംബർ 2011 (UTC)
- - ഇംഗ്ലീഷ് ഉൾപ്പെടെ മറ്റെല്ലാ വിക്കികളിലും (ചലച്ചിത്രം) / (film) എന്ന ശൈലിയാണ് പിന്തുടരുന്നത്. മലയാളത്തിൽ മാത്രം (മലയാളചലച്ചിത്രം) എന്നത് അനാവശ്യമായി ഉപയോഗിക്കാൻ ഇടവന്നത് ചലച്ചിത്രപട്ടികകളിലെ ലിങ്കുകൾ കാരണമാണ്. തെറ്റിധാരണ വരാത്ത അവസരങ്ങളിൽ (ഉദാ:
കാഴ്ച (മലയാളചലച്ചിത്രം)--> കാഴ്ച (ചലച്ചിത്രം)) ചലച്ചിത്രം എന്ന ശൈലി ഉപയോഗിക്കുന്നതിലെ പ്രശ്നമെന്താണെന്നും ഇതിനെ എതിർക്കുന്നവർ വ്യക്തമാക്കിയിട്ടില്ല. --Jairodz (സംവാദം) 06:16, 14 ഡിസംബർ 2011 (UTC) - അനുകൂലിക്കുന്നു ച എന്നു മാത്രം ചേർക്കുന്നത് സംശയം ഉളവാക്കും, എന്നാൽ ചലച്ചിത്രം എന്ന് ചേർക്കുന്നത് താൾ ചലച്ചിത്രത്തേക്കുറിച്ചാണ് എന്നറിയാൻ സഹായിക്കും, തലക്കെട്ടുകൾ ലഘൂകരിക്കണം എന്നഭിപ്രായം --കിരൺ ഗോപി 06:17, 14 ഡിസംബർ 2011 (UTC)
- ഇംഗ്ലീഷ് വിക്കി അതു പോലെ പകർത്തുകയല്ല മലയാളം വിക്കിപീഡിയയുടെ ലക്ഷ്യം. ഇവിടെ ശൈലി എങ്ങനെ വേണമെന്ന് തീരുമാനിക്കേണ്ടത് മലയാളം വിക്കിപീഡിയരാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഒരു തെറ്റായ പ്രവണത മലയാളം വിക്കിപീഡിയയിലും ആരംഭിക്കണം എന്നു പറയുന്നത് ബാലിശമാണ്. അല്ലെങ്കിൽ വിക്കിപീഡിയ എന്തെന്നറിയാത്തതിലുള്ള പ്രശ്നമാണ്. കാഴ്ച (മലയാളചലച്ചിത്രം) എന്നത് പൂർണ്ണവും അർഥവത്തായതുമായ തലക്കെട്ടാണ്. കാഴ്ച (ചലച്ചിത്രം) എന്നത് അപൂർണ്ണവും വായനക്കാരിൽ സംശയമുളവാക്കുന്നവയുമാണ്. വിക്കിപീഡിയയിൽ എഴുതപ്പെടുന്ന ഓരോ വരിയും അതിന്റെ വായനാക്കാരനു വേണ്ടിയുള്ളതാണ്. അല്ലാതെ അത് എഴുതുന്നവരുടെ സൗകര്യത്തിനനുസരിച്ച് മാറ്റാനുള്ളതല്ല. --അനൂപ് | Anoop (സംവാദം) 06:40, 14 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നു ആത്യന്തികമായി വിക്കിപീഡിയയിലെ ഏതു താളിന്റേയും ആശയതലം “പൊതു” എന്നും അതിനുകീഴിൽ മാത്രം ചലച്ചിത്രം എന്നും അതിനും കീഴിൽ മാത്രം “മലയാളത്തിലുള്ള ചലച്ചിത്രം” എന്നുമാണു്. ഒരേ തലത്തിൽ തുല്യമായ പേരുള്ള മറ്റൊരു എതിരാളിത്താൾ വരുന്നതുവരെ ഓരോ പേജുകളും (അതിന്റെ ശീർഷകം) അതിനു കഴിയാവുന്നത്ര ഉയർന്ന തലത്തിലായിരിക്കണം. കൂടുതൽ വിശദീകരണം മുകളിലെ ചർച്ചയിൽ. ViswaPrabha (വിശ്വപ്രഭ) (സംവാദം) 06:48, 14 ഡിസംബർ 2011 (UTC)
- തെറ്റിദ്ധാരണയുണ്ടാക്കാത്ത മലയാളചലച്ചിത്രങ്ങളുടെ താളുകൾക്ക് വലയത്തിൽ മലയാളചലച്ചിത്രം എന്നു വേണ്ട. ചലച്ചിത്രം എന്നു മാത്രം മതി -- അതു ലേഖനം വായിച്ചാൽ മാത്രമല്ലേ മലയാളമാണോ എന്നു തിരിച്ചറിയാൻ സാധിക്കൂ. ഒറ്റവാക്കിൽ മലയാളചലച്ചിത്രം എന്നു തിരിച്ചറിയുന്നതിനെന്തിനാണ് ഒരു തടസം നിൽക്കുന്നത്. അറിവുപകരാനുള്ള എളുപ്പവഴിയെ എന്തിനു മൂടി വെയ്ക്കണം. തലക്കെട്ടിൽ തന്നെ ലേഖനത്തിലെ ഉള്ളടക്കത്തെ തിരിച്ചറിയാനുള്ള വഴിയെ എന്തിനു കൊട്ടിയടക്കണം. ഇതെല്ലാം വെറും ബാലിശം. മുന്നോട്ടു പോകുമ്പോൾ മലയാളചലച്ചിത്രമെന്ന വർഗ്ഗം തന്നെ അന്യമാകുമോ? എല്ലാം ചലച്ചിത്രം തന്നെയല്ലേ പിന്നെന്തിനൊരു വേർതിരിവ്?--റോജി പാലാ (സംവാദം) 06:58, 14 ഡിസംബർ 2011 (UTC)
┌─────────────────────────────────┘
എന്താണ് ബാലിശം? വെവ്വേറെ ഭാഷകളിൽ ഒരേ പേരിൽ ചലച്ചിത്രമില്ലങ്കിൽ വെറുതേ ആ ഭാഷയുടെ പേര് എന്തിനാണ് ചലച്ചിത്രത്തിൽ കുത്തി നിറയ്ക്കുന്നത്. ജുറാസ്സിക് പാർക്ക് ( ഇംഗ്ലീഷ് ചലച്ചിത്രം) എന്ന തലക്കെട്ട് വേണമെന്നാണോ പറയുന്നത്? --കിരൺ ഗോപി 07:26, 14 ഡിസംബർ 2011 (UTC)
- - ഇംഗ്ലീഷ് വിക്കിപീഡിയ അതു പോലെ പകർത്തണമെന്ന് എന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്നാൽ അവിടെ ഉപയോഗിക്കുന്ന ഒരു ഉചിതമായ ശൈലി മലയാളം വിക്കിപീഡിയയിൽ സ്വീകരിക്കുന്നതിൽ ഒരു തെറ്റുമില്ല. കാഴ്ച (ചലച്ചിത്രം) എന്നുള്ളത് വായനക്കാരിൽ ഏതു തരത്തിലുള്ള സംശയമാണ് ഉളവാക്കുന്നത്? നായിക, പ്രണയം, ഋതു, ജലോത്സവം, പതാക, രസതന്ത്രം, തന്മാത്ര, ചതുരംഗം, ആകാശഗംഗ, ലേലം, സ്ഫടികം... എന്നിങ്ങനെയുള്ള തലക്കെട്ടുകളുടെ കൂടെ മലയാളചലച്ചിത്രം എന്നു ചേർക്കേണ്ട ആവശ്യമെന്താണ്? ചലച്ചിത്രം എന്നുള്ളത് പൂർണ്ണവും വായനക്കാരന് വിഷയം തിരിച്ചറിയാൻ പര്യാപ്തവുമാണ്. --Jairodz (സംവാദം) 07:01, 14 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നു വായനക്കാരന് തിരയുന്നത് "എന്താണെന്ന്" വളരെ ലളിതമായി മസസ്സിലാക്കാൻ ചലച്ചിത്രം എന്നു മാത്രം മതിയാകും. മലയാളചലച്ചിത്രം എന്നത് ചേർക്കേണ്ട സാഹചര്യം മറ്റ് ഭാഷകളിലും ഇതേ തലക്കെട്ടിൽ ചലച്ചിത്രങ്ങളുള്ളപ്പോൾ ആണ്. --എഴുത്തുകാരി സംവാദം 07:11, 14 ഡിസംബർ 2011 (UTC)
- ലളിതമായി കൂടുതൽ മനസിലാക്കുന്നതിനെ എല്ലാവരുംകൂടി പടിയടക്കുന്നു. --റോജി പാലാ (സംവാദം) 07:30, 14 ഡിസംബർ 2011 (UTC)
- ചർച്ച മുകളിൽ മതിയെന്ന നിർദ്ദേശം ബഹുമാനിക്കപ്പെടാതെ പോകുകയാണോ എന്നറിയില്ല. പക്ഷേ, ഇവിടെത്തന്നെ ഇതു ചേർക്കുന്നതാണു് അനുയോജ്യം എന്നു കരുതുന്നു.
