സോക്ക് പപ്പറ്റും ചെക്ക് യൂസർ പദവിയും തിരുത്തുക

എന്റേയും ജിഗേഷിന്റേയും സം‌വാദത്താളുകളിൽ നടന്ന ചർച്ചയുടെ ഗൗരവം കണക്കിലെടുത്ത് പഞ്ചായത്തിലേക്ക് മാറ്റുന്നു

സുനിൽ ജി,

മലയാളം വിക്കി പീഡിയയിൽ സോക്ക് പപ്പെറ്റുകളൂടെ എണ്ണം വർദ്ധിച്ചു വരുന്നുണ്ടോ എന്നൊരു സംശയം എനിക്കുണ്ട്. ഇതിനെ ഒരു നടപടി നമ്മുക്ക് ആവശ്യമാണ്. ഒരു ചെക്ക് യൂസറുടെ ആവശ്യം നമ്മുക്ക് ഉണ്ടെന്നാണെന്നാണ് എന്റെ വിശ്വാസം. എനിക്ക് ഒരു ചെക്ക് യൂസർ പദവി കിട്ടിയാൽ അത് നന്നായി ഉപയോഗിക്കാമെന്നാണ് കരുതുന്നത്. ഇതിനായി ഞാൻ എന്താണ് ചെയ്യേണ്ടത്? മെറ്റാവിക്കിയിൽ പെർമിഷൻ കൊടുക്കണോ? മറുപടി പ്രതീക്ഷിക്കുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  02:27, 12 ജൂൺ 2007 (UTC)[മറുപടി]


ബ്യൂറോക്രാറ്റ് എന്ന നിലയിൽ എനിക്ക് ചെയ്യാവുന്ന കാര്യങ്ങൾ ഇവയാണ്‌

  • Block user
  • Grant or revoke bot status
  • Import pages
  • Make a user into a sysop
  • Rename user
  • Unwatched pages
  • View deleted pages

ഇതിൽ ചെക്ക് യൂസർ പദവി ഇല്ല. അതിനാൽ മെറ്റാവിക്കിയിൽ തന്നെ അപേക്ഷിക്കേണ്ടിവരുമെന്നു കരുതുന്നു. ചെക്ക് യൂസർ പദവി ഉപയോക്താക്കളുടെ സ്വകാര്യതയിൽ കൈകടത്തുന്ന കാര്യമായതുകൊണ്ട് വോട്ടിനിടേണ്ടിയും വരും --Vssun 09:19, 12 ജൂൺ 2007 (UTC)[മറുപടി]

ജിഗേഷിന്റെ യൂസർ നെയിം.. jigesh എന്നും സം‌വാദത്തിനും സ്വന്തം യൂസർസ്പേസ് ആയും ഉപയോഗിക്കുന്നത് ജിഗേഷ് എന്ന സ്ഥലമാണ്‌. മറ്റൊരു ഉപയോക്താവ് ജിഗേഷ് എന്ന പേരിൽ ഒരു യൂസർ നെയിം ഉണ്ടാക്കിയാൽ എന്തായിരിക്കും സ്ഥിതി എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്.. ഇതേ കാരണം കൊണ്ടു തന്നെ സന്ദേശങ്ങൾക്കുള്ള അലർട്ടും വരുന്നില്ലെന്ന് കരുതട്ടെ.. യൂസർ നെയിം മാറ്റണം എന്നുണ്ടെങ്കിൽ അത് എനിക്ക് ചെയ്തു തരാം പറ്റും. ദയവായി ശ്രദ്ധിക്കുക.

സസ്നേഹം--Vssun 09:17, 12 ജൂൺ 2007 (UTC)[മറുപടി]


സുനിൽ നന്ദി! യൂസർ നെയിം മാറ്റിയിട്ടുണ്ട്. വിക്കിയിൽ അത്ര പരിചയമില്ലാത്ത കാലത്ത് ചെയ്തതാണ്. പിന്നെ സുനിൽ യൂസർ നയിമിന്റെ കാര്യം പറഞ്ഞത് വളരെ ഗൌവരവമായി ചിന്തിച്ചപ്പോൾ എനിക്കു മനസിലാക്കാൻ കഴിഞ്ഞത് സോക്ക് പപ്പറ്റ് മാത്രവുമല്ല, വേറെ ഒരു പ്രശ്നവും മലയാളം വിക്കിയിൽ ഉണ്ട്. ആൾക്കാരെ പറ്റിക്കാനായി ഒരേപേരിൽ രണ്ട് പേർക്ക് വ്യത്യസ്ത എക്കൌണ്ടുകൾ ഉണ്ടാക്കാൻ സാധിക്കും എന്ന്. ഉദാ: User:ജിഗേഷ് - User:jigesh another Eg: User:santhosh - User: സന്തോഷ് , ഒരേപേരിൽ തന്നെ രണ്ട് പേർ??? കഷ്ടം തന്നെ!! എന്തു ചെയ്യും ഇനി.? --  ജിഗേഷ്  ►സന്ദേശങ്ങൾ  10:56, 12 ജൂൺ 2007 (UTC)[മറുപടി]

ചെക്ക് യൂസർ പദവി ഉപയോക്താക്കളുടെ സ്വകാര്യതയിൽ കൈകടത്തുന്ന കാര്യമായതുകൊണ്ട് സുനിൽ ജി ഈ പറഞ്ഞത് വ്യക്തമായില്ല. കാരണം മറ്റുള്ളവർ തെറ്റിദ്ധരിക്കരുത്. സ്വകാര്യത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്. ചെക്ക് യൂസർക്ക് ഒരോവ്യക്തിയുടേയും(ഉപഭോക്താവിന്റെയും) ഐ.പി. അഡ്രസ് കാണാം സാധിക്കും എന്നതല്ലാതെ വേറെ ഒരു കാര്യം അതിനകത്ത് ഇല്ല. അതായത് ഒന്നിലധികം യൂസർ നെയിം ഒരു യുസർ ഉണ്ടാക്കി മറ്റുള്ള യൂസേഴ്ഷിനെ ബുദ്ധിമുട്ടിക്കുന്ന പരിപാടി ഒഴിവാക്കുക എന്നതാണ് ഒരു ചെക്ക് യൂസറിന്റെ ചുമതല. ഇതിൽ മറ്റ് ഉപഭോക്താക്കളുടെ സ്വകാര്യതയിൽ കൈകടത്തുന്ന ഒരു തരത്തിലൂള്ള പരിപാടിയും ഇല്ല. ഏതൊരു വ്യക്തി ആയാലും ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ അവരുടെ ഐ എസ് പിയിൽ നിന്ന് ഒരു ഐ.പി അഡ്രസ് കൊടുത്തിട്ടുണ്ടാകും . ആ ഐ.എസ്.പിക്ക് ഒരു അംഗീകൃത ഐ.പികൾ ഉണ്ടാകും. ഇതെല്ലാം ഒരു യൂസർ ആയി വിക്കിയിൽ എഡിറ്റ് ചെയ്താൽ മറ്റുള്ളവർക്ക് അറിയാൻ സാധിക്കുകയില്ല. അത് അറിയേണ്ട ആവശ്യവുമില്ല. മേൽ പറഞ്ഞ പ്രശനങ്ങൾ വരുമ്പോഴാണ് ഇത് അറിയേണ്ട ആവശ്യം വരുന്നത്. മെറ്റാവിക്കിയിൽ ഇത്തരത്തിൽ സംശയം തോന്നുന്ന യൂസേഴ്സിനെ ഏതോരു സാധാരണ ഉപഭോക്താവിനും സോക്ക് പപ്പറ്റ് ആണോ എന്ന് സംശയം തീർക്കാൻ കൊടുക്കാവുന്നതാണ്. പക്ഷെ ഞാൻ മനസിലാക്കുന്ന മിക്ക വ്യക്തികളും ഈ വിവരം അറിയാതെയാണ് പല പേരുകളിലായി ഒരു പാട് യൂസർ നെയിംകൾ ഉണ്ടാക്കുന്നത്. ഒരു ചെക്ക് യുസർ ഉണ്ടെങ്കിൽ ചെക്ക് യൂസർ എന്താണെന്ന് അറിയാമെങ്കിൽ വിവരമുള്ള ഒരു വ്യക്തിയും ഈ പരിപാടിക്ക് പോകുമെന്ന് എനിക് തോന്നുന്നില്ല. നമുക്കു സംശയമുള്ള വ്യക്തിയെ മെറ്റാവിക്കിയിൽ കൊടുത്താൽ ഒരു പക്ഷെ അത് അത്തരത്തിലുള്ളവർക്ക് ഒരു മാനസികമായ വിഷമം ഉണ്ടായേക്കാവുന്നത്, തന്മൂലം ആവ്യക്തിയെ വിക്കിക്ക് നഷ്ടപെട്ടേക്കാം. ഒരു ചെക്ക് യൂസർക്ക് വേണമെങ്കിൽ ഇതിനു പകരം സ്വകാര്യമായി ഉപദേശിക്കാം തന്മുലം അവിടെ മാനസികമായ പ്രശ്നം ഉണ്ടാവാൻ വഴിയില്ല. അത് കൊണ്ടാണ് ഞാൻ ഇത്തരത്തിൽ ചിന്തിക്കാൻ കാരണം. ഇത് ഞാൻ സുനിലിനോട പറയാതെ തന്നെ മനസിലാകും എന്നറിയാം , അന്നിരുന്നാലും ഒന്ന് വ്യക്തമാക്കാൻ വേണ്ടി പറഞ്ഞതാണ്. ഒരു യൂസർക്കും അയാളുടെ സ്വകാര്യത നഷ്ടപ്പെടില്ല!! എന്നാണ് എന്റെ വിശ്വാസം ഞാൻ ഒരു നെറ്റ് വർക്ക് എൻ ജിനിയർ കൂടിയാണ് എല്ലാതരത്തിലുള്ള നെറ്റ്വർക്ക് കളെ കുറിച്ചു , ഐ.പി അഡ്രസുകളേകുറിച്ചും ഇത്ര നാളത്ത പ്രവർത്തി പരിചയം കൊണ്ട് അറിയാം. ഇത്തരത്തിലുള്ള ഒരു പദവി കൂടുതൽ ഭംഗിയായി ചെയ്യാൻ സാധിക്കും എന്ന് വിചാരിക്കുന്നു. പിന്നെ എന്തായാലും ഇലക്ഷൻ വേണം ലോക്കൽ വിക്കിയിൽ ഇലക്ഷൻ ഇല്ലാതെ നോമിനേഷൻ കൊടുക്കാൻ സാധിക്കില്ല. --  ജിഗേഷ്  ►സന്ദേശങ്ങൾ  11:02, 12 ജൂൺ 2007 (UTC)[മറുപടി]

