നദികളെ എങ്ങനെ രക്ഷിക്കാം തിരുത്തുക

ഞാൻ 19 ഡിസംബർ 2012 ന്‌ അംഗത്വമെടുത്ത വിക്കിപീഡിയൻ ആണ്. കുറെ കാലങ്ങളായി എന്റെ മനസ്സിനെ മഥിക്കുന്ന ഒരു വിഷയം താഴെ കൊടുക്കുന്നു :-

ലോകത്തിലുള്ള എല്ലാ നദികളും മറ്റു ശുദ്ധജല സ്രോതസ്സുകളും അതിഭയാനകമായ തോതിൽ മലിനപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. ഇതിൻറെ സമ്പൂർണ ഉത്തരവാദിത്വം നമ്മൾ മനുഷ്യർക്ക്‌ ആണെന്ന് നിർലജ്ജം സമ്മതിക്കേണ്ടിയിരിക്കുന്നു. എല്ലാവിധ ജൈവ, ജൈവേതര മാലിന്യങ്ങൾ, തിയ്യതി കഴിഞ്ഞ മരുന്നുകൾ, ഫാക്ടറി മാലിന്യങ്ങൾ എന്തിനേറെ കക്കൂസ്/ആശുപത്രി മാലിന്യങ്ങൾ വരെ നമ്മൾ നദികളിലേക്ക് വലിച്ചെറിയുന്നു. ഇതെല്ലാം ഉൾക്കൊള്ളാനാകാതെ അവയിലെ ആവാസവ്യവസ്ഥകൾ ആകെ തകിടം മറിയുകയും ശുദ്ധജലം വിഷലിപ്തമാവുകയും ചെയ്യുന്നു. ഇത് നമ്മൾ നമ്മോടും നമ്മളുടെ വരും തലമുറയോടും ജലത്തിലെ ജീവസാന്നിധ്യതോടും ചെയ്യുന്ന പൊറുക്കാനാവാത്ത ക്രൂരതയാണ്. ജീവൻറെ നിലനിപ്പിനാധാരം വെറും ജലമല്ല ശുദ്ധജലമാണ് എന്ന വസ്തുത നാം അംഗീകരിച്ചേ മതിയാകൂ. ഈ വിഷമാലിന്യങ്ങൾ അവസാനം എത്തിച്ചേരുന്നതോ കടലിലും. പോരേ പൂരം !!!

ഇതിനൊരു അവസാനം വേണ്ടെ ? എൻറെ അഭിപ്രായങ്ങൾ ഞാൻ താഴെ കൊടുക്കുന്നു :-

1. എല്ലാ പഞ്ചായത്തുകളിലും (കഴിയുമെങ്കിൽ വാർഡ്‌ തലത്തിൽ) ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിക്കുക.

2. എല്ലാ സ്കൂളുകളിലും കോളേജുകളിലും സെമിനാറുകൾ സംഘടിപ്പിക്കുക.

3. ഫാക്ടറി മാലിന്യങ്ങൾ ഇന്ത്യാ ഗവർമെന്റ് കാലാകാലങ്ങളായി പുറപ്പെടുവിച്ച വിജ്ഞാപനങ്ങൽക്കനുസരിച്ച് തന്നെയാണോ സംസ്കരിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനായി ഗവർമെണ്ടിന്റെഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ആവശ്യമാണ്‌. അതുപോലെ പ്രദേശവാസികളുടെയും.

4. സ്കൂളിലും മറ്റും പോയി പ്രസംഗിക്കാൻ കഴിവുള്ള, ഈ വിഷയത്തിൽ അവഗാഹമുള്ള വിക്കിപീടിയന്മാരെ/വിക്കിപീടിയാംഗനമാരെ കണ്ടുപിടിക്കണം.

5. എല്ലാ വിക്കിപീടിയന്മാർക്കും വിക്കിപീടിയാംഗനമാർക്കും ഈ വിഷയത്തിൽ എന്ത് ചെയ്യാൻ പറ്റും എന്നതിന് ഒരു ചർച്ച ആവശ്യമാണെന്ന് തോന്നുന്നു. വിഷയം അതുകൊണ്ട്‌ ചർച്ചക്കിടുന്നു. --Raveendrankp (സംവാദം) 13:37, 26 ഡിസംബർ 2012 (UTC)[മറുപടി]

പ്രിയ സുഹൃത്തേ, വിക്കിപീഡിയ സാമൂഹ്യപ്രശ്നങ്ങൾക്കുള്ള ഒരു ചർച്ചാവേദിയല്ല. ദയവായി വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല എന്ന താൾ ശ്രദ്ധിക്കുക. അതുപോലെ ഒപ്പ് അഭിപ്രായത്തിനു താഴെ (മുകളിൽ) ഇടാനും ശ്രദ്ധിക്കുമല്ലോ. --ജേക്കബ് (സംവാദം) 16:23, 26 ഡിസംബർ 2012 (UTC)[മറുപടി]
വിക്കിയുമായി ബന്ധമില്ലാത്തതിനാൽ ഈ അഭിപ്രായം പദ്ധതിതാളിൽ നിന്നും ആവശ്യമില്ലെങ്കിൽ ഒഴിവാക്കുന്നതല്ലേ നല്ലത്.--റോജി പാലാ (സംവാദം) 06:35, 27 ഡിസംബർ 2012 (UTC)[മറുപടി]

പ്രധാനതാൾ ഡിസൈൻ തിരുത്തുക

ചില മാതൃകകൾ തിരുത്തുക

നിർദ്ദേശങ്ങൾ തിരുത്തുക

--നിജിൽ പറയൂ 17:07, 4 നവംബർ 2011 (UTC)[മറുപടി]

നിജിലിന്റെ മാതൃക കൊള്ളാം. പക്ഷേ ചില മാറ്റങ്ങൾ വേണം.--ഗർവ്വാസീശാൻ (സംവാദം) 13:42, 29 ഡിസംബർ 2011 (UTC)[മറുപടി]

ജൂനിയർ അംബാസിഡർ തിരുത്തുക

വിക്കിയിലേക്ക് സ്കൂൾ വിദ്യാർത്ഥികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി, 2012-മുതലുള്ള വിക്കിസംഗമങ്ങളിൽ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. ഇങ്ങനെ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ജൂനിയർ അംബാസിഡർ അല്ലെങ്കിൽ തത്തുല്യമായ മറ്റൊരു മലയാളം പേരുള്ള ഉപയോക്തൃവിഭാഗത്തിൽ ചേർത്താലോ? കുട്ടികളുടെ ഇടയിൽ വിക്കിയെ പറ്റിയുള്ള ബോധവൽക്കരണവും അവരെ വിക്കിയിൽ സജീവമാക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി വിശദീകരിക്കണമെന്നില്ലന്നും കരുതുന്നു. ഇങ്ങനെ ഒരു ബഹുമതി നൽകുന്നത് വിദ്യാർത്ഥികളുടെ ഇടയിൽ വിക്കിക്ക് കൂടുതൽ പ്രചരണം നൽകുവാനും, പ്രോത്സാഹനം നൽകുവാനും കഴിയുമെന്ന് കരുതുന്നു. ഈ ഉപയോക്തൃവിഭാഗത്തിന് സ്ഥിതീകരിച്ച ഉപയോക്താവിനുള്ളതിൽ കൂടുതൽ പ്രത്യേകമായി യാതൊരു അവകാശവും നലകണ്ട കാര്യമില്ലന്നു കരുതുന്നു. അഥവാ വേണമെങ്കിൽ അതും ചർച്ച ചെയ്യാം. എല്ലാവരും അവരുടെ അഭിപ്രായം താഴെ അറിയിക്കുക.

