Anjuravi
നമസ്കാരം Anjuravi !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
Talkback
തിരുത്തുകലേഖനങ്ങൾ അപ്ലോഡ് ചെയ്യൽ - മറുപടി
തിരുത്തുകഒപ്പ്
തിരുത്തുകഹലോ Anjuravi. നിങ്ങൾ വിക്കിപീഡിയയിൽ പുതിയ ഉപയോക്താവാണെന്ന് മനസ്സിലായി.എനിക്ക് ചെറിയ ഒരു കാര്യം പറയുവാൻ ഉണ്ട്. നിങ്ങൾ ഒപ്പ് ചേർക്കുമ്പോൾ നിങ്ങൾ ഉപയോഗിക്കുന്നത് ~~~~
, അതായത് നാല് റ്റിൽടെ ചിഹ്നം തന്നെ ആണെന്ന് ഉറപ്പുവരുത്തണം. [ഇവിടെ] നിങ്ങൾ മറ്റൊരു ചിഹ്നം ഉപയോഗിച്ചതായിട്ട് കണ്ടു. അതുകൊണ്ട് പറഞ്ഞതാണ്. എന്ന് Adithyak1997 (സംവാദം) 08:46, 5 സെപ്റ്റംബർ 2018 (UTC)
നന്ദി ആദിത്യാ ! (Anjuravi 12:30, 7 സെപ്റ്റംബർ 2018 (UTC))
ഈ സൈബർ എന്ന താൾ ഇപ്പോൾ എവിടെ തപ്പിയാലാണ് വായിക്കാൻ കഴിയുക? സൈബർ എന്ന താൾ തപ്പുമ്പോൾ സൈബർ കുറ്റകൃത്യം എന്ന താൾ കാണുന്നു ! അതിലാണെങ്കിൽ സൈബർ എന്ന താൾ കാണുന്നുമില്ല ! ഇത് രണ്ടും (സൈബർ കുറ്റകൃത്യം & സൈബർ എന്ന തിരിച്ചു വിട്ട താളും ) ഒന്നിച്ചു വായിക്കാൻ ആർക്ക് എങ്കിലും സഹായിക്കാമോ ? (Anjuravi )
ഒപ്പിലെ പ്രശ്നങ്ങൾ
തിരുത്തുകതാങ്കളുടെ ഒപ്പിനു ചെറിയ പ്രശ്നങ്ങളുണ്ട്. ഒപ്പിൽ താങ്കളുടെ ഉപയോക്തൃതാളിലേക്കും സംവാദം താളിലേക്കും ഉള്ള ലിങ്കുകൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ചെയ്താൽ മറ്റുള്ളവർക്ക് താങ്കളെ പരാമർശിക്കുന്നതിനും താങ്കളുടെ കുറിപ്പുകൾക്കു മറുപടി നൽകുവാനും സഹായകമാകുന്നു. താങ്കളുടെ ഒപ്പ് ശരിയാക്കുന്നതിനായി ക്രമീകരണങ്ങൾ ക്ലിക്കുചെയ്യുക. ഒപ്പ് എന്ന ഭാഗത്ത് Anjuravi എന്ന് കൊടുക്കുക. എന്നിട്ട് "ഒപ്പ് ഒരു വിക്കി എഴുത്തായി പരിഗണിക്കുക" എന്നതിനു നേരെ ശരി ചിഹ്നം നൽകാതിരിക്കുക. അഥവാ നൽകിയിട്ടുണ്ടെങ്കിൽ അത് മാറ്റുക . ക്രമീകരണങ്ങളുടെ താഴെയുള്ള 'സേവ് ചെയ്യുക' എന്ന കണ്ണിയിൽ ക്ലിക്കുചെയ്ത് ക്രമീകരണങ്ങൾ സേവ് ചെയ്യുക. അതിനുശേഷം താങ്കൾ സംവാദം താളിലും മറ്റും ഒപ്പ് വയ്ക്കുമ്പോൾ Anjuravi, സംവാദം, തീയതി എന്ന ക്രമത്തിൽ കണ്ണികൾ സഹിതം ദൃശ്യമാകും. -- അരുൺ സുനിൽ കൊല്ലം (സംവാദം) 14:54, 8 സെപ്റ്റംബർ 2018 (UTC)
ലേഖനത്തിലെ ഖണ്ഡികകൾ
തിരുത്തുകലേഖനത്തിലെ ഖണ്ഡികകൾ നൽകുമ്പോൾ സമചിഹ്നങ്ങളിൽ നൽകാൻ ശ്രദ്ധിക്കുമല്ലോ. ഉദാ: == ചരിത്രം ==. ഇങ്ങനെ നൽകിയാൽ തലക്കെട്ട് ബോൾഡായി തന്നെ ദൃശ്യമാകുകയും തിരുത്തുക എന്ന ഓപ്ഷൻ ലഭ്യമാവുകയും ചെയ്യും. അങ്ങനെയായാൽ ഖണ്ഡികകൾ തിരുത്തുന്നത് എളുപ്പമാകും. '''ചരിത്രം''' എന്ന് നൽകിയാൽ തലക്കെട്ട് ബോൾഡാകുമെങ്കിലും തിരുത്തുക എന്ന ഓപ്ഷൻ ലഭിക്കില്ല. അപ്പോൾ ആ ഖണ്ഡിക തിരുത്തണമെങ്കിൽ ഒരുപക്ഷേ ലേഖനത്തിന്റെ മുഴുവൻ മൂലരൂപവും എടുക്കേണ്ടി വരും. ഇക്കാര്യം ശ്രദ്ധിക്കുമല്ലോ.--അരുൺ സുനിൽ കൊല്ലം (സംവാദം) 23:32, 11 സെപ്റ്റംബർ 2018 (UTC)
ശ്രദ്ധിക്കാം. നന്ദി Arun. പിന്നെ സാങ്കേതിക സഹായത്തിനായി "പഞ്ചായത്തിൽ " ഒരു notification ഇട്ടിട്ടുണ്ട്. വായിക്കുമല്ലോ ! (Anjuravi (സംവാദം) 03:46, 12 സെപ്റ്റംബർ 2018 (UTC))
കാളാഞ്ചി
തിരുത്തുകതാങ്കൾ പുതുതായി നിർമ്മിച്ച കാളാഞ്ചി എന്ന താൾ ശ്രദ്ധയിൽപ്പെട്ടു.നിർമ്മാണം വിജയകരമായിരുന്നു.എന്നാൽ ഇതേ വിഷയത്തെക്കുറിച്ച് നരിമീൻ എന്ന താൾ നിലവിലുണ്ട്. ആയതിനാൽ നിങ്ങൾ നിർമ്മിച്ചതാൾ നരിമീൻ എന്ന താളിലേക്ക് വഴി തിരിച്ചുവിട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ താങ്കൾക്ക് ആ താളിൽ ചേർക്കാവുന്നതാണ്. Akhiljaxxn (സംവാദം) 01:51, 17 സെപ്റ്റംബർ 2018 (UTC)
നന്ദി Akhil. (Anjuravi (സംവാദം) 17:07, 18 സെപ്റ്റംബർ 2018 (UTC))
വഴുതന
തിരുത്തുകതാങ്കൾ വഴുതന എന്നതാളിൽ അതിന്റെ രൂപഭംഗി നശിപ്പിക്കുന്ന രീതിയിലും വിജ്ഞാനകോശത്തിനനുസരണമല്ലാത്ത വിവരങ്ങൾ ചേർക്കുന്ന രീതിയിലുമുള്ള തിരുത്തലുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. താങ്കൾക്ക് പരീക്ഷണകളരി ഉപയോഗിച്ച് വിവിധ തരത്തിൽ ലേഖനങ്ങൾ സൃഷ്ടിക്കാനാവശ്യമായ പരിശീലനം നേടാവുന്നതാണ്. ലേഖനങ്ങളിൽ നശീകരണം നടത്തുന്ന തരത്തിലുള്ള തിരുത്തലുകൾ നടത്തുന്നതിൽനിന്ന് പിൻതിരിയണമെന്ന് അഭ്യർത്ഥിക്കുന്നു. ലേഖനം തിരുത്തുന്നതിനുമുൻപ് സ്വയം ബോദ്ധ്യവും മതിയായ അവലംബങ്ങളും ഉള്ള വിവരങ്ങൾ മാത്രം ചേർക്കാൻ ശ്രദ്ധിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 05:46, 22 സെപ്റ്റംബർ 2018 (UTC)
പ്രിയ Ranjith,I am sorry.