ചർച്ച ഇവിടെ തുടരുന്നു
  1. jigesh എന്ന ഉപയോക്താവ് ജിഗേഷ് എന്ന യൂസർസ്പേസ് ഉപയോഗിക്കുന്നത് മറ്റൊരാളുടെ യൂസർ സ്പേസിൽ എഡിറ്റ് ചെയ്യുന്നതിന്‌ തുല്യമാണ്‌. ജിഗേഷ് പറഞ്ഞതു പോലെ അത് അത്ര വലിയ പ്രശ്നമൊന്നുമല്ല്. ജിഗേഷാണെന്ന പേരിൽ എനിക്ക് ഇപ്പോൾ ഇവിടെ ഒപ്പു വക്കാൻ സാധിക്കും എങ്കിലും ഹിസ്റ്ററിയിൽ നിന്ന് അത് കണ്ടുപിടിക്കാം.
  2. ഇനി ഒരു യൂസറിന്റെ ഐ.പി. അഡ്രസ് അറിയുന്നതിലൂടെ, അയാൾ എവിടെ നിന്നും എഡിറ്റു ചെയ്യുന്നു, ഏത് നെറ്റ്വർക്ക് ഉപയോഗിക്കുന്നു എന്നൊക്കെ അറിയാൻ സാധിക്കുമല്ലോ. ഈ വിവരങ്ങളൊക്കെ ഒരു ഉപയോക്താവിന്റെ സ്വകാര്യതയായി ഞാൻ കണക്കാക്കുന്നു. അതു കൊണ്ടാണങ്ങനെ പറഞ്ഞത്. ഇതു തന്നെയാനല്ലോ നമ്മൾ Please login എന്ന ഫലകത്തിലൂടെ അജ്ഞാതർക്കു നൽകുന്നത്. ഇതിനുള്ള അധികാരം ഒരു ഉപയോക്താവിനു നൽകുന്നതിനു മുൻപ് തീർച്ചയായും വോട്ടെടുപ്പ് വേണ്ടതു തന്നെ..--Vssun 11:57, 12 ജൂൺ 2007 (UTC)[മറുപടി]
വോട്ടെടുപ്പ് മാത്രം നടത്തിയിട്ടു കാര്യമില്ല. ചെക്ക് യൂസർ പദവി ലഭ്യമാക്കാൻ രണ്ടു രീതികളുണ്ട്. ഒന്ന്: ആർബിട്രേഷൻ കമ്മിറ്റികളുള്ള വിക്കികളിൽ ആ കമ്മിറ്റി രണ്ടു പേരെ ചെക്ക് യൂസർ പദവിക്കായി നിർദ്ദേശിക്കുന്നു. നമുക്ക് അങ്ങനെയൊരു കമ്മിറ്റി ഇല്ലാത്തതിനാൽ അതു സാധ്യമല്ല. രണ്ട്: ലോക്കൽ വിക്കിയിൽ വോട്ടെടുപ്പിലൂടെ രണ്ടു ചെക്ക് യൂസർമാരെ തിരഞ്ഞെടുക്കുന്നു. ഇവിടെയും നമുക്ക് ചെറിയൊരു പ്രശ്നമുണ്ട്. കുറഞ്ഞത് 25 വോട്ടുകളെങ്കിലും ഉണ്ടെങ്കിലേ ചെക്ക് യൂസർ പദവികൾ അനുവദിക്കുകയുള്ളൂ. ഒരാൾക്കു മാത്രമായി ചെക്ക് യൂസർ പദവി നൽകാറില്ല. പരസ്പരപൂരകങ്ങളായി പ്രവർത്തിക്കേണ്ട രണ്ടു ചെക്ക് യൂസർമാർ ആവശ്യമാണെന്ന പ്രത്യേക നിഷ്കർഷയുണ്ട്.
ചെക്ക് യൂസർ പദവി ഇല്ലെങ്കിലും വിക്കികളിലെ സോക്ക് പപ്പറ്റുകളെയും മറ്റും കണ്ടുപിടിക്കാൻ മാർഗ്ഗമുണ്ട്. സംശയം തോന്നുന്ന അക്കൌണ്ടുകൾ പരിശോധിക്കണമെന്ന് മെറ്റാവിക്കിയിലോ ഏതെങ്കിലും സ്റ്റിവാർഡുകളുടെ പക്കലോ കാര്യകാരണ സഹിതം ആവശ്യപ്പെട്ടാൽ മതി. അവർ പരിശോധിച്ചു ഫലം നൽകും.
വിക്കിയിലേ ഏറ്റവും ഉത്തരവാദിത്തപ്പെട്ട പദവിയാണ് ചെക്ക് യൂസർ എന്നത്. പദവി ദുരുപയോഗം ചെയ്യാൻ സാധ്യതയില്ലാ എന്ന് ഉറപ്പുള്ളവരെ മാത്രമേ ഈ പദവി ഏല്പിക്കാൻ പാടുള്ളൂ. ഇതര യൂസർമാരുടെ സ്വകാര്യതയോടുള്ള ബഹുമാനം, വിക്കിപ്രവർത്തനങ്ങളിൽ ഇതര ഉപയോക്താക്കളോടുള്ള സഹവർത്തിത്തം തുടങ്ങിയ കാര്യങ്ങളൊക്കെ ചെക്ക് യൂസർമാരെ തിരഞ്ഞെടുക്കുന്നതിനു മുൻപ് പരിഗണിക്കേണ്ടതാണ്. മൻ‌ജിത് കൈനി 12:36, 12 ജൂൺ 2007 (UTC)[മറുപടി]

""പദവി ദുരുപയോഗം ചെയ്യാൻ സാധ്യതയില്ലാ എന്ന് ഉറപ്പുള്ളവരെ മാത്രമേ ഈ പദവി "" ഈ പറഞ്ഞത് ഒരിക്കലും സംഭവ്യമല്ല. കാരണം സാധ്യത എന്നത് പ്രൊബബിലിറ്റി ആണ്‌. ആരും ദുരുപയോഗം ചെയ്തു പോവും. 25 വോട്ടിനായിശ്രമിക്കാം അത് ഒരു പ്രശ്നമുള്ള കാര്യമൊന്നുമല്ല് എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഇതേ വരെ ആരങ്കിലും മലയാളം വിക്കിയിൽ സോക്ക് പപറ്റുമാരെ കണ്ടു പിടിക്കാൻ സ്റ്റീവാർഡ് മാരുടെ അടുത്ത് ആവശ്യപ്പെട്ടിട്ടുണ്ടോ?

മറ്റൊന്ന് ഒരു കഫേയിലിരുന്ന രണ്ട് പേർ രണ്ട് അക്കൗണ്ടിൽ വന്നാൽ അത് സോക്ക് പപ്പറ്റ് ആകുമോ. മൻ‌ജിത്തിന്റെ കമ്പ്യൂട്ടറിൽ കുട്യേടത്തി തിരുത്തിയാൽ അത് ഷോക്ക് പപ്പറ്റ് ആകുമോ? ഇതോക്കെ ചുമ്മാ തമാശയല്ലേ? ഞാൻ മാങ്ങാത്തൊലി എന്നു വിളിക്കും --ചള്ളിയാൻ 17:04, 13 ജൂൺ 2007 (UTC)[മറുപടി]

