വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)/Archive4
ഇന്റർവിക്കി കണ്ണികൾ
തിരുത്തുകഇതു കുറേ നാളായി നിർദ്ദേശിക്കണം എന്നു വച്ച് ചിന്തയിലിരിക്കുന്നതാണു. ഇന്റർവിക്കി ലിങ്കുകൾ ഇപ്പോ ആൽഫബറ്റിക്കൽ ഓർഡറിലാണല്ലോ. അതിൽ ചെറിയൊരു മാറ്റമാണു സംഗതി.
ഇന്റർവിക്കി ലിങ്കുകളുടെ ആദ്യത്തെ ലിങ്ക് ഇംഗ്ലീഷ് വിക്കി ലിങ്ക് ആക്കുന്നതു നല്ലതല്ലേ. എപ്പോഴും ഉപയോഗിക്കേണ്ടി വരുന്ന ഇന്റർവിക്കി ലിങ്ക് അതാണു. മിക്കപ്പോഴും അതിനെ തിരഞ്ഞു നടക്കേണ്ടി വരുന്നു. അതിനു പകരം ഇംഗ്ലീഷ് വിക്കി ആദ്യത്തെ കണ്ണിയാക്കിയിട്ടു ബാക്കിയുള്ളതിനു നിലവിലുള്ള സ്ഥിതി തന്നെ തുടർന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാവുമോ? --Shiju Alex|ഷിജു അലക്സ് 18:40, 17 ജൂലൈ 2008 (UTC)
- തെലുങ്ക് വിക്കിയിൽ അങ്ങനെയാണ്. മലയാളത്തിൽ അങ്ങനെ വേണമെങ്കിൽ ഇക്കാര്യത്തിന് ഒരു സമവായം രൂപപ്പെടുത്തിയശേഷം pywikipediabot frameworkൽ മാറ്റം വരുത്താൻ ബഗ് ഫയൽ ചെയ്യണം. ഇല്ലെങ്കിൽ അന്തർവിക്കി ബോട്ടുകൾ മാറ്റി സോർട്ടു ചെയ്തുകളയും. --ജേക്കബ് 18:49, 17 ജൂലൈ 2008 (UTC)
ആർക്കും എതിർപ്പില്ലെങ്കിൽ ഇതു ഇമ്പ്ലിമെന്റ് ചെയ്തു കൂടെ. ഈ സംവിധാനം നമ്മുടെ ഇന്റർവിക്കി ആക്ടിവിറ്റികൾക്കു നല്ലതാണെന്ന ഗുണം കൂടെ കണക്കിലെത്താൽ ഇതു ഇമ്പ്ലിമെന്റ് ചെയ്യുവാൻ ഇനിയെന്തിനാ താമസിക്കുനത്. പൂച്ചയ്ക്കാരു മണികെട്ടും എന്ന പ്രശ്നമാണോ?--Shiju Alex|ഷിജു അലക്സ് 19:30, 27 ഓഗസ്റ്റ് 2008 (UTC)
- അനുകൂലിക്കുന്നു തെലുങ്ക് വിക്കിയിൽ ആദ്യം English, പിന്നെ ഭാരതീയഭാഷകൾ हिन्दी , കന്നട, തമിഴ്, മലയാളം എന്നിങ്ങനെയാണ് ഇന്റർവിക്കി ലിങ്കുകളുടെ ഓർഡർ. ഉദാ:[1] കാണുക. — ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദം • സംഭാവനകൾ)
തെലുങ്ക് വിക്കിയിലെ ഇന്റര്വിക്കി കണ്ണികലുടെ വിന്യാസം അതേ പോലെ കോപ്പിയടിക്കണം എന്നു എനിക്കഭിപ്രായമില്ല. പക്ഷെ നമുക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ട ഇംഗ്ലീഷ് വിക്കി കണ്ണി ആദ്യം ഇടണം എന്ന അഭിപ്രായം മാത്രമേ എനിക്കുള്ളൂ. ബാക്കിയുള്ളതൊക്കെ അത്യപൂർവ്വമായി ഉപയോഗിക്കുന്നതാണു. അപ്പോൾ അതതു ലിങ്ക് തെരഞ്ഞ് പോകുന്നതു കൊണ്ടു ദോഷമില്ല. പക്ഷെ ഇംഗ്ലീഷ് വിക്കി ലിങ്ക് അങ്ങനല്ല. ഒരു ലേഖനം ഉണ്ടാക്കപ്പെടുമ്പോൾ തൊട്ട് തന്നെ അതിന്റെ ആവശ്യം വരുന്നു. --Shiju Alex|ഷിജു അലക്സ് 15:39, 4 സെപ്റ്റംബർ 2008 (UTC)
- എതിർക്കുന്നു. അതേ സമയം ഇപ്പോഴുള്ള A,B,C,D... എന്ന ഇംഗ്ലീഷ് അക്ഷരമാല സോർട്ടിനു പകരം അ,ആ,ഇ,ഈ... എന്നുള്ള മലയാള അക്ഷരമാലയിലുള്ള സോർട്ടായിരിക്കും മലയാളത്തിനും, മലയാളം വിക്കിപീഡിയയ്ക്കും കൂടുതൽ ഗുണം ചെയ്യുകയെന്ന് തോന്നുന്നു. അതാകുമ്പോൾ ഇംഗ്ലീഷ് വിക്കി “ഇ”-യിൽ തുടങ്ങുന്നതിനാൽ മുകളിൽ വരികയും ചെയ്യും. --സാദിക്ക് ഖാലിദ് 10:56, 5 സെപ്റ്റംബർ 2008 (UTC)
എന്തു ആവശ്യത്തിനാണു ഈ പുനക്രമീകരണം എന്നു മനസ്സിലാക്കിയിരുന്നെങ്കിൽ സാദിക്ക് അങ്ങനെ പറയുമായിരുന്നില്ല. രണ്ടു സോർട്ട് ലിസ്റ്റിലും "E" എന്ന ഇംഗ്ലീഷ് അക്ഷരവും "ഇ" എന്ന അക്ഷരവും ഉള്ള ഇന്റർവിക്കി ലിങ്കുകൾ കിടക്കുന്ന സ്ഥലം വലിയ വ്യത്യാസം ഒന്നും വരില്ല. പക്ഷെ ഇവിടുത്തെ ഉദ്ദെശം അതല്ല. എപ്പോഴും ആവശ്യമായി വരുന്ന ഇന്റർ വിക്കി ലിങ്ക് ഏറ്റവും ആദ്യം കൊണ്ടു വരിക എന്നതു മാത്രമാണു. ബാക്കിയൊക്കെ എങ്ങനെ കിടന്നാലും (ഇംഗ്ലീഷിൽ സോർട്ട് ചെയ്താലും മലയാളത്തിൽ സോർട്ട് ചെയ്താലും) നമുക്കു വലിയ വ്യത്യാസം ഉണ്ടാവില്ല. പക്ഷെ മലയാളത്തിലുള്ള സോര്ട്ടിങ്ങ് മറ്റു വിക്കികളിൽ നിന്നു വരുന്ന ആൾക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. ഇന്റർ വിക്കി ലിങ്കുകളുടെ ഉദ്ദേശം തന്നെ ഇന്റർവിക്കി ആക്ടിവിറ്റികൾക്കു ആണെന്നു എന്നതു കൂടി ഓർക്കുമ്പോൾ പ്രത്യേകിച്ചും. --Shiju Alex|ഷിജു അലക്സ് 14:21, 5 സെപ്റ്റംബർ 2008 (UTC)
ഇക്കാര്യത്തിലെന്തു തീരുമാനമായി?? തെലുങ്ക് വിക്കിയേക്കാളും നമുക്കനുയോജ്യം ഇംഗ്ലീഷ്, തമിഴ്, ഹിന്ദിയെന്നോ ഇംഗ്ലീഷ് ഹിന്ദി തമിഴെന്നോ തുടങ്ങുന്ന ഓഡറിങ് ആയിരിക്കും--പ്രവീൺ:സംവാദം 07:15, 15 സെപ്റ്റംബർ 2008 (UTC)
- തീരുമാനം എന്താവാൻ? ഇനിയിതു ആരും തിരിഞ്ഞു നോക്കില്ല. മലയാളം വിക്കിയിലെ എല്ലാ നയരൂപീകരനത്തിന്റേയും ഗതി ഇതു തന്നെയാണു. അല്ലെങ്കിൽ പിന്നെ നയം രൂപീകരിക്കുവാൻ വന്ന ആൾ തന്നെ ബലമായി നയം താൾ ഉണ്ടാക്കണം. വോട്ടെടുപ്പിന്റെ നയം/അവലംബം ഇതിന്റെ ഒക്കെ നയം എങ്ങനെയാണു ഉണ്ടായതെന്നു നോക്കിയാൽ ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകും.
- en,ml,he,te,ta... തുടങ്ങിയ ഭാഷ കോഡ് ഉപയോഗിച്ചുള്ള സോർട്ടിങ്ങ് ആണു ഇന്റർവിക്കികണ്ണികളിൽ നടക്കുന്നതു. കോഡ് ഒന്നും മലയാളത്തിൽ അല്ല എന്ന് ഓർക്കുക.
- അതിനാൽ തന്നെ നിലവിലുള്ള സോർട്ടിങ്ങ് അതെ പോലെ പിൻതുടർന്ന്, ഇംഗ്ലീഷ് വിക്കിയെ മാത്രം ആദ്യം ഇട്ട് ഇതിനു ആവശ്യമായ ബഗ്ഗ് ലോഗ് ചെയ്യുകയാണു വേണ്ടതു. ബാക്കി ഹിന്ദിയും തമിഴും ഒക്കെ നിലവിലുള്ളതു പോലെ തന്നെ തുടരട്ടെ. ദയവു ചെയ്തു ഒരു കാര്യമില്ലാത്ത കാര്യത്തിനു ഈ സംവാദം ഇങ്ങനെ അനന്തകാലം നീട്ടരുത്. --Shiju Alex|ഷിജു അലക്സ് 08:43, 15 സെപ്റ്റംബർ 2008 (UTC)
- ഷിജൂ ബഗ് ഫയൽ ചെയ്യൂ--പ്രവീൺ:സംവാദം 08:02, 16 സെപ്റ്റംബർ 2008 (UTC)
bugzilla:15990 --സാദിക്ക് ഖാലിദ് 09:30, 15 ഒക്ടോബർ 2008 (UTC)
മായ്ക്കുക, AFD, IFD, TFD, തുടങ്ങിയവ...
തിരുത്തുക- {{SD}} എന്ന ഫലകത്തിന്റെ പേര് {{പെട്ടെന്ന് മായ്ക്കുക}} എന്നാക്കുന്നതിൽ ആർകെങ്കിലും എതിരഭിപ്രായമുണ്ടോ?
- ഇവിടെയുള്ള പുതിയ തർജ്ജമ ഉപയോഗിക്കുന്നതിൽ വിരോധമുണ്ടോ?
- നിലവിലുള്ള AFD, IFD, TFD, CFD, തുടങ്ങിയ ഫലകങ്ങളെല്ലാം യോജിപ്പിച്ച് ഏതു താളിലും ഉപയോഗിക്കാവുന്ന വിധത്തിൽ {{മായ്ക്കുക}} എന്ന പേരിലേക്ക് മാറ്റുന്നതിനു വിരോധമുണ്ടോ?
ഗുണങ്ങൾ: AFD, IFD, TFD, CFD,... തുടങ്ങിയവയ്ക്ക് {{മായ്ക്കുക}} എന്നും, SD എന്നതിന് {{പെട്ടെന്ന് മായ്ക്കുക}} എന്നും ഉപയോഗികാവുന്നതാണ്. ചിത്രമാണോ, ലേഖനമാണോ, ഫലകമാണോ, എന്നോന്നും ഉപയോക്താവ് അറിയേണ്ടതില്ല, എല്ലാം തനിയെ വന്നോളും. നിലവിലുള്ള കാറ്റഗറികളും ഇന്റെർവിക്കികളും മറ്റും അതേ പോലെ നിലനിൽകുന്നതാണ്. എല്ലാ ഡിലീഷൻ ഫലകങ്ങളും ഒരു ഫലകത്തിനു കീഴിൽ ക്രമീകരിക്കാം,... കൂടാതെ വിക്കി കുറച്ചുകൂടി യൂസർഫ്രണ്ട്ലിയാക്കാൻ ഇത് സഹായകരമാവുമെന്ന് കരുതുന്നു. കുറിപ്പ്: ഈ ആവശ്യത്തിലേക്ക് {{ഒഴിവാക്കുക}} (പൂർണ്ണമല്ല) എന്നൊരെണ്ണം തുടങ്ങി വെച്ചിരുന്നു. --സാദിക്ക് ഖാലിദ് 15:40, 22 ഒക്ടോബർ 2008 (UTC)
നല്ല നിർദ്ദേശങ്ങൾ. പിന്നെ SD, IFD ഇതൊക്കെ റീഡയറക്ട് പേരുകൾ മാത്രമാണല്ലോ. അതിനാൽ നിലവിൽ ഉപയോഗത്തിൽ വ്യത്യാസം ഒന്നും വരുന്നുമില്ല. --Shiju Alex|ഷിജു അലക്സ് 15:52, 22 ഒക്ടോബർ 2008 (UTC)
- അനുകൂലിക്കുന്നു--അഭി 17:34, 22 ഒക്ടോബർ 2008 (UTC)
മുന്നോട്ടുപോകാം. --സിദ്ധാർത്ഥൻ 18:53, 22 ഒക്ടോബർ 2008 (UTC)
ചെയ്തുകൊണ്ടിരിക്കുന്നു... --സാദിക്ക് ഖാലിദ് 10:01, 29 ഒക്ടോബർ 2008 (UTC)
ചെയ്തു പരിശോധിച്ച് നോക്കിയിട്ട് എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കിൽ നിർദ്ദേശിക്കാവുന്നതാണ് --സാദിക്ക് ഖാലിദ് 10:05, 19 നവംബർ 2008 (UTC)
നാമാന്തരം
തിരുത്തുകവിക്കിയിപീഡിയയിലെ നാമമേഖലകൾക്ക് (Namespace) നാമാന്തരങ്ങൾ (Alias) കൊടുക്കുന്നതിനുള്ള അഭിപ്രായം തേടുന്നു. ഇതുകൊണ്ടുള്ള ഉപയോഗം [[വിക്കിപീഡിയ:സമവായം]] എന്ന് കൊടുക്കുന്നതിനു പകരം [[വി:സമവായം]] എന്ന് ഉപയോഗിക്കാം, കൂടാതെ യു.അർ.എൽ -കൾ http://ml.wikipedia.org/wiki/വിക്കിപീഡിയ:സമവായം എന്നതും http://ml.wikipedia.org/wiki/വി:സമവായം എന്നും ഉപയോഗിക്കാം.
Wikipedia -> വിക്കിപീഡിയ (നിലവിലില്ല!) WP -> വിക്കിപീഡിയ വി -> വിക്കിപീഡിയ വിസം -> വിക്കിപീഡിയ സംവാദം ഉ -> ഉപയോക്താവ് ഉസം -> ഉപയോക്താവിന്റെ സംവാദം ചി -> ചിത്രം ചിസം -> ചിത്രത്തിന്റെ സംവാദം ഫ -> ഫലകം ഫസം -> ഫലകത്തിന്റെ സംവാദം സ -> സഹായം സസം - > സഹായത്തിന്റെ സംവാദം വി -> വിഭാഗം വിസം -> വിഭാഗത്തിന്റെ സംവാദം ക -> കവാടം കസം -> കവാടത്തിന്റെ സംവാദം
ഇതിൽ വിഭാഗം എന്നത് മാറ്റി സൂചിക എന്നാകിയാലോ എന്ന് പ്രവീൺ മുമ്പ് പറഞ്ഞതായ് തോന്നുന്നു. അതൊരു നല്ല അഭിപ്രായമല്ലേ?. വിഭാഗം എന്നത് നാമന്തരമായും (Alias) ചേർക്കാം --സാദിക്ക് ഖാലിദ് 16:45, 2 ജൂൺ 2008 (UTC)
വിഭാഗമെന്നുള്ളത് തീർച്ചയായും മാറ്റണം. മീഡിയാവിക്കി സന്ദേശങ്ങൾ മലയാളീകരിക്കുമ്പോൾ ഞാൻ ഏറ്റവും അധികം പെട്ടു പോയതു ഈ ഒരു വാക്കിലാണ്. പക്ഷെ സൂചിക എന്നു വേണമോ എന്നു നമുക്കു ചർച്ച്യ്ക്കിട്ടു തീരുമാനിക്കാം. കാറ്റഗറി എന്നതിനു പറ്റിയ ഒരു മലയാളം വാക്കാണ് വേണ്ടത്.
അതേ പോലെ Wikipedia എന്ന നേംസ്പേസ് നമ്മൾക്കില്ല എന്നതു ഞാൻ ഈ അടുത്താണു മനസ്സിലാക്കിഅയ്തു. അതും വലരെ അത്യാവശ്യം.
ബക്കിയുൾലതു ചർച്ച ചെയ്ത് തീരുമാനിക്കാം.--ഷിജു അലക്സ് 16:57, 2 ജൂൺ 2008 (UTC)
- ഇനം
- തരം
- വകുപ്പ്
- വർഗ്ഗം
--78.93.113.98 18:49, 2 ജൂൺ 2008 (UTC)
- വിസം,സസം,ചിസം എന്നീ പദങ്ങൾ അതേപടി അലിയാസ് നെയിം ആയി ഉപയോഗിക്കുന്നതിനോട് യോജിക്കുന്നില്ല.വിക്കിപീഡിയ പരിചയമുള്ളവർക്ക് ഇതൊരു എളുപ്പം ആയി തോന്നാം. പക്ഷേ ഒരു പുതിയ ഉപയോക്താവ് വന്നാൽ അവൻ/അവൾ വിസം,ചിസം,സസം എന്നൊക്കെ കണ്ടാൽ അന്തം വിട്ടിരിക്കും!!! കൂട്ടത്തിൽ പറയട്ടെ ഇപ്പോൾ വിക്കിപീഡിയയെ പറ്റിയുള്ള ഒരു പ്രധാന പരാതി ഇതിന്റെ ഉപയോഗിക്കാനുള്ള എളുപ്പക്കുറവാണ്(User friendly less). ഇത് കുറച്ചെങ്കിലും പരിഹരിക്കാനുള്ള ഒരു വഴി അക്ഷരങ്ങൾക്കിടയിൽ പൂർണ്ണ വിരാമം ഇടുക എന്നുള്ളതാണ്. ഉദാഹരണമായി വിക്കിപീഡിയ സംവാദം എന്നു വേണ്ടിടത്ത് വി.സം.. അപ്പോൾ അത് എന്തിന്റെയോ ചുരുക്കെഴുത്ത് ആണെന്നെങ്കിലും ഒരു പുതിയ ഉപയോക്താവിന് മനസിലാകും--അനൂപൻ 07:53, 3 ജൂൺ 2008 (UTC)
- ഇംഗ്ലീഷ് പീഡിയയിൽ WP:VP എന്ന് ടൈപ്പ് ചെതാൽ Wikipedia:Village Pump എന്ന താളിലേക്കാണ് പോകുന്നത്. അതുപോലെ തന്നെയാണ് ഇവിടെയും ഉദ്ദേശിക്കുന്നത്. ഇത് പുതുമുഖങ്ങളെ എങ്ങിനെ ബാധിക്കും? നിലവിലുള്ളവയിൽ മറ്റം വരുത്തുന്നില്ലല്ലോ, ഒരു കുറുക്കുവഴികൂടി ചേർക്കുകയല്ലെ ചെയ്യുന്നത് --സാദിക്ക് ഖാലിദ് 09:01, 3 ജൂൺ 2008 (UTC)
കുറുക്കുവഴികൾ ഇടുമ്പോൾ അതിന്റെ ഇടയിൽ കുത്തും കോമയും ഒന്നും വേണ്ട. പിന്നെ ഇതൊക്കെ അലിയാസുകൾ ആണ്. പുതു മുഖങ്ങൾക്ക് ഉപയോഗിക്കാൻ വിക്കിപീഡിയ , സംവാദം തുടങ്ങിയ പൂർണ്ണ നെംസ്പെസുകൾ ഉണ്ട്. --ഷിജു അലക്സ് 09:07, 3 ജൂൺ 2008 (UTC)
- അനുകൂലിക്കുന്നു-ഏലിയാസ് പരിപാടിയെ പൂർണമായും അനുകൂലിക്കുന്നു. സംഗതി എത്രയും പെട്ടന്ന് നടപ്പിലാക്കുന്നോ അത്രയും നല്ലത്--അഭി 09:11, 3 ജൂൺ 2008 (UTC)
- അനുകൂലിക്കുന്നു നല്ല നിർദ്ദേശങ്ങൾ വളരെ പെട്ടെന്ന് പ്രാവർത്തികമാക്കിയാൽ കൊള്ളാം. ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാവർക്കും അഭിനന്ദനങ്ങൾ --സുഗീഷ് 14:08, 3 ജൂൺ 2008 (UTC)
ബഗ് ചേർത്തിട്ടുണ്ട് --സാദിക്ക് ഖാലിദ് 06:39, 6 ഒക്ടോബർ 2008 (UTC)
$namespaceAliases = array( 'അംഗം' => NS_USER, 'ഉ' => NS_USER, 'അംഗങ്ങളുടെ സംവാദം' => NS_USER_TALK, 'ഉസം' => NS_USER_TALK, 'ചി' => NS_IMAGE, 'ചിസം' => NS_IMAGE_TALK, 'ഫ' => NS_TEMPLATE, 'ഫസം' => NS_TEMPLATE_TALK, 'വി' => NS_CATEGORY, 'വിസം' => NS_CATEGORY_TALK, 'സ' => NS_HELP, 'സസം' => NS_HELP_TALK, );
എന്നിവ ചേർത്തിട്ടുണ്ട്. വി, വിസം ഒഴികെയുള്ളവയെല്ലാം ഇപ്പോൾ തന്നെ ഉപയോഗിച്ചു തുടങ്ങാം. വി, വിസം (CATEGORY, CATEGORY_TALK) എന്നിവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം വിഭാഗം (CATEGORY) എന്നത് വർഗ്ഗം എന്ന് മാറ്റാൻ വേണ്ടി ബഗ്ഗ് ഫയൽ ചെയ്തതുകൊണ്ട്, വ, വസം എന്ന പേരിലേക്ക് മാറ്റി, വി, വിസം എന്നിവ വിക്കിപീഡിയ, വിക്കിപീഡീയ സംവാദം എന്നിവയ്ക്ക് പിന്നീട് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഉണ്ടായേക്കാവുന്ന കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടിയാണിത്. --സാദിക്ക് ഖാലിദ് 08:34, 25 ഒക്ടോബർ 2008 (UTC)
- BTW, നാമാന്തരം എന്നാൽ നാമങ്ങൾ തമ്മിലുള്ള വ്യത്യാസം എന്നല്ലേയുള്ളു? വ്യത്യാസപ്പെടുത്തലാണെങ്കിൽ നാമാന്തരണം എന്നു വേണ്ടേ??--പ്രവീൺ:സംവാദം 06:35, 26 ഒക്ടോബർ 2008 (UTC)
>> സമവായം എന്നാൽ>> സമവായം എന്ന പദത്തിന് വേർപിരിച്ചെടുക്കാനാവാത്ത വിധം ഒന്നിച്ചിരിക്കുന്നത്എന്നാണ് ഉദ്ദേശിക്കുന്നത് എന്നാണെന്റെ അറിവ്. ഉദാഹരണം: മൺകുടം; മൺകുടത്തിൽ നിന്നു മണ്ണെടുത്താൽ, കുടമില്ലാതാകുന്നു. സംയുക്താഭിപ്രായമെന്നോ, നാനാർഥമെന്നോ അർഥമില്ല എന്നു തോന്നുന്നു. വ്യാകരണപണ്ഡിതർ എന്തുപറയുന്നു? അറിയാൻ കൗതുകം.- ബിപിൻ 09:56, 25 ഒക്ടോബർ 2008 (UTC)
'mlwiki' => array( 'വിക്കി' => NS_PROJECT, 'വിക്കിസം' => NS_PROJECT_TALK, 'Wikipedia' => NS_PROJECT, 'WP' => NS_PROJECT, ),
വിക്കി, വിക്കിസം, Wikipedia, WP എന്നിവകൂടി ചേർത്തിട്ടുണ്ട് --സാദിക്ക് ഖാലിദ് 06:14, 28 ഒക്ടോബർ 2008 (UTC)
- ഉദാഹരണങ്ങൾ കണ്ണിരൂപത്തിൽ തന്നാൽ ഉപകാരം- സൗദിയിൽ നിന്നും --212.138.47.16 10:38, 29 ഒക്ടോബർ 2008 (UTC)
ലേഖനം തിരഞ്ഞെടുക്കുന്നതിനു മുൻപ് സൈറ്റ് നോട്ടീസ്
തിരുത്തുകചാലക്കുടീയിൽ നടന്ന വിക്കിമീറ്റിൽ ഉയർന്നു വന്ന ഒരു അഭിപ്രായമാണ്. ഒരു ലേഖനം തിരഞ്ഞെടുത്ത ലേഖനമാക്കുന്നതിന് 2 ദിവസം മുൻപ് അതിനെ നിരൂപണം നടത്തുന്നതിനായി സൈറ്റ് നോട്ടീസ് ഇടുന്നതിനെക്കുറീച്ച് എല്ലാവരുടെയും അഭിപ്രായം ക്ഷണിക്കുന്നു. --Vssun 10:44, 31 ഒക്ടോബർ 2008 (UTC)
- അനുകൂലിക്കുന്നു--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 10:49, 31 ഒക്ടോബർ 2008 (UTC)
- അനുകൂലിക്കുന്നു--ജേക്കബ് 14:39, 31 ഒക്ടോബർ 2008 (UTC)
- അനുകൂലിക്കുന്നു--ബിപിൻ 06:44, 1 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു തിരഞ്ഞെടുക്കാൻ തീരുമാനിച്ചു കഴിഞ്ഞ് സൈറ്റ് നോട്ടീസ് ഇട്ട ശേഷം ഒരാഴ്ചയെങ്കിലും കഴിഞ്ഞിട്ട് തിരഞ്ഞെടുക്കുന്നതാകും നല്ലത്. രണ്ട് ദിവസം എന്നത് കാര്യമായ ഗുണമുണ്ടാക്കുമോ എന്ന് സംശയം ഉണ്ട് --ചള്ളിയാൻ ♫ ♫ 06:59, 1 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു --സാദിക്ക് ഖാലിദ് 07:15, 1 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു രണ്ട് ദിവസം എന്നത് എന്നതു കൂട്ടിയാൽ നന്നായിരിക്കും --ഷാജി 21:21, 1 നവംബർ 2008 (UTC)
- നിഷ്പക്ഷം - സൈറ്റ് നോട്ടീസിന്റെ ഉദ്ദേശം ഇതല്ലല്ലോ. പക്ഷെ നമുക്ക് തൽക്കാലം നോട്ടീസിലിടാൻ സംഗതികൾ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ഇങ്ങനെ പോകട്ടെ. ഇപ്പോൾ തൽക്കാലം 2 ദിവസം സൈറ്റ് നോട്ടീസിൽ ഇടുന്നതു കൊണ്ട് കുഴപ്പമില്ലെങ്കിലും, ഇതു ഒരു സ്ഥിരം സംവിധാനം ആക്കരുത്. നമ്മുടെ പീർറിവ്യൂ സംവിധാനം സജീവമാക്കുകയാണു വേണ്ടത്. വേണമെങ്കിൽ പ്രധാനതാളിൽ വിക്കിവാർത്തകൾ എന്നയിടത്താക്കാം ഈ അറിയിപ്പിന്റെ സ്ഥാനം. പക്ഷെ അതിനു നിലവിലുള്ള ലേ ഔട്ട് റീഡിസൈൻ ചെയ്യണം. ഇപ്പോൾ വിക്കിവാർത്തകൾ ആരും കാണുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല. അതേ പോലെ വിക്കിസമൂഹം എന്ന താളിലും ഇതിന്റെ അറിയിപ്പ് വരാം. എന്തായാലും തൽക്കാലം 2 ദിവസം സൈറ്റ് നോട്ടീസിൽ ഇടുന്ന സംവിധാനത്തിനു കുഴപ്പമൊന്നും ഇല്ല. പക്ഷെ അതിന്റെ കാലാവധി 2 ദിവസത്തിൽ കൂടുതൽ വേണ്ട.--Shiju Alex|ഷിജു അലക്സ് 08:19, 2 നവംബർ 2008 (UTC)
--സാദിക്ക് ഖാലിദ് 08:50, 23 ഡിസംബർ 2008 (UTC)
ഗുണമേന്മ
തിരുത്തുകഗുണമേന്മയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കം തരം തിരിക്കുന്നതിനെ കുറിച്ച് ലിസ്റ്റിൽ നടന്ന സംവാദത്തിന്റെ തുടർച്ചയാണിത്. ഇതിനു വേണ്ടി {{ഗുണമേന്മ}} എന്ന ഒരു ഫലകയും ഉപഫലകങ്ങളും തയ്യാറാക്കി വെച്ചിട്ടുണ്ട്. ഇതു വഴി ഗുണമേന്മയുടെ അടിസ്ഥനത്തിൽ കാറ്റഗറൈസേഷൻ നടന്നോളും. ആദ്യപടി എന്ന നിലയിൽ ഇത് ലേഖനങ്ങളിൽ നടപ്പാക്കുവാനാണ് ഉദ്ദേശിക്കുന്നത്. 0-അപൂർണ്ണം, 1-തുടക്കം, 2-നല്ലത്, 3-ശരാശരി, 4-വളരെ നല്ലത്, 5-തിരഞ്ഞെടുക്കാവുന്നവ, ഇതിനു മുകളിൽ താരലേഖനം എന്ന ഗണത്തിൽ വരുന്ന തിരഞ്ഞെടുത്തവയും. (താരകലേഖനങ്ങൾക്ക് 5 ശരികളും ഉണ്ടാവേണ്ടതാണ്. നിലവാരം മെച്ചപ്പെടുത്തിയതിനു ശേഷം മാത്രം അവ ഉൾപെടുത്തിയാൽ മതിയെന്ന് തോന്നുന്നു.) ഇതാണ് ഇപ്പോൾ ശരിയുടെ എണ്ണത്തിന്റെ കൊടുത്തിരിക്കുന്ന വർഗ്ഗീകരണം. ഇതിൽ എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ? ഏതൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എത്ര ശരി കൊടുക്കണമെന്ന് തീരുമാനിക്കേണ്ടതുണ്ട്. അവ ഏതൊക്കെയായിരിക്കണമെന്ന് ദയവായി അറിയിക്കുക. ലേഖനത്തെ കുറിച്ച് വ്യക്തമായ ഒരു നിർവചനവും അതിനൊരു അവലംബവും ഉണ്ടെങ്കിൽ ഒരു മാർക്ക് കൊടുക്കാമെന്ന് തോന്നുന്നു. ഇതിലേക്ക് കൂടുതൽ പേരുടെ അഭിപ്രായം തേടുന്നു --സാദിക്ക് ഖാലിദ് 09:38, 9 ഒക്ടോബർ 2008 (UTC)
- ഒരു സംശം. അപ്പോൾ ഇതനുസരിച്ച് 0 മാർക്ക് ഉള്ളവ മാത്രമേ അപൂർണ്ണ ലേഖനം (സ്റ്റബ്) ആവുകയുള്ളോ?--അഭി 10:01, 9 ഒക്ടോബർ 2008 (UTC)
!!! ഒന്നാന്തരം ഒരാശയമാണ് സാദിക്കിന്റേത്. എന്നാൽ ഒരു ലേഖനത്തിന് ഗുണസൂചിക നൽകുമ്പോൾ അത് വ്യക്തിനിഷ്ഠമാവാതെ, തികച്ചും വസ്തുനിഷ്ഠമാകുന്നതിന്, പൊതുവായി ഒറ്റമാനദണ്ഡം മാത്രം മതിയാകില്ല എന്നു തോന്നുന്നു. ചില ഉപമാനദണ്ഡങ്ങൾ താഴെ കൊടുക്കുന്നു:
ഉള്ളടക്കം:
- നിർ വചനം മാത്രം: 1 പോയിന്റ് ;
- ലഘുവിവരണം കൂടി ഉള്ളത് : 2 പോയിന്റ് ;
- ഒരു സ്കൂൾ ഫൈനൽ വരെ പഠിച്ച ഒരാൾക്ക് അനയാസം മനസിലാക്കാവുന്നത്ര മാത്രം ഉള്ളടക്കമുള്ളത്: 3 പോയിന്റ് ;
- സാമാന്യം കോളേജു വിദ്യാഭ്യാസം ലഭിച്ച ഒരാൾക്ക് മനസിലാവുന്നത്രത്തോളം ഉള്ളടക്കമുള്ളത് : 4 പോയിന്റ് ;
- അതിൽക്കൂടുതൽ വിവരങ്ങൾ ഉള്ളത് : 5 പോയിന്റ്
ശൈലി:
- ആശയം വ്യക്തമാകത്തക്കവണ്ണം ലളിതമായ വാക്കുകൾ ഉപയോഗിക്കുന്നത് : 5 പോയിന്റ്
- സാമാന്യം പ്രചാരത്തിലുള്ള മലയാള സാങ്കേതികപദങ്ങൾ ഉപയോഗിച്ച്, ആശയം വ്യക്തമാകുന്നത് : 4 പോയിന്റ്
- വിക്കിയിലുള്ള മറ്റു ലേഖനങ്ങളുടെ സഹായത്തോടെ മനസ്സിലാക്കാൻ പറ്റുന്നത്: 3 പോയിന്റ് ;
- ആശയങ്ങൾ അത്ര വ്യക്തമാവാത്ത രീതിയിലെഴുതിയവ: 2 പോയിന്റ് ;
- സങ്കീർണമായ പദങ്ങൾ ഉപയോഗിക്കുന്നവ : 1 പോയിന്റ് ;
ലേഖനസംവിധാനം ( ലേ-ഔട്ട് ) :
- ഒന്നോ രണ്ടോ ഖണ്ഡികയിൽ ചെറുതലക്കെട്ടുകളില്ലാതെ എഴുതിയത് : 1 പോയിന്റ് ;
- ഖണ്ഡിക തിരിച്ച് ചെറുതലക്കെട്ടോടെ ഉദാഹരണ സഹിതം എഴുതിയത് : 2 പോയിന്റ് ;
- ആധാരസൂചികയും പുറംകണ്ണികളും ഉള്ളവ : 3 പോയിന്റ് ;
- ഉചിതമായ ചിത്രങ്ങളുടെയും മറ്റും സഹായത്തോടെ എഴുതിയത് : 4 പോയിന്റ് ;
- കൂടുതൽ പകിട്ടുള്ളത്: 5 പോയിന്റ് .
എന്നിട്ട്, മൊത്തം 3 പോയിന്റിൽ താഴേയുള്ളവ അപൂർണ്ണമായും, 5 പോയിന്റോ താഴേയോ ഉള്ളവ തുടക്കമായും, 6 പോയിന്റുള്ളവ നല്ലതായും, 7 പോയിന്റുള്ളവ -ശരാശരിയായും, 9 പോയിന്റുള്ളവ-വളരെ നല്ലതായും, 11-തിരഞ്ഞെടുക്കാവുന്നവയായും വിധിക്കാം. ഇക്കാര്യത്തിൽ കൂടുതൽ ചർച്ച പ്രതീക്ഷിക്കുന്നു.-- ബിപിൻ 14:09, 9 ഒക്ടോബർ 2008 (UTC)
- ബിപിൻ ചേട്ടന്റെ നിർദ്ദേശങ്ങൾ നന്നായിരിക്കുന്നു. പക്ഷെ സാദിക് ഭായ് ഉദ്ദേശിച്ച ഘടനയിൽ നിന്ന് വ്യസ്ത്യസ്തമാണല്ലോ--അഭി 16:02, 9 ഒക്ടോബർ 2008 (UTC)
വലിയ വ്യത്യാസം ഒന്നും ഇല്ല. മൊത്തം പൊയിന്റ് നോക്കി ഗുണമെന്മ നിശ്ചയിച്ചാൽ മതി. ബിപിൻ നന്നായി ചിന്തിച്ചു തന്നെ നിർദ്ദേശങ്ങൾ വച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. എന്തായാലും കൂടുതൽ പേരുടെർ അഭിപ്രായം വരട്ടെ. അതിനനുസരിച്ച് നമുക്കു സമവായത്തിലെത്താം. --Shiju Alex|ഷിജു അലക്സ് 16:08, 9 ഒക്ടോബർ 2008 (UTC)
- ബിപിന്റെ നിർദ്ദേശങ്ങൾ നന്നായിരിക്കുന്നു. അതോടൊപ്പം കുറച്ചു കാര്യം കൂടി. വസ്തുനിഷ്ഠതയും സമഗ്രതയും - തെളിവ് ചേർക്കേണ്ട വസ്തുതകളുടെ എണ്ണത്തെ ഗുണസൂചികയിൽ ഉൾപ്പെടുത്താം. സമഗ്രത അളക്കാൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ അതും ചെയ്യാം. പിന്നെ ലേഖന സംവിധാനത്തിൽ കൂടുതൽ പകിട്ടുള്ളത് എന്നത് എന്താണ് ഉദ്ദേശിച്ചത്? ഇത് പലപ്പോഴും വ്യക്തിനിഷ്ഠമാകില്ലേ?
