നമസ്കാരം Yadhu Krishna M !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 05:35, 26 മേയ് 2019 (UTC)Reply[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020 തിരുത്തുക

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

 

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)Reply[മറുപടി]

അനാവശ്യ മലയാളീകരണം അരുത് തിരുത്തുക

പ്രിയ സുഹൃത്തേ, ഇന്റർഫേഷ്യൽ പോളിമറൈസേഷൻ എന്ന താൾ താങ്കൾ അന്തർപ്രതലീയ ബഹുലകീകരണം എന്ന് മാറ്റിയതായി കാണുന്നു. സസ്പെൻഷൻ പോളിമറൈസേഷൻ എന്ന താൾ വിലായക ബഹുലകീകരണം എന്നും സൊല്യൂഷൻ പോളിമറൈസേഷൻ എന്ന താൾ ലായനി ബഹുലകീകരണം എന്നും ഗാസ് ഫേസ് പോളിമറൈസേഷൻ എന്ന താൾ വാതക പ്രവസ്ഥാ ബഹുലകീകരണം എന്നും മാറ്റിയതായിക്കാണുന്നു. ഇതുപോലെ ഐസോമെർ, കോൻജുഗേറ്റ് ആസിഡ്, റിസൊണൻസ് (രസതന്ത്രം), പോളിമർ, ബൾക്ക് പോളിമറൈസേഷൻ തുടങ്ങിയ തലക്കെട്ടുകളും മലയാളീകരിച്ച് വികലമാക്കിയതായിക്കാണുന്നുണ്ട്. താങ്കൾക്ക്, ഇത്തരം മാറ്റം അനിവാര്യമെന്നുതോന്നുന്നുവെങ്കിൽ, അക്കാര്യം അതാത് ലേഖനങ്ങളുടെ സംവാദം താളിൽ ചേർക്കാവുന്നതാണ്. പരിചിതമായ തലക്കെട്ടുകൾ നീക്കംചെയ്ത് മലയാളീകരിക്കുന്നതിലൂടെ, ലേഖനത്തിൽ നശീകരണപ്രവർത്തനം നടക്കുന്നതായി അനുഭവപ്പെടാം. ആയതിനാൽ, ഇത്തരം മലയാളീകരിക്കൽ പ്രവണതയിൽനിന്നും വിട്ടുനിൽക്കുവാൻ ശ്രദ്ധിക്കുമല്ലോ?. അനാവശ്യതിരിച്ചുവിടലുകൾ പൂർവ്വാവസ്ഥയിലേക്ക് എത്രയും പെട്ടെന്ന് മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. വിക്കിപീഡിയ നയങ്ങളെക്കുറിച്ചുള്ള ധാരണനേടി, തിരുത്തൽ പ്രവർത്തനത്തിൽ സജീവമാവുന്നതിന് എല്ലാവിധ പിന്തുണയും ആശംസിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 16:57, 13 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

പ്രിയപ്പെട്ട സുഹൃത്തേ, വിക്കിപീഡിയ സംവാദ താളിനെ പറ്റി എനിയ്ക്ക് അവബോധം പോര. ഇനി അത് മനസിലാക്കി കൊള്ളാം. മലയാളം വിക്കിപീഡിയയിൽ സത്യത്തിൽ മലയാളത്തിന്റെ വളർച്ചയും, അറിവും അല്ലെ വളർത്തേണ്ടത്? Polymer എന്ന പദം മാത്രം ഇവിടെ ഉദാഹരണം ആയി എടുത്തു കൊള്ളട്ടെ. ആ പദം തീർച്ചയായും സുപരിചിതം ആണ്. ബഹുലകം എന്ന പദം പണ്ടു മുതൽക്കേ മലയാളം മാധ്യമ പുസ്‌തകങ്ങളിൽ കണ്ട് വരുന്നതും ആണ്. Polymerisation എന്ന പദം പൊളിമേറീകരണം എന്ന് എഴുതി വികൃതം ആക്കുന്നതിലും ഭേദം ബഹുലകീകരണം എന്ന വാക്ക് തന്നെ ആണ് എന്നു ഞാൻ വിശ്വസിക്കുന്നു......അതുപോലെ തന്നെ Monomer എന്ന പദത്തിന് ഏകലകം എന്നതിന് പകരം ഏകകം എന്നും തെറ്റായി ഉപയോഗച്ചതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഏറ്റവും വലിയത് എന്തെന്നാൽ ഇത്തരം ശാസ്ത്ര ലേഖനങ്ങൾ മിക്കവരും പാഠപുസ്തക കേന്ദ്രികൃതം ആയി ആണ് വായിക്കുക. അതിനാൽ തന്നെ പഠന സംബന്ധമായ മലയാളം പദങ്ങൾ മാത്രമേ പ്രയോഗിച്ചിട്ടുള്ളൂ. കൂടുതൽ സ്ഥീരീകരണത്തിന് വേണ്ടി താങ്കൾക്ക് പന്ത്രണ്ടാം തരം രസതന്ത്രം പുസ്‌തകം അദ്ധ്യായം 15 (ബഹുലകങ്ങൾ എന്നാണ് പേര്). മാറ്റം വരുത്തിയ പദങ്ങൾ ഞാൻ ഉണ്ടാക്കിയതും അല്ല. എന്നിരുന്നാലും ഞാൻ താങ്കൾ പറയുന്നത് മാനിക്കുന്നു. അതിനാൽ പേര് പഴയ പടി ആക്കുന്നതാണ്. നന്ദി Yadhu Krishna M (സംവാദം) 09:50, 14 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