അറിഞ്ഞു കൊണ്ട് ചെയ്തതല്ല! വഴുതന എന്ന താൾ എനിക്ക് തിരുത്താൻ കഴിയില്ല എന്ന് മനസ്സിലായി. വിക്കിപീഡിയയെപ്പറ്റിയുള്ള എന്റെ അറിവില്ലായ്മ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. computer- നെ അപേക്ഷിച്ചു ഫോണിന് പരിമിതികളുണ്ടല്ലോ! അതുകൊണ്ടു ഞാൻ "ബ്രിൻജെൽ" എന്ന പുതിയൊരു താൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ ചെയ്താൽ താങ്കൾക്കോ ഇതിനെപ്പറ്റി ഗ്രാഹ്യമുള്ള മറ്റാർക്കെങ്കിലുമോ അതിന്റെ ഉള്ളടക്കം വഴുതന എന്ന താളിലേക്ക് ഉചിതമായ സ്ഥലങ്ങളിൽ സന്നിവേശിപ്പിക്കാമല്ലോ ?
പിന്നെ ഞാൻ അവലംബമായി ഉപയോഗിച്ചത് മനോരമ ആഴ്ചപ്പതിപ്പിലെ ചില ലേഖനങ്ങളാണ്. അവയ്ക്ക് copy rights ന്റെ പ്രശ്‍നം ഇല്ലെന്നു മനസിലാക്കുന്നു! ഒരുപക്ഷെ
നിലവിലുള്ള അവലംബവും ഞാൻ കൊടുത്ത അവലംബവും തമ്മിൽ club ആയിപ്പോയിരിക്കാം ! Anyway thanks for your valuable advise. (Anjuravi (സംവാദം) 09:12, 22 സെപ്റ്റംബർ 2018 (UTC))
- @Anjuravi: പ്രിയ Anjuravi വിക്കിപീഡിയയിൽ സോറി പറയേണ്ടകാര്യമില്ല. ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ ചെയ്യുകയാണ് വേണ്ടത്. വഴുതന എന്നൊരു താൾ നിലനിൽക്കെ ബ്രിൻജൽ എന്ന ഒരു താൾ തുടങ്ങുന്നത് ശരിയായ കാര്യമായിരുന്നില്ല. അത് വിക്കിപീഡിയ അനുവദിക്കുന്നതുമല്ല. അതുപോലെ ഫോണിന് പരിമിതികളുണ്ടെങ്കിലും വിക്കിപീഡിയയുടെ കണ്ടുതിരുത്തലും പുതിയ സോഴ്സ് തിരുത്തലും നന്നായി മൊബൈലിൽ പ്രവർത്തിക്കുന്നതാണ്. മനോരമയുടെ ലേഖനങ്ങൾക്ക് പകർപ്പവകാശപ്രശ്നം വളരെ ഗുരുതരമായി ഉണ്ട്. അവിടെ നിന്ന് കോപ്പി ചെയ്യുന്നന്നതിനുമുൻപേ മനോരമയുടെയും അതിന്റെ എഴുത്തുകാരന്റെയും സമ്മതം എഴുതി വാങ്ങേണ്ടതും അത് ഇമെയിലായി വിക്കിമീഡിയയിലെ അഡ്മിൻമാർക്ക് അയച്ച് അനുമതി സ്ഥിരീകരിക്കേണ്ടതുമാണ്. അതുകൊണ്ട് ഇനി ഇത്തരം കാര്യം ചെയ്യുന്നതിനുമുൻപേ ശ്രദ്ധിക്കുക. വിക്കിപീഡിയയിൽ പകർപ്പവകാശം എന്നത് വളരെ ഗുരുതരമായ വിഷയമാണ്. ഇനിയും എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് അറിയേണ്ടതുണ്ടെങ്കിൽ താങ്കൾക്ക് ചോദിക്കാവുന്നതാണ്. അതുപോലെ ഭാവിയിൽ എഴുതുവാനുദ്ദേശിക്കുന്ന ലേഖനങ്ങളിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ. കൂടുതൽ നന്നായി ലേഖനങ്ങൾ സംഭാവനചെയ്യാൻ ഇത് പ്രചോദനമാകട്ടെ. --രൺജിത്ത് സിജി {Ranjithsiji} ✉ 16:13, 22 സെപ്റ്റംബർ 2018 (UTC)
പ്രിയ Ranjith, നന്ദി. പക്ഷെ ഒന്നു രണ്ടു സംശയം പിന്നെയും ബാക്കി ! മനോരമ ആഴ്ച്ചപ്പതിപ്പിൽ എവിടെയും copyrights-നെ പ്പറ്റി പറയുന്നില്ല! അതിനെപ്പറ്റി എവിടെയെങ്കിലും mention ചെയ്യാതെ എങ്ങനെയാണ് ലേഖനത്തിനും അതിലെ മറ്റു contents- നും copy rights ഉണ്ടെന്നു മനസ്സിലാക്കുക ? copyrights ഉണ്ടെന്നു കാണിച്ചില്ലെങ്കിൽ അതിന്റെ അർഥം അതിനു copyrights ഇല്ലെന്നല്ലേ ? ഒന്ന് വിശദീകരിക്കാമോ ?
പിന്നെ വഴുതനയെപ്പറ്റി അവലംബം ഇല്ലാത്ത ചില നാടൻ കേട്ടറിവുകൾ ഉണ്ട്. അവ പ്രസ്തുത താളിൽ ചേർക്കാൻ പറ്റില്ലേ ? (Anjuravi (സംവാദം) 18:06, 22 സെപ്റ്റംബർ 2018 (UTC))
- @Anjuravi: copyrights ഉണ്ടെന്നു കാണിച്ചില്ലെങ്കിൽ അതിന്റെ അർഥം അതിനു copyrights ഉണ്ടെന്നാണ്. ചില നാടൻ കേട്ടറിവുകൾ ഒരിക്കലും വിക്കിപീഡിയയിൽ ചേർക്കാനുള്ളതല്ല. അതുകൊണ്ട് കൂടുതൽ ലേഖനങ്ങൾ എഴുതുമ്പോൾ ശ്രദ്ധിക്കുക. മതിയായ അവലംബമില്ലാത്തവ മായ്ക്കപ്പെട്ടേക്കാം. --രൺജിത്ത് സിജി {Ranjithsiji} ✉ 02:15, 5 ഒക്ടോബർ 2018 (UTC)
ചേട്ടൻ ഞാൻ ഇന്നലെ വിക്കി പഞ്ചായത്തിൽ പോസ്റ്റ് ചെയ്തത് നോക്കുമോ ?(Anjuravi (സംവാദം) 22:02, 12 ഒക്ടോബർ 2018 (UTC))
നീലക്കുറിഞ്ഞി
തിരുത്തുകതാങ്കൾ നീലക്കുറിഞ്ഞി എന്ന താളിൽ നടത്തിയ തിരുത്തുകൾ നീക്കം ചെയ്തിരിക്കുന്നു. ഒരു വിക്കിലേഖനത്തിന്റെ ഭംഗിയുള്ള ലേയൗട്ട് നശിപ്പിക്കാതിരിക്കുക. കൂടാതെ എഴുതുന്ന വിവരങ്ങൾക്ക് മതിയായ അവലംബങ്ങൾ നൽകുക എന്നീ കാര്യങ്ങൾ ഭാവിയിൽ ശ്രദ്ധിക്കുമല്ലോ. ലേഖനങ്ങളുടെ ഭംഗി ഇല്ലായ്മചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. --രൺജിത്ത് സിജി {Ranjithsiji} ✉ 14:20, 15 ഒക്ടോബർ 2018 (UTC)
Ranjithsiji- ഒരു കാര്യം ചോദിക്കട്ടെ ? ഒരു ഉപയോക്താവ് ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പോൾ/തിരുത്തൽ നടത്തിക്കൊണ്ടിരിക്കുമ്പോൾ അതിൽ എന്തെങ്കിലും shortcomings notice ചെയ്തിട്ടുണ്ടെങ്കിൽ ആ ലേഖനം/തിരുത്തൽ മായ്ക്കുന്നതിനു മുൻപ് താങ്കൾക്ക് അത് ആ ഉപയോക്താവിന്റെ ശ്രദ്ധയിൽ പെടുത്തിക്കൂടേ? ഞാനിന്നു ഉച്ചയ്ക്ക് തുടങ്ങിയതാണ് പ്രസ്തുത താൾ തിരുത്താൻ. താങ്കളുടെ തിരുത്തു save ആയിട്ടില്ല എന്നും താങ്കൾ പുറത്തു കടന്നിരിക്കാമെന്നും log out ചെയ്തു log in ചെയ്യുക എന്നും മറ്റും കണ്ടത് കൊണ്ടും ആണ് 4 പ്രാവശ്യം എനിക്ക് ഒരേ വാക്കുകൾ തന്നെ വീണ്ടും വീണ്ടും എഴുതേണ്ടി വന്നത് അതായത് 4 പ്രാവശ്യം തിരുത്തലുകൾ നടത്തേണ്ടി വന്നത്. അതിലെ എല്ലാ ഖണ്ഡികകൾക്കും അവലംബം കൊടുത്തിട്ടുണ്ടായിരുന്നു !
