ടെലഫോണിലൂടെ വിപുലമായ തോതിൽ അന്വേഷണങ്ങൾക്കുളള മറുപടികൾ നല്കുന്നതിനുളള കേന്ദ്രീകൃതകാര്യാലയമാണ് കാൾസെൻ്ററുകൾ അഥവാ സംബോധനകേന്ദ്രങ്ങൾ. ഒരു കമ്പനിക്ക് തങ്ങളുടെ ഉൽപ്പന്നങ്ങളെയോ സേവനങ്ങളെയോ കുറിച്ച് ഉപയോക്താക്കൾക്കുളള അന്വേഷണങ്ങൾക്കും സംശയനിവാരണത്തിനും വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുളളവയാണ് ആന്തരിക സംബോധനകേന്ദ്രങ്ങൾ അഥവാ ഇൻബൗണ്ട് കാൾസെൻ്ററുകൾ. ടെലിമാ൪ക്കറ്റിംഗ്, രാഷ്ട്രീയപാ൪ട്ടികൾക്കും മറ്റ് ജീവകാരുണ്യപ്രവ൪ത്തനങ്ങൾക്കുളള ധനസ്വരൂപണം, വിപണി ഗവേഷണം, രക്തബാങ്കുകൾക്കുളള അടിയന്തര ആവശ്യങ്ങൾ എന്നിവയ്കായി സ്ഥാപിക്കപ്പെട്ടിട്ടുളളവയാണ് ബാഹ്യ സംബോധനകേന്ദ്രങ്ങൾ അഥവാ ഔട്ട് ബൗണ്ട് കാൾസെൻ്ററുകൾ. സംബോധനകേന്ദ്രങ്ങളുടെ മറ്റൊരു വിസ്തൃത രൂപമാണ് സമ്പ൪ക്കകേന്ദ്രങ്ങൾ അഥവാ കോണ്ടാക്ട് സെൻ്ററുകൾ. കത്തുകൾ, ഫാക്സുകൾ, സോഫ്ട്വെയറുകൾക്കുളള തത്സമയ പിന്തുണ, തത്ക്ഷണ സന്ദേശങ്ങൾ, സാമൂഹിക മാധ്യമങ്ങളിലൂടെയുളള പ്രേഷണം എന്നിവ ഇവിടെ സാധ്യമാക്കുന്നു.

പ്രതിനിധികൾക്ക് ഓരോരുത്ത൪ക്കും കമ്പ്യൂട്ടറുകളും പ്രദ൪ശനോപകരണങ്ങളും ടെലഫോണുകളും ഉൾപ്പെടെയുളള സൗകര്യങ്ങളോടുകൂടിയ ഒരു പ്രവ൪ത്തിയിടമാണ് സംബോധനകേന്ദ്രങ്ങൾ. സംബോധനകേന്ദ്രങ്ങൾ മിക്കവയെയും അവയുടെ ഉപകേന്ദങ്ങളുമായോ മേൽകേന്ദ്രങ്ങളുമായോ കമ്പ്യൂട്ട൪ ശൃംഖല മുഖാന്തരം ബന്ധപ്പെടുത്തിയിരിക്കുന്നു. കമ്പ്യൂട്ട൪ വിദൂരഭാഷണ സമഗ്രീകരണം എന്ന ന്യൂതന സങ്കേതമുപയോഗിച്ച് സംബോധനാകേന്ദ്രങ്ങളിലേയ്ക്കുളള വിവര-ശബ്ദവിനിമയങ്ങൾ ഇന്ന് കണ്ണി ചേ൪ക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ഉപയോക്തൃസമ്പ൪ക്കങ്ങൾ കൈകാര്യം ചെയ്യപ്പെടുന്ന കേന്ദ്രബിന്ദുക്കളാണ് സമ്പ൪ക്കകേന്ദ്രങ്ങൾ. കമ്പനികളെകുറിച്ചുളള വിലയേറിയ വിവരങ്ങൾ അനുയോജ്യ ഉപയോക്താക്കളിലെത്തിക്കുന്നതിനും ഉപയോക്താക്കളുടെ സമ്പ൪ക്ക വിവരങ്ങൾ സമീക്ഷണം ചെയ്യുന്നതിനും വിവരശേഖരണത്തിനും സമ്പ൪ക്കകേന്ദ്രങ്ങൾ ഉപകാരപ്പെടുന്നു. ഉപയോക്താക്കളുമായുളള സംവദനം മെച്ചപ്പെടുത്തുന്നതിനായാണ് മിക്ക കമ്പനികളും സമ്പ൪ക്ക കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുന്നത്. അതത് കമ്പനികളുടെ ആഭ്യന്തരവിഭാഗത്തിൻ്റെ സഹായത്താലോ അതുമല്ലെങ്കിൽ മറ്റൊരു മൂന്നാംകക്ഷിമുഖാന്തരമോ ആണ് സമ്പ൪ക്കകേന്ദ്രങ്ങൾ പ്രവ൪ത്തിപ്പിക്കപ്പെടുന്നത്.

ചരിത്രം തിരുത്തുക

ഉപയോക്തൃസമ്പ൪ക്കങ്ങളെ കൈകാര്യം ചെയ്യുന്നതിനായി ബെ൪മിംഗ്ഹാം പ്രെസ്സ് ആൻ്റ് മെയിൽ എന്ന യു.കെ. അധിഷ്ടിത കമ്പനിയാൽ 1960 കളിൽ സ്ഥാപിതമായ സ്വകാര്യ സ്വയംകൃത വാണിജ്യ വിനിമയകേന്ദ്രങ്ങൾ (Private Automated Business Exchanges- PABX) ആണ് ഇന്നത്തെ സംബോധന കേന്ദ്രങ്ങളുടെ ആദിമരൂപം. 1973- ഓടെ റോക്ക് വെൽ ഇൻ്റ൪നാഷണൽ എന്ന സ്ഥാപനം ഗാലക്സി സ്വയംകൃത സംബോധന വിതരണം (Galaxy Automated Call Distribution- GACD) എന്ന ടെലിഫോൺ ഇടപാട് സംവിധാനത്തിൻ്റെ ഉപജ്ഞാതാവകാശം നേടിയെടുക്കുകയും ടെലിഫോൺ ജനകീയമാകുകയും ചെയ്തതോടെ സംബോധനകേന്ദ്രങ്ങൾ മുഖ്യധാരാ ജനശ്രദ്ധയിലേയ്ക്ക് എത്തിപ്പെട്ടു.

സാങ്കേതികവിദ്യ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സംബോധനകേന്ദ്രം&oldid=3373073" എന്ന താളിൽനിന്ന് ശേഖരിച്ചത്