വിക്കിപീഡിയ:പഞ്ചായത്ത് (വാർത്തകൾ)/പത്തായം 3
Wikigraphists Bootcamp (2018 India)
തിരുത്തുകGreetings,
It is being planned to organize Wikigraphists Bootcamp in India, please fill out the survey form to help the organizers. Your responses will help organizers understand what level of demand there is for the event (how many people in your community think it is important that the event happens). At the end of the day, the participants will turn out to have knowledge to create drawings, illustrations, diagrams, maps, graphs, bar charts etc. and get to know to how to tune the images to meet the QI and FP criteria. For more information and link to survey form, please visit Talk:Wikigraphists Bootcamp (2018 India). MediaWiki message delivery (സംവാദം) 12:43, 15 ജനുവരി 2018 (UTC)
Wikigraphists Bootcamp Survey Reminder
തിരുത്തുകGreetings,
As it has already been notified about Wikigraphists Bootcamp in India, for training related to creation drawings, illustrations, diagrams, maps, graphs, bar charts etc. and to tune the images to meet the QI and FP criteria, please fill the survey form linked from Talk:Wikigraphists Bootcamp (2018 India). It'll help the organizers to assess the needs of the community, and plan accordingly. Please ignore if already done. Krishna Chaitanya Velaga 03:03, 21 ജനുവരി 2018 (UTC)
International Mother Langage Day and Open Data Day Wikidata Edit-a-thon
തിരുത്തുക- Please translate the message to your language, if applicable
Hello,
We are happy to inform you that a national level Wikidata editing campaign "IMLD-ODD 2018 Wikidata India Edit-a-thon" on content related to India is being organized from from 21 February 2018 to 3 March 2018. This edit-a-thon marks International Mother Language Day and Open Data Day.
Please learn more about this event: here.
Please consider participating in the event, by joining here.
You may get a list of suggested items to work on here.
Please let us know if you have question. -- Titodutta using MediaWiki message delivery (സംവാദം) 07:12, 21 ഫെബ്രുവരി 2018 (UTC)
ലാപ്ടോപ്പ്, ഇന്റർനെറ്റ് സ്റ്റൈപൻഡ് വിതരണം
തിരുത്തുകഇന്ത്യൻ ഭാഷകളിലെ വിക്കിപീഡിയ സമൂഹങ്ങളുടെ ക്ഷേമത്തിനായി 2017-18 കാലയളവിൽ വിക്കിമീഡിയ ഫൗണ്ടേഷൻ, ഗൂഗിൾ, സെന്റർ ഫോർ ഇന്റർനെറ്റ് സൊസൈറ്റി (CIS), വിക്കിമീഡിയ ഇന്ത്യ ചാപ്റ്റർ (WMIN), ഉപയോക്തൃസംഘങ്ങൾ എന്നിവർ ചേർന്ന് ഒരു പദ്ധതി നടപ്പാക്കുന്നു. പ്രോജക്ട് ടൈഗർ എന്നാണ് പദ്ധതിയുടെ പേര്. (പഞ്ചായത്ത് താളിലെ ഈ ഭാഗത്തും പരാമർശമുണ്ട്.)
