സംവാദം:കേരളത്തിലെ രാഷ്ട്രീയ കുടുംബങ്ങൾ
അസംബന്ധമായ പരികല്പന
തിരുത്തുകരാഷ്ട്രീയകുടുംബങ്ങൾ എന്നത് ഒരു അസംബന്ധമാണ്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയോ കുടുംബപരമായ പിന്തുടർച്ചയോ ജനാധിപത്യരാഷ്ട്രീയത്തിന്റെ കാലഘട്ടത്തിൽ ശരിയായ കാര്യമല്ല. ഒരാളുടെ പാരമ്പര്യമല്ല ജനാധിപത്യരാഷ്ട്രീയത്തിലെ പരിഗണനാവിഷയം. രാഷ്ട്രീയത്തിൽ ഉന്നയിക്കുന്ന ആശയങ്ങളും കൈക്കൊള്ളുന്ന നിലപാടുകളും നടത്തുന്ന പ്രവർത്തനങ്ങളുമാണ് പരിഗണനാവിഷയങ്ങൾ. ഒരു വിജ്ഞാനകോശം ഇത്തരം അസംബന്ധപരികല്പനയുടെ പിറകെ പോകുന്നുവെന്നത് ലജ്ജാകരമാണ്. ഈ പട്ടിക നീക്കം ചെയ്യേണ്ടതാണ്. മംഗലാട്ട് ►സന്ദേശങ്ങൾ 03:33, 17 ജൂലൈ 2020 (UTC)
- ഈ ലേഖനത്തിൽ അസംബന്ധം ഒന്നു തന്നെ എഴുതിയിട്ടില്ല എന്നു കരുതുന്നു, വിക്കിപീഡിയ ജനാധിപത്യ വാഴചയ്ക്കുവേണ്ടിയൊ, രാജവാഴചയ്ക്കുവേണ്ടിയൊ നിലകൊള്ളുന്നില്ല. ഈ പട്ടിക ഒരു പൊതു സ്വഭാവമുളള ശ്രദ്ധേയരായ വ്യക്തികളുടെ ഒരു ലിസ്റ്റ് ആണ്. നമുക്ക് ഒരു കാര്യം ഇഷ്ടം അല്ല എന്നു കരുതി അതിനെ പറ്റി വിക്കിയിൽ ലേഖനം പാടില്ല എന്നു ശഠിക്കരുത്. ആശംസകളോടെ.--KG (കിരൺ) 04:07, 17 ജൂലൈ 2020 (UTC)
- രാഷ്ട്രീയക്കർ അല്ലാത്തവരെ ലിസ്റ്റിൽ നിന്നും നീക്കം ചെയ്തു--KG (കിരൺ) 04:03, 18 ജൂലൈ 2020 (UTC)
എന്റെ ഇഷ്ടത്തിന്റെ കാര്യമല്ല. പട്ടികയുടെ യുക്തിയാണ് പ്രശ്നം
തിരുത്തുകഎന്റെ ഇഷ്ടത്തിന്റെ കാര്യമല്ല ഞാൻ ഉന്നയിച്ചത്. രാഷ്ട്രീയകുടുംബം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
ഒ. രാജഗോപാലൻ എന്ന എൻട്രിയുടെ കൂടെ ചേർത്ത പേര് ശ്യാമപ്രസാദിന്റേതാണ്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല എന്നു സൂചിപ്പിക്കുന്ന വിവരവും നല്കിയിട്ടുണ്ട്. ഈ പട്ടികയുടെ യുക്തിയെന്തെന്ന് അത് ഉണ്ടാക്കിയവർ വിശദീകരിക്കുന്നത് നന്നായിരിക്കും.
ഒ. രാജഗോപാലൻ എന്ന എൻട്രിയുടെ കൂടെ ശ്യാമപ്രസാദിന്റെ പേര് എഴുതിയതുപോലെ കേരളത്തിലെ സമസ്തരാഷ്ട്രീയനേതാക്കളുടെയും പേരെഴുതി, അവരുടെ മക്കളുടെ പട്ടിക തയ്യാറാക്കുകയാണോ ഉദ്ദേശ്യം? അങ്ങനെയെങ്കിൽ ആ പട്ടിക സമഗ്രമായിരിക്കണം. പല എൻട്രികൾക്കും ഹാസ്യസാഹിത്യത്തിന്റെ മൂല്യമാണെന്നും കാണാം.