 • പ്രിയ Yadhu Krishna M, കഴിഞ്ഞ നാൽപതുവർഷത്തോളമായി ശാസ്ത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന എനിക്ക്, ശാസ്ത്രലേഖനങ്ങളിലെ മലയാളപദങ്ങളെക്കുറിച്ചുള്ള താങ്കളുടെ ആശങ്ക മനസ്സിലാവുന്നുണ്ട്. എന്നാൽ, ചിരപരിചിതമായി ഉപയോഗിക്കപ്പെടുന്ന പദങ്ങൾക്ക് പകരം, താങ്കൾ നിർദ്ദേശിച്ച പദങ്ങൾ പ്രയോഗിക്കപ്പെടുമ്പോൾ, വായനക്കാർക്ക് ഇത്തരം ലേഖനങ്ങൾ അപ്രാപ്യമായിത്തീരുന്നു എന്ന വസ്തുത മനസ്സിലാക്കുക. അതോടൊപ്പംതന്നെ, പല തലക്കെട്ടുകളും വിരൂപമോ അരോചകമോ ആയും അനുഭവപ്പെടുന്നു. താങ്കൾ നിർദ്ദേശിച്ച പദങ്ങൾ ശരിയാണെന്ന് ഉത്തമബോധ്യമുണ്ടെങ്കിൽ, അവ സംവാദം താളിൽ ചേർത്ത് ചർച്ചയ്ക്കിട്ട് പരിഹാരം കാണാവുന്നതാണ്. തലക്കെട്ട് മാറ്റാതെതന്നെ, അത്തരം പദങ്ങളിൽ നിന്നും തിരിച്ചുവിടലും നടത്താമല്ലോ?
 • [[1]] ഇത്തരം തിരുത്തലുകൾ എന്തായാലും വിക്കിപീഡിയയെ സഹായിക്കില്ല എന്ന് മനസ്സിലാക്കുക.

ലേഖനസൃഷ്ടിയിലും തിരുത്തിമെച്ചപ്പെടുത്തലിലും താങ്കളുടെ നല്ല ഇടപെടൽ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. മുകളിൽ സൂചിപ്പിച്ച തിരുത്തലുകൾ പൂർവ്വാവസ്ഥയിലേക്ക് മാറ്റിയതിന് നന്ദി. Vijayan Rajapuram {വിജയൻ രാജപുരം} 12:00, 14 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

അടിസ്ഥാനവിവരങ്ങൾ ചേർക്കാമോ? തിരുത്തുക

സുഹൃത്തേ, താലസീമിയ, ഫിനൈൽകീറ്റോന്യൂറിയ, ഗോളീയ ദർപ്പണം, അതിസംയുഗ്മനം എന്നീ ലേഖനങ്ങൾ, താങ്കൾ മലയാളം വിക്കിപീഡിയയിൽ ആരംഭിച്ചതിന് നന്ദി. ഈ ലേഖനങ്ങളുടെ പൊതുവായ ഒരു പോരായ്മ ചൂണ്ടിക്കാട്ടുന്നതിൽ പരിഭവിക്കരുത്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ വളരെയേറെ വിശദമായുള്ള; സമ്പന്നമായ ലേഖനങ്ങളാണിവ. അവ തർജ്ജമചെയ്ത് മലയാളത്തിലാക്കിയപ്പോൾ, അടിസ്ഥാനവിവരങ്ങൾ പോലും ഇല്ലാത്ത കുഞ്ഞുലേഖനങ്ങളായിപ്പോയി. ഇത്തരം ലേഖനങ്ങൾ, മറ്റുള്ളവർ കാര്യമായി ശ്രദ്ധിക്കാതെ, ഇതേപോലെ തുടരാനാണ് സാധ്യത. ഇത്തരം നിരവധി അനാഥലേഖനങ്ങൾ ഇപ്പോൾത്തന്നെയുണ്ട്. വിവർത്തനം ചെയ്യുമ്പോൾത്തന്നെ, കാര്യമായ വിവരങ്ങളൊന്നും നഷ്ടപ്പെട്ടുപോകാതെ, പരമാവധി വിവരങ്ങൾ ചേർത്ത് സമ്പന്നമായൊരു ലേഖനം തന്നെ വിക്കിപീഡിയയ്ക്ക് സംഭാവനചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക മാത്രമല്ല നമ്മുടെ ലക്ഷ്യമെന്ന് ശ്രദ്ധിക്കുക. വിവരങ്ങൾ അന്വേഷിച്ചുവരുന്നവർക്ക് നിരാശയുണ്ടാക്കുന്ന ഒരവസ്ഥയുണ്ടാകരുത് എന്നതിനാലാണ് ഇങ്ങനെയെഴുതുന്നത്. vijayanrajapuram@gmail.com ലേക്ക് ഒരു സന്ദേശമയച്ചാൽ, സഹായം ആവശ്യമെങ്കിൽ നൽകുന്നതാണ്. സസ്നേഹം, Vijayan Rajapuram {വിജയൻ രാജപുരം} 04:47, 15 ഓഗസ്റ്റ് 2020 (UTC)Reply[മറുപടി]

