കുറുക്കുവഴി... പിന്നേയും പ്രശ്നമാകുന്നു

തിരുത്തുക

ശ്രദ്ധിക്കുക: ഇതുമയി ബന്ധപെട്ട മറ്റു സംവാദങ്ങള് : കുറുക്കുവഴി സംവാദ താളില് കാണുക. പുതിയ ഒരു ഉപായം തെഴെ കൊടുത്തിരിക്കുന്നതും കാണുക


കുറുക്കുവഴി ചേർത്തിട്ടുള്ള താളുകളിൽ ഇൻഫോബോക്സ് വലതുവശത്തുനിന്ന് താളിന്റെ നടുവിലേക്ക് നീങ്ങിപ്പോകുന്നുണ്ട്. ഐ.ഇ. യിൽ മാത്രമാണ് പ്രശ്നം.. ഫയർഫോക്സിൽ പ്രശ്നമൊന്നുമില്ല.. കുറുക്കുവഴിയെ.. നീക്കം ചെയ്യുമ്പോൾ ശരിയാവുന്നുമുണ്ട്.. --Vssun 08:42, 23 ഡിസംബർ 2006 (UTC)[മറുപടി]

ഒരു ഉദാഹരണ ലേഖനം--Shiju Alex 09:38, 23 ഡിസംബർ 2006 (UTC)[മറുപടി]

ഇന്ത്യ തന്നെ എടുത്തു നോക്കൂ --Vssun 10:10, 23 ഡിസംബർ 2006 (UTC)[മറുപടി]

വിക്കി സിന്റാക്സും മറ്റും നന്നായി അറിയുന്ന ബിജിയോ, പ്രവീണോ, ട‌ൿസോ ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതിലേക്ക് കുറച്ച് ഗവേഷണം നടത്തിയാൽ നന്നായിരുന്നു. ഞാൻ ഈ കുറുക്കുവഴി മുകളിലേക്കും തഴേക്കും ഒക്കെ മാറ്റി നോക്കി. പക്ഷെ രക്ഷയില്ല. കുറുക്കുവഴിയുടെ വീതി എത്രയാണോ അത്രയും ബ്ലാങ്ക് സ്പേസ് ലേകനത്തിൽ ഇൻഫോബോക്സിന്റെ നീളത്തിൽ ഉണ്ടാവുന്നതാണ് പ്രശ്നം. ഇൻഫോബോക്സിനു ശേഷം പ്രശ്നം ഇല്ല താനും. “ഇൻഫോ ബോക്സും“ “കുറുക്കുവഴിയും“ കൂടി ചേർന്നു പോകാൻ എന്തെങ്കിലും ചെയ്യണം. --Shiju Alex 06:12, 27 ഡിസംബർ 2006 (UTC)[മറുപടി]

എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു നോക്കാം, അല്പം തിരക്കിലാണ് സമയമെടുത്തേക്കും -ടക്സ്‌ എന്ന പെന്‌ഗ്വിൻ 06:20, 27 ഡിസംബർ 2006 (UTC)[മറുപടി]

ഇന്ത്യയിലും തിരുവനന്തപുരം ലും പ്രശ്നമൊന്നും കാണുന്നില്ലല്ലൊ ? ഷിജു അത് ശരിയാക്കിയതാണോ ? ഞാൻ IE യും FF ഉം ഉപയോഗിച്ച് നോക്കി. അതേപോലെ 800X600, 1024X768 റെസല്യൂഷനുകളും നോക്കി ഒരു പ്രശ്നവും ഇല്ല. ഞാൻ 6.0.3790.0 വെർഷൻ IE ആണ് ഉപയോഗിച്ചത്. ഏതു വെർഷനിൽ ഏതു റെസല്യൂഷ്നിലാണ് പ്രശ്നം എന്നറിഞ്ഞാൽ നന്നായിരുന്നു. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:27, 27 ഡിസംബർ 2006 (UTC)[മറുപടി]

കുറുക്കുവഴിക്കു ശേഷം രണ്ട് ബ്ലാങ്ക് ലൈൻ ഞാൻ കൊടുത്തു (ഒരെണ്ണം കൊടുത്താൽ ശരിയാകുന്നില്ല). അപ്പോൾ സംഭവം ശരിയാകുന്നു.
ഇതു ശരിയായ സൊലൂഷൻ ആണോ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഞാൻ അങ്ങനെ ചെയ്തപ്പോൾ സംഭവം ശരിയാകുന്നുണ്ട്. പക്ഷെ ലേഖനത്തിന്റെ ആദ്യത്തെ പാരഗ്രാഫിനു മുൻപുള്ള സ്‌പേസ് കൂടുതൽ ആണൊ എന്നു സംശയം. അത് രണ്ട് ബ്ലാങ്ക് ലൈൻ കൊടുത്തു കൊണ്ടുണ്ടാകുന്നതാണെന്ന് അറിയാം. ആരെങ്കിലും ഒന്നു ചെക്ക് ചെയ്യൂ. എനിക്ക് ഈ വിക്കി സിന്റാക്സുകൾ വലിയ പിടിയില്ല. --Shiju Alex 10:18, 27 ഡിസംബർ 2006 (UTC)[മറുപടി]

ഷിജുവിന്റെ പരീക്ഷണത്തിൽ നിന്നും ആർജവം ഉൾക്കൊണ്ട് ഒരു പരീക്ഷണം കുറുക്കുവഴി ഫലകത്തിൽ നടത്തിയിട്ടുണ്ട്.. കാര്യങ്ങൾ അല്പം ഭേദപ്പെട്ടു എന്ന് പറയട്ടെ.. --Vssun 18:54, 27 ഡിസംബർ 2006 (UTC)[മറുപടി]

എൻ.ബി.എ. എന്ന ഇംഗ്ലീഷ് വിക്കി താൾ കണ്ടപ്പോഴാൺ ഈ ഫലകം കണ്ണിൽപ്പെട്ടത്.. ടക്സിനോ ബിജിക്കോ ഒന്നു റെഫർ ചെയ്യാവുന്നതാണ്.
--Vssun 19:23, 27 ഡിസംബർ 2006 (UTC)[മറുപടി]
We could add that warning, or make കുറുക്കുവഴി a protected page. -Bijee 16:38, 1 ജനുവരി 2007 (UTC)[മറുപടി]

Anybody seeing, any more issues with കുറുക്കുവഴി? -Bijee 16:38, 1 ജനുവരി 2007 (UTC)[മറുപടി]

പുതിയ ഒരു ഉപായം

തിരുത്തുക

പ്രെറ്റി യു.ആര്.എല്. പലര്ക്കും ആവശ്യമുണ്ട് എന്നാല് എല്ലാവര്ക്കും അതൊട്ട് ദഹിക്കുന്നുമില്ല. ഇതിനു പകരമായി നമുക്ക് പ്രെറ്റി യു.ആര്.എല്. ആവശ്യമുള്ള ലേഖനത്തില് ഈ താളിലേക്കുള്ള വഴി എന്നോ മറ്റോ കോടുത്ത് http://ml.wikipedia.org/wiki/{{PAGENAME}} എന്നു കൊടുക്കുകയാണെങ്കില് http://ml.wikipedia.org/wiki/തിരുവനന്തപുരം എന്ന രീതിയിലുള്ള ലിങ്ക് വരും. ഇത് കോപ്പിചെയ്യലും ഇ-മെയില് വഴി അയച്ചു കൊടുക്കലും എളുപ്പമാക്കും. കൂടാതെ കുറുക്കുവഴി എന്നും മറ്റും കാണുമ്പോഴുള്ള അങ്കലാപ്പ്‌ ഒഴിവാക്കുകയും ചെയ്യാം. എന്തു പറയുന്നു? --സാദിക്ക്‌ ഖാലിദ്‌ 17:12, 23 ഏപ്രിൽ 2007 (UTC)[മറുപടി]

സാദിക്കേ താഴെ കാണുന്നത് അതെ പൊലെ ഒന്ന് ആക്കി തരാവോ
http://ml.wikipedia.org/wiki/സംസ്കൃത ലിപ്യന്തരീകരണത്തിനുള്ള അന്താരാഷ്ട്ര ലിപി
അല്ലെങ്കിൽ ഇതായാലും മതി.
http://ml.wikipedia.org/wiki/തൃശൂർ പൂരം
ഇതൊക്കെ നോക്കിയിട്ടു പറ്റാഞ്ഞിട്ടാ സാദിക്കേ ഇപ്പോഴത്തെ ഈ പരിപാടിക്ക് പോയത്. ആ പ്രെറ്റി യു ആർ എല്ലിൽ ഉള്ള സം‌വാദം മൊത്തം വയിച്ചാൽ കാര്യം മനസ്സിലാകും. ലിങ്ക് അയക്കമ്പോൾ വേറെ പല പ്രശ്നങ്ങളും ഉണ്ട്. അത് ഇനി വിശദിക്കരിക്കാൻ വയ്യേ. --Shiju Alex 18:28, 23 ഏപ്രിൽ 2007 (UTC)[മറുപടി]


--Shiju Alex 18:04, 23 ഏപ്രിൽ 2007 (UTC)[മറുപടി]

സംസ്കൃത ലിപ്യന്തരീകരണത്തിനുള്ള അന്താരാഷ്ട്ര ലിപി, തൃശൂർ പൂരം എന്നിവയ്ക്ക് ലിങ്ക് കൊടുത്തിട്ടുണ്ട്. ഇനിയും വേറെ പ്രശ്നങ്ങള് എന്താണാണെന്ന് മനസ്സിലായിട്ടില്ല. ഒന്നു കൂടി സംവാദം വായിച്ചു നോക്കട്ടെ. --സാദിക്ക്‌ ഖാലിദ്‌ 09:00, 24 ഏപ്രിൽ 2007 (UTC)[മറുപടി]
ഇതിനു പല പ്രശ്നങ്ങൾ ഉണ്ട്. ഏറ്റവും പ്രധാനം ഹൈപ്പർ ലിങ്കിങ്ങ് നടക്കില്ല അല്ലെങ്കിൽ URL ക്ലിക്കബിൾ അല്ല. അത് പറ്റിയില്ലെങ്കിൽ URL-ന്റെ ആവശ്യമെന്താ. ബാക്കി പിന്നീട്.--Shiju Alex 08:17, 25 ഏപ്രിൽ 2007 (UTC)[മറുപടി]
പ്രസ്തുത താളില്; ഉദാഹരണത്തിന് തൃശൂർ പൂരം എന്ന താളില് നില്ക്കുമ്പോള് അതേ താളിലേക്കുള്ള ക്ലിക്കബില് ലിങ്കിന്റെ ആവശ്യമെന്താണ്? ലിങ്ക് കോപ്പിചെയ്ത് പേസ്റ്റ് ചെയ്യുകയല്ലെ ഇതിന്റെ പ്രധാന ആവശ്യം. --സാദിക്ക്‌ ഖാലിദ്‌ 09:03, 25 ഏപ്രിൽ 2007 (UTC)[മറുപടി]