ചർച്ചചെയ്യേണ്ട കാര്യങ്ങൾ

  1. ഈ ഉപയോക്തൃവിഭാഗത്തിന് സ്ഥിരീകരിച്ച ഉപയോക്താവിനുള്ളതിൽ കൂടുതൽ അവകാശങ്ങൾ നൽകണോ?
  2. ഈ അവകാശങ്ങൾ നൽകുന്നതും നീക്കം ചെയ്യുന്നതും ആരാണ്? മാനദണ്ഡം എന്ത്?
  3. ജൂനിയർ അംബാസിഡർ എന്ന പേരുതന്നെ മതിയോ?

പ്രത്യേക ശ്രദ്ധയ്ക്ക്: സംവാദം ചർച്ചകൾ എന്ന ശീർഷകത്തിന്റെ അടിയിൽ മാത്രം നടത്തുക. വോട്ട്ചെയ്യുമ്പോൽ വോട്ട് എന്ന ശീർഷകത്തിന്റെ അടിയിൽ നിർദ്ദേശത്തെ അനുകൂലിക്കുന്നുവെങ്കിൽ {{അനുകൂലം}}--~~~~ എന്നും എതിർക്കുന്നുവെങ്കിൽ {{പ്രതികൂലം}}--~~~~ എന്നും അല്ലെങ്കിൽ {{നിഷ്പക്ഷം}}--~~~~ എന്നും രേഖപ്പെടുത്തുക. --കിരൺ ഗോപി 06:21, 12 ജനുവരി 2012 (UTC)[മറുപടി]

ചർച്ച തിരുത്തുക

നല്ല നിർദേശമാണ്. കൂടുതലായി അവകാശങ്ങളൊന്നും നൽകേണ്ടതില്ല. പിന്നെ ഇവർ ഏതെങ്കിലും തരത്തിലുള്ള വിക്കി പരിപാടികൾ നടത്തുന്നത് ഉദ്ദേശിക്കുന്നുണ്ടോ? --Sivahari (സംവാദം) 15:47, 12 ജനുവരി 2012 (UTC)[മറുപടി]

ഇതിനൊരു മലയാളം പേര് ആണെങ്കിൽ കൂടുതൽ നന്നായിരുന്നു എന്ന് എന്റെ അഭിപ്രായം. അത് പക്ഷെ ഇത് തീരുമാനിച്ച് കഴിഞ്ഞ് വേറെ ചർച്ച ചെയ്താലും മതി.--ഷിജു അലക്സ് (സംവാദം) 15:51, 12 ജനുവരി 2012 (UTC)[മറുപടി]
ഒരു സ്കൂൾകുട്ടിക്ക് തനിച്ച് എന്തുതരം പരിപാടികളാണ് നടത്തുവാൻ കഴിയുക. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ വിക്കിപീഡിയയുടെ ഒരു പഠനശിബിരം പ്രസ്തുത സ്കൂളിൽ നടത്തുന്നതിന് സഹായം ചെയ്യുക എന്നതിൽ ക്കവിഞ്ഞ് കൂടുതലായി ഒന്നും തത്കാലം ചെയ്യാനുണ്ടാവില്ല. പക്ഷേ മലയാളം വിക്കി ഗ്രന്ഥശാലയ്ക്കും വിക്കി ചൊല്ലുകളല്ലും വളരേയധികം കാര്യങ്ങൾ ഒരു സ്കൂൾ കുട്ടിയ്ക്ക് ചെയ്യാനുമുണ്ട്. അങ്ങനെ നോക്കുമ്പോൾ കുറച്ചു സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന (താത്പര്യമുള്ളവർക്ക് മാത്രം) കുഞ്ഞ് ഉപയോക്താക്കൾക്ക് ഇപ്പോൾ വിക്കിയിൽ തിരുത്തുന്നവരേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും. ആ കുട്ടി പ്രതിനിധാനം ചെയ്യുന്ന തലമുറയ്ക്ക് മലയാളം വിക്കിപീഡിയയിൽ ഭാവിയിൽ വളരേയധികം സംഭാവനകൾ ചെയ്യാനുമാകും. --സുഗീഷ് (സംവാദം) 19:02, 12 ജനുവരി 2012 (UTC)[മറുപടി]
വാർത്താമാദ്ധ്യമങ്ങളിലൂടെയും സ്കൂളുകൾക്കുള്ളിലും അവരുമായി ഇടപഴകുന്ന മറ്റു സമൂഹങ്ങൾക്കും പൊതുജനങ്ങൾക്കുതന്നെയും കേട്ടറിവുണ്ടാകുന്ന വിധത്തിൽ, കേരളത്തിൽ മുഴുവൻ പ്രചാരമാർജ്ജിക്കുന്ന, ഒരു പ്രീവിലേജ്‌‌ഡ് പദവി ആയി കുട്ടികൾക്കു സ്വയം തോന്നിക്കുന്ന, ഒരു സ്ഥാനമായി വേണം ജൂനിയർ വിക്കി അംബാസ്സഡർ എന്ന ആശയത്തെ കാണുവാൻ. അതിനു തക്ക വിധത്തിൽ ശ്രദ്ധിച്ചും ദീർഘകാലവീക്ഷനത്തോടെ ആസൂത്രണം ചെയ്തും വേണം ഈ പദ്ധതിയെ സമീപിക്കുവാൻ.
ഒറ്റയ്ക്കൊരു കുട്ടിയെ അല്ല, സ്കൂളിനു രണ്ടു പേർ വെച്ച് ഒരു ജോഡിയായി തെരഞ്ഞെടുക്കണം. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കു് നമ്മെപ്പോലെയുള്ള ഉപഭോക്താക്കൾ ഓൺ-ലൈനിലൂടെത്തന്നെ കൂടുതൽ സഹായങ്ങൾ നൽകും. മറ്റു വിദ്യാർത്ഥികൾ, അദ്ധ്യാപകർ, IT സ്റ്റാഫ് തുടങ്ങിയവരുടെ സഹായത്തോടെ ഇവർ താന്താങ്ങളുടെ വിദ്യാലയങ്ങളിൽ ഓരോ വിക്കിക്ലബ്ബ് തുടങ്ങിവെക്കും. ഓരോ വിക്കിക്ലബ്ബുകളും ലഘുവായ ഓരൊ പ്രൊജക്റ്റൂകൾ ഏറ്റെടുക്കും. (ഉദാ: ലേഖനങ്ങൾ, വിക്കി ഗ്രന്ഥശാലാ ടൈപ്പിങ്ങ് - ഒരു പുസ്തകം, വിക്കിനിഘണ്ടു- ഒരക്ഷരം തുടങ്ങിയവ.) അടുത്ത വർഷമാവുമ്പോഴേക്കും മികച്ച ക്ലബ്ബുകൾക്കു് സമ്മാനം ഏർപ്പെടുത്താം. തുടർന്ന് ഇതു് സ്ഥിരമായി നടന്നുപോകുന്ന, വിപുലീകരിക്കാവുന്ന ഒരു തനതുപ്രസ്ഥാനമായി മാറും. - ഇതൊക്കെയാണു് ഈ ആശയം പ്രാവർത്തികമാക്കുന്നതിലൂടെ ഞാൻ സ്വപ്നം കാണുന്ന സാദ്ധ്യതകൾ.---ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:48, 12 ജനുവരി 2012 (UTC)[മറുപടി]

ജൂനിയർ അംബാസിഡർ എന്ന പേരുതന്നെ മതിയോ? തിരുത്തുക

പേരു കെട്ടാൽ കിടുങ്ങണം. വെറും തർജ്ജമയ്ക്കു പകരം അത്തരമൊരു പേരു് പകരം നൽകാമെങ്കിൽ മലയാളം പേരാകാം. അല്ലെങ്കിൽ ആശയം പെട്ടെന്നു മനസ്സിലാവുന്ന “ജൂനിയർ വിക്കി അംബാസ്സഡർ“ തന്നെ മതി. എല്ലാം മലയാളത്തിലാവുന്നതു് നല്ലതുതന്നെ. പക്ഷേ, മലയാളികൾക്ക് പഥ്യവും പരിചയവുമുള്ള വാക്കുകളെ പെട്ടെന്നുതന്നെ നിരാകരിക്കുന്നതും ശുദ്ധമലയാളത്തിലേക്കു വിവർത്തനം ചെയ്യുന്നതും ഉദ്ദേശിക്കുന്ന ഫലം നൽകിയെന്നു വരില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 20:48, 12 ജനുവരി 2012 (UTC)[മറുപടി]

സ്കൂൾ കുട്ടികളെ വിക്കി സംരംഭങ്ങളിൽ കൂടുതൽ ആയി പങ്കെടുപ്പിക്കാനുതകുന്ന ഈ ആശയം വളരെ നല്ലതാണ്, അങ്ങനെയൊരു പദ്ധതി അത്യാവശ്യവുമാണ്. പക്ഷേ അവരെ വെറും "ജൂണിയർ" ആയി കരുതുന്നതിനോട് യോജിപ്പില്ല. 2007 മുതൽ വിക്കിമീഡിയ ഫൗണ്ടേഷന്റെ തർജ്ജമകൾക്കു ചുക്കാൻ പിടിക്കുന്ന കേയ്സി ബ്രൗൺ 2011 വരെ ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു എന്നത് ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്. ഫൗണ്ടേഷൻ വിക്കി ഐഡി ഇവിടെ. --ജേക്കബ് (സംവാദം) 01:34, 13 ജനുവരി 2012 (UTC)[മറുപടി]

ഇവർക്കു പ്രത്യേക അവകാശങ്ങൾ നൽകണോ? തിരുത്തുക

ആവാം. പക്ഷേ, ഒറ്റയടിക്കു വേണമെന്നില്ല. മികവിനനുസരിച്ച് രണ്ടോ മൂന്നോ ഘട്ടങ്ങളായി ചില അവകാശങ്ങൾ നൽകാവുന്നതാണു്. ഉദാഹരണം: മാസം 50 എഡിറ്റു വെച്ച് സ്ഥിരമായി ആറുമാസം കൊണ്ട് 300 എഡിറ്റുകൾ എങ്കിലും കഴിഞ്ഞവർക്കു് റോൾബാക്ക് പദവി. പുതുതായി പത്തു പ്രൌഢലേഖനം ചേർത്ത വിക്കിക്ലബ്ബ് പ്രതിനിധികൾക്കു് (അംബാസ്സഡർമാർക്കു്) റോന്തുചുറ്റാനുള്ള അവകാശം ഇങ്ങനെയൊക്കെ ആവാം. (ഇതു് ഉദാഹരണം മാത്രമാണു്).

വിക്കിയിൽ പരിചയം സിദ്ധിക്കുന്നതിനനുസരിച്ച് ഇപ്പോൽ പ്രത്യേക അവകാശങ്ങൾ നൽകുന്നത് പോലെ ഈ അവകാശങ്ങൾ നൽകാം കഴിയുന്നതാണ്. ആദ്യമേ എന്തെങ്കിലും അവകാശം നൽകണാമോ എന്ന് ചോദിച്ചത് സ്ഥിരീകരിച്ച ഉപയോക്താവണാങ്കിൽ ചിത്രം അപ്ലോഡ് ചെയ്യുന്നതിനും തലക്കെട്ട് മാറ്റുന്നതിനും അർദ്ധ സംരക്ഷണ താളുകൾ എഡിറ്റു ചെയ്യുന്നതിനും പ്രശ്നമുണ്ടാവില്ല.--കിരൺ ഗോപി 05:01, 13 ജനുവരി 2012 (UTC)[മറുപടി]

ഇവരെ ആരു തെരഞ്ഞെടുക്കും?/ ആര് അവകാശങ്ങൾ നൽകും തിരുത്തുക

ഇതു ചെയ്യാൻ ഏറ്റവും നല്ലതു് വിക്കിസംരംഭങ്ങളിൽ സജീവമായിരിക്കുന്ന / സിസോപ്പുകൾ ആയിരിക്കുന്നവരുടെ ഒരു തെരഞ്ഞെടുക്കപ്പെട്ട അല്ലെങ്കിൽ അന്യോന്യസമ്മത (Consensual) പാനൽ ആണു്. പക്ഷേ, അതോടൊപ്പം മറ്റ് ഏജൻസികളുടെ (ഗവണ്മെന്റ് വിദ്യാഭ്യാസവകുപ്പ് / it@school തുടങ്ങിയവരുടെ) സഹകരണമുണ്ടെങ്കിൽ അവർക്കും ഈ തെരഞ്ഞെടുപ്പിൽ സഹകരിക്കാവുന്നതാണു്. കൂടുതൽ അവകാശങ്ങൾ നൽകേണ്ട മാനദണ്ഡങ്ങൾ നമുക്കു് പഞ്ചായത്തിൽ തീരുമാനിച്ചുറപ്പിക്കാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 21:00, 12 ജനുവരി 2012 (UTC)[മറുപടി]

വോട്ട് തിരുത്തുക

സജീവ അംഗങ്ങളുടെ എണ്ണം തിരുത്തുക

നമ്മുടെ സജീവ അംഗങ്ങളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയത് നമ്മൾ ഓൺലൈനിലും ഓഫ്‌ലൈനിലും മലയാളം വിക്കിയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഉതകുന്ന വിവിധ പരിപാടികൾ ആവിഷക്കരിക്കാൻ തുടങ്ങിയതിനു ശേഷമാണ്. ബ്ലൊഗിലും മറ്റുമായി നടത്താൻ ആരംഭിച്ച പ്രചരണം മൂലം സജീവ അംഗങ്ങളുടെ എണ്ണം 2006 ജൂൺ -ജൂലൈ മുതൽ ആദ്യമായി രണ്ടക്കമായി. തുടർന്ന് മാതൃഭൂമിയിൽ മലയാളം വിക്കി സംരംഭങ്ങളെ കുറിച്ച് ഫീച്ചർ വന്നതിനു ശേഷം സജീവ അംഗങ്ങളുടെ എണ്ണം 50 കടന്നു. കുറേക്കാലം ആ നിലയിൽ തുടർന്ന സജീവ അംഗങ്ങളുടെ എണ്ണത്തിനു് പിന്നീട് ചെറുതായി വർദ്ധന ഉണ്ടാവാൻ തുടങ്ങിയത്, നമ്മൾ ആദ്യം ബാംഗ്ലൂരിലും പിന്നീട് കേരളത്തിലങ്ങോളം ഇങ്ങോളം പഠനശിബിരം നടത്താൻ തുടങ്ങിയതിനു ശെഷമാണ്. ഇതോടൊപ്പം നമ്മൾ തുടങ്ങിയ വിവിധ വിക്കിപദ്ധതികൾ, ഓഫ്‌ലൈൻ സിഡി പുറത്തിറക്കിയത്, വിവിധ സോഷ്യൽ ഫലപ്രദമായി ഉപയോഗിച്ചത് മുതലായവ ഒക്കെ ക്രമാനുഗതമായി നമ്മുടെ സജീവ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിച്ചു. അങ്ങനെ ഏദദേശം 2010 ഒക്‌ടോബറോടെ സജീവ അംഗങ്ങളുടെ എണ്ണം 90 കടന്നു. പക്ഷെ അതിനു ശേഷം കഴിഞ്ഞ 1 വർഷത്തിനു മേലായി നമ്മുടെ സജീവ അംഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നേ ഇല്ല. അത് ഏദദെശം സ്ഥിരമായി 90നും 100നും ഇടയിൽ തുടരുകയാണ്. വിക്കിക്ക് അകത്ത് സമൂഹം വളരെ സജീവമായി നിൽക്കുന്നത് കൊണ്ട് അത് കുറയുന്നില്ല എന്നത് വളരെ ശുഭകരമായ ഒരു കാര്യമാണ്. എങ്കിലും ഈ സ്ഥിതിയിൽ നിന്നും നമ്മൾക്ക് മുൻപ്പൊട്ട് പോയി സജീവ അംഗങ്ങളുടെ എണ്ണം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനു സഹായകമായേക്കാവുന്ന ഈ ചില ആശയങ്ങൾ ആണ് താഴെ. (മുൻപ് നമ്മൾ വിക്കിപീഡിയ സിഡി, വിക്കിപീഡിയ പതിവ് ചൊദ്യങ്ങൾ പുസ്തകം, ടൈപ്പിങ്ങ് ടൂൾ വിക്കിയിൽ കൂട്ടി ചെർത്തപ്പോൾ, ഒറ്റവരി ലെഖന നിർമ്മാർജ്ജന പദ്ധതി, മലയാളം വിക്കിമീഡിയയെ സ്നെഹിക്കുന്നു പദ്ധതി, തുടങ്ങിയ നടത്തിയപ്പോൾ നമുക്ക് അക്കാര്യങ്ങളിൽ ഇന്ത്യക്ക് അകത്തുനിന്ന് മാതൃക ഇല്ലായിരുന്നു (വിക്കിഗ്രന്ഥശാല സിഡി പോലുള്ള പദ്ധതികൾ ചെയ്തപ്പോൾ, ലൈസൻസ് സ്വതന്ത്രമാക്കാൻ ശ്രമിച്ചപ്പോൾ, ഇന്ത്യയ്ക്ക് പുറത്ത് പോലും നമുക്ക് മാതൃക ഇല്ലായിരുന്നു എന്നോർക്കുക). താഴെയുള്ള പല ആശയങ്ങളും അതെ പോലുള്ളവ ആണ്. അതിനാൽ പുറത്ത് മാതൃകയ്ക്കായി നൊക്കാതെ നമ്മുടേതായ രീതിയിൽ മലയാളത്തിനു യോജിച്ച രിതിയിൽ സംഗതികൾ ചെയ്യുന്നതാവും നല്ലത്.

1. മൊബൈൽ ആപ്പുകൾ (ആൻഡ്രോയിഡ്) തിരുത്തുക

മൊബൈലിന്റെ ഉപയോഗം കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മലയാളം വിക്കിയുടെ സാന്നിദ്ധ്യം വിവിധ മൊബൈൽ ഉപകരണങ്ങളിൽ ഉറപ്പാക്കേണ്ടതുണ്ട്. അതിനായുള്ള വിവിധ പദ്ധതികൾ ആവിഷ്ക്കരിക്കാൻ ശ്രമിക്കാം. ജ്യോതിസ്സിനും അനൂപിനും അഖിലിനും ഒക്കെ ഇക്കാര്യത്തിൽ മുൻകൈ എടുത്ത് വിവിധ പദ്ധതി ആവിഷക്കരിക്കാൻ കഴിയും എന്ന് കരുതുന്നു. സ്മാർട്ട് ഫോൺ ഇതു വരെ കാര്യമായി ഉപയോഗിച്ചില്ലാത്തതിനാൽ എനിക്ക് ഇതിലുള്ള അറിവ് പരിമിതം ആണ്. മലയാളം വിക്കിയിലെ ആൻഡ്രോയിഡ് പുലികൾ ഇക്കാര്യം ഒന്ന് കാര്യമായി നോക്കാമോ? WMF ഈയടുത്ത് വിക്കിപീഡിയ ആപ് ഇറക്കി എന്ന് കണ്ടു. പതിവ് പോലെ ഇന്ത്യൻ ഭാഷകൾക്കുള്ള സപ്പോർട്ട് അതിൽ പരിമിതം ആയിരിക്കും. ആ ആപ്‌ മലയാളത്തിനായി പുനരുപയോഗിക്കാൻ കഴിയുന്ന വിധത്തിൽ മാറ്റങ്ങൾ വരുത്താമോ എന്നും നോക്കാം.

2. വിദ്യാർത്ഥികളെ മലയാളം വിക്കിപീഡിയയിലേക്ക് ആകർഷിക്കാൻ ഒരു വിക്കിപീഡിയ വിദ്യാഭ്യാസപദ്ധതി തിരുത്തുക

കേരള സർക്കാർ വിക്കിപീഡിയ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതിനു ശേഷം ധാരാളം വിദ്ധ്യാർത്ഥികൾ മലയാളം വിക്കിപീഡിയയിൽ വരുന്നൂണ്ട്. പക്ഷെ എഡിറ്റ് തുടങ്ങുന്നവർ വളരെ കുറവാണ്. ഇല്ല എന്ന് തന്നെ പറയാം. ഇത്തരുണത്തിൽ സ്കൂൾ/പ്ലസ് ടു/കൊളേജ് വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ഒരു വിക്കിപീഡിയ വിദ്യാഭ്യാസപദ്ധതി എങ്ങനെ ആവിഷക്കരിക്കാൻ പറ്റും എന്ന് നോക്കണം. ആദ്യം പരീക്ഷണ പദ്ധതി എന്ന നിലയിൽ ഏതെങ്കിലും ഒരു ജില്ലയിൽ സംഗതി ചെയ്യാം. അതിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് ബാക്കി സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാം. നിലവിൽ ഇങ്ങനെ ഒരു സംഗതി ഒരു ഇന്ത്യൻ ഭാഷയും ചെയ്തിട്ടില്ല. അതിനാൽ നമുക്ക് അവിടുന്ന് മാതൃക ഇല്ല. ഇംഗ്ലീഷിനായി അമേരിക്കയിലും പൂണെയിലും ചെയ്തത് മലയാളം പോലെ ഉള്ള ഭാഷകൾക്ക് മാതൃക ആക്കാൻ പറ്റുകയും ഇല്ല. അതിനാൽ പതിവ് പോലെ എല്ലാം നമ്മൾ തന്നെ തീരുമാനിച്ച് നടപ്പാക്കണം.

3. മലയാളത്തിനായി ഒരു ഗ്ലാം പദ്ധതി തിരുത്തുക

GLAM - Gallery (ഉദാ: ആർട്ട് ഗാലറികൾ), Library (ഗ്രന്ഥശാലകൾ), Archives (പുരാവസ്തുശേഖരം സൂക്ഷിക്കുന്ന സ്ഥാപനങ്ങൾ) Museum (കാഴ്ച ബംഗ്ലാവുകൾ) ഇവയെ സൂചിപ്പിക്കുന്ന ചുരുക്കെഴുത്താണ് GLAM.

നമ്മുടെ സാംസ്കാരിക പൈതൃകങ്ങളെ വിവിധ രീതിയിൽ സൂക്ഷിക്കുക ആണല്ലോ ഈ സ്ഥാപനങ്ങൾ ചെയ്യുന്നത്. ആധുനിക കാലത്ത് ഡിജിറ്റൽ ടെക്നോളജിയുടെ ആവിർഭാവത്തോടെ സാംസ്കാരിക പൈതൃകത്തെ സൂക്ഷിക്കാനുള്ള പുത്തൻ വഴികൾ തേടിക്കൊണ്ടിരിക്കുകയാണ് ഈ സ്ഥാപനങ്ങൾ. വിക്കിസംരംഭങ്ങളും ഈ സ്ഥാപനങ്ങളും യോജിച്ചു പ്രവർത്തിക്കാനുള്ള വഴികൾ തെളിയുന്നതും ഇതു മൂലമാണ്. ഇതുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളെ ക്രോഡീകരിച്ച് ചിട്ടയോടെ ചെയ്യുന്നതിനാണ് വിക്കിമീഡിയ ഫൗണ്ടേഷൻ ഗ്ലാം വിക്കി എന്ന പേരിൽ ഒരു സംരംഭം തന്നെ തുടങ്ങിയിരിക്കുന്നത്.

ഇതിൽ നിന്നൊക്കെ ചില പാഠങ്ങൾ ഉൾക്കോണ്ട് മലയാളത്തിനായി ഒരു ഗ്ലാം പദ്ധതി നമ്മൾ ആവിഷക്കരിക്കണം. പതിവ് പോലെ ഇതിലും നമുക്ക് ഇന്ത്യയിൽ മാതൃക ഇല്ല. ഇത് നിലവിൽ ഇന്ത്യയിൽ ആരും ചെയ്തിട്ടില്ല. അതിനാൽ എല്ലാം നമ്മൾ തന്നെ പ്ളാൻ ചെയ്ത് ചെയ്യണം.

4: സർക്കാർ സൈറ്റുകളുടെ ലൈസൻസ് സ്വതന്ത്രമാക്കൽ തിരുത്തുക

ഇതിനായി നമ്മൾ ഇതിനകം നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഇതു വരെ വലിയ വിജയം കണ്ടില്ല. പക്ഷെ ആശാവഹമായ സംഗതി കേരളത്തിലെ ചില രാഷ്ട്രീയ കക്ഷികളും (ഉദാ: ഇടതുപക്ഷം), ചില സാമൂഹിക സംഘടകളും (ഉദാ: കേരളശാസ്ത്ര സാഹിത്യ പരിഷത്ത്) അവരവരുടെ വെബ്ബ്‌സൈറ്റുകലുടെ ഉള്ളടക്കം സ്വതന്ത്ര ലൈസൻസിലെക്ക് മാറ്റിയതാണ്. പക്ഷെ ഇടതുപക്ഷത്തിലുള്ള അതത് കക്ഷികളോ വലത് പക്ഷത്തുള്ള കക്ഷികളൊ ഒന്നും ഇക്കാര്യത്തിൽ ആസാവഹമായ സംഗതികൾ അവരവരുടെ സൈറ്റുകളിൽ ചെയ്യുന്നില്ല എന്നത് ആശങ്കാജനകവും ആണ്. അതിനാൽ ഇക്കാര്യത്തിൽ മലയാളം വിക്കിസമൂഹത്തെ സ്നെഹിക്കുന്നവർ അകത്തും പുറത്തും ആയി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ കുറച്ച് കൂടി വ്യാപിപ്പിച്ച് വിവിധ സംഗതികൾ നേടിയെടുത്ത് അത് മലയാളം വിക്കിസംരംഭങ്ങൾക്കും സ്വതന്ത്ര വിജ്ഞാനത്തെ പ്രൊത്സാഹിപ്പിക്കുന്ന ഇതര സംരംഭങ്ങൾക്കും ഗുണകരമായി മാറ്റാൻ ശ്രമിക്കണം.

5. വിക്കിപഠനശിബിരങ്ങൾ തിരുത്തുക

ഇതിനകം ഓഫ്‌ലൈനായി ഇന്ത്യയിൽ എറ്റവും അധികം വിക്കിപ്രചരണ പരിപാടികൾ ചെയ്തത് മലയാളം ആണ്. 25നൊടടുത്ത് ഔദ്യോഗിക പഠനശിബിരങ്ങൾ നമ്മൾ നടത്തി. അനൗദ്യോഗികമായി നടത്തിയ അനെകം ശിബിരങ്ങൾ വേറെ. പക്ഷെ ഇത്രയൊക്കെ ചെയ്തിട്ടും നമ്മുടെ സജീവ അംഗങ്ങളുടെ എണ്ണം കൂടുന്നില്ല. അതിനാൽ ശിബിരങ്ങൾ ഇനിയും ചെയ്യുന്നതിനൊപ്പം ഓരോ ശിബിരത്തിൽ നിന്നും പരമാവധി ആളുകളെ എങ്ങനെ വിക്കിഏഡിറ്ററുമാരായി മാറ്റാൻ കഴിയും എന്ന് നമ്മൾ കണ്ടെത്തണം.

6. വിക്കിപദ്ധതികൾ തിരുത്തുക

ജ്യോതിശാസ്ത്രം എന്ന വിക്കി പദ്ധതിയിലൂടെ ആണ് നമ്മൾ ഒരേ വിഷയത്തിൽ താലപര്യമുള്ള ആളുകളെ ഒരുമിച്ച് സംഭാവന ചെയ്യാനുള്ള പരിപാടി ആവിഷക്കരിച്ചത്. അതിലൂടെ ഉരുത്തിരിഞ്ഞ ജ്യോതിശാസ്ത്രകവാടം കാലക്രമെണ നിർജ്ജിവം ആയെങ്കിലും വേറെ വിവിധ പദ്ധതികൾ തുടങ്ങാൻ പറ്റി എന്നത് നല്ല അടയാളമാണ്. ഈ അടുത്ത് തുടങ്ങിയ പ്രശ്നൊത്തരി ആണ് അതിലെ ഏറ്റവും ശ്രദ്ധേയമായ ഒന്ന്. മലയാളം വിക്കിപീഡിയയിലെ ഉള്ളടക്കം വിവിധ രീതിയിൽ ഉപയൊഗിക്കാൻ പറ്റുന്ന (അതൊടൊപ്പം സജീവ അംഗങ്ങളുടെ എണ്ണം കൂട്ടാനും ഉതകുന്ന) നൂതന പദ്ധതികൾ നമ്മൾ ആവിഷക്കരിക്കേണ്ടതുണ്ട്.

7. മലയാളം വിക്കിയുടെ പത്താം വാർഷികം തിരുത്തുക

മലയാളം വിക്കിയുടെ പത്താം വാർഷികം അടുത്ത് വരിക ആണല്ലോ (2012 ഡിസംബർ ). ഈ വാർഷികം സമുചിതമായി ആഘോഷിക്കാനും. അതുമായി ബന്ധപ്പെട്ട് വിക്കിയെ കുറിച്ച് കൂടുതൽ ആളുകളെ അറിയിക്കാനും ഉള്ള അവസരം ഒരുക്കണം.

ഈ ആശയങ്ങൾക്ക് പുറമേ വേറെ എന്തെങ്കിലും ആശയങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ അത് ഇവിടെ പങ്ക് വെക്കാൻ അഭ്യർത്ഥിക്കുന്നു. വിവിധ ആശയങ്ങളിൽ ചിലതെങ്കിലും പ്രവർത്തികമാക്കാൻ ഉള്ള വഴികൾ നമുക്ക് കണ്ടെത്താം.--Shiju (സംവാദം) 14:42, 22 ജനുവരി 2012 (UTC)[മറുപടി]

8. വിക്കിയിലെ വനിതാപങ്കാളിത്തം തിരുത്തുക

ഇതിന്റെ കൂടെ ചേർക്കാവുന്ന ഒരു സംഗതി. അതായത് സജീവ ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉണ്ടാകേണ്ടത് സ്ത്രീപക്ഷത്തുനിന്നുമാണ്. കാരണം പുരുഷ്ന്മാരെ അപേക്ഷിച്ച് കൂടുതൽ സമയം റ്റിവി കണ്ടും പത്രം/മാസിക വായിച്ചും ഉറങ്ങിയും ഒക്കെ തീർക്കുന്നതിനിടയിൽ കിട്ടുന്നമിച്ച സമയം ഉപയോഗപ്പെടുത്തി അവർക്ക് മലയാളം വിക്കിപീഡിയയിലും ഇതര വിക്കി സംരംഭങ്ങളിലും കൂടുതൽ സംഭാവനകൾ ചെയ്യുവാൻ കഴിയും. അങ്ങനെയുള്ള സ്ത്രീകളെ വിക്കിയിലേയ്ക്ക് ആകർഷിക്കാൻ എന്താണ് ചെയ്യാൻ കഴിയുക എന്നതും ചിന്തിക്കേണ്ടതാണ്. --സുഗീഷ് (സംവാദം) 14:58, 22 ജനുവരി 2012 (UTC)[മറുപടി]

ചർച്ച തിരുത്തുക

പുരുഷന്മാരേക്കാൾ കൂടുതൽ ഒഴിവുസമയം സ്ത്രീകൾക്കു ലഭിക്കുന്നു എന്ന അനുമാനത്തോടു് വിയോജിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു. അതേ സമയം തന്നെ, കേരളത്തിലെ സ്ത്രീകൾക്കു് പുരുഷന്മാരേക്കാൾ കൂടുതൽ ധ്യാനബുദ്ധിയോടേയും ക്ഷമയോടെയും കൂടി വിക്കിപീഡിയയിൽ സജീവസംഭാവനകൾ നൽകാനുള്ള കഴിവും മികവും ഉണ്ട് എന്നു് ഓർമ്മിക്കുകയും ചെയ്യുന്നു. പ്രത്യേകം എവിടെയെങ്കിലും എഴുതിയിട്ടില്ലെങ്കിൽ കൂടി ആത്യന്തികമായ സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും ഉള്ള ഒരു ആയുധം കൂടിയാണു് വിക്കിപീഡിയ. അതുകൊണ്ടുതന്നെ സ്ത്രീകളെ (പ്രത്യേകിച്ച് അദ്ധ്യാപക/വിദ്യാർത്ഥിസമൂഹത്തിലുള്ളവരെ) വിക്കിപീഡിയയിലേക്കു് കൂടുതൽ ആകർഷിക്കേണ്ടതുണ്ടു്. ഈയടുത്തു പങ്കെടുത്ത രണ്ടു വിക്കിശിബിരങ്ങളിൽ(മലയാളമല്ല) താല്പര്യത്തോടെ പങ്കെടുത്ത അംഗങ്ങളിൽ സ്ത്രീകളായിരുന്നു ഭൂരിപക്ഷവും.
ഇതിനു മറ്റൊരു മെച്ചം കൂടിയുണ്ടു്. നമ്മുടെ കുടുംബസംവിധാനമനുസരിച്ച് വീട്ടിലെ സ്ത്രീകൾ താല്പര്യം പ്രകടിപ്പിക്കുന്ന ഏതു പുതുസംരംഭങ്ങളിലും കുടുംബത്തിലെ മറ്റുള്ളവരും (ചുരുങ്ങിയ പക്ഷം കുട്ടികളെങ്കിലും) സ്വാഭാവികമായും ഭാഗഭാക്കാവാറുണ്ടു്. നമ്മുടെ ആദ്യകാല (1950 മുതൽ) സ്കൂൾ വിദ്യാഭ്യാസപദ്ധതികളിലും സമ്പൂർണ്ണസാക്ഷരതായജ്ഞത്തിലും മറ്റും തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണതു്. സ്വന്തം മാർഗ്ഗദീക്ഷകൾ മക്കൾക്കും വിദ്യാർത്ഥികൾക്കും പകർന്നുകൊടുക്കാൻ അമ്മയെപ്പോലെ/അദ്ധ്യാപകയെപ്പോലെ അത്രയും സന്നദ്ധതയും സ്വാധീനവും കഴിവും അച്ഛനോ അദ്ധ്യാപകനോ ഇല്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:53, 22 ജനുവരി 2012 (UTC)[മറുപടി]

ഉദ്യോഗസ്ഥരല്ലാത്ത സ്ത്രീകൾ/ വീട്ടമ്മമാരെ മാത്രമാണുദ്ദേശിച്ചത്. അല്ലാതെ സ്കൂളിൽ പോകുന്ന കുട്ടികളെയല്ല.--സുഗീഷ് (സംവാദം) 17:20, 22 ജനുവരി 2012 (UTC)[മറുപടി]

എന്നിട്ടുപോലും യോജിക്കാൻ കഴിയുന്നില്ല. ഒഴിവുസമയം ഒട്ടും ലഭിയ്ക്കാത്ത വീട്ടമ്മമാർ ഇഷ്ടം പോലെയുണ്ടു്.രാവിലെ അഞ്ചുമണിയ്ക്കെണീറ്റ് രാത്രി പത്തുമണി വരെയെങ്കിലും പിടിപ്പതു ജോലിയുള്ളവർ. കുടുംബത്തിന്റെ യഥാർത്ഥ CEO-മാർ അവരാണു്.

ഒഴിവുസമയം / വിശ്രമം മനസ്സിന്റെ ഒരവസ്ഥ മാത്രമാണു്.  :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 18:17, 22 ജനുവരി 2012 (UTC)[മറുപടി]

യോജിക്കാൻ കഴിയുന്നില്ല എങ്കിൽ വിട്ടേരേ...

രാവിലെ 10 മണിയോടെ ജോലി എല്ലാം തീർത്ത് വെറുതേയിരിക്കുന്ന വീട്ടമ്മമാരും വളരേയധികം ഉണ്ട്. :)--സുഗീഷ് (സംവാദം) 18:27, 22 ജനുവരി 2012 (UTC)[മറുപടി]


ചർച്ച വഴി മാറേണ്ട. വലിയൊരു സ്ത്രീ സമൂഹം വിവിധ തരത്തിൽ സഹായിക്കാൻ ഉള്ളത് കൊണ്ടാണ് മിക്കവാറും ആണുങ്ങൾക്കൊക്കെ വിക്കിയിൽ ഇങ്ങനെ പ്രവർത്തിക്കാൻ പറ്റുന്നത്. അതിനാൽ അദൃശ്യമായി ആണെങ്കിലും (അല്ലെങ്കിൽ പരൊക്ഷമായെങ്കിലും) സ്ത്രീ സാന്നിധ്യം മലയാളം വിക്കിയിൽ ഉണ്ട്. എങ്കിലും അതിന്റെ അർത്ഥം സ്ത്രീ സാന്നിദ്ധ്യം കൂട്ടേണ്ടതില്ല എന്നല്ല. വിശ്വപ്രഭ സൂചിപ്പിച്ചത് പോലെ ആത്യന്തികമായ സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും ഉള്ള ഒരു ആയുധം കൂടിയാണു് വിക്കിപീഡിയ. അതുകൊണ്ടുതന്നെ സ്ത്രീകളെ (പ്രത്യേകിച്ച് അദ്ധ്യാപക/വിദ്യാർത്ഥിസമൂഹത്തിലുള്ളവരെ) വിക്കിപീഡിയയിലേക്കു് കൂടുതൽ ആകർഷിക്കേണ്ടതുണ്ടു്. അതിനായുള്ള പദ്ധതികൾ കൂടി നമുക്ക് ആലൊചിക്കേണ്ടതുണ്ട്. --Shiju (സംവാദം) 18:28, 22 ജനുവരി 2012 (UTC)[മറുപടി]

നിർദ്ദേശങ്ങൾ പൊതുവിൽ സ്വാഗതം ചെയ്യുന്നു. വിക്കിയെ പരിചയപ്പെടുത്തുന്ന പൊതുപരിപാടികൾ, പത്രമാദ്ധ്യമങ്ങളിലൂടെയുള്ള പരിചയപ്പെടുത്തൽ, വിക്കിപദ്ധതികൾ എന്നിവയൊക്കെ സമൂഹത്തിൽ വിക്കിപീഡിയയെ കുറിച്ചുളള അവബോധം വളർത്താൻ സഹായിച്ചിട്ടുണ്ടു്. അവ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടു്.

പക്ഷെ, ഈ പരിപാടികൾകൊണ്ടു് മാത്രം നമ്മളുദ്യേശിക്കുന്ന വിധത്തിൽ ഉള്ളടക്ക നിർമ്മാണത്തിലും, സജീവ ഉപയോക്താക്കളുടെ എണ്ണത്തിലും നേട്ടം പ്രതിഫലക്കണമെന്നില്ല. ഇത്തരം പരിപാടികളിലൂടെ വിക്കിപീഡിയയോടു് താൽപര്യമുള്ളവരെ ധാരാളമുണ്ടാക്കിയെടുക്കാൻ പറ്റുമെങ്കിലും, അവരുടെ പ്രവർത്തന മുൻഗണനകളിലേക്കു് വിക്കി ഉള്ളടക്ക നിർമ്മാണത്തെ എത്തിക്കാൻ സാധിച്ചെന്നു് വരില്ല. വളരെ താൽപര്യവും, വിക്കിപീഡിയക്കായി നല്ല ഇച്ഛാശക്തിയും പ്രകടിപ്പിച്ചേക്കാവുന്ന ഏതാനം ചിലർ മാത്രമേ ഇത്തരം പരിപാടികളിലൂടെ സജീവ ഉപയോക്താക്കളായി മാറുള്ളു.

ഇവിടെ നമുക്കു് പരിക്ഷിക്കാവുന്ന ഏതാനം കാര്യങ്ങളുണ്ടു്.

  • ഒരോ സജീവ ഉപയോക്താക്കളും നിശ്ചിത എണ്ണും ( അഞ്ചെങ്കിലും ആകാം.) വിക്കി താല്പര്യമുള്ളവരെ കണ്ടെത്തുകയും. അവരെ വിക്കി തിരുത്തലിനു് നിരന്തരമായി പ്രചോദിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുക. വളരെ ബോധപൂർവ്വമായ വ്യക്തിഗത ഇടപെടലിലൂടെ അവരുടെ പ്രവർത്തന മുൻഗണനയിലേക്ക് വിക്കിപ്രവർത്തനം കൊണ്ടുവരിക. ഇതു വേണമെങ്കിൽ ഒരു വിക്കിപദ്ധതിയായി രൂപംകൊടുത്തുതന്നെ തുടങ്ങാവുന്നതാണു്.
  • മലയാളം വിക്കിസംരംഭങ്ങളിൽ വേണ്ടത്ര ഉള്ളടക്കമില്ലാത്തതിനാൽ, അൾക്കാരുടെ അതിലേക്കുള്ള ശ്രദ്ധ കുറയുന്നതായി നിരീക്ഷിച്ചിട്ടുണ്ടു്.. അന്തർവിക്കി വിവർത്തനങ്ങൾക്കായി മലയാളത്തിൽ സംവിധാനം ലഭ്യമാക്കാനുള്ള പ്രവർത്തനം ഊർജ്ജിതപ്പെടുത്തുക.. ഇതു് മലയാളം വിക്കി സംരംഭങ്ങൾക്കു് ഏറെ സഹായകരമാകും. അതിനുള്ള വിഭവങ്ങൾ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കു് വേഗത കൂട്ടുക..
  • മലയാളം മാതൃഭാഷയായുള്ള മറ്റു ഭാഷാവിക്കിയിലെ സജീവ ഉപയോക്താക്കൾക്കു് അവരുടെ സംഭാവനകൾ മലയാളത്തിൽ. കൂടി വിവർത്തനം ചെയ്തു നൽകുവാനാകുമെങ്കിൽ അതു് മലയാളത്തിനു് നല്ല ഗുണം ചെയ്യും.--അനിലൻ (സംവാദം) 07:08, 23 ജനുവരി 2012 (UTC).[മറുപടി]


വളരെ താൽപര്യവും, വിക്കിപീഡിയക്കായി നല്ല ഇച്ഛാശക്തിയും പ്രകടിപ്പിച്ചേക്കാവുന്ന ഏതാനം ചിലർ മാത്രമേ ഇത്തരം പരിപാടികളിലൂടെ സജീവ ഉപയോക്താക്കളായി മാറുള്ളു.

ഇത്തരം ഉപയോക്താക്കൾ മാത്രമേ വിക്കിപീഡിയയിൽ നിലനിൽക്കുകയുള്ളൂ എന്ന കാര്യവും വിസ്മരിക്കരുത്. --സുഗീഷ് (സംവാദം) 17:59, 23 ജനുവരി 2012 (UTC)[മറുപടി]

ഇറക്കുമതി തിരുത്തുക

ഈയടുത്തായി ഇറക്കുമതിയുടെ തോത് കൂടിയതിനാൽ സമീപകാലമാറ്റങ്ങളിൽ അതു തന്നെയേ ഉള്ളൂ. ഇത് സ്വതെ സമീപകാലങ്ങളിൽ നിന്നു മറച്ചു കൂടെ? --ഷിജു അലക്സ് (സംവാദം) 01:17, 29 നവംബർ 2012 (UTC)[മറുപടി]

മാസ്സായി ഇറക്കുമതി ചെയ്യുന്നത് ബോട്ടിന് കാര്യനിർവാഹകപദവി കൊടുത്തിട്ടാക്കിയാലും മതിയാവുമല്ലോ -- റസിമാൻ ടി വി 09:01, 29 നവംബർ 2012 (UTC)[മറുപടി]

എന്തെങ്കിലും ഒരു പരിഹാരം വേണം. സമീപകാല മാറ്റങ്ങൾ വീക്ഷിക്കുന്നവർക്ക് വല്ലാത്ത ശല്യമാണ് ഈ ഇറക്കുമതികൾ. ഇറക്കുമതി കാര്യനിർവാഹകർക്കു മാത്രം ഉള്ളത് ആയതിനാൽ മറയ്ക്കപ്പെട്ടാലും അത് ദുരുപയോഗം ചെയ്യപ്പെടില്ല എന്ന വിശ്വാസത്തിൽ ആണ് ഇതു പറയുന്നത്.--ഷിജു അലക്സ് (സംവാദം) 09:11, 29 നവംബർ 2012 (UTC)[മറുപടി]

ക്രമീകരണങ്ങളിൽ "സമീപകാല മാറ്റങ്ങൾ താളിലും ശ്രദ്ധിക്കുന്നവയുടെ പട്ടികയിലും മാറ്റങ്ങൾ താളിനനുസരിച്ച് ഗണമായി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)" എന്ന ഐച്ഛികം തിരഞ്ഞെടുക്കുന്നതുവഴി ഇറക്കുമതികളെ മൊത്തം ഒറ്റവരിയിലേക്ക് ഒതുക്കാനാകും. ഷിജു ഇത് ഉപയോഗിച്ച് നോക്കിയിട്ടുണ്ടോ?--Vssun (സംവാദം) 08:31, 3 ഡിസംബർ 2012 (UTC)[മറുപടി]
User:DragonBotന് പണ്ട് ഇറക്കുമതി അനുവാദം ലഭിച്ചിരുന്നു. ഇറക്കുമതിയ്ക്ക് കഴിവതും ബോട്ടുപയോഗിക്കാൻ ശ്രമിക്കാം. --ജേക്കബ് (സംവാദം) 02:09, 1 ജനുവരി 2013 (UTC)[മറുപടി]