മാഷേ, മാഷിന്റെ ആവശ്യം തീർച്ചയായും മാനിക്കുന്നു. ലേഖനത്തിന്റെ അഭാവം വികത്തുക എന്ന ഉദ്ദേശം ആദ്യം സാക്ഷാത്കരിക്കുകയാണ് ഞാൻ ചെയ്തത്. ആ ലേഖനം പൂർണ്ണമാക്കാൻ ഞാൻ ശ്രമിക്കാം. പ്രശ്നം എന്തെന്ന് വച്ചാൽ എനിക്ക് പ്രോഗ്രാമിങ് ഭാഷ അത്ര വശമല്ല എന്നതാണ്.നാട്ടിൻ പുറത്തെ വിദ്യാർത്ഥി ആയ ഞാൻ മറ്റു വിദ്യാർഥികളെ അപേക്ഷിച്ച് കമ്പ്യൂട്ടർ അറിവിൽ വളരെ പുറകിലാണ്. താളുകളിലെ ഫലകം ചേർക്കൽ എനിക്ക് തീരെ മനസിലാവുന്നുമില്ല. ഞാൻ അത് മനസിലാക്കാൻ ശ്രമിക്കാം. സഹായം വേണമെങ്കിൽ ആവശ്യപ്പെടുകയും ചെയ്യാം. നന്ദി ബഹുമാനപൂർവ്വം, യദു കൃഷ്ണൻ 05:43, 15 ഓഗസ്റ്റ് 2020 (UTC)~

വൈൽഡനം, വെൽഡനം? തിരുത്തുക

Yadhu Krishna M, വാതക വൈൽഡനവും ഛേദനവും എന്ന ലേഖനത്തിൽ, വൈൽഡനം, വെൽഡനം എന്നീ രണ്ട് പദങ്ങളുമുപയോഗിച്ചതായിക്കാണുന്നു. ഇത്തരം പദങ്ങളുണ്ടോ? ഉണ്ടെങ്കിൽത്തന്നെ ഇതിലേതാണ് ശരി? ഇതുകൂടി കാണുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} 09:18, 6 ഒക്ടോബർ 2020 (UTC)Reply[മറുപടി]

വൈൽഡനം എന്നത് ടൈപ്പിങ്ങിൽ വന്ന പിശകാണ്. ഉദ്ദേശിച്ചത് വെൽഡനം (WELDING) എന്നാണ്. ഈ പദം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വാതക വെൽഡനം (ഗ്യാസ് വെൽഡിങ് എന്ന ഫെലിക്സ് വുത്കെയുടെ സാങ്കേതിക പുസ്തകത്തിന്റെ മലയാളം തർജ്ജമ) എന്ന പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ പേര്  : സാങ്കേതിക പാഠങ്ങൾ , വാതക വെൽഡനം. എഴുത്തുകാരൻ : ഫെലിക്സ് വുത്കെ പ്രസിദ്ധീകരണം : കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം തർജ്ജമ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒന്നാം പതിപ്പ് : ഫെബ്രുവരി 1973 എന്നിരുന്നാലും ചിരപരിചിതമായ വാക്കുകൾ ഉൾപ്പെടുത്തുന്നതിൽ പ്രശ്നമില്ല. നന്ദി --Yadhu Krishna M (സംവാദം) 09:49, 6 ഒക്ടോബർ 2020 (UTC)Reply[മറുപടി]

@Yadhu Krishna M:,   ലേഖനത്തിൽ തിരുത്തിശരിയാക്കുമോ? --Vijayan Rajapuram {വിജയൻ രാജപുരം} 11:24, 6 ഒക്ടോബർ 2020 (UTC)Reply[മറുപടി]

തിരുത്ത് വരുത്തിയിട്ടുണ്ട് 12:11, 6 ഒക്ടോബർ 2020 (UTC) — ഈ തിരുത്തൽ നടത്തിയത് Yadhu Krishna M (സംവാദംസംഭാവനകൾ)

ഒപ്പ് അടയാളപ്പെടുത്തുക തിരുത്തുക

സുഹൃത്തേ, ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --Vijayan Rajapuram {വിജയൻ രാജപുരം} 12:18, 6 ഒക്ടോബർ 2020 (UTC)Reply[മറുപടി]

തനിമലയാളം തിരുത്തുക

@Yadhu Krishna M:, വിക്കിപീഡിയ താളുകളിൽ ചിലർ ഉപയോഗിക്കുന്ന മലയാളം വാക്കുകളിൽ ധാരാളമെണ്ണം സ്വയം തന്നെ നിർമ്മിക്കുന്നതാണോ എന്ന സംശയവുമായി ബന്ധപ്പെട്ട് ഇവിടെ (നയരൂപീകരണം താളിൽ) താളിൽ ഒരു സംവാദം നടക്കുന്നുണ്ട്. താങ്കൾ അത് നിരീക്ഷിക്കണമെന്ന് താൽപര്യപ്പെടുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 05:26, 7 ഒക്ടോബർ 2020 (UTC)Reply[മറുപടി]