ആ കോപ്പി ചെയ്യുന്ന ലിങ്ക് ഹൈപ്പർലിങ്ക് ചെയ്യാൻ പറ്റില്ല പിന്നെ ലിങ്കിന്റെ ആവശ്യമെന്താ. ലിങ്ക് വിക്കിയിൽ ഉപയോഗിക്കാനല്ല. പുറത്ത് ഉപയോഗിക്കാനാണ്. മലയാളം ആ ലിങ്കിൽ ഉപയോഗിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ മറ്റേ സം‌വാദ താളിൽ വിശദീകരിച്ചിട്ടുണ്ട്. --Shiju Alex 09:09, 25 ഏപ്രിൽ 2007 (UTC)[മറുപടി]

എച്ച്.ടി.എം.എല്. (html) സിന്റാക്സ് അനുസരിച്ച്
<a href="http://ml.wikipedia.org/wiki/തൃശൂർ പൂരം">http://ml.wikipedia.org/wiki/തൃശൂർ പൂരം</a>
എന്ന വരി 100% വര്ക്ക് ചെയ്യുന്നുണ്ട്. സംശയ നിവാരണത്തിന് ഇതേ വരി കോപ്പിചെയ്ത് ഒരു .htm എക്സ്റ്റന്ഷന് ഫയലായി സേവ് ചെയ്ത് ക്ലിക്കി-നോക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 09:41, 25 ഏപ്രിൽ 2007 (UTC)[മറുപടി]
കുറുക്കുവഴി എന്നതിനുപകരം ഈ താളിലേക്കുള്ള വഴി എന്നതാണ് കൂടുതൽ അനുയോജ്യം എന്നു തോന്നുന്നു. പിന്നേ, സാദിക്ക് പറഞ്ഞകാര്യം ഞാൻ ചെയ്ത് നോക്കി, 100% വർക്ക് ചെയ്തു. വേറെ എവിടെയെങ്കിലും പ്രശ്നമുണ്ടോ എന്നറിയില്ല... സജിത്ത് വി കെ 11:14, 27 ഏപ്രിൽ 2007 (UTC)[മറുപടി]
അതല്ല ശരിക്കും പ്രശ്നം, യൂണീകോഡ് അഡ്രസ് ബാറിലോട്ട് കേറുമ്പോഴുള്ള %B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0% ഭാഷയുണ്ടല്ലോ അതിലാണ് പ്രശ്നം, തൃശൂർ പൂരം എന്നു കൊടുത്താൽ ചിലപ്പോൾ ഗൂഗിൾ ഗ്രൂപ്പിൽ നിന്നും, ബ്ലോഗിൽ നിന്നുമൊന്നും ലിങ്കുചെയ്യാൻ പറ്റാതെ പോകുന്നു. zwjയും സ്പേസും ഒക്കെ കേറിവരുമ്പോൾ, അതാണ്--പ്രവീൺ:സംവാദം 18:29, 29 ഏപ്രിൽ 2007 (UTC)[മറുപടി]
പ്രിയ ബോഗര് ഇതു കാണുക .: വിക്കി പരീക്ഷണം :. ഇതില് എല്ലാ ലിങ്കുകളും വര്ക്ക് ചെയ്യുന്നുണ്ട്.
ഗൂഗിളുകാര് 1. തൃശൂർ പൂരം എന്നത് ഗൂഗിളില് സേര്ച് ചെയ്യുമ്പോഴുള്ള റിസല്ട്ടും
2. Thrissur_Pooram എന്നത് (പ്രെറ്റി യു.ആര്.എല്./കുറുക്കുവഴി-യില് ഉപയൊഗിച്ച ആംഗലേയ പദം) ഗൂഗിളില് സേര്ച് ചെയ്യുമ്പോഴുള്ള റിസല്ട്ടും കാണുക. ഇതേ അവസഥ തന്നെയാണ് സംസ്കൃത ലിപ്യന്തരീകരണത്തിനുള്ള അന്താരാഷ്ട്ര ലിപിക്കും IAST-നും.
ഇനി ശതമാനക്കരോട് (%..%..) മലയാളം വിക്കിയില് മലയാളത്തിലുള്ള ഏത് ലേഖനമെടുത്താലും അഡ്രസ് ബാറില് %...%.. എന്നിങ്ങനെ വന്നുകൊണ്ടിരിക്കും സംശയം തീര്ക്കാന് വിഷയ സൂചികയിലെ ഏതു ലേഖനവുമെടുത്ത് അഡ്രസ് ബാറിലെ മാറ്റം ശ്രദ്ധിക്കാവുന്നതാണ്. --സാദിക്ക്‌ ഖാലിദ്‌ 09:30, 3 മേയ് 2007 (UTC)[മറുപടി]

ഞാൻ ഒപെറ ആണ്‌ ഉപയോഗിക്കുന്നത് അതിൽ ഈ വക പ്രശനമൊന്നുമില്ല അഡ്റസ്സ് ബാറിൽ തന്നെ എല്ലാം ശരിയായി വരും. എനിക്ക് പ്രെറ്റു യൂ ആർ എല്ലു ഒന്നും വേണ്ട. --ചള്ളിയാൻ 17:01, 5 മേയ് 2007 (UTC)[മറുപടി]

ശരിയാണല്ലോ ഈ ഓപ്പറ ഒരു പുലി തന്നെ. പേർസന്റേജ് എങ്കോഡിങ്ങും ഒന്നും ഇല്ല. എല്ലാം കൃത്യമായി മലയാളം കാണിക്കുന്നു--Shiju Alex 07:17, 6 മേയ് 2007 (UTC)[മറുപടി]
ശരിയാണ്, പക്ഷേ ഓപരയ്ക്കും ഫയര്ഫോക്സിനുമൊക്കെ ഉപഭോക്താക്കള് കുറവാണ്.--സാദിക്ക്‌ ഖാലിദ്‌ 07:31, 6 മേയ് 2007 (UTC)[മറുപടി]

മലയാളം വിക്കിയിലെ സമയമേഖല

തിരുത്തുക

മലയാളം വിക്കിയിലെ സമയമേഖല ഇന്ത്യൻ സ്റ്റാൻ‌ഡേർഡ് റ്റൈം ആക്കാൻ പറ്റുമോ? ഇപ്പോഴത്തെ GMT യെ ക്കാൾ നല്ലത് അതല്ലേ? അതോ ഇനി വിക്കിയിൽ GMT തന്നെ വേണം എന്നുണ്ടോ?--Shiju Alex 05:42, 8 ഫെബ്രുവരി 2007 (UTC)[മറുപടി]

ഈ ആശയത്തിനോട് വിയോജിപ്പാണെനിക്കുള്ളത് കാരണമെന്തെന്നാൽ മിക്ക വ്യക്തികളും പലസ്ഥലങ്ങളിൽ നിന്ന് എഡിറ്റ് ചെയൂന്നവർ അതുകൊണ്ട് തന്നെ വെവ്വേറെ സമയം കാണിക്കുമ്പോൾ ഒരു ധാരണയുമില്ലാക്കും എപ്പോളാണ് മാറ്റങ്ങൾ ഉണ്ടായത് എന്ന്. --ജിഗേഷ് | ജിഗേഷിനോടു പറയൂ 06:02, 8 ഫെബ്രുവരി 2007 (UTC)[മറുപടി]

 Y ചെയ്തു ഓരോരുത്തർക്കും ആവശ്യമുള്ള സമയമേഖല തെരഞ്ഞെടുക്കാൻ മുകളിലുള്ള എന്റെ ക്രമീകരണങ്ങൾ എന്ന കണ്ണിയിലൂടെ സാധിക്കും--Vssun 17:55, 13 ജൂൺ 2007 (UTC)[മറുപടി]

എഡിറ്റർ ടൂൾബാർ

തിരുത്തുക

വിക്കിയുടെ എഡിറ്റർ ടൂൾബാറിൽ ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതുപോലെ കൂടുതൽ ടൂൾസ് ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും.. കുറഞ്ഞ പക്ഷം റീഡയറക്റ്റും കാറ്റഗറിയുമെങ്കിലും..--Vssun 06:54, 21 മാർച്ച് 2007 (UTC) :Template,subst എന്നിവക്കുള്ള ഷോർട്ട്‌കട്ട് കൂടി ടൂൾബാറിൽ ആവശ്യമുണ്ട്?? --Vssun 10:40, 21 മാർച്ച് 2007 (UTC)[മറുപടി]

ഞാൻ അതു തന്നെ ചർച്ചചെയ്യണം എന്ന് വിചാ‍രിച്ചിരിക്കുകയായിരുന്നു. പലപ്പോഴും അത്തരത്തിലുള്ള ടൂളുകൾ ആവശ്യം വരുന്നുണ്ട്. ദയവായി ഒന്നു ശ്രദ്ധിച്ചാൽ നന്നായിരിക്കും. --  ജിഗേഷ്  ►സന്ദേശങ്ങൾ  13:01, 21 മാർച്ച് 2007 (UTC)[മറുപടി]

എഡിറ്റ് ബോക്സിനു മുകളിലുള്ള ടൂൾബാർ ഇംഗ്ലീഷ് വിക്കിയിലേതുപോലെ ആക്കിയിട്ടുണ്ട്.മൻ‌ജിത് കൈനി 05:48, 22 മാർച്ച് 2007 (UTC)[മറുപടി]

മൻ ജിത്ത് ജി, നന്ദി , വളരെ സന്തോഷം !!! --  ജിഗേഷ്  ►സന്ദേശങ്ങൾ   05:59, 22 മാർച്ച് 2007 (UTC)[മറുപടി]

:ഇപ്പോഴും സബ്സ്റ്റും ടെമ്പ്ലേറ്റും വന്നില്ലല്ലോ മഞ്ജിത്ത് മാഷേ.. അതു രണ്ടും ഉണ്ടെങ്കിൽ മലയാളത്തിൽ ടൈപ്പ് ചെയ്തുകൊണ്ടിക്കുമ്പോൾ ഇടക്കിടക്ക് ഇംഗ്ലീഷിലേക്ക് സ്വിച്ച് ചെയ്യേണ്ട കാര്യമില്ല..--Vssun 06:22, 22 മാർച്ച് 2007 (UTC)[മറുപടി]

Subst added to the tolbox; check the   button on the tool bar. Report any problems if u see any. Thanks : ടക്സ്‌ എന്ന പെന്‌ഗ്വിൻ 12:37, 22 മാർച്ച് 2007 (UTC)[മറുപടി]

ആയുധങ്ങളുടെ ക്രമത്തിന് ചില മാറ്റങ്ങൽ നിർദ്ദേശിക്കുന്നു.