- ഈ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ആരാണ് പരിശോധിക്കുക? ആരാണ് ഗുണസൂചിക തയ്യാറാക്കുക. അതിന് എന്തെങ്കിലും ഓട്ടോമേറ്റഡ് സംവിധാനം ഉണ്ടാകുമോ? --സിദ്ധാർത്ഥൻ 16:49, 9 ഒക്ടോബർ 2008 (UTC)
ഈ ആശയങ്ങൾ വളരെ നന്നായിരിക്കുന്നു. ഉപമാനദണ്ഡങ്ങൾ ഉപയോഗിക്കുന്നത് വളരെ നന്നായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. ഒരു ഫലകം ഉണ്ടാക്കി കുറച്ചു ലേഖനങ്ങളിൽ പരീക്ഷിച്ചാൽ നന്നായിരിക്കും. കൂടുതൽ പകിട്ടുള്ളത് എന്നതിന്റെ കൂടെ ലേഖനത്തിന്റെ flow കൂടി കണക്കിലെടുക്കാം. കാറ്റഗറി മാറ്റുമ്പോൾ ഗുണമേന്മ കൂടി ചേർക്കാൻപറ്റിയിരുന്നെങ്കിൽ നന്നായിരുന്നു! --ഷാജി 16:52, 9 ഒക്ടോബർ 2008 (UTC)
- കണിശമായി ചിന്തിച്ച് എഴുതിയിരിക്കുന്നു. ബിപിന് അഭിനന്ദനങ്ങൾ
"ലേഖനസംവിധാനം ( ലേ-ഔട്ട് ) - കൂടുതൽ പകിട്ടുള്ളത്: 5 പോയിന്റ് ." കൂടുതൽ പകിട്ട് എന്നതിനേക്കാൾ കൂടൂതൽ യുക്തിസഹമായ രീതിയിൽ വിവരിച്ചിരിക്കുന്നതോ എന്നോ മറ്റോ ആക്കിക്കൂടെ? ഉള്ളടക്കം:
- അതിൽക്കൂടുതൽ വിവരങ്ങൾ ഉള്ളത് : 5 പോയിന്റ് -> എന്നത് എക്സൈക്ലോപീഡിക് സ്റ്റാൻഡേർഡിൽ എഴുതപ്പെട്ടത് എന്നോ മറ്റോ അക്കാമോ? --ചള്ളിയാൻ ♫ ♫ 04:31, 10 ഒക്ടോബർ 2008 (UTC)
>>>
- വിക്കി ലേഖനങ്ങളുടെ ഗുണനിലവാരം നിർണ്ണയിക്കുന്നതിന് ഒരു മാനദണ്ഡം ഉണ്ടാക്കുക എന്ന മൗലിക പ്രവൃത്തിയാണ് സാദിഖ് ചെയ്തത്. (ഇതര വിക്കികളിൽ ഇപ്രകാരമൊരാശയം കണ്ടില്ല).ആ ഗുണനിലവാരപരിശോധന വസ്തുനിഷ്ഠമാക്കാനായി (Objective) മാനദണ്ഡങ്ങൾ അല്പം വിപുലമാക്കുകമാത്രണ് എന്റെ ഉദ്ദേശം. എന്നാൽ സിദ്ധാർത്ഥൻ, ലേഖനത്തിന്റെ വസ്തുനിഷ്ഠതയാണു പറയുന്നത്. (ആധികാരികതയല്ലേ ഉദ്ദേശിച്ചത് ?) സിദ്ധാർത്ഥൻ, ഷാജി, ചള്ളിയാൻ എന്നിവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് താഴെക്കാണുന്ന വിധം വിപുലമാക്കുന്നു.
ആധികാരികത:
- ലേഖനത്തിൽ പറയുന്ന കാര്യങ്ങൾ വാസ്തവമോ അല്ലെങ്കിൽ അതാതു മേഖലകളിൽ പണ്ഡിതന്മാർ അംഗീകരിച്ചവയാണോ = 3 പോയിന്റ്
- ഒരിക്കൽ തള്ളിക്കളഞ്ഞ ആശയം നിലവിലുണ്ടെന്ന രീതിയിൽ എഴുതിയിട്ടുണ്ടോ = -2 പോയിന്റ്
- ലേഖകന്റെ(രുടെ) സ്വന്തം അഭിപ്രായം/ ചായ് വ് ലേഖനത്തിലുണ്ടോ = - 1 പോയിന്റ്
സമഗ്രതയും ഒഴുക്കും:
- ലേഖനത്തിന്റെ മുഖ്യവിഷയത്തിലെ ഉപവിഷയങ്ങളും ബന്ധവിഷയങ്ങളും എത്രമാത്രമുണ്ട് = 1 മുതൽ 3 വരെ പോയിന്റുകൾ
- വിഷയങ്ങൾ, ലഘുവായവയിൽ നിന്ൻ സങ്കീർണമായവയിലേക്കു എത്രത്തോളം ക്രമമായി പുരോഗമിക്കുന്നു = 1 മുതൽ 3 വരെ പോയിന്റുകൾ
ലേഖനത്തിന്റെ ഗുണനിലവാരം ഉപയോക്താക്കളാണു നിശ്ചയിക്കേണ്ടത്. അതാണല്ലോ വിക്കി രീതി? അതിന്, ലേഖനത്തിൽ ഗുണനിലവാരനിർണ്ണയത്തിനായി ഒരു ബട്ടൺ ഉണ്ടാക്കാം. ബട്ടണമർത്തുമ്പോൾ, (ഒരു പോപ്പപ് വിൻഡോയിൽ?) മാനദണ്ഡങ്ങളും അതിനു നേരേ ഓരോ മൂല്യത്തിനും നേരേ ഓപ്ഷൻ ബട്ടണുകളും പ്രത്യക്ഷപ്പെടുന്നു. ഉപയോക്താവ്, എല്ലാ ഓപ്ഷനുകളും ചെയ്ത ശേഷം സേവു ചെയ്യുമ്പോൾ കിട്ടിയ ആകെ പോയിന്റ്, അതുവരെ ലേഖനത്തിനു കിട്ടിയ പോയിന്റിനോടു കൂട്ടി ശരാശരി കാന്നുന്നു. അതനുസരിച്ച്, ലേഖനത്തിൽ, തുടക്കം/നല്ലത്/ശരാശരി/ വളരെ നല്ലത്/തിരഞ്ഞെടുക്കാവുന്നത് എന്നൊക്ക ഫലകങ്ങൾ പ്രത്യക്ഷപ്പെടുന്നു.
'കൂടുതൽപകിട്ട് ' പിഴച്ചു. ചള്ളിയാൻ, എക്സൈക്ലോപീഡിക് സ്റ്റാൻഡേർഡ് എന്നത് കുറച്ചുകൂടി വ്യക്തമാകിയാൽ നന്നായിരുന്നു; പല പീഡികകളിലും വ്യത്യസ്ഥമായാണ് ലേഖനസമ്പ്രദായം.
ചർച്ചയിൽ എല്ലാവർക്കും നന്ദി. കൂടുതൽ ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു. - ബിപിൻ 11:54, 10 ഒക്ടോബർ 2008 (UTC)
ഗുണമേന്മ മാനദണ്ഡം ചെറിയ മാറ്റങ്ങളോടെ
തിരുത്തുകചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് ഇതൊന്ന് പരിശോധിക്കാമോ?
(മൊത്തം ലഭിക്കാവുന്ന കൂടിയ മാർക്ക് 20)
മാർക്കുകളും അവയ്ക്ക് സ്വയം ചേർക്കപ്പെടുന്ന വിഭാഗങ്ങളും:
- 0 മുതൽ 4 വരെ മാർക്ക് ലഭിച്ചത് - അപൂർണ്ണലേഖനങ്ങൾ
- 5 മുതൽ 8 വരെ മാർക്ക് ലഭിച്ചത് - തുടക്കം മാത്രമുള്ള ലേഖനങ്ങൾ
- 9 മുതൽ 12 വരെ മാർക്ക് ലഭിച്ചത് - സാമാന്യം നല്ലലേഖനങ്ങൾ
- 13 മുതൽ 16 വരെ മാർക്ക് ലഭിച്ചത് - ശരാശരി നിലവാരത്തിലുള്ള ലേഖനങ്ങൾ
- 17 മുതൽ 19 വരെ മാർക്ക് ലഭിച്ചത് - വളരെ നല്ലലേഖനങ്ങൾ
- 20 മാർക്ക് ലഭിച്ചത് - തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
- -1 മുതൽ -5 വരെയുള്ള പ്രതികൂല മാർക്ക് മാത്രം ലഭിച്ചവ - നീക്കം ചെയ്യാവുന്ന ലേഖനങ്ങൾ
ഉള്ളടക്കം: (കൂടിയ മാർക്ക്: 5)
- നിർവചനം മാത്രം ഉള്ളത്: 1 പോയിന്റ് ;
- നിർവചനത്തോടൊപ്പം ലഘുവിവരണം കൂടി ഉള്ളത് : 2 പോയിന്റ് ;
- പ്രാഥമിക/മദ്ധ്യമതല വിദ്യാഭ്യാസം ലഭിച്ച ഒരാൾക്ക് അനായാസം മനസിലാക്കാവുന്നത്ര ഉള്ളടക്കമുള്ളത്: 3 പോയിന്റ് ;
- ബിരുദമോ തത്തുല്യ വിദ്യാഭ്യാസമോ ലഭിച്ച ഒരാൾക്ക് മനസിലാക്കാവുന്നത്ര ഉള്ളടക്കമുള്ളത്: 4 പോയിന്റ് ;
- വിജ്ഞാനകോശ നിലവാരത്തിൽ അഥവാ ആഴത്തിലുള്ള ഉള്ളടക്കത്തോട് കൂടിയത്: 5 പോയിന്റ്;
ശൈലി: (കൂടിയ മാർക്ക്: 5)
- ലളിതമായ വാക്കുകൾ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത്: 5 പോയിന്റ്
- സാമാന്യം പ്രചാരത്തിലുള്ള മലയാള സാങ്കേതികപദങ്ങൾ ഉപയോഗിച്ച്, ആശയം വ്യക്തമാകുന്നത് : 4 പോയിന്റ്
- വിക്കിപീഡിയയിലുള്ള മറ്റു ലേഖനങ്ങളുടെ സഹായത്തോടെ ആശയം മനസ്സിലാക്കാൻ പറ്റുന്നത്: 3 പോയിന്റ് ;
- ഇതര സ്രോതകളുടെ സഹായത്തോടെ ആശയം മനസ്സിലാക്കാൻ പറ്റുന്നത്: 2 പോയിന്റ് ;
- സങ്കീർണമായ പദങ്ങൾ ഉപയോഗിച്ച് ആശയം വ്യക്തമാക്കുന്നത്: 1 പോയിന്റ് ;
ലേഖനസംവിധാനം: (കൂടിയ മാർക്ക്: 5)
- ഒന്നോ രണ്ടോ ഖണ്ഡികയിൽ ചെറുതലക്കെട്ടുകളില്ലാതെ എഴുതിയത് : 1 പോയിന്റ് ;
- ഖണ്ഡിക തിരിച്ച് ചെറുതലക്കെട്ടോടെ ഉദാഹരണ സഹിതം എഴുതിയത് : 2 പോയിന്റ് ;
- കൂടുതൽ വിവരങ്ങളോടുകൂടിയ പുറംകണ്ണികൾ ഉള്ളവ : 3 പോയിന്റ് ;
- ഉചിതമായ ചിത്രങ്ങളുടെയും മറ്റും സഹായത്തോടെ എഴുതിയത് : 4 പോയിന്റ് ;
- യുക്തിസഹമായ രീതിയിൽ വിവരിച്ചിരിക്കുന്നത്: 5 പോയിന്റ് .
ആധികാരികത: (കൂടിയ മാർക്ക്: 5)
- ഉള്ളടക്കത്തിന് ആവശ്യമായ അവലംബം ചേർത്തത്: 1 പോയിന്റ്;
- ഉപവിഭാഗങ്ങളിൽ ആവശ്യമായ അവലംബം ചേർത്തത്: 2 പോയിന്റ്;
- ലേഖനത്തിലെ മുഖ്യവിഷയം അതാതു മേഖലകളിലുള്ള പണ്ഡിതന്മാർ അംഗീകരിച്ചതോടൊപ്പം ആവശ്യമായ അവലംബവും ചേർത്തത്: 3 പോയിന്റ്;
- ലേഖനത്തിലെ മുഖ്യവിഷയം, ഉപവിഷയംങ്ങൾ, അനുബന്ധവിഷയങ്ങൾ, എന്നിവ അതാതു മേഖലകളിലുള്ള പണ്ഡിതന്മാർ അംഗീകരിച്ചവയും, വ്യക്തമായ അവലംബവും ഉൾകൊള്ളുന്നത്: 4 പോയിന്റ്;
- മുകളിൽ പറഞ്ഞ സവിഷേശതകളോടൊപ്പം അവ പെട്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്താവുന്ന രീതിയിൽ ലിങ്കുകളും മറ്റും നൽകിയിട്ടുള്ളത്: 5 പോയിന്റ്;
പ്രതികൂലമാർക്കുകൾ: (കൂടിയ മാർക്ക്: -5)
- ലേഖകന്റെ(രുടെ) സ്വന്തം അഭിപ്രായം/ചായ്‌വ് ഉള്ളത്: -1 പോയിന്റ്
- തള്ളിക്കളഞ്ഞ ആശയം നിലവിലുണ്ടെന്ന രീതിയിൽ എഴുതിയത്: -2 പോയിന്റ്
- സംശയാവഹമായ ഉള്ളടത്തോട് കൂടിയവ: -3 പോയിന്റ്
- അവിശ്വസനീയമായ ഉള്ളടത്തോട് കൂടിയവ: -4 പോയിന്റ്
- നീക്കം ചെയ്യാൻ സാധ്യതയുള്ള ഉള്ളടക്കം അടങ്ങിയവ: -5
മാനദണ്ഡം ഫൈനലൈസ് ചെയ്താൽ ഇത് തിരഞ്ഞെടുത്ത ലേഖനങ്ങളിൽ പ്രാവർത്തികമാക്കി ഗുണമേന്മ കുറഞ്ഞ ലേഖനങ്ങൾ മെച്ചപ്പെടുത്താമെന്ന് തോന്നുന്നു --സാദിക്ക് ഖാലിദ് 14:49, 22 ഒക്ടോബർ 2008 (UTC)
- ഇതു വച്ച് തുടങ്ങിക്കോ സാദിക്കേ. മായക്കാനുള്ള ലേഖനങ്ങൾ ഇപ്പോൾ ചെയ്യുന്ന പോലെ സാമാന്യയുക്തി ഉപയോഗിച്ച് മായ്ച്ചാൽ മതി. അതിനെ ഇതിന്റെ കീഴിൽ കൊണ്ടു വരേണ്ട. ബാക്കി കാര്യങ്ങൾക്ക് ഇതു ഒരു തുടക്കമായി കരുതി ഇംപ്ലിമെന്റ് ചെയ്യാം. മുന്നോട്ടു പോകുമ്പോൾ നമുക്ക് അത് മെച്ചപ്പെടുത്താം. --Shiju Alex|ഷിജു അലക്സ് 16:14, 22 ഒക്ടോബർ 2008 (UTC)
ചെയ്തുകൊണ്ടിരിക്കുന്നു... --സാദിക്ക് ഖാലിദ് 08:50, 23 ഡിസംബർ 2008 (UTC)
മാജിക്ക്
തിരുത്തുകലേഖകന്റെ(രുടെ) സ്വന്തം അഭിപ്രായമല്ലാതെ മറ്റുള്ളവരുടെ അഭിപ്രായം എഴുതുന്ന മാജിക്ക് വിശദീകരിച്ചാൽ നാന്നായിരുന്നു-- ലീ 2©©8 →/††← 10:55, 27 ജനുവരി 2009 (UTC)
സൂത്രം
തിരുത്തുകനീക്കം ചെയ്യാൻ സാധ്യതയുള്ള ഉള്ളടക്കം അടങ്ങിയ ലേഖനങ്ങൾ ലളിതമായ വാക്കുകൾ ഉപയോഗിച്ച് അക്ഷരത്തെറ്റുകളില്ലാതെ എഴുതിയാൽ അത് നിലനിർത്താം!!!!!-- ലീ 2©©8 →/††← 11:01, 27 ജനുവരി 2009 (UTC)
- നി പറ്റില്ല --സാദിക്ക് ഖാലിദ് 14:40, 27 ജനുവരി 2009 (UTC)
പുടികിട്ടീല്ല ഉദാ: { {മാർക്ക്|2|4|3|1|5} }എന്ന് ലേഖനത്തിൽ നൽകുകയാണെങ്കിൽ ലേഖനത്തിനു മുകളിൽ വലതുവശത്ത് ലഭിക്കുന്നതാണ്.
- ഉള്ളടക്കം
• നിർവചനത്തോടൊപ്പം ലഘുവിവരണം കൂടി ഉള്ളത് (2 മാർക്ക്)
- ശൈലി
• സാമാന്യം പ്രചാരത്തിലുള്ള മലയാള സാങ്കേതികപദങ്ങൾ ഉപയോഗിച്ച്, ആശയം വ്യക്തമാകുന്നത് (4 മാർക്ക്)
- ലേഖനസംവിധാനം
• രണ്ടാമത്തെ സവിശേഷത, വിക്കിവൽകരണം, കൂടുതൽ വിവരങ്ങളോടുകൂടിയ പുറംകണ്ണികൾ എന്നിവ ഉള്ളത്. (3 മാർക്ക്)
- ആധികാരികത
• ഉള്ളടക്കത്തിന് ആവശ്യമായ അവലംബം ചേർത്തത് (1 മാർക്ക്)
- പ്രതികൂലമാർക്കുകൾ
• നീക്കം ചെയ്യാൻ സാധ്യതയുള്ള ഉള്ളടക്കം അടങ്ങിയവ (-5 മാർക്ക്) (നീക്കം ചെയ്യാനുള്ളതിനും മൂന്ന് ശരി !!!!!)
രണ്ടാമത്തെ സംശയം, ആരു മാർക്ക് നൽകും, കാര്യനിർവാഹകരുടെ സ്വാധീനം മലയാളം വിക്കിയിൽ ഇപ്പോൾ വളരെ കൂടുതൽ ആണ്. ഇത്തരം ഫലകങ്ങൾ വളരെ വേഗം നീക്കണം -- ലീ 2©©8 →/††← 18:22, 27 ജനുവരി 2009 (UTC)
- അങ്ങിനെ വരില്ല ലീ, ഇതൊന്ന് വെന്തോട്ടെ. പിന്നെ ലീ പറഞ്ഞതാളിന് ഏറ്റവും യോജിച്ച ഫലകം {{പെട്ടെന്ന് മായ്ക്കുക}} എന്നതാണ്. അത് കഴിഞ്ഞ് പോരെ ഗുണമേന്മ നിർണ്ണയം? --സാദിക്ക് ഖാലിദ് 06:34, 28 ജനുവരി 2009 (UTC)
ചെയ്തു വിക്കി:വിക്കിപദ്ധതി/ഗുണമേന്മ എന്ന പേരിൽ പദ്ധതി തുടങ്ങിയിട്ടുണ്ട്. തുടർ സംവാദങ്ങൾ സംവാദത്താളിൽ നടത്തുവാൻ താത്പര്യപ്പെടുന്നു. --സാദിക്ക് ഖാലിദ് 09:03, 18 ഫെബ്രുവരി 2009 (UTC)
ലേഖനങ്ങൾക്കുള്ള അപേക്ഷ
തിരുത്തുകഇവിടേക്ക് മറ്റി --സാദിക്ക് ഖാലിദ് 08:42, 23 ഡിസംബർ 2008 (UTC)
ലേഖനത്തിന് വേണ്ടി അപേക്ഷ
തിരുത്തുകനമ്മൾ തിരയുന്ന താൾ ഒരു താളിന്റെയും തലക്കെട്ടുമായി യോജിക്കുന്നില്ല എങ്കിൽ ആ ലേഖനത്തിന് വേണ്ടി ഒറ്റക്ലിക്കിലൂടെ ഒരു അപേക്ഷ സമർപ്പിക്കുക്കാൻ വല്ലതും ചെയ്യാമോ?--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 12:47, 30 ഒക്ടോബർ 2008 (UTC)
- പുതിയ ലേഖനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതാളിലേക്ക് എളുപ്പത്തിലെത്തുവാൻ തക്കവിധം ഇടതുമുകളിലുള്ള ഉള്ളടക്കം കോളത്തിൽ "ലേഖനം തുടങ്ങുക" എന്നതിനോട് ചേർന്ന് "ലേഖനങ്ങൾക്കുള്ള അപേക്ഷ" എന്നൊരു ലിങ്ക് ചേർക്കണം എന്നഭിപ്രായപ്പെടുന്നു.
അപേക്ഷകൾ നൾകുന്നതിനും, നിലവിലുള്ളവ കാണുന്നതിനും പുതിയ ഉപയോക്താക്കൾക്കും,ലേഖനങ്ങളെഴുതാൻ വിഷയമന്വേഷിക്കുന്നവർക്കും, വേഗം അപേക്ഷ പേജിലെത്തുന്നത് പ്രയോജനമായിരിക്കും. നിലവിൽ ഇല്ലാത്ത ലേഖനത്തിന്റെ പേരുനൾകി സെർച്ച് ചെയ്ത് അവിടുന്ന് അപേക്ഷ പേജിലെത്തെണ്ട വളഞ്ഞ വഴി മാറണം. noble 06:43, 23 ഡിസംബർ 2008 (UTC)
പ്രെട്ടി യു.ആർ.എൽ
തിരുത്തുകprettyurl ഫലകത്തിന്റെ പുതിയ മാറ്റം കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. റീഡയറക്റ്റ് ഉണ്ടോ, ഇല്ലയോ എന്ന അറിയാൻ പറ്റുന്നില്ല. പിന്നെ “പ്രദർശിപ്പിക്കുക” എന്നത് വേണ്ട എന്നാണ് അഭിപ്രായം. -- Rameshng | Talk 08:27, 6 ജനുവരി 2009 (UTC)
- റീഡയരക്റ്റ് പ്രശ്നം തീർന്നിട്ടുണ്ട്. --സാദിക്ക് ഖാലിദ് 08:06, 24 ഫെബ്രുവരി 2009 (UTC)
ഫലകം:Infobox University
തിരുത്തുകഈ ഫലകത്തിന്റെ വിവരണത്തിന്റെ മലയാളരൂപം തയ്യാറാക്കി വിവരണത്തിൽ ത്തന്നെ നൽകിയിട്ടുണ്ട്. വേണ്ടത്ര വ്യക്തതയും, കൃത്യതയും, സൂക്ഷ്മതയും ഉണ്ടായിട്ടൂണ്ടെങ്കിൽ ഇംഗ്ലീഷ് വിവരണം ഒഴിവാക്കി മലയാളവിവരണം മാത്രം നിലനിർത്തിയാൽ മതിയാകുമല്ലൊ. വിവരണത്തെ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാൻ അപേക്ഷ. Krishnachandranvn 06:31, 28 ഫെബ്രുവരി 2009 (UTC)
- ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഫലകം മൊത്തം അപ്ഡേറ്റ് ചെയ്യേണ്ടതാണെന്ന് തോന്നുന്നു. --സാദിക്ക് ഖാലിദ് 09:16, 28 ഫെബ്രുവരി 2009 (UTC)
- വരുത്തിയ മാറ്റങ്ങൾ വിവരണത്തിന്ന് കൂടുതൽ വ്യക്തത വരുത്തിയിട്ടൂണ്ട്. നന്ദി.Krishnachandranvn 14:57, 28 ഫെബ്രുവരി 2009 (UTC)
ബോട്ട്
തിരുത്തുകസ്വാഗതം പറയാൻ ബോട്ട് വേണം എന്ന് വീണ്ടും നിർദ്ദേശിക്കുന്നു. --ചള്ളിയാൻ ♫ ♫ 15:19, 29 മാർച്ച് 2009 (UTC)
പല എക്കൌണ്ടുകൾ ഉപയോഗിക്കുന്നതിനെപ്പറ്റി
തിരുത്തുകഅഞ്ചോ ആറോ എക്കൌണ്ടുകൾ ഞാൻ മലയാളം പീഡികയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇവയെല്ലാം ഒരാളുടേതാണ് എന്നു പറഞ്ഞുകൊണ്ടും ഒരേ സമയം ഒന്നിലധികം ഉപയോഗിക്കാതിരിക്കുക എന്ന മര്യാദ പാലിച്ചുകൊണ്ടുമാണ്. ഇങ്ങനെ അല്ലാതെ ചിലർ പീഡിയയിൽ ഒന്നിലധികം എക്കൌണ്ടുകൾ ഉപയോഗിക്കുന്നുണ്ട്. സാധാരണമായി നന്നല്ലാത്ത കാര്യങ്ങൾക്കാണ് ഈ എക്കൌണ്ടുകൾ ഉപയോഗിച്ചുകാണുന്നത്. ഇതു നിയന്ത്രിക്കേണ്ടതാണ്. കാരണം ഇവരിൽ പലരും വോട്ടിങ്ങിൽ പല എക്കൌണ്ടുകൾ ഉപയോഗിച്ചവരാണ്. ☻ചെമ്പോത്ത് 15:22, 5 മേയ് 2009 (UTC)
- ഭേഷ്. ഇനി ചെമ്പോത്തിന്റെ രീതി ഒരു നയമാക്കി മാറ്റണം. --117.204.115.52 15:58, 5 മേയ് 2009 (UTC)
ഉദ്ധരണികൾ
തിരുത്തുകമഹാന്മാരെ പറ്റിയുള്ള ലേഖനങ്ങളിൽ 'ഉദ്ധരണികൾ' അഥവാ 'Quotations' എന്നൊരു ഉപവിഭാഗം ചേർക്കണമെന്ന് താൽപ്പര്യപ്പെടുന്നു. --Wikiwriter 05:11, 25 ജൂൺ 2009 (UTC)
- ഉദ്ധരണികൾ വിക്കിപീഡിയയിലേക്കാൾ വിക്കി ചൊല്ലുകളിൽ ചേർക്കുന്നതാണു നല്ലത്--Anoopan| അനൂപൻ 05:16, 25 ജൂൺ 2009 (UTC)
പുതിയൊരു വർഗ്ഗം
തിരുത്തുകപ്രധാന താളിൽ സ്വാഗതം എന്നതിനു താഴെ കാണുന്ന വർഗ്ഗങ്ങളിൽ കായികം എന്നതു കൂടി ചേർത്തുകൂടേ ???
--Wikiwriter 05:40, 25 ജൂൺ 2009 (UTC)
- ചേർക്കുന്നതിൽ തെറ്റൊന്നുമില്ല.. ഒരു ചിഹ്നചിത്രം (ഐക്കൺ) കാണിച്ചു തരൂ.. --Vssun 11:52, 25 ജൂൺ 2009 (UTC)
- ഏതെടുത്താലും പത്ത്.--Subeesh Talk 12
- 11, 25 ജൂൺ 2009 (UTC)
Done --Vssun 12:27, 25 ജൂൺ 2009 (UTC)
നാനാർത്ഥം->വിവക്ഷ
തിരുത്തുകപ്രവീൺ മുൻപേ വച്ച ഒരു നിർദ്ദേശമാണ്.. നാനാർത്ഥങ്ങളെ വിവക്ഷകൾ എന്നു മാറ്റാനുദ്ദേശിക്കുന്നു..
കകക (നാനാർത്ഥങ്ങൾ) എന്നതിനു പകരം കകക (വിവക്ഷകൾ) എന്നാക്കാമെന്നാണ് കരുതുന്നത്.
വിവക്ഷിതങ്ങൾ എന്നായിരുന്നു പ്രവീണിന്റെ നിർദ്ദേശം. അഭിപ്രായങ്ങൾ അറിയിക്കുക. --Vssun 16:16, 9 ഒക്ടോബർ 2009 (UTC)
- നാനാർത്ഥം എന്ന വാക്കിനു് എന്താ കുഴപ്പം? അതു് ഒരു സമാന്യ മലയാളിക്കു് മനസ്സിലാകുന്ന പദവുമാണു്. എനാണു് നാർത്ഥത്തിന്റെ കുഴപ്പം? എന്താണു് വിവക്ഷയുടെ മെച്ചം? ഇതൊന്ന് വിശദമാക്കുക.അതിനു് ശേഷം മാറ്റണോ എന്നകാര്യത്തിൽ ചർച്ചയാകാം.
- ഓ.ടോ: വിവക്ഷയുടെ അർത്ഥം എന്താണെന്ന് എനിക്കറിയില്ല. --Shiju Alex|ഷിജു അലക്സ് 16:48, 9 ഒക്ടോബർ 2009 (UTC)
ഒരു വാക്കിന്റെ തന്നെ വ്യത്യസ്ത അർത്ഥങ്ങളല്ലല്ലോ ആ താളിൽ കൊടുക്കുന്നത്.. ആ വാക്കുകൊണ്ട് ഉദ്ദേശിക്കുന്ന മറ്റു കാര്യങ്ങൾ എന്നതിന് നാനാർത്ഥങ്ങൾ എന്നതിലും വൈഡായ അർത്ഥമുള്ള വിവക്ഷ എന്നുപയോഗിക്കുന്നതായിരിക്കും നല്ലത് എന്നെന്റെ അഭിപ്രായം. പഴയ അഭിപ്രായങ്ങളും നടപ്പിൽ വന്നില്ല.. ;-). വിവക്ഷ പ്രചാരം കുറഞ്ഞ വാക്കാണെന്നു തോന്നുന്നില്ല [2]--പ്രവീൺ:സംവാദം 02:57, 10 ഒക്ടോബർ 2009 (UTC)
- ഇതിന്റെ പണി പുരോഗമക്കുന്നു. --Vssun 16:29, 8 മേയ് 2010 (UTC)
Done --Vssun 11:44, 9 മേയ് 2010 (UTC)
വിവക്ഷ
തിരുത്തുകവിവക്ഷയുടെ അർതതം -പ്രവെശിക്കാനുളള ആഗ്രഹം(അഭിപ്രായം)എന്നാകുന്നു.
ഗോസായി സംബോധനകൾ
തിരുത്തുകമലയാളം വിക്കിയിൽ സംവാദങ്ങളും മെയിലിങ്ങ് ലിസ്റ്റും വഴി അംഗങ്ങൾ തമ്മിൽ നടക്കാറുള്ള ആശയവിനിമയത്തിൽ ഗോസായിഭാഷയുടെ കടന്നുകയറ്റം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിഞ്ഞില്ല. സംബോധനകളിൽ 'ജി', 'ഭായ്' എന്നൊക്കെ ചേർക്കുന്നതിനെയാണ് ഞാൻ ഉദ്ദേശിച്ചത്. ഇത്തരം കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്നറിയാം. ഇമ്മാതിരി പ്രയോഗങ്ങൾ നടത്തുന്നവർ, അറിഞ്ഞുകൊണ്ടു ചെയ്യുന്നതാണെങ്കിൽ കുഴപ്പമില്ല. അവരുടെ ഇഷ്ടം. എന്നാൽ അറിയാതെ ഹിന്ദി കടന്നു വന്ന് ക്രമേണ മലയാളം വിക്കിയിലെ മലയാളം അതായിപ്പോകുന്നത് ഒഴിവാക്കേണ്ടതാണ്. മനുഷ്യർ പരസ്പരം അടുപ്പവും സ്നേഹവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ ഭാഷയുടെ ജീവന്റെ അംശമാണ്.Georgekutty 16:42, 11 ഒക്ടോബർ 2009 (UTC)
- അനൂപനെപ്പോലെ സുഗീശൻ സുബീശൻ(?), സുനിലൻ, പ്രവീണൻ എന്നായാലോ?മറ്റൊരു ഹിന്ദിസ്വാധീനം ഒഴിവാക്കാം :) --തച്ചന്റെ മകൻ 17:37, 11 ഒക്ടോബർ 2009 (UTC)
ആരുടേയും പേരു മാറ്റേണ്ട കാര്യമില്ല. അതേസമയം, കേരളത്തിനെ 'കേരൾ' ആക്കുകയും വേണ്ട.Georgekutty 01:33, 12 ഒക്ടോബർ 2009 (UTC)
- ജാഗ്രത നന്ന്. പക്ഷേ, നമുക്ക് ഇത്തരം സംബോധനകളുണ്ടോ? ഇല്ലാത്തത് കടമെടുക്കുന്നത് സ്വാഭാവികപ്രക്രിയയാണ്. ഭാഷയ്ക്ക് ദോഷമൊന്നുംചെയ്യില്ല എന്നാണ് എന്റെ മതം.--തച്ചന്റെ മകൻ 04:18, 12 ഒക്ടോബർ 2009 (UTC)
ഇത്തരം ഗോസായി സംബോധനകൾ അറിയാതെ എഴുതുന്നതൊന്നുമല്ല അറിഞ്ഞ് കൊണ്ട് തന്നെയാണ്. കാരണം വയസ്സിനു മുതിർന്നവരെയോ, വിക്കിയിൽ പരിചയസമ്പത്ത് കൂടുതലുള്ളവരെയോ പേരെടുത്ത് സംബോധന ചെയ്യുന്നതിലുള്ളൊരു ചെറിയൊരു മടി. മലയാളികൾ ഇത്തരം സന്ദർഭങ്ങളിൽ കൂടുതലായും ചേട്ടൻ, അമ്മാവൻ, അച്ചായൻ എന്നിങ്ങനെയാണ് പൊതുവേ സംബോധനചെയ്യാറുള്ളത്. അപ്പോൾ ജോർജ്ജ്കുട്ടി അമ്മാവൻ, ഷിജു അലക്സ് അച്ചായൻ, അനൂപൻ ചേട്ടൻ എന്നൊക്കെ പറയേണ്ടി വരും അതൊഴിവാക്കാനാണ് മാഷ്, ഭായ്, ജി എന്നിങ്ങനെ സംബോധന ചെയ്യുന്നത്. ഇത്തരം സംബോധനകൾ മലയാളഭാഷക്ക് ദോഷം ചെയ്യില്ല എന്നുതന്നെ കരുതുന്നു. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.--Subeesh Talk 06:06, 12 ഒക്ടോബർ 2009 (UTC)
ബഹുമാനം സൂചിപ്പിക്കാനാണ് ഭായ് എന്നെഴുതുന്നതെങ്കിൽ ചേട്ടനും മറ്റും എന്താ കുറവ്? ഞാൻ ചൂണ്ടിക്കാട്ടിയ പ്രയോഗങ്ങൾ മലയാളത്തിലുള്ളതല്ല എന്നറിയാതെ ആരെങ്കിലും എഴുതിയെന്നല്ല സൂചിപ്പിച്ചത്. ഇത്തരം വാക്കുകൾ സാധാരണമട്ടിൽ മലയാളത്തിൽ ഉപയോഗിക്കാൻ തുടങ്ങുന്നത് ശരിയാണോ എന്നാലോചിക്കാതെ എന്നാണ്. ഞാൻ ആരേയും വിഷമിപ്പിക്കാൻ എഴുതിയതല്ല. ചില കുറിപ്പുകളിലും, മെയിലിങ്ങ് ലിസ്റ്റിൽ വന്ന കത്തുകളിലും ഈ പ്രയോഗങ്ങൾ കണ്ടെന്നല്ലാതെ, ആരാണ് അവ ഉപയോഗിച്ചതെന്ന് ഞാൻ തീരെ ഓർത്തില്ല. ഹിന്ദിയുടെ സ്ഥാനത്തെപ്പറ്റി ഒരു ലേഖനത്തിന്റെ സംവാദത്തിൽ ഈയിടെ നടന്ന ചില്ലറ തർക്കവും മനസ്സിൽ എവിടെയോ ഉണ്ടായിരുന്നിരിക്കാം. അത്രതന്നെ. സത്യമായും, അരെയെങ്കിലും മനസ്സിൽ കണ്ടല്ല ഞാൻ എഴുതിയത്.Georgekutty 08:24, 12 ഒക്ടോബർ 2009 (UTC)
- പരസ്പരം പേരു വിളിച്ച് അഭിസംബോധന ചെയ്യുന്നതിൽ എന്താണു തെറ്റ്? --Anoopan| അനൂപൻ 08:57, 12 ഒക്ടോബർ 2009 (UTC)
അയ്യോ മാഷേ..ആരെയും ഉദ്ധേശിച്ചിട്ടാണ് എഴുതിയതെന്ന് എനിക്കും തോന്നിയില്ല. ഞാൻ ഇടയ്ക്ക് ഇങ്ങനത്തെ ഗോസായി പ്രയോഗങ്ങൾ ഉപയോഗിക്കാറുണ്ട് അതുകൊണ്ട് പറഞ്ഞതാണ്. പിന്നെ പരസ്പരം പേര് വിളിച്ച് അഭിസംബോധന ചെയ്യുന്നതിൽ ആർക്കും വിരോധമില്ലെങ്കിൽ അതാണ് ഏറ്റവും നല്ലത്. തുടർന്ന് എന്റെ ഭാഗത്തു നിന്നുള്ള ഗോസായി സംബോധനകൾ ഒഴിവാക്കാൻ പരമാവധി ശ്രമിക്കാം. ഈ ഗോസായി സംബോധനകൾ എന്ന പദം ആദ്യമായാണ് കേൾക്കുന്നത്. പറയാൻ നല്ല രസവുമുണ്ട്. ഗോസായി സംബോധനകൾ :)--Subeesh Talk 10:11, 12 ഒക്ടോബർ 2009 (UTC)
- നമുക്കുള്ള ബഹുമാനസംബോധനകൾ ഫ്യൂഡലോ മതഭേദമുള്ളതോ ആണ്. ഇ/അച്ചായൻ, ഇക്ക തുടങ്ങിയവ. പ്രായത്തിൽ മേലുള്ളവരെ മാത്രം വിളിക്കാനുമാണ്. ചേട്ടൻ/ഏട്ടൻ തുടങ്ങിയവയും. മാഷ്, സാറ് തുടങ്ങിയവ മലയാളത്തോട് ഇഴുകുകയും നമ്മുടെ പദസമ്പത്തിനെ പോഷിപ്പിക്കുകയുമാണ് ചെയ്തത്. സ്വന്തമായി നല്ലൊരു പൂജകപദമില്ലാത്തതിനാൽ ജീ എന്ന ജാതി-മത-വർഗ്ഗ-പ്രായ-ലിംഗ-ഭേദമില്ലാത്ത ലളിതമായ ഏകാക്ഷരസംബോധനയെ സ്വീകരിക്കുന്നതിൽ തരക്കേടുണ്ടോ ജോർജ്ജുകുട്ടിജീ? :)--തച്ചന്റെ മകൻ 18:12, 12 ഒക്ടോബർ 2009 (UTC)
പ്രത്യേക ഉപയോക്തൃവിഭാഗങ്ങൾ (Special User Groups)
തിരുത്തുകമലയാളം വിക്കിപീഡിയയിൽ പ്രത്യേക അവകാശമുള്ള പുതിയ ഉപയോക്താക്കളെ കൊണ്ടുവന്നാൽ വാൻഡലിസത്തെ ഫലപ്രദമായി നേരിടാമെന്ന് കരുതുന്നു. ഇപ്പോൾ പ്രാവർത്തികമാക്കാമെന്ന് കരുതുന്ന ചില പ്രത്യേക വിഭാഗങ്ങൾ ഇവയാണ്.