തിരുത്തൽ നടത്തി പ്രസിദ്ധീകരിക്കുന്ന time-lag കൂടുന്നത് കൊണ്ടായിരിക്കാം save ചെയ്യാൻ പറ്റാത്തത് എന്ന് വിചാരിച്ചാണ് അവസാനം artistical temperament & logic-ഓടേയും piece meal തിരുത്തൽ നടത്തി അവസാനം അവലംബം കൊടുക്കാമെന്ന് വിചാരിച്ചത്. അതിനും അവസാനം അവലംബം കൊടുത്തിരുന്നു! അതും താങ്കൾ മായ്ച്ചു കളഞ്ഞു!!! താങ്കളുടെ പ്രവർത്തി ഒരു ഉപയോക്താവിനെ demoralise ചെയ്യുന്ന സംഗതിയാണെന്നു പറയാതെ വയ്യ ! എത്രയോ തിരുത്തലുകൾ അവലംബങ്ങളോടെ ഇനിയും ആ ലേഖനത്തിൽ എനിക്ക് add ചെയ്യാനുണ്ടായിരുന്നു. ഞാൻ തിരുത്തൽ നടത്തിയ ശേഷമുള്ള ലേഖനവും അതിനുമുമ്പുള്ള ലേഖനവും ഏതാണ് lay out-ൽ നല്ലത് എന്ന് നീലക്കുറിഞ്ഞി എന്ന ലേഖനം വായിക്കുന്ന വിക്കിപീഡിയന്മാർ തീരുമാനിക്കട്ടെ !!!(Anjuravi (സംവാദം) 17:15, 15 ഒക്ടോബർ 2018 (UTC))
- താങ്കളുടെ തിരുത്ത് മായ്ച്ചതിൽ താങ്കൾക്ക് വിഷമമുണ്ടായെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിന് ഞാൻ നിർവ്യാജം ക്ഷമ ചോദിക്കുന്നു. താങ്കൾ വിക്കിപീഡിയ:ശൈലീപുസ്തകം, വിക്കിപീഡിയ:വിന്യാസം, വിക്കിപീഡിയ:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി, വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും ഇവയെല്ലാം വായിക്കേണ്ടത് അത്യാവശ്യമാണെന്ന് തോന്നുന്നു. വിക്കിപീഡിയയിലെ ലേഖനങ്ങൾക്ക് ആമുഖമായി ഒരു ഖണ്ഡിക ഉണ്ടായിരിക്കണം. ആമുഖ ഖണ്ഡികയ്ക്ക് തലക്കെട്ട് ഒരിക്കലും നൽകേണ്ടതില്ല. എന്നിവ ശ്രദ്ധിക്കുമല്ലോ. അതുകൊണ്ട് ഇവിടെ നൽകിയ തലക്കെട്ട് നിലനിൽക്കുന്നതല്ല. ലോകത്തു തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ മാത്രം കാണപ്പെടുന്ന നീലക്കുറിഞ്ഞികൾ ഏകദേശം 450 ഇനങ്ങളുണ്ട്. ഇവയിൽത്തന്നെ 40 ശതമാനവും ഇന്ത്യയിലാണ് ഉള്ളത് ! പശ്ചിമഘട്ടത്തിൽ മാത്രം 64 തരം കുറിഞ്ഞികൾ ഉണ്ടെന്നാണ് ഈയിടെ (AD -2018-ൽ) നടന്ന പഠനങ്ങൾ തെളിയിക്കുന്നത്. ഇത് ആമുഖത്തിൽ വരേണ്ട വാക്യമല്ല. കൂടാതെ ഇതിന് മതിയായ അവലംബവുമില്ല. വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക, വിക്കിപീഡിയ:നിയമസംഹിത, വിക്കിപീഡിയ:ഒരു കാഴ്ച്ചപ്പാട് തെളിയിക്കുവാൻ വേണ്ടി വിക്കിപീഡിയ അലങ്കോലപ്പെടുത്തരുത് ഇവയും വായിക്കുക. ഇതിന് വളരെ സമയമെടുക്കില്ലെന്ന് വിചാരിക്കുന്നു. അവലംബങ്ങൾക്കും വിക്കിപീഡിയ പൊതുവായി പിൻതുടരുന്ന നയങ്ങളുണ്ട്. വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ ഇതാണ് പ്രധാനമായി പിൻതുടരുന്ന രീതി. ഇവയെല്ലാം പരിശോധിക്കുക. കൂടുതൽ നന്നായി ലേഖനം എഴുതാനും തിരുത്താനുമുള്ള ആത്മവിശ്വാസം നേടുക. കൂടുതൽ കാര്യക്ഷമമായി എഴുതുമല്ലോ. താങ്കൾക്ക് എന്തുകാര്യത്തെക്കുറിച്ചും ഇവിടെയോ സഹായമേശയിലോ ചോദിക്കാവുന്നതാണ്. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} ✉ 01:31, 16 ഒക്ടോബർ 2018 (UTC)
Okay Ranjithsiji, അപ്പോൾപ്പിന്നെ എന്റെ പ്രസ്തുത തിരുത്തുകൾ ലേഖനത്തിന്റെ suitable ആയ സ്ഥലത്തു ചേർത്ത് അവലംബങ്ങളും വെച്ച് തിരുത്താൻ തുടങ്ങുകയാണ്. (Anjuravi (സംവാദം) 02:42, 16 ഒക്ടോബർ 2018 (UTC))
തിക്കോടി എന്ന താളിലെ ലേയൗട്ടും നശിപ്പിച്ചിരിക്കുന്നു. കൂടാതെ അവിടെ ചേർത്തിരിക്കുന്ന വിവരങ്ങൾക്ക് അവലംബം ചേർത്തുകാണുന്നുമില്ല. ഇതും ശ്രദ്ധിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 14:27, 15 ഒക്ടോബർ 2018 (UTC)ൊ
Ranjithsiji, തിക്കോടി എന്ന ലേഖനത്തിലെ എന്റെ തിരുത്തലുകളെപ്പറ്റിയുള്ള സംശയങ്ങൾ അഭിപ്രായ സമന്വയത്തിനായി സഹായമേശയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.(Anjuravi (സംവാദം) 03:00, 16 ഒക്ടോബർ 2018 (UTC))
റേഷൻ കാർഡ്
തിരുത്തുകറേഷൻ കാർഡ് എന്ന ലേഖനത്തിൽ കുറേ വിവരങ്ങൾ ചേർത്തിരിക്കുന്നത് നീക്കം ചെയ്തിട്ടുണ്ട്. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്. റേഷൻകാർഡുമായി ബന്ധപ്പെട്ട വിവിധ സർക്കാർ കാര്യങ്ങൾ വിക്കിപീഡിയയിൽ ചേർക്കുന്നത് അനൗചിത്യമായിരിക്കുമല്ലോ. അവ ചേർക്കാൻ കഴിയില്ല എന്ന് അറിയിക്കുന്നു. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 14:44, 15 ഒക്ടോബർ 2018 (UTC)
Ranjithsiji, റേഷൻ കാർഡിനെപ്പറ്റിയുള്ള എന്റെ ചില comments സംശയ ദൂരീകരണത്തിനായി സഹായമേശയിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.(Anjuravi (സംവാദം) 03:11, 16 ഒക്ടോബർ 2018 (UTC))
ഒരു ലേഖനത്തിൽ ഒരേ സംഗതി തന്നെ രണ്ടും മൂന്നും സ്ഥലങ്ങളിൽ repeat ചെയ്താൽ repeat ചെയ്തവ മായ്ച്ചു കളയേണ്ടതല്ലേ ? എനിക്ക് അവ മായ്ച്ചുകളയാൻ പറ്റുമോ അതോ കാര്യനിർവാഹകരാണോ അത് ചെയ്യേണ്ടത് ? (Anjuravi (സംവാദം) 12:23, 16 ഒക്ടോബർ 2018 (UTC))
- എല്ലാവർക്കുംചെയ്യാം പക്ഷെ വളരെ പക്വതയോടെ വേണം എന്നുമാത്രം --രൺജിത്ത് സിജി {Ranjithsiji} ✉ 09:47, 24 ഒക്ടോബർ 2018 (UTC)