  • ഒപ്പിടാനുള്ള ആയുധം വലത്തേ അറ്റത്തേക്കു നീക്കിയാൽ കൂടുതൽ സൗകര്യമായിരിക്കും.
  • വെട്ടാനുള്ള ആയുധം (സ്ട്രൈക്ക്) കടുപ്പിക്കലും, ചെരിക്കലും കഴിഞ്ഞ് മൂന്നാമതായി പ്രതിഷ്ടിക്കുക്കക.
  • സബ്സ്റ്റ്,നോ-വിക്കി എന്നിവ റീഡയറക്റ്റിന്റെ തൊട്ടടുത്താക്കം

--Vssun 04:36, 23 മാർച്ച് 2007 (UTC)[മറുപടി]

This suggestion seems to be meaningful; what others think ?? - ടക്സ്‌ എന്ന പെന്‌ഗ്വിൻ 06:27, 24 മാർച്ച് 2007 (UTC)[മറുപടി]


സുനിൽ നടത്തിയ സംവാദം ഞാൻ ഇപ്പോഴാണ് കണ്ടത്. ഇതു എത്രയും പെട്ടെന്ന് ചെയ്യേണ്ടതാണ്. മാത്രമല്ല ബട്ടണുകളുടെ അറേഞ്ച്മെന്റ് തഴെ പറയുന്ന വിധമായാൽ നന്ന്.

  1. B (For Bold Text)
  2. I (For Italic Text)
  3. Str (For striking the text)
  4. A (For Heading )
  5. Block text (Quote)
  6. Small text
  7. Insert Table
  8. Soft break
  9. Horizontal line
  10. Hidden Comment
  11. No Wiki code
  12. Internal Link
  13. External link
  14. Embedded Image
  15. Media file link
  16. Picture Gallery
  17. Latex mathematical Formula
  18. Super script
  19. Subscript
  20. Redirect
  21. subst
  22. Signature

യൂസബിലിറ്റി ടെസ്റ്റ് കഴിഞ്ഞു വന്നതാണെന്ന് കരുതിയാൽ മതി. :)


--Shiju Alex 10:25, 26 മാർച്ച് 2007 (UTC)[മറുപടി]


A (For Heading) എന്ന ബട്ടണിൽ H അല്ലേ കൂടുതൽ നല്ലത്. അതേ പോലെ Small text എന്ന ബട്ടൺ കാണുമ്പോൾ വേറെ എന്തൊക്കെയോ ആണ് തോന്നുന്നത്--Shiju Alex 10:30, 26 മാർച്ച് 2007 (UTC)[മറുപടി]

ഈ രീതിയിൽ മാറ്റം വരുത്തുന്നത് നല്ലതാണ്.. പിന്നെ കുറച്ച് ഉപയോഗിച്ചതിനു ശേഷം പറയാം..--Vssun 12:37, 26 മാർച്ച് 2007 (UTC)[മറുപടി]

Dear ഷിജൂ,vssun,

ഇതിൽ ഒരു പ്രശ്നമുണ്ടല്ലോ! റീ ഡയറക്റ്റ്‌ മുതൽ വലത്തോട്ടുള്ള ബട്ടണുകളാണ്‌ എക്സ്ട്രാ ഓപ്ഷനായി ജാവാസ്ക്രിപ്റ്റ്‌ ഉപയോഗിച്ച്‌ പ്ലഗ്‌ ചെയ്തിരിയ്ക്കുന്നത്‌. റീഡയറക്റ്റിന്‌ ഇടത്തോട്ടുള്ള ബട്ടണുകളെല്ലാം മറ്റേതോരീതിയിലാണ്‌ മീഡിയാവിക്കി എഞ്ചിനിലേയ്ക്ക്‌ ചേർത്തിരിയ്ക്കുന്നത്‌. അതിനാൽ റീഡയറക്റ്റ്‌ മുതൽ വലത്തോട്ടുള്ളവ മാത്രമേ എനിയ്ക്ക്‌ മാറ്റി വച്ചുതരാൻ സാധിയ്ക്കൂ. അവയുടെ പൊസിഷനിംഗ്‌ എങ്ങനെ വേണമെന്ന് കൃത്യമായി ഇവിടെ എഴുതി വയ്ച്ചേക്കൂ നാളത്തന്നെ മാറ്റിക്കളയാം. നന്ദി. -ടക്സ്‌ എന്ന പെന്‌ഗ്വിൻ 15:59, 26 മാർച്ച് 2007 (UTC)[മറുപടി]


ടക്‌സേ,
എനിക്കു പ്രോഗ്രാമിങ്ങിഗും മറ്റും അറിയില്ല. അതിനാൽ തന്നെ ജാവാ സ്ക്രിപ്റ്റ് എന്ന് ഒക്കെ പറഞ്ഞാൽ അറിയില്ല. പക്ഷെ ഒരു സാധാരണ യൂസർ എന്ന നിലയിൽ ഒരു ആപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ ഉള്ള യൂസബിലിറ്റി നോക്കുമ്പോൾ മുകളിൽ പറഞ്ഞ വിധത്തിൽ സംഭവം പുനഃർക്രമീകരിച്ചാൽ നല്ലതയിരിക്കും എന്നു എനിക്ക് തോന്നുന്നു. പിന്നെ മുകളിൽ എഴുതിയിരിക്കുന്നതിൽ നിന്നു ഞാൻ മനസീലാക്കിയത്; ഇംഗ്ലീഷ് വിക്കിയിലെ എന്തോ ഒരു ബേസ് കോഡിൽ ജാവാസ്ക്രിപ്റ്റ്‌ ഉപയോഗിച്ച്‌ എന്തൊക്കെയോ കൂടിച്ചേർക്കലുകൾ നടത്തിയാണ് ടക്സ് പുതിയ ബട്ടണുകൾ ഉണ്ടാക്കിയത് എന്നാണ്. എന്റെ അഭിപ്രായത്തിൽ അങ്ങനെ ഇംഗ്ലീഷ് വിക്കിയെ കോപ്പിയടിക്കാതെ നമുക്ക് തന്നെ ഈ എഡിറ്റ് ടൂൾ ബാർ ഉണ്ടാക്കി കൂടേ. (എന്നെ കൊണ്ട് എന്തയാലും നടക്കില്ല. മറ്റൂള്ളവർ പരീക്ഷണം നടത്തി സംഗതി വിജയിച്ചാൽ സന്തോഷം.)പിന്നെ നമ്പേർഡ് ലിസ്റ്റും ബുള്ളറ്റ് ലിസ്റ്റും കൂടി എഡിറ്റ് ടൂൾ ബാറിൽ വന്നാൽ അത്യുഗ്രൻ. --Shiju Alex 16:25, 26 മാർച്ച് 2007 (UTC)[മറുപടി]


Dear Shiju and Others,

I will write a new Jscript that can be plugged into your userspace for doing all the changes as mentioned above. It is possible. I will surely add additional buttons to the new script. I've just tested it in my space. will give u once after the script is tested. Thanks. _ ടക്സ്‌ എന്ന പെന്‌ഗ്വിൻ 16:56, 26 മാർച്ച് 2007 (UTC)[മറുപടി]


Hi everybody, I've just written a small script to rearrange the toolbar buttons. Its kept at User:Tux_the_penguin/Tux:ButtonScript anybody who'd like to rearrange their editor toolbar butons in the above order can copy that script to their personal monobook script space (remember to copy the script by copying the original source, dont copy directly from the page). After copying and saving the script, press down the SHIFT key and click on your browser's refresh button. Next time when u see the edit toolbar, it will be rearranged. Feel free to report any bugs on my talk page. If you can't do it on your own feel free to leave a message on my talk page, I'm ready to help you :). - ടക്സ്‌ എന്ന പെന്‌ഗ്വിൻ 07:20, 27 മാർച്ച് 2007 (UTC)[മറുപടി]


ടക്സേ,

സംഗതി വിജയിച്ചു. അഭിനന്ദനങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതിന്റെ കസ്റ്റമൈസേഷനേനാണ്. അതായത് വേണമെന്നുള്ളവർക്ക് മാത്രം ഇതു സ്വീകരിച്ചാൽ മതി എന്നുള്ളത്. ബാക്കിയുള്ളവർക്ക് പഴയ രീതി പിൻ‌തുടരുകയും ചെയ്യാം. എന്തായാലും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.--Shiju Alex 08:20, 27 മാർച്ച് 2007 (UTC)[മറുപടി]

എനിക്ക് തല കറങ്ങുന്നു. ഒന്നും മനസ്സിലാവുന്നില്ല. അതോ ഞാൻ ചെയ്തത് വല്ലതും. ഷിജു ഒന്നു നോക്കമോ എന്നിട്ട് പറയാമോ ഞാൻ ഇനി എന്താ ചെയ്യണേന്ന്. സോഫ്റ്റായ ഒരു വയർ മാത്രമേ എനിക്ക് അറിയാവൂ. :‘) --ചള്ളിയാൻ 10:12, 27 മാർച്ച് 2007 (UTC)[മറുപടി]
@ challiyan,

Whats the problem dear ? I cant find any problem in the script u copied into ur private space, u installed it successfully. Please tell us what exactly is the problem you are facing. When editing something hold ur SHIFT key and click on the Refresh button on the browser. Problem may be the local cache in your borwser or proxy - ടക്സ്‌ എന്ന പെന്‌ഗ്വിൻ 10:37, 27 മാർച്ച് 2007 (UTC)[മറുപടി]

ടക്സിനു നന്ദി..