മാങ്ങാത്തൊലി എന്നൊക്കെ വിളിക്കുന്നതിനു മുൻപ് വിക്കിപ്രോജക്ടുകൾ സോക്ക്പപ്പറ്റ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു മനസിലാക്കാൻ ശ്രമിക്കുന്നതാണു നല്ലത്. മൻ‌ജിത്തിന്റെ കമ്പ്യൂട്ടറിൽ കുട്ട്യേടത്തി തിരുത്തിയാൽ എപ്പോഴും അതു പ്രശ്നമായേക്കില്ല. എന്നാൽ മൻ‌ജിത് നിരത്തുന്ന വാദമുഖങ്ങളെയോ മറ്റും പിന്താങ്ങാനോ, മൻജിത് എവിടെയെങ്കിലും എതിർപ്പു പ്രകടിപ്പിക്കുന്നിടത്ത് കൂടെ നിന്നെതിർക്കാനോ അതേ ഐ.പി.യിൽ നിന്നും ശ്രമങ്ങളുണ്ടായാൽ അവിടെയാണു പ്രശ്നം. അതായത് ദുരുദ്ദേശത്തോടെ ഒരേ ഐ.പിയിൽ നിന്നുള്ള ഇടപെടലുകൾ. സോക്ക് പപ്പറ്റുകളെ നിയന്ത്രിക്കേണ്ടത് മിക്കപ്പോഴും എഡിറ്റിങ്ങ് യുദ്ധം ഉണ്ടാകുമ്പോഴാൺ. മലയാളം വിക്കിയിൽ എഡിറ്റുകൾ ആവശ്യത്തിനില്ല, പിന്നല്ലേ എഡിറ്റിങ് യുദ്ധങ്ങൾ. സ്റ്റിവാർഡുമാരോട് ആവശ്യപ്പെട്ടാൽ അവർ പരിശോധിച്ചു ഫലം നൽകണമെന്നതാണു നയം. മെറ്റാവിക്കിയിൽ ഇതിനായി ഒരു പ്രത്യേക പേജ് തന്നെയുണ്ട്. ചെക്ക് യൂസർമാരെ തിരഞ്ഞെടുക്കുന്നതിനു മുൻപ് ആ സൌകര്യം എപ്പോൾ എങ്ങനെ ഉപയോഗിക്കണമെന്നതിന് കൃത്യമായ നയരേഖ ഉണ്ടാക്കണം. മൻ‌ജിത് കൈനി 18:40, 13 ജൂൺ 2007 (UTC)[മറുപടി]


മാങ്ങാത്തൊലി എന്ൻ പറയുന്നത് ആവശ്യമില്ലാത്ത കാര്യങ്ങൾക്കാണ്‌. എഡിറ്റിങ്ങ് വാർ ഉണ്ടാവുന്നില്ല അതു കൊണ്ടാണ്‌ ഈ ചെക്ക് യൂസർ മാങ്ങാത്തൊലി ആവുന്നത്. പിന്നെ, കഫേയിലിരുന്ന് രണ്ടു പേർ ഒരേ വാദമുഖം ഉന്നയിക്കുകയാണെങ്കിൽ എങ്ങനെ കണ്ടു പിടിക്കും? മലയാളം വിക്കിയിൽ എഡിറ്റിങ്ങ് ആവശ്യത്തിനില്ല എന്ന് പറഞ്ഞാൽ അത് ഒരു താരതമ്യമാണ്‌? ഏത് വിക്കിയുമായി താരതമ്യപ്പെടുത്തുമ്പോൾ എന്ന് പറഞ്ഞാൽ ശരി (തമിഴ്, ഹിന്ദി എന്നിവയാണോ? )

പിന്നെ ചെക്ക് യൂസർ പരസ്യമാക്കിയാൽ അത് മാനസിക പ്രശ്നം വരുത്തി വക്കാം. ഇപ്പോൾ തന്നെ മറ്റാരെയെങ്കിലും ഉദ്ദേശിച്ച് പറഞ്ഞാൽ അത് തന്നെയാണ്‌ എന്ന് കരുതുന്ന യൂസർമാർ ഉണ്ട്.

ദുരുപയോഗം എന്ന് പറയുന്നത് എന്തിനും ആവാമല്ലോ. ആരെങ്കിലും ദുരുപയോഗം ചെയ്യും എന്ന് പറഞ്ഞ് എന്തെങ്കിലും പദവി നൽകാതെ ഇരിക്കുന്നുണ്ടോ? പിന്നെ വിക്കിയിൽ വരുന്നവരുടെ മനസ്സിന്റെ മറുവശം കാണാനുള്ള സോഫ്റ്റ്വെയർ ആരും കണ്ടു പിടിച്ചിട്ടില്ലല്ലോ. എല്ലാവർക്കും ഇത്തരം പല ഫേസുകൾ ഉണ്ടെന്നാണ്‌ എറിക് ബേണിനെപ്പോലുള്ള പ്രശസ്ത മാനസികരോഗ വിദഗ്ദർ എഴുതിയിരിക്കുന്നത്. അതുകൊണ്ട്. ഒരു പദവിയും സുരക്ഷിതമല്ല.

നയരേഖ ഉണ്ടാക്കുന്നതിനോട് യോജിക്കുന്നു. പക്ഷേ എല്ലാവരും ഈ നയരേഖ അനുസരിക്കുന്നുണ്ടോ എന്നും സംശയം ഉണ്ട്. തർക്കിക്കാനല്ല. ഒരു നല്ല സമ്വാദം ആണ്‌ എന്റെ മനസ്സിൽ, മാങ്ങാത്തൊലിയല്ല. --ചള്ളിയാൻ 02:32, 14 ജൂൺ 2007 (UTC)[മറുപടി]

മലയാളം വിക്കിയിൽ ഇപ്പോൾ ചെക്ക് യൂസർ സ്റ്റാറ്റസിന്റെ ആവശ്യമില്ല. ഇവിടെ എഡിറ്റിംഗ് വാറുകൾ ഉണ്ടാവാറില്ല. ആരെങ്കിലും പല ഐ.ഡി.കളിൽ നിന്ന് ലോഗിൻ ചെയ്ത് മറ്റുള്ളവരെ ദ്രോഹിക്കുന്നതായി ഇതുവരെ എനിക്ക് തോന്നിയിട്ടുമില്ല. ഒരു ഉപയോക്താവിന്റെ സ്വകാര്യതയിൽ കൈ കടത്താൻ തക്കവിധം മാ‍രകമായ പ്രശ്നങ്ങൾ മലയാളം വിക്കിപീഡിയയിൽ ഉണ്ടെങ്കിൽ പരാതിയുള്ളവർ ചൂണ്ടിക്കാണിക്കൂ. അല്ലാതെ ഒരു പദവിക്കുവേണ്ടി ആവശ്യമില്ലാതെ ഒരു വോട്ടെടുപ്പും പദവിയും ഉണ്ടാവരുത്. ഭാവിയിൽ ആവശ്യമുണ്ടായേക്കാം, അപ്പോൾ നമുക്ക് ഇതേക്കുറിച്ച് ചിന്തിച്ചാൽ മതിയല്ലോ. Simynazareth 03:58, 14 ജൂൺ 2007 (UTC)simynazareth[മറുപടി]

എന്തായാലും നയം നേരത്തേ വ്യക്തമാക്കുന്നത് നല്ലത്. *** മുട്ടുമ്പോൾ പറമ്പ് അന്വേഷിക്കുന്നതിനേക്കാൽ നല്ലതല്ലേ? നേരത്തേ തന്നെ ഇതൊക്കെ കണ്ടു വക്കുന്നത --ചള്ളിയാൻ 05:54, 14 ജൂൺ 2007 (UTC)[മറുപടി]

വോട്ടെടുപ്പ് തിരുത്തുക

ചർച്ച ധാരാളമായെന്നു തോന്നുന്നു ഇനി അഭിപ്രായം ഒറ്റ വാക്കിൽ അറിയിക്കൂ. മലയാളം വിക്കിയിൽ ഇപ്പോൾ ചെക്ക് യൂസറിന്റെ ആവശ്യമുണ്ടോ?