ഇഞ്ജിപ്പുളി ക്ലിക്ക് ചെയ്താൽ ഇഞ്ചിപ്പുളി എന്ന താൾ കിട്ടു മെങ്കിലും കവാടത്തിലെ ഇഞ്ജിപ്പുളി എന്ന പദം മാറ്റി പകരം ഇഞ്ചിപ്പുളി എന്ന് ആക്കിക്കൂടെ ? (Anjuravi (സംവാദം) 07:10, 22 ഒക്ടോബർ 2018 (UTC))
- ആക്കാവുന്നതേയുള്ളൂ. എവിടെയാണ് മാറ്റേണ്ടത് --രൺജിത്ത് സിജി {Ranjithsiji} ✉ 09:47, 24 ഒക്ടോബർ 2018 (UTC)
പ്രധാന താളിൽ "ഇ" എന്നു തുടങ്ങുന്ന വാക്ക് സെർച്ച് ചെയ്‌താൽ "ഇഞ്ചിപ്പുളി " കിട്ടും. പിന്നെ പാചകക്കുറിപ്പുകൾ വിക്കിപീഡിയയിൽ പ്രോത്സാഹിപ്പിക്കാറില്ലെന്നു ഏതോ നയരേഖയിൽ വായിച്ചതായി ഓർക്കുന്നു. അപ്പോൾപ്പിന്നെ ഇഞ്ചിപ്പുളി എന്ന താൾ മായ്ക്കപ്പെടേണ്ടതല്ലേ ? (Anjuravi (സംവാദം) 15:36, 24 ഒക്ടോബർ 2018 (UTC))
പട്ടടക്കൽ
തിരുത്തുകമറ്റൊരു ലേഖനം ഇവിടെയുള്ളത് ശ്രദ്ധിക്കുമല്ലോ?--Fotokannan (സംവാദം) 01:04, 23 ഒക്ടോബർ 2018 (UTC)
Fotokannan, ഞാൻ ഇന്നലെ പഞ്ചായത്തിൽ (സാങ്കേതികം) ഇന്ത്യയിലെ ലോക പൈതൃകങ്ങളെപ്പറ്റി ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് വായിച്ച ശേഷമാണോ പട്ടടക്കൽ എന്ന താൾ മായ്ച്ചത് ? (Anjuravi (സംവാദം) 03:05, 23 ഒക്ടോബർ 2018 (UTC))
തെറ്റായ തലക്കെട്ട്
തിരുത്തുകതാങ്കൾ ഇന്നലെ 'ഇന്ത്യയിലെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങൾ' എന്ന താൾ 'കൽക്ക - ഷിംല റെയിൽവേ' എന്നാക്കി മാറ്റിയിരുന്നു. ഈ തീരുമാനം/തിരുത്ത് ദയവായി പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനായി എനിക്ക് രണ്ട് കാരണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെടുത്തുവാൻ ഉണ്ട്. ഒന്ന്,കൽക്ക - ഷിംല റെയിൽവേ എന്ന് പറയുന്നത് ഒരു ലോക പൈതൃക കേന്ദ്രം മാത്രമാണ്. അത് ഒരു കാരണവശാലും ആദ്യമുണ്ടായിരുന്ന തലക്കെട്ടിനു പകരമാവില്ല. രണ്ട്, 'കാൽക്ക-ഷിംല മലയോര തീവണ്ടിപ്പാത' എന്ന നാമത്തിൽ ഒരു ലേഖനം മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ തന്നെ മലയാളം വിക്കിപീഡിയയിൽ നിലനിൽക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ എനിക്ക് തോനുന്നു താങ്കൾക്ക് തലക്കെട്ട് മാറിപോയതാകാം എന്ന്. അതുകൊണ്ട് ദയവായി അത് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.Adithyak1997 (സംവാദം) 18:36, 23 ഒക്ടോബർ 2018 (UTC)
തെറ്റായ തലക്കെട്ട്
തിരുത്തുകAdithyak, താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. തലക്കെട്ട് മാറിപ്പോയതാണ് ! ഞാൻ കുറെ നേരമായി അതും കൊണ്ട് കളിക്കാൻ തുടങ്ങിയിട്ട് ശരിക്കുള്ള മെയിൻ തലക്കെട്ട് "ഇന്ത്യയിലെ യുനെസ്കോ ലോക പൈതൃക സ്ഥാനങ്ങൾ" എന്നാണു വേണ്ടത്. "കൽക്ക -സിംല റെയിൽവേ" എന്നുള്ളത് വെറും സബ് ഹെഡ്ഡിങ്ങും അതിനോടനുബന്ധിച്ചുള്ള വിവരണവും മാത്രമാണ്. മറ്റുള്ള സബ് ഹെഡ്ഡിങ്സും അവയുടെ വിവരണവും ദയവായി കാണുക. തലക്കെട്ട് മാറ്റിത്തരാൻ അപേക്ഷിക്കുന്നു. എ ന്നെക്കൊണ്ട് ഇത് നേരെയാക്കാൻ പറ്റുന്നില്ല. താങ്കൾക്ക് എന്നെ ഒന്ന് സഹായിക്കാമോ?(Anjuravi (സംവാദം) 19:14, 23 ഒക്ടോബർ 2018 (UTC))
- ഇന്ത്യയിലെ യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങൾ കാണുക. പിന്നെ എന്തിനാണ് കൽക്ക - ഷിംല റെയിൽവേതുടങ്ങിയത്. ഇരട്ടിപ്പണിയുണ്ടാക്കുകയല്ലേ അത്? --രൺജിത്ത് സിജി {Ranjithsiji} ✉ 09:49, 24 ഒക്ടോബർ 2018 (UTC)
പ്രിയ Ranjithsiji, അത് സംഭവിച്ചത് ഒരു വിഷയം മൂന്നായി bifurcate ചെയ്യാൻ നോക്കിയത് കൊണ്ടാണ് (Anjuravi (സംവാദം) 23:10, 29 ഒക്ടോബർ 2018 (UTC))
പുകവലി- തിരുത്തിയ താൾ
തിരുത്തുകHiranES, താങ്കൾ ഇന്ന് പുകവലി എന്ന താളിലെ "പുകവലി കൊണ്ടുണ്ടാകുന്ന രോഗങ്ങ" ളിൽ മാറ്റം വരുത്തിയതായി കണ്ടു. പക്ഷെ പഴയ രൂപവും നിലവിലുള്ള രൂപവും തമ്മിൽ (വാക്കുകൾക്ക്) വ്യത്യാസമില്ലല്ലോ ? ദയവുചെയ്ത് എന്ത് മാറ്റമാണ് താങ്കൾ വരുത്തിയതെന്നു പറയുക.(Anjuravi (സംവാദം) 05:08, 26 ഒക്ടോബർ 2018 (UTC))
ലോക പൈതൃകങ്ങളിൽ പശ്ചിമഘട്ടം ഉണ്ടല്ലോ. ഞാൻ അതിനെപ്പറ്റി എഴുതിയിട്ടുണ്ട് . അത് മായ്ചുകളഞ്ഞിരിക്കുന്നു . മായ്ച്ചു കളയാനുള്ള കാരണം അറിയാൻ താൽപ്പര്യം ഉണ്ട്. ഇന്ത്യയിൽ എത്ര ലോക പൈതൃകങ്ങൾ ഉണ്ടെന്നു ഇത് മായ്ച്ച വ്യക്തിക്ക് അറിയാമോ ?(Anjuravi (സംവാദം) 22:43, 29 ഒക്ടോബർ 2018 (UTC))
ലോകത്തിലെ ഏറ്റവും വലിയ അമ്പലമാണ് ശബരിമല എന്നത് ഞാൻ മായ്ചുകളഞ്ഞപ്പോൾ Akhiljaxxn അത് മുൻപ്രാപനം ചെയ്തിരിക്കുന്നു. ഏറ്റവും വലിയ അമ്പലമാണ് ശബരിമല? ശബരിമലയേക്കാൾ എത്രയോ വലിപ്പമുള്ള അമ്പലങ്ങൾ ഉണ്ട്. തീർത്ഥാടകർ കൂടുതൽ എത്തുന്നു എന്നു മാത്രം ! ഏറ്റവും വലിയ അമ്പലം എന്നത് മായ്ച്ചു കളഞ്ഞത് ശരിയാണെന്നാണ് എന്റെ അഭിപ്രായം (Anjuravi (സംവാദം) 16:38, 2 നവംബർ 2018 (UTC))
വളരെ കഷ്ടമാണല്ലോ.