എനിക്കും ഇത് നന്നായി ഇഷ്ടപ്പെട്ടു.. ഇനി ആവശ്യമുള്ളവർക്ക് ആവശ്യമുള്ളത്ര ആയുധങ്ങൾ.. കലക്കി ടക്സേ..--Vssun 18:18, 27 മാർച്ച് 2007 (UTC)[മറുപടി]

ഓഡേഡ് ലിസ്റ്റ്, അണ് ഓഡേഡ് ലിസ്റ്റ്, കാറ്റഗറി എന്നിവകൂടി ടൂള് ബാറിലേയ്ക്ക് എത്തിയ്ക്കാനുള്ള സ്ക്രിപ്റ്റ് ഇവിടെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. റീ അറേഞ്ച് സ്ക്രിപ്റ്റ് ഉപയോഗിയ്ക്കുന്നവര്ക്ക് പഴയ വേര്ഷന് ഓവര് റൈറ്റ് ചെയ്യാവുന്നതാണ് -ടക്സ്‌ എന്ന പെന്‌ഗ്വിൻ 10:55, 4 ഏപ്രിൽ 2007 (UTC)[മറുപടി]

സിഗ്നേറ്ററിന്റെ സ്ഥാനം ഏറ്റവും അവസാനം ആക്കൂ.ിപ്പോൾ ഇട്ട ലിസ്റ്റ് ബട്ടണുകൾ ഹെഡിങ്ങ് ലെവലിനു ശേഷം വരണം. Ref ന്റെ സ്ഥാനം റീഡയ്റക്ടിനു തൊട്ടു മുൻപ് ആയാൽ നന്ന്--Shiju Alex 10:59, 4 ഏപ്രിൽ 2007 (UTC)[മറുപടി]


പ്രത്യേകതാളുകള്

തിരുത്തുക

പ്രത്യേകതാള് -> Logs -> User creation log-ല് പഴയ താളുകളിലേക്ക് പോവുകയാണെങ്കില് 28 ഒക്ടോബർ 2006 മുന്പുള്ള മിക്കവാറും എല്ലാ ഉപയോക്താക്കളുടെയും പട്ടികയുടെ അവസാനത്തില് (Talk | contribs | block) എന്നീ മൂന്ന് വിഭാഗം കാണാം. ഇതില് block പ്രശ്നകാരനാണോ? ആരെങ്കിലും ദുരുപയോഗം ചെയ്യാന് സാധ്യതയുള്ളതാണോ? കാര്യനിര്വാഹകരടക്കം പല സ്ഥിരം ഉപയോക്താക്കളും ഈ പട്ടികയിലുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 16:47, 2 ഏപ്രിൽ 2007 (UTC)[മറുപടി]

കുഴപ്പമൊന്നുമില്ല.. സാദിക്ക്.. അത് സിസോപ്സ് ഞെക്കിയാൽ മാത്രമേ വർക്ക് ചെയ്യുകയുള്ളൂ.. പരീക്ഷിക്കാനായി എന്റെ യൂസർനെയിമിൽത്തന്നെ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചു. സാധിച്ചില്ല..--Vssun 17:31, 2 ഏപ്രിൽ 2007 (UTC)[മറുപടി]


തെലുഗു വിക്കിപീഡിയ

തിരുത്തുക

http://te.wikipedia.org/w/index.php?title=%E0%B0%96%E0%B0%97%E0%B1%8B%E0%B0%B3_%E0%B0%B6%E0%B0%BE%E0%B0%B8%E0%B1%8D%E0%B0%A4%E0%B1%8D%E0%B0%B0%E0%B0%AE%E0%B1%81&action=edit

തെലുഗു വിക്കിപീഡിയയിലെ ഈ എഡിറ്റ് വിൻഡോ നോക്കൂ. ഇതിൽ തെലുങ്കിൽ ടൈപ്പ് ചെയ്യുന്നതിനുള്ള എന്തോ ഒരു ആപ്ലിക്കേഷൻ എഡിറ്റ് വിൻ‌ഡോയിൽ തന്നെ അവർ ഇൻ‌റ്റഗ്രേറ്റ് ചെയ്തിരിക്കുകയാണ്. ടൂൾ ബാറിന്റെ തൊട്ടു തഴെയുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്ത് ടൈപ്പ് ചെയ്താൽ തെലുങ്കിൽ വരും.

ഇതേ പോലെ ഒരു സംവിധാനം നമുക്ക് മലയാളം വിക്കിയിലും ഉണ്ടാക്കാൻ പറ്റുമോ. എങ്കിൽ വളരെ നന്നയിരുന്നു. നമുക്ക് അറിയില്ലെങ്കിൽ പെരിങ്ങോടന്റേയോ സിബുചേട്ടന്റേയോ സഹായം തേടാം.--Shiju Alex 05:31, 29 മാർച്ച് 2007 (UTC)[മറുപടി]

പെരിങ്ങോടൻ നോക്കാം എന്നു പറഞ്ഞിട്ടുണ്ട്.--Shiju Alex 06:43, 29 മാർച്ച് 2007 (UTC)[മറുപടി]

We can do that. Once User:Eukesh told me that a script is ready at their Nepal Bahasa Wiki. I'll check it out and if possible try to plug it in here. Thanks - ടക്സ്‌ എന്ന പെന്‌ഗ്വിൻ 08:41, 29 മാർച്ച് 2007 (UTC)[മറുപടി]

ഇതു ശരിയാവും, സ്ക്രിപ്റ്റ്‌ ഒക്കെ കിട്ടിയിട്ടുണ്ട്‌ അത്‌ വർക്കുചെയ്യുന്നുമുണ്ട്‌ പക്ഷേ കുറേ മാറ്റം വരുത്താനുണ്ട്‌. എന്തായാലും കുറേ സമയം പിടിയ്ക്കും . വരട്ടേ നമുക്കു നോക്കാം - ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:02, 29 മാർച്ച് 2007 (UTC)[മറുപടി]

ജാവ സ്ക്രിപ്റ്റ്‌ അറിയാവുന്നവർ ഈ കണ്ണി [1]പരിശോധിച്ച്‌ താഴെ പറയുന്ന വരി സെർച്ച്‌ ചെയാൻ താൽപര്യപ്പെടുന്നു.
var labelcheckBox = document.createTextNode('తెలుగులో రాయడానికి టిక్కు పెట్టండి. భాషల మధ్య మారడానికి - Esc. సున్నా - M');
ഇതും കാണുക [2] . അതുപോലെ ഈ ഉപയോക്താവുമായി (http://te.wikipedia.org/wiki/User_talk:వైఙాసత్య) ബന്ധപ്പെട്ടാൽ സഹായം ലഭിക്കുമെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 09:04, 29 മാർച്ച് 2007 (UTC)[മറുപടി]
പെരിങ്ങോടൻ ഇതിൽ വർക്ക് ചെയ്യുന്നുണ്ട്. പുള്ളി ജാവാസ്ക്രിപ്റ്റിൽ പ്രോഗ്രാം എഴുതുന്നു എന്നും പറഞ്ഞു. വരമൊഴി സ്കീം തന്നെ ഉപയോഗിച്ചാൽ നല്ലത്. അല്ലെങ്കിൽ പുതിയ ഒരു പഠനം കൂടി നമുക്ക് നടത്തേണ്ടി വരും. പുതിയ ഒരു സ്കീം ഉപയോഗിച്ച് ഒരു ലേർണിംഗ് കേർവ് കൂടി ഉണ്ടാക്കരുത് എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. അതിനാൽ തൽ‌ക്കാലം മറ്റുള്ളവർ ഒന്ന് പതുക്കെ പോവുക. പുള്ളിയെ കൊണ്ട് പറ്റുന്നില്ലെങ്കിൽ നമുക്ക് നോക്കാം.--Shiju Alex 09:34, 29 മാർച്ച് 2007 (UTC)[മറുപടി]

ഈ സംഗതി പെരിങ്ങോടൻ ഉണ്ടാക്കിയിട്ടുണ്ട്. പെരിങ്ങോടനു സ്തുതി. ഇതാ കോഡ് http://ml.wikipedia.org/wiki/User:Peringz/monobook.js എല്ലാവരും ഇതൊന്നു റ്റെസ്റ്റ് ചെയ്ത് എന്തെങ്കിലും എറർ കാണുകയാണെങ്കിൽ അറിയിക്കൂ.

ഞാൻ ഒരു മാതിരി എല്ലാ കീ കോമ്പിനേഷനും വച്ച് റ്റെസ്റ്റ് ചെയ്തിരുന്നു. IE യിൽ ഇപ്പോൾ പ്രശ്നം ഒന്നും കാണുന്നില്ല.firefox-ലും നോക്കിയിരുന്നു. അതിൽ ചില്ലക്ഷരം പ്രശ്നം ഉണ്ടാക്കുന്നുണ്ട്. അത് എനിക്ക് പക്ഷെ പണ്ടേ ഉൾലതാ.firefox-ൽ ചില്ലക്ഷരം വരില്ല :). Tux- അതിൽ കുറ്ച്ച് ടെസ്റ്റ് നടത്തിയാൽ നന്നായിരുന്നു. opera- വച്ച് റ്റടെസ്റ്റ് ചെയ്തില്ല. എന്തായാലും മലയാളം വിക്കിക്ക് നല്ല ഒരു ഉപകരണം കൂടി. --Shiju Alex 03:54, 31 മാർച്ച് 2007 (UTC)[മറുപടി]

ഓപ്പെറ ക്ലിയർ ആന്റ് ഔട്ട് (അഉട്ട്) നൊക്കൂ ഔട്ട് എന്നത് എക്സ്പ്ലോററിലും അഉട്ട് എന്നാൺ് വരുന്നത്. --ചള്ളിയാൻ 05:12, 31 മാർച്ച് 2007 (UTC)[മറുപടി]
അടിപൊളിയാ... . പെരിങ്ങോടനാരാ മോന്...! :-) --സാദിക്ക്‌ ഖാലിദ്‌ 08:55, 31 മാർച്ച് 2007 (UTC)[മറുപടി]

ഒരു നിർദ്ദേശം കൂടി- റീഡർ ഷിപ്പ് കൂട്ടാനായി

തിരുത്തുക

ആദ്യമായി പെരിങ്ങോടനും സ്ക്രിപ്റ്റിനും പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.