മാഷേ, ആ താൾ വായിച്ചു. എന്നാൽ ഒരു കാര്യം വ്യക്തമാക്കികൊള്ളട്ടെ. ഈ പറയുന്നതിനെ സംബന്ധിച്ച് എനിക്ക് അവബോധം പോര. അതായത് താപബദ്ധ പ്രക്രിയ എന്നത് adiabatic process തുല്യമാണോ എന്നത്. അർത്ഥം പരിശോധിക്കുകയാണെങ്കിൽ അത് തെറ്റാണെന്ന് എനിക്ക് തോന്നുന്നില്ല.ഒന്നാമത് ഇംഗ്ലീഷ് വശമുള്ള ഒരു വ്യക്തിക്ക് എല്ലാ മലയാളം ശാസ്ത്ര പദങ്ങളും അരോചകമായി തോന്നാം. അതൊരു പരമാർത്ഥം ആണ്. മറ്റൊരു സത്യം എന്തെന്നാൽ ഒരു ശാസ്ത്ര വിഷയം മനസിലാക്കാൻ ആരാണ് മലയാളം വിക്കിപീഡിയ തിരയുക? തിരയുന്നത് മലയാള ശാസ്ത്ര പദങ്ങൾ അറിയുന്ന ആളുകൾ ആയിരിക്കില്ലേ? അല്ലാത്തവർ അതിന് മുതിരുമോ? ഇന്നലെ തന്നെ ആപേക്ഷിക സിദ്ധാന്തത്തെ പറ്റി ഒരു താൾ ഞാൻ വായിച്ചിരുന്നു. മലയാളം പദങ്ങൾ അത്യാവശ്യം അറിയുന്ന ഞാൻ അത് മനസിലാക്കാൻ തന്നെ ബുദ്ധിമുട്ടി എന്നതാണ് സത്യം. ശാസ്ത്ര ലേഖനങ്ങൾ പ്രാദേശിക ഭാഷയിൽ വായിക്കാൻ ഏവർക്കും ബുദ്ധിമുട്ടായിരിക്കും എന്നതാണ് സത്യം. എന്നുവച്ച് എല്ലാ പദങ്ങളും ഇംഗ്ലീഷ് തന്നെ എഴുതാൻ പറ്റുമോ? ചിരപരിചിതം എന്ന വാക്ക് നമ്മൾ പരിഗണിച്ചാൽ ഒരു ശാസ്ത്ര ലേഖനവും മലയാളം ആയി പരിഗണിക്കാൻ സാധിക്കുമോ? ആരാണ് ഈ കാലം ഘർഷണം എന്ന വാക്ക് friction ന് പകരമായി ഉപയോഗിക്കുക? അതുപോലെ inertia എന്നതിന് ജഡത്വം എന്ന് ആരെങ്കിലും ഉപയോഗിക്കാൻ തയ്യാറാകുമോ? പക്ഷെ എന്നിട്ടുകൂടി വാക്കുകൾ ലേഖനത്തിൽ കാണുന്നില്ലേ? ഇവിടെ പ്രശ്നം മലയാളം പദങ്ങൾക്ക് അല്ല. മറിച്ച് സമൂഹത്തിന്റെ ചിന്താഗതിക്കാണ്. അതൊരു തെറ്റല്ല. എന്നുവച്ച് സൗകര്യത്തിന് വേണ്ടി എല്ലാ ശാസ്ത്ര പദങ്ങളും ആംഗലേയവൽക്കരിക്കാൻ പറ്റുമോ? പിന്നെ മലയാളം വിക്കിപീഡിയയുടെ ആവശ്യം എന്താണ്? 1970 കാലഘട്ടത്തിൽ ഉള്ള ശാസ്ത്ര പുസ്തകങ്ങളെക്കാൾ കൂടുതൽ മലയാളീകൃതമായ പുസ്തകങ്ങൾ ആണ് ഇപ്പോൾ ഉള്ള കുട്ടികൾ പഠിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. 1973 ൽ പ്രസിദ്ധീകരിച്ച ജെനറൽ സയൻസ് പുസ്തകം വായിച്ചപ്പോൾ അതിനേക്കാൾ മലയാളീകൃതമായ പദമാണ് ഞാൻ പഠിച്ചത്. അതിനാൽ തന്നെ ആ പദങ്ങൾ ആണ് വിക്കി പീഡിയയിൽ ഉൾപ്പെടുത്തേണ്ടത്. ഞാൻ പന്ത്രണ്ടാം ക്ലാസ്സിൽ പഠിച്ച ബഹുലകം എന്ന അധ്യായത്തിൽ addition polymer, condensation polymer, copolymer എന്നീ പദങ്ങളുടെ മലയാളം തർജമാ പദങ്ങൾ ആണ് ഞാൻ തിരുത്ത് വരുത്തിയത്.അത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആണ് ആവശ്യം. സംഘനന ബഹുലകം എന്ന് പഠത്തിൽ ഉള്ള പദത്തെ സംയോജന polymer എന്ന് എഴുതുന്നത് അതിലേറെ വികലമാണ്.polymer എന്ന പദം അതുപോലെ തന്നെ നിലനിർതിയാൽ പ്രശ്നമില്ല. എന്നാലും സംഘനനം, സംയോജനം എന്നീ പദങ്ങൾ അർത്ഥത്തിൽ വ്യത്യാസം ഉള്ളവയല്ലേ? അതിന്റെ കണ്ണി ഇതോടൊപ്പം ചേർക്കാം https://d1v6qmyxzkp4v1.cloudfront.net/uploads/ebook/Class_XII/MAL_MED/Chemistry%20Part_II.pdf അതിനാൽ തന്നെ ഇത്തരം വാക്കുകൾ കൂടുതൽ പാഠപുസ്തക കേന്ദ്രീകൃതം ആയിരിക്കണം. അല്ലാതെ എല്ലാം ചിരപരിചിതം ആയിട്ട് എന്താണ് പ്രയോജനം നന്ദി Yadhu Krishna M (സംവാദം) 06:13, 7 ഒക്ടോബർ 2020 (UTC)Reply[മറുപടി]