- മുൻപ്രാപനം നടപ്പാക്കുന്നവർ - Rollbacker
- സ്വതേ റോന്തുചുറ്റുന്നവർ - Auto Patroller
- റോന്തു ചുറ്റുന്നവർ - Patroller
ഇത്തരം സെപ്ഷ്യൽ യൂസർ റൈറ്റ്സ് ലഭിച്ചാൽ വാൻഡലിസം ഫലപ്രദമായ രീതിയിൽ കൈകാര്യം ചെയ്യാൻ നമുക്ക് സാധിക്കും എന്നതാണ് പ്രത്യേകത. ഉദാഹരണത്തിന് ഒരു യൂസർ/ഐ.പി വന്ന് ഒരു ലേഖനത്തിൽ അഞ്ച് തെറ്റായ തിരുത്തലുകൾ നടത്തി എന്ന് കരുതുക. റോൾബാക്ക് പെർമിഷനുള്ള ഉപയോക്താവിന് അഞ്ച് തവണ മാറ്റം തിരസ്കിരിക്കാതെ ഒറ്റക്ലിക്ക്കൊണ്ട് എഡിറ്റുകൾ റിവർട്ട് ചെയാൻ സാധിക്കും. അതു പോലെ തന്നെ റോന്തുചുറ്റാത്ത മാറ്റങ്ങളിൽ നോക്കി വാൻഡലിസം പെട്ടെന്ന് തന്നെ കണ്ടെത്താനും സാധിക്കും. നിലവിൽ മുകളിൽ പറഞ്ഞിട്ടുള്ള ഈ അവകാശങ്ങൾ കാര്യനിർവാഹകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അതിനാൽ പുതിയ നിർദ്ദേശം നടപ്പിൽ വരുത്തണമെങ്കിൽ ലോക്കൽ അനുമതി അവശ്യമുണ്ട്, അഭിപ്രായങ്ങൾ ദയവു ചെയ്ത് ചുവടെ ചേർക്കുക. ഇതിലും കൂടുതലായി ഏതെങ്കിലും ഉപയോക്തൃവിഭാഗങ്ങൾ ചേർക്കണമെന്നുണ്ടങ്കിൽ അതും ചർച്ചചെയ്യാം. --കിരൺ ഗോപി 18:17, 5 മാർച്ച് 2011 (UTC)
ചർച്ച
തിരുത്തുക- നല്ല ഒരു നിർദ്ദേശമാണ് കിരൺ നൽകിയത്. ഇപ്പോൾ സജീവമായതും വേണ്ടത്ര തിരുത്തലുകൾ ഉള്ളവരുമായ കുറച്ചധികം വിക്കന്മാർ ഈ വിക്കീപീഡിയയിൽ സേവനങ്ങൾ നടത്തുന്നുണ്ട്. അവരിൽ നിന്നും ഏറ്റവും കഴിവുള്ളവരെ (സമയവും) തീർച്ചയായും തിരഞ്ഞെടുക്കാവുന്നതുമാണ്. ഇതാണ് എന്റെ അഭിപ്രായം.. ഇത് ഇല്ലാവരും ശ്രദ്ധിക്കുമെന്നും ആശിക്കുന്നു. --സുഗീഷ് 18:27, 5 മാർച്ച് 2011 (UTC)
- കിരൺ പറഞ്ഞ ഉദാഹരണത്തിൽ ഒരു തിരുത്ത് വരുത്തുന്നു. അഞ്ചുവട്ടം തിരുത്തേണ്ടതില്ല - നാൾവഴിയിൽ നിന്ന് പഴയ എഡിറ്റ് എടുത്ത് സേവ് ചെയ്യാൻ സാധാരണ ഉപയോക്താക്കൾക്ക് പറ്റും. എങ്കിലും റോൾബാക്ക് സൗകര്യം ഒരു ക്ലിക്ക് ഒഴിവാക്കും. --Vssun (സുനിൽ) 18:58, 5 മാർച്ച് 2011 (UTC)
അനുകൂലം
തിരുത്തുക- അനുകൂലമാണെങ്കിൽ {{അനുകൂലം}} പ്രതികൂലമാണെങ്കിൽ {{പ്രതികൂലം}} എന്ന് രേഖപ്പെടുത്തുക.
- അനുകൂലിക്കുന്നു--സുഗീഷ് 18:27, 5 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --Vssun (സുനിൽ) 18:54, 5 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --ജ്യോതിസ് 19:53, 5 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --ജാസിഫ് 20:23, 5 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു -- --Abhiabhi.abhilash7 03:50, 23 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --ജുനൈദ് | Junaid (സംവാദം) 03:27, 6 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു -- Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 05:01, 6 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു -- നിയാസ് അബ്ദുൽസലാം 08:12, 6 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു Dpkpm007 08:49, 6 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --അഖിലൻ 08:58, 6 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --RameshngTalk to me 16:24, 6 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --സിദ്ധാർത്ഥൻ 04:38, 7 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു --സാദിക്ക് ഖാലിദ് 10:04, 7 മാർച്ച് 2011 (UTC)
- അനുകൂലിക്കുന്നു----vijayakumar blathur 13:51, 25 ജൂൺ 2011 (UTC)
പ്രതികൂലം
തിരുത്തുകതീരുമാനം
തിരുത്തുകതീരുമാനം: ഈ സൗകര്യം മലയാളം വിക്കിപീഡിയയിൽ നടപ്പിൽ വന്നു -- Vssun (സുനിൽ) 08:58, 14 ജൂലൈ 2011 (UTC) |
തലക്കെട്ട് മാറ്റുവാൻ അപേക്ഷിക്കുന്നു.
തിരുത്തുകയഹോവയുടെ സാക്ഷികളുടെ അനുഷ്ഠാനങ്ങൾ എന്ന തലക്കെട്ടിൽ നിലവിലുള്ള താൾ അതിന്റെ തലക്കെട്ടിൽ വ്യത്യാസം വരുത്തുന്നത് നല്ലതാണ്. കാരണം യഹോവയുടെ സാക്ഷികൾ "അനുഷ്ഠാനങ്ങൾ" ഇല്ലാത്ത മത വിഭാഗമാണെന്ന കാര്യം ദയവായി പരിഗണിക്കുക. ഇത് മത വികാരത്തെ മുറിപ്പെടുത്താതിരിക്കാൻ ഈ തലക്കെട്ടിൽ മറ്റം വരുത്താൻ വിനീതമായി അറിയിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ആരാധനയും വിശ്വാസങ്ങളും വ്യക്തമായി മനസ്സിലാക്കുവാൻ അവരുടെ ഔദ്യോദിക സൈറ്റായ www.watchtower.org സന്ദർശിക്കുക. അപ്പോൾ ഇതുമായി ബന്ദപ്പെട്ട സംശയം മാറും. എന്ന് വിനീതമായി അഭിലാഷ്.കെ.കെ--Abhiabhi.abhilash7 03:38, 23 മാർച്ച് 2011 (UTC)
- ഒരു പ്രത്യേകലേഖനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അതാതുലേഖനങ്ങളുടെ സംവാദത്താളിൽ നൽകുന്നതാണ് ഉചിതം. കൂടുതൽ ചർച്ചകൾ ആ താളിൽ നടത്തുക.--Vssun (സുനിൽ) 09:32, 23 മാർച്ച് 2011 (UTC)
സ്വാഗതം പറയാൻ ബോട്ട്
തിരുത്തുകധാരാളം പുതിയ ഉപയോക്താക്കൾ വരികയും അതിൽ പലർക്കും യഥാ സമയം സ്വാഗതം പറയാൻ പറ്റാതെയും പോകുന്നുണ്ട്. ആക്റ്റീവായ യൂസേർസ് ഇല്ലാത്ത സമയത്ത് രജിസ്റ്റർ ചെയ്യുന്ന പുതിയ ഉപയോക്താക്കളെ വിസ്മരിക്കുവാൻ പാടില്ലല്ലോ. ബോട്ട് സ്വാഗതം പറയട്ടെ എന്നാണ് എന്റെ അഭിപ്രായം. പുതിയവർക്ക് ബോട്ടാണൊ എന്ന് അറിയുകയുമില്ലല്ലോ. --ചള്ളിയാൻ ♫ ♫ 04:40, 1 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു --ഷാജി 21:21, 1 നവംബർ 2008 (UTC)
- നിഷ്പക്ഷം ബോട്ട് ഫലപ്രദമാവാൻ 24 മണിക്കൂറും ബോട്ട് തുടർച്ചയായി ഓടിക്കൊണ്ടിരിക്കണം എന്നാണെന്റെ അറിവ്. അങ്ങനെ ഓടിക്കാൻ ആരെങ്കിലും സന്നദ്ധൻ/സന്നദ്ധയാണോ? --ജേക്കബ് 21:27, 1 നവംബർ 2008 (UTC)
- നിഷ്പക്ഷംമനുഷന്മാർ :) ഉണ്ടെങ്കിൽ അവർ തന്നെ സ്വാഗതം ചെയ്യുന്നതല്ലേ നല്ലത്? അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷം 1 മണിക്കൂറോ മറ്റോ കഴിഞ്ഞിട്ടും ആരും സ്വാഗതിച്ചില്ലെങ്കിൽ മാത്രം ബോട്ടോടിക്കാൻ വല്ല സമ്വിധാനവുമുണ്ടോ?--അഭി 07:04, 2 നവംബർ 2008 (UTC)
- നിഷ്പക്ഷം - ബോട്ട് 24 മണിക്കൂറും ഓടിക്കാനൊന്നും പ്രശ്നമില്ല. പക്ഷേ സ്വാഗതം പറയുമ്പോൾ സംശയമുണ്ടെകിൽ ച്വാദീരെടേ (“വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ) എന്നു പറയുന്നത് ബോട്ടായാൽ പ്രശ്നമാവും. അല്ലെങ്കിൽ കപ്പിത്താന്റെ പേരിൽ നിന്നോടിക്കണ്ടി വരും (അത് ചട്ടവിരുദ്ധം). ഒരു മാനുഷിക ബന്ധം പോവില്ലേ? --ജ്യോതിസ് 21:43, 11 നവംബർ 2008 (UTC)
- ഈ പ്രശ്നത്തിന് പരിഹാരം ഉണ്ട്. ഈ താളിലെ Random signature guide എന്ന ഭാഗത്ത് പറയുന്ന കാര്യം ഇതുതന്നെയല്ലേ? --സിദ്ധാർത്ഥൻ 07:21, 13 നവംബർ 2008 (UTC)
- നിഷ്പക്ഷം - ഒരു ചെറിയ വെൽക്കം കമ്മിറ്റി ഉണ്ടെങ്കിൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ലേ? പൊന്നമ്പലം 02:14, 12 നവംബർ 2008 (UTC)
- ഇടക്കെങ്കിലും ഒരു ബോട്ടോടിച്ച് സ്വാഗതം പറയാൻ വിട്ടുപോയവരെയും കണ്ടുപിടിച്ച് സ്വാഗതിക്കണം എന്നാണുദ്ദേശിക്കുന്നത്. --ചള്ളിയാൻ ♫ ♫ 02:22, 12 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു - യാന്ത്രികമായി നിർമ്മിക്കപ്പെടുന്ന ഉപയോക്താക്കൾക്ക് സ്വാഗതമോതാൻ ഇത്തരമൊരു ബോട്ട് നല്ലതായിരിക്കും. ഇപ്പോൾ ഇത്തരക്കാരെയാണ് നമ്മൾ തീരെ ഗൌനിക്കാതെ പോകുന്നത്. :) --സിദ്ധാർത്ഥൻ 11:33, 12 നവംബർ 2008 (UTC)
- യാന്ത്രിക അക്കൗണ്ടുകാർക്ക് മലയാളം അറിയാൻ തീരെ സാദ്ധ്യതയില്ല. അതിനാൽ അവരെ മലയാളത്തിൽ സ്വാഗതിക്കുന്നതിൽ അർത്ഥമില്ല. പല യാന്ത്രികരും സ്വാഗതും മായ്ച്ച് കളഞ്ഞിട്ടുമുണ്ട്. ഒരു ഇംഗ്ലീഷ് സ്വാഗതമുണ്ടാക്കിയാലോ?--അഭി 11:47, 12 നവംബർ 2008 (UTC)
- എനിക്ക് കിട്ടിയ ഒരു റൊമേനിയൻ വെൽക്കംബോട്ട് സ്വാഗതമിതാ [3] --സിദ്ധാർത്ഥൻ 11:57, 12 നവംബർ 2008 (UTC)
- അനുകൂലിക്കുന്നു ഇതിനു തീരുമാനം എന്തായി പിള്ളേരെ :) ആരും എതിര് ഇല്ലെങ്ങിൽ നമുക്ക് ചെയ്തുകൂടെ ? -- ടിനു ചെറിയാൻ 11:58, 7 സെപ്റ്റംബർ 2010 (UTC)
- കെജീസ് ബോട്ടും, ജോട്ടറൂം ഈ പണി ചെയ്യാറുണ്ടായിരുന്നു. ടിനുവും ഓടിച്ചോളൂ.. :-)--Vssun (സുനിൽ) 15:46, 7 സെപ്റ്റംബർ 2010 (UTC)
- വോകേ ..എങ്കിൽ ഞാൻ ഉടനെ അപ്പ്രുവൽ റിക്വസ്റ്റ് ഫയൽ ചെയ്യാം -- ടിനു ചെറിയാൻ 06:50, 8 സെപ്റ്റംബർ 2010 (UTC)
- കെജീസ് ബോട്ടും, ജോട്ടറൂം ഈ പണി ചെയ്യാറുണ്ടായിരുന്നു. ടിനുവും ഓടിച്ചോളൂ.. :-)--Vssun (സുനിൽ) 15:46, 7 സെപ്റ്റംബർ 2010 (UTC)
- യാന്ത്രികരെ സ്വാഗതം ചെയ്യാൻ മതി. യാന്ത്രികരെ ഗൗനിക്കാതിരിക്കുന്ന വിക്കികളിൽ നമ്മൾ മുൻപന്തിയിലാണ്. അഭിഷേകിന്റെ അഭിപ്രായം പരിഗണിക്കേണ്ടതാണ്. റൊമേനിയൻ വിക്കിപീഡിയയിൽ എനിക്കു കിട്ടിയ സ്വാഗതം സിദ്ധന്റേതിൽനിന്ന് വ്യത്യസ്തമാണ്. ഇങ്ങനെ ചെയ്താൽ പോരേ? വേണമെങ്കിൽ മറ്റു ഭാഷകളിലുള്ള വിവർത്തനവും ചേർക്കാം. അല്ലേൽ താഴത്തെ സംവാദപ്രകാരം ചെയ്യണം.--തച്ചന്റെ മകൻ 07:27, 8 സെപ്റ്റംബർ 2010 (UTC)
- വേണമെങ്ങിൽ 1 ദിവസം കഴിഞ്ഞിട്ടും സ്വാഗതം കിട്ടാത്ത പുതിയ ഉപയോക്താക്കൾക്ക് മതി ബോട്ട് സ്വാഗതം എന്ന് വെക്കാം . യാന്ത്രികർ മലയാളികളും ആകാമല്ലോ . ഒരു ഇംഗ്ലീഷ് പരിഭാഷ ലിങ്ക് കൂടി കൊടുക്കുന്നത് നല്ലതായിരിക്കും . . കപ്പിത്താന്റെ താളിലെക്കും ഒരു ലിങ്ക് വേണമെങ്ങിൽ കൊടുക്കാം ... -- ടിനു ചെറിയാൻ 08:08, 8 സെപ്റ്റംബർ 2010 (UTC)
{{സ്വാഗതം/bot}} ഇതിനായി ഇപ്പോൾ ഉപയോഗിക്കുന്ന ഫലകമാണ്. --Vssun (സുനിൽ) 15:12, 8 സെപ്റ്റംബർ 2010 (UTC)
- എതിർക്കുന്നു .നിങ്ങൾ പുതുതായി ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നു. വീട്ടുകാരൻ നിങ്ങളെ കൈ പിടിച്ച് അകത്തേക്ക് കയറ്റുന്നതും വീടിനുമുമ്പിലെ ടേപ്പ് റിപ്പോഡർ കയറിയിരിക്കൂ അകത്തേക്ക് സ്വാഗതം എന്ന് പറയുന്നതുമൊരു പോലെയാണെന്ന് എനിക്ക് അഭിപ്രായമില്ല. ആളുകൾ ഒരു ദിവസം വരുന്നതിന് പരിധിയുണ്ടല്ലോ. അവരെ ഒരു കാറ്റഗറിയിലിട്ട് ലിസ്റ്റാക്കിത്തിരിച്ച് സൗകര്യപ്രകാരം അഡമിനുകളാരെങ്കിലും വന്ന് ഒരു പേസ്റ്റ് ചെയ്യേണ്ട ആവശ്യമല്ലേ ഉള്ളൂ. അത് കയറിവരുമ്പോ തന്നെ വേണമെന്നുമില്ല. വിക്കിയിലെ ഒരു പ്രവർത്തകൻ സ്വാഗത സന്ദേശം നേരിട്ട് അയക്കുമ്പോൾ തന്നെ പുതിയ അംഗത്തിന് ഒരു ഊഷ്മളതയും ആനന്ദവും പകരും എന്നാണ് എന്റെ അനുഭവം.--സുഹൈറലി 06:48, 13 ജൂലൈ 2011 (UTC)
മലയാളികളല്ലാത്തവരോട് സ്വാഗതം പറയാൻ
തിരുത്തുകമലയാളികളല്ലാത്തവരോട് സ്വാഗതം പറയാൻ ഫലകം:സ്വാഗതം/ഇതരഭാഷകളിൽ എന്നൊരു ഫലകം നിർമ്മിച്ചിട്ടുണ്ട്. ഇത് Mediawiki:Lang-ഉം അതിന്റെ ഉപതാളും (ഉദാ: Mediawiki:Lang/en, Mediawiki:Lang/fr) ഉപയോഗിച്ച് ഉപയോക്താവിന്റെ ക്രമീകരണങ്ങളിൽ നിന്നും അയാൾ ഉപയോഗിക്കുന്ന ഭാഷ കണ്ടെത്തി അതിനനുസൃതമായ സന്ദേശം ലഭ്യമാക്കുന്നതാണ്. ഉദാഹരണത്തിന് ഭാഷ ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രെഞ്ച് എന്നിവ ഉപയോഗിക്കുന്നവർക്ക് യഥാക്രമം ഫലകം:സ്വാഗതം/en, ഫലകം:സ്വാഗതം/fr എന്നീ താളുകളിലെ സന്ദേശം ലഭിക്കുന്നതാണ്. ആവശ്യമായ ഭാഷകൾക്കുള്ള ഉപതാളുകൾ നിർമ്മിക്കണമെന്നു മാത്രം. ക്രമീകരണത്തിൽ ഭാഷ: ഇംഗ്ലീഷ് (en) അല്ലെങ്കിൽ ഫ്രഞ്ച് (fr) സെറ്റ് ചെയ്ത് ഈ താൾ റീഫ്രെഷ് ചെയ്തു നോക്കിയാൽ സന്ദേശത്തിൽ വരുന്ന വ്യത്യാസം താങ്കൾക്ക് കാണാവുന്നതാണ്.
ഈ ഫലകം സ്വാഗതം ഫലകത്തിൽ ചേർക്കുവാൻ ഉദ്ദേശിക്കുന്നു. ഏതൊക്കെ ഭാഷയിൽ വേണം, സന്ദേശം എന്തായിരിക്കണം, എവിടെ വേണം, എന്നിവയെ പറ്റി കൂടുതൽ ചർച്ചകൾ ക്ഷണിക്കുന്നു. --സാദിക്ക് ഖാലിദ് 17:59, 24 ഫെബ്രുവരി 2009 (UTC)
തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ
തിരുത്തുകതിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള അഞ്ച് നിർദ്ദേശങ്ങളും കാരണങ്ങളും താഴെ കൊടുത്തിരിക്കുന്നു. ദയവായി അഭിപ്രായം അറിയിക്കുക. ഇത് ഈ താളിൽ നിലവിലുള്ള സംവാദത്തിന്റെ തുടർച്ചയായി കണക്കാം.
- ചിത്രം തെരഞ്ഞെടുക്കുന്നതിന്നു മിനിമം വോട്ട് ലഭിച്ചിരിക്കണം. (ഇവിടെ നിന്നും)
- ഒന്നോ രണ്ടോ വോട്ടിന്റെ അടിസ്ഥാനത്തിൽ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കാം.
- “സമർപ്പിച്ച ചിത്രങ്ങൾ ഒരാഴ്ചക്കുള്ളിൽ കിട്ടിയ സമ്മതിദാനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞടുക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതാണ്“ എന്ന മാനദണ്ഡം ഒരു മാസത്തിനുള്ളിൽ കിട്ടിയ വോട്ടിന്റെ അടിസ്ഥാനത്തിലാവണം (ഇവിടെ നിന്നും)
- നാമനിർദ്ദേശം അനന്തമായി കിടക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. സമയപരിധി കുറഞ്ഞുപോയി എന്ന പരാതിയും ഒഴിവാക്കാം
- ഉള്ളടക്കത്തെ പറ്റിയുള്ള ചെറിയ വിവരണം രേഖപ്പെടുത്തണം; അതായത് ചിത്രത്തിൽ എന്താണന്ന് സൂചിപ്പിച്ചിരിക്കണം എന്ന നിബന്ധന കൂടി ചേർക്കുക.
- ലേഖനത്തിൽ ചിത്രത്തിന്റെ പ്രാധാന്യം, ചിത്രത്തിന്റെ അമൂല്യത എന്നീ കാര്യങ്ങൾക്ക് പ്രാധാന്യം ലഭിക്കുവാൻ സഹായകരമാവും
- ചിത്രത്തിന്റെ പേര് അർത്ഥമുള്ളതായിരിക്കണം.
- ചിത്രത്തിന്റെ സംവാദം:6a00d8341ca5c553ef00e5502066808833-640wi.jpg ഇത്തരം പേരുകൾ ഒഴിവാക്കാൻ സഹായകരമാവും
--സാദിക്ക് ഖാലിദ് 09:42, 22 ഡിസംബർ 2008 (UTC)
- ചിത്രത്തിന്റെ സംവാദം:6a00d8341ca5c553ef00e5502066808833-640wi.jpg ഇത്തരം പേരുകൾ ഒഴിവാക്കാൻ സഹായകരമാവും
- വോട്ട് രേഖപ്പെടുത്തുമ്പോൾ അതിന്റെ കാരണവും വ്യക്തമാക്കിയിരിക്കണം (ഇതിനു താഴെയുള്ള നിർദ്ദേശം)
- അനുകൂലിക്കുന്നു, എതിർക്കുന്നു, നിഷ്പക്ഷം എന്നു മാത്രം വരാതിരിക്കാൻ. --സാദിക്ക് ഖാലിദ് 09:57, 22 ഡിസംബർ 2008 (UTC)
ഇതിന്റെ കൂടെ വോട്ട് രേഖപ്പെടുത്തുമ്പോൾ അതിന്റെ കാരണവും വ്യക്തമാക്കിയിരിക്കണം എന്നു കൂടി നിഷ്കർഷിച്ചുകൂടെ. വെറുതെ അനുകൂലിക്കുന്നു, എതിർക്കുന്നു, നിഷ്പക്ഷം എന്നു മാത്രം വരാതെ അതെന്തുകൊണ്ട് എന്ന് ഓരോ വോട്ട് ചെയ്യുമ്പോൾ വ്യക്തമാക്കുന്നത് നല്ലതല്ലേ. --സിദ്ധാർത്ഥൻ 09:51, 22 ഡിസംബർ 2008 (UTC)
തിരഞ്ഞെടുത്ത ചിത്രത്തിനു താഴെ ഛായഗ്രഹകൻറ്റെ പേര് അനാവശ്യമല്ലെ?--Abdullah.k.a 10:07, 22 ഡിസംബർ 2008 (UTC)
- ഛായഗ്രഹകൻറ്റെ പേര് അത്യാവശ്യമല്ലെങ്കിലും അനാവശ്യമല്ല. ഒരു പ്രോൽസാഹനമെന്നനിലയിൽ നല്ലതുമാണ്. പ്രശംസ ഇഷ്ടപ്പെടുന്ന എന്നേപ്പോലുള്ളവർക്ക് noble 06:43, 23 ഡിസംബർ 2008 (UTC)
സാങ്കേതികപദകോശം
തിരുത്തുകസാങ്കേതികപദങ്ങൾ ഉപയോഗിക്കുന്നതിൽ ഒരു നിഷ്ടയും മല.വിക്കിയിലില്ലല്ലോ. പല ലേഖനങ്ങളിലും സാങ്കേതികപദങ്ങൾ പല പേരുകളിൽ ഉപയോഗിച്ചിരിക്കുന്നു. ഇംഗ്ലീഷ് പദങ്ങൾക്കു പകരം മലയാളപദങ്ങൾ ഉപയോഗിക്കുന്നത് നല്ലതുതന്നെ. പക്ഷേ സാങ്കേതികനാമങ്ങൾ പലപ്പോഴും എന്താണെന്ന് തിരിച്ചറിയാൻ തന്നെ ബുദ്ധിമുട്ടുന്നു. ഒരേ പദം പലതിനെ കുറിക്കാനുപയോഗിക്കുന്നതും ഒരു സംഗതിയെക്കുറിക്കാൻ പലേ പദങ്ങളും ഉപയോഗിക്കുന്നതും പ്രയാസമുണ്ടാക്കും(ഉദാ: തരം എന്ന പദം ശാസ്ത്രീയവർഗ്ഗീകരണത്തിൽ എന്തിനെ കുറിക്കുന്നു എന്ന് എനിക്കിതുവരെ മനസ്സിലായില്ല. order =ഗോത്രം എന്നാണ് ചെറിയ ക്ലാസുകളിൽ പഠിച്ചിട്ടുള്ളത്. അതാണ് ശരിയും. പദാനുപദതർജ്ജുമ പലയിടത്തും അസ്ഥാനത്താണ് salt mangotree പോലെ). മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള സാങ്കേതികപദങ്ങളുടെ ഇംഗ്ലീഷ് വാക്കുകൾ വലയത്തിൽനൽകേണ്ടതാണ്. അവയ്ക്ക് അന്തർവിക്കിയില്ലെങ്കിൽ വിശേഷിച്ചും. വലയങ്ങളെക്കൊണ്ട് താൾ നിറക്കരുത്. ഉദാ ഭൌതികശാസ്ത്രം(Physics) എന്നെഴുതരുത്. സാങ്കേതികപദങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളിൽ ആദ്യവരിയിൽ അതതു പദങ്ങളുടെ ഇംഗ്ലീഷ് കൊടുക്കേണ്ടതാണ് ഉദാ:ഭൗതികശാസ്ത്രം(Physics).
നമ്മുടെ ബോധനമാദ്ധ്യമം ഇംഗ്ലീഷാണെന്നതുകൊണ്ട് വിക്കിയിൽ എഴുതപ്പെടുന്ന പല ലേഖനങ്ങൾക്കും സാങ്കേതികമലയാളങ്ങൾ കാണില്ല. അസ്വീകാര്യങ്ങളായ ഇംഗ്ലീഷ് പദങ്ങൾക്കു പകരം മലയാളപദങ്ങൾ തെരഞ്ഞെടുക്കാനും വേണ്ടിവന്നാൽ ഉചിതപദം രൂപീകരിക്കാനും ഒരു ഏകീകൃതസാങ്കേതികപദകോശം വേണ്ടതാണ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രൂപീകരിച്ച പദകോശങ്ങളാകട്ടെ മാർഗ്ഗദർശികൾ - അതിലെ അനുചിതങ്ങളായ പദങ്ങളെ മാറ്റുകയുമാവാം. റിവേഴ്സ് രീതിയിൽ തയ്യാറായ ഒരു പദകോശമാണ് ആവശ്യം. ചുരുക്കം ചില സംഗതികൾക്ക് ഒന്നിലധികം പദങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. പുതിയ പദങ്ങൾ സമവായത്തോടെ അതിൽ കൂട്ടിച്ചേർക്കുകയും ലേഖനങ്ങൾ എഴുതുന്നവർ ആ പദങ്ങൾതന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുകയും വേണം.
സാങ്കേതിക പദകോശത്തിന്റെ രൂപീകരണം ഇംഗ്ലീഷിലെ പോലെ (നോക്കുകw:Category:Terminology, w:Category:Glossaries) ചെയ്യാവുന്നതാണ്. ഓരോ വിഭാഗത്തിനും ഈരണ്ടുതാൾ താൾ വേണ്ടിവരും: മലയാളം - ഇംഗ്ലീഷ്. ചെറുവിവരണം ഒരു താൾ. ഇംഗ്ലീഷ്- മലയാളം എന്ന് വേറെതാൾ.(മറ്റെന്തെങ്കിലു ആശയം?) വിക്കിനിഘണ്ടുവിൽ സാങ്കേതികപദങ്ങൾ ചേർക്കുകയാണെങ്കിൽ കൂടുതൽ സൌകര്യമാകും. പദകോശം അതതു ജ്ഞാനമേഖലകളിൽ അറിവുള്ളവർ ഒരു പദ്ധതിയായി ഏറ്റെടുത്താൽ എളുപ്പമായി. അഭിപ്രായങ്ങൾ ക്ഷണിക്കുന്നു--തച്ചന്റെ മകൻ 11:08, 18 ജൂൺ 2009 (UTC)
നല്ല നിർദ്ദേശം. --ശ്രീകല 11:17, 18 ജൂൺ 2009 (UTC)
നല്ല നിർദ്ദേശമാണു്. പക്ഷെ ഒരോന്നും പരിപാലിക്കാൻ ഒരാൾ വേണം. ഗണിതത്തിനു് ഇതേ പോലുള്ള ഒരെണ്ണം ഇതിനകം ഉണ്ടു് വർഗ്ഗം:ഗണിതം കാണുക. പക്ഷെ അതു് തുടങ്ങിയപ്പോഴുൾല ഉത്സാഹം മറ്റു് വിഷയങ്ങൾക്കു് ഇല്ലാതെ പോയി. --Shiju Alex|ഷിജു അലക്സ് 11:27, 18 ജൂൺ 2009 (UTC),
- - ഇത് പ്രാവർത്തികമാവുകയാണെങ്കിൽ ഇതിനെ മലയാളം വിക്കിപീഡിയയുടെ പുറത്തേക്കും എത്തിക്കണം. അപ്പോൾ മാത്രമേ അതിനു നമ്മളുദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. --Anoopan| അനൂപൻ 11:44, 18 ജൂൺ 2009 (UTC)
അനൂപാ, അതിന്റെ ആവശ്യമില്ല. മലയാളംവിക്കി മലയാളത്തിന്റെ വൈജ്ഞാനികമേഖലയെ സ്വാധീനിക്കത്തക്കവിധം വളർന്നാൽ ഇത് സാധ്യമാകുമെന്നതിൽ സംശയമില്ല. വിക്കിയുടെ വിശ്വാസ്യതയും സമഗ്രതയും ഉറപ്പുവരുത്താനായാൽ മല.വിക്കിക്കുവേണ്ടി തുറന്ന പ്രചാരണം നടത്താനാവും. ഇന്നത്തെ അവസ്ഥയിൽ അത് സാധ്യമല്ലെന്നറിയാമല്ലോ. അതിന് പുതിയ പദ്ധതികളും യജ്ഞങ്ങളും ആവശ്യമാണ്. മേൽപ്പറഞ്ഞ കാര്യം സാങ്കേതികപദങ്ങൾ ഏകീകരിച്ച് വിക്കിയിൽ എഴുതുന്നവർക്കും വിക്കിയെ അവലംബിക്കുന്നവർക്കും കൂടുതൽ പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ്.➤ വിക്കിയിൽ വരുന്ന ചർച്ചകൾ പലതും ഇവ്വിധം സമവായത്തിലെത്തുന്നത് കഷ്ടം.--തച്ചന്റെ മകൻ 13:42, 24 ജൂൺ 2009 (UTC)
- ഞാൻ പറഞ്ഞതും അതേ ഉദ്ദേശത്തോടു കൂടിയാണ്. ഇത്തരം സാങ്കേതിക പദാവലികൾ ആവശ്യമായി വരുന്ന അനേകം മേഖലകൾ വിക്കിപീഡിയയിൽ അല്ലാതെയുണ്ട്. അതിൽ പ്രധാനപ്പെട്ട് ഒന്നാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രാദേശികവൽക്കരണം. അത്തരം സംരഭങ്ങളിൽ ഉപയോഗിക്കപ്പെടുന്ന പദാവലികളും വിക്കിപീഡിയയിലും മറ്റും ഉപയോഗിക്കുന്ന പദാവലികളും ഒന്നാകുന്നതു സൗകര്യമാകുമെന്ന അർത്ഥത്തിലാണ് ഈ സംരഭത്തെ വിക്കിപീഡിയയിൽ മാത്രമായി ഒതുക്കി നിർത്താതെ വിക്കിക്കു പുറത്തേക്കും എത്തിക്കണം എന്നു മുകളിലെഴുതിയത്. താങ്കൾ സാങ്കേതികപദാവലിയുമായി ധൈര്യത്തോടെ മുന്നോട്ടു പോകൂ. എന്നാൽ പറ്റാവുന്ന സഹായസഹകരണങ്ങൾ ഞാൻ വാഗ്ദാനം ചെയ്യുന്നു. --Anoopan| അനൂപൻ 13:54, 24 ജൂൺ 2009 (UTC)
ഒറ്റവരി ലേഖനങ്ങൾ
തിരുത്തുകവിക്കിപീഡിയയിൽ ഇപ്പോൾ ഒറ്റവരി ലേഖനങ്ങൾ ധാരാളമായി കടന്നുവരുന്നു. എന്നാൽ ഇവയിൽ പലതും അതേപോലെ കിടക്കുന്നതിന് കാരണം അവ മറ്റുപയോക്താക്കളുടെ ശ്രദ്ധയിൽപ്പെടാത്തതാണ്. ചെമ്പൂക്കാവ് എന്ന ലേഖനം തന്നെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അതിവേഗത്തിൽ അത് ഒറ്റവരിയല്ലാതായി മാറിക്കഴിഞ്ഞു.