- വിക്കിപീഡിയയിൽ ലാളിത്യം എന്നതു് ഏതു ദിശയിൽ നിന്നാണു് നോക്കുന്നതു് എന്നതിനനുസരിച്ച് ആപേക്ഷികമാണു്. വിക്കിപീഡിയ എന്ന പൊതുസഞ്ചയത്തിൽ നിന്നു നോക്കുമ്പോൾ ഋതു എന്നാൽ ഒരു വായനക്കാരനു് എന്തൊക്കെയാവാം എന്നതിനെ ആശ്രയിച്ചിരിക്കും അതിനൊപ്പം ചേർക്കേണ്ട വിശേഷണ(1)/വിശേഷണ(2)/വിശേഷണ(3)/വിശേഷണ(...)പദങ്ങൾ. ഋതു എന്നതു് കാലത്തിന്റെ ഒരു രൂപഭേദമാകാം. അതിൽപ്പരം ഒരു മലയാളചലച്ചിത്രമാവാം. അതിലുമപ്പുറം ഒരു ഹിന്ദി പടവുമാകാം. നാളെ ഒരു സിനിമാനടി ആ പേരിൽ വന്നുകൂടാ എന്നില്ല. പക്ഷേ, അവൾ വരുന്നതുവരേയ്ക്കും ഋതു (സിനിമാ നടി) (അല്ലെങ്കിൽ ഋതു (ഹിന്ദി ചലച്ചിത്രം)) അതുമല്ലെങ്കിൽ ഋതു (2012ലെ ചലച്ചിത്രം) എന്നു ചേർക്കുന്നതിൽ അർത്ഥമില്ല.
- വായനക്കാരനെ സംബന്ധിച്ചിടത്തോളം പ്രസക്തിയനുസരിച്ച് പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ വാക്കാണു ലളിതം. പ്രസക്തികൾ കാലം ചെല്ലുംതോറും മാറിക്കൊണ്ടിരിക്കും. ആദ്യം വരുന്ന ശീർഷകം അതിനനുസരിച്ച് മാറിക്കൊള്ളണമെന്നില്ല.
- ചുരുക്കത്തിൽ പ്രത്യേകിച്ച് വ്യതിരിക്തതയുടെ ആവശ്യമില്ലെങ്കിൽ (അല്ലെങ്കിൽ ആവശ്യം വരുന്നതുവരെ) ഒരു ശീർഷകം അതിന്റെ വർഗ്ഗത്തിന്റെ സ്വഭാവം കാണിക്കേണ്ടതില്ല. വായിക്കാൻ വരുന്നവർക്കു് അതാണു് കൂടുതൽ ലളിതം.
- ഒരിക്കൽ ഇതൊരു സാർവ്വത്രികനയമായാൽ, ഇതേ നയം എല്ലാ തരം വിഷയങ്ങളിലും (ചലച്ചിത്രം, അതിൽ തന്നെ വിവിധ തരം/ഭാഷ/വർഷം), സാഹിത്യകൃതികൾ, വ്യക്തിനാമങ്ങൾ, ശ്ലോകങ്ങൾ, രാഗങ്ങൾ, നദികൾ തുടങ്ങി ഏതു വർഗ്ഗങ്ങളിലും ഇതേ നയം വ്യക്തമായും കൃത്യമായും പിന്തുടരാം എന്നതാണു് ഇത്തരമൊരു വീക്ഷണത്തിന്റെ പ്രധാനമെച്ചം.
- (കൂട്ടത്തിൽ ഒരു സംശയം കൂടി: പോളിങ്ങ് ഓഫീസറുടെ വോട്ടു കണ്ടില്ലല്ലോ!) ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:01, 14 ഡിസംബർ 2011 (UTC)
- എഡിറ്റർ എന്ന നിലയിൽ മാത്രം വിക്കിപീഡിയയെ കാണുന്നതു കൊണ്ടുള്ള പ്രശ്നങ്ങളാണ് മുകളിൽ ഭംഗിയായി അവതരിക്കപ്പെട്ടിരിക്കുന്നത്. ഋതു (ചലച്ചിത്രം) എന്നെഴുതിയാൽ അതൊരു മലയാള ചലച്ചിത്രമാണെന്നു നമ്മൾ കരുതുന്നത് ആ വിഷയത്തിൽ നമുക്ക് അവഗാഹമുള്ളതുകൊണ്ടാണ്. അല്ലെങ്കിൽ ആ ചലച്ചിത്രത്തെക്കുറിച്ചു നമുക്ക് മുൻ അറിവുകൾ ഉള്ളതു കാരണമാണ്. വിഷയത്തിൽ അവഗാഹമുള്ള വ്യക്തിക്ക് കൂടുതൽ അറിവു പകർന്നു കൊടുക്കുന്നതിനു മാത്രമായി വിക്കിപീഡിയ ചുരുങ്ങരുത്. വിഷയത്തെക്കുറിച്ച് യാതൊരു അറിവില്ലാത്ത വ്യക്തിക്കും വിഷയത്തെക്കുറിച്ച് ഏറ്റവും പുതിയതും, പൂർണ്ണവുമായ അറിവു പകർന്നു നൽകുന്നതിനാവണം വിക്കിപീഡിയ. അല്ലെങ്കിൽ നിരന്തരം പുതുക്കപ്പെടുന്നതും ആർക്കും തിരുത്താവുന്നതുമായൊരു സർവ്വവിജ്ഞാനകോശം ഒരു പിടി തലമുതിർന്ന എഡിറ്റർമാർക്കും അവരുടെ ശിങ്കിടികളായ മറ്റു എഡിറ്റർമാർക്കും മാത്രമായി ചുരുങ്ങും( മലയാളം വിക്കിപീഡിയയെപ്പറ്റി പുറത്തു നിന്നു കേൾക്കുന്ന ഒരു പ്രധാന പരാതി ഇതു തന്നെ ആണെന്നു കൂടി ഈ അവസരത്തിൽ ഓർമ്മിപ്പിക്കട്ടെ.) ഒരു ലേഖനത്തിന്റെ തലക്കെട്ടു ലളിതമായിരിക്കണം എന്നതിനേക്കാൾ പ്രാധാനം പൂർണ്ണവും വ്യക്തവുമായിരിക്കണം എന്നുള്ളതിനാണ്. ആയതു കൊണ്ടു തന്നെ മറ്റു ലേഖനങ്ങളിൽ കൃത്യമായും വ്യക്തമായും തിരിച്ചറിയപ്പെടേണ്ട ആവശ്യമുണ്ടെങ്കിൽ അവിടെ <ഭാഷ>ചലച്ചിത്രം (ഉദാഹരണം : മലയാളചലച്ചിത്രം) എന്നു തന്നെ ഉപയോഗിക്കുക. നീലത്താമര (2009) എന്ന തലക്കെട്ട് ഈ ചലച്ചിത്രത്തെക്കുറിച്ച് ഒരിക്കൽ പോലെങ്കിലും കേട്ടിട്ടില്ലാത്ത വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കുകയേ ഉള്ളൂ. വിക്കിപീഡിയയുടെ ഉദ്ദേശശുദ്ധിയെ തന്നെ തകർക്കുന്ന രീതിയിലുള്ള ഈ നയരൂപീകരണത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കാനാവില്ല. നിർത്തുന്നു.--അനൂപ് | Anoop (സംവാദം) 08:23, 14 ഡിസംബർ 2011 (UTC)
- അനൂപേ, വിക്കിപീഡിയ എന്ന പേരിലുള്ള ഒരു സ്ക്രീൻ എന്റെ മുമ്പിലുണ്ടെങ്കിൽ, വായിക്കാനായാലും എഴുതാനായാലും, അതിനു മുമ്പിൽ ഒരു അക്ഷരമെങ്കിലും ടൈപ്പ് ചെയ്യുന്നുണ്ടെങ്കിൽ, ആ നിമിഷങ്ങളിലൊക്കെ, ആദ്യമായും അവസാനമായും ഞാൻ ഒരു വിക്കിവായനക്കാരനാണു്. അതും ‘ഞാൻ‘ ആയിട്ടല്ല. പ്രായമായ, മലയാളമല്ലാതെ മറ്റൊരു ഭാഷയുമറിയാത്ത, പ്രൈമറി സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള, സ്വന്തം ഗ്രാമം വിട്ട് പരസഹായം കൂടാതെ പുറത്തൊരിടത്തും പോയിട്ടില്ലാത്ത, സങ്കീർണ്ണമായ സാങ്കേതികവിദ്യകൾ ഒന്നും പുതുതായി അറിയാനുള്ള ശേഷിയോ ശേമുഷിയോ ബാക്കിയില്ലാത്ത, എങ്കിലും നൈസർഗ്ഗികമായ യുക്തിബോധത്തിലും സാഹിത്യസാമൂഹ്യചിന്തകളിലും എന്നെക്കാളൊക്കെ വളരെ ഉയർന്നു മികച്ചതെന്നു ഞാൻ അഭിമാനിക്കുന്ന, ആരാധിക്കുന്ന എന്റെ സ്വന്തം, അമ്മയ്ക്കു് ആ സ്ക്രീൻ കാണുമ്പോൾ, എന്തു മനസ്സിലാവും എന്ന പ്രതീക്ഷയോടെയും ആശങ്കയോടെയും ഉത്തരവാദിത്തബോധത്തോടെയും കൂടിയാണു് മലയാളം വിക്കിപീഡിയയുടെ മുന്നിൽ ഏതുനിമിഷവും ഞാനിരുന്നിട്ടുള്ളതു്. അതേ മാനസികഭാവത്തിന്റെ പൂർണ്ണകാഷ്ഠയിലാണു് മുകളിലുള്ള വിശദീകരണവും എഴുതിയിട്ടുള്ളതു്.