പ്രിയ സുഹൃത്തേ, ഏസെങ്കിലും ഒരു പ്രത്യേക പദത്തിന്റെ കാര്യമല്ല ഞാനെഴുതിയത്. നമുക്ക് പല കാഴ്ചപ്പാടുമുണ്ടാവാം. എന്നാൽ, വിക്കിക്ക് ഒരു നയമുണ്ട്, അത് പാലിക്കപ്പെടേണ്ടേ?
 • //ഒന്നാമത് ഇംഗ്ലീഷ് വശമുള്ള ഒരു വ്യക്തിക്ക് എല്ലാ മലയാളം ശാസ്ത്ര പദങ്ങളും അരോചകമായി തോന്നാം. അതൊരു പരമാർത്ഥം ആണ്.// -ഇത് തെറ്റായ കാഴ്ചപ്പാടാണ്.
 • //മറ്റൊരു സത്യം എന്തെന്നാൽ ഒരു ശാസ്ത്ര വിഷയം മനസിലാക്കാൻ ആരാണ് മലയാളം വിക്കിപീഡിയ തിരയുക? // - പിന്നെ ഏത് ഭാഷയിലാണ് മയലാളി തിരയുക?
 • //ശാസ്ത്ര ലേഖനങ്ങൾ പ്രാദേശിക ഭാഷയിൽ വായിക്കാൻ ഏവർക്കും ബുദ്ധിമുട്ടായിരിക്കും എന്നതാണ് സത്യം. // - ഇങ്ങനെയൊരു സത്യമുണ്ടോ?
 • //അതുപോലെ inertia എന്നതിന് ജഡത്വം എന്ന് ആരെങ്കിലും ഉപയോഗിക്കാൻ തയ്യാറാകുമോ?// - മലയാളം വാക്കുകളൊന്നും ഉപയോഗിക്കരുതെന്ന് ആരെങ്കിലും പറഞ്ഞുവോ?
 • //ബഹുലകം എന്ന അധ്യായത്തിൽ addition polymer, condensation polymer, copolymer എന്നീ പദങ്ങളുടെ മലയാളം തർജമാ പദങ്ങൾ ആണ് ഞാൻ തിരുത്ത് വരുത്തിയത്.അത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആണ് ആവശ്യം. സംഘനന ബഹുലകം എന്ന് പഠത്തിൽ ഉള്ള പദത്തെ സംയോജന polymer എന്ന് എഴുതുന്നത് അതിലേറെ വികലമാണ്.polymer എന്ന പദം അതുപോലെ തന്നെ നിലനിർതിയാൽ പ്രശ്നമില്ല. എന്നാലും സംഘനനം, സംയോജനം എന്നീ പദങ്ങൾ അർത്ഥത്തിൽ വ്യത്യാസം ഉള്ളവയല്ലേ? അതിന്റെ കണ്ണി ഇതോടൊപ്പം ചേർക്കാം

https://d1v6qmyxzkp4v1.cloudfront.net/uploads/ebook/Class_XII/MAL_MED/Chemistry%20Part_II.pdf അതിനാൽ തന്നെ ഇത്തരം വാക്കുകൾ കൂടുതൽ പാഠപുസ്തക കേന്ദ്രീകൃതം ആയിരിക്കണം. അല്ലാതെ എല്ലാം ചിരപരിചിതം ആയിട്ട് എന്താണ് പ്രയോജനം// ഇത്തരം വാദഗതികൾ അവലംബം സഹിതം നൽകി സമർത്ഥിക്കുന്നതിനാണ് താങ്കളുടെ ശ്രദ്ധ ഇവിടേക്ക് ക്ഷണിച്ചത്. അവിടെ രേഖപ്പെടുത്തുമല്ലോ? നയത്തിൽ മാറ്റം വരുത്തണമെങ്കിൽ, അവിടെ നടക്കുന്ന ചർച്ചയിൽ മാത്രമേ സാധിക്കൂ.   --Vijayan Rajapuram {വിജയൻ രാജപുരം} 06:38, 7 ഒക്ടോബർ 2020 (UTC)Reply[മറുപടി]