തിരുത്തുകതാങ്കളുടെ കാര്യം വളരെ കഷ്ടമാണല്ലോ. വീണ്ടും തുടർച്ചയായി ലേഖനങ്ങൾ നശിപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ. തിക്കോടി ഇപ്പോൾ നോക്കൂ വളരെ മോശമായി തോന്നുന്നില്ലേ? കേരള മോട്ടോർ വാഹന വകുപ്പ് നോക്കൂ. വളരെ കഷ്ടപ്പെട്ടാണ് ശരിയാക്കിക്കൊണ്ടിരിക്കുന്നത്. എന്താണിങ്ങനെ? കുറച്ചുകൂടി ശ്രദ്ധിക്കാമോ? എന്തെങ്കിലും ചെയ്യും മുൻപേ ഒന്നുകൂടി ആലോചിക്കൂ. എന്താണിങ്ങനെ? --രൺജിത്ത് സിജി {Ranjithsiji} ✉ 10:13, 3 നവംബർ 2018 (UTC)
Ranjithsiji, ഞാൻ വ്യക്തമായ statistics -ന്റെ പിൻബലത്തിലാണ് അവ എഴുതിയത് !തിക്കോടിയെ ക്കുറിച്ച് പലർക്കും അറിഞ്ഞുകൂടാത്ത പലതും എന്റെ കൈവശമുണ്ട് (written proof)! അതൊന്നും ml വിക്കിയിൽ എഴുതേണ്ടെന്നാണോ താങ്കൾ ഉദ്ദേശിച്ചത് ? മോട്ടോർ വാഹനവകുപ്പിന്റെ ഇന്നത്തെ എല്ലാ റെജിസ്ട്രേഷൻ കോഡുകളും വളരെ കൃത്യമായി എഴുതിയായിരുന്നല്ലോ? അങ്ങനെ വേണ്ടെന്നാണോ താങ്കളുടെ അഭിപ്രായം? (Anjuravi (സംവാദം) 19:33, 3 നവംബർ 2018 (UTC))
ഇന്ത്യയിലെ ലോക പൈതൃകങ്ങൾ
തിരുത്തുകഇന്ത്യയിലെ യുനെസ്കോ ലോകപൈതൃകങ്ങൾ എന്ന താളിൽ പശ്ചിമഘട്ടം ഞാൻ ഉൾപ്പെടുത്തിയിരുന്നത് മായ്ചുകളഞ്ഞിരിക്കുന്നു ! നാലഞ്ച് സംസ്ഥാനങ്ങളിൽ പെട്ടതായതുകൊണ്ട് അത് ലോകപൈതൃകങ്ങളിൽ ഉൾപ്പെടുത്തേണ്ടെന്നാണോ? അങ്ങനെയാണെങ്കിൽ ഇന്ത്യയിൽ എത്ര ലോകപൈതൃകങ്ങൾ ഉണ്ടെന്നു ആ താൾ വായിച്ചാൽ അറിയാൻ പറ്റുമോ? പ്രസ്തുത താളിൽ പശ്ചിമഘട്ടം ഉൾപ്പെട്ട സംസ്ഥാനങ്ങളുടെ പേര് കൊടുത്തു താഴെ പശ്ചിമഘട്ടം എന്ന് കൊടുക്കുന്നതിൽ എന്താണ് അപാകത? (Anjuravi (സംവാദം) 03:59, 11 നവംബർ 2018 (UTC))
കരസേനയും ഇന്ത്യൻ കരസേനയും
തിരുത്തുകഅപൂർണ്ണമായ കരസേന എന്ന താളാണ് ഞാൻ ഞാൻ മുഴുമിപ്പിക്കാൻ ശ്രമിച്ചത്. അതുകൊണ്ടാണ് ഇന്ത്യൻ കരസേന എന്ന താൾ ശ്രദ്ധിക്കാതിരുന്നത്. Anyway Akhiljaxn അത് ഇന്ത്യൻ കരസേന എന്ന താളിലേക്ക് തിരിച്ചുവിട്ടതിനു നന്ദി അറിയിക്കുന്നു. പക്ഷെ ഞാൻ എഴുതിയ പല സംഗതികളും divert ചെയ്തതിനു ശേഷം ഇന്ത്യൻ കരസേന എന്ന താളിൽ കാണുന്നില്ല! ഉദാഹരണത്തിന് " ദൗത്യങ്ങൾ ", അങ്ങനെ പലതും !
പിന്നെ "ഇന്ത്യൻ കരസേന" യിൽ mention ചെയ്ത "റാങ്കുകളും പദവികളും എന്ന താളിൽ payscale- കളും കൊടുത്തിരിക്കുന്നു. എല്ലാ pay commission വരുമ്പോഴും ഈ scales മാറുമെന്നുള്ളത് കൊണ്ട് അത് കൊടുക്കേണ്ടെന്നാണ് എന്റെ അഭിപ്രായം ! (Anjuravi (സംവാദം) 11:33, 14 നവംബർ 2018 (UTC))
- പുതിയ പേ കമ്മീഷൻ വരുമ്പോൾ അതങ്ങ് മാറ്റിയാൽ പോരേ പിന്നെന്താ? --രൺജിത്ത് സിജി {Ranjithsiji} ✉ 14:46, 21 നവംബർ 2018 (UTC)
K - 5
തിരുത്തുകഈ മാതൃഭൂമി ഈയർബുക്ക് നോക്കി ലേഖനം തുടങ്ങുന്നപരിപാടി അത്രനല്ലതല്ലെന്ന് തോന്നുന്നു. ഏതെങ്കിലും വിഷയത്തിൽ ലേഖനം തുടങ്ങണമെങ്കിൽ അതിപ്പോ ഈയർബുക്കിൽനിന്നാണെങ്കിലും ഒന്നും പകർത്തിവയ്ക്കാതിരിക്കുക. ആ വിഷയത്തിൽ ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുണ്ടോ എന്ന് നോക്കുക. അത് ഒന്ന് വായിച്ചുനോക്കുക. എന്നിട്ട് താങ്കളുടെ ഭാഷയിൽ എഴുതുക. ഒരു വരി മാത്രമുള്ള ലേഖനം കൊണ്ട് ആർക്കെങ്കിലും ഉപകാരമുണ്ടാവുമോ? ഇപ്പോതന്നെ നോക്കൂ K-_5 , K-5 , K-_5_(അഞ്ച്_), കെ -അഞ്ച് (മിസൈൽ ), സാഗരിക എന്താണിത്. ഇതിലെല്ലാം ഒരേ ഉള്ളടക്കവും. താങ്കൾക്ക് കുറച്ചുകൂടി ശ്രദ്ധിച്ചുകൂടേ. അതോ കൂടുതൽ കടുത്ത നടപടികളും ഭാഷയും ഉപയോഗിക്കേണമെന്നുണ്ടോ ? എന്താണിങ്ങനെ? കുറച്ചുകൂടി ആലോചിച്ചുകൂടേ? സാമാന്യബുദ്ധി കുറച്ചുകൂടി പ്രയോഗിച്ചുകൂടേ? --രൺജിത്ത് സിജി {Ranjithsiji} ✉ 13:37, 19 നവംബർ 2018 (UTC)
പ്രിയ Ranjitsiji, വളരെ കഷ്ടപ്പെട്ടാണ് ആ ലേഖനത്തിൽ പല source കളിൽ നിന്നായി വിവരങ്ങൾ കൊടുത്തിരിക്കുന്നത്. ഞാൻ ഈ വിഷയം എഴുതിയത് വെറും മാതൃഭൂമി ഇയർ ബുക്കിൽ നിന്ന് പകർത്തിയതല്ല. Word to word ആയി ഒരു സംഗതിയും ഇതുവരെ പകർത്തിയിട്ടില്ല.ഇതിൽ പല technical aspects -ഉം ഉണ്ടായിരുന്നു. അതുകൊണ്ടാണ് K5, കെ അഞ്ച്. K.5. മിസൈൽ എന്ന താൾ ഇന്ത്യൻ കരസേന എന്ന താൾ മനോഹരം ആക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് ! അവ മായ്ക്കാൻ മറന്നു പോയത് എന്റെ തെറ്റ് തന്നെയാണ്.