-
- വിക്കിപീഡിയ എന്തായിരിക്കണമെന്നു് എന്നെ സംബന്ധിച്ചിടത്തോളമുള്ള, പരമപ്രാധാനമെന്നു ഞാൻ കരുതുന്ന അഭിപ്രായം ഈയിടെ ഒരു ഗൂഗിൾ പ്ലസ്സിൽ ഇട്ടിരുന്നു. (അതിപ്പോൾ എന്റെ ഉപയോക്തൃതാളിലേക്കു ചേർത്തെഴുതിയിട്ടുണ്ടു്.
- അതുകൊണ്ട് പ്രിയപ്പെട്ട അനൂപ് ഒരിക്കൽകൂടി സ്വന്തം അഭിപ്രായം വിശകലനം ചെയ്തുനോക്കുക. Progressive inquiry or "Progressive elaboration" is the great technique by which humans excel in their intelligence and knowledge acquisition plans. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:14, 14 ഡിസംബർ 2011 (UTC)
- ഇപ്പോൾ പിന്തുടരുന്ന രീതിയിലെ അപാകത ചൂണികാണ്ടിച്ചതിന് നന്ദി, നിലവിൽ നീലത്താമര (2009) എന്നാണ് തലക്കെട്ട് പുതിയ നിർദ്ദേശപ്രകാരം അത് നീലത്താമര (2009-ലെ ചലച്ചിത്രം) എന്നാവുമെല്ലോ, ആ തലക്കെട്ടിൽ വായനക്കാരന് എന്ത് ആശയക്കുഴപ്പം ആണ് ഉണ്ടാക്കുന്നത്? --കിരൺ ഗോപി 08:56, 14 ഡിസംബർ 2011 (UTC)
- വിക്കിപീഡിയ എന്ന സംരംഭം നമ്മൾ ജീവിച്ചിരിക്കുന്ന കാലം മാത്രമല്ലെന്നു ഓർമ്മിക്കുക. വിശാലമായ ഒരു അറിവിനെ ചുരുക്കിക്കെട്ടുകയാണ് ഇതിലൂടെ ചെയ്യുന്നത്. മറ്റൊരു സംഭവത്തിന്റെയോ വസ്തുവിന്റെയോ എന്തിന്റെയെങ്കിലും പേരിൽ ഒരു ചിത്രമുണ്ടെങ്കിൽ തലക്കെട്ടു കൊണ്ട് അതിനെ അല്പം ആഴത്തിൽ തിരിച്ചറിയപ്പെട്ടാലുള്ള കുഴപ്പം എന്തെന്നു വ്യക്തമാകുന്നില്ല. അല്ലെങ്കിൽ ചർച്ച നടത്തിയവർ ആ കുഴപ്പത്തെ വ്യക്തമാക്കാനൊട്ടു ശ്രമിച്ചിട്ടുമില്ല, വ്യക്തമായി പരാമർശിക്കുവാനും സാധിച്ചിട്ടില്ല. ഇംഗ്ലീഷ് വിക്കിയുടെ ചുവട് പിടിച്ച് ചലച്ചിത്രമെന്നാക്കിയശേഷം പിന്നീട് ഇംഗ്ലീഷ് വിക്കിയിൽ ഭാഷ ചേർക്കൽ നടപ്പിൽ വന്നാൽ മലയാളം വിക്കി വീണ്ടും അതിലേക്കു മാറാൻ ശ്രമിക്കുമോ? --റോജി പാലാ (സംവാദം) 08:56, 14 ഡിസംബർ 2011 (UTC)
- അതായത് ഇപ്പോഴെ തലക്കെട്ടുകൾ മമ്മൂട്ടി (മലയാളചലച്ചിത്രനടൻ), സച്ചിൻ തെൻഡുൽക്കർ (ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരൻ), തുടങ്ങിയ രീതിയിലാക്കണോ? --കിരൺ ഗോപി 08:59, 14 ഡിസംബർ 2011 (UTC)
ചർച്ച എന്തിനെക്കുറിച്ചാണ്?--റോജി പാലാ (സംവാദം) 09:01, 14 ഡിസംബർ 2011 (UTC)
- വിശാലമായ ഒരു അറിവിനെ ചുരുക്കിക്കെട്ടുകയാണ് ഇതിലൂടെ ചെയ്യുന്നത്. മുകളിൽ സൂചിപ്പിച്ച ആ വിശാലതയെയാണ് ഉദ്ദേശിച്ചത്--കിരൺ ഗോപി 09:05, 14 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നു-- ടൈറ്റാനിക് (ചലച്ചിത്രം) മതി.
ടൈറ്റാനിക് (ഇംഗ്ലീഷ് ചലച്ചിത്രം)അനാവശ്യമാണ് ഇങ്ങനൊരു തലക്കെട്ട്. -രാജേഷ് ഉണുപ്പള്ളി Talk 10:04, 14 ഡിസംബർ 2011 (UTC)
- അനുകൂലിക്കുന്നു --Vssun (സംവാദം) 16:14, 14 ഡിസംബർ 2011 (UTC)
തീരുമാനം: 6 പേർ അനുകൂലിച്ചും 2 പേർ എതിർത്തും വോട്ടുചെയ്തിരിക്കുന്നു. ആശയക്കുഴപ്പമുണ്ടാക്കാത്ത ചലച്ചിത്രത്താളുകളിൽ വലയത്തിൽ ചലച്ചിത്രം മാത്രം ഉപയോഗിക്കാം എന്ന മുകളിലെ നിർദ്ദേശം പിന്തുടരാവുന്നതാണ് -- Vssun (സംവാദം) 17:39, 21 ഡിസംബർ 2011 (UTC) |
ബോട്ടിന് താൽക്കാലിക സിസോപ്പ്
തിരുത്തുകഇവിടെ നാനൂറോളം താളുകൾ നീക്കം ചെയ്യാനുണ്ട്. സിസോപ്പ് അക്കൗണ്ടിൽ നിന്നും ബോട്ട് പ്രോഗ്രാം പ്രവർത്തിപ്പിച്ച് ഇത് എളുപ്പത്തിൽ ചെയ്യാം. എന്നാൽ ബോട്ടിന് താൽക്കാലിക അഡ്മിൻ പദവി നൽകി ബോട്ട് പ്രോഗ്രാം പ്രവർത്തിപ്പിക്കുന്നതാണ് നല്ല കീഴ്വഴക്കമെന്ന് കരുതുന്നു. അതുകൊണ്ട് അത്യാവശ്യസന്ദർഭങ്ങളിൽ സിസോപ്പ് അവകാശം നിശ്ചിതകാലയളവിലേക്ക് (സ്വതേ 3 ദിവസം) ബോട്ടുകൾക്ക് നൽകാൻ ഒരു നയം വേണമെന്ന് കരുതുന്നു. ഇത്, സിസോപ്പ് അവകാശമുള്ള ഉപയോക്താക്കൾ പ്രവർത്തിപ്പിക്കുന്ന ബോട്ടുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും വേണം. അഭിപ്രായം പറയുക. --Vssun (സംവാദം) 02:54, 15 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു--കിരൺ ഗോപി 18:50, 15 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു--ViswaPrabha (വിശ്വപ്രഭ) (സംവാദം) 19:26, 15 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു--വൈശാഖ് കല്ലൂർ (സംവാദം) 04:49, 17 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു--എഴുത്തുകാരി സംവാദം 07:04, 17 ജനുവരി 2012 (UTC)
- അനുകൂലിക്കുന്നു--ജേക്കബ് (സംവാദം) 17:53, 17 ജനുവരി 2012 (UTC)
- കാര്യനിർവാഹക അവകാശങ്ങളുള്ള യന്ത്രങ്ങൾ (botadmin) എന്ന ഉപയോക്തൃവിഭാഗത്തെ മലയാളം വിക്കിയിൽ കൊണ്ടുവന്നാൽ ഈ പ്രശ്നം പരിഹരിക്കാവുന്നതല്ലേയുള്ളു. നിലവിൽ മൂന്ന് ദിവസത്തേ അഡ്മിൻ അവകാശം കിട്ടിയാലും മെറ്റായിൽ പോയി ഒഴിവാക്കാൻ നടക്കണം. പുതിയ ഉപയോക്തൃവിഭാഗമായാൽ ക്രാറ്റിന് തന്നെ ചെയ്യാവുന്നതേയുള്ളു അല്ലെങ്കിൽ ആവശ്യം കഴിഞ്ഞ് സ്വന്തമായി നീക്കം ചെയ്യുകയും ചെയ്യാം. --കിരൺ ഗോപി 11:28, 18 ജനുവരി 2012 (UTC)
- --Vssun (സംവാദം) 14:53, 18 ജനുവരി 2012 (UTC)
- ഒരു ബഗ്ഗിട്ട് ചർച്ച ആവഴിക്കാക്കിക്കൂടെ? --കിരൺ ഗോപി 17:56, 18 ജനുവരി 2012 (UTC)
- ബഗ് ഇവിടെക്കാണുക --Vssun (സംവാദം) 18:16, 18 ജനുവരി 2012 (UTC)