മലയാളം വിക്കിയിൽ മലയാളം ഫോണ് ഡൌൻലോഡ് ലിങ്ക് കൊടുക്കണം എന്നാണെൻറെ അഭിപ്രായം. പലരും വന്ന് നോക്കിയിട്ട് പോകുന്നു. അത് പൊലെ കീമാൻ സോഫ്റ്റ് വെയറിനുള്ള ലിങ്കോ മറ്റോ കൊടുക്കാം. അതു പോലെ ഭാഷയുടെ ലിങ്കുകൾക്ക് അടുത്ത് ബ്രാക്കറ്റിൽ മലയാളം എന്ന് ഇംഗ്ലീഷിൽ കൊടുത്താൽ കാര്യം കുറച്ചുകൂടി എളുപ്പമാവും. അതായത്. ഇംഗ്ലീഷ് വിക്കിയിലെ ലേഖനം വായിക്കുന്നയാൾക്ക് മലയാളം ഫോണ്ട് ഇല്ലെങ്കിൽ വെരും ബോക്സായണ് മലയാളം ലേഖനത്തിലേയ്ക്കുള്ള ലിങ്ക് കാണുന്നത്. ഇത് അയാൾക്ക് ക്ലിക്ക് ചെയ്ത് നോക്കാൻ പോലും പ്രേരിപ്പിക്കുകയില്ല. ബോക്സിനപ്പുറത്തായി (Malayalam) എന്നു വന്നാൽ പ്രശനം തീരും. പിന്നെ എല്ലാ മലയാളം പേജിലും how to read this in malayalam എന്നോ മറ്റൊ കൊടുത്താൽ പലരും ഇത് ഉപയോഗിക്കാൻ സാധ്യത ഉണ്ട്. --ചള്ളിയാൻ 04:50, 31 മാർച്ച് 2007 (UTC)[മറുപടി]

എനിക്കിത് നന്നായി ഇഷ്ടപ്പെട്ടൂ.. പെരിങ്ങോടനും സ്ക്രിപ്റ്റ് എഴുതിയ എല്ലാവർക്കും നന്ദി.. അഭിനന്ദനങ്ങൾ .. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ...:)--Vssun 05:29, 31 മാർച്ച് 2007 (UTC)[മറുപടി]
ഫയർഫോക്സിൽ ചില്ലക്ഷര ബഗ് ഉണ്ട് [പ്രവീൺ -മൊഴി, പ്രവീണ് -വിക്കി]. ‍ അതും കൂടൊന്നു ശരിയാക്കാമോ, ടിക് ചെയ്താൽ സമ്മറിയിൽ കൂടി കിട്ടുമെങ്കിൽ നല്ലതായിരുന്നു‍--പ്രവീൺ:സംവാദം 06:28, 31 മാർച്ച് 2007 (UTC)[മറുപടി]
ചില്ലക്ഷരം എനിക്കും പ്രശ്നം ഉണ്ട് n അടിച്ച് സ്പേസ് അടിച്ചാലേ ൻ എന്നു വരുന്നുള്ളൂ.. ഇപ്പോ ശീലമായി കുഴപ്പമില്ല.. --Vssun 10:56, 31 മാർച്ച് 2007 (UTC)[മറുപടി]


ബഗ്ഗുകൾ ഫിക്സ് ചെയ്തു

തിരുത്തുക

ചള്ളിയനും മറ്റും കണ്ടുപിടിച്ച ബഗുകൾ ഫിക്സ് ചെയ്തിട്ടുണ്ട്. അതു കൂടാതെ മറ്റ് പല ബഗുകളും ഫിക്സ് ചെയ്തിട്ടുണ്ട്. ഇപ്പൊൾ കുഴപ്പമൊന്നും കാണുന്നില്ല. ഫയർഫോക്സിലെ ചില്ലക്ഷര പ്രശ്നം എനിക്കു പണ്ടേ ഉള്ളതാണ്. അതിനാൽ അത് ശരിയായോ എന്ന് അറിയാൻ എനിക്ക് മർഗ്ഗമില്ല. ആരെങ്കിലും ഒന്നും ടെസ്റ്റ് ചെയ്യാമോ. ഇതു കൂടാതെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും മാറി മാറി പോകുവാൻ വേണ്ടി ഉപയോഗിക്കേണ്ട ടോഗിൾ കീ CTRL+M ആണ്. ഫയർഫോക്സിലും ഐ.ഇ -യും ഒരേ ടോഗിൾ കീ തന്നെയാണ്.

പിന്നെ ഇതിലൊക്കെ അപ്പുറം പ്രോഗ്രാമിന്റെ പ്രത്യേകത മലയാളം തിരഞ്ഞെടുത്താൽ കിട്ടുന്നത് എല്ലാം മലയാളത്തിൽ ആയിരിക്കും എന്നതായിരിക്കും ; അക്കങ്ങൾ അടക്കം. ഇതു സത്യത്തിൽ പ്രോഗ്രാമിലെ തിരുത്താവാനാത്ത ഒരു സാങ്കേതിക പ്രശ്നം ആണെന്നാണ് പെരിങ്ങോടൻ പറഞ്ഞത് (ഉർ‌വശീ ശാപം ഉപകാരം). മലയാള അക്കങ്ങൾ ടൈപ്പ് ചെയ്യാൻ വരമൊഴിയിലും കീമാനിലും മറ്റും ഉപയോഗിച്ചിരുന്ന /1,/2.... എന്നീ കീ കോംബിനേഷൻ ജാവാസ്ക്രിപ്റ്റിൽ ഉപയോഗിക്കാൻ നിവൃത്തിയില്ല എന്നാണ് പെരിങ്ങൻസ് പറഞ്ഞത്. അതിനാൽ ൧,൨,൩,.... എന്നീ മലയാള അക്കങ്ങൾ ആയിരിക്കും മലയാളം സെലെക്ട് ചെയ്താൽ കിട്ടുക. അറബി അക്കങ്ങൾ ടൈപ്പ് ചെയ്യാൻ CTRL + M അടിച്ച് ഇംഗ്ലീഷിലേക്ക് പോവുക. ഇതു വലിയ പ്രശ്നം ആണെ‍ന്നു തോന്നുന്നില്ല.

പ്രോഗ്രാമിന്റെ ഏറ്റവും പുതിയ കോഡ് പെരിങ്ങോടന്റെ മോണോ ബുക്ക് പേജിൽ നിന്നു കോപ്പി ചെയ്യുക. http://ml.wikipedia.org/wiki/User:Peringz/monobook.js എല്ലാം ശരിയാണെങ്കിൽ നമുക്ക് നാളെ മെയിൻ മോണോ ബുക്ക് അപ്‌ഡേറ്റ് ചെയ്യാം. --Shiju Alex 01:59, 1 ഏപ്രിൽ 2007 (UTC)[മറുപടി]

var numerals = '"1":"1","2":"2","3":"3","4":"4","5":"5","6":"6","7":"7","8":"8","9":"9","0":"0",'; എന്നു മാറ്റിയാല് മലയാളം അക്കങ്ങള്ക്ക് പകരം സാധാരണ ഉപയോഗിക്കുന്ന അക്കങ്ങള് കിട്ടും(ആരെങ്കിലുമൊക്കെ ടെസ്റ്റ് ചെയ്യൂ). ഒരാഴ്ച ടെസ്റ്റ് ചെയ്തിട്ട് മെയിനില് ചേര്ത്താല് പോരെ ഫയർഫോക്സിലെ ചില്ലക്ഷര പ്രശ്നം മാറീട്ടില്ല--പ്രവീൺ:സംവാദം 05:27, 1 ഏപ്രിൽ 2007 (UTC)[മറുപടി]

Q-ക്യു എന്നു കൊടുക്കുന്നതിലും നല്ലത് ഖ് എന്ന് കൊടുക്കുന്നതായിരിക്കും എന്നു തോന്നുന്നു, മലയാളം അക്കങ്ങള് തന്നെ ഉപയോഗിക്കുന്നായിരിക്കുമോ നല്ലത് ആള്ക്കാര് മലയാളം അക്കങ്ങളെങ്കിലും പഠിക്കുമല്ലോ--പ്രവീൺ:സംവാദം 05:48, 1 ഏപ്രിൽ 2007 (UTC)[മറുപടി]

എന്റെ അഭിപ്രായത്തിൽ മലയാള അക്കങ്ങൾ അങ്ങനെ തന്നെ കിടക്കട്ടെ. ഇങ്ങനെ കുറച്ച് മലയാളം അക്കങ്ങൾ ഉണ്ടെന്നും അത് ഇതാണെന്നും മലയാളികൾ അറിയട്ടെ. പിന്നെ CTRL + M അടിച്ചു കഴിഞ്ഞാൽ അറബി അക്കങ്ങൾ കിട്ടുകയുകം ചെയ്യുമല്ലോ. അതിനാൽ ഇതു വലിയ പ്രശ്നം അല്ല. ഒരു കീ സ്‌ട്രോക്കിന്റെ കാര്യമേ ഉള്ളൂ അങ്ങോട്ടും ഇങ്ങോട്ടും മാറാൻ. --Shiju Alex 06:04, 1 ഏപ്രിൽ 2007 (UTC)[മറുപടി]

പ്രവീൺ പറഞ്ഞ പോലെ സമ്മറിയിലും മലയാളം വരുന്ന വിധത്തിൽ പ്രോഗ്രാം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ കോഡിനു പതിവു പോലെ പെരിങ്ങോടന്റെ മോണോ ബുക്ക് കാണുക.--Shiju Alex 17:18, 1 ഏപ്രിൽ 2007 (UTC)[മറുപടി]


മൊഴി കീമാൻ, മറ്റു മലയാളം ഇൻ‌പുട് മെത്തേഡ് എഡിറ്റർ എന്നിവ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെങ്കിൽ വിക്കിയിലെ in-built transliteration തനിയെ ഡിസേബിൾ ചെയ്യുവാൻ പാകത്തിൽ കോഡിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. മൊഴി കീമാൻ ഉപയോഗിക്കുകയും, വിക്കി പേജിൽ എഴുതുകയും ചെയ്യുമ്പോൾ ചില്ലക്ഷരങ്ങൾ ശരിയാം വിധം പ്രദർശിപ്പിക്കാതിരുന്നതിനാലാണു് ഇങ്ങനെയൊരു മാറ്റം വേണ്ടി വന്നതു് - പെരിങ്ങോടൻ 20:37, 1 ഏപ്രിൽ 2007 (UTC)[മറുപടി]