ഈ വോട്ടെടുപ്പ് അവസാനിച്ചു.
  •   അനുകൂലിക്കുന്നു തീർ‌ച്ചയയും. രോഗം വരാതെ പ്രതിരോധിക്കുന്നതാണ്‌ വന്നിട്ട് ആശുപത്രികൾ കയറി ഇറങ്ങുന്നതിനേക്കാൾ നല്ലത് . എന്തായാലും കണ്ടാലറിയാത്തവർ കൊണ്ടാലറിയും, അല്ലെങ്കിൽ അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും. --ചള്ളിയാൻ 07:37, 14 ജൂൺ 2007 (UTC)[മറുപടി]
  •   എതിർക്കുന്നു എതിർക്കുന്നു. ഗുരുതരമായ കാരണങ്ങളില്ലാതെ സ്വകാര്യതയിൽ കൈ കടത്തുന്ന ഒരു പദവി വേണ്ട എന്നാണ് എന്റെ അഭിപ്രായം. Simynazareth 09:20, 14 ജൂൺ 2007 (UTC)simynazareth[മറുപടി]
  •   എതിർക്കുന്നുകാര്യമായ പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥിതിക്ക് ഇതൊക്കെ കാട്ടി ഉള്ള ഉപയോക്താക്കളെ പേടിപ്പെടുത്തേണ്ട. സമയമാകട്ടെ.മൻ‌ജിത് കൈനി 12:28, 14 ജൂൺ 2007 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു എതിർക്ക്കുന്നതിൽ യാതൊരു ലോജിക്കുമില്ല. നമ്മൾ ഇൻറർനെറ്റിൽ കയറുന്ന നിമിഷം മുതൽ നമ്മുടെ പ്രവസി നഷ്ടപ്പെട്ടു. സെക്യൂർ ആണെന്നൊക്കെ വെറും തോന്നലാണ്. പിന്നെ സ്റ്റീവാർഡ് മാർക്ക് എന്തു തോന്ന്യവാസവും ആവാമെന്നോ? എന്താ അവർ ദൈവമാണോ? ഞാൻ ഇത് തെളിയിച്ചു തരാം. കുറച്ച് സമയം തരൂ. --Mangoskin 16:02, 15 ജൂൺ 2007 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു ചെക്ക് യൂസർ ബേണം. പക്ഷെ ആർ വേണം എന്നത് ഒരു വോട്ട് എടുപ്പ് ഇട്ട് തീരുമാനിക്കാം. സിസോപ്പുകളെ ചെക്ക് യൂസർ ആക്കണ്ട എന്നാണ് എൻറെ അഭിപ്രായം--Shinysajan 08:54, 16 ജൂൺ 2007 (UTC) ചിലർക്ക് മറ്റുള്ളവരെ ചൊറിയാൻ ഒരു അക്കൌണ്ട്, എഡിറ്റാൻ മറ്റൊരു അക്കൌണ്ട് എന്നിങ്ങനെയും ഉണ്ടേ. --Shinysajan 03:02, 18 ജൂൺ 2007 (UTC)[മറുപടി]
  •   എതിർക്കുന്നു ഇതു വരെ സോക്ക് പപ്പറ്റുകൾകൊണ്ട് ബുദ്ധിമുട്ടുണ്ടായതായി എനിക്കറിവില്ല. എന്റെ അറിവുകേടുകൊണ്ടാകാം. എന്നാൽ മലയാളം വിക്കിയിൽ സോക്ക് പപ്പറ്റുമാരെ കണ്ടു പിടിക്കാൻ സ്റ്റീവാർഡുമാരുടെ അടുത്ത് ആവശ്യപ്പെടുകയോ അതിന്റെ "മാനസിക പ്രശ്നം" കാരണം ഏതെങ്കിലും യൂസർ വിക്കി വിട്ടുപോകുകയോ ചെയ്തിട്ടില്ലല്ലോ.ജസീം സന്ദേശം · ഒപ്പുശേഖരണം 12:25, 16 ജൂൺ 2007 (UTC)എന്റെ അഭിപ്രായം ഞാൻ പിൻ‌വലിക്കുന്നു[മറുപടി]
  •   അനുകൂലിക്കുന്നു ഞാൻ സപ്പോർട്ട് ചെയ്യുന്നു, ചെക്ക് യൂസർ വന്നേതീരൂ. ചെക്ക് യൂസർ ഇല്ലാതെ തന്നെ , സോക്ക് പപ്പറ്റുകളെ കണ്ടുപിടിക്കാനുള്ള സങ്കേതിക പരിജ്ഞാനം ഉള്ളത് കൊണ്ട് തന്നെയാണ് ഞാൻ പറയുന്നത്. പക്ഷെ ഈ അറിവ് നിയമപരമായി ഗുണം ചെയ്തെന്ന് വരുകില്ല(വിക്കിക്ക് ആ മാർഗ്ഗം തെളിവല്ല). ഇന്നെല്ലെങ്കിൽ മറ്റൊരു കാലത്ത് ചെക്ക് യൂസർ വരും! നിലവിൽ ഉള്ള സോക്ക് പപ്പറ്റുകൾ സൂക്ഷിക്കക. ഞാൻ ഒരു കാരണവശാലും മെറ്റാവിക്കിയിൽ ഒരു സോക്ക് പപ്പറ്റിന്റെയും ചെക്ക് യൂസർ റിക്ക്വസ്റ്റ് കൊടുക്കാൻ പോകുന്നില്ല. ഒരു പുതിയ പ്രശ്നം ഞാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. പിന്നെ എല്ലാ ഉപഭോക്താക്കളുടേയും ഐ.പി. ഒളിപ്പിച്ച് വെക്കാൻ ഒരു നിയമം ഇന്റർനെറ്റിൽ ഇല്ല എന്ന് മറക്കാതിരിക്കുക. ഒരു ഉപഭോക്താവിനും ഐ.പി ഒളിപ്പിക്കുന്ന സാങ്കേതിക വിദ്യയില്ല, ഐ.പി എന്നത് ഒരു രഹസ്യവുമല്ല!! പിന്നെ ചെക്ക് യൂസറെ പലരും ഇപ്പോൾ തന്നെ ഒരു പാട് ഭയക്കുന്നുണ്ട്. എന്തു കൊണ്ടാണെനാണ് എനിക്ക് മനസിലാകുന്നില്ല. പിന്നെ ഒരു ചെക്ക് യൂസർ ആകണം എന്ന് എനിക്ക് അതിയായ ആഗ്രഹമൊന്നുമില്ല. ഞാൻ ആ ഉത്തരവാദിത്വം എറ്റെടുക്കാം എന്നേ പറഞ്ഞുള്ളൂ!! മലയാളം വിക്കിക്ക് ശുഭമസ്തു!! :) --Jigesh 19:27, 16 ജൂൺ 2007 (UTC)[മറുപടി]
  •   അനുകൂലിക്കുന്നു എന്തായാലും ഞാനിപ്പൊ ശക്തമായിത്തന്നെ അനുകൂലിക്കുന്നു. ഒരു ചെക്ക് യൂസറിന്റെ ആവശ്യം ഇപ്പൊഴാ മനസ്സിലായത്. പക്ഷെ ചെക്ക് യൂസർമാര് ‍വരുകയാണെങ്കിൽ അതിൽ ഒരാൾ ചള്ളിയാനാവണം എന്നാണ് എന്റെ അഭിപ്രായം. മൂപ്പരേക്കാൾ പറ്റിയ ഒരാളില്ല. രണ്ടു ചെക്ക് യൂസർമാർ വേണം എന്നല്ലേ--ജസീം സന്ദേശം · ഒപ്പുശേഖരണം 06:28, 17 ജൂൺ 2007 (UTC)[മറുപടി]
  •   എതിർക്കുന്നു ചെക്ക് യൂസർ നടപടി ഇപ്പോൾ ആവശ്യമില്ല എന്നാണ്‌ എൻറെ അഭിപ്രായം.Sreejithvj
ഈ വോട്ടെടുപ്പ് അവസാനിച്ചു.

ഫലം തിരുത്തുക

ചെക്ക് യൂസർ ആവശ്യമാണോ എന്ന ചോദ്യത്തിനു മേൽ നടത്തിയ തെരഞ്ഞെടുപ്പ് ഇവിടെ അവസാനിക്കുന്നു. വോട്ടുകളുടെ അവസാന നില ഇങ്ങനെയാണ്‌

  •   അനുകൂലിക്കുന്നു - 8 വോട്ടുകൾ
  •   എതിർക്കുന്നു - 5 വോട്ടുകൾ
  •   നിഷ്പക്ഷം - 1 വോട്ട്

ഫലം പ്രഖ്യാപിക്കുന്നതിനു മുൻപ് ഈ വോട്ടെടുപ്പിൽ കൃത്രിമം നടന്നോ എന്നു പരിശോധിക്കാനായി മെറ്റാവിക്കിയിൽ ഒരു റിക്വസ്റ്റ് കൊടുത്തിരുന്നു. ഇതിൽ നിന്നും ലഭിച്ച ഇടക്കാലഫലത്തിന്റെ അടിസ്ഥാനത്തിൽ അനുകൂലമായി പ്രതികരിച്ച താഴെക്കൊടുത്തിരിക്കുന്ന മൂന്ന് ഉപയോക്താക്കൾ സോക്ക് പപ്പറ്റുകളാണെന്ന് തെളിഞ്ഞിട്ടുണ്ട്.

പ്രസ്തുത സോക്ക് പപ്പറ്റുകളുടേയും അവയുടെ ഉടമസ്ഥന്റേയും വോട്ടുകൾ ഇതിനാൽ അസാധുവായി പ്രഖ്യാപിക്കുന്നു. കൂടാതെ ഈ സോക്ക് പപ്പറ്റുകളെ വിക്കിയിൽ നിന്നും പൂർണ്ണമായും വിലക്കുന്നു. സോക്ക് പപ്പറ്റിന്റെ ഉടമസ്ഥനായ ഉപയോക്താവിനെ അദ്ദേഹത്തിന്റെ വിലപ്പെട്ട സംഭാവനകൾ മാനിച്ചും ആദ്യ സംഭവമെന്ന പേരിലും ഇപ്പോൾ വിലക്കാൻ ഉദ്ദേശിക്കുന്നില്ല.

സോക്ക് പപ്പറ്റുകളെ നിയന്ത്രിക്കാനായി ചെക്ക് യൂസർ വേണം എന്നുള്ള വാദം സ്ഥാപിക്കാനായി സോക്ക് പപ്പറ്റുകളെ ഉണ്ടാക്കി അവയെക്കൊണ്ട് വോട്ടു ചെയ്യിക്കുകയല്ല, ഒരു വിക്കിപീഡിയൻ ചെയ്യേണ്ടത്. മറിച്ച്, അത്തരം പ്രശ്നങ്ങൾ വിക്കിയിൽ കണ്ടാൽ അവ ശ്രദ്ധയിൽപെടുത്തുകയും ഇപ്പോൾ നിലവിലുള്ള സം‌വിധാനം ഉപയോഗപ്പെടുത്തി പരിശോധിക്കുകയും ചെയ്യുക എന്നുള്ളതാണ്‌.