ഈ പ്രശ്നം പരിഹരിക്കാൻ ഒരു ഒറ്റവരി ലേഖനം ഫലകം നിർമ്മിച്ച് ലേഖനത്തിൽ ഇടുന്നതിനെയും അത് ഒറ്റവരി ലേഖനങ്ങൾ എന്ന വർഗ്ഗത്തിലേക്ക് മാറ്റുന്നതിനെയും കുറിച്ച് അഭിപ്രായങ്ങൾ ആരായുന്നു.--സിദ്ധാർത്ഥൻ 06:39, 24 ജൂൺ 2009 (UTC)
- .പക്ഷേ ആരും ശ്രദ്ധിക്കാത്ത താളുകൾ പോലെ ആകുമോ?--Anoopan| അനൂപൻ 06:46, 24 ജൂൺ 2009 (UTC)
- ഇത് നല്ല കാര്യമാണ്. short pages എന്നതിൽ തിരഞ്ഞെടുക്കുക പണിതന്നെ. മുഴുവൻ നാനാർഥങ്ങളും , വൃത്തങ്ങളും മാത്രം. --Rameshng:::Buzz me :) 07:05, 24 ജൂൺ 2009 (UTC)
- വളരെ നല്ല നിർദ്ദേശം. ഇത് ലേഖനങ്ങളുടെ വർഗ്ഗീകരണം കൂടുതൽ കാര്യക്ഷമമാക്കുകയും വർഗ്ഗം:വിക്കിപീഡിയ പരിപാലനം എന്ന വർഗ്ഗം വഴിയോ മറ്റോ നിലവാരമനുസരിച്ച് എളുപ്പത്തിൽ ലേഖനളെ കണ്ടെത്തുവാൻ പ്രപ്തമാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. --സാദിക്ക് ഖാലിദ് 07:25, 24 ജൂൺ 2009 (UTC)
- - ഇപ്പോൾ വർഗ്ഗം:ഒരു വരിയുമില്ലാത്ത ലേഖനം എന്ന വർഗ്ഗം ചില താളുകളിൽ ഉപയോഗിച്ചിട്ടുണ്ട്.--ഷാജി 13:58, 24 ജൂൺ 2009 (UTC)
ഒറ്റവരി ലേഖനം ഫലകം നിർമ്മിച്ചിട്ടുണ്ട്. പരിശോധിച്ച് നിർദ്ദേശങ്ങൾ അറിയിക്കുക. --സിദ്ധാർത്ഥൻ 06:26, 25 ജൂൺ 2009 (UTC)
- - അമര,കാമറൂൺ,സുഡാൻ എന്നിവയിൽ ചേർത്തിട്ടുണ്ട് --ഷാജി 13:49, 25 ജൂൺ 2009 (UTC)
അപൂർണ്ണ ഫലകങ്ങൾ
തിരുത്തുകലേഖങ്ങളിൽ ഉപയോഗിക്കുന്ന അപൂർണ്ണ ഫലകങ്ങൾ (വർഗ്ഗം:Stub templates) എല്ലാം ഫലകം:അപൂർണ്ണം എന്നതിന്റെ ഉപതാളുകളാക്കിയാലോ? ഉദാഹരണത്തിന് ഫലകം:കേരളചരിത്രം-അപൂർണ്ണം എന്നത് ഫലകം:അപൂർണ്ണം എന്നതിന്റെ ഉപതാളാക്കി ഫലകം:അപൂർണ്ണം/കേരളചരിത്രം എന്ന് മാറ്റാം.
ഗുണങ്ങൾ:
- ലേഖനത്തിന് അനുയോജ്യമായ അപൂർണ്ണ ഫലകം ലഭിക്കുവാൻ വർഗ്ഗം:Stub templatesലോ, മറ്റ് സഹായത്താളിലോ തിരയാതെ തന്നെ സേർച്ച് ബോക്സിൽ “ഫലകം:അപൂർണ്ണം/“ എന്ന് ടൈപ്പ് ചെയ്ത് എളുപ്പം കണ്ടെത്താം.
- “ഫലകം:അപൂർണ്ണം/“ എന്നതിൽ തുടങ്ങുന്ന ഫലകങ്ങൾ പൂർവ്വപ്രത്യയസൂചിക (prefixindex) വഴി പെട്ടെന്ന് കണ്ടെത്താം.
- പലപേരുകളിൽ X-അപൂർണ്ണം, അപൂർണ്ണം-X, X അപൂർണ്ണം, അപൂർണ്ണം X, അപൂർണ്ണ X, തുടങ്ങി ധാരളം ഫലകങ്ങൾ വരുന്നത് ഒഴിവാക്കാം. --സാദിക്ക് ഖാലിദ് 15:57, 15 ജൂലൈ 2009 (UTC)
ഈ താൾ --ജുനൈദ് (സംവാദം) 16:03, 15 ജൂലൈ 2009 (UTC)
- ജുനൈദ് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമല്ല. ഒരു ഗുണം കൂടി
- {{അപൂർണ്ണം|കേരളചരിത്രം}}, {{അപൂർണ്ണം|ജീവചരിത്രം}}, {{അപൂർണ്ണം|ഭൂമിശാസ്ത്രം}} എന്ന രീതിയിൽ ഉപയോഗിക്കാവുന്ന വിധത്തിൽ അപൂർണ്ണ ഫലകം മാറ്റാം. --സാദിക്ക് ഖാലിദ് 16:09, 15 ജൂലൈ 2009 (UTC)
ഈ ഫലം ലഭിക്കാൻ അപൂർണ്ണ ഫലകത്തിൽ if ഒക്കെ ചേർത്ത് parameter ടെസ്റ്റ് ആവശ്യം വരില്ലേ, മലയാളം പദങ്ങളുടെ ടെസ്റ്റിങ്ങ് ശരിയാവതെ വരാറുമുണ്ട്. ഉദാഹരണത്തിന്. മിക്കവാറും ഇൻഫോബോക്സുകളിൽ പരാമീറ്ററുകളുടെ പേർ ഇംഗ്ലീഷിൽ തന്നെയാക്കിയാണ് സൂക്ഷിക്കാറ്. --ജുനൈദ് (സംവാദം) 03:12, 16 ജൂലൈ 2009 (UTC)
- മായ്ക്കുക ഫലകം ചെയ്ത രീതിയാണോ സാദിഖ് ഉദ്ദേശിക്കുന്നത്. അപൂർണ്ണം ഫലകങ്ങൾ ധാരാളമുണ്ടാകുമല്ലോ. അവയെല്ലാം ഇങ്ങനെ ഉൾപ്പെടുത്താൻ സാധിക്കുമോ? --സിദ്ധാർത്ഥൻ 04:03, 16 ജൂലൈ 2009 (UTC)
ആവശ്യമായ ഉപതാളുകൾ നിർമ്മിച്ച ശേഷം അപൂർണ്ണം ഫലകത്തിൽ {{#if: {{{1|}}} | {{അപൂർണ്ണം/{{{1}}}}} | {{അപൂർണ്ണം/അപൂർണ്ണം}} }} എന്ന് ചേർത്താൽ മതി. മായ്ക്കുക ഫലകം പോലെയാണെങ്കിലും, നാമമേഖല (നേംസ്പേസ്) ആവശ്യമാണെങ്കിൽ മാത്രം ഇഫ് വെവച്ച് പരിശോധിച്ചാൽ മതിയാവും. മറ്റു നാമമേഖലകളിൽ ഉപയോഗിക്കുമ്പോൾ വർഗ്ഗീകരിക്കുന്നത് ഇഫ് വെച്ച് തടയുകയും ചെയ്യാം. --സാദിക്ക് ഖാലിദ് 08:12, 16 ജൂലൈ 2009 (UTC)
- സാദിക്ക് പറഞ്ഞപോലെ അപൂർണ്ണം|x ഫലകങ്ങൾ ഉപയോഗിക്കാൻ പറ്റണം. അപൂർണ്ണലേഖനങ്ങളുടെ വർഗ്ഗങ്ങൾക്ക് ഒരു പൊതു രീതി സ്വീകരിക്കുകയും വേണം(x-അപൂർണ്ണമെന്നുതന്നെ നല്ലതെന്നു തോന്നുന്നു. വിഷയത്തെ അനുസരിച്ച് അക്ഷരമാലാക്രമത്തിൽ ഉപവർഗ്ഗങ്ങളെ ക്രമീകരിക്കാൻ ഇത് സഹായിക്കും.) അതത് അപൂർണ്ണഫലകങ്ങളിൽ ഇത് എൻകോഡ് ചെയ്യുകയും ചെയ്യണം. ഇവയൊക്കെ അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗത്തിന്റെ ഉപവർഗ്ഗമായി വരണം. അപൂർണ്ണലേഖനങ്ങൾ എന്ന വർഗ്ഗം മാതൃവർഗ്ഗമായേ വരാവൂ എന്നാണ് എന്റെ അഭിപ്രായം. തനിക്ക് അറിയാവുന്ന മേഖലയിലെ അപൂർണ്ണലേഖനങ്ങളെ കണ്ടെത്താൻ അത് സഹായിക്കും.
- വെറും അപൂർണ്ണം ഫലകങ്ങൾ ചേർത്ത ലേഖനങ്ങളിൽ ഉചിതമായ അപൂർണ്ണഫലകങ്ങൾ ചേർത്ത് അതത് വർഗ്ഗങ്ങളിലേക്ക് മാറ്റാൻ ഒരു പരിപാലനസംഘം വേണം. ആവശ്യമായ അപൂർണ്ണഫലകങ്ങൾ നിർമ്മിക്കുക തുടങ്ങിയ കാര്യങ്ങൾ ഇവരുടെ ഉത്തരവാദിത്തമാണ്. വർഗ്ഗം പദ്ധതിയുടെ ഒരു ഉപവിഭാഗമായി ഇതിനെ വളർത്താൻ പറ്റണം. അപൂർണ്ണലേഖനങ്ങളെ സംരക്ഷിക്കുകയല്ല ലക്ഷ്യം എന്ന് പ്രത്യേകം ഓർക്കണം. അപൂർണ്ണലേഖനങ്ങളെ അങ്ങനെ അല്ലാതാക്കാൻ അതതു വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരെ ചേർത്തുള്ള പദ്ധതികളും കവാടങ്ങളും ഉണ്ടാകണം. കേരളചരിത്രം പദ്ധതി(കവാടം:കേരളം) തുടങ്ങിയവ. തങ്ങളുടെ പ്രാവീണ്യം അറിയിക്കാൻ ഉപയോക്തൃപ്പെട്ടികൾ ഉപയോക്തൃതാളിൽ ചേർക്കുന്നത് ഗുണം ചെയ്യും.--തച്ചന്റെ മകൻ 09:35, 16 ജൂലൈ 2009 (UTC)
വിക്കിപീഡിയ:വിക്കിപദ്ധതി/അപൂർണ്ണ ലേഖനങ്ങളുടെ ക്രമീകരണം എന്ന ഒരു പദ്ധതിക്ക് ജുനൈദ് തുടക്കമിട്ടിട്ടുണ്ട്. --സാദിക്ക് ഖാലിദ് 09:58, 16 ജൂലൈ 2009 (UTC)
അവലംബിക്കുമ്പോൾ
തിരുത്തുക{{cite web}}, {{cite news}} തുടങ്ങിയ ഫലകങ്ങൾ ഉപയോഗിക്കണം എന്നെന്റെ അഭിപ്രായം, പണ്ട് അത്ര കാര്യമല്ലായിരുന്നില്ലങ്കിലും ഇനി ഫോർമാറ്റിങിലും കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു--പ്രവീൺ:സംവാദം 00:18, 13 സെപ്റ്റംബർ 2009 (UTC)
- ഗുണങ്ങൾ എന്താണെന്നു കൂടി വിശദീകരിക്കണം പ്രവീൺ. --Vssun 14:13, 14 സെപ്റ്റംബർ 2009 (UTC)
- ഇവയെക്കാൾ വിഷമകരമാണ് പുസ്തകങ്ങൾക്ക് അവലംബം നൽകുന്നരീതി. അവയ്ക്ക് കൃത്യമായ ക്രമം ആരും പാലിക്കാറില്ല: സ്വയംവിമർശനമായിത്തന്നെ.
{{cite book}}
: Empty citation (help) ഫലകം ഉപയോഗിക്കാനുള്ള വിഷമം(/മടി) കൊണ്ടാണ്. വിക്കി ഫലകങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് മറ്റൊരു പ്രധാനകാരണം. വിക്കി തിരുത്തൽ താളിൽ ആവശ്യത്തിനുള്ള ഫലകങ്ങളൊക്കെ നൽകുകയാണെങ്കിൽ ഇവ കുറച്ചൊക്കെ പരിഹരിക്കാമെന്നു തോന്നുന്നു.--തച്ചന്റെ മകൻ 17:54, 14 സെപ്റ്റംബർ 2009 (UTC)
- ഇവയെക്കാൾ വിഷമകരമാണ് പുസ്തകങ്ങൾക്ക് അവലംബം നൽകുന്നരീതി. അവയ്ക്ക് കൃത്യമായ ക്രമം ആരും പാലിക്കാറില്ല: സ്വയംവിമർശനമായിത്തന്നെ.
- ഇതിൽ അല്പം വിയോജനക്കുറിപ്പുണ്ട്. ചില പ്രത്യേക വിഷയങ്ങൾ പല സൈറ്റുകളിലും തപ്പിയിട്ടും കിട്ടാത്തത് ചിലപ്പോൾ ഏതെങ്കിലും പത്രത്തിന്റേയോ അതുപോലെയുള്ള ആനുകാലികങ്ങളിലോ പുസ്തകങ്ങളീലോ മാത്രമേ ലഭിക്കുന്നുള്ളൂ. അങ്ങനെ വരുമ്പോൾ പ്രസ്തുത അവലംബങ്ങൾ തന്നെ ചേർക്കണ്ടതായി വരും. അത് പലപ്പോഴും റഫർ ചെയ്യാൻ കഴിയാതെവരുന്നു എന്നൊരു പോരായ്മ നിലനിൽക്കുന്നുമുണ്ട്. പിന്നെ വിക്കിയിൽ അവലംബങ്ങൾ ചേർക്കാൻ ഇത്രനാളായും എനിക്ക് കൃത്യമായി അറിയില്ല. പണ്ട് സുനിൽ , ഷിജു , ചള്ളിയാൻ എന്നിവരുടെ ഉപദേശങ്ങളിൽ നിന്നും ലഭിച്ചിട്ടുള്ള അറിവ് മാത്രമേ എനിക്ക് ഈ കാര്യത്തിലുള്ളൂ. തിരുത്തലുകളിൽ മിക്കവാറും എല്ലാ ഫലകങ്ങളും ചേർക്കുകയാണെങ്കിൽ അത് എല്ലാവർക്കും ഉപകാരപ്രദമായിരിക്കുകയും ചെയ്യും.--സുഗീഷ് 00:58, 15 സെപ്റ്റംബർ 2009 (UTC)
ഫോർമാറ്റിങ് തന്നെ സുനിൽജീ, സുഗീഷേ Wikipedia:Citation templates ഇതൊന്നു നോക്കിക്കോളൂ--പ്രവീൺ:സംവാദം 01:06, 15 സെപ്റ്റംബർ 2009 (UTC)
- {{cite web}}, {{cite news}} തുടങ്ങിയ ഫലകങ്ങൾ ഉപയോഗിച്ച് അവലംബങ്ങൾ നൽകാൻ ശ്രമിക്കുന്നത് വിഷമകരമാണെങ്കിൽ refToolBar ഉപയോഗിക്കാം.അതിനെക്കുറിച്ച് കൂടുതൽ ഇവിടെ --Anoopan| അനൂപൻ 08:39, 17 സെപ്റ്റംബർ 2009 (UTC)
കവാടപരം
തിരുത്തുകവിക്കി പ്രധാനതാളിലെ ഗണിതം, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങിയവ അതതു വിഭാഗങ്ങളുടെ കവാടങ്ങളിലേക്ക് തുറക്കുന്നതാണ് ഉചിതം. അതിനാൽ ഇത്രയും വിഭാഗങ്ങൾക്ക് ഓരോ കവാടം തുടങ്ങുന്നത് കൊള്ളാം.
- കേരളം, മലയാളം എന്നീ കവാടങ്ങൾ മലയാളം വിക്കിയിൽ അവശ്യമാണെന്നുതോന്നുന്നു. കേരളം എന്ന കവാടം ആരാൻ തുടങ്ങിവെച്ചിട്ടുണ്ട്. കേരള-മലയാളകവാടങ്ങൾ പ്രധാനതാളിൽ വരികയും വേണം. ഈ വിഭാഗങ്ങളിൽ ഒരു കവാടം തുടങ്ങാനുള്ള സംഗതികളൊക്കെയുണ്ടെന്നാണ് പക്ഷം. ഇവയുമായി ബന്ധപ്പെട്ട ലേഖനങ്ങളുടെയും മറ്റും പുരോഗമനത്തിന് ഈ കവാടം സഹായകമാകും. മലയാളസാഹിത്യം, മലയാളസാഹിത്യകാരന്മാർ തുടങ്ങിയ പദ്ധതികളും വേണം. മലയാളം വിക്കിയുടെ പ്രാദേശികവത്കരണം സാദ്ധ്യമാകേണ്ടത് കേരളദേശത്തെ, കേരളഭാഷയിലെ വിജ്ഞാനങ്ങൾ മറ്റുള്ളവരെ, നമ്മെത്തന്നെ, അറിയിക്കുന്നതിലൂടെയും ലോകവിജ്ഞാനത്തെ മലയാളിക്ക് സുപരിചിതമാക്കുന്നതിലൂടെയുമാണ്.--തച്ചന്റെ മകൻ 16:14, 22 സെപ്റ്റംബർ 2009 (UTC)
- നല്ല നിർദ്ദേശങ്ങൾ.--സുഗീഷ് 17:14, 22 സെപ്റ്റംബർ 2009 (UTC)
ആശയം വിപുലീകരിക്കുക
തിരുത്തുകത്യഗമെന്നതെനെട്ടം താഴ്മതാനഭ്യുന്നതി എന്നതിന്റെ ആശയം വിപുലീകരിക്കാൻ അരിയുന്നവർ എഴുതഅൻ ശ്രെമിക്കനെം.ഇതുപൊലുള്ളവ ഇതിൽ ഉല്പ്പെടുത്തിയാൽ നന്നായിരുന്നു.കുട്ടികൾക്കു ഉപകാരപ്രെദംആയിരുന്നു. - — ഈ തിരുത്തൽ നടത്തിയത് Gayathri (സംവാദം • സംഭാവനകൾ) 22:14, 6 ഒക്ടോബർ 2009 (UTC)
- ഇത്തരം വിഷയങ്ങൾ വിക്കിചൊല്ലുകളിൽ വരേണ്ടതാണ്. ആയതിനാൽ q:ത്യാഗമെന്നതെൻ നേട്ടം താഴ്മതാനഭ്യുന്നതി എന്ന പേരിൽ ഒരു താൾ തുടങ്ങിയിട്ടുണ്ട് --സാദിക്ക് ഖാലിദ് 07:23, 7 ഒക്ടോബർ 2009 (UTC)
വർഗ്ഗത്തിൽ ഇതര ഭാഷകളിലേക്കുള്ള കണ്ണി
തിരുത്തുകലേഖനങ്ങളിലേതു പോലെ വർഗ്ഗങ്ങളിലും ഇതര ഭാഷകളിലുള്ള വിക്കികളിലേക്ക് കണ്ണികൾ ചേർക്കേണ്ടതല്ലേ. മലയാളം വിക്കിയിൽ ചുരുക്കം ചില താളുകളിൽ മാത്രമേ ഇത് കാണുന്നുള്ളൂ(ഉദാ:വർഗ്ഗം:ഇന്ത്യ). ഇക്കാര്യത്തിൽ മലയാളം വിക്കി അല്പം പിറകിലാണെന്ന് തോന്നുന്നു.--അസീസ് 01:27, 8 ഒക്ടോബർ 2009 (UTC)
- തീർച്ചയായും. വർഗ്ഗം പദ്ധതിയുടെ ഭാഗമായി ചേർക്കുന്ന വർഗ്ഗങ്ങളിൽ പലതിലും അന്തർവിക്കി കണ്ണികൾ നല്കുന്നുണ്ട്. എങ്കിലും വർഗ്ഗത്തിലും അന്തർവിക്കി വേണമെന്ന കാര്യത്തിൽ പലരും ശ്രദ്ധിക്കുന്നില്ല എന്നത് ഒരു പരിമിതിയാണ്. ഇതിന്റെ പ്രധാന കാരണം ഇംഗ്ലീഷിലെ അനുയോജ്യമായ വർഗ്ഗം എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കാത്തതാണെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 04:18, 8 ഒക്ടോബർ 2009 (UTC)
വർഗീയത
തിരുത്തുകവർഗീയത് കളിച്ച് രാജ്യത്ത് കലാപത്തിന് എല്ലാവിധ അവസരങ്ങളും സൃഷ്ടിക്കുന്ന സംഘ്പരിവാർ വിഭാഗത്തിന്റെ ആർ.എസ്.എസ്. ബി.ജെ.പി. തുടങ്ങിയ താളുകളും തീവ്രവാദ സംഘടനകളുടെ കാറ്റഗറിയിലാക്കണം. വളരെ വ്യവ്സ്ഥാപിതമായി രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്മുലനം ചെയ്യാൻ പുറപ്പെട്ടിട്ടുള്ള മോഡിയേയും അക്കൂട്ടത്തിൽ പെടുത്തണം. ഈ വക താളുകളിലൊന്നും വലിയ ചർച്ചയോ വിവാദങ്ങ്ങളോ ഇല്ല എല്ലാം ഇസ്ലാമുമായി ബന്ധപ്പെട്ട താളുകളിലുമാണ്. ടിപ്പുസുൽതാൻ. ടിപ്പുസുൽത്താൻ വർഗീയവാദിയെങ്കിൽ അഭിനവകാലത്തെ കൊലയാളിയും വംശഹത്യകനുമാണ് മോഡി. ഇതൊന്നും ആരും മോഡിയുടെ താളിൽ പറയത്തതെന്താണ്. എല്ലാവരും വർഗ്ഗിയ വാദികളായതുകൊണ്ടല്ല മറിച്ച് ഇവിടുത്തെ മാധ്യമങ്ങൾ സൃഷ്ടിച്ച ഒരു ബോധമുണ്ട് അതു തന്നെ.ഇതിനെ കുറിച്ചും വിക്കിയിൽ വ്യക്തമായ നയങ്ങൽ ആവശ്യമണ്. തോന്നിയ പോലെ പത്രങ്ങളിൽ എഴുതുന്നതെന്തും തെളിവാക്കാൻ അനുവദിക്കരുത്. വിക്കിയോടുള്ള അവിശ്വസ്യത് വളരാനും പിന്നെയത് ആരും ശ്രദ്ധിക്കാത്ത ഒന്നാവാനും ഇത്തരത്തിലുള്ള അവഗണന ഇടവരുത്തും എന്നും ഓർക്കണം — ഈ തിരുത്തൽ നടത്തിയത് 86.96.227.87 (സംവാദം • സംഭാവനകൾ)
സ്കൂൾവിക്കി
തിരുത്തുക- വിദ്യാലയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ സ്കൂൾവിക്കിയിൽ മുന്നേറുന്നു. വിജ്ഞാനകോശപ്രസക്തമായ വിദ്യാലയങ്ങളെക്കുറിച്ച് വിക്കിപീഡിയയിൽ ലേഖനങ്ങളുണ്ട്, വേണ്ടതാണ്. അപ്പൊഴും സ്കൂളിനെക്കുറിച്ചുള്ള സാമാന്യവിവരങ്ങൾ(അദ്ധ്യാപകർ, പി.ടി.എ., വഴി...) പീഡിയയിൽ പ്രസക്തമല്ല. ഇത്തരം ലേഖനങ്ങളിൽനിന്ന് സ്കൂൾവിക്കിലേഖനത്തിലേക്ക് ഒരു പാലം (ഫലകം) നിർമ്മിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു? സ്കൂൾവിക്കി മലയാളംവിക്കിയുടെ സംരംഭമല്ലാത്തതിനാൽ പുറത്തേക്കുള്ള കണ്ണികളിൽ ചേർത്താലും മതി. തിരിച്ചും വേണം.
- സ്കൂൾവിക്കിയിൽ മലയാളംവിക്കിലേഖനങ്ങൾ പകർത്തിക്കാണുന്നു (അഡ്മിൻ തന്നെ):[4]. ഇത് സ്കൂൾവിക്കിയുടെ ഒരു പ്രവർത്തനമാക്കിക്കാണുന്നു[5].
ഇതിന്റെ ആവശ്യമുണ്ടോ? മലയാളംവിക്കിക്ക് ബദലായിത്തീരില്ലേ? പോരാത്തതിന് പാഠശാല [en.wikiversity.org]തുടങ്ങിയവയിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നതിനും പ്രൊജക്റ്റുകൾ നിർമ്മിക്കുന്നതിനും സൗകര്യവുമുണ്ട്.--തച്ചന്റെ മകൻ 12:36, 13 ജനുവരി 2010 (UTC)
- പുറത്തേക്കുള്ള കണ്ണികളിൽ നൽകിയാൽ മതിയാകും
- പകർത്തുന്നതിൽ തെറ്റൊന്നുമുണ്ടെന്നു തോന്നുന്നില്ല. ബദലായിത്തീരുമെങ്കിൽ ആവട്ടെ. ബദലുകൾ സൃഷ്ടിക്കപ്പെടുമ്പോൾ മാത്രമേ ഇപ്പോഴുള്ളതിന്റെ ഗുണങ്ങളും പോരായ്മകളും താരതമ്യപ്പെടുത്താനും, മത്സര സ്വഭാവം കൈവരിക്കുന്നതിനും സാധിക്കുകയുള്ളൂ. മാത്രമല്ല ഇത്തരം ബദലുകൾ സൃഷ്ടിക്കാതിരിക്കാൻ മലയാളം വിക്കി സമൂഹത്തിനു എന്തു ചെയ്യാൻ കഴിയും? --Anoopan| അനൂപൻ 14:12, 13 ജനുവരി 2010 (UTC)
- സൃഷ്ടിപ്പിക്കാതിരിക്കാൻ ശ്രമിക്കുന്നതെന്തിന്? അത്തരം സംരംഭങ്ങളിൽ അനുയോജ്യമായ അനുമതിയും ഉള്ളടക്കവുമുള്ളതെങ്കിൽ നമുക്കുമെടുക്കാലോ.. അനുമതി അനുയോജ്യമല്ലങ്കിൽ അത് പ്രസക്തമേയല്ലതാനും. അവർ നമ്മളിൽ നിന്ന് വിവരങ്ങൾ എടുക്കുകയും, ശൈലികൾ പകർത്തുകയും ചെയ്യുന്നതിൽ വിഷമിക്കുകയല്ല, അഭിമാനിക്കുകയാണ് വേണ്ടത്. പോരാത്തതിന് വിദ്യാലയങ്ങൾക്ക് താത്പര്യമില്ലാത്ത എത്രയോ വിഷയങ്ങളുമുണ്ടാകും. --പ്രവീൺ:സംവാദം 15:05, 13 ജനുവരി 2010 (UTC)
- എന്തായാലും വിക്കിപീഡിയക്ക് ബദലാകുവാൻ അതിനു കഴിയില്ല. ആകുന്നുവെങ്കിൽ അതും നല്ലത് :) . ഇവിടെ പ്രശ്നം അതല്ല, അവർ (അതിൽ വിക്കിപീഡിയരുമുണ്ട്) വിക്കിപീഡിയയിൽ നിന്നും വിവരങ്ങളും അതേപടി പകർത്തിയതായി കണ്ടു. വിക്കിപീഡിയയിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ അലൈക്ക് പ്രകാരമാണല്ലോ, അപ്പോൾ നിയമപ്രകാരം വിക്കിപീഡിയയിലേക്ക് ആട്രിബ്യൂഷൻ നൽകേണ്ടതുണ്ട്. ഉദാഹരണത്തിന് അവിടുത്തെ ബഹുപദം എന്ന ലേഖനം ഇവിടുത്തെ ബഹുപദം എന്ന ലേഖനത്തിന്റെ അതേ പകർപ്പാണ് (ഇന്റർവിക്കി കണ്ണികൾ എന്തിനാണവിടെ?). പക്ഷെ ആ താളിൽ അവിടെയുള്ള വിവരങ്ങൾ വിക്കിപീഡിയയിൽ നിന്നാണെന്നുള്ള യാതൊരു സൂചനയും നൽകിയിട്ടില്ല. ആരും പരാതിപ്പെടാൻ സാധ്യതയില്ലെങ്കിലും അവിടെ വിക്കിപീഡിയക്ക് ക്രെഡിറ്റ് നൽകേണ്ടത് നിയപരമായി ആവശ്യമാണ്. ഇക്കാര്യം ആരെങ്കിലും അവിടുത്തെ അഡിമിനെ അറിയിക്കേണ്ടതാണ് --ജുനൈദ് | Junaid (സംവാദം) 06:24, 14 ജനുവരി 2010 (UTC)
ബദൽ എന്നുദ്ദേശിച്ചത് സ്കൂൾവിക്കി മലയാളം വിക്കിപീഡിയയുമായി മത്സരത്തിനുവരും എന്നൊന്നുമല്ല. വിക്കിപീഡിയയിലെ ഉള്ളടക്കം പകർത്തുന്നതിൽനിന്ന് ആരെയും തടയണമെന്നും ഉദ്ദേശിച്ചില്ല. സ്കൂൾവിക്കിക്ക് ഇതിൽനിന്ന് വേറിട്ട ഒരു കർത്തവ്യമുണ്ട്. മലയാളംവിക്കിയിലെ ലേഖനങ്ങൾ പകർത്തുന്ന പണി ഏറ്റെടുത്താൽ സ്കൂൾവിക്കിയുടെ വ്യക്തിത്വം നഷ്ടപ്പെടും. ഈ പണി വൃഥാവിലാണ്. അവിടെ ആരും തിരുത്താൻപോകുന്നില്ല. അങ്ങനെയുണ്ടെങ്കിൽ അവർ വിക്കിപീഡിയയിൽത്തന്നെ ഇടപെടുന്നതല്ലേ കൂടുതൽ ഉപകരിക്കുക? ഉദാഹരണത്തിന്, ഇവിടെ ഗണിതലേഖനങ്ങൾ തുലോം തുച്ഛമാണ്; ഗണിതാദ്ധ്യാപകരെ സ്കൂൾവിക്കിയിൽനിന്ന് ഇവിടെയെത്തിക്കുകയാണെങ്കിൽ മലയാളത്തിനുതന്നെ അതിന്റെ ഗുണമുണ്ടാകും. രണ്ടു വെബ്‌സൈറ്റുകളും തമ്മിൽ ഒരു ധാരണയുണ്ടാവണം. സിലബസ്സ് തുടങ്ങിയ കാര്യങ്ങൾനൽകി വിക്കിപീഡിയയിലേക്ക് കണ്ണിചേർക്കുന്നത് ഇപ്പോൾ നടക്കുന്ന പ്രവൃത്തിയെക്കാൾ ഗുണംചെയ്യും.
പ്രവീൺ, ജിജ്ഞാസയ്ക്ക് ബൗണ്ടറിവരക്കണോ? കുട്ടികൾ മലയാളംവിക്കിപീഡിയയിലേക്കു വരട്ടെ. അവർക്കാവശ്യമുള്ളത് അവർ അറിയട്ടെ. കൂട്ടിച്ചേർക്കട്ടെ, തിരുത്തട്ടെ.
ജുനൈദ്, കടപ്പാട് നൽകുന്ന കാര്യമാണെങ്കിൽ നാമും പിന്നിലാണ്. ഇംഗ്ലീഷ് വിക്കിപീഡിയയ്ക്കും (കണ്ണി എവിടെയാണെന്നറിയില്ല) സർവ്വവിജ്ഞാനകോശത്തിനുമുള്ള 'കടപ്പലകകൾ' നിർമ്മിതപ്രായത്തിൽ കിടക്കുന്നല്ലേയുള്ളൂ? ആദ്യം അതുനടക്കട്ടെ (കാര്യമായിത്തന്നെ) --തച്ചന്റെ മകൻ 08:30, 14 ജനുവരി 2010 (UTC)
- ഇംഗ്ലീഷ് വിക്കിയെ അവലംബമാക്കി യതൊന്നും ഇവിടെ ചേർക്കുന്നില്ല. അങ്ങനെ പാടില്ല എന്നാണ് ഔദ്യോഗിക നയം. തർജ്ജുമ ചെയ്യപ്പെട്ട ലേഖനങ്ങളിൽ ആവശ്യമായ സ്രോതസ്സുകൾ ചേർക്കുന്നുണ്ട്, പിന്നെ വായനക്കാരുടെ അറിവിലേക്കായി ലേഖനം ഇംഗ്ലീഷ് വിക്കിയിൽ നിന്നും തർജ്ജുമ ചെയ്യപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നു എന്നു മാത്രം, അത് നിർബന്ധമുള്ള കാര്യവുമല്ല. --ജുനൈദ് | Junaid (സംവാദം) 09:32, 14 ജനുവരി 2010 (UTC)
മലയാളം വിക്കിയിലെ ലേഖനങ്ങൾ സ്കൂൾ വിക്കിയിലേക്ക് പകർത്തപ്പെട്ടത് അതിന്റെ പ്രാരംഭദശയിലാണ്. വിക്കി സോഫ്റ്റ്വെയറിന്റെ പ്രവർത്തനം പരിചയപ്പെടാൻ അഡ്മിൻ ചെയ്തതാവാം. ഇപ്പോൾ അത്തരം പകർത്തൽ നടക്കുന്നുണ്ടെന്ന് തോന്നുന്നില്ല. സ്കൂള്വിക്കി ലേഖനങ്ങളിൽ നിന്ന് (സ്ഥലങ്ങൾ, വ്യക്തികൾ, മുതലായവ) മലയാളം വിക്കിപീഡിയയിലേക്ക് ലിങ്ക് ചെയ്യുന്ന കാര്യം ആലോചനയിലുണ്ട്.--അഭി 09:52, 14 ജനുവരി 2010 (UTC)
- സ്കൂൾ വിക്കിയ്ക്ക് അതിന്റേതായ ലക്ഷ്യമുണ്ടാകും. അത് വിക്കിപീഡിയയുടെയോ വിക്കിമീഡിയവിക്കികളുടെ ലക്ഷ്യമോ ആകാനിടയില്ല. അതൊട്ട് ഇവിടെ നിന്നാരെങ്കിലും നൽകുന്ന അതിർവരമ്പുമാകില്ല. എന്റെ അഭിപ്രായത്തിൽ സ്കൂൾവിക്കി അതിന്റെ സ്വഭാവം കൊണ്ടുതന്നെ വിക്കിപീഡിയയ്ക്ക് ഗുണകരമാവുകയേയുള്ളു.--പ്രവീൺ:സംവാദം 11:57, 14 ജനുവരി 2010 (UTC)
പ്രധാനതാളിൽ ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം എന്ന വിഭാഗം
തിരുത്തുകഇന്ന് ലോക ഭൗമ ദിനം ആണല്ലോ, അതു പോലെയുള്ള പ്രത്യേകതകൾ ഓരോ ദിവസത്തിലും വിക്കിയുടെ പ്രധാനതാളിൽ പ്രദർശിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. ചരിത്രരേഖ കാണിക്കുന്നതു പോലെ അതാതു ദിവസത്തിന്റെ പ്രത്യേകതകളും പ്രധാനതാളിൽ ഉൾപ്പെടുത്തണം. ഇന്നറിയാൻ എന്നോ മറ്റോ അതിന് പേർ നൽകുകയും ചെയ്യാം. പ്രധാന ആഘോഷങ്ങളും (ഉദാ: ഇന്ന് വിഷു,ഇന്ന് തൃശ്ശൂർ പൂരം) അല്ലെങ്കിൽ ആ ദിവസത്തെ സംബന്ധിച്ച ചരിത്രരേഖയല്ലാത്ത വിവരങ്ങളും ഇതിൽ ഉൾപ്പെടുത്താം.
ഒരു ചർച്ച ഈ കാര്യത്തെക്കുറിച്ച് പ്രതീക്ഷിക്കുന്നു..--ഹിരുമോൻ 02:45, 22 ഏപ്രിൽ 2010 (UTC)
- നല്ല നിർദ്ദേശമാണു്. പക്ഷെ ഇത്തരത്തിൽ ദിവസവും പുതുക്കപ്പെടെണ്ട ഫലകങ്ങൾ പരിപാലിക്കാൻ ഒരു ടീം ആദ്യം രൂപപ്പെടുത്തണം. അല്ലെങ്കിൽ ഈ പദ്ധതി പാതി വഴിയിൽ നിന്നു് പോകും.--Shiju Alex|ഷിജു അലക്സ് 16:38, 22 ഏപ്രിൽ 2010 (UTC)
- ചരിത്രരേഖയുടെ ഭാഗമാക്കിയാൽ പോരേ? -- റസിമാൻ ടി വി 16:40, 22 ഏപ്രിൽ 2010 (UTC)
- ഭൗമദിനം പോലുള്ള പ്രത്യേകതകളെ ചരിത്രരേഖയുടെ ഭാഗമാക്കിയാൽ മതിയാകും. ഓണം, വിഷു, പെരുന്നാൾ, ക്രിസ്മസ് തുടങ്ങിയ മതപരമായ യാതൊരു ഉത്സവങ്ങളെപ്പറ്റിയുമുള്ള വിവരങ്ങൾ പ്രധാനതാളിൽ വേണ്ട എന്നാണെന്റെ അഭിപ്രായം. --Anoopan| അനൂപൻ 16:44, 22 ഏപ്രിൽ 2010 (UTC)
ആയാലെന്താ ഒരു വിജ്ഞാനമേശ?