വാ‍ാൌ.... ഒരു ആഗ്രഹം കൂടി.... പത്തുകിട്ടുമ്പോൾ നൂറിനാശ എന്നല്ലേ.. എല്ലാ ടെക്സ്റ്റ് ബോക്സിലും ഇതുപോലെ കിട്ടണം(1),(2) സെലക്റ്റ് ചെയ്ത് കഴിഞ്ഞാൽ ഒരു സെലക്ഷൻ ഒരു സെഷനെങ്കിലും നിലനിൽക്കണം, ഇപ്പോൾ ഒരു പേജിലല്ലേ സ്കോപ്പുള്ളു.. അതിനായി ചെക്ക്ബോക്സ് നമ്മുടെ ലോഗിൻ വിവരങ്ങൾ കാണിക്കുന്ന മുകളിലേ ബാറിലേക്കോ(# Praveenp എന്റെ സംവാദവേദി എന്റെ ക്രമീകരണങ്ങൾ പ്രത്യേകം ശ്രദ്ധ...) മറ്റോ മാറ്റുകയും ആവാം. അത്യാഗ്രഹമാണ്--പ്രവീൺ:സംവാദം 08:05, 2 ഏപ്രിൽ 2007 (UTC)[മറുപടി]

പ്രവീണേ മനസ്സിലായില്ല. ഒന്നു കൂടി വിശദീകരിക്കാമോ?--Shiju Alex 08:18, 2 ഏപ്രിൽ 2007 (UTC)[മറുപടി]

ഒന്നല്ല സഹസ്രവൃത്തം(ആയിരം വട്ടം) വിശദീകരിക്കാം. ഇപ്പോള് ഒരുതാള് തിരുത്താനെടുക്കുമ്പോള് വിക്കിമലയാളം കീബോഡ് സ്വയം എനേബിള് ആണല്ലോ. ഒരു താളിൽ ചെക്ൿമാർക്ക് എടുത്തു കളഞ്ഞിട്ട് അടുത്ത താൾ തിരുത്താനെടുക്കുമ്പോൾ സ്വയം ചെക്ക് വീണുകിടക്കുമല്ലോ. അതല്ലാതെ ഒരാള് അത് ഡിസേബിള് ചെയ്താല് അയാള് ബ്രൌസര് ക്ലോസ് ചെയ്യുന്നതു വരെ സ്വയം എനേബിൾ ചെയ്തില്ലങ്കിൽ ഡിസേബിൾഡ് ആയിരിക്കണം. ബ്രൌസറിൽ സെഷന് ഡേറ്റാബേസൊന്നും വേണ്ടല്ലോ. ചെക് ഒരിക്കൽ മാറ്റിയാൽ ഏതു താള് തിരുത്താനെടുത്താലും ചെക്ക് ഇല്ലാതിരിക്കണം. ചെക്ക് ഒരിക്കൽ ഇട്ടാൽ ഏത് താള് തിരുത്താനെടുത്താലും ചെക്ക് കാണണം. അത്രമാത്രം.


വിക്കിപീഡിയ:കളരി, Special:Allpages എന്നിവിടങ്ങളിലെ ടെക്സ്റ്റ് ബോക്സുകളിലൊന്നും ഇപ്പോഴും മലയാളം കിട്ടുന്നുമില്ലല്ലോ. അവിടങ്ങളിൽ അടക്കം എവിടേയും ടോഗിൾ ചെയ്യാൻ സാധിക്കണം എന്നാണത്യാഗ്രഹം(അതിയായ അഗ്രഹവും, ആർത്തികൊണ്ടുള്ള ആഗ്രഹവും. അതിനായി അതിന്റെ ഇപ്പോഴത്തെ സ്ഥാനം ഇനിയും മുകളിലോട്ട് ലോഗിൻ‌ബാറിലോട്ട് മാറ്റിയാലും തരക്കേടില്ല എന്ന് എന്റെ അഭിപ്രായവും.


(Special:Preferences കാണണമെന്ന് ഏറ്റവും കൂടിയ ഇതുവരെ ഉണ്ടാകാത്ത ആഗ്രഹം).--പ്രവീൺ:സംവാദം 08:39, 2 ഏപ്രിൽ 2007 (UTC)[മറുപടി]
പ്രിയ പ്രവീണ് വളരെ നല്ലതും ഉപകാരപ്രദവുമായ ആഗ്രഹം തന്നെ. --സാദിക്ക്‌ ഖാലിദ്‌ 09:04, 2 ഏപ്രിൽ 2007 (UTC)[മറുപടി]

പ്രവീണിന്റെ മുകളിലെ ആഗ്രഹവും പെരിങ്ങോടർ നിറവേറ്റിയിരിക്കിന്നു. ഇപ്പോൾ വിക്കിപീഡിയ:കളരി, Special:Allpages ഈ പേജൂകലിലും മലയാളം വരും. പലരും ചൂണ്ടി കാണിച്ച ബഗുകളും ഫിക്സ് ചെയ്തു. നമുക്ക് ഇനി മെയിൽ മോണോ ബുക്ക് അപ്‌ഡേറ്റ് ചെയ്തുകൂടേ.അതോ ഇനിയും എന്തെങ്കിലും ആഗ്രഹവും ബഗുകളും ഉണ്ടോ?--Shiju Alex 02:19, 4 ഏപ്രിൽ 2007 (UTC)[മറുപടി]

ഇല്ല ശരിയായിട്ടില്ല. പ്രശ്നമുണ്ട്. മോണോ ബുക്ക് അപ്‌ഡേറ്റ് ചെയ്യണ്ട. --Shiju Alex 04:47, 4 ഏപ്രിൽ 2007 (UTC)[മറുപടി]

മൊഴിയിൽ Nta=ണ്ട എന്നായിരുന്നു.. ഇവിടെ ൺറ്റ എന്നാണ്‌ വരുന്നത്.. NTa അടിച്ചാൽ ശരിയാകുന്നുണ്ട് എങ്കിലും പൺറ്റത്തെ ശീലം മറക്കാൻ പറ്റുന്നില്ല.. ആരെങ്കിലും കൺറ്റാൽ ഞാൻ ഉണ്ണിക്കുട്ടനു പഠിക്കുകയാണോന്നു ചോദിക്കും. :).--Vssun 06:39, 4 ഏപ്രിൽ 2007 (UTC)[മറുപടി]

  • മൊഴി കീമാൻ ഉപയോഗിക്കുന്നതിലും കാലതാമസം ടൈപ്പ് ചെയ്യാൻ എടുക്കുന്നതായി തോന്നുന്നു. (എന്റെ മാത്രം പ്രശ്നമാണോന്നറിയില്ല). ഇത്തരം പ്രശ്നങ്ങൾ ഉള്ളതിനാൽ ഉപയോക്താക്കളുടെ വിവേചനാധികാരത്തിനു വിടുകയാണു നല്ലത്. ഇങ്ങനെയൊരു സംഭവം ഉണ്ടെന്നും യൂസർ മോണോബുക്ക് ജെ.സ് എന്ന ഉപതാൾ ഉണ്ടാക്കിയാൽ (അതെങ്ങനെ ഉണ്ടാക്കാമെന്നും) നേരിട്ടു മലയാളം അടിക്കാമെന്നും അതിന്റെ പ്രയോജനങ്ങളെന്തൊക്കെയാണെന്നും വിശദമായ കുറിപ്പടി എഴുതിയുണ്ടാക്കണം. പ്രധാന മോണോബുക്കിൽ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതിനു ശേഷം ഉൾപ്പെടുത്തുകയാകും ഉചിതം.മൻ‌ജിത് കൈനി 06:56, 4 ഏപ്രിൽ 2007 (UTC)[മറുപടി]
പ്രധാന മോണോബുക്കിൽ ഉൾപ്പെടുത്തിയിട്ട്, ഡീഫാൾട്ടായി ആ ചെക്ബോക്സ് അൺസെലക്ടഡ് ആക്കിവെച്ചാൽ പോരെ? പുതുതായി വരുന്ന ആൾക്ക് മോണോബുക്ക് അപ്ഡേഷൻ ഒന്നും ചെയ്യാതെ ഒന്ന് പരീക്ഷിച്ചുനോക്കാമല്ലോ... അതോ അല്പം കൂടി കാത്തിരിക്കുന്നതാണോ ബുദ്ധി? (ഞാൻ ഇൻസ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്, അതുകൊണ്ട് കീമാനുമായുള്ള വ്യത്യാസം മനസ്സിലാവില്ല...) സജിത്ത് വി കെ 11:04, 4 ഏപ്രിൽ 2007 (UTC)[മറുപടി]

There is an error in some JSCRIPT File in wiki. I'm not sure which file anyway, there is some invalid "#" charecter in one of the files. It is bringing down everything including Toolbar and Transliteration. I'm in search of it. Just go to some edit window and press SHIFT + Referesh I'm getting only bold and italic on my toolbar. everything else is gone. The problem is shown in Firefox 2.0. pls report similar problems if u are getiing one . - ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:32, 5 ഏപ്രിൽ 2007 (UTC)[മറുപടി]

ഈ പ്രശ്നം ഇന്നലെ രാത്രി മുതൽ ഉണ്ട്. എനിക്കും ഇപ്പോൾ B, I എന്നീ ബട്ടണുകൾ മാത്രമേ ഉള്ളൂ. ഞാൻ IE 6 ലാണ് വർക്ക് ചെയ്യൂന്നത്. ഇപ്പോൾ ഒപ്പ് പോലും വെയ്ക്കുന്നത് "~" ചിഹ്നം ഉപയോഗിച്ചാണ്. --Shiju Alex 09:38, 5 ഏപ്രിൽ 2007 (UTC)[മറുപടി]

http://ml.wikipedia.org/w/index.php?title=MediaWiki%3ACommon.js&diff=45704&oldid=44121 See this diff the problem is in common.js. I'm going to disable that piece of code. It is causing the problem. Y dint u reported the problem shiju ?? :) chumma chodichathaa pinangalle :) - ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:40, 5 ഏപ്രിൽ 2007 (UTC)[മറുപടി]


Fixed it up. The problem was fixed. The piece of script causing the problem was removed. - ടക്സ്‌ എന്ന പെന്‌ഗ്വിൻ 09:46, 5 ഏപ്രിൽ 2007 (UTC)[മറുപടി]

ചില്ലക്ഷരപ്രയോഗം

തിരുത്തുക

മലയാളം യൂണികോഡ് ഉപയോഗിച്ച് ടൈപ്പു ചെയ്യുമ്പോളെന്താ ചില്ലക്ഷരങ്ങളൊന്നും ശരിക്കുവരുന്നില്ലല്ലോ..