- താൽക്കാലിക ആവശ്യത്തിനു അനുവദിക്കുന്ന ബോട്ടുകൾക്ക് സ്വന്തമായി ഈ അവകാശം നീക്കം ചെയ്യുന്നതിന്കൂടി നൽകുന്നതിൽ തെറ്റില്ലന്ന് കരുതുന്നു. --കിരൺ ഗോപി 18:26, 18 ജനുവരി 2012 (UTC)
- + ഇത് ബഗ്ഗിൽ കൂട്ടിച്ചേർത്തു. --Vssun (സംവാദം) 16:16, 19 ജനുവരി 2012 (UTC)
- താൽക്കാലിക ആവശ്യത്തിനു അനുവദിക്കുന്ന ബോട്ടുകൾക്ക് സ്വന്തമായി ഈ അവകാശം നീക്കം ചെയ്യുന്നതിന്കൂടി നൽകുന്നതിൽ തെറ്റില്ലന്ന് കരുതുന്നു. --കിരൺ ഗോപി 18:26, 18 ജനുവരി 2012 (UTC)
വിക്കിപീഡിയ:കാര്യനിർവാഹക അവകാശങ്ങളുള്ള യന്ത്രങ്ങൾ പുതിയ യൂസർഗ്രൂപ്പ് നടപ്പിൽ വന്നു. --Vssun (സംവാദം) 01:23, 21 ജനുവരി 2012 (UTC)
റോന്തു ചുറ്റുന്നവർ വിശ്വസ്തരല്ലേ? ആവശ്യമെങ്കിൽ അവർക്കു നൽകുന്നത് തെറ്റാകുമോ?--Roshan (സംവാദം) 02:54, 21 ജനുവരി 2012 (UTC)
- കാര്യനിർവാഹകരുടെ പണി എളുപ്പത്തിലാക്കുക എന്ന ഉദ്ദേശ്യമാണ് ഈ ഗ്രൂപ്പിനുള്ളത്. അതുകൊണ്ടാണ് കാര്യനിർവാഹകർക്കായി പരിമിതമാക്കണമെന്നു പറഞ്ഞത്. അതാണ് നല്ലതെന്നും കരുതുന്നു. --Vssun (സംവാദം) 03:25, 22 ജനുവരി 2012 (UTC)
കർണാടക / കർണ്ണാടക/ കർണ്ണാടകം --> കർണാടകം
തിരുത്തുകമുമ്പ് ഇക്കാര്യത്തിൽ ചർച്ചചെയ്തു് സമവായത്തിലെത്തിയിട്ടുണ്ടോ എന്നറിയില്ല. ഈ താളിലെ ചർച്ചയിലേക്കു് ക്ഷണിച്ചുകൊള്ളുന്നു ViswaPrabha (വിശ്വപ്രഭ) (സംവാദം) 14:42, 11 ഡിസംബർ 2011 (UTC)
- സംവാദം:കർണാടക കാണുക. --Vssun (സംവാദം) 15:07, 11 ഡിസംബർ 2011 (UTC)
തിരഞ്ഞെടുത്ത ചിത്രത്തിനുള്ള മാനദണ്ഡങ്ങൾ
തിരുത്തുകചിത്രങ്ങൾ തിരഞ്ഞെടുക്കാൻ അവ ലേഖനങ്ങളിൽ ഉപയോഗിക്കുന്നവ ആയിരിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഒരു സമവായത്തിലെത്തേണ്ടതുണ്ട്. അങ്ങനെയില്ലെങ്കിൽ മാനദണ്ഡങ്ങൾ കൂടുതൽ വ്യക്തമാകുന്ന രീതിയിൽ തിരുത്തണം എന്നാണ് എന്റെ അഭിപ്രായം. --AneeshJose (സംവാദം) 05:48, 11 ജൂലൈ 2012 (UTC)
നിലവിൽ ഉപയോഗിക്കുന്നവ കൂടാതെ ഉപയോഗിക്കവുന്നവ(സമീപഭാവിയിൽ)യെയും കൂടെ ഉൾപ്പെടുത്തേണ്ടതല്ലേ? ബിനു (സംവാദം) 06:19, 11 ജൂലൈ 2012 (UTC)
- ചിത്രത്തെ സംബന്ധിക്കുന്ന ഒരു ലേഖനം മലയാളം വിക്കിയിൽ ഉണ്ടോ എന്നു എങ്ങനെ അറിയും --AneeshJose (സംവാദം) 13:43, 17 ജൂലൈ 2012 (UTC)
- ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻഗണന. എന്നു ഇപ്പോൾ തന്നെ മാനദണ്ഡങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇനിയെന്താണു മാറ്റം വരുത്തേണ്ടതെന്ന് മനസിലായിട്ടില്ല. --Anoop | അനൂപ് (സംവാദം) 13:55, 17 ജൂലൈ 2012 (UTC)
- നിർബന്ധമായും ലേഖനത്തിൽ ഉണ്ടായിരിക്കണം എന്നല്ലല്ലോ പറഞ്ഞിരിക്കുന്നത്. ഇവിടെയുള്ള സംവാദം ശ്രദ്ധിക്കുക. --AneeshJose (സംവാദം) 14:07, 17 ജൂലൈ 2012 (UTC)
- ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻഗണന. എന്നു ഇപ്പോൾ തന്നെ മാനദണ്ഡങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇനിയെന്താണു മാറ്റം വരുത്തേണ്ടതെന്ന് മനസിലായിട്ടില്ല. --Anoop | അനൂപ് (സംവാദം) 13:55, 17 ജൂലൈ 2012 (UTC)
- തിരഞ്ഞെടുക്കുന്നവർക്ക് ഏതു ലേഖനത്തിൽ പരാമർശിക്കുന്ന ചിത്രമെന്ന് എല്ലായ്പ്പോഴും തിരിച്ചറിയാൻ സാധിക്കണമെന്നില്ല. പട്ടിയോ പൂച്ചയോ അങ്ങനെ എളുപ്പമുള്ള ചിത്രങ്ങൾ ആണെങ്കിൽ കണ്ട് മനസ്സിലാക്കാം. ഏതു ലേഖനവുമായാണ് ബന്ധമെന്ന് മനസിലാക്കാൻ സാധിക്കാത്തവ തിരഞ്ഞെടുക്കുന്നവർക്ക് ബുദ്ധിമുട്ടു നേരിടും. അതിനാൽ തിരഞ്ഞെടുക്കാൻ സമർപ്പിക്കുമ്പോൾ ആ കമന്റ് കൂടി ഉൾപ്പെടുത്തി സമർപ്പിച്ചാൽ മതിയാകും. ലേഖനവുമായി ബന്ധമില്ലാത്ത ചിത്രം തിരഞ്ഞെടുക്കാൻ സാധിക്കില്ല. അല്ലെങ്കിൽ സമർപ്പിക്കുമ്പോൾ നിർബന്ധമായും ലേഖനത്തിൽ ഉൾപ്പെടുത്തുക. ഇനി അത് താളിൽ ചിത്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നാണെങ്കിൽ നിലവിലുള്ള ഒരു ചിത്രം മാറ്റി പകരം ചേർത്താൽ മതിയാകും.--റോജി പാലാ (സംവാദം) 14:01, 17 ജൂലൈ 2012 (UTC)
- തിരഞ്ഞെടുക്കാൻ സമർപ്പിക്കുമ്പോൾ ബന്ധപ്പെട്ട ലേഖനത്തിന്റെ കണ്ണി നൽകണം (ചിത്രം ലേഖനത്തിലില്ലെങ്കിൽ). താളിലെ നിലവിലുള്ള ചിത്രം മാറ്റി തിരഞ്ഞെടുക്കാൻ സമർപ്പിക്കുന്നവ ചേർക്കുന്നത് നല്ല രീതിയല്ല. അനാവശ്യമായി ചിത്രങ്ങൾ മാറ്റപ്പെടാനും ലേഖനത്തിന്റെ വ്യക്തത നഷ്ടപ്പെടാനും ഇടയുണ്ട്. ചിത്രം ലേഖനവുമായി ബന്ധപ്പെട്ടവയാകണം. ലേഖനം മനസ്സിലാകാൻ സാധിക്കുന്ന വിധത്തിലുള്ളതാവണം എന്നത് നിർബ്ബന്ധമാണ്. --Ranjithsiji (സംവാദം) 14:38, 17 ജൂലൈ 2012 (UTC)
- വിക്കിപീഡിയ ഒരു പ്രമാണസംഭരണി (കോമൺസ് പോലെ) മാത്രമല്ലാത്തതിനാൽ, ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കണമെന്നാണ് എന്റെ അഭിപ്രായം. മാനദണ്ഡങ്ങളിൽ അത് വ്യക്തമാകുന്നില്ലെങ്കിൽ അത് വ്യക്തമാക്കി എഴുതേണ്ടതാണ്. --Vssun (സംവാദം)
- ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ അവ ലേഖനങ്ങളിൽ ഉപയോഗിക്കുന്നവ ആയിരിക്കേണ്ട ആവശ്യം വെകുക വഴി ലേഖനങ്ങൾ ചിത്ര സഞ്ചയം ആയി മാറും . നാമനിർദേശം ചെയുപ്പോൾ ഒരു ലിക് ആ ലേഖനത്തിലേക് കൊടുത്താൽ മതി , ഇല്ലെകിൽ ചിത്രങ്ങൾ മാറ്റപ്പെടാനും ലേഖനത്തിന്റെ വ്യക്തത നഷ്ടപ്പെടാനും ഇടയുണ്ട്. ....Irvin Calicut.......ഇർവിനോട് പറയു... 05:55, 18 ജൂലൈ 2012 (UTC)