മാതൃഭൂമി ഇയർ ബുക്കിൽ നിന്ന് അവലംബം കൊടുക്കുന്നത് ശരിയായ സംഗതി അല്ല എന്ന് താങ്കൾ പറഞ്ഞു. അപ്പോൾ പിന്നെ മലയാളം വിക്കിയിൽ ഇതുവരെ എഴുതപ്പെട്ട ലേഖനങ്ങൾ എല്ലാം അവലംബം ഇല്ലാതെ എഴുതിയതാണോ?
(Anjuravi (സംവാദം) 07:02, 21 നവംബർ 2018 (UTC)) (Anjuravi (സംവാദം) 06:52, 21 നവംബർ 2018 (UTC))
- അങ്ങനെയായിരുന്നോ. എങ്കിൽ നല്ലകാര്യം. താങ്കളോട് കുറച്ച് മോശമായി സംസാരിക്കേണ്ടിവന്നതിൽ ഖേദിക്കുന്നു. ഇത് താങ്കളുടെ അറിവില്ലായ്മകൊണ്ട് പറ്റിയതാണെന്ന് മനസ്സിലാക്കുന്നു. ചില സുപ്രധാന കാര്യങ്ങൾ താങ്കൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ച് വിക്കിപീഡിയയിൽ എഴുതുമ്പോൾ.
- ലേഖനങ്ങളെല്ലാം ഒന്നിലധികം ആളുകൾ ചേർന്ന് എഴുതുന്നതാണ്. അതുകൊണ്ട് ലിങ്കകൾ എല്ലാം ഒരുപോലെയാവണമെന്നില്ല. അത് നമ്മൾ ശരിയാക്കേണ്ടിവരും.
- അവലംബങ്ങൾ കൊടുക്കുന്ന താളുകളിലെ വിവരങ്ങൾ അങ്ങനെ തന്നെ എഴുതുന്നത് ശരിയല്ല.
- പിന്നെ താളുകൾ മനോഹരമാക്കുക എന്നതിലും കൂടുതൽ പരിഗണന എഴുതുന്ന വാക്കുകൾക്ക് തന്നെയാണ്. (പ്രത്യേകിച്ച് വിക്കിഎഴുത്തിനെപ്പറ്റി നല്ല ധാരണയില്ലെങ്കിൽ)
- പുതിയ ലേഖനം തുടങ്ങുന്നതിനുമുൻപേ തന്നെ ആ ലേഖനമോ അതിനോടനുബന്ധമായ ലേഖനമോ വിക്കിപീഡിയയിലുണ്ടോ എന്ന് ശ്രദ്ധിക്കുക
- ലേഖനം തിരുത്തുമ്പോൾ നിലവിലുള്ള വിവരം വികലമാവാതെ സൂക്ഷിക്കുക. അനാവശ്യമായ എന്റർ, തലക്കെട്ട് മാറ്റൽ (ലേഖനത്തിനുള്ളിൽ) എന്നിവ ശ്രദ്ധിക്കുക
ഇവിടെ താങ്കൾക്ക് പറ്റിയ പ്രശ്നം താങ്കൾ ഒരു ലേഖനത്തിലെ ഒരു പേരിൽ കണ്ട എല്ലാ കണ്ണികളിലും പുതിയ ലേഖനങ്ങൾ തുടങ്ങിവച്ചു. പക്ഷെ എല്ലാ കണ്ണികളും ഒരേ ലേഖനത്തിലേക്ക് തന്നെയായിരുന്നു വേണ്ടിയിരുന്നത്. ഫലത്തിൽ ഒരേ വിവരമുള്ള അനേകം താളുകൾ ഉണ്ടായി. അതായത് താങ്കൾ ബുദ്ധി ഉപയോഗിക്കേണ്ടതായിരുന്നു. വിക്കിപീഡിയയിൽ ഒരേ വിവരമുള്ള ഒരേ വിഷയം പ്രതിപാദിക്കുന്ന ഒന്നിലധികം താളുകൾ സാധാരണ കാണാറില്ല. അവയെല്ലാം ഒരേ താളിലായിരിക്കും ഉണ്ടാവുക. അപ്പോൾ K-_5 , K-5 , K-_5_(അഞ്ച്_), കെ -അഞ്ച് (മിസൈൽ ), സാഗരിക ഇതെല്ലാം കൂടി ഒരു താളിലാണ് വേണ്ടിയിരുന്നത്. കണ്ണിയാവേണ്ട വാക്കുകൾ മാറ്റുകയായിരുന്നു താങ്കൾ ചെയ്യേണ്ടിയിരുന്നത്. അങ്ങനെ സംശയമുള്ള കാര്യങ്ങൾ ചെയ്യുന്നതിനുമുൻപേ ആരോടെങ്കിലും ചോദിക്കുക. മറ്റുള്ളവരെ {{Ping|Username}} എന്ന ഫലകം ഉപയോഗിച്ച് ചേർത്താലേ അവർ അറിയുകയുള്ളൂ. അല്ലാതെ എല്ലാ വിക്കിപീഡിയക്കാരും താങ്കളുടെ സംവാദം ശ്രദ്ധിക്കുന്നുണ്ടാവില്ല.
കാര്യങ്ങൾ കുറച്ച് മനസ്സിലായിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഇനിയും സംശയമുണ്ടെങ്കിൽ ധൈര്യപൂർവ്വം ചോദിക്കുക. നല്ലൊരു വിക്കി അനുഭവം ആശംസിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} ✉ 14:23, 21 നവംബർ 2018 (UTC)
@Praveenp: -- Plz connect --രൺജിത്ത് സിജി {Ranjithsiji} ✉ 16:23, 21 നവംബർ 2018 (UTC)
ഇന്ത്യൻ കരസേന
തിരുത്തുകഅങ്ങനെ താങ്കളുണ്ടാക്കിയ എല്ലാതാളും ഡിലീറ്റ് ചെയ്തിരിക്കുന്നു. കൂടാതെ സാഗരിക എന്ന മിസൈലിന് ഒരു താള് നേരത്തേയുള്ളതുകൊണ്ട് അതിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യൻ കരസേനയിൽ ഉണ്ടാക്കിയ പ്രശ്നങ്ങൾ തീർത്തുവരുന്നു. കെ-15_സാഗരിക എന്നതാളും [1] ഇതും ഒന്നുകൂടി ശ്രദ്ധിക്കുമല്ലോ. നമുക്ക് ഇനിയും എഴുതേണ്ടിവരും. --രൺജിത്ത് സിജി {Ranjithsiji} ✉ 14:49, 21 നവംബർ 2018 (UTC)
Dear Ranjithsiji, ഞാൻ ഇന്ത്യൻ കരസേന എന്ന താളിൽ മാറ്റം വരുത്തിയത് മാതൃഭൂമി ഇയർ ബുക്കിൽ നിന്ന് മാത്രം നോക്കിയിട്ടല്ല. പല പട്ടാളക്കാരെയും നേരിട്ട് സമീപിച്ചു മാത്രമാണ് ഈ താൾ തിരുത്താൻ നോക്കിയത്. അതിന്റെ reflection പ്രസ്തുത ലേഖനത്തിൽ കാണാവുന്നതാണ്. പിന്നെ എനിക്ക് ബുദ്ധിയില്ല, കോമൺ സെൻസ് ഇല്ല എന്നൊക്കെ പറയുന്നത് ശരിയാണോ രഞ്ജിത്തേ? (Anjuravi (സംവാദം) 23:39, 21 നവംബർ 2018 (UTC))