മെറ്റാവിക്കിയിലെ റിക്വസ്റ്റിന്റെ പൂർണ്ണഫലം ലഭിക്കുന്നതോടെ ഈ തിരഞ്ഞെടുപ്പിന്റെ അവസാനഫലം പ്രഖ്യാപിക്കുന്നതായിരിക്കും. --Vssun 18:34, 20 ജൂൺ 2007 (UTC)[മറുപടി]


പ്രിയ അലമാര ജീവി... മീറ്റാ വിക്കിയിലെ റിസൾട്ട് ഒന്ന് വായിക്കുക. ചള്ളിയാനും ഷൈനി സാജനും ഒരു അക്കൌണ്ട്. ദേവാൻഷിയും മാങോ സ്കിന്നും ഒരു അക്കഊണ്ട് എന്നാണ് പറയുന്നത്. അല്ലാതെ ചള്ളിയാൻറെ അക്കഊണ്ടാണിവ എല്ലാം എന്ന് പറയുന്നില്ല. എനിക്ക് വിശദീകരണം വേണം. ഇംഗ്ലീഷ് അറിയില്ലെങ്കിൽ അറിയാവുന്നവരോട് ചോദിക്കാം. അല്ലാതെ അന്ധമായി മുൻ ധാരണവക്കല്ലേ പ്രിയ നാട്ടുകാരാ... --ചള്ളിയാൻ 03:48, 21 ജൂൺ 2007 (UTC)[മറുപടി]

താങ്കൾ ഈ പറഞ്ഞതു മാത്രം മതിയല്ലോ ഈ നാലു അക്കൗണ്ടുകളേയും അസാധുവായി പ്രഖ്യാപിക്കാൻ. മാത്രമല്ല ചള്ളിയാന്റെ പേര്‌ ഞാനിതു വരെ പരാമർശിച്ചിട്ടുമില്ല. കൂട്ടത്തിൽ ഇതു കൂടി ചേർത്തു വായിക്കുക
There was one IP that Challiyan, Shinysajan, and Devanshi all shared on overlapping times. Challiyan and Shinysajan had the same user agent string. Devanshi's was almost the same, except for using MSIE 7.0 and having additional information in his user agent string.
ഇനി വിലക്ക് ഏർപ്പെടുത്തിയ മൂന്നു ഉപയോക്താക്കളുടേയും സംഭാവനകൾ പരിശോധിച്ചാൽ വോട്ടു ചെയ്യാനായാണ്‌ ഇവർ വിക്കിയിൽ അക്കൗണ്ട് ഉണ്ടാക്കിയതെന്നു ന്യായമായും കരുതാം.
--Vssun 04:46, 21 ജൂൺ 2007 (UTC)[മറുപടി]
എങ്കിൽ ധൈര്യമായി അസാധു വാക്കണം ബ്യൂറോക്രാറ്റ് സുനിൽ. ഓവൽ ലാപ്പിങ്ങ് ടൈം എന്ന് പറഞ്ഞാൽ അതിനർത്ഥം ഒരേ സമയം അവർ എഡിറ്റ് ചെയ്തിട്ടുണ്ട് എന്നാണ്. എങ്ങനെയാണ് ഒരാൾക്ക് ഒരേ സം‌മയം മൂന്ന് നാൽ അക്കഊണ്ടുകളിൽ എഡിറ്റാൻ പറ്റുന്നത് എന്നറിഞ്ഞാൽ കൊള്ളാം. അവർ പ്രോക്സി സെർവറിൽ കൂടെ എഡിറ്റിയിരുന്ന നാലു പേരല്ല എന്നെങ്ങനെ കണ്ടെത്താം. ചുമ്മാ തമാശ മാത്രം പറയല്ലേ. ഈ വോട്ടെടുപ്പിൽ വേറെ ഒരു സോക്കും വന്നിട്ടില്ല എന്ന് പറയാമോ?> --ചള്ളിയാൻ 05:05, 21 ജൂൺ 2007 (UTC)[മറുപടി]

അവസാനഫലം തിരുത്തുക

 N മലയാളം വിക്കിപീഡീയയിൽ ചെക്ക് യൂസറിന്റെ ആവശ്യം ഇല്ലെന്ന് ഭൂരിപക്ഷാഭിപ്രായം..--Vssun 07:43, 11 ജൂലൈ 2007 (UTC)[മറുപടി]

വോട്ടെടുപ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ തിരുത്തുക

ഇത് ഒരു വോട്ടെടുപ്പാണെങ്കിൽ ഷൈനി സാജൻ, അരുണ, ദേവാൻഷി, മാംഗോസ്കിൻ, എന്നിവരുടെ വോട്ടുകൾ എണ്ണാൻ പാടില്ല. വിക്കിപീഡിയയിൽ വന്ന് 4-5 ദിവസത്തിനകം നയപരമായ കാര്യങ്ങളിൽ തിരുമാനം എടുക്കാനോ ആ തീരുമാനത്തെ സ്വാധീനിക്കാനോ ശ്രമിക്കരുത്. ആദ്യം മലയാളം വിക്കിപീഡിയ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, ഇവിടെ എന്തൊക്കെ വേണം, എന്തൊക്കെ വേണ്ട എന്നൊക്കെ മനസിലാക്കാനും ലേഖനങ്ങൾ നന്നാക്കാനും ശ്രമിക്കൂ. ഷൈനി / അരുണ / ദേവാൻഷി / മാംഗോ - നിങ്ങൾ ഈ പറയുന്നത് നല്ല അർത്ഥത്തിൽ എടുക്കും എന്ന് കരുതുന്നു. നിങ്ങൾ വളരെ നല്ല വിക്കിപീഡിയർ ആവണം എന്നും ഭാവിയിൽ നയപരമായ കാര്യങ്ങളിലും സംഭാവന ചെയ്യണം എന്നും തന്നെയാണ് എന്റെയും ആഗ്രഹം, പക്ഷേ ഇപ്പോഴല്ല, പതുക്കെ. വിക്കിയിൽ സജീവമായി ഒരു മാസം എങ്കിലും കഴിയട്ടെ. Simynazareth 15:22, 19 ജൂൺ 2007 (UTC)simynazareth[മറുപടി]


മേൽ പറഞ്ഞത് താങ്കളുടെ വ്യക്തി പരമായ അഭിപ്രായമാണെന്ന് അറിയാം. പക്ഷെ നിയമ പരമായി അതിന് ഒരു സാധുതയുമില്ല. യഥാത്ഥത്തിൽ താങ്കളാണ് പുതുമുഖങ്ങളെ എഴുതുന്നതിൽ നിന്ന് വിലക്കുന്നത്. അല്ലെങ്കിൽ വോട്ടെട്ടുപ്പിന് മുൻപ് നിയമങ്ങളും നയങ്ങളും ഉണ്ടാക്കണ്ണം. അല്ല്ലാതെ എന്തിനും ഏതിനും വൊട്ടെടുപ്പ് നടത്തി... ന്നാലഞ്ചു പേർ മാത്രമല്ല വിക്കി പീഡിയ. അങ്ങനെ കോണ്ട്രീബൂഷൻ അടിസ്ഥാനത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത് എന്നും അറിവില്ല. ഉണ്ടെങ്കില് എഴുതി വക്കണം.

പിന്നെ ആരാ ചെക്ക് യൂസറെഭയക്കുന്നത്. പുതുമുഖങ്ങളോ അതോ പഴയ സോക്കുകൾ ഉണ്ടാക്കി വിളയാടിയ മുഖങ്ങളോ? --Devanshi 15:41, 19 ജൂൺ 2007 (UTC)

ഞാൻ പറഞ്ഞത് നല്ല അർത്ഥത്തിൽ എടുക്കുമെന്ന് കരുതി, തെറ്റിപ്പോയി :-).
  • പുതുമുഖങ്ങളെ എഴുതുന്നതിൽ നിന്ന് ഞാൻ വിലക്കിയിട്ടില്ല. മലയാളം വിക്കിയിൽ അല്പം പരിചയമില്ലാതെ വോട്ടുചെയ്യാൻ വരരുത് എന്നേ പറഞ്ഞുള്ളൂ. നാട്ടിലൊക്കെ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സമ്മതിക്കാറില്ല. നിയമം ഉണ്ട്. ശരിയാണ്. നിയമം ഇല്ലെങ്കിൽ അക്ഷരം അറിയാത്ത കുട്ടികളും വോട്ടുചെയ്യട്ടെ എന്നാണോ ദേവാൻഷിയുടെ അഭിപ്രായം? നിയമം ഒന്ന്, സാമാന്യബുദ്ധി മറ്റൊന്ന്. ഇന്നലെ വന്ന് ഇന്ന് മലയാളം വിക്കിയിൽ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാൻ നോക്കിയിട്ട് നിയമം ഇല്ല, അതുകൊണ്ട് എനിക്കു തോന്നിയതു ഞാൻ ചെയ്യും എന്നാ‍ണോ പറയുന്നത്?
  • ചെക്ക് യൂസറിനെ ഭയക്കുന്നതുകൊണ്ടാണ് എല്ലാ ആൾകാരും ഇതിനെ പ്രതികൂലിക്കുന്നത് എന്നാണോ കരുതിയത്? വ്യക്തിസ്വകാര്യത എന്നൊന്നുണ്ട്. അതിൽ കൈ കടത്തി ശീലിക്കരുത്. പ്രത്യേകിച്ചും കാരണങ്ങൾ ഇല്ലാതെ. കള്ളൻ വരുമെന്നു കരുതി വീട്ടിൽ പോലീസിനെ വിളിച്ചുനിറുത്തരുത്. വീട്ടുകാരുടെ സ്വകാര്യത പോവും. പഴയ സോക്കുകൾ ഉണ്ടാക്കി വിളയാടിയ മുഖങ്ങളെക്കുറിച്ച് പറയാൻ ദേവാൻഷി വന്നിട്ട് നാലു ദിവസം പോലും ആയില്ല. അല്പം കൂടി മുതിരട്ടെ, എന്നിട്ടു സംസാരിക്കൂ.