തിരുത്തുകഇവിടെ സൂചിപ്പിച്ച ആശയം ചർച്ചയ്ക്കായി ഇങ്ങോട്ട് തിരിക്കുന്നു:
- ഇങ്ങനെ ഒരു വേദി തുടങ്ങുന്നതിൽ തെറ്റൊന്നുമില്ല. ഇംഗ്ലീഷ് വിക്കിപീഡിയയിലെ റെഫറൻസ് ഡെസ്ക് കാണുക. വിക്കിപീഡിയ ഓൺലൈൻ റെഫറൻസ് സംരംഭം ആണ്, ഒരു റെഫറൻസ് പുസ്തകമല്ല. വിക്കിപീഡിയയിൽ വിവരം തിരഞ്ഞ് ഒരാൾക്ക് തന്റെ അന്വേഷണം ഫലപ്രദമായില്ലെങ്കിൽ സഹായിക്കുന്നതിലൂടെ വിജ്ഞാനകോശരചന കൂടുതൽ യൂസർ ഫ്രെണ്ട്ലി ആവുകയല്ലേ? മറ്റു വിക്കിപീഡിയരുടെ വിജ്ഞാനദാഹം ശമിപ്പിക്കാനും ഇതുവഴി സാധിക്കും. ജുനൈദ് പറഞ്ഞപോലെ വിക്കിപീഡിയയിൽ ലേഖനം നിർമ്മിക്കുകയും അതിലേക്ക് ചൂണ്ടുകയും ചെയ്യാനുള്ള വേദിയായാൽ മതി. മലയാളം വിക്കിപീഡിയ ബാലപ്രായമായതിനാൽ ഒരു സ്കൂൾ കുട്ടിക്ക് താൻ അന്വേഷിച്ച വിവരത്തിന് പലപ്പൊഴും ഉത്തരം കിട്ടാൻ ഇടയില്ല. ഒരു ലേഖനം നിർമ്മിച്ചുകിട്ടാൻ കാത്തുനിൽക്കാതെ എളുപ്പം അവശ്യവിവരങ്ങളും കണ്ണികളും നൽകി നമുക്ക് ആ ജിജ്ഞാസുവിനെ തൃപ്തിപ്പെടുത്താം (ആധികാരികത, നിഷ്പക്ഷത.. . നയങ്ങൾ മറുപടിക്കും ബാധകം). ഒരു പക്ഷേ, വിക്കിപീഡിയിൽ അയാളെ പങ്കുചേരാൻ ഇത് പ്രേരിപ്പിക്കും. വിക്കിപീഡിയയിൽ പുതിയ ലേഖനം സൃഷ്ടിക്കുന്നതിന് മറ്റുള്ളവർക്ക് ഈ വേദി പ്രചോദകമാകാനും ഇടയുണ്ട്. 'ഡോക്ടറോടു ചോദിക്കാം', 'നിയമസഹായം' ഒക്കെപ്പോലെ ആകാതിരുന്നാൽ മതി. എന്ത് ചോദിക്കാം എങ്ങനെ ഉത്തരം നൽകാം എന്ന് നയം രൂപപ്പെടുത്തിയാൽ മതി --തച്ചന്റെ മകൻ 12:36, 13 ഓഗസ്റ്റ് 2010 (UTC)
- അനുകൂലിക്കുന്നു--ഷിജു അലക്സ് 15:06, 13 ഓഗസ്റ്റ് 2010 (UTC)
ഡോക്ടറോട് ചോദിക്കാം, നിയമസഹായം എന്നിവ പാടില്ല എന്ന് ഇംഗ്ലീഷ് വിക്കിപീഡീയയുടെ റെഫറൻസ് ഡസ്കിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ വിജ്ഞാനമേശ തുടങ്ങുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല. എങ്കിലും ഏതൊക്കെ വിഷയങ്ങളിൽ ആധികാരികമായ ഉത്തരങ്ങൾ നൽകാൻ കഴിയുന്ന ഉപയോക്താക്കൾ നമുക്കുണ്ട്? --റസിമാൻ ടി വി 15:19, 13 ഓഗസ്റ്റ് 2010 (UTC)
- പൊതുവായി ഒന്ന് തുടങ്ങിയാൽപ്പോരേ. അറിവുള്ളവർ സഹായിക്കട്ടെ. ബാധ്യതാനിരാകരണം താളിന്റെ മുകളിൽ നൽകുകയും വേണം. --ജുനൈദ് | Junaid (സംവാദം) 05:07, 14 ഓഗസ്റ്റ് 2010 (UTC)
താരകലേഖനയജ്ഞം
തിരുത്തുകവിക്കി സമൂഹത്തിലെ താരകലേഖനയജ്ഞം എന്നഭാഗം പുതുക്കിയിട്ടില്ല.കാലക്രമത്തിൽ പുതുകേണ്ടതല്ലേ....--Aneeshgs | അനീഷ് 01:54, 6 സെപ്റ്റംബർ 2010 (UTC)
- ഉറപ്പായും ഈ ഭാഗങ്ങളിൽ ശ്രദ്ധ ചെലുത്താൻ കൂടുതൽ ആളുകളുടെ ആവശ്യമുണ്ട്. അനീഷിന് താൽപര്യമുണ്ടെങ്കിൽ ഈ ഭാഗം ശ്രദ്ധിക്കാവുന്നതാണ്. --Vssun (സുനിൽ) 16:03, 6 സെപ്റ്റംബർ 2010 (UTC)
ഇതു നൊക്കു
തിരുത്തുകമലയാളം വിക്കി സംരംഭങ്ങളിൽ പ്രവർത്തിക്കാനും മലയാളം വിക്കിസംരംഭങ്ങളെക്കുറിച്ചറിയാനും താല്പര്യമുള്ള മലപ്പുറം, കോഴിക്കോട്, വയനാട് പ്രദേശങ്ങളിലുള്ളവർക്കായി മലയാളം വിക്കി പഠനശിബിരം 2010 ഒക്ടോബർ 10 ന് നടത്തുന്നു. വിശദാംശങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാനും ഈ താൾ സന്ദർശിക്കുക. ഇതു കഴിഞ്ഞ കാര്യം ആരും അറിഞ്ഞില്ലെ......... — ഈ തിരുത്തൽ നടത്തിയത് 117.254.175.167 (സംവാദം • സംഭാവനകൾ) 15:52, 16 ഒക്ടോബർ 2010 (UTC)
- എല്ലാ താളിനും മുകളിൽ വരുന്ന അറിയിപ്പാണോ, അത് മാറ്റിയല്ലോ..--♔ കളരിക്കൻ ♔ | സംവാദം 18:10, 25 ഒക്ടോബർ 2010 (UTC)
ചലച്ചിത്ര ലേഖനങ്ങൾ
തിരുത്തുകചലച്ചിത്ര ലേഖനങ്ങളുടെ താളുകൾക്ക് പൊതുവായ ഒരു രൂപം വേണം. ഇവിടെ പലതും പലതരത്തിലാണ് നൽകിയിരിക്കുന്നത്. അന്തർവിക്കി കണ്ണികൾ നൽകുമ്പോൾ അത് സംശയത്തിനും ബുദ്ധിമുട്ടിനും ഇടയാക്കുന്നു.
ചലച്ചിത്രത്തിന്റെ പേര് (ചലച്ചിത്രം) എന്നോ മറ്റോ പൊതുവായൊരു രീതി അവലംബിക്കേണ്ടതാണ്. അഭിപ്രായം അറിയിക്കുക. --വിക്കിറൈറ്റർ : സംവാദം 13:26, 30 ഒക്ടോബർ 2010 (UTC)
ചലച്ചിത്ര ലേഖനങ്ങൾ പുതുതായി ചേർക്കുമ്പോൾ ഫലകം:Infobox Film ഉപയോഗിചാൽ യന്ത്രങ്ങൾക്ക് ചലച്ചിത്ര ലേഖനങ്ങൾ എളുപത്തിൽ കണ്ടത്താം. --- മനു എം ജി 12:48, 6 ജനുവരി 2011 (UTC)
സംവാദം താൾ
തിരുത്തുകഓരോ താളിലും ഉള്ള സംവാദങ്ങളിൽ ചർച്ച ചെയ്യണമെങ്കിൽ നിലവിൽ ഓരോ ഉപയോക്താവും ആ താളുകൾ സന്ദർശിക്കണം (നിലവിൽ അങ്ങനെ തന്നെയല്ലെ?). അവിടെയുണ്ടാകുന്ന മാറ്റങ്ങൾ അറിയണമെന്നില്ല. പ്രധാന താളിൽ എല്ലാ താളിന്റെയും (അല്ലെങ്കിൽ പ്രശസ്തമായ ലേഖനങ്ങളെ) സംവാദതാളിനെ ബന്ധപ്പെടുത്തി അതിനൊരു ലിങ്ക് നൽകുകയാണെങ്കിൽ വെറുതെയെങ്കിലും ഉപയോക്താക്കൾ സന്ദർശിക്കുമ്പോൾ അതിനെക്കുറിച്ച് അറിവുള്ളവർ സംവാദത്തിൽ പങ്കെടുക്കുമെന്ന് തോന്നുന്നു (സംവാദം മാത്രം താൽപര്യമുള്ളവർക്കും അതൊരു സൗകര്യമാകും). അപ്പോൾ അതിൽ പെട്ടെന്നു തന്നെ തീരുമാനങ്ങൾ ഉണ്ടാകില്ലെ? സമീപകാലമാറ്റങ്ങൾ പെട്ടെന്നു കടന്നുപൊയ്ക്കൊണ്ടെയിരിക്കുന്നു. നിലവിൽ ഓരോ താളിന്റെയും സംവാദങ്ങളിൽ ഉണ്ടാകുന്ന ചോദ്യങ്ങൾക്ക് ഒരിക്കലും കൂടുതലായി മറുപടികൾ കാണാറില്ല. അതിനാൽ തന്നെ തീരുമാനവും ഉറപ്പില്ല. താളിലെ സംവാദങ്ങൾക്ക് തീരുമാനം ഉണ്ടാകണമെങ്കിൽ അറിവുള്ളവർ ആ ലേഖനങ്ങളിൽ കയറിയിറങ്ങണ്ടേ? Rojypala 12:06, 13 നവംബർ 2010 (UTC)
- താങ്കൾ ഉദ്ദേശിക്കുന്നത് വിക്കിയിൽ നിലവിലുള്ള സൗകര്യം തന്നെയാണെന്ന് കരുതുന്നു. താങ്കൾക്ക് താല്പര്യമുള്ള താളുകളിൽ (ലേഖനമോ, സംവാദമോ, തുടങ്ങി ഏത് താളും) മാറ്റം വരുന്നത് അറിയണമെന്നുണ്ടെങ്കിൽ പ്രസ്തുത താളുകളെ ശ്രദ്ധിക്കുന്ന താളുകളിൽ ചേർക്കുക. ഒരു താളിനെ ശ്രദ്ധിക്കുന്ന പട്ടികയിൽ ചേർക്കാൻ മുകളിൽ തിരച്ചിൽ ബോക്സിന്റെ ഇടതുവശത്തായി കാണുന്ന നക്ഷത്ര ചിഹ്നനത്തിൽ ഞെക്കുക, നക്ഷത്രം തിരിഞ്ഞ് നീലനക്ഷത്രമായി മാറിയാൽ താളിനെ ശ്രദ്ധിക്കുന്ന താളുകളിൽ ചേർത്തു എന്ന് മനസ്സിലാക്കാം. ഇനി താങ്കൾ ശ്രദ്ധിക്കുന്ന താളുകളിൽ വല്ല മാറ്റവും വന്നുവോ എന്നറിയാൻ ഏറ്റവും മുകളിലായി ഞാൻ ശ്രദ്ധിക്കുന്നവ എന്ന കണ്ണിയിൽ ഞെക്കുക, അവയിൽ വല്ല മാറ്റവും വന്നിട്ടുണ്ടെങ്കിൽ അറിയാറാകും. --ജുനൈദ് | Junaid (സംവാദം) 03:57, 14 നവംബർ 2010 (UTC)
- റോജിയുടെ ചോദ്യത്തിൽ നിന്നും എനിക്ക് മനസിലായത് മറ്റൊന്നാണ്. അതായത് ഞാൻ ഒരു താളിലെ വിവരത്തെക്കുറിച്ച് ഒരു സംശയം അതിന്റെ സംവാദത്തിൽ ചോദിച്ചു എന്നിരിക്കട്ടെ. പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുന്നവർക്ക് മാത്രമേ ഇതിന്റെ വിവരങ്ങൾ അറിയാൻ സാധിക്കൂ. എന്നാൽ ഇത്തരം സംവാദങ്ങളെ മാത്രം പൊക്കിയെടുക്കാൻ പറ്റുന്ന ഒരു ടൂൾസെർവർ യൂട്ടിലിറ്റിയോ അതിനു സാധ്യമല്ലെങ്കിൽ വിക്കി:പുരോഗമിക്കുന്ന സംവാദങ്ങൾ എന്ന ഒരു മാനുവൽ ലിസ്റ്റോ ഉണ്ടെങ്കിൽ ഇത്തരം സംവാദങ്ങൾ (സംവാദപ്രിയരുടെ) ശ്രദ്ധയിൽപ്പെടാനും പെട്ടെന്ന് തീരുമാനത്തിലെത്താനും സാധിക്കും.
- ടൂൾസെർവർ ഉപയോഗിച്ച് സംവാദത്താളുകളിൽ ഒന്നോ രണ്ടോ ദിവസം വന്ന മാറ്റങ്ങളെ കണക്കാക്കി ആരോഹണാവരോഹണക്രമത്തിൽ പട്ടിക നിർമ്മിക്കാൻ സാധിക്കില്ലേ?--Vssun (സുനിൽ) 06:17, 14 നവംബർ 2010 (UTC)
സുനിൽ പറഞ്ഞതാണ് ഞാൻ ഉദ്ദേശിച്ചത്. Rojypala 08:21, 14 നവംബർ 2010 (UTC)
- പുതിയ മാറ്റങ്ങളിൽ സംവാദങ്ങൾ മാത്രം കാണാനുള്ള ഓപ്ഷനുണ്ടല്ലോ --റസിമാൻ ടി വി 08:40, 14 നവംബർ 2010 (UTC)
- അതെ, അതിന് ഇതു പോലെ നോക്കിയാൽ പോരെ. --ജുനൈദ് | Junaid (സംവാദം) 08:44, 14 നവംബർ 2010 (UTC)
- പുതിയതും സജീവമായതുമായ എല്ലാ സംവാദങ്ങളുടേയും ലിസ്റ്റ് സൈഡ്ബാറിൽ ലിങ്ക് ചെയ്തു വരുത്തുന്ന കാര്യമാണ് റോജി ഉദ്ദേശിച്ചത് എന്നു തോനുന്നു. സമീപകാലമാറ്റങ്ങളുടെ കീഴിൽ സമീപകാല സംവാദങ്ങൾ എന്നിങ്ങനെ--കിരൺ ഗോപി 09:13, 14 നവംബർ 2010 (UTC)
മലയാളഭാഷാ താളുകൾ മറ്റ് ലിപികളിൽ
തിരുത്തുകConsidering the large number of Malayalees settled outside Kerala, it may be possible that a large part of this expat population (within and outside India) may not know Malayalam script, but may know the script of local languages of the state where they were born and brought up. However, they may understand the spoken language or understand the words. In such cases, if articles in Malayalam can be transliterated into other Indian scripts, it may be of immense help, thereby enabling them access to information about their mother tongue and culture. Can we discuss the technical feasibility of this suggestion? — ഈ തിരുത്തൽ നടത്തിയത് Sanjeev (സംവാദം • സംഭാവനകൾ) 15:34, 4 ഡിസംബർ 2010 (UTC)
- മലയാള ലിപിയിലെഴുതിയ മലയാളത്തിലെ ലേഖനങ്ങൾക്കേ ഇവിടെ പ്രസക്തിയുള്ളൂ, അല്ലാത്തവയെ പറ്റി ഇവിടെ ചർച്ച ചെയ്യാൻ നിർവ്വാഹമില്ല. --ജുനൈദ് | Junaid (സംവാദം) 05:54, 5 ഡിസംബർ 2010 (UTC)
http://scriptconv.googlelabs.com/frame?sln=xx&tln=en&url=http%3A//ml.wikipedia.org ഇതാണു് ഒരു വഴി. പക്ഷെ അത് വായിച്ചെടുക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണു് മലയാളം പഠിക്കുന്നത്. --ഷിജു അലക്സ് 03:33, 6 ഡിസംബർ 2010 (UTC)
മലയാളം വിക്കിപീഡിയയുടെ എട്ടാം പിറന്നാൾ
തിരുത്തുകസുഹൃത്തുക്കളെ,
2010 ഡിസംബർ 21 മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികവും 2011 ജനുവരി 15 ഇംഗ്ലീഷ് വിക്കിപീഡിയ സ്ഥാപിച്ചിട്ട് 10 വർഷവും തികയുകയാണല്ലോ. പലവിധ കാരണങ്ങളാൽ എല്ലാവരും കൂടി ചേർന്നുള്ള ഒരു പരിപാടി ഇപ്രാവശ്യം നടക്കില്ല. അതിനാൽ അതത് ജില്ലകളിലുള്ള വിക്കിപീഡിയർ ഒത്ത് ചേർന്ന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാൻ താല്പര്യപ്പെടുന്നു. കണ്ണൂർ ജില്ലയിലുള്ളവർ ജനുവരി 15നു് ഒരു പഠനശിബിരവും വിക്കിപീഡിയ വാർഷികവും ആസൂത്രണം ചെയ്യുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും പരിപാടികൾ മറ്റ് ജില്ലകളിൽ ഉള്ളവർക്കും (മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഉള്ളവർക്കും) ആസൂത്രണം ചെയ്യാവുന്നതാണു്.
നിങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ വിക്കിപീഡിയ:വിക്കിസംഗമം എന്ന താളിലോ വിക്കിപീഡിയ:വിക്കിപഠനശിബിരം എന്ന താളിലോ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു. --ഷിജു അലക്സ് 01:04, 8 ഡിസംബർ 2010 (UTC)
പരിഭാഷപ്പെടുത്തുക
തിരുത്തുകവിക്കിപ്പീഡിയക്ക് മുകളിലുള്ള ജിമ്മിവെയില്സിന്റെ പുതിയ സന്ദേശം ആരെങ്കിലും പരിഭാഷപ്പെടുത്തുക--Zuhairali 08:51, 1 ജനുവരി 2011 (UTC)
വാർത്തയിൽ നിന്ന് ഫലകം
തിരുത്തുകവാർത്തയിൽ നിന്ന് ഫലകവുമായി ബന്ധപ്പെട്ട ചില നിർദ്ദേശങ്ങൾ ചുവടെക്കൊടുക്കുന്നു . കൂടുതൽ ചർച്ചകൾക്കായി പഞ്ചായത്തിൽ ഉൾപ്പെടുത്തുന്നു.
ഒരു വിഷയത്തിലുള്ള ഒരു വാർത്ത മാത്രം നില നിർത്താൻ ശ്രമിക്കുക. ഉദാഹരണത്തിനു ദേശീയ അത്‌ലറ്റിക് മീറ്റിന്റെ 5 വാർത്തകൾ ഇന്നലെ ഫലകം:2011/ജനുവരി എന്ന താളിൽ ഉണ്ടായിരുന്നു. അതിനു പകരം ഇതിന്റെ ഒരു വാർത്ത മാത്രം മതിയല്ലോ. അതുപോലെ മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം ഇന്ന്.എന്ന ഒരു വാർത്ത വനപ്രഖ്യാപനം നടന്നതിനു ശേഷം മാത്രം നൽകുന്നതാണു നല്ലത്. വാർത്തകൾ ആർക്കൈവ് ചെയ്യപ്പെടുമ്പോൾ ഇന്ന് എന്ന വാചകം വായിക്കുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കും. ഇനി ശ്രദ്ധിക്കുമെന്ന് കരുതുന്നു.. ആശംസകൾ --Anoopan| അനൂപൻ 06:35, 7 ജനുവരി 2011 (UTC)
ഒരു വിഷയത്തിലുള്ള ഒരു വാർത്ത മാത്രം നില നിർത്താൻ ശ്രമിക്കുകയെന്നത് ശരിയാണെന്ന് തോന്നുന്നില്ല . കാരണം ഒളിമ്പിക്സ് പോലുള്ള മേളകളുമായി ബന്ധപ്പെട്ട് അനവധി വാർത്തകൾ ഉണ്ടാകാം . അതാത് ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ടവ കൊടുക്കുകയാണ് അഭികാമ്യമെന്ന് തോന്നുന്നു .ഫലകം:2011/ജനുവരിയിൽ അതാത് ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ടവ ആർക്കൈവ്സായി കിടക്കുന്നതാണ് നല്ലത് . ആർക്കൈവ്സിൽ തീയതിക്കും സമയത്തിനും അനുസൃതമായാണല്ലോ വാർത്തകൾ സൂക്ഷിക്കുന്നത് . ഇത് ശ്രദ്ധിക്കുന്ന വിദ്യാർഥികൾക്കും മറ്റും റഫറൻസിനായി പ്രയോജനകരമാവുകയും ചെയ്യും . ഇംഗ്ലീഷ് വിക്കിയിലും ആ രീതിയാണല്ലോ അവലംബിക്കുന്നത് .
എന്നാൽ മുൻ പേജിൽ ഒരു വാർത്ത തന്നെയാണ് നല്ലത്. . മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം ഇന്ന് എന്ന വാർത്ത പ്രഖ്യാപനത്തിനുശേഷം മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു എന്നാക്കിയാൽ മതിയല്ലോ . ഇത് നേരത്തെ കൊടുക്കുന്നതിൽ കുഴപ്പമില്ലായെന്നാണ് തോന്നുന്നത് . വാർത്ത വിട്ടുപോകാതിരിക്കുന്നതിനും മറ്റുള്ളവർക്ക് തിരുത്താൻ പ്രചോദനമാവുകയും ചെയ്യും . മാത്രമല്ല , പത്രങ്ങളിൽ വാർത്തകൾ വരുന്നതും അത്തരത്തിലാണല്ലോ .
--Tgsurendran 11:03, 7 ജനുവരി 2011 (UTC)
അതിനായി ആ സംഭവത്തിനു ഒരു താളുണ്ടാക്കി അതിൽ കാര്യങ്ങൾ മുഴുവൻ നൽകുകയും, ഫലകത്തിൽ അതിലെ പ്രധാന വാർത്ത നൽകി അതിലേക്കൊരു ലിങ്ക് നൽകുകയുമല്ലേ ഉചിതം. ഉദാഹരണത്തിനു ദേശീയ സ്കൂൾ കായികമേള തന്നെ എടുക്കുക.അതിലെ ഓരോ ദിവസത്തെ മെഡൽ നിലകളും മറ്റും വിക്കിപീഡിയയിലെ വാർത്താ താളിലോ അതാതു മാസത്തെ ഫലകത്തിലോ വരണമെന്ന് ഞാൻ കരുതുന്നില്ല. പകരം അവ വരേണ്ടത് ദേശീയ സ്കൂൾ കായികമേള 2011 എന്ന താളിലായിരിക്കണം. വാർത്തയിലും, മാസത്തിന്റെ ഫലകത്തിലും അതിലെ പ്രധാന മാത്രം സൂചിപ്പിച്ച് ആ താളിലേക്ക് കണ്ണി നൽകുകയും വേണം. ഇതല്ലേ ഉചിതമായ സമീപനം? ഇക്കാര്യം കൂടുതൽ കൂടുതൽ ചർച്ചകൾ ആവശ്യമെങ്കിൽ അതു വിക്കി പഞ്ചായത്തിൽ സൂചിപ്പിക്കൂ.
--Anoopan| അനൂപൻ 09:37, 7 ജനുവരി 2011 (UTC)
തീർച്ചയായും നല്ല നിർദ്ദേശം . എന്നാൽ എല്ലാ സന്ദർഭങ്ങളിലും ഇതൊരു ലേഖനമായി മാറ്റത്തക്കവിധം പ്രാധാന്യം ഉണ്ടാവണമെന്നില്ല . കൂടാതെ ഈ ലേഖനങ്ങളും വാർത്തകളും ഒരാൾക്കു തന്നെ പൂർത്തിയാക്കുകയെന്നത് എപ്പോഴും പ്രായോഗികവുമല്ല .രണ്ടും രണ്ടു വിഭാഗങ്ങളായി ഭാവിയിൽ പിരിയേണ്ടതുമാണ് . അതിനാൽ സാധ്യമായവയെല്ലാം ലേഖനങ്ങളാക്കി സമ്പുഷ്ടീകരിക്കന്നതോടൊപ്പം ഓരോ ദിനത്തിലേയും പ്രാധാന്യമുണ്ടായിരുന്ന വാർത്തകൾ സംബന്ധിച്ച് വർഷങ്ങൾക്കുശേഷവും ഒരു തിരിഞ്ഞു നോട്ടത്തിന് സാധ്യമാവുക ഞാൻ പറഞ്ഞരീതിയിലാണെന്നു തോന്നുന്നു . അല്ലെങ്കിൽ ആർക്കൈവ്സ് എന്നതിന് അർത്ഥമില്ലാതാകം . ശ്രദ്ധിക്കേണ്ടത് നൽകുന്ന വാർത്തകൾ സംഭവിച്ച ദിനത്തിനും സമയത്തിനുമായിരിക്കണം . ഡിക് കിങ് സ്മിത്തിൻറെ മരണം സംഭവിച്ചത് ജനുവരി നാലിനും മലയാള പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ജനുവരി ആറിനും അതിനു ശേഷവുമാണ് . തീയതി നൽകിയിട്ടില്ലെങ്കിൽ അതുസംബന്ധിച്ച് വ്യക്തത വരുത്തിയശേഷം സംഭവദിവസം തന്നെ ഉൾപ്പെടുത്തുവാൻ ശ്രദ്ധിച്ചാൽ മതി . എന്നാൽ ഒരേ ദിവസം സംഭവിച്ച വാർത്തകൾ ഫലകം:2011/ജനുവരി എന്നരീതിൽ ആർക്കൈവ് ചെയ്യുമ്പോൾ ഒരു വാർത്തയുടെ ആവശ്യമേയുള്ളു . ഇത് മുൻപ് സൂചിപ്പിച്ച പോലെ മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം ഇന്ന് എന്ന വാർത്ത പ്രഖ്യാപനത്തിനുശേഷം മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു എന്നോ മറ്റോ മാറ്റിയാൽ മതി .അതിനാൽ നേരത്തെ കൊടുക്കുന്നതിൽ കുഴപ്പമില്ലായെന്നാണ് തോന്നുന്നത് . അതേ സമയം കൂടുതൽ വാർത്തകൾ കടന്നു വരുമ്പോൾ നഷ്ടപ്പെടാതിരിക്കാനായി ഇത് ഫലകം:2011/ജനുവരിയിൽ ഉൾപ്പെടുത്തുകയും പിന്നീട് തിരുത്തുന്നതുമാകും ഉചിതം .
--Tgsurendran 11:03, 7 ജനുവരി 2011 (UTC)
ലിങ്കുകളെയും അവലംബത്തെയും പുറത്തേക്കുള്ള താളിനെയും നിരീക്ഷിക്കണം
തിരുത്തുകസുഹൃത്തുക്കളേ,
വിക്കിയിലെ പല ലേഖനങ്ങളിലെയും ലിങ്കുകൾ (ലിങ്കുകൾ, അവലംബങ്ങൾ, പുറത്തേക്കുള്ള താൾ) കാലഹരണപ്പെട്ടിരിക്കുന്നു.
ഇതിൻറെ പ്രധാന കാരണങ്ങൾ:
- പത്രങ്ങളിലെ Latest News Sectionൽ വരുന്ന വാർത്തകളിലേക്കുള്ള ലിങ്കുകൾ മൂന്നാം ദിവസം മുതൽ വീണ്ടും പുതിയ വാർത്തകളേ കാണിക്കൂ. പഴയ ലിങ്കിൽ റഫർ ചെയ്ത വാർത്ത കാണില്ല. ഇത് ഒഴിവാക്കാൻ, പത്രത്തിൻറെ ആർക്കൈവിൽ നിന്ന് പ്രസ്തുത വാർത്ത കണ്ടെത്തി ലിങ്ക് നൽകണം. പല ലേഖനങ്ങൾക്കും ഈ പോരായ്മ കാണുന്നു.
- yahoo news, MSN news തുടങ്ങിയ വെബ് അധിഷ്ഠിത വാർത്തകൾക്ക് നൽകുന്ന ലിങ്ക് മൂന്നോ നാലോ വർഷം കഴിയുമ്പോൾ കാലഹരണപ്പെടുന്നു. പകരം അവരുടെ സെർച്ച് പേജിലേക്കാണ് ലിങ്ക് തുറക്കുന്നത്. ഇത് ഒഴിവാക്കാൻ, പ്രസ്തുത പേജ് PDF ആക്കി സേവ് ചെയ്ത് അപ് ലോഡ് ചെയ്യാനുള്ള ഒരു സംവിധാനം ഉണ്ടാക്കുന്നതിനെ കുറിച്ച് ആലോചിക്കണം. കാരണം പല വാർത്തകൾക്കും ലേഖനങ്ങൾക്കും പിന്നീട് റഫറൻസ് ഇല്ലാത്ത അവസ്ഥ വരും.
(പത്രമാപ്പീസിലെ വലിയ മരപ്പട്ടികകളിൽ തളച്ച് പൊടിക്കൂമ്പാരത്തിൽ സൂക്ഷിച്ച ആർക്കൈവ് ഫയലിലോ അവരുടെ സ്വകാര്യാവശ്യത്തിനുള്ള ഡിജിറ്റൽ ലൈബ്രറിയിലോ മാത്രമേ യഥാർത്ഥ റഫറൻസ് കാണൂ. പൊതുജനങ്ങൾക്ക് അപ്രാപ്യമാണ് അത്. ) പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു. SaddamHussain 12:46, 21 ഫെബ്രുവരി 2011 (UTC)
- വാർത്തകൾ പത്രങ്ങൾക്ക് പകർപ്പവകാശമുള്ളതിനാൽ പി.ഡി.എഫ്. ആയി വിക്കിപീഡിയയിൽ അപ്‌ലോഡ് ചെയ്യുക എന്നത് പ്രായോഗികമല്ല. ആർക്കൈവ് ലിങ്കുകൾ ഉപയോഗിക്കുക എന്നത് തന്നെയാണ് ശരിയായ പ്രതിവിധി.--Vssun (സുനിൽ) 16:16, 21 ഫെബ്രുവരി 2011 (UTC)
ലിങ്കുകൾ കാലഹരണപ്പെടുന്നത് ഒഴിവാക്കാൻ വിക്കിമീഡിയ ഫൗണ്ടേടെഷൻ തന്നെ ഒരു റെഫറൻസ് വിക്കി തുടങ്ങുന്നതിനെ കുറിച്ച് എവിടെയോ വായിച്ചതോർക്കുന്നു. എന്തായാലും പി.ഡി.എഫ് അപ്‌ലോഡിങ്ങ് പകർപ്പവകാശപ്രശ്നമുണ്ടാക്കും. മറ്റ് വഴികൾ കണ്ടെത്തിയേ പറ്റൂ. --ഷിജു അലക്സ് 16:42, 21 ഫെബ്രുവരി 2011 (UTC)
- പ്രസിദ്ധീകരിച്ചതും ഉൾപ്പെടുത്തിയതുമായ തീയതികൾ റെഫറൻസിൽ വ്യക്തമായി നൽകുന്നത്. പിന്നീട് ഉപയോഗപ്പെടും. സൈറ്റ് ഫലകങ്ങൾ അവലംബം ചേർക്കാൻ നിർബന്ധമായും ഉപയോഗിക്കണം എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 04:50, 22 ഫെബ്രുവരി 2011 (UTC)
പുതിയ നാമമേഖല: ഇൻക്യുബേറ്റർ
തിരുത്തുക
വിക്കിപീഡിയയുടെ വളർച്ചയിൽ നിർണ്ണായക ഘടമാണ് പുതുമുഖങ്ങൾ എന്ന് അറിയാമല്ലോ? മലയാളം വിക്കിപീഡിയയിൽ ദിനവും നിരവധി പേർ പുതുതായി അംഗത്വമെടുക്കുന്നുണ്ടെങ്കിലും അതിൽ ഭൂരിഭാഗം പേരും വിക്കിയിൽ സംഭാവന ചെയ്യാൻ തയ്യാറാവാറില്ല. പലർക്കും വിക്കിപീഡിയയെ കുറിച്ചും അതിന്റെ ലക്ഷ്യത്തെ കുറിച്ചും പുർണ്ണമായി ബോധ്യം വരാത്തതും, തങ്ങൾ തിരുത്തുന്നത് വഴി എന്തെങ്കിലും കുഴപ്പം സംഭവിക്കുമോ എന്നുള്ള ഭയവുമൊക്കെ ഇതിന് കാരണമാകാറുള്ളതായി മനസ്സിലാകുന്നു. ഇതിന് പരിഹാരമായി വിക്കിപീഡിയയെ കുറിച്ചും അതിന്റെ ലക്ഷ്യത്തെ കുറിച്ച് അറിവില്ലാത്തവർക്ക് അതിനെ കുറിച്ച് പറഞ്ഞുകൊടുക്കുന്നതിനും, വ്യക്തമായ ധാരണ കിട്ടാത്തവർക്കു പദ്ധതിയെ കുറിച്ച് കൂടുതൽ വിവരിച്ചു കൊടുക്കുന്നതിനും അവരുടെ സംശയങ്ങൾ തീർത്തുകൊടുക്കുന്നതിനുമൊക്കെയായി സജിവ വിക്കിപീഡിയരുടെ നേതൃത്വത്തിൽ നിരവധി വിക്കിപഠനശിബിരങ്ങൾ നടത്തപ്പെടാറുണ്ട്.
അതേ സമയം അംഗത്വമെടുത്തതിനു ശേഷം ലേഖന നിർമ്മാണ, വികസന, പരിചരണങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പല പുതുമുഖങ്ങളും പെട്ടെന്ന് തന്നെ പൂർണ്ണമായും പിൻവലിയുന്നതും കാണപ്പെടുന്നു. വിക്കിപീഡിയയുടെ ഗുണനിലവാരം കാത്തുസൂക്ഷിക്കുന്നതിനും, പൊതുസമൂഹത്തിലെ നിയമങ്ങളും മര്യാദകളും പാലിക്കുന്നതിനായും സംഭാവനയർപ്പിക്കുന്നവർ പാലിക്കേണ്ട ചിട്ടകൾ അല്ലെങ്കിൽ നയങ്ങൾ വിക്കിപീഡിയയിൽ നിലവിലുണ്ട്. വിക്കിയിൽ പുതുതായി ലേഖങ്ങൾ നിർമ്മിക്കാൻ താല്പര്യം പ്രകടിപ്പിക്കുന്ന പല പുതുമുഖങ്ങളും തങ്ങൾ നിർമ്മിക്കുന്ന ലേഖനങ്ങളും ചേർക്കുന്ന വിവരങ്ങളും ഇത്തരത്തിലുള്ള വിക്കിയിലെ നയങ്ങൾമൂലം തങ്ങളുടെ സംഭാവനകൾ പെട്ടെന്ന് നീക്കംചെയ്യപ്പെടുന്നതിന് സാക്ഷികളാകുകയും മനം മടുത്ത് വിക്കിയിൽ നിന്ന് അകന്നുപോകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള സംഭാവനകളെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യുകയാണെങ്കിൽ പുതുമുഖങ്ങൾ വിക്കിയിൽ നിലനിർത്തുന്നതിന് സഹാകരമാകും എന്നുറപ്പാണ്. അതേ സമയം ഇത്തരത്തിൽ നിമ്മിക്കപ്പെടുന്ന പല ലേഖനങ്ങളുടെയും ലേഖനങ്ങളായുള്ള നിലനിൽപ്പിന് നയങ്ങൾ തടസ്സം സൃഷ്ടിക്കും. വികിപീഡിയയുടെ നിലനിൽപ്പിനെ ബാധിക്കുമെന്നതിൽ അത്തരം നയങ്ങൾ ഒഴിവാക്കാനുമാകില്ല. ഈ രീതിയിൽ നീക്കം ചെയ്യപ്പെടാൻ സാധ്യതയുള്ള ലേഖനങ്ങളെ മൃദുവായി കൈകാര്യം ചെയ്യുന്നതിനായും പ്രധാന മേഖലയിൽ നിന്നും മാറ്റി നിർത്തുകയും അതേ സമയം ഉപയോക്താവിന് അവരുടെ സംഭാവന തുടരുന്നതിനുമായി പുതിയൊരു നാമമേഖല സൃഷ്ടിക്കുവാനുള്ള നിർദ്ദേശം മുന്നോട്ട് വെക്കുന്നു.