ഇവിടെ കാണുന്ന മിക്കവാറും എല്ലാ ലേഖനങ്ങളിലും മനുഷ്യ൯ എന്നതിനു പകരം മനുഷ്യൻ എന്നാണു കാണുന്നത് അങ്ങനെ വരുമ്പോൾ (ഹി ഹി) അ൪ഥം മാറിപ്പോകുന്നു എന്നതു വേറെ. വായിക്കാനുള്ള സൗകര്യമെങ്കിലും നോക്കണം.

ഒരു സാധാരണ വികീപീഡിയ ഉപയോക്താവ് എന്ന നിലയിൽ (പിന്നെയും ഹി ഹി) ഈ ചില്ലക്ഷരപ്രയോഗത്തിനായുള്ള ക്രമങ്ങ്ളൊന്നും എനിക്കറിയില്ല..

അറിയാവുന്നവ൪ അത് ഒന്നു വിശദികരിച്ചാൽ നന്നായിരുന്നു..

എനിക്കറിയാവുന്നത് ഇതാ:

\+9 = ൯ \+4 = ൪

തീ൪ന്നു.. ബാക്കി പരസഹായം തേടുന്നു. നന്ദി.


താങ്കൾ ചില്ലക്ഷരം എഴുതുവാൻ ഉപയോഗിക്കുന്ന കീകോമ്പിനേഷൻ മൊത്തം തെറ്റാണെന്നു പറഞ്ഞു കൊള്ളട്ടെ. \+9 = ൯ \+4 = ൪ ഇതൊന്നും ചില്ലക്ഷരം അല്ല. മറിച്ച് മലയള അക്കങ്ങൾ ആണ്. ചില്ലക്ഷരം എഴുതാൻ താഴെ പറയുന്ന കീ കോമ്പിനെഷൻ ഉപയോഗിക്കുക.
  • ൾ - L
  • ർ - r
  • ൻ - n
  • ൽ - l
  • ൺ - N
ചില ടൂളിൽ (ഉദാ: ഇളമൊഴി) ഈ കീ കോമ്പേഷനുപയോഗിച്ചാൽ ചില്ലക്ഷരം ശരിക്ക് വരില്ല. അതിനു തഴെ പറയുന്നത് ഉപയോഗിക്കേണ്ടി വരും.
  • ൾ - L_
  • ർ - r_
  • ൻ - n_
  • ൽ - l_
  • ൺ - N_
\1, \2, \3, \4, .... ഇതൊക്കെ മലയാള അക്കങ്ങൾ കിട്ടാൻ വേണ്ടി ഉപയോഗിക്കുന്ന കീകോമ്പിനേഷനുകൾ ആണ്. അതിനാൽ തന്നെ താങ്കൾ എഴുതിയിരിക്കുന്ന, മനുഷ്യ, അറിയാവുന്നവ, തീന്നു, ഇതൊക്കെ തെറ്റാണ്. പിന്നെ സംശയം ചോദിക്കുമ്പോൾ ലോഗിൻ ചെയ്തിട്ടു ധൈര്യമായി ചോദിക്കുക. ഇങ്ങനെ അനോനിയായി ചോദിക്കണം എന്നില്ല.--Shiju Alex 09:32, 17 ഏപ്രിൽ 2007 (UTC)[മറുപടി]
ചില്ലക്ഷരം, സ്വരാക്ഷരം എന്നിങ്ങനെയുള്ള പ്രയോഗം തന്നെ തെറ്റാണെന്നാണ് എന്റെ അഭിപ്രായം ചില്ല്, ചില്ലുകള്, സ്വരം, സ്വരങ്ങള് എന്നല്ലെ ശരിയായ പ്രയോഗം? --സാദിക്ക്‌ ഖാലിദ്‌ 13:51, 17 ഏപ്രിൽ 2007 (UTC)[മറുപടി]


>> ക്ഷമിക്കണം. ലോഗിൻ ചെയ്യാതെ ടൈപ്പുചെയ്തത് ധൈര്യമില്ലായ്മയാണെന്നു കരുതരുത്. bijuneyyan എന്ന പേരു വച്ചുതന്നെ ലോഗിൻ ചെയ്യാൻ നോക്കി. നടന്നില്ല. മറ്റൊരു പേർ എടുക്കണമോ എന്നറിയില്ല.. എന്റെ ഇപ്പോഴുള്ള Google ID ഈ bijuneyyan ആൺ.. അതുവച്ചുതന്നെ അകത്തുകടക്കാൻ വല്ല മാ൪ഗ്ഗവുമുണ്ടെങ്കിൽ പറഞ്ഞുതരണം.. അതുപോലെ, ഒരു അനോണിമനായിരിക്കുക എന്നത് എനിക്കും ഇഷ്ടമുള്ള കാര്യമല്ല.. എന്റെ വെബ് സൈറ്റ്: http://www.bijuneyyan.info

പിന്നെ മലയാളം അക്കങ്ങൾ ചില്ലുകൾക്ക് പകരമായി ഉപയോഗിക്കുന്നത് തെറ്റാണെന്ന് ഇന്നലെയാൺ മനസ്സിലാക്കിയത്.. മലയാളം യൂണികോഡിനെപ്പറ്റി ഒരു കൂലംകഷമായ അന്വേഷണം തന്നെ നടത്തിക്കളയാം എന്നാൺ ഇപ്പോൾ കരുതുന്നത്. കാണാം ബിജുനെയ്യൻ bijuneYYan


ഗൂഗിൾ ഐഡി വച്ച് വിക്കിയിൽ ലോഗിൻ ചെയ്യാം എന്ന് താങ്കളോട് ആരാണ് പറഞ്ഞത്. വിക്കിയും ഗൂഗിളും തമ്മിൽ ബന്ധമൊന്നുമില്ല. അതെപോലെ ബ്ലോഗും വിക്കിയും തമ്മിലും ബന്ധമില്ല. വിക്കിയിൽ ലോഗിൽ ചെയ്യണം എങ്കിൽ സ്വന്തമായ ഒരു ലോഗിൻ ഐഡി വേണം അത് ഉണ്ടാക്കാൻ ഇവിടെ ഞെക്കൂ. http://ml.wikipedia.org/w/index.php?title=Special:Userlogin&type=signup. --Shiju Alex 16:06, 19 ഏപ്രിൽ 2007 (UTC)[മറുപടി]

അയ്യോ പിന്നെയും പിശാചു കടന്നുകൂടി... ഞാനുദ്ദേശിച്ചത് wikipedia ID ആയിരുന്നു... മലയാളം വിക്കിയല്ല.. wikipedia.org യിൽ register ചെയ്തപ്പോളുള്ള ഐഡി എന്റെ wikipage: http://en.wikipedia.org/wiki/User:Bijuneyyan മറുപടികൾക്ക് നന്ദി.

ഒരോ വിക്കിയിലും ലോഗിൻ ചെയ്യണം എങ്കിൽ അതിന്റെ തനതായ ലോഗിൻ ഐ ഡീ വേണം.ഈ സമയം കൊണ്ട് മലയാളം വിക്കിയിൽ ഒരു ഐഡീ പുതിയതായി ഉണ്ടാക്കാൻ എങ്കിലും ശ്രമിക്കാമായിരുന്നു.--Shiju Alex 02:42, 20 ഏപ്രിൽ 2007 (UTC)[മറുപടി]

വ്യത്യാസം കാണാമോ?

തിരുത്തുക

തൃശ്ശൂർ ജില്ല / തൃശ്ശൂർ‍ ജില്ല
ഇരുമ്പ്‌ / ഇരുമ്പ്
ഇങ്ങനെ പല താളുകളും റീഡയരക്ട് ചെയ്തിട്ടുണ്ട്. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഇങ്ങനെ കാഴ്ചയില് ഒരേ പോലുള്ളതും എന്നാല് വ്യത്യസ്തവുമായിട്ടുള്ള അക്ഷരങ്ങള് വരുന്നത് എന്തുകൊണ്ട്? --സാദിക്ക്‌ ഖാലിദ്‌ 09:08, 21 ഏപ്രിൽ 2007 (UTC)[മറുപടി]

