ജോൺസൺ

മലയാള ചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകന്‍
(ജോൺസൺ (സംഗീത സംവിധായകൻ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്ര രംഗത്തെ ഒരു സംഗീത സംവിധായകനായിരുന്നു ജോൺസൺ (മാർച്ച് 26, 1953ഓഗസ്റ്റ് 18, 2011). മലയാളത്തിലെ സം‌വിധായകരായ ഭരതനും പത്മരാജനും,സത്യൻ അന്തിക്കാടിനും വേണ്ടി ഏറ്റവും കൂടുതൽ സം‌ഗീതം നൽകിയത് ഇദ്ദേഹമാണ്. രണ്ടു തവണ ദേശീയ പുരസ്കാരവും അഞ്ചു തവണ കേരള സംസ്ഥാന പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചു[1].

ജോൺസൺ
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംതൃശ്ശൂർ, കേരളം, ഇന്ത്യ
തൊഴിൽ(കൾ)ചലച്ചിത്രസംഗീതസം‌വിധായകൻ, സംഗീതസം‌വിധായകൻ
വർഷങ്ങളായി സജീവം1978 – 2011

തൂവാനത്തുമ്പികൾ,വന്ദനം,ചിത്രം തുടങ്ങിയ ചിത്രങ്ങൾക്ക് ജോൺസൺ മാസ്റ്റർ നൽകിയ പശ്ചാത്തല സംഗീതം വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയതാണ്.

ജീവിത രേഖ

തിരുത്തുക

1953 മാർച്ച് 26-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ആന്റണി - മേരി ദമ്പതികളുടെ മകനായി ജനിച്ചു[2] .നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളി ഗായക സംഘത്തിൽ ആണ് സംഗീത ജീവിതം ആരംഭിച്ചത്.അന്ന് സ്ത്രി ശബ്ദത്തിൽ പാട്ടു പാടിയിരുന്നു.സെന്റ് തോമസ്‌ തോപ്പ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭാസം നേടി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടിയ ജോൺസൺ പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. 1968-ൽ വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഗായകൻ പി. ജയചന്ദ്രനാണ് ഇദ്ദേഹത്തെ സംഗീത സംവിധായകൻ ജി. ദേവരാജന് പരിചയപ്പെടുത്തിയത്. 2011 ആഗസ്റ്റ് 18- ന് വൈകീട്ട് ഏഴുമണിയോടെ ഹൃദയാഘാതത്തെ തുടർന്നു് 58-ആം വയസ്സിൽ ചെന്നൈ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു[3]നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. റാണിയാണ് ഭാര്യ. ഷാൻ, റെൻ എന്നിവർ മക്കൾ. സോഫ്റ്റ്‌വേർ എഞ്ജിനിയറായിരുന്ന റെൻ ജോൺസൺ 2012 ഫെബ്രുവരി 25-ന് ഒരു ബൈക്കപകടത്തിൽ മരിച്ചു; മകളും ഗായികയുമായിരുന്ന ഷാൻ 2016 ഫെബ്രുവരി 5-ന് ഹൃദയാഘാതത്തെത്തുടർന്നും. ഭാര്യ ഇപ്പോൾ അർബുദബാധിതയായി ചികിത്സയിലാണ്.

ചലച്ചിത്ര രംഗത്ത്

തിരുത്തുക

ദേവരാജൻ മാസ്റ്ററുടെ സഹായത്താൽ 1974-ൽ ജോൺസൺ ചെന്നൈയിലെത്തി. 1978-ൽ ആരവം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം ആദ്യമായി ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്. 1981 ൽ ആന്റണി ഈസ്റ്റുമാൻറെ സംവിധാനത്തിൽ സിൽക്ക് സ്മിത നായികയായി അഭിനയിച്ച ഇണയെ തേടി എന്ന സിനിമയിലെ ഗാനങ്ങൾക്കാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിർവ്വഹിച്ചത്. തുടർന്നാണ് ഭരതന്റെ പാർവതി എന്ന ചിത്രത്തിന് ഈണം നല്കിയത്. പിന്നീട് കൈതപ്രം, സത്യൻ അന്തിക്കാട്, പത്മരാജൻ എന്നിവരോടൊപ്പമുള്ള ജോൺസന്റെ പ്രവർത്തനം വളരെ ശ്രദ്ധിക്കപ്പെട്ടു. പത്മരാജൻ ചിത്രങ്ങളായ കൂടെവിടെ (1983), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), നൊമ്പരത്തിപ്പൂവ് (1987), അപരൻ (1988), ഞാൻ ഗന്ധർവൻ (1991) എന്നിവയിലെ ഈണങ്ങളിലൂടെ ഇദ്ദേഹം ഈ മേഖലയിൽ പ്രാമുഖ്യം നേടി.

ദൃശ്യമാധ്യമങ്ങളിൽ

തിരുത്തുക

കൈരളി ടി.വി. ചാനലിൽ ഗന്ധർ‌വ സംഗീതം എന്ന സം‌ഗീത മത്സര പരിപാടിയിൽ വിധികർത്താവായി പങ്കെടുത്തിരുന്നു.

പുരസ്കാരങ്ങൾ

തിരുത്തുക
ദേശീയ ചലച്ചിത്ര പുരസ്കാരം[3]
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം[3]
മാതൃഭൂമി ചലച്ചിത്ര പുരസ്കാരം[3]

വാൽ കഷണം

തിരുത്തുക
  • ജോൺസൺ എ.ആർ. റഹ്മാൻ സംഗീതം നിർവ്വഹിച്ച് 2004 ൽ പുറത്തിറങ്ങിയ കൺകളാൽ കൈത് സെയ് എന്ന തമിഴ് ചിത്രത്തിൽ 'തീക്കുരുവി...' എന്ന് തുടങ്ങുന്ന ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
  • മലയാള സിനിമാ സംഗീത സംവിധായകരിൽ ദേശീയ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് ജോൺസൺ. 1994, 1995 എന്നീ വർഷങ്ങളിൽ തുടർച്ചയായി ദേശീയ പുരസ്കാരം ലഭിച്ചു. 1994-ൽ പൊന്തൻമാട എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് പുരസ്കാരം ലഭിച്ചപ്പോൾ, 1995-ൽ സുകൃതം എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് പുരസ്കാരം നേടിയത്.

ജോൺസൺ സംഗീതം നൽകിയ ഗാനങ്ങളുടെ വിവരണം

തിരുത്തുക



























"https://ml.wikipedia.org/w/index.php?title=ജോൺസൺ&oldid=4074189" എന്ന താളിൽനിന്ന് ശേഖരിച്ചത്