വിക്കിപീഡിയ ജനാധിപത്യമൂല്യങ്ങൾക്കുവേണ്ടിയല്ല നിലകൊള്ളുന്നത് എന്ന വാദത്തിന്റെ അടിസ്ഥാനം എന്തെന്ന് അറിയാൻ താല്പര്യമുണ്ട്. മംഗലാട്ട് ►സന്ദേശങ്ങൾ 08:19, 17 ജൂലൈ 2020 (UTC)
- രാഷ്ട്രീയ കുടുംബം എന്നുള്ളത് കൊണ്ട് Political Family ആണ് ഉദ്ദേശിക്കുന്നത്, മികച്ച ഒരു തർജ്ജിമ ഉണ്ടങ്കിൽ തലക്കെട്ട് ആ രീതിയിലേക്ക് മാറ്റാം.ഈ താൾ കാണുക ഇത് വലിയ ഒരു പട്ടികയാണ്. അതുപോലെ ശ്യാമപ്രസാദിനെ സൂചിപ്പിച്ചത് ഒ. രാജഗോപാലമായുള്ള ബന്ധം വച്ച് മാത്രമാണ്, അതുകൊണ്ടാണ് രാജഗോപാൽ കുടുംബം എന്നു പറഞ്ഞത്. ചലച്ചിത്ര താരങ്ങളുടെ കുടുംബ പട്ടികയായിരുന്നു എങ്കിൽ ശ്യാമപ്രസാദ് ഫാമിലി ആദ്യം ചേർത്തിരുന്നേനെ. പട്ടിക സമഗ്രമല്ല എങ്കിൽ ആർക്കും തിരുത്തി വിപുലീകരിക്കാം. സമസ്ത രാഷ്ട്രീയ നേതാക്കളുടെയും മക്കളുടെ പട്ടിക തയ്യാറാക്കലല്ല ഇവിടെ ഉദ്ദേശിക്കുന്നത്, മറിച്ച് ഒരു രാഷ്ട്രീയക്കാരന്റെ കുടുംബത്തിൽ പ്രശസ്തരുണ്ടങ്കിൽ അവരെ ബന്ധിപ്പിക്കുന്ന് ഒരു പട്ടിക തയ്യാറാക്കലാണ്. en:Political_family കാണുക. വിക്കിപീഡിയയിൽ ജനാധിപത്യരീതിയിൽ ആണ് കാര്യങ്ങൾ നടക്കുന്നതെങ്കിലും, ജനാധിപത്യം, Monarchy ഇവയെ സംബന്ധിച്ച് ഒരു ന്യൂട്രൽ കാഴ്ച്പാടാണ് വിക്കിക്കുള്ളത്, അല്ലാതെ ജനാധിപത്യ താളുകൾ മാത്രമേ ഇവിടെ വരാവൂ എന്നില്ല.--KG (കിരൺ) 13:49, 17 ജൂലൈ 2020 (UTC)
ഇതിന് അവലംബം വല്ലതുമുണ്ടോ
തിരുത്തുക"ജനാധിപത്യം, Monarchy ഇവയെ സംബന്ധിച്ച് ഒരു ന്യൂട്രൽ കാഴ്ച്പാടാണ് വിക്കിക്കുള്ളത്," - ഉണ്ടെങ്കിൽ കാണിച്ചുതിക.
- ഇംഗ്ലീഷിലെ താങ്കൾ ചൂണ്ടിക്കാണിച്ച പേജ് പോലെ ലോകത്തിലെ ഏതെങ്കിലും രാജ്യത്തെക്കുറിച്ച് പട്ടികയുണ്ടോ എന്ന് നോക്കുന്നത് നല്ലതാണ്. ഇത് കുടുംബാധിപത്യരാഷ്ട്രീയസംസ്കാരത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ്. അത് ആശയപരമായി ജനാധിപത്യസംസ്കാരവുമായി യോജിച്ചുപോകുന്നതല്ല. മംഗലാട്ട് ►സന്ദേശങ്ങൾ 16:54, 17 ജൂലൈ 2020 (UTC)
- താങ്കൾ ആകെ തെറ്റിദ്ധരിക്കപെട്ടിരിക്കുന്നു, ഇവിടെ ആരും കുടുംബാധിപത്യത്തേയൊ ജനാധിപത്യത്തിനെതിരൊ അല്ല, ഇത് ഒരു ക്രോഡീകരരിച്ച വിവരണം മാത്രമാണ്, താങ്കൾക്ക് അത് ഇഷ്ടപെട്ടില്ലെങ്കിൽ ഉൾക്കൊള്ളണ്ട. താങ്കൾ ആവശ്യപ്പെട്ട പട്ടികളുടെ ലിസ്റ്റ് ചുവടെ.
- en:Political families of Kerala
- en:Political_families_of_India - പിന്നെ ഉപതാളുകളും
- en:Political families of Australia
- en:List of political families - വളരെ വലിയ പട്ടിക തന്നെയാണ്.