പറഞ്ഞത് മനസിലായി എന്നു കരുതുന്നു. സ്നേഹത്തോടെ, Simynazareth 15:57, 19 ജൂൺ 2007 (UTC)simynazareth[മറുപടി]


  1. എഡിറ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ ഐ.പി. സ്വകാര്യമല്ല എന്നു പറയുന്നതു തന്നെ വിക്കിപീഡിയയുടെ പ്രൈവസി പോളിസിക്ക് വിരുദ്ധമാണ്‌. ഇംഗ്ലീഷ് വിക്കി നോക്കുക When using a pseudonym, your IP address will not be available to the public except in cases of abuse, including vandalism of a wiki page by you or by another user with the same IP address.. സ്വകാര്യത എന്നത് ഓരോ ഉപയോക്താക്കളുടേയും അവകാശമാണ്‌. ആരുടെയും ഐ.പി. സ്വകാര്യമല്ല എന്ന ജിഗേഷിന്റെ മുകളിലുള്ള ഒരു സ്റ്റേറ്റ്മെന്റ് തന്നെ ചില കോണ്ട്രിബ്യൂട്ടേഴ്സിനെ വിക്കിയിൽ നിന്നും അകറ്റുമെന്ന് ഞാൻ ഭയക്കുന്നു.
  2. മലയാളം വിക്കിയിൽ സജീവമായ 10-15 കോണ്ട്രിബ്യൂട്ടേഴ്സേ ഉള്ളൂ. ചെക്ക് യൂസറിന്റെ ആവശ്യം വരുന്നത് യൂസേഴ്സിന്റെ എണ്ണവും വാൻഡലിസവും വളരെയധികം വർദ്ധിക്കുമ്പോഴാണ്‌. രണ്ട ചെക്ക് യൂസേഴ്സിനു വേണ്ടി റിക്വസ്റ്റ് കൊടുക്കണമെങ്കിൽ 25 മുതൽ 30 അനുകൂല വോട്ടെങ്കിലും കുറഞ്ഞത് വേണം. ഇതും കൂടി വായിക്കുക.
  3. ഇവിടെ നൽകിയിരിക്കുന്ന ആറു സന്ദർഭങ്ങളിലാണ്‌, ഒരു ഉപയോക്താവിന്റെ ഐ.പി. അഡ്രസ് പുറത്തു വിടുന്നത്. ഇതു ചെയ്യണമെങ്കിൽ തന്നെ ലോക്കൽ വിക്കിയിൽ വോട്ടെടുപ്പ് നടത്തണം. സംശയമുള്ള ഉപയോക്താക്കൾക്കെതിരെ ആദ്യം വോട്ടെടുപ്പ് നടത്തണം അതാണ്‌ എന്റെ അഭിപ്രായം.

--Vssun 06:36, 18 ജൂൺ 2007 (UTC)[മറുപടി]

വോട്ടെടുപ്പ് തുടങ്ങിയാൽ പിന്നെ പ്രചരണം പാടില്ല, പ്രിയ അഡ്മിനിസ്ട്രേറ്റർ.

എഡിറ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ ഐ.പി. സ്വകാര്യമല്ല എന്നു പറയുന്നതു തന്നെ വിക്കിപീഡിയയുടെ പ്രൈവസി പോളിസിക്ക് വിരുദ്ധമാണ്‌. ഇംഗ്ലീഷ് വിക്കി നോക്കുക When using a pseudonym, your IP address will not be available to the public except in cases of abuse, including vandalism of a wiki page by you or by another user with the same IP address.. സ്വകാര്യത എന്നത് ഓരോ ഉപയോക്താക്കളുടേയും അവകാശമാണ്‌. ആരുടെയും ഐ.പി. സ്വകാര്യമല്ല എന്ന ജിഗേഷിന്റെ മുകളിലുള്ള ഒരു സ്റ്റേറ്റ്മെന്റ് തന്നെ ചില കോണ്ട്രിബ്യൂട്ടേഴ്സിനെ വിക്കിയിൽ നിന്നും അകറ്റുമെന്ന് ഞാൻ ഭയക്കുന്നു

താങ്കൾ ഭയന്നതുകൊണ്ട് മാത്രം കാര്യമില്ല. സ്വകാര്യത ഇല്ലതന്നെ. ആർക്കോ അത് കണ്ടു പിടിക്കാം എന്നിരിക്കേ പിന്നെ എങ്ങനെ ഇതൊക്കെ സ്വകാര്യമാകും. നമ്മൾക്ക് അറിയാത്ത് സ്റ്റീവാർഡ്മാരുടെ കയ്യിൽ ഇത് ഏല്പിക്കുന്നതിനേക്കാൾ നല്ലത് നമുക്ക് വ്യക്തിപരമായി എങ്കിലും അറിയാവുന്നവർക്ക് നൽകുന്നതാണ്‌. (സ്റ്റീവാർഡ് മാർ നമ്മുടെ ഐ.പി ഉപയോഗിച്ച് ബോംബ് ഉണ്ടാക്കിയാലോ?')

പിന്നെ മറ്റൊരു കാര്യം. പത്ത്-പതിനഞ്ച് കോണ്ട്രിബ്ഊട്ടേർസിനെ ഒന്ന് ലിസ്റ്റ് ചെയ്യാമോ? യൂസേർസിന്റെ എണ്ണം വളരെ അധികം ഉണ്ട്. എന്നാൽ ആക്റ്റീവ് യൂസേർസിനെ ഇല്ല എന്നാണല്ലോ താങ്കൾ പറഞ്ഞത്. ഒരു വിക്കി ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് ഇതു വരെ ഒരു പുട്ടും ചുട്ട് കണ്ടില്ല.!

പിന്നെ വാൻഡലിസം? അത് നടക്കുന്നില്ല എന്ന് പറയാമോ? ഞാൻ കുറച്ച് ഉദാഹരണങ്ങൾ കാണിച്ചു തന്നാൽ സമ്മതിക്കുമോ?

പിന്നെ ആരെ ചെക്ക് യൂസർ ആക്കണം എന്നതിന്‌ ഒരു വോട്ടെടുപ്പ് നടത്തണം. ഞാൻ ഷിജുവിനെ നാമനിർദ്ദേശം ചെയ്യുന്നു. --ചള്ളിയാൻ 10:29, 18 ജൂൺ 2007 (UTC)[മറുപടി]

അസംബന്ധം. സോക്ക് പപ്പെറ്റുകളുടെ എണ്ണം വർദ്ധിച്ചു വരുന്നോ എന്ന് ചിലർക്ക് സംശയം. എന്നാൽ പിന്നെ ചെക്ക് യൂസെർ വരട്ടെ. നല്ല യുക്തി. ഒന്നിലധികം എക്കൌണ്ടുകൾ പാടില്ലെന്ന് വിക്കിപീഡിയ നയം പറയുന്നുണ്ടോ? abusive sockpuppets ൻറെ കാര്യം വേറെ. എഡിറ്റർമാരുടെ ഐ പി നോക്കി എക്കൌണ്ടുകൾ തിരിച്ചറിഞ്ഞ് ബ്ലോക്കു ചെയ്യേണ്ട സാഹചര്യം ഇവിടെയുള്ളതായി ആരും വ്യക്തമാക്കുന്നില്ല. ചെക്ക് യൂസെർ വരുന്നതിൻറെ implications മനസ്സിലാക്കിയത് വളരെക്കുറച്ചു പേർ മാത്രം. ഇവരിൽ Vssun കാര്യം വൃത്തിയായി പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് വിപീയിലും മെയ്‌ലിങ് ലിസ്റ്റിലും ചെക്ക് യൂസെർ സംബന്ധമായി ചില സുപ്രധാനമായ ചർച്ചകൾ നടക്കുന്നുണ്ട്. ചെക്ക് യൂസെർ ആയ User:Jayjg ഒരു RfA യിൽ കാൻഡിഡേറ്റിനോടു ടോർ പ്രോക്സികൾ ഉപയോഗിക്കാൻ കാരണമെന്ത് എന്നു ചോദിച്ചതാണ് ചർച്ചയ്ക്കു നിദാനമായ പ്രശ്നങ്ങളുടെ തുടക്കം. ഒരു യൂസെർ പ്രോക്സി ഉപയോഗിച്ച് എഡിറ്റു ചെയ്യുന്ന എന്ന വിവരം വെളിപ്പെടുത്തുന്നതുപോലും അനുചിതമെന്നാണ് ഭൂരിഭാഗം എഡിറ്റർമാരും അവിടെ കരുതുന്നത്. ഇവിടെ ഐ പി അറിയുന്നത് privacy യുടെ ലംഘനമേയല്ലെന്നാണ് ചെക്ക് യൂസെർ വക്താക്കൾ പറയുന്നത്. ചെക്ക് യൂസെർ പദവിയുടെ ആവശ്യം ഉയർന്നരിക്കുന്നത് വിക്കിപീഡിയയെ സംബന്ധിച്ച വേവലാതിയിൽനിന്നല്ല. അങ്ങനെയായിരുന്നെങ്കിൽ വാസുൻ (അങ്ങനോയോ ഈ പേരുച്ചരിക്കുന്നത്?) ചെയ്തതുപോലെ ഇംഗ്ലീഷു പീഡിയയിൽ ഇതു സംബന്ധമായ നയങ്ങളും ചർച്ചകളും വായിച്ചുനോക്കിയിട്ട് ഈ ആവശ്യം ഉന്നയിക്കുമായിരുന്നു. യൂസേജ് സ്റ്റാറ്റിറ്റിക്സ് സെർവീസുകൾ ഒരുക്കിവെച്ച് ഐ പി കണക്കെടുക്കുകയും ഊഹാപോഹവ്യവസായം നടത്തുകയും ചെയ്യുന്ന ബ്ലോഗെർമാരുടെ മനസ്ഥിതിയുടെ extension ആണ് ഇവിടെ കാണുന്നത്. ഇതു നല്ലതിനല്ല. (പിന്നെ, ഞാൻ ഒന്നിലധികം എക്കൌണ്ടുകൾ ഉപയോഗിച്ച് എഡിറ്റു ചെയ്തിട്ടുണ്ട്. ഇതു നേരത്തെ എവിടെയോ പറഞ്ഞിട്ടുമുണ്ട്. പ്രോക്സി സെർവറുകൾ ഉപയോഗിക്കുന്നുമുണ്ട്.) Calicuter 10:01, 19 ജൂൺ 2007 (UTC)[മറുപടി]