മാഷേ,

 • //ഒന്നാമത് ഇംഗ്ലീഷ് വശമുള്ള ഒരു വ്യക്തിക്ക് എല്ലാ മലയാളം ശാസ്ത്ര പദങ്ങളും അരോചകമായി തോന്നാം. അതൊരു പരമാർത്ഥം ആണ്.// -ഇത് തെറ്റായ കാഴ്ചപ്പാടാണ്. തെറ്റായ കാഴ്ചപ്പാട് എന്നത് തികച്ചും ആപേക്ഷികം. എനിക്ക് ശരിയെന്നത് താങ്കൾക്കു തെറ്റും മറിച്ചും സംഭവിക്കാം. ഇതിനെല്ലാം എന്റെ ജീവിതത്തിൽ ഉദാഹരണങ്ങൾ ഉണ്ട്. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച വിദ്യാർത്ഥി ഹയ‍ർ സെക്കണ്ടറി ചോദ്യക്കടലാസ്സിലെ മലയാളം വിഭാഗം വായിക്കുന്നതു പോലെയാണ് ഇതും. ശാസ്ത്രത്തിൽ സംശയം ഉള്ള വിദ്യാർത്ഥികൾ സർവോപരി ഇംഗ്ലിഷ് മാദ്ധ്യമം പഠിച്ച ഏതു വിദ്യാ‍ർത്ഥിയാണ് ഘർഷണം, കാന്തികമണ്ഡലം, ജഡത്വം, പ്രവേഗം, സ്ഥാനാന്തരം എന്നീ പദങ്ങൾ ഉൾക്കൊള്ളുന്ന താളുകൾ വായിക്കുക? യഥാക്രമം Friction, Magnetic field, Inertia, Velocity, Displacement എന്നിവയാണ് അത് എന്ന് ഏതൊക്കെ വിദ്യാ‍ർത്ഥികൾക്ക് അറിയാം (ശാസ്ത്രകേരളം, യുറീക്ക തുടങ്ങിയവ വായിക്കുന്നവ‍ർക്ക് അതറിയുമായിരിക്കും, അവരെ ചേർക്കുന്നില്ല) എന്നത് മനസ്സിലാക്കേണ്ട വസ്തുതയല്ലേ? അത് അറിയാത്തവർക്ക് തീർച്ചയായും അരോചകമായി തോന്നാം.
 • //മറ്റൊരു സത്യം എന്തെന്നാൽ ഒരു ശാസ്ത്ര വിഷയം മനസിലാക്കാൻ ആരാണ് മലയാളം വിക്കിപീഡിയ തിരയുക? // - പിന്നെ ഏത് ഭാഷയിലാണ് മയലാളി തിരയുക? ::::::::::: മലയാളി ശാസ്ത്രലേഖനങ്ങൾ മലയാളത്തിൽ തിരയും മുമ്പേ ഇംഗ്ലീഷിലാണ് തിരയുക എന്നത് മനസ്സിലാക്കിപ്പിക്കാൻ തൽക്കാലം എനിക്ക് സാങ്കേതികമായി തെളിയിക്കാൻ സാദ്ധ്യമല്ല. കാരണം സാങ്കേതിക വിദ്യ എന്നത് എനിക്ക് തികച്ചും പുതിയ ഒന്നാണു്. ആരാണ് ക്ലേശകരമായ 'ആപേക്ഷിക സിദ്ധാന്തം' എന്ന താൾ 'Theory of Relativity' ക്ക് ബദലായി തിരയുക. ഞാനിവിടെ ന്യൂനതകൾ ചൂണ്ടിക്കാണിക്കുന്നതല്ല. അപ്രകാരം നോക്കുകയാണെങ്കിൽ വിക്കിപീഡിയ സംരംഭം മുന്നോട്ട് പോകുകയില്ല. പക്ഷെ സത്യം അതാണ്. മിക്കവരും ശാസ്ത്രത്തെ മനസ്സിലാക്കുവാൻ മലയാളത്തെ മാദ്ധ്യമമാക്കുന്നുവെങ്കിൽ ഒന്നുകിൽ ശാസ്ത്രത്തെ മലയാളവുമായി കോർത്തിണക്കി പഠിക്കുന്ന വ്യക്തിയോ അല്ലെങ്കിൽ തീവ്രമായ മലയാള ഭാഷാ സ്നേഹിയോ ആയിരിക്കും (രണ്ടും എനിക്ക് ബാധകം). പിന്നെ ഒഴിച്ചുകൂടാൻ പറ്റാത്ത കൂട്ടം വിദ്യാർത്ഥികളാണ്. അവർക്ക് മാത്രമണ് സത്യത്തിൽ വിക്കിപീഡിയ മലയാളത്തിൽ ഉപയോഗപ്രദമാകുക എന്നു തോന്നു (വലിയവരെ അപേക്ഷിച്ച്).
 • //ശാസ്ത്ര ലേഖനങ്ങൾ പ്രാദേശിക ഭാഷയിൽ വായിക്കാൻ ഏവർക്കും ബുദ്ധിമുട്ടായിരിക്കും എന്നതാണ് സത്യം. // - ഇങ്ങനെയൊരു സത്യമുണ്ടോ? ::::::::: തീർച്ചയായും ഉണ്ട്. ഹയർ സെക്കണ്ടറിയിൽ മലയാളത്തിൽ പരീക്ഷയെഴുതാൻ അവസരം വിദ്യാഭ്യാസ വകുപ്പ് അവസരം നൽകിയിട്ടും എത്ര മലയാളം മാദ്ധ്യമത്തിൽ പഠിച്ച വിദ്യാർത്ഥികൾ പ്ലസ് വണ്ണിൽ മലയാളത്തിൽ ശാസ്ത്ര വിഷയങ്ങൾ പരീക്ഷാ മാദ്ധ്യമമായി തിരഞ്ഞെടുക്കുന്നു? മലയാളത്തിൽ പാഠപുസ്തകങ്ങൾ ലഭ്യമല്ലെന്ന കാര്യം ഉന്നയിക്കാൻ ഇപ്പോൾ സാദ്ധ്യമല്ല. കാരണം അതിപ്പോൾ ലഭ്യം. എന്നാലും ശാസ്ത്രത്തെ സംബന്ധിച്ച് പഠിക്കുന്ന വിദ്യാ‍ർത്ഥികൾ (ഞാനുൾപ്പടെ) മലയാളത്തിൽ ഉത്തരമെഴുതാൻ സാധിക്കുമെങ്കിൽ കൂടി അപ്രകാരം ചെയ്യുന്നില്ല. കാരണം ശാസ്ത്രത്തെ മലയാളത്തിൽ വിശദീകരിക്കുന്നത് വാക്കുകളുടെ അഭാവം മൂലമെങ്കിലോ അത്തരം മലയാളം പദങ്ങളുടെ ക്ലേശകരമായ എഴുത്ത് രീതിമൂലമോ, കഠിനമായ സിലബസ്സ് അത്തരത്തിൽ മനസ്സിലാക്കാൻ തടസ്സമുള്ളത് കൊണ്ടോ ആയിരിക്കാം. അത് തരണം ചെയ്യാൻ സാദ്ധ്യമാണ്. തീർച്ചയായും. അതിനാണല്ലോ വിക്കിപീഡിയ. പക്ഷെ അതിന് എത്രത്തോളം അതിന് സാധിക്കുമെന്ന് തീർച്ച പറയാൻ വയ്യ.
 • //അതുപോലെ inertia എന്നതിന് ജഡത്വം എന്ന് ആരെങ്കിലും ഉപയോഗിക്കാൻ തയ്യാറാകുമോ?// - മലയാളം വാക്കുകളൊന്നും ഉപയോഗിക്കരുതെന്ന് ആരെങ്കിലും പറഞ്ഞുവോ? :::::::::: തീർച്ചയായും ഇല്ല. പക്ഷെ അത്തരം ഒരു സമീപനം എനിക്ക് ലഭിച്ചതായി അനുഭവപ്പെടുന്നു. ബഹുലകം എന്നത് പോളിമർ എന്ന വാക്കിന്റെ മലയാളം പരിഭാഷ തന്നെയല്ലേ? ഇപ്രകാരം അത് അനാവശ്യ മലയാളീകരണം എന്ന് പറയുന്നത് നാം കേട്ടു ശീലിക്കാത്തതുമൂലമല്ലേ? ബഹുലകം എന്ന പദം പത്താം തരത്തിൽ പഠിക്കുന്നില്ല (പോളിമെർ എന്നു തന്നെ ഉപയോഗിക്കുന്നു). പക്ഷെ വിദ്യാർത്ഥികൾ അതിനെ ബഹുലകം എന്നു തന്നെ പഠിച്ചിരുന്നുവെങ്കിൽ അത് അനാവശ്യ മലയാളീകരണമായി അനുഭവപ്പെടില്ല. തീർച്ചയായും അത് മലയാളം പദം ആയതു കൊണ്ടല്ലേ പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിൽ ബഹുലകം എന്ന് ഉപയോഗിച്ചിരിക്കുന്നത് ?