ഇന്ത്യയിലെ വിക്കിപീഡിയ സമൂഹങ്ങളിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന 50 പേർക്ക് ലാപ്ടോപ്പുകൾ (ACER Chromebooks), 100 പേർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള പണം എന്നിവ നൽകുന്ന പദ്ധതിയാണിത്. ഇതിനായി ഇവിടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി - 2018 ഫെബ്രുവരി 25. അപേക്ഷ സമർപ്പിക്കുന്നവരെ അതത് വിക്കിപീഡിയ സമൂഹത്തിലെ അംഗങ്ങൾ പിന്തുണയ്ക്കേണ്ടതുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:39, 3 ഫെബ്രുവരി 2018 (UTC)
മലയാളം വിക്കിപീഡിയയിൽ നിന്നുള്ള അപേക്ഷകർ
തിരുത്തുക- Arunsunilkollam - മൊബൈലിലാണ് എഡിറ്റു ചെയ്യുന്നത്. ഒരു ലാപ്ടോപ്പ് ലഭിക്കുകയാണെങ്കിൽ വിക്കിപീഡിയയ്ക്കു കൂടുതൽ സംഭാവനകൾ നൽകാൻ കഴിയും. ഏവരുടെയും പിന്തുണ ആഗ്രഹിക്കുന്നു. ഈ താളിലെ Community discussion and endorsements എന്ന ഭാഗത്ത് പിന്തുണ നൽകാം.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:39, 3 ഫെബ്രുവരി 2018 (UTC)
- Akhiljaxxn -ഞാനും ഫോണിൽ നിന്നാണ് വിക്കിപീഡിയ ഉപയോഗിക്കുന്നത്. ലാപ്ടോപ്പ് ലഭിക്കുക ആണെങ്കിൽ തീർച്ചയായും വിക്കിപീഡിയയ്ക്കു കൂടുതൽ സംഭാവന നൽകാൻ എനിക്കു സാധിക്കുന്നതാണ്. എനിക്കുള്ള പിന്തുണ ഇവിടെനൽകാൻ താൽപര്യപ്പെടുന്നു. Akhiljaxxn (സംവാദം) 05:39, 3 ഫെബ്രുവരി 2018 (UTC)
- sidheeq - പിന്തുണ നൽകാനുള്ള താൾ ഇവിടെ
- Sairam. K - വിക്കിപീഡിയ പ്രചരണത്തിൽ തത്പരനാണ്. ഒരു ലാപ്ടോപ്പ് ലഭിക്കുകയാണെങ്കിൽ വിക്കിപീഡിയയ്ക്കു കൂടുതൽ സംഭാവനകൾ നൽകാൻ കഴിയും. ഏവരുടെയും പിന്തുണ ആഗ്രഹിക്കുന്നു. ഈ താളിലെ Community discussion and endorsements എന്ന ഭാഗത്ത് പിന്തുണ നൽകാം. --Sai K shanmugam (സംവാദം) 16:56, 11 ഫെബ്രുവരി 2018 (UTC)
- Faizy F Attingal - പിന്തുണ നൽകാൻ https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Support/Faizy_F_Attingal
- അഭിജിത്ത്കെഎ - പിന്തുണക്കണേ. | ഇവിടെ ക്ലിക്ക് ചെയ്ത് Community discussion and endorsements എന്ന ഭാഗത്ത് പിന്തുണ നൽകാം (സംവാദം) 06:21, 13 ഫെബ്രുവരി 2018 (UTC)
- Erfan Ebrahim Sait - കോളേജിൽ പഠിക്കുന്ന കാലത്ത് അവിടുത്തെ ലൈബ്രറിയിലെ കമ്പ്യൂട്ടറിൽ നിന്നാണ് വിക്കിപീഡിയയിൽ ഇടപെട്ടുകൊണ്ടിരുന്നത്. പഠനകാലം അവസാനിച്ചതോടെ ആ വഴിയും അടഞ്ഞു. ഇപ്പോ വല്ലപ്പോഴും മൊബൈലിൽ നിന്ന് തിരുത്തിയാൽ ആയി എന്ന അവസ്ഥയാണ്. ഒരു ലാപ്പ് കിട്ടിയാൽ സംഭവം ഉഷാറാക്കാം. അതിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്. പിന്തുണക്കുമല്ലോ..ഇവിടെ ക്ലിക്ക് ചെയ്ത് Community discussion and endorsements എന്ന ഭാഗത്ത് എന്നെ പിന്തുണ രേഖപ്പെടുത്തുമല്ലോ.. --ഇർഫാൻ ഇബ്രാഹിം സേട്ട് 10:21, 13 ഫെബ്രുവരി 2018 (UTC)