ഈ രീതിയിൽ പുതിയൊരു നാമമേഖല ഉണ്ടായിരിക്കുന്നത് ഇക്കാര്യത്തിൽ വളരെ ഉപകാരപ്രദമാണെന്ന് തെളിഞ്ഞിട്ടുമുണ്ട്. നിലവിലുള്ള അറിവ് വച്ച് റഷ്യൻ വിക്കിപീഡിയയിൽ ഇത് വിജയകരമായി നടപ്പിലാക്കപ്പെട്ടിരിക്കുന്നു, റഷ്യൻ വിക്കിപീഡിയയിലെ ഇതുമായി ബന്ധപ്പെട്ട താൾ വായിക്കുന്നതിന് ഈ കണ്ണി ഞെക്കുക (താൾ ഗൂഗ്ലിന്റെ യന്ത്രം തർജ്ജുമ ചെയ്തത്). ഇക്കാര്യം പ്രദിപാദിക്കുന്ന ഒരു സജീവ വിക്കിമീഡിയന്റെ ബ്ലോഗ് പോസ്റ്റിലേക്കുള്ള കണ്ണി. ഈ പുതിയ നാമമേഖലയിൽ എങ്ങനെയൊക്കെയുള്ള ലേഖങ്ങൾ നിലനിർത്തണം എത്രകാലം വരെ നിലനിർത്താം എന്നതിനെ പറ്റിയൊക്കെ കൂടുതൽ ചർച്ചകൾ നടത്തേണ്ടിയിരിക്കുന്നു. പുതിയ നാമമേഖല സൃഷ്ടിക്കുന്നതിനെ പറ്റിയുള്ള ഒരോരുത്തരുടേയും അഭിപ്രായവും വോട്ടും താഴെ കാണുന്ന അനുയോജ്യ ഇടങ്ങളിൽ ചേർക്കുക.
ഓർക്കുക: ജീവിച്ചിരിക്കുന്ന വ്യക്തികളെ പ്രദിപാദിക്കപ്പെടുന്നയിടങ്ങളിൽ പാലിക്കേണ്ട നയങ്ങൾക്കെതിരായതോ പകർപ്പാവകാശങ്ങൾ ലംഘിക്കുന്നതോ ആയ തരത്തിലുള്ള ഉള്ളടക്കങ്ങൾക്കെതിരെ വിക്കിപീഡിയയുടെ നയം കുറേകൂടി കർക്കശമാണ്. അത്തരത്തിലുള്ളതിൽ ഭൂരിഭാഗവും അല്ലെങ്കിൽ പൂർണ്ണമായും ഈ രീതിയിൽ സംരക്ഷിക്കാനാകില്ല. --ജുനൈദ് | Junaid (സംവാദം) 14:08, 24 ഫെബ്രുവരി 2011 (UTC)
- ഇതിനായി പുതിയ നാമമേഖല സൃഷ്ടിക്കേണ്ട ആവശ്യമില്ലാത്തതിനാൽ, പുതിയ നാമമേഖല എന്ന കാര്യം പരാമർശിക്കുന്ന ഭാഗങ്ങൾ വെട്ടിയിരിക്കുന്നു. --ജുനൈദ് | Junaid (സംവാദം) 14:23, 25 ഫെബ്രുവരി 2011 (UTC)
ഇൻക്യുബേറ്റർ നാമമേഖലയ്ക്കുള്ള വോട്ട് (Voting for new 'Incubator' namespace)
തിരുത്തുക
- അനുകൂലമാണെങ്കിൽ {{അനുകൂലം}} പ്രതികൂലമാണെങ്കിൽ {{പ്രതികൂലം}} എന്ന് രേഖപ്പെടുത്തുക.
- അനുകൂലിക്കുന്നു --ജുനൈദ് | Junaid (സംവാദം) 14:08, 24 ഫെബ്രുവരി 2011 (UTC)
- അനുകൂലിക്കുന്നു --കിരൺ ഗോപി 15:20, 24 ഫെബ്രുവരി 2011 (UTC)
- അനുകൂലിക്കുന്നു -- ദീപു [deepu] 15:34, 24 ഫെബ്രുവരി 2011 (UTC)
- അനുകൂലിക്കുന്നു ----ViswaPrabha (വിശ്വപ്രഭ) 16:19, 24 ഫെബ്രുവരി 2011 (UTC)
- അനുകൂലിക്കുന്നു --Anoopan| അനൂപൻ 16:32, 24 ഫെബ്രുവരി 2011 (UTC)
- അനുകൂലിക്കുന്നു--എഴുത്തുകാരി സംവാദം 06:48, 25 ഫെബ്രുവരി 2011 (UTC)
- അനുകൂലിക്കുന്നു--പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 14:30, 25 ഫെബ്രുവരി 2011 (UTC)
- അനുകൂലിക്കുന്നു --അഖിലൻ 09:02, 6 മാർച്ച് 2011 (UTC)
ചർച്ച (Discussion)
തിരുത്തുകഇതിനു തക്കതായ ഒരു മലയാളം പേരു കൂടി കണ്ടെത്തണം. പ്രധാന മെയിലിങ്ങ് ലിസ്റ്റിലേക്ക് മെയിലയച്ച് കൂടി അഭിപ്രായം തേടാം. --ഷിജു അലക്സ് 16:29, 24 ഫെബ്രുവരി 2011 (UTC)
ഇതിനു നാമമേഖല വേണ്ടായിരുന്നു എന്ന് മനസ്സിലാകുന്നു. തൽക്കാലം ചർച്ചയിൽ നിന്ന് പുതിയ നാമമേഖല എന്ന കാര്യത്തെ മറന്നേക്കാം. എന്നാലും പുതിയ ഉപയോക്താക്കളുടെ സൃഷ്ടിക്കളെ അനുയോജ്യമായി കൈകാര്യം ചെയ്യുന്നതിനു വേണ്ടിയുള്ള ചർച്ച നടത്താം.
incubator എന്നതിന് 'പരിചരണം' എന്നുപയോഗിച്ചാലോ? --ജുനൈദ് | Junaid (സംവാദം) 06:42, 25 ഫെബ്രുവരി 2011 (UTC)
- ഇതിനായി പുതിയ ഒരു നാമമെഖല തുടങ്ങുന്നതിന്റെ പ്രശ്നം എന്താണു്. എന്റെ അഭിപ്രായത്തിൽ ഇതിനു ഏറ്റവും അനുയൊജ്യമായ പരിഹാരം അതാണു്.--ഷിജു അലക്സ് 17:42, 25 ഫെബ്രുവരി 2011 (UTC)
വിടരുന്ന മൊട്ടുകൾ എന്നോ മറ്റോ ആയാലോ? -പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 17:55, 25 ഫെബ്രുവരി 2011 (UTC)
- @ഷിജു, നാമമേഖലയുടെ ആവശ്യമില്ല. സ്ഥായിയായ ഉള്ളടക്കം ഈ വിഭാഗത്തിൽ ഉണ്ടാകില്ല, ചെറിയൊരു ഇടവേളയിൽ മാത്രമാണ് ഇത്തരം ലേഖനങ്ങൾ സൂക്ഷിക്കപ്പെടുക. മെച്ചപ്പെടുന്നതോടെ/ഒഴിവാക്കപ്പെടുന്നതോട് അവ പിന്നെ അവിടെ നിലനിൽക്കുകയുമില്ല. --ജുനൈദ് | Junaid (സംവാദം) 08:05, 6 മാർച്ച് 2011 (UTC)
പ്രധാന താൾ ശ്രദ്ധിക്കുക
തിരുത്തുകപ്രധാന താളിലെ തിരഞ്ഞെടുത്ത ലേഖനം, പുതിയ ലേഖനങ്ങളിൽ നിന്ന് എന്നിവയൊന്നും അപ്ഡേറ്റ് ചെയ്യപ്പെടുന്നില്ല. നാളുകളായി ഒരേ ലേഖനങ്ങൾ തന്നെയാണ് അവിടെ ദൃശ്യമാവുന്നത്. ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം മാത്രമാണ് മാറുന്നത്. നല്ല നിലവാരമുള്ള ധാരാളം ലേഖനങ്ങൾ ദിവസേന ഉണ്ടാകുന്നുണ്ട്. അതൊന്നും പ്രധാന താളിൽ വരുന്നതേയില്ല. പ്രധാന താൾ മാത്രം എടുത്തുനോക്കുന്ന ഒരാൾക്ക് ഈ വിക്കിയിൽ പുതുതായി ഒന്നും നടക്കുന്നില്ല എന്ന തോന്നലാണ് ഉണ്ടാവുക. --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 18:54, 25 ഫെബ്രുവരി 2011 (UTC)
- തിരഞ്ഞെടുത്ത ലേഖനം മാസത്തിൽ രണ്ടുപ്രാവശ്യം പുതുക്കപ്പെടുന്നുണ്ട്. കൂടുതൽ നാമനിർദ്ദേശങ്ങളും അഭിപ്രായങ്ങളും വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ എന്ന താളിൽ പ്രതീക്ഷിക്കുന്നു. --Vssun (സുനിൽ) 06:52, 26 ഫെബ്രുവരി 2011 (UTC)
മിനിമം ഉള്ളടക്കമുള്ള പുതിയ ലേഖനങ്ങൾ പുതിയ ലേഖനങ്ങളിൽ നിന്ന് എന്ന വിഭാഗത്തിൽ ഓട്ടോമാറ്റിക്കായി മുൻ താളിൽ കാണിക്കത്തക്ക വിധത്തിൽ വല്ല ബോട്ടോ വള്ളമോ ഏർപ്പാടാക്കിക്കൂടെ? --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 07:27, 26 ഫെബ്രുവരി 2011 (UTC)
സർവ്വവിജ്ഞാനകോശം
തിരുത്തുകമലയാളം സർവ്വവിജ്ഞാനകോശത്തിൽ നിന്നും പകർത്തുന്ന ലേഖനങ്ങൾ ലേഖനം എഴുതുന്നവർ വെറുതെ പകർത്താതെ വിക്കിവൽക്കരിച്ച് ഉൾപ്പെടുത്തുക. ആവശ്യമായ അവലംബങ്ങളും, കണ്ണികളും ചേർക്കുക. ലേഖനങ്ങൾ ചേർക്കുന്നവർ ഈ നിബന്ധന നിർബന്ധമായും പാലിക്കുക. വിക്കീവൽക്കരിക്കാതെ മുൻപോട്ടു പോയാൽ വെറുതെ ലേഖന എണ്ണത്തിലുള്ള വർദ്ധനവ് മാത്രമേ സാധിക്കുകയുള്ളു. ഇവിടെ ഒരു ശൈലി ഉള്ളതല്ലേ?— ഈ തിരുത്തൽ നടത്തിയത് Rojypala (സംവാദം • സംഭാവനകൾ)
- +1 റോജി --Anoopan| അനൂപൻ 09:58, 18 മാർച്ച് 2011 (UTC)
- - ഒരാളുടേതായി അഞ്ച് ലേഖനമോ മറ്റോ മാത്രമേ വിക്കിവത്കരിക്കാതെ സർവ്വവിജ്ഞാനകോശത്തിൽ നിന്ന് ഇറക്കുമതി ചെയ്തതായി ഉണ്ടാകാൻ പാടുള്ളു, എന്നരീതിയിൽ ഒരു നയം വികസിപ്പിക്കുന്നത് നല്ലതാണ് എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 18:04, 18 മാർച്ച് 2011 (UTC)
- സർവ്വവിജ്ഞാനകോശത്തിലെ ലേഖനങ്ങൾ പകർത്തുന്നത് ഒരു ബോട്ടിനെക്കൊണ്ട് ചെയ്യിക്കുകയാണെങ്കിൽ ഇപ്പോൾ അത് പകർത്താനെടുക്കുന്ന മാനുഷികപ്രയത്നം, അതിനെ വിക്കിവൽക്കരിക്കുന്നതിലേക്ക് തിരിക്കാനാകും. --Vssun (സുനിൽ) 18:32, 18 മാർച്ച് 2011 (UTC)
- ലേഖനം എന്തായാലും വിക്കിവൽക്കരിച്ചതിനുശേഷമേ മുന്നോട്ട് കൊണ്ട് പോകാവു. ലേഖനം അപ്പാടെ പകർത്തുന്നതിൽ ഒരു കാര്യവുമില്ല. അതിനുവേണ്ടി തന്നെയല്ലേ. വാല്യങ്ങളുടെ ഒരു പട്ടിക തന്നെ തയ്യാറാക്കിയിരിക്കുന്നത്. വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം/വാല്യം 1 എന്ന താളിൽ ചുകന്ന ക്രോസ് മാർക്കെല്ലാം പച്ചയാക്കി അങ്ങ് പോയാൽ മതി. പദ്ധതിയിൽ പ്രവർത്തിക്കുന്നവർ ഇത് ശ്രദ്ധിച്ചാൽ മതിയാകുമെന്ന് തോന്നുന്നു. --RameshngTalk to me 06:37, 1 ഏപ്രിൽ 2011 (UTC)
ഉദാ:- നിക്കോളോ ടാർട്ടാലിയ, ടാങ് ക്രെഡ്, ടെന്നന്റ് സ്മിത്ത്സൺ ഇങ്ങനെ പുതിയ ലേഖനങ്ങൾ ചേർക്കുന്നവർ തന്നെ ഒപ്പം വിക്കീവൽക്കരിച്ച് ലേഖനം ഉൾക്കൊള്ളിക്കുവാൻ ശ്രദ്ധിക്കണം. --റോജി പാലാ 07:28, 1 ഏപ്രിൽ 2011 (UTC)
പുതുമുഖങ്ങളോട്
തിരുത്തുകഇതിന്റെ തുടർച്ചയായി ഒരു നിർദ്ദേശം. കാര്യങ്ങൾ ഇവിടെ പറഞ്ഞിട്ടുണ്ട്. എങ്കിലും ആരും ഇത് ഗൗരവമായെടുക്കുന്നില്ലെന്ന് തോന്നുന്നു. പുതുമുഖങ്ങൾ എഴുതുന്ന ലേഖനങ്ങൾ നിലവിലുള്ളതോ, വിജ്ഞാനപ്രദമല്ലാത്തതോ, അവ എന്തു തന്നെയെങ്കിലും (അവ അസംബന്ധമല്ലെങ്കിൽ) നീക്കം ചെയ്യപ്പെടുവാനും ലയിപ്പിക്കുവാനും സാവകാശം നൽകണം. നീക്കം ചെയ്യുന്ന കാര്യനിർവാഹകരെങ്കിലും അതിനുള്ള സാവകാശം കാണിക്കണം. നീക്കം ചെയ്യും മുൻപ് അവരെ പറഞ്ഞു മനസിലാക്കുകയും തെറ്റു തിരുത്തുവാനുള്ള സമയം നൽകുകയും വേണം. പുതുമുഖങ്ങൾ ആരും തന്നെ ഇവിടെ അധികം വളർന്നു വരുന്നില്ല (നിലനിൽക്കുന്നില്ല) എന്നത് ശ്രദ്ധിക്കുക. പുതുമുഖങ്ങളെ നമുക്ക് അത്യാവശ്യമാണ്. പുതു വിഷയങ്ങൾ ധാരാളമായി ഇവിടെ ചേർക്കപ്പെടേണ്ടതുണ്ട്. അതിനാൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഇവിടേയ്ക്ക് ക്ഷണിക്കുന്നു. --റോജി പാലാ 06:00, 20 മാർച്ച് 2011 (UTC)
'റോജി പാല'യുടേത് നല്ല അഭിപ്രായം ആണ്. ഞാൻ യോജിക്കുന്നു --Abhiabhi.abhilash7 03:44, 23 മാർച്ച് 2011 (UTC)(അഭിലാഷ്)
- റോജിയോട് അനുകൂലിക്കുന്നു. --അഖിലൻ 10:03, 20 മാർച്ച് 2011 (UTC)
- --Vssun (സുനിൽ) 12:48, 20 മാർച്ച് 2011 (UTC)
- --Abhiabhi.abhilash7 03:32, 21 സെപ്റ്റംബർ 2011 (UTC)
ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്ന ലേഖനങ്ങളെ ഒരു പ്രത്യേകവർഗ്ഗത്തിൽ ഉൾക്കൊള്ളിച്ചാൽ സൗകര്യമായിരിക്കുമെന്ന് തോന്നുന്നു.--റോജി പാലാ 09:36, 21 മാർച്ച് 2011 (UTC)
- മുകളിൽ ഇൻക്യുബേറ്ററിനെക്കുറിച്ചുള്ള ചർച്ച ശ്രദ്ധിക്കുക. --Vssun (സുനിൽ) 11:07, 21 മാർച്ച് 2011 (UTC)
പുതുമുഖലേഖനം എന്ന വർഗ്ഗം സൃഷ്ടിച്ച് അതിലാക്കിയിട്ടുണ്ട്. പിന്നീട് കണ്ടുപിടിക്കുവാനും സൗകര്യം. നിലനിർത്തുവാൻ സാധിക്കുന്നവയാണെങ്കിൽ പ്രസ്തുത വർഗ്ഗം നീക്കം ചെയ്യാവുന്നതാണ്. --റോജി പാലാ 18:05, 20 ജൂലൈ 2011 (UTC)
കോമ്മൺസ് ചിത്രങ്ങളുടെ വർഗ്ഗീകരണം
തിരുത്തുകകോമ്മൺസിലുള്ള ചിത്രങ്ങൾക്ക് മലയാളം വിക്കിപീഡിയയിൽ വർഗ്ഗം ചേർക്കേണ്ട കാര്യമുണ്ടോ? അത് ഒരു ഇരട്ടിപ്പണി അല്ലാതെ പ്രത്യേകിച്ച് ഒരു ഉപയോഗവും ഉള്ളതായി തോനുന്നില്ല. ഒരു ഉദാഹരണത്തിന് വർഗ്ഗം:അലങ്കാരമത്സ്യങ്ങൾ എന്ന താളിൽ ചെന്നാൽ ചില ചിത്രങ്ങൾ അവിടെക്കാണാൻ കഴിയും എന്നാൽ ഇതിലും എത്രയൊ നല്ലതാണ് വർഗ്ഗം:അലങ്കാരമത്സ്യങ്ങൾ എന്ന താളിൽ commons:Category:Aquarium fish എന്ന വർഗ്ഗത്തിന്റെ കണ്ണികൊടുക്കുന്നത്. സമീപകാലമാറ്റങ്ങൾ നിറയ്ക്കാം എന്നാല്ലാതെ വേറൊരു ഉപയോഗവും ഇങ്ങനെയുള്ള എഡിറ്റുകൾക്കില്ല.--കിരൺ ഗോപി 07:28, 14 ജൂൺ 2011 (UTC)
- ചേർക്കേണ്ട കാര്യമില്ല. കോമൺസിലുള്ള വർഗ്ഗം വഴി നിലവിൽ കാണുവാൻ സാധിക്കുന്ന കാര്യമല്ലേ ഇത്. കൂടാതെ പുതിയൊരു താളും ഇവിടെ സൃഷ്ടിക്കപ്പെടുവല്ലേ ഇതു വഴി. ഇരട്ടിപ്പണി തന്നെ. നിലവിൽ ചേർത്തതും ഒഴിവാക്കുന്നതായിരിക്കും നല്ലത്.--റോജി പാലാ 08:36, 14 ജൂൺ 2011 (UTC)
പ്രസ്തുത ചിത്രങ്ങൾക്ക് വർഗ്ഗം ഒന്നും കണ്ടില്ല അത് കൊണ്ടാണ് വർഗ്ഗം ചേർത്തത് -- Irvin calicut ഇർവിൻ കാലിക്കറ്റ് 11:17, 14 ജൂൺ 2011 (UTC)
വാക്കുകളുടെ കുറുകെയുള്ള വര
തിരുത്തുകവിക്കി ലേഖനങ്ങളില് ഈയിടെ കാണപ്പെടുന്ന ഓരു കല്ലുകടി നിലവിലില്ലാത്ത ലേഖനത്തിൻറെ പേരിലുള്ള വാക്കുകൾക്കു കുറുകെയുള്ള വരയാണ്. വിക്കിയിലെത്തുന്ന ഓരു വായനക്കാരൻ ധരിക്കുക ആ വാക്കുകള് നിലവിലില്ലെന്നോ ഒഴിവാക്കിയെന്നോ ആണ്.എന്നാൽ നേരത്തെ ലിങ്കുള്ളത് നീലയും ലിങ്കില്ലാത്തത് ചുവപ്പുമായിരുന്നു. ഇപ്പോൾ ചുവപ്പിന് കുറുകെ വരയും കാണുന്നു. ഈ പ്രശ്നം ബോധപൂർവ്വം സൃഷ്ടിച്ചതാണോ...അല്ലെങ്കിൽ പരിഹരിച്ചു ആദ്യപടിയാക്കിക്കൂടെ എന്നൊരന്വേഷണം--Zuhairali 06:44, 21 ജൂൺ 2011 (UTC)
- സുഹൈറലി എന്റെ ക്രമീകരണങ്ങൾ താളിൽ പോയി ആവശ്യമില്ലാത്ത ഏതൊക്കെയോ കണ്ണികളിൽ പിന്നേയും ഞെക്കി എന്ന് തോന്നുന്നു. :):) ഞങ്ങൾക്കാർക്കും ഇല്ലാത്ത പ്രശ്നം ആണു് സുഹൈറലിക്ക്. പ്രശ്നത്തിന്റെ സ്ക്രീൻ ഷോട്ടെടുത്ത് അപ്‌ലോഡ് ചെയ്യാമോ? അല്ലെങ്കിൽ എനിക്ക് മെയിൽ ചെയ്യാമോ? അത് നോക്കിയാൽ എന്താണു് പ്രശ്നം എന്ന് പിടികിട്ടും. --ഷിജു അലക്സ് 07:14, 21 ജൂൺ 2011 (UTC)
സ്ഥിരം ഉപയോഗിക്കുന്ന ബ്രൗസറിൽ ലോഗിൻ ചെയ്യാതെയോ (ഒപ്പം ഹിസ്റ്ററി ക്ലിയർ ചെയ്യുക) അല്ലെങ്കിൽ മറ്റു ബ്രൗസറിൽ ലോഗിൻ ചെയ്യാതെയോ ഒന്ന് പരിശോധിക്കൂ--റോജി പാലാ 08:02, 21 ജൂൺ 2011 (UTC)
- ഇപ്പോ പരിഹരിക്കപ്പെട്ടു. പ്രശ്നം ഷിജു പറഞ്ഞതു തന്നെയായിരുന്നു. നന്ദി--സുഹൈറലി 08:09, 21 ജൂൺ 2011 (UTC)
ഐ. ആർ. സി
തിരുത്തുകവിക്കിപീഡിയ ഐ. ആർ. സി പേജ് ഈ കോലത്തിൽ ആക്കിയാൽ കുറച്ചു കൂടി നല്ലതായിരുന്നു. --Jerin PhilipTalk 13:38, 24 ജൂൺ 2011 (UTC)
- അനുകൂലിക്കുന്നു -- Jairodz സംവാദം 13:45, 24 ജൂൺ 2011 (UTC)
- അനുകൂലിക്കുന്നു -- മനോജ് .കെ 15:20, 24 ജൂൺ 2011 (UTC)
- അതിനു വെബ് ചാറ്റ് എന്ന മീഡിയവിക്കി എക്സ്റ്റെൻഷൻ ആണ് ഉപയോഗിക്കുന്നത്. വ്യക്തിപരമായി വെബ്ചാറ്റ് വിക്കിമീഡിയ വിക്കി സംരംഭങ്ങളിൽ ഉപയോഗിക്കുന്നതിനോട് താത്പര്യമില്ല. ലേഖനങ്ങളെക്കുറിച്ചും മറ്റുമുള്ള സംവാദങ്ങൾക്ക് ബന്ധപ്പെട്ട് സംവാദം താൾ ഉപയോഗിക്കാമല്ലോ. അവിടെ രേഖപ്പെടുത്തുന്നവ പിന്നീടെന്നും എളുപ്പത്തിൽ റെഫർ ചെയ്യാവുന്ന വിധത്തിൽ ഉണ്ടാവുകയും ചെയ്യും. ഒരു ലേഖന സംബന്ധിയായ ചർച്ചകൾക്ക് അതാണനുയോജ്യം. വിരളമായ സന്ദർഭങ്ങൾക്കായി വെബ്‌ചാറ്റ് ചേർക്കുന്നതുമൂലം വെബ്ചാറ്റ് വ്യാപകമായി ഉപയോഗിക്കാനിടയാവുകയും, രേഖപ്പെടുത്തി വെയ്ക്കേണ്ട, സമൂഹവുമായി കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ട സംവാദങ്ങൾ രണ്ടു വ്യക്തികളോ ഏതാനം വ്യക്തികളൊ തമ്മിലുള്ള ചർച്ചയായി പോവുകയും ചെയ്യും.--പ്രവീൺ:സംവാദം 16:09, 24 ജൂൺ 2011 (UTC)
- @പ്രവീൺ --Vssun (സുനിൽ) 09:01, 14 ജൂലൈ 2011 (UTC)
നാളുകൾ
തിരുത്തുക{{ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ}} എന്ന ഫലകത്തിലുള്ള എല്ലാ നാളുകളേയും കൂട്ടിച്ചേർത്ത് ഒറ്റ ലേഖനമാക്കാം എന്നുകരുതുന്നു. അഭിപ്രായം പറയുക. --Vssun (സുനിൽ) 11:14, 18 സെപ്റ്റംബർ 2011 (UTC)
- എതിർക്കുന്നു. എല്ലാ നക്ഷത്രങ്ങൾക്കും അതാതു ലേഖനമായി നിലനിൽക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കരുതുന്നു. ചില പ്രത്യേക താല്പര്യങ്ങൾക്കു വേണ്ടി വിക്കിപീഡിയയുടെ വളർച്ച മുരടിപ്പിക്കാൻ ശ്രമിക്കുന്നത് നല്ല നടപടിയായി കരുതുന്നില്ല. --അനൂപ് | Anoop 11:18, 18 സെപ്റ്റംബർ 2011 (UTC)
- കുറേക്കാലമായി ഒറ്റവരിയായി കിടക്കുന്നു. ഭാവിയിലായാലും വിവരങ്ങളുണ്ടെങ്കിൽ പ്രത്യേകലേഖനമാക്കാം. ഇപ്പോൾ ഓരോ ലേഖനത്തിൽ പോയി വിവരങ്ങൾ കണ്ടെടുക്കുന്നതിലും എളുപ്പമായിരിക്കും, ഒറ്റ ലേഖനത്തിൽ നിന്നും വിവരങ്ങൾ കണ്ടെത്തുന്നത്. --Vssun (സുനിൽ) 11:21, 18 സെപ്റ്റംബർ 2011 (UTC)
- en:WP:Merging#Rationale എന്ന ഭാഗത്തെ അവസാന പോയന്റ് കാണുക. Merging should be avoided if The topics are discrete subjects and deserve their own articles even though they may be short --അനൂപ് | Anoop 11:27, 18 സെപ്റ്റംബർ 2011 (UTC)
- descrete subject ആണെന്ന് കരുതുന്നില്ല. അതുകൊണ്ട്തന്നെ ലയനത്തെ അനുകൂലിക്കുന്നു. --Vssun (സുനിൽ) 11:38, 18 സെപ്റ്റംബർ 2011 (UTC)
- എതിർക്കുന്നു ഒറ്റവരി ഉള്ളവയെ വികസിപ്പിക്കുക, അല്ലാതെ മേർജ് ചെയ്തിട്ടു കാര്യമില്ല. അത് ഒരു മുടന്തൻ ന്യായമായേ കാണാൻ പറ്റൂ.--രാജേഷ് ഉണുപ്പള്ളി Talk 13:01, 18 സെപ്റ്റംബർ 2011 (UTC)
- അനുകൂലിക്കുന്നു തീരെ ചെറിയ കുറേ ലേഖനങ്ങളേക്കാൾ നല്ലത് ഒരു നല്ല ലേഖനം തന്നെ. --ജുനൈദ് | Junaid (സംവാദം) 13:39, 18 സെപ്റ്റംബർ 2011 (UTC)
- അനുകൂലിക്കുന്നു വർഷം കുറെയായി, എല്ലാ താളും ഒറ്റവരിയല്ലേ? ലയിപ്പിക്കുന്നതു കൊണ്ടു കുഴപ്പമില്ല. വികസിക്കുമ്പോൾ മുറിച്ചാൽ പോരെ? ഇപ്പോൾ എല്ലാം ഒരു തലക്കെട്ടിലാക്കാം. അതാതു ലേഖനമായി നിലനിൽക്കാനുള്ള സാദ്ധ്യതയുള്ളതു കൊണ്ടു മാത്രം ലയിപ്പിക്കാതിരിക്കേണ്ടതില്ല. --റോജി പാലാ 14:10, 18 സെപ്റ്റംബർ 2011 (UTC)
- എതിർക്കുന്നു - ലേഖനം വികസിക്കാനുള്ള സാധ്യത മുരടിച്ചുപോകുമെന്നതിനാൽ ശക്തിയായി എതിർക്കുന്നു.--കിരൺ ഗോപി 02:56, 19 സെപ്റ്റംബർ 2011 (UTC)
- എതിർക്കുന്നു - എല്ലാ നക്ഷത്രങ്ങളേയും ഉൾപ്പെടുത്തി ഒരു ലേഖനമുണ്ടാക്കുക, അതിൽ നിന്നും പ്രധാന ലേഖനം ഫലകമുപയോഗിച്ച് ഓരോ ലേഖനത്തിലേക്കും ലിങ്ക് കൊടുക്കുകയും ചെയ്യാം. ദീപു [deepu] 05:56, 19 സെപ്റ്റംബർ 2011 (UTC)
- സമവായമാകാത്തതിനാൽ നിർദ്ദേശം പിൻവലിച്ചു. --Vssun (സുനിൽ) 06:27, 19 സെപ്റ്റംബർ 2011 (UTC)
കവാടം
തിരുത്തുകകവാടങ്ങൾ എല്ലാം ആവശ്യമുള്ളതൊക്കെ ആണെങ്കിലും, ആവശ്യത്തിനു ലേഖനങ്ങൾ ഇല്ലാതെയും, കവാടങ്ങൾ പരിപാലിക്കാൻ ഉപയോക്താക്കൾ ഇല്ലാതെയും, വെറുതെ കവാടം താളുകൾ മാത്രം ഉണ്ടാക്കിയിടുന്നത്, തലക്കെട്ടു ലേഖനങ്ങൾ ഉണ്ടാക്കി ഇടുന്നതു പോലെ തന്നെ നിരർത്ഥമായ പ്രവർത്തി ആണ്. അതിനാൽ അതിലെക്ക് ആവശ്യമായ നയരൂപീകരണം നടത്തേണ്ടത് ആവശ്യമാണ്. --Shiju Alex|ഷിജു അലക്സ് 08:27, 17 നവംബർ 2008 (UTC)
പ്രധാനതാളിന് പുതിയ രൂപം
തിരുത്തുകവിക്കിപീഡിയയുടെ രൂപം ഡീഫോൾട്ട് സ്കിന്നും മാറിയപ്പോൾ ഇപ്പോഴുള്ള പ്രധാനതാളിന്റെ രൂപകല്പനയിൽ ചില മാറ്റങ്ങൾ അനിവാര്യമാണെന്ന് പല ഉപയോക്താക്കളും ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ. ഈ സാഹചര്യത്തിലാണ് പ്രധാന താളിന് പുതിയൊരു രൂപകല്പന തയ്യാറാക്കാൻ തുടങ്ങിയത്. രൂപകല്പന ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഈ കണ്ണിയിൽ ഇത് കാണാം. കൂടുതൽ നിർദ്ദേശങ്ങൾ വരുന്ന മുറയ്ക്ക് അവയും കൂടി ഉൾപ്പെടുത്തിയ ഈ ഡിസൈൻ മെച്ചപ്പെടുത്തുവാന്നതാണ്. എല്ലാവരുടെയും അഭിപ്രായങ്ങൾ അറിയിക്കുക. പ്രസ്തുത താളിന്റെ സംവാദം താളിൽ ചില നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. മറ്റുപയോക്താക്കളുടെ സൌകര്യത്തിന് അതിങ്ങോട്ട് പകർത്തുന്നു. --സിദ്ധാർത്ഥൻ 16:29, 28 ജൂലൈ 2010 (UTC)
വെക്റ്റർ സ്കിന്നിൽ, വളഞ്ഞ മൂലകൾക്കു പകരം മട്ടകോണിലുള്ള മൂലകളായിരിക്കും നല്ലതെന്ന് കരുതുന്നു. --Vssun (സുനിൽ) 15:54, 26 ജൂലൈ 2010 (UTC)
- സ്വാഗതം എന്ന ഭാഗം വേറിട്ട് നിൽക്കുന്നത് പോലെ, പശ്ചാത്തലത്തിന് നിറം നൽകിയാൽ ഇത് പരിഹരിക്കാമെന്ന് തോന്നുന്നു. ചുറ്റുമുള്ള വൈറ്റ് സ്പേസ് കുറച്ചാൽ കൂടുതൽ നന്ന്.
- തിരഞ്ഞെടുത്ത ലേഖനം കഴിഞ്ഞ് വരുന്ന വിഭാഗങ്ങൾ എന്ന ടാബിന് ‘ഉള്ളടക്കം‘ എന്ന പേര് കൊടുക്കാം.
- കവാടം കൂടി ഉൾപ്പെടുത്താൻ പറ്റിയാൽ നന്ന്.
- തിരഞ്ഞെടുത്തചിത്രത്തോടൊപ്പം ഇന്നറിയാൻ എന്ന ടാബിനു പകരം കോമൺസിലെ തിരഞ്ഞെടുത്ത പടം കൊടുത്താലോ? അല്ലെങ്കിൽ മുൻപ് തിരഞ്ഞെടുത്തവയുടെ ലഘുചിത്രം.
- തിരഞ്ഞെടുത്തചിത്രത്തോടൊപ്പം വരുന്ന ടെക്സ്റ്റിന്റെ സൈസ് കുറച്ചാൽ നന്നായിരിക്കും
- പുതിയ ലേഖനങ്ങളിൽ നിന്ന്, നിങ്ങൾക്കറിയാമോ?, എന്നിവയോടൊപ്പം “ഇന്നറിയാൻ“ കൊടുക്കാം.
- വിക്കിയുമായി ബന്ധപ്പെട്ടവയുടെ കൂടെ; വിക്കി കാര്യങ്ങൾ, സഹായം, എന്നിവയോടൊപ്പം ‘വിക്കി വാർത്തകൾ‘ കൊടുക്കുന്നതല്ലേ ഭംഗി.
- പല നിറങ്ങളുള്ള ടാബുകൾക്ക് പകരം ഒറ്റ നിറം (നീലയായാൽ കൂടുതൽ നന്ന്) കൊടുത്താൽ നന്നായിരുന്നു.
- പറ്റുമെങ്കിൽ സുനിൽ പറഞ്ഞപോലെ മട്ടകോണിലുള്ള മൂലകളായിരിക്കും നല്ലതെന്ന് കരുതുന്നു. --സാദിക്ക് ഖാലിദ് 08:09, 27 ജൂലൈ 2010 (UTC)
കൊള്ളാം, എന്നാലും മുകളിൽ സൂചിപ്പിച്ചതു കൂടാതെ ഒരു കമന്റ്. ടാബുകളുടെ ചുവപ്പ് കളർ യോജിക്കുന്നില്ല. വയലറ്റ് നന്നായിട്ടുണ്ട്. --കിരൺ ഗോപി 18:43, 27 ജൂലൈ 2010 (UTC)
നിങ്ങൾക്കറിയാമോ, ഉത്തരമറിയാമോ - ഇതൊക്കെ ആര് പുതുക്കും? --റസിമാൻ ടി വി 23:37, 27 ജൂലൈ 2010 (UTC)
- നിർദ്ദേശങ്ങൾ 1, 2, 3, 5, 6, 7, 9 എന്നിവ പെട്ടെന്ന് നടപ്പിലാക്കാം. ഒറ്റ നിറത്തിലേക്ക് മാറ്റുന്നതിൽ കുഴപ്പമില്ല. ഏത് നിറം വേണം നീല, പർപ്പിൾ, പച്ച? വാർത്തകൾ സെക്ഷനിൽനിന്ന് വിക്കിവാർത്തകൾ പറിച്ചെടുത്താൽ അവിടെ രണ്ടാമതൊരു ടാബ് എന്ത് നല്കും? തിരഞ്ഞെടുത്ത ചിത്രത്തോടൊപ്പം നല്കേണ്ട രണ്ടാമത്തെ ടാബ് എന്ത്? നിങ്ങൾക്കറിയാമോ, ഉത്തരമറിയാമോ - ഇതൊക്കെ പുതുക്കാനുള്ള കമ്മ്യൂണിറ്റി നമുക്കില്ലേ? --സിദ്ധാർത്ഥൻ 03:37, 28 ജൂലൈ 2010 (UTC)
നടപ്പിൽ വരുത്തുന്നതിനുമുൻപ് സൈറ്റ് നോട്ടീസിലിട്ട് പഞ്ചായത്തിൽ കൂടുതൽ അഭിപ്രായങ്ങൾ ക്ഷണിച്ചാൽ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഭിപ്രായങ്ങൾ ലഭിച്ചേക്കും. പ്രതേകിച്ച് പുതിയ ഉപയോക്താക്കൾ, വായനക്കാർ തുടങ്ങിയവർ നേരിടുന്ന പ്രശ്നങ്ങൾ/ആവശ്യമുള്ള കാര്യങ്ങൾ. മെയ്‌ലിങ്ങ് ലിസ്റ്റിലും സൂചിപ്പിക്കാവുന്നതാണ് --ജുനൈദ് | Junaid (സംവാദം) 04:21, 28 ജൂലൈ 2010 (UTC)
- ചില അഭിപ്രായങ്ങൾ:
- ചുവപ്പ് എന്തായാലും നല്ലതല്ല , ഒറ്റകളർ ആക്കുന്നതിനോടും യോജിപ്പില്ല. പച്ച, പർപ്പിൾ, വയലറ്റ്, നീല എന്നിവയുടെ ഇളം കളറുകൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
- വെക്ടർ സ്കിന്നിൽ വളഞ്ഞ മൂലകൾ ഒഴിവാക്കാം.