- സുനിലിനോട് യോജിക്കുന്നു. വിക്കിപീഡിയ പോലൊരു വിജ്ഞാനകോശത്തിൽ ലേഖനത്തിനായിരിക്കണം പ്രാധാന്യം ചിത്രത്തിനാവരുത്. അതുകൊണ്ടു തന്നെ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ മാത്രമേ തെരഞ്ഞെടുക്കാവൂ. ചിത്രവുമായി ബന്ധപ്പെട്ട ലേഖനമില്ലെങ്കിൽ അതു സൃഷ്ടിച്ച് അടിസ്ഥാന വിവരങ്ങളെങ്കിലും ചേർത്ത മാത്രം ചിത്രം തെരഞ്ഞെടുക്കാൻ നാമനിർദ്ദേശം ചെയ്യുക. ഇതോടൊപ്പം തന്നെ ഒരു ലേഖനത്തിൽ ഒരേ തരത്തിലുള്ള ചിത്രങ്ങൾ ചേർത്ത് അവ തെരഞ്ഞെടുക്കാൻ നാമനിർദ്ദേശം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തണം. --Anoop | അനൂപ് (സംവാദം) 06:20, 18 ജൂലൈ 2012 (UTC)
- ഒരു ലേഖനത്തിൽ ഒരേ തരത്തിലുള്ള ചിത്രങ്ങൾ ചേർത്ത് അവ തെരഞ്ഞെടുക്കാൻ നാമനിർദ്ദേശം ചെയ്യുന്നതും നിരുത്സാഹപ്പെടുത്തണം എന്നത് ശരിയല്ല. ചിത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നതു തന്നെ മികച്ച ചിത്രങ്ങളുടെ അപ്‌ലോഡിങ് പ്രോത്സാഹിപ്പിക്കാനല്ലേ? അതിനാൽ സമർപ്പിക്കുമ്പോൾ ലേഖനത്തിൽ ഇല്ലാത്ത ചിത്രമാണെങ്കിൽ ഏത് താളിൽ ഉപയോഗിക്കാം എന്ന് വ്യക്തമാക്കിയാൽ മതി. ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ചിത്രങ്ങൾ മാത്രമേ തെരഞ്ഞെടുക്കാവൂ. എന്ന നിബന്ധന വച്ചാൽ ലേഖനത്തിൽ ചിത്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാമെന്നേ ഉള്ളു --റോജി പാലാ (സംവാദം) 06:46, 18 ജൂലൈ 2012 (UTC)
- ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ അവസരം നൽകുന്നത് മികച്ച ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കാൻ തന്നെ. പക്ഷെ പത്ത് ഫോട്ടോഗ്രാഫർമാർ ഒരു പൂവിന്റെ വിവിധ ആംഗിളിൽ നിന്നുള്ള ഫോട്ടോകളെടുത്ത് അവയൊക്കെ തെരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നു എന്ന രീതിയിലാണു ഇപ്പോഴത്തെ കാര്യങ്ങൾ. മലയാളം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ പൂവുകളായിരിക്കും. പിന്നെയും പിന്നെയും ഒരേ പൂവിന്റെ വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതു കൊണ്ട് ആർക്കാണു നേട്ടം? --Anoop | അനൂപ് (സംവാദം) 07:01, 18 ജൂലൈ 2012 (UTC)
ലേഖനത്തിലില്ലാത്ത ചിത്രങ്ങൾ തിരഞ്ഞെടുക്കേണ്ടതില്ലെന്നാണ് എന്റെയും അഭിപ്രായം. ഇപ്പോൾ നിലവിലുള്ള മറ്റോരു മാനദന്ധം മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രമായിരിക്കണം എന്നതാണ്. എന്നാൽ മാനദണ്ഡം പാലിക്കുന്നുണ്ടോ എന്ന് എങ്ങനെ ഉറപ്പുവരുത്തും? മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രം എന്ന വർഗ്ഗം ആരും ചിത്രത്തിൽ ചേർത്തു കാണുന്നില്ല. പലരുടെയും കോമൺസിലെയും വിക്കിപീഡിയയിലെയും ഉപയോക്തൃനാമം വ്യത്യസ്തവുമാണ്. ചുരുക്കത്തിൽ കോമൺസിലെ ഏതു ചിത്രവും നാമനിർദേശം ചെയ്യാം എന്ന അവസ്ഥയാണ് ഇപ്പോൾ. --AneeshJose (സംവാദം) 03:47, 25 ജൂലൈ 2012 (UTC)
- തിരഞ്ഞെടുത്ത ചിത്രങ്ങൾ, മികച്ച ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കാൻ മാത്രമായി കാണാതെ വീണ്ടും ചിത്രങ്ങൾ ചേർക്കാനും പുതിയ ഒരു ഉപയോക്താവിനു പ്രജോതനം നൽകുവാനും ഉതകുന്നതാണ്. ചിത്രങ്ങൾ പൂവിന്റെ ആകൃതി, ഉറപ്പിക്കൽ, ദളം എന്നിങ്ങനെ പലഭാഗങ്ങൾ പരാമർശിക്കാൻ യോഗ്യമാണെങ്കിൽ ലേഖനം മിഴിവുള്ളതു തന്നെയാക്കുന്നു. അല്ല ഒരേ വർഗ്ഗസ്വഭാവവും ദൃശ്യ അനുഭൂതിയും തരുന്ന ചിത്രങ്ങളാണെങ്കിൽ കാരണ സഹിതം എതിർക്കുവാൻ തിരഞ്ഞെടുപ്പ് ഉപയോഗിക്കാം.(താറാവ് ചിത്രം ഓർമ്മവരുന്നു)
ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കണം എന്ന നയം വന്നാൽ: ഇങ്ങനെ ഒരു ലേഖനത്തിൽ ഉൾപ്പെടുത്താനും വിവരണമോ ലേ ഔട്ടോ നന്നാകാനും (ലേ ഔട്ട് തകരാറിലാവുന്നതിനേക്കാൾ) സാധ്യതയാണ്. അങ്ങനെയെങ്കിൽ ഈ നയം സ്വാഗതാർഹമാണ്. ഒരു ചിത്രം ചേർക്കാൻ ഒരു ലേഖനം തന്നെ തുടങ്ങിയിട്ടുണ്ട്(നയം വ്യക്തമായിരുന്നില്ല ആ സമയത്ത്). ഇതേ സമയം ലേഖനത്തിൽ സമാനചിത്രങ്ങൾ ഉണ്ടെന്നിരിക്കെ, പുതിയവ ചേർക്കുവാൻ കഴിയാതെ വരുകയും ചെയ്യുന്ന അവസരത്തിൽ, നിർദ്ദേശിക്കാൻ കഴിയാതെ വരാം, ഇത് നിരുത്സാഹകരവുമാണ്. മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രങ്ങൾ എന്ന മാനദണ്ഡം, ചിത്രം കോമൺസിൽനിന്നുള്ളതാകുമ്പോഴുള്ള ആശയക്കുഴപ്പവും നിലനിൽക്കുന്നു. കോമൺസിലെ വർഗ്ഗീകരണമോ ഉപയോക്തൃനാമമോ അടിസ്ഥാനമാക്കി മാത്രം നിർദ്ദേശിക്കാൻ കഴിയാതെ പോകുന്നു. ഈ അവസരത്തിൽ വർഗ്ഗീകരണം ശക്തമാക്കുകയും, നിർദ്ദേശിക്കുന്നത് സ്വയമോ(സ്വന്തം ചിത്രം), അന്വേഷണത്തിനുശേഷമോ (ഉപയോതാവ് മലയാളം വിക്കിപീഡിയനാണോ എന്നത്) ആയിരിക്കണം. --എഴുത്തുകാരി സംവാദം 13:38, 27 ജൂലൈ 2012 (UTC)
- ഇംഗ്ലീഷ് വിക്കിപീഡിയയിലും ചിത്രം തിരഞ്ഞെടുക്കാൻ ലേഖനത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം എന്ന നയം ഉണ്ട്. കൂടാതെ ഒരു ചിത്രം താളിൽ ചേർത്ത് 7 ദിവസമെങ്കിലും കഴിഞ്ഞേ സാധാരണ ഗതിയിൽ നാമനിർദേശം ചെയ്യാവൂ എന്നും നിഷ്കർഷിക്കുന്നു. ആ നയം തന്നെ ഇവിടെയും പിന്തുടരണം എന്നാണ് എന്റെ പക്ഷം. --AneeshJose (സംവാദം) 09:34, 31 ജൂലൈ 2012 (UTC)