അതുപൊലെ "ജനാധിപത്യം ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട നിലപാടാണെന്നെങ്കിലും അംഗീകരിക്കുക. " ഇവിടെ ഇതു പറയാൻ എന്താണ് കാര്യം? വിക്കിപീഡിയയുടെ ന്യട്രൽ കാശ്ചപ്പാടറിയാൻ വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട് എന്ന താളും വിക്കിപീഡിയ:താത്പര്യവ്യത്യാസം എന്ന താളും വായിക്കുക.--KG (കിരൺ) 17:39, 17 ജൂലൈ 2020 (UTC)
ആശംസകൾ
തിരുത്തുകഒരു പരിഷ്കൃത-ആധുനികസമൂഹവും വിലമതിക്കാത്ത രാഷ്ട്രീയസങ്കല്പമാണ് രാഷ്ട്രീയകുടുംബം എന്ന പദംകൊണ്ട് അർത്ഥമാക്കുന്നത്.
ജനാധിപത്യത്തെക്കുറിച്ചും മൊണാർക്കിയെക്കുറിച്ചും ന്യൂട്രലായ നിലപാടാണ് വിക്കിപീഡിയയ്ക്ക് എന്നു വാദിച്ച താങ്കൾക്ക് അതിന് അവലംബം കാണിക്കാൻ സാധിച്ചില്ല.
2006 മുതൽ വിക്കിപീഡിയനായ, അതിന്റെ വികാസഘട്ടത്തിൽ സക്രിയമായി പ്രവർത്തിച്ച ഒരാൾ എന്ന നിലയിലും, വിക്കിപീഡിയയെക്കുറിച്ച് സംസാരിക്കാൻ ക്ഷണിക്കപ്പെടുന്ന വ്യക്തിയെന്ന നിലയിലും വിക്കിനയങ്ങളും കാഴ്ചപ്പാടുകളുമൊക്കെ താങ്കൾ വിക്കിപീഡിയ എന്നു കേൾക്കുന്നതിനു മുമ്പെ വായിക്കാനും മനസ്സിലാക്കാനും പലരെയും പഠിപ്പിക്കാനും സാധിച്ചിട്ടുണ്ട്.
ഒരു ലേഖനത്തിനെക്കുറിച്ച് ചർച്ചചെയ്യുന്ന സന്ദർഭത്തിൽ എതിർപക്ഷത്താണ് എന്നു കണക്കാക്കുന്നയാളെ നേരിടാൻ വിവരമില്ലായ്ക ആരോപിക്കുക എന്നത് ഒരു കുതന്ത്രമാണ്.
ഒരു കാര്യം താങ്കളെ ഓർമ്മിപ്പിക്കാം: ജിമ്മി വെയിത്സ് കേരളത്തിൽ വന്ന് വിക്കിപീഡിയെക്കുറിച്ച് സംസാരിച്ച ഒരു വലിയ സ്വതന്ത്ര സോഫ്റ്റ്‍വേർ സമ്മേളനമുണ്ടായിരുന്നു. അന്ന് ജിമ്മി വെയിത്സിനൊപ്പം വേദി പങ്കിടാനും മലയാളം വിക്കിപീഡിയെക്കുറിച്ച് സംസാരിക്കാനും ക്ഷണിക്കപ്പെട്ടയാളാണ് ഞാൻ. താങ്കളെപ്പോലെ പണ്ഡിതനായിരിക്കില്ല. എന്നാലും അത്യാവശ്യം കാര്യവിവരമുണ്ടെന്ന് അംഗീകരിക്കാൻ കനിവുണ്ടാകണം.
താങ്കൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു പട്ടികയെക്കുറിച്ച് സംസാരിച്ചുവെന്നതിനാൽ ശത്രവാണെന്ന് കരുതി യുദ്ധം നയിക്കേണ്ട. നാട്ടിലെ സമസ്ത രാഷ്ട്രീക്കാരുടെയും മക്കളുടെ വിവരം അന്വേഷിച്ച് രാഷ്ട്രീയകുടുംബങ്ങളെ മഹത്വവത്കരിക്കുന്ന താങ്കളുടെ പ്രവർത്തനം തുടർന്നുകൊള്ളുക. രാജവംശങ്ങളെ മഹത്വത്കരിക്കുന്ന പരിപാടികളും ഇപ്പോൾ കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്. രാജവംശങ്ങളുടെയും നാടുവാഴികളുടെയും കുടംബപരമ്പര പട്ടികയാക്കി വൈജ്ഞാനികതയെ താങ്കൾ പരിപോഷിപ്പിക്കുക. രാഷ്ട്രീയക്കാരിൽ മാത്രമാക്കി നിറുത്തേണ്ട.