- അതു പോലെ ഓരോവിഭാഗത്തിന്റേയും ഔട്‌ലൈൻ വരക്ക് അൽപം കനം കുറക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. ചതുരങ്ങൾ തമ്മിലുള്ള ഗ്യാപ് അല്പ്പം കുറച്ച് പരമാവധി അടുപ്പിക്കുന്നതും നല്ലതായിരിക്കും. തിരഞ്ഞെടുത്ത ലേഖനത്തിന്റേയും , തിരഞ്ഞെടുത്ത ചിത്രത്തിന്റേയും തമ്മിൽ വെർടികൽ ആയിട്ടുള്ള വിടവ് ആണ് ഉദ്ദേശിച്ചത്.
- സ്വാഗതം പറയുന്നതും ഒരു ഇളം ചാരയോ മറ്റോ ചതുരത്തിലാക്കുന്നതും നന്നായിരിക്കും.--Rameshng:::Buzz me :) 19:07, 28 ജൂലൈ 2010 (UTC)
ഇന്റർഫേസിൽ കാണുന്ന നീലനിറം തന്നെ എല്ലായിടത്തും ഉപയോഗിക്കുന്നതാണ് നല്ലതെന്നെന്റെ അഭിപ്രായം. --പ്രവീൺ:സംവാദം 04:29, 29 ജൂലൈ 2010 (UTC)
- നിറം ഒരെണ്ണം തന്നെ ഉപയോഗിക്കുന്നതാണു് നല്ലത്. ഹിന്ദി വിക്കി ഉപയോഗിക്കുന്ന നീല ഷേഡുള്ള ചില നിറങ്ങൾ കാഴ്ചയ്ക്ക് ഭംഗിയുള്ളതാണു്. അതെ പോലെ ഉദ്ധരണി പോലൂള്ള ചില ഫലകങ്ങൾക്ക് അവർ ചില പ്രത്യേക നിറം കൊടുത്തിരിക്കുന്നത് നോക്കുക. അതിൽ നല്ലതൊക്കെ നമുക്ക് മാതൃകയാക്കാം.--ഷിജു അലക്സ് 04:46, 29 ജൂലൈ 2010 (UTC)
"തിരുത്തലി"നും ഒരു തിരുത്തായാലെന്ത്?
തിരുത്തുക- വിക്കിയെ കുറിച്ച് അധികമൊന്നും അറിയാത്ത ഒരധ്യാപനാട് ഞാൻ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിക്കി മലയാളത്തിൽ 500 ലധികം തിരുത്തൽ വരുത്തിയെന്ന്. അത് കേട്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് അതിൽ നിന്ന് ഒരു കാര്യം മനസ്സിലായില്ലേ...എത്രത്തോളം അബന്ധമാണതെന്ന്. അപ്പോ ഞാൻ പറഞ്ഞു. അത് തിരുത്തുന്നതിനും പരിഷ്കരിക്കുതിനും ലേഖനം ചേർക്കുന്നതിനും എല്ലാം മലയാളം വിക്കിയിൽ തിരുത്തുക എന്നാണ് പറയുക
- വിക്കിയെ കുറിച്ച് അധികമൊന്നും അറിയാത്ത ഒരധ്യാപനാട് ഞാൻ പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിക്കി മലയാളത്തിൽ 500 ലധികം തിരുത്തൽ വരുത്തിയെന്ന്. അത് കേട്ടപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് അതിൽ നിന്ന് ഒരു കാര്യം മനസ്സിലായില്ലേ...എത്രത്തോളം അബന്ധമാണതെന്ന്. അപ്പോ ഞാൻ പറഞ്ഞു. അത് തിരുത്തുന്നതിനും പരിഷ്കരിക്കുതിനും ലേഖനം ചേർക്കുന്നതിനും എല്ലാം മലയാളം വിക്കിയിൽ തിരുത്തുക എന്നാണ് പറയുക
അധ്യാപന്റെ ചോദ്യം പ്രസക്തമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നി. ഓരോ ലേഖനത്തിനു മുകളിലും ഓരോ തലക്കെട്ടിന് നേരെയും[[തിരുത്തുക.]], [[തിരുത്തുക.]],[[തിരുത്തുക.]] എന്ന് കൊടുക്കാറുണ്ടല്ലോ.ഇത് ഒരു ലേഖനം പ്രിന്റെടുത്ത് ഫയലിൽ വെക്കുമ്പോഴാണ് ഇതിന്റെ ബോറ് മനസ്സിലാവുക. ഇംഗ്ലീഷിൽ Edit, Editor എന്നതിന് ഒരു പത്രത്തിലോ ലേഖനത്തിലോ പരിഷ്കാരം വരുത്തുന്നതിന് അധികാരമുള്ളയാളുടെ ഔദ്വേഗിക ബഹുമതിയാണ്. ഇവിടെ എഡിറ്റ് കൊണ്ട് കേവലം തിരുത്തുക എന്നോ എഡിറ്റർ എന്നതിന് തിരുത്തുന്നവൻ എന്നോ അല്ല പരിഭാഷ നൽകാറുള്ളത്. എഡിറ്റിങിന് നന്നാക്കുക- പരിഷ്കരിക്കുകയെന്നും എഡിറ്റർക്ക് പത്രാധിപരെന്നും നാം പറയുന്നു. അഥവാ സാങ്കേതിക ഭാഷയിൽ എഡിറ്റിന് തിരുത്തലെന്ന പരിമിതമായ അർഥമല്ലയുള്ളതെന്ന് സാരം. അതു കൊണ്ട് തന്നെ അറബി വിക്കിയിൽ عدل അഥവാ modify, adjust, rightഎന്നീ വാക്കാണുപയോഗിച്ചത്. ഇനി ഈ ഫ്രഞ്ച് വിക്കി യൊന്നു നോക്കൂ. [modifier] എന്നാണുപയോഗിച്ചിരിക്കുന്നത്. ഇറ്റാലിയൻ വിക്കിയിൽ modifica എന്നും റോമൻ വിക്കിയിൽ modificare എന്നുമാണ് ُ Edit ന് പകരമായി നൽകിയിരിക്കുന്നത്. ഉറുദുവിക്കിയിൽ ترمیم (നവീകരണം, restoration, recovery). പക്ഷെ ഈ ഭഷകളിലൊന്നുമുള്ള പോസിറ്റീവ്നെസ് മലയാളം വിക്കി പ്രയോഗത്തിനില്ല. മുകളിൽ പറഞ്ഞ പോലെ നമ്മളിത് കുറെ ഉപയോഗിച്ചതിനാൽ നമുക്കതൊരു പ്രശ്നമല്ല. പക്ഷെ പുതുതായൊരാൾ കേൾക്കുമ്പോഴും നമ്മൾ തന്നെ ഒന്ന് ആലോചിക്കുമ്പോഴും അത് ബോധ്യമാവും. തിരുത്തുക എന്ന വാക്ക് തന്നെ പരിശോദിക്കുക. ഭാഷയിൽ തെറ്റുള്ളതാണ് സാധാരണ തിരുത്താറുള്ളത്. തിരുത്തുക എന്ന കല്പന കാണുമ്പോൾ തന്നെ നിലവിലുള്ളത് അബന്ധമാണെന്ന ധ്വനിയാണതിനുള്ളത്. ഇംഗ്ലീഷിൽ എഡിറ്റ് എന്നോ മോഡിഫൈ എന്നോ കൊടുക്കുമ്പോഴും ഈ പ്രശ്നമില്ല. മലയാളം തന്നെ ഉപയോഗിക്കേണ്ടതു കൊണ്ട് വൈകിയാണെങ്കിലും തിരുത്തുക എന്നതിന് പകരമായി ഞാൻ നിർദ്ദേശിക്കുന്നത് താഴെ പറയുന്ന വാക്കുകളാണ് 1. പരിഷ്കരിക്കുക 2. മെച്ചപ്പെടുത്തുക 3. നവീകരിക്കുക .. ഈ വാക്കുകൾ എല്ലായിടത്തേകും ചേർന്നതാണെന്ന് കാണാം. അഭിപ്രായ സമന്വയത്തിനായി സമർപ്പിക്കുന്നു.--സുഹൈറലി 05:29, 13 ജൂലൈ 2011 (UTC)
വിക്കിപീഡിയയിലെ തിരുത്തലുകൾ മെച്ചപ്പെടുത്താനുള്ളതാണെന്ന കാര്യത്തിൽ തർക്കമില്ല. സുഹൈറലി നിർദ്ദേശിച്ച വാക്കുകളേക്കാൾ തിരുത്തുക എന്ന ന്യൂട്രൽ വാക്കാണ് (തിരുത്തുക എന്നതിന് പോസിറ്റീവ് അർത്ഥവുമുൺറ്റല്ലോ) നല്ലതെന്ന് കരുതുന്നു. --Vssun (സുനിൽ) 06:02, 13 ജൂലൈ 2011 (UTC)
- തിരുത്തുക എന്നതിനു തെറ്റ് തിരുത്തുക എന്ന് മാത്രമല്ലല്ലോ അർത്ഥമുള്ളത്. സംവാദം താളുകൾ പോലെയുള്ളവയിലാകട്ടെ താൾ മെച്ചപ്പെടണമെന്ന് യാതൊരു നിർബന്ധവുമില്ല താനും :). എഡിറ്റ് എന്നു പറയുന്നതു പോലെ തന്നെ താരതമ്യേന ന്യൂട്രലായുള്ള വാക്കാണു തിരുത്തുക എന്നതും എന്നെന്റെ അഭിപ്രായം. എഡിറ്റർക്ക് നമ്മൾ മലയാളത്തിലും എഡിറ്റർ എന്നേ പറയാറുള്ളു. പ്രിന്റ് ചെയ്യാനായി അച്ചടിരൂപം (ഉദാ.) എടുക്കുകയാണെങ്കിൽ അവിടെ പ്രസക്തമല്ലാത്ത ഭാഗങ്ങൾ വരികയില്ല--പ്രവീൺ:സംവാദം 06:05, 13 ജൂലൈ 2011 (UTC)
- ഭാഷയിൽ തെറ്റ് മാത്രമേ തിരുത്താറുള്ളൂ. ശരിയോ അപൂർണമായതോ മെച്ചപ്പെടുത്തുകയോ പരിഷ്കരിക്കുകയോ ആണ് ചെയ്യാറുള്ളത്. ഇനി ന്യൂട്രലാണെന്ന് സമ്മതിച്ചാ തന്നെ ന്യൂട്രലിനും നെഗറ്റീവിനും പകരം പോസിറ്റീവായാലെന്താണ് പ്രശ്നമെന്ന് മനസ്സിലാവുന്നില്ല--സുഹൈറലി 06:14, 13 ജൂലൈ 2011 (UTC)
- മലയാളത്തിൽ ഈ വാക്കിന്റെ പരിമിതി മൂലം ആകാം ഇത്. ലേഖനങ്ങൾക്ക് അകത്തുള്ള എഡിറ്റ് ബട്ടണു് മെച്ചപ്പെടുത്തുക എന്ന വാക്ക് ഉപയോയോഗിക്കാം എന്ന നിർദ്ദേശം കുഴപ്പമില്ല എന്ന് തോന്നുന്നു. പക്ഷെ എല്ലായിടത്തും അത് തന്നെ ഉപയോഗിച്ചാൽ ശരിയാവില്ല. അതിനാൽ ഈ നിർദ്ദേസം വിശദമായി ചർച്ച ചെയ്യാം എന്ന് എന്റെ അഭിപ്രായം --ഷിജു അലക്സ് 06:19, 13 ജൂലൈ 2011 (UTC)
- നല്ല നിർദ്ദേശം. --രാജേഷ് ഉണുപ്പള്ളി 07:06, 13 ജൂലൈ 2011 (UTC)
- പേജിന് മുകളിൽ താൾ പരിഷ്കരിക്കുക യെന്നും ലേഖനങ്ങൾക്ക് അകത്തുള്ള എഡിറ്റ് ബട്ടണു് ഷിജു അലക്സ് പറഞ്ഞപോലെ മെച്ചപ്പെടുത്തുക എന്നാക്കുന്നതും നന്നായിരിക്കും എന്നു തോന്നുന്നു --സുഹൈറലി 07:11, 13 ജൂലൈ 2011 (UTC)
മീഡിയവിക്കിയിൽ യൂണിവേഴ്സലായി ഉപയോഗിക്കുന്ന വാക്കാണത്. ലേഖനങ്ങളിൽ മാത്രമായി തത്കാലം മാറ്റാനാവില്ല. ഇനി മെച്ചപ്പെടുത്തുക, പരിഷ്കരിക്കുക, നവീകരിക്കുക എന്നിവയിലേതെങ്കിലുമാണെങ്കിലും അദ്ധ്യാപകനു മോശമാണെന്നോ, അപരിഷ്കൃതം ആണെന്നോ, പുരാതനമാണെന്നോ പറയാമല്ലോ :)--പ്രവീൺ:സംവാദം 07:13, 13 ജൂലൈ 2011 (UTC)
- നവീകരിക്കുക എന്ന വാക്ക് താളിനുമുകളിലും ഇടയിലും ഒരു പോലെ ഉപയോഗിക്കാവുന്ന വാക്കാണ്. പിന്നീട് പറഞ്ഞതിനോട് യോജിക്കുന്നില്ല. ഈ മൂന്ന് വാക്കും പോസിറ്റീവ് അർഥമാണുള്ളത്. നിലവിലുള്ളതിനെ മൂന്ന് അവസ്ഥയിലേക്കും മാറ്റുന്നത് ഉദാത്തമാണെന്ന് ഏവരും മനസ്സിലാക്കുന്നു. എന്റെ വീടൊന്ന് മോടികൂട്ടണം എന്നു പറഞ്ഞാലതിനർഥം ഇപ്പോഴുള്ള വീട് തകർന്നതാണെന്നല്ല. --സുഹൈറലി 07:33, 13 ജൂലൈ 2011 (UTC)
"നവീകരിക്കുക" എന്ന വാക്ക് കൊള്ളാമെന്ന് എനിക്ക് തോന്നുന്നു. ഓരോ ഉപയോക്താക്കളും അവരവരുടെ അറിവും കഴിവും ഉപയോഗിച്ച് താളുകൾ നവീകരിച്ചുകൊണ്ടിരിക്കുകയാണാല്ലോ ചെയ്യുന്നത്. അപ്പോ ആർക്കും തിരുത്താവുന്ന വിജ്ഞാനകോശം, ആർക്കും നവീകരിക്കാവുന്ന വിജ്ഞാനകോശമാവും. പ്രിന്റെടുത്തു വെക്കുമ്പോൾ [തിരുത്തുക] എന്ന് എല്ലാ സെക്ഷനിലും വരുമെന്ന പേടി വേണ്ട, അത് മീഡിയവിക്കി:Common.css-ലെ @media print നോക്കിക്കോളും --സാദിക്ക് ഖാലിദ് 07:45, 13 ജൂലൈ 2011 (UTC)
- ഇത്രയും ആശങ്കകൾ വേണ്ടുന്ന കാര്യമുണ്ടോ ? തിരുത്തുക എന്നതുതന്നെയാണ് നല്ലെതെന്ന് എനിക്ക് തോന്നുന്നു.... ഒരു അധ്യാപകന് അങ്ങനെ തോന്നിയാൽ (ഒന്നിലധികം പേർക്കും) മാറ്റാൻ കഴിയുന്ന ഒരു കാര്യമല്ല ഇത്..
എന്റെ വീട് മോടി കൂട്ടണം എന്നു പറഞ്ഞാൽ ഇപ്പോഴുള്ളത് പഴഞ്ചനും അറുബോറും ആണെന്നു തന്നെയാ മനസ്സിലാക്കുക..........--സുഗീഷ് 07:48, 13 ജൂലൈ 2011 (UTC)
- (1) “തിരുത്തുക” എന്ന പ്രത്യേകിച്ച് യാതൊരു ടോണും ഇല്ലാത്ത പദം ഉപയോഗിക്കുമ്പോഴും അങ്ങനെ തന്നെയല്ലെ? അല്ലാതെ മുമ്പുള്ളതത്രയും തെറ്റായിരുന്നെന്നും, തെറ്റുകളാണ് തിരുത്തുന്നതെന്നും കരുതേണ്ടതുണ്ടോ. (2) ഒരു മീഡിയവിക്കി സന്ദേശം തന്നെ പലയിടങ്ങളിൽ ഉപയോഗിക്കുന്നുണ്ടാകും, അത്തരത്തിലൊന്നാണു “തിരുത്തുക”. അത് ലേഖനത്തിലേക്ക് മാത്രമായി മാറ്റുക എളുപ്പമല്ല. സംവാദം താളുകളിലെ ഉപവിഭാഗങ്ങളിൽ മെച്ചപ്പെടുത്തുക, അല്ലെങ്കിൽ നവീകരിക്കുക എന്നു വരുന്നത് എന്തർത്ഥമാണ് തരുന്നത്? നല്ലത് എല്ലായിടത്തും ഉപയോഗിക്കാൻ കഴിയുന്നതും പെട്ടന്നു ആശയവിനിമയം ചെയ്യുന്നതും ഉപയോക്താക്കൾക്ക് ഭയമില്ലാതെ ക്ലിക്ക് ചെയ്യാൻ കഴിയുന്നതുമായ വാക്ക് ഉപയോഗിക്കുകയാണ് (പുതിയ ഉപയോക്താക്കൾ ഏറെയും ഭാഗഭാക്കാനായി തന്റെ കൈയ്യിലെന്തെങ്കിലുമുണ്ടോ എന്ന് സംശയമുള്ളവരാകും). “തിരുത്തുക” ആ ധർമ്മം വൃത്തിയായി ചെയ്യുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. --പ്രവീൺ:സംവാദം 07:51, 13 ജൂലൈ 2011 (UTC)
ഒറ്റയടിക്ക് എല്ലാ തിരുത്തലുകളും പിടിച്ച് നവീകരിക്കുന്നതിനോട് എനിക്കും യോജിപ്പില്ല. ഷിജു പറഞ്ഞപോലെ വിശദമായ ചർച്ച അല്ലെങ്കിൽ പരിശോധന ആവശ്യമുള്ള ഒരു വിഷയമാണിത്. പ്രവീൺ പ്രറഞ്ഞതിന്റെ നേരെ വിപരീത രീതിയിൽ നോക്കിയാൽ സംവാദത്താളുകളിലെ തിരുത്തുക എന്നതിനോട് യോജിക്കാൻ പ്രയാസമാവും. സംവാദം വല്ലപ്പോഴുമേ തിരുത്ത് വരാറുള്ളൂ പകരം ഓരോരുത്തരും അഭിപ്രായങ്ങൾ കൂട്ടിച്ചേർക്കുകയാണ് പതിവ്. ഓരോ നാമമേഖലയിലും അവയ്ക്ക് ചേരുന്ന രീതിയിൽ സന്ദേശങ്ങൾ മാറി വരുന്ന രീതിയിൽ ക്രമീകരണങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. --സാദിക്ക് ഖാലിദ് 08:23, 13 ജൂലൈ 2011 (UTC)
ഇവിടെ ഉണ്ടായിരുന്ന സേവ് ചെയ്യുക എന്ന ഭാഗം ഇതിനു താശെ വേറെ തലക്കെട്ടിൽ ചർച്ചയ്ക്ക് ഇട്ടിട്ടുണ്ട്. പിന്നീട് വന്ന '"സേവ്" ചെയ്യാതെ പ്രസിദ്ധീകരിച്ചാലെന്താ?' എന്ന തലക്കെട്ട് നീക്കം ചെയ്തു --സാദിക്ക് ഖാലിദ് 08:33, 13 ജൂലൈ 2011 (UTC)
- പ്രവീൺ പറഞ്ഞ ഒരു കാര്യം ശ്രദ്ധേയമാണ്. ഇവിടെ ചർച്ച ചെയ്യുന്നതും മുഴുവൻ പ്രധാന നാമമേഖല, ലേഖനങ്ങൾ മാത്രം കരുതികൊണ്ടാണ്. അങ്ങിനെ ചിന്തിക്കുമ്പോൾ തിരുത്തുക എന്ന പദം തന്നെ ശരി. പക്ഷേ, ഒരു ലേഖനത്തിന്റെ മാത്രമായി ചിന്തിച്ചാൽ നവീകരിക്കുക, പരിഷ്കരിക്കുക എന്നതിനു ഒരു പോസിറ്റീവ് അർഥമുണ്ട്. പക്ഷേ, എപ്പോഴും നവീകരിക്കൽ മാത്രമല്ലല്ലോ. നീക്കം ചെയ്യലുമാകാല്ലോ. --RameshngTalk to me 12:52, 13 ജൂലൈ 2011 (UTC)
- കൂടുതൽ നല്ല വാക്ക് വേണമെന്നുണ്ടെങ്കിൽ മാറ്റുക/മാറ്റം വരുത്തുക എന്ന വാക്കാണ് ഞാൻ നിർദ്ദേശിക്കുന്നത്. --Vssun (സുനിൽ) 01:21, 14 ജൂലൈ 2011 (UTC)
- മാറ്റുക എന്നതിന്റെ ഞാനും അനുകൂലിക്കുന്നു. മാറ്റം വരുത്തുക എന്നതും ശരി തന്നെ, ഇത്തിരി നീളം കൂടിപ്പോയില്ലെ?--RameshngTalk to me 04:40, 14 ജൂലൈ 2011 (UTC)
- നിലവിലുള്ള ചർച്ച വെച്ച് പൊതുവായി ഉപയോഗിക്കാൻ പറ്റുന്ന ഒരു പദമാണ് [[ഇടപെടുക]] എന്ന വാക്ക്. ഞാൻ വിക്കിയിൽ ആകെ 500 ഇടപെടലുകൾ നടത്തിയെന്ന് ധൈര്യമായി അധ്യാപകനോട് പറയാം. അതിൽ ലേഖനമെഴുതലും തിരുത്തലും ഒഴിവാക്കലുമെല്ലാം അടങ്ങി. കേരളം എന്ന ലേഖനത്തിൽ ഞാൻ 10 തിരുത്ത് വരുത്തിയെന്ന് എന്നു പറയുന്നതിനേക്കാൾ സുഖമല്ലേ, കേരളമെന്ന ലേഖനത്തിൽ ഞാൻ 10 ഇടപെടലുകൾ നടത്തിയെന്ന് പറയുന്നതിന്. ഇടപെടാം എന്നാവുന്നതു കൊണ്ടും വിരോധമില്ല. ഈ ഉപഭോക്താവി വിക്കിയിൽ 1000 ഇടപെലുകൾ നടത്തി എന്ന് ബോക്സിൽ ചേർക്കാനും ബുദ്ധിമുട്ടില്ല--സുഹൈറലി 08:05, 14 ജൂലൈ 2011 (UTC)
- മാറ്റുക എന്നതിന്റെ ഞാനും അനുകൂലിക്കുന്നു. മാറ്റം വരുത്തുക എന്നതും ശരി തന്നെ, ഇത്തിരി നീളം കൂടിപ്പോയില്ലെ?--RameshngTalk to me 04:40, 14 ജൂലൈ 2011 (UTC)
മാറ്റുക എന്നത് താരതമ്യേന കുഴപ്പമില്ലാത്ത പദമാണ്. മാറ്റങ്ങൾ എന്ന് തിരുത്തലുകളെ കുറിക്കാൻ ഉപയോഗിക്കുന്നുമുണ്ട്. എങ്കിലും ക്രിയ ആയി move എന്ന വാക്കിന്റെ പരിഭാഷയായാണ് മീഡിയവിക്കിയിൽ മാറ്റുക എന്നത് ഇപ്പോഴുപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഒരദ്ധ്യാപകനെ സംതൃപ്തിപ്പെടുത്താനായി ഇടപെടുക എന്നൊക്കെയുള്ള പദങ്ങൾ ഉപയോഗിക്കേണ്ടതുണ്ടോ?--പ്രവീൺ:സംവാദം 08:13, 14 ജൂലൈ 2011 (UTC)
- അധ്യാപകനൊരു പ്രതീകം മാത്രം ഭായ്....--സുഹൈറലി 08:16, 14 ജൂലൈ 2011 (UTC)
- സുഹൈർ പറഞ്ഞ അദ്ധ്യാപകനെ ആ വിധത്തിൽ തൃപ്തിപ്പെടുത്താൻ നിർവാഹമില്ല. കാരണം ഇതു വരെ വന്ന നിർദ്ദേശങ്ങളൊക്കെ ലേഖനത്താളിലെ edit ന്റെ പരിഭാഷയെ കുറിച്ചാണൂ്. ബാക്കിയൊക്കെ നിലവിലുള്ള പോലെ തിരുത്തലുകൾ തന്നെ. മൊത്തം എഡിറ്റുകളുടെ എണ്ണം സൂചിപ്പിക്കാനും തിരുത്തലുകൾ തന്നെയാനൂ് നല്ലത്. ഭാഷയുടെ പരിമിതി മൂലമാകാം. അതേ പോലെ മാറ്റുക എന്നതിനെക്കാൾ മാറ്റം വരുത്തുക/പുതുക്കുക എന്നതാണു് ലേഖനത്താളിൽ ചേരുക. --ഷിജു അലക്സ് 08:24, 14 ജൂലൈ 2011 (UTC)
- @ഇടപെടുക: ഒരു താളിൽ ഇടപെടുക എന്ന കണ്ണി വരുമ്പോൾ, അതു തിരുത്താനാണെന്ന് മനസിലാകുമോ? --Vssun (സുനിൽ) 08:47, 14 ജൂലൈ 2011 (UTC)
ഞാൻ വിചാരിച്ചിരുന്നത് ക്രമേണ ഉരുത്തിരിഞ്ഞു വന്ന തിരുത്തുക എന്ന വാക്ക് താരതമ്യേന ന്യൂട്രലായ, കമ്മ്യൂണിക്കേറ്റീവ് ആയ ഉപയോഗിക്കുന്ന ആർക്കും കാര്യമായ സംശയത്തിനിടയാക്കാത്ത ഒന്നായതിനാൽ ആ പരിഭാഷയിൽ ഇനി തർക്കമുണ്ടാകാനിടയില്ല എന്നാണ് :)--പ്രവീൺ:സംവാദം 09:37, 14 ജൂലൈ 2011 (UTC)
- പേഴ്സണലായിട്ട് പറയുവാണേൽ :) , Edit, Save തുടങ്ങിയവയ്ക്ക് കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട ലളിതവും സംവേദ്യവുമായ തത്തുല്യപദങ്ങൾ ഇല്ലാത്തതിനാൽത്തന്നെ എഡിറ്റുക, സേവുക തുടങ്ങിയ പദങ്ങൾ നിലവിൽ വരണം—ഇന്റർനെറ്റിൽ മാത്രമല്ല, അച്ചടിയിലും—എന്നാണ് എന്റെ അഭിപ്രായം. സംരക്ഷിക്കുകയും പ്രസിദ്ധീകരിക്കുകയുമൊക്കെ ഇങ്ങനെതന്നെ സംസ്കൃതത്തിൽ മലയാളം പ്രത്യയം ചേർന്ന് ഉണ്ടായതാണെന്നും ഈ മണിപ്രവാളം ആദ്യം ഉപയോഗിക്കുമ്പോളും എതിർപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും തിരിച്ചറിയണം. നെറ്റിൽ ഒരു അന്യതയുമില്ലാത്തവിധം ഇവ സ്വാഭാവികമായെങ്കിലും പത്രമാഫീസിലെ വെട്ടുകത്തിയിൽനിന്ന് ഈ വാക്കുകൾക്ക് അടുത്തകാലത്തൊന്നും രക്ഷപ്പെടാൻ കഴിയാത്തതുകൊണ്ട് വിക്കിപീഡിയയിൽ ഈ നിർദ്ദേശം എത്ര പ്രായോഗികമാണെന്നറിയില്ല.
- എങ്കിലും ഇവിടെ 'edit' എന്ന് പദവുമായി കൂടുതൽ അടുത്തുനിൽക്കുന്നത് 'തിരുത്തുക' തന്നെയാണ്. തിരുത്തുന്നത് തെറ്റുതന്നെ ആവണമെന്നില്ല. അങ്ങനെയാണെങ്കിൽ തെറ്റുതിരുത്തുക എന്ന വാക്കിന്റെ ആവശ്യമെന്താ? എന്റെ കവിത ഒരാൾ തിരുത്തുന്നുവെന്നു പറഞ്ഞാൽ അതിനു മാറ്റം വരുത്തുന്നു, കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്കോ, സന്ദർഭത്തിനു യോജിച്ച വിധത്തിലോ എന്നല്ലേ അർത്ഥമാക്കുന്നത്? നിങ്ങൾ ചെയ്യുന്ന ഒരു കാര്യം അത് അങ്ങനെയല്ല, ഇങ്ങനെ വേണം എന്ന് ഒരാൾ പറഞ്ഞ് നിങ്ങളെ മാറ്റാൻ ശ്രമിക്കുകയാണെങ്കിൽ അതിനെയും തിരുത്തുക എന്ന വാക്ക് ഉപയോഗിക്കാം. അത് ഗുണപരമാകണമെന്നില്ല. വിക്കിയിൽ വരുത്തുന്ന തിരുത്തലുകളും അങ്ങനെയാകാമല്ലോ. പരിഷ്കരണവും, നവീകരണവും മെച്ചപ്പെടുത്തലും ഇടപെടലും ഒന്നും ഇതിനെക്കാൾ മെച്ചപ്പെട്ട പദമായി തോന്നുന്നില്ല. അർത്ഥവ്യാപ്തി വളരെ കുറഞ്ഞ പദങ്ങളാണ്.
- സുഹൈറലി അഥവാ പ്രതികാത്മകനായ അദ്ധ്യാപകൻ, പല അർത്ഥത്തിൽ ഉപയോഗിക്കാവുന്ന ഒരു പദം ഒരു പ്രത്യേക അർത്ഥത്തിൽ പ്രയോഗിച്ച് ഒരു നല്ല നർമ്മം നിർമ്മിച്ചെന്ന് കരുതിയാൽ മതി.--തച്ചന്റെ മകൻ 17:16, 15 ജൂലൈ 2011 (UTC)
സേവ് ചെയ്യുക = പരിഭാഷ?
തിരുത്തുക- ഇതിനൊപ്പം സേവ് ചെയ്യുക എന്നതിനു പകരമായി ഒരു സംഗതി കൂടി കണ്ടെത്തിയാൽ നന്നായിരുന്നു. പദനുപദ പരിഭാഷയ്ക്ക് ശ്രമിക്കാതിരുന്നാൽ മലയാളഭാഷയുടെ ഭംഗി ചൊർത്തിക്കളയാത്ത പദങ്ങൾ കിട്ടും എന്നാനു് എനിക്ക് തോന്നുന്നത്. --ഷിജു അലക്സ് 08:28, 13 ജൂലൈ 2011 (UTC)
സേവ് ചെയ്യുക -> രേഖപ്പെടുത്തുക എന്നായാലോ? @സുഹൈർ പുതിയ വിഷയങ്ങൾ ലിസ്റ്റിൽ ചേർക്കുമ്പോൾ മറ്റു ചരടുകളുടെ ഇടയിൽ വരാതെ അവതരിപ്പിക്കുവാൻ ശ്രദ്ധിക്കുക --സാദിക്ക് ഖാലിദ് 08:33, 13 ജൂലൈ 2011 (UTC)
- രേഖപ്പെടുത്തുക എന്നത് ശരിയാവില്ല. രേഖപ്പെടുത്തിയത് സംരക്ഷിക്കലാണ് ഇവിടെ ലക്ഷ്യം. അത് കൊണ്ട് രേഖപ്പെടുത്തിയ ഭാഗം ഈ ബട്ടണടിക്കുന്നതോടെ പ്രസിദ്ധീകരിക്കപ്പെടുകയാണ്. അതു കൊണ്ട് ഞാൻ നിർദ്ദേശിക്കുന്നത് പ്രസിദ്ധീകരിക്കുക എന്നാണ്. സാദിഖ് ഖാലിദ് അവസാനം പറഞ്ഞ ചരട് വ്യക്തമായില്ല--സുഹൈറലി 08:43, 13 ജൂലൈ 2011 (UTC).
താൾ സേവ് ചെയ്യുക എന്ന ബട്ടണിന്റെ പേര് പ്രസിദ്ധീകരിക്കുക എന്നാക്കി നാമ നിർദ്ദേശം ചെയ്യുന്നു. സംരക്ഷിക്കുക, സൂക്ഷിക്കുക എന്നു പറയുമ്പോൾ പ്രസിദ്ധീകരിക്കപ്പെടാതെ ഡ്രാഫ്ട് ആക്കി വെക്കുക എന്ന ധ്വനിയുണ്ട്. --സുഹൈറലി 08:47, 13 ജൂലൈ 2011 (UTC)
ചരട് = ത്രഡ്ഡ് (Thread) --സാദിക്ക് ഖാലിദ് 09:06, 13 ജൂലൈ 2011 (UTC)
- publish എന്ന പദത്തിനു കൃത്യമായി പ്രസിദ്ധീകരിക്കുക എന്നുപയോഗിക്കുന്നുണ്ട്. --പ്രവീൺ:സംവാദം 09:40, 13 ജൂലൈ 2011 (UTC)
സേവ് ചെയ്യുക എന്നതിന് കരുതി വയ്ക്കുക ഉചിതമായിരിക്കുമെന്ന് തോന്നുന്നു. --Tgsurendran 04:56, 14 ജൂലൈ 2011 (UTC)
- ഭദ്രമാക്കുക എന്നത് കുറച്ചു കൂടി കൃത്യമായ പദമാണ്--സുഹൈറലി 07:55, 14 ജൂലൈ 2011 (UTC)
- ഭദ്രമാക്കുക എന്താണ് കമ്മ്യൂണിക്കേറ്റ് ചെയ്യുക സംശയമുണ്ട്. കരുതി വെയ്ക്കുക എന്നതിലും നല്ലത് സൂക്ഷിച്ചു വെയ്ക്കുക ആയിരിക്കും എന്നെന്റെ അഭിപ്രായം, പക്ഷേ, അതും ഉപയോക്താവിനു ആശയക്കുഴപ്പമുണ്ടാകാൻ കാരണമാണെന്നാണ് തോന്നുന്നത്. നൽകുക എന്നൊരു പദം മുമ്പെന്നോ നിർദ്ദേശിച്ചതോർക്കുന്നു. മീഡിയവിക്കിയിലെ save എന്ന പ്രവൃത്തിയെ എപ്പോഴും പ്രതിനിധീകരിക്കാൻ നൽകുക എന്നതിനും കഴിയില്ല എന്നതാണു സത്യം :( --പ്രവീൺ:സംവാദം 08:13, 14 ജൂലൈ 2011 (UTC)
സമർപ്പിക്കുക--സുഹൈറലി 08:18, 14 ജൂലൈ 2011 (UTC)
- പ്രാബല്യത്തിലാക്കുക എന്നായാലോ.--Tgsurendran 08:38, 14 ജൂലൈ 2011 (UTC)
ലേഖനങ്ങൾ സേവ് ചെയ്യുന്നിടത്ത് പ്രസിദ്ധീകരിക്കുക എന്നത് കുഴപ്പമില്ലാത്ത വാക്കായി തൊന്നുന്നു. അത് മിക്കവാറും എല്ലായിടത്തും ചേരുകയും ചെയ്യും. അല്ലെങ്കിൽ പരിഗണിക്കാവുന്ന ചില വാക്കുകൾ പുതുക്കുക/കൂട്ടി ചേർക്കുക എന്നതൊക്കെയാണു്. പ്രോഫൈലും മറ്റും സേവ് ചെയ്യുന്നിടത്ത് അത് കാത്ത് സുക്ഷിക്കുക എന്നോ മറ്റോ ആയാലോ?