ഇത് തർക്കത്തിനായി എഴുതിയവയല്ല. എനിക്ക് തോന്നിയവയാണ്. അവസാനമായി എന്നോട് ആവശ്യപ്പെട്ട കാര്യം വൈകാതെ ഞാൻ ഉന്നയിക്കുന്നതാണ്. മേൽ സംഗതികളിൽ എന്തെങ്കിലും ഭിന്നാഭിപ്രായമുണ്ടെങ്കിൽ മറുപടി തരാവുന്നതാണ്. ഓരോ വ്യക്തിയുടെയും ചിന്താഗതി വ്യത്യസ്തമായിരിക്കുമല്ലോ. നന്ദി --Yadhu Krishna M (സംവാദം) 13:32, 7 ഒക്ടോബർ 2020 (UTC)Reply[മറുപടി]

പ്രിയ Yadhu Krishna M, മലയാളം പദങ്ങളോട് എനിക്ക് അലർജിയില്ല. ഇതൊരു വ്യക്തിപരമായ എതിർപ്പുമല്ല. പക്ഷേ, വിക്കിപീഡിയയിലെ നിലവിലുള്ള നയം പ്രകാരം മറ്റ് ഉപയോക്താക്കൾ വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുകയും തിരുത്തൽ മൽസരം നടക്കുകയും ചെയ്യുമ്പോൾ, കാര്യനിർവ്വാഹകൻ എന്ന നിലയിൽ ഇടപെടേണ്ടി വരുന്നു. അതിനാലാണ്, ഇത്തരം വാദഗതികൾ സമർത്ഥിക്കുന്നതിന് താങ്കളെ ഇവിടേക്ക് ക്ഷണിച്ചത്. ദയവായി പഞ്ചായത്ത് താളിൽത്തന്നെ ചർച്ച നടക്കട്ടെ. നയങ്ങളിൽ മാറ്റം വരണമെങ്കിൽ, അവിടെത്തന്നെ തീരുമാനമാകണം. നമസ്കാരം. --Vijayan Rajapuram {വിജയൻ രാജപുരം} 14:10, 7 ഒക്ടോബർ 2020 (UTC)Reply[മറുപടി]
മലയാളത്തിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന വാക്കുകൾ എന്തോ അത് ഇവിടെയും ഉപയോഗിക്കുക.--റോജി പാലാ (സംവാദം) 04:54, 8 ഒക്ടോബർ 2020 (UTC)Reply[മറുപടി]