ഇവിടെ ചില സോക്കുകളെ വോട്ടിനുകൊണ്ടുവന്ന പോലെ തോന്നുന്നു. അതല്ല WP:POINT ന് ആയിരുന്നാലും ശരി. User:Mangoskin അനുകൂലാഭിപ്രായം strike ചെയ്യേണ്ടതാണ്. ഇക്കാര്യത്തില് അഭിപ്രായം പറയാന് ആ യൂസെര് യോഗ്യത നേടിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഈ പേരു മാത്രമേ ഞാന് നോക്കിയുള്ളൂ. Calicuter 10:01, 19 ജൂൺ 2007 (UTC)[മറുപടി]



മലയാളം വിക്കിയിൽ ഇപ്പോൾ വിക്കിയിൽ ലേഖനങ്ങളിലേക്ക് സംഭാവന നൽകുന്നവരേക്കാൾ വിക്കിയിൽ ആധിപത്യം സ്ഥാപിക്കാൻ നടത്തുന്ന ആളുകളും ശ്രമങ്ങളും സം‌വാദങ്ങളും ആണ് കൂടുതൽ. മലയാളികളുടെ ശൈലിയായ ചായക്കട ചർച്ച തന്നെ പലയിടത്തും. ദിനം പ്രതി വേണ്ടത്ര എഡിറ്റുകളോ ലേഖനങ്ങളോ വരാത്ത മലയാളം വിക്കിയിൽ എഡിറ്റിങ്ങ് വാർ പോലുള്ള സഭവങ്ങളും ഇല്ല. (ഇനി ഇപ്പോ അങ്ങനെയല്ല എന്നു സ്ഥാപിക്കാൻ നാളെ മുതൽ എഡിറ്റ് വാറ് തുടങ്ങിമോ). അപ്പോൾ തൽക്കാലം ഇങ്ങനെ ഒരു സംവിധാനത്തിന്റെ ആവശ്യം എന്ത് എന്നു എനിക്കു മനസ്സിലാകുന്നില്ല.


ഇപ്പോൾ തൊട്ടതിനും പിടിച്ചതിനും ഒക്കെ വോട്ടെടുപ്പാണ്. വോട്ടെടുപ്പ് കാണുന്നിടത്തു നടത്തുക എന്നതാണ് ഇപ്പോഴത്തെ ശൈലി. നിലവിൽ ഫലം പ്രതീക്ഷിച്ചു കഴിയുന്ന 2 വോട്ടെടുപ്പ് ഉണ്ട്.


വോട്ടേടുപ്പ് നടത്തുന്നതിനു ഒരു താൾ നിലവിലുണ്ട്. അത് ഉപയോഗിക്കാതെ ഇപ്പോൾ കാണുന്ന വിക്കി പേജുകളിൽ മൊത്തം ഇപ്പോൾ വോട്ടെടുപ്പാണ്. വോട്ട് ഇടാൻ വേണ്ട് മാത്രം ഉണ്ടാക്കിയ യൂസർ അക്കൗണ്ടുകളും അതിനു വേണ്ടി നടത്തുന്ന പ്രവർത്തങ്ങളും അനവധി. ഇങ്ങനെ ഒരു സ്ഥിതി ഉണ്ടാകും എന്നു കുറച്ചു നാൾ മുൻപ് http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29/Archive_1#.E0.B4.95.E0.B4.BE.E0.B4.B0.E0.B5.8D.E0.B4.AF.E0.B4.A8.E0.B4.BF.E0.B4.B0.E0.B5.8D.E2.80.8D.E0.B4.B5.E0.B4.BE.E0.B4.B9.E0.B4.95.E0.B4.B0.E0.B5.8D.E2.80.8D_.E0.B4.86.E0.B4.95.E0.B4.BE.E0.B4.A8.E0.B5.81.E0.B4.82__.E0.B4.B5.E0.B5.8B.E0.B4.9F.E0.B5.8D.E0.B4.9F.E0.B5.81_.E0.B4.9A.E0.B5.86.E0.B4.AF.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.A8.E0.B5.81.E0.B4.82_.E0.B4.B5.E0.B5.87.E0.B4.A3.E0.B5.8D.E0.B4.9F_.E0.B4.95.E0.B5.81.E0.B4.B1.E0.B4.9E.E0.B5.8D.E0.B4.9E_.E0.B4.AF.E0.B5.8B.E0.B4.97.E0.B5.8D.E0.B4.AF.E0.B4.A4.E0.B4.95.E0.B4.B3.E0.B5.8D.E2.80.8D

(എന്താ യൂ ആരെല്ലിന്റെ വലിപ്പം. ഒരു 2 ലെവൽ കൂടി പോയാൽ യൂ ആർല്ലിനു മാത്രമായി ഒരു പേജ് ആകാം)

എന്ന താളിൽ ഞാൻ ഉന്നിയിച്ചതാണ്. അപ്പോൾ ആർക്കും എങ്ങനേയും വോട്ട് ചെയ്യാം എന്ന രീതിയിൽ ആണ് പലരും പ്രതികരിച്ചത്. ഇക്കാര്യങ്ങളിൽ വ്യക്തമായ ഒരു നയം ഇല്ലാത്ത സ്ഥിതിക്ക് ഷൈനി / അരുണ / ദേവാൻഷി / മാംഗോ എന്നിവരുടെ വോട്ടുകൾ അസാധുവാണെന്നു പറയുന്നതിൽ അർത്ഥമില്ല. അസാധു ആക്കണെമെൻങ്കിൽ അതിനുള്ള നയം വേണം. ഇപ്പോൾ ഒരു നയം ഇല്ലത്ത സ്ഥിതിക്ക് ആരുടേയും വോട്ടുകൾ അസാധുവാകില്ല.


വോട്ടെടുപ്പിന്റെ കാര്യത്തിൽ ഒരു നയരൂപീകരണം ആണ് പേജുകൾ തോറും വോട്ടെടുപ്പുകൾ നടത്തുന്നതിനു മുൻപ് വേണ്ടത്. അതിനാൽ ഇപ്പോഴത്ത് ഈ വോട്ടെപ്പ് മഹാമഹം ഒക്കെ നിർത്തി വെച്ച് ആദ്യമായി വോട്ടെടുപ്പിനെ കാര്യത്തിൽ ഒരു നയം രൂപീകരിക്കാം. ഏതൊക്കെ യൂസർക്ക് എവിടെ ഒക്കെ വോട്ട് ചെയ്യാം, വോട്ടെടുപ്പ് എവിടെ നടത്തണം, സോക്ക് പപ്പറ്റ് വോട്ടുകൾ എങ്ങനെ തടയാം ഇതിനെ കുറിച്ചൊക്കെ നയം ആവശ്യം ആണ്. അതൊന്നും ഇല്ലാതെ വോട്ട് സാധു ആണോ അസാധു ആണോ എന്ന് നിർണ്ണയിക്കുന്നത് എങ്ങനെ.


കാലിക്കുട്ടർ പറഞ്ഞു

മലയാളം വിക്കിക്കു ഇക്കാര്യത്തിൽ നയം ഒന്നും ആറ്യ്റ്റിട്ടില്ലെങ്കിലും ഇംഗ്ലീഷ് വിക്കിയിൽ നിന്ന്

The reason for discouraging sock puppets is to prevent abuses such as a person voting more than once in a poll, or using multiple accounts to circumvent Wikipedia policies or cause disruption. Some people feel that second accounts should not be used at all; others feel it is harmless if the accounts are behaving acceptably.

Multiple accounts may have legitimate uses, but users must refrain from using them in any way prohibited to sock puppets, and from using one account to support the position of another, the standard definition of sock puppetry. If someone uses multiple accounts, it is recommended that he or she provide links between the accounts, so it is easy to determine that they are shared by one individual.


പൂർണ്ണലേഖനം ഇവിടെ വായിക്കാം. http://en.wikipedia.org/wiki/Wikipedia:Sock_puppetry


User:Mangoskin അനുകൂലാഭിപ്രായം strike ചെയ്യേണ്ടതാണ്. ഇക്കാര്യത്തില് അഭിപ്രായം പറയാന് ആ യൂസെര് യോഗ്യത നേടിയിട്ടുണ്ടെന്നു തോന്നുന്നില്ല

അങ്ങനെ യോഗ്യതയും അയോഗ്യതയും ഒക്കെ നിർണ്ണയിക്കാൻ എന്തെങ്കിലും ഒരു മാനദണ്ഡം വേണ്ടേ.