- Adds significant encyclopedic value to an article എന്നാണു ഇംഗ്ലീഷ് വിക്കിയിൽ. അതായത് ലേഖനത്തിൽ കാര്യമായി വൈജ്ഞാനികമൂല്യം നൽകുന്ന ചിത്രങ്ങളായിരിക്കണം തെരഞ്ഞെടുക്കുന്നത് എന്ന്. ഇതേ നയം തന്നെ നമുക്കും സ്വീകരിക്കാം എന്നു കരുതുന്നു. ഇങ്ങനെയാകുമ്പോൾ ഒരേ ലേഖനത്തിൽ ചേർത്ത നിരവധി ആംഗിളുകളിലുള്ള താറാവുകൾ തെരഞ്ഞെടുക്കുന്നത് നമുക്ക് ഒഴിവാക്കുകയും ചെയ്യാം.--Anoop | അനൂപ് (സംവാദം) 10:07, 31 ജൂലൈ 2012 (UTC)
- ചിത്രം തിരഞ്ഞെടുക്കാൻ ലേഖനത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം, കൂടാതെ ഒരു ചിത്രം താളിൽ ചേർത്ത ശേഷമേ നാമനിർദേശം ചെയ്യാവൂ എന്നും നയം വരണം. തോന്നിയ പോലെ ചിത്രങ്ങൾ തിരഞ്ഞെടുകുനത് ഒഴിവാക്കാൻ ഇത് സഹായിക്കും ....Irvin Calicut.......ഇർവിനോട് പറയു... 10:28, 31 ജൂലൈ 2012 (UTC)
- ചിത്രം ലേഖനത്തിൽ ഉപയോഗിച്ചിരിക്കയും വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം. ലേഖനത്തിൽ ചേർത്തശേഴം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമർദ്ദേശം ചെയ്യാവൂ. അപ്പോൾ മലയാളം വിക്കിപീഡിയർ സമർപ്പിച്ച ചിത്രങ്ങൾ എന്ന മാനദണ്ഡമോ, ഇതിനു വ്യക്തത വേണം ?--എഴുത്തുകാരി സംവാദം 04:11, 1 ഓഗസ്റ്റ് 2012 (UTC)
മലയാളം വിക്കിപീഡിയയിലെ ഒരു ലേഖനത്തെ പോഷിപ്പിക്കാൻ ഉതകുന്ന ഏതൊരു ചിത്രവും തിരഞ്ഞെടുക്കപ്പെടണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇക്കാര്യം മുൻപേതന്നെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതും മലയാളം വിക്കിപീഡിയർ അപ്ലോഡ് ചെയ്തവ മാത്രം മതിയെന്നുമാണ് തീരുമാനമുണ്ടായിട്ടുള്ളത്. സമവായമായിരിക്കുന്ന, മുകളിൽ കടുപ്പിച്ചെഴുതിയിരിക്കുന്ന, നിബന്ധനകൾ താളിൽ ചേർത്ത് പുതുക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 08:46, 1 ഓഗസ്റ്റ് 2012 (UTC)
- ചില ആശയക്കുഴപ്പങ്ങളുണ്ട് ഒന്ന് മുകളിലിത്തെ ചിത്രശാലയേപ്പറ്റിയുള്ള സംവാഡത്തിൽ ഒരേ ധർമ്മം നിർവഹിക്കുന്ന രണ്ടാം ചിത്രം ചേർക്കരുത് എന്നു പറയുന്നു. ഉദാഹരണത്തിന് ചിത്രശലഭം(Just an example only) എന്ന താളിൽ ലേഖനത്തേ നേരാവണ്ണം പരിപോഷിപ്പിക്കുന്ന ഒരു ചിത്രമുണ്ടന്ന് കരുതുക ഇത് തെരഞ്ഞെടുത്ത ചിത്രവുമാണ്. ഇതിനേക്കായിലും മികച്ച് ഒരു ചിത്രം ചിത്രീകരിച്ചാൽ അത് എങ്ങനെ തെരഞ്ഞെടുക്കാൻ കഴിയും.--KG (കിരൺ) 06:53, 2 ഓഗസ്റ്റ് 2012 (UTC)
- ഒരേ ധർമ്മം നിർവ്വഹിക്കുന്ന മെച്ചപ്പെട്ട രണ്ടാം ചിത്രം വന്നാൽ ആദ്യത്തെ ചിത്രത്തെ ഒഴിവാക്കി രണ്ടാമത്തേത് ലേഖനത്തിൽ ചേർക്കണം. തുടർന്ന് തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചാൽ പോരേ? --Vssun (സംവാദം) 10:23, 2 ഓഗസ്റ്റ് 2012 (UTC)
- കുഴപ്പമില്ല, അത് തിരുത്തൽ യുദ്ധം ആകാതിരുന്നാൽ മതി.--KG (കിരൺ) 10:31, 2 ഓഗസ്റ്റ് 2012 (UTC)
- സമവായത്തിലെത്താൻ ഇവിടെ നിഷ്കർഷിച്ചിരിക്കുന്ന 7 ദിവസത്തെ സമയം ഉപയോഗപ്പെടും. --Vssun (സംവാദം) 10:33, 2 ഓഗസ്റ്റ് 2012 (UTC)
- ലേഖനത്തിനു മിഴിവേകണം:വിക്കിപീഡിയയിലെ ഏതെങ്കിലും ലേഖനത്തിനോടു ബന്ധപ്പെട്ടതായിരിക്കണം. ലേഖനത്തെ മനസ്സിലാക്കാൻ സഹായകമാകുന്നവിധത്തിലുള്ള ചിത്രങ്ങൾക്കു മുൻഗണന. എന്നത്
- ചിത്രം ലേഖനത്തിനു മിഴിവേകുക മാത്രമല്ല ലേഖനത്തിൽ ഉപയോഗിച്ചിരിക്കയും, വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം. ലേഖനത്തിൽ ചേർത്തശേഴം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമർദ്ദേശം ചെയ്യാവൂ. എന്നാക്കുകയും
- മലയാളം വിക്കിപീഡിയർ മലയാളത്തിലോ ഇതര വിക്കിസംരംഭങ്ങളിലോ സമർപ്പിച്ച ചിത്രങ്ങൾ മാത്രമേ നാമനിർദ്ദേശം നൽകാവൂ. എന്നത് നിലനിർത്തുകയും ചെയ്യാം.
--എഴുത്തുകാരി സംവാദം 15:17, 4 ഓഗസ്റ്റ് 2012 (UTC)
ചിത്രം ലേഖനത്തിൽ ഉപയോഗിച്ചിരിക്കയും അതിന് വൈജ്ഞാനികമൂല്യം നൽകുകയുംചെയ്യണം. ലേഖനത്തിൽ ചേർത്തശേഴം എഴുദിവസമെങ്കിലും കഴിഞ്ഞുമാത്രമേ നാമനിർദ്ദേശം ചെയ്യാവൂ. എന്ന, മുൻപുപറഞ്ഞ, വാചകങ്ങളാണ് കൂടുതൽ നല്ലതെന്ന് കരുതുന്നു. തൽക്കാലം അങ്ങനെ ചേർക്കുന്നു. വാചകത്തിൽ മാറ്റം വേണമെങ്കിൽ ചർച്ചചെയ്ത് തീരുമാനിക്കാം.--Vssun (സംവാദം) 16:16, 4 ഓഗസ്റ്റ് 2012 (UTC)
നയത്തിൽ ചേർത്തു. --Vssun (സംവാദം) 16:18, 4 ഓഗസ്റ്റ് 2012 (UTC)
ചിത്രശാല
തിരുത്തുകമലയാളം വിക്കിപീഡിയയിലെ പല ലേഖനങ്ങളിലും ചിത്രശാല എന്നൊരു വിഭാഗമുണ്ട്. പല ലേഖനങ്ങളിലും ചിത്രശാലയിൽ നിരവധി ചിത്രങ്ങളാണുള്ളത്. ഉദാഹരണമായി വാഴ എന്ന ലേഖനമെടുക്കുക. ഈ ലേഖനത്തിന്റെ ചിത്രശാലയിൽ 34 ചിത്രങ്ങളുണ്ട്. മറ്റു ഭാഗങ്ങളിൽ 10 ചിത്രങ്ങളും. അങ്ങനെ 44 ചിത്രങ്ങളാണ് ഈ ലേഖനത്തിലുള്ളത്!!! ഇതു പോലെ പല ലേഖനങ്ങളിലും ചിത്രങ്ങളാണ് ലേഖനത്തേക്കാളേറെ. ഇംഗ്ലീഷ് പോലുള്ള വിക്കികളിൽ ചിത്രശാലഎന്നൊരു വിഭാഗം തന്നെയില്ല.
- ഇങ്ങനെ നിരവധി ചിത്രങ്ങൾ ഒരു ലേഖനത്തിൽ ആവശ്യമാണോ?
ഇംഗ്ലീഷ് വിക്കിയിലേതു പോലെചിത്രശാല എന്ന വിഭാഗം ഒഴിവാക്കണോ?- ചിത്രശാല ആവശ്യമെങ്കിൽ തന്നെ അവയിൽ ചേർക്കാവുന്ന ചിത്രങ്ങൾക്ക് ഒരു എണ്ണം നിശ്ചയിക്കണോ?
അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. --അനൂപ് | Anoop (സംവാദം) 06:38, 6 ഡിസംബർ 2011 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ gallery ഉണ്ടല്ലോ. ഇവിടേയും ആവശ്യമുണ്ട്. പക്ഷെ 44 ചിത്രങ്ങൾ ഇച്ചിരി കടന്ന് പോയി. ഒരു 10 എണ്ണം ഒക്കെ ആണെങ്കിൽ നല്ലതാണ്. --ശ്രീജിത്ത് കെ (സംവാദം) 06:42, 6 ഡിസംബർ 2011 (UTC)
- എണ്ണം പരിമിതപ്പെടുത്തിയാൽ മതിയാകും. --ഷിജു അലക്സ് (സംവാദം) 06:45, 6 ഡിസംബർ 2011 (UTC)
- ഇംഗ്ലീഷ് വിക്കിയിലും ചിത്രശാലയുണ്ട്. മുകളിൽ എഴുതിയത് വെട്ടുന്നു. --അനൂപ് | Anoop (സംവാദം) 06:50, 6 ഡിസംബർ 2011 (UTC)
എണ്ണം പത്തായി പരിമിതപ്പെടുത്തിയാൽ മതിയാകും എന്നു കരുതുന്നു. പക്ഷേ ഏതൊക്കെ തിരഞ്ഞെടുക്കും എന്നുള്ളത് ശ്രമകരമാണ്. --Jairodz (സംവാദം) 06:54, 6 ഡിസംബർ 2011 (UTC)
- പത്തിൽ താഴെ നിലനിർത്തുക. കോമൺസ് കണ്ണി ഉറപ്പാക്കുക.--റോജി പാലാ (സംവാദം) 06:59, 6 ഡിസംബർ 2011 (UTC)
- ചിത്രശാല എന്ന ഉപവിഭാഗത്തെ പൂർണ്ണമായും എടുത്തുകളയേണ്ടതില്ല. എന്നാൽ 34 ചിത്രങ്ങൾ എന്നൊക്കെ പറയുമ്പോൾ അത് ഇച്ചിരി കൂടുതലല്ലേ എന്ന് സംശയം. ഇന്റർനെറ്റ് 'ബാൻഡ്‌വിഡ്ത്' കുറവുള്ള വായനക്കാരെ ഇത് കുഴപ്പത്തിലാക്കും(അതേപോലെ വേഗതയും) :(
ചിത്രശാല ആവശ്യമെങ്കിൽ തന്നെ അവയിൽ ചേർക്കാവുന്ന ചിത്രങ്ങൾക്ക് ഒരു എണ്ണം നിശ്ചയിക്കണോ?അതാവും നല്ലതെന്ന് തോന്നുന്നു. ഒരു 10ൽ ഒതുക്കാം. ചില താളുകളിൽ ഉപവിഭാഗമായി ചിത്രങ്ങൾ ചേർക്കേണ്ടതായി വരാം.(ഉദാഹരണം കാണിക്കാൻ കണ്ണിയില്ലാ :( ) അപ്പോൾ ഇതേ നിയമം പാലിക്കേണ്ടിവരുമോ? --വൈശാഖ് കല്ലൂർ (സംവാദം) 07:00, 6 ഡിസംബർ 2011 (UTC)
അതെ, ലേഖനത്തിലെ മറ്റു ചിത്രങ്ങളെ കൂടാതെ ഗാലറിയിൽ 10 എണ്ണം "പരമാവധി" മതിയാകും. ഒപ്പം ഒരു സംശയം കൂടി. ചിത്രശാല എന്നതിലും നല്ലപദം ചിത്രസഞ്ചയം അല്ലേ? ---Johnchacks (സംവാദം) 07:03, 6 ഡിസംബർ 2011 (UTC)
- ചിത്രശാലയെ മാത്രം ബാധകമാക്കിയാൽ മതിയാകും. പിന്നെ ഉപവിഭാഗത്തിൽ ലേഖനത്തെ സഹായിക്കാത്ത ചിത്രങ്ങൾ കുത്തിനിറക്കേണ്ടതില്ല. --റോജി പാലാ (സംവാദം) 07:09, 6 ഡിസംബർ 2011 (UTC)
- ചുരുങ്ങിയ സമയമാണെങ്കിലും ഈ ചർച്ചയിൽ പങ്കെടുത്ത മിക്കവരും ഒരു നിശ്ചിത എണ്ണമായി ചുരുക്കുക എന്നതിനോട് യോജിക്കുന്നുണ്ട്. പക്ഷെ അവിടെയും പ്രശ്നങ്ങളുണ്ട്. ഉദാഹരണത്തിനു് തെയ്യം എന്ന ലേഖനമെടുക്കാം. ഈ ലേഖനത്തിന്റെ ചിത്രശാലയിൽ ഇപ്പോൾ നിരവധി ചിത്രങ്ങളുണ്ട്. അവയെല്ലാം വിവിധ തെയ്യങ്ങളുടെ ചിത്രങ്ങളാണ്. അവയും ഒഴിവാക്കണോ അതോ അവ നിലനിർത്തണോ. ഇക്കാര്യങ്ങൾ കൂടെ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. --അനൂപ് | Anoop (സംവാദം) 07:21, 6 ഡിസംബർ 2011 (UTC)
ചിത്രശാലയിലെ ചിത്രങ്ങൾ അവയെത്രതന്നെയായിരുന്നാലും അവയിലൊന്നും തന്നെ നിരാകരിക്കേണ്ടതില്ല. പക്ഷേ, അവയെ ലേഖനത്തിനും പുറത്തു് പ്രത്യേകം ഒരു സഞ്ചയമാക്കി നിലനിർത്തി, അതിലേക്കു് ലേഖനത്തിൽ നിന്നും കണ്ണി കൊടുത്താൽ മതി.
- ഇതു പറയാൻ ഒരു കാരണമുണ്ട്. പല ചിത്രങ്ങളും ഒരു പ്രത്യേക ലേഖനവുമായുള്ള അതിന്റെ യോജിപ്പിൽ മറ്റു ചിത്രങ്ങളേക്കാൾ പുറന്തള്ളപ്പെട്ടുവെന്നു വരാം. പക്ഷേ മറ്റൊരവസരത്തിൽ, മറ്റൊരു ലേഖനത്തിൽ അതേ ചിത്രം വളരെയേറെ പ്രയോജനപ്പെട്ടു എന്നുവരാം. അത്തരം സന്ദർഭങ്ങളിൽ യുക്തമായ ഒരു ചിത്രം ബന്ധപ്പെട്ട ഒരു കണ്ണിയിലൂടെ, ഒരു പൊതുശേഖരത്തിൽ നിന്നും തെരഞ്ഞെടുക്കാൻ പറ്റുന്നതു് വളരെ സൌകര്യമുണ്ടാക്കും. (ഉദാ: വാഴയുടെ ഇലയുടെ വിന്യാസക്രമീകരണത്തെക്കുറിച്ചു പറയുമ്പോൾ വേണ്ടതു് വാഴയുടെ മൊത്തം ചിത്രമോ വാഴക്കുലയുടേതോ ആവില്ല. വാഴ എന്ന ലേഖനത്തിൽ പുറന്തള്ളപ്പെട്ടുപോയ ഒരു രണ്ടാം കിട ചിത്രമാകാം അവിടെ ഒന്നാം കിടയായി മാറുന്നതു്.
- ഇതിലും പ്രധാനമായ മറ്റൊരു കാരണം കൂടിയുണ്ടു്. വിക്കിമീഡിയയിൽ / വിക്കിപീഡിയയിൽ നാം പരമാവധി ചിത്രങ്ങൾ സൂക്ഷിക്കുന്നതു് സ്വതന്ത്രവും സൌജന്യവുമായ ചിത്രങ്ങൾ എത്ര വേണമെങ്കിലും നമ്മുടെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കോ പ്രൊജക്റ്റുകൾ ചെയ്യുന്ന മറ്റുള്ളവർക്കോ (നിബന്ധനകൾ അനുസരിച്ചുതന്നെ) ലഭിയ്ക്കട്ടെ എന്നു കൂടി കരുതിയാണു്. അവർക്കാവശ്യമുള്ള യോജിച്ച ചിത്രം ഏതായിരിക്കും എന്നതു് സാഹചര്യം അനുസരിച്ചിരിക്കും.