- പ്രിയ അഞ്ചുരവി, താങ്കൾക്ക് ബുദ്ധിയില്ല, കോമൺസെൻസില്ല എന്ന് ഞാനുദ്ദേശിച്ചില്ല. അങ്ങനെ വിചാരിക്കരുത്. വിക്കിപീഡിയയിൽ തിരുത്തുമ്പോൾ കുറച്ചുകൂടി കോമൺസെൻസ് ഉപയോഗിക്കണമെന്നേ ഉദ്ദേശിച്ചുള്ളൂ. താങ്കൾ തീർച്ചയായും വളരെ വൈജ്ഞാനിക തൃഷ്ണയും വിവേകവുമുള്ളയാളായാണ് ഞാൻ കാണുന്നത്. പിന്നെ ഒരേ ഉള്ളടക്കമുള്ള അഞ്ച് ലേഖനങ്ങൾ തുടങ്ങുന്നതിൽ കുറച്ച് കോമൺസെൻസ് കുറവ് കണ്ടു എന്നല്ലേ പറഞ്ഞുള്ളൂ. പട്ടാളക്കാരോട് ചോദിച്ച് ഇന്ത്യൻ കരസേന താള് തിരുത്തുന്നത് നല്ലത്. പക്ഷെ അവര് പറയുന്ന എല്ലാ വിവരവും ഇവിടെ ഉൾപ്പെടുത്താവുന്നതായിരിക്കില്ല. അതുകൊണ്ടാണ് ഇന്ത്യൻ കരസേനയുടെ ഇംഗ്ലീഷ് താള് വായിക്കാൻ പറഞ്ഞത്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഈ ലേഖനം തന്നെ വായിക്കാവുന്നതാണ്. അത് കൂടുതൽ നന്നായി തിരുത്താൻ സഹായിക്കും. എന്റെ എന്തെങ്കിലും പരാമർശം മൂലം താങ്കൾക്ക് വിഷമമുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നു. കൂടുതൽ നല്ല രീതിയിൽ തിരുത്തുമെന്നു പ്രതീക്ഷിക്കുന്നു. സ്നേഹമോടെ --രൺജിത്ത് സിജി {Ranjithsiji} ✉ 06:01, 22 നവംബർ 2018 (UTC)
തിക്കോടി
തിരുത്തുകതിക്കോടി എന്ന താളിൽ താങ്കൾ ചേർത്ത വിവരങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. അവ താളിന്റെ ഘടനയും സ്വാഭാവികത ഭംഗിയും നശിപ്പിന്നതമാകുന്നു. കൂടാതെ താങ്കൾ ശ്രദ്ധേയത ഇല്ലാത്തതും ആവശ്യമില്ലാത്തതുമായ വിവരങ്ങൾ വലിയ തോതിൽ ഈ താളിലടക്കം നിരവധി താളുകളിൽ ചേർക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഇവ നശീകരണ പ്രവർത്തനമായി കരുതി താങ്കളെ തിരുത്തൽ നടത്തുന്നതിൽ നിന്ന് താങ്കളെ തടയുന്നതിന് കാരണമാകുന്നതാണ്. ശ്രദ്ധിക്കുമല്ലൊ?. Akhiljaxxn (സംവാദം) 14:10, 4 ഡിസംബർ 2018 (UTC)
തിക്കോടി
തിരുത്തുകDear Akhiljaxxn, ഞാൻ ഒരു നശീകരണ പ്രവർത്തനം നടത്തുന്ന ആളല്ല! വരും തലമുറകൾക്ക് പ്രയോജനപ്പെട്ടോട്ടെ എന്ന് വിചാരിച്ചാണ് maximum വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ശ്രമിച്ചത്. നാലഞ്ച് oral citations ഈ ലേഖനത്തിൽ ഉണ്ട്. ബാക്കിയുള്ള എല്ലാ വിവരണങ്ങൾക്കും എന്റെ കൈവശം solid written proof ഉണ്ട്. തിക്കോടിയിൽ ഉള്ള എല്ലാ ക്ഷേത്രങ്ങളെപ്പറ്റിയും ഞാൻ എഴുതിയിട്ടുണ്ട്. മുസ്ലീംപള്ളിക ളെപ്പറ്റിയും എഴുതാൻ ഉദ്ദേശിച്ചി രുന്നു. ചേട്ടൻ എന്റെ integrity യെ ചോദ്യം ചെ യ്യുന്നത് സങ്കടമാണ് @Anjuravi:(Anjuravi (സംവാദം) 00:05, 12 ഡിസംബർ 2018 (UTC))
- Anjuravi നോക്കൂ ഞാൻ നിങ്ങളുടെ integrity ചോദ്യം ചെയ്യുകയല്ല. നിങ്ങൾ കൂടുതൽ വിവരങ്ങൾ ചേർക്കുന്നതിനു മുമ്പായി കൂടുതൽ ലേഖനങ്ങൾ വായിക്കേതും വിക്കിപീഡിയയുടെ ശൈലി മനസ്സിലാക്കേണ്ടതാണ്. കുറഞ്ഞ പക്ഷം തിരുത്തുന്ന താളിന്റെയെങ്കിലും ഇംഗീഷ് താൾ നോക്കിയിട്ട് അവിടെ എങ്ങനെയാണ് വിവരങ്ങൾ ചേർത്തിട്ടുള്ളത് എന്ന് ശ്രദ്ധിക്കേണ്ടതാണ്.അതു പോലെ താളിന്റെ ബോഡിയിൽ തലക്കെട്ടിൽ താങ്കൾ വരുത്തുന്ന മാറ്റങ്ങൾ താളിന്റെ സ്വാഭാവിക ഭംഗി നശിപ്പിക്കുന്നതുമാണ്. ഭാവിയിൽ ശ്രദ്ധിക്കുമെന്ന് കരുതുന്നു.Akhiljaxxn (സംവാദം) 15:46, 20 ഡിസംബർ 2018 (UTC)
താങ്കളുടെ ജിമെയിലിൽ സന്ദേശം ഉണ്ട്
തിരുത്തുക@Anjuravi: താങ്കളുടെ ജിമെയിൽ ദയവായി പരിശോധിക്കുക.Adithyak1997 (സംവാദം) 04:54, 12 ഡിസംബർ 2018 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
തിരുത്തുകതലക്കെട്ടുകൾ
തലക്കെട്ട് മാറ്റം - കേരളത്തിലെ വിമാനത്താവളങ്ങൾ
തിരുത്തുകകേരളത്തിലെ വിമാനത്താവളങ്ങൾ എന്ന ലേഖനത്തിന്റെ തലക്കെട്ട് കേരളത്തിലെ വ്യോമഗതാഗതം എന്ന് മാറ്റുന്നത് അല്ലേ ഉചിതം? ലിജോ | ^ സംവാദം ^ 20:58, 9 ഒക്ടോബർ 2019 (UTC)
തലക്കെട്ട് മാറ്റം
തിരുത്തുകകേരളത്തിലെ വിമാനത്താവളങ്ങൾക്ക് പകരം കേരളത്തിലെ വ്യോമഗതാഗതം എന്നാക്കിയാൽ കേരളത്തിൽ നിന്ന് പുറത്തേക്കും അകത്തേക്കും service നടത്തുന്ന എല്ലാ flight - കളെപ്പറ്റിയും mention ചെയ്യേണ്ടിവരും ! വിമാനത്താവളങ്ങൾ എന്നാണെങ്കിൽ അവയുടെ ചരിത്രവും മറ്റും എഴുതിയാൽ മതിയല്ലോ. Hence no need to change the present subject heading എന്ന് തോന്നുന്നു (Anjuravi (സംവാദം) 21:56, 9 ഒക്ടോബർ 2019 (UTC))
യോജിക്കുന്നു. പുതിയ വിവരങ്ങൾ ചേർക്കുമ്പോൾ ആ വിമാനത്താവളത്തിന്റെ ലേഖനത്തിൽ അത് കൂടി ഉൾപ്പെടുത്തി വിപുലപ്പെടുത്താവുന്നതാണ്. ലിജോ | ^ സംവാദം ^ 18:36, 10 ഒക്ടോബർ 2019 (UTC)
വളരെ ശരിയാണ്. അങ്ങനെത്തന്നെയാണ് വേണ്ടത് ! (Anjuravi (സംവാദം) 15:58, 11 ഒക്ടോബർ 2019 (UTC))
ഡസ്സാൾട്ട് റാഫൽ
തിരുത്തുകഡസ്സാൾട്ട് റാഫൽ എന്ന ലേഖനത്തിനു നൽകിയ സംഭവനകൾക്കു നന്ദി. ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ, ദിനപത്രങ്ങൾ അവലംബം ആയി ചേർക്കുമ്പോൾ അതിന്റെ വെബ് പതിപ്പ് കിട്ടുമെങ്കിൽ അതായിരിക്കും നല്ലതു. അത് പോലെ ആധാരമാക്കിയ ലേഖനത്തിലെ വിവരങ്ങൾ അതേ പാടി പകർത്തുന്നത് വിക്കിപീഡിയയുടെ ശൈലികൾക്കു എതിരാണ്. താഴെ ഉള്ളത് നോക്കുക.