ഇക്കാര്യത്തിൽ എനിക്കുള്ള അറിവ് പരിമിതമാകയാൽ തന്നെ എനിക്ക് ഇതിനെ കുറിച്ച് കൂടുതലൊന്നും പറയാനില്ല. --Shiju Alex 18:05, 19 ജൂൺ 2007 (UTC)[മറുപടി]

സംശയമുള്ളവരെയെല്ലാം പരിശോധിക്കുക എന്ന എഫ്.ബി.ഐ. ധർമ്മമല്ല ചെക്ക് യൂസറുടേത്. അത്തരത്തിലുള്ള ധാരണതന്നെ തെറ്റാണ്. സംശയത്തിനുപോലും ന്യായീകരണമുണ്ടാകണം. സംശയതോന്നുന്ന ഐഡികൾ പരിശോധിക്കണമെന്നു പരസ്യമായി ആവശ്യപ്പെട്ട ശേഷം മാത്രം ചെക്ക് യൂസർ ഇടപെടൽ ഉണ്ടാകണം എന്നതാണു പൊതുവായ നയം. ചെക്ക് യൂസർ റിക്വസ്റ്റ് മെറ്റാവിക്കിയിൽ നൽകുമ്പോഴും എന്തുകൊണ്ട് റിക്വസ്റ്റ് നൽകി എന്നതു തെളിയിക്കണം. ഒരേ ഐ.പിയിൽ നിന്നും നിരവധി അക്കൌണ്ടുകൾ ഉണ്ടാക്കുന്നതുകൊണ്ട് ചെക്ക് യൂസർ ഇടപെട്ടതായി എന്റെ അറിവിലില്ല. അക്കൌണ്ടുകൾ നയരൂപീകരണത്തിലോ എഡിറ്റിങ്ങ് യുദ്ധങ്ങളിലോ ഇടപെടുന്നു എന്ന സംശയമുണ്ടാകുമ്പോഴാണ് സോക്ക് പപ്പറ്റ് പ്രശ്നമാകുന്നതും ഗുരുതരമായ കുറ്റമാകുന്നതും. ചെക്ക് യൂസർ എന്ന പദവിയെപ്പറ്റിയും അത് എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റിയും നമ്മളിൽ ബഹുഭൂരിപക്ഷത്തിനും അറിവില്ല എന്നാണ് ഇവിടെയുള്ള സംവാദങ്ങൾ സൂചിപ്പിക്കുന്നത്. ഈ അവസ്ഥയിൽ വോട്ടെടുപ്പു തന്നെ അനാവശ്യമായി എന്നുതോന്നുന്നു.മൻ‌ജിത് കൈനി 21:22, 19 ജൂൺ 2007 (UTC)[മറുപടി]

സോക് പപ്പെറ്റ് പോളിസിയെക്കുറിച്ചുള്ള നയത്തിന് ഇങ്ങനെ കൂടി ഒരു ഭാഗമുണ്ട്. http://en.wikipedia.org/wiki/Wikipedia:Sock_puppetry#Legitimate_uses_of_multiple_accounts

ആകെ മൂന്നെഡിറ്റും ആർടിക്ൾ സ്പെയ്സിൽ ഒരു നിസ്സാര എഡിറ്റും നടത്തിയ ആൾ ഇവിടെ വോട്ടുചെയ്യുന്നെങ്കിൽ അതു സംശയത്തോടെ വീക്ഷിക്കേണ്ടതാണ്. അർഹത എഡിറ്റു ചെയ്തു നേടേണ്ടതാണ്. നയങ്ങളെക്കാൾ സാമാന്യബുദ്ധിയാണ് ഇവിടെ പ്രവർത്തിക്കേണ്ടത്. user:Mangoskin നെപ്പറ്റിയാണ് പറയുന്നത്. മൻജിതിൻറെ ചെക്ക് യൂസെർ ധാരണ തെറ്റാണ്. ഇംഗ്ലീഷ് വിപീയിൽ ചെക്ക് യൂസെർ റിക്വസ്റ്റില്ലാതെയാണ് കൂടുതലും ചെക്ക് നടക്കുന്നത്. പലപ്പോഴും ഐ ആർ സി എന്ന തെമ്മാടിക്കൂട്ടിൽ, ചിലപ്പോൾ ചെക്ക് യൂസേർസിൻറെ ടോക് പേജിൽ ആണ് ആവശ്യക്കാർ (മിക്കപ്പോഴും ശിങ്കിടികൾ) ഈ ആവശ്യം ഉന്നയിക്കുന്നത്. ഈ വോട്ടെടുപ്പ് അസംബന്ധമാണ്.Calicuter 06:31, 20 ജൂൺ 2007 (UTC)[മറുപടി]


കാലിക്കൂട്ടർക്ക് ഇത് പറയാൻ ഒരവകാശവുമില്ല. ആൻറി ആസ്സ് എന്നൊക്കെ പറഞ്ഞ് കുറേ ബുദ്ധിമുട്ടിപ്പിച്ചതാണ് താങ്കൾ. ഇപ്പൊ വന്ന് തത്വശാസ്ത്രം പറയുന്നു. തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടേ. വോട്ടെടുപ്പിന് നയം ഉണ്ടെങ്കിൽ അത് അനുസരിക്കാം. അല്ല്ലാതെ വരുന്നവനും പോവുന്നവനും സം‌വാദത്തിൽ മാത്രം പങ്കെടുക്കാൻ വരുന്ന താങ്കളേപോലുള്ളവർ പറഞ്ഞാലും ആരും മാറണമെന്നില്ല. ആദ്യം വീട് നന്നാക്കട്ടേ എന്നിട്ട് നാട്. --Devanshi 07:25, 20 ജൂൺ 2007 (UTC)[മറുപടി]

തൽക്കാലം ഈ വോട്ടെടുപ്പ് തന്നെ അനാവശ്യമാണ്. അതു കൊണ്ട് തന്നെ ഇതിനെ കുറിച്ചുള്ള സം‌വാദവും.

ആകെ മൂന്നെഡിറ്റും ആർടിക്ൾ സ്പെയ്സിൽ ഒരു നിസ്സാര എഡിറ്റും നടത്തിയ ആൾക്ക് വോട്ടവകാശം ഇല്ലെന്നു എവിടെയെങ്കിലും പറയുന്നുണ്ടോ . ആദ്യം വോട്ടെടുപ്പ് നയം വരട്ടെ. --Shiju Alex 07:38, 20 ജൂൺ 2007 (UTC)[മറുപടി]


ഇവിടെ ഒരു പാട് വർത്തമാനമായല്ലോ എന്തിനാണ് ഈ അനാവശ്യസംസാരം. ചെക്ക് യൂസർ പാടില്ല എന്ന് പറയുന്നത് തന്നെ തെറ്റാണ്. മലയാളം വിക്കിയിലെ ന്യായങ്ങൾ ശരിയാണെങ്കിൽ അത് മെറ്റാവിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും പറയണം, ചെക്ക് യൂസർ ഒരു തെറ്റാണെന്ന്. ഞാൻ ആവശ്യപ്പെടുന്നത് വേണ്ട എന്നു പറയുന്നവർ മെറ്റാവിക്കിയിൽ പറയു ചെക്ക് യൂസര് ഒരു അസംബന്ധമാണെന്ന്. വിക്കി പ്രൊജെക്ടിലെ എല്ലാ പ്രൊജെക്ടുടും മെറ്റാവിക്കിയിലെ നിയമങ്ങൾക്ക് വിധേയമാണ്. മലയാളം വിക്കി എന്തെ ഇതിൽ ഒന്നും പെട്ടതല്ലേ?? ചെക്ക് യൂസര് സ്ഥാനത്തേക്ക് ഞാൻ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്തതാണോ പ്രശ്നം? അതോ ചെക്ക് യൂസറെ വേണ്ട എന്നതാണോ പ്രശ്നം? സത്യത്തിൽ എന്തിനാണ് ചെക്ക് യൂസറെ ഭയപ്പെടുന്നത്. ചെക്ക് യൂസർ മറ്റുള്ളവരെ എന്ത് ചെയ്യാനാണ്? മെറ്റാവിക്കിയിൽ കൊടുത്തത് കണ്ടില്ലെ ? പിന്നെ ഞാൻ ആദ്യമെ എഴുതിയതാണ് മറ്റുള്ളവർക്ക് മാനസിക വിഷമം ഉണ്ടാക്കിയേക്കാം മെറ്റാവിക്കിയിൽ കൊടുത്താൽ... വളരെയധികം ലേഖനങ്ങൾ എഴുതി മലയാളം വിക്കിയിൽ ഒരുപാട് സംഭാവന ചെയ്ത ആൾ ഇന്ന് അവധിയിൽ ... ഞാൻ നേരത്തെ പ്രസ്താവിച്ചതാണ് ഇതെല്ലാം. ഇനി ഞാൻ തുടങ്ങട്ടേ ഒരു ശരിയായ സോക്ക് പപ്പറ്റുകൾ എന്തൊക്കെയാണെന്ന് മെറ്റാവിക്കിയിൽ കൊടുത്ത് കൊണ്ട്!! ഇവിടെ ആകെ കലക്കിയത് കൊണ്ട് എന്താവാനാ? സമാധാനം ആഗ്രഹിക്കുന്നുണ്ട് ഒരു പാട്!! ഞാൻ ഇനിയും പറയുന്നു ഇന്നോ നാളെയോ ചെക്ക് യൂസർ ഇവിടെ വരും അത് സംശയമില്ല. വോട്ടെടുപ്പ് നടത്തിയാലും ഇല്ലെങ്കിലും!! --  ജിഗേഷ്  ►സന്ദേശങ്ങൾ  07:20, 21 ജൂൺ 2007 (UTC)[മറുപടി]