മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ്
മലയാളചലച്ചിത്രങ്ങൾ, ചലച്ചിത്രപ്രവർത്തകർ, ആൽബങ്ങൾ, ഗാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ സമഗ്രമായി ശേഖരിച്ച് സൂക്ഷിക്കുന്ന ഒരു സ്വതന്ത്ര ഓൺലൈൻ ഡാറ്റാബേസാണ് മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് അഥവാ എം3ഡിബി. ചലച്ചിത്രപ്രവർത്തകരുടെ വിശദമായ ജീവിതരേഖയും ഗാനങ്ങളുടെ വരികളും ഇതിൽ ഉൾപ്പെടുന്നു.[1][2]
വിഭാഗം | മലയാളചലച്ചിത്രങ്ങൾ, ചലച്ചിത്രപ്രവർത്തകർ, ഗാനങ്ങൾ എന്നിവയുടെ ഓൺലൈൻ ഡാറ്റാബേസ് |
---|---|
ലഭ്യമായ ഭാഷകൾ | മലയാളം |
അനുബന്ധ കമ്പനികൾ | ഈണം |
യുആർഎൽ | m3db |
വാണിജ്യപരം | അല്ല |
അംഗത്വം | ഐച്ഛികം |
ആരംഭിച്ചത് | 20 ഡിസംബർ 2010 |
നിജസ്ഥിതി | സജീവം |
ഉള്ളടക്കത്തിൻ്റെ അനുമതിപത്രം | CC BY-NC-ND 2.5 IN |
ചരിത്രം
തിരുത്തുകആരംഭകാലം
തിരുത്തുക2004 മാർച്ച് 1-ന് കിരൺ തുടങ്ങിയ യാഹൂ ഗ്രൂപ്പിലൂടെ ഗാനങ്ങളുടെ വരികൾ ശേഖരിച്ചുകൊണ്ടാണ് വിവരശേഖരണത്തിന് തുടക്കം കുറിക്കുന്നത്.[3] പിന്നീട് 400-ലധികം വ്യക്തികളുടെ ശ്രമമായി ശേഖരിച്ച 5000 പാട്ടുകളുടെ വരികൾ ഉൾപ്പെടുത്തി, 2004 ഒക്ട്ബോർ 29-ന്, www.malayalamsongslyrics.com (എംഎസ്എൽ) എന്ന വെബ്സൈറ്റിന് രൂപം കൊടുത്തു. മലയാളഗാനശേഖരണത്തിനായിട്ടുള്ള ആദ്യത്തെ വെബ്സൈറ്റ് ഇതാണെന്ന് കരുതപ്പെടുന്നു.[4] മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീതസംരംഭം എന്ന ആശയത്തോടെ 2009-ൽ നിശീകാന്ത്, രാജേഷ് രാമൻ, ബഹുവ്രീഹി, കിരൺ എന്നിവർ ചേർന്ന് ഈണം, നാദം എന്നീ പദ്ധതികളും കുഞ്ഞൻ എന്ന ഇൻ്റർനെറ്റ് റേഡിയോയും ആരംഭിച്ചിരുന്നു. ഈ പദ്ധതികൾ ഇപ്പോൾ സജീവമല്ല.[5][6]
എം3ഡിബിയുടെ ഉത്ഭവവും നിജസ്ഥിതിയും
തിരുത്തുകമലയാളസിനിമകളുടെയും ഗാനങ്ങളുടെയും സമ്പൂർണ്ണവിവരശേഖരണം ലക്ഷ്യമാക്കി എംഎസ്എല്ലും സിനിമാഡിബിയും സംയോജിപ്പിച്ചാണ് എം3ഡിബിക്ക് രൂപം കൊടുക്കുന്നത്.[7] 2010 ഡിസംബർ 20-ന് പാലക്കാട് വെച്ച് സംഗീതസംവിധായകൻ ജോൺസൺ മാഷും സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.[1][8]
കൂടുതൽ വിപുലമായ വിവരശേഖരണത്തിനും സിനിമാസംബന്ധമായ ചർച്ചകൾക്കുമായി 2020 സെപ്റ്റംബർ 5-ന് എം3ഡിബിയുടെ ഔദ്യോഗിക പബ്ലിക് ഫേസ്ബുക്ക് ഗ്രൂപ്പ് നിലവിൽ വന്നു. സംവിധായകനായ ദിലീഷ് പോത്തനാണ് അതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.[9]
സ്ഥിതിവിവരകണക്കുകൾ
തിരുത്തുക2020 ഡിസംബർ മാസം അനുസരിച്ചുള്ള കണക്കുകൾ:
തരം | എണ്ണം |
---|---|
ചലച്ചിത്രങ്ങൾ/ആൽബങ്ങൾ | 6404 |
വരികൾ | 20773 |
ചലച്ചിത്രപ്രവർത്തകർ | 42321 |
രാഗങ്ങൾ | 177 |
ഓഡിയോ റെക്കോഡുകൾ | 364 |
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "ജോൺസൺ മാഷിനു വേണ്ടി ആ ഈണങ്ങൾ വായിച്ചത് ആരാണ്? മലയാള സിനിമാശബ്ദ ചരിത്രം തേടി ഒരു കൂട്ടം സിനിമാപ്രേമികൾ". മലയാള മനോരമ. 8 ഓഗസ്റ്റ് 2020. Retrieved 16 ഡിസംബർ 2020.
- ↑ "M3DB Interview with Radio Suno - YouTube". www.youtube.com. റേഡിയോ സുനോ. Retrieved 16 ഡിസംബർ 2020.
- ↑ "Kappa Prime Time - Ep 88 - Part 1 - Kiranz - YouTube". www.youtube.com. കപ്പ ടി.വി. Retrieved 16 ഡിസംബർ 2020.
- ↑ "ഒരു സൈറ്റ്; പാട്ടറിവിന്റെ കൂട്ട്". ദീപിക. 21 ജൂൺ 2020. Retrieved 16 ഡിസംബർ 2020.
- ↑ "ഈണമായോണം". ഗൾഫ് മാധ്യമം. 9 സെപ്റ്റംബർ 2011. Retrieved 16 ഡിസംബർ 2020.
- ↑ "ഈണം പകർന്ന നാദമായി കുഞ്ഞൻപാട്ടുകൾ | കലാകൗമുദി". കലാകൗമുദി. 8 സെപ്റ്റംബർ 2011. Retrieved 16 ഡിസംബർ 2020.
- ↑ "എം3ഡിബിയുടെ ചരിത്രം". M3DB.COM. എം3ഡിബി. Retrieved 16 ഡിസംബർ 2020.
- ↑ "എം3ഡിബി ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങൾ". www.youtube.com. എം3ഡിബി. Retrieved 16 ഡിസംബർ 2020.
- ↑ "ചലച്ചിത്ര വിവര ശേഖരമായ എം3ഡിബി ഇനി പബ്ലിക് ഗ്രൂപ്പ്, ഉദ്ഘാടനം ചെയ്‍ത് ദിലീഷ് പോത്തൻ". ഏഷ്യാനെറ്റ് ന്യൂസ്. 5 സെപ്റ്റംബർ 2020. Retrieved 16 ഡിസംബർ 2020.