- അതുകൊണ്ടു് വിക്കിമീഡിയ കോമൺസിലോ വിക്കിപീഡിയയിലോ ഇതുവരെ ശേഖരിക്കപ്പെട്ട ചിത്രങ്ങളിലേക്കുള്ള നേരിട്ടുള്ള കണ്ണികൾ എങ്കിലും നിലനിർത്തിക്കൊണ്ടുവേണം ഈ വിഷയത്തിൽ എന്തെങ്കിലും തീരുമാനം എടുക്കാൻ. നന്ദി. ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:31, 6 ഡിസംബർ 2011 (UTC)
- വിക്കിമീഡിയ കോമൺസിലേക്ക് കണ്ണി ചേർക്കാൻ ഇപ്പോൾ തന്നെ രീതികളുണ്ട്. അതിനായി ഫലകം:Commonscat ഉപയോഗിക്കാം. അതു മതിയാകും എന്നു കരുതുന്നു --അനൂപ് | Anoop (സംവാദം) 08:51, 6 ഡിസംബർ 2011 (UTC)
- കോമൺസിൽ ലോകത്തിന്റെ മറ്റൊരറ്റത്തുള്ള വേറെ ആരെങ്കിലും ചെന്നു് തനതുവർഗ്ഗങ്ങൾ അറിഞ്ഞോ അറിയാതെയോ (പിന്നീടു് ) മാറ്റിയാൽ അതു് (മലയാള) ലേഖനവുമായി ബന്ധിക്കപ്പെട്ട കണ്ണി നഷ്ടപ്പെടുവാൻ ഇടയാക്കരുതു്. അതിനാൽ ഫയലിന്റെ പേരുമായോ UIDയുമായോ നേരിട്ടു ബന്ധപ്പെടുന്ന വിധത്തിൽ മലയാളത്തിനുള്ളിൽ തന്നെ ഒരു intermediate category / list ശേഖരമാക്കി വെക്കുന്നതു് നന്നായിരിക്കും. ViswaPrabha (വിശ്വപ്രഭ) (സംവാദം) 09:00, 6 ഡിസംബർ 2011 (UTC)
- മലയാളം വിക്കിപീഡിയയിലെ തെരഞ്ഞെടുത്ത ലേഖനങ്ങളിൽ ഉൾക്കൊള്ളീച്ചിരിക്കുന്ന ചിത്രങ്ങളുടെ കണക്ക് എടുത്തത് ഇവിടെ കാണാം. ഇവിടെ ചില ലേഖനങ്ങളിൽ 75 ചിത്രങ്ങളുണ്ട്. ചിത്രങ്ങളില്ലാത്ത ലേഖനങ്ങളുമുണ്ട്. --അനൂപ് | Anoop (സംവാദം) 10:25, 6 ഡിസംബർ 2011 (UTC)
ഒരു താളിന്റെ ചിത്രശാല എന്നത് ഒരു ഉപവിഭാഗമായിട്ടാണല്ലോ കാണിക്കാറ്, ഇതിനെ 'ഏതെങ്കിലും വിധത്തിൽ' മറച്ച് വെച്ച്(ലോഡ് ചെയ്യരുത്!) ചിത്രശാലയിലെ മറ്റ് ചിത്രങ്ങൾ കാണുവാൻ 'ഇവിടെ ഞെക്കുക' എന്നോ മറ്റോ കണ്ണികൊടുത്ത് അജാക്സ് വഴി ലോഡ് ചെയ്യുകയാണെങ്കിൽ നന്നായിരുന്നു. അപ്പോൾ ആവശ്യക്കാരൻ മാത്രം കണ്ടാൽ മതി. --വൈശാഖ് കല്ലൂർ (സംവാദം) 10:37, 6 ഡിസംബർ 2011 (UTC) ഇപ്പോൾ ഉപയോഗിക്കുന്ന ജാവാസ്ക്രിപ്റ്റ് വെച്ചിട്ട് കാര്യമില്ല. മറച്ചുവെച്ചാലും Inpage loading ആയി അവ ആദ്യം തന്നെ എത്തിച്ചേരും. JQuery ഉപയോഗിച്ചുള്ള അജാക്സ് വേണാമെങ്കിൽ ഉപയോഗിക്കാം. പക്ഷേ, സങ്കീർണ്ണത കുറക്കാൻ, വേറെ ഒരു പേജിൽ തന്നെ ആക്കുന്നതാണു് നല്ലതു്. ViswaPrabha (വിശ്വപ്രഭ) (സംവാദം) 11:21, 6 ഡിസംബർ 2011 (UTC)
- ശരിയാണല്ലൊ.... ഒത്തിരി വേണ്ട എന്നുതന്നെയാണ് എന്റെയും അഭിപ്രായം. ഹൈഡു ചെയ്ത് ലേഖനത്തിൽ ഉൾക്കൊള്ളിക്കുന്നതിനോട് യോജിക്കാനാവും, അത് പ്രായോഗികമാക്കുന്നത് നല്ലതാണാന്നാണ് തോന്നുന്നത്. ലേഖനങ്ങളുടെ വിവരണങ്ങൾക്കു അനുപാതികമായി സ്വാഭാവികമായി ചിത്രങ്ങളും കൂടാം --രാജേഷ് ഉണുപ്പള്ളി Talk 12:24, 7 ഡിസംബർ 2011 (UTC)
- മുകളിലെ നിർദ്ദേശങ്ങൾ (അജാക്സ് ലോഡിങ്ങ്) ലേഖനങ്ങളിൽ പ്രായോഗികമാകുമോ എന്നുറപ്പില്ല. ഇപ്പോളുള്ള ഒരു വഴി ആ ചിത്രത്തിന്റെ വർഗ്ഗത്തിലേക്കുള്ള കണ്ണി ( template:commonscat പോലെ) ലേഖനത്തിൽ നൽകുക മാത്രമാണ്. അല്ലെങ്കിൽ കോമൺസ് ചിത്രങ്ങൾക്ക് മലയാളത്തിൽ വർഗ്ഗം സൃഷ്ടിച്ച് അവയിലേക്കൊരു കണ്ണി നൽകണം. --അനൂപ് | Anoop (സംവാദം) 08:47, 9 ഡിസംബർ 2011 (UTC)
അജാക്സ് ലോഡിങ്ങ് മീഡിയവിക്കി സോഫ്റ്റ്വെയറിന്റെ ഭാഗമായി വരേണ്ടതാണ്. അതിനേക്കാൾ നല്ലത് ചിത്രങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് തന്നെയാണ്. പ്രധാനപ്പെട്ട ചിത്രങ്ങൾ ലേഖനത്തിന്റെ വിവരണത്തിന്റെ ഭാഗമായി വരുമെന്നതിനാൽ അത്തരം ചിത്രങ്ങൾ ഒഴിവാക്കപ്പെടുകയില്ല. --ജുനൈദ് | Junaid (സംവാദം) 07:14, 14 ഡിസംബർ 2011 (UTC)
- അജാക്സ് ലോഡിങ്ങിനെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. വിക്കിമീഡിയ കോമൺസിൽ ചേർക്കപ്പെടുന്ന ചിത്രങ്ങളുടെ കാറ്റഗറി ആണ് സാധാരണയായി നമ്മൾ {{commonscat}} ഫലകത്തിൽ ചേർക്കുന്നത്. അത് മാറാനുള്ള സാദ്ധ്യത വളരെ കുറവാണ്. മാറിയാൽ തന്നെ മുൻ തലക്കെട്ട് റീഡയരക്ടായി ഉണ്ടാകും. ലേഖനവുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം തന്നെ ഈ വർഗ്ഗത്തിലോ ഉപവർഗ്ഗങ്ങളിലോ ചേർത്താൽ മാത്രം മതി. --അനൂപ് | Anoop (സംവാദം) 08:31, 14 ഡിസംബർ 2011 (UTC)
- +അതായത് നിലവിലുള്ള രീതി തന്നെ.--റോജി പാലാ (സംവാദം) 08:49, 14 ഡിസംബർ 2011 (UTC)
- റോജി ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമായില്ല. വ്യക്തമാക്കാമോ? --അനൂപ് | Anoop (സംവാദം) 08:54, 14 ഡിസംബർ 2011 (UTC)
നിലവിൽ കോമൺസ് കണ്ണി ചേർക്കുന്ന രീതി. അനുയോജ്യം ഉപവർഗ്ഗമെങ്കിൽ അതല്ലേ കോമൺസ് കണ്ണിയായി നൽകാറ്--റോജി പാലാ (സംവാദം) 10:50, 22 ഡിസംബർ 2011 (UTC)
വിവരണങ്ങളൊന്നുമില്ലാതെ ചിത്രശാല എന്ന പേരിൽ ചിത്രങ്ങൾ ഉൾക്കൊള്ളിക്കുന്നതിനോട് യോജിക്കുന്നില്ല. ചിത്രശാലയിൽ ചിത്രങ്ങൾ ഉൾക്കൊള്ളിക്കാൻ താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം എന്നു വിചാരിക്കുന്നു.
- ലേഖനത്തിന്റെ മുകൾഭാഗങ്ങളിൽ ഉൾക്കൊള്ളിക്കാൻ സ്ഥലപരിമിതിയുണ്ട്.
- ചിത്രത്തിലെ പ്രതിപാദ്യത്തെക്കുറിച്ച് ലേഖനത്തിൽ വിവരണം വേണം.
- ചിത്രത്തിനു താഴെ വിവരണം നിർബന്ധമായും വേണം
- ഒരേ ധർമ്മം നിർവഹിക്കുന്ന രണ്ടാം ചിത്രമാകരുത്.
മറ്റുള്ളവക്കൊക്കെ, കോമൺസിലെ വർഗ്ഗത്തിലേക്കുള്ള കണ്ണി മതി എന്നു കരുതുന്നു. --Vssun (സംവാദം) 01:16, 4 ഫെബ്രുവരി 2012 (UTC)
- വാഴ പോലുള്ള ലേഖനങ്ങളിൽ ചിത്രശാല എന്നത് ഉപതാളായി ഉൾപ്പെടുത്തുന്നതിനെകുറിച്ച് എന്താണ് അഭിപ്രായം.(ഉദാഹരണമായി)വാഴയുടെ കോമൺസ് കാറ്റഗറിയിൽ പോയാൽ നമ്മുടെ നാട്ടിയുള്ളവ ആയിരിക്കില്ല അധികവും കാണുന്നത്. പട്ടികകൾ എന്ന പോലെ ചിത്രശാലകൾ എന്നൊരു വർഗ്ഗമുണ്ടാക്കിയാൽ പോരെ ? --മനോജ് .കെ 05:19, 4 ഫെബ്രുവരി 2012 (UTC)
- കേരളത്തിലെ വാഴകൾ കാണണമെങ്കിൽ കോമൺസിൽ ആ പേരിൽ ഒരു വർഗ്ഗമുണ്ടാക്കുന്നതാണ് നല്ലത്. --Vssun (സംവാദം) 13:24, 4 ഫെബ്രുവരി 2012 (UTC)
- ചിത്രശാലയിൽ ചിത്രങ്ങൾ ഉൾകൊള്ളിക്കുന്നതിനു സുനിൽ നിർദേശിച്ച നിബന്ധനകൾ എന്തുകൊണ്ടും നല്ലതാണ്. പക്ഷെ ചിത്രശാലകൾ എന്ന വർഗം ഉണ്ടാകുന്നതിനോട് എനിക്ക് താല്പര്യം ഇല്ല. --അഞ്ചാമൻ (സംവാദം) 13:31, 4 ഫെബ്രുവരി 2012 (UTC)
ചിത്രശാലയെക്കുറിച്ചുള്ള മുകളിൽപ്പറഞ്ഞ നാലു നിർദ്ദേശങ്ങൾ ശൈലീപുസ്തകത്തിൽ ഉൾക്കൊള്ളിച്ചാലോ? --Vssun (സംവാദം) 08:49, 1 ഓഗസ്റ്റ് 2012 (UTC) ശൈലീപുസ്തകത്തിൽ ചേർത്തു. --Vssun (സംവാദം) 02:29, 8 ഓഗസ്റ്റ് 2012 (UTC)