റഫാലിനെപ്പറ്റി ചില സംഗതികളും പ്രത്യേകതകളും
* AD-2019 സെപ്റ്റംബർ മാസത്തിൽ ആദ്യ റഫാൽ വിമാനം ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തും. 2022- ഓടെ 36 വിമാനങ്ങളും. * 36 റഫാലിന്റെ വില 58,000 കോടി രൂപ ! ഒരു വിമാനത്തിന് ആദ്യം നിശ്ചയിച്ച വില 570 കോടി രൂപ. പക്ഷെ ഇത് ഇന്ത്യക്ക് ആവശ്യമായ യുദ്ധസജ്ജീകരണങ്ങളും ഉപകരണങ്ങളും ഇല്ലാത്ത അടിസ്ഥാന വിലയാണ്. * പൂർണ യുദ്ധസജ്ജമായ ഒരു റഫാലിന്റെ വില 1670 കോടി രൂപ. റഫാലിനെപ്പറ്റി ഇന്ത്യ ആവശ്യപ്പെട്ടത് :-
* ലേ, ലഡാക്ക്, എന്നീ സ്ഥലങ്ങൾ ഉൾപ്പെടെ സമുദ്ര നിരപ്പിൽ നിന്ന് വളരെ ഉയരത്തിൽ ഉള്ള പ്രദേശങ്ങളിൽ നിന്ന് പറന്നുയ രാനുള്ള എഞ്ചിൻ കരുത്ത്. * ശത്രുവിന്റെ സ്ഥാനങ്ങൾ ഫല പ്രദമായി കണ്ടെത്താൻ സഹായിക്കുന്ന ഇസ്രയേൽ നിർമ്മിത അത്യാധുനിക സെൻസറുകൾ. * രണ്ടര ടൺ ഭാരം ഉള്ള ബ്രഹ മോസ് ഉൾപ്പെടെയുള്ള ഭാരം കൂടിയ മിസൈലുകൾ വഹിക്കാനുള്ള ശേഷി. * വായുവിൽ നിന്ന് വായുവിലേക്കും കരയിലേക്കും ആക്രമണം നടത്താൻ പറ്റിയ മിസൈലുകൾ വഹിക്കാനുള്ള ശേഷി. <ref> മനോരമ ദിനപ്പത്രം 25 സെപ്റ്റംബർ 2018 (താൾ 8)</ref>
മിക്ക ലേഖനങ്ങളിലും AD എന്ന് ചേർക്കുന്നത് കണ്ടു. വർത്തമാനകാല സംഭവങ്ങൾ പറയുമ്പോൾ അതിന്റെ ആവശ്യമില്ല. ഒരു 150 വർഷം പിറകിൽ പോയാലും ആവശ്യം ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്.
റഫാൽ വിമാനത്തിന്റെ വില - ഇങ്ങനെ അതിശയോക്തി കാണിച്ചു ഏഴുതേണ്ട കാര്യമില്ല.
അത് പോലെ ഒരു വിജ്ഞാനകോശ രീതിയിൽ വേണം എഴുതുവാൻ. സ്മൈലി ചിന്ഹങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
ലിജോ | ^ സംവാദം ^ 18:48, 10 ഒക്ടോബർ 2019 (UTC)
റഫാലിന്റെ വില അതിശയോക്‌തിയോടെ ആരാണ് എഴുതിയത്? കിട്ടിയ അറിവ് add ചെയ്യുക മാത്രമാണ് ചെയ്തത് ! അതുപോലെ smiley ചിഹ്നങ്ങൾ ആരുപയോയോഗിച്ചു? (Anjuravi (സംവാദം) 07:33, 11 ഒക്ടോബർ 2019 (UTC))
സുഹൃത്തേ, അറിവ് എവിടെ നിന്ന് കിട്ടിയാലും അത് വിക്കിയിൽ ചേർക്കുമ്പോൾ ചില മാനദണ്ഡങ്ങൾ ഉണ്ട്. താങ്കൾ എഴുതിയ ലേഖനത്തിൽ അത് കണ്ടില്ല. അത് കൊണ്ട് പറഞ്ഞതാണ്.
പിന്നെ സ്‌മൈലിയുടെ കാര്യം.
റഫാലിനെപ്പറ്റി ഇന്ത്യ ആവശ്യപ്പെട്ടത് :- - ഇതിൽ അവസാനം ഉള്ള കോളനും കുത്തും സ്മൈലി ചിന്ഹങ്ങളിൽ വരികയില്ലയോ?
പിന്നെ അതിശയോക്തിയുടെ കാര്യം. ഇതിനു ഞാൻ ക്ഷമ ചോദിക്കുന്നു. ലിജോ | ^ സംവാദം ^ 07:47, 11 ഒക്ടോബർ 2019 (UTC)
ക്ഷമയൊന്നും ചോദിക്കേണ്ട ആവശ്യമില്ല സുഹൃത്തേ. ഇംഗ്ലീഷിലും മലയാളത്തിലും ഒരു വാചകമോ ഖണ്ഡികയോ എഴുതുമ്പോൾ പല ചിഹ്നങ്ങളും ആവശ്യം ആവശ്യമായി വരും. ഉദാഹരണത്തിന് (ഉദാ :-) എന്നെഴുതാമല്ലോ. അങ്ങനെയുള്ള ചിഹ്നങ്ങൾ സ്മൈലികൾ അല്ലെന്നാണ് എന്റെ അഭിപ്രായം. സ്മൈലി എന്നാൽ morale boost up ചെയ്യാനുപയോഗിക്കുന്ന ചിത്രരൂപേണയുള്ള symbols ആണെന്ന് ആണ് ഞാൻ മനസ്സിലാക്കിയത്. (Anjuravi (സംവാദം) 09:56, 11 ഒക്ടോബർ 2019 (UTC))
പിന്നെ താങ്കളോട് നിലവിലുള്ള ഈ വിഷയം ഒരാവർത്തി കൂടി വായിക്കാൻ താല്പര്യപ്പെടുന്നു.. താങ്കളുടെ കമന്റ്സ് ഓടെ ഒരു feed back സുഹൃത്തേ..
@Anjuravi: - വായിച്ചിട്ടു പ്രതികരണം തരാം. ലിജോ | ^ സംവാദം ^ 16:23, 12 ഒക്ടോബർ 2019 (UTC)
വർഷത്തെ AD യിൽ എഴുതുന്നത് സംബന്ധിച്ച്
തിരുത്തുകAD എന്ന് വെക്കുന്നത് BC എന്ന കാലഗണന കൂടി ഉള്ളത് കൊണ്ടും ലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞു വായിച്ചാലും വായനക്കാർക്ക് confusion ഉണ്ടാവരുത് എന്നും വിചാരിച്ചാണ്. (Anjuravi (സംവാദം) 07:12, 11 ഒക്ടോബർ 2019 (UTC))
വർത്തമാനകാല വർഷങ്ങൾ പറയുമ്പോൾ AD എന്ന് ചേർക്കുന്നത് ശെരിയല്ല എന്നാണ് എന്റെ നിഗമനം. താങ്കൾക്ക് മറ്റു വിക്കി ഉപായയോക്താക്കളോടു ചോദിക്കാവുന്നതാണ്. ലിജോ | ^ സംവാദം ^ 07:49, 11 ഒക്ടോബർ 2019 (UTC)
Why should I? പ്രശ്നം എനിക്കല്ലാലോ ചേട്ടാ... താങ്കൾക്കല്ലേ? So you please approach whomsoever you want, to clear the doubts on the issue. എന്റെ ഈ comnents താങ്കൾ പോസിറ്റീവ് ആയി എടുക്കണം എന്ന് അപേക്ഷ (Anjuravi (സംവാദം) 15:10, 12 ഒക്ടോബർ 2019 (UTC))
@Anjuravi: - ഞാൻ സുല്ലിട്ടു. താങ്കൾ ഇഷ്ട്ടം ഉള്ള രീതിയിൽ എഴുതിക്കോ. പ്രശ്നം തീർന്നില്ലേ.ലിജോ | ^ സംവാദം ^ 16:17, 12 ഒക്ടോബർ 2019 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2019
തിരുത്തുകവിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു
തിരുത്തുകപ്രിയപ്പെട്ട @Anjuravi:
വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.
വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.
നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 19:41, 27 മേയ് 2020 (UTC)
ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.