irump/irump~.. ഇതാണ്‌ ഇരുമ്പുകൾ തമ്മിലുള്ള വ്യത്യാസം.--Vssun 17:50, 21 ഏപ്രിൽ 2007 (UTC)[മറുപടി]
ഇതില് നെല്ലും പതിരും വേര്തിരിക്കുന്നതെങ്ങിനെ? --സാദിക്ക്‌ ഖാലിദ്‌ 09:27, 22 ഏപ്രിൽ 2007 (UTC)[മറുപടി]
എനിക്ക് വ്യത്യാസം കാണാൻ പറ്റുന്നുണ്ട്. തൃശ്ശൂരിന്റെ കാര്യത്തിൽ ആദ്യത്തെതിൽ ര ് എന്നിവകഴിഞ്ഞ് ഒരു zwj (zero width joiner) മാത്രമേ ഉള്ളൂ (അതാണ് ശരിയും).. രണ്ടാമത്തേതിൽ രണ്ട് zwj കളുണ്ട്, അത് തെറ്റാണ്. സജിത്ത് വി കെ 11:36, 24 ഏപ്രിൽ 2007 (UTC)[മറുപടി]
താങ്കള് ഇത് കണ്ടുപിടിച്ചത് എങ്ങിനെയെന്ന് വിശദീകരിക്കാമോ? എനിക്ക് ഇതു രണ്ടും ഒരു പോലെയായിട്ടാണ് കാണുന്നത്. ഫോണ്ടിന്റെ പ്രശ്നമാണോ ബ്രൗസരിന്റെ പ്രശ്നമാണോ എന്താണെന്ന് മനസ്സിലാവുന്നില്ല. --സാദിക്ക്‌ ഖാലിദ്‌ 07:28, 25 ഏപ്രിൽ 2007 (UTC)[മറുപടി]
സംശയമുള്ള വാക്ക് കോപ്പിചെയ്ത് ഏതെങ്കിലും ടെക്സ്റ്റ് എഡിറ്ററിൽ പെയിസ്റ്റ് ചെയ്യുക. ഇനി അവസാനഭാഗത്തുനിന്നും ബാക്-സ്പേസ് കീ ഉപയോഗിച്ച് ഓരോ അക്ഷരം വീതം ഡിലീറ്റുചെയ്തുനോക്കൂ. zwj ഉള്ളിടത്ത് ഡിലീറ്റാവുന്നത് അതാണ്, അതായത് ർ എന്നതിൽ ബാക്-സ്പേസ് അടിച്ചാൽ ര് എന്നായി മാറും. രണ്ട് zwj ഉണ്ടെങ്കിൽ അദ്യത്തെ ഡിലീറ്റിൽ മാറ്റമൊന്നും കാണില്ല, രണ്ടമത്തെ ഡിലീറ്റിലേ മാറ്റം കാണൂ... മനസ്സിലായെന്നു കരുതുന്നു.. (വിൻഡോസിൽ ഇങ്ങനെ തന്നെയാണോ എന്നറിയില്ല, ഞാൻ ഗ്നു/ലിനക്സ് ആണ് ഉപയോഗിക്കുന്നത്.. ) സജിത്ത് വി കെ 10:51, 27 ഏപ്രിൽ 2007 (UTC)[മറുപടി]
നന്ദി സജിത്ത്‌, പറഞ്ഞത്‌ പോലെ ചെയ്തു നോക്കി; വിൻഡോസിലും താങ്കള് പറഞ്ഞതു പോലെയാണ്‌. ഇനി ഈ അപരന്മാരെ വിക്കിയിൽനിന്നു തുരത്താൻ മാർഗ്ഗമുണ്ടോ ആവോ?--സാദിക്ക്‌ ഖാലിദ്‌ 09:37, 3 മേയ് 2007 (UTC)[മറുപടി]
ബോട്ടെഴുതാനറിയാമോ? രണ്ട് ZWJ കൾ ഒരിക്കലും ഒരിത്തും അടുത്തടുത്തു വരേണ്ടതില്ല. അതുകൊണ്ടുതന്നെ, എവിടെയെങ്കിലും രണ്ട് zwj കൾ ഒരുമിച്ചു വരുന്നുണ്ടെങ്കിൽ അതിനെ മാറ്റാൻ (ചുരുങ്ങിയ പക്ഷം റിപ്പോർട്ട് ചെയ്യാനെങ്കിലും ) ഒരു ബോട്ടെഴുതിയാൽ നല്ലതാണ്... 59.145.111.68 10:38, 3 മേയ് 2007 (UTC)[മറുപടി]
ബോട്ടെഴുതാന് അറിയില്ല പക്ഷേ ആട്ടോ വിക്കി ബ്രൗസര്, എംവിക്കി ബ്രൗസര് എന്നിങ്ങനെ രണ്ട് പ്രോഗ്രാമുകള് ഇരിപ്പുണ്ട് ഇത് മലയാളത്തില് ഉപയോഗിക്കാന് വല്ല വഴിയുമുണ്ടോ? --സാദിക്ക്‌ ഖാലിദ്‌ 15:00, 5 മേയ് 2007 (UTC)[മറുപടി]

ഈ താളിൽ ഒപ്പു വരുന്നില്ലല്ലോ

തിരുത്തുക

ഈ താളിൽ ഒപ്പു വരുന്നില്ലല്ലോ --Sadik khalid (AWB) 07:14, 28 മേയ് 2007 (UTC)[മറുപടി]

മനസ്സിലായില്ലല്ലോ സാദിഖേ... ഞാന് ആ താളില് ഒപ്പിട്ട് നോക്കിയിട്ട് പ്രശ്നമൊന്നും കാണുന്നുമില്ല. --ടക്സ്‌ എന്ന പെന്‌ഗ്വിൻ 11:07, 28 മേയ് 2007 (UTC)[മറുപടി]
അതു സുനിൽ ശരിയാക്കി ടക്സേ, നന്ദി. --സാദിക്ക്‌ ഖാലിദ്‌ 13:46, 28 മേയ് 2007 (UTC)[മറുപടി]

യന്ത്രം/ബോട്ട്

തിരുത്തുക

Sadik khalid (AWB) എന്ന ഒരു യന്ത്രം/ബോട്ട്‌ പ്രവർത്തിക്കുന്നുണ്ട്‌. കൂടുതൽ വിവരങ്ങൾക്കും. അഭിപ്രയങ്ങൾ അറിയിക്കുവാനും ഈ താളും ഇതിന്റെ സംവാദ താളും കാണുക. --സാദിക്ക്‌ ഖാലിദ്‌ 15:41, 28 മേയ് 2007 (UTC)[മറുപടി]

സാദ്ദിക്കിന്റെ യന്ത്രത്തിന്‌ യന്ത്രപദവി നൽകുന്നതിനുള്ള അഭിപ്രായങ്ങൾ ക്ഷണീക്കുന്നു.--Vssun 18:08, 31 മേയ് 2007 (UTC)[മറുപടി]

യന്ത്രപദവി തീർച്ചയായും നൽകണം. നല്ല ഒരു ഉപകരണം ആണ് അത്. പക്ഷെ യന്ത്രം ഉപയോഗിച്ചു ചെയ്യുന്ന ജോലികൾ അത് തുടങ്ങുന്നതിനു മുൻപ് വിക്കിപീഡിയരുമായി ചർച്ച ചെയ്തു തീരുമാനിക്കുക.--Shiju Alex 18:27, 31 മേയ് 2007 (UTC)[മറുപടി]

ജീവിതം യാന്ത്രികമായി മാറരുത് എന്നാണ്‌ രാജാവിന്റെ മകൻ പറയുന്നത്. യന്ത്രം മാത്രം ആവരുത് എന്ന് ഞാന്ഉം.. ;) ബോട്ട് നല്ലത്, അക്ഷരത്തെറ്റിനും മറ്റും പാഴാവുന്ന മാനവ വിഭവശേഷി ഉപയോഗപ്പെടുത്താം. പക്ഷെ എന്തൊക്കെ ആവാം എന്ന് ഒരു ധാരയുണ്ടാക്കി മുന്നോട്ട് പോവുക. മുന്നാൾ പട്ടാളത്തിൽ ഒരാൾ മാത്രം കുതിക്കുന്നതും മറ്റുള്ളവർ കിതക്കുന്നതും ശരിയല്ലല്ലോ.
നിങ്ങൾ അലമാര ജീവികൾ തീരുമാനിക്കൂ, ഞങ്ങൾ പൊതുജനങ്ങൾ വോട്ടിടുകയോ, കയ്യടിച്ച് താഴെയിറക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാം. എന്താ? --ചള്ളിയാൻ 02:23, 1 ജൂൺ 2007 (UTC)[മറുപടി]
തീർച്ചയായും ഇപ്പോൾ സാദിക്കിന്റെ ബൊട്ട് ചെയ്യുന്നത് സ്വികാര്യമാണ്. ഷിജു പറഞ്ഞതു പൊലെ “പുതിയ തരം“(അക്ഷര തെറ്റുകളും മറ്റ് ചെറിയ ജൊലികൾ അല്ലാതെ) ജൊലികൾ തുടങ്ങുമ്പോൾ (ഉദാ: വിക്കിഫൈ) ഒരു ചർച്ച നന്നായിരിക്കും മുരാരി (സംവാദം) 04:39, 1 ജൂൺ 2007 (UTC)[മറുപടി]
സാദിക്ക് ബോട്ട് ഓടിക്കാൻ ഇപ്പോൾ മൂന്ന് ഉപയോക്തൃനാമങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഏതിനൊക്കെയാണ്‌ യന്ത്രപദവി നൽകേണ്ടത്?--Vssun 22:11, 2 ജൂൺ 2007 (UTC)[മറുപടി]

 Y ചെയ്തു -അക്ഷരയന്ത്രത്തിന്‌ യന്ത്രപദവി നൽകിയിരിക്കുന്നു.--Vssun 22:20, 2 ജൂൺ 2007 (UTC)[മറുപടി]

നന്ദി, അക്ഷര യന്ത്രം തന്നെയാണ്‌ പ്രധാനം. ബാക്കി നമുക്ക്‌ ചർച്ച ചെയ്ത്‌ തീരുമാനിക്കാം. --സാദിക്ക്‌ ഖാലിദ്‌ 07:46, 3 ജൂൺ 2007 (UTC)[മറുപടി]

ഇതര യന്ത്രങ്ങൾ

തിരുത്തുക

TXiKiBoT, SieBot തുടങ്ങിയ യന്ത്രങ്ങള്ക്കും യന്ത്രങ്ങൾക്കും യന്ത്ര പദവി നൽകിയാൽ പുതിയ മാറ്റങ്ങൾ താൾ കുറച്ച്‌കൂടി വെടിപ്പായിരിക്കും. ആവശ്യമുള്ളവർക്ക്‌ ബോട്ടുകളെ കാട്ടുകയോ മറയ്ക്കുകയോ ചെയ്യാം. --സാദിക്ക്‌ ഖാലിദ്‌ 17:00, 3 ജൂൺ 2007 (UTC)[മറുപടി]

 Y ചെയ്തു--Vssun 20:04, 3 ജൂൺ 2007 (UTC)[മറുപടി]

പുതിയ മാറ്റങ്ങളിൽ ബോട്ടുകളെ കാട്ടുക/മറക്കുക എന്ന കണ്ണി ഒന്നു ശ്രദ്ധിക്കൂ.. കാട്ടുക എന്നതിൽ ഞെക്കുമ്പോൾ മറയുകയല്ലേ ചെയ്യുന്നത് (തിരിച്ചും)..--Vssun 20:04, 3 ജൂൺ 2007 (UTC)[മറുപടി]

ദേ... ഒരെണ്ണം കൂടെ Escarbot --സാദിക്ക്‌ ഖാലിദ്‌ 13:42, 5 ജൂൺ 2007 (UTC)[മറുപടി]
 Y ചെയ്തു--Vssun 19:54, 5 ജൂൺ 2007 (UTC)[മറുപടി]