അപൂർണ്ണലേഖനങ്ങൾ തിരുത്തുക

സുഹൃത്തേ, താലസീമിയ, ഫിനൈൽകീറ്റോന്യൂറിയ, ഗോളീയ ദർപ്പണം, അതിസംയുഗ്മനം എന്നീ ലേഖനങ്ങൾ സംബന്ധിച്ച് മുൻപ് നാം ചർച്ച ചെയ്തിരുന്നുവെങ്കിലും അവ ഇപ്പോഴും അവലംബമില്ലാത്ത കുഞ്ഞുലേഖനങ്ങളായിപ്പോയി തുടരുന്നു എന്ന് ഓർമ്മിപ്പിക്കട്ടെ? അവ വികസിപ്പിക്കുന്നതിനും അവലംബങ്ങൾ ചേർക്കുന്നതിനും ഉടൻ തയ്യാറാവുമെന്നും വിശ്വസിക്കുന്നു.

ഉള്ളടക്കപരിഭാഷ എന്ന സൗകര്യം ഉപയോഗിച്ച് മറ്റു ഭാഷകളിൽ നിന്ന് മലയാളത്തിലേക്ക് ലേഖനങ്ങൾ വിവർത്തനം ചെയ്യുന്നതിൽ, അപൂർണ്ണവും ആധികാരികതയില്ലാത്തതുമായ ലേഖനങ്ങളെ എന്തുചെയ്യണമെന്ന് വ്യക്തമാക്കുന്ന ഒരു നയം ഇവിടെയുള്ളത് കാണുക. അതിൻപ്രകാരം ഇത്തരം താളുകൾ മായ്ക്കപ്പെട്ടുപോകാമെന്നതിനാൽ, നമ്മുടെയദ്ധ്വാനം വൃഥാവിലാവരുത് എന്നുകരുതി മാത്രം ഇക്കാര്യം സൂചിപ്പിക്കുന്നു. വിവർത്തനം ചെയ്യുന്നതിൽ സംശയങ്ങളുണ്ടെങ്കിൽ ഇവിടെയുള്ള [[2]] വിവർത്തന സഹായി കാണാം. അതല്ലെങ്കിൽ സംവാദം താളിൽ സന്ദേശമിടാം. നല്ലൊരു സൗഹൃദം ആശംസിച്ചുകൊണ്ട്, --Vijayan Rajapuram {വിജയൻ രാജപുരം} 04:29, 8 ഒക്ടോബർ 2020 (UTC)Reply[മറുപടി]

ചതുരത്തിനുള്ളിലുള്ള സംഖ്യകൾ തിരുത്തുക

ഓഗർ പ്രഭാവം ലേഖനം കാണുക ഇതിൽ ചതുരത്തിനുള്ളിലുള്ള സംഖ്യകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത്? ഇത് മറ്റെവിടെനിന്നെങ്കിലും വിവർത്തനം ചെയ്തതാണോ --രൺജിത്ത് സിജി {Ranjithsiji} 12:50, 9 ഒക്ടോബർ 2020 (UTC)Reply[മറുപടി]

 • താങ്കൾ [1], [2] എന്നിങ്ങനെയുള്ള സംഖ്യകളെയാണോ ഉദ്ദേശിക്കുന്നതെങ്കിൽ വിശദീകരിക്കാം. ഈ താൾ ഇംഗ്ലീഷിലെ Auger Effect ന്റെ തർജ്ജമയാണ്. അതിലെ അവലംബങ്ങൾ പകർത്തിയെന്നു മാത്രം. Yadhu Krishna M (സംവാദം) 12:56, 9 ഒക്ടോബർ 2020 (UTC)Reply[മറുപടി]
ലേഖനത്തിന്റെ കെട്ടിലും മട്ടിലും നല്ല പുരോഗതിയുണ്ട്. അഭിനന്ദനങ്ങൾ. അവലംബം ചേർക്കൽ, Pretty Url ചേർക്കൽ, കണ്ണി ചേർക്കൽ എന്നിവയിലുണ്ടായ ചില പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} 14:13, 9 ഒക്ടോബർ 2020 (UTC)Reply[മറുപടി]

വിവർത്തന സഹായി തിരുത്തുക

@Yadhu Krishna M:, ഈ [3] വിവർത്തന സഹായി പ്രയോജനപ്പെട്ടിരുന്നുവോ എന്നറിയാൻ താൽപര്യമുണ്ട്. --Vijayan Rajapuram {വിജയൻ രാജപുരം} 14:16, 9 ഒക്ടോബർ 2020 (UTC) തീർച്ചയായും മാഷേ, അതിലെ ചെറിയ ചില പിശകുകൾ ഒഴിച്ചാൽ വളരെ നല്ലത്. Yadhu Krishna M (സംവാദം) 14:21, 9 ഒക്ടോബർ 2020 (UTC)Reply[മറുപടി]

പിഴവുകൾ എന്താണെന്ന് വ്യക്തമാക്കാമോ? ഒന്നുകൂടി മെച്ചപ്പെടുത്തി ചേർക്കാം. 7012037067 ലേക്ക് വാട്സ്ആപ്പ് സന്ദേശമായിഅയച്ചാലും മതി. --Vijayan Rajapuram {വിജയൻ രാജപുരം} 15:33, 9 ഒക്ടോബർ 2020 (UTC)Reply[മറുപടി]