- മഞ്ജുഷ - ഒരു ലാപ്‌ടോപ്പുണ്ടായിരുന്നു. രണ്ടുവർഷം മുമ്പ് കുഞ്ഞ് അത് നശിപ്പിച്ചതിനാൽ സ്വന്തമായൊരെണ്ണം ഇല്ലാതെയായി. ഭർത്താവിന്റെ ഓഫീസ് ലാപ്ടോപ്പിൽ ഇടയ്ക്ക് ചെയ്യാമെന്നായി പിന്നീട്. കഴിഞ്ഞ രണ്ടുവർഷത്തോളം ആ ലാപ്‌ടോപ്പ് കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞിരുന്നെങ്കിലും അത് ഓഫീസ് കാര്യങ്ങൾക്കുപയോഗിക്കുന്നതിനാൽ പിന്നീട് ലഭ്യമല്ലാതായി. വിക്കിപീഡിയ എഡിറ്റിങ്സ് കാര്യമായി കുറഞ്ഞു. മൊബൈലിൽ വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യാൻ ഇതുവരെ ശ്രമിച്ചിട്ടുമില്ല. വിവിധ തിരുത്തൽ യജ്ഞങ്ങളിൽ ചേർന്ന് കൂടുതൽ ആക്ടീവാകാൻ ശ്രമിക്കുന്നതായിരിക്കും. പിന്തുണ രേഖപ്പെടുത്താൽ തോന്നുന്നുവെങ്കിൽ ഇവിടെ രേഖപ്പെടുത്തുമല്ലോ. - Manjusha | മഞ്ജുഷ (സംവാദം) 04:37, 15 ഫെബ്രുവരി 2018 (UTC)
- Arjunkmohan - കഴിഞ്ഞ രണ്ടു വർഷമായി മൊബൈലിലാണ് എഡിറ്റു ചെയ്യുന്നത്. ഒരു ലാപ്ടോപ്പ് ലഭിക്കുകയാണെങ്കിൽ വിക്കിപീഡിയയ്ക്കു കൂടുതൽ സംഭാവനകൾ നൽകാൻ കഴിയും. ഏവരുടെയും പിന്തുണ ആഗ്രഹിക്കുന്നു. ഈ താളിലെ Community discussion and endorsements എന്ന ഭാഗത്ത് പിന്തുണ നൽകാം.--Arjunkmohan (സംവാദം) 22:07, 16 ഫെബ്രുവരി 2018 (UTC)
- Mpmanoj - എം.പി മനോജ്- [1] --രൺജിത്ത് സിജി {Ranjithsiji} ✉ 08:46, 19 ഫെബ്രുവരി 2018 (UTC)
- രാം ജെ ചന്ദ്രന്ൻറെ ഈ ആപ്ലിക്കേഷനെന്താ ആരും ഇതുവരെ പിന്തുണക്കാഞ്ഞതു്? :-( വിശ്വപ്രഭViswaPrabhaസംവാദം 17:04, 25 ഫെബ്രുവരി 2018 (UTC)
- Sanu N
- Jameela P.
- Abhijith R Mohan
- Jinoytommanjaly
- Sugeesh
Wiki Advanced Training 2018
തിരുത്തുക- Please translate the message to your language, if applicable
Hello,
Wiki Advanced Training or WAT is a residential training workshop to be conducted on 29 June 2018 to 1 July 2018 (Friday to Sunday) at Ranchi, Jharkhand, India. Participants are expected to reach the venue at Ranchi by 28 June 2018 evening
The objectives of the events are:
- To optimize contribution and increase skills of Indic Wikimedians
- To introduce and initiate best practices across Indic Wikimedia projects with reference to Global projects
- Raise awareness towards initiative such as #1Lib1Ref, TWL and use of scripts, gadgets, and Wikimedia tools.
- Develop capacity across Indic Wikimedians to participate in events Global hackathon, Wikidatacon
Please read more about the workshop and participation process: Here.
The last date application is 9 June. Please us know if you have any questions.
Thanks
--Pavan Santhosh (CIS-A2K) (സംവാദം) 07:44, 6 ജൂൺ 2018 (UTC)
ഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് - ഇന്ത്യ
തിരുത്തുകഭാരത സർക്കാർ 2017 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത ഗവൺമെന്റ് ഓപ്പൺ ഡാറ്റ ലൈസൻസ് - ഇന്ത്യ കോമ്മൺസ് ഒരു അനുവദനീയമായ അനുമതിപത്രം ആയി അംഗീകരിച്ചു. ഭാരത സർക്കാരിന്റെയും ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള പൊതുമുതൽ ഉപയോഗിച്ചു ശേഖരിച്ച പങ്കുവെക്കാവുന്ന എല്ലാ വിവരങ്ങളും ഈ അനുമതിപത്രത്തിന്റെ പരിധിയിൽ വരുന്നു.
ഭാരത സർക്കാർ അവരുടെ വെബ്‌സൈറ്റുകൾ ഘടനയ്ക്കുമാറ്റമുണ്ടാവാത്ത തരത്തിൽ പരിപാലിക്കുന്നില്ലാത്തതിനാൽ കോമൺസിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഓരോ ഫയലുകളും രണ്ടാമതൊരു സന്നദ്ധപ്രവർത്തകൻ പരിശോധിച്ചുറപ്പുവരുത്തേണ്ടതാണ്. അതുവരെ അവ c:Category:Unreviewed photos of GODL-India എന്ന സഞ്ചയത്തിൽ ആയിരിക്കും. ഇത്തരത്തിൽ ധാരാളം ഫയലുകൾ ഇറക്കുമതിചെയ്യപ്പെടാൻ സാധ്യത ഉള്ളതുകൊണ്ട് നമ്മുടെ കൂടുതൽ സന്നദ്ധപ്രവർത്തകർ License reviewers ആയി വരുന്നത് ഗുണം ചെയ്യും. പകർപ്പവകാശനിയമങ്ങളിൽ നല്ല ഗ്രാഹ്യവും കോമ്മൺസിൽ സജീവ പങ്കാളിത്തവും ഉള്ളവർക്ക് അതിന് ശ്രമിക്കാം. *.nic.in, *.gov.in എന്നിവ whitelist ചെയ്തിട്ടുള്ളതുകൊണ്ട് കോമ്മൺസിൽ License review അവകാശമുള്ളവർക്ക് നേരിട്ട് ഇറക്കുമതി ചെയ്യാനും കഴിയും. ജീവൻ 04:18, 27 ജൂൺ 2018 (UTC)
വിക്കി അഡ്വാൻസ്ഡ് പരിശീലന പരിപാടി 2018
തിരുത്തുകറാഞ്ചിയിൽ ഈ മാസം 29 മുതൽ ജൂലൈ 1 വരെ നടക്കുന്ന വിക്കി പരിശീലന പരിപാടിയിൽ ഞാൻ പങ്കെടുക്കുനുണ്ട്. ഈ വർഷത്തെ വിക്കി നൂതന പരിശീലനത്തിനുള്ള തീം ഇന്ത്യൻ ഭാഷാ വിക്കിപീഡിയയിൽ ഉടനീളം ഗുണനിലവാരമുള്ള ഉള്ളടക്കം സൃഷ്ട്ടിക്കുക, അതിനു വേണ്ട സഹായം ചെയ്ത് കൊടുക്കുന്ന എന്നതാണ്. അതിനുവേണ്ടി ഇംഗ്ലീഷ് പോലെയുള്ള ആഗോള ഭാഷ കമ്യൂണിറ്റിയിൽ നടക്കുന്ന സമ്പ്രദായങ്ങൾ ഇന്ത്യൻ ഭാഷ കമ്യൂണിറ്റിയിൽ സ്വീകരിക്കുകയും ചെയ്യുക എന്നതാണ്. ദി വിക്കിപീഡിയ ലൈബ്രറി ആണ് അതിൽ ഒന്ന്. വിക്കിപീഡിയയുടെ ലൈബ്രറി, സജീവ വിക്കിപീഡിയ എഡിറ്റർമാർക്ക് അവരുടെ പ്രവർത്തനങ്ങളും പിന്തുണയ്ക്കാൻ വിശ്വസനീയമായ സ്രോതസ്സുകളിലേക്ക് ആക്സസ് നേടുന്നതിന് ഒരു വിജ്ഞാനകോശം ആണ്. പല സേവനങ്ങളും വിക്കിപീഡിയ എഡിറ്റർമാർക്ക് ഇതിലൂടെ സൗജന്യമായി ഉപയോഗിച്ച് താളുകൾ വികസിപ്പിക്കുവാൻ, മെച്ചപ്പെട്ട അവലംബം നൽകാൻ സാധിക്കും എന്നത് ശ്രദ്ധേയമാണ്.
ഇംഗ്ലീഷ് വിക്കിപീഡിയ ലൈബ്രറി നൽകുന്ന സേവനങ്ങൾ ഇവിടെ കാണാൻ സാധിക്കും.
മലയാളത്തിലും വിക്കിപീഡിയ ലൈബ്രറി കൊണ്ടുവരുന്നതിന് കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപ്പെടുത്തുമലോ. പരിശീലന പരിപാടിയിൽ അത് അവതരിപ്പിക്കാൻ അവസരമാണ് നൽകുന്നത്. --ജിനോയ് ടോം ജേക്കബ് (സംവാദം) 10:41, 27 ജൂൺ 2018 (UTC)
വിക്കി അഡ്വാൻസ്ഡ് പരിശീലന പരിപാടി റിപ്പോർട്ട്
തിരുത്തുകതലേദിവസം
തിരുത്തുകതലേദിവസം വൈകുന്നേരം ഒരു 2 മണിക്കൂർ മീറ്റിംഗ് റൂമിൽ ഒത്തുകൂടി. 5 ടീമുകൾ ആയി തിരിച്ചു. എല്ലാവരും തമ്മിൽ തമ്മിൽ പരിചയപ്പെടുത്തി. എല്ലാവരും തങ്ങളുടെ വിക്കി പ്രവർത്തനത്തെയും താല്പര്യത്തെയും കുറിച്ച് പങ്കുവെച്ചു. ഇത് പരസ്പരം നന്നായി അറിയാൻ സഹായിച്ചു.
ഒന്നാം ദിവസം
തിരുത്തുകപരിപാടിയുടെ ആദ്യദിവസം 10 മണിയോടെ ആരംഭിച്ചു. CIS-A2K ടീം നിന്ന് തൻവീറും, ടിറ്റോയും ഈ വിക്കി പദ്ധതിയുടെ ലക്ഷ്യങ്ങളും , പ്രചോദനവും, പ്രതീക്ഷിതമായ ഫലങ്ങളും പങ്കുവെച്ചു. പിന്നീട് വേൾഡ് വൈഡ് വെബ്ബ് (WWW) / ഇന്റർനെറ്റ്, വിക്കിപീഡിയ എന്നിവ തമ്മിലുള്ള ബന്ധം ചർച്ച ചെയ്തു. അതിനുശേഷം ഒരു ഗ്രൂപ്പ് പ്രവർത്തനം ആയിരുന്നു. വിവരങ്ങൾ ലഭിക്കാൻ പതിവായി വായിക്കുന്ന/നോക്കുന്ന വിവിധ ഉറവിടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ ഗ്രൂപ്പും തയ്യാറാക്കി. പിന്നീട് ബ്ലോഗുകൾ, അഭിമുഖങ്ങൾ, വാർത്താ ലേഖനങ്ങൾ, പത്രക്കുറിപ്പുകൾ.., പോലുള്ള വിവിധ സ്രോതസ്സുകളുടെ വിവരങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ഒരു ചർച്ച നടത്തി. അതിനുശേഷം ഒരു ലേഖനത്തിലെ വിവിധ ഘടകങ്ങലെ കുറിച്ച് ചർച്ച ചെയ്യപ്പെട്ടു. ഒരു ലേഖനത്തിന്റെ ഘടന, സെക്ഷനിങ്, ലിങ്കുകൾ ഉപയോഗിക്കേണ്ട വിധം, മീഡിയ ഫയലുകൾ എങ്ങനെ ചേർക്കാം, ഏറ്റവും മികച്ച സമ്പ്രദായങ്ങൾ, സാധാരണ ലേഖനങ്ങളിൽ വരുന്ന തെറ്റുകൾ എന്തൊക്കെയാണ് എന്നിവയെക്കുറിച്ചുള്ള ക്ലാസ്സ് ആയിരുന്നു. ഇടവേളയ്ക്ക് ശേഷം ഡി വിക്കിപീഡിയ ലൈബ്രറി (TWL) കുറിച്ച് കൃഷ്ണ ചൈതന്യ (ഇംഗ്ലീഷ് വിക്കി), വിവരിച്ചു. അതിനുശേഷം ഫെലിക്സ്, ആരോൺ (ഗ്ലോബൽ കോഡിനേറ്റർമാർ, TWL) എന്നിവരുമായി വീഡിയോ കോൺഫറൻസ് കോൾ നടത്തി. ഇന്ത്യയിൽ TWL പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി മാർഗങ്ങളും അവർ നിർദ്ദേശിച്ചു. വൈകുന്നേരം ഉപയോക്താവ്:Bhadani സാറിന്റെ വേർപാടിന്റെ അനുസ്മരണ പരിപാടി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം ഉണ്ടായിരുന്ന മുതിർന്ന വിക്കിപീഡിൻസ് അനുഭവം പങ്കുവഹിച്ചു. അതിനു ശേഷം മുതിർന്ന വിക്കിപീഡിൻസിനെ ആദരിച്ചു.
രണ്ടാം ദിവസം
തിരുത്തുകരണ്ടാം ദിവസം 9 മണിക്ക് ആരംഭിച്ചു. വിക്കിയിൽ ഉള്ളടക്ക സൃഷ്ടികളുടെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു സെഷൻ ആയിരുന്നു ആദ്യം. വിക്കിയിൽ കഴിഞ മാസങ്ങളിൽ നടത്തിയ വിക്കിപീഡിയ ഏഷ്യൻ മാസം, വിമൻസ് ഇൻ റെഡ്, പ്രോജക്റ്റ് ടൈഗർ, പഞ്ചാബ് എഡിറ്റ്-എ-ടൂൺ എന്നി മത്സരത്തിന്റെ ആവശ്യകത ചർച്ച ചെയ്‌തു. ഒടുവിൽ നടന്ന പ്രോജക്റ്റ് ടൈഗർ ലേഖന മത്സരത്തിന്റെ ഒരു അവലോകനം നടത്തി. ഏറ്റവും കൂടുതൽ ലേഖനങ്ങൾ സൃഷ്ടിച്ച പഞ്ചാബ്, തമിഴ് വിക്കി സമൂഹത്തെ അനുമോദിച്ചു. ഗൂഗിൾ ‘ അഡ്വാൻസിഡ് സെർച്ച് ’ ഫലപ്രദമായി ഉപയോഗിച്ച് എങ്ങനെ റഫറൻസ് നോക്കാം എന്ന് ടിറ്റോ ക്ലാസ് എടുത്തു. തുടർന്ന്, പങ്കെടുക്കുന്നവർക്കായി ഈ കോഡ്-വാക്കുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നറിയാൻ ഒരു സെഷൻ നടത്തി. കമ്മ്യൂണിറ്റി തലത്തിൽ ഗ്രൂപ്പ് ആക്ടിവിറ്റി നടത്തി. എല്ലാ കമ്മ്യൂണിറ്റികളും എങ്ങനെ വിക്കിയിൽ ലേഖനങ്ങൾ മെച്ചപ്പെടുത്താൻ എന്നു അവതരിപ്പിച്ചു. ഞാനും തമിഴ് കുടുംബത്തിൽ നിന്നുള്ള വിക്കിപീഡിൻസ് ഒരു ഗ്രൂപ്പ് ആയിരുന്നു. ഞങ്ങൾ അവതരിപ്പിച്ചത് ഇന്ത്യ അനുബന്ധ ലേഖനങ്ങൾ എങ്ങനെ കൂടുതൽ ഇൻഡിക് ഭാഷകളിൽ കൊണ്ടുവരാൻ സാധിക്കും എന്നതിന്റെ കുറിച്ചാണ്. അതിന്റെ ഭാഗമായി പരസ്പരം ബന്ധപ്പെട്ട് (Malayalam-Tamil Article Sharing) ലേഖനങ്ങൾ എങ്ങനെ എഴുതാം എന്ന് അവതരിപ്പിച്ചു. Copyvio ഡിറ്റക്റ്റർ, dupdet മുതലായ വിക്കി ടൂൾസ് പരിചയപ്പെടുത്തി. ഇവ എങ്ങനെ ഉപയോഗിയ്ക്കാം എന്ന് സുരേഷ് ജി (മറാഠി വിക്കി) കാണിച്ചുതന്നു. വിക്കിയിലെ പുതിയ ബീറ്റ പതിപ്പായ stats.wikimedia.org പരിചയപ്പെടുത്തി. വിക്കിയിൽ സ്ഥിതിവിവരക്കണക്കുകൾ കണ്ടെത്താൻ ഇത് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിച്ചു. ഈവനിംഗ് സെക്ഷനിൽ കൃഷ്ണ, ഇംഗ്ലീഷ് വിക്കിപീഡിയയിലുള്ള GAഉം , FAഉം എങ്ങനെ ഇന്ത്യൻ ഭാഷാ വിക്കിയിൽ വളർത്താൻ കഴിയും എന്നതിനെപ്പറ്റി ചർച്ച ചെയ്തു. ഫാബ്രിക്റ്റർ, ഉപയോക്തൃ സ്ക്രിപ്റ്റുകൾ, ബോട്ട്, Citoid, ഗാഡ്ജറ്റുകൾ, മറ്റും പ്രാദേശിക വിക്കികളിൽ എങ്ങനെ കൊണ്ടുവരാം എന്ന് ടിറ്റോയും, ജയപ്രകാശും ( ഹിന്ദി വിക്കി, ഫാബ്രിക്റ്റർ പ്രോഗ്രാമർ ) പറഞ്ഞുതന്നു.
മൂന്നാം ദിവസം
തിരുത്തുകപരിശീലനത്തിന്റെ അവസാനദിനം ഉറവിടങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ഒരു ചർച്ച നടത്തുകയുണ്ടായി. വിവിധ തരത്തിലുള്ള സ്രോതസ്സുകൾ, - പ്രാഥമിക, ദ്വിതീയ, ത്രിതീയ സ്രോതസ്സുകൾ. ഇവ വിവിധ സന്ദർഭങ്ങളിൽ എങ്ങനെ ആശ്രയിക്കാനാകും എന്നതിന്റെ ചർച്ച നടന്നു. അതിന് ശേഷം ഒരു ഗ്രൂപ്പ് പ്രവർത്തനം നടത്തി. ജീവചരിത്രങ്ങൾ, ശാസ്ത്രം, സാങ്കേതികവിദ്യ, വർത്തമാനകാല സംഭവങ്ങൾ (കായിക-രാഷ്ട്രീയം), കല, സാഹിത്യം, ചരിത്രം എന്നിവ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതാൻ ഉപയോഗിക്കുന്ന സ്രോതസ്സുകൾ പട്ടികപ്പെടുത്തി അവതരിപ്പിച്ചു. ഏതൊക്കെ സ്രോതസ്സുകൾ ആണ് പരിഗണിക്കുന്നത് , പരിഗണിക്കാതെ ഉള്ളത് എന്നത് വേർതിരിച്ചു അവതരിപ്പിച്ചു. വിക്കിപീഡിയയിലെ ‘ ശ്രദ്ധേയതയെ ‘ കുറിച്ച് ടിറ്റോ ക്ലാസ്സ് എടുത്തു. ഭാവിയിൽ വിക്കിപീഡിയ ഇന്ത്യയിൽ മുന്നോട്ട് കൊടുപോകുന്നത് ഉള്ള ഒരു റോഡ് മാപ്പിങ് നടത്തി. ഇൻഡിക്-ഭാഷാ വിക്കിപീഡികൾ മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ നിന്നുള്ള പഠനം എങ്ങനെ മുന്നോട്ടു കൊണ്ടുപോവണമെന്നു ചർച്ച ചെയ്തു. ചർച്ച നടത്തിയ ആശയത്തിന്റെ ഭാഗമായി ഇൻഡിക്-ഭാഷാ വിക്കിപീഡികൾ മെച്ചപ്പെടുത്തുന്നതിന് വില്ലജ്-പമ്പ്/പഞ്ചായത്ത് മാതൃകയിൽ മെറ്റാ വിക്കിയിൽ ഒരു ടെക്‌നിക്കൽ പേജ് തുടങ്ങി ഇന്ത്യൻ ഭാഷകളുടെ സഹകരണ പ്ലാറ്റ്ഫോം ആരംഭിക്കും എന്ന് പറഞു. സമാപന വേളയിൽ പാലഗിരി സാറിന്റെ (തെലുങ്ക് വിക്കി) ജന്മദിനമാഘോഷിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ഗ്രൂപ്പ് ഫോട്ടോ എടുത്ത് പരിശീലന പരിപാടി സമാപിച്ചു.--ജിനോയ് ടോം ജേക്കബ് (സംവാദം) 21:49, 6 ജൂലൈ 2018 (UTC)