എന്തായാലും സന്ദർഭം അനുസരിച്ച് ഓരോയിടത്തും തക്കതായ പരിഭാഷ ആലോചിക്കുന്നതാവും നല്ലത്.--ഷിജു അലക്സ് 08:40, 14 ജൂലൈ 2011 (UTC)
- പുതുക്കുകയും കൂട്ടിച്ചേർക്കുകയും പറ്റില്ലെന്നു വിചാരിക്കുന്നു. ഇപ്പോഴെഴുതിയതിനു പുറമേ മറ്റെന്തോ കൂട്ടിച്ചേർക്കാനോ പുതുക്കാനോ ഉണ്ട് എന്ന ധ്വനി. --Vssun (സുനിൽ) 08:51, 14 ജൂലൈ 2011 (UTC)
- Submit എന്നതിനു സമർപ്പിക്കുക എന്നുപയോഗിക്കുന്നുണ്ട്. മീഡിയവിക്കിയിൽ സേവ് ചെയ്ത നാൾപ്പതിപ്പുകൾ സംശോധനം ചെയ്യാനും അനുയോജ്യമല്ലെങ്കിൽ ഒതുക്കാനും (suppress) അനുയോജ്യമെങ്കിൽ പ്രസിദ്ധീകരിക്കാനുമുള്ള (publish) സൗകര്യം കൂട്ടിച്ചേർക്കാവുന്നതാണ് (ഫ്ലാഗ്ഡ് റിവിഷൻസ്). വിക്കിമീഡിയ മലയാളം വിക്കികളിൽ തത്കാലം ഉപയോഗിക്കുന്നില്ലെങ്കിലും ആ രീതിയിൽ തന്നെയാണ് പരിഭാഷപ്പെടുത്തി പോയിരിക്കുന്നത്. മീഡിയവിക്കി നിരവധി വാക്കുകൾ ആവർത്തിച്ചുപയോഗിക്കുന്നുണ്ട്. അവ പലയിടങ്ങളിൽ പല തരത്തിലുള്ള വാക്കുകൾ കൊണ്ട് മാറ്റുന്നത് അനാവശ്യ ആശയക്കുഴപ്പം ഉണ്ടാക്കാനേ സഹായിക്കൂ എന്നെന്റെ അഭിപ്രായം. ഏകദേശം ഒരേ സ്വഭാവമുള്ള പ്രവൃത്തിയെ കുറിക്കാൻ മീഡിയവിക്കിയുടെ ഇംഗ്ലീഷിൽ തന്നെയും ഒരു വാക്കു തന്നെയാണു ഉപയോഗിക്കുന്നത്. മലയാളത്തിലും അതേ രീതി തന്നെയാണ് കൈക്കൊണ്ടിട്ടുള്ളത്. അത് മാറ്റിമറിക്കാതിരിക്കുകയാണു ഉപയോക്താക്കൾക്ക് അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കുവാൻ നല്ലതെന്ന് എന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 09:52, 14 ജൂലൈ 2011 (UTC)
- സേവ് ചെയ്യുക എന്നത് മാറ്റം പാടില്ലാത്ത ഒന്നാണെന്ന് അഭിപ്രായമുണ്ടെന്ന് മുകളിലെഴുതിയിരിക്കുന്നത് വായിക്കരുത്. മീഡിയവിക്കി സന്ദേശ പരിഭാഷ നമ്മൾ വിക്കിപീഡിയയിൽ തുടങ്ങിയ കാലം തൊട്ടുള്ള ugly workaround ആണ് സേവ് ചെയ്യുക :) --പ്രവീൺ:സംവാദം 10:17, 14 ജൂലൈ 2011 (UTC)
- ഈ വാക്കിനെക്കുറിച്ച് (അതോ പ്രിവ്യൂവിനാണോ?) മുമ്പും ചർച്ച വന്നിരുന്നു എന്ന് ഒരോർമ്മ.
- 'സംരക്ഷിക്കുക' protect എന്നതിന് ഉഒഅയോഗിക്കുന്നതുകൊണ്ട് പറ്റില്ല. സൂക്ഷിക്കുക ആവാം. സൂക്ഷിക്കുക എന്നതിന് പെട്ടെന്ന് തോന്നുന്ന അർത്ഥം വേറെയാണെങ്കിലും സന്ദർഭത്തിൽ ആശയക്കുഴപ്പമുണ്ടാകാൻ ഒട്ടും വഴികാണുന്നില്ല. സൂക്ഷിച്ചുവെക്കേണ്ട ആവശ്യമില്ല. കരുതിവെപ്പ് യോജിപ്പില്ല. കുറച്ചുകൂടീ അർത്ഥം ചുരുങ്ങും അവിടെ.--തച്ചന്റെ മകൻ 17:15, 15 ജൂലൈ 2011 (UTC)
സംരക്ഷിക്കുക, പ്രസിദ്ധീകരിക്കുക എന്നീ രണ്ട് വാക്കുകളുടേയും യോജിച്ച അർത്ഥമാണ് സേവ് ചെയ്യുക എന്നതിലൂടെ ലഭിക്കുന്നത്. മേൽ നിർദ്ദേശങ്ങളിൽ ഒന്നും തന്നെ രണ്ടർത്ഥങ്ങളും വരുന്ന പദമില്ല. സേവ് ചെയ്യുക എന്ന പ്രയോഗം കൊച്ചുകുട്ടികൾക്കുപോലും പരിചിതമാണെന്നതിനാലും ബഞ്ച് പോലെയുള്ള അന്യഭാഷാപദങ്ങൾപോലെ മലയാളീകരിക്കപ്പെടേണ്ട പദമാണെന്നതിനാലും അതുതന്നെ തുടരുകയല്ലേ നല്ലത്. ഇത്തരം അന്യഭാഷാപദങ്ങളെ കടംകൊള്ളുന്നതിലൂടെ മലയാളത്തിലെ പദസമ്പത്തു വർധിക്കുകയാണ് ചെയ്യുക.--Tgsurendran 08:37, 18 ജൂലൈ 2011 (UTC)
- സേവ് ചെയ്യുക എന്നതിൽ സമവായമാകുകയാണെങ്കിൽ സേവ് എന്ന് മാത്രമാക്കുന്ന കാര്യവും പരിഗണിക്കാം--Vssun (സുനിൽ) 17:29, 18 ജൂലൈ 2011 (UTC)
- സേവ് മാത്രമായി ഉപയോഗിക്കുമ്പോൾ പൂർണമായും ഒരു ഇംഗ്ലീഷ് വാക്കിൻറെ പ്രതീതിയാണുണ്ടാവുക. എന്നാൽ സേവ് ചെയ്യുക എന്നതിൽ ചെറിയ തോതിൽ മലയാളീകരണം സംഭവിക്കുന്നതായും കാണാം. മലയാളഭാഷയിലെ നല്ലൊരു പങ്ക് വാക്കുകളും സംസ്കൃതത്തിൽ നിന്നും കടംകൊണ്ടവയാണ്. എന്തുകൊണ്ട് ഇംഗ്ലീഷിൽ നിന്ന് അതായിക്കൂടാ എന്നാണ് നാം ചിന്തിക്കേണ്ടത്. ശാസ്ത്രസംബന്ധിയായ പദങ്ങളുടെ കുറവ് മലയാള ഭാഷയുടെ വളർച്ചയെ വലിയതോതിൽ ബാധിക്കുന്നുണ്ട്. പ്രചാരത്തിലുള്ള പല ഇഗ്ലീഷ് പദങ്ങളെയും നമുക്ക് ഇവിടെ കടംകൊള്ളാവുന്നതേയുള്ളൂ. ഇതാകട്ടെ മലയാള ഭാഷയുടെ വളർച്ചയ്ക്ക് ഗുണകരമാകുമെന്നതിൽ സംശയമേതുമില്ല. പുരോഗമനപരമായ പല നീക്കങ്ങളും മലയാളത്തിലുണ്ടാകുന്നുണ്ട്. ഉദാഹരണത്തിന് ഊഷ്മാവ്, വിസ്തീർണം എന്നിവയ്ക്ക് പകരമായി യഥാക്രമം താപനില , പരപ്പളവ് തുടങ്ങിയ പ്രയോഗങ്ങളിലൂടെ വരണ്ട സംസ്കൃത പദങ്ങളിൽ നിന്നുള്ള മോചനമാണ് കൈവരുന്നത്. ഞാനിവിടെ ഉദ്ദേശിക്കുന്നത് തത്തുല്യമായ മലയാളപദങ്ങൾ ഇല്ലാത്ത അവസരങ്ങളിൽ ഇംഗ്ലീഷ് പദങ്ങൾ മലയാളത്തിലേക്ക് കടംകൊള്ളുന്ന തരത്തിലുള്ള നിലപാട് മലയാളം വിക്കിപീഡിയയുടെ ഭാഗമായി സ്വീകരിക്കണമെന്നാണ്. --Tgsurendran 08:46, 19 ജൂലൈ 2011 (UTC)
“ | ഞാനിവിടെ ഉദ്ദേശിക്കുന്നത് തത്തുല്യമായ മലയാളപദങ്ങൾ ഇല്ലാത്ത അവസരങ്ങളിൽ ഇംഗ്ലീഷ് പദങ്ങൾ മലയാളത്തിലേക്ക് കടംകൊള്ളുന്ന തരത്തിലുള്ള നിലപാട് മലയാളം വിക്കിപീഡിയയുടെ ഭാഗമായി സ്വീകരിക്കണമെന്നാണ് | ” |
അത് അങ്ങനെ തന്നെ ആണല്ലോ. കൃത്രിമ പദങ്ങളുടെ അടിച്ചേൽപ്പിക്കൽ പൊതുവെ മലയാളം വിക്കിപീഡിയയിൽ ഇല്ല. അത് കൊണ്ട് തന്നെയാണല്ലോ പല വാക്കുകളും ഇംഗ്ലീഷിൽ നിന്ന് അതെ പോലെ ട്രാൻസ്‌ലിറ്റരേറ്റ് ചെയ്ത് ചെർക്കുന്നത്. പറ്റുന്ന ഇടത്തൊക്കെ മലയാളപദം ഉപയൊഗിക്കണം എന്നത് നമ്മുടെ ആഗ്രഹം ആണെങ്കിലും എല്ലായിടത്തും അത് പറ്റണം എന്നില്ല.
സേവ് ചെയ്യുക എന്നതിന്റെ കാര്യം എടുത്ത് പറയാൻ കാര്യം, പല പഠനശിബിരങ്ങളിലും പുതുതായി വരുന്നവർ ഈ ചൊദ്യം ചൊദിച്ചിട്ടുണ്ട് എന്നതിനാലാനു്. ബാക്കി മിക്കവാറും ഒക്കെ ഇടങ്ങളിൽ നിങ്ങൾ നല്ല മലയാളം വാക്കുകൾ ഉപയോഗിക്കുന്നു. ഇവിടെ മാത്രം എന്തെ ഇംഗ്ഗ്ലീഷ് എന്ന് പുതുതായി വരുന്ന പലരും ചൊദിച്ചിട്ടുണ്ട്. ആ കുറവ് പരിഹരിക്കാനുള്ള ശ്രമമായാനു് ഈ സംവാദം തുടങ്ങിയത്. പക്ഷെ നമുക്ക് അങ്ങനെ ഒന്ന് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ നിലവിലുള്ള സ്ഥിതി തുടരുന്നതാവും നല്ലത്. --ഷിജു അലക്സ് 09:50, 19 ജൂലൈ 2011 (UTC)
ഗ്രന്ഥശാല വിപുലമാക്കണം.....
തിരുത്തുകഇപ്പോൾ വിക്കി ഗ്രന്ഥശാല അത്ര വിപുലമല്ല,. ആധുനീക വായനക്കാർക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കഥകൾ, കവിതകൾ, ഉപന്യാസങ്ങൾ എന്നിവയൊന്നും ഇതിലില്ല. പഴയ കാല രചനകൾ മോശമല്ല, പക്ഷെ ആധുനിക സാഹിത്യകാരുടെ രചനകളും ചേർക്കണം. കൂടാതെ വിക്കി അംഗത്ത്വം ഉള്ള ഉപഭോക്താക്കളിലും നല്ല സാഹിത്യ അഭിരുചി ഉള്ളവർ ഉണ്ടാകും അവരേയും പ്രോത്സാഹിപ്പിക്കുവാൻ രചനകൾ പ്രസിദ്ദീകരിക്കുന്ന ഒരു താൾ നിർമിക്കുക! ഇത് എന്റെ ഒരു ചെറിയ നിർദേശമാണ് ...... നല്ലതെങ്കിൽ സ്വീകരിക്കുക, അല്ലെങ്കിൽ വിട്ടു കളയുക എന്ന് സ്നേഹപൂർവം നിങ്ങളുടെ കൂട്ടുകാരൻ അഭി --Abhiabhi.abhilash7 12:38, 28 ഓഗസ്റ്റ് 2011 (UTC)
- ഗ്രന്ഥശാലയെക്കുറിച്ചുള്ള നിർദ്ദേശങ്ങൾ s:വിക്കിഗ്രന്ഥശാല:വിക്കി_പഞ്ചായത്ത്_(നിർദ്ദേശങ്ങൾ) എന്ന താളിൽ നടത്തുന്നതായിരിക്കും കൂടുതൽ നല്ലത്.
- കാലപ്പഴക്കം കൊണ്ട് പകർപ്പവകാശം തീർന്നതും, പകർപ്പവകാശം ഒഴിവാക്കിയോ സ്വതന്ത്രാനുമതിയിലോ പ്രസിദ്ധീകരിച്ചതുമായ കൃതികൾ ശേഖരിക്കാനുള്ള ഇടമാണ് ഗ്രന്ഥശാല എന്ന കാര്യം മനസിലാക്കുക. അത്തരത്തിലുള്ള ഏതു കൃതിയും ആർക്കും ഗ്രന്ഥശാലയിൽ ചേർക്കാവുന്നതാണ്. --Vssun (സുനിൽ) 08:23, 12 ഒക്ടോബർ 2011 (UTC)
വികി മലയാളം പുസ്തകമാക്കൽ
തിരുത്തുകഎല്ലാവര്ക്കും ഉപയോഗിക്കാവുന്ന തരത്തിൽ വികി മലയാളം ദ്വൈമാസിക പ്രിൻറ് ചെയ്തു റിലീസ് ചെയ്യാൻ നിർദേശിക്കുന്നു . അത് കൺടെൻറ് റോയൽറ്റി ഇല്ലാതെ പ്രിൻറിംഗ് ചാർജ് പരസ്യം വഴി ഈടാക്കി കഴിയുമെങ്കിൽ കേരളത്തിലെ എല്ലാ സ്കൂൾ വിദ്യാർത്തികൾക്കും സൌജന്യമായി വിതരണം ചെയ്യണം .— ഈ തിരുത്തൽ നടത്തിയത് Solidbee (സംവാദം • സംഭാവനകൾ)
- നിർദ്ദേശം മനസ്സിലാക്കിയിടത്തോളം ഞാൻ യോജിക്കുന്നില്ല. വിക്കി മറ്റ് സ്വകാര്യ സംരംഭങ്ങളുടെ പരസ്യം ചുമേക്കേണ്ടതുണ്ടോ? മാത്രമല്ല, ഇന്റെർനെറ്റും, കമ്പ്യൂട്ടറും സുലഭമായ "ഇ-പേപ്പർ ജെനറേഷനിൽ" കടലാസ് ഉപഭോഗം എന്തിന് പ്രോത്സാഹിപ്പിക്കണം? --വൈശാഖ് കല്ലൂർ 11:27, 21 സെപ്റ്റംബർ 2011 (UTC)
ഇ മാഗസിൻ രിഗണിക്കാമല്ലോ. മലയാളം കമ്പ്യൂട്ടിങ്ങിൻറെയും സ്വതന്ത്രസോഫ്റ്റ്വെയറുകളുടെയുമടക്കം പ്രോത്സാഹനം സാധ്യമാകുന്നതരത്തിലായാൽ നന്നായിരിക്കും.--Tgsurendran 08:07, 22 സെപ്റ്റംബർ 2011 (UTC)
- ഇന്ത്യൻ വിക്കികളുടെ പുതിയ വാർത്തകളും വിശേഷങ്ങളുമായുള്ള സ്യൂസ് ലെറ്റർ വിക്കിപീഡിയ:വിക്കിമീഡിയ_ഇന്ത്യ_ന്യൂസ്‌ലെറ്റർ പ്രസിദ്ധീകരിച്ച് വരുന്നുണ്ട്. കൂടാതെ തിരെഞ്ഞെടുത്ത ലേഖങ്ങളുടെ വിക്കിയുടെ ഓഫ്ലൈൻ സിഡിയും (വിക്കിപീഡിയ:പതിപ്പ്_1.0) നമ്മൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രിന്റ് ചെയ്യലും പരസ്യം പിടിക്കലും എല്ലാം ഓൺലൈനിൽ സമൂഹമായ വിക്കിപീഡീയക്ക് അപ്രായോഗികമായ കാര്യമാണെന്നാണ് എന്റെ അഭിപ്രായം. താല്പര്യമുള്ള ആർക്ക് വേണമെങ്കിലും അത് ചെയ്യാവുന്നതാണ്. വിക്കിയിലെ കണ്ടന്റും ചിത്രങ്ങളും ഉപയോഗിക്കുമ്പോൽ വിക്കിപീഡിയക്ക് ആര്ടിബ്യൂഷൻ കൊടുക്കലും സാമ്പത്തികകാര്യങ്ങൾക്ക് വിക്കി ലോഗോ ഉപയോഗിക്കാൻ ഫൗണ്ടേഷന്റെ അനുമതിയും മാത്രം മതിയാകും. --മനോജ് .കെ 14:29, 22 സെപ്റ്റംബർ 2011 (UTC)
പല വൈബ് സൈറ്റുകളും ചെയ്യുന്നതുപോലെ വരിക്കാരാകുന്നവർക്ക് ദിവസവും/ ആഴ്ചയിൽ/ മാസത്തിൽ വിക്കിയിലെ കൂട്ടിച്ചേർക്കലുകൾ (തെരഞ്ഞെടുത്ത/ശ്രദ്ധേയമായ ലേഖനങ്ങൾ )ഉൾപ്പെടുത്തി ഒരു ഇ-മെയിൽ അപ്ഡേറ്റ് സംവിധാനം അയയ്കുന്നതിനെ കുറിച്ച് ആലോചിക്കാമോ...? വിക്കിയിൽ തിരുത്തുക എന്ന ഉദ്ദേശത്തിലല്ലാതെ, വിവരങ്ങൾ തിരയാനും നിരീക്ഷിക്കാനും നിരവധി പേർ ഇവിടെ വരുന്നുണ്ടല്ലോ... അവരുടെ മെയിൽ ബോക്സിലേക്ക് നമ്മുടെ പുതിയ വിഭവങ്ങൾ എത്തിക്കുക സന്തോഷകരവും പ്രയോജനകരവുമായിരിക്കും. ബ്രിട്ടാണിക്ക അത്തരം ഒരു സംവിധാനം ചെയ്യാറുണ്ടെന്നു തോന്നുന്നു. Adv.tksujith 19:00, 1 ഒക്ടോബർ 2011 (UTC)
- ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ ഫലകം:പുതിയ_ലേഖനങ്ങളിൽ_നിന്ന് എന്ന താളിലെ ലേഖനങ്ങളിടെ പട്ടിക ഒരു മെയിൽ ആയി വിക്കിലിസ്റ്റിലേക്ക് അയക്കുന്നത് നല്ല നിർദ്ദേശമാണ്. ഇത് കൃത്യമായി ചെയ്യാൻ വൊളന്റിയേസ് വേണം.രണ്ടാമത് പറഞ്ഞ വിവരങ്ങൾ തിരയാൻ വരുന്നവരുടെ മെയിൽ ഐഡി എങ്ങനെ കളക്റ്റ് ചെയ്യും എന്ന് മനസ്സിലായില്ല. മെയിലിങ് ലിസ്റ്റിൽ അംഗത്വമെടുത്തള്ളവർക്ക് മാത്രമേ നിലവിൽ സംവിധാനം കാണൂ. പുതിയ ലിസ്റ്റ് ഇതിനായി ഉണ്ടാക്കുന്നത് പാഴ്ജോലിയാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രത്യേകിച്ചും പുതിയ ലേഖനങ്ങളുടെ പട്ടിക നമ്മുടെ പ്രധാനതാളിൽ കാണിക്കുന്നു എന്നിരിക്കെ. --മനോജ് .കെ 19:26, 1 ഒക്ടോബർ 2011 (UTC)
wikinews
തിരുത്തുകwikinews മലയാളത്തിലും കൊണ്ടൂ വരാൻ പറ്റില്ലേ? നിജിൽ 11:54, 21 സെപ്റ്റംബർ 2011 (UTC)
- വിക്കിന്യൂസിൽ താല്പര്യമുള്ള പതിനഞ്ച് സജീവ ഉപയോക്താക്കളുണ്ടങ്കിൽ(കുറഞ്ഞത്) ആലോചിക്കാവുന്നതേയുള്ളു. --കിരൺ ഗോപി 12:59, 21 സെപ്റ്റംബർ 2011 (UTC)
വിക്കിന്യൂസ് തുടങ്ങുന്നത് വളരെ പ്രയോജനകരമാണ്. സജീവമായി പങ്കടുക്കാം--Tgsurendran 08:03, 22 സെപ്റ്റംബർ 2011 (UTC)
- See http://meta.wikimedia.org/wiki/Requests_for_new_languages/Wikinews_Malayalam also --അനൂപ് | Anoop 08:07, 22 സെപ്റ്റംബർ 2011 (UTC)
Request വായിച്ചു.ഇതിന്മേലെന്തു തീരുമാനമാണുണ്ടായത്(അനൂപിനോട്).താത്പര്യം എങനെയാണറിയിക്കുന്നത്(കിരൺ ഗോപിയോട്)--നിജിൽ 18:44, 1 ഒക്ടോബർ 2011 (UTC)
- http://meta.wikimedia.org/wiki/Requests_for_new_languages/Wikinews_Malayalam#Arguments_in_favour എന്ന വിഭാഗത്തിൽ, എന്തുകൊണ്ട് മലയാളം വിക്കിന്യൂസ് വേണം എന്നതിനെക്കുറിച്ചുള്ള അഭിപ്രായം എഴുതൂ.. ഒപ്പുവക്കൂ. --Vssun (സുനിൽ) 04:03, 2 ഒക്ടോബർ 2011 (UTC)
സജീവ ഉപയോക്താക്കൾ ഉണ്ടെങ്കിൽ മാത്രം ഈ മേഖലയെക്കുറിച്ച് ചിന്തിക്കുന്നതാണ് നല്ലത്. തുടങ്ങി പാതി വഴിയിൽ പുതുക്കലില്ലാതെ അവശേഷിക്കുന്നതിലും നല്ലത് ഇല്ലാതിരിക്കുന്നതാണ്.--റോജി പാലാ 02:46, 12 ഒക്ടോബർ 2011 (UTC)
Updates from India Program Team
തിരുത്തുകThis is the first post from the India Program team regarding the team. I have been posting updates on the various mailing lists - but am acutely aware that the majority of our community is on village pumps or project pages and hence this post. Do excuse me for posting something which is not solely focused on this project, but the work we are doing has learnings that you might find useful for your project. Here are 5 important links that you might find useful
- There is an India Program page on meta - which has links to a number of important workstreams (on the right of the page)
- Here is your India Program team. Feel free to reach out for any help or to provide any suggestion - or just to say hello!
- I submitted the following mid-year report to the community on January 15th 2011 - outlining the activities for 2011 and the priorities for 2012. Strictly speaking, this wasn't a mid-year report because it covered all of 2011, but going forward, I intend to make it a half-yearly affair. Please add your comments or suggestions here, or below this post.
- I have recently started monthly updates. The monthly update for February is available here. Please add your comments or suggestion here. The areas of emphasis for March are here. Please add your comments or here. This is really useful for us to ensure that we are doing what you need most.
- I have also started a new tab on the India Program page for Learnings, called Gyan. I think it is going to be a pretty cool place for us to put together a whole host of learnings, lessons, heartbreaks, Eureka moments and inspirations - gathered from all over the community. Stay tuned for more!
- One of the essential things that India Program needs to constantly work out is keeping our community informed of the work that we are doing - so that this work is clearer but also to help cross-pollinate ideas amongst a wider set of community members who might not have been engaged on specific village pump / talk page discussion or involved in particular activities (e.g. outreach events) or wikiprojects. I propose to have a fortnightly IRC for the community with India Program. (For those who are not familiar with IRC, it is an Internet messaging system similar to a regular chat room. It's very simple to use and you can join in by clicking on the following link. This would be done on the 1st and 3rd Thursdays of every month at 9pm IST (which is GMT + 0530) - THOUGH NOT THIS MONTH - BECAUSE I HAVE MISSED THE TIMELINE. Just for March, we will do it on March 15th and March 29th (both at 9pm IST which is GMT + 0530). I suggest that these chats are focused on specific work streams. As with many community meet-ups - folks will give time to attend a meet-up or participate in an IRC only if there is a topic of relevance to them. Therefore, we will do one IRC on Indic languages and one on Outreach & Communications. The March 15th one will be focused on Indic Languages and the one on March 29th will be on Outreach & Communications. (All IRCs will start with a re-cap of India Programs activities.) There is quite a bit of overlap on these topics - so feel free to join both. Please do also invite anyone who is interested to know more about India Program or - even more importantly - interact with fellow Wikimedians. As always, the logs will be put up on meta for the benefit of those who can't attend and for the record.
Please feel free to translate this post for the benefit of the larger audience. In fact, I'd be really grateful if you did!
Updates & Ideas from and for Indic Communities
തിരുത്തുകGreetings all! I thought it would be useful to share the following updates from various Indic communities - which you might find interesting for the Malayalam community.
- Odia community had a great weekend between March 30 and April 2 - including 3 outreach sessions and 1 community meetup. They shared a great report that includes lessons, solutions and next steps on outreach & community collaboration - which are applicable across many communities.
- Wikisource is seeing increased participation across communities and there is's a story that was shared about Gujarati community's Wikisource as well as an update from Shiju on a tool (DjVu) that will be useful to all Wiki librarians. If you are not familiar with Wikisource and want to know a little bit more, Amir Aharoni has written a basic introduction about it.
- Malayalam community is organizing the first Indic wiki conference ever - Sangamothsavam - on April 28-29 in Kollam, Kerala. They have very sweetly invited other Indic Wikimedians to attend, and we know that a couple of communities are going to be sending delegate - because they can take back ideas to their own communities.
- A couple of interesting Wikiprojects are active across different Indic communities. The medical project is up and running in Assamese, Bangla, Odia, Malayalam and Telugu. The Kannada community is working on a translation enhancement project
- India Program worked to several Indic communities on outreach, ideas for helping newbies, Wikiprojects as well as other technical support - and have prepared the following report for March. In April, the plan is to continue this support including Hindi editing at the Crafts Museum GLAM project as well as planning the 10th anniversaries of Nepali and Assamese.
- There are regular IRC meetings to discuss Indic languages, outreach and communication support that India Program provides. These are all logged here - and there are a couple of useful ones on how to establish and build Indic Wikisources as well as outreach, especially for Indic languages. (IRCs are conducted one 1st & 3rd Thursdays of every month at 9pm IST at #wikimedia-office. Please do join in; you'll find them very useful.)
Please reach out to Shiju or I for any support you need. (Our email IDs are shiju@wikimedia.org and noopur@wikimedia.org respectively.)
Please share your comments and ideas below on any of these updates. Noopur28 (സംവാദം) 05:17, 16 ഏപ്രിൽ 2012 (UTC)
Updates and Ideas for and from the India communities (May 2012)
തിരുത്തുകGreetings! Here is another series of updates from across Indic language communities which might be useful for the Malayalam community!
- The first Indian language Wikipedia conference: WikiSangamolsavam was successfully conducted by Malayalam Wikipedians in Kollam, Kerala.
- The Film project in Hindi Wikipedia has been active since December, 2011 with 4 editors and over 1000 film articles. It's also an open invitation for more members to hop in and expand the project scope.
- Gujarati Wikipedians have started working on their third book on Wikisource called Bhadrambhadra. They are also planning to conduct a Wiki summer camp for students in Gujarat.
- The Assamese community is doing great on a bunch of projects including the CD project, medicine project and the ongoing photo contest organized by volunteers. The community is also planning an event to celebrate the 10th anniversary of Assamese Wikipedia on June 10th, 2012.
- The translation project in Kannada Wikipedia is 12 members strong.
- The Odia community members have implemented the social media pilot to attract newbies and engage them in editing via Facebook. This plan requires mentors from the existing community to guide new users to edit Wikipedia
- Here's is a list of all the Outreach documents translated in Indic languages by respective community members. This is work in progress and all community members are welcome to help translate more documents!
- Here's a blog post by Barry Newstead, the Chief Global Development Officer, WMF on his wonderful experience at the WikiSangamolsavam in Kerala.
- Please reach out to Shiju or I for any support you need. (Our email IDs are shiju@wikimedia.org and noopur@wikimedia.org respectively.)
Please share your comments and ideas below on any of these updates.Noopur28 Noopur28 (സംവാദം) 09:49, 16 മേയ് 2012 (UTC)
Updates on Social Media pilot
തിരുത്തുകGreetings! Here is a small update on the Social Media pilot supported by India Program. This pilot is running on two Facebook groups for Wikipedia activities: one in English (One is You can also write on Wikipedia) and one in Odia (Odia Wikipedia). Both of these are being piloted to see if we can explain the very basics of editing to new editors and to encourage them to make their first basic edits. This is done You can visit these groups to see the regular editing sessions that we are conducting there. So far, we have been able to get 30 first time editors in English and 10 in Odia - all of whom have completed a few basic tasks (like creating usernames, corrected mistakes, adding references, inter-wiki links!)
Facebook is a useful way of engaging with young users because they are more comfortable there. Here is a 19 point comprehensive guide that we've developed to illustrate the kind of language, nature of messages and way of interacting on Fb that you might find useful and can implement on your groups as well. Please note the mini-editing sessions we have devised with just 5 tasks to make the start of a new editor's Wiki journey really simple! If you need any help to try this pilot in your group please write to me (noopur@wikimedia.org). (Even if your community does not yet have a facebook page, or if the page is inactive right now, I can support you.) Happy to help! Noopur28 (സംവാദം) 08:55, 29 മേയ് 2012 (UTC)
IRC on community building - June 7, 2012
തിരുത്തുകHey folks, Hisham had posted an update on the community building pilot Shiju ran as part of India Program. This pilot was run in Assam but there are tips and pointers and suggestions from this pilot that are relevant for all Indic communities. As part of the India Programs IRCs, we propose the first monthly IRC of June to be on this topic. We'd like to discuss how to build and support communities by increasing the number of editors, assessing progress on Wikiprojects as well as fostering possibilities of new collaborations. Please join us on 7th June at 09:30 p.m IST using this link. Thank you. Noopur28 (സംവാദം) 11:18, 6 ജൂൺ 2012 (UTC)
An Invite to join the Wikimedia India Chapter
തിരുത്തുക- - - - - - - - - - - - Wikimedia India Chapter - - - - - - - - - - - - | ||
---|---|---|
Hi all,
Greetings from the Wikimedia India Chapter ! Wikimedia India is an autonomous non-profit organization. The objective of the Chapter is to educate Indian public about availability and use of free and open educational content and build capacity to access and contribute to such resources in various Indian languages and in English. It works in coordination with Wikimedia Foundation and the Wikipedian community to promote building and sharing of knowledge through Wikimedia projects. As you have shown an interest in articles related to India we thought you might be interested in knowing about the Wikimedia India chapter, its activities, volunteering and process to gain membership to the society. We need your help.
| ||
More details can be found at Official Portal • Our Blog • Our Wiki | ||
We welcome you to join and particpate in the India Chapter's activites. To join the chapter please click here. We thank you for your your contributions thus far and look forward to your continued participation.
|
Lessons on community building
തിരുത്തുകDear all, Assamese Wikipedia has seen phenomenal growth in the past one year. It currently has 31 active editors and 6 Wikiprojects (from 10 editors and no project in November 2011.) Their average monthly edits increased from 3000 in April 2011 to 5000 in November 2011. Congratulations, Assamese Community! India Program worked closely the Assamese community - and this work was part of Shiju's pilot focused on basic community building. There are several lessons for how small (and larger) communities can be built. It is worth reflecting on what inspired this progress, and to share these with all other communities.
Lessons
തിരുത്തുകStrong communication: Like Shiju developed strong personal bonds with Assamese Wikipedians to guide them in their efforts, any community needs open communication, exchange of ideas and brainstorming to keep its projects going.
Initial push: Some of us are experienced editors and some might need help getting started. Shiju helped conduct the first two outreach sessions in Assam and this gave the community confidence to do more.
Encouraging collaboration: The basic idea of any Wikiproject is working together. A single editor can write many articles but a group of editors can manage a Wikiproject of hundreds of articles!
Building capacity and confidence: What started with basic support, translations and outreach advice by Shiju resulted in a wonderful 10th anniversary celebration where all editors themselves confidently put forth ideas to promote Assamese Wikipedia.
Healthy environment: Any organization, club or even a group of friends needs cooperation and productive inputs to progress. Like the Assamese Wikipedia family, young and old people from different walks of life who contribute selflessly to Wikipedia need that motivation to continue. Let's always strive to make it a pleasant experience.
While this update focuses on how the Assamese community has successfully woven together a bunch of great friendships, collaborations and figured a great way of working toegether, these learnings could help every community think about what they could also do, or do more of!. If you want to discuss measures to build or improve your community or need our help to start a Wikiproject, you can write to Shiju (salex@wikimedia.org) or if you are interested in conducting outreach sessions, do reach out to Nitika (nitika@wikimedia.org) Noopur28 (സംവാദം) 11:30, 20 ജൂൺ 2012 (UTC)
Presenting Chatasabha
തിരുത്തുകHi All,
This message is in English, sincere apologies for that.
New editors across Indic Wikipedias often face problems while editing for which need they help. However, most don't know where they can ask questions or get clarifications as they are usually unfamiliar with village pumps or mailing lists or even talk pages on basic editing. Many existing editors want to help new editors and could appreciate a central place where they can meet and help new editors. India Program has started a pilot to support the Odia community's help desk, Chatasabha. (Incidentally, "Chata" means student and "Sabha" means community, in Odia.) This pilot will build on the community's existing efforts - and seeks to provide a structured way of designing and running a Help Desk. It takes learnings from English Wikipedia's Tea House as well as other experiences on Help Desk and similar services.
The Help Desk that is being piloted is user friendly, has guidelines to provide simple answers to new editors and tries to manage the work load of existing community members by providing ready answers to frequently asked questions. The user friendliness of the Help Desk is in the form of being able to ask questions without getting stuck on Wiki markups as well as illustrated answers to some questions.
I have put a page on meta which has the pilot design. Eventually, we would like to help other Indic languages build similar Help Desks. Please do provide your feedback on the talk page.
-- Subha WMF (സംവാദം) 04:49, 26 ജൂൺ 2012 (UTC) (subha wikimedia.org)
GLAM Crafts Museum blog post
തിരുത്തുകDear all, Here's a blog post cum report on India's first GLAM initiative at the National Crafts Museum! The program started out in English but was taken forward in Hindi to suit the staff members who have been enthusiastically creating articles and editing in Hindi Wikipedia! The program has been a bold step to prove that GLAM can very well happen in India - with its own design and structure and it has also given the Hindi community a precious gift of 6 new editors.
A special thanks to User: Roboture who has been with us in each and every meet and helped train editors, User:Yann for his first set of invaluable Commons contributions and to User:Aniruddhajnu and User:Siddhartha Ghai for coming down to the museum to inspire the staff members.
Hope this gives more courage to any community that wants to start a similar project! Would love to provide any help needed. Noopur28 (സംവാദം) 06:31, 25 ജൂലൈ 2012 (UTC)
Announcements for India Program - July/August 2012
തിരുത്തുകDear all, Here are a few updates and announcements regarding the India Program team:
- Hisham Mundol, heading the India Program operations in India is stepping down from the position. Here is Hisham's note of farewell on the mailing list.
- As per the announcement made by Barry Newstead, Chief Global Development Officer at the Wikimedia Foundation, WMF will be giving Center for Internet and Society (CIS), Bangalore a grant for two years to expand their Access to Knowledge (A2K) program.
- As per the announcement made by Sunil Abraham, heading CIS, Bangalore - CIS will be hiring all the existing consultants of India Program from September 1, 2012.
- CIS invites volunteers for the selection committee to recruit a Program Director for the A2K program. More details can be found here.
- CIS also announces a vacancy for the post of Program Director - A2K program. More details about the position can be found here.
For further questions or clarifications, you can write on my talk page or please feel free to mail me at nraval@wikimedia.org. Thank you. Noopur28 (സംവാദം) 10:25, 3 ഓഗസ്റ്റ് 2012 (UTC)