എല്ലാ ആശംസകളും. മംഗലാട്ട് ►സന്ദേശങ്ങൾ 09:26, 18 ജൂലൈ 2020 (UTC)
- താങ്കൾ എതിർപക്ഷത്താണ് എന്നു കരുതി സംസാരിച്ചിട്ടില്ല, താങ്കൾ ചൂണ്ടി കാണിച്ച തിരുത്തലുകൾ ഞാൻ ലേഖനത്തിൽ വരുത്തിയത് ശ്രദ്ധിച്ചുകാണുമെന്ന് കരുതുന്നു. അതുപോലെ വിക്കിയിൽ ഒരോരുത്തരും എഴുതുന്നത് അവരവർക്ക് ഇഷ്ടപ്പെട്ട വിഷയത്തെ സംബന്ധിച്ചാണ്, വിക്കി ശ്രദ്ധേയത അനുസരിച്ച അത് പാലിക്കപെടുന്നുവെങ്കിൽ അത്തരം ലേഖനങ്ങൾക്ക് നിലനിൽപ്പുണ്ട്. Political Families എന്ന വാക്കിന് എന്റെ തർജ്ജിമയിൽ കുഴപ്പമുണ്ടങ്കിൽ താങ്കൾക്ക് അതിനുപകരമായി ഉപയോഗിക്കാൻ പറ്റിയ വാക്കുണ്ടോ എന്നു ഞാൻ മുൻപ് സൂചിപ്പിച്ചിരുന്നു, എന്നാൽ താങ്കൾ അതിനെ പരിഷ്കൃത-ആധുനികസമൂഹവും വിലമതിക്കാത്ത രാഷ്ട്രീയസങ്കല്പമാണ് രാഷ്ട്രീയകുടുംബം എന്നും മറ്റും പറയുകയാണ്, ആത് എന്താണ് എന്നു മനസ്സിലാക്കാനുള്ള കാര്യവിവരം എനിക്കില്ലായിരിക്കാം. "ജനാധിപത്യത്തെക്കുറിച്ചും മൊണാർക്കിയെക്കുറിച്ചും ന്യൂട്രലായ നിലപാടാണ് വിക്കിപീഡിയയ്ക്ക് എന്നു വാദിച്ച താങ്കൾക്ക് അതിന് അവലംബം കാണിക്കാൻ സാധിച്ചില്ല." ഇത് താങ്കൾ കണ്ണടച്ച് ഇരുട്ടാക്കുകയാണ്, ഞാൻ വിക്കിപീഡിയയുടെ ന്യൂട്രാലിറ്റി ലിങ്ക് താങ്കൾക്ക് മുൻപ് കാണിച്ചു തന്നിരുന്നു, ടി വായിച്ചു നോക്കിയിരുന്നെങ്കിൽ സാരാംശം പിടികിട്ടും എന്ന് കരുതുന്നു. ഇവിടെ ജനാധിപത്യത്തെക്കുറിച്ചും, മൊണാർക്കിയെ സംബന്ധിച്ചും, Royal Familiesനെ പറ്റിയും ലേഖങ്ങൾ വരും. അതുപോലെ പരിഷ്കൃത സമൂഹത്തിൽ നടക്കുന്ന കൊലപാതകങ്ങളേ പറ്റിയും ലേഖനങ്ങൾ വരും. അതുപോലെ താങ്കൾ ഇതു പോലെ മറ്റ് പല പട്ടികകളും നിലവിലുണ്ടോ എന്ന് ചോദിച്ചിരുന്നു അതു മുകളിൽ കൊടുത്തിട്ടുണ്ട്. "ഒരു കാര്യം താങ്കളെ ഓർമ്മിപ്പിക്കാം: ജിമ്മി വെയിത്സ് കേരളത്തിൽ വന്ന് വിക്കിപീഡിയെക്കുറിച്ച് സംസാരിച്ച ഒരു വലിയ സ്വതന്ത്ര സോഫ്റ്റ്‍വേർ സമ്മേളനമുണ്ടായിരുന്നു. അന്ന് ജിമ്മി വെയിത്സിനൊപ്പം വേദി പങ്കിടാനും മലയാളം വിക്കിപീഡിയെക്കുറിച്ച് സംസാരിക്കാനും ക്ഷണിക്കപ്പെട്ടയാളാണ് ഞാൻ. താങ്കളെപ്പോലെ പണ്ഡിതനായിരിക്കില്ല. " , ആശംസകൾ, താങ്കളുടെ പ്രവർത്തനങ്ങൾക്ക് നന്ദി, ഇനിയും തുടരുക.
എല്ലാവിധ ആശംസകളും നേരുന്നു, എതെങ്കിലും തരത്തിൽ താങ്കൾക്ക് ഞാൻ പറഞ്ഞത് ശത്രുതാമനോഭാവത്തിലാണ് എന്ന് തോന്നിയതെങ്കിൽ ക്ഷമ ചോദിച്ചുകൊള്ളുന്നു. നന്ദി.--KG (കിരൺ) 17:02, 18 ജൂലൈ